മൃഗം 7

“മതി..നിര്‍ത്ത്..” അവന്‍ അതില്‍ നിന്നും കണ്ണുകള്‍ മാറ്റിയിട്ട് പറഞ്ഞു. ദിവ്യ കള്ളച്ചിരിയോടെ അവനെ നോക്കിയിട്ട് വീഡിയോ ഓഫ് ചെയ്തു. അവളുടെ മനസ്സില്‍ അതോടെ അവനോടുള്ള പ്രേമവും ബഹുമാനവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെയൊപ്പം തനിച്ചായാല്‍, ആ വീഡിയോ കൂടി കണ്ടാല്‍ വാസു കാമാര്‍ത്തിയോടെ തന്നെ പ്രാപിക്കും എന്നാണവള്‍ ധരിച്ചിരുന്നത്. പക്ഷെ അവന്‍ അസാമാന്യ മനോനിയന്ത്രണം ഉള്ളവനാണ് എന്നവള്‍ അഭിമാനത്തോടെ മനസിലാക്കി. ഇത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു എങ്കില്‍ അവളവനെ വെറുത്തെനെ; പക്ഷെ ഇപ്പോള്‍ അവളത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവനെയല്ലാതെ വേറൊരു വ്യക്തിയെയും വിവാഹം ചെയ്യില്ല എന്ന് അവള്‍ മനസില്‍ ദൃഡപ്രതിജ്ഞ എടുത്തിരുന്നു. “കാണണ്ടേ..” അവള്‍ ചോദിച്ചു. “എനിക്കിഷ്ടമില്ല..നീ ഇത് വച്ച് എന്ത് ചെയ്തൂന്നാ?” “ഏട്ടാ..ഇത് മാത്രമല്ല..ഒന്ന് കൂടിയുണ്ട്..കാണിക്കട്ടെ” “വേണ്ട…പറഞ്ഞാല്‍ മതി” “അവന്‍..ആ തെണ്ടി സ്വന്തം പെങ്ങള്‍ കുളിക്കുന്നതിന്റെ വീഡിയോ എടുത്തിരുന്നു..അതും ഈ കാര്‍ഡില്‍ ഉണ്ട്…ഇത് ഏട്ടന്റെ പക്കലുണ്ട് എന്നും കേസ് എടുത്താല്‍ രണ്ടും നെറ്റില്‍ ഇടുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അയാള്‍ കേസ് പിന്‍വലിച്ചത്..ഇല്ലെങ്കില്‍ ആ എസ് ഐ ഏട്ടനെ ഉപദ്രവിച്ചേനെ…”

വാസു സ്നേഹത്തോടെ അവളെ നോക്കി. തന്നെ രക്ഷിക്കാന്‍ വേണ്ടി അപ്പോള്‍ ഇവളാണ്‌ ശ്രമിച്ചത്. രവീന്ദ്രന്‍ കേസ് വെറുതെ പിന്‍വലിച്ചതല്ല. “ആ വീഡിയോ കളഞ്ഞേക്ക്..ഇതൊന്നും കാണരുത്…ശരിയല്ല” വാസു അവളോട്‌ പറഞ്ഞു. “കളയണ്ട ഏട്ടാ..ഇരുന്നോട്ടെ..ഞാന്‍ ഇനി അത് കാണില്ല..നാളെ അയാള്‍ എന്തെങ്കിലും പ്രശ്നം ഏട്ടനെതിരെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നമുക്ക് ഇത് വേണ്ടി വന്നേക്കും..” വാസു അത്ഭുതത്തോടെയും സ്നേഹത്തോടെയും അവളെ നോക്കി ഇങ്ങനെ ചോദിച്ചു: “നിനക്കെന്താ ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം..?” “ഞാന്‍ ഏട്ടനെ ഒരുപാട് പരിഹസിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്..അന്നൊന്നും ഏട്ടന്റെ വില ഞാന്‍ അറിഞ്ഞിരുന്നില്ല..പക്ഷെ ഇന്ന് എനിക്കതറിയാം…ലോകത്തുള്ള ഏറ്റവും വിലമതിപ്പുള്ള രത്നത്തെക്കാളും അധികമാണ് ഏട്ടന്റെ വ്യക്തിത്വത്തിന്റെ മൂല്യം…ഏട്ടനെ ഞാന്‍ സ്നേഹിക്കുന്നു….വേറെ ആരെക്കാളും അധികമായി..എന്നെ ഏട്ടന് ഇഷ്ടമല്ലേ…” ദിവ്യ വികാരവതിയായി, കാതരയായി അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. വാസു അല്‍പസമയം ഒന്നും മിണ്ടിയില്ല. പിന്നെ അവന്‍ മൂളി. ദിവ്യ ആവേശത്തോടെ അവന്റെ കൈ പിടിച്ചു തെരുതെരെ ചുംബിച്ചു.

അവളുടെ കണ്ണുനീര്‍ വീണ് അവന്റെ കൈ നനഞ്ഞു. “വാസുവേട്ടാ..എന്റെ ജീവിതത്തില്‍ ഇനി അങ്ങല്ലാതെ വേറൊരു പുരുഷന്‍ ഉണ്ടാകില്ല..ഇത് സത്യം സത്യം സത്യം..അങ്ങെന്നെ ഒരിക്കലും വെറുക്കല്ലേ…” ദിവ്യ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു. വാസുവിന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു. പ്രേമവും സ്ത്രീകളോടുള്ള ബന്ധവും ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്ന കാര്യങ്ങളല്ല. പക്ഷെ ദിവ്യ അവന്റെ മനസ്സില്‍ ഒരിടം കണ്ടെത്തിക്കഴിഞ്ഞു എന്നവന്‍ മനസിലാക്കി. ഏറെ നാളുകള്‍ തന്നെ ഒരു നികൃഷ്ടജീവിയായി കണ്ടിരുന്ന അവള്‍ ഇന്ന് തനിക്ക് വേണ്ടി അടിമുടി മാറിയിരിക്കുന്നു! തന്നെ എത്രയധികം അവള്‍ വെറുത്തിരുന്നോ അതിലേറെ ഇന്നവള്‍ തന്നെ സ്നേഹിക്കുന്നു. ജീവിതത്തില്‍ തനിക്ക് സ്നേഹം ലഭിച്ചിട്ടുള്ളത് രുക്മിണി എന്ന തന്റെ വളര്‍ത്തമ്മയില്‍ നിന്നു മാത്രമായിരുന്നു. കുറെയൊക്കെ വാത്സല്യം ഗീവര്‍ഗീസ് അച്ചനും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ വളര്‍ത്തച്ഛനും തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ അവരാരും നല്‍കുന്ന സ്നേഹമല്ല ദിവ്യ പകര്‍ന്നുകൊണ്ടിരിക്കുന്നത്; അവള്‍ തന്റെ ജീവിത പങ്കാളി ആകാന്‍ വൃതം എടുത്തിരിക്കുകയാണ്..ഇവള്‍..ഈ അതിസുന്ദരി!

വാസു ആദ്യമായി അവളെ ആ മനസോടെ നോക്കി. അപ്പോഴാണ്‌ അവന്‍ അവളുടെ സൌന്ദര്യത്തിന്റെ വില തിരിച്ചറിയുന്നത്. ഇപ്പോള്‍ അവള്‍ വെറും ബാഹ്യ സൌന്ദര്യത്തിന്റെ മാത്രമല്ല, ആന്തരീക സൗന്ദര്യത്തിന്റെയും ഉടമയായി മാറിയിരിക്കുന്നു. അവളുടെ ശരീര സ്പര്‍ശനം അവനില്‍ ആദ്യമായി രതിവികാരം ഉണര്‍ത്തി. അവന്റെ പുരുഷത്വം ഉണര്‍ന്നു. എങ്കിലും കാലം അവനു സമ്മാനിച്ച പക്വത അവനെ വിട്ടുപോയിരുന്നില്ല. “ദിവ്യെ..നീ ചെറുപ്പമാണ്..ഓരോരോ സമയത്ത് തോന്നുന്ന വികാരം പോലെ തീരുമാനങ്ങള്‍ എടുക്കരുത്..നീ പറഞ്ഞതൊക്കെ എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളവ തന്നെ..പക്ഷെ നീ ഒന്ന് കൂടി ചിന്തിക്കണം…” വാസു അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. ദിവ്യ തലയുയര്‍ത്തി അവനെ നോക്കി. “വാസുവേട്ടാ..എനിക്ക് പ്രായം കുറവാണ്..പക്ഷെ എന്റെ മനസ്‌ ചപലയായ ഒരു പെണ്‍കുട്ടിയുടെതല്ല….ഈ അടുത്ത സമയത്ത് വസുവേട്ടനില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു..എന്നെ അത് ഒരു ഇരുത്തം വന്ന സ്ത്രീയാക്കി മാറ്റിക്കഴിഞ്ഞു…ഈ തീരുമാനം ഒരു ചാപല്യത്തില്‍ നിന്നും ഉണ്ടായതല്ല..എന്റെ മനസിന്റെ അടിത്തട്ടില്‍ നിന്നും വന്ന ഉറച്ച, ഒരുകാലത്തും ഒരു സാഹചര്യത്തിലും മാറ്റം വരാത്ത തീരുമാനമാണ്..എനിക്കൊരു പുരുഷന്‍ ഈ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് അങ്ങ് മാത്രമായിരിക്കും.
.അങ്ങനെ സംഭവിച്ചില്ല എങ്കില്‍ എന്റെ ജീവിതം വെറും കുത്തഴിഞ്ഞ പുസ്തകമായിരിക്കും..” അവള്‍ വിതുമ്പി. അവള്‍ പറയുന്നത് ഒരു ഉറച്ച മനസിന്റെ തീരുമാനമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി. പിന്നെ ആ മുഖം സ്വന്തം കൈകളില്‍ എടുത്തു. “ദിവ്യെ..എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..നീ എന്നെ സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല…കാരണം അതിനുള്ള അര്‍ഹത തെരുവ് തെണ്ടിയായ എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നു..പക്ഷെ ഇപ്പോള്‍ ഞാന്‍ എന്തൊക്കെയോ ആണെന്ന് തോന്നിപ്പോകുന്നു..നീ പറയുന്നത് സത്യമാണെങ്കില്‍, നീ എന്റെയൊപ്പം ജീവിക്കും..എന്റെ ജീവിതത്തിലും വേറൊരു പെണ്ണ് ഉണ്ടാകില്ല…ഒരിക്കലും…” അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ദിവ്യയുടെ കണ്ണുകള്‍ തിളങ്ങി. കണ്ണീര്‍ തുളുമ്പി നിന്നിരുന്ന ആ മിഴികള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് വാസു കണ്ടു. അവള്‍ അവന്റെ മടിയിലേക്ക് കയറി മുഖാമുഖം ഇരുന്ന്‍ അവനെ ഇറുകെ പുണര്‍ന്നു. ജീവിതത്തില്‍ ആദ്യമായി വാസു ഒരു പെണ്‍കുട്ടിയുടെ ചുണ്ടുകളുടെ സ്വാദ് അറിഞ്ഞു. ദിവ്യയുടെ ഇളം ചുണ്ടുകളുടെ ഇടയില്‍ അവന്റെ അധരങ്ങള്‍ അലിയുകയായിരുന്നു. അല്‍പനേരം അങ്ങനെ ആലിംഗനബദ്ധരായി ഇരുന്ന ശേഷം ദിവ്യ മുഖം മാറ്റി.

“എന്റെ വാസുവേട്ടന്റെ കൈകൊണ്ട് ഈ കഴുത്തില്‍ താലി വീഴുന്ന അന്ന്..നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാകും..” അവള്‍ അങ്ങനെ പറഞ്ഞിട്ടു വീണ്ടും അവന്റെ ചുണ്ടുകള്‍ വായിലാക്കി ചപ്പി. വാസു അനുഭൂതിയുടെ ഒരു പുത്തന്‍ ലോകത്തേക്ക് പറന്നുയരുകയായിരുന്നു. അവളുടെ തുടുത്ത ചുണ്ടുകള്‍ അവന്‍ മെല്ലെ നുണഞ്ഞു. “ശരി മോളെ..ഞാന്‍ പോകുന്നു..ഇനി നമ്മളിങ്ങനെ തമ്മില്‍ അടുത്തിഴപഴകാന്‍ പാടില്ല..അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്” അവളുടെ മുഖം വിടര്‍ത്തി മാറ്റിയ ശേഷം വാസു പറഞ്ഞു. ദിവ്യ അവന്റെ മുഖത്ത് കൈകള്‍ കൊണ്ട് തലോടിക്കൊണ്ട് തലയാട്ടി. “ഒരുമ്മ കൂടി” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. വാസു ചിരിച്ചു. ദിവ്യ അവനെ ഇറുകെ പുണര്‍ന്ന് ആ അധരങ്ങള്‍ വായിലാക്കി വീണ്ടും നുണഞ്ഞു. പെട്ടെന്ന് മുറിയില്‍ ലൈറ്റ് ഓണായി. ദിവ്യ ഞെട്ടലോടെ അവന്റെ മടിയില്‍ നിന്നും ചാടി ഇറങ്ങി. സംഹാരരുദ്രനെപ്പോലെ നില്‍ക്കുന്ന അച്ഛനെയും ഒപ്പം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അമ്മയെയും അവരിരുവരും കണ്ടു. “എടാ നായിന്റെ മോനെ..എനിക്കറിയാമായിരുന്നെടാ നീയൊക്കെ എന്നായാലും തനിനിറം കാണിക്കുമെന്ന്.
.അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത് എന്ന് പഴമക്കാര്‍ പറയുന്നത് പൂര്‍ണ്ണ സത്യമാണെടാ…നിന്നെ ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി..നിന്റെ അഭിനയത്തില്‍ ഞാന്‍ വീണു..ഇല്ല…ഇനി നിന്റെ അഭിനയം ഇവിടെ നടക്കില്ല…നിഷ്കളങ്കനായ എന്റെ അനുജനെ വരെ നീ കാരണം ഞാന്‍ തെറ്റിദ്ധരിച്ചു..നിന്റെ തെമ്മാടിത്തം അവന്‍ കൈയോടെ പിടികൂടും എന്നായപ്പോള്‍ നീ അവനെ പ്രതിയാക്കി…ഇല്ല….ഇനി നീയെന്ന വ്യക്തിയും ഈ വീടും തമ്മില്‍ ഒരു ബന്ധവുമില്ല….ഇറങ്ങടാ പുറത്ത്..” ശങ്കരന്‍ കോപാക്രാന്തനായി അലറി. വാസു നിസംഗതയോടെ അയാളെ നോക്കി. “അച്ഛാ..അച്ഛന്‍ കരുതുന്നത് പോലെ ഒന്നുമില്ല…” ദിവ്യ ഭീതിയോടെ അയാളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. “ഭ നാണം കെട്ടവളെ..മിണ്ടിപ്പോകരുത്..ലോകത്ത് ഒരച്ഛനും ആഗ്രഹിക്കില്ലടി ഇങ്ങനെ ഒരു മകളുടെ തന്ത ആകാന്‍..വൃത്തികെട്ട ജന്മം… എങ്ങനെ ഉണ്ടെടി നിന്റെ മോന്റെ കൊണം? അവന്‍ നിന്റെ മോള്‍ക്ക് വയറ്റില്‍ ഉണ്ടാക്കി കൊടുത്തേനെ ഞാനിത് കണ്ടില്ലായിരുന്നെങ്കില്‍..” ശങ്കരന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്ന രുക്മിണിയോട് ആക്രോശിച്ചു. “എന്നാലും വാസു…നീയും…..” രുക്മിണി പൊട്ടിക്കരഞ്ഞുപോയി. “അമ്മെ..നിങ്ങള്‍ ധരിക്കുന്നത് പോലെ ഒന്നും ഇവിടെ നടന്നിട്ടില്ല..ദയവായി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്‌ കാണിക്കൂ..” വാസു അമ്മയുടെ കരച്ചില്‍ സഹിക്കാനാകാതെ പറഞ്ഞു.

“ഭ തെണ്ടി..ഞങ്ങളോ? ആരാടാ ഈ ഞങ്ങള്‍? നിനക്ക് പറയാന്‍ ഒരുപാടു കഥകള്‍ കാണും. പക്ഷെ ഇനിയും അതൊക്കെ കേട്ടു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലടാ ഞാനും ഇവളും..നിന്റെ ഒരു ന്യായവും ഇനി കേള്‍ക്കണ്ട..എല്ലാം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് കണ്ടു കഴിഞ്ഞെടാ..എല്ലാം…ഉം..ഇറങ്ങ്..നിന്റെ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടോ അതെല്ലാം എടുത്ത് ഈ നിമിഷം നീ ഇവിടുന്ന് ഇറങ്ങിക്കോണം..മേലാല്‍ ഈ പരിസരത്ത് നിന്നെ കണ്ടാല്‍ നീ വിവരം അറിയും..” ശങ്കരന്‍ അവന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു. രുക്മിണി ശരീരം തളര്‍ന്നു പിന്നിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ ഓടിച്ചെന്നു അമ്മയെ പിടിച്ചു. “മാറി നില്‍ക്കടി പട്ടീ..തൊടരുത് അവളെ.. നീ തൊട്ടാല്‍ അവള്‍ അശുദ്ധയാകും.. “ ശങ്കരന്‍ അലറിക്കൊണ്ട് അവളെ പിടിച്ചു തള്ളിയിട്ട് രുക്മിണിയെ താങ്ങി. ദിവ്യ കട്ടിലിലേക്ക് തെറിച്ചു വീണു പോയിരുന്നു. വാസു അല്‍പനേരം അങ്ങനെ നിന്ന ശേഷം പുറത്തിറങ്ങി. “വാസുവേട്ടാ..പോകല്ലേ..” ദിവ്യ എഴുന്നേറ്റ് നിലവിളിച്ചു. “ഭ കഴുവര്‍ട മോളെ..അവള്‍ടെ ഒരു വാസുവേട്ടന്‍…” ശങ്കരന്‍ പുറത്തിറങ്ങി അവളെ ഉള്ളിലാക്കി കതകടച്ച ശേഷം രുക്മിണിയെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയി.
അവള്‍ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ദിവ്യ തെറ്റ് ചെയ്താലും വാസു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടില്ലായിരുന്നു എങ്കില്‍ അവളത് ഒരിക്കലും വിശ്വസിക്കുകയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോയ മാനസികാവസ്ഥയിലായിരുന്നു അവള്‍. ശങ്കരന്‍ അവളെ കട്ടിലിലേക്ക് കിടത്തി. ബോധരഹിതയായി കിടന്ന രുക്മിണിയെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ നിഷ്കളങ്കമായ വിശ്വാസത്തിന്‍ മേലാണ് ആ ചതിയന്‍ തീ വാരി എറിഞ്ഞിരിക്കുന്നത്. സ്വന്തം അമ്മയേക്കാള്‍ അധികം അവനെ സ്നേഹിച്ച ഇവളെ എങ്കിലും അവന്‍ ഓര്‍ക്കണമായിരുന്നു. മുറിയില്‍ കയറിയ വാസു തന്റെ തുണികള്‍ എല്ലാം വാരി ഒരു ബാഗില്‍ വച്ചു. അവന് എടുക്കാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. ബാഗ് റെഡിയാക്കി മുണ്ടും ഷര്‍ട്ടും ധരിച്ച് അവന്‍ പുറത്ത് വന്നു. “അച്ഛാ..ഞാന്‍ പോകുന്നു..എനിക്ക് അമ്മയെ ഒന്ന് കാണണം” അവന്‍ മുറിക്കു പുറത്ത് നിന്നു പറഞ്ഞു. “വാസുവേട്ടാ പോകല്ലേ..അച്ഛന്‍ കാര്യമായി പറഞ്ഞതല്ല..ഏട്ടന്‍ പോയാല്‍ ഈ വീട് തകര്‍ന്നു പോകും ചേട്ടാ..പ്ലീസ്..” ദിവ്യ അവളുടെ മുറിയുടെ ജനലിലൂടെ കരഞ്ഞു വിളിച്ചു പറഞ്ഞു. “മിണ്ടാതിരിക്കെടി നായെ…” ശങ്കരന്‍ മുറിക്കു പുറത്ത് വന്ന് അവളോട് അലറി. പിന്നെ വാസുവിന്റെ നേരെ തിരിഞ്ഞു “നിന്നെ അവള്‍ക്കിനി കാണണ്ട..മേലാല്‍ നീ ഇവിടെ വന്നു പോകരുത്..ഉം ഇറങ്ങ്…..”

വാസു അയാളെ നോക്കി അല്‍പനേരം നിന്നു. പിന്നെ തിരിഞ്ഞു ദിവ്യയെയും ഒന്ന് നോക്കി. അവള്‍ പോകല്ലേ എന്ന് കണ്ണുകള്‍ കൊണ്ട് അവനോടു യാചിക്കുന്നുണ്ടായിരുന്നു. വാസു അവളുടെ കണ്ണുകളിലേക്ക് അല്‍പസമയം നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി. പിന്നില്‍ ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അവന്‍ കേട്ടു. കൂരിരുട്ടിലേക്ക് അവന്‍ അനാഥനെപ്പോലെ ഇറങ്ങി. തന്റെ പിന്നില്‍ ആ വീടിന്റെ വാതില്‍ ശക്തമായി അടയുന്നത് അവന്‍ കേട്ടു. എങ്ങോട്ടെന്നില്ലാതെ ഇരുട്ടിലൂടെ വാസു നടന്നു. തകര്‍ന്ന മനസോടെ ദിവ്യ കട്ടിലിലേക്ക് വീണുകിടന്ന് ഏങ്ങലടിച്ചു. അവളുടെ കണ്ണീര്‍ വീണ് തലയണ കുതിര്‍ന്നു. കരഞ്ഞുകരഞ്ഞ്‌ മനസിലെ ദുഃഖം ഒട്ടൊന്ന് അടങ്ങിയപ്പോള്‍ അവള്‍ എഴുന്നേറ്റ് മുഖം കഴുകി. ഉറക്കം അവളെ പാടെ വിട്ടുപോയിരുന്നു. അച്ഛന്റെ മുറിയില്‍ ലൈറ്റ് അണഞ്ഞത് അവള്‍ കണ്ടു. അവളും ലൈറ്റ് അണച്ച് വന്നു കിടന്നു. പാവം വാസുവേട്ടന്‍! താന്‍ കാരണം ഈ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ രാത്രി ഏട്ടന്‍ എവിടെപ്പോകുമെന്നെങ്കിലും അച്ഛനൊന്ന് ചിന്തിക്കണമായിരുന്നു. എത്ര വേഗമാണ് ഏട്ടനോടുണ്ടായ സ്നേഹം അച്ഛന് നഷ്ടമായത്. എല്ലാം താന്‍ കാരണമാണ്. താന്‍ ഏട്ടനെ മുറിയിലേക്ക് വിളിക്കേണ്ടിയിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും സൗകര്യം പോലെ പറഞ്ഞാല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഗുണം. സംഭവിച്ചത് മായ്ച്ചു കളയാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. എങ്കിലും അവള്‍ക്ക് മനസ്സില്‍ ആശ്വാസം തോന്നി. തന്റെ മനസ്‌ വാസുവേട്ടനെ അറിയിക്കാന്‍ തനിക്ക് സാധിച്ചു. ഏട്ടന്‍ അത് മനസിലാക്കുകയും ചെയ്തു. തന്നെ ഏട്ടന്‍ സ്നേഹിക്കുന്നു എന്ന് ആ നാവില്‍ നിന്നു കേട്ട നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. താനൊരു മോശം പെണ്‍കുട്ടിയാണ് എന്ന് വേറാരെക്കാളും അധികമായി അറിയാവുന്ന ആളാണ്‌ വാസുവേട്ടന്‍. എന്നിട്ടും തന്നോട് ക്ഷമിക്കുകയും തന്റെ സ്നേഹം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവതി താനാണ്! ജീവിതത്തില്‍ താനല്ലാതെ വേറൊരു പെണ്ണ് ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് ഏട്ടന്‍ പറഞ്ഞ ആ വാക്കുകള്‍ മാത്രം മതി തനിക്കിനി ജീവിക്കാന്‍. തന്റെ മുന്‍പോട്ടുള്ള ജീവിതത്തിന്റെ മൊത്തം ഊര്‍ജ്ജവും ആ വാക്കുകളാണ്. തനിക്കും ഈ ജീവിതത്തില്‍ ഇനി വേറൊരു പുരുഷനില്ല. എന്റെ മനസും ശരീരവും ജീവിതവും ഇനി വാസുവേട്ടന് മാത്രം സ്വന്തം. ഇവിടെ നിന്നും ഇറക്കി വിട്ടെങ്കിലും ഏട്ടന്‍ തോല്‍ക്കില്ല. ഈ ലോകം വെട്ടിപ്പിടിക്കാനുള്ള കരുത്തും തന്റേടവും തന്റെ വാസുവേട്ടനുണ്ട്..ആ വാസുവേട്ടന്റെ പെണ്ണാണ്‌ താന്‍. ഇല്ല..താന്‍ കരയില്ല. ജീവിക്കും..ശക്തയായി താന്‍ ജീവിക്കും. “എന്റെ ഭഗവാനെ എന്റെ വാസുവേട്ടന് ഒരാപത്തും വരുത്തല്ലേ…” ദിവ്യ മനമുരുകി ദൈവത്തോട് പ്രാര്‍ഥിച്ചു. മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ ദിവ്യ എഴുന്നേറ്റു. ശങ്കരന്‍ രാത്രി എപ്പോഴോ വന്ന് പുറത്ത് നിന്നും പൂട്ടിയിരുന്ന അവളുടെ മുറി തുറന്നിരുന്നു. രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത് കുളിച്ച ശേഷം ദിവ്യ അടുക്കളയിലെത്തി. അമ്മ എഴുന്നേറ്റിട്ടില്ല എന്നവള്‍ മനസിലാക്കി. മെല്ലെ അവള്‍ അമ്മയുടെ മുറിയിലേക്ക് ചെന്നു. അച്ഛന്‍ പുറത്തായത് കൊണ്ട് അവള്‍ ധൈര്യമായി ഉള്ളില്‍ കയറി. രുക്മിണി തളര്‍ന്നു കിടക്കുകയായിരുന്നു. അവള്‍ അമ്മയുടെ അരികിലെത്തി ആ മുഖത്തേക്ക് നോക്കി. “അമ്മെ..എന്ത് പറ്റി അമ്മെ..വാ എഴുന്നേല്‍ക്ക്..” ദിവ്യ അവളെ വിളിച്ചു. രുക്മിണി നിര്‍ജീവമായ മുഖത്തോടെ അവളെ നോക്കി. അവളുടെ മനസിലെ ചിന്ത മനസിലാക്കാന്‍ ദിവ്യയ്ക്ക് സാധിച്ചില്ല. ആ കണ്ണുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത് കണ്ടപ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞു. “അമ്മെ..അമ്മ കരുതുന്നത് പോലെ ഒന്നും നടന്നിട്ടില്ല..വാസുവേട്ടനെ ഞാനാണ്‌ മുറിയിലേക്ക് വിളിച്ചത്..ഞങ്ങള്‍ പരസ്പരം ചുംബിച്ചു എന്നത് സത്യമാണ്..പക്ഷെ അത് വെറും കാമം കൊണ്ട് ചെയ്തതല്ലമ്മേ..ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് കൊണ്ട് ചെയ്തു പോയതാണ്..അത് നടക്കുന്ന നാള്‍ വരെ ഇനി എന്നെ തൊടില്ല എന്ന് പറഞ്ഞ വാസുവേട്ടനെ ആണ് അച്ഛന്‍ അടിച്ചിറക്കിയത്…” അവസാനം ദിവ്യ കരഞ്ഞു പോയിരുന്നു. രുക്മിണി മകള്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. അവള്‍ വേഗം എഴുന്നേറ്റിരുന്നു. “എന്താ..എന്താ നീ പറഞ്ഞത്..വിവാഹമോ? നിങ്ങള്‍ തമ്മിലോ..” “അതെ അമ്മെ..എല്ലാം നമുക്ക് അച്ഛന്‍ പോയ ശേഷം സംസാരിക്കാം..അമ്മ വാ..ഇങ്ങനെ കിടക്കാതെ..വാസുവേട്ടന്‍ അമ്മയെ ചതിച്ചിട്ടില്ല….ഏട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലമ്മേ..” ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രുക്മിണി ആശ്വാസത്തോടെ മകളെ നോക്കി. “മോള് പോ..അമ്മ വരാം” അവള്‍ പറഞ്ഞു. ദിവ്യ കണ്ണുകള്‍ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. —– പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഗീവര്‍ഗീസ് അച്ചന്‍ നേരം പുലര്‍ന്നു തുടങ്ങുന്ന ആ സമയത്ത് ആശ്രമ വരാന്തയില്‍ കിടന്നുറങ്ങുന്ന വാസുവിനെക്കണ്ട് ഞെട്ടി. അവന്‍ ഒരു ബാഗില്‍ തല വച്ച് വെറും നിലത്താണ് കിടക്കുന്നത്. ആ പുരോഹിതന്റെ മനസു വിങ്ങി. അദ്ദേഹം അവന്റെ അരികിലെത്തി അടുത്തിരുന്നു നോക്കി. അവന്‍ നല്ല ഉറക്കത്തിലാണ്. എപ്പോഴാണ് അവന്‍ വന്നത് എന്നദ്ദേഹം അത്ഭുതപ്പെട്ടു. എന്തോ പ്രശ്നമുണ്ട്; അതല്ലെങ്കില്‍ ഇതുപോലെ അവന്‍ വരില്ല. എന്തായാലും അവന്‍ ഉറങ്ങിക്കോട്ടെ എന്നദ്ദേഹം മനസ്സില്‍ കരുതി.

അവന്റെ ശിരസില്‍ ചെറുതായി ഒന്ന് തലോടിയ ശേഷം അദ്ദേഹം തന്റെ മുറിയിലേക്ക് കയറി. രാവിലെയുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം അരമണിക്കൂര്‍ വീണ്ടും ഒന്ന് മയങ്ങും. പിന്നെ എഴുന്നേറ്റ് ആശ്രമത്തിന്റെ പറമ്പിലൂടെ കുറെ നേരം നടക്കുന്ന പതിവുണ്ട്. അതിനു ശേഷമാണ്‌ പ്രാതല്‍ കഴിക്കുക. അരമണിക്കൂര്‍ മയക്കം കഴിഞ്ഞ് അച്ചന്‍ പുറത്ത് വന്നപ്പോള്‍ വാസു ഉണര്‍ന്നിരുന്നു. “എപ്പഴാടാ നീ വന്നത്? കട്ടും പാത്തും ആണോടാ വന്നു കിടന്നുറങ്ങുന്നത്?” അച്ചന്‍ കപട ഗൌരവത്തോടെ ചോദിച്ചു. വാസു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മൂരി നിവര്‍ന്നു. “ങാ പോയി കുളീം ജപോം ഒക്കെ കഴിഞ്ഞിട്ട് വാ..തോര്‍ത്തോ സോപ്പോ വല്ലോം വേണോ?” “സോപ്പ് വേണം..പിന്നെ ശകലം പേസ്റ്റും..” അച്ചന്‍ മുറിയില്‍ കയറി പുതിയ ഒരു സോപ്പും ടൂത്ത് പേസ്റ്റും നല്‍കി. വാസു അതുമായി കുളിമുറിയിലേക്ക് പോയി. അച്ചന്‍ അവന്‍ പോകുന്നത് നോക്കിക്കൊണ്ട്‌ പള്ളിയിലേക്ക് കയറി. “ഇനി പറ..എന്താ നിന്റെ ഈ അപ്രതീക്ഷിത വരവിന്റെ കാരണം?” പുഴുക്കും ചമ്മന്തിയും കഴിച്ചു ചായയും കുടിച്ച ശേഷം വരാന്തയിലെ തന്റെ സ്ഥിരം ചാരുകസേരയില്‍ ഇരുന്നുകൊണ്ട് അച്ചന്‍ അവനോടു ചോദിച്ചു. വാസു താഴെ ഒരു തൂണില്‍ ചാരി ഇരിക്കുകയായിരുന്നു. കപ്പയും കാച്ചിലും ചേമ്പും കൂടി പുഴുങ്ങിയത് നന്നായി ചെലുത്തിയതിന്റെ ക്ഷീണം അവന്റെ മുഖത്തുണ്ടായിരുന്നു. അവന്‍ നടന്ന കാര്യങ്ങള്‍ അതേപടി ഒട്ടും വിടാതെ അച്ചനോട് പറഞ്ഞു; ദിവ്യയും അവനും തമ്മില്‍ ചുംബിച്ചത് ഒഴികെ. അച്ചന്‍ എല്ലാം മൂളിക്കേട്ട ശേഷം തല പിന്നോക്കം ചാരി ആലോചനയില്‍ മുഴുകി. “ആ പെണ്ണ് നീ കാരണം മാറി എന്നറിയുമ്പോള്‍ നല്ല സന്തോഷം തോന്നുന്നു. അവളത് മനസ്സില്‍ തട്ടിത്തന്നെ പറഞ്ഞതാണ്‌…നിന്നെ അവള്‍ സ്നേഹിക്കുന്നുണ്ട്.. ആത്മാര്‍ഥമായി സ്നേഹിക്കുന്ന പുരുഷന് വേണ്ടി മാത്രമേ ഒരു പെണ്ണ് മാറൂ; നീയും അവളെ സ്നേഹിക്കണം..വിവാഹം കഴിക്കണം..നിനക്ക് ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല പെണ്ണ് അവള്‍ തന്നെയാണ്..” അല്‍പസമയത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ വാസുവിന്റെ മുഖം വിടര്‍ന്നു. “പക്ഷെ നിന്നെ മനസ്സിലാക്കാതെ അര്‍ദ്ധരാത്രി ഇറക്കിവിട്ട നിന്റെ വളര്‍ത്തച്ഛന്‍ നാളെ ഇതോര്‍ത്ത് പശ്ചാത്തപിക്കും..അതുവരെ നീ അവിടെ പോകരുത്..നീ നിന്റെ സ്വന്തം കാലില്‍ നിന്ന് അങ്ങേരെ കാണിക്കണം. ഒപ്പം നിന്നെ കാത്തിരിക്കുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടി നീ ഉശിരോടെ ജീവിക്കണം.”

ഒന്ന് നിര്‍ത്തിയ ശേഷം അച്ചന്‍ തുടര്‍ന്നു: “പിന്നെ..നിന്റെ ഈ വരവ് ഒരു ദൈവനിയോഗമാണ് എന്നു ഞാന്‍ കരുതുന്നു.. നിന്നെ ഇന്നൊന്നു കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പക്ഷെ നിന്റെ താമസ സ്ഥലമോ വിളിക്കാനുള്ള നമ്പരോ ഒന്നും ഇത്ര നാളായിട്ടും ഞാന്‍ ചോദിച്ചിട്ടുമില്ല, നീയൊട്ടു പറഞ്ഞിട്ടുമില്ല. അതുകൊണ്ട് നിന്നെ എങ്ങനെ കണ്ടെത്താന്‍ പറ്റും എന്നാലോചിച്ചു കൊണ്ടാണ് ഇന്നലെ ഞാന്‍ കിടന്നത്..രാവിലെ നിന്നെ ഇവിടെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു..കാരണം നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു..” അച്ചന്‍ പറഞ്ഞു. വാസു താല്‍പര്യത്തോടെ അച്ചനെ നോക്കി. “ഇന്നലെവരെ നിന്നോട് അത് പറഞ്ഞിട്ട് ഗുണമുണ്ടാകുമോ എന്നൊരു സന്ദേഹം എനിക്കുണ്ടായിരുന്നു; എന്നാല്‍ ഇന്ന് നീ അതിനു സമ്മതിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു; കാരണം ഇന്നലത്തെ നീയല്ല ഇന്നെന്റെ മുന്‍പില്‍ ഇരിക്കുന്ന നീ” “അച്ചന്‍ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും എന്നറിയാമല്ലോ..പിന്നെന്താ ഈ സംശയം?” വാസു ചോദിച്ചു. “സാഹചര്യം കൂടി നോക്കണമല്ലോ മോനെ….ഇന്നലത്തെ നിന്റെ സാഹചര്യം ഇന്ന് മാറി..അത് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞാന്‍ കാര്യത്തിലേക്ക് വരാം. എറണാകുളത്ത് എന്റെ ഒരു പരിചയക്കാരന്‍ ഉണ്ട്. പരിചയക്കാരന്‍ എന്ന് പറഞ്ഞാല്‍ എന്നോട് വളരെ വിധേയത്വവും സ്നേഹവും ഉള്ള ഒരാള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ അറിയും. ഇടയ്ക്കിടെ തിരക്കുകള്‍ മാറ്റി വച്ച് പുള്ളി എന്നെ കാണാനും വരാറുണ്ട്. പേര് പുന്നൂസ് വള്ളിക്കാടന്‍..നീ കേട്ടിട്ടുണ്ടാകും; വലിയ ഒരു ബിസിനസുകാരനും അല്‍പസ്വല്‍പം രാഷ്ട്രീയവും ഒക്കെയുള്ള ആളാണ്‌..പുന്നൂസ് ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അതിന് എന്റെ ഒരു സഹായം തേടിയാണ് അയാള്‍ എത്തിയത്. അയാളുടെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് നിന്നെയാണ് ആദ്യം ഓര്‍മ്മ വന്നത്… നിന്നെ കണ്ടുകിട്ടിയാല്‍ അയാളെ വിവരം അറിയിക്കാമെന്നും അറിഞ്ഞാലുടന്‍ തന്നെ എത്തിക്കോളാം എന്നും അയാള്‍ എന്നോട് പറഞ്ഞിട്ടാണ് പോയത്. നിനക്ക് സമ്മതമാണ് എങ്കില്‍ നിനക്കൊരു ജോലിയുമാകും അയാള്‍ക്ക് ഒരു വലിയ ആശ്വാസവും..എന്ത് പറയുന്നു…” അച്ചന്‍ അവനോടു ചോദിച്ചു. “എനിക്ക് ഒരു ജോലി വേണം അച്ചോ..എന്ത് ജോലി ആണേലും ഞാന്‍ തയാറാണ്..” വാസുവിന് അതില്‍ ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

“എല്ലാം പുന്നൂസ് നേരിട്ട് നിന്നോട് പറയട്ടെ..അത് കേട്ട ശേഷം നീ ആലോചിച്ചു തീരുമാനം എടുത്താല്‍ മതി..എന്നെ നീ ഓര്‍ക്കണ്ട.. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നീ അങ്ങേരോട് സമ്മതം മൂളിയാല്‍ മതി..എന്നാല്‍ ഞാന്‍ അങ്ങേരെ വിവരം അറിയിക്കട്ടെ..” “വിളിക്ക് അച്ചാ..ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങിയിട്ട് വരാം..” വാസു എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “നീ എങ്ങും പൊയ്ക്കളയരുത്..അങ്ങേര്‍ ഒന്നൊന്നര മണിക്കൂറിനകം ഇങ്ങെത്തും…” “ഇല്ല..ഞാനുടന്‍ വരാം..ദൂരെ എങ്ങും പോകുന്നില്ല” “ശരി..എന്നാല്‍ പോയേച്ചു വാ..” ———- ശങ്കരന്‍ പോയ ശേഷം രുക്മിണി മകളുടെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചു. പിന്നെ രണ്ടാളും കൂടി മുന്‍പിലെ മുറിയിലെത്തി ഇരുന്നു. അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ രുക്മിണി ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു. “അമ്മെ..ഞാന്‍ പറയുന്നത് അമ്മ ക്ഷമയോടെ കേള്‍ക്കണം. ഇത് ഒരു മകളുടെ കുമ്പസാരമാണ്..എനിക്കിത് അമ്മയോട് പറഞ്ഞില്ലെങ്കില്‍ ഈ ജന്മം സമാധാനം കിട്ടില്ല..എല്ലാം അമ്മ അറിയണം..എല്ലാം…” ദിവ്യ പറഞ്ഞു തുടങ്ങി. തന്റെ വഴിപിഴച്ച ചിന്തകളും ജീവിതവും, രതീഷുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധവും അവനെ വീട്ടില്‍ വരുത്തിയതും ഉള്‍പ്പെടെ തന്റെ ജീവിതത്തില്‍ നടന്ന എല്ലാം അവള്‍ അമ്മയോട് പറഞ്ഞു. അവസാനം രതീഷിന്റെ വീട്ടില്‍ വച്ച് വാസു തന്നെ കണ്ടതും തന്നെ ഉപദേശിച്ചതും താക്കീത് നല്കിയതും, ആ വ്യക്തിത്വത്തോട് തനിക്ക് തോന്നിയ വിധേയത്വം അനുരാഗമായി മാറിയതും അവള്‍ തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തെ അത്രയ്ക്ക് സ്വാധീനിച്ച് തന്നെ അടിമുടി മാറ്റിയ വാസുവിനെ താന്‍ അഗാധമായി സ്നേഹിക്കുന്നു എന്നും അവനില്ലാതെ തനിക്കിനി ഒരു ജീവിതമില്ല എന്നും പറഞ്ഞാണ് അവള്‍ നിര്‍ത്തിയത്. അവസാനം അവള്‍ ഇതും പറഞ്ഞു: “വഴി തെറ്റി കുറെയേറെ സഞ്ചരിച്ചെങ്കിലും എന്റെ ചാരിത്ര്യം ഇതുവരെ ഞാന്‍ കളഞ്ഞു കുളിച്ചിട്ടില്ലമ്മേ..”

നിറകണ്ണുകളോടെയാണ് രുക്മിണി അവളുടെ കഥ കേട്ടിരുന്നത്. സ്വന്തം മകള്‍ നടത്തിയ തുറന്ന കുമ്പസാരം അവളെ ഒരേസമയം ഞെട്ടിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. വാസുവിനെ വിവാഹം കഴിക്കാനുള്ള അവളുടെ തീരുമാനം മാത്രമാണ് രുക്മിണിയില്‍ ആശങ്ക ഉളവാക്കിയത്. കാരണം മറ്റൊന്നുമല്ല..ശങ്കരേട്ടന്‍ അതിനു സമ്മതിക്കുമോ എന്നതായിരുന്നു അവളുടെ ശങ്ക. തന്റെ മകള്‍ക്ക് വാസുവിനെക്കാള്‍ നല്ലൊരു പയ്യനെ ലഭിക്കില്ല എന്ന് അവനെ വളര്‍ത്തിയ രുക്മിണിയെപ്പോലെ വേറെ ആര്‍ക്കാണ് അറിയാവുന്നത്? പക്ഷെ ശങ്കരേട്ടന്‍.. “മോളെ..നിന്റെ തീരുമാനം നല്ലതാണ്. നീ അവനു വേണ്ടി മാറി എന്നത് തന്നെ ഇത് ഈശ്വര നിശ്ചയമായതിന്റെ പേരിലാണ്..പക്ഷെ നിന്റെ അച്ഛന്‍…” “സമയം ആകുമ്പോള്‍ എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ തന്നെ നടക്കും അമ്മെ..അമ്മ നോക്കിക്കോ അച്ഛന്‍ പൂര്‍ണ്ണ മനസോടെ ഇതിനു സമ്മതിക്കും” ദിവ്യയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. “എന്നാലും എന്റെ മോന്‍..അവനിപ്പോള്‍ എവിടാണാവോ..” രുക്മിണി കണ്ണുകള്‍ തുടച്ചു. “അമ്മ ആശങ്കപ്പെടാതെ..ഏട്ടന്‍ സാധാരണക്കാരനല്ല…ഈ ഭൂമിയില്‍ എവിടെയും ജീവിക്കാനുള്ള കഴിവ് വാസുവേട്ടനുണ്ട്.” ദിവ്യ അവളെ ആശ്വസിപ്പിച്ചു. ———— വാസു ചുറ്റിക്കറങ്ങി തിരികെ എത്തിയപ്പോള്‍ വെട്ടിത്തിളങ്ങുന്ന കടും നീല നിറമുള്ള ഒരു ബി എം ഡബ്ലിയു അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാണ്‌ ആശ്രമ വളപ്പിലേക്ക് കയറിയത്. അച്ചന്‍ പറഞ്ഞ ആളെത്തി എന്നവനു മനസിലായി. വാസു ചെല്ലുമ്പോള്‍ അച്ചനും അയാളും വരാന്തയില്‍ രണ്ടു കസേരകളില്‍ ഇരുന്നു സംസാരത്തിലാണ്. “ങാ വന്നല്ലോ..പുന്നൂസേ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..വാസു..” അച്ചന്‍ അയാള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തി. അവന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി. പുഞ്ചിരിയോടെ അയാളും. വാസു അയാളെ മൊത്തത്തില്‍ ഒന്ന് നോക്കി. വണ്ടി കണ്ടാലേ അറിയാം ആളൊരു കോടീശ്വരന്‍ ആണെന്ന്. പക്ഷെ അയാളുടെ വേഷത്തിലോ ഭാവത്തിലോ അങ്ങനെ ഒരു ലക്ഷണമേ ഇല്ല. ഏകദേശം ആറടിക്ക് അടുത്ത് ഉയരം. അധികം വണ്ണം ഇല്ലാത്ത ശരീരം. നര കയറിയ മുടിയും മീശയും. മുഖത്ത് നല്ല കുലീനത്വമാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ദേഹത്ത് യാതൊരു ആഭരണങ്ങളും ഇല്ല; വാച്ച് പോലും കെട്ടിയിട്ടില്ല. വാസുവിന് ഒറ്റ നോട്ടത്തില്‍ തന്നെ ചെറിയ ഒരു മതിപ്പ് അയാളെക്കുറിച്ച് തോന്നി. “വാസു വാ..ഇരിക്ക്..” പുന്നൂസ് പുഞ്ചിരിച്ചുകൊണ്ട് അവനെ ക്ഷണിച്ചു. വാസു നിലത്ത്, അച്ചന്റെ കസേരയ്ക്ക് സമീപം ഇരുന്നു. “എടാ ഒരു കസേര ഇട്ടിരിക്ക്..നീ എന്നാത്തിനാ താഴെ ഇരിക്കുന്നത്?” അച്ചന്‍ ദേഷ്യപ്പെട്ടു.

“ഇവിടാ ഇരിക്കാനാ സുഖം” വാസു പറഞ്ഞു. “അതല്ല പുന്നൂസേ കാര്യം..ഇവന്‍ എന്റെ ഒപ്പം കസേരയില്‍ ഇരിക്കില്ല..ഭയങ്കര ബഹുമാനം അല്യോ..” അച്ചന്‍ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു. “നല്ലത്..വിനയം ശക്തന്മാരുടെ ലക്ഷണമാണ്..” പുന്നൂസ് പറഞ്ഞു. “ഇനി..പുന്നൂസ് വന്ന കാര്യം ഇവനോട് പറ..എല്ലാം ഇവന്‍ കേള്‍ക്കട്ടെ..പിന്നെ നമുക്ക് അവന്റെ തീരുമാനം എന്താണെന്നു നോക്കാം..അതുപോട്ടെ..പുന്നൂസിന് ഇവനെ കണ്ടിട്ട് എന്ത് തോന്നി?” അച്ചന്‍ ചോദിച്ചു. പുന്നൂസ് ഒന്ന് പുഞ്ചിരിച്ചു; പിന്നെ അച്ചന്റെ കണ്ണിലേക്ക് നോക്കി. “ഇദ്ദേഹം സാധാരണക്കാരനല്ല..ഉന്നത കുലജാതനായ വ്യക്തിയാണ് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് ഊഹിക്കാന്‍ പറ്റും..മനസിനെ ഉദ്ദേശിക്കുന്ന രീതിയില്‍ നിസ്സാരമായി നിയന്ത്രിക്കാന്‍ കഴിവുള്ള ചുരുക്കം ചിലരില്‍ ഒരാള്‍..ഭയം എന്ന വാക്ക് അറിഞ്ഞു കൂടാത്ത വ്യക്തി…..” പുന്നൂസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു. ഉന്നത കുലജാതനെന്ന കാര്യമൊഴിച്ച് വളരെ കൃത്യമായ ഒരു അവലോകനം ആണ് അവനെക്കുറിച്ച് ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ നടത്തിയിരിക്കുന്നത്. ഇയാള്‍ നിസ്സാരനല്ല എന്ന് വാസു മനസ്സില്‍ പറഞ്ഞു. പക്ഷെ അവന്‍ ഒന്നും മിണ്ടിയില്ല. “പുന്നൂസ് പറഞ്ഞത് കുറഞ്ഞു പോയെങ്കിലെ ഉള്ളു..എന്തായാലും ഈ നിരീക്ഷണം എന്നെയും ഞെട്ടിച്ചു എന്ന് പറയാതെ വയ്യ..ഇനി വന്ന കാര്യത്തിലേക്ക് കടന്നാട്ടെ” ചാരുകസേരയിലേക്ക് ചാരിക്കൊണ്ട് അച്ചന്‍ പറഞ്ഞു. പുന്നൂസ് സംസാരത്തിന്റെ മുന്നോടിയായി മുരടനക്കി കണ്ഠശുദ്ധി വരുത്തി. എന്താണ് അയാള്‍ പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ വാസു അയാളെ നോക്കി. “അച്ചനോട് വിവരങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്..അതുകൊണ്ട് ഇപ്പോള്‍ ഈ പറയുന്നത് വാസുവിനോടായിട്ടാണ്..അച്ചന്‍ ബോറാകില്ലല്ലോ..” പുന്നൂസ് അച്ചനെയും അവനെയും നോക്കി പറഞ്ഞു. “പുന്നൂസ് പറഞ്ഞോ..” അച്ചന്‍ കസേരയില്‍ ഒന്നിളകി ഇരുന്നുകൊണ്ട് പറഞ്ഞു. “മോനെ വാസൂ, എനിക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ദൈവകൃപയാല്‍ നല്ല ബിസിനസും നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍ ആണ്. ഞാനിത് പറയുന്നത് എന്റെ വലിപ്പം നിന്നെ അറിയിക്കാനല്ല, എന്റെ വ്യാപാരത്തിന്റെ വ്യാപ്തി അറിയിക്കാനും ഞാന്‍ അതില്‍ എത്രയധികം തിരക്കിലായിരിക്കും എന്നു മനസിലാക്കാനും വേണ്ടിയാണ്. ഈ നഗരങ്ങളില്‍ മൂന്നിലും എനിക്ക് കൂടെക്കൂടെ പോകേണ്ടി വരാറുണ്ട്.

ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..” മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു: “വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കും എന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. ഞാനത് അപ്പോള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഒരു അത്ഭുതം പോലെ എന്റെ ഭാര്യ റോസ്‌ലിന്‍ അടുത്ത മാസം തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അച്ചന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു…” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു. വാസു അയാള്‍ പറയുന്നത് സാകൂതം കേള്‍ക്കുകയായിരുന്നു. “അന്ന് തന്നെ ഞാന്‍ അച്ചനെ വന്നു കണ്ടു വിവരം അറിയിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. ഡോണ എന്ന് അവള്‍ക്ക് ഞങ്ങള്‍ പേരിടുകയും ചെയ്തു. ആണും പെണ്ണുമായി എനിക്കും റോസ്‌ലിനും അവള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ അവള്‍ക്ക് എല്ലാ സ്നേഹവും നല്‍കിയാണ്‌ ഞങ്ങള്‍ വളര്‍ത്തിയത്. എന്റെ സ്വത്തുക്കളുടെ ഏക അവകാശിയും അവള്‍ മാത്രമാണ്. പക്ഷെ എന്റെ മകള്‍ ഈ സ്വത്തിലും പണത്തിലും ഒന്നും യാതൊരു ഭ്രമവും ഇല്ലാത്ത കുട്ടിയാണ്. ചെറുപ്പം മുതല്‍ തന്നെ വേറിട്ട ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്ന അവള്‍ക്ക് മറ്റു മനുഷ്യരെ സഹായിക്കാനും, തിന്മകള്‍ക്ക് എതിരെ പ്രതികരിക്കനുമുള്ള ഒരു ത്വര ബാല്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവളെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടു എങ്കിലും അവള്‍ക്ക് അവളുടേതായ ധാരണകളും ചിന്തകളും ഉണ്ടെന്നു മനസിലായപ്പോള്‍ അവളെ അവളുടെ ഇഷ്ടത്തിനു വിടാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു..മോനെ…ഞാനിങ്ങനെ വിശദീകരിച്ചു പറയുന്നതില്‍ നിനക്ക് ബോറ് തോന്നുന്നുണ്ടോ?” “ഇല്ല..സാറ് പറഞ്ഞോളൂ..” വാസു പുഞ്ചിരിയോടെ പറഞ്ഞു.

“എല്ലാം പറഞ്ഞെങ്കില്‍ മാത്രമേ നിനക്ക് കാര്യത്തിന്റെ ഗൌരവം അതിന്റെ ശരിയായ അളവില്‍ മനസിലാകൂ..അതുകൊണ്ടാണ് ഞാന്‍ വിശദമായി പറയുന്നത്. അങ്ങനെ ഒരു ഡോക്ടര്‍ ആക്കണം എന്ന് ഞാന്‍ ആശിച്ചിരുന്ന ഡോണ പക്ഷെ തിരഞ്ഞെടുത്ത വഴി സാമൂഹ്യ സേവനവും പത്രപ്രവര്‍ത്തനവും ആണ്. ഒരു പ്രമുഖ പത്രത്തിന്റെയും ചാനലിന്റെയും റിപ്പോര്‍ട്ടര്‍ ആയ അവള്‍ ഒഴിവു വേളകളില്‍ പാവങ്ങളെ കണ്ടെത്തി സഹായിക്കാനും ശ്രമിക്കാറുണ്ട്. എല്ലാം അവള്‍ ചെയ്യുന്നത് സ്വന്ത വരുമാനം ചിലവാക്കിത്തന്നെയാണ്. അവള്‍ നല്‍കുന്ന വാര്‍ത്തകള്‍ ജോലി ചെയ്യുന്ന സ്ഥാപനം പുറത്ത് വിട്ടില്ല എങ്കില്‍, അവളത് മറ്റ് ഏതെങ്കിലും മാധ്യമം വഴി ജനത്തിന്റെ മുന്‍പിലെത്തിക്കുക തന്നെ ചെയ്യും. സ്വന്തമായി ഒരു പത്രം തുടങ്ങാന്‍ അവള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും അതിനുള്ള സാമ്പത്തികം ഇപ്പോള്‍ അവള്‍ക്കില്ല. അവളുടെ ഇഷ്ടം നേടാനായി എന്റെ ഒരു ചില്ലിക്കാശുപോലും അവള്‍ വാങ്ങുകയുമില്ല..ഒരു പ്രത്യേകതരം സ്വഭാവക്കാരിയാണ്‌ എന്റെ മകള്‍.” ഒന്ന് മുരടനക്കിയ ശേഷം പുന്നൂസ് തുടര്‍ന്നു: “രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഭരിക്കുന്ന സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ അവള്‍ നല്‍കിയ വാര്‍ത്ത വന്‍ കോളിളക്കം ഉണ്ടാക്കി. അതെ തുടര്‍ന്ന് അയാള്‍ക്ക് രാജി വയ്ക്കേണ്ടി വന്നു. അയാള്‍ പണ്ടൊരു ഗുണ്ട ആയിരുന്നു..അതിന്റെ പക അയാള്‍ക്ക് അവളോട്‌ ഉണ്ട്. ചവിട്ടേറ്റ മൂര്‍ഖന്‍ ആണ് അയാള്‍..രാജിയുടെയും വിവാദത്തിന്റെയും ചൂട് അടങ്ങാനായി അയാള്‍ കാത്തിരിക്കുകയാണ് അവള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മിസ്റ്റര്‍ അലി ദാവൂദ് എന്റെ അടുത്ത സ്നേഹിതനാണ്. ഡോണയുടെ ജീവനു ഭീഷണി ഉണ്ടെന്ന് ഒരാഴ്ച മുന്‍പ് അലി എന്നെ വിളിച്ചു വരുത്തി എന്നോട് പറയുകയുണ്ടായി. അവള്‍ക്കെതിരെ കൊട്ടേഷന്‍ നല്‍കപ്പെട്ടിട്ടുണ്ട് എന്നും അത് നല്‍കിയിരിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ ഏറ്റവും കുപ്രസിദ്ധമായ കൊട്ടേഷന്‍ സംഘത്തിനുമാണ് എന്ന് അവന്‍ പറഞ്ഞ നിമിഷം മുതല്‍ ഞാന്‍ ഒരൊറ്റ രാത്രി പോലും ശരിക്ക് ഉറങ്ങിയിട്ടില്ല” വാസു ഒന്നിളകി ഇരുന്നു. സംഗതിയുടെ ഗൌരവം പതിയെ അവനു മനസിലാകാന്‍ തുടങ്ങിയിരുന്നു. “അറേബ്യന്‍ ഡെവിള്‍സ് എന്നാല്‍ ഒരു സ്ഥാപനം അല്ല; അത് വെറുമൊരു പേര് മാത്രമാണ്. മൂന്നു ചെറുപ്പക്കാരാണ് അതിന്റെ സാരഥികള്‍ എന്നാണ് കമ്മീഷണര്‍ പറഞ്ഞത്. മൂവരും നല്ല സാമ്പത്തികമുള്ള വീടുകളിലെ അംഗങ്ങള്‍ ആണ്. കൊച്ചി നഗരം തങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇട്ടു കളിക്കുക എന്ന മോഹമാണ് അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച ഘടകം. ഒരാള്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണ്.

പേര് സ്റ്റാന്‍ലി. അടുത്തയാള്‍ ഒരു അധോലോക നായകന്‍റെ മകനാണ്; പേര് അര്‍ജുന്‍. മൂന്നാമന്‍ ഒരു കള്ളക്കടത്ത് ബിസിനസുകാരനായ യൂസഫ്‌ എന്ന ആളിന്റെ മകനായ മാലിക്ക് ആണ്. ഇവര്‍ക്ക് പണമല്ല മുഖ്യം എന്നതാണ് അവരെ ഏറ്റവും അപകടകാരികള്‍ ആക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്ന എന്തും സാധിക്കണം എന്ന അധികാര ലഹരിയാണ് മൂവര്‍ക്കും ഉള്ളത്. അതിനു അവന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇത്. പണവും പെണ്ണും അവന്മാര്‍ക്ക് നിസ്സാരങ്ങളായ കാര്യങ്ങളാണ്‌..തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല എന്നും എതിര്‍ക്കുന്നവരെ തെളിവുകള്‍ യാതോന്നുമില്ലാതെ കൊന്നുകളയുന്നതും അവര്‍ക്ക് നിസ്സാരം” പുന്നൂസ് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന വെള്ളം കൂടി കുടിച്ച ശേഷം തുടര്‍ന്നു: “ഇവരെ ഏറ്റവും അധികം ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും, വന്‍ ബിസിനസുകാരും, സിനിമാക്കാരും ഒക്കെ ആണ്. അതുകൊണ്ട് തന്നെ പൊലീസിന് ഇവരുടെ കാര്യത്തില്‍ ധാരാളം പരിമിതികള്‍ ഉണ്ട്. അവര്‍ ക്രിമിനലുകള്‍ ആണെങ്കിലും അവര്‍ക്കെതിരെ വ്യക്തമായ യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവരെ അവര്‍ക്ക് അറസ്റ്റ് ചെയ്യാനോ കേസ് ചാര്‍ജ്ജ് ചെയ്യാനോ സാധിക്കില്ല. അനാവശ്യമായി അതിന് ഏതെങ്കിലും ഓഫീസര്‍ തുനിഞ്ഞാല്‍, ആ നിമിഷം അയാളെ വേറെ എവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് മുകളില്‍ നിന്നും ഉത്തരവിറങ്ങും… അതുകൊണ്ട് എന്തെങ്കിലും വ്യക്തമായ തെളിവോടെ സംഭവിക്കാതെ പോലീസ് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല..” ഒന്ന് നിര്‍ത്തിയിട്ട് പുന്നൂസ് തുടര്‍ന്നു: “ഡോണ കുറെ നാളുകളായി കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിരന്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അടുത്തിടെ അവളുടെ ഒരു കൂട്ടുകാരിയെ അറേബ്യന്‍ ഡെവിള്‍സ് ക്രൂരമായി ബലാല്‍സംഗം ചെയ്തു, ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. പത്രങ്ങളില്‍ വാര്‍ത്ത വന്ന വലിയ വിവാദം ഉണ്ടാക്കിയ കേസാണ്. പൊലീസിന് ഏതോ ഒരുത്തനെ അവര്‍ പ്രതിയായി ഇട്ടുകൊടുത്തു. അവന് ആവശ്യത്തിനു പണം നല്‍കി സ്വാധീനിച്ച് കുറ്റം ഏല്‍പ്പിച്ചതാണ്. ജയിലില്‍ കിടന്നു ശീലമുള്ള അവന്‍ പണത്തിനു വേണ്ടി എന്തും ചെയ്യും. ആ പെണ്‍കുട്ടിയെ കൊട്ടേഷന്‍ നല്‍കി ആരോ ബലാല്‍സംഗം ചെയ്യിച്ചതായിരുന്നു..ഇപ്പോള്‍ ഡോണ ആ കേസിന്റെ പിന്നാലെയാണ്. പോലീസ് കേസ് തീര്‍പ്പാക്കി എങ്കിലും, അവളുടെ കൂട്ടുകാരിയുടെ മരണത്തിനു പിന്നിലെ ആളെ കണ്ടെത്താനും, അറേബ്യന്‍ ഡെവിള്‍സ് എന്ന ഭീകര സംഘടനയെ മൂടോടെ ഇല്ലാതാക്കാനും പ്രതിജ്ഞ എടുത്തിരിക്കുകയുമാണ് എന്റെ മകള്‍..” വാസു കാര്യത്തിന്റെ ഗൌരവം മനസിലാക്കിയതുപോലെ തലയാട്ടി.

“അവളെ വധിക്കാനോ മാനഭംഗപ്പെടുത്താനോ ആണ് മുന്‍മന്ത്രി അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അവന്മാര്‍ അത് ചെയ്യാന്‍ ശക്തരാണ്..അതുകൊണ്ട് തന്നെ അവളുടെ ജീവന്‍ അപകടത്തിലുമാണ്. ഒപ്പം അവള്‍ അവര്‍ക്കെതിരെ തെളിവുകള്‍ തേടി അവരെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയും കൂടി ചെയ്തിരിക്കുന്നതോടെ പ്രശ്നം അതീവ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്..” “ഇത് സാറ് മകളോട് പറഞ്ഞില്ലേ?” വാസു ചോദിച്ചു. “പറഞ്ഞു..പക്ഷെ അവള്‍ ആരെയും ഭയക്കുന്ന കൂട്ടത്തിലല്ല. ആരെയും ഭയന്നു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും അണുവിട മാറാന്‍ മനസില്ല എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അവള്‍ അതിനും തയാറല്ല. മാത്രമല്ല പല അസമയത്തും ജോലി സംബന്ധമായി പോകേണ്ടി വരുന്ന അവളെ കൊച്ചിയിലുള്ള ഒരാളെയും എനിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല… എല്ലാം ആഭാസന്മാരാണ്..എന്റെ മകള്‍ കാണാന്‍ അതിസുന്ദരിയും…അതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ ആണ് അച്ചനെ കണ്ടൊന്നു സംസാരിച്ചാലോ എന്നെനിക്ക് തോന്നിയത്..” വാസു തലയാട്ടി. “അറേബ്യന്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന ഈ ഗാംഗ് യാതൊരു മനസാക്ഷിയും ഇല്ലാത്ത ക്രൂരന്മാര്‍ ആണ്.. അവരുടെ കൈയില്‍ അവള്‍ വീണാല്‍, അവരവളെ പിച്ചി ചീന്തും..എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. കാത്തുകാത്തിരുന്നുണ്ടായ ഏക മകള്‍ നഷ്ടമായാല്‍ പിന്നെ ഞാനോ ഭാര്യയോ ജീവിച്ചിരിക്കില്ല..എന്തിനുവേണ്ടി ഞങ്ങള്‍ ജീവിക്കണം? ഭാര്യയും ഞാനും ഈ വിവരം അറിഞ്ഞത് മുതല്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അവളെ രക്ഷിക്കണം… അച്ചനോട് ഞാനിത് പറഞ്ഞപ്പോള്‍ നിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്…അച്ചനില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ്..അതുകൊണ്ട് നിനക്ക് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..” പുന്നൂസ് പറഞ്ഞു നിര്‍ത്തി പ്രതീക്ഷയോടെ അവനെ നോക്കി. “സഹായിക്കാം..” വാസു അല്പം പോലും ആലോചിക്കാതെയാണ് മറുപടി നല്‍കിയത്. അത് പുന്നൂസിനെയും അച്ചനെയും ചെറുതായി ഞെട്ടിച്ചു. “വാസു എന്റെ മകളുടെ ജീവന്‍ പോലെതന്നെ നിന്റെ ജീവനും ജീവിതവും എനിക്ക് വിലപ്പെട്ടതാണ്‌..ഇതിലെ അപകടം അറിഞ്ഞുകൊണ്ട് തന്നെയാണോ നീ സമ്മതം മൂളിയത്..” പുന്നൂസ് ചോദിച്ചു. വാസു ചിരിച്ചു. പിന്നെ അയാളുടെ കണ്ണിലേക്ക് നോക്കി. “സാറേ..എവിടെയോ ആര്‍ക്കോ ജനിച്ച ഒരു ഊര് തെണ്ടിയാണ് ഞാന്‍. ഒരു പൂജാരിയാണ്‌ എന്നെ എന്റെ വളര്‍ത്തമ്മയെ ഏല്‍പ്പിച്ചത്..എന്നെ ഈ ജീവിതത്തില്‍ ആകെപ്പാടെ സ്നേഹിച്ചിട്ടുള്ള വ്യക്തി ആ അമ്മ മാത്രമാണ്..പിന്നെ ഈ അച്ചനും…

പക്ഷെ ഇന്ന് ആ അമ്മയും എന്നെ ഇഷ്ടപ്പെടുന്നില്ല…ജീവിതത്തില്‍ എനിക്ക് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഒരിക്കലും ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല….. വരുന്നത് പോലെ ജീവിക്കുക എന്നതാണ് എന്റെ തത്വം..അതുകൊണ്ട് ഏതു പണിക്കും ഞാന്‍ തയാറാണ്..ചെയ്യുന്ന പണി എനിക്കും കൂടി ഇഷ്ടമുള്ളതായിരിക്കണം എന്നുള്ള ഒറ്റ നിര്‍ബന്ധമേ ഉള്ളൂ….സാറ് പറഞ്ഞ ജോലി എനിക്ക് വളരെ ഇഷ്ടമായി….അതുകൊണ്ട് ഞാനതിന് തയാറാണ്..” അവന്റെ വാക്കുകള്‍ കേട്ട പുന്നൂസിന്റെ മനസ്സ് നിറഞ്ഞു. ആ ആശ്വാസം അയലുടെ കണ്ണുകളില്‍ സ്പഷ്ടമായിരുന്നു. “മോനെ..നീ വലിയവനാണ്‌…നീ തോല്‍ക്കില്ല…ദൈവം നിന്റെ കൂടെയുണ്ട്..എനിക്ക് ഉറപ്പാണ്” വികാരഭരിതനായി പുന്നൂസ് പറഞ്ഞു. “പക്ഷെ പുന്നൂസേ..മോള്‍ സെക്യൂരിറ്റി അനുവദിക്കില്ല എന്ന് പറഞ്ഞല്ലോ..പിന്നെ ഇവനെന്ത് ചെയ്യും?” അച്ചന്‍ ചോദിച്ചു. “ഞാന്‍ അവളോട്‌ ഒന്നുകൂടി സംസാരിക്കാം. ഗുണമുണ്ട് എന്ന് തോന്നുന്നില്ല..കാരണം അവള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായി ചിന്തിച്ചിട്ട് തന്നെയാണ്..അതുകൊണ്ട് അവളുടെ മനസ്സു മാറും എന്ന് ഞാന്‍ കരുതുന്നില്ല….” പുന്നൂസ് ആലോചനയോടെ പറഞ്ഞു. “വേണ്ട സാറേ…സാറ് ഇക്കാര്യം മകളോട് സംസാരിക്കണ്ട..ആളെ തിരിച്ചറിയാനായി എനിക്ക് മകളെ ഒന്ന് കാണിച്ചു തന്നാല്‍ മതി…പക്ഷെ സാറ് എനിക്ക് ഒന്ന് രണ്ടു കാര്യങ്ങള്‍ ചെയ്ത് തരണം” വാസു അയാളെ നോക്കി പറഞ്ഞു. “എന്ത് വേണേലും ഞാന്‍ ചെയ്യാം വാസൂ..എന്റെ മോള്‍ടെ ജീവനേക്കാള്‍ വലുതല്ല എനിക്ക് വേറൊന്നും….” “എനിക്ക് സാറിന്റെ വീടിനടുത്ത് തന്നെ താമസ സൌകര്യം നല്‍കണം. ഒപ്പം എനിക്ക് ഒരു മൊബൈല്‍ ഫോണും ഒരു വണ്ടിയും വേണം. മകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് എപ്പോള്‍ പോയാലും ഉടന്‍ തന്നെ എന്നെ വിവരമറിയിക്കണം. വണ്ടി ഒരു ബൈക്ക് ആകുന്നതാണ് നല്ലത്..കാരണം ഏത് വഴിയിലൂടെയും എനിക്ക് പോകാന്‍ പറ്റണം..ഇത്രയും ചെയ്ത് തന്നാല്‍ മതി..ബാക്കി സാറ് എനിക്ക് വിട്ടേക്ക്…ഒരുത്തനും, ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഒരു നുള്ള് മണ്ണ് സാറിന്റെ മകളുടെ ദേഹത്ത് ഇടില്ല…” പുന്നൂസ് അത്ഭുതത്തോടെ അവനെ നോക്കി. അയാളുടെ മനസ്സ് നിറഞ്ഞിട്ട്‌ അല്‍പ്പ നേരത്തേക്ക് അയാള്‍ക്ക് സംസാരിക്കാനെ സാധിച്ചില്ല. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ കൈലേസ് കൊണ്ട് തുടച്ചിട്ട് അയാള്‍ അവനെ നോക്കി. “മോനെ വാസൂ..നിന്റെ വാക്കില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്..അത് ഈ അച്ചനില്‍ എനിക്കുള്ള വിശ്വാസമാണ്..പക്ഷെ നീ ഒന്നറിയണം….അവന്മാര്‍ നിസ്സാരക്കാരല്ല. അഭ്യാസികളും ഉന്നത ബന്ധങ്ങള്‍ ഉള്ളവരുമാണ് ..ഈ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരുമായി അവരെ നീ തുലനം ചെയ്ത് ചെറുതായി കാണരുത്….”

പുന്നൂസ് അവന്റെ കൂസലില്ലായ്മയില്‍ തനിക്കുള്ള ശങ്ക മറച്ചു വയ്ക്കാതെ പറഞ്ഞു. വാസു എന്തോ തമാശ കേട്ടതുപോലെ ചിരിച്ചു. പിന്നെ അയാളെയും പിന്നെ മുകളിലേക്കും നോക്കി ഇങ്ങനെ പറഞ്ഞു: “അഭ്യാസം.. രണ്ടു കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും കാണിക്കുന്ന അഭ്യാസമല്ലേ..അത് സാരമില്ല..പിന്നെ ഉന്നത ബന്ധം..എനിക്കും ഉണ്ട് സാറേ അതിനെക്കാള്‍ വലിയ ഉന്നത ബന്ധം..അതിനു മേല്‍ വേറെ ഒരുത്തനും ഒരു ബന്ധവും ഉണ്ടാക്കാന്‍ പറ്റത്തില്ല..അങ്ങ് മോളില്‍..അങ്ങേരുമായിട്ടാണ് എന്റെ ബന്ധം…” അച്ചന്‍ പുന്നൂസിനെ നോക്കി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു: “കണ്ടോടോ പുന്നൂസേ..ഇവനാണ് വാസു..ഇവനാണ് എന്റെ മോന്‍….അവന്റെ ഈ ദൈവാശ്രയം ആണ് അവന്റെ വിജയം..പുന്നൂസിനി അടുത്ത കാര്യത്തിലേക്ക് കടക്ക്”. “ശരി വാസു..എന്റെ മനസിന് ഇപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്..നീ ഇന്നുതന്നെ വരാന്‍ തയാറാണോ?” “ആണ്..” “ശരി..പക്ഷെ ഇന്ന് നീ വരണ്ട.ഞാന്‍ ആദ്യം നിനക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കിയ ശേഷം വന്നു നിന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം..നാളെത്തന്നെ..അത് പോട്ടെ എനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് നിനക്ക് ശമ്പളം വേണ്ടേ?” “അതൊക്കെ സാറ് തീരുമാനിച്ചാല്‍ മതി..” “വളരെ അപകടം പിടിച്ച പണിയാണ്..നിനക്ക് എത്ര വേണം? നീ പറയുന്നതാണ് നിന്റെ കൂലി..” പുന്നൂസ് അവന്റെ മനസ്‌ അറിയാനായി ചോദിച്ചു. “ഒരു ദിവസം ഞാന്‍ ജോലിക്ക് പോയാല്‍ എഴുന്നൂറ് മുതല്‍ ആയിരം വരെ കിട്ടും. ഇതിന് അത്ര മേലനങ്ങി പണി ചെയ്യേണ്ട കാര്യമില്ലല്ലോ..സാറ് ദിവസം അഞ്ഞൂറ് വച്ചു തന്നാല്‍ മതി…” പുന്നൂസിന്റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി. അല്‍പനേരം അയാള്‍ ഒന്നും മിണ്ടിയില്ല. “വാസൂ..നിന്റെ വില നിനക്ക് അറിയില്ല..സാരമില്ല….ഞാന്‍ ഇത്രയേ പറയുന്നുള്ളൂ..എന്റെ മകളെ നീ അപകടത്തില്‍ പെടാതെ സംരക്ഷിച്ചാല്‍, നിന്റെ ജീവിതം ഞാന്‍ മാറ്റി മറിക്കും…” “പിന്നെ അച്ചനോടും സാറിനോടും എനിക്കൊരു കാര്യം പറയാനുണ്ട്” വാസു പറഞ്ഞു. ഇരുവരും അവനെ ചോദ്യഭാവത്തില്‍ നോക്കി. “ഈ പറഞ്ഞവന്മാര്‍ സാറിന്റെ മോളെ എത്രയും വേഗം ഉപദ്രവിക്കാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം..കാരണം എനിക്ക് സിറ്റിയിലെ ജീവിതം അത്ര ഇഷ്ടമല്ല..പണി തീര്‍ത്തിട്ട് വേഗം എനിക്കിങ്ങ് വരണം…” അച്ചനും പുന്നൂസും വാക്കുകള്‍ കിട്ടാതെ പരസ്പരം നോക്കി ഇരുന്നുപോയി.

Comments:

No comments!

Please sign up or log in to post a comment!