പുതിയ കഥ

PUTHIYA KADHA AUTHOR SONU KAALI

” ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം…… “

അമ്പലത്തിലെ കോളാമ്പിയിൽ നിന്നും ഉച്ചത്തിൽ പാട്ട് കേട്ടുകൊണ്ടിരുന്നു അപ്പോഴും ഞാൻ എന്തെന്നില്ലാത്ത ടെന്ഷനിലായിരുന്നു. കാരണം……..! അമ്പലത്തിനുള്ളിൽ നിന്നും അവൾ ഇറങ്ങി വരുന്നു ഭാഗ്യം കൂടെ ആരുമില്ല. ആ പച്ച ദാവണിയിൽ അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്. കൈകളിൽ പച്ച കുപ്പി വളയും കാതിൽ കമ്മലുമിട്ട് മുടിയിൽ തുളസിക്കതിരും ചൂടി ഇലക്കീറിൽ പ്രസാദവുമായി നടന്നു വരുന്ന അവളെ കാണാൻ തന്നെ എന്തൊരു അയിശ്വര്യമാണ്. ദെയ്‌വമേ ഇവളെ ആർക്കും കൊടുക്കല്ലേ എനിക്ക് തന്നെ തരണേ……. കുറേ ദിവസമായി ഞാൻ ഇങ്ങനെ ഇവിടെ വന്നു നിക്കാൻ തുടങ്ങിയിട്ട് ഇന്നെന്തായായാലും പറഞ്ഞിട്ട് തന്നെ കാര്യം. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു ഞാനവളുടെ മുൻപിൽ കയറി നിന്നു. ” ദേവു എനിക്ക് നിന്നെ ഇഷ്ടാണ് ഒരുപാട് ഇഷ്ടമാണ് ഇതൊന്നു പറയാനായിട്ട ഞാനെത്ര ദിവസമായി ഇവിടെ വന്നു നിൽക്കുന്നതെന്നറിയാമോ………..” എവടെ അവൾ തല കുനിച്ചു തന്നെ നിൽക്കുകയാണ്. ഞാൻ ധൈര്യം സംഭരിച്ച മെല്ലെ അവളുടെ താടിയിൽ പിടിച്ചുയർത്തി ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ അവളെന്റെ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ നിറയെ എന്നോടുള്ള പ്രണയമായിരുന്നു. സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാൻ തോന്നി. പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് മഴ പെയ്യാൻ തുടങ്ങി ആ മഴയിൽ ഞാനടി മുടി നനയുമ്പോൾ അവളെന്നിൽ നിന്നും അകലാൻ തുടങ്ങി പകരം മറ്റെന്തയൊക്കെയോ തെളിഞ്ഞു വന്നു. “ഡാ……ഡാാ…….. “

കണ്മുന്നിൽ സംഹാര രുദ്രയെപ്പോലെ അമ്പലത്തിലെ ദേവി കയ്യിൽ വാളും പരിചയും…. ” ങെ….. അയ്യോ.. ദേവു….. മഴ…… എവിടെ പോയി എല്ലാം……. ” ” മഴയോ ഞാൻ തലയിൽ വെള്ളം കോരി ഒഴിച്ചതാടാ പൊട്ടാ ” ങേ അമ്മ കയ്യിൽ ചട്ടുകവും കപ്പും പിടിച്ചോണ്ട് നിക്കുന്നു അപ്പൊ കയ്യിൽ വാളും പരിചയുമല്ലേ ഛെ എല്ലാം സ്വപ്നമാരുന്നോ……… ” സ്വപ്നം കണ്ടോണ്ട് കിടക്കാതെ എഴുന്നേറ്റ് പോകാൻ നോക്കടാ ചെറുക്കാ നിനക്ക് ഇന്നല്ലേ ഇന്റർവ്യൂ മണി എട്ടായി….. “

” ഹോ എന്ത്‌ നല്ല സ്വപ്നമാരുന്നു എല്ലാം പോയി സ്വപ്നത്തിലൊക്കെ എവിടുന്നാണോ ഇത്രേം നല്ല പെൺപിള്ളേര് വരുന്നത് ങാആ ജീവിതത്തിൽ എന്തായാലും ഇങ്ങനെ ഒരെണ്ണത്തിനെ കിട്ടില്ല സ്വപ്നത്തിലെങ്കിലും നടക്കെട്ടെ………” ഹാവൂ ഇങ്ങനെ കിടന്നാലും പറ്റില്ല ഇന്റർവ്യൂ ഉള്ളതാ പത്തുമണിക്ക് മുൻപ് അവിടെ ചെല്ലണം

കട്ടിലെന്നെണീറ്റ് കയ്യും കാലുമൊക്കെ നിവർത്തി പതുക്കെ മുറ്റത്തോട്ടിറങ്ങി. ആദ്യം തന്നെ പല്ല് തേപ്പിൽ തുടങ്ങാം ബ്രഷും എടുത്ത് വായിൽ വെച്ച് ഉറച്ചു മിനുക്കാൻ തുടങ്ങി ” ആഹാ ഗിരി മോനിന്ന് ഇന്റർവ്യൂ ഒണ്ടോ…….

.” അപ്പുറത്തെ വീട്ടിൽ നിന്നാണ്. ” ങേ എ… ആ ഒണ്ട് ആന്റി………” ” ഇന്നെവിടാ ഇന്റർവ്യൂ…….. ” ” പത്തനംതിട്ടയിലാ ആന്റി………. ” ” മ്മ്….. നടക്കട്ടെ നടക്കട്ടെ……….. ” ഓ പരട്ട തള്ളേടെ ഒരു വിശേഷം ചോദിക്കൽ പടുത്തം കഴിഞ്ഞു വീട്ടിൽ ഇരിപ്പ് തുടങ്ങിയതിൽ പിന്നെ ഇത് സ്ഥിരമാണ്. ജോലി തെണ്ടൽ ഉള്ള ദിവസങ്ങളിൽ മാത്രമേ ഞാൻ ഇത്ര നേരത്തെ എഴുന്നേൽക്കു അല്ലാത്തപ്പോ നട്ടുച്ചയാകും എഴുന്നേൽക്കാൻ അതവർക്കറിയാം. ആ നമ്മള് പരിജയപ്പെട്ടില്ലല്ലോ ഞാനാണ് ഞാൻ…… ഞാനെന്നു പറഞ്ഞാൽ….? ഞാൻ തന്നെ…..

എന്റെ പേര് ഗിരി ” ഗിരിധർ ” എങ്ങനെ നല്ല കിടിലൻ പേരല്ലേ എന്ത് കണ്ടിട്ടാണോ എന്തോ എനിക്ക് ഈ പേരിട്ടത് ഇതിലും നല്ലത് വല്ല ചന്ദ്രനെന്നോ സുധാകരനെന്നോ ഒക്കെ ഇടുന്നതാരുന്നു.. പത്തനംതിട്ടയിലാണ് എന്റെ വീട് കറക്റ്റ് ആയിട്ട് പറഞ്ഞാൽ കോഴഞ്ചേരിയിൽ അച്ഛന് ഒരു പലചരക്കു കടയുണ്ട് അമ്മക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല വീട്ടിലെ പണിയെ ഒള്ളു പിന്നെ ഒരു അനിയത്തി ഒണ്ട് എന്നേക്കാൾ ഒരു അഞ്ചു വയസിനു ഇളയതാണ് . ദെയ്‌വമേ എനിക്ക് എങ്ങനെ പണി തരാമെന്ന് നോക്കി ഇരിക്കുന്ന ഒരു സാധനം പക്ഷെ ഉള്ളിലെന്നോട് ഭയങ്കര സ്നേഹമാ…….. ഞാൻ സിവിൽ ഡിപ്ലോമ ആരുന്നു പടുത്തം കഴിഞ്ഞിട്ടിപ്പോ…. ഒരു വർഷമായി നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് മടുത്തു എന്നേക്കാൾ വിഷമമാണ് അവർക്കു ജോലി കിട്ടാഞ്ഞിട്ടെ.

അങ്ങനെ പല്ലുതേപ്പും കഴിഞ്ഞ് രാവിലെ തന്നെ അമ്മ തള്ളി ഇട്ട പുട്ടും കഴിച്ചു റെഡിയായി പോകാനിറങ്ങിയപ്പോഴാ സിറ്ഔട്ടിൽ തന്നെ നമ്മുടെ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പിതാശ്രീ ഇരിക്കുന്നെ.. ദെയ്‌വമേ പുള്ളിക്കാരന്റെ കണ്ണിലെങ്ങാനും പെട്ടാൽ തീർന്നു…….. ” ആഹാ സാർ ഇറങ്ങായോ………” ( ” ഓഹ് കണ്ട് കണ്ട്‌………. ” ) “ഇന്നും ഇന്റർവ്യൂ ഒണ്ടാരിക്കുവല്ലേ……….. ” ” മ്മ്മ് ഒണ്ട്…….. ” ” ഇന്നെങ്കിലും കിട്ടുവോ ആവോ അല്ല പടുത്തം കഴിഞ്ഞ് വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് കൊറച്ചു നാളായെ…………” “……. പിന്നെ ഇവിടെ ബിടെക് കാർക്ക് ജോലി കിട്ടുന്നില്ല പിന്നെയല്ലേ ഡിപ്ലോമക്കാരനായ എനിക്ക്………..” ” എന്താ കേട്ടില്ല……… ” ” ഏയ് ഒന്നുല്ലേ ഇന്ന് ജോലി കിട്ടും ന്ന് പറഞ്ഞതാ………”

ഓ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ലാ.. അപ്പന്റെ വായിന്നു അടുത്ത കൌണ്ടർ വീഴുന്നതിനു മുമ്പേ വണ്ടിയും കൊണ്ട് ഞാൻ റോഡിലിറങ്ങി…….. ങാ അത് പറഞ്ഞില്ലല്ലേ ഇപ്പ ആകെപ്പാടെ ഒള്ള ഒരു സമ്പാദ്യമാണ് ഈ വണ്ടി പടുത്തം കഴിഞ്ഞിറങ്ങിയപ്പോൾ ജോലിക്ക് പോവാൻ വണ്ടി വേണമെന്ന് പറഞ്ഞു ബഹളം വെച്ച് വാങ്ങിച്ചതാണ് ഇപ്പൊ ജോലിയില്ല വണ്ടി മാത്രേ ഒള്ളു…….
.

പത്തനംതിട്ടയിലാണ് കമ്പനിയുടെ ഓഫീസ് പോകുന്ന വഴിയിൽ ഇടക്ക് ഒരു സിഗെരെറ് വാങ്ങി കടയുടെ പുറകിൽ തന്നെ നിന്ന് വലിച്ചു തീർത്തു അവിടുന്നൊരു സെന്റ്രെഫ്രഷും വാങ്ങി വായിലിട്ട് ചവച്ചുകൊണ്ട് നേരെ പോയി…..

അവിടെ ചെന്നപ്പോ എനിക്കുമുന്പ് തന്നെ വേറെ കുറേ ഉദ്യോഗാർത്ഥികൾ കൂടി എത്തിയിട്ടുണ്ട് ചിലർ എന്തൊക്കെയോ വായിച്ചു പഠിക്കുന്നു വേറെ ചിലർ ഫോണിൽ നോക്കിക്കൊണ്ടിരുന്നു ആരും നമ്മളെ ഒന്ന് മയ്ന്റുന്നു പോലുമില്ല ആ സാരമില്ല. ഉള്ളതിൽ അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരെണ്ണത്തിനെ വായിനോക്കിക്കൊണ്ട് ഞാനും ഒരു സീറ്റ്‌ പിടിച്ചു. കുറേ നേരമായിട്ടും ആരും വന്നില്ല പതുക്കെ ഞാനവിടെ ചാരി ഇരുന്നങ്ങ് ഉറങ്ങി പോയി !രാവിലെ നേരത്തെ എഴുന്നേറ്റതിന്റെ ക്ഷീണം… ! ഉറക്കം കണ്ണുകളിലേക്ക് കയറി വന്നപ്പോഴാണ് ഒരു കാലടി ശബ്ദം ചെവിയിൽ വന്നു പതിച്ചതു പതിയെ കണ്ണുതുറന്നു നോക്കിയപ്പോളാണ് ഒരു നീല സാരിയുടുത്തു കൊണ്ടാ സുന്ദരി നടന്നു വരുന്നു ഒരു ആറാറര അടിയിൽ തീർത്ത ശില്പം പോലെ. എന്റെ സാറേ……. അറിയാതെ ഇരുന്നേടത്തുന്ന് എണീറ്റു പോയി ഒരു അഡാറ് ചരക്ക് നേരെ ഓഫീസ് റൂമിലേക്ക് കേറിപ്പോയി. അവളെ കണ്ടതെ പിന്നൊന്നുമെനിക്ക് ഓർമയില്ല മനസ് മുഴുവൻ അവളാരുന്നു…………

Its Just an Introduction……. കഥ ഇനിമേൽ താൻ ആരംഭം………… ?

By. സോനു @ കാളി

Comments:

No comments!

Please sign up or log in to post a comment!