ശിശിര പുഷ്പ്പം 13

പെട്ടെന്ന് തൊട്ടടുത്ത മുറി തുറന്ന് കുളികഴിഞ്ഞ് തലമുടി തുവര്‍ത്തിക്കൊണ്ട് മേല്‍ വസ്ത്രമില്ലാതെ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. “റോയിച്ചാ, നീയിവിടെ നിക്കുവാരുന്നോ…? അല്ല ഇത് ഷാരോണ്‍ അല്ലേ…? നീ റോയി….!! നീയിത് എന്നാ ചെയ്യുവാ?” ഷാരോണിനെ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി അവളുടെ മുഖത്തിന്‌ നേരെ കയ്യോങ്ങിനില്‍ക്കുന്ന റോയിയെക്കണ്ട് അവന്‍ അമ്പരന്നു. “ഇതേ ..ഇതെന്‍റെ വിധി!” ഷാരോണിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിക്കാതെ റോയി മുരണ്ടു. “നീയൊക്കെ രമേശാ നേരത്തെ പറഞ്ഞതാ….കൈയ്യിലുള്ള ചരക്ക് വിട്ടുപോകാതിരിക്കണങ്കി അവളെ ആണത്തം എന്നതാന്ന് കാണിച്ച് കൊടുക്കണന്ന്‍….അന്നത് ഞാന്‍ ചെയ്യാത്തേന്‍റെയാ ഇതൊക്കെ…ആണിന്‍റെ സാധനത്തിന്‍റെ രുചി അറിഞ്ഞ ഒരു പെണ്ണും ആണ് ചെയ്യുന്നേന് കൂടെ നിക്കുവേല! ഇവളെപ്പോലെ! ….ഇപ്പം ഇവക്ക് പുച്ഛം! ഇനി എന്നതായാലും രമേശാ ഇനി ഇവളെ എന്‍റെ കൈക്കെണേ കിട്ടത്തില്ല…” അത് പറഞ്ഞ് റോയി അവളെ രൂക്ഷമായി നോക്കി. ഷാരോണ്‍ ശ്വാസം കിട്ടാതെ ചുമയ്ക്കാന്‍ തുടങ്ങി. “അത് കൊണ്ട്…” ക്രൌര്യത്തോടെ അവന്‍ തുടര്‍ന്നു. “ഏതായാലും നിനക്കെന്നെ വേണ്ട. എന്നാ അന്ന് പറ്റാത്ത കാര്യം ഇപ്പം ചെയ്തേക്കാം. രമേശാ..ഇന്ന്‍ ഇവളെ ഞാന്‍ ആണത്തം പഠിപ്പിക്കാന്‍ പോക്വാ…ഇത് ചവിട്ടും തോഴീം ഒള്ള ഒരു പശു ആയത് കൊണ്ട് ഇവടെ അകിട്ടീന്ന് പാല് കറന്ന്‍ കറന്ന് എടുക്കണേല്‍ കാലേലും കൈയ്യേലും പിടിക്കാന്‍ ആരേലും ഒന്ന്‍ സഹായിക്കണം…” പിന്നെ റോയി രമേശനെ നോക്കി. ഷാരോണ്‍ സര്‍വ്വശക്തിയുമെടുത്ത് കുതറി. അപ്പോള്‍ റോയിയുടെ കൈത്തലം അവളുടെ മുഖത്തിന്‌ കുറുകെ ശക്തിയായി വീണു. “വന്നുപിടിക്കെടാ ഇവളെ….ഇവക്ക് ഒന്നല്ല രണ്ട് ആണത്തത്തിന്‍റെ രസം എന്നതാന്ന് പഠിപ്പിച്ച് കൊടുക്കാം…” രമേശന്‍ സൂചന മനസ്സിലാക്കി ഷാരോണിന്‍റെ മുമ്പിലേക്ക് വന്നു.

ഷാരോണിന്‍റെ മുമ്പിലെത്തിയതും പക്ഷെ പെട്ടെന്ന് തീയില്‍ ചവിട്ടിയത് പോലെ അവന്‍ നിന്നു. “എന്നതാടാ?” വാതില്‍ക്കലേക്ക് ഭീതിയോടെ നോക്കുന്ന രമേശനോട് റോയി ചോദിച്ചു. അതിനുത്തരമായി വാതില്‍ക്കല്‍ നിന്ന്‍ ഒരു കൈ നീണ്ട് വന്ന്‍ രമേശന്റെ കോളറില്‍ പിടിക്കുന്നത് റോയി കണ്ടു. “നന്ദകുമാര്‍ സാര്‍…” അവന്‍റെ ചുണ്ടുകളില്‍ നിന്ന്‍ വാക്കുകള്‍ വിറച്ചു. റോയി പെട്ടെന്ന് ഷാരോണിന്‍റെ മേലുള്ള പിടിവിട്ടു. പക്ഷെ പെട്ടെന്ന് തന്നെ അവന്‍ സ്വതേയുള്ള ഭാവം വീണ്ടെടുത്തു. “സാറേ…!” അവന്‍ പുച്ഛത്തോടെ ചിരിച്ചു. “അപ്പന്‍ മന്ത്രിയാ….ഈ റൂമില്‍ രണ്ട് ആണുങ്ങളുണ്ട്‌.

രണ്ടുപേരെ ഒരേസമയം തോപ്പിച്ച് സിനിമാ സ്റ്റൈലില്‍ സാറ് ഇവളേം കൊണ്ട് ഇവടന്ന് പോകുവോ?” “റോയിച്ചാ…” ഒരു കൈയില്‍ രമേശനെ ഞെരിച്ച് പിടിച്ച് ഗൌരവത്തില്‍ നന്ദകുമാര്‍ റോയിയെ നോക്കി. “എന്‍റെ ഭാര്യ മരിച്ച് കഴിഞ്ഞ് പലപ്രാവശ്യം ഞാന്‍ മരിക്കാന്‍ നോക്കിയിട്ടുണ്ട്…നടന്നില്ല…ഇന്ന്‍ നടക്കുവാരിക്കും. കാരണം മുമ്പി ആണത്തം മാത്രവോള്ള രണ്ട് പേരുണ്ട്. അകത്തേ മുറീല്‍ ഒക്കെ ഇനീം കാണുവാരിക്കും…” നന്ദകുമാര്‍ അവന്‍റെ കണ്ണുകളിലേക്ക് തറച്ച് നോക്കി. “എന്നായാലും ആദ്യം ഇവനെ….” പറഞ്ഞു തീര്‍ന്നതും നന്ദകുമാര്‍ രമേശനെപ്പിടിച്ച് സമീപത്തെ ജന്നല്‍ക്കമ്പികളിലേക്ക് തള്ളി ഞെരിച്ചു. അനിയന്ത്രിതമായ നിലവിളിയോടെ അവന്‍ നിലത്ത് വീണ് വേദനകൊണ്ട് പുളഞ്ഞു. ചടുലമായ ആ നീക്കം കണ്ട്‌ റോയി അസ്തപ്രജ്ഞനായി. അവന്‍ പിമ്പോട്ട് ചുവട് വെച്ചു. “അപ്പം സിനിമേലെ ചെല സീനൊക്കെ ഒള്ളതാ അല്ലേ?” മുമ്പോട്ട്‌ ചെന്ന് റോയിയുടെ കോളറില്‍ പിടിച്ച് കൊണ്ട് നന്ദകുമാര്‍ ചോദിച്ചു. “സാര്‍…ഞാന്‍ ….പ്ലീസ്…” റോയിയുടെ മുഖത്ത് ഭയമിരമ്പി. “എന്ത് പറ്റി? ആണത്തം താഴ്ന്ന്‍ പോയോ?” നന്ദകുമാറിന്‍റെ കൈകള്‍ അവന്‍റെ അരക്കെട്ടിലേക്ക് നീങ്ങി. റോയി പെട്ടെന്ന് അരക്കെട്ട് പൊത്തിപ്പിടിച്ചു. “ഒണ്ടാരുന്നു ഞാന്‍ പൊറത്ത്,” റോയിയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി നന്ദകുമാര്‍ പറഞ്ഞു.

“നിന്‍റെ ഡയലോഗ് മൊത്തം ഞാന്‍ കേട്ടു. ഒരു എന്ട്രിയ്ക്ക് നോക്കി നിക്കുവാരുന്നു. ഷാരോണിന്‍റെ കൈയിലെ സൌണ്ട് റിക്കോഡ്‌, റോയീ നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല. എസ്പെഷ്യലി റഫീഖിനെപ്പോലെയൊരു സൂപ്പര്‍ ജേണലിസ്റ്റ് വിചാരിച്ചാല്‍ കുഞ്ഞ് പീലിപ്പോസേ നിന്‍റെ ആണത്തം കുറ്റിയറ്റുപോകും. അത് കൊണ്ട് മേലാല്‍ ഇവടെ നെഴല്‍ വെട്ടത്ത് പോലും വന്നേക്കരുത്…” “ഇല്ല…ഇല്ല…” “നിന്‍റെ അപ്പന്‍ രാഷ്ട്രീയക്കാരന്‍റെ ഒറപ്പാണോ?” “അല്ല…ശരിക്കും ഒള്ള ഒറപ്പ്…” രമേശന്‍ വളരെ വിഷമിച്ച് നിലത്ത് നിന്നും എഴുന്നേറ്റ് സോഫയില്‍ തലപൂഴ്ത്തിയിരുന്നു. നന്ദകുമാര്‍ ഷാരോണിനെ കൂട്ടി പുറത്തേക്ക് നടന്നു. പിന്നെ അല്‍പ്പദൂരെയുള്ള ഒരു റെസ്റ്റോറന്‍റ്റിലേക്ക് ബൈക്ക് ഓടിച്ചു. “വാ…” പാര്‍ക്കിംഗ് ഏരിയയില്‍ ബൈക്ക് നിര്‍ത്തി റെസ്റ്റോറന്‍റ്റിന്‍റെ നേരെ നടന്ന്‍ കൊണ്ട് അയാള്‍ പറഞ്ഞു. വെയിറ്ററോട് കാപ്പി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട് അയാള്‍ അവളെ നോക്കി. ഷാരോണ്‍ പുഞ്ചിരിയോടെയും ആരാധനയോടെയും അയാളെ നോക്കി. “എന്ത് പറ്റി..” അവളുടെ നോട്ടം കണ്ട്‌ അയാള്‍ ചോദിച്ചു. “രണ്ടാം ജന്മം ആണിത്….
” അവള്‍ പറഞ്ഞു. അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. “സാര്‍ പുറത്ത് നില്‍പ്പുണ്ടാരുന്നു എന്ന്‍ പറഞ്ഞത് നേരാരുന്നോ?” അയാള്‍ പുഞ്ചിരിച്ചുകൊണ്ട് തലയനക്കി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. നാണത്തിന്‍റെ നേരിയൊരു മഴ അവളുടെ കണ്ണുകളെ ചുണ്ടുകളെ , കവിളുകളെ നനച്ചു. “അപ്പോള്‍…” വികാരതീവ്രതയാല്‍ അവളുടെ ശബ്ദം വിറച്ചു. “അപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ….അതൊക്കെ സാര്‍ കേട്ടിരുന്നോ?” അയാളുടെ ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞു. അയാള്‍ അവയൊക്കെ കേട്ടുകഴിഞ്ഞിരിക്കുന്നു എന്ന്‍ ഷാരോണ്‍ ഉറപ്പിച്ചു. ഈശോയേ…. താന്‍ റോയിയോട് എന്തൊക്കെയാണ് പറഞ്ഞത്? ഓര്‍ക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. പറഞ്ഞ വാക്കുകള്‍ മുഴുവനും തന്‍റെ നാവിന്‍റെ നനവില്‍ ഇപ്പോഴുമുണ്ട്. “ഞാന്‍ സാറിന്‍റെ ആരാന്ന് കേള്‍ക്കാനാ നിനക്കിഷ്ടം? കാമുകി? ഭാര്യ? വെപ്പാട്ടി?” ആ വാക്കുകള്‍ താന്‍ പറയുമ്പോള്‍ സാര്‍ വെളിയില്‍ ഉണ്ടായിരുന്നു. ഗുരുനാഥന്‍! അച്ഛനായി കണ്ടയാള്‍!

ആയിരുന്നോ? ഷാരോണ്‍, മനസ്സാക്ഷിയെ വഞ്ചിച്ച് സ്വയം സംസാരിക്കരുത്! നിന്‍റെ മനസ്സില്‍ ആരാണ് നന്ദകുമാര്‍ സാര്‍? “സാര്‍…” അവള്‍ വിളിച്ചു. അപ്പോഴേക്കും നന്ദകുമാര്‍ കോഫി കുടിച്ചു കഴിഞ്ഞിരുന്നു. “കഴിക്കൂ….തണുത്ത് പോകും,” മേശപ്പുറത്തിരുന്ന കാപ്പിക്കപ്പിലേക്ക് നോക്കി അയാള്‍ പറഞ്ഞു. “വരൂ…” കാപ്പി കഴിച്ചു കഴിഞ്ഞ് അയാള്‍ പറഞ്ഞു. റെസ്റ്റോറന്‍റ്റില്‍ നിന്ന്‍ അവര്‍ തിരികെ ഷാരോണിന്‍റെ ഹോസ്റ്റലിലേക്ക് പോയി. അയാളോടൊപ്പം ബൈക്കിലിരിക്കുമ്പോള്‍ എന്തെങ്കിലും അയാള്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ എന്ന്‍ അവള്‍ ആഗ്രഹിച്ചു. എന്തൊരു തീച്ചൂട് ആണ് മൌനത്തിന്! സാറിന് ദേഷ്യമാണോ? മാപ്പ് പറയണോ? പക്ഷെ തന്‍റെ മനസ്സ്? താന്‍ എന്തിനാണ് ഈ മനുഷ്യന് വേണ്ടി ഉരുകിയത്? റോയി ഒരിക്കലും ഒരു പ്രണയാനുഭാവമായി തന്നിലേക്ക് വരാതിരുന്നതിനു കാരണമെന്ത്? അതിനര്‍ത്ഥം? ഈശോയേ! ഈ മനുഷ്യനായിരുന്നില്ലേ തന്‍റെ മനസ്സില്‍ തന്‍റെ പ്രാണന് പകരമായി ഉണ്ടായിരുന്നത്? പെട്ടെന്ന് ബൈക്ക് നിന്നു. അവള്‍ ഇറങ്ങി. അടുത്ത് ഒരു ദേവദാരു പൂത്ത് നില്‍ക്കുന്നു. അതിനു ചുറ്റം ചിത്രശലഭങ്ങള്‍ പറക്കുന്നു. പൂമരത്തിന്‍റെ പശ്ചാത്തലത്തില്‍ അവള്‍ നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി. തന്‍റെ കനവില്‍ മയങ്ങിക്കിടന്നിരുന്ന രഹസ്യവര്‍ണ്ണങ്ങള്‍ സായന്തനത്തിന്‍റെ ചുവപ്പായി അവിടെ വീണുകിടക്കുന്നത് അവള്‍ കണ്ടു. ചുറ്റും സിതാറിന്‍റെ സംഗീത മന്ത്രണത്തിന്‍റെ അനുരണനങ്ങള്‍ നിറയുന്നുവോ? പൂക്കള്‍ നിറഞ്ഞ ഈ മരച്ചുവട്ടില്‍, ചിത്രശലഭങ്ങളും കിളികളും നിറഞ്ഞ ഈ വശ്യസായന്തനത്തില്‍ തങ്ങള്‍ ഇങ്ങനെ നില്‍ക്കുന്നതെന്താണ്? ഞാന്‍ ഇപ്പോള്‍ കരളില്‍ ആശിച്ച് കൊതിക്കുന്നതെന്താണ്? തെളിനിലാവ് പരന്നുലയാന്‍ ഇനി അധിക സമയമില്ല.
എന്‍റെ വഴിയിലേക്ക് ഏകനായി, ദുഖവും സംഗീതവുമായി മാത്രം വന്നവനേ…എനിക്ക് നിന്നെ…. ഷാരോണിന്‍റെ മനസ്സ് വാക്കുകള്‍ക്ക് വേണ്ടി പിടഞ്ഞു.

ജീവനാണ് എനിക്ക് നീ. ജീവിതത്തിലേക്ക് സ്വയം കടന്ന് പ്രണയത്തിന്‍റെ വാതില്‍ തുറക്കുവാന്‍ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. അതിനു നീ വേണം. അവളുടെ മനസ്സ് ദൃഡമായിപ്പറഞ്ഞു. ഈശോയേ…! തീരുമാനിച്ചോ? പെട്ടെന്ന് അവളുടെ മനസ്സ് പുഞ്ചിരിച്ചു. എത്ര നാള്‍ മുമ്പേ….! എന്നേ തീരുമാനിച്ചിരുന്നു! തനിക്ക് സാറിനോട് പ്രണയമായിരുന്നെന്ന്! നീ നല്ല ഒരു പെണ്ണായതുകൊണ്ട്, നീ ബന്ധങ്ങളെ മാനിക്കുന്നവള്‍ ആയത് കൊണ്ട് അത് തിരിച്ചറിഞ്ഞില്ല എന്നേയുള്ളൂ പെണ്ണേ…. “സാര്‍…” സമചിത്തതയോടെ അവള്‍ വിളിച്ചു. സിതാറിന്‍റെ അനുരണനങ്ങള്‍ തീവ്രമായി. ഉറങ്ങിക്കിടന്ന നിറങ്ങള്‍ അവളുടെ വാക്കുകളില്‍ പെയ്തിറങ്ങി. നന്ദകുമാര്‍, അപരഹ്നതിന്‍റെ ചുവപ്പ് വീണ മുഖത്തോടെ അവളെ നോക്കി. “സര്‍ എനിക്ക്….” അവള്‍ പറഞ്ഞുതുടങ്ങി . കാലത്തിന്‍റെ ഏതോ ബിന്ദുവില്‍ നിന്ന്‍ വാക്കിന്‍റെ ബീജം തന്‍റെ ചുണ്ടിലൂടെ വളര്‍ന്ന്‍ മരമായി, വനമായി മാറാന്‍ അവള്‍ കൊതിച്ചു. “ചിലപ്പോള്‍ എന്നെ, ഈ ദിവസത്തിന് ശേഷം സാര്‍ വെറുക്കുമായിരിക്കും….ദൂരെ നിര്‍ത്തുമായിരിക്കും….പക്ഷെ എനിക്ക്…” കരളിനിറെ അടിത്തട്ടിലെ സമുദ്രത്തില്‍ നിന്ന്‍ പവിഴങ്ങളും തിരകളും വാക്കുകളായി പതഞ്ഞടിക്കുന്നു. “പക്ഷെ എനിക്ക് പറയാതെ…പറയാതിരിക്കാനാവില്ല…ക്ഷമിക്കണം എന്നോട്….എനിക്ക് സാറിനെ….എനിക്ക് വേണം…സാറിനെ എനിക്ക് വേണം….” തന്‍റെ കണ്ണുകളിലെ തുടിപ്പ്, കണ്ണിണകള്‍ക്ക് ചുറ്റും നേര്‍ത്ത താപം. കിതപ്പില്‍ അതൊക്കെ അവള്‍ അറിഞ്ഞു. മരവിപ്പിക്കുന്ന മഞ്ഞുമലയുടെ മേല്‍ നില്‍ക്കുന്ന അനുഭവത്തോടെ അവള്‍ അയാളെ നോക്കി. ഇപ്പോഴും അപരാഹ്നത്തിന്‍റെ ഇളംവെയിലിന്‍റെ നിറവ് ഇപ്പോഴും അയാളുടെ മുഖത്ത് ഉണ്ട്. കണ്ണുകളില്‍? “ഒരു പെണ്ണ് ഋതുമതിയായിക്കഴിഞ്ഞ് മറ്റൊരു പുരുഷനെ അച്ഛനെപ്പോലെ സ്നേഹിക്കുകയില്ല, ഷാരോണ്‍. നിന്‍റെ വാക്കില്‍, നോട്ടത്തില്‍, നിന്‍റെ ശരീര ഭാഷയില്‍ ഒക്കെ ഞാനത് തിരിച്ചറിഞ്ഞതാണ്. എന്‍റെ അടുത്ത് നില്‍ക്കുമ്പോള്‍….” ഈശോയേ… അവളുടെ മിഴികള്‍ പതിയെ അടഞ്ഞു. അതിന്‍റെ ഭംഗിയിലെക്ക് ഒരു നിമിഷം അയാള്‍ നോക്കി.

പെട്ടെന്ന്, ഒരു ഉള്‍ത്തരിപ്പില്‍, അവള്‍ അയാളുടെ കൈയില്‍ പിടിച്ചു. “എനിക്ക് പറ്റുന്നില്ല…സാറിനെ…സാറില്ലാതെ…..” അയാളുടെ അവള്‍ അയാളുടെ കൈ തന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. “എന്നെ സാര്‍….സ്നേഹി….അല്ല….കല്യാണം…കഴി….” അവള്‍ക്ക് അക്ഷരങ്ങള്‍ ഉരുവിടാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് നിശ്ചയദാര്‍ഡ്യത്തോടെ അവള്‍ അയാളെ നോക്കി. പിന്നെ കാതരമായ സ്വരത്തില്‍ പറഞ്ഞു. “ഐ ലവ് യൂ,” യൌവ്വനത്തില്‍ ഒരു പെണ്ണ്‍ കാണുന്ന സകല സ്വപ്നങ്ങളുടെയും ഉറവ അവളുടെ മിഴികളില്‍ പൊട്ടിയുതിര്‍ന്നു. ആകാശത്തെയും നീലമലകളെയും തഴുകിയുണര്‍ത്തിയ കാറ്റ് അവര്‍ക്കിടയില്‍ സുഗന്ധം നിറച്ച് നിന്നു. നന്ദകുമാര്‍ അവളുടെ കണ്ണുകളില്‍ നോക്കി നിന്നു. “സുമിത്ര ചേച്ചിയ്ക്ക് പകരമാവാന്‍ എനിക്ക് കഴിയില്ലായിരിക്കാം…” വാക്കുകളില്‍ വിറയലിന്‍റെ തരിമ്പേതുമില്ലാതെ അവള്‍ തുടര്‍ന്നു. “സാരമില്ല..ചേച്ചി ചിലപ്പോഴൊക്കെ എന്‍റെ സ്വപ്നങ്ങളില്‍ വരാറുണ്ട്. സാറിന് ഒരു നല്ല ഭാര്യയായി ഞാന്‍ എങ്ങനെയൊക്കെ മാറണമെന്ന് ചേച്ചി എനിക്ക് അപ്പോള്‍ പറഞ്ഞ് തരും…” അപ്പോഴും നന്ദകുമാര്‍ ഒന്നും ഉരിയാടിയില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കുക മാത്രം ചെയ്തു. “ഞാന്‍ പറഞ്ഞത്…. സാര്‍..ഒരിക്കലും ഒരു മൊമെന്‍റ്റില്‍ തോന്നിയ ആവേശം കൊണ്ട് പറഞ്ഞതല്ല…ശരിക്ക് ആലോചിച്ച്….ഏറ്റവും നല്ലതെന്ന്‍ മനസ്സില്‍ നിന്ന്‍ ഉറപ്പ് കിട്ടിയതിനു ശേഷം…ഐ വില്‍ പ്രൂവ് ഇറ്റ്‌ സാര്‍…” നന്ദകുമാര്‍ അപ്പോഴും മൌനമവലംബിച്ച് നിന്നു. “ഞാന്‍ സാറിന്‍റെ നല്ല സ്റ്റുഡന്‍റ്റല്ലേ? നമ്മടെ മ്യൂസിക് പ്രോഗ്രാമില്‍ സാര്‍ പറയുന്നതൊക്കെ ഞാന്‍ ചെയ്യുന്നില്ലേ? അങ്ങനെയുള്ള എനിക്ക് നല്ല ഒരു ഭാര്യ ആകാനും കഴിയില്ലേ?” നന്ദകുമാര്‍ ആകാശത്തിലേക്ക് നോക്കുന്നത് ഷാരോണ്‍ കണ്ടു. ചക്രവാളം ചുവക്കുന്നത് നോക്കുകയായിരുന്നു അയാള്‍. ചുവന്ന മേഘങ്ങള്‍ക്ക് നേരെ പക്ഷികള്‍ പറക്കുന്നത് അയാള്‍ നോക്കി നിന്നു. വെണ്‍പട്ടുനൂലിഴകള്‍ പോലെ ദൂരെ വേറെയും പക്ഷികളെ അവള്‍ കണ്ടു. “സാര്‍…” അവള്‍ വിളിച്ചു. “സുമിത്ര മുമ്പ് പറഞ്ഞ ഒരു സ്വപ്നം ഓര്‍ക്കുകയായിരുന്നു, മോളെ ഞാന്‍,” അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു. “സുമിത്രയ്ക്ക് ഒരനുജത്തിയുണ്ടായിരുന്നു. സുലോചന. സുലോചന സെന്‍. ഐ എസ് ആര്‍ ഓയില്‍ ജ്യൂനിയര്‍ സയന്‍റ്റിസ്റ്റ് ആയിരുന്നു അവള്‍. റൈറ്റേഴ്സ് ബില്‍ഡിങ്ങിനടുത്തുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റ്റില്‍ ഒരു തവണയെ അവള്‍ വന്നിട്ടുള്ളൂ….” അയാള്‍ നിര്‍ത്തി ഷാരോണിനു അഭിമുഖമായി നിന്നു. തങ്ങള്‍ക്കിടയില്‍ അദൃശ്യമായുള്ള അപരാഹ്നതിലെ കാറ്റിന്‍റെ സുഗന്ധമറിയാനുള്ളത് പോലെ.

ഷാരോണ്‍ അയാളുടെ നിശബ്ദതയെക്കുറിച്ച് സന്ദേഹിക്കുകയായിരുന്നു അപ്പോള്‍. “പിറ്റേ മാസം സുമിത്രയ്ക്ക് ഒരു അവാര്‍ഡ് കട്ടിയത്‌ ആഘോഷിക്കാന്‍ അവളെക്കൂടി വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അവള്‍ വരില്ല നന്ദൂ, സുമ എന്നോട് പറഞ്ഞു. അതെന്താ? ലീവ് ഉണ്ടാവും എന്നല്ലേ മുമ്പ് പറഞ്ഞത്? ഞാന്‍ ചോദിച്ചു. അതല്ല കാര്യം, സുമ പറഞ്ഞു. അവള്‍ പുഞ്ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തത്‌ കണ്ട്‌ എനിക്ക് എന്തോ അരുതായ്ക തോന്നി. എന്താ? എന്താണെങ്കിലും എന്നോട് പറയൂ. ഞാന്‍ സുമയോട് ആവശ്യപ്പെട്ടു. നന്ദൂ അത്…അവള്‍ സംശയിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ വലിയൊരു തമാശയായി എനിക്കപ്പോള്‍ തോന്നിയ ഒരു കാര്യം പറഞ്ഞു. നന്ദു, അവള്‍ ഇവിടെ വന്നപ്പോള്‍ നിന്നെ കണ്ടപ്പോള്‍ അവള്‍ക്ക് നിന്നെ കണ്ടമാത്രയില്‍, സ്വന്തം ചേച്ചിയുടെ ഭര്‍ത്താവാണ്, മോശമാണ് എന്നറിഞ്ഞിട്ട് കൂടി നിന്നോട് അവള്‍ക്ക് പ്രണയം തോന്നി. മറ്റൊരു പുരുഷനേയും ഇഷ്ട്ടപ്പെടാനാവാത്ത രീതിയില്‍ ചോരയില്‍ പടര്‍ന്ന പ്രണയം. ആ ഒരു വികാരവും വെച്ച് അവള്‍ക്ക് ഇനി നിന്നെ കാണുവാന്‍, അഭിമുഖീകരിക്കാന്‍ കഴിയില്ല…അത്കൊണ്ട് അവള്‍ ഇനി ഇങ്ങോട്ട് വരില്ല….” ഷാരോണ്‍ അദ്ഭുതസ്തബ്ധയായി. ഈശോയേ! സുമിത്ര ചേച്ചിയുടെ സ്വന്തം അനുജത്തിക്ക് സാറിനോട്! “ലാസ്റ്റ് അസൈന്‍മെന്‍റ് ചെയ്യാന്‍ ശ്രീനഗറിലേക്ക് പോയ പ്രഭാതത്തില്‍ അവള്‍ എന്നോട് പറഞ്ഞു…” അയാളുടെ മിഴികള്‍ നിറഞ്ഞു. ഷാരോണ്‍ കൈത്തലം അയാളുടെ കണ്‍തടത്തിലേക്ക് കൊണ്ടുപോകുവാന്‍ തുടങ്ങി. തൊട്ടു. അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ അവളെ തടഞ്ഞില്ല. അവളുടെ ചൂടുള്ള മൃദുവായ കൈവിരലുകള്‍ അയാളുടെ കണ്ണുനീര്‍ തുടച്ചു. “എന്താ…എന്താ സാര്‍..ചേച്ചി…പറഞ്ഞെ?” “നന്ദൂ, സുമ പറഞ്ഞു, ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു. സുലു അതായത് സുലോചനയെപ്പോലെ ഒരു പെണ്ണിന്‍റെ നെറ്റിയില്‍ നീ സിന്ദൂരം ചാര്‍ത്തിക്കൊടുക്കുന്നതായി…വെളുപ്പിനാ കണ്ടത്. കഥേലും സിനിമേലും റിയല്‍ ലൈഫിലും ഒക്കെ ആളുകള്‍ പറയാറില്ലേ, വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കൂന്ന്‍…” ഷാരോണിന്റെ അദ്ഭുതം അതിരില്ലാത്തതായി. “അന്ന് അതും പറഞ്ഞ് സുമ അവളുടെ അവസാനത്തെ അസൈന്‍മെന്‍റ് ചെയ്യാന്‍ പോയി…..പിന്നെ സുമേനെ ഞാന്‍ കാണുന്നെ ചോരയില്‍ പുതഞ്ഞ് , പ്രാണന്‍ നഷ്ട്ടപ്പെട്ട് കേടക്കുന്നതായിട്ടാ. പിന്നെ ഞാന്‍ ആശുപത്രീലും റിഹാബിലിറ്റെഷന്‍ സെന്‍റ്ററുകളിലും…. പല ആശുപത്രികളിലും ചികിത്സയിലായിരുന്ന സമയത്ത് മിക്കവാറും എല്ലാവരും തന്നെ എന്നേ കാണുവാന്‍ വന്നിരുന്നു. സുലോചന ഒഴികെ…”

ഷാരോണ്‍ ശ്വാസമടക്കിപ്പിടിച്ച് അത് കേള്‍ക്കുകയായിരുന്നു. അവള്‍ എങ്ങനെ വരും സാര്‍? ഷാരോണ്‍ ഉള്ളില്‍ പറഞ്ഞു. സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിനെ അത്ര തീവ്രമായി ആഗ്രഹിച്ചില്ലേ അവള്‍? ചേച്ചിയുടെ മരണം തന്‍റെ വിലക്കപ്പെട്ട ആഗ്രഹത്തിന്‍റെ തീവ്രതയുടെ ഫലമാണ് എന്ന് ആ പാവം കരുതിയെങ്കില്‍? എത്ര വലിയ ശാസ്ത്രജ്ഞയാണെങ്കിലും ഒരു പെണ്ണിന്‍റെ മനസ്സ് എനിക്കറിയാം. അവള്‍ അനുകമ്പയോടെ ഉള്ളില്‍ പറഞ്ഞു. “പാപബോധമുണ്ടായി സുലോചനയ്ക്ക്,” നന്ദകുമാര്‍ പറഞ്ഞു. “ചേച്ചിയുടെ മരണത്തിനു താന്‍ ആണ് ഉത്തരവാദിയെന്ന്‍ ഓര്‍ത്ത്. അതുകൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി അവള്‍ ഉടന്‍തന്നെ ഒരാളെ വിവാഹം കഴിച്ചു. താന്‍ അവിവാഹിതയായി നിന്നാല്‍ നിയന്ത്രണമില്ലാതെ വീണ്ടും എന്നെ അവള്‍ സമീപിക്കുമെന്ന് ഭയപ്പെട്ടു. അങ്ങനെ ആ പാപത്തെ പൂര്‍ത്തീകരിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. എന്നെ വിളിച്ചിരുന്നു, വിവാഹത്തിന് അവള്‍. ഇരുപത്തിനാല് മണിക്കൂറും മദ്യത്തിലായിരുന്ന ഞാന്‍ അവളുടെ വീട്ടില്‍ എത്തിയപ്പോള്‍ വിവാഹവും കഴിഞ്ഞ് അവളും ഭര്‍ത്താവും അമേരിക്കക്ക്യ്ക്ക് പറന്നിരുന്നു….” ദേവദാരുവിന്‍റെ ശിഖരത്തില്‍ രണ്ട് പക്ഷികള്‍ വന്നിരിക്കുന്നത് ഷാരോണ്‍ കണ്ടു. കാറ്റില്‍ താഴമ്പൂവിന്‍റെ മണം അവള്‍ അറിഞ്ഞു. നന്ദകുമാറിന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഇളംചൂട് അവള്‍ കണ്ടു.അയാളുടെ ദേഹത്ത് നിന്ന്‍ ഗാന്ധര്‍വ്വമായ ഒരു ഗന്ധവും. “അന്ന് മഞ്ഞ് നിറഞ്ഞ ആ പ്രഭാതില്‍ എന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് സുമിത്ര ആ സ്വപ്നം പറഞ്ഞപ്പോള്‍, ഞാന്‍ കരുതിയില്ല മോളെ…അവള്‍….” ഷാരോണിന്‍റെ നെഞ്ച്തുടിച്ചു. അവള്‍ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. “ആ പെണ്ണ്…അവള്‍ നീ ആയിരിക്കുമെന്ന്…” ആകാശഗന്ധര്‍വ്വന്‍ തന്‍റെ കാതില്‍ മഴവില്‍ സിത്താര്‍ കൊണ്ട് ശ്രുതിയിടുന്നത് ഷാരോണ്‍ അറിഞ്ഞു. ദേഹത്തിന്‍റെ മുഴുവന്‍ ഭാരവും പൊയ്പ്പോവുകയാണ്. ആകാശത്ത് നിന്ന്‍ നക്ഷത്രത്തിന്‍റെ പ്രകാശത്തില്‍ തന്‍റെ ആത്മാവ് പുളകംകൊള്ളുന്നു. മിഴികളില്‍ പൂത്തുലഞ്ഞ നാണം ഓരോ രോമാകൂപങ്ങളിലേക്കും പടരുന്നു. ഹൃദയത്തില്‍ കുങ്കുമരേഖകൊണ്ട് എന്‍റെ പുരുഷന്‍ വാക്കുകള്‍ കോറിയിടുകയാണ്. “ഞാന്‍ കരുതിയില്ല മോളെ ആ പെണ്ണ്‍ നീയായിരിക്കുമെന്ന്‍…” അവള്‍ക്ക് അയാളെ തൊടണമെന്ന്‍ തോന്നി. കൊതിയടക്കാതെ അവള്‍ അയാളുടെ കൈയില്‍ കൂട്ടിപ്പിടിച്ചു. അയാളുടെ കൈയിലെ താപം തന്‍റെ വിരലുകളില്‍, അകതാരില്‍ ചേര്‍ത്തു. ദേവദാരുവിന്‍റെ ശിഖരത്തിലെ പക്ഷികള്‍ക്ക് പിമ്പില്‍ ഇപ്പോള്‍ നറുനിലാവില്‍ കുതിര്‍ന്ന ഒരു ചുവന്ന മേഘമാണ്‌.

“എന്‍റെ…” ഷാരോണിന്‍റെ അധരം വിതുമ്പി. “ഞാന്‍ എന്‍റെ ജീവന്‍…എന്‍റെ മരണവും….എനിക്കുള്ളതൊക്കെയും ഈ കാല്‍ച്ചുവട്ടില്‍…ഇനിയെന്നും….” അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ കളഭസുഗന്ധിയായ വാക്കുകള്‍ ഉരുവിട്ടു. “എന്‍റെ ജീവനും…എന്‍റെ മരണവും ഞാന്‍ നിന്‍റെ കാല്‍ച്ചു….” അയാള്‍ ബാക്കിപറയുന്നതിന് മുമ്പ് അവള്‍ അയാളുടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു. “നിലാവുദിച്ചു, മോളെ,” ചുറ്റുപാടുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു. “ഇനി ചെല്ലൂ…നേരം വൈകുന്നു…” “എനിക്ക് പോകാന്‍ തോന്നുന്നില്ല…ഇവിടെ…ഈ നിലാവില്‍…ഈ മുഖം മാത്രം കണ്ട്‌….ഈ വാക്കുകള്‍ മാത്രം കേട്ട്….ഇരിക്കാന്‍….കൊതിയാവുന്നു….” അയാള്‍ പുഞ്ചിരിച്ചു. “വേണ്ട…” അവള്‍ അയാളെ വിലക്കി. “ആ ഗൌരവം അങ്ങനെ തന്നെ ആ മുഖത്ത് ഇരുന്നാല്‍ മതി…ഇതുപോലെ ഇങ്ങനെ ചിരിച്ച് എന്നെ നോക്കിയാല്‍ ഞാന്‍ പോകില്ല…” അയാള്‍ ശബ്ദമുണ്ടാക്കി ചിരിച്ചു. അവളും. “ചെല്ലൂ, കുട്ടീ,” അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ തലകുലുക്കി. അയാളെ നോക്കിക്കൊണ്ട് പതിയെ പിമ്പോട്ടു രണ്ടു ചുവടുകള്‍ വെച്ചു. പിന്തിരിയാന്‍ തുടങ്ങുന്നതിന് മുമ്പ് അയാള്‍ക്ക് നേരെ വീണ്ടും തിരിഞ്ഞു. അയാളുടെ നേരെ അവള്‍ വീണ്ടും ചുവടുകള്‍ വെച്ചു. “എനിക്ക്…” അവള്‍ അയാളെ നോക്കി പറഞ്ഞു. “എന്താ മോളെ?” “എന്നെ ഒന്ന്‍ ഉമ്മ വെയ്ക്കുമോ?”

അവളുടെ ചുണ്ടുകള്‍ ചെമ്പകമൊട്ടുകള്‍ പോലെ ഉലഞ്ഞ് വിറച്ചു. നിലാവില്‍ അവളുടെ മിഴിയിണകള്‍ പ്രണയ സമുദ്രത്തിലെ സ്വര്‍ണ്ണമീനുകളായി. ചുരിദാറില്‍, ശ്വാസഗതിയാല്‍ ഉന്നതമായ മാറിടം മാര്‍ഗ്ഗഴിയിലെ തണുത്ത കാറ്റിലുലയുന്ന പൂമരം പോലെയുയര്‍ന്നു പൊങ്ങി. അയാളുടെ വിരല്‍ സ്പര്‍ശം തന്‍റെ വിരലുകളില്‍ മുറുകിയപ്പോള്‍ അവള്‍ ചേര്‍ന്നു നിന്നു. പൌരുഷത്തിന്‍റെ ഗാന്ധര്‍വസ്പര്‍ശമുള്ള അയാളുടെ വിരിമാറില്‍ അവളുടെ നെഞ്ചമര്‍ന്നു. “ഓഹ്…” പുതുമഴ വീണ മണ്ണിന്‍റെ വിഹ്വലതയോടെ ഒരു മര്‍മ്മരം അവളില്‍ നിന്നുയര്‍ന്നു. മദനമധുവര്‍ഷം പോലെ അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളിലേക്ക് താഴ്ന്ന്‍ വരുന്നത് അവള്‍ കണ്ടു. സൌഗന്ധികത്തിന്‍റെ പരിമളം പോലെ അയാളുടെ ചൂടുറ്റ ചുണ്ടുകള്‍ വൈഡ്യൂര്യ തേജസ്സുള്ള കണ്ണുകളിലേക്ക് പറന്ന് താഴ്ന്നപ്പോള്‍ അവളുടെ പേലവമാര്‍ന്ന കണ്‍പോളകള്‍ കൂമ്പിയടഞ്ഞു. യൌവ്വനത്തിന്റെ മുഴുവന്‍ ഭ്രാന്തും തന്‍റെ ദേഹത്തേക്ക് തീച്ചൂട് പോലെ കത്തിക്കയറുന്നത് ഷാരോണ്‍ അറിഞ്ഞു അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളെ തഴുകിയപ്പോള്‍. അതിന്‍റെ ഉള്‍ത്തള്ളളില്‍ അവള്‍ അയാളെ ഇറുകിപ്പുണര്‍ന്നു. അല്ലെങ്കില്‍ താന്‍ നിലത്ത് വീണുപോകുമെന്ന് അവള്‍ ഭയപ്പെട്ടു. “ഇനീം…” അവള്‍ മന്ത്രിച്ചു. ചുണ്ടുകള്‍ കവിളിന്‍റെ മൃദുമാംസത്തിലേക്ക് പ്രണയത്തേരോട്ടം നടത്തി. നെഞ്ചില്‍ തീയുയര്‍ന്നു പടരുന്നു. ചൂടിന്റെ അസഹ്യതയില്‍ അവളുടെ കൈകള്‍ വീണ്ടും അയാളെ വരിഞ്ഞുമുറുക്കി. “ഇനീം…” അവള്‍ വീണ്ടും മന്ത്രിച്ചു.

കവിളില്‍ നിന്ന്‍ അയാളുടെ ചുണ്ടുകള്‍ സാവധാനം അവളുടെ അധരത്തിന്‍റെ നനവിലേക്ക് തെന്നി നീങ്ങി. ആദിമവന്യമായ ഒരു സുഗന്ധത്തില്‍, അതിന്‍റെ നനവില്‍ താന്‍ കുതിര്‍ന്ന്‍ നിറഞ്ഞത്‌ ഷാരോണ്‍ അറിഞ്ഞു, അയാളുടെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമര്‍ന്നപ്പോള്‍. “ഓഹ്ഹ്ഹോഹ്ഹ….” അവള്‍ കിതച്ചു. ദേവദാരുവിന്‍റെ ശിഖരത്തിലെ പക്ഷികള്‍ ചിറകുകുടഞ്ഞപ്പോള്‍ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു. മുമ്പില്‍ നിലാവ് നിറഞ്ഞ പരിസരങ്ങള്‍ കണ്ടു. കാമസുഗന്ധിയായ പെണ്ണിനേയും. ഷാരോണും കണ്ണുകള്‍ തുറന്നു. പ്രണയ ലോലനായ തന്‍റെ ഗന്ധര്‍വ്വനെക്കണ്ടു. പുഞ്ചിരിച്ചു. അയാളും. “ഞാന്‍ പോട്ടെ, ഇനി?” അവള്‍ ചോദിച്ചു. പുഞ്ചിരിയോടെ അയാള്‍ തല കുലുക്കി.

Comments:

No comments!

Please sign up or log in to post a comment!