ജെയിൻ 2

“വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….”

എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു …..

ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു….

വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു …. കേണൽ അദ്ദേഹത്തിന്റെ കത്തിലെ വാചകം……

“””നിന്റെ ജീവിതം അപൂർണമാണ്…അതു പൂർണ്ണമാവണമെങ്കിൽ???????….. “””

“””അതെ പൂർണ്ണമാവണമെങ്കിൽ……””

ആ ലക്ഷ്യം തേടിയുള്ള യാത്രയിലാണ് പ്രവിയിപ്പോ …. നാട്ടിലേക്കുള്ള തിരിച്ചു വരവിൽ ഒരു ഉദ്ദേശം ആണ് ഉണ്ടായിരുന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചതെലാം ഒരു തവണ കൂടി ഒരു നോക്ക് കാണുവാ എന്ന ഉദ്ദേശം …..അതിൽ പ്രധാനാമായിരുന്നു ഈ യാത്ര ….

“”എന്നെ തേടി കേണൽ അങ്കിൾ വരണമെങ്കിൽ ….. അവൾ എല്ലാം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാകണം “””””

പ്രവിയുടെ മനസ്സ് മന്ത്രിച്ചു ….

ഒപ്പം ബസിലെ ആ പ്രണയസംഗീതത്തിൽ ലയിച്ചുകൊണ്ട് പ്രവി പതിയെ സീറ്റിലേക്ക് ചാഞ്ഞു ……..

“””സമതലപ്രദേശങ്ങളും ഹൈവേകളും താണ്ടി മലകളാൽ സമൃദ്ധമായ ഹൈ റേഞ്ച്ന്റെ പടിവാതിൽ കടന്നു വശങ്ങളിൽ ചെങ്കുത്തായ അടിവാരങ്ങൾ കാഴ്ചയേകി കുന്നിൻ ചെരുവിലൂടെ ഹെയർ പിന്നുകളിൽ ആടിയുലഞ്ഞു ആ ബസ് സഞ്ചരിച്ചു കൊണ്ടിരുന്നു…. “”

വശങ്ങളിലെ ചെങ്കുത്തായ മലഞ്ചെരുവ് യാത്രക്കാരിൽ ചെറിയൊരു ഭയം മനസ്സിൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും….. ബസിൽ നിറഞ്ഞു നിന്നിരുന്ന പ്രണയ സംഗീതം ആ ഭയത്തെ മനുഷ്യമനസുകളിൽ നിന്നും തുടച്ചുമാറ്റികൊണ്ടിരുന്നു….

“””പ്രണയം എന്ന വികാരത്തിനുമുന്നിൽ ഭയം എന്ന വികാരത്തിന് സ്ഥാനം ഇല്ലല്ലോ “””

—————

“””മലയോരത്തെ കുളിർതെന്നലിന്റെ തഴുകലും പ്രണയസംഗീതത്തിന്റെ ലഹരിയിലും മതിമറന്നു പ്രവിയുടെ മനസ്……. എന്നോ .. എപ്പോഴോ.. എവിടെയോ… നഷ്ടപ്പെട്ടുപോയ….. ഇപ്പോഴും പ്രവിയുടെ മനസിലെ ചിതലരിക്കാത്ത ഓർമകളിലുള്ള പ്രണയത്തിലേക്ക് സഞ്ചരിച്ചു …. “”””

“””””വർഷങ്ങൾക്കു മുൻപ്……. “””

“”അതെ ഇച്ചായ പേടിക്കണ്ടാട്ടൊ …. അപ്പച്ചൻ ഒരു നല്ല കാര്യത്തിനാ ഇച്ചായനെ കൊണ്ടു പോകുന്നെ…. “””

അന്ന് ജോയിച്ചായന്റെയും എയ്ഞ്ചേലിന്റെയും കൂടെ പ്രവി സഞ്ചരിക്കുമ്പോൾ എയ്ഞ്ചൽ പ്രവിയോട് പറഞ്ഞു…..

ആ യാത്ര ചെന്നു അവസാനിച്ചത് ഇന്ത്യയിൽ മുഴുവൻ വ്യപിച്ചു കിടക്കുന്ന ഒരു പ്രമുഖ പത്രത്തിന്റെ കേരളത്തിലെ ഒരു പ്രമുഖ ബ്രാഞ്ചിൽ ആയിരുന്നു……

ജോയിച്ചായന്റെ പരിചയം വെച്ചു പ്രവിക്ക് അവിടത്തെ ഒരു പ്രമുഖ എഡിറ്ററുടെ അസിസ്റ്റന്റ് ആയി ജോലി കിട്ടി ….



ചെറുപ്പം മുതലേ എഴുത്തിൽ നല്ല മികവ് കാഴ്ച വെച്ച പ്രവിക്ക് പത്ര പ്രവർത്തനം ഇഷ്ടപ്പെട്ട മേഖല ആയിരുന്നു…… അങ്ങനെ മൂന്ന് വർഷം പെട്ടന്ന് കടന്നുപോയി….

പത്രങ്ങളിലെ ലേഖനങ്ങൾ തയ്യാറാക്കുന്നതിൽ പ്രവിയുടെ പങ്ക് വലുതായിരുന്നു……. ഒപ്പം മാസികകളിലും വീക്കിലികളിലും മറ്റും കഥയും കവിതയും കൊണ്ട് പ്രവി എന്ന പേര് വായനക്കാരുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയിരുന്നു …..അങ്ങനെ മൂന്നു വർഷം കൊണ്ട് പത്രപ്രവർത്തനമേഖലയിൽ അവൻ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു…… അതിന്റെ ഫലം എന്ന നിലയിൽ മികച്ച ലേഖകൻ എന്ന പുരസ്‌കാരം പ്രവിയെ തേടി എത്തി…….

എന്നിരുന്നാലും നല്ല വരുമാനം ഉള്ള ജോലി ആയിട്ടുകൂടി പ്രവിക്ക് സ്വന്തം എന്ന് പറയാൻ അമ്മ നൽകിയ ആ വീടും പിന്നെ അവന്റെ സന്തത സഹചാരി ആയ ആർ എക്സ് ഹൻഡ്രെഡും മാത്രമായിരുന്നു….. ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും അവൻ ചെലവഴിച്ചിരുന്നത് അനാഥലയങ്ങൾക്കും മറ്റുംമായിരുന്നു ….. അവാർഡ് കിട്ടിയ തുക പോലും അവൻ ഒരു കുട്ടിയുടെ ചികിത്സക്കായി വിനിയോഗിച്ചു……

അങ്ങനെ ഒക്കെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് പ്രവിയുടെ ജീവിതത്തിലേക്ക് അവൾ കടന്നു വരുന്നത് ……..

ഒരു ഞായറാഴ്ച പ്രഭാതം….

തലേന്ന് ഒരു മാഗസിൻ വേണ്ടിയുള്ള എഴുത്ത് തീരാൻ താമസിച്ചത് കൊണ്ട് എല്ലാ ദിവസവും സൂര്യോദയത്തിനു മുൻപ് എഴുന്നേൽക്കുന്ന പ്രവി ആ ദിവസം എഴുനേൽക്കാൻ ഇത്തിരി താമസിച്ചു പോയി…..

“”ശൊ…. സമയം എട്ടുമണി ആയല്ലോ “”””

ക്ലോക്കിൽ നോക്കി അതും പറഞ്ഞു കൊണ്ട് പ്രവി കട്ടിലിൻ നിന്നും എഴുനേറ്റു …..

“””എല്ലാ ഞായറാഴ്ച്ചയും ക്ഷേത്രദർശനം പതിവുള്ളതാ ….. ഇന്നത് മുടങ്ങി “””

പ്രവി മനസ്സിൽ പറഞ്ഞുകൊണ്ട് എഴുനേറ്റു വീട് ഒന്ന് വൃത്തിയാക്കിയിട്ട് പ്രഭാത കൃത്യങ്ങൾ ഓക്കേ ചെയ്തു കഴിഞ്ഞു പുറത്തെ കുളിമുറിയിൽ നിന്നും കുളിയും പാസാക്കി മുറിയിലേക്ക് വന്നു …..

“””റ്റിംഗ്… “””

കള്ളിമുണ്ട് ഉടുക്കുന്നതിനിടയിൽ പ്രവി അടുക്കള ഭാഗത്തു നിന്നും ഒരു ശബ്ദം കേട്ടു….

വല്ല പൂച്ചയും ആയിരിക്കും എന്ന് കരുതി അവൻ വേഗം മുണ്ടുടുത്ത് ഒരു ബനിയനും വേഗം എടുത്തണിഞ്ഞു അടുക്കളയിലേക്ക് ചെന്നു …..

പൂച്ചയെ പ്രതീക്ഷിച്ചു പോയ പ്രവിക്ക് അവിടെ പൂച്ചയെ കാണാൻ സാധിച്ചില്ല…. പക്ഷെ വേറൊന്ന് പ്രവിയുടെ മിഴികളിൽ പതിഞ്ഞു….

അടുപ്പിൽ കനൽ എരിയുന്നു…. അടുപ്പിനടുത്ത് ചായ വെക്കുന്ന വാൽപാത്രവും ഇരിക്കുന്നു ……

“””ഇതാരാ ഇപ്പോ ഇവിടെ ചായ വെക്കാൻ “””

“”വേലു ഏട്ടൻ എങ്ങാനും വന്നോ??? “””

ചെറു ശബ്ദത്തിൽ അതും പറഞ്ഞു ആലോചനയിൽ നിൽക്കുമ്പോൾ ആണ് ….


പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടത് …

അതു കേട്ട് തിരിഞ്ഞ പ്രവിയെ വരവേറ്റത്

“”ഗുഡ് മോർണിംഗ് മാഷേ…… “””

എന്നുള്ള കിളിനാദം ആയിരുന്നു….

ഒപ്പം പ്രവിയുടെ നേരെ ആവിപറക്കുന്ന ചായ കപ്പ് നീട്ടി ആ ശബ്ദത്തിന്റെ ഉടമ നിൽക്കുന്നു …..

അപ്രതീക്ഷിതമായി എന്തോ കണ്ടത് പോലെ പ്രവി നിഛലം ആയി നിന്നു പോയി….

“””സ്ട്രൈറ്റ് ചെയ്ത് പടർത്തിയിട്ട മുടിയിലാണ് ആദ്യം പ്രവിയുടെ കണ്ണുടക്കിയത് …… കരിനീല കണ്ണുകളെ മറച്ചു വീതിയുള്ള കറുപ്പിൽ നീല ബോർഡറോട് കൂടിയ ഫ്രെയിമുള്ള കണ്ണട അവളുടെ അഴകിന് മാറ്റ് കൂട്ടുകയാണ് ചെയ്‌തത്….. ഇരുവശത്തും ഗോൾഡൻ കളർ ചെയ്ത മുടിയിഴകൾ ഇടക്കവളുടെ ചെറിയ വട്ട മുഖത്തേക്ക് പാറിപറക്കുന്നുണ്ട്…. ആ കരിനീല കണ്ണുകൾക്ക്‌ മാറ്റേകുന്ന തരത്തിൽ ത്രെഡ് ചെയ്ത നേർത്ത പുരികങ്ങൾ ……. മുടിയിഴകൾ മുന്നിലേക്ക് ചാഞ്ഞു കിടക്കുന്നത് കൊണ്ട് നെറ്റി പൂർണമായി കാണാൻ സാധിക്കുന്നുണ്ടായില്ല…. സ്വതവേ ചുവന്ന ചൂണ്ടുകൾ…. . ബ്രൗൺ കളർ ടീ ഷർട്ടിനു മേലെ നിലയിൽ ചെറിയ വെള്ള സ്‌ട്രൈപ്‌സ് ഉള്ള ഓവർകോട്ട് , അതിനു യോജിച്ച നീല ഡെനിം ജീൻസും….. പ്രവിയുടെ മിഴികളിൽ അവളുടെ രൂപം ഒരു വജ്രശോഭയോടെ നിറഞ്ഞു നിന്നു…… “””

“”ഹലോ മാഷേ ….. “””

തന്നെ തന്നെ കണ്ണിമചിമ്മാതെ നോക്കി നിൽക്കുന്ന പ്രവിയെ ഇടതു കൈകൊണ്ടു മുഖത്തിനു മുന്നിൽ ടാറ്റാ കാണിക്കുന്നു പോലെ വീശിയിട്ട് അവൾ വിളിച്ചു….

അവളുടെ സ്വരം പ്രവിയുടെ കാതുകളിൽ പതിച്ചപ്പോൾ പ്രവി പെട്ടന്ന് അവളിലെ നോട്ടം മാറ്റി….

“”കുട്ടി ഏതാ???? “””

പ്രവി പെട്ടന്ന് ചോദിച്ചു….

“”ഞാൻ ആരാണെന്നുള്ളത് അവിടെ നിൽക്കട്ടെ….. ആദ്യം മാഷ് ഈ കപ്പ് പിടിച്ചേ …. എത്ര നേരമായി … എന്റെ കൈ കഴക്കുന്നു…. “”””

അവൾ അതു പറഞ്ഞപ്പോൾ ആണ് പ്രവി ആ കപ്പിന്റെ കാര്യം ഓർക്കുന്നത് …

പ്രവി വേഗം തന്നെ അവളുടെ കൈയിൽ നിന്നും കപ്പ് വാങ്ങിച്ചു ….

“”എന്ത് ആലോചിച്ചു നിൽക്കുകയാ മാഷേ …. കുടിച്ചു നോക്ക്….. “”

കപ്പ് അവളുടെ കൈയിൽ നിന്നും വാങ്ങിയിട്ടും അവളെ നോക്കി ആരാണെന്നുള്ള ആലോചനയിൽ നിൽക്കുന്ന പ്രവിയോട് അവൾ പറഞ്ഞു…..

അതു കേട്ടപ്പോൾ പ്രവി അവളുടെ വാക്കുകൾ അനുസരിച്ചു…

പ്രവി പതിയെ ഊതി ഊതി ചായ കുടിക്കുന്നത് ഇടകണ്ണാലെ നോക്കികൊണ്ട്‌ അവളും ഒരു കപ്പിൽ ചായ കുടിക്കാൻ ആരംഭിച്ചു….

“”അല്ല കുട്ടി ആരാണെന്നു പറഞ്ഞില്ല….”””

ചായകുടിക്കുന്നതിനിടയിൽ പ്രവി ചോദിച്ചു…

അതിനു ഉത്തരം എന്നനിലയിൽ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ ചുണ്ടുകളിൽ വിരിഞ്ഞത് ….
.

“”ചിരിക്കാതെ കാര്യം പറയടോ …. “”

അവളുടെ ആ പുഞ്ചിരി സ്വികരിച്ചുകൊണ്ട് അവളുടെ നേരെ ചെറു പുഞ്ചരിയാൽ അവൻ ചോദിച്ചു …

“”ഹഹ … അപ്പോ എന്നെ ശെരിക്കും മനസിലായില്ല….. “””

അവൾ ചെറു ചിരിയോടെ പറഞ്ഞു….

“”ഇല്ല… “””

“”ഓഹ് .. അപ്പോ എന്നെ ഓർമയില്ല … “”

അവൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

“”ആ … എങ്ങനെ ഓർമയുണ്ടാവാനാ…. നമ്മൾ തമ്മിൽ കാണുന്നത് ഇതു ആദ്യം അല്ലെ ….. “””

അവൾ പുഞ്ചിരി പൊഴിച്ചൊണ്ട് പറഞ്ഞു…

അതു കേട്ടപ്പോൾ പ്രവി ഒന്നും പിടികിട്ടാതെ നിന്നു…..

“”എന്താ മാഷേ ഇങ്ങനെ നിൽക്കുന്നത് ….. “””

“”അതു പിന്നെ താൻ …. “””

പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ…

“”മാഷേ നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടില്ല എന്നെ ഒള്ളു …. മാഷ്ക്ക് എന്നെ നന്നായി അറിയാം…. ഒന്ന് ഓർത്തു നോക്കിയേ…. “””

“”അതെ …. തനെ കണ്ടപ്പോൾ മുതൽ പതിറ്റാണ്ടുകളുടെ പരിചയം ഉള്ള പോലെ ….. പക്ഷെ എങ്ങനെയാണെന്നു പരിചയം എന്ന് എനിക്ക് അറിയില്ല…… “””

“”ഓർത്തു നോക്ക് മാഷേ…. “””

“”ഈ മാഷേ വിളി…… എവിടെയോ കേട്ടപോലെ …… “””

“”ഹഹ …. ഭാഗ്യം …. ആ വിളിയെങ്കിലും ഓർമയുണ്ടല്ലോ …..””

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു….

അവളുടെ പുഞ്ചിരിച്ചമുഖത്തു ഒന്നും കൂടി നോക്കിയിട്ട് പ്രവി കണ്ണുകൾ പതിയെ അടച്ചു …. പ്രവിയുടെ മനസ്സ് “”മാഷേ “”എന്നുള്ള വിളിയുടെ ഉടമയെ തേടി ഇറങ്ങി… മൂന്നാല് നിമിഷങ്ങൾ കൊഴിഞ്ഞു വീണു …. പ്രവിയുടെ ചുണ്ടുകളിൽ പുഞ്ചിരിവിടർന്നു ….. അതോടൊപ്പം പ്രവിയുടെ മിഴികൾ പതിയെ തുറന്നു ….

“”””ജെയിൻ “”””

അവളുടെ മിഴികളിലേക്ക് നോക്കി കൊണ്ട് പ്രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു…..

പ്രവിയിൽ നിന്നും വന്ന ശബ്ദതരംഗങ്ങൾ കാതുകളിൽ അലയടിച്ചപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു …. ഒപ്പം പ്രവിക്കായി ഒരു പാൽപുഞ്ചിരി അവൾ സമ്മാനിച്ചു…..

“അതെ…. ജെയിൻ… ജെയിൻ ഫെർണാണ്ടസ്…. “””

അവൾ പുഞ്ചിരിയോടെ പറഞ്ഞു….

“”ജെയിൻ … താൻ ഇവിടെ …. “””

പ്രവി വിശ്വസിക്കാനാവാത്ത മട്ടിൽ പറഞ്ഞു….

“”എന്താ മാഷേ … വിശ്വാസം ആയില്ലേ ….. മാഷേ നിരന്തരം കത്തുകളിലൂടെ ശല്യപെടുത്തിരുന്ന ആ പഴയ ജെയിൻ തന്നെയാ ഇതു…. “”‘

ജെയിൻ അതും പറഞ്ഞു വലതു കൈ ഷേക്ക്‌ ഹാൻഡിനായി പ്രവിക്കു നേരെ നീട്ടി….

പ്രവി പുഞ്ചിരിച്ചുകൊണ്ട് ഷേക്ക്‌ ഹാൻഡ് സ്വീകരിച്ചു…. ഒപ്പം … “”എന്റെ കൃസൃതികുടുക്കക്കു എന്റെ ഭവനത്തിലേക്ക് സ്വാഗതം….
“” എന്ന് പറഞ്ഞു….

അതിന് മറുപടി എന്ന നിലയിൽ അവൾ പുഞ്ചിരി സമ്മാനിച്ചു…..

“””””കൃസൃതികുടുക്ക??? “””

അവൾ പുരികം ഉയർത്തി ചോദിച്ചു…..

“””ആ അതെ കൃസൃതി കുടുക്ക…. തന്റെ കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന പേരാണ് അതു…… അല്ല എവിടെ ആയിരുന്നു താൻ ….. ഏതാണ്ട് ഒരു വർഷത്തിന് അടുത്തതാകുന്നു തന്റെ അവസാന കത്ത് എനിക്ക് വന്നിട്ട്….. “””

“”ആ കൊള്ളാലോ മാഷ് എനിക്കായി കണ്ടുവെച്ച പേര്…. “”

“”അതുപിന്നെ കത്തുകളിലൂടെ കൃസൃതിയുടെ ഒരു വിസ്മയ ലോകം എന്റെ മുന്നിൽ തീർത്ത തന്നെ ഞാൻ പിന്നെ എന്തു വിളിക്കും…. ആദ്യം വന്ന കത്തിൽ അഡ്രെസ്സ് പോയിട്ട് ഒരു പേര് പോലും ഉണ്ടായിരുന്നില്ല …. ഓരോ കത്തിലും ചോദ്യവും ഉത്തരവും താൻ തന്നെ എഴുതിയിട്ടുണ്ടാകും …. പിന്നെ കുറെ ഉത്തരം ഇല്ലാത്ത കൃസൃതിനിറഞ്ഞ സമസ്യകളും ….. അതൊക്കെ വായിച്ചപ്പോൾ തോന്നിയത തന്നെ ഒന്നു നേരിൽ കാണണം എന്ന് ….. “””

“”എന്നാ കണ്ടുടെയായിരുന്നുവോ?? “”

“”ആ ബെസ്റ്റ്…. അതെങ്ങെനയാ … ആകെ അറിയാവുന്നത് ഫ്രം അഡ്രെസ്സിന്റെ ഭാഗത്തുള്ള “”ജെയിൻ ഫെർണാഡസ്‌ “” എന്ന വലിയ പേര് മാത്രമായിരുന്നു …. അതു വെച്ചു ഞാൻ എവിടെ പോയി കണ്ടുപിടിക്കാനാ തന്നെ…. “””

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ കിലുകിലെ ചിരിച്ചു….

“””””നമുക്ക് നേരിൽ കാണാനുള്ള സമയം ആഗതം ആയി മാഷേ “””” എന്നായിരുന്നു അവസാന കത്തിലെ വരികൾ ….. പിന്നെ ഒരു കത്ത് പോലും വന്നില്ല…..അല്ല എന്തായിരുന്നു ഇത്രയും നാൾ മറഞ്ഞിരിക്കാനുള്ള കാരണം…. “””

“”ആ അതോ …. അതു മാഷേ ഞാൻ കത്തിലൂടെ പറഞ്ഞായിരുന്നില്ലേ മെഡിസിനു പഠിക്കുന്ന കാര്യം “””

“”ഉം….

“”ആ കോഴ്സ് കഴിഞ്ഞു ഒരു സ്കോളർഷിപ്പ് കിട്ടി അതിന്റെ കോഴ്സിനായി ന്യൂയോർക്ക് വരെ ഒന്നു പോവേണ്ടി വന്നു ….അതാ കത്തുകൾ ഒന്നും പിന്നിട് അയക്കാഞ്ഞേ…. “””

“”ഓഹോ….. “””

“”ഉം… പിന്നെ അതുമാത്രം അല്ലാട്ടോ … അവസാന കത്ത് എഴുതുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി കത്തുകൾ ഇല്ല മാഷേ നേരിൽ കാണണം എന്ന് …. “””

”””ഉം…. അപ്പൊ കോഴ്സ് കഴിഞ്ഞോ …. “””

“”ഉം കഴിഞ്ഞു …. ഇനി രണ്ടുമാസം കഴിഞ്ഞാൽ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജെൻസിക്ക് ജോയിൻ ചെയ്യണം…. “””

“””ഉം…. അപ്പൊ കുട്ടിഡോക്ടർ ആയല്ലേ….. “”‘

പ്രവി തമാശരൂപേണ പറഞ്ഞപ്പോൾ ജെയിൻ ചിരിച്ചു കൊണ്ട് “”ഉം .. അതെഅതെ…. “”എന്ന് പറഞ്ഞു…

“”മാഷേ….. “”

കുടിച്ചു കഴിഞ്ഞ ചായഗ്ലാസ് സ്ലാബിൽ വെച്ചു കൊണ്ട് ജെയിൻ വിളിച്ചു…. അതുകേട്ടപ്പോൾ “എന്താ “”എന്നർത്ഥത്തിൽ പ്രവി അവളുടെ മുഖത്തേക്ക് നോക്കി…

“”വിരോധം ഇല്ലെങ്കിൽ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്തു വരാമോ മാഷേ…. “””

“”ങ്ങേ…. “””

ജെയിൻ പറഞ്ഞത് എന്താണെന്നു മനസിലാകാതെ പ്രവി അവളെ നോക്കി…

“”ഞാൻ വന്നുന്നു കരുതി മാഷുടെ ശീലങ്ങൾ ഒന്നും മാറ്റേണ്ട…. വേഗം പോയി നല്ല മുണ്ടും ഷർട്ടും ധരിച്ചിട്ട് വാ ഇന്നു സൺ‌ഡേ അല്ലെ ഞാനും ഉണ്ട് മാഷിന്റെ കൂടെ ക്ഷേത്രത്തിലേക്ക്….. “””

ജെയിൻ പറഞ്ഞു….

“”അല്ല താൻ എങ്ങനെ ഇതൊക്കെ….. “””””

പ്രവി മുഴുവൻ പറയുന്നതിന് മുന്നേ ജെയിൻ ഒരു മാസിക പ്രവിക്ക് നേരെ നീട്ടി …. അതിൽ മുഖചിത്രം തന്നെ പ്രവിയുടെ ആയിരുന്നു….അവാർഡ് കിട്ടിയ പ്രവിയുടെ ഇന്റർവ്യൂ ആയിരുന്നു അതിൽ……

“”മാഷുടെ ദിനചര്യ കൊച്ചുകുട്ടികൾക്ക് വരെ അറിയാം.. “””

ജെയിൻ പുഞ്ചിരിയോടെ പറഞ്ഞു…..

അതുകേട്ടപ്പോൾ പ്രവി ചെറുപുഞ്ചിരി അവൾക്കായി സമ്മാനിച്ചു……..

“”വൗ …. കിടിലൻ ആയിട്ടുണ്ടല്ലോ “””

നീല ചെക്ക് ഷർട്ടും അതിന് അനുസരിച്ചു കരയുള്ള മുണ്ടും ധരിച്ചു ഉമ്മറത്തേക്ക് വന്ന പ്രവിയെ കണ്ടപ്പോൾ ജെയിൻ പറഞ്ഞു…..

അതിനൊരു ചെറു ചിരി സമ്മാനിച്ചോണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു അടുത്തു..

“”ജെയിൻ …. താൻ ഇതിലാണോ വന്നത്… “””

മുറ്റത്ത് കിടക്കുന്ന വില്ലീസ് കണ്ടപ്പോൾ പ്രവി ചോദിച്ചു….

“”യെസ്…. പപ്പയുടെ വണ്ടിയാ… “””

“”ഓഹ് … തന്റെ നാട് ഹൈ റേഞ്ചിൽ ആണുലെ ….. “””

നമ്പർ പ്ലേറ്റിലേക്ക് നോക്കികൊണ്ട് പ്രവി ചോദിച്ചു…

“”അതെ മാഷേ…. സൂര്യനെല്ലി…. “”

“”തന്നെ സമ്മതിച്ചിരിക്കുന്നു … വെളുപിനെ തന്നെ ഇത്രയും ദൂരം അതും ഒറ്റക്ക് …… “””

പ്രവി അതു പറഞ്ഞപ്പോൾ അവൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു….

“”എന്നാ നമുക്ക് ഇറങ്ങാം… “””

വിരലിൽ താക്കോൽ കറക്കിക്കൊണ്ട് ജെയിൻ പറഞ്ഞു …

അതുകേട്ടപ്പോൾ പ്രവി വേഗം വീട് പൂട്ടിക്കൊണ്ട് അവളുടെ ഒപ്പം ഇറങ്ങി……

“””ജെയിൻ…. “”

സ്റ്റീയറിങ്ങിൽ വിരലുകൾ പതിപ്പിച്ചു വളരെ അനായാസത്തോടെ ഡ്രൈവിങ് ചെയുന്ന അവളെ കണ്ടപ്പോൾ പ്രവി വിളിച്ചു….

ആ വിളി കേട്ട അവൾ പ്രവിയെ നോക്കി “” എന്താ “” എന്നർത്ഥത്തിൽ പുരികം ഉയർത്തി ചോദിച്ചു….

“”അല്ല … തന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ല….”””

“”ഓഹ് .. അതോ …. അതൊക്കെ പറയാൻ ഒരുപാട് ഉണ്ട് മാഷേ… “”””

“”ഓഹ് … അപ്പൊ ഒരുപാട് അംഗങ്ങൾ ഉള്ള ഫാമിലിയാ…. “””

“”അതെ…. ഒരുപാട് അനിയത്തിമാരും ചേച്ചിമാരും ചേട്ടന്മാരും അനിയൻ മാരും ഒക്കെയുള്ള വലിയ ഫാമിലിയാ…. “””

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

“”അപ്പോ പപ്പയും മമ്മയും ഒക്കെ… “””

“”ആ … പപ്പയും മമ്മയും ആയിട്ട് എനിക്ക് ഒരാളെ ഒള്ളു എന്റെ “”കേണൽ””…… “””

“”കേണൽ???? “””

“”യാ… കേണൽ…. കേണൽ ഫെർണ്ടസ്….. “””‘

“”ഓഹ് … അദ്ദേഹം ആണോ ജെയിന്റെ പപ്പ…..”””

അതു കേട്ടപ്പോൾ അവൾ “”അല്ല “”എന്ന് തലയാട്ടി….

“”അപ്പോ കേണൽ…ജെയിന്റെ ??.. “”

പ്രവി ചോദിച്ചു….

“”സ്വന്തം പപ്പയല്ല…..പക്ഷെ എന്നെ വളർത്തിയതും ഈ നിലയിൽ എത്തിച്ചതും എന്റെ കേണൽ ആണ് …. പപ്പയേക്കാൾ ഒരായിരം പടി മുകളിൽ ആണ് എനിക്ക് എന്റെ “”ഫെർണാണ്ടസ് “””….””””

“”ഉം… അപ്പൊ ജെയിന്റെ പപ്പയും മമ്മയും….. “””

പ്രവിയുടെ ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്തെ പ്രസരിപ്പ് ഒക്കെ മാഞ്ഞു …. അവൾ കുറച്ചു നേരം പ്രവിയെ നോക്കാതെ ഡ്രൈവിങ്ങിൽ ലയിച്ചു…..

ആ ചോദ്യം അവളിൽ വിഷമം ഉണ്ടാക്കിയെന്നു അവളുടെ മുഖഭാവത്തിൽ നിന്നും പ്രവിക്ക് മനസിലായി…..പക്ഷെ മുഖത്തുണ്ടായ വിഷമം അവളുടെ കണ്ണുകളിൽ പ്രകടമായി കണ്ടില്ല … അവളുടെ കണ്ണുകളിൽ പകയുടെ ജ്വലിക്കുന്ന തീനാളങ്ങൾ പ്രവിയുടെ ശ്രദ്ധയിൽ പെട്ടു …. ഒരെ സമയം വിഷമവും ആരോടോ ഉള്ള വെറുപ്പും അവളിൽ പ്രകടമായി കണ്ടപ്പോൾ പ്രവി ഒന്നും പിന്നെ ചോദിച്ചിക്കാൻ മുതിർന്നില്ല ……

കുറച്ചു കഴിഞ്ഞപ്പോൾ ….

“”എന്താ മാഷേ പെട്ടന്ന് ഒരു മൗനം…… “””””

പ്രവിയുടെ മൗനം കണ്ടപ്പോൾ ജെയിൻ ചോദിച്ചു….

“”ഒന്നുല്ല ജെയിൻ….. “””

അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു….

അപ്പോ അവളും മുഖത്തു ചെറു പുഞ്ചിരി വരുത്തി ….

പുതിയ വർത്തമാനത്തിനു തുടക്കം ഇടുന്നതിനു മുന്നേ അവരുടെ ജീപ്പ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നിരുന്നു…..

ഒരു ആലിന്റെ തണലിൽ ജീപ്പ് പാർക്ക് ചെയ്തിട്ട് അവരിരുവരും ജീപ്പിൽ നിന്നും ഇറങ്ങി….

“”എന്താ ജെയിൻ …. അവിടെ തന്നെ നിന്നു കളഞ്ഞത് വരുന്നില്ലേ…. “”

ക്ഷേത്രപടിക്കെട്ടിലേക്ക് നടന്നടുക്കുമ്പോൾ… ജെയിൻ വരാതെ ജീപ്പിൽ ചാരി നിൽക്കുന്നത് കണ്ടപ്പോൾ പ്രവി അവളോട്‌ ചോദിച്ചു…

അതു കേട്ടപ്പോൾ അവൾ ചെറു വിഷമത്തോടെ തന്റെ കഴുത്തിലെ സ്വർണമാലയിലെ കുരിശിന്റെ ആകൃതിയിലുള്ള ലോക്കറ്റ് വിരലുകളാൽ പൊക്കി കാണിച്ചു…..

പ്രവി അവളുടെ അടുത്തേക്ക് ചെന്നു….

“”ഓഹ് അതാണോ…. അതൊരു പ്രശ്നം അല്ലടോ … താൻ വാ …….. “””

അതും പറഞ്ഞിട്ടും മടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ

“”അല്ല തനിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ??…. “”

പ്രവി ചോദിച്ചു …

“”ഹേയ് … അങ്ങനെ ഒന്നുമില്ല…. എനിക്ക് ഇഷ്ടമാ ക്ഷേത്രദർശനം നടത്താൻ… പക്ഷെ …. “”‘”

“””ഒരു പക്ഷെയും വിചാരിക്കേണ്ട… ഇവിടെ ആരും തന്നെ തടയില്ല…. “”

പ്രവി പറഞ്ഞു പക്ഷെ അവൾക്കു കയറാൻ ഒരു മടിപോലെ നിൽക്കുന്നു …..

“”താൻ ധൈര്യമായിട്ട് വാ..ഞാനില്ലേ കൂടെ… “”

അതും പറഞ്ഞു പ്രവി ജെയിന്റെ കൈയിൽ പിടുത്തം ഇട്ടു …പിന്നെ മുന്നോട്ടു നടന്നു….

പ്രവിയുടെ കൂടെ ജെയിനും നടന്നു ….

അവർ രണ്ടാളും പടികൾ കയറി നടയിൽ എത്തി….. ക്ഷേത്രത്തിലെ ആചാരങ്ങൾ അറിയാത്തതു കൊണ്ട് പ്രവിയെ അനുകരിച്ചു പ്രവിയുടെ പുറകെ അവൾ നടന്നു ….

കുറച്ചു സമയത്തിനുള്ളിൽ അവരുടെ ക്ഷേത്ര ദർശനം കഴിഞ്ഞു …. പിന്നിട് അവർ ജീപ്പിനടുത്തുള്ള ആൽത്തറയിൽ വന്നിരുന്നു….

“”താങ്ക്സ്… മാഷേ… “””

ജെയിൻ പുഞ്ചിരിയോടെ പ്രവിയോട് പറഞ്ഞു….

“”ദർശനം നടത്തിയതിനു ആണോ?,, “‘

പ്രവി ചോദിച്ചപ്പോൾ അവൾ “”അതെ “”എന്നർത്ഥത്തിൽ തലയാട്ടി….

“”ഇവിടെ വിശ്വാസികളായ ആർക്കും ദർശനം നടത്തടോ… ആരും ആരെയും തടയില്ല…. അതാണ് ഇവിടത്തെ പ്രത്യേകത….. പിന്നെ ഇവിടെ ക്ഷേത്രത്തിൽ ഒരു പരിപാടി വന്നാൽ എല്ലാവരും ഒത്തുചേരും അതിൽ മതത്തിന്റെ അതിർവരമ്പുകൾ ഒന്നും ഉണ്ടാകില്ല…. അതുപോലെ തന്നെ പള്ളിയിലും …… അതാണ് ഈ നാടിന്റെ പ്രത്യേകത…. “””

പ്രവി പറഞ്ഞു നിർത്തി…

പ്രവിയുടെ വാക്കുകൾ കേട്ട അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…. അവൾ ചുറ്റും ഒന്ന് വീക്ഷീച്ചു … ആ നാടിന്റെ ഗന്ധം അവൾ ശ്വാസത്തിലൂടെ ആഗീകരണം ചെയ്തു….

“”എനിക്ക് ഇഷ്ടായി ….. “””

ചുറ്റുപാടുകളിൽ കണ്ണും നട്ട് അവൾ അതു പറഞ്ഞപ്പോൾ പ്രവി “”എന്ത് “എന്നർത്ഥത്തിൽ അവളുടെ നേരെ നോക്കി……

“”ഈ നാട്…. “””

പ്രവിയുടെ നോട്ടത്തിനു മറുപടി ആയി അവൾ പുഞ്ചിരിയോടെ പറഞ്ഞു….

അതുകേട്ടപ്പോൾ പ്രവിയും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു….

പിന്നിട് കുറച്ചു നേരം അവർ ചുറ്റുപാടും വീക്ഷിച്ചിരുന്നു…. അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ…

“”മാഷേ….. “” അവളിൽ നിന്നും ഉണ്ടായ നേർത്ത ശബ്ദം പ്രവിയുടെ കാതുകളിൽ അലയടിച്ചപ്പോൾ പ്രവി “”എന്താ “”എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി….

“”എന്താ ഒന്നും മിണ്ടാത്തെ …. എന്തെങ്കിലും ഒക്കെ പറ മാഷേ …. “””

“”ഞാൻ എന്ത് പറയാനാണെടോ…. എന്താ പറയേണ്ടത് എന്താ തന്നോട് സംസാരിക്കേണ്ടത് എന്ന് പോലും അറിയില്ല ….നമ്മളുടെ കൂടിക്കാഴ്ച്ച ആദ്യമായിട്ടാണെങ്കിലും …. ഈ നിമിഷം തന്റെ കൂടെ ഇവിടെ ഇരിക്കുമ്പോൾ …. എന്താ പറയുക … ഒരുപാട് വർഷങ്ങൾ ഒരുമിച്ചു സുഖദുഃഖങ്ങൾ പങ്ക് വെച്ചു എന്റെ മനസ്സറിയുന്ന എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ കൂടെ ഇരിക്കുന്ന പോലെ ….. എല്ലാം അറിയാവുന്ന അല്ലെങ്കിൽ എല്ലാനേരവും മനസുകൊണ്ട് സംസാരിക്കുന്ന ആത്മാർത്ഥ സുഹൃത്തിനോട് അവതരിപ്പിക്കാൻ വിഷയങ്ങൾ ഒന്നും കാണില്ലല്ലോ …. “”‘

പ്രവിയുടെ വാക്കുകൾ ജെയിനിൽ സന്തോഷത്തിന്റെ തിരമാലകൾക്ക് ആക്കം കൂട്ടി…..

“” തന്നെ ഒരുമുൻപരിചയം ഇല്ല…. ആകെ കുറച്ചു കത്തുകളിലൂടെ ഉള്ള പരിചയം അതും താൻ അങ്ങോട്ട്‌ മാത്രം അയച്ച കത്തുകളിലൂടെ ഉള്ള പരിചയം അല്ലാതെ ഒന്നും അറിയില്ല ആ വ്യക്തിക്ക് തന്നെ കുറിച്ചു എന്നിട്ട് പോലും ആ വ്യക്തിയിൽ നിന്നും വന്ന വാക്കുകൾ …… “”””

ജെയിന്റെ മനസ്സ് മന്ത്രിച്ചു…… “”താൻ ആരാധിക്കുന്ന … അല്ല താൻ ജീവനുതുല്യം സ്നേഹിക്കുന്ന ആളിൽ നിന്നും കേട്ട വാക്കുകളുടെ മാധുര്യം മൂലം ജെയിന്റെ മിഴികൾ ഈറനായി…..”””

“”എന്താ ജെയിൻ…. “”

കണ്ണുകൾ ഇറാനായി കണ്ടപ്പോൾ പ്രവി ചോദിച്ചു…

“”ഹേയ് ഒന്നുല്ല മാഷേ ….. “”

അവൾ അതും പറഞ്ഞു നിറകണ്ണുകൾ തുടച്ചു…. അവൾ വിദൂരതയിലേക്ക് നോക്കി എന്തോ ഓർമ്മിക്കുന്നത് പോലെയിരുന്നു . അവളുടെ ശ്രദ്ധ ഇവിടെങ്ങുമല്ല എന്ന് കണ്ട പ്രവി അവളോടൊന്നും ചോദിച്ചില്ല ….. അവളുടെ നീണ്ട കണ്ണുകൾ സജലങ്ങളാകുന്നത് അവൻ കണ്ടു……

“””ആൻസ് ബത്‌ലേഹം”””

ജെയിന്റെ ചുണ്ടുകൾ മന്ത്രിച്ചു…

അവളെ തന്നെ നോക്കിയിരുന്നപ്രവി അത് കേട്ടപ്പോൾ അവളോട് ചോദിച്ചു

“”ആൻസ് ബത്‌ലേഹം???….”””

ആൻസ് ബത്‌ലേഹും അവളും തമ്മിലെന്ത് ബന്ധമാണെന്ന് അറിയാൻ പ്രവി ഉദ്വേഗത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…..

“”അതെ… “”ആൻസ് ബത്‌ലേഹം””മാഷ് എല്ലാമാസവും സാലറിയുടെ വിഹിതം അയച്ചുകൊടുക്കാറുള്ള ഒഫെനെജുകളിൽ ഒരെണ്ണം “””

“”ഓഹ്… ഫെർണാണ്ടസ് സാർ നടത്തുന്ന സൂര്യനെല്ലിയില്ലേ ഓഫനേജ്‌….. “””

“”ആ … അതു തന്നെ … “”

“”അപ്പൊ ആ ഫെർണാണ്ടസ് സാർ ആണോ ജെയിന്റെ കേണൽ…. “””

“”അതെ മാഷേ…….. “””

(“”രണ്ടു വര്ഷങ്ങള്ക്കു മുൻപ് ഒരു ആർട്ടിക്കിൾ വന്നിരുന്നു ഈ ഓഫനേജിനെ കുറിച്ചു ….അങ്ങനെയാ പ്രവി അവിടേക്ക് ജെയിൻ പറഞ്ഞപോലെ സാലറിയുടെ വിഹിതം അയച്ചു തുടങ്ങിയത്…. “””)

“”ഒരുപാട് കേട്ടിട്ടുണ്ട് ആ സ്ഥാപനത്തിന്റെ കുറിച്ചു.. … പക്ഷെ ഒരു വട്ടം പോലും അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല ….. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്തോ നടന്നില്ല …. “”””

“”ഉം ……നടന്നിരുന്നു വെങ്കിൽ നമ്മൾ തമ്മിൽ നേരത്തെ കണ്ടുമുട്ടിയാനെ അല്ലെ …. “””

ജെയിൻ ചെറുചിരിയോടെ പറഞ്ഞു ……

“”ഉം … ശെരിയാ….”””

“”മാഷ്ക്ക് അറിയോ … മാഷിനെ ഒന്നു നേരിൽ കാണാനായി കൊതിക്കുന്ന കുറച്ചു പേര് അവിടെ ഉണ്ട് …. “””

“”എന്നെ കാണാനോ…. “””

“”ഉം…. മാഷുടെ രചനകൾ ഇഷ്ടപെടുന്ന കുറച്ചു പേർ …മണിയോഡറിന്റെ ഒപ്പം മാഷ് അവിടത്തെ അന്തേവാസികൾക്കായി അയക്കുന്ന കവിതകൾ …. ഞാനാണ് എല്ലാവർക്കും ചൊല്ലി കൊടുക്കാറ്… “””

ജെയിൻ ചെറു പുഞ്ചിരിയോടേ പറഞ്ഞപ്പോൾ പ്രവിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…..

“”ആദ്യ കണ്ടുമുട്ടലിൽ തന്നെ അവളെക്കുറിച്ചു ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന പ്രവി…. അവളുടെ താമസം ഓഫനേജിനിജിലാണെന്നു മനസിലാക്കിയപ്പോൾ … അവളോട്‌ പിന്നെ അധികം കാര്യങ്ങൾ ചോദിച്ചറിയാൻ നിന്നില്ല ….. അവനു താല്പര്യം ഇല്ലാഞ്ഞിട്ടല്ല …. കൂടുതൽ എന്തേലും ചോദിച്ചാൽ അവളുടെ മനസ്സ് വേദനിക്കുമോ എന്നോർത്ത് ആയിരുന്നു….. അനാഥത്വത്തിന്റെ വേദന അമ്മയില്ലാതായപ്പോൾ ഒരു പരിധി വരെ അവനും മനസിലാക്കിയതാണല്ലോ….. “”””

“”എന്നാ ജെയിൻ നമുക്ക് ഇറങ്ങാം കുറച്ചു സമയം ആയില്ലേ ഇവിടെ…. “””

പുഞ്ചിരിയിൽ തുടങ്ങിയ സംസാരം പുഞ്ചിരിയിൽ അവസാനിച്ചപ്പോൾ … പ്രവി പറഞ്ഞു……

“”ഓക്കേ ഇറങ്ങാം മാഷേ …. “””

അവർ അതും പറഞ്ഞു ആൽത്തറയിൽ നിന്നും എഴുനേറ്റു…. ജീപ്പിലേക്ക് കയറി…. ജെയിൻ ആ വാഹനം പതിയെ ക്ഷേത്രകോമ്പോണ്ടിനു വെളിയിലേക്ക് ഇറക്കി …. ജെയിന്റെ കാൽ ആക്സിലേറ്ററിൽ അമർന്നപ്പോൾ ഒരു ഇരമ്പലോടെ വില്ലിസ് ആ വഴിയിലൂടെ കുതിച്ചുപാഞ്ഞു…..

അധികം താമസിയാതെ തന്നെ അവരുടെ വാഹനം പ്രവിയുടെ വീടിനുമുൻപിൽ എത്തിച്ചേർന്നു….

വീടിനു സൈഡിലായി ജീപ്പ് ഒതുക്കിയിട്ട് അവർ രണ്ടുപേരും ജീപ്പിൽ നിന്നും ഇറങ്ങി …..

“”ആ താനിവിടെ നിൽക്കായിരുന്നോ??,,,, “”

ക്ഷേത്രത്തിൽ പോയെപ്പോലുള്ള വസ്ത്രം മാറി പഴയ കള്ളിമുണ്ടും ബനിയനും ധരിച്ചു പ്രവി മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോഴാണ് … അടുത്ത മുറിയിലെ ഷെൽഫിൽ ഇരിക്കുന്ന പുസ്തകങ്ങളെ നോക്കി കൊണ്ട് നിൽക്കുന്ന ജെയിനെ കണ്ടത്….

“”കുറേ കളക്ഷൻ ഉണ്ടല്ലോ മാഷേ … “””

പ്രവിയുടെ നേരെ പുഞ്ചിരി പൊഴിച്ച് കൊണ്ട് അവൾ പറഞ്ഞു …

അതിന് ഉത്തരം എന്ന നിലയിൽ “””ഉം…””” ഒന്നു മൂളി കൊണ്ട് അവൻ ഷെൽഫിൽ നിന്നും ഒരു ചെറുനോവൽ എടുത്ത് ജെയിന് നേരെ നീട്ടി…..

അതു അവന്റെ കൈയിൽ നിന്നും വാങ്ങിച്ചപ്പോൾ “”എന്താ “”എന്നരീതിയിൽ അവൾ അവനു നേരെ കണ്ണുകളെറിഞ്ഞു….

“” ഒന്നു ഓടിച്ചു നോക്കിക്കോ …. ഒരു പത്ത് മിനിറ്റ് ഞാൻ ഇപ്പൊ വരാം “””

അതു കേട്ടപ്പോൾ അവൾ “”എവിടെക്കാ മാഷേ “”എന്നരീതിയിൽ പുരികം ഉയർത്തി….

“”ഹേയ് ഒന്നൂല്യ … ഇപ്പോ വരാം…. “”

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ മിഴികൾ ഒന്നുയർത്തിയിട്ട് ആലോചനയിൽ ആണ്ടു…

“”ഓഹോ … എന്നെ സൽക്കരിക്കാൻ ഉള്ള വിഭവങ്ങൾ തയ്യാറാക്കാൻ ആയിരിക്കും…. “””

അവൾ പറഞ്ഞപ്പോൾ പ്രവി ചെറുപുഞ്ചിരി അവൾക്കായി സമ്മാനിച്ചു…..

“”ആ.. അങ്ങനെ ഇപ്പോ എന്നെ കൂട്ടാതെ ഒറ്റക്ക് പാചകം ചെയ്യണ്ട….. ഞാനും വരാം…. “””

ജെയിൻ പുസ്തകം ഷെൽഫിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു ….

“”ഹേയ് അതു വേണ്ട … താനിവിടെ ഇരുന്നോ …. ഞാൻ ചെയ്തോളാം…. “”

“”ഓഹ് അഥിതി ദേവോ ഭവ ആയിരിക്കും….. “””””

ജെയിന്റെ സംസാരം കേട്ടപ്പോൾ പ്രവിയുടെ ചുണ്ടിൽ ചിരി വിടർന്നു ….

“”അമ്മ…. മാഷേ … വിട്ടുപിരിഞ്ഞതിനു ശേഷം ഇതുവരെ ഒറ്റക്കല്ലെ എല്ലാം ചെയ്തത് …. ഇന്ന് അതു വേണ്ട ഞാനും വരാം….പിന്നെ …. എന്നെ അഥിതിയായി എങ്ങാനും കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ വെള്ളം മാഷ് അങ്ങ് വാങ്ങി വെച്ചേക്ക്…..ഇന്ന് മുതലേ ഞാനും ഈ വീട്ടിലെ ഒരു അംഗംമാ….. “”‘

ജെയിൻ ചെറു നർമം കലർന്ന അധികാര ചിരിയോടെ പറഞ്ഞു…..

“”ഹേയ് അതല്ലെടോ …. താൻ ഇത്രയും ദൂരം ഒക്കെ ഡ്രൈവ് ചെയ്തു വന്നിട്ട് ….. ഞാൻ എങ്ങെനയാ തന്നെ ബുദ്ധിമുട്ടിക്കാ…. താൻ റസ്റ്റ്‌ എടുത്തോ …. “””

പ്രവി പറഞ്ഞു ….

“”അതെ മാഷേ…. വെളുപ്പിന് ഉള്ള കോടമഞ്ഞിൽ വണ്ടി ഓടിച്ചു ഇവിടെ വരാനും …. ആരും അറിയാതെ മാഷ് ചാരിയിട്ട വാതിലിലൂടെ അകത്തു കയറാനും …. മാഷ് കുളിക്കുന്ന തക്കത്തിന് മാഷുടെ അടുക്കളയിൽ കയറി വിറക് കത്തിച്ചു ചായ വെച്ച് മാഷിനു സർപ്രൈസ് തരാനും ഈ ജെയിന് കഴിയുമെങ്കിൽ … ഇനി മാഷുടെ കൂടെ അടുക്കളയിൽ പാചകത്തിൽ പങ്കു ചേരാനും കഴിയും….. “”

അവൾ പറഞ്ഞു നിർത്തി…..

അവളുടെ നിർബന്ധത്തിനു പ്രവിക്ക് വഴങ്ങേണ്ടി വന്നു…..

പ്രവി ചെറു പുഞ്ചിരിയോടെ അവളെയും കൂട്ടി അടുക്കളയിലേക്ക്……

അമ്മയുള്ളപ്പോൾ തന്നെ പാചകം പ്രവിക്ക് ഇഷ്ടവിഷയം ആയിരിന്നു…. പിന്നിട് ഒറ്റക്ക് ആയപ്പോഴും അതിന് ഒരു കുറവും വന്നില്ല….. പ്രവിയുടെ പാചകകലയുടെ വേഗത വർധിച്ചിട്ടേ ഒള്ളു …..

“” അങ്ങനെയുള്ള പ്രവിയുടെ വേഗതക്ക് ഒപ്പം നിൽക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ജെയിൻ അടുക്കളയിൽ കാഴ്ച വെച്ചത്……. “””

“”വലിയ പഠിപ്പ് ഒക്കെ ഉള്ള കുട്ടിയല്ലേ …. അവൾക്കു ഈ അടുക്കള വിഷയത്തിൽ അധികം പ്രാവിണ്യം ഉണ്ടാകുമെന്നു പ്രവി വിചാരിച്ചില്ല….. “””

പക്ഷെ അവന്റെ ധാരണകൾ ഒക്കെ തകിടം മറിക്കുന്ന തരത്തിൽ ആയിരുന്നു അവളുടെ പെരുമാറ്റം…

“”പലപ്പോഴും അവൾ ഓരോന്ന് ചെയ്യുന്നതിന്റെ കയ്യടക്കവും വേഗതയും നോക്കി നിൽക്കാനേ പ്രവിക്ക് സാധിച്ചുള്ളൂ . തന്നെക്കാൾ അറിവോടെയെന്നോണം തന്റെ അടുക്കളയിലെ ഷെൽഫിൽ നിന്നും പൊടികൾ ഒക്കെയെടുത്ത് പാചകം ചെയ്യുന്ന ജെയിനെ പ്രവി നോക്കി നിന്ന് പോയി . അൽപ സമയത്തെ കൊണ്ട് തന്നെ അവൾ ഈ വീട്ടിലെ വളരെ പഴയ ഒരംഗം എന്ന പോലെ അവനു തോന്നി ….

“‘ ജെയിനെല്ലാം അറിയാമല്ലോ ..മനോഹരമായി പാചകം ചെയ്യുന്നു . ജെയിൻ ചെന്ന് കയറുന്ന വീട്ടിലെ ആ മമ്മയുടെ ഭാഗ്യം “”‘

പ്രവിയുടെ വാക്കുകൾ ക്ക് അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു എന്നിട്ട് വീണ്ടും അവൾ പാചകത്തിൽ ലയിച്ചു ചേർന്നു….

“”സ്പീഡ് മാത്രമല്ല …. പാചകകലയിൽ വേണ്ടോളം കൈപ്പുണ്യവും കിട്ടിയിട്ടുണ്ട് …. “””

മേശയുടെ ഇരുവശത്തും നേർക്കുനേർ ഇരുന്നു സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങൾ കഴിക്കുന്നതിനിടയിൽ ജെയിൻ തയാറാക്കിയ കറിയുടെ രുചി നുകർന്നുകൊണ്ട് പ്രവി അവളുടെ മിഴികളിൽ നോക്കി കൊണ്ട് പറഞ്ഞു…..

അതുകേട്ടപ്പോൾ ജെയിൻ പുരികം ഉയർത്തിക്കൊണ്ട് “”എനിക്കോ “”എന്നഭാവത്തിൽ പ്രവിയെ നോക്കികൊണ്ട്‌ ചെറു ചിരിയോടെ “”തമാശ പറയാതെ ഒന്നു പോയെ മാഷേ….. “””””എന്ന് പറഞ്ഞു….

“”തമാശയൊന്നും അല്ലടോ ഞാൻ കാര്യം പറഞ്ഞതാ … “””പ്രവി അതു പറഞ്ഞതോടൊപ്പം “”കറികൾ ഒക്കെ സൂപ്പർ “””എന്നർത്ഥത്തിൽ കൈകൊണ്ടു കാണിച്ചു….

അതു കണ്ടപ്പോൾ അവളുടെ മുഖം വിവർണമായി…..

“അവരുടെ സംസാരവും പെരുമാറ്റം എല്ലാം അവരുടെ മനസ്സുകൾ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിനു കാരണമായി തീർന്നു..,””

അങ്ങനെ അവരുടെ സംസാരത്തിനൊപ്പം അവർ അറിയാതെ തന്നെ അവരുടെ പ്ലെയിറ്റും കാലിയായി…..

“”എന്നാ… മാഷേ … ഞാനെന്നാ…ഇറങ്ങട്ടെ…. “””

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉമ്മറത്തു സംസാരിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ ജെയിൻ പ്രവിയോട് പറഞ്ഞു…

അവൾ പോകുകയാണെന്നു കേട്ടപ്പോൾ പ്രവിക്ക് എന്തോ നഷ്ടമായൊരു ഫീൽ അനുഭവപ്പെട്ടു…

“”എന്താ പെട്ടന്ന്…. “””

പ്രവി അക്ഷമയോടെ ചോദിച്ചു….

“”ഇല്ല മാഷേ … എനിക്ക് രണ്ടുമൂന്നു ഫ്രണ്ട് സ് നെ കാണാനുണ്ട് … പിന്നെ തിരിച്ചു അവിടെ ഓടിച്ചു എത്തേണ്ടെ….. “”””

ജെയിൻ പറഞ്ഞു…..

“”ഉം… “”

പിന്നെ അധികം താമസിയാതെ ജെയിൻ പ്രവിയോട് യാത്രപറഞ്ഞു ഇറങ്ങി…..

ജെയിന്റെ ജീപ്പ് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ ആ മുറ്റത്ത് തന്നെ നിന്നു …..

രാവിലെ മുതൽ ഉണ്ടായിരുന്ന ഉണർവ് നഷ്ടമായപോലെ തോന്നി പ്രവിക്ക്…….

“””ജെയിൻ…. അവളുടെ സാമിപ്യം …. തന്നെ വേറൊരാളാക്കി മാറ്റുകയായിരുന്നു….. “””ഇത്രയും നാൾ ഒറ്റക്ക് ആണെന്ന് കരുതി ജീവിച്ച തനിക്ക് ഇപ്പൊ ആരൊക്കെ ഉള്ളപോലെ …… പ്രവിയുടെ മനസ്സും ചിന്തകളും ഒക്കെ അപ്പുപ്പൻ തടി കാറ്റത്ത്‌ ലക്ഷ്യമില്ലാതെ അലയുന്ന പോലെ അലഞ്ഞു ….. “”””

അങ്ങനെ രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു…..

ഈ ദിവസങ്ങളിൽ അത്രയും പ്രവിയുടെ മനസ്സ് ശെരിയായ ദിശയിൽ അല്ലായിരുന്നു ….

ജോലിയൊക്കെ ഒരു അലസപരമായി കൈകാര്യം ചെയുന്ന പ്രവിയെ സഹപ്രവർത്തകർ ശ്രദ്ധിക്കാൻ തുടങ്ങി …. ഓരോരുത്തരും എന്തുപറ്റി എന്ന് പലപ്പോഴും ചോദിച്ചപ്പോഴും ….ഒന്നൂല്യ എന്നരീതിയിൽ പലതും പറഞ്ഞു ഒഴിഞ്ഞുമാറി പ്രവി ….

അങ്ങനെ ഒരു ദിവസം പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ…..

“”എന്താ തനിക്ക് പറ്റിയത്….. ഒന്നിലും ശ്രദ്ധകേന്ദ്രികരിക്കാൻ തനിക്ക് പറ്റുന്നില്ലല്ലോ ….. “” പ്രവിയുടെ മനസ്സ് മന്ത്രിച്ചു…..

“”ജെയിൻ …. അവളാണോ തന്റെ ഉറക്കം കിടത്തുന്നത്?? ….. ആ അറിയില്ല ….. അവൾ തന്റെ ആരാ???….. ആാാ…. എവിടെനോ വന്നു എവിടേക്കോ പോയി??….. തന്റെ ആരുമല്ല അവൾ ……. പക്ഷെ തന്റെ എല്ലാം ആണ് ……. …… അവളുടെ സാമിപ്യം താൻ ആഗ്രഹിക്കുന്നു …. അതെ ….. അവളുടെ സൗഹൃദം താൻ ആസ്വദിക്കുന്നു …… കുറച്ചു സമയമേ അവളുമായി ഇടപഴകിയൊള്ളു എങ്കിലും ഒരായിരം വർഷം കൂടെ ഉണ്ടായിരുന്ന പോലെ…….അവൾ യാത്രപറഞ്ഞു പോയപ്പോൾ മുതൽ ആണ് തന്റെ എല്ലമാറ്റങ്ങളും ….. “””

പ്രവിയുടെ മനസ് ചോദ്യങ്ങളും ഉത്തരങ്ങളും ആയി കുറെ ദൂരം സഞ്ചരിച്ചു……..

ഒരുപാട് ചിന്തകൾക്കൊടുവിൽ പ്രവി തന്റെ മനസിനെ തിരികെ എത്തിച്ചു …..

പ്രവിയുടെ മേശവലിപ്പിൽ നിന്നും പ്രവി ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ജെയിന്റെ കത്തുകൾ അടങ്ങിയ ഡയറി പേഴ്‌സ് എടുത്തു……. അതിൽ നിന്നും അവൾ തനിക്കായി എഴുതിയ കത്തുകൾ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി….. ഓരോന്ന് വായിക്കുമ്പോഴും അവളെ ഒരുപാട് മിസ്സ്‌ ചെയുന്ന പോലെ തോന്നി അവനു….

അങ്ങനെ കുറച്ചു നേരം അവളുടെ കത്തുകളിൽ ലയിച്ചിരുന്നപ്പോൾ അവളുടെ മധുരനാദം കേൾക്കാനൊരു മോഹം അവനിൽ വളർന്നു …..

പെട്ടന്ന് തന്നെ പ്രവി തന്റെ മുന്നിൽ മേശപ്പുറത്ത് ഇരിക്കുന്ന ടെലിഫോൺ ഡയറക്ടറി എടുത്തു …. അതിൽ ആൻസ് ബത്‌ലേഹം ന്റെ ഓഫീഷ്യൽ നമ്പർ തിരഞ്ഞു …. ഒരുപാട് തിരച്ചിലിനൊടുവിൽ അവന്റെ കണ്മുന്നിൽ തെളിഞ്ഞു ബത്‌ലേഹമിന്റെ ഫോൺ നമ്പർ…. അവന്റെ മനസ്സിൽ സന്തോഷത്തിന്റെ കണികകൾ വിരിഞ്ഞു ഒപ്പം അവന്റെ മുഖം പ്രസന്നമായി….

ഡയറക്ടറിയിൽ നോക്കി ഓരോ നമ്പറും കറക്കി ഡയൽ ചെയ്യാനായി റിസീവർ എടുക്കുന്നതിനു മുന്നേ….

“””ട്രിങ്….. ട്രിങ്…. “”

ഫോൺ ശബ്ദിച്ചു….

“”ശ്ശ്ഹേ… “”

വളരെ സന്തോഷത്തോടെ ഫോൺ ചെയ്യാൻ ഒരുങ്ങിയ പ്രവിക്ക് ഒരു തടസ്സമെന്നനിലയിൽ കാൾ വന്നപ്പോൾ പ്രവിക്ക് ദേഷ്യം വന്നു …. പ്രവി “”ഇതാരാ ഈ നേരത്ത് ,”””എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോണിന്റെ റിസീവർ എടുത്തു …

“”ഹലോ …. “”

ഇത്തിരി ഗംഭീരം നിറഞ്ഞ ശബ്‍ദത്തിൽ പ്രവി ഹലോ പറഞ്ഞു….

“”ഹലോ…. നാഷണൽ ടൈംസ് ന്റെ ഓഫീസ് അല്ലെ…. പ്രവിയെ ഒന്നു കിട്ടുമോ … “””

അപ്പുറത്ത് നിന്നും ഒരു കിളിനാദം……

“”ഹലോ …. പ്രവിയാ സംസാരിക്കുന്നെ….. ആരാ ഇത് …. “””

പ്രവി പറഞ്ഞു….

“”ഓഹ് … മാഷായിരുന്നോ….. “”

കിളിനാദം മൊഴിഞ്ഞു …..

അതുകേട്ടപ്പോൾ തന്നെ പ്രവിയുടെ മനസ്സ് ഉണർന്നു… പ്രവി അറിയാതെ തന്നെ പ്രവിയുടെ വായിൽനിന്നും “”ജെയിൻ “”എന്ന പേര് ഉച്ചരിച്ചു….

“”ജെയിൻ…. താനായിരുന്നോ….. “””

പ്രവി സന്തോഷം മറച്ചുവെക്കാതെ ചോദിച്ചു…

“”അതെ മാഷേ….വെറുതെ ഇരുന്നപ്പോൾ മാഷേ ഒന്നു വിളിക്കാൻ തോന്നി …. “””

“”ഉം…. ഞാൻ ജെയിനെ വിളിക്കാൻ തുടങ്ങുക ആയിരുന്നു …..”””

“”ഓഹ്.. റീയേലി…. “””

“”യാ…. ഡയറക്ടറി എടുത്തു നമ്പർ കണ്ടുപിടിച്ചു അവിടേക്ക് ഡെയിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇവിടേക്ക് തന്റെ കോൾ വന്നത് .. “””

“”അതാണ് ജെയിൻ …. മാഷ് മനസ്സിൽ കാണുമ്പോൾ ഞാൻ അതു മാനത്ത് കാണും ….. “””

“”ഉം… അതെ അതെ …. ” പ്രവി ചിരിച്ചോണ്ട് പറഞ്ഞു….

“”അല്ല … മാഷെന്താ എന്നെ വിളിക്കാൻ നോക്കിയത്…. “””

“”അതോ…. അതു പിന്നെ…. ചുമ്മാ ഇരുന്നപ്പോൾ…. പിന്നെ തന്റെ കത്തുകൾ കണ്ടപ്പോൾ …..അല്ല പിന്നെ താൻ അന്ന് പോയിട്ട് പിന്നെ ഒരു വിവരവും അറിഞ്ഞില്ലല്ലോ ………..പിന്നെ അന്ന് എങ്ങനെ ഉണ്ടായിരുന്നു…. യാത്രയൊക്കെ സുഖമായിരുന്നോ….. “””

“”ഉം…. കുറച്ചു വൈകി എന്നാലും സുഖമായി എത്തി…. “”

“”എങ്ങനെ പോകുന്നു മാഷേ ജോലിയും എഴുത്തുമെല്ലാം…. “””

“”എല്ലാം സാധാരണ പോലെ പോകുന്നു ജെയിൻ….പിന്നെ അവിടത്തെ വിശേഷങ്ങൾ ഒക്കെ … ഫെർണാണ്ടസ് സാർ ഒക്കെ സുഖായിരിക്കുന്നില്ലേ …. “””

“”അതെ മാഷേ എല്ലാവരും സുഖായിരിക്കുന്നു…. “””

“”ഉം … ഇനി എന്നാ ജെയിൻ ഇങ്ങോട്ടേക്ക് ഒക്കെ ഇറങ്ങാ…. “”

“”വരാം മാഷേ …. ഒഴിവു കിട്ടുമ്പോൾ ഇറങ്ങാം…. “””

അങ്ങനെ ഓരോന്നു ചോദിച്ചും വിശേഷങ്ങൾ പങ്കുവെച്ചും അവരുടെ സംസാരം നീണ്ടുപോയി …..

അങ്ങനെ അന്ന് മുതൽ കത്തുകളിലൂടെയുള്ള സംസാരം മാറി ഫോൺ കോളുകൾ ആയി….

എല്ലാ ദിവസവും അവളുടെ കോൾ പ്രവിക്ക് വരാൻ തുടങ്ങി….

അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി …

“”” ഹലോ…. ആ ജെയിൻ …. ഇന്നെന്താ നേരെത്തെ …… “””

പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ പതിവിനു വിപരീതം ആയി നേരെത്തെ ജെയിന്റെ കാൾ വന്നപ്പോൾ പ്രവി അവളോട്‌ ചോദിച്ചു….

“”ആ … മാഷേ …. അല്ല മാഷ് ഇന്ന് ഫ്രീ ആണോ… “”

പ്രവിയുടെ ചോദ്യത്തിന് മറുപടി പറയാതെ ജെയിൻ പ്രവിയോട് ചോദിച്ചു…

“”എന്താ ജെയിൻ… എന്താ കാര്യം…. “”

പ്രവി ഉദ്വേഗത്തോടെ ചോദിച്ചു…

“”മാഷ് ഫ്രീ ആണെങ്കിൽ ഒന്നു ലാൽ മെമ്മോറിയൽ പാർക്കിലേക്ക് വരാമോ…. “””

“”ഓഹ് ജെയിൻ … അവിടെ ഉണ്ടോ…. “””

“”അതെ …. മാഷ്ക്ക് ഫ്രീ ആണെങ്കിൽ ഒന്നു വാ ഞാൻ അവിടെ ഉണ്ടാകും “””

“”ഉം… ഒരു പത്തുമിനിറ്റ്…. ഇപ്പോ വരാം.. “””

“”എന്നാ ശെരി ഞാൻ വെക്കട്ടെ …… “””

“”ഉം … ഓക്കേ ബൈ…. “””

പ്രവി ഫോൺ വെച്ചു …. വേഗം തന്നെ മേലുദ്യോഗസ്ഥനോട് പുറത്ത് പോകുകയാണെന്നു പറഞ്ഞു പ്രവി പ്രവിയുടെ ബൈക്കും എടുത്തു ടൗണിലുള്ള ജെയിൻ പറഞ്ഞ പാർക്കിലേക്ക് വിട്ടു….

പത്തുമിനിറ്റിൻെറ ദൂരം അഞ്ചു മിനിറ്റ് കൊണ്ട് കവർ ചെയ്തു പ്രവി അവിടെ എത്തി…..

പാർക്കിന്റെ കവാടത്തിനു സൈഡിലായി പ്രവി ബൈക്ക് ഒതുക്കി വെച്ചു ….ബൈക്കിൽ നിന്നും ഇറങ്ങിയ പ്രവി അടുത്തു തന്നെ ജെയിന്റെ ജീപ്പ് കിടക്കുന്നത് കണ്ടു …. പ്രവിയുടെ മുഖം വിടർന്നു….

വള്ളിപോലെ പടർന്നു പന്തലിച്ച ഇലകളും പൂക്കളും നിറഞ്ഞു ഒരു ആർച്ചു പോലെയുള്ള പാർക്കിന്റെ മെയിൻ കവാടം കടന്നു പ്രവി അകത്തേക്ക് കടന്നു…..

ആ നേരത്ത് അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല അവിടെ ….. പലനിറത്തിലുള്ള പൂക്കൾക്കൊണ്ടു നിറഞ്ഞ പൂന്തോട്ടങ്ങളും …. പിള്ളേർക്ക് കളിക്കാൻ പാകത്തിനുള്ള ചെറിയ റൈഡുകളും ….. ആ പാർക്കിൽ ഉണ്ടായിരുന്നു ….

പ്രവി അവിടെ ആകമാനം ജെയിനെ നോക്കി …. പക്ഷെ അവളെ അവിടെ കണ്ടില്ല…

അങ്ങനെ പ്രവിയുടെ മിഴികൾ ആ പാർക്കിന്റെ വർണശോഭയിൽ ജെയിനെ തേടി അലയുമ്പോൾ….അങ്ങ് കുറച്ചു മാറി ഒരു വാകമരച്ചോട്ടിൽ കീഴിൽ ചുവന്ന പരവതാനി പോലെ കൊഴിഞ്ഞുവീണ ചുവന്ന പുഷ്പങ്ങൾക്ക് മുകളിൽ ഒരു ഇളം റോസ് അനാർക്കലിയുടെ അവരണത്തിൽ തന്നെ നോക്കിയിരിക്കുന്ന ജെയിനെ പ്രവിയുടെ മിഴികളിൽ തെളിഞ്ഞു ….

അവളെ കണ്ട സന്തോഷത്തിൽ പ്രവി ആ ചുവന്ന പരവതാനിയിലൂടെ അവൾക്കരികിലേക്ക് നടന്നുനീങ്ങി….

അവളുടെ അടുത്തേക്ക് അടുക്കുംതോറും പ്രവിയുടെ മിഴികളിൽ അവളിരിക്കുന്ന വീൽചെയർ കൂടി തെളിഞ്ഞു വന്നു ….. ആ കാഴ്ച പ്രവിയുടെ കാലുകളെ നിഛലമാക്കി …….

തുടരും…..

Comments:

No comments!

Please sign up or log in to post a comment!