ശിശിര പുഷ്പ്പം 19
ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു.
“അപ്പോള്‍…നീ…നീയാണല്ലേ റോക്കി…!”
മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട് ചുവടുകള്‍ വെച്ചു.
“ഷെല്ലി…!!”
നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു .
“അടുക്കരുത്….നീ….”
അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു.
“നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ…കാണില്ല രണ്ടും. തന്തേം മോളും!”
കൊടുങ്കാറ്റിന്റെ ക്രൌര്യത്തോടെ തന്‍റെ നേരെയടുക്കുന്ന ഷെല്ലിയുടെക്കണ്ട് മേശവലിപ്പ് തുറന്ന് മാത്യു തോക്കെടുത്തു.
“അടുക്കരുത്!”
അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു.
“ഐല്‍ ഷൂട്ട് യൂ…!”
ഷെല്ലി പൊട്ടിച്ചിരിച്ചു.
“വെക്കടാ വെടി…”
അയാളുടെ നേരെ വീണ്ടും അടുത്തുകൊണ്ട് ഷെല്ലി അലറി.
“നീ പലതന്തയ്ക്ക് ഒണ്ടായ പന്നീടെ മോനല്ലെങ്കി വെക്കടാ വെടി!”
“നോ!!!”
വീണുകിടന്നിടത്ത് നിന്ന ചാടിഎഴുന്നേറ്റ് മിനി അവര്‍ക്കിടയില്‍ കയറി.
“പുട്ട് ദ ഗണ്‍ ഡൌണ്‍ പപ്പാ!”
അവള്‍ ശബ്ദമുയര്‍ത്തി.
അതിനിടയില്‍ ഷെല്ലിയുടെ കൈകള്‍ അതിദ്രുതം ചലിച്ചു. മാത്യുവിന്‍റെ കയ്യില്‍ നിന്ന തോക്ക് താഴെ വീണു. ഞൊടിയിടയ്ക്കുള്ളില്‍ തോക്ക് ഷെല്ലിയുടെ കൈകളില്‍ വന്നു.
“മാത്തച്ചന്റെ മോനെ!”
മാത്യുവിന്റെ നേരെ തോക്ക് ചൂണ്ടി ഷെല്ലി പറഞ്ഞു.
“നിന്നെപ്പോലെ ഈ സാധനം ഞാന്‍ കുലത്തൊഴില്‍ ആയി ഉപയോഗിച്ചിട്ടില്ല. ഈ സാധനം ആദ്യവായിട്ട് ഞാന്‍ കൈകൊണ്ട് തൊടുന്ന ഇന്നാ. ഇന്ന്‍ ഞാന്‍ ഇത് ഉപയോഗിക്കും. എന്‍റെ മമ്മി…ആ പാവത്തിനെ കൊന്ന ഈ സാധനം…ഇതീന്ന് ഒരുണ്ട ഞാന്‍ തിരിച്ചു നിനക്ക് തന്നെ തരാന്‍ പോകുവാ…”
അവന്‍റെ വാക്കുകളില്‍ നിന്ന്‍ പുറപ്പെട്ട അഗ്നി മാത്യുവിനെ പൊള്ളിച്ചു. അയാള്‍ ഒരു നിമിഷം വിറങ്ങലിച്ചു.
ഷെല്ലി തോക്കുയര്‍ത്തി.
പെട്ടെന്ന് മിനി അയാള്‍ക്ക് വിലങ്ങനെ നിന്നു.
“ഷെല്ലി, പ്ലീസ്…പപ്പയെ ഒന്നും ചെയ്യരുത്…പപ്പാ അറിഞ്ഞുകൊണ്ട് ആ തെറ്റ് ചെയ്തിട്ടില്ല….ഇനി ഷെല്ലി അങ്ങനെ വിചാരിക്കുവാണേല്‍ ….ദാ ..ഞാനുണ്ട് ..എന്‍റെ ജീവനെടുത്തോ…”
മാത്യുവിന്‍റെ മുമ്പില്‍ നിന്ന് മിനി കണ്ണുകളടച്ചു.
ഷെല്ലി മിനിയേയും മാത്യുവിനേയും മാറി മാറി നോക്കി. അവന്‍റെ ദേഷ്യം ഓരോ നിമിഷവും വര്‍ധിച്ചു.
പക്ഷേ ഉയര്‍ത്തിയ തോക്ക് അവന്‍ താഴ്ത്തി.
മിനി കണ്ണുകള്‍ തുറന്നപ്പോള്‍ ക്രൌര്യത്തോടെ ഷെല്ലി തങ്ങളെ നോക്കുന്നതാണ് കണ്ടത്.
കോപം അതിരുവിട്ടപ്പോള്‍ അവന്‍ അവരുടെ നേരെ തോക്ക് വലിച്ചെറിഞ്ഞു.
അവളോടൊപ്പം കാറിനടുത്തേക്ക് നടക്കവേ ഷെല്ലി ചോദിച്ചു. “ഐം മാളവിക. മിനീസ് നൈബര്‍ ഇന്‍ ഹൈദരാബാദ്. ബന്‍ജാരാ ഹില്സ്. മലയാളം ഈസ്…യൂ നോ ഐം തെലുഗു…” ആശുപത്രിയിലേക്ക് അതിദ്രുതം കാറോടിക്കവേ മാളവിക ഷെല്ലിയോട് നിര്‍ത്താതെ സംസാരിച്ചു. മിനിയുടെ മമ്മിയെ ശക്തി സിംഗ് ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട മാത്യു ശക്തിയേ ഈ നഗരത്തില്‍ വെച്ച് കണ്ടു മുട്ടിയത്. അയാള്‍ ഷെല്ലിയുടെ മമ്മിയെ തന്നെ വെടിവെച്ച മാത്യുവിന്‍റെ മുമ്പിലേക്ക് എറിഞ്ഞിട്ടു കൊടുത്തത്. അത് കണ്ടുകൊണ്ട് നിന്ന ശ്രീധര്‍ പ്രസാദിന്‍റെ അച്ഛനെ കൊലപ്പെടുത്തിയത്. സ്വന്തം അച്ഛനെ കൊലചെയ്യുവാന്‍ വരുന്ന ഷെല്ലിയുടെ പിടിയില്‍ നിന്ന് അദ്ദേഹത്തേകമ്പിക്കുട്ടൻ.നെറ്റ് രക്ഷിക്കുവാന്‍ വേണ്ടി ഷെല്ലിയേ മിനി പ്രണയിച്ചത്. ഷെല്ലിയേ മാത്യുവിന് സ്വീകാര്യനാക്കാന്‍ വേണ്ടി മയക്ക് മരുന്നിന് അടിമയാണ് താന്‍ എന്ന് മിനി അഭിനയിച്ചത്….. “ഷീയീസ് ഡൈയിംഗ് ഫോര്‍ യൂ ഷെല്ലി….ഷി ഈസ് ഇന്നസെന്റ്റ്…സോ ഈസ് ഹെര്‍ ഫാദര്‍…ഐ ഡോണ്ട് നോ വെദര്‍ ഷി വുഡ് സര്‍വൈവ്…” [“അവള്‍ മരിക്കുകയാണ് ഷെല്ലി….
പീലിപ്പോസ് മുഖ്യമന്ത്രിയേ സംശയത്തോടെ നോക്കി. “ബോലോ ക്യാ ഹുവാ?” ശക്തി സിങ്ങും ചോദിച്ചു. “പത്ത് കോടി സമ്മതമല്ല,” ഫ്രാന്‍സീസിന്‍റെ നിസ്സഹായാവസ്ഥ മനസിലാക്കി റഫീഖ് തന്നെ സംസാരിച്ചു. “പിന്നെ എത്രയാ സാറിനു വേണ്ടേ? പറഞ്ഞാട്ടെ,” പരിഹാസം മുറ്റിയ സ്വരത്തില്‍ പീലിപ്പോസ് ചോദിച്ചു. “പറയാം സാറേ,” പരിഹാസത്തോടെ റഫീഖും പറഞ്ഞു. “അതിന് മുമ്പ് ഒന്ന്‍ ചോദിച്ചോട്ടെ?” “ആ ചോദിക്ക്…” “കാശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും ഒക്കെ മരുന്ന് ഫാക്റ്ററീടെ മറവില്‍ നടത്തുന്ന ആയുധനിര്‍മ്മാണം… ഡ്രഗ് ട്രാഫിക്കിംഗ് ഇതിലൂടെയൊക്കെ ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സല്ലേ നിങ്ങള് ചെയ്യുന്നേ?” “നിങ്ങള് അതൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ചില്ലേ? ആ കണ്ടുപിടുത്തമൊക്കെ ഡോക്യുമെന്‍റ് ചെയ്തിരിക്കുന്ന ഫയല്‍ തിരിച്ചു വാങ്ങാനുള്ള വിലപേശല്‍ അല്ലെ ഇവിടെ നടക്കുന്നെ?” “ആന്‍സര്‍ ഡയറക്റ്റ്ലി…” റഫീഖിന്‍റെ സ്വരം ഉയര്‍ന്നു.
“നിങ്ങടെ മന്ത്രി ഫീലിപ്പോസ് തന്നെ സമ്മതിച്ചു വര്‍ഷം ലാഭം മാത്രം അയ്യായിരം കോടിയ്ക്ക് മേല്‍ വരും എന്ന്. നിങ്ങടെ ജിഗരി ദോസ്ത് ശക്തി സിങ്ങ് ചന്ദ്രാവത്ത് നിങ്ങടെ മുമ്പി വെച്ച് തന്നെ സമ്മതിച്ചു അയാള് ഏകദേശം അഞ്ചിന് മേലേ ആളുകളെ കൊന്നിട്ടുണ്ട് എന്ന്…അപ്പോള്‍….” റഫീഖ് തല ചൊറിഞ്ഞു. അവര്‍ മൂവരും അയാളെ ആകാംക്ഷയോടെ നോക്കി. “…..അപ്പോള്‍ ഇതൊക്കെ മറച്ച് വെക്കുന്നതിനു ഞാന്‍ ചോദിച്ച കൂലി അത്ര വലുതാണോ?” ഫ്രാന്‍സീസ് വീണ്ടും നിസ്സഹായനായി. “എത്രയാ ഫ്രാന്‍സീ?” ഫീലിപ്പോസില്‍ വീണ്ടും പുച്ചവും പരിഹാസവും തിരികെയെത്തി. “…അത്” ഫ്രാന്‍സീസ് പറയാന്‍ തുടങ്ങി. “സാറ് വെഷമിക്കണ്ട,” റഫീഖ് ചിരിച്ചു. “ആവശ്യം എന്‍റെയല്ലേ? ഞാന്‍ തന്നെ ചോദിക്കാം,” അയാള്‍ മൂവരേയും മാറി മാറി നോക്കി. “ഹണ്‍ഡ്രഡ് ക്രോര്‍” പീലിപ്പോസും ശക്തിസിങ്ങും പരസ്പ്പരം നോക്കി കണ്ണുകള്‍ മിഴിച്ചു. “ഹണ്‍ഡ്രഡ് ക്രോര്‍?!!!” അവര്‍ ഇരുവരും ഒരുമിച്ച് ചോദിച്ചു. “എന്താ സാറേ?” റഫീഖ് ചിരിച്ചു. “സംസ്ഥാനത്തെ റവന്യൂ മന്ത്രി ഇങ്ങനെയാണോ…ഇങ്ങനെയാണോ ഒരു ഡീല്‍ സംസാരിക്കുന്നെ?” “ഫീലിപ്പോസ് ഇപ്പോള്‍ മന്ത്രിയല്ല റഫീഖ്….
അയാള് ശക്തിസിങ്ങിനേയും പീലിപ്പോസിനെയും മാറി മാറി നോക്കി. “ഈ ഫയലിനാത്തെ രഹസ്യം ഇച്ചിരി കഷ്ട്ടപ്പെട്ട് തന്നെയാ ഞാന്‍ കണ്ടെത്തിയത്. അത് നിങ്ങളെ എല്പ്പിക്കണമെങ്കില്‍ നിങ്ങള് പറഞ്ഞ ആ ഊച്ചാളി വെലയൊന്നും പോരാ. ഇറ്റ് ഷുഡ് ബി റെസ്പെക്റ്റഡ് വിത്ത് എ മാച്ചിങ്ങ് പ്രൈസ്…” “മാച്ചിംഗ് പ്രൈസ്!” ശക്തിസിങ്ങ് ചിരിച്ചു. അയാളുടെ കൈ പൈജാമയുടെ പോക്കറ്റില്‍ അമര്‍ന്നു. “ആ മാച്ചിങ്ങ് പ്രൈസ് ഇതില്‍ നിന്ന് അങ്ങ് തന്നാലോ?” റഫീഖ് ചിരിച്ചു. “ഈ സ്ഥലം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയാണ്. ഇവിടെ ഒരു കൊലപാതകം നടന്നാല്‍ ആരും അറിയില്ല, നീ പിടിക്കപ്പെടുകയില്ല എന്ന് കരുതാന്‍ മാത്രം മന്ദബുദ്ധിയാണോടോ താന്‍?” പീലിപ്പോസ് ചിരിച്ചു. “എത്ര ഏക്കര്‍ ഉണ്ട് ഫ്രാന്‍സി ഈ ഫാം?” “ഒരു അന്‍പത് …” ഫ്രാന്‍സീസ് പറഞ്ഞു. “അന്‍പതേക്കറാ കുഞ്ഞേ,” പീലിപ്പോസ് റഫീഖിന്‍റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു. “അതിനുള്ളില്‍ ഒരു വീട് പോലുമില്ല. ഒരു മനുഷ്യനുമില്ല…ഇവിടെ എന്ത് നടന്നാലും ഒരു കുഞ്ഞുപോലുമറിയില്ല…നിന്‍റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന്‍ പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും….ഇനിപ്പറ…ഫയല്‍ തരുന്നോ അതോ ചാകണോ….” ശക്തിസിങ്ങ് ഗണ്‍ ഉയര്‍ത്തി. അടുത്ത നിമിഷം എവിടെ നിന്നോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു. ശക്തിസിങ്ങിന്‍റെ കയ്യില്‍ നിന്നും തോക്ക് താഴെ വീണു. ഭയവിഹ്വലരായി പീലിപ്പോസും ശക്തിസിങ്ങും ചുറ്റും നോക്കി. അവര്‍ ഇരുന്ന മുറിയുടെ സമീപങ്ങളില്‍ നിന്നും ചൂണ്ടിപ്പിടിച്ച തോക്കുകളുമായി യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥര്‍ വലയം തീര്‍ത്ത് അവരെ സമീപിച്ചു. അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍റെ നേരെ പീലിപ്പോസ് കണ്ണുകള്‍ മിഴിച്ചുനോക്കി. “ഡി സി പി എബി സ്റ്റീഫന്‍!” പീലിപ്പോസിന്‍റെ കണ്ണുകളിലെ അന്ധാളിപ്പ് കണ്ട് മുഖ്യമന്ത്രി ഫ്രാന്‍സീസ് പറഞ്ഞു. “അപ്പം…അപ്പം..എടാ ഫ്രാന്‍സി…നീ…നായിന്‍റെ മോനെ…” പീലിപ്പോസ് ഫ്രാന്‍സീസിന്‍റെ നേരെ മുന്നോട്ടാഞ്ഞു. അപ്പോഴേക്കും അവരെ സമീപിച്ച എബിയുടെ അടിയേറ്റ് പീലിപ്പോസ് നിലം പതിച്ചു. “അറസ്റ്റ് ദിസ് റാസ്ക്കല്‍!!” എബി സമീപത്ത് നിന്ന കോണ്‍സ്റ്റബിളിനോട് പറഞ്ഞു. “ഹഹഹഹ…” വിഷമിച്ച് എഴുന്നേറ്റ പീലിപ്പോസ് ഉച്ചത്തില്‍ ചിരിച്ചു. “എടാ കൊച്ചനെ..പുത്തന്‍ ഐ പി എസ്സ്കാരാ…അക്കാദമീല്‍ നീ ഒറക്കം തൂങ്ങുവാരുന്നോ? പ്രോട്ടോക്കോള്‍ അറിയത്തില്ലേടാ നെനക്ക്…??സംസ്ഥാനം പരിക്കുന്ന മന്ത്രീനെ അറസ്റ്റ് ചെയ്യാന്‍ ഒരു ഡ്യൂക്കിലി ഡി സി പിക്ക് പറ്റുവോടാ ചെറുക്കാ?” “പറ്റില്ല…” എബി പറഞ്ഞു.
“ങ്ങ്ഹാ…ഇപ്പം എങ്ങനുണ്ട്?” പീലിപ്പോസ് നിവര്‍ന്നു നിന്നു. “പക്ഷെ നിന്നെ അറസ്റ്റ് ചെയ്യാം” എബി ചിരിച്ചു. പീലിപ്പോസ് അവനെ പകച്ച് നോക്കി. “കാരണം നീയിപ്പം മന്ത്രിയല്ല!” പീലിപ്പോസ് ഭയത്തോടെ ഫ്രാന്‍സീസിനെ നോക്കി. “എടാ പന്നീ…” പീലിപ്പോസ് അനിയന്ത്രിതമായ കോപത്തോടെ മുഖ്യമന്ത്രിയേ നോക്കി. “അപ്പം ശരിക്ക് പ്ലാന്‍ ചെയ്ത് നീ എനിക്കിട്ട് കളിക്കുവാരുന്നു അല്ലെ…കൊള്ളാടാ…എടാ പട്ടി..നാറി…നായിന്റെ മോനെ….ഇത് പാര്‍ട്ടീല്‍ ചര്‍ച്ച ക്ക് വന്നാ നീ തെറിക്കും…?” ഫ്രാന്‍സീസ് ചിരിച്ചു. “അതിന് ഈ ഡ്രാമയില്‍ മുഖ്യമന്ത്രീടെ റോള്‍ ഒരാളും അറിയില്ല പീലിപ്പോസേ,” റഫീഖ് പറഞ്ഞു. “ജാമ്യം ഇല്ലാത്ത വകുപ്പിനാ നീയിപ്പോള്‍ അകത്താവാന്‍ പോകുന്നെ. അതിനുള്ള സകല എ പ്ലസ് ബീ ദ ഹോള്‍ സ്ക്വയറും ഈ ഫയലില്‍ ഉണ്ട്. പിന്നെ നമ്മള്‍ സംസാരിച്ച സകല ട്ട ണ്ട ണ്ണയും ദാ ഈ കുഞ്ഞ് സാധനത്തിന്‍റെയകത്ത് ഉണ്ട്. നല്ല പവിഴം തോല്‍ക്കുന്ന എച്ച് ഡി ക്വാളിറ്റിയില്‍….” റഫീഖ് തലമുടിയില്‍ നിന്ന് ലോക്കറ്റിന്‍റെയാകൃതിയിലുള്ള ഒരു നാനോ ക്യാമറയെടുത്ത് അവരെ കാണിച്ചു. “പിന്നെ ഈ നില്‍ക്കുന്ന ഫോഴ്സ്…” റഫീഖ് പോലീസുദ്യോഗസ്ഥരെയെല്ലാവരെയും നോക്കി മന്ദഹസിച്ചു. “നല്ല നട്ടെല്ലുള്ള….. നീ മുമ്പ് എന്‍റെ നേരെ വെച്ച് നീട്ടിയ പത്തല്ല…ആയിരം കോടി കണ്ടാലും നട്ടെല്ല് വളയ്ക്കാത്തവര്‍…ഇവരെ ഒരു ടീം ആയി മോള്‍ഡ് ചെയ്തത് വേറെ ആരുവല്ല എന്‍റെ ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തുന്ന പീലിപ്പോസേ….നമ്മുടെ മുഖ്യമന്ത്രി തന്നെയാ…” അതിനിടയില്‍ പീലിപ്പോസിന്‍റെ കൈയില്‍ വിലങ്ങു വീണിരുന്നു. ശക്തി സിംഗിനെ നേരത്തെ തന്നെ പോലീസ് വിലങ്ങണിയിച്ചിരുന്നു. “എന്തിനാടാ ഫ്രാന്‍സി…എന്നോട് …?” പീലിപ്പോസ് ദയനീയമായ സ്വരത്തില്‍ ചോദിച്ചു. “ഫിലിപ്പെ” “നിന്‍റെ കളികള്‍ ഏതാണ്ട് ഒരു പരിധിവരെ ഞാന്‍ സഹിച്ചു. പക്ഷെ നീയെന്‍റെ കൊച്ചിനെ വെച്ച് മൊതലാക്കാന്‍ നോക്കീല്ലേ? നിന്‍റെ മോന് വേണ്ടി സംബന്ധം ആലോചിച്ച്….അന്ന് ഞാന്‍ ഓങ്ങിവെച്ചതാ ഫിലിപ്പേ….അന്നേരവാ റഫീഖ് എന്നേ കാണാന്‍ വരുന്നേ…അതിന് മുമ്പും കണ്ടിട്ടൊണ്ടേലും അന്ന് റഫീഖ് നിന്നെപ്പറ്റീം ഈ നിക്കുന്ന ശക്തിമാനെപ്പറ്റീം നല്ല ഒരു പിക്ചര്‍ തന്നു. തല മരച്ച് പോകുന്ന കാര്യങ്ങള്‍….നിന്നെ പൂട്ടാന്‍ റഫീഖ് എന്നോട് ഹെല്പ് ചോദിച്ചു. ഓഫ് റെക്കോഡ് ആയി എന്തും ചെയ്യാം എന്ന് ഞാന്‍ വാക്ക് കൊടുത്തു റഫീഖിന്. പിന്നെ ചെയ്തത് ഈ നിക്കുന്ന യൂണിഫോമിട്ട ചുണക്കുട്ടന്‍മ്മാരേ കോഡിനേറ്റ് ചെയ്യിക്കുക എന്നതാരുന്നു….എന്നാലും ടെന്‍ഷനാരുന്നു….നിന്‍റെ മാതിരി വക്രത ശീലമില്ലാത്ത ഒരു പാവം മുഖ്യനല്ലേടാ ഞാന്‍…” അദ്ദേഹം പീലിപ്പോസിന്‍റെ നേരെ അടുത്തു. “എന്തും ഞാന്‍ സഹിക്കും,'”
ശബ്ദത്തില്‍ താപം നിറച്ച് അദ്ദേഹം പറഞ്ഞു. “എന്‍റെ കുഞ്ഞിനെ കളങ്കപ്പെടുത്തുന്നവമ്മാരെ ഒഴിച്ച്. സഹിക്കില്ല. പൂട്ടും. ഇപ്പ ചെയ്ത പോലെ. ഏത് വകുപ്പുണ്ട് പിലിപ്പേ ഊരിപ്പോരാന്‍? എത്ര കൊടി കെട്ടിയ കോടികള്‍ വാങ്ങുന്ന വക്കീല് വിചാരിച്ചാലും നടക്ക്വോ? നാളെ മൊതല് അറഞ്ചം പൊറഞ്ചം വന്നോണ്ടിരിക്കും സ്റ്റോറി ഇന്ത്യാ ടൈംസില്‍….പൊളിറ്റീഷ്യന്‍റെ നിഴല്‍ റഫീന്‍റെ എഴുത്തിന്‍റെ മുമ്പിക്കോടെ പോകണ്ട വശത്തോടെ പോയാ മതി അവന്‍റെ കാര്യം പോക്കാണ് എന്ന് അറീത്തില്ലേ ഫിലിപ്പെ നിനക്ക്?” “എടാ…” ഫിലിപ്പോസ് ചീറി. “എന്‍റെ മോന്‍റെ കയ്യീന്ന് എങ്ങോട്ടാ നിന്‍റെ മോള് രക്ഷപ്പെട്ടെ? ഒരു ഹിന്ദുച്ചെറക്കന്‍റെ കയ്യിലോട്ട്..നെനക്കറീത്തില്ല ഫ്രാന്‍സി അത്,” ഫ്രാന്‍സീസ് ചിരിച്ചു. “എന്നതാടാ ഇളിക്കുന്നെ?” കോപം വിടാതെ പീലിപ്പോസ് ചോദിച്ചു. “എന്‍റെ മോള്‍ടെ ഭാഗ്യം,” ഫ്രാന്‍സീസ് പറഞ്ഞു. “ഞാന്‍ മുഖ്യമന്ത്രിയാ ഫിലിപ്പെ. ഭരിക്കുന്നവന്‍. ഭരണാധികാരിക്ക് എല്ലാവരും സമന്മാരാണ് മിസ്റ്റര്‍. ഹിന്ദുവില്ല. ക്രിസ്ത്യനില്ല. മുസ്ലീമോ സിക്കോ ഒന്നുവില്ല. എന്‍റെ മകളുടെ ഇഷ്ടം എനിക്കറിയാം. എന്‍റെ മകള്‍ അത് എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് മുമ്പ് ഈ റഫീഖ് പറഞ്ഞിട്ടുണ്ട്. ഒന്നുമല്ലെങ്കിലും നിന്‍റെ വൃത്തികെട്ട മകന്‍റെ കയ്യീന്ന് അവളെ രക്ഷിച്ചവന്റെ കയ്യിലല്ലേ അവള്‍? അവളുടെ വിധി അതാണ് എങ്കില്‍ കൈപിടിച്ച് കൊടുക്കും ഞാന്‍ അവളെ അവന്…” അപ്പോള്‍ പുറത്ത് ഒരു ബൈക്ക് വന്നുനിന്നു. എല്ലാവരുടെയും കണ്ണുകള്‍ അങ്ങോട്ട് നീണ്ടു. “നന്ദന്‍!” റഫീഖും എബിയും ഒരു പോലെ മന്ത്രിച്ചു. ബൈക്കില്‍ നിന്ന് നന്ദകുമാര്‍ വേഗത്തില്‍ അങ്ങോട്ട് വന്നു. “ഞാനാ നന്ദന് ടെക്സ്റ്റ് ചെയ്തത്!” റഫീഖ് എബിയോടു പറഞ്ഞു. നന്ദകുമാറിന്‍റെ ചുവടുകള്‍ അവരുടെ നേര്‍ക്ക് അടുത്തു. “സാര്‍ ഇതാണ് നന്ദകുമാര്‍…ഷാരോണി…” റഫീഖ് ഫ്രാന്‍സീസിനെ നോക്കി. “എനിക്ക് മനസ്സിലായി,” അദ്ദേഹം പറഞ്ഞു. നന്ദകുമാര്‍ അവരുടെ അടുത്തെത്തി. “ഇവനാണോ അത്?” ശക്തി സിങ്ങിനെ നോക്കി നന്ദകുമാര്‍ ചോദിച്ചു. “അതേടാ…” റഫീഖ് പറഞ്ഞു. നന്ദകുമാര്‍ ശക്തി സിങ്ങിനെ തറച്ചുനോക്കി. “നീ കൊന്നു കളഞ്ഞ സുചിത്രയുടെ ഭര്‍ത്താവ്!” റഫീഖ് ശബ്ദമുയര്‍ത്തി ശക്തി സിങ്ങിനെ നോക്കി. “നല്ല ചാന്‍സാ സാറേ,” എബി നന്ദകുമാറിനോട് പറഞ്ഞു. “രണ്ടെണ്ണം പൊട്ടിച്ചോ,” നന്ദകുമാര്‍ എബിയെ നോക്കി മന്ദഹസിച്ചു. “അതില്‍ ഹീറോയിസമില്ല ഡി സി പി,” അയാള്‍ പറഞ്ഞു.
“അങ്ങനെ ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു. പൊട്ടിക്കാനല്ല. കൊന്ന് കുഴിച്ചുമൂടാന്‍..പക്ഷെ ഇപ്പോള്‍ റിയല്‍ ഹീറോ നിയമം അല്ലെ….??അതിനല്ലേ റഫീഖ് നീ ഇത്രയും കഷ്ടപ്പെട്ടത്….? അതിന്‍റെ വഴിക്ക് പോകട്ടെ…മാത്രമല്ല,” അയാള്‍ എബിയെ നോക്കി. “ഇത് ഡി സി പി സാറിന്‍റെ ഇന്‍ട്രോ സീന്‍ ആണ്. വലിയ വളരെ വലിയ രണ്ട് സ്രാവുകളെ വലയിലാക്കിയാണ് ഡി സി പിയുടെ അരങ്ങേറ്റം,” “വല മുറുക്കിയത് റഫീഖ് ആണ്,” എബി കൃതജ്ഞതയോടെ റഫീഖിനെ നോക്കി. “കൂടെ ചീഫ് മിനിസ്റ്ററും ഉണ്ടായിരുന്നു,” റഫീഖ് പറഞ്ഞു. പെട്ടെന്നാണ് എന്തോ ഓര്‍മ്മിച്ച് നന്ദകുമാര്‍ മുഖ്യമന്ത്രി ഫ്രാന്‍സിസിന്‍റെ നേരെ നോക്കിയത്. “സോറി സാര്‍,” അവന്‍ പെട്ടെന്ന് പറഞ്ഞു. “പെട്ടെന്നുണ്ടായ എക്സൈറ്റ്മെന്‍റ്റില്‍ ഞാന്‍..വിഷ് ചെയ്യാന്‍ പോലും മറന്നു….” “അത് സാരമില്ല,” അദ്ദേഹം ചിരിച്ചു. ************************************************** സമയം കടന്നുപോകുമ്പോള്‍ മനസ്സില്‍ പൊള്ളുന്ന പ്രാര്‍ഥനയോടെ ഷെല്ലി മിനിയുടെ കിടക്കയുടെ അരികില്‍ ഇരുന്നു. അകത്ത് ഷെല്ലിയോടൊപ്പം പ്രത്യേക അനുമതിയോടെ നിഷയുമുണ്ടായിരുന്നു. ഷെല്ലിയുടെ തോളില്‍ തട്ടി അവനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു അവള്‍.
ഇതുവരെയും മിനി ബോധത്തിലേക്ക് വന്നില്ല. ഐ സി യുവിന് പുറത്ത് ഷാരോണ്‍, മാത്യു, മാളവിക സംഗീത തുടങ്ങിയവരും. “അങ്കിള്‍ ഡോണ്ട് വറി…മിനിയ്ക്കൊന്നും പറ്റില്ല…ഷുവര്‍…!” ഇടയ്ക്ക് ഷാരോണ്‍ മാത്യുവിനെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഹാളില്‍ ടി വിയില്‍ ആരോ വാര്‍ത്ത ചാനല്‍ വെച്ചു. “വിവിധ കൊലപാതകക്കേസുകളില്‍ പോലീസ് വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മധ്യപ്രദേശ് സ്വദേശി വ്യവസായിയും രാഷ്ട്രീയക്കാരനുമായ ശക്തിസിംഗ് ചന്ദ്രാവത്ത് പോലീസ് പിടിയിലായി….” ഏഷ്യാനെറ്റ് ന്യൂസില്‍ പി ജി സുരേഷ് കുമാറിന്‍റെ ശബ്ദം ഹാളില്‍ കേട്ടു. മാത്യുവിന്‍റെയും മാളവികയുടെയും കണ്ണുകള്‍ അസ്ത്രവേഗത്തില്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു. “റവന്യൂ മന്ത്രിയായിരുന്ന പിലിപ്പോസ് കുരുവിളയും അറസ്റ്റ് ചെയ്യപ്പെട്ടു. ശക്തി സിങ്ങിനും പിലിപ്പോസിനും കാശ്മീരിലും ആസാമിലും മയക്ക് മരുന്നു ഇടപാടുകളും ആയുധക്കച്ചവടവുമുണ്ടെന്ന് നിര്‍ണ്ണായകമായമായ തെളിവുകള്‍ ലഭിച്ചതിനാലാണ് മുന്‍മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടത്…” അദ്ഭുതത്തോടെ വാര്‍ത്ത കാണുന്നതിനിടയിലാണ് ഐ സി യുവിന്‍റെ വാതില്‍ തുറന്ന് ഷെല്ലി അങ്ങോട്ട് വന്നത്. എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലാണ് എന്നറിഞ്ഞ് അവനും ശ്രദ്ധിച്ചു. സ്ക്രോളില്‍ നീങ്ങുന്ന അക്ഷരങ്ങളിലേക്ക് നോക്കിയപ്പോള്‍ അവനില്‍ അനുനിമിഷം അദ്ഭുതവും കോപവും വര്‍ധിച്ചു. “അപ്പോള്‍ അവനാണ്….” സ്ക്രീനില്‍ ശക്തിസിങ്ങിന്‍റെ രൂപം കണ്ട ഷെല്ലി പറഞ്ഞു. “അവനാണ് എന്‍റെ മമ്മിയെ…” മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചു. “നിയമം അതിന്‍റെ വഴിക്ക് പോകട്ടെ മോനെ,” അയാള്‍ പറഞ്ഞു.
“എന്‍റെ മോളെ ഓര്‍ത്ത് ഞാന്‍ ഇപ്പോള്‍ സ്വയം നിയന്ത്രിക്കുന്നില്ലേ? അവളെ ഓര്‍ത്ത് നീയും…നീയും അങ്ങനെ കണ്ട്രോള്‍ ചെയ്യണം ,” അപ്പോള്‍ ഐ സി യുവിന്‍റെ വാതില്‍ തുറക്കപ്പെട്ടു. “ഷെല്ലി…” നിഷ വിളിച്ചു. ഷെല്ലി വാതില്‍ക്കലേക്ക് ഓടി. “മിനിയ്ക്ക് ബോധം വന്നു…” അവള്‍ പറഞ്ഞു. “ഷെല്ലിയേ അന്വേഷിക്കുന്നു,” നിഷയുടെ വാക്കുകള്‍ കേട്ട് ഇടനാഴിയില്‍ കാത്തിരുന്നവര്‍ ആഹ്ലാദഭരിതരായി. ഷെല്ലി അകത്തേക്ക് കുതിക്കുന്നത് അവര്‍ കണ്ടു. അവരും എഴുന്നേറ്റ് വാതില്‍ക്കലേക്ക് ചെന്നു. ഷെല്ലി ഓടി വരുമ്പോള്‍ മിനി കിടക്കയില്‍ ചാഞ്ഞ് കിടന്ന് അവനെ നോക്കി പുഞ്ചിരിച്ചു. “എന്താ മോളെ…നീയേ കാണിച്ചേ….” ഉള്ളുലയ്ക്കുന്ന ആര്‍ദ്രതയോടെ അവന്‍ അവളുടെ മുറിവ് കെട്ടിയ കൈയില്‍ സ്പര്‍ശിച്ചു. “പിന്നേം….” അവള്‍ ക്ലേശിച്ചു സംസാരിച്ചു. “…..പിന്നേം ഒരു ഡ്രാമ കൂടി…ഷെല്ലിയേ കിട്ടാന്‍….രണ്ട് …രണ്ട് ഡ്രാമേം സൂപ്പര്‍ ഹിറ്റ്…” ********************************************************** വസന്തത്തിന്‍റെ വിരലടയാളം പോലെ ദേവദാരുക്കള്‍ പൂചൂടി നില്‍ക്കുന്ന സായന്തനത്തില്‍ റഫീഖും നിഷയും ഷാരോണും നന്ദകുമാറും എബിയും സെലിനും ഷെല്ലിയും മിനിയും പുല്താഴ്വാരത്തിരുന്നു. “അപ്പോള്‍ ഇതാണ് ബ്യൂട്ടി സ്പോട്ട്,” റഫീഖ് പറഞ്ഞു. സ്നേഹവും സ്വപ്നവുമൊളിപ്പിച്ച് ദൂരെ നീലമലകള്‍ മേഘങ്ങള്‍ ചൂടി നിന്നു. “ഇത്രേം ഭംഗിയുള്ള സ്ഥലം ഇവിടെ ഉണ്ടായിട്ട് ഇതുവരേം അറിഞ്ഞില്ലല്ലോ…” നിഷ നിരാശയോടെ പറഞ്ഞു. പ്രണയത്തിന്‍റെ ഓര്‍മ്മകളും വിസ്മൃതിയുമോര്‍പ്പിച്ച് നീല മലകള്‍ക്കപ്പുറത്ത് നിന്ന് കൂടണയാനൊരുങ്ങി പക്ഷികള്‍ പറന്നുയരാന്‍ തുടങ്ങി. മിനിയുടെ മൊബൈല്‍ ശബ്ദിച്ചു. “യ്യോ….മമ്മിയാണല്ലോ….” അവള്‍ കാള്‍ അറ്റന്‍ഡ് ചെയ്തു. “ആം….യെസ്…വിത്ത് ഷെല്ലി…യാ മരിയു ….ഓക്കേ…ഇപ്പുഡൂ നേനു നാ സ്നേഹിതലുത്തോ ഉന്നാനു….ഓക്കേ ….മരിയൂ….മീരു ഇദ്ദരു സന്തോഷങ്കാ ഉന്നാരാ….? ഓക്കേ ….ബൈ….ഉമ്മ…” “മാളവിക ആന്‍റിയാണോ?” ഷാരോണ്‍ ചോദിച്ചു. “ഉം…” സന്തോഷം തിരതല്ലുന്ന മുഖത്തോടെ മിനി പറഞ്ഞു. “തെലുങ്ക് ആണോ?” നിഷ ചോദിച്ചു. “അവ്നു അവ്നു….” ഷെല്ലി പെട്ടെന്ന് പറഞ്ഞു. “എന്ന് വെച്ചാല്‍?” നിഷ ഷെല്ലിയേ നോക്കി. “യെസ് യെസ് എന്ന്”
ഷാരോണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “അപ്പം ഷെല്ലിയും തെലുങ്ക് പഠിച്ചോ?” “പഠിക്കാതെ എന്ത് ചെയ്യും?” എബി ചിരിച്ചു. “മുല്ലപ്പൂമണമേറ്റ് കിടക്കും….” റഫീഖ് പദ്യം ചൊല്ലാന്‍ തുടങ്ങി. അപ്പോഴാണ് ഷെല്ലിയുടെ ഫോണ്‍ ശബ്ദിച്ചത്. “പപ്പായാണ്…” അവന്‍ ഫോണ്‍ കാതോട് ചേര്‍ത്തു. “ആ പപ്പാ….ഇല്ല …കുഴപ്പമില്ല…എപ്പഴാന്നോ…അവിടെ ഒരു പത്ത് മണിയാകുമ്പോള്‍…ഓക്കേ…ഓക്കേ…” “എന്താ ഷെല്ലി?” ഷെല്ലി പുഞ്ചിരിച്ചു. “നാളെ മിനിയേയും കൊണ്ട് വീട്ടില്‍ ചെല്ലാം എന്ന് പറഞ്ഞിരുന്നു…” അവന്‍ പറഞ്ഞു. “പപ്പാ മിനിയെ കണ്ടിട്ടില്ലല്ലോ….നാളെയാകുമ്പം മമ്മീടെ ഓര്‍മ്മ ദിവസം കൂടിയാ….മിനിയേം കൂട്ടി കല്ലറേല്‍ ചെല്ലാം ..ഒരുമിച്ച് പ്രാര്‍ഥിക്കാം എന്ന് പപ്പായോട് പറഞ്ഞിരുന്നു….” [അവസാനിച്ചു]
Comments:
No comments!
Please sign up or log in to post a comment!