അവൾ രുഗ്മിണി 2
“” ഒരു മാതിരി മൂഞ്ചിയ പണിയായി പോയി “‘ ബിനീഷ് ഡെസ്കിൽ ആഞ്ഞിടിച്ചു
“‘ പൂയ്യ്യ്യ് …പൂയ്യ്യ്യ് “”‘
“‘ എന്നാടി വതൂലെ തൊലിക്കുന്നേ ?”” അവൻ തിരിഞ്ഞു കളിയാക്കി ചിരിച്ച ആൻമേരിയെ ബുക്കെടുത്ത് എറിഞ്ഞു
“‘ അല്ല പട്ടി ചന്തക്ക് പോയെന്ന് കേട്ടിട്ടേയുള്ളൂ … ഇപ്പൊ കണ്ടു …പൂയ്യ്യ്യ് “”‘
ആൻമേരി പിന്നെയുമവനെ കളിയാക്കി
“‘ ഇവളെയിന്ന് ഞാൻ “‘ തടിയൻ ചാടിയെഴുന്നേറ്റു
“‘ അവളോടെന്നാത്തിനാ ചൂടാകുന്നെ ? എന്തൊക്കെ ബഹളമായിരുന്നു നീയൊക്കെ …. ഒടുവിൽ പവനായിമാരെല്ലാം ശവമായി “‘ രശ്മി അവനെ നോക്കി നാക്ക് നീട്ടി
“‘ എടി രശ്മി നീ കൊറേ കൂടുന്നുണ്ട് കേട്ടോ “”‘ ജോജി രെശ്മിയുടെ നേരെയടുത്തു.
“” വിടളിയ ….ചീള് കേസ് “‘ മാത്യൂസ് അവന്റെ തോളത്ത് തട്ടി .
“‘” ഉപദേശി എത്തിയോ .. ഡാ മയിരേ നീ ഒലിപ്പിച്ചോ ..പക്ഷെ നമ്മടെ നെഞ്ചത്തേക്ക് കേറി വേണ്ട “”‘
ജോജി അവനുനേരെയടുത്തു .
“‘ഡാ …നിങ്ങളിങ്ങനെ തമ്മിലടിക്കാതെ അവളെയൊതുക്കാനുള്ള പ്ലാൻ നോക്ക് “”‘ അരുൺ പറഞ്ഞു .
“”‘ ഡാ അരുണേ .. വേണ്ടാട്ടോ ..നീയൊക്കെ കണ്ടിയിടും …ഇന്നെന്തായിരുന്നു രാവിലെ അവൾടെ പെർഫോമൻസ് …ബുള്ളറ്റിൽ വന്ന വരവ് കണ്ടോ …ഹോ ..ദേ രോമം എഴുന്നു നിക്കുവാ ..കണ്ടോ “” രശ്മി കയ്യിലെ നനുത്ത രോമത്തിൽ പിടിച്ചു കാണിച്ചു
“” രോമമല്ലടി എഴുന്ന് നിക്കുന്നെ ..വേറെയാ ..നിനക്ക് കാണണോ ..കാണണോടി “‘ തടിയൻ എഴുന്നേറ്റ് അവളുടെ മുന്നിലേക്ക് നീങ്ങി .
“‘പോടാ പട്ടി “” രശ്മി ഷോൾ വലിച്ചിട്ടു മുടി കോതി പുറകിലേക്ക് ചാഞ്ഞിരുന്നു . അവളുടെ കൂസലില്ലായ്മ കണ്ടപ്പോൾ തടിയന് ഹാലിളകി .
“‘ ഛെ ..ആ നാറി കാരണം അതും പോയി “” സുമേഷ് അമർഷം പ്രകടിപ്പിച്ചു
“‘എന്തോന്നടെ ..പുര കത്തുമ്പോ വാഴ വെട്ടുന്നോ ?”’ തടിയൻ ബിനീഷ് സുമേഷിന്റെ നേരെ തിരിഞ്ഞു
” മയിര് ..അവളൊരുത്തി കാരണം എല്ലവളുമാരും നമ്മളെ പുച്ഛിക്കുവാ “‘ തടിയൻ പിറുപിറുത്തു
“‘ ഡി രശ്മി … ആ ബുക്കിങ്ങെടുത്തേടി “”
ആൻമേരിയെ എറിഞ്ഞ ബുക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ബിനീഷ് പറഞ്ഞു
“‘ ഹോ !!! “” എല്ലാവരുമൊരേ സമയം വാ പൊളിച്ചു .
“‘ അളിയാ സുമേഷേ വിൻ വിൻ ലോട്ടറിക്ക് പകരം ഓണം ബമ്പറടിപ്പിച്ചിട്ടുണ്ട് കേട്ടോ “” ബിനീഷ് പറഞ്ഞപ്പോളാണ് രശ്മിക്ക് അബദ്ധം മനസിലായത് . ചുരിദാറിനു വെളിയിലേക്ക് തള്ളിയ മുല പൊത്തി കൊണ്ടവൾ ബുക്കെടുത്തവനെ എറിഞ്ഞു
“‘ പോടാ പട്ടീ “‘ അവൾ ചവിട്ടിത്തുള്ളി നടന്നു .
“‘ നിന്നെയൊക്കെ ഇതിനെ പറ്റൂ … ഉശിരൻ പെമ്പിള്ളേരുടെ അടുത്ത് പോയി നാണംകെട്ടിട്ട് വന്നിരിക്കുന്നു “‘
“‘ ഡി… ഡി …”‘ ബിനീഷ് എന്തോ പറയാൻ വന്നതും മാത്യൂസ് അവന്റെ വാ പൊത്തി .
“‘അളിയാ തലയുയർത്തി നടക്കണേൽ അവൾക്കിട്ടൊരു പണികൊടുക്കണം “‘ ബിനീഷ് മനോജിനെ നോക്കി .
“‘ അതെ … ദേ ഇപ്പൊ എല്ലാ അവളുമാരും കണ്ടില്ലേ നമ്മളെയൊരു പുച്ഛത്തോടെയാ കാണുന്നെ “” അരുണും ഏറ്റുപിടിച്ചു .
“‘ എന്തായിപ്പോ വഴി ?”’ ജോജിയും അടുത്തേക്ക് വന്നു .
“‘ മയിര് ..ക്‌ളാസിൽ കേറാനേ തോന്നുന്നില്ല …ഓരോ അവളുമാരുടെ ഇളി കാണുമ്പോ … എന്തോന്നാടി ഇളിക്കാൻ ?”’ സുമേഷ് കൂട്ടം കൂടിയിരുന്നു സംസാരിച്ചോണ്ടിരിക്കുന്നതിനിടെ എന്തോപറഞ്ഞു ചിരിക്കുന്നതിനിടെ തന്നെ നോക്കിയ റസിയയോട് ചൂടായി
“‘ ന്നോടെന്തിന സുമേഷേ ചൂടാവ്ണെ ..ഞാ എന്ത് കാണിച്ചു ന്ന ?”’
“‘ അതെ …അവളോടെന്തിനാടാ ചൂടാകുന്നെ ? അവര് എന്തോ പറഞ്ഞു ചിരിച്ചതല്ലേ ?”’
മാത്യൂസ് സുമേഷിനെ ശാസിച്ചിട്ട് റസിയയുടെ അടുത്തേക്ക് പോയി
“‘ഡാ കോഴി ..നാണമില്ലെടാ നിനക്ക് ..ഹോ ഇതുപോലോത്തെ ഒരു മരങ്ങോടൻ “” ജോജിയവനെ കളിയാക്കി .. മാത്യൂസ് അത് മൈൻഡ് ചെയ്യാതെ റസിയയുടെ തട്ടം വിരലിൽ ചുരുട്ടിക്കൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങിയിരുന്നു .
“‘ ഡാ സാർ വരുന്നു …ഇനി ഉച്ചക്ക് നോക്കാം എന്താ വേണ്ടതെന്ന് ?”’ തടിയൻ എഴുന്നേറ്റ് തന്റെ ഇരിപ്പിടത്തിലേക്ക് പോയി.
………………………..
“‘ രുഗ്മിണി …കലക്കി കേട്ടോ …എന്തായിരുന്നു അത് സിനിമാ സ്റ്റൈലിൽ “”
നോട്ട് എഴുതിക്കൊണ്ടിരുന്ന രുഗ്മിണിയുടെ ചുറ്റിനും ക്‌ളാസ്സിലെ പെൺകുട്ടികൾ നിരന്നു .
“‘ ഗാന്ധി നഗറിലേക്ക് കേറുമ്പോൾ കാണുന്ന വീടാണോ ? അവിടുത്തെയെല്ലാരും ദുബായിയിലോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. അച്ഛനുമമ്മേം പുറത്താണോ ?””
ഓരോരുത്തരായി ചോദ്യങ്ങൾ കൊണ്ടിരുന്നു .
“‘ അച്ഛനുമമ്മേം മരിച്ചു പോയി … ഒരു ചേച്ചിയുണ്ട് . നിങ്ങളാ പറഞ്ഞ വീടല്ല എന്റേത് .. എന്റെ ഗാന്ധിനഗറിനുള്ളിലാണ് .”‘
“‘ ഉള്ളിൽ മൊത്തം ചെറിയ വീടുകൾ അല്ലെ ..കോളനിയല്ലേ അത് ?””
“‘ അതേ “‘
“‘ അയ്യോ ..അവിടെ മൊത്തം അലമ്പന്മാരാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് …നിങ്ങളവിടെയാണോ താമസം ? അതും രണ്ടു പെണ്ണുങ്ങൾ തനിച്ച് ?”’
“” അലമ്പന്മാരുണ്ട് ..പക്ഷെ അവരോട് അലമ്പ് കാണിച്ചാൽ മാത്രം … സിനിമേലൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ഇല്ലെങ്കിൽ …””
“‘ ഇതൊക്കെ ഉള്ളതാണോ രുഗ്മിണി …താൻ ചുമ്മാ പറയുന്നതല്ലേ …പക്ഷെ നടപ്പും ഭാവോം ഒക്കെ കണ്ടാൽ വല്യ വീട്ടിലെ കുട്ടിയാന്നെ പറയൂ കേട്ടോ “” എതിരെയുള്ള ആൾ രുഗ്മിണിയെ അടിമുടി നോക്കി .
“‘ എന്ത് കണ്ടിട്ട് ? ഈ ഡ്രെസ്സും സ്റ്റൈലുമൊക്കെ കണ്ടിട്ടോ ? … എനിക്ക് ഇഷ്ടം പോലെ ഫ്രെണ്ട്സ് ഉണ്ട് … കൂടെ പഠിച്ചവർ . അവരോടൊക്കെ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട് . അവരുടെ പേരന്റ്സ് ഒക്കെ ഇടക്ക് എനിക്ക് ഡ്രസ്സ് മേടിച്ചു തരാറുണ്ട് . സൊ … കയ്യിൽ കിട്ടുന്നതെന്തും ഇടും . അല്ലാതെ പത്രാസ് കാണിക്കാനോ വലിയ വീട്ടിലെ കുട്ടിയാണെന്ന് കാണിക്കാനോ ഒന്നുമല്ല. നിങ്ങള് കണ്ടിട്ടില്ലേ ചിലരെ . പുതുതായി സമ്പത്ത് കൈവന്നവരെ . അതൊരുപക്ഷേ മക്കൾ വിദേശത്തു പോയി സമ്പാദിച്ചാവാം .അല്ലെങ്കിൽ മറ്റു രീതിയിൽ ആവാം .അതിൽ ചിലർ ബ്രാൻഡഡ് ഡ്രസ്സ് ഒക്കെയിട്ട് , സ്വർണമൊക്കെയിട്ട് നടക്കും . അതെ സമയം കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവരെ മിക്കവാറും നമ്മളിപ്പോൾ പറഞ്ഞവരേക്കാൾ പണക്കാരാവും . പക്ഷെ അവരുടെ ഡ്രെസ്സിലോ മറ്റോ അവരെ തിരിച്ചറിയാൻ പറ്റില്ല . അതവർ ജീവിച്ചു വന്നതിന്റെ സംസ്കാരമാണ് .””‘
“‘എന്തരോ എന്തോ ? ഞങ്ങളോടൊക്കെ കൂട്ട് കൂടുവോ രുഗ്മിണി ?”’
“‘ ഹഹഹ …അതെന്താ ഞാൻ അനുഗ്രഹത്തിൽ നിന്ന് വന്ന ജീവി വല്ലതുമാണോ ?”’ രുഗ്മിണി അവരെ നോക്കി ചിരിച്ചു . പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു
“‘ പിന്നേയ് എല്ലാരേം പരിചയപ്പെടാൻ ഇനിയും സമയം കിടക്കുകയല്ലേയെന്നു കരുതി കേട്ടോ . പഠിപ്പിക്കില്ലന്നു കരുതി കഴിഞ്ഞ ആഴ്ച വന്നില്ല . ആ നോട്സ് ഒക്കെ എഴുതാൻ ഉണ്ടായിരുന്നു. “‘
“‘ രുഗ്മിണി ബുള്ളറ്റ് ഓടിച്ചു വന്നത് കണ്ടപ്പോൾ സത്യത്തിൽ ഒന്ന് കയ്യടിച്ചു കൂവാൻ തോന്നി . “‘
“‘ എന്നിട്ട് കൂവാൻ മേലായിരുന്നോ ? എന്തിനാ പേടിക്കുന്നെ ?”’
‘”‘ രുഗ്മിണീടെ ആരാ ആ ചട്ടമ്പി ? ജമാലിക്കാ ജയിലിലൊക്കെ അല്ലായിരുന്നോ ? അതാരാ രുഗ്മിണീടെ ? കോളനീൽ ഉള്ളതാണോ ? അയാളെ പേടിയില്ലേ രുഗ്മിണിക്ക് ?”’
“” ഞാനെന്തിനാ ഇക്കാനെ പേടിക്കുന്നെ ? ഞാൻ പുള്ളിയോടൊന്നും ചെയ്തില്ലല്ലോ “”‘
“‘ അല്ല രുഗ്മിണി, ഇന്നലെ രുഗ്മിണി ടൗണിക്കൂടെ പോയപ്പോ അയാളുണ്ടായിരുന്നു പുറകിൽ .. അത് കണ്ടപ്പോ എനിക്ക് പേടിയായി .അയാൾ നിന്നെ അല്ല രുഗ്മിണിയെ വല്ലതും ചെയ്യുമൊന്നു പേടിച്ച് “”
“‘ എന്റെ ദൈവമേ നിങ്ങളെന്നാ ഇങ്ങനെ ? നിന്നെ അല്ല രുഗ്മിണി ..എടീ പോടീന്നൊക്കെ വിളിക്കാതെ സംസാരത്തിലൊക്കെയൊരു ബഹുമാനം പോലെ ?
ഞാൻ നിങ്ങളെപ്പോലുള്ള ഒരു പെണ്ണ് തന്നെയാ . . ഒരു ഭീകരജീവിയൊന്നുമല്ല .എടി പൊടി നീ എന്ത് വേണേലും വിളിച്ചോ .നമ്മളെല്ലാരും ഫ്രെണ്ട്സ് അല്ലെ …””
അവളങ്ങനെ പറഞ്ഞെങ്കിലും അവളോടടുക്കാൻ എല്ലാവർക്കും അൽപ്പം മടിയുള്ളത് പോലെ തോന്നി .
“” ആരാ അയാള് ? കല്ലൻ ജമാല് ?'”‘
“‘ അയാളൊ ? അയാളെന്റെ ബോയ് ഫ്രണ്ട് “” രുഗ്മിണി അവരെ നോക്കി പുഞ്ചിരിച്ചു .
“‘ ബോയ്‌ഫ്രണ്ടോ ..ആയാളോ ?”” ചോദിച്ചവൾ എന്തോ തുടരാൻ വന്നപ്പോഴേക്കും മിസ് കയറി വന്നു
………………………………………….
””’ അളിയാ ലാസ്‌റ് അവർ കേറണോ ? മനസ്സിനൊരു സുഖമില്ല “‘ തടിയൻ ബിനീഷ് ലഞ്ച് ബ്രെക്ക് കഴിഞ്ഞപ്പോൾ മനോജിന്റെ അടുത്ത് വന്നു .
“” ഹമ് “‘ മനോജ് ഒന്നിരുത്തി മൂളി .
“‘ പണ്ടാരടങ്ങാൻ ഇപ്പൊ ആര് നോക്കിയാലും ചിരിച്ചാലും നമ്മളെ കളിയാക്കുന്ന പോലെയാ തോന്നുന്നേ “‘ ബിനീഷ് പറഞ്ഞു
“‘ വാടാ “‘ മനോജ് ബുക്ക് എളിയിൽ തിരുകിക്കൊണ്ട് എഴുന്നേറ്റു . കൂടെ ബിനീഷും
“‘അളിയാ എങ്ങോട്ടാ ? ശ്രീജട്ടീച്ചറാ ക്‌ളാസിൽ “” ഏത് ക്‌ളാസ് മിസാക്കിയാലും ബിനീഷും മനോജുമെല്ലാം ശ്രീജട്ടീച്ചറിന്റെ ഒരു ക്‌ളാസ് പോലും മിസാക്കില്ലന്നറിയാവുന്ന മാത്യൂസ് പറഞ്ഞു ..
“‘ വാടാ വരുന്നുണ്ടേൽ “‘ ബിനീഷ് അരുണിന്റെ അടുത്തെത്തി പറഞ്ഞു . അരുണും ജോജിയും എഴുന്നേറ്റു .
“” ഡാ കോഴീ നീയിവിടെ വായും നോക്കിയിരുന്നോ . അൽഫാമും ബിയറുമാ സ്പോൺസർ “‘ ബിനീഷ് മാത്യൂസിന്റെ അടുത്ത് വിളിച്ചു പറഞ്ഞു
“‘ ആരാടാ സ്പോൺസർ ?””
മിസിന്റെ തലവെട്ടം ഇടനാഴിയുടെ അങ്ങേയറ്റത്ത് കാണും വരെ അപ്പുറത്തെ ക്ലാസ്സിന്റെ മുന്നിൽ ഉണ്ടായിരുന്ന സുമേഷ് അതുകേട്ടുകൊണ്ട് രംഗത്ത് എത്തി .
“‘ ഒരു സ്പോൺസറുമില്ല ..കയ്യി കാശുണ്ടേൽ വന്നാ മതി.””‘ ജോജി സുമേഷിനോട് പറഞ്ഞു
“‘ ഡാ ആകെ അൻപത് രൂപയെ ഉള്ളൂ … എനിക്കൊരു ഗ്ലാസ് ബിയറും അൽഫാമിന്റെ ഒരു ചെറിയേ കഷണവും മതി “‘
“‘ എടാ പലിശക്കാരൻ എച്ചി പരമേശ്വരന്റെ മോനെ ….. ഹോ !! എങ്ങനെയൊത്തു വന്നെടാ അപ്പന്റെ തനിക്കൊണം ഹോ ..നിന്റെം കൂടെ ഞാനിട്ടു ….വാ “” തടിയൻ ഉദാരമനസ്കനായി.
“‘എടാ തടിയാ നീ പൈസ ഇട്ടോണം അഞ്ചുപൈസ ഞണ്ട് കയ്യീന്ന് പ്രതീക്ഷിക്കണ്ട “‘
എല്ലാവരും കൂടെ പാർക്കിങ്ങിലെത്തി. രുഗ്മിണിയോടുള്ള പക ബൈക്കിന്റെ വീലുകളിൽ പടർന്നു .. പൊടി പറത്തിക്കൊണ്ട് ബൈക്കുകൾ കോളേജിന്റെ വെളിയിലേക്ക് പറന്നു
“‘ ഒരു ഫുൾ വൈറ്റ് മിസ്‍ചീഫ് , ക്ളബ്ബ് സോഡാ പിന്നെ മിക്സ്ചറും ബാക്കി പിന്നെ പറയാം “‘
ഒരു ടേബിളിൽ ഇരുന്നിട്ട്
“‘അളിയാ ലിക്വർ വേണോ ? ബിയര് പോരെ ?”’ ജോജി ചോദിച്ചു .
“‘ഒള്ള കാശിന് ബിയറടിച്ചാൽ തലക്ക് പിടിക്കില്ല . ഫുൾ ഞാൻ പറഞ്ഞു . ബിയറ് വേണ്ടോര് സ്വന്തം കാശുമുടക്കി കുടിച്ചോണം “‘ മനോജ് പറഞ്ഞു.
“‘എനിക്ക് ഹോട്ട് മതി … ബിയർ ഈ കാലാവസ്ഥക്ക് കൊള്ളൂല്ല “‘ തടിയൻ ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു
“‘ എനിക്കും ഹോട്ട് മതി “‘ സുമേഷ് പിന്താങ്ങി
“‘അല്ലേലും നീ ഓസിനുള്ളതല്ലേ പിടിക്കൂ ..അളിയാ മനോജേ , നിപ്പനടിക്കുന്ന സുഖം ഇതിനു കിട്ടില്ല നീ വാ കൗണ്ടറിൽ പോകാം അതാവുമ്പോ ടിപ്പും കൊടുക്കണ്ട “”
“‘ ഇവിടെങ്ങാനും ഇരിക്കടാ “‘ ജോജിയും പറഞ്ഞു
“‘ നീ വന്നേ ..എണീറ്റെ “‘ തടിയൻ മനോജിന്റെ കയ്യിൽ പിടിച്ചു .
“‘ ബാബുവേട്ടോ .. ഒരു വൈറ്റ് മിസ്‍ചീഫ് .രണ്ടു തണുത്ത സോഡാ രണ്ടു തണുക്കാത്ത സോഡാ … പിന്നെ നല്ല കറുകറാന്നുള്ള മിക്സ്ചറോ പക്കാവടയോ പോരട്ടെ “‘ തടിയൻ കൗണ്ടറിൽ താളം പിടിച്ചു.
“‘ എന്താ മക്കളെ ഇന്ന് ഹോട്ടിൽ പിടിച്ചേ ..ബിയറ് മാറ്റി ഹോട്ടടിക്കാൻ തുടങ്ങിയോ ?”’ ബാബു സോഡാ പൊട്ടിച്ചു കുപ്പിയും ഗ്ലാസുകളും നിരത്തി .
“” അടയ്‌ക്കേണ്ടി വന്നു ബാബുവേട്ടാ “” അരുൺ ഗ്ലാസ്സുകളിൽ ഒരേയളവിൽ ഒഴിക്കാൻ തുടങ്ങി
“‘ മാനംപോയി ബാബുവേട്ടാ .. ഒരു പീറ പെണ്ണ് കാരണം മാനം പോയി “‘ തടിയൻ ബിനീഷ് ശബ്ദത്തിൽ ദുഃഖം കലർത്തി .
“‘ ങേ ..നിങ്ങടെയോ ? നിങ്ങടെ മാനം കളയാൻ ആരാ അതപ്പാ അങ്ങനെയൊരു പെണ്ണ് ? അടികിട്ടിയോടാ മക്കളെ ?”‘ ബാബു എല്ലാവരെയും മാറി മാറി നോക്കി.
” അടികിട്ടിയാലും വേണ്ടില്ലായിരുന്നു … കോളേജിൽ ഞങ്ങക്കുണ്ടായിരുന്ന പേരൊക്കെ കളഞ്ഞു കുളിച്ചു അവളൊരുത്തി കാരണം…. പട്ടിച്ചി “‘ ബിനീഷ് കൗണ്ടറിൽ ആഞ്ഞിടിച്ചു . ക്യൂബിൽ ഉണ്ടായിരുന്നവർ തലപൊക്കി നോക്കാൻ തുടങ്ങി .
” ഡാ മയിരേ മര്യാദക്കിരിക്കട “‘ അരുൺ ബിനീഷിന്റെ കൈ പിടിച്ചു .
“” പോടാ നാറി … അവളെ ..അവളേ വലിച്ചുകീറി ഒട്ടിച്ചു ഭിത്തിയിലാക്കിയാലേ എന്റെ വിഷമം തീരൂ “‘
തടിയൻ ഒഴിച്ച് വെള്ളമൊഴിച്ചോ എന്ന് പോലും നോക്കാതെ ഒറ്റ വലിക്ക് കുടിച്ചിട്ട് തല കുടഞ്ഞു .
“‘ എന്തൊരു കുടിയാ ചേട്ടാ … കൂമ്പു വാടിപോകും ..ബാബുവേട്ടാ ഒരു തണുത്ത കോള കൊടുക്ക് എന്റെ പറ്റിൽ “‘
പുറകിൽ നിന്നൊരു കിളിനാദം കേട്ടപ്പോൾ എല്ലാവരും ചെയറിൽ നിന്നെഴുന്നേറ്റു തിരിഞ്ഞു .
കാണുന്നത് വിശ്വസിക്കാനാവാതെ തടിയൻ ബിനീഷ് വീണ്ടും വീണ്ടും തല കുടഞ്ഞു നോക്കി
“‘ രുഗ്മിണി “” കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് അവൻ പിറുപിറുത്തു .
മറ്റുള്ളവരും വാ പൊളിച്ച പടി നിൽക്കുവാണ് .
“‘ വൈറ്റ് മിസ്‍ചീഫ് “‘ രുഗ്മിണി ബോട്ടിൽ കയ്യിലെടുത്തുനോക്കിയിട്ട് തുടർന്നു . “” തണുത്ത ഫാന്റയാ ഇതിന് സൂപ്പർ ..ബാബുവേട്ടാ ഒരു വലിയ ഫാന്റ കൊടുക്ക് ചേട്ടന്മാർക്ക് .. ഇന്നെന്റെ ചിലവാകട്ടെ “”
“‘ ആയിക്കോട്ടെ മോളെ ..നീയിവരുടെ കോളജിലാണോ രുക്കൂ പഠിക്കുന്നെ ? “‘
“‘ അതെ ബാബുവേട്ടാ “”
“‘ ആഹാ … ഏതോ ഒരു പെങ്കൊച്ച് കാരണം ഇവരുടെ മാനം പോയെന്നും പറഞ്ഞാ ഇന്ന് വെളളമടി … സാധാരണ ബിയറാരുന്നു . എന്നതാടാ മക്കളെ ആ കൊച്ചിന്റെ പേര് ?”” ഫാന്റ എടുത്തുവെച്ച് ബാബു മനോജിനെയും കൂട്ടരെയും നോക്കി . തടിയൻ ബിനീഷ് കണ്ണിറുക്കിയും തുറിച്ചു കാണിച്ചും അയാളെ തടയാൻ നോക്കി .
“‘ അതേതാ ആ പെങ്കൊച്ച് … ചേട്ടന്മാരുടെ മാനം കെടുത്താൻ …. എന്നാൽ ബാബുവേട്ടാ നല്ല കാടമുട്ട റോസ്റ്റും കൂടെ കൊടുത്തേക്ക് എന്റെ പറ്റില് ..ക്ഷീണം പോട്ടെ …ങാ പിന്നെ ജമാലിക്ക എന്റെ സ്‌കൂട്ടറിന്റെ കീ വല്ലോം തന്നോ ഇവിടെ . പുള്ളീടെ ബുള്ളറ്റ് എന്റെ കയ്യിലാ “
“‘ ങേ …നീയവനെ മെരുക്കിയോ ? കർത്താവേ ജമാലിന് നല്ലത് മാത്രം വരുത്തണെ …എടി കൊച്ചെ ദിവസോം നാല് നേരോം വന്നു അടിച്ചിട്ട് മാനംമര്യാദക്ക് കാശും തന്നിട്ട് പോകുന്നതാ … നീയാവനേ മനസാന്തരപ്പെടുത്തരുത് . ജെയ്‌മോൻ മുതലാളി നിന്നെ ഓടിക്കും “‘
“‘ രുക്കുവേ …എന്തോന്നാടി ഇത് വന്നുവന്ന് ബാറീന്നിറങ്ങാതെയായോ ..ബാബുവേ നല്ല ചില്ല്ഡ് ബിയര് രണ്ടെണ്ണം കൊടുത്തേക്ക് രുക്കൂന്, അവള് ചൂടാകുന്നെന് മുന്നേ “‘ പത്തുനാല്പത്തിയഞ്ചു വയസ് തോന്നിക്കുന്ന ക്ളീൻ ഷേവ് ചെയ്തു ജൂബയും മുണ്ടും ഉടുത്ത ഒരാൾ വന്നു രുഗ്മിണിയുടെ തോളിൽ രണ്ട് കയ്യും അമർത്തി .
“”‘ പെണ്ണുമ്പുള്ള വീട്ടിലുണ്ടല്ലോ … കൊണ്ടോയി അവർക്ക് കൊടുക്ക് … ഇക്കോലത്തിൽ കെട്ട്യോനെ കാണുമ്പോൾ ഉള്ള ചൂട് കുറയും “‘ രുഗ്‌മിണി മൂക്ക് പൊത്തിക്കൊണ്ട് തിരിഞ്ഞയാളെ നോക്കി .
“” നല്ല സാധനം ഇവിടെ കിട്ടൂല്ലോ മുതലാളി ..എന്നിട്ടും ആ പൊടി കലക്കിയ കള്ള് വലിച്ചു കേറ്റണോ ?”” അവൾ അയാളെ നോക്കി നെറ്റിചുളിച്ചു .
“‘ ഇപ്പം വെട്ടിയിറക്കിയ നല്ല നാടൻ ചെത്ത് കള്ളിനെ കുറ്റം പറയുന്നോടി”‘ അയാൾ രുഗ്മിണിയുടെ തോളിൽ പിടിച്ചു കുലുക്കിയപ്പോൾ ബനിയനുള്ളിൽ താളം തുള്ളിയ മുലകളിലേക്ക് സുമേഷ് ആർത്തിയോടെ നോക്കി .
“” അളിയാ എന്നാ മൊലയാ “‘ അവൻ ജോജിയുടെ ചെവിയിൽ പിറുപിറുത്തു .
“‘ ചെത്ത് കള്ള് ..ങും … തെക്കേക്കര ജെയ്‌മോൻ മുതലാളീടെ കള്ളു ഷാപ്പിലല്ലേ ചെത്ത് കള്ള് …ഉവ്വുവ്വാ “‘
“‘ പതുക്കെ പറയടി …ആളുകളോർക്കും ഞാൻ മൊത്തം വ്യാജനാ കൊടുക്കുന്നെന്ന് “‘ അയാൾ മെല്ലെ പറഞ്ഞിട്ട് മനോജിനോടും കൂട്ടരോടുമായി പറഞ്ഞു .
“‘മക്കള് കഴിച്ചോ ,ഇവള് പറയുന്നതൊന്നും നോക്കണ്ട .”‘ അയാൾ കുപ്പിയെടുത്ത് നോക്കിയിട്ട് തുടർന്നു “‘ വൈറ്റ് മിസ്‍ചീഫ് …സൂപ്പറ് സാധനമാ ..ഇവൾടപ്പന്റെ ബ്രാൻഡ് .ഞാനും ഇവൾടപ്പൻ വാസുവേട്ടനും കൂടെയാ വൈറ്റ് മിസ്‍ചീഫ് ഇറങ്ങിയപ്പോ ഉത്‌ഘാടനം നടത്തിയത് .അന്നുമുതലങ്ങേര് ബ്രാൻഡ് വിട്ടിട്ടില്ല .പാവം നല്ല മനുഷ്യനായിരുന്നു .അതെങ്ങനാ നല്ലയാൾക്കാരെ ദൈവം നേരത്തെ വിളിക്കൂന്നല്ലേ ‘”‘
“‘ ഓഹ് !! തുടങ്ങി പഴമ്പുരാണം ..ബാബുവേട്ടാ എന്റെ ഷോപ്പറും പൈസേം തന്നേ ഞാൻപോകുവാ “‘ രുഗ്മിണി ബാബുവിനെ നോക്കി .
“‘ ബാബുവേ ..അവക്ക് പൈസ വല്ലോം വേണേൽ കൊടുത്തേരെ ..കോളേജൊക്കെ തുടങ്ങീതല്ലേ “‘
“” തെക്കേക്കര ജെയ്‌മോൻ കള്ള് വിറ്റോണ്ടാക്കിയ പൈസ രുഗ്മിണിക്ക് വേണ്ട . പാവപ്പെട്ടോരുടെ കാശല്ലേ പിടിച്ചു വാങ്ങുന്നെ “‘
“‘ എടി രുക്കൂ ഈ ബാറൊക്കെ ഉള്ളത് കൊണ്ടാ കേട്ടോ നീ പഠിക്കുന്നെ , ജീവിക്കുന്നെ അത് നീ ഓർക്കണം . ബാറൊക്കെ പൂട്ടാൻ പോകുവാന്നാ കേട്ടത് . അപ്പൊ നീയെന്ന ചെയ്യും ?”” ജെയ്‌മോൻ തിരിഞ്ഞു .
“‘ പൂട്ടട്ടെ .. പൂട്ടിയാ രുഗ്മിണി തൂമ്പയുമെടുത്ത് കിളക്കാൻ ഇറങ്ങും . ജനിച്ചതാണേൽ രുഗ്മിണിക്ക് ജീവിക്കാനുമറിയാം .. തെക്കേക്കര അധികം കിടന്നു കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക് . ചുമ്മാ റീബ ചേച്ചീടെ വായിലിരിക്കുന്നത് കേൾക്കാതെ . ബാബുവേട്ടാ ഞാൻ പോകുവാ ..നാളെ ഓർഡർ കൂടുതലൊന്നുമില്ലല്ലോ അല്ലെ “”‘ രുഗ്മിണി കവർ മടക്കി ബാഗിൽ ഇട്ട് തുടങ്ങി .
“‘ ഇത് മതി മോളെ “‘
“‘ഹ്മ്മ് …അതേയ് ഈ നൂറു രൂപ കീറീതാ . കുടിയന്മാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ നോക്കണ്ട “
“‘ ഞങ്ങള് കുടിയന്മാരെ പറയുന്നോടി ?”’ ആടിയാടി ഒരു കാർന്നോർ കൗണ്ടറിലേക്കെത്തി .
“‘ കരളും മാങ്ങായുമൊന്നുമില്ല. എന്നാലും കുടിയന്മാരെ പറഞ്ഞാൽ പിടിക്കൂല്ല . വല്ലോ പത്തോ ഇരുപതോ മില്ലി വലിച്ചുകേറ്റിട്ടു പോകാൻ നോക്ക് തോമാച്ചേട്ടാ “‘
“‘ഒവ്വ !! തമ്പുരാട്ടി പറയുമ്പോലെ””” അയാൾ അവളുട മുന്നിൽ വാ പൊത്തി ഓച്ഛാനിച്ചു നിന്നു .
“‘ ആണ്ടെ ഓമനച്ചേച്ചി “‘ രുഗ്മിണി പെട്ടന്ന് വാതിൽക്കലേക്ക് നോക്കി പറഞ്ഞു . അയാൾ പെട്ടന്ന് രുഗ്മിണിയുടെ പിന്നിലൊളിച്ചു
“‘ എവിടെ ?”
“‘ അപ്പൊ പേടിയൊണ്ട് അല്ലെ … ഹ്മ്മ് ..ഞാമ്പറഞ്ഞേക്കാം പോകുന്ന വഴിക്ക് “‘
“‘ ചതിക്കല്ലേ കുഞ്ഞേ “‘ ആയാൾ കൈ കൂപ്പി .
“‘ ഹ്മ്മ് … അന്ത ഭയം ഇരുക്കണം തമ്പി .. ബാബുവേട്ടാ , ഇങ്ങേരെ പറഞ്ഞിട്ട് കാര്യമില്ല . കുടിച്ചു പഠിച്ചാൽ ഇങ്ങനാ ..മുപ്പത് കൊടുത്തേ പെട്ടന്ന് .ഞങ്ങക്ക് പോകാനുള്ളതാ “‘
“‘ കുഞ്ഞു പൊക്കോ ഞാൻ വന്നേക്കാം “” തോമാച്ചേട്ടൻ ഒഴിവാകാൻ നോക്കി .
“‘ മര്യാദക്ക് വന്നോണം അല്ലെ ഞാൻ നേരെ വീട്ടിലേക്ക് ചെല്ലും “‘
“‘ ഞാൻ കുടിക്കുന്നില്ല ..ഇന്ന് മുതലടി നിർത്തി . ബാ പോകാം “‘ അയാൾ ബാബുവിനെ നോക്കി കണ്ണിറുക്കിയിട്ട് വാതിൽക്കലേക്ക് നടന്നു .രുഗ്മിണി പുറകെയും .
“‘ ബാബുവേട്ടാ .. ചേട്ടന്മാർക്ക് ആ കുപ്പി കഴിഞ്ഞു കൊടുത്തേക്കരുത് . ആ പെങ്കൊച്ചിനെ ഒരു പാഠം പഠിപ്പിക്കേണ്ടതാ .അതിനുള്ള ചങ്കൊറപ്പ് വേണേൽ വെള്ളമടിച്ചു ചങ്കും കരളും വാട്ടണ്ടന്നു പറഞ്ഞേരെ “‘
” ഓ “‘ ബാബു അവളെ കൈ പൊക്കി കാണിച്ചു .
“ബാബുച്ചേട്ടാ ഇത് പാർസൽ ആക്കിയേരെ … എത്രയാ ? ബില്ലു പറ”‘ മനോജ് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു
“‘ അതെന്ന അളിയാ കഴിക്കുന്നില്ലേ “‘ തടിയൻ കുപ്പിയെടുത്ത് ഗ്ളാസ്സിൽ ഒഴിക്കാൻ തുടങ്ങി .
“‘ ഇല്ല … ഒരെണ്ണം കേറ്റിതല്ലേ , മതി … ഇനി പോകുന്ന വഴി അടിക്കാം “” മനോജ് പറഞ്ഞിട്ട് രണ്ടായിരത്തിന്റെ നോട്ട് എടുത്തു കൗണ്ടറിൽ വെച്ചു
“‘ രുക്കുമോള് തന്നേക്കാന്നല്ലെ പറഞ്ഞെ പൈസ “‘ ബാബു അവരെ നോക്കി .
“‘ ഒരു കുക്കുമോടേം ഓശാരം ഞങ്ങക്ക് വേണ്ട . കൊടുക്കളിയ പൈസ “” തടിയൻ ബിനീഷ് കൗണ്ടറിൽ വെച്ച രണ്ടായിരത്തിന്റെ നോട്ട് എടുത്തു നീട്ടി .
“‘ എന്നാടാ അടിക്കാതെ പോന്നെ ? ഇനിയിപ്പോ എവിടെ ചെന്നടിക്കും … ഡാ അരുണേ നിന്റെ ചേച്ചീടെ വീടിന്റെ താക്കോല് കയ്യിലുണ്ടോ ?”’ ബാറിനുവെളിയിലെത്തിയപ്പോൾ ബിനീഷ് ചോദിച്ചു .
“‘ നമുക്കാ ആറ്റിറമ്പിൽ പോയിരിക്കാടാ .അല്ലേലും അവിടുന്നിറങ്ങിയത് നന്നായി .. ആ കെളവൻ ഏതു പെണ്ണാ, എന്നതാ, മയിരാ , മാങ്ങാത്തൊലിയെന്നും പറഞ്ഞു ചോദിച്ചോണ്ടിരിക്കും അല്ലേൽ “” ജോജി പറഞ്ഞു .
” എന്നാലുമവൾടെ ധൈര്യം നോക്കിക്കേ ..പട്ടാപ്പകൽ ബാറിൽ “‘ സുമേഷ് പറഞ്ഞു
“‘അതിനവൾ അടിച്ചില്ലല്ലോ “‘
“‘ അടിക്കണോന്നുണ്ടോ ? നമ്മളൊക്കെ ബാറിന്റെ മുമ്പിക്കൂടെ പോയാൽ പേരുദോഷം കിട്ടും അവനെ ബാറിന്റെ മുന്നിൽ കണ്ടൂന്ന് .അന്നേരമാ അവള് പട്ടാപ്പകല് ബാറിനകത്ത് “‘ അരുൺ പറഞ്ഞു .
“‘ അവളെന്തിനും പോന്നവളാ ..അവളോട് മുട്ടുമ്പോ സൂക്ഷിക്കണം”‘ ജോജി കൂട്ടിച്ചേർത്തു .”‘
” മയിര് ..മാനക്കേടിന്റെ മേലെ മാനക്കേട് ആയി . വാടാ എവിടെയേലും പോയി ഈ കുപ്പി തീർക്കാതെ മനസ്സിനൊരു സ്വസ്ഥത കിട്ടില്ല “‘ തടിയൻ പറഞ്ഞു .
“‘എടാ ആണ്ടെടാ അവള് പോകുന്നു ജാൻസി റാണി “”‘ സുമേഷ് ബൈക്കിന്റെ വേഗത കൂട്ടി മനോജിന്റെ ഒപ്പമെത്തി . പമ്പിൽ നിന്നും പെട്രോൾ അടിച്ചിട്ട് പുറത്തേക്കിറങ്ങുന്ന രുഗ്മിണിയുടെ പുറകെ മനോജ് ബൈക്ക് പായിച്ചു . പുറകെ മറ്റുള്ളവരും .
“‘ നോക്കടാ ആ കാർന്നോരിപ്പോ പറന്നുപോകും …എന്ത് പോക്കാടാ അവള് പോകുന്നെ ?”’ ഒരു KSRTC യെ ഓവർടേക്ക് ചെയ്തു കയറുന്ന രുഗ്മിണിയെ നോക്കിക്കൊണ്ട് സുമേഷിന്റെ പുറകിലിരുന്ന ജോജി പറഞ്ഞു.
“‘ ആ കാർന്നോര് ഒള്ള പ്രാർത്ഥന ഒക്കെ ഇതിനകം ചൊല്ലീട്ടുണ്ടാവും ..വാടാ അവളെങ്ങോട്ടാ ആ പുരാവസ്തുവിനെക്കൊണ്ട് പോകുന്നത് എന്ന് നോക്കാം “”‘
സുമേഷ് ബൈക്ക് അവളുടെ പുറകെ വിട്ടു .
രുഗ്മിണിയുടെ ബുള്ളറ്റ് ഒരിടവഴിയിലേക്ക് കയറി . ഒന്ന് സംശയിച്ചിട്ട് മനോജ് അല്പം പുറകിലായി പിന്നാലെ ബൈക്ക് എടുത്തു . അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലം . രുഗ്മിണിയുടെ ബുള്ളറ്റ് അതിലെ പോയി അല്പം കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു ഒരു വീടിന്റെ ബാക്കിൽ എത്തി . മനോജ് ബൈക്ക് അല്പം കൂടി മുന്നോട്ട് കൊണ്ടുപോയി നിർത്തി . മറ്റുള്ളവരും ആ വീട് കഴിഞ്ഞൽപ്പം മാറി നിർത്തിയിട്ടിറങ്ങി വന്നു
“‘ അളിയാ ..ഇതാണോ അവൾടെ വീട് ? ഗാന്ധിനഗർ കോളനീൽ ആണന്നല്ലേ പറഞ്ഞെ ?”’
“‘ പോക്രിത്തരം കാണിക്കുന്നോടാ കഴുവേർട മോനെ “” ആ വീട്ടിൽ നിന്നും രുഗ്മിണിയുടെ ശബ്ദം ഉയർന്നപ്പോൾ തടിയൻ ബൈക്കിൽ നിന്നിറങ്ങി ചെവിയോർത്തു .
“‘അയ്യൊ ആരാത് “‘ പുറകെ ഒരു സ്ത്രീയുടെ ശബ്ദം
“‘ മോളെ ..വേണ്ട ..””
കൂടെയുള്ള കാർന്നോരുടെ ശബ്ദംകൂടെ കേട്ടപ്പോൾ ബിനീഷ് പറഞ്ഞു
“‘ അളിയാ ..ആ കാർന്നോരു അവളെ കേറിപിടിച്ചു കാണും ..അവളൊന്നു പൊട്ടിച്ചു കാണും ..അതാ പടക്കം പൊട്ടുന്ന ശബ്ധം കേട്ടെ “”
“‘ അത് പിന്നെ ആരാണേലും ഒന്ന് പിടിക്കാൻ തോന്നും .കാർന്നോരെ കുറ്റം പറയാൻ ഒക്കുവേല .. എന്ന മൊലയാടാവേ .. ഹോ ആ തൊട ഒക്കെ കണ്ടോ .. എന്ന ഷേപ്പാ .. മയിരു പ്രേമിക്കുവാണേൽ ഇതുപോലത്തെ പെമ്പിള്ളേരെ വേണം . “‘
“‘ തല്ലല്ലേ ചേച്ചി തല്ലല്ലേ ..ഇനീം ഞാൻ ചെയ്യൂല്ലാ ..”‘ ഒരു പയ്യന്റെ കരച്ചിൽ കേട്ടപ്പോൾ അവരെല്ലാവരും തിരിഞ്ഞു നോക്കി . അവർ നിന്നിരുന്ന ഇടവഴിയിലേക്ക് ഒരു പയ്യൻ ചുരുണ്ടുകൂടി വീണു . പത്തോ പതിനഞ്ചോ വയസ് പ്രായം . അവൻ നിലത്തു നിന്നെഴുന്നേറ്റു കൈ കൂപ്പി . പുറകെ രുഗ്മിണിയും ആ കിളവനും കടന്നു വന്നു .രുഗ്മിണിയുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടായിരുന്നു
“‘ നിനക്ക് കുളിസീൻ എടുക്കണേൽ എന്റെ വീട്ടിലേക്ക് വാടാ … എന്റെ നല്ല മൊലയാ .. ഓമനച്ചേച്ചീടെ പ്രായം കൂടുതലായത് കൊണ്ട് മാർക്കറ്റ് കിട്ടില്ല … നിന്റമ്മക്ക് എന്നാ പ്രായമൊണ്ടടാ ? കുട്ടപ്പേട്ടാ …ഇവന്റെ വീടെവിടെയാ ? നമുക്കങ്ങോട്ട് പോകാം “‘ രുഗ്മിണിയുടെ കലി പൂണ്ട മുഖംകണ്ട് ബിനീഷ് മനോജിന് പുറകിലേക്ക് മാറി
“‘ അയ്യോ ചേച്ചീ വീട്ടിൽ പറയല്ലേ ചേച്ചീ … ഞാനിനീം ഒന്നിനും പോകൂല്ല “”‘
“‘ മേലാൽ എന്റെ മുന്നിലെങ്ങാനും നിന്റെ മൊബീലും കൊണ്ടെങ്ങാനും കണ്ടാൽ ”’ രുഗ്മിണി മൊബൈൽ കവർ ഊരി സിമ്മും മെമ്മറി കാർഡും എടുത്തിട്ട് മൊബൈൽ അവിടെ കണ്ട ഒരു കല്ലിൽ എറിഞ്ഞു പൊട്ടിച്ചിട്ടു തിരിഞ്ഞപ്പോൾ മനോജുംകൂട്ടരും നിൽക്കുന്നത് കണ്ടു
“‘ ആണ്ടെടാ അവള് നമ്മളെ കണ്ടന്നാ തോന്നുന്നേ …മയിര് ..ദേ ഇങ്ങോട്ട് വരുന്നു . വിട്ടോടാ “” തടിയൻ പറഞ്ഞിട്ട് ചാടി ജോജിയുടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു .
“‘ആരാ? എന്നതാടി കൊച്ചെ പ്രശ്നം ?”” കള്ളൻ ജമാലിന്റെ പരുക്കൻ ശബ്ദം പുറകിൽ കേട്ടതും മറ്റുള്ള ബൈക്കുകൾ അവിടെ നിന്നപ്രത്യക്ഷമായി
മനോജ് ബൈക്കിൽ കയറിയതും രുഗ്മിണി അവന്റെ കീ ഊരിയെടുത്തു .
“‘ തുടരും “”
സ്നേഹത്തോടെ -രാജ
Comments:
No comments!
Please sign up or log in to post a comment!