ചങ്ക് ബ്രോ

ലജിത്തിനെയും  കാത്തു മണിക്കൂർ മൂന്നായി ഞാൻ ആശാന്റെ വീടിന്റ മുന്നിൽ ഇരിപ്പുതുടങ്ങിയിട്ടു…..പറ്റാത്ത പണിക്ക് പോകരുതെന്ന് ഞാൻ ആവുന്നതും പറഞ്ഞതാ, അപ്പോൾ ക്ലബ്ബിലെ മാറ്റഗങ്ങൾക്കു നിർബന്ധം ഈ നാടകം കളിച്ചേ പറ്റൂ…. നാടകം കളിക്കണേൽ കളിക്കട്ടെ അതിനീ പെണ്ണും… പിടക്കോഴിയും ഒക്കെ നാടകത്തിൽ എന്തിനാ. വല്ല കോമഡിയും ആയിരുന്നരിൽ കൊള്ളാമായിരുന്നു, ഇതിപ്പോൾ ആരാണ്ടു പറഞ്ഞപോലെ….. ആ നടക്കട്ടെ…. ഇത് കുളമാവും അല്ലേൽ നോക്കിക്കോ സഞ്ജു മെയ്ക്കപ്പ് കാരൻ പീറ്റർ ആശാന്റെ വീടിന്റെ കോലായിൽ ഇരുന്നു വെറുതേ പിറുപിറുത്തു

പത്തോ, പതിനഞ്ചോ മിനിറ്റുകഴിഞ്ഞു വാതിലും തുറന്നു ഒരു അപ്സരസ്സ് പുറത്തിറങ്ങി….. പോകാടാ സഞ്ജു…… ഡാ നീ എന്താ ഈ ആലോചിക്കുന്നേ…. വാടാ പോകാം….

സഞ്ജുവിന് അപ്പോളും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവന്റെ ചങ്ക് ബ്രോ ലജിത്തിനെ പീറ്റർ ആശാൻ ഈ പരുവത്തിലാക്കുമെന്നു….

മഞ്ഞയിൽ പച്ച ഇലകൾ ഉള്ള  പാവാടയും ബ്ലൗസും…. നിഴൽ അടിക്കുന്ന തരത്തിലുള്ള പച്ച ഹാഫ് സാരിയും….  കണ്ണെഴുതി…. ചുണ്ടെല്ലാം നല്ല ചുക…ചുകാന്നു….  പണ്ടേ രോമമില്ലാത്ത അവന്റെ കയ്യിലെ നേർത്ത പൂടപോലും ആശാൻ വടിച്ചുകളഞ്ഞെന്ന് തോന്നുന്നു….. വളയും കമ്മലും മാലയും…. മൂക്കുത്തിയും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തൊപോലായി.

ഞാൻ അവനെ അടിമുടി ഒന്നുകൂടി വീക്ഷിച്ചു.. ഇറക്കികുത്തിയ പാവാടക്ക് മുകളിലായി അവന്റെ കുഴിഞ്ഞ പൊക്കിളിൽ പറ്റിച്ചേർന്നുകിടക്കുന്ന പൊന്നരഞ്ഞാണം..

വാടാ വേഗം പോയേക്കാം…. അവൻ അതും പറഞ്ഞു എന്റെ ഔട്ടോയിലേക്കു മെല്ലെ നടന്നു. പാവാടയിൽ ചവിട്ടാതിരിക്കാൻ രണ്ടുകൈകൊണ്ടും അല്പം പതിയെ ആണ് അവൻ നടക്കുന്നത് ….. ആ നടത്തത്തിൽ അവന്റ കുണ്ടി നന്നായി തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു. അവൻ ഓട്ടോയിൽ പിടിച്ചുകൊണ്ടു ഒരു കാൽ ഓട്ടോയിലേക്ക്  എടുത്തുവെച്ചപ്പോൾ ആണ് ഞാൻ കണ്ടത്.. ചുവന്ന നെയിൽപോളിഷ് ഇട്ട അവന്റെ സുന്ദരി കാലുകളിൽ സ്വർണ്ണ പാദസരം.

അവനെയും കൊണ്ട് ക്ലബ്ബിലേക്ക് പോകുമ്പോൾ ഞാൻ ഞങളുടെ പഠനകാലത്തെ കുറിച്ചോർത്തു

അന്നവന്റെ പേര് പെണ്ണ്ലിജി എന്നായിരുന്നു. വെറും പെണ്ണെന്നു പറഞ്ഞാൽ പോരാ നല്ല അസ്സൽ പെണ്ണ്… ഞങ്ങൾ കൂട്ടുകാർ സ്ഥിരമായി അമ്പലക്കുളത്തിൽ കുളിക്കുമ്പോൾ അവൻ മാത്രം അവന്റെ വീട്ടിലെ മറപ്പുരയിൽ… ഇപ്പോഴും അവനു മുണ്ടുടുക്കാൻ അറിയില്ല… വീട്ടിലും ട്രാക്‌സ്യൂട്ട്.. മറ്റുള്ളവരുടെ കളിയാക്കൽ കൂടുമ്പോൾ ഞാൻ ഇടപെടും….. ഞാൻ എവിടെയുണ്ടോ.. അവിടെ അവനുമുണ്ടാകും.

. പഠിക്കാൻ മിടുക്കനായ അവൻ സെക്രട്ടറിയേറ്റിൽ ജോലികിട്ടി പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു.. കല്യാണപെണ്ണ് വീടുവിട്ടിറങ്ങുന്നപോലെ കരച്ചിലായിരുന്നു….

അവന്റെ ആദ്യ ശമ്പളത്തിന് എനിക്ക് തന്ന വാച്ച് ആണ് ഇപ്പോഴും എന്റെ കയ്യിൽ കിടക്കുന്നത്…………

എനിക്ക് കള്ളുകുടിക്കാൻ പാടില്ല…. സെക്കന്റ്‌ ഷോയ്ക്ക് പോകാൻ പാടില്ല, സിഗരറ്റ് വലിക്കുന്ന ആളിന്റെ അടുത്തുകൂടി പോലും പോകാൻപാടില്ല…. അങ്ങനെ പലതുണ്ട് അവന്റെ നിയമങ്ങൾ…. ഞാൻ അതെല്ലാം സന്തോഷത്തോടെ അനുസരിക്കും

വീട്ടിൽ ആളില്ലാത്തത്കൊണ്ടും അമ്മയുടെ ശല്യം സഹിക്കാൻ പറ്റാത്ത കൊണ്ടും ഇരുപത്തിനാലുകാരനായ ഞാൻ അവനേയും കൂട്ടി പെണ്ണുകാണാൻ പോകാൻ ഇരുന്നതാണ് ശനിയാഴ്ച രാത്രി അവൻ വീട്ടിൽ വന്നെങ്കിലും ഞായറാഴ്ച തലവേദന എന്നും പറഞ്ഞു അവൻ ഒറ്റ കിടപ്പ്… ഞാനും ബ്രോക്കറും കൂടി പോയി…. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അവനോട് പറഞ്ഞപ്പോൾ തലവേദന എന്നും പറഞ്ഞു കിടന്നവൻ ചാടിഎഴുനേറ്റു എന്റെ കവിളിൽ ഉമ്മയും കടിയും ഒക്കെ ആയിരുന്നു…. എനിക്കന്നു അവന്റെ തലവേദന മാറിയ സന്തോഷമായിരുന്നു….

കിളികുഞ്ഞിന്റ പോലുള്ള അവന്റെ ശബ്ദം ഇന്ന് അല്പംകൂടി മധുരമായതുപോലെ……………

നാടകത്തിൽ അവൻ തകർത്തു. നാട്ടുകാരും പുറത്തുനിന്നു വന്നവരും വായുംപൊളിച്ചു അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വല്ലായ്മ… അവൻ എന്റേത് മാത്രമാണെന്ന ഒരു തോന്നൽ

നാടകം കഴിഞ്ഞു തിരികെ അവനെ വീട്ടിൽ കൊണ്ടാക്കുന്ന വഴി ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല…. ഞാൻ ആകെ ഒരു അനുഭൂതിയിൽ ആയിരുന്നു

പടിക്കൽ ഞാൻ ഓട്ടോ നിർത്തി സാവധാനം അവൻ ഇറങ്ങി.. എന്നെ ഒന്ന് നോക്കിയിട്ട് ഗൗരവത്തിൽ അവൻ അകത്തേക്ക് കയറി… മരവിപ്പിൽനിന്നും ഉണർന്ന ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അവനോടു പറഞ്ഞു.. ഡാ ഞാൻ വെയിറ്റ് ചെയ്യാം നീ ഇട്ടേക്കുന്ന ഡ്രെസ്സും, ആഭരണങ്ങളും ഊരി താ ഞാൻ ആശാന് കൊണ്ടുകൊടുക്കാം….

കാറുമൂടിയ മുഖമൊന്നു തെളിഞ്ഞു… ചെറു നാണത്തോടെ…. ഇതൊക്കെ എന്റെ തന്നെയാടാ കൊള്ളചെറുക്കാ….

ഇതും പറഞ്ഞു അവൻ ഉള്ളിലേക്കു പോയി… അവിടെ എന്തിനും സ്വാതന്ദ്ര്യമുള്ള ഞാൻ അവന്റെ മുറിയിലേക്ക് കയറി ചെന്നു… എന്നെ കാത്ത് എന്നപോലെ അവൻ അവന്റെ കട്ടിലിൽ കമിഴ്ന്ന് കിടന്ന് ഇരു  കാലുകളും ഉയർത്തി ആട്ടികൊണ്ടു എന്നെ മെല്ലെ നോക്കി

ആണ് പളുങ്ക് കാലുകളിൽ സ്വർണ്ണപാദസരം ചുംബനം കൊതിച്ചു കിടക്കുന്നപോലെ എനിക്ക് തോന്നി ഞാൻ മെല്ലെ അവന്റെ ഉയർന്നുനിൽക്കുന്ന കാലുകളിൽ പിടിച്ചു… അവനിൽ നിന്നും  ശീ…… എന്ന കൊഞ്ചൽ പുറത്ത് വന്നു.
. പട്ടുതോൽക്കുന്ന അവന്റെ കാൽവെള്ളയിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു…. “മോളൂട്ടീ” എന്നുവിളിച്ചുകൊണ്ടു ഞാൻ അവന്റെ അല്ല അവളുടെ പൊൻകൊലുസണിഞ്ഞ കാലുകളിൽ അമർത്തി ചുംബിച്ചു….. ഇതിന് പകരമായി അവളുടെ മാന്മിഴിയിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ആണ് അവൾ എനിക്ക് സമ്മാനിച്ചത്……..

തുടരും

Comments:

No comments!

Please sign up or log in to post a comment!