രണ്ടാം വരവ്

രണ്ടുമൂന്നെണ്ണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇവിടുന്ന് പടിയിറങ്ങുമ്പോൾ…, വാശിയായിരുന്നു ഒരു തിരിച്ചുവരവ്. കാരണം ഒന്നും ഉപേക്ഷിച്ചു പോകാൻ സാധ്യമല്ലല്ലോ എനിക്ക്… ഈ അടിയും പിടിയും വഴക്കും കുസൃതിയും ഒന്നും…!!!

അതുകൊണ്ടുതന്നെ തിരിച്ചുവരുന്നത് നിങ്ങളെയൊക്കെ ഒരല്പമെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാവണ്ടേ???… അതുകൊണ്ടാണ് എനിക്കെന്റെ ചേച്ചിക്കുട്ടിയെത്തന്നെ കൊണ്ടുവരേണ്ടി വന്നത്. അന്ന് സ്വീകരിച്ചതുപോലെ ഇത്തവണയും എല്ലാവരും ചേച്ചിക്കുട്ടിയെ സ്വീകരിക്കും എന്നുതന്നെ വിശ്വസിക്കുന്നു. ആ പഴയ ചേച്ചിക്കുട്ടിയെത്തന്നെ പകർത്തിയെഴുതാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറയുമെന്നുള്ള വിശ്വാസത്തോടെ തുടങ്ങട്ടെ… പാതിവഴിയിൽ കിടക്കുന്നത് എത്രയും പെട്ടന്ന് തീർക്കാൻ ഞാൻ ശ്രമിക്കാം…

ബൈക്കും പാർക്ക് ചെയ്ത് ഹാളിലേക്ക് ബാഗും തൂക്കി കയറിചെല്ലുന്നത് കണ്ടതെ അച്ചു വിളിച്ചുകൂവി.

അമ്മേ… ദേ കാണാതെപോയ ഒരു മുതല് തിരിച്ചുവന്നിട്ടുണ്ടെ….!!!

മിണ്ടാതിരിക്കാൻ പറഞ്ഞുള്ള സീതേച്ചിയുടെ ശബ്ദം അതിലും ഉച്ചത്തിൽ അടുക്കളയിൽ നിന്ന് കേട്ടു.

എന്നെക്കണ്ടിട്ടും അച്ചു വീണ്ടും കസേരയിലേക്ക് കാല് കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പഴേ ഒരു പന്തികേട് മണത്തു. അല്ലെങ്കിൽ ചാടിയെണീറ്റുവന്ന് എന്തെങ്കിലും ഡയലോഗ് വിടേണ്ടതാണ്. അപ്പഴാണ് ഞാനുമത് ശ്രദ്ധിച്ചത്. ആള് വന്നിട്ടില്ലാ….!!!

എൻ പൊണ്ടാട്ടി എങ്കടീ??? പരിഭ്രാന്തിയോടെ അതിലേറെ കാണാനുള്ള കൊതിയോടെ ഞാനവളെ നോക്കി.

ജോക്കുട്ടാ… ഈ കല്യാണത്തിന് തമിഴിൽ എന്താ പറയുന്നേ???

എന്തോന്ന്???

എടാ ഈ കല്യാണമില്ലേ??? കല്യാണം…വിവാഹം… മാരിയേജ്. അതിന് തമിഴിൽ എന്താ പറയുന്നെന്ന്!!!

തമിഴിൽ… തമിഴിൽ തിരുമണം എന്നല്ലേ??? നീ അവശ്യമില്ലാത്തത് പറയാതെ അവളെവിടെന്നു പറയടീ…

ആ എന്നാ മോൻ ഒരുകുപ്പി എണ്ണയുമായി വേഗം ചെല്ല്. പൊണ്ടാട്ടി കെട്ടാൻ തയ്യാറായി ഇരിപ്പുണ്ട്…

അയ്യോ…. അച്ചു പറഞ്ഞു തീരുമുന്നേ നെഞ്ചിൽ കൈവെച്ചുകൊണ്ടൊരു നിലവിളി എന്നിൽനിന്നുയർന്നു.

ഡെയ്ഞ്ചർ ആണൊടീ??? കലിപ്പിലാണോ???

പിന്നല്ലാതാ… ചെന്ന് നോക്ക്. കൊന്നില്ലെങ്കി ഭാഗ്യം.!!!

സർവ ദൈവങ്ങളെയും വിളിച്ചുകൊണ്ടാണ് മുറിയിലേക്ക് നടന്നത്. ദൈവമേ… ഇടി കൊള്ളിക്കല്ലേ …

ഉം…ആരാ…??? ചാരിയിട്ടിരുന്ന മുറിതുറന്നു അകത്തേക്ക് കാലുവെച്ചതെ കേട്ടത് നല്ല കട്ടക്കലിപ്പിലുള്ള ആ ചോദ്യമായിരുന്നു.



ഞാൻ ഞാൻ ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞു. കുളി കഴിഞ്ഞു കണ്ണാടിയിലേക്ക് നോക്കിനിന്ന് മുടി ചീകുകയാണ് എന്റെ പൊന്നോമന ഭാര്യ. അല്ല എന്റെ ചേച്ചിക്കുട്ടി!!!.

ഏ??? ഞാൻ ഒന്നും മനസ്സിലാകാതെ തിരിഞ്ഞുനോക്കി. ആരാ പുറകിൽ???

ചോദിച്ചത് കേട്ടില്ലേ??? ആരാന്ന്??? വരുന്നോർക്കും പോകുന്നോർക്കും തൊന്നുംപോലെ കേറിവരാൻ ഇത് സത്രമൊന്നുമല്ല…

യാതൊരു ദാക്ഷിണ്യവുമില്ലാത്ത ചോദ്യം. തിരിഞ്ഞുപോലും നോക്കാതെ കണ്ണാടിയിലേക്ക് തന്നെ നോക്കിക്കൊണ്ടാണ് ചോദ്യം. അതിലൂടെ എന്നെ കണ്ടുകൊണ്ടാണ് ചോദ്യം. കാര്യം ചോദ്യം ദേഷ്യത്തിലാണെങ്കിലും എന്നെ കണ്ടതിലുള്ള സന്തോഷത്തിരയിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു. നിന്ന നിൽപ്പിൽ ഞാൻ ചേച്ചിയെ ഒന്നടിമുടി നോക്കി. പതിവുപോലെ ഒരു അയഞ്ഞ ഷർട്ടും പാവാടയുമാണ് ഇന്നും വേഷം. കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ ആ ക്രീം കളർ ഷർട്ടിന്റെ തോളിലും പുറത്തുമെല്ലാം ചില ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതാ ദേഹത്തിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ…!!!

ഒന്നും പറയേണ്ടന്റെ കുട്ട്യേ… ഞാനൊരാളെത്തിരക്കി ഇറങ്ങിയതാ… അപ്പ ആരാണ്ട് പറഞ്ഞു… എന്റെയൊരു പാവം കെട്യോള് ഇവിടുണ്ടെന്ന്…!!!. എന്നാപ്പിന്നെ ഒന്ന് കണ്ടെച്ചും പോകാവന്നു കരുതി കയറിയതാ… അല്ലാ… പറഞ്ഞപോലെ എന്റെ പെണ്ണെന്തിയെ????

ചേച്ചിക്കടുത്തേക്ക് നടന്നടുത്തുകൊണ്ടായിരുന്നു ഞാനത് പറഞ്ഞത്. ഞാൻ അടുത്തേക്ക് ചെല്ലുന്നതറിഞ്ഞതും ചേച്ചി പെട്ടന്ന് എന്റെ നേർക്ക് തിരിഞ്ഞുനിന്നു. ഞാനാകട്ടെ ആരെയോ തിരയുംപോലെ ചേച്ചിക്കിരുവശത്തേക്കും നോക്കി. എന്നിട്ട് പെട്ടന്ന് ആ വയറിൽ ചുറ്റിപ്പിടിച്ചു എടുത്തുയർത്തി ഒന്ന് കറക്കി.

ഛീ… വിട്… വിടെടാ… വിടെന്നെ… പോ… പൊക്കോ… എങ്ങോട്ടാന്നുവെച്ചാ പൊക്കോ… തൊടണ്ട… ഇട്ടേച്ചു പോയതല്ലേ… പൊക്കോ… ഇപ്പ എന്നാതിനാ വന്നേ…???…പോ… പൊക്കോ…

ചേച്ചി എന്റെ കൈക്കുള്ളിൽ കിടന്നു കുതറി. അപ്പോഴാണ് ഞാനത് കണ്ടത്. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.!!

ആഹാ… പെണക്കത്തിലാ എന്റെ ചേച്ചിക്കുട്ടി??? ചേച്ചിയെ താഴെനിർത്തി ഇടംകൈകൊണ്ടു ചുറ്റിപ്പിടിച്ചു ആ മുഖം വലംകൈകൊണ്ട് പൊക്കിപ്പിടിച്ച് ഞാനാ മുഖത്തേക്ക് നോക്കി.

ആ ചെലപ്പോ ആയിരിക്കും… പോ.. എങ്ങോട്ടാന്നുവെച്ചാ പൊക്കോ… എന്നതിനാ ഇപ്പ വന്നത്??? ഇവിടാരെ കാണാനാ??? പോ എങ്ങോട്ടാന്നുവെച്ചാ..

ചേച്ചിയെന്റെ കൈകൾ തട്ടിമാറ്റി അകന്നുമാറാൻ നോക്കി.
അത് പ്രതീക്ഷിച്ചുതന്നെ നിന്നിരുന്നതിനാൽ ഞാൻ ഇരുകൈകൊണ്ടും ചേച്ചിയെ ചുറ്റിപ്പിടിച്ചു. കുറെ കുതറലുകൾക്കും പതം പറച്ചിലിനും ശേഷമാണ് പെണ്ണൊന്ന് തണുത്തത്.

കഴിഞ്ഞോ …. കഴിഞ്ഞോ എന്റെ പെണ്ണിന്റെ വഴക്ക്???

എനിക്കാരോടും വഴക്കൊന്നുവില്ല..!!!

പിന്നെ.. ??? നിന്നെയെനിക്കറിയൂലേടീ ചേച്ചിപ്പെണ്ണേ…..

ആ ദേഷ്യവൊണ്ട്….എന്നാ അതിനിപ്പോ??അമ്മാതിരി പണിയല്ലേ എന്നോട് കാണിച്ചേ??? നാളെ വരാന്നും പറഞ്ഞു പോയിട്ട്… ഇന്ന്…ഇന്ന് ദിവസം എത്രായീന്നറിയാവോ???..

ആഹാ… നാളെന്നല്ലേ പറഞ്ഞത്??? എന്നിട്ട് ഇന്ന് വന്നിട്ടും എനിക്ക് കുറ്റവോ???

ദേ ജോക്കുട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടെ???….

ഹ… ഇതൊന്ന് കാണാനല്ലേടീ ചേച്ചിക്കുട്ടീ ഞാനീ പാടൊക്കെപ്പെട്ടത്??? ഈ മുഖത്ത് സങ്കടത്തേക്കാൾ ഈ ദേഷ്യം കാണാനല്ലേ എനിക്കിഷ്ടം??? അതൊന്ന് കാണാനല്ലേ ഞാനോടിവന്നത്???.

ഞാനാ മുഖം പിടിച്ച് ഇരുവശത്തേക്കും ആട്ടി. ആ കൊഞ്ചിക്കലിൽ അറിയാതൊരു ചിരി ആ മുഖത്ത് വിരിഞ്ഞെങ്കിലും പെട്ടെന്നുതന്നെ അതങ്ങു മാഞ്ഞു. വീണ്ടും മുഖത്തു സങ്കടഭാവം.

കഷ്ട്ടണ്ടട്ടോ ജോക്കുട്ടാ… ഞാനെന്തോരം വിഷമിച്ചൂന്നറിയോ? ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാരുന്നു. ഇന്നുവരും നാളേവരൂന്ന് കരുതി നോക്കിയിരിക്കുവാരുന്നു.

ഇത്രെംദിവസംകഴിഞ്ഞേ വരൂന്ന് പറഞ്ഞാരുന്നെ നീയെന്നെ വിടുവാരുന്നോടീ??? ഈ മുഖവൊന്നു വാടിയാ എനിക്കുപിന്നെ പോകാൻ പറ്റുവാരുന്നോ??? അതൊണ്ടല്ലേ ഞാൻ….

എന്നാലും….

ഒരെന്നാലുവില്ല. ദേ… ജോക്കുട്ടൻ വാക്ക് തരുന്നു… ഇനിയെന്റെ ചേച്ചിക്കുട്ടിയെ ഒറ്റക്കാക്കിയിട്ടു ഞാനെങ്ങും പോണില്ല. ദേ… കടേന്നു ലീവും പറഞ്ഞിട്ടാ പൊന്നേക്കുന്നെ…

സത്യം…????

സത്യം…!! ഇനി ജോക്കുട്ടനുണ്ടാകുവിവിടെ. എന്താ പോരെ???

ഉം …

എന്നാപ്പിന്നെ പിണക്കം തീർന്നതിന് എനിക്കെന്തേലും സമ്മാനം താ…

ഞാനൊരു കള്ളച്ചിരിയോടെ ചേച്ചിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു.

( …..തുടരും…)

ചെറിയൊരു തുടക്കമായിമാത്രം എഴുതിയതാണ്. പേടിക്കണ്ട. മറ്റുള്ള കഥകൾപോലെ ഇട്ടിട്ടുപോകില്ല. നവവധുവിന്റെ ഒന്നാം വാർഷികത്തിന് മുമ്പായി…അതായത് മുമ്പായി ഞാനിത് തീർത്തിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക…

Comments:

No comments!

Please sign up or log in to post a comment!