നീലത്താമര
Disclaimer: ഓം ശാന്തി ഓശാനയും ഹരവും സ്വീകരിച്ച എല്ലാ പ്രിയ വായനക്കാർക്കുംഎന്റെ വിനീതകുലീനമായ നന്ദി .. കേട്ടു മറന്ന പല പ്രമേയങ്ങളും (ചിലപ്പോൾ പുതിയത് ആയിരിക്കും.. ഞാൻ ഒന്ന് സ്വയം വിനീതനായതാണു) ചേർത്തു ഒരു പുതിയ സംരംഭവുമായി ഞാൻ ഇതാ വീണ്ടും നിങ്ങളുടെ തെറി കേൾക്കാൻ വരുകയാണ്.. വായിക്കുക അഭിപ്രായങ്ങൾ അറിയികുക ?
സ്നേഹത്തോടെ ഹുദ
അവൾക്കും എനിക്കും ഇടയിൽ പെയ്തിരുന്ന മൗനം പോലും എന്നെ അഗാധമായി വെറുത്തു കാണണം . അല്ലെങ്കിൽ അവളാൽ വെറുക്കപ്പെടാനുള്ള അർഹത പോലും എനിക്കില്ലായിരുന്നൊ? ആര്യമാവിനെ സ്നേഹിച്ച കുറ്റത്തിന് സൂര്യകാന്തിയെ പുച്ഛിച്ച ലോകം ഒരിക്കലും പറഞ്ഞു മോഹിപ്പിച്ച ആര്യനു നേരെ വിരൽ ചൂണ്ടിയിട്ടില്ല. ആര്യദേവനോ തന്റെ തീക്ഷ്ണതയാൽ വാടി വീണ പൂവിൽ ചവിട്ടി നിന്ന് അടുത്തതിനു നേരെ കൈ നീട്ടി. പക്ഷെ സൂര്യകാന്തികൾക്കു പകരം പൂർണാചന്ദ്രന് വിധിച്ച നീലതാമരയെ മോഹിച്ച ദിവസം ,വാനിൽ ചുവപ്പു പടർത്തി പുതിയ പകലും പുതിയ പുഷ്പവും തേടി മറ്റൊരു കോണിലേക്കു പോകാൻ തുനിഞ്ഞ പകൽ ഭൂമിദേവി ഭ്രമണം അവസാനിപ്പിക്കുകയായിരുന്നു. മോഹനപ്രകാശത്തിൻ ചൂടിൽ ആത്മാവ് ദഹിച്ച പൂവിനെ തേടി അലയാൻ വിധിക്കപ്പെട്ട സൂര്യനെ അറിയും മുമ്പേ അവളെ അറിയണം, ജീർണിച്ച മണ്ണിനിടയിൽ വേരു പടർത്തി വിടരും മുന്നേ, അറുത്തു എടുക്കപ്പെട്ട
നീലതതാമര
“ആദി നിന്നോടാ പറഞ്ഞേ നിൽക്കാൻ..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പെണ്ണേ”
മുറ്റത്തെ ബഹളങ്ങൾ വക വെക്കാതെ ആതിര പൂമുഖതേക്ക് ഓടിക്കയറി
ഇടതു കയ്യിൽ പട്ടു പാവാട വാരിപിടിച്ചിരുന്ന അവളുടെ വലതു കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു
അവളുടെ വേഗത്തിനൊപ്പം എത്താൻ പാഞ്ഞു വന്ന കല്യാണി പൂമുഖത്തേക്ക് ഇറങ്ങിയ സുചിത്രയെ ആണ് വന്നു തട്ടിയത്
അവരുടെ മുഖത്തു പടർന്ന രൗദ്രഭാവത്തിൽ പകച്ച അവൾ പെട്ടെന്ന് നിന്നു
” എങ്ങടെ കുട്ട്യോളെ ഈ പാച്ചില്?സർവതും തട്ടി മറികുല്ലോ”
കല്യാണി മറുപടി പറയാതെ താഴേക്കു നോക്കി നിന്നതെ ഉള്ളു
“എവിടേലും പോയാച്ച സന്ധ്യ നേരത്തതാണോ തിരിച്ചു വരണേ?”
“അതു …വല്യമ്മേ ..ഞാൻ…”
” കുട്ടിയെ ഇവിടെ എത്ര നേരായി അന്വേഷിക്കുണു.. എന്താ ഇവിടെ നടക്കാൻ പോണെന്നു നിശ്ചയല്ല്യന്ന ഉണ്ടോ ..ചെല്ലാ ..പോയി തയാറായി പൂജയ്ക്ക് വന്നോളൂ” കല്യാണിയുടെ കയ്യിലെ താലം വാങ്ങി സുചിത്ര മുറ്റത്തേക്ക് ഇറങ്ങി
ഏതു നേരത്തതാണോ ആ പെണ്ണിനേയും കൊണ്ട് അമ്പലത്തിൽ പോവാൻ തോന്നിയത് .
ഹരിയേട്ടനെ കണ്ട കാര്യം ഇപ്പൊ തറവാട് മുഴുവൻ പറഞ്ഞു കാണും
എത്ര തവണ പറഞ്ഞത് ആണ് ഹരിയേട്ടനോട് വല്യമ്മ അറിഞ്ഞാൽ പ്രശ്നം ആവും എന്നു
നിന്റെ വല്യമ്മക് വട്ടാണത്രേ!
വട്ട!!
വല്യമ്മ അറിയാതെ ഒരു കാറ്റു പോലും കണിമംഗലത് വീശില്ല
അത്രമാത്രം പ്രൗഢഗംഭീരയാണ്
കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനിക്കുന്നത് നടത്താനും അവരോളം ആജ്ഞാശക്തി വേറെ ആരിലാണു ഉള്ളത്
അമ്മയും ചിറ്റമമമാരും ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങിയ കാലത്തു ആ പഴയ അംബാസിഡർ കാറിൽ അവർ വന്നിറങ്ങിയിരുന്ന കാഴ്ച
ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരും
എത്രയോ തവണ കണ്ണാടിക്കു മുന്നിൽ വല്യമ്മയായി സങ്കല്പിച്ചിരിക്കുന്നു
തറവാട്ടിലെ മറ്റു പുരുഷാരങ്ങളും എന്തിനു നാട്ടുകാർ പോലും അവരുടെ അനുയായികൾ ആയിരുന്നു എന്നതാണ് വാസ്തവം
അവരുടെ ദേവിസങ്കൽപ്പം
കിരീടവും ചെങ്കോലും ഇല്ലാത്ത റാണി
ഓർമ വച്ച കാലം തൊട്ടേ അവർ തന്റെ ആരാധനപാത്രമായിരുന്നു എന്നു ഹരിയേട്ടനുണ്ടോ അറിയുന്നു!
അങ്ങനെയുള്ള വല്യമ്മക്ക് വട്ടാണെന്നു
തനിക്കു ചിരിയാണ് വന്നത്
ഹരിയേട്ടൻ എന്തൊക്കെ കാണാൻ ഇരിക്കുന്നു
കല്യാണി തിരക്കിട്ടു പടികൾ ഓടി കയറി
മുറിയിലെ അട്ടഹാസം പുറത്തു നിന്നെ കേൾക്കാം
ഈ പെണ്ണ് എല്ലാം കുളമാക്കിയത് തന്നെ
വള്ളി പുള്ളി വിടാതെ എല്ലാം ചെന്നു വിളമ്പിക്കാണും
അവൾ മുറിയിലേക്കു നടന്നു
ചെറിയമ്മമാരുടെയും അമ്മാവന്മാരുടെയും മക്കളും അവരുടെ മക്കളും മരുമക്കളും അടക്കം ഒരു പടയ്ക്കുള്ള ആളുകൾ ഉണ്ട് അകത്തു
“വന്നല്ലോ കള്ളി കല്യാണി” ആതിര മുഖം പൊത്തി ചിരിച്ചു
“ടി പെണ്ണേ വെറുതെ അനാവശ്യം പറയരുത്” കല്യാണിയുടെ മുഖം ചുവന്നു
“ഓഹ് അനാവശ്യം കാണിക്കാം പറയുമ്പോൾ ആണ് പ്രശ്നം”
കല്യാണി വളരെ ദയനീയമായി ആതിരയെ നോക്കി
വെളിവില്ലാതെ ഇവൾ വല്ലതും വിളിച്ചു പറഞ്ഞാൽ തീർന്നു കഥ
” അറിയണോ എന്തിനാ ഇന്ന് അമ്പലത്തിൽ പോയത് എന്നു” ആതി തിരിഞ്ഞു എല്ലാവരെയും നോക്കി ചോദിച്ചു
“ദാ … ഇതിനു വേണ്ടി ആണ്”
അവൾ കയ്യിലെ പൊതി വിടർത്തി
വാഴയിലയിൽ വാടിയ ഒരു നീലതാമര
“ഏഹ് നീലത്താമര വിടർന്നു ?” ശില്പയ്ക്ക് ആകെ കൗതുകം
“താടി നോക്കട്ടെ “
“കണ്ടോ എല്ലാവരും കണ്ടോ .
“അതെന്തു സാധനം ആ ചേച്ചി” ഏഴു വയസുകാരൻ അരുണിനു സംശയം
“എടാ പൊട്ടാ അവളുടെ കേട്ട്യോൻ കൊറേ കാലം ജീവിക്കാൻ “
മുറിയിൽ ആകെ ഒരു കൂട്ട ചിരി ഉയർന്നു
കല്യാണിയുടെ മുഖം ചുവന്നു എങ്കിലും അവൾ ആതിരയെ നോക്കി നെടുവീർപ്പിട്ടു
ഹരിയേട്ടനെ കണ്ട കാര്യം പറയാൻ തോന്നിച്ചില്ലലോ
“കല്യാണപെണ്ണേ ….”
ഇതാരപ്പ കേട്ടു പരിചയം ഇല്ലാത്ത ഒരു ശബ്ദം
തിരിഞ്ഞു നോക്കും മുൻപ് ആരോ പിന്നിലൂടെ വന്നു കണ്ണു പൊത്തി
ഒരുവിധപ്പെട്ട എല്ലാവരെയും ഇപ്പൊ കണ്മുന്നിൽ കണ്ടു ക്വഴിഞ്ഞതാണ്
വേറെ ആരാണ്
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ
“ശെടാ ഇത്ര പെട്ടെന്ന് മറന്നോ എന്നെ ?”
ആരാണെന് അറിയാൻ ഉള്ള ആകാംക്ഷയിൽ കല്യാണി തിരിഞ്ഞു
“എടാ മനു നീയോ”
“അതേ ഞാൻ തന്നെ”
മുറിയിൽ ആകെപ്പാടെ ഒരു ആരവം
“ഹേയ്.. കൂൾ ഡൗണ് ഗയ്‌സ്..”
മനു കുട്ടികളെ വകഞ്ഞു മാറ്റി കട്ടിലിലേക് ഇരുന്നു
“നീ വരില്ലെന്ന് ആണല്ലോ ചെറിയച്ചൻ പറഞ്ഞതു?” അഖിലിന് സംശയം
“പുള്ളി അങ്ങനെ ആണോ നിങ്ങളോടു പറഞ്ഞതു”
“തമാശ കള മനു കാര്യം പറ “
“ഞാനിങ്ങനെ കാശി രാമേശ്വരം വഴി ഗോവയിലെ ബാഗാ ബീച്ചിൽ ഒരു സിപ്പും എടുത്തു ഇരിക്കുമ്പോ ആണ് ഡാഡി വിളിച്ചു ഇങ്ങു വന്നില്ലെങ്കിൽ മുട്ടുകാലു ഞാൻ തല്ലി ഒടിക്കും എന്നൊരു ഭീഷണി. പിന്നെ ഒന്നും നോക്കിയില്ല .. നെസ്റ് ട്രെയിൻ പിടിച്ചു ഈ താമരശ്ശേരി ചുരതത്തിലൂടെ ആനവണ്ടി കയറി ഒടുക്കം ദാ ഹിയർ അയാം”
“അപ്പൊ നി എന്റെ കല്യണം കൂടാൻ ഇഷ്ടപെട്ട വന്നത് അല്ല …” കല്യാണി മുഖം തിരിച്ചു
” തിരക്കല്ലേ ചേച്ചി നിന്നു തിരിയാൻ സമയം ഇല്ല ..”
“ഓഹ് ബാംഗ്ലൂർ നിന്റെ തലവഴി ആണല്ലോ ഓടുന്നത് ..ഒരുപാട് തള്ളല്ലേ “
“എടാ ഉണ്ണി തെണ്ടി നി എനികിട്ടു താങ്ങല്ലേ”
“എന്റെ മനുവേട്ടാ നിങ്ങൾക് ഇടക്ക് എങ്കിലും ഈ വഴി ഒക്കെ വന്നുടെ.. എത്ര നാളായി”
“അതിനല്ലെടി ആദികുട്ടി ഞാൻ ഇപ്പൊ വന്നത് ഇനി ദാ ഇവളെ കെട്ടിച്ചു ഒന്നു പെറ്റിട്ടെ ഞാൻ തിരിച്ചു പോവുന്നുള്ളൂ “
“എന്നാൽ പറ നിന്റെ ബാംഗ്ലൂർ വിശേഷങ്ങൾ “
“അതിനൊക്കെ സമയം കിടക്കുവല്ലേ ഏട്ടത്തി..” മനു കട്ടിലിൽ നിന്നു എഴുന്നേറ്റു “ബൈ ദി വേ എനിക്കു ഈ ഡ്രസ് ഒക്കെ ഒന്നു മാറണം ആയിരുന്നു… എന്നിട്ടാവാം ബാക്കി കഥയോ പാട്ടോ”
“എന്നാ നീ വാ മോനെ” ഉണ്ണി എഴുനേറ്റു പുറത്തേക്കു നടന്നു
പിന്നാലെ മനുവും
പോകുന്ന വഴി മുഴുവൻ ഉണ്ണി എല്ലാവരോടും ചിരിച്ചു സംസാരിച്ച് കൊണ്ടിരുന്നു മനു ആകട്ടെ നന്ദന്റെ മകൻ എന്നു പറഞ്ഞു പറഞ്ഞു പറഞ്ഞു മടുത്തു
നിനക്കു ഇവിടെ ഇത്രെയും പരിച്ചയാക്കാരോ എന്നു മനു അത്ഭുദപ്പെട്ടു
“ഏതു ഗുദാമിൽ ആട മുറി?നടന്നു പരിപ്പ് ഇളകി “
“നീ അവിടെ പെണ്പിള്ളേരുടെ പുറകെ നടക്കുന്ന അത്രെയും ഇല്ല എന്റെ മനുവേ.
” പോടാ പോടാ ഊതല്ലേ നീ വന്നപ്പോ തൊട്ടു തുടങ്ങിയത് ആണ് …എന്തു നടപ്പാദ ഇത് ..ഇതറിഞ്ഞിരുന്നുവെങ്കി ഞാൻ വല്ല ഓട്ടോ ആയി വന്നേനെ അറ്റം വരെ പോവാൻ”
“മോനെ ആറായിരം സ്ക്വയർ ഫീറ്റ് ആണ് ഈ തറവാട് ..ഓട്ടോ അല്ല പ്രൈവറ്റ് ജെറ്റ് ഇറകിയലോ എന്ന എന്റെ ആലോചന ..” ചിരിച്ചുകൊണ്ട് ഉണ്ണി തുടർന്നു “അല്ല നിനക്കു ഇതൊന്നും ലവലേശം പോലും ഓർമ ഇല്ലേ മനു”
“ഞാൻ ഇവിടെ ഇതിനു മുൻപ് വരുമ്പോ പതിനഞ്ചു വയസ്സോ മറ്റോ ഉള്ളു മൈരേ .. പന്ത്രണ്ട് കൊല്ലം കഴിഞ്ഞു ..എന്തു ഓർക്കാനാ”
“നിന്നെ ഞാൻ വിളിക്കുന്നത് അല്ലെ ഞാൻ ഇങ്ങോട്ടു വരുമ്പോ ഒക്കെ? അഹങ്കാരം അല്ലാതെന്ത്”
“നിനക്കു ഇവിടെ നിന്റെ മറ്റവൾ ഉണ്ട് ശിൽപ.. ഞാൻ ആരെ ഊമ്പാൻ ആണ് ഇവിടെ വന്നു ?”
“നിന്റെ മുറപ്പെണ്ണ് ഇല്ലേ ഗായത്രി.. നീ വന്നപ്പോഴേ മുഖം ചുവന്നല്ലോ… കണ്ടിലായിരുന്നോ ” ഉണ്ണി തിരിഞ്ഞു കണ്ണു ചിമ്മി കാണിച്ചു
“ആ പെണ്ണിനെ ഞാൻ മര്യാദക് കണ്ടിട്ടു പോലുമില്ല ..ആൻഡ് നോട് ആൻ ഇൻട്രസ്റ്റിംഗ് തിങ് ..അതുമല്ല ഈ മുറപ്പെണ്ണ് കളീഷെ ഒക്കെ നീ കൊണ്ടു നടന്നാ മതി “
“ഓ തമ്ബ്ര..അപ്പൊ മോനെ ദേ ഇതു തന്നെ മുറി ..”
ഉണ്ണി വാതിൽ തുറന്നു അകത്തെക്കു കയറി
“മ്മ നൗ ദിസ് ഇസ് ഇൻട്രസ്റ്റിംഗ്” മുറിയിലെ ചുവർ ചിത്രത്തിലാണ് മനുവിന്റെ കണ്ണുടക്കിയത് “.. നഗ്നയായ സ്ത്രീയെ .” മനു ഒന്നു നിർത്തി”.വാട് ഇസ് ഇറ്റ്‌സ് മലയാളം ഉണ്ണി …..”
“എന്തിന്റെ” ലൈറ് ഇട്ടു കൊണ്ട് ഉണ്ണി തിരിഞ്ഞു
“യെപ്പ്.. ഭോഗിക്കുക ..അല്ലെ …?” മനു ചുവർ ചിത്രത്തിലെ നഗ്നതയിലൂടെ വിരൽ ഓടിച്ചു
“വലിച്ചു ഊറ്റാതേടാ ..ഇങ്ങനെ ഒക്കെ നോക്കുന്ന കണ്ടാൽ തെറി വരുന്ന വഴി അറിയില്ല.. ഈ ടൈപ്പ് സാധങ്ങൾ ഇവിടെ ഒരുപാട് ഉണ്ട്..നീ ഒരു കാര്യം ചെയ്യി ഇതുപോലെ ഒന്നു അങ്ങു വരയ്ക്കു ..വലിയ പിക്കാസോ അല്ലെ നി “
“ന്നിട്ട എന്തിനു നിന്റെ കൺസൾട്ടെഷൻ റൂമിൽ വെക്കാനോ രോഗികൾക്ക് കാണാൻ..?”
“അല്ലെടാ നമുക്കു ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ ഇടാം.. നന്നായിരിക്കും”
“വരയ്ക്കുന്നുണ്ട് ഒന്ന് ഞാൻ.. ലൈവ് മോഡലിനെ വച്ച് .ലൈക്ക് രാജ രവി വർമ്മ “
“നെ വരക്കോ വരക്കാതെ ഇരിക്കൂ ചെയ്യി..ഗോവന്നു വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലേ നീ ഒരു ഫെനി എങ്കിലും” ഉണ്ണി മനുവിന്റെ ബാഗ് വലിച്ചു തുറന്നു
“എടാ ഡോക്ടർ തെണ്ടി.
“സാധനം ഉണ്ടോ ..ഇല്ലെങ്കി ഇപ്പൊ ഇറങ്ങിക്കോണം”
ലാപ് ബാഗിൽ ഉണ്ടെടാ …നല്ല ഒന്നാംതരം മഷ്..”
ഉണ്ണി വളരെ പ്രതീക്ഷയോടെ ബാഗിൽ നിന്നു എല്ലാം വലിച്ചു പുറത്തിടാൻ തുടങ്ങി
“നശിപ്പിക്കാതെ തപ്പെടാ” മനു ഷർട്ട അഴിക്കുന്നതിനിടയിൽ പറഞ്ഞു” എന്റെ ഡ്രോവിങ് സെറ്റ് ഒക്കെ ഉള്ളതാണ്..”
ഉണ്ണി തിരച്ചിലിനോടുവിൽ ഒരു പൊതി വലിച്ചെടുത്തു
“ആഹാ..ക്രെഷ്ഡ് ആണല്ലോ ..സെറ്റാക്കട്ടെ മച്ചാനെ “
“നീ കത്തിക്കേടാ …” മനു ജാക്കറ്റും ടി ഷർട്ടും ഊരി സ്റ്റാൻഡിൽ ഇട്ടു ബെഡിലേക്കു ഇരുന്നു
“എന്നാലും നീ ഒന്നും കാണാതെ ഇപ്പൊ ഇങ്ങോട്ടു വരത്തില്ല എന്നു എനിക് അറിയാം.. ഞാൻ പോരുന്നതിന്റെ അന്ന് വരെ വരുന്നില്ല എന്നു പറഞ്ഞ നി ഇപ്പൊ എന്തേ ” ഉണ്ണി പേപ്പർ ചുരുട്ടുന്നതിനിടെ തിരിഞ്ഞു ചോദിച്ചു
മനു മറുപടി ആയി ഒന്നു ചിരിക്കുക മാത്രം ആണ് ചെയ്തത്
“എന്താടാ നീ ആ ഹിന്ദിക്കാരിയെയും വിട്ടോ ” ഉണ്ണി വലിച്ചു ഒരു പുക വിട്ടുകൊണ്ട് മനുവിന് നീട്ടി
“ഏത് …ദീപികയോ .. അവളെയൊക്കെ എപ്പോഴേ മടുത്തു..”
“നിന്നെ സമ്മതിക്കണം. മോനെ ഓരോ ആഴ്ച ഓരോന്നു ! ഓഹ് വല്ല സിഫിലിസും പിടിക്കും കണ്ണു കിട്ടിയിട്ട്”
“അതിമോഹം ആണ് ഉണ്ണി അതിമോഹം . ഞാൻ പ്രൊഫെഷനൽ പ്ലേയർ ആണ് ..”
“നിനക്കു ഇതൊക്കെ എങ്ങനെ സാധിക്കുനന്നെടാ ഉവ്വെ” ഉണ്ണി പുകച്ചുകൊണ്ട തന്നെ കട്ടിലിൽ വന്നിരുന്നു
“സോ സിംപിൾ.. കഴിവ് എന്നു പറയും ഇറ്‌സ് എ ടാലന്റ് ബോയ്!”
മനു ഇരുത്തി ഒന്നു വലിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു
പിറ്റേന്ന് രാവിലെ വാതിലിൽ നിർത്താതെ ഉള്ള മുട്ടു കേട്ട് ആണ് മനു ഉണർന്നത്
ഉണ്ണി ഇതൊന്നും അറിയാതെ തൊട്ട് അപ്പുറത്തു കിടക്കുന്നു
ബോക്സർ മാത്രം ഇട്ടിരുന്ന കൊണ്ട് ആരാ എന്നു മനു വിളിച്ചു ചോദിച്ചു
“ഞാനാടാ നിന്റെ ചേച്ചി “
കോട്ടുവായിട്ടു കൊണ്ട് മനു എണീറ്റു വാതിൽ തുറന്നതും പൂജയുടെ അഞ്ചു വയസുകാരൻ മകൻ ആയുഷ് അകത്തേക്ക് ഓടി കയറി
” ഈ കുരിപ്പും ഉണ്ടായിരുന്നോ..ആഹാ ചേച്ചികുട്ടി സാരി ഒക്കെ ഉടുത്ത ആണല്ലോ “
“നല്ല ഫോമിൽ ആയിരുന്നു എന്ന് തോന്നുന്നു” പൂജ മുഖം ചുളിച്ചു കൊണ്ട് കട്ടിലിലേക്ക് നോക്കി
അപ്പോഴേക്കും ആയുഷ് ചാടി ഉണ്ണിയുടെ പുറത്തു കയറിയിരുന്ന ഉണ്ണിയെ എണീപ്പിചിരുന്നു
“മോർണിംഗ് ചേച്ചി”
“ദേ അവിടെ കാണിക്കുന്ന സ്വഭാവം ഇവിടെ വന്ന് എടുത്താൽ ഉണ്ടല്ലോ .
“എന്റെ ചേച്ചി ഗോവ പോയി വന്നതിന്റെ ഒരു ആഘോഷം ഒരേ ഒരു പഫ്.. അത്രേ ഉള്ളു ” ഉണ്ണി കണ്ണു തിരുമ്മി എണീറ്റു
“ഉവ്വ് അത് കാണാനും ഉണ്ട് .. വേഗം കുളിച്ച് രാജകുമാരന്മാർ താഴേക്ക് ഇറങ്ങിക്കോ .. ഇവിടെ കുറെ ആവശ്യങ്ങൾ ഒക്കെ ഉണ്ട് ..കിടക്കുന്നു വെയിൽ അടിക്കുന്ന വരെ ..വാടാ ഇങ്ങോട്ട് .” പൂജ ആയുഷിനെയും വലിച്ചു താഴേക്കു ഇറങ്ങി
“ചേച്ചി രാവിലെ കലിപ്പ് ആണല്ലോ “
“നി വന്നല്ലേ ഉള്ളു മോനെ.. ഇന്നലെ വരെ എന്റെ തന്തയും നിന്റെ തന്തയും കൂടി എന്നെക്കൊണ്ട് ആയിരുന്നു അടിമപ്പണി ..ഇപ്പോ കൂട്ട ആയി എനിക്ക് ..സമാധാനം ആയി..”
ഉണ്ണി അലമാര തുറന്നു കുളിച്ചു മാറാൻ ഉള്ള ഡ്രസ് എടുത്തു ബാത്റൂമിലേക്ക് കയറി
ഉണ്ണിയുടെ കൂടെ താഴേക്ക് ഇറങ്ങുമ്പോൾ ആണ് തറവാട്ടിൽ കല്യാണം ഇത്രേ വലിയ ആഘോഷം ആണെന്ന് മനു അറിയുന്നത്
ഒരു ജാഥ നടത്താൻ ഉള്ള ആളുകൾ അവിടെ ഉണ്ട്
ദാസും ഫാമിലിയും ബാംഗ്ലൂർ ബേസ്ഡ് ആയിരുന്നത് കൊണ്ട് ചടങ്ങുകളും അവിടെ ആയിരുന്നു ഇല്ലെങ്കിൽ ചേച്ചിയുടെ കല്യാണവും ഇവിടെ ആയിരുന്നു നടക്കേണ്ടിയിരുന്നത്
അതിന്റെ ഒരു കുശുമ്പ് അവൾക്കുണ്ടോ എന്നൊരു സംശയവും ഉണ്ട്
“ആഹ് നീ എപ്പൊ വന്നു? ” ഹാളിൽ അലങ്കാരപണികളുടെ മേൽ നോട്ടത്തിൽ ആയിരുന്നു മാധവമേനോൻ … ഉണ്ണിയുടെ അച്ഛൻ ..
കൂടെ മനുവിന്റെ അമ്മയും ചെറിയമ്മയും
“ഇന്നലെ എത്തി ചെറിയച്ചാ ..”
“നി ഒരുപാട് നാളുകൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്”
“അതെങ്ങനെയ മാധവേട്ട.. അവന് എന്തു പറഞ്ഞാലും തിരക്ക് അല്ലെ ..അല്ലെടാ ?”
“ഈ അമ്മ ചുമ്മാ പറയുന്നതാ “മനു അമ്പികയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചെറിയമ്മയെ നോക്കി ചിരിച്ചു പരിചയം പുതുക്കി
“ഇവാൻ ഇടക്ക് എങ്കിലും വന്നിട്ടു പോവും.അവന്റെ കൂടെ നിനക്കും വന്നുകൂടെ?” ഉണ്ണിയുടെ ‘അമ്മ മനുവിനെ നോക്കി
മനു ഉണ്ണിയെ നോക്കി അർത്ഥം വച്ച ഒന്ന് ചിരിച്ചു
ഇവൻ വരുന്നതിനു ദുരുദ്ദേശം ഉണ്ട് എനിക്കതില്ലല്ലോ
“ഏതായാലും നീ വന്നത് നന്നായി..നീ പൂമുഖത്തേക്ക് ചെന്നോളൂ ഏട്ടൻ അവിടെ ഉണ്ട് “
മനു പൂമുഖത്തേക്ക് നടന്നു
ഒരു കല്യാണവീടിന്റെ എല്ല തിരക്കുകളും അവിടെ കാണാൻ ഉണ്ടായിരുന്നു
അച്ഛനും വല്യമ്മയും പൂമുഖത്ത് നിന്നു കാര്യമായ സംസാരത്തിലാണ്
അതാണ് വല്യമ്മ എന്നു ഉണ്ണി ആണ് അവനോട് പറഞ്ഞതു
സുചിത്ര അവനു പുറം തിരിഞ്ഞു നിന്നിരുന്നത് കൊണ്ട് അവനു അവരെ കാണാൻ പറ്റുന്നുണ്ടായില്ല
അച്ഛനെയും അമ്മാവന്മാരെയും അടക്കിനിർത്താൻ പോന്ന വല്യമ്മയെ കാണാൻ ഉള്ള ആകാംക്ഷയിൽ അവൻ എത്തി വലിഞ്ഞു നോക്കി
“മനു ഇങ്ങോട്ടു വരൂ..” അവനെ കണ്ട മാത്രയിൽ നന്ദൻ ,അവന്റെ അച്ഛൻ അവനെ വിളിച്ചു
“ഇവനെയും ഉണ്ണിയേയും വിടാം കുട്ടികളുടെ കൂടെ ..”
സുചിത്ര അവനെ നോക്കി ഗൗരവം വിടാതെ ഒന്നു പുഞ്ചിരിച്ചു..
“സുഖം ആയിരിക്കുന്നൊ മനു ? “
മനു അവരെ കണ്ട അത്ഭുദം കൂറി നിന്നു പോയി എന്നതാണ് വാസ്തവം
ബാഹുബലിയിലെ രമ്യ കൃഷ്ണനെ പോലെ ഒരു ലക്ഷണമൊത്ത പെണ്ണ്
ഇവരെ എങ്ങനെ അനുസരിക്കാതെ ഇരിക്കും
മുഖത്തു തന്നെ ഉണ്ട് ആ ആജ്ഞാഭാവം
അവൻ അവരെ നോക്കി തലയാട്ടി
മനുവിനെയും കൂട്ടി കല്യാണിയെ അമ്പലത്തിലേക്ക് അയക്കാൻ ആയിരുന്നു നന്ദൻ അവരെ വിളിച്ചത്
ഉണ്ണിയെ മാല എടുക്കാനും മറ്റുമായി അയച്ചു
തമാസിക്കരുത് എന്നു പ്രത്യേകം പറയാനും അയാൾ മറന്നില്ല
ടാർ ചെയ്ത നാട്ടു വഴിയിലൂടെ സിറ്റി പൊടി പറത്തി പാഞ്ഞു
“ചേച്ചി …നമ്മുടെ വല്യമ്മ ഇല്ലേ പുള്ളി എന്താ കല്യാണം ഒന്നും കഴിക്കാഞ്ഞത്?”
“നീ ഇപ്പോഴാണോ അതൊക്കെ അന്വേഷിക്കുന്നെ?”
“അതല്ലന്നെ.. എനിക് ഓർമ ഇല്ല “
“പണ്ട് …വളരെ പണ്ട് ആണേ.. വല്യമ്മ കുട്ടി ആയിരിക്കുമ്പോ .. അച്ഛമ്മയെ പതായത്തിൽ വച്ചു പാമ്പു കൊത്തി..അതോടെ ആള് നീലിച്ചു ഒറ്റ വീഴ്ച..കൊത്തിയ പാമ്പിനെ വച്ചു മാത്രമേ വിഷം ഇറക്കാൻ പറ്റു എന്നു വൈദ്യർ പറഞ്ഞതോടെ എല്ലാവരും പത്തായം മുഴുവൻ അരിച്ചു പെറുക്കി ..ഏഹേ പാമ്പിന്റെ പൊടി പോലും ഇല്ല ..അന്ന് വല്യമ്മക്ക് എട്ടോ പത്തോ വയസ് ഉള്ളു .. അച്ഛച്ഛനോട് വല്യമ്മ പറഞ്ഞു നീലതതാമരയുടെ തണ്ടു പിഴിഞ്ഞു ഒഴിച്ചാൽ വിഷം ഇറങ്ങും എന്നു “
“ആണോ ” മനുവിന് അത്ഭുദം ആയി
“ഹാ നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് ..ഇടക്ക് കേറാതെ “
“എന്നിട്ട്?”
“വല്യമ്മ ചെറുത് അല്ലേ ..അച്ഛച്ഛൻ അതു കേട്ട ഭാവം നടിച്ചില്ല .. പുള്ളിക്കാരി എന്താ ചെയ്തത് അമ്പപകുളത്തിൽ ഇറങ്ങി താമര പറിച്ചുകൊണ്ട് തറവാട്ടിലേക്ക് വന്നു..”
“ആണോ”
“അതല്ല രസം..വല്യമ്മ താമര ആയി വന്നതിനു പുറകെ അത്രെയും നേരം തപ്പിയിട്ടു കിട്ടാത്ത ആ പാമ്പും ഇറങ്ങി വന്നു.. നല്ല ഒന്നാംതരം മൂർഖൻ .. പാമ്പ് കൊത്തിയ വിഷം തിരിച്ചു എടുത്തു പോയതിനു പിന്നാലെ വല്യമ്മ താമരതണ്ടു മുറിച്ചിട്ടപ്പോൾ ഉടനെ അച്ചമ്മ കണ്ണു തുറന്നുവത്രെ”
“അതുകൊണ്ടാണോ കല്യാണം കഴിക്കാഞ്ഞത്?”
“അതു കൊണ്ടല്ല പൊട്ടാ..അമ്പലകുളത്തിലെ താമര പാർവതി ദേവിയുടേത് ആണ്. നടയിൽ നാണയം വച്ചു വഴിപാട് കഴിച്ചു പ്രാർത്ഥിച്ചിട്ടു താമര വിരിഞാൽ മാത്രമേ അവകാശികൾക്കു കൊടുക്കൂ ..അല്ലാതെ വിരിയുന്ന താമര ദേവിക്ക് പൂജ നടത്തണം എന്നാണ് “
“തണ്ട് അല്ലെ എടുത്തത് താമര ഒന്നും ചെയ്തില്ലലോ ” മനു അമ്പലത്തിനു മുന്നിൽ വണ്ടി നിറുത്തി
കല്യാണി ഡോർ തുറന്ന് ഇറങ്ങി
“ബാക്കി പറഞ്ഞിട്ടു പോ .”
“ഒരു അരമണിക്കൂറിനുള്ളിൽ വരാം..നീ കേറുന്നില്ലലോ”
ഇല്ലെന്നു മനു തലയാട്ടി
കല്യാണി വരും വരെ മനുവിന് സ്വസ്ഥത ഉണ്ടായില്ല
എന്തായിരിക്കാം സംഭവിച്ചത് എന്ന അറിയാൻ ഉള്ള ആകാംഷ അവനെ വല്ലാതെ പിടികൂടിയിരുന്നു
അക്ഷമനായി വാച്ചിൽ നോക്കി കൊണ്ടിരുന്ന മനുവിനെ കണ്ടു ചിരിച്ചു കൊണ്ട് ആണ് കല്യാണി കാറിൽ കയറിയത്
“ചേച്ചി… ബാക്കി..”
“അങ്ങനെ താമര പറിച്ചവരാരും പിറ്റേന്ന് വെളുപ്പിക്കാറില്ല മനു..എല്ലാവരും വല്യമ്മ മരിക്കും എന്നു കരുതി പ്രാർത്ഥനയും മന്ത്രങ്ങളും ആയി ഇരുന്നു ..പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ വല്യമ്മ പിറ്റേന്ന് എഴുനേറ്റു”
“കാര്യം ആയിട്ടും? “
“നിനക്കു വല്യമ്മയെ കാണുമ്പോൾ ഇതൊക്കെ തമാശ ആണെന്ന് തോന്നുന്നുണ്ടോ”
മനുവിന് ഉത്തരം ഉണ്ടായിരുന്നില്ല
കല്യാണി തുടർന്നു
“പിറ്റേന്ന് പുലർച്ചെ തന്നെ മേപ്പാടാൻ തറവാട്ടിൽ എത്തി.. വല്യമ്മ ദേവിയുടെ അവതാരം ആണെന്ന് അദേഹത്തിന് വെളിപാട് കിട്ടിയത്രെ, ഉടനെ വല്യമ്മയെ ദേവിസങ്കല്പം ആയി പ്രതിഷ്ഠിക്കണം എന്നു ആവശ്യപ്പെട്ടു.. അന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ചു വല്യമ്മയെ ദേവി ആക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. മുപ്പതു വർഷങ്ങൾക്കു ശേഷം മറ്റൊരു ദേവിസങ്കല്പം ഉണ്ടാവുന്നത് വരെ തറവാടും അമ്പലവും വിട്ടു പുറത്തിറങ്ങാതെ തന്നെ കണിമംഗലം വല്യമ്മയുടെ കാൽകീഴിൽ വരും എന്ന് പ്രവചിച്ചിരുന്നു ..അതു സത്യം ആയില്ലേ..അവർ അറിയാതെ എന്തെങ്കിലും ഇവിടെ നടക്കുന്നുണ്ടോ?
“അതല്ല ചേച്ചി ദേവി ആയി പ്രതിഷ്ഠിച്ചാൽ കല്യാണം കഴിച്ചു കൂടെ?”
“ദേവിസങ്കല്പം പരിശുദ്ധമാണ്.. അന്യപുരുഷന്റെ നോട്ടം പോലും ഏൽക്കാത്ത കന്യക .. “
“ഓഹ് ..ഡാർക്ക് “
“ഇവിടെ എല്ലാവരും അങ്ങനെ ആണ് വിശ്വസിക്കുന്നത് മോനെ..”
“അപ്പൊ വല്യമ്മ പുറത്തു ഇറങ്ങിയിട്ടെ ഇല്ല?”
” നീ കുളക്കടവ് കഴിഞ്ഞു ഊട്ട് പുര കണ്ടിരുന്നോ?
“ശ്രെദ്ധിച്ചില്ല..”
“അതിനടൂത്ത് ഒരു ചെറിയ നാലുകെട്ട് ഉണ്ട്.. അവിടെ ആണ് താമസിക്കുക .. പഠിപ്പിക്കാൻ അവിടെ ആള് വരും .. ഭക്ഷണം വെയ്ക്കാനും കുളിപ്പിക്കാനും അടിച്ചുവാരനും ഒക്കെ പ്രത്യേകം പരിചാരകർ ഉണ്ട്.അതിനകത്ത് ആയിരുന്നു മുപ്പതു വർഷം”
“മുപ്പതു വർഷമോ?”
“അതേ.. മുപ്പതു വർഷം.. ഓർക്കാൻ കൂടി വയ്യ പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് ആണ് അന്ന് മേപ്പാടാൻ പറഞ്ഞത് അനുസരിച്ചു വല്യമ്മ പുറം ലോകം കാണുന്നത്.”
“അമിഷിന്റെ ഒക്കെ ഫിക്ഷൻ വായിക്കും പോലെ ഉണ്ട്”
“നീ ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു മനു..”
“ഇനിയും ഉണ്ടോ കഥകൾ?”
മനു കണിമംഗലതെക്കു കാർ ഓടിച്ചു കയറ്റി
വെയിൽ വീണു തിളങ്ങിയ തറവാട്ടു പേരു കൊത്തിയ കല്ലിലേക്ക് നോക്കി കല്യാണി ചിരിച്ചു
“ഒരുപാട്..രഹസ്യങ്ങളുടെ ഒരു കലവറ ആണ് കണിമംഗലം”
***********************************************************
“മനു…മനു.. എന്ത് ഉറക്കം ആ ഇതു എണീറ്റെ” പൂജ മനുവിനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു
ഇവൾക്ക് രാവിലെ വാഴ കുലുക്കും പോലെ കുലുക്കാൻ വല്ല നേർച്ചയും ഉണ്ടോ ശല്യം
ഉറക്കച്ചടവിൽ കണ്ണു തുറന്ന് മനു കണ്ടത് തന്റെ ബോക്സർ മാത്രം ഇട്ട മേനി കണ്ടു തല താഴ്ത്തി ചിരിക്കുന്ന ഗായത്രിയെ ആണ്
മനു ഉടനെ പുതപ്പു വാരി ദേഹത്തേക്ക് ഇട്ടു ഇളിഭ്യനായി ചിരിച്ചു
അവൾക്കു കുറച്ചു വണ്ണം ഉണ്ടെന്നത് ഒഴിച്ചാൽ തരക്കേടില്ലാത്ത ഒരു ആനച്ഛന്ദം ഒക്കെ ഉണ്ട്
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു
മനു ദേഷ്യത്തിൽ പൂജയെ നോക്കിയതും അവൾക്കു ചിരി പൊട്ടി നി പൊക്കോ ഗായത്രി എന്നു പറഞ്ഞു അവൾ ഗായത്രിയെ താഴേക്ക് വിട്ടു
“എന്നായാലും അവൾ കാണേണ്ടത് അല്ലെ?”
“ആഹാ അതു നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?”
മനു എണീറ്റു ഷർട്ട് ഉടുത്തു
ഇനിയും ആരെങ്കിലും വന്നാലോ
“നിനക്കു അവളെ ഇഷ്ടായില്ല?”
പൂജ ചായയിൽ മധുരം ഇട്ട് അവനു നീട്ടി
“ആ തരക്കേടില്ല, അല്ല ഉണ്ണി എവിടെപ്പോയി അവൻ ശിൽപയുടെ കൂടെ ആയിരുന്നോ?”
“പതിയെ പറ ചെക്കാ..” പൂജ മനുവിന്റെ വാ പൊത്തി ” ഇതു ബാംഗ്ലൂർ അല്ല..അവൻ രാവിലെയെ എണീറ്റു നിന്നെ വിളിച്ചപ്പോൾ നി എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറയുക ആയിരുന്നു എന്ന് പറയുന്നുണ്ടായി..”
“അവനു വട്ടാണ്”
“കാര്യം പറ.. നിനക്കു അവളെ ഇഷ്ടായില്ലേ”
“വെരി ബാഡ് ആണ് സെലക്ഷൻ.. ഒരു സ്പാർക്ക് പോലും ഇല്ല”
“അതൊക്കെ വന്നോളും”
“എന്ന ചെക്കനെയും കണ്ടു പിടിക്കേണ്ടി വരും”
“നീ കളി പറയല്ലേ മനു”
“കളിയല്ല ചേച്ചി.. ഈ ടൈപ് നാടൻ കൊച്ചുങ്ങളെ ഒന്നും എനിക് താല്പര്യം ഇല്ല..ചുമ്മാ ടൈം പാസ് പോലും”
“നിന്നോട് പറഞ്ഞു തുടങ്ങിയാ ഞാൻ നിന്നെ കുത്തി കൊല്ലേണ്ടി വരും.. കുളിച്ചു താഴേക്കു വായോ..ഇന്ന് ഹരിയുടെ വീട്ടുകാർ വരും.ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്തുതീർക്കാൻ”
പൂജ സാരി മടക്കി കുത്തി എണീറ്റു വത്തിൽക്കളെക്കു നടന്നു
“ദാ വരാണ്.. ഈ ഡ്രസ് ഒന്നു എടുക്കട്ടേ” മനു ഡ്രെസ്സും തോർത്തും ഒക്കെ കയ്യിൽ എടുത്തു
“നീ നടുമിറ്റത് ആണോ കുളിക്കാൻ പോവുന്നെ?”
“അല്ല കുളക്കടവിലക്ക്..കുളത്തിൽ ഒക്കെ കുളിച്ച ഓർമ പോലും ഇല്ല”
ആ എന്തെങ്കിലും ചെയ്യ് എന്നു പറഞ്ഞു പൂജ പുറത്തേക്കു പോയി
മനു വാച്ച് എടുത്തു നോക്കി
സമയം ആറാവുന്നെ ഉള്ളു
പൊരിഞ്ഞ തണുപ്പും
മനു കൈകൾ കൂട്ടി തിരുമ്മി കുളക്കടവിലേക്കു നടന്നു
ഊട്ടുപുരയ്ക്കു അടുത്ത ആണ് വിശാലമായ കുളക്കടവ്
കടവ് മാത്രം അല്ല കുളവും വിശാലമാണ്
നാലു മൂലയിലും കരിങ്കല്ല് കെട്ടി ഉയർത്തിയ കുളം
നാലെ ഉള്ളോ
അഞ്ചേന്ന് ആണ് ഓർമ
മനു ഷർട്ട് അഴിച്ചു നിലത്തേക്കിട്ടു
കുളത്തിലേക്കു ചാടാൻ ആയുംമുൻപ് കൂടിവരുന്ന കൊലുസ്സിന്റെ ശബ്ദം കേട്ട് അവൻ കാതോർത്തു
ഈ നേരത്തു ആരാ കൊലുസ്സിട്ടു നടക്കാൻ
ഇനി വല്ല യക്ഷിയും ആയിരിക്കുമോ
മനു പടവുകൾ കയറി മുകളിലേക്ക് നടന്നു
വെയിൽ വീണു തുടങ്ങിയതെ ഉള്ളു
മഞ്ഞു മാഞ്ഞിട്ടും ഉണ്ടായില്ല
തെളിഞ്ഞു വന്ന ആ രൂപം കണ്ട മനു വാ പൊളിച്ചു പോയി
പനങ്കുല പോലെ വിടർത്തിയിട്ട നനഞ്ഞ മുടി നെറ്റിയിലേക്കു വീണുകിടക്കുന്നു അതിനിടയിൽ വീതിയിൽ വരച്ച കുറി
വിടർന്ന കണ്ണുകൾ ചിമ്മി അവൾ ആകാശത്തേക്ക് നോക്കി ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി വിടർന്നു
വെയിൽ തട്ടുമ്പോൾ തിളങ്ങുന്ന പച്ച കല്ലുള്ള മൂക്കുത്തി
ഓറഞ്ച് നിറത്തിൽ ഉള്ള വലിയ ചുണ്ടുകൾക്കു ഭംഗി കൂട്ടുന്ന ഇടം പല്ല്
നീണ്ട കഴുത്തിലും ഉണ്ട് ചന്ദനം
ഒതുങ്ങിയ മാറിടത്തിനു മുകളിൽ അവയിലേക് ഇറങ്ങുന്ന ചാലിന് തൊട്ടു മുന്നിൽ മുറുക്കി കെട്ടിയ മുലക്കച്ച മുട്ടിനു താഴേക്ക് ഇറങ്ങി കിടക്കുന്നു
ഗോതമ്പിന്റെ നിറം ഉള്ള കാലിൽ ചേർന്നു കിടക്കുന്ന കുഞ്ഞു മണികൾ ഉള്ള സ്വർണ കൊലുസ്സ
മനു ഇമചിമ്മാൻ ആവാതെ അവളെ നോക്കി നിന്നു
“നീ എന്താ ഇവിടെ”
കല്യാണി അടുത്തേക്ക് വന്നത് പോലും അവൻ അറിഞ്ഞില്ല
അവൾ അടുത്തു വന്നു മനുവിനെ തട്ടി വിളിച്ചു
“അതാരാ ചേച്ചി ?”
മനു ആ സ്ത്രീരൂപത്തിനു നേരെ വിരൽ ചൂണ്ടി
“ഇവിടെ നിക്കണ്ട മനു പോവാം..” കല്യാണി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു
“അതാരാ ?” മനു അപ്പോഴും ഒരു മാന്ത്രികവലയത്തിൽ ആയിരുന്നു
“അതു ..അതു.. രാധികയാണ്..”
“ഏതു രാധിക?” മനുവിന്റെ നെഞ്ചിടിപ്പ് കൂടി
“നീ അവളെ മറന്നോ മനു?”
മനു ഷർട്ട എടുത്തിട്ട് കുളിക്കാൻ നിൽക്കാതെ കല്യാണിയെ വലിച്ചു കൊണ്ട് ഓടി
“നീ ഇതെങ്ങോട്ടാ മനു ഈ ഓടുന്നെ”
മനു ഓടി മുറിയിലേക്ക ആണ് കയറിയത്
അലമാരയിൽ നിന്നു ബാഗ് പുറത്ത് എടുത്ത അവൻ സാധങ്ങൾ ഓരോന്നായി വലിച്ചു പുറത്തിടാൻ തുടങ്ങി
ഒന്നും മനസ്സിലാവാതെ കല്യാണി അവനെ നോക്കി നിന്നു
അവൻ എന്തോ പരതുക ആണെന്ന് അവൾക്കു മനസിലായി
തുണികൾക്കിടയിൽ നിന്നു ഫയലെടുത്തു ഡ്രോയിങ് ഷീറ്റുകൾ ഓരോന്നായി അവൻ തിരക്കിട്ടു മറിക്കാൻ തുടങ്ങി
പെട്ടെന്ന് നാലായി മടക്കിയ ഒരു ഷീറ്റ് കയ്യിൽ എടുത്തതും അവന്റെ മുഖം വിവർണ്ണമായി
ഓയിൽ പൈന്റിൽ വരച്ച ആ ചിത്രം അവൻ കല്യാണിക്കു നീട്ടി
ഒന്നും മനസിലാകാതെ അതു വാങ്ങി നിവർത്തിയ കല്യാണി ഞെട്ടി
അവളുടെ കണ്ണുകൾ വിടർന്നു
അത്ഭുതം കൂറി അവൾ മനുവിനെ നോക്കി
“രാധിക!!”
Comments:
No comments!
Please sign up or log in to post a comment!