ചെകുത്താനെ സ്നേഹിച്ച മാലാഖ 1

കൈപ്പമംഗലം തറവാട്ടിലെ ചാരുകസേരയിൽ ഇരുന്നു ശേഖരൻ തമ്പി ഫോൺ കറക്കി.മറുതലയ്ക്കൽ ശബ്ദം കേട്ടതും ഒരേ ഒരു പേര് പറഞ്ഞു കുഞ്ഞിരാമൻ. അത് കേട്ടതും ആയാൾ ഫോൺ പോക്കറ്റിൽ ഇട്ട് തന്റെ എൻഫീൽഡ് ക്ലാസ്സിക്‌ സ്റ്റാർട്ട്‌ ചെയ്തു.

കുഞ്ഞിരാമൻ, ഭാര്യ ശാന്ത.ഒരു മകൾ.ആ ഗ്രാമത്തിലെ വിളേജ് ഓഫീസർ ആണു രാമേട്ടൻ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിളിക്കുന്ന കുഞ്ഞിരാമൻ. നാട്ടിൽ അഭിമതൻ.ഇവിടെ ചാര്ജെടുത്തിട്ട് ഇന്നേക്ക് 3 വർഷം. അന്നേ ദിവസം തന്റെ ഓഫീസിൽ ഇരിക്കുമ്പോൾ ആണു പ്രതീക്ഷിക്കാതെ ഒരു അഥിതി അദ്ദേഹത്തെ കാണാൻ എത്തിയത്. അത് ആ നാട്ടിലെ എൽ പി സ്കൂൾ ഹെഡ്മാഷ് സുധാകരൻ.തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടു രാമൻ സന്തോഷിച്ചു.പക്ഷെ സുധാകരന്റെ മനസ്സ് കലുഷിതമായിരുന്നു.

കൈപ്പമംഗലം തറവാട്, തന്റെ മുന്നിലിരിക്കുന്ന കാലി ഗ്ലാസിൽ മദ്യം നിറച്ച ഒറ്റവലിക്ക് കുടിച്ചിറക്കി ശേഖരൻ തമ്പി.ഇത് കണ്ടു വന്ന ഭാര്യ ഗീത എന്തെന്നില്ലാത്ത പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.ഉന്നതങ്ങളിൽ പിടിപാടുള്ള തമ്പി,താൻ വ്യാജരേഖ ചമച്ചു സ്വന്തമാക്കിയ സ്കൂൾ വക 40 സെന്റ് സ്ഥലവും അതിനോട് ചേർന്ന പുറമ്പോക്കും നഷ്ടപ്പെടാൻ പോകുന്നു.രാമേട്ടന്റെ സത്യസന്ധമായ റിപ്പോർട്ട്‌ ഇപ്പോൾ നാട്ടിലും,മീഡിയയിലും സെൻസേഷണൽ ന്യൂസ്‌ ആയി റെവന്യൂ ഡിപ്പാർട്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസ്‌ ഇൽ ഇത് അറിഞ്ഞത് മുതൽ വെരുകിനെപ്പോലെ നിൽക്കുകയാണ് തമ്പി. അപ്പോഴാണ് മുറ്റത്തൊരു ബൈക്ക് വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിവരുന്ന ആ കരുത്തനായ ചെറുപ്പക്കാരനെ കണ്ടതും തമ്പി ഒന്നു ശ്വാസം നീട്ടിയെടുത്തു.”ഇരുമ്പൻ വിനോദ് “6.5 അടി ഉയരത്തിൽ 60 ഇഞ്ച് നെഞ്ചളവിൽ കനലെരിയുന്ന കണ്ണുമായി തമ്പിയുടെ അടുത്തേക്ക് നടന്നടുത്ത ഇവനാണ് എന്റെ ചെകുത്താൻ…..

സമയം രാത്രി 8 കഴിഞ്ഞു. പതിവുപോലെ രാമേട്ടൻ അത്താഴവും കഴിഞ്ഞു പൂമുഖത്തിരിക്കുന്നു. ഒപ്പം ശാന്തയും. അവരുടെ ഇടയിൽ അന്നത്തെ മാധ്യമ കോലാഹലം ആണു വിഷയം.സുധാകരൻ മാഷ് കൊടുത്ത നാല്പത് സെന്റ് സ്കൂൾ ഭൂമിയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ കുഞ്ഞിരാമനെ കാത്തിരുന്നത് വലിയ ഭൂമാഫിയ ഇടപാടുകൾ ആയിരുന്നു. സ്കൂലിന്റെ വസ്തു കൂടാതെ അതിനോട് ചേർന്ന എഴു ഏക്കർ പുറമ്പോക്ക് നിലവും ശേഖരൻ തന്റെ സ്വാധീനം കൊണ്ട് ബിനാമി പേരിൽ കൈക്കലാക്കി. തുടർന്നുള്ള രാമേട്ടന്റെ അന്വേഷണത്തിൽ അയാളുടെ പല കച്ചവട സ്ഥാപനങ്ങളും നിലനിൽക്കുന്നത് പുറംപോക്കിലോ, മറ്റു വ്യക്തിഗത, സാമുദായിക വസ്തുക്കൾ കയ്യേറിയോ ആണെന്ന് കണ്ടെത്തി.

വസ്തുതകളുടെ അടിസ്ഥാനത്തിൽ രാമേട്ടൻ നൽകിയ റിപ്പോർട്ട്‌ ചർച്ച ആയി മീഡിയ ഏറ്റെടുത്തു.

അവർ സംസാരിച്ചിരിക്കവേ സുധാകരൻ മാഷ് അവിടെ എത്തി. ശേഖരൻ, അതായിരുന്നു സുധാകരൻ മാഷിന്റെ മുന്നറിയിപ്പ്. ഇതൊക്കെ കേട്ട ശാന്തേച്ചി വല്ലാതെ പരിഭ്രമിക്കുമ്പോൾ കുഞ്ഞിരാമൻ ആശ്വാസം പകരാൻ ശ്രമിച്ചു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ പിരിഞ്ഞു. കൊച്ചി, അറബിക്കടലിന്റെ റാണി. മട്ടാഞ്ചേരിയിലെ സിനഗോഗും, മറൈൻ ഡ്രൈവ് ലെ വിശാലമായ കപ്പലുകളുടെ കാഴ്ചയും കാ ഇക്കയുടെ ബിരിയാണിയും, കാർണിവലും നിറം നൽകുന്ന കൊച്ചി. പല ഭാഷയും ദേശക്കാരും നിറഞ്ഞു നിൽക്കുന്ന കൊച്ചി. അവിടെയുള്ള ആൽബർട്ട് പുണ്യാളന്റെ നാമത്തിൽ ഉള്ള കോളേജ്. അങ്ങോട്ടേക്ക് നടന്നടുക്കുകയാണ് അവൾ, മാളവിക. ധൃതിയിൽ നടക്കുമ്പോൾ അവൾ ആരെയോ തട്ടി. നോക്കുമ്പോൾ ഒരു സഞ്ചിയിൽ കപ്പലണ്ടി പൊതികളും ആയൊരു പയ്യൻ. ആ കൂട്ടിയിടിയിൽ അവന്റെ സഞ്ചി തെറിച്ചു വീണു. പെട്ടെന്നുതന്നെ മാളവിക അവന്റെ സഞ്ചി എടുത്ത് കൊടുത്തു സോറി പറഞ്ഞു. അവർ പരസ്പരം തിരിഞ്ഞു നടന്നു. അല്പദൂരം എത്തി രണ്ടാളും തിരിഞ്ഞു നോക്കി. അവൾ അവനരികിലേക്ക് തിരിഞ്ഞു നടന്നു. ഒരു പോക്കിരി ചെറുക്കൻ എന്ന് തോന്നി എങ്കിലും ആ കപ്പലണ്ടി പൊതികൾ അവളിൽ ഒരു നൊമ്പരം ഉളവാക്കി. അവനു ഒരു ചായയും വാങ്ങിക്കൊടുത്തു അവന്റ പ്രശ്നം ചോദിച്ചറിഞ്ഞ അവൾ, ആ സഞ്ചിയും ആയി ആൾക്കൂട്ടത്തിനു നാടുവിലേക്കിറങ്ങി. ഈ നന്മ നിറഞ്ഞ പെൺകൊടി ആണു എന്റെ മാലാഖ….. പിറ്റേന്ന് കീഴാറ്റൂപുറം നിവാസികൾ ഉണരുന്നത് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടാണ്,…

സുധാകരൻ മാഷ്, കൊല്ലപ്പെട്ടു. ആ വാർത്ത ആ നാടിനെയും കൂടാതെ മാളവികയെയും ആയിരുന്നു. ആ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞ മാളുവിനെ ഒന്നു പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഒടുവിൽ തളർന്നുവീണ അവളെ ആരൊക്കെയോ ചേർന്ന് അകത്തേക്ക് കിടത്തി. അച്ഛന്റെ ചിത കെട്ടടങ്ങുമ്പോഴും ആ മാലാഖ തളർന്നുറങ്ങുകയായിരുന്നു. അച്ഛാ….. ഒരു ഉച്ചത്തിലുള്ള നിലവിളിയോടെ മാളവിക ഞെട്ടിയെണീറ്റു. ആ അലർച്ചയിൽ ഉറക്കം നഷ്ടപ്പെട്ടു പരിഭ്രാന്തയായ ഗായത്രി അവളുടെ അരികിലെത്തി. ആ മുറിയിൽ പ്രകാശം നിറഞ്ഞു. ആ എൽ ഇ ഡി ബൾബുകൾ അങ്ങനെ ചിരിച്ചു നിൽക്കുമ്പോൾ മാളു ആ കട്ടിലിൽ ഇരുന്നു കിതക്കുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്തു ഗായത്രി അവൾക്കു നൽകി. അത് മുഴുവൻ കുടിച്ചുതീർത്ത മാളു അവളുടെ തോളിലേക്ക് ചാഞ്ഞു. ആ മൂർദ്ധാവിൽ തലോടുമ്പോൾ ഗായത്രിയുടെ മനസ്സിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞുനിന്നു.


പുലർച്ചെ തന്നെയുള്ള നാട്ടിലേക്കുള്ള ബസിൽ മാളവിക സീറ്റ് പിടിച്ചു. ബസ് പതിയെ സ്റ്റാൻഡിനു പുറത്തേക്ക് കടന്നു. പതിയെ അവൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. ചന്തക്കവല, ചന്തക്കവല. കിളിയുടെ ശബ്ദം കെട്ടവൾ ഞെട്ടി എണീറ്റു. പോവല്ലേ ആളിറങ്ങണം അവൾ ബാഗും എടുത്ത് ധൃതിയിൽ മുന്നോട്ടു വന്നു. ബസ് ചവിട്ടിയതും അവളുടെ നെറ്റി മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു. നെറ്റി തിരുമ്മിക്കൊണ്ട് അവൾ കവലയിൽ ഇറങ്ങി. ബസ് വിട്ടതും അവൾ ബാഗും എടുത്ത് പതിയെ നടന്നു. അപ്പോൾ അവളെ കടന്നു ഒരു ബുള്ളറ്റ് മുന്നോട്ടുപോയി തനിക്ക് കുറച്ചു മുന്നിലായി നടന്നിരുന്ന ആളുടെ നടുവിന് അതിൽ വന്നയാൾ ആഞ്ഞു ചവിട്ടി. ബുള്ളെറ്റ് ബാലൻസ് ചെയ്ത്, അയാൾ വീണുകിടക്കുന്ന വ്യക്തിയുടെ കുറച്ചു മുന്നിലായി നിർത്തി അതിൽ ഇരുന്നുകൊണ്ട് തന്നെ ഡബിൾ സ്റ്റാൻഡ് ഇട്ടു. നിലത്തു വീണ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുരുഷോത്തമൻ പതിയെ എണീക്കാൻ ശ്രമിച്ചു എങ്കിലും വേച്ചു വേച്ചു നിലത്തേക്ക് തന്നെ വീണു. കയ്യിൽ ഒരു സൈക്കിൾ ചെയിൻ ചുറ്റി അയാളുടെ അടുത്തേക്ക് നടന്നടുത്ത ആളെക്കണ്ട ചുറ്റുമുള്ളവരുടെ ചുണ്ടുകളിൽ നിന്നും ആ പേര് പുറത്തേക്കു വന്നു ഇരുമ്പൻ വിനോദ്… മാളവികക്ക് തന്റെ മുന്നിൽ നടക്കുന്ന കാഴ്ച കണ്ടു തല ചുറ്റുന്നത് പോലെ തോന്നി. അപ്പോൾ വിനോദ് അയാളുടെ കാലുകൾ പിടിച്ചു തിരിച്ചൊടിച്ചു.അവൾ ഇത് കാണാൻ ആവാതെ കണ്ണു തിരിച്ചു കളഞ്ഞു.

മോനെ പുരുഷോത്തമാ, അപ്പോൾ ചെയ്യേണ്ടതും പറയേണ്ടതും നിനക്ക് ഓർമയുണ്ടല്ലോ. നെല്ലിട മാറിയാൽ ഈ കാലിനു പകരം തല എടുക്കും, ഒരു ഭീഷണി മുഴക്കി വിനോദ് തന്റെ ബുള്ളറ്റിൽ കയറി മടങ്ങി.

ഒന്നും മനസിലാകാതെ മാളവിക അയാളെ എഴുന്നേൽപ്പിച്ചു.കാല് കുത്താൻ നന്നേ പാടുപെട്ടു. അവൾ ഒരു ഓട്ടോയിൽ അയാളെ ആശുപത്രിയിൽ ആക്കിയിട്ടു വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് കടന്നതും അവിടെ ബുള്ളറ്റിൽ ഇരുന്നുകൊണ്ട് ആരെയോ വിളിക്കുന്ന വിനോദിനെ കണ്ട് അവൾ ഞെട്ടി. അയാൾ പതിയെ സ്റ്റാൻഡിൽ വച്ചു ഉമ്മറത്തേക്ക് കയറി. കാളിങ് ബെൽ കേട്ട് വാതിൽ തുറക്കപ്പെട്ടു. അവൾ ഒരു ഞെട്ടലോടെ ചുവടുകൾ വച്ചു…. തുടരും….

Comments:

No comments!

Please sign up or log in to post a comment!