അഖിലിന്റെ പാത 7

പ്രിയ വായനക്കാരെ, ഏകദേശം ആറുമാസത്തോളം കഴിഞ്ഞാണ് ഞാൻ ഈ കഥയുടെ ബാക്കി പോസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ ആറുമാസം അതിനിടയിൽ ഈ കഥ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഇന്ന് അത് പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ മറന്നിട്ടുണ്ടാകും ഞാൻപോലും പല കഥാപാത്രങ്ങളുടെയും പേരുകൾ മറന്നുപോയി. അതുകൊണ്ട് പൂർണ്ണത കിട്ടാൻ പഴയ ഭാഗങ്ങൾ ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും. ഏതായാലും ഞാൻ കൂടുതൽ പറഞ്ഞു നിങ്ങളെ ബോർ അടുപ്പിക്കുന്നില്ല. നമുക്ക് കഥയിലേക്ക് കടക്കാം.

ഇന്നാണ് ആ ദിവസം, വർഷയുടെയും നീരജിന്റെയും കൊലപാതകിയായ അഖിലിന്റെ റിമാൻഡ് കാലാവധി കഴിയുന്ന ദിവസം. അതായത് ഞാൻ കാത്തിരുന്ന ദിവസം, ഇന്ന് രാവിലെ 10 മണിക്കാണ് എന്നെ കോടതിയിൽ ഹാജരാക്കുന്നത്, അഞ്ചുദിവസത്തെ ഗൃഹപാഠങ്ങളെല്ലാം ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു. ഇന്ന് ആണ് റീനയുടെ മൊഴിയെടുക്കുന്നു, റീന പൊലീസിന് കൊടുത്ത മൊഴി എനിക്ക് അനുകൂലം ആണെങ്കിലും അതിന് മാത്രം എന്നെ രക്ഷിക്കാൻ കഴിയില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കാരണം എനിക്ക് എതിരെ നിൽക്കുന്നവർ എന്തിനും പ്രാപ്തിയുള്ളവരാണ്. വിക്രമൻ ലക്ഷങ്ങൾ മുടക്കി ഇറക്കിയ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വിരേന്ദ്രകുമാർ ആണ് എനിക്ക് എതിരെ ഹാജർ ആകുന്നത്. എനിക്ക് ഒരു ജീവപര്യന്തം എങ്കിലും വാങ്ങിച്ചു കൊടുത്താൽ പ്രമോഷനും അതുപോലെ വലിയ സാമ്പത്തിക ലാഭങ്ങളും മുന്നിൽ കണ്ട് എനിക്ക് എതിരെ കിട്ടിയ എല്ലാ തെളിവും ഒന്നു വിടാതെ ഉൾപ്പെടുതത്തിയാണ് എസ് പി സന്ദീപ് കുമാർ എനിക്കെതിരെ ചാർജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. ഇന്ന് ഞാൻ പുറത്തിറങ്ങിയാലും എന്നെ ഇല്ലാതാക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും വിതുര വിക്രമൻ ഒരുക്കി വെച്ചിട്ടുണ്ട്. അമ്മയോട് വീട്ടിലെത്താം എന്ന് പറഞ്ഞ അവസാനദിവസം നാളെയാണ്. അതിന് എനിക്ക് ഇന്ന് ഇറങ്ങിയേ മതിയാകൂ.

എനിക്കുവേണ്ടി ഹാജരാകാൻ അഡ്വക്കറ്റ് വിൻസൻറ് തിരഞ്ഞെടുത്തത് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പകുതി മലയാളിയും പകുതി തമിഴ് നുമായ മുരുഗദാസിനെയാണ്. കോടതിയിൽ നടക്കാൻ പോകുന്നത് എന്തായാലും അത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതായിരിക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല. എന്നത്തേയും പോലെ ഇന്നും ഞാൻ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ എഴുനേറ്റു.

ഏകദേശം ഒരാഴ്ചയായിട്ട് പോലീസ് കസ്റ്റഡിയിൽ ആയതിനാൽ രാവിലെയുള്ള നടത്തം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എങ്കിലും രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതിന് യാതൊരു മുടക്കവും ഞാൻ വരുത്തിയില്ല. ജീവിതം നമുക്ക് തരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും. ഞാൻ നാട്ടിൽ നിന്നും ഇവിടേക്ക് വണ്ടി കയറുമ്പോൾ ഒരിക്കലും ഇത് പോലെ കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കിടക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല. ജീവിതത്തിൽ ഒന്നും നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെ നടക്കില്ലല്ലോ. എല്ലാ മോശം കാര്യങ്ങളിൽ ഒരു നല്ല കാര്യം ഉണ്ടാകും എന്നല്ലേ പറയാറ്. വർഷയുടെ നഷ്ടം പകരം വെയ്ക്കാൻ ഒന്നിനും കഴിയില്ലെങ്കിലും വാർത്തയിൽ ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ ഭൂരിപക്ഷം പേർക്കും ആദ്യം തോന്നുന്ന കാര്യം അതിന് ഉത്തരവാദി ആയവനെ ഈ ഭൂമി ലോകത്ത് നിന്നും ഇല്ലാതെയാക്കാൻ അതിന് എനിക്ക് സാധിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കർമ്മം ആയിരുന്നു അത്.

സമയം ഒമ്പത് ആയപ്പോൾ തന്നെ എന്നെ കോടതിയിലേക്ക് കൊണ്ട് പോകാനായി പൊലീസുകാർ വന്നു. പോലീസ് ജീപ്പിനെ പുറകിൽ ഇരുന്നു വരുമ്പോൾ വിനായക് ഞങ്ങളുടെ പുറകിൽ തന്നെ മറ്റൊരു കാറിൽ ഉണ്ടായിരുന്നു. കോടതിലെത്തിയത്തിന് ശേഷം പത്രക്കാരുടെയും ചാനലുകരുടെയും തിരക്ക് കാരണം വളരെ കഷ്ടപ്പെട്ടാണ് അകത്തേക്ക് കയറ്റിയത്. നിമിഷങ്ങൾ വളരെ സാവധാനം കടന്നു പോകുന്നത്പോലെ എനിക്ക് തോന്നി. പറയാനുള്ള കാര്യങ്ങൾ ഞാൻ മനസ്സിൽ പല ആവർത്തി പറഞ്ഞു. കോടതി കൂടി ജഡ്ജി തന്റെ സ്ഥാനത്തേക്ക് കടന്ന് വന്നു. അവിടെ ഉണ്ടായിരുന്നവരെല്ലാം എഴുനേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

ആദ്യമായി വിളിക്കപ്പെട്ടത് എന്റെ എതിർ ഭാഗം വക്കീലായ വീരേന്ദ്രകുമാറിനെയാണ്. എന്റെ മുകളിൽ രണ്ട് കൊലപാതകവും കെട്ടിവെക്കാൻ അയാൾ നല്ല രീതിയിൽ പരിശ്രമിച്ചു. ഞാൻ വിളിച്ച് വരുത്തിയ പോലീസ് വരെ എനിക്ക് എതിരായി സാക്ഷി പറഞ്ഞു.

പിന്നെ ഞാനും വർഷവും തമ്മിൽ തെറ്റായ എന്തോ ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ അയാൾ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോകളും ഞങ്ങളെ പരിചയം ഉള്ള പലരെയും വിസ്തരിച്ചു. നീരജ് വർഷയുടെ നല്ല സുഹൃത്ത് ആയിരുന്നെന്നും അവനോട് വർഷ അടുത്ത് ഇടപഴകുന്നത് ഇഷ്ടമില്ലാത്തത് കാരണമാണ് ഞാൻ രണ്ട് പേരെയും ഇല്ലാതാക്കിയതെന്നും അയാൾ പറഞ്ഞു. കൂടാതെ റീനയുടെ ബിസിനെസ്സ് രഹസ്യങ്ങൾ എനിക്ക് അറിയാമെന്നും അത് വെച്ച് അവളെ ഭീഷണിപ്പെടുത്തിയാണ് ഇങ്ങനെ ഒരു മൊഴി നൽകിച്ചതെന്നും അയാൾ വാദിച്ചു. അങ്ങനെ നുണകളുടെ ഘോഷയാത്രക്കൊടുവിൽ എനിക്ക് പരമാവധി ശിക്ഷ നൽകണം എന്ന് കോടതിയോട് ആവശ്യപ്പെട്ട് അയാൾ ഇരുന്നു.


അടുത്തത് എന്റെ വക്കീലിന്റെ ഊഴമായിരുന്നു. മുരുഗദാസ് എഴുനേറ്റ് വാദം ആരംഭിച്ചു. “ബഹുമനപ്പെട്ട കോടതിയോട് എനിക്ക് പറയാനുള്ളത് വളരെ കുറച്ച് കാര്യങ്ങൾ മാത്രം ആണ്. അതിൽ ആദ്യത്തേത് ഈ കേസിൽ പ്രതി എന്ന് ആരോപിക്കപ്പെട്ട ആഖിലിന് പറയാനുള്ളത് കേൾക്കണം എന്നാണ്.” എനിക് സംസാരിക്കാൻ അനുവാദം നൽകപ്പെട്ടു. ഞാൻ സാവധാനം പറഞ്ഞ് തുടങ്ങി. “കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കു…. ഞാൻ അഖിൽ ഞാൻ ഈ നഗരത്തിലേക്ക് വന്നത് ഒരു പുതിയ ജീവിതം തേടിയിരുന്നു. ഇവിടെ എന്നെ കാത്തിരുന്നത്. എന്നെപോലെ ചെറുപ്പക്കാരായ രണ്ട് അനാഥകുട്ടികളാണ്. ഞാൻ ആദ്യമായി ഒരു കച്ചവത്തിന്റെ ഭാഗമായാണ് അവരെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് സൗഹൃദം ആയി വളർന്നു. ഇത്ര ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപെട്ട അവരുടെ വിഷമങ്ങളും അത് മറച്ച് വെയ്ക്കാൻ ഒന്നു തീയായും മറ്റേത് പുഴയായും മാറിയതും എല്ലാം ഞാൻ മനസ്സിലാക്കി അവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ കൂടുതൽ കൂടുതൽ അവരോട് അടുത്തു അവർ എന്നോടും ചെറിയ കാലങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ എത്തി. അങ്ങനെ ഇരിക്കുമ്പോൾ ഒരുദിവസം റീന എന്നെ വിളിച്ച് വർഷക്ക് എന്തോ സംഭവിച്ചു എന്ന് അറിയിച്ചു. അവൾ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമായില്ലെങ്കിലും എനിക്ക് വർഷക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഞാൻ റീനയുടെയും വർഷയുടെയും വീട്ടിലേക്ക് തിരിച്ചു അവിടെ എത്തുന്നതിന് മുമ്പ് തന്നെ വർഷക്ക് കുത്തേറ്റത്തും റീനയുടെ ജീവിൻ ആപത്തിലാണെന്നും അറിഞ്ഞ ഞാൻ റീനക്ക് രക്ഷപെടാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു. റീനയുടെ വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച കുത്തേറ്റ് കിടക്കുന്ന വർഷയാണ്… അവളെ ഇല്ലാത്തിയവൻ എന്നെ കൊല്ലാൻ പുറകിൽ നിന്നും ആക്രമിച്ചു ഞാൻ അതിനെ പ്രതിരോധിച്ചു. അവൻ എന്റെ കുത്തേറ്റ് മരണപെട്ടു. ഇതാണ് നടന്നത് മൈ ലോർഡ്.”

“മൈ ലോർഡ് അഖിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ് എന്ന് തെളിയിക്കാൻ വേണ്ട എല്ലാ തെളിവുകളും നൽകാൻ ഞങ്ങക്ക് സാധിക്കും മൈ ലോർഡ്”. മുരുഗദാസ് തന്റെ വാദം തുടർന്നു. വർഷക്ക് കുത്തേറ്റ് മരണപെട്ടു എന്ന് പോസ്റ്റുമോർട്ടം റിപോർട്ടിൽ പറയുന്ന സമയത്ത് അഖിൽ റീന ബംഗ്ലാവിൽ ഉണ്ടായിരുന്നില്ല എന്ന് അഖിലിന്റെ ഫോൺ രേഖകൾ കാണിക്കുന്നു.

കൂടാതെ ഈ സമയത്ത് അഖിൽ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നതിനും വിവരം അറിഞ്ഞ് പുറപ്പെടുന്നതും അഖിലിന്റെ ഫ്ളാറ്റിലെ CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടാതെ റീന അഖിലിനെ വിളിച്ചതും വർഷക്ക് കുത്തേറ്റു എന്ന കാര്യം പറയുന്നതും അഖിലിന്റെ കാൾ റെക്കോർഡിൽ നിന്നും വ്യക്തമാണ്.
പിന്നെ അഖിൽ റീനയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്ന്. വീട്ടുടമസ്ഥന്റെ അനുവാദത്തോടെ കയറുന്നത് എങ്ങനെയാണ് മൈ ലോർഡ് അതിക്രമിച്ചു കയറലാകന്നത്. ഇനി വർഷയുടെ കൊലപാതകം അത് ചെയ്തത് നീരജ് ആണെന്ന് തെളിയിക്കാൻ വ്യക്തമായ CCTV ദൃശ്യങ്ങൾ ഉണ്ട്. മൈ ലോർഡ് ഈ ദൃശ്യങ്ങൾ അഖിൽ തന്നെ പോലീസ് അവിടെ ഉണ്ടായിരുന്ന ഹാർഡ് ഡിസ്കിൽ നിന്നും കണ്ടെടുത്തത് കണ്ടതാണ്. എന്നാൽ അത് കോടതിയിൽ എത്തിയില്ല. പോലീസ് ഒളിപ്പിക്കാൻ ശ്രമിച്ച ആ തെളിവ് Cloud storage ൽ safe ആയിട്ടുണ്ട്. ആർക്കും അതിന്റെ ലോഗിൻ ഡീറ്റൈൽസ് നൽകി കാണാവുന്നതാണ്.” ഇത്രയും പറഞ്ഞ് മുരുഗദാസ് തെളിവുകൾ അടങ്ങുന്ന ഒരു പെട്ടി ജഡ്ജിക്ക് കൈമാറി.

“മൈ ലോർഡ് ഇനി നീരജിന്റെ കൊലപാതകം അത് എന്റെ കക്ഷി കോടതിയോടെന്ന പോലെ തന്നെ പൊലീസിനോടും ഏറ്റു പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഈ കൊലപാതകം ഒരിക്കലും ആസൂത്രിതമോ പകപോക്കലോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ നീരാജിനെ കൊന്നത് അഖിലാണ് എന്ന് അഖിലിന്റെ മൊഴിയല്ലാതെ ഒരു തെളിവെങ്കിലും വാദിഭാഗത്തിന് ഹാജരാക്കാൻ കഴിയുമായിരുന്നു. നീരജിന്റെ മരണം സ്വയംരക്ഷാർത്ഥം സംഭവിച്ചതെന്ന്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വർഷയെ പീഡിപ്പിച്ചു കൊന്നു. കൂടാതെ റീനയെ കൊല്ലാൻ സ്രെമിച്ചു സ്വാഭാവികമായും അവിടെ എത്തിയ ആഖിലിന് നേരെയും അവന്റെ അക്രമം ഉണ്ടായി. ഇതാണ് അവന്റെ മരണത്തിലേക്ക് നയിച്ചത്. അത് കൊണ്ട് തന്നെ എന്റെ കക്ഷിയെ ഈ കേസിൽ നിരപരാധി എന്ന് കണ്ട് വെറുതെ വിടാൻ കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു.” തിളങ്ങുന്നു കണ്ണുമായി മുരുഗദാസ് തന്റെ വാദം അവസാനിപ്പിച്ചു.

ഉടൻ തന്നെ വിധി പറയാനായി ഈ കേസ് ഉച്ചക്ക് ശേഷം മാറ്റി വെക്കുന്നു എന്ന് പറഞ്ഞ് കോടതി പിരിഞ്ഞു. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പീഠനകേസുകളും അതിന്റെ വിചാരണ കാലവദിയുടെ ആധിക്യവും ഇല്ലാത്തകക്കാൻ സർക്കാർ തുടങ്ങിയ സംരംഭമാണ് ഇത്ര വേഗത്തിൽ കോടതി നടപടികൾ ഇവിടെ വരെ എത്തിച്ചത്. കൂടാതെ ഈ കേസ് കേരളത്തെ പോലെ തന്നെ ഇൻഡ്യയിൽ മാറ്റ് ഭാഗങ്ങളിലും പുറത്തും വലിയ ചർച്ചയായി കഴിഞിരുന്നു.

ഉചക്ക് ശേഷം കോടതി കൂടി. ” അഖിലിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല, നേരെ മറിച്ച് അഖിലിന്റെ മുകളിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വസ്തുത വിരുദ്ധമാണെന്ന് തെളിയിക്കുന്നതിൽ പ്രതിഭാകം വിജയിക്കുകയും ചെയ്തു. നീരജിന്റെ കൊലപാതകം സ്വയംരക്ഷാർത്ഥം സംഭവിച്ചതാണെന്നും ഈ കോടതി മനസ്സിലാക്കുന്നു.


അതിനാൽ അഖിലിനെ കുറ്റ വിമുക്തനാക്കുകയും ആഖിലിന് മുകളിൽ വ്യാജ തെളിവുകൾ ഉപയോഗിച്ചു കോടതിയെ വഞ്ചിക്കാൻ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മുകളിൽ നടപടി എടുക്കാൻ ഈ കോടതി പോലീസ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി കൊണ്ട് ഈ കേസ് ഡിസ്മിസ്സ് ചെയ്യുന്നു. കൂടാതെ ഇത്തരം സംഭവങ്ങളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾ സമൂഹത്തിൽ അതികരിക്കുന്നതിന് എതിരിൽ സമൂഹം ഉണരേണ്ടത് ആവശ്യം ആണ് എന്നും ഇനിയും ഒരു വർഷ ഈ സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാക്ഷിക്കുന്നു.”

അതെ ഞാൻ കുറ്റ വിമുക്തനായിരിക്കുന്നു. വിധി കേട്ടു നിന്ന് റീന സന്തോഷം കൊണ്ട് ഓടി വന്നു എന്നെ ആലിംഗനം ചെയ്തു. ആ പുഞ്ചിരിയിലും അവളുടെ കണ്ണിൽ നിന്നും കണ്ണു നീർ തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു. അതിന്റെ അർത്ഥം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ കണ്ണുനീരുകൾ തുടച്ചു. ശേഷം ഞാനും വിനയാകും റീനയും മുരുഗദാസും വിൻസന്റും കോടതി വിട്ടിറങ്ങി. ഇനിയുള്ള കാര്യങ്ങൾക്ക് വിൻസന്റിനെ സമീപിച്ചാൽ മതി എന്ന് മൂരുഖദാസിനെ പറഞ്ഞ് ഏൽപിച്ച ശേഷം ഞാൻ റീനയെയും വിനായകിനെയും കൂട്ടി റീനയുടെ ബംഗ്ലാവിലേക്ക് പുറപ്പെട്ടു. പുറത്ത് നിന്നിരുന്ന പത്രക്കാരെ ഞാൻ മനപ്പൂർവം ഒഴിവാക്കി. അവർ കാണാത്ത ഭാഗത്ത് കൂടിയാണ് ഞങ്ങൾ റീനായിടെ കാറിൽ കയറിയത്. ബംഗ്ലാവിൽ എത്തുമ്പോൾ അവിടെ അടഞ്ഞ് കിടക്കുകയായിരുന്നു. വർഷയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പോലീസ് തെളിവ് ശേഖരണത്തിന്ന് വന്നപ്പോൾ തുറന്നതല്ലാതെ ബംഗ്ലാവ് തുറന്നില്ലയിരുന്നു. റീന എന്റെ ഫ്ലാറ്റിൽ ആണ് ഈ ദിവസങ്ങളിൽ കഴിഞ്ഞത്. ഞങ്ങൾ മൂന്നു പേരും ഹാളിലെ സോഫയിൽ ഇരുന്നു. കുറച്ച് സമയത്തേക്ക് അവിടെ അർത്ഥം അറിയാത്ത ഒരു നിശബ്ദത നിഴലിച്ച് നിന്നു.

“എന്നാൽ ഞാൻ ഇറങ്ങട്ടെ സർ” ആ നിശ്ശബ്ദത മുറിച്ചു കൊണ്ട് വിനായക് ചോദിച്ചു. “ആ ഞാനും വരുന്നു ഓഫീസിലെ കാര്യങ്ങൾ ഒക്കെ അറിയണം.” ഞാൻ മറുപടി നൽകി. “അഖിൽ ഇപ്പോൾ പോകണ്ട ഇന്ന് വന്നതല്ലേ ഉള്ളു, നന്നായി റെസ്റ്റ് ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി” റീനയാണ് അത് പറഞ്ഞത്. “റീന ബിസിനസ്സിന്റെ കാര്യങ്ങൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലേ കൂടുതൽ ദിവസം ഒന്നും മാറി നിൽക്കാൻ കഴിയില്ല. കൂടാതെ എന്നെ സഹായിച്ച നമ്മുടെ എംപ്ലോയീസിനെ എന്റെ നന്ദി അറിയിക്കണം”. ഞാൻ അവളെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “എന്നാൽ ശരി പൊയ്ക്കോളൂ പക്ഷെ പോയിട്ട് വേഗം തിരിച്ചു വരണം വരുമ്പോൾ ഫ്ലാറ്റിൽ പോയി എന്റെയും അഖിലിന്റെയും സാധനങ്ങൾ കൂടി എടുത്ത് കൊണ്ട് വരണം. ഇനി നീ ഇവിടെ താമസിച്ചാൽ മതി.” അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ നഷ്ടബോധം ആണ് കണ്ടത്. വർഷയുടെ നഷ്ടം.

ഞാൻ പിന്നെ മറുത്തൊന്നും പറയാൻ പോയില്ല. ജോലിക്കാരിയെ വിളിച്ചു, അവർ വന്നതിനുശേഷം ഞാനും വിനയാകും ഓഫീസിലേക്ക് യാത്രതിരിച്ചു. “വിനായക് എന്റെ ജീവിതത്തിന്റെ വിഷമഘട്ടത്തിൽ എന്റെ കൂടെ നിന്നതിന് വളരെ നന്ദിയുണ്ട്”. ഞാൻ എന്നെ സഹായിച്ചതിനുള്ള നന്ദി വിനായകിനെ അറിയിച്ചു.

“നന്ദിയോ സർ എന്നോട് അങ്ങനെയൊന്നും പറയരുത് വെറും ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചത് സാറാണ്”. അവൻ വിനയപൂർവ്വം നന്ദി വാക്കുകൾ നിരസിച്ചു.

” അതൊന്നും നീ ചെയ്ത ഉപകാരങ്ങൾക്ക് പകരം ആകില്ല വിനായക്, നിനക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം എനിക്കും ലാഭം ഉണ്ടായിട്ടുണ്ട് എന്നാൽ നീ ചെയ്ത ഉപകാരണങ്ങൾ അങ്ങനെ അല്ല, നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും വേഗത്തിൽ പുറത്തിറങ്ങാനോ, റീനയെ ഒറ്റക്കാക്കിയിട്ട് സമാധാനത്തോടെ അകത്ത് കിടക്കാനോ കഴിയില്ലായിരുന്നു.” ഞാൻ എന്റെ ആത്മാർഥമായ നന്ദി അവനെ അറിയിച്ചു.

പിന്നീട് പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു ഞങ്ങളുടെ കമ്പനിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും. വർഷയുടെ മരണത്തിനെ തുടർന്ന് ഞാൻ അവനെ ഏൽപ്പിച്ച ദൗത്യത്തെ കുറിച്ചും എല്ലാം അവൻ പറഞ്ഞു. അങ്ങനെ കാർ  ആളൊഴിഞ്ഞ വഴിയിൽ എത്തിയപ്പോൾ ഒരു റെയ്ഞ്ച് റോവർ കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് ഞങ്ങളുടെ വണ്ടിയുടെ കുറുകെ സഡൻ ബ്രേക് ഇട്ടു നിന്നു. ഞാൻ ആ കാറിൽ എന്റെ കാർ ഇടിക്കാതിരിക്കാൻ വേണ്ടി പെട്ടെന്നു ബ്രേക് ചവിട്ടി വണ്ടി നിർത്തി എന്നിട്ട് ആ കാറിലേക്ക് നോക്കി. “ആരാണ് സർ അത്” വിനായക് ഞങ്ങളുടെ മുന്നിൽ കിടന്ന കാറിനെയും എന്നെയും നോക്കി ചോദിച്ചു.

“വിക്രമൻ വിതുര വിക്രമൻ..”കാറിന്റെ പിൻ സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. പുറകിൽ മറ്റൊരു കാർ വന്ന് നിന്നത് ഞാൻ അപ്പോഴാണ് ശ്രദ്ദിച്ചത്. അതിൽ നിന്നും ആരോഗ്യ ദൃഢരാത്രരായ നാലുപേർ ഇറങ്ങി വന്നു. വിക്രമൻ വന്ന കാറിൽ അയാളെ കൂടാതെ നാല് പേർ കൂടി ഉണ്ടായിരുന്നു. എല്ലാവരും ഗുണ്ടകൾ ആണെന്ന് അവരുടെ ശരീര ഭാഷ കണ്ടാൽ തന്നെ അറിയാം. “വിനായക് നീ ഇവിടെ തന്നെ ഇരുന്നോ ഞാൻ പറയുന്നത് വരെ നീ പുറത്തിറങ്ങരുത്.” ഞാൻ ഡോർ തുറന്ന് കൊണ്ട് പറഞ്ഞു.

“വേണ്ട സർ… സർ പോകണ്ട ഇവരെ കണ്ടിട്ട് അത്ര പന്തിയാണെന്ന് തോന്നുന്നില്ല” വിനായക് അവന്റെ വേവലാതി അറിയിച്ചു. “കുഴപ്പം ഒന്നും ഇല്ല ഞാൻ സംസാരിച്ച് നോക്കട്ടെ” എന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങി ഡോർ ക്ലോസ് ചെയ്തു.

“എന്റെ മകനെ കൊന്നിട്ട് നീ ഞെളിഞ്ഞ് നടക്കുകയാണല്ലേ നായെ.. ഇന്ന് തന്നെ ഞാൻ നിന്നെയും എന്റെ മകൻ പോയ ഇടത്തേക്ക് പറഞ്ഞ് വിടും, അത് കഴിഞ്ഞ് നിന്റെ മാറ്റവളെയും”. കാറിന് പുറത്തിറങ്ങിയ എന്നെ കണ്ടു ചീറി കൊണ്ട് വിക്രമൻ പറഞ്ഞു.

“വിക്രമൻ സർ ഞാൻ ചെയ്തത് തെറ്റാണ് ഞാൻ സമ്മതിക്കുന്നു.. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. അതിന് ഞാൻ സാറിനോട് മാപ്പ് ചോദിക്കുന്നു. ദയവ് ചെയ്ത് എന്നെയും റീനയെയും വെറുതെ വിടണം. ജീവന് പകരം ജീവൻ എടുക്കാൻ വന്നാൽ തരാൻ മാത്രം ജീവനുകൾ ഒന്നും ഞങ്ങൾക്കില്ല. അത് കൊണ്ട് സർ എല്ലാം ക്ഷമിച്ച് എന്നെയും റീനയെയും വെറുതെ വിടണം.” ഞാൻ വളരെ താഴ്‌ന്നു ക്ഷമ ചോദിച്ചു.

“നിന്നെ വെറുതെ വിടാനോ.. ഇല്ല ഒരിക്കലും ഇല്ല. അങ്ങനെ ചെയ്താൽ എന്റെ മകന്റെ ആത്മാവ് എന്നോട് ക്ഷമിക്കില്ല.” വിക്രമൻ കലി കൊണ്ട് ചീറി..

” ഇവനോട് എന്ത് സംസാരിക്കാൻ പോയി പിടിച്ചോണ്ട് വാടാ”. എന്ത്‌ മറുപടി പറയണം എന്ന് ആലോചിക്കുന്നതിന് മുമ്പ് തന്നെ എന്നെ ബന്ധനസ്ഥൻ ആക്കാനുള്ള ഉത്തരവ് വിക്രമൻ തന്റെ കൂടെ വന്ന ഗുണ്ടകൾക്ക് നൽകിയിരുന്നു.

വിക്രമന്റെ അടുത്ത് നിന്നിരുന്ന നാല് പേരിൽ നിന്നും രണ്ട് പേർ ഇത് കേട്ടപ്പോൾ തന്നെ ഓടി വന്ന് എന്റെ രണ്ട് കയ്യിലും പിടിച്ചു. ശേഷം മുതുകിൽ മറ്റേ കൈ ഉപയോഗിച്ച് തള്ളി. ബലമായി എന്നെ വിക്രമന്റെ അടുത്തേക്ക് കൊണ്ട് പോയി. പുറകിൽ വന്ന കാറിൽ ഉണ്ടായിരുന്നവർ ഇത് കണ്ട് കൊണ്ട് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ പിടിച്ചത് കണ്ടു ഇറങ്ങാൻ പോയ വിനായകിനെ അവിടെ തന്നെയിരിക്കാൻ ഞാൻ കണ്ണ് കാണിച്ചു. വിക്രമന്റെ അടത്ത് എത്തിയപ്പോൾ അയാൾ തന്റെ വലത്തെ കൈ കൊണ്ട് എന്റെ അടിവയറ്റിൽ ശക്തമായി ഇടിച്ചു. എനിക്ക് നന്നായി വേദനിച്ചു, ഇടിയേറ്റ ആഘാതത്തിൽ പിടഞ്ഞു. ശേഷം വിക്രമൻ കാറിന്റെ ഡോർ തുറന്ന് ഒരു കൊടുവാൾ എടുത്തു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. ഇത്രയും പേരെ ഒറ്റക്ക് അടിച്ചിട്ട് രക്ഷപ്പെടുന്നത് നടക്കുന്ന കാര്യം അല്ല. എന്തിന് എന്നെ പിടിച്ചിരിക്കുന്നവരുടെ കയ്യിൽ നിന്നും ഇപ്പോൾ രക്ഷപെട്ടില്ലെങ്കിൽ വിക്രമന്റെ വെട്ടു കൊണ്ട് ഞാൻ ഇല്ലാതാകും. ജീവിതത്തിൽ ആദ്യമായി മരണഭയം എന്നെ മൂടി… തുടരും

Comments:

No comments!

Please sign up or log in to post a comment!