കുറ്റബോധം 8

സുഹൃത്തുക്കളെ…… വല്ലാതെ വൈകിപ്പോയി എന്നറിയാം… എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു…. പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി… എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും… എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്‌പ്പെടുത്തികളയുന്നത്… എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു….

ആ കയറ്റം കയറി കഴിഞ്ഞാൽ ഡാം എത്തി… പിന്നെ ഒരു വളവ് കൂടിയേ ഉള്ളു എന്നാണ് എന്റെ ഓർമ്മ… രേഷ്‌മ അവന്റെ പുറത്ത് തല ചായ്ച് അവന്റെ ചൂട് പറ്റി ചെറുതായി ഒന്നു മയങ്ങിയിരുന്നു… “നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ??? ” അവളിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവാതെ വന്നപ്പോൾ രാഹുലിന്റെ ഉള്ളൊന്ന് കാളി… ബൈക്ക് സഡൻ ബ്രെക്ക് ഇട്ട് നിർത്തി അവൻ അവളെ വിളിച്ചു… പെട്ടന്ന് ഡിസ്ക് ബ്രേക്ക് പിടിച്ചതിന്റെ ആക്കത്തിൽ അവൾ ഞെട്ടി ഉണർന്നു… കണ്ണ് തുറന്ന് രാഹുലിന്റെ മുഖത്ത് നോക്കാൻ ഉള്ള പേടിയോടെ അവൾ തല കുനിച്ചു ഇരുന്നു… വണ്ടിയുടെ പിന്നിൽ ഇരുന്ന് ഉറങ്ങരുത് എന്ന് അവൻ കൂടെ കൂടെ പറയാറുള്ളതാണ്…. രാഹുൽ ദേഷ്യത്തോടെ തന്നെ നോക്കുകയാണ്…. അവൻ എന്തെങ്കിലും പറയുന്നതിനു മുൻപേ രക്ഷപ്പെടാൻ ഉള്ള ഒരു ചെറിയ അമ്പ് അവൾ എയ്തു…. “ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ” ചുമ്മാ കണ്ണടച്ചു എന്നെ ഉള്ളു… അവൾ ന്യായീകരിക്കാൻ തുടങ്ങി… “ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും…” അവൾ തല താഴ്ത്തി മുഖം വീർപ്പിച്ചു നിന്നു… “ഒരു ഇത്തിരി ചൂട് തട്ടിയാ അപ്പൊ ഉറങ്ങും … ഇങ്ങനൊരു ഉറക്ക പിശാശ്…” “ഞാൻ നിന്റെ കൂടെ വരുമ്പോഴല്ലേ ഇങ്ങനെ ഉറങ്ങാറുള്ളൂ…. അറിയാതെ ഉറങ്ങി പോവുന്നതാ… സോറി…” രേഷ്‌മ വാടിയ മുഖത്തോടെ പറഞ്ഞു… “ഹമ്മം… സ്ഥലം എത്തി… നീ വാ…” അവർ ഡാമിലേക്ക് കടക്കാനുള്ള ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു… “മണി ഒന്നായി… 5 മണിക്ക് എന്നെ നീ തിരിച്ച് തൃശൂർ എത്തിക്കണം ട്ടാ…” അവൾ വ്യഗ്രതയോടെ പറഞ്ഞു… “അതൊക്കെ ഞാൻ എത്തിക്കാം… ഒരു ഒന്നര മണിക്കൂർ ഇവിടെ സ്പെൻഡ് ചെയ്യാം പറ്റും… അത്രേ മാക്സിമം പറ്റുള്ളൂ….. ” “അതൊക്കെ മതി… നീ വേഗം വാ…”

രാഹുൽ ടിക്കറ്റ് എടുത്ത് ബൈക്ക് ഹാൻഡ് ലോക്ക് ചെയ്തു എന്ന് ഒരിക്കൽകൂടി ഉറപ്പ് വരുത്തി…. രേഷ്‌മ ചുറ്റും ഒന്ന് നോക്കി തനിക്ക് പരിചയം ഉള്ള ആരും ഈ പരിസരത്ത് ഇല്ല എന്ന് അവൾക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു….

ഡാമിന്റെ കവാടം കടന്ന് ഉള്ളിലേക്ക് കടന്നതും മരങ്ങൾ പന്തൽ വിരിച്ച് പൂക്കൾ മനോഹാരമാക്കിയ ഒരു വലിയ ഉദ്യാനം അവൾക്ക് മുന്നിൽ ദൃശ്യമായി… വലത് വശത്ത് ഒരു ചെറിയ കുളം ഉണ്ട്… അതിനോട് ചേർന്ന് ഒരു ചെറിയ ഷെഡ്ഡ് കെട്ടി അവിടെ ഇരിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു… അവിടെ ഒരു പ്രണയ ജോഡികൾ ചേർന്നിരിക്കുന്നുണ്ട്… അവരുടെ നോട്ടം തന്റെ മേൽ പതിഞ്ഞപ്പോൾ അവൾ വേഗം മുഖം തിരിച്ചു… ഉദ്യാനത്തിൽ അങ്ങിങ്ങായി ധാരാളം ചെറിയ സ്റ്റാച്യുകൾ നിർമ്മിച്ച് വച്ചിട്ടുണ്ട്… പലതും പൊളിഞ്ഞു വീഴാറായി എങ്കിലും ചില ശില്പങ്ങൾ അങ്ങേയറ്റം മനോഹരമായിരുന്നു… ഡാമിന്റെ കൈവരിയിലേക്ക് രാഹുൽ അവളെ കൈപിടിച്ച് കയറ്റി…. വേനൽക്കാലം ആയതിനാൽ വെള്ളം കുറവാണ്‌… അവൾ തിരിഞ്ഞു നോക്കി ആളുകളും വളരെ കുറവാണ്….. എന്നാൽ ഉള്ളവർ മുഴുവൻ കപ്പിൾസ് ആണ് എന്നത് അവൾക്ക് കൗതുകകരമായ തോന്നി… ” ടാ ഇത് അത്ര നല്ല സ്ഥലം അല്ലല്ലോ…” അവൾ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു… അവൻ അവളെ ഫേസ് ചെയ്യാൻ ഉള്ള ചമ്മലോടെ മുഖം തിരിച്ച് ഡാമിലേക്ക് നോക്കി… “നീ എങ്ങോട്ടാ ഈ നോക്കുന്നെ…” എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് ട്ടോ…” ഞാൻ അത്രക്ക് പൊട്ടി ഒന്നും അല്ല… അവൾ തന്നെ തെറ്റുധരിച്ചു എന്ന തോന്നൽ അവനിൽ ഉടലെടുത്തു… അതിൽ അവന്റെ മനസ്ഥാപം തോന്നി…. ” നോ….. അങ്ങാനൊന്നും ഞാൻ വിചാരിച്ചില്ല…” ഇവിടെ നല്ല പ്രൈവസി ഉള്ള സ്ഥലം ആണ്… അതുകൊണ്ട് കുറെ പേര് വരാറുണ്ട്… നമ്മളെ പോലെ ഒക്കെ ഉള്ളവർ… അല്ലാത്തവരും ഉണ്ടാവും… ബട്ട് ഞാൻ അങ്ങാനൊന്നും വിചാരിച്ചിട്ടില്ല…” അവൻ തന്റെ മനസ്സിലെ പ്രകടമായ നിഷ്കളങ്കത നിർവചിക്കാൻ ശ്രമിച്ചു… ഇനി ഈ കാരണംകൊണ്ട്‌ അവൾ മിണ്ടാതിരിക്കുമോ എന്ന ഒരു ഭയവും അവന്റെ മുഖത്ത് പ്രകടമായിരുന്നു… അവന്റെ ആദി കണ്ട് രേഷ്മക്ക് ചിരി വന്നു… അവൾ അവന്റെ ഷർട്ട് പിടിച്ച്‌ തന്റെ മാറോട് ചേർത്ത് നിർത്തി…. ” നീ എന്ത് വിചാരിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടാവില്ലേ ടാ… എന്നെങ്കിലും ഞാൻ നിന്നോട് എതിർത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ…??? ” രേഷ്‌മ രാഹുലിന്റെ കണ്ണുകളിലേക്ക് ആരാധനയോടെ നോക്കി… ” നീ എനിക്കുള്ളതാടാ…. ദൈവം വന്ന് ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല നിന്നെ…”

രാഹുൽ നിറകണ്ണുകളോടെ അവളെ നോക്കി… ചില്ലുകൂട്ടിൽ കയറി ഇരിക്കുന്ന വിശുദ്ധകൾ പോലും അവൾക്ക് മുൻപിൽ നാണിച്ച് തല താഴ്ത്തിക്കാണും… അവൻ രേഷ്‌മയുടെ കവിളിൽ തലോടി… . “മരണത്തിനല്ലാതെ മറ്റൊന്നിനും നിന്നെ എന്നിൽനിന്ന് അകറ്റാൻ പറ്റില്ല മോളെ…” മരണം പിന്നെ എന്റെ കണ്ട്രോളിൽ അല്ലല്ലോ… ആയിരുന്നെങ്കിൽ അതും ഞാൻ നിന്റെ കൂടെയാക്കിയേനെ…” അവൾ അപ്പോഴും അവന്റെ കണ്ണുകളിൽ മതിമറന്ന് നിൽക്കുകയായിരുന്നു….
ആ വാക്കുകൾ കൂടി കേട്ടപ്പോൾ രേഷ്‌മ അവനെ മുറുക്കെ പുണർന്നു… പിടി വിട്ടാൽ അവൻ പറന്ന് പോയെക്കുമോ എന്ന ഭയമുള്ള പോലെ അവനെ പുണർന്നു…. പൂന്തോട്ടവും പരിസരവും വൃത്തിയാക്കാൻ നിയമിക്കപ്പെട്ടിട്ടുള്ള സ്ത്രീകൾ അവരെ നോക്കുന്നത് കണ്ട് രാഹുൽ പെട്ടന്ന് അവളെ തന്നിൽ നിന്നും പിടിച്ച് മാറ്റി… അത് തീരെ ഇഷ്ടപ്പെടാതെ അവൾ അവനെ വിഷമത്തോടെ നോക്കി… “അവരൊക്കെ നോക്കുന്നു മോളെ…” നീ വാ നമുക്കൊന്ന് നടന്നിട്ട് വരാം…” രാഹുൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങി… ഇന്നെന്തോ ഉച്ചസമയം ആയിട്ടും ചൂട് കുറവാണെന്ന് അവൾക്ക് തോന്നി… ചിലപ്പോൾ ഇവിടെ ധാരാളം മരങ്ങൾ ഉള്ളത്കൊണ്ടാവും… ചിലപ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രകൃതി ഒരുക്കി തന്ന ഒരു സമ്മാനമാവാം… അവൾ അങ്ങനെ തന്നെ വിശ്വസിക്കാൻ ശ്രമിച്ചു… അതായിരുന്നു അവളുടെ ഇഷ്ട്ടം… അവൾ ഡാമിന്റെ ഷട്ടറുകൾ നോക്കി നിന്നു… ജീവിതത്തിൽ ആദ്യമായിട്ടാണ് ഡാം കാണുന്നത്… അതിന്റെ ഒരു കൗതുകം അവളിൽ ഉണ്ടായിരുന്നു… പുതിയ കാഴ്ചകൾ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു… പെട്ടന്നായിരുന്നു അന്ന് ഒരു ദിവസം കണ്ട സ്വപ്നം മനസ്സിൽ ഓടി വന്നത്… മനോഹരമായ ഒരു മലഞ്ചേരിവിൽ ഒരു പയ്യന്റെ കൈകൾ കോർത്ത് പിടിച്ച് അവന്റെ തോളിൽ പൂർണ്ണ തൃപ്തിയോടെ ചാഞ്ഞിരുന്ന് കാഴ്ചകൾ കാണുന്ന ഞാൻ… അന്ന് ആ മുഖം കാണാൻ പറ്റിയില്ല… അത് രാഹുൽ തന്നെ ആയിരിക്കും അല്ലാതെ ആരോടാ ഇനി എനിക്ക് ഇത്രയും ഇഷ്ട്ടം തോന്നാൻ… അവനെ അവൾ തന്നോട് ചേർത്ത് പിടിച്ചു നടന്നു… വലത്തോട്ട് ഒരു ചെറിയ ഇടനാഴി കടന്നതും ഒരു തൂക്കുപാലം അവർക്കുമുന്പിൽ ദൃശ്യമായി… ” വൗ ” ഞാൻ ആദ്യമായിട്ടാ ഒരു ഹാങ്ങിങ് ബ്രിഡ്‌ജ്‌ കാണുന്നെ… അവൾ അതിലേക്ക് ഓടികയറി…. ഒത്തനടുക്ക് എത്തിയപ്പോൾ അവൾ ഉയർന്ന് ചാടാൻ തുടങ്ങി…. ഹങ്ങിങ് ബ്രിഡ്ജിലൂടെ വെറുതെ നടക്കുന്നത് തന്നെ ബുദ്ധിമുട്ടാണ് എന്ന അവളുടെ ധാരണ പാടെ തെറ്റിപ്പോയിരുന്നു… അവൾ നിന്ന് ചാടിയപ്പോഴും അതിന് ഒരു അനക്കവും സംഭവിച്ചില്ല… ചെറിയ ഒരു ആട്ടം ഉണ്ടെന്ന് മാത്രം… രാഹുൽ അവളെ തടഞ്ഞു നിർത്തി. ” നീ എന്തൊക്കെയാ ഈ കാണിക്കുന്നേ…” പാലം മറിച്ചിടാൻ നോക്കാണോ??? അവൾ പ്രതീക്ഷിച്ചത് കിട്ടാത്ത കുട്ടിയെപ്പോലെ അവനെ നോക്കി…

അവളെ നോക്കുമ്പോൾ എന്തൊരു സന്തോഷം മനസ്സിന് ലഭിക്കുന്നത്… കഴിയുന്നത് എല്ലാം അവൾക്ക് വേണ്ടി ചെയ്യണം എന്ന് അവന് തോന്നിപ്പോയി…. രാഹുൽ പാലം വശങ്ങളിലേക്ക് ചിരിക്കാൻ തുടങ്ങി… ആദ്യം പതുക്കെ ആയിരുന്നെങ്കിൽ പിന്നീട് അതിന് ആക്കം കൂടി… വലിയ രീതിയിൽ ഉള്ള ഒരു ചലനം ഒന്നും പാലത്തിന് ഉണ്ടായില്ലെങ്കിലും രേഷ്മയുടെ നില തെറ്റിക്കാൻ അവന് കഴിഞ്ഞു… അവൾ ഭയന്ന് വിളിച്ചു… ” ആആആആ ” സ്റ്റോപ് രാഹുൽ… പ്ലീസ്….
” അവൻ പെട്ടന്ന് തന്നെ ആട്ടം നിർത്തി അവളുടെ അരിലേക്ക് ഓടിയടുത്തു… പെട്ടെന്നുണ്ടായ ഭയത്താൽ അവൾ വേഗത്തിൽ ശ്വാസം എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. “എന്തുപറ്റി ഇത്ര വേഗം പേടിച്ചോ നീ… ” രേഷ്‌മ അവനെ താങ്ങി നിന്നു… ശരിക്കും പേടിച്ചു… പെട്ടന്ന് ഞാൻ വീണുപോയി എന്നാ വിചാരിച്ചത്… ” അവൾ ഭയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു… ” അല്ല നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ ഇത് ആട്ടാൻ ആണ് നോക്കുന്നത് എന്ന്…” അവൻ അവളെ നീക്കി നിർത്തി പറകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു… ” അല്ലെങ്കിലും ഇള്ളക്കുട്ടികളുടെ മനസ്സ് എനിക്ക് പെട്ടന്ന് മനസ്സിലാവും… ” തന്നെ കൊച്ചാക്കികൊണ്ടുള്ള രാഹുലിന്റെ മറുപടി അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല… “പോടാ… നീ ഒരു ബുദ്ധിമാൻ വന്നേക്കുന്നു…” രാഹുൽ അവളുടെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് നടന്നു … ” എടാ എന്നെക്കൂടെ കൊണ്ട്പോ… !!! ” രാഹുൽ തറ കെട്ടിയ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു… രേഷ്മക്ക് ഇരിക്കാൻ താൻ ഇരിക്കുന്നതിന്റെ വലത് ഭാഗത്തെ മണ്ണ് അവൻ തട്ടി നീക്കി… ” രേഷ്മ പതിയെ നടന്ന് വരുന്നുണ്ട്… ” അവൻ ആ രംഗം സാകൂതം നോക്കി നിന്നു… “ദേവിയാണ് അവൾ, അവളുടെ ചുറ്റുമുള്ള വായുവിന് പോലും പ്രത്യേകമായ ഒരു വശ്യതയുണ്ട്…” മുഖം കയറ്റിപ്പിടിച്ചാണ് വരുന്നത്… ഇനി പരിഭവം പറച്ചിൽ കേൾക്കേണ്ടി വരും എന്ന് അവന് ഉറപ്പായിരുന്നു… രേഷ്‌മ പതിയെ അവൻ ഒഴിച്ചിട്ട സ്ഥലത്ത് വന്നിരുന്നു… ” നീ എന്താ ഇങ്ങനെ നോക്കുന്നെ…” രാഹുൽ അപ്പോഴും അവളെ നോക്കിക്കൊണ്ടേ ഇരുന്നു… “കണ്ണെടുക്ക്…….. …എനിക്ക് നാണം വരണൂ…” അവൾ യാചിച്ചു… നീ നാണിക്കുന്നത് കാണാനും ഒരു ചന്തമാടി പെണ്ണേ…. രേഷ്‌മയുടെ ഉടലാകെ കുളിര് കോരി… അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു… പെട്ടന്ന് രാഹുൽ അവളുടെ മടിയിൽ തലവച്ചു കിടന്നു… ചെറിയൊരു ചൂട് അവളിൽ നിന്നും അവന്റെ ദേഹത്തേക്ക് പടർന്നു… രാഹുൽ അവളുടെ മുഖം കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി… പിന്നെ കണ്ണുകൾ അടച്ചു എന്തോ ചിന്തയിയാണ്ടു…. അല്പനേരം അവൻ ഒന്നും മിണ്ടിയില്ല…. എന്താണ് അവൻ ഈ ചിന്തിക്കുന്നത് എന്ന് അവൾക്ക് യാദോരു വിധ ധാരണയും ഇല്ലായിരുന്നു… അതറിയണം തോന്നിയതും ഇല്ല…

എങ്കിലും ഒരു ആശ്വാസത്തിനെന്നോണം…. അവനെ സമാധാനിപ്പിക്കാണെന്നോണം അവന്റെ ചുരുണ്ട് നീണ്ട മുടിയിഴകൾ അവൾ തലോടി……. അവളുടെ കരസ്പര്ശത്തിൽ അവൻ പുളകംകൊണ്ടു… അടഞ്ഞു കിടക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി… “രേഷമേ… ഞാൻ നിന്നെ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ???… എപ്പോഴെങ്കിലും ???? ” പെടുന്നനെ അവൾക്ക് നേരെ വന്ന ചോദ്യം കേട്ട് അവൾ അമ്പരന്നു… “നീ എന്തൊക്കെയാ ഈ പറയണേ ടാ… ” അവൾ ഒഴിഞ്ഞുമാറാൻ നോക്കി… അവൻ കണ്ണുകൾ തുറന്നു… ” ഞാൻ കാര്യമായിട്ടാ ചോദിച്ചത്….
നീ പറ… നിന്നെ കണ്ടത് മുതൽ ഇന്ന് വരെ ഞാൻ നിന്നെ എന്നെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ ???, എന്റെ എന്തെങ്കിലും ഒരു പ്രവർത്തി നിന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടോ???” രാഹുൽ വികാര നിർഭരനായി ചോദിച്ചു… രേഷ്‌മ ചുറ്റും കണ്ണോടിച്ചു… അവന്റെ മുടിയിഴകൾ തൊലൊടുന്നത് നിർത്തി… ” ഞാൻ വെറും ഒരു കുട്ടി ആയിരുന്നെടാ ഒരു കാലത്ത്… ഒരു പൊട്ടി… എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് നീയാണ്, ഏത് കഠിനമായ ടാസ്‌കും നേടിയെടുക്കാൻ പറ്റും എന്ന ഒരു വിശ്വാസം എനിക്ക് ഉണ്ടാക്കി തന്നത് നീയാണ്, എന്റെ മനസ്സ് കീഴടക്കിയത് നീ മാത്രമാണ്, എന്നിലെ പെണ്ണ് ഉണർന്നത് നിന്നെ കണ്ടപ്പോഴാണ്…” നിനക്ക് തോന്നുന്നുണ്ടോ നിന്റെ എന്തെങ്കിലും ഒരു പ്രവർത്തി എന്നെ വേദനിപ്പിക്കും എന്ന്???? അവന്റെ കണ്ണുകൾ നിറഞ്ഞു… അവളുടെ ടവ്വൽ കൊണ്ട് അവൾതന്നെ അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു… “എന്നാലും ഒന്ന് ആലോചിച്ചു നോക്ക്… എനിക്ക് വിഷമമാവും എന്ന് കരുതി നീ ഒന്നും പറയാതിരിക്കരുത്…” അവൻ വീണ്ടും ചോദിച്ചു… ” ഈ ചെക്കൻ… അങ്ങനെ നോക്കിയാ കൊറേ ഉണ്ട്… പറഞ്ഞ സമയത്ത് വരാതെ എന്നെ പറ്റിക്കുമ്പോ എനിക്ക് ദേഷ്യം വരും, എന്നോട് നുണ പറഞ്ഞ് നീ ഓരോ തവണ പറ്റിക്കുമ്പോ എനിക്ക് നിന്നെ കൊല്ലാൻ തോന്നാറുണ്ട്…. അങ്ങനെയൊക്കെ നോക്കിയാൽ കുറെ ഉണ്ട്… ബട്ട് അതൊക്കെ ഒരു പ്രശ്നമാണോടാ…. എല്ലാം കഴിഞ്ഞ് എന്റെ മുൻപിൽ നിൽക്കുന്ന നിന്നെ കാണുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്…. അതിനേക്കാൾ വലുതല്ല ഈ ബുദ്ധിമുട്ട് ഒന്നും… മനസ്സിലായോ??”” അവൾ പറഞ്ഞു നിർത്തി… പിന്നീട് അവൻ ഒന്നും മിണ്ടിയില്ല… ” എന്താ നിനക്ക് ഇപ്പൊ ഇങ്ങനൊക്കെ തോന്നാൻ??? ” അവൻ ഒന്നും മിണ്ടിയില്ല….

“പറ… അവൾ രാഹുലിനെ നിർബന്ധിച്ചു… ” ഒന്നും ഇല്ല മോളെ…ഞാൻ ഒരുപാട് പെണ്കുട്ടികളെ കണ്ടിട്ടുണ്ട്… പക്ഷെ നീ …. യൂ ആർ സംതിങ് സ്‌പെഷ്യൽ… വല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ട് നിനക്ക്… എന്നോട് ഒന്നും ആവശ്യപ്പെടുന്നില്ല… എന്റെ സൊസൈറ്റിയിലെ പൊസിഷൻ നോക്കുന്നില്ല, എന്റെ കയ്യിൽ കുറെ കാശ് ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടാണോ എന്നറിയില്ല… എനിക്ക് അത് വേണം ഇത് വേണം എന്നൊന്നും പറഞ്ഞ് നീ വാശി പിടിച്ചിട്ടില്ല…” ചിലപ്പോഴൊക്കെ എനിക്ക് തോന്നും നിന്റെ മനസ്സ് കീഴടക്കിയത് ആണ് ഞാൻ ഈ ജന്മത്ത് ചെയ്ത കൊടിയ പാപം എന്ന്…… നിന്നെപ്പോലെ ഒരു പെണ്ണ് എന്നെ സഹിക്കുവാണോ എന്നൊരു തോന്നൽ… ” രേഷ്മക്ക് ദേഷ്യം വന്നു… ” ഹോ വല്ലാത്ത ഒരു തോന്നാലായിപ്പോയി ” ടാ ചെക്കാ ഇപ്പോഴാ എനിക്ക് ദേഷ്യം വരുന്നത്… നീ നിന്റെ മനസ്സിൽ എനിക്ക്‌ വലിയ എന്തോ പദവി ഒക്കെ എന്തിനാ തരുന്നെ…??? ഞാനും വെറും ഒരു പെണ്ണാണ്… ആം നോട്ട് എ പെര്ഫെക്ട് വണ്…. ഞാൻ നിന്റെ പെണ്ണാണ് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ… നിന്റെ എന്തെങ്കിലും ഒരു ഇഷ്ട്ടം ഞാൻ എതിർത്തിട്ടുണ്ടോ ടാ… രാഹുൽ അവളുടെ മടിയിൽ നിന്നും തല ഉയർത്തി… ” എവിടക്കാ നീ എണീറ്റ് പോണേ…?? കിടക്ക്‌ അവിടെ…” അവൾ പരുഷമായി അവനെ തിരിച്ചുകിടത്തിക്കൊണ്ട് പറഞ്ഞു… ” അയ്യോ എന്റെ പൊന്നുമോളെ എന്റെ ബാഗിൽ ഓടക്കുഴൽ ഉണ്ട് …. അത് എടുക്കാൻ ആണ്…” അവൻ ഗത്യന്തരമില്ലാതെ പറഞ്ഞു… “ആഹാ… അപ്പൊ അതൊക്കെ കൊണ്ടുവന്നിട്ടുണ്ടോ??? ” ഞാൻ എടുത്ത് തരാം… നീ അവിടെ കിടക്ക്‌….” രേഷ്‌മ അവന്റെ ബാഗ് എടുത്ത് അതിൽനിന്നും ഓടക്കുഴൽ പുറത്ത് എടുത്തു… അതിന്റെ അറ്റത്ത് അവൾ കെട്ടിക്കൊടുത്ത ചുവന്ന ചരട് ഇപ്പോഴും ഉണ്ട് എന്നത് അവളിൽ ഒരു നാണം ഉണ്ടാക്കി… ” ദാ പിടിക്ക്… എന്നിട്ട് ഒരു നല്ല മെലഡി സോങ് വായിക്ക്… ഞാൻ കേൾക്കട്ടെ…” ” നിനക്ക് ഏത് പാട്ടാ വേണ്ടത്… ” രേഷ്മയെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു… ” പച്ചയ് നിറമേ… അല്ലെങ്കിൽ വേണ്ട… മുതലവനിൽ ഒരു പാട്ടില്ലെ എന്താ അതിന്റെ വരി…” നീ അത് വായിക്ക്…” രാഹുൽ ഓടക്കുഴൽ ചുണ്ടിൽ വച്ച് വായിക്കാൻ തുടങ്ങി… അനുപല്ലവി മുതൽ ആണ് അവൻ വായിച്ചത്… ഒരു കോവർസോങ് എല്ലാം തുടങ്ങുന്ന പോലെ… വളരെ സ്ലോ പേസിൽ… അസാധ്യ മൂഡ് ക്രീയേറ്റ് ചെയ്തുകൊണ്ട്…

“ഒരു തടവെ ഇഴുത്ത് ആണച്ചപടി.. ഉയിർ മൂച് നിറുത്തു കണ്മണിയെ…. ….. .. അവന്റെ കണ്ണുകൾ അടഞ്ഞിരുന്നു.. അല്ലെങ്കിലും വായിക്കാൻ തുടങ്ങിയാൽ അവൻ മറ്റൊരു ലോകത്താണെന്ന് രേഷ്മക്ക് നന്നായി അറിയാം… പൂർണമായും സംഗീതത്തിൽ അവൻ ലയിക്കും….അവളും അകലെ എവിടേക്കോ നോക്കി ആസ്വദിച്ചിരുന്നു… ” വായമേലെ വായ വച്ച് വാർത്തേയ്ക്കളെ ഉരിഞ്ഞുപൂട്ടേ… വെരല് വച്ച് ആഴ്ത്തിയ കഴുത്തിലെ കൊളുത്തിയ വെപ്പം ഇന്നും പോകാലെ….” അടി ഉൻപോലെ സേവപ്പ് ഇല്ലേ…” മായികലോകത്തു നിന്നും രേഷ്‌മ തിരികെ വന്നപ്പോൾ പലരും അവനെ തന്നെ നോക്കി നിൽക്കുകയാണ്… “കളീനിങ് ചെയ്യാൻ വരുന്ന ചേച്ചിമാരാണ് അധികവും… ചിലർ അവന്റെ പാട്ട് കേട്ട്കൊണ്ട് പണി തുടർന്നപ്പോൾ ചിലർ പച്ചവിരിച്ച ആ പുൽപരപ്പിൽ ഇരുന്നുകൊണ്ട് അവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു… പെട്ടന്ന് അവൻ പാട്ട് അവസാനിപ്പിച്ചു… ” എന്തിനാ നിർത്തിയത്… വായിച്ചോണ്ടിരിക്ക്…” നിർത്തണ്ടാ…” രേഷ്‌മ സങ്കടത്തോടെ പറഞ്ഞു… ” ആ പാട്ട് കഴിഞ്ഞു മോളെ… ” എന്നാ ഇനി വേറെ പാട്ട് പാട്… കൊറേ പാട്ട് പാടണം… എനിക്ക് കേൾക്കണം… പ്ലീസ്….” അവൾ കെഞ്ചി പറഞ്ഞു… ” നമുക്ക് പോവണം…. ഇവിടെ ഇങ്ങനെ കൊച്ചുവർത്തമാനം പറഞ്ഞു ഇരുന്നാ മതിയോ??? നേരം വൈകുന്നു… രേഷ്മയുടെ മടിയിൽ നിന്നും എണീറ്റ് സമയത്തെ കുറിച്ച് അവൻ ഒന്ന് ഓർമിപ്പിച്ചു… ” മോനെ…” അവന്റെ തോളിൽ പുറകിൽ നിന്നും ആരോ പിടിച്ചു…. രേഷ്മയാണ് ആദ്യം തിരിഞ്ഞത്… ഒരു നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അത്യാവശ്യം കാണാൻ കൊള്ളാം… അവർ രാഹുലിനെ തന്നെ നോക്കുകയാണ്… വശ്യതയോടെ ആദരവോടെ…. “എന്താ..” രാഹുൽ യാദൃശ്ചികമായി കണ്ട ഒരു സ്ത്രീയോടെന്ന പോലെ ലാഘവത്തോടെ ചോദിച്ചു…

“നന്നായി ഫ്ലൂട്ട് വായിക്കുന്നുണ്ടല്ലോ… നീ എവിടെന്നാ പഠിച്ചത്???” അവരുടെ മുഖത്തെ ആകാംഷ അപ്പോഴും വിട്ടുമാറിയിരുന്നില്ല… “ചേച്ചി … അത് ഞാൻ പഠിക്കാൻ ഒന്നും പോയിട്ടില്ല… ചെറുപ്പത്തിൽ ഒരു പൂരത്തിന് പോയപ്പോ അച്ഛൻ വാങ്ങി തന്നതാ …..” അന്ന് തൊട്ട് ഞാൻ ഇത് എങ്ങനെയൊക്കെയോ വായിക്കാറുണ്ട്… അല്ലാതെ എനിക്ക് ഒന്നും അറിയില്ല…” അവർ രാഹുലിന്റെ മുടിയിൽ തലോടി… “കഴിവുള്ളവനാ നീ… ഒരിക്കലും സംഗീതം ഉപേക്ഷിക്കരുത്….” ദാ ഇതാ എന്റെ കാർഡ്… എനിക്ക് ഒരു ചെറിയ ബാൻഡ് ഉണ്ട്… ഫ്രീ ആവുമ്പോ വിളിക്കണം… നമുക്ക് ഒരു കൈ നോക്കാം… രേഷ്‌മ തുള്ളിച്ചാടി… ” ചേച്ചി ഇവൻ സൂപ്പറാ…. ഇത് വായിച്ച് കോളേജിൽ പഠിക്കുമ്പോ എത്ര പെണ്കുട്ടികളുടെ ഉറക്കം കളഞ്ഞിട്ടുണ്ടെന്നറിയോ…??? പക്ഷെ ഇവന് ക്രൗഡ് ഭയങ്കര പേടിയാ…. അവൾ ആവേശത്തോടെ പറഞ്ഞു…. “ഇതരാ ” രേഷ്മയെ നോക്കിക്കൊണ്ട് ആ സ്ത്രീ രാഹുലിനോട് ചോദിച്ചു… അവൻ ഒന്ന് പരുങ്ങി…. ” ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ…” തല താഴ്ത്തി ഒരു ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു… “ഹമ്മം…” അവർ ഒന്ന് ഇരുത്തി മൂളി… ശേഷം രേഷ്മയുടെ മുഖത്ത് നോക്കി അവനോടായി അവർ പറഞ്ഞു ” ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആവണം എങ്കിൽ പലതും ഉപേക്ഷിക്കേണ്ടി വരും… നമുക്ക് വളരെ പ്രിയപ്പെട്ടത് വരെ….” അവളുടെ നെഞ്ചോന്ന് പിടച്ചു… അവളുടെ മുഖത്തെ ചിരി മാഞ്ഞു…. എങ്കിലും അവരെ നോക്കി ഒരു നിസ്സഹായത കലർന്ന ഒരു ചിരി അവൾ ചിരിച്ചു… ” അറിയാം… എനിക്ക് പ്രിയ്യപ്പെട്ടത് കിട്ടാൻ ഞാൻ ശ്രമിക്കാതിരിക്കോ ചേച്ചി… ” രാഹുൽ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു… “ഇല്ല അവനെ എതിർക്കാൻ എനിക്ക് കഴിയില്ല… ഞാൻ കാരണം അവന് കിട്ടേണ്ട ഒരു ഭാഗ്യവും കിട്ടാതെ പോവരുത്… അവന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയെക്കാൾ മഹത്തരമായി മറ്റൊന്നും തനിക്ക് ഈ ലോകത്തില്ലല്ലോ…” രേഷ്‌മ അവനെ അഭിമാനത്തോടെ നോക്കി… ” എന്നാ ശരി മോൻ എന്തായാലും വിളിക്കണം… നീ വിളിക്കും എന്നറിയാം എന്നാലും ഒന്ന് പറഞ്ഞെന്നെ ഉള്ളു…… ഞാൻ പോട്ടെ ഹാവ് എ ഗുഡ് ഡേ ” അവർ യാത്ര പറഞ്ഞു…

” ഓക്കെ ബൈ… ” രാഹുൽ തിരികെ വിഷ് ചെയ്തു… രേഷ്മയും രാഹുലും തിരികെ നടന്നു… ” ടാ പോയാലോ സമയം വൈകുന്നു…” അവൾ രാഹുലിനെ ഓർമിപ്പിച്ചു… ” ഹമ്മം വാ… വേഗം പോവാം… ഇനി നിനക്ക് ഇങ്ങോട്ട് വന്നതിന്റെ പേരിൽ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാവണ്ട….” അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല…. തിരികെ നടക്കുമ്പോൾ പൂർണ്ണമായ നിശബ്ദത അവർക്കിടയിൽ തളം കെട്ടിനിന്നു… അൽപ സമയത്തിന് ശേഷം രാഹുൽ തുടർന്നു…. “നാളെ ഒരു കല്യാണം ഉണ്ട്… അച്ഛനും അമ്മയും എല്ലാരും പോവും… ഞാൻ ഒറ്റക്കാവും വീട്ടിൽ… ” ബോറടിക്കും എന്നാ വിചാരിച്ചത്… ഇനിയിപ്പോ ആ ബാൻഡ്കാരിയെ വിളിക്കാം അല്ലെ… ഹു ഹൂ ” അവൻ കൂവി വിളിച്ചു… രേഷ്‌മക്ക് അവന്റെ സന്തോഷം എങ്ങനെ കാണണം എന്ന് അറിയില്ലായിരുന്നു… അവന്റെ ജീവിതത്തിൽ ഞാൻ ഒരു തടസം ആകുമോ… ??? അവൾ ചിന്തിച്ചു… എന്തായാലും അവന് ഒരു നിലയിൽ എത്താൻ കുറച്ചധികം സമയം വേണ്ടി വരും… അതിനിടക്ക് ഞാൻ നമ്മുടെ കാര്യം എന്തായി എന്ന് ചോദിക്കാൻ ചെന്നാൽ അത് വല്ലാത്ത ചതിയാകും… അവനോട് ചെയ്യുന്ന ഏറ്റവും വലിയ ചതി… ആകെ ഒരു അന്ധത… മനസ്സിൽ മുഴുവൻ ഇരുട്ട് നിറഞ്ഞിരിക്കുന്നു… ” നീ വലിയ ആളൊക്കെ ആവുമ്പോ എന്നെ മറക്കോടാ…” അരുത് എന്ന് മനസ്സിൽ ഒരു നൂറ് വട്ടം വിചാരിച്ചിട്ടും രേഷ്മ അറിയാതെ അവനോട് ചോദിച്ചു… ….. “സത്യം പറയാല്ലോ വലിയ ആളൊക്കെ ആയാൽ ഞാൻ ചിലപ്പോ നിന്നെ മറന്നു എന്ന് വരും… കൊറേ ആളുകളുമായിട്ടൊക്കെ കാണേണ്ടതല്ലേ… അതൊക്കെ സ്വാഭാവികം ആണ്…. യു കാൻ അണ്ടർസ്റ്റാന്റ് ദാറ്റ്…” അവൾ വിഷാദാഛായ കലർന്ന ഒരു ചെറു ചിരി ചിരിച്ചുകൊണ്ട് തല കുലുക്കി… ” യാ… അത് ശരിയാ… ” രാഹുൽ അവളെ കൈ പിടിച്ച് നിർത്തി ” എന്ത് ശരിയാണെന്ന്… അല്ല എന്താ നിന്റെ മനസ്സില്…” കുറച്ച് നേരം ആയല്ലോ മോള് തുടങ്ങീട്ട്…??? ” എന്തായാലും ഞാൻ ഇന്ന് തന്നെ അവരെ വിളിച്ച് കാര്യം പറയും…. ഞാൻ വരുന്നില്ലാന്ന്…” രേഷ്‌മ ഞെട്ടിത്തരിച്ച് അവനെ നോക്കി “അതെന്തിനാ അങ്ങനെ പറയുന്നേ… നിന്റെ എത്ര കാലത്തെ മോഹം ആണെടാ ഇത്…”

” അതിന്റെ കാരണം അല്ലെ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത്… എനിക്ക് പ്രിയപ്പെട്ടത് കിട്ടാൻ ഞാൻ ശ്രമിക്കാതിരിക്കോ ??? ” രേഷ്മക്ക് ദേഷ്യം അണപൊട്ടി ഒഴുകി… ” അതല്ലേടാ പൊട്ടാ വിളിച്ച് ഒക്കെ ആണെന്ന് പറയാൻ പറഞ്ഞത്… ” രാഹുൽ ഉറക്കെ ചിരിക്കാൻ തുടങ്ങി… ” അതിന് എനിക്ക് പ്രിയപ്പെട്ടത് നീയല്ലേ… അല്ലാതെ ഓൾടെ ബാൻഡ് അല്ലല്ലോ…. ” രേഷ്മയുടെ കണ്ണ് നിറഞ്ഞു… ഏതൊരു പെണ്ണും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ആയിരുന്നു അവന്റെ വായിൽ നിന്ന് വീണത്… അവൾ സ്തംഭിച്ചു പോയി ” ഞാൻ ഒരു പാട്ട് ഫ്ലൂട്ടിൽ വായിക്കുന്നത് മാത്രം കെട്ടിട്ടാ ആ പെണ്ണുംപിള്ള ഈ ഡയലോഗ് മൊത്തം അടിച്ചത്… പോരത്തെന് നിന്റെ മുഖത്ത് നോക്കിട്ട് ഒരു കൊണച്ച വർത്തമാനവും… എനിക്ക് ഈ ജീവിതത്തിൽ ഒരു മോഹമേ ഉള്ളു… അത് നീയാണ്… എന്റെ പാട്ട് നീ മാത്രം കേട്ടാൽ മതി… എനിക്ക് ആരും ആവണ്ട…” അവളുടെ കണ്ണ് നിറഞ്ഞൊഴുകി… “വൈകുന്നേരം നിന്നെ വിളിച്ചിട്ട് പറയാം എന്നാ വിചാരിച്ചത്…. ഇനിയിപ്പോ വേണ്ട… അവൻ ആ സ്ത്രീ തന്ന കാർഡ് രേഷ്മയുടെ മുൻപിൽ വച്ച് കീറി കളഞ്ഞു… അവൾക്ക് സർവ്വ നിയന്ത്രണവും നഷ്ടപ്പെടുകയായിരുന്നു… അവന്റെ സാന്നിധ്യം പോലും അവളുടെ നാഡികളെ ഉത്തേജിപ്പിച്ചു… കണ്ണുതുടക്കാൻ പോലും നിൽക്കാതെ പെരുവിരലിൽ ഉയർന്ന് അവൾ രാഹുലിന്റെ ചുണ്ടുകൾ നുകർന്നു… അകന്ന് പോകാതിരിക്കാൻ അവന്റെ തലയിൽ ഒരു കൈകൊണ്ട് അവൾ അമർത്തി പിടിച്ചിരുന്നു… നീണ്ട ഒരു ചുംബനം… ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ രാഹുൽ അവളെ മാറ്റി നിർത്തി…. അപ്പോഴും അവളുടെ ഉമിനീർ അവന്റെ ചുണ്ടിലേക്ക് ഒരു നൂൽബന്ധം ഇട്ടിട്ടുണ്ടായിരുന്നു… രേഷ്‌മ അവനെ വീണ്ടും കെട്ടിപ്പിടിച്ചു…. ” മോളെ ആളുകൾ കാണും… ” രാഹുൽ ഓർമ്മിപ്പിച്ചു… “കാണട്ടെ…” “അവർ ഓരോന്നൊക്കെ പറയാൻ തുടങ്ങും…” “ഐ ഡോണ്ട് കെയർ… ” അവളെ അകറ്റാൻ മനസ്സ് സമ്മതിച്ചില്ലെങ്കിലും പരിസരബോധം അവനെ പിന്തിരിപ്പിച്ചു… “മതി വാ… ഇനി വൈകും…” അവൻ രേഷ്മയുടെ കൈ പിടിച്ച് നടന്നു… 5 മണി കഴിഞ്ഞപ്പോഴേക്കും അവർ തൃശൂർ ടൗണിൽ എത്തി… അവൾ ബൈക്കിൽ നിന്ന് ഇറങ്ങി… പതിവില്ലാത്ത വിധം ഒരു നാണം അവളിൽ അപ്പോൾ നിലകൊണ്ടിരുന്നു… “എന്തുപറ്റി എന്റെ തമ്പുരാട്ടികുട്ടിക്ക്…???”

അവൾ അപ്പോഴും അവന്റെ വണ്ടിയുടെ ഹൻഡിലിൽ നഖം ഇട്ട് കുത്തിക്കൊണ്ട് നിന്നു… “കാര്യം പറയടി… നേരം വൈകിയിട്ട് പിന്നെ എന്നെ കുറ്റം പറയരുത് ട്ടാ…” അവൻ മുൻകൂർ ജാമ്യം എടുത്തു… “നാളെ നിന്റെ അച്ഛനും അമ്മയ്ക്കും ഒരു കല്യാണം ഉള്ളതല്ലേ??? ” അവൻ വ്യഗ്രതയോടെ ബൈക്ക് ഓഫ് ചെയ്തു…. “അതേ..” അവൾ വീണ്ടും മൗനം തുടരുകയാണ്…. “എന്താടി പറ…” അവൻ സഹിക്കാനാവാതെ ചോദിച്ചു… ” ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ…??? ” ചുറ്റുപാടും പെട്ടന്ന് പ്രകാശഭരിതമായത് പോലെ ഒരു അനുഭവം അവനിൽ ഉണ്ടായി.. “ആർ യൂ സീരിയസ് ??? ” ഒന്ന് ഉറപ്പിക്കാനായി അവൻ വീണ്ടും ചോദിച്ചു… “യാ… എനിക്ക് ഇനി പിടിച്ച് നിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല…” അവൾ തല താഴ്ത്തി പറഞ്ഞു… ” രാവിലെ 10 മാണി കഴിഞ്ഞിട്ട് വന്നാ മതി… ഞാൻ വന്ന് പിക്ക് ചെയ്യാം… ” കൂടുതൽ എന്തെങ്കിലും ചോദിച്ച് അവളുടെ മനസ്സ് മാറ്റാൻ അവനും ഒരുക്കമായിരുന്നില്ല… വീണ്ടും നിശ്ശബ്ദ തളം കെട്ടി നിന്നു… അവർ ഇരുവരേയും ഇത്രത്തോളം അസ്വസ്ഥമാക്കിയ മറ്റൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല…. രേഷ്മക്ക് അവന്റെ മുഖത്ത് നോക്കി യാത്ര പറയണം എന്നുണ്ടായിരുന്നു… കഴിയുന്നില്ല… അവൾ തിരിഞ്ഞു നടന്നു…. പെട്ടന്ന് അവൻ അവളുടെ കൈ പിടിച്ചു… ” നാളെ വരുമ്പോ ഒരു സാരി ഉടുത്ത് വരോ???” അവന്റെ വാക്കുകൾ അവളെ കോളേജ് ലൈഫിലേക്ക് വീണ്ടും കൊണ്ടുപോയി … അന്ന് ക്യാന്റീന്റെ പുറകിൽ വച്ച് അവൻ പറഞ്ഞ അതേ വാക്കുകൾ… ആ വാക്കുകൾക്ക് ഇപ്പോഴും അതേ മാധുര്യം… അതേ സൗന്ദര്യം… തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയ പോലെ ഒരു തോന്നൽ പ്രണയം ഇത്രയും മധുരമുള്ള വികാരമാണോ?? അവൾ ചിന്തിച്ചു… രാഹുലിന്റെ മുഖത്ത് നോക്കി അവൾ സമ്മതഭാവത്തിൽ തലയാട്ടി… ★★★★★★★★★★★★★★

നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ ശബ്ദം കേട്ട് സോഫി അടുക്കളയിൽ നിന്നും ഓടി വന്നു… ഒരു പുഞ്ചിരി ആ ഫോൺ ശബ്ദം കേട്ടപ്പോൾ മുതൽ അവളുടെ മുഖത്ത് ഉണ്ടായിരുന്നു… അല്ലേലും ഭർത്താവിന്റെ ഫോൺ വരുമ്പോൾ ഒരു നാണവും ധൃതിയും ഒക്കെ സ്വാഭാവികമാണല്ലോ… ഫോൺ എടുത്ത് ചെവിയിൽ വച്ച് അവൾ സ്നേഹത്തോടെ വിളിച്ചു… “ഇച്ഛായാ…. “

മറുതലക്കലും ഹാലോ എന്ന സ്ഥിരം കളീഷേ തുടക്കം ഉണ്ടായിരുന്നില്ല… റോഷനും തന്റെ സ്വതവേ ഉള്ള ഉയർന്ന സ്വരത്തിൽ നീട്ടി വിളിച്ചു.. “സോഫിയെ… എന്നാ ഉണ്ടെടി….” അവൾ ഒന്ന് നെടുവീർപ്പിട്ടു… എനിക്ക് പ്രത്യേകിച്ച്‌ എന്ത് വിശേഷം ഉണ്ടാവാനാണ് ഇച്ഛയാ… അങ്ങനെ പോവുന്നു…. “മോൻ എന്ത്യ….” റോഷൻ തിരക്കി… “അവൻ പഠിക്കാൻ ഇരിക്കാണ്… ” അല്ല… ഇച്ഛായന്റെ ലീവിന്റെ കാര്യം വല്ലതും തീരുമാനം ആയോ??? ഇതിപ്പോ ഒരു കൊല്ലം ആവാറായി പോയിട്ട്… വല്ല ഓർമ്മയുണ്ടോ??? അവൾ സങ്കടത്തോടെ ചോദിച്ചു… ” ഹാ ഒരു മാസം കൂടി അങ്ങ് ക്ഷമിക്കടി പെണ്ണേ…. അത് കഴിയുമ്പോഴേക്കും ഞാൻ വർത്തില്ല്യോ…” നീ ഇങ്ങനെ സങ്കടപ്പെടാതെ….” അയാൾ അവളെ സമാധാനിപ്പിക്കാണെന്നോണം തമാശ രൂപത്തിൽ പറഞ്ഞു… റോഷന്റെ സംസാരത്തിൽ എപ്പോഴും ഒരു കുട്ടിത്തം ഉള്ളത് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ആ സംസാരം കേൾക്കുമ്പോൾ ഒരു ചെറിയ അസൂയ അവളിൽ ഉടലെടുക്കാറും ഉണ്ട്… അവൾ കാര്യമായി എന്തെങ്കിലും പറയാൻ തുടങ്ങിയാൽ അതിന്റെ അവസാനം ഇങ്ങനെയൊക്ക ആയിത്തീരും എന്ന ബോധ്യം ഉള്ളത് കൊണ്ട് അവൾ വേഗം തന്നെ തന്റെ പ്രിയതാമനെ തടഞ്ഞു… ” മതി മതി… ഇനി വലിച്ച് നീട്ടി ഈ പ്രവാസ ജീവിതം തന്നെ തുടരാം എന്ന് എന്റെ പൊന്നുമോൻ വിചാരിക്കണ്ടട്ടാ…… ഇനി ഞാൻ അതിന് സമ്മതിക്കില്ല…” അവൾ ദൃഢമായ ശബ്ദത്തിൽ തന്നെ പറഞ്ഞു…. “ഞാൻ ഇത്തവണ ചുമ്മാ പറഞ്ഞതല്ല… ഹാ നിനക്കെന്നെ വിശ്വാസം ഇല്ലേ… ” റോഷൻ അവളെ സമാധാനിപ്പിക്കാൻ ആവുന്നത് പോലെ പറഞ്ഞൊപ്പിച്ചു…. പെട്ടെന്ന് ഒരു അവധി തരപ്പെടുത്താൻ ഇപ്പോഴും വലിയ സാധ്യതയെന്നും ഇല്ല എന്ന ബോധം അയാൾക്ക് ഉണ്ടായിരുന്നു…. അതുകൊണ്ട് തന്നെ കിട്ടിയ ഗ്യാപ്പിൽ അയാൾ വിഷയം മാറ്റി…. “പിന്നെ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചോ നീ???” ” ആ അത് പറഞ്ഞപ്പഴാ ഓർത്തത്… ഞാൻ ഇന്ന് ….. സജീ…. അവിടെ വരെ എത്തിയപ്പോൾ അവൾ ഒന്ന് ആലോചിച്ചു… പറയണോ…? ഇനി കുഴപ്പാവോ…? ” എന്നതാടി നിന്ന് പരുങ്ങി കളിക്കുന്നെ… നിനക്ക് എന്ത് കാര്യം ഉണ്ടേലും ഓപ്പൺ ആയി പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ..??? കാര്യം പറ…” അവൾ ഓർത്തു… തനിക്ക് ഏല്ലാത്തിനും ഉള്ള സ്വാതന്ത്ര്യം തന്റെ ഭർത്താവ് തന്നിട്ടുള്ളതാണ്… സജീഷിനെ കുറിച്ചും… എന്തിനേറെ അവനെ കേറി ഉമ്മ വച്ചത് അടക്കം സകല കാര്യങ്ങളും പുള്ളിക്കാരനോട് തുറന്ന് പറഞ്ഞതും ആണ്… എന്നിട്ടും ഒരു പരിഭവമോ പരാതിയോ തന്നോട് കാണിക്കാത്ത ആ മനുഷ്യന്റെ അടുത്ത് ഇത് പറയാൻ ഞാൻ മടിക്കേണ്ട കാര്യമേ ഇല്ല…. സോഫി ഒരു നെടുവീർപ്പിട്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി…. ” ഒന്നൂല്യ ഇച്ഛയാ… ഇന്ന് ചന്തേന്ന് വരുന്ന വഴിക്ക് സജീഷിനെ കണ്ടു… ”

ജീവിതത്തിലെ എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു സംഭവം ഇത്രയും അരോചകമായി മറ്റൊരാളോട് പറയാൻ തനിക്ക് സാധിച്ചു എന്ന് ഓർത്ത് അവൾക്ക് അവളോട് തന്നെ ബഹുമാനം തോന്നി 2 മിനിറ്റ് എഴുന്നേറ്റ് നിന്നു…. ” ഓഹ് ബാല്യകാല പ്രണയം…. ചുമ്മാതല്ല വാക്കുകളിൽ ഒക്കെ ഒരു സോഫ്റ്റ്‌നെസ്സ്….” റോഷൻ കിട്ടിയ അവസരം മുതലെടുത്ത് അവളെ തൊട്ടിയിടാൻ തുടങ്ങി…. ” ഇച്ഛയാ… ഇങ്ങാനാണേൽ ഞാൻ ഒന്നും പറയില്ലാ ട്ടാ….” അവളുടെ വാക്കുകളിൽ ഒരു ചെറുനാണം നിഴലിച്ചിരുന്നു ….. ഓഹ്… അങ്ങനെയങ്ങു ഒന്നും പറയാതെ പോവല്ലേ… നീ പറ എന്താ അവൻ പറഞ്ഞത്…???? നിന്നെ കണ്ടപ്പോ മനസ്സിലായോ അവന്…. ??? സോഫി വീണ്ടും അൽപ്പം പരുക്കൻ സ്വരത്തിൽ പറഞ്ഞു… “അങ്ങനെ ഒന്നും സംസാരിച്ചില്ലാന്നേ…. അവന് എന്നെ മനസ്സിലായത് പോലും ഇല്ല… ഞാനാ ചെന്ന് സംസാരിച്ചത്… അവന് ഇപ്പോഴും കൂലിപ്പണിയാണ്… പിന്നെ അവന്റെ കൂടെ അവന്റെ അമ്മ ഉണ്ടായിരുന്നു…. വീട്ടിലേക്ക് ഒരു ദിവസം മോനേം കൊണ്ട് വരണം എന്നോക്ക പറഞ്ഞായിരുന്നു…” അവൾ പറഞ്ഞു നിർത്തി…. “അഹ്ഹ് അപ്പൊ അവന്റെ ഭാര്യയൊക്കെ എന്ത് ചെയ്യുന്നു…” റോഷൻ തിരക്കി…. “അവൻ ഇപ്പോഴും കെട്ടാതെ നിക്കാ ഇച്ഛയാ…” അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ വന്ന മാറ്റം റോഷൻ ശരിക്ക് ശ്രദ്ധിച്ചു…. അതെന്നാ അവൻ കെട്ടാതെ നിക്കുന്നെ??? സോഫിക്ക് അതിന് കൃത്യമായി മറുപടി ഇല്ലായിരുന്നു… “അവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലന്നാ തോന്നുന്നേ…. പണ്ടത്തെ പോലെ തന്നെ ഒരു പാവം ചെറുക്കൻ തന്നെയാണ് ഇപ്പോഴും…” അവൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചു നോക്കിയിട്ടുക്കൂടി ഉണ്ടാവില്ല…” ഇപ്പോൾ മുന്പത്തെക്കാളും മൃദുവായിട്ടാണോ ഞാൻ അവനെക്കുറിച്ച് സംസാരിച്ചത്… സോഫിക്ക് വീണ്ടും ഒരു നാണം തോന്നി… താൻ കാരണമാണ് അവൻ കെട്ടാതെ നിൽക്കുന്നത് എന്ന ഒരു ചിന്ത അവളുടെ ഉള്ളിൽ എവിടെയോ ഉള്ളത് പോലെ റോഷന് തോന്നി…. ” എന്തായാലും നീ അവിടെ വരെ ഒന്ന് പോയി നോക്ക്… പറ്റിയാൽ നമുക്ക് അവനെ നല്ല ഒരു പെണ്ണിനെ പിടിച്ച് കെട്ടിക്കാം എന്താ ??? സമാധാനം ആയോ നിനക്ക്… ” ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരി തടുക്കാൻ പറ്റില്ല എന്ന് സോഫിക്ക് മനസ്സിലായി…. അവൾ ഹൃദ്യമായി ചിരിച്ചു…. ” താങ്ക്സ് ഇച്ഛയാ….” സത്യത്തിൽ ഞാൻ അവന്റെ വീടുവരെ ഒന്ന് പൊക്കോട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് അവൾ പല ആവൃത്തി ചിന്തിച്ചിരുന്നതാണ്… സമ്മതം കിട്ടും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു എങ്കിലും… പിന്നെ ഒരു അവസരം വന്നാൽ ഇതൊക്കെ വച്ച് തന്നെ കളിയാക്കി കൊല്ലാൻ മിടുക്കനാണ് തന്റെ കെട്ട്യോൻ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു…. ഇതിപ്പോൾ ആ ചമ്മൽ ഒഴിവായികിട്ടി…. അവൾ തന്റെ മോഹം പൂവണിഞ്ഞ സന്തോഷം റോഷനോട് തുറന്ന് പറഞ്ഞു….

” ആ എന്നാ ശരി… ഇനി 2 ദിവസം കഴിഞ്ഞ് വിളിക്കാം… ” അയാൾ വ്യഗ്രതയോടെ പറഞ്ഞു… പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെടുന്ന വേദനയോടെ സോഫി മൗനം പാലിച്ചു… “നീ എന്നാടി ഒന്നും മിണ്ടത്തെ???” റോഷൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…. നിങ്ങൾ ഒട്ടും റൊമാന്റിക് അല്ലെ ഇച്ഛായാ… ഞാൻ എന്താ വിചാരിക്കുന്നേന്ന് ഊഹിച്ചൂടെ!!!! നാഡി ഞെരമ്പുകൾ വലിഞ്ഞു മുറുകുന്ന വെമ്പലോടെ അവൾ മൊഴിഞ്ഞു… തന്റെ ഇണയുടെ പ്രവാസം അവളിലെ കാമുകിയെയും കാമിനിയെയും വല്ലാതെ തളർത്തിയിരുന്നു… അവളെ കാണാനും കണ്ണും മെയ്യും മതിവരെ പുണരാനും അവന്റെ ഉള്ളും തുടിച്ചിരുന്നു…. പലപ്പോഴും ജീവിതം ഇങ്ങനെ നമുക്ക് മുന്നിൽ റെഡ് കാർഡ് കാണിക്കും എന്ന് റോഷന് നന്നായി ഈ പ്രവാസ ജീവിതം കൊണ്ട് മനസ്സിലായിരുന്നു…. എങ്കിലും എത്ര ധൂരത്താണെങ്കിലും അവളെ കീഴടക്കാൻ അവന്റെ വാക്കുകൾക്ക് എന്നും സാധിച്ചിരുന്നു… ” എടി നിനക്ക് കിസ്സ് വല്ലതും വേണമെങ്കിൽ ചോദിക്ക്… അല്ലാതെ ഒരു മാതിരി ക്ലീഷെ റൊമാന്റിക് ഡയലോഗ് ഒക്കെ അടിക്കാൻ എനിക്ക് അറിയില്ല… ” അവളോട് അങ്ങനെ പറഞ്ഞെങ്കിലും നിന്റെ അകൽച്ച എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് മോളെ എന്നെല്ലാം പറയാൻ അയാൾ കൊതിച്ചിരുന്നു… അവൾ വാരി പുണർന്ന് ചുംബനങ്ങൾ കൊണ്ട് പൊതിയാൻ അവന്റെ ഹൃദയവും തുടിച്ചിരുന്നു… എങ്കിലും അവന്റെ വികാരങ്ങളെ വിശപ്പ് കൊണ്ട് കടിഞ്ഞാൺ ഇട്ട് നിർത്താൻ അവന് കഴിഞ്ഞിരുന്നു…. ” പോ ഇച്ഛയാ… നിങ്ങളെകൊണ്ട് ഇതിനൊന്നും കൊള്ളില്ല… നേരിട്ട് കണുമ്പോ എന്താ ഒരു സ്നേഹം… എന്നിട്ട് എന്നെ ഇവിടെ നിർത്തീട്ട് കടലും കടന്ന് പോയിട്ട് സമാധാനിപ്പിക്കാൻ ഒരു വാക്ക് പറയാൻ പറഞ്ഞപ്പോ ക്ലിഷേ ആണ് പോലും… നിങ്ങൾ നന്നാവില്ല… ” അവൾ തന്റെ വിഷമം ഭർത്താവിനെ ഒരു രീതിയിലും ദേഷ്യം തോന്നിപ്പിക്കാത്ത വണ്ണം പറയാൻ ശ്രമിച്ചു… “അത് പിന്നെ നിന്നെ നേരിട്ട് കാണുമ്പോ കണ്ട്രോൾ കിട്ടണ്ടേ ” ഇനി ഇപ്പൊ ഞാൻ റൊമാന്റിക് ആവാത്തത് കൊണ്ട് മുഖം വീർപ്പിക്കണ്ട… ഇവിടെ കിടന്ന് കഷ്ട്ടപ്പെടുന്ന ഓരോ നിമിഷവും ഇച്ഛായന്റെ മനസ്സിന്റെ ശക്തി നീ അല്ലയോ….. നിന്നെ സമാധാനിപ്പിക്കാണ്ട് പോയാ അന്ന് എന്റെ ഉറക്കം വരെ പോക്കാ…” സോഫിക്ക് ചിരി വന്നു… “ഓ…. മതി മതി… ഇനി ഓരോന്ന് ഉണ്ടാക്കി പറഞ്ഞ് ആകെ ചളവാക്കണ്ട… “

“മനുഷ്യൻ കഷ്ടപ്പെട്ട് ഓരോ ഡയലോഗ് കണ്ടുപിടിക്കുമ്പോ നീ എന്നെ ചളിയൻ ആക്കുവാണോടി… ” ഇത്തവണ സോഫിക്ക് ചിരിയടക്കാൻ സാധിച്ചില്ല…

“എന്റെ ഇച്ഛയാ… നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടാവാ…. എന്നെ ഇത്പോലെ മനസ്സിലാക്കാൻ ഞാൻ പ്രേമിച്ച ആ സജീഷിനെകൊണ്ട് പോലും പറ്റില്ല… ” നിങ്ങളെ കിട്ടിയതിൽ പിന്നെ ഞാൻ പേടി എന്താണെന്ന് അറിഞ്ഞിട്ടില്ല…. എല്ലാത്തിനും കട്ട സപ്പോർട്ട് അല്ലെ… ” ഉമ്മമാ…. റോഷന്റെ ഉള്ളൊന്നു കുളിരുകോരി …. ” അത് ചെറുതായിട്ട് സുഖിച്ചായിരുന്നു കേട്ടോ…” ഇനി ഞാൻ ഒരു ഉമ്മ തരണ്ടേ എന്റെ പെണ്……. …. …… ……… പെട്ടന്ന് ഫോണ് കട്ട് ആയി… അവൾ ഫോൺ ചെവിയിൽ നിന്നും എടുത്ത് നോക്കി…. ബാലൻസ് തീർന്നിരിക്കുന്നു…. അവളുടെ മുഖം വിഷാദമണിഞ്ഞു….. വിളമ്പി വച്ച ചിക്കൻകറിയിൽ പല്ലി വീണ പോലെ തോന്നിപ്പോയി സോഫിക്ക്…. പോട്ടെ ഇനിയിപ്പോ പറഞ്ഞിട്ടെന്താ…. അവൾ ഫോൺ ഡൈനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് നടന്നു… ******************************* അടുത്ത ഞായറാഴ്ച സോഫി സജീഷിനെ കാണാൻ തന്നെ തീരുമാനിച്ചു…. ഒഴിവ് ദിവസം ആയത്കൊണ്ട് അവൻ വീട്ടിൽ തന്നെ ഉണ്ടായിരിക്കും എന്ന ഒരു വിശ്വാസവും അവർക്കുണ്ടായിരുന്നു… അവളുടെ മനസ്സിൽ ഒരു തിടുക്കം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു…. ആദ്യമായാണ് അവന്റെ വീട്ടിലേക്ക് പോകുന്നത്… ഒറ്റക്ക് കയറി ചെന്നാൽ മോശമായി പോവും മോനെയും കൂട്ടാം… അല്ലെങ്കിലും കൂടെ പഠിച്ച പെണ്കുട്ടികളുടെ അടുത്തേക്ക് പോകുമ്പോൾ പോലും അവനെ കൂടെ കൂട്ടാറുള്ളതാണ്…… ഒരു ധൈര്യത്തിന്…. ആ പതിവ് എന്തായാലും തെറ്റിക്കണ്ട… അവൾ മനസ്സിൽ ഉറപ്പിച്ചു… ഒരു ഇളം പിങ്ക് സാരിയുടുത്ത് അവൾ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു… മുൻപും പല തവണ ഉടുത്തതാണെങ്കിലും ഇന്ന് ഇതിന് വല്ലാത്ത ഒരു ആകർഷണം ഉള്ള പോലെ അവൾക്ക് തോന്നി… സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞതിനാലാവാം ചെയ്യുന്നതിനെല്ലാം ഒരു പ്രത്യക ഇഷ്ട്ടം തോന്നിപ്പോവുന്നു… മകനെയും കൂട്ടി സജീഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു… കവലയിലെ ഒരു കടയിൽ നിന്ന് സോഫി മൊബൈൽ റീചാർജ്ജ് ചെയ്തു… 100 രൂപക്ക്… അത് കഴിഞ്ഞതും അവൾ സജീഷിനെ വിളിച്ചു… ഹാലോ… സജീഷിനെ സ്വരം കാതുകളിൽ മുഴങ്ങി… പണ്ട് എന്തോരം കേൾക്കാൻ കൊതിച്ച ശബ്ദം ആണ് ഭഗവാനെ ഇത്… എന്നിട്ടിപ്പൊ കെട്ടും കഴിഞ്ഞ് ഒരു കൊച്ചായപ്പഴാ ഇതൊക്കെ സാധിക്കുന്നത്… അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ ചെറിയ ഒരു അമിട്ട് പൊട്ടി…. “എന്താണ് സർ പരിപാടി… നമ്മളെയൊക്കെ ഓർമയുണ്ടോ….??? സജീഷിന് ആ ചോദ്യം അത്രക്കങ്ങു രസിച്ചില്ല…

“അതെന്താടി അങ്ങനെ പറഞ്ഞേ…” “അല്ല പിന്നെ നീ വിളിക്കലൊന്നും ഉണ്ടായില്ലല്ലോ… അതുകൊണ്ട് ചോദിച്ചതാ… ” അവളെ വിളിക്കാൻ ഉള്ള ഒരു മൗന സമ്മതം അല്ലെ ഭഗവാനെ ഒരു അശരീരി ആയി ഫോണിൽകൂടെ കേട്ടത്… ” വെറുതെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ചു വിളിക്കാഞ്ഞതാ… ” ” ഓഹ് അതെന്തായാലും നന്നായി… അത്രേം മണ്ടത്തരം കേൾക്കാണ്ട് കഴിഞ്ഞല്ലോ…” അവഹേളനം അത് ഒരു ആണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ്… അതും പച്ചക്ക്… സജീഷിന്റെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി… ഒരു പെണ്ണ് നമ്മളെ കൊച്ചാക്കുന്നത് എത്രാന്ന് വച്ചാ കെട്ടിരിക്കാ… പിന്നെ സോഫി ആയതുകൊണ്ട് അവൻ ക്ഷമ സ്വയം ഉണ്ടാക്കിയെടുത്തു… ” നീ ഇപ്പൊ എന്നെ ആക്കാൻ വേണ്ടി വിളിച്ചതാണോ ???” ” അല്ലടാ… ഞാൻ ആലോചിക്കായിരുന്നു…. ഇന്ന് നിന്റെ വീട്ടിലേക്ക് വന്നാലോ എന്ന്… ” അതാ വിളിച്ചത്… ” ഏ….” സജീഷിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പോയി… “എടി സോഫി ഇപ്പോഴോ… നീ കാര്യമായിട്ടാണോ…??? ” അവന്റെ സന്തോഷം കണ്ടപ്പോൾ സോഫിയുടെ മുഖത്തും ഒരു ചിരി പടർന്നു… “ആ ഇപ്പൊ… ഞാൻ വന്നോണ്ടിരിക്കാണ്…” അവൾ ചിരി അടക്കികൊണ്ട് പറഞ്ഞു… “എന്നാ വാ…. ഞാൻ ലൊക്കേഷൻ അയച്ചു തരാം…. എന്തെലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ” സജീഷ് അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് ലൊക്കേഷൻ അയച്ചു കൊടുത്തു…. സോഫി ഒരു ഓട്ടോറിക്ഷ പിടിച്ച് യാത്ര തുടങ്ങി… ഏകദേശം ഒരു 20 മിനിറ്റ് യാത്ര കഴിഞ്ഞപ്പോൾ റിക്ഷാകാരൻ ഒരു വളവിനോട് ചേർന്ന് വണ്ടി നിർത്തി… ” വണ്ടി ഈ വഴിയിലൂടെ പോവില്ല്യാട്ടാ ചേച്ചി… എന്റെ വണ്ടിടെ ആക്സിൽ പപ്പടം പോലെ പൊടിയും… ഇവിടുന്ന് കുറച്ചല്ലേ ഉള്ളു… ആ നേരെ കാണുന്നതാ ചേച്ചി പറഞ്ഞ വീട്… ” അയാൾ പറഞ്ഞു നിർത്തി… അവൾ ഒരിക്കൽകൂടി മാപ്പ് നോക്കി… അതേ ഇനി നടക്കാവുന്ന ദൂരമേ ഉള്ളു… അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി… “എത്രയായി ചേട്ടാ…” അയാൾ മീറ്റർ നോക്കികൊണ്ട് പറഞ്ഞു… “43 രൂപ ആയി… 40 തന്നാ മതി… വഴിയിൽ ഇറക്കി വിട്ടതല്ലേ…. അവൾ ചിരിച്ചു…. കയ്യിൽ കരുതിയ ഹൻഡ്ബാഗിൽ നിന്ന് ഒരു 40 രൂപ കൊടുത്തു… “ശരി ചേട്ടാ…” അവൾ നടന്നു… “ചേച്ചിക്ക് എന്നെ മനസ്സിലായാ”??? പോകാൻ തുടങ്ങിയ സോഫി ആ ചോദ്യം കേട്ട് ഒരുക്കൽ കൂടി തിരിഞ്ഞു ഓട്ടോക്കാരന്റെ മുഖം ശരിക്ക് നോക്കി… അവൾക്ക് ഒരു പരിചയവും തോന്നിയില്ല…

” ഇല്ല ചേട്ടാ മനസ്സിലായില്ല സോറി… ചിലപ്പോ ആള് മാറിയതാവും ചേട്ടന്…” അയാൾ അത് കേട്ട് ചിരിച്ചു… “പിന്നെ സോഫി ചേച്ചിനെ കണ്ടാൽ എനിക്ക് അറിയില്ലല്ലോ…” തന്റെ പേര് പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു… ഇതിപ്പോ ആരാ അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി … എന്നിട്ടും മനസ്സിലായില്ല… അവളുടെ മുഖത്ത് നിരാശ പടർന്നു… ” അയ്യോ ചേച്ചി വല്ലാതാവണ്ടാ… അത്ര വലിയ ബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ല….” നമ്മളൊക്കെ ഒരേ സ്കൂളിൽ പടിച്ചതാ… ഞാൻ 8ൽ പടിക്കുമ്പോ ചേച്ചി 10ൽ ആണ്…. ഓഹ് അപ്പൊ അങ്ങനെയുള്ള പരിചയം ആണ്… സോഫി മുൻപരിചയം ഓർമ്മ വന്ന മട്ടിൽ ഒരു ചിരി പാസ്സാക്കി… ” ഞാനും സജീഷ് ചേട്ടനും ഒക്കെ ഒന്നിച്ചാണ് സ്‌കൂളിൽ പോവാറ്… അതാണ് ചേച്ചിനെ നല്ല ഓർമ്മ…” “എന്താ നിന്റെ പേര്… ” ….ഗിരി… അപ്പൊ ശരി ചേച്ചി… അവൻ വീട്ടിൽ കാണും… ഞാൻ പോട്ടെ…. ഗിരി തന്റെ വണ്ടിക്കകത്തേക്ക് കയറി… ഗിരി… പെട്ടന്ന് അവൾ ഒന്ന് നിന്നു… അങ്ങനെ വിളിക്കാവോ??? അവൾ പെട്ടന്ന് ഉണ്ടായ ചോദ്യത്തിൽ ശങ്കിച്ചു നിന്നു…. “ചേച്ചിക്ക് എന്നെ എന്ത് വേണെങ്കിലും വിളിക്കാല്ലോ…. എന്താ വേണ്ടെന്ന് പറഞ്ഞാ മതി…” ആ വാക്കുകളിൽ ഒരു സത്യസന്ധത നിഴലിച്ചിരുന്നു…. “ഇവിടന്ന് ഞാൻ തിരിച്ചു പോവുമ്പോ എങ്ങനാ… നീ ഫ്രീ ആണെങ്കിൽ ഒരു 2 മണിക്കൂർ കഴിയുമ്പോ വരോ… അപ്പൊ എനിക്ക് തിരിച്ച്‌ പോവാൻ എളുപ്പം ആയിരിക്കും……” അവൾ ഒരു മുൻകരുതൽ എന്നോണം പറഞ്ഞു… “അതിനെന്താ ചേച്ചി… ചേച്ചി എന്റെ നമ്പർ സേവ് ചെയ്ത് വച്ചോ… എപ്പൊ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി… ഏത് പാതിരാത്രിക്കും ഗിരീടെ ഓട്ടോ ഓട്ടം പോവും….” അവൻ നമ്പർ സോഫിക്ക് കൊടുത്തു…. ഇത് മോനാണോ… ? സോഫിയുടെ പിങ്ക് കളർ സാരിയിൽ പിടിച്ച് നിൽക്കുന്ന കൊച്ചു പയ്യനെ നോക്കി ഗിരി ചോദിച്ചു… “…ആ …”

“എന്താ മോന്റെ പേര്… ഗിരി അല്പം കുനിഞ്ഞ് അവനോട് ചോദിച്ചു… ” അയൻ മാൻ… ” .ഏ… ഗിരി മനസ്സിലാവാത്ത മട്ടിൽ സോഫിയെ നോക്കി… “ടാ നിനക്ക് ഞാൻ തരുന്നുണ്ട്….” സോഫി അവനെ ശകാരിച്ചു… ” എന്റെ പൊന്നു ഗിരി… ടോണി എന്നാണ് പേര്… കുറച്ചു നാള് മുൻപ് എന്റെ ഹസ്സിന്റെ അനിയന്റെ കൂടെ ഒരു സിനിമയ്ക്ക് പോയി… അയേൺ മാൻ… അത് കഴിഞ്ഞു വന്നെപ്പിന്നെ ആര് പേര് ചോദിച്ചാലും ഇതേ പറയൂ…” “ആ … അത് കൊള്ളാല്ലോ… ചെക്കൻ മിടുക്കാനാട്ടാ…” എന്നാ ശരി ചേച്ചി… ഇറങ്ങുമ്പോ വിളിച്ചാൽ മതി…” അവൻ വണ്ടിയിൽ കയറി… “ഓഹ് ശരി…..” അവൾ സജീഷിനെ വീട് ലക്ഷ്യമാക്കി നടന്നു… വഴി നീളെ വലിയ കുഴികളും മറ്റും ആണ്… ടാർ ഇട്ട റോഡ് അല്ലാത്തത് കൊണ്ടാവണം പൊടി നല്ലവണ്ണം പറന്ന് കളിക്കുന്നുണ്ടായിരിന്നു…. ഇരു വശങ്ങളിലും ശീമകൊന്നയുടെയും ചെമ്പരത്തിയുടെയും ചെടികൾ വേലി കണക്കെ നിൽക്കുന്നുണ്ട്… സജീഷിനെ വീട് കൂടാതെ മൂന്നോ നാലോ വീടുകൾ കൂടി ഉണ്ട് ആ വഴിയിൽ… അവൾ ടോണിയെയും കൂട്ടി സജീഷിന്റെ വീട്ടിലേക്ക് നടന്നു… ഒരു വളവിനോട് ചേർന്ന് കുറച്ചധികം മുറ്റം ഉള്ള ഒരു ഓടിട്ട വീടാണ് സജീഷിന്റേത്…. അവൾ സ്കൂൾ സമയത്ത് അവൻ പറഞ്ഞത് ഓർത്തു… എന്റെ ഒരു ചെറിയ വീടാണ്… ഓടിട്ട കുഞ്ഞു വീട്… അവൾ കോളിങ് ബെൽ അടിച്ചു… അമ്മയാണ് വന്ന് വാതിൽ തുറന്നത്… “ആ മോളോ… കേറി വാ… … ഇരിക്ക്…. ” അവൻ ഇപ്പൊ വരും….. നിങ്ങൾക്ക് കഴിക്കാൻ എന്തെലും വാങ്ങാൻ വേണ്ടി വരും എന്ന് പറഞ്ഞ് പോയതാ…. ‘അമ്മ പറഞ്ഞു… “ഓഹ് അതൊന്നും വേണ്ടായിരുന്നു അമ്മേ…” അവൾ സവഭവികതയോടെ പറഞ്ഞു സോഫിയുടെ സാരിയുടെ തല പിടിച്ചു നിൽക്കുന്ന കൊച്ചു പയ്യനെ കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖത്ത് ഒരു വല്ലാത്ത പ്രസരിപ്പ് ഉണ്ടായി… ഒരു കുഞ്ഞിനെ താലോലിച്ച കാലമോക്കെ ആ സ്ത്രീ മറന്ന് പോയിരുന്നു… അവർ ടോണിയെ വാരിയെടുത്ത് ഒക്കത്തു വച്ച് അകത്തേക്ക് നടന്നു…. അവനെ താങ്ങാൻ ഉള്ള കരുത്ത് അമ്മക്ക് ഉണ്ടാകുമോ എന്നൊരു ഭയം സോഫിക്ക് ഉണ്ടായിരുന്നു… പക്ഷെ അവർ അതിൽ പൂർണ്ണമായും വിജയിച്ചു… പരിചയം ഇല്ലാത്ത ഒരാൾ തന്നെ എടുത്തത്തിന്റെ എല്ലാ വിമ്മിഷ്ടവും ടോണിയുടെ മുഖത്ത് ഉണ്ടായിരുന്നു… തന്റെ അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയത്തോടെ ടോണി സോഫിയെ നോക്കി… അവന്റെ മുഖം കണ്ടപ്പോൾ സോഫിക്ക് ഒരു കുസൃതി തോന്നി… “എന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ… ഇവനെ ഇവിടെ നിർത്തിക്കൊ… ഇനി കുറുമ്പൊക്കെ മാറുമ്പോ ഞാൻ വന്ന് കൊണ്ടുപോവാം…..” അത് കേട്ടതും അവൻ സംശയത്തോടെ സജീഷിനെ അമ്മയെ നോക്കി… “എന്നാ ശരി മോളെ… നീ പോക്കോ.. ഇനി വരണ്ടാ… ഇവനെ ഞാൻ ശരിയാക്കാം…” ടോണിയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു… അവൻ തന്റെ അമ്മയെ നോക്കി കരയാൻ തുടങ്ങി… ഉറക്കെ വാവിട്ട് കരയാൻ തുടങ്ങി…. സോഫി പതിയെ വീടിന്റെ പടികൾ ഇറങ്ങി…

ആആആആ… അമ്മേ പോല്ലേ അമ്മേ… ഞാൻ കുറുമ്പ് കാട്ടില്ല… പോവല്ലേ…. അവൻ നിലവിളിച്ചു …. സോഫി തിരിഞ്ഞു നോക്കി… അവൻ തന്റെ അമ്മയുടെ അടുത്തേക്ക് ഇറങ്ങി ഓടാൻ വേണ്ടി ഇടുപ്പിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു… പക്ഷെ സജീഷിന്റെ അമ്മ അവനെ മുറുകെ പിടിച്ചിരുന്നതിനാൽ ഇറങ്ങി ഓടാനുള്ള ഒരു അവസരവും ടോണിക്ക് കിട്ടിയില്ല…… ടോണി വീണ്ടും കരയാൻ തുടങ്ങി… അയ്യോ…….. എന്റെ അമ്മ പോയ്‌…. അവൻ വീണ്ടും കരയാൻ തുടങ്ങി… സോഫിയുടെ കണ്ണ് നിറഞ്ഞു… എങ്കിലും അവൾ തിരിഞ്ഞു നോക്കാതെ അല്പം നടന്നു… ടോണി അലറിക്കൊണ്ട് സജീഷിന്റെ അമ്മയെ അടിക്കാൻ തുടങ്ങി… എങ്കിലും അവന്റെ കുഞ്ഞു കൈകൾക്ക് വിലങ്ങിടാൻ അവർക്ക് വളരെ എളുപ്പമായിരുന്നു… ടോണി കാറി വിളിച്ചു… സോഫി ഇടറിയ ശബ്ദത്തോടെ വിളിച്ചു ചോദിച്ചു… ” ഇനി നീ കുറുമ്പ് കാണിക്കോ…???” ഇല്ലാ…. അവൻ ശ്വാസം എടുക്കാൻ പോലും കാത്തു നിൽക്കാതെ വിളിച്ചു പറഞ്ഞു….. ‘അമ്മ പറയണത് മുഴുവൻ നല്ല കുട്ടി ആയിട്ട് കേക്കൊ?…. ആആആ…. ടോണിയുടെ മൂക്കിൽ നിന്നും വായില്നിന്നും കണ്ണിൽ നിന്നും എല്ലാം വെള്ളം വന്നു കഴിഞ്ഞിരുന്നു… ആ മുഖം വല്ലാതെ വീർത്ത് തുടുത്തു…… സോഫി തിരികെ ഓടി വന്നു… എന്നാ അമ്മേടെ മോൻ വാ… ടോണി ഒക്കെത്തു നിന്ന് കുതറി ഇറങ്ങി തന്റെ അമ്മയുടെ അടുത്തേക്ക് ഓടി…. സോഫി മുട്ടുകുത്തി ഇരുന്നു… അവൻ ഓടി വന്ന് തന്റെ അമ്മയെ വാരി പുണർന്നു…. വല്ലാത്ത ഒരു ശക്തി അപ്പോൾ അവന്റെ കൈകൾക്ക് ഉള്ളത് പോലെ സോഫിക്ക് തോന്നി… അവളുടെ കണ്ണീർ പുറത്തേക്ക് ഒഴുകി വന്നു… ‘അമ്മ നിന്നെ ഇട്ടിട്ട് പോവോ എന്റെ ടോണിക്കുട്ടാ…. അയ്യേ… ഇതിനൊക്കെ കരയാ….. കണ്ണ് തുടക്ക്… വല്യേ ചെക്കനായി എന്നിട്ട് ഇപ്പഴും കരയാ…. സജീഷിന്റെ അമ്മ സോഫിയെ നോക്കി ഒരു കസേരയിൽ ഇരുന്നു… ആ കൊച്ചു പയ്യനിൽ സ്വന്തം മകന്റെ ചെറുപ്പവും ആ സ്ത്രീ കണ്ടുകണണം…… അവർ ഇരുവരെയും നോക്കി നിൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തനിക്ക് ഉണ്ടാവുന്നുണ്ട് എന്നത് അവർ മനസ്സിലാക്കി…. (തുടരും )

Comments:

No comments!

Please sign up or log in to post a comment!