അങ്ങനെ തുടങ്ങി 3
ആദ്യം ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു …
തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. .
അങ്ങനെ തുടങ്ങി 3
ബസ് പതിയെ ഗേറ്റിനു മുൻപിൽ വന്നു നിന്നു. അമ്മ ബസിൽ നിന്നും ഇറങ്ങി. പതിവില്ലാതെ രണ്ടു പേരുടെയും നിൽപ്പ് കണ്ടു അമ്മ “എന്താ രണ്ടിനും ഒരു കള്ള ലക്ഷണം? ”
അഭയ് നിന്നു പരുങ്ങി.
സന്ദീപ് :അല്ല ആന്റി, വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഏതാ ഒരു പെൺകുട്ടി
അഭയ് :ഞാനും കണ്ടാർന്നു, അതാരാ?
അമ്മ :ഓഹോ, അപ്പൊ രണ്ടിനും അതാണ് അറിയേണ്ടത്?
“അതല്ലമ്മ, ഉച്ചയ്ക്ക് ഇവൻ വന്നു വാട്സാപ്പിൽ ഈ ഫോട്ടോ കാണിച്ചപ്പോൾ എനിക്ക് എവിടേയോ കണ്ട പോലെ തോന്നി” അഭയ് അമ്മയെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ നോക്കി.
അമ്മ :ആ, ശരി, ശരി… രണ്ടിനും ഇപ്പം അതാരാണെന്ന് അറിയണം. അത്രല്ലേ ഉള്ളു.?
രണ്ടാളും ചെറുതായൊന്നു ചമ്മി
അമ്മ :ഞാൻ പ്ലസ് ടുവിൽ പഠിപ്പിച്ച കൊച്ചാണ്. നാളെ അവരുടെ ബാച്ചിലെ റീ യൂണിയൻ വച്ചിട്ടുണ്ട് അതിനു എന്നെ ക്ഷണിക്കാൻ വന്നതാണ്.
അഭയ് ആശ്ചര്യത്തോടെ “എന്ന് “.
അമ്മ :നീയും ദാ ഇവനും കൂടെ രണ്ടു ദിവസം മുൻപ് ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു എറണാകുളം പോയില്ലേ അന്ന്.
സന്ദീപ് :അടിപൊളി….
അമ്മ :എന്താടാ?
അഭയ് :ഒന്നുല്ല അമ്മ….
അമ്മ അകത്തേക്ക് പോയി. അഭയ് സന്ദീപിനോട് “അവളുടെ നമ്പർ ഫോണിന് അടിച്ചു മാറ്റണം “.
സന്ദീപ് : അതു ഞാനേറ്റു.
രണ്ടാളും അകത്തു കയറി. അമ്മ ചായ കുടിക്കുന്നു.
അമ്മ:നിങ്ങൾ കുടിച്ചോ ചായ
സന്ദീപ് :പിന്നെ കുടിച്ചോളാം ആന്റി ആ ഫോൺ ഒന്നു തരാമോ?
അമ്മ :എന്റെ ഫോൺ നിനക്കെന്തിനാ
സന്ദീപ് :ഞങ്ങൾക്കൊരു സെൽഫി എടുക്കാൻ
അമ്മ :അതെന്താ നിങ്ങളുടെ ഫോൺ ഇല്ലേ?
അഭയ് : അമ്മയുടെ ഫോണിലെ ഫ്രന്റ് ക്യാമറ അടിപൊളിയാ….
സന്ദീപ് :പിന്നല്ലാതെ നീ സ്റ്റാറ്റസ് ഇട്ടേക്കുന്ന ഫോട്ടോ കണ്ടില്ലേ?
അമ്മ :ഓഹോ അപ്പൊ അതാണ് കാര്യം, ഫോണിൽ നിന്നു അവളുടെ നമ്പർ എടുക്കണം….
മക്കളു ചെല്ല്……
സന്ദീപ് :എന്നാ പിന്നെ നമ്മുടെ ഫോണിൽ തന്നെ എടുക്കാം…
രണ്ടാളും ചമ്മി മുകളിലേക്കു പോയി…
മുറിയിൽ എത്തിയ അഭയ് സന്ദീപിനെ ചീത്തപറഞ്ഞു….
കുറെ ആലോചിച്ച ശേഷം സന്ദീപ് “ഇപ്പൊ ഒരു കാര്യം ഉറപ്പായി നമ്പർ ആ ഫോണിൽ തന്നെ ഉണ്ട് ”
അഭയ് പുച്ഛിച്ചു കൊണ്ടു “ഓ അവന്റെ ഒരു കണ്ടു പിടുത്തം ”
“അതു എടുക്കാനുള്ള വഴി പറ ”
സന്ദീപ് :ഒരു വഴി ഉണ്ട് കുറച്ചു ചീപ്പാണ്
അഭയ് :എന്താന്നു പറ
സന്ദീപ് :ഞാൻ കുറച്ചു മിമിക്രി ചെയൂന്നു നിനക്ക് അറിയാലോ?
അഭയ് :നീ എന്താ ഇപ്പൊ മിമിക്രി ചെയ്യാൻ പോവണോ….
സന്ദീപ് :നീ ഒന്നു മുഴുവൻ കേൾക്…
അഭയ് :എന്നാ പറ
സന്ദീപ് :”പറയുന്നില്ല നീ കണ്ടോ “.
സന്ദീപ് :ഇതിനൊക്കെ ചിലവുണ്ട്….. അഭയ് : എന്താ വേണ്ടേ നീ പറ “നെക്സ്റ്റ് വീക്കിലെ ഗോവൻ ട്രിപ്പ് ചെലവ് മൊത്തം നിന്റെ വക ” അഭയ് :ഓക്കെ മാൻ…. “എന്നാ ഞാൻ പോയേക്കാം നീ അവളെ വിളിക്ക് ” സന്ദീപ് അഭയുടെ മനസ്സ് വായിച്ചപോലെ പറഞ്ഞു…. സന്ദീപ് വീട്ടിലേക് പോയി അഭയ് ഒന്നു രണ്ടു തവണ അവളെ വിളിക്കാൻ ട്രൈ ചെയ്തു പക്ഷെ റിംഗിന് മുൻപ് കട്ട് ചെയ്തു…. മനസ്സിനോട് അവൻ ചോദിച്ചു വിളിച്ചിട്ട് എന്താ പറയാ? മെസ്സേജ് അയച്ചാലോ…. അല്ലേൽ വേണ്ട വിളിക്കാം…. ചിന്തകളുടെ ഒപ്പം സമയവും കടന്നു പോയി….
അവസാനം മനസ്സിൽ പറയേണ്ടത് പലകുറി പറഞ്ഞു പഠിച്ചു അവൻ വിളിച്ചു….. അവളുടെ റിങ് ടോൺ അവനു വേണ്ടി ആണോ എന്നു തോന്നി….. “കാത്തിരിപ്പൂ കണ്മണി……… കാത്തിരിപ്പൂ കണ്മണി… ഉറങ്ങാത്ത മനമോടെ… നിറമാർന്ന നിനവോടെ…. മോഹാർദ്രമീ……” “””ഹലോ “””” റിങ് ടോണിൽ മുഴുകി ഇരുന്ന അഭയ്ക്കു പെട്ടന്ന് പറഞ്ഞു പഠിച്ചതൊന്നും ഓർമ വന്നില്ല….. “ഹലോ ആരാ ” അഭയ് വെപ്രാളത്തിൽ തന്റെ മൗനം തുടർന്നു….. “””ഹലോ അഭയ് “”” അഭയ് ഒരു വിധത്തിൽ “കവിത “”” കവിത :ഹോ, നാളെ തന്നെ എന്റെ കാൾ വരും എന്നു വീമ്പു പറഞ്ഞ ആളാ… അഭയ് ചിരിച്ചു കൊണ്ടു “കുറച്ചു വൈകിയിട്ടായാലും വിളിച്ചല്ലോ ” കവിത :ശരി ശരി…. എങ്ങനെ എന്റെ നമ്പർ കിട്ടി…. “അതൊക്കെ നേരിൽ കാണുമ്പോൾ പറയാലോ “അഭയ് പറഞ്ഞു കവിത :നേരിൽ കാണാനോ എന്നു? ഞാൻ അതിനു വരുന്നില്ലെങ്കിലോ? അഭയ് :താൻ തരാഞ്ഞിട്ടും തന്റെ നമ്പർ ഞാൻ കണ്ടു പിടിച്ചില്ലേ….. ഇനി താൻ വന്നില്ലെങ്കിലും നമ്മൾ തമ്മിൽ കാണും…. കവിത :എങ്ങനെ? അഭയ് ചിരിച്ചു കൊണ്ടു “അതാണല്ലോ വിധി…… ” കവിത :പിന്നെ പിന്നെ വല്യ ഡയലോഗ് അടിക്കല്ലേ ഞാൻ വരാതെ എന്നെ അഭയ് കാണാൻ ഒന്നും പോകുന്നില്ല….
കവിത :ആ കാണാം…. “എന്ന ഞാൻ വെക്കട്ടെ” അഭയ് :ഉം… ബാക്കി നേരിട്ട് കാണുമ്പോൾ….. ഫോൺ വച്ചിട്ട് കവിതയുടെ മനസ്സ് ചിന്തയിൽ മുഴുകി.
“എന്റെ കൃഷ്ണ…. ഇനി എങ്ങാനും കാണാതിരിക്കോ? നമ്പർ കൊടുക്കാതെ വന്നിട്ട് എന്തോ പോലെ ആർന്നു…. ഇത്ര ദിവസം കാൾ ഒന്നു വരാതിരുന്നപ്പോൾ നല്ല ജീവൻ അങ്ങോട്ട് പോയി…. ആദ്യം ട്യൂഷൻ ക്ലാസ്സിൽ വച്ചു കണ്ടപ്പോളേ മനസ്സിനൊരു ചാഞ്ചാട്ടം. എപ്പോളും അവനെ കാണാൻ മനസ്സ് കൊതിച്ചു. പക്ഷെ അവൻ ഒന്നു മൈൻഡ് കൂടെ ചെയ്തില്ല. ആറു മാസം എത്രയോ തവണ മിണ്ടാൻ അടുത്തു ചെന്നതാ… എന്നിട്ടും….പെൺകുട്ടികളോട് വിരോധം ആണെന്ന് പോലും വിചാരിച്ചു. ആ ഒരു അവസ്ഥയിൽ മെട്രോ സ്റ്റേഷനിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. ആദ്യം ആയി മിണ്ടിത് ഒരു പെണ്ണും ആണ്കുട്ടികളോട് ഷെയർ ചെയ്യാൻ മടിക്കുന്ന കാര്യം. പക്ഷെ അവൻ അതൊന്നും നോക്കാതെ എന്നെ സഹായിച്ചു. അന്നേ മനസ്സിൽ അറിയാതെ ഉറച്ച ഇഷ്ടം ആണു… എക്സാം ഹാളിൽ കണ്ടപ്പോൾ പിന്നേം ആശ്ചര്യപെട്ടു. എക്സാം തീർന്നപ്പോൾ പുറത്തിറങ്ങി നോക്കി എങ്കിലും കണ്ടില്ല. അടുത്ത എക്സാമിന് മെട്രോയിൽ ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ പിന്നേം കണ്ടു. ചേഞ്ചിനായി പഴ്സിൽ തപ്പുന്നത് കണ്ടപ്പോൾ ഇതു തന്നെ അവസരം എന്നു വച്ചു ഇടിച്ചു കയറി മിണ്ടി…. ട്രെയിനിൽ നാശം പിടിക്കാനായി ആന്റിയും… എന്നിട്ടും ടിക്കറ്റിൽ നമ്പർ എഴുതി കൊടുത്തു.. ആ മണ്ടൻ അതു നോക്കിത് കൂടെ ഇല്ല… ഞാൻ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് പഠിച്ചത് എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തു നിരാശ ഉണ്ടായിരുന്നോ??? എന്തായാലും പിന്നീടുള്ള എല്ലാ എക്സാം ദിവസവും ഞാൻ അവനോടു കൂടുതൽ അടുക്കുക ആയിരുന്നു… ലാസ്റ്റ് ദിവസം എന്റെ പൊട്ടത്തരത്തിനു നമ്പർ കൊടുക്കാതെ ഒരു ത്രില്ലും… ഹോ പിന്നുടുള്ള ദിവസങ്ങളിൽ അറിയാത്ത നമ്പറിൽ നിന്നു കാൾ വന്നാൽ അവനാകണേ എന്ന പ്രാർത്ഥനയോടെ ഫോൺ എടുത്തിരുന്നത്…. എന്തായാലും അവൻ വിളിക്കും എന്നറിയാം…. അവന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ അറിഞ്ഞിരുന്നു….. ഇനി എങ്ങനെ കാണും എന്നാണോ പറഞ്ഞത്….. ഫോണിലെ റിങ് കേട്ടു ആണു കവിത ചിന്തകളിൽ നിന്നു തിരിച്ചു വന്നത്… പിന്നെം അവനാണോ?
അതു പ്ലസ് ടു ഫ്രണ്ട് ആയിഷ ആണു.. ഗെറ്റ് ടുഗെതർനു ഡ്രസ്സ് എടുക്കാൻ പോകാൻ വിളിച്ചത്.
പിറ്റേ ദിവസം ഷോപ്പിംഗിനു പോയപ്പോളും കവിതയുടെ ചിന്ത ഒന്നേ ഉണ്ടായിരുന്നുള്ളു “എന്നാലും അവൻ എന്നെ എങ്ങനെ കാണാനാണ്. ” ആയിഷ ഇടക്കു കമന്റും അടിച്ചു “പെണ്ണു എപ്പോളും സ്വപ്നലോകത്തിൽ ആണല്ലോ “.
“അഭയ് വന്നു ഫുഡ് കഴിക്കു ” അമ്മയുടെ വിളി കേട്ടു അവൻ താഴേക്കു ചെന്നു.. അച്ഛനും അമ്മയും ഡൈനിങ് ടേബിളിൽ അവനെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു കൈ കഴുകി വന്നിരുന്ന അഭയോട് അച്ഛൻ : നാളെ എന്താ പ്രോഗ്രാം അഭയ് : പ്രത്യേകിച്ചൊന്നും ഇല്ല അച്ഛൻ : എന്നാ രാവിലെ എന്നെ എയർ പോർട്ടിലാക്കണം. അഭയ് നിരാശയോടെ : അപ്പൊ അമ്മയെ സ്കൂളിലാക്കേണ്ടേ? അച്ഛൻ : അതവൾ ഒരു ഓട്ടോ പിടിച്ചു പൊക്കോളും അമ്മ : അതിനു ഞാൻ നിന്നോട് എന്നെ സ്കൂളിലാക്കാൻ എപ്പോളാ പറഞ്ഞേ? അഭയ് : അല്ല നാളെ സ്കൂളിൽ പോണോലോ… അവധി ആയോണ്ട് സ്കൂൾ ബസും ഇല്ലാലോ അപ്പൊ ഞാൻ വിചാരിച്ചു…..
അമ്മ : വിചാരിച്ചു…… നീ അച്ഛനെ എയർപോർട്ടിൽ വിട്ടാൽ മതി…. നിന്നേം ആ സന്ദീപിനെയിം സ്കൂളിന്റെ പരിസരത് കണ്ടു പോകരുത്…. അച്ഛൻ : അതെന്താ ഇവന്മാരെന്തെങ്കിലും ഒപ്പിച്ചോ? അഭയ് പേടിച്ചിട്ടു : ഏയ് ഇല്ലച്ഛാ ഈ അമ്മ വെറുതെ….. എന്നിട്ട് അമ്മയെ കണ്ണുരുട്ടി കാണിച്ചു…. അമ്മ ചിരിക്കുക ആയിരുന്നു…. ഫുഡ് ഒക്കെ കഴിഞ്ഞു കുറച്ചു നേരം അച്ഛനൊപ്പം ടീവി കാണാൻ ഇരുന്നപ്പോളേക്കും അഭയുടെ ചിന്ത നാളത്തെ കാര്യങ്ങൾ ആയിരുന്നു…. അമ്മയെ കൊണ്ടുപോയി വിടാം എന്ന വ്യാജേനെ സ്കൂളിൽ പോകാം എന്ന് പ്ലാൻ ചെയ്തതാ ഇതിപ്പോ….? രാവിലെ അമ്മയുടെ വിളി കേട്ടാണ് അഭയ് എഴുന്നേറ്റത് “എനിക്ക് അഭയ്, ദാ അച്ഛൻ അവിടെ റെഡിയാകുവാണ് “
അഭയ് പെട്ടന്ന് എഴുന്നേറ്റു കുളിച്ചു റെഡിയായി താഴേക്കു ചെന്നു… അഭയും അച്ഛനും ഒരുമിച്ചു ബ്രേക്ഫാസ്റ്റ് കഴിച്ചു യാത്രയായി….
കൂടുതൽ ഒന്നും ചിന്തിക്കാതെ അഭയ് പത്തു മിനിറ്റിൽ എത്താം എന്ന് പറഞ്ഞു. അഭയ് ഹോസ്പിറ്റലിൽ എത്തി ബ്ലഡ് കൊടുത്തു… ഹോസ്പിറ്റൽ ഫോര്മാലിറ്റിസ് കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ആയി. ഗെറ്റ് ടുഗെതർ കഴിഞ്ഞു കാണും അഭയ് മനസ്സിൽ ഓർത്തു…. പെട്ടന്ന് ഒരാൾ വന്നു അഭയുടെ കയ്യിൽ പിടിച്ചു കരഞ്ഞു…. അഭയ് അയാളെ സമാധാനിപിച്ചു .. “പേഷ്യന്റിനെ റൂമിലേക്ക് മാറ്റിട്ടുണ്ട് ” സിസ്റ്റർ വന്നു പറഞ്ഞു അഭയ് അയാളുടെ കൂടെ റൂമിലേക്ക് പോയ്…. റൂമിലെ വാതിൽ തുറന്നു ആളെ കണ്ടു അഭയ് ഞെട്ടി “”കവിത “”…. തുടരും…..
Comments:
No comments!
Please sign up or log in to post a comment!