ബോഡിഗാർഡ് 4

എല്ലാവരും ക്ഷമിക്കുക..ഒരു എട്ടിന്റെ പണി കിട്ടി.. ഹലാക്കിന്റെ ഔലും കഞ്ഞിയും എന്ന പറയുന്നത് പോലെ ഒരു എട്ടിന്റെ പണി.. എഴുത്തു പൂർണ്ണമായും നിന്നു.. എഴുതി തുടങ്ങിയതെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുകയും ചെയ്തു.. ഇനിവരുന്ന രണ്ട് ഭാഗങ്ങൾ ചെറിയ ഭാഗങ്ങൾ ആയിരിക്കും.. എല്ലാവരും ക്ഷമിക്കുക.. അവസ്ഥ അതാണ്‌.. ചിലപ്പോ പേജുകൾ കുറവാകും.. ഈ ഭാഗം തട്ടി കൂട്ടി എഴുതിയതാണ്.. വേറെ ഒന്നും കൊണ്ടല്ല.. എഴുത്തിന്റെ ടച്ച്‌ വിട്ടു പോകാതിരിക്കാനാണ്… എഴുതിയത് ഇഷ്ട്ടപെട്ടില്ലങ്കിൽ ധൈര്യമായി തുറന്നു പറയാം..

അത് അവളാണ്.. മായ ശർമ!!!!

എവിടെ.. ബാബുവേട്ടൻ ചോദിച്ചു

അതാ ആ ടേബിളിൽ.. ഞാൻ പറഞ്ഞു

നോക്കട്ടെ… ബാബുവേട്ടൻ തിരിഞ്ഞു നോക്കി

ആര് അതോ.. മായ ശർമയോ.. !

ഹാ… ചേട്ടാ ഒരു നിമിഷം… എന്ന് പറഞ്ഞു കൊണ്ട് അവൾ കാണാതെ അവളുടെ ടേബിളിനു അടുത്തേക്ക് ഞാൻ പോയി…

ബാബുവേട്ടൻ ഞാൻ പോകുന്നതും നോക്കി നിന്നു…

കമാൻഡോ ഓപ്പറേഷന് വരെ ഇത്ര റിസ്ക് എടുത്തിട്ടില്ല.. വേറെ ഒന്നും അല്ല പെണ്ണ് ആയോണ്ടാ..

മമ്മീ… എന്ന് വിളിച്ചു കൊണ്ട് ഒരു കുട്ടി അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു.. കുട്ടി വരുന്നത് കണ്ടപ്പോൾ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെയും.. അവൾ എന്നേ ഒന്ന് നോക്കി.. ഞാൻ അവളെ മൈൻഡ് ചെയ്യാതെ തൊട്ട അടുത്തുള്ള ടേബിളിൽ കണ്ട ജഗ് എടുത്ത് എന്റെ ടേബിളിൽ വന്നിരുന്നു..

എന്തായി.. ബാബുവേട്ടൻ ആകാംഷയോടെ ചോദിച്ചു.

ആള് മാറിപ്പോയി.. അത് വേറെ ഏതോ പെണ്ണാ.. ഞാൻ ഒരു ഇളിഞ്ഞ ഭാവത്തിൽ മറുപടി പറഞ്ഞു..

എന്റെ മറുപടി കേട്ടതും ബാബുവേട്ടൻ ചിരിയോട് ചിരി.. കൂടെ എനിക്കും ചിരി വന്നു..

അകലെ നിന്നും നോക്കുമ്പോൾ മായ ശർമയെ പോലെ.. അടുത്ത് കണ്ടപ്പോൾ വേറെ ആളും.. എന്താ ചെയ്യാ.. ഞാൻ ചേട്ടനോട് പറഞ്ഞു..

കുഞ്ഞേ അത് വേറെ ഒന്നും അല്ല.. കുഞ്ഞ് കുറച്ചു മണിക്കൂറുകളായി കൂടുതൽ ചിന്തിച്ചു കൂട്ടിയത് ആ കേസിനെ കുറിച്ചും പിന്നെ അവളുടെ ഫോട്ടോയെയും കുറിച്ചാണ്.. അതാണ്‌ ആ പ്രായത്തിൽ ഉള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ അവളാണെന്നു തോന്നിയത്.. ബാബുവേട്ടൻ പറഞ്ഞു..

എങ്ങനെ.. ഞാൻ ബാബുവേട്ടനോട് ചോദിച്ചു..

കുഞ്ഞേ നമ്മുടെ മനസിനുള്ളിൽ ഈ ലോകത്തുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഉണ്ടന്നാണ് വെപ്പ്.. കൂടുതൽ ആഴത്തിൽ മനസിനെ സ്പർശിച്ച ഒരാൾക്ക് അയാൾ തേടുന്ന ചോദ്യങ്ങൾക്കു അവന്റെ മനസ്സ് തന്നെ ഉത്തരം നൽകും..

ഈശ്വരൻ നമ്മളെ നോക്കുന്നത് നമ്മുടെ ശരീരത്തിലേക്കു അല്ല നമ്മുടെ മനസിലേക്ക് ആണ്.. കാരണം മനസ്സ് ഈ പ്രപഞ്ചത്തെക്കാൾ വലുതാണ്… കുഞ്ഞ് ആ പെണ്ണിനെ കണ്ടപ്പോൾ കുഞ്ഞിന്റെ ചിന്തകൾ പോയത്‌ ഇന്നലെ കണ്ട ഫോട്ടോയിലേക് ആയിരിക്കാം അതാണ്‌ മായ ശർമയാണെന്ന് തോന്നിയത്..

ഞാൻ അങ്ങനെ ചിന്തിചിട്ടില്ലല്ലോ പിന്നെ എങ്ങനെയാ.. ഞാൻ ഇടക്ക് കേറി അദ്ദേഹത്തോട് പറഞ്ഞു..

കുഞ്ഞേ അത് നമുക്ക് തോന്നില്ല.. പല കാര്യങ്ങളും നമ്മുടെ മനസിലേക്ക് കടന്നു വരുന്നത് നമുക്ക് തോന്നിയിട്ട് ആണോ.. അല്ല.. ഒരാൾ സ്വപ്നം കാണുന്നത് ചില്ലപ്പോ കുറച്ചു നിമിഷങ്ങൾ ആയേക്കാം.. പക്ഷെ അതിന്റെ വലിപ്പം ഒരുപാടുണ്ട്.. ശെരിക്കും ഈ സ്വപ്നം എന്ന് പറയുന്നത് നമ്മളുടെ അബോധാവസ്ഥയിൽ നമ്മൾ മനസിലേക്ക് ഇറങ്ങി ചെല്ലുന്നതിനെ ആണ്.. ഒരർത്ഥത്തിൽ ഈ ഉറക്കം എന്ന് പറയുന്നത് മരണത്തിനു തുല്യം ആണ്.. ഒരുതരം അബോധാവസ്ഥ.. നമ്മൾ ഉറക്കത്തിൽ ചെയ്യുന്നത് ഒന്നും നമ്മൾ അറിയില്ല… നമ്മൾ എന്താ ചെയ്തത് എന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല.. മരണം എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത സത്യം ആണ്..

കുഞ്ഞേ നമ്മൾ ജനിക്കുമ്പോൾ തൊട്ട് നമ്മളുടെ കൂടെ നിഴൽ ഉണ്ടാകും.. അത് നമ്മളെ പിന്തുടർന്ന് കൊണ്ടിരിക്കും.. കാരണം ആ നിഴൽ മരണത്തിന്റെ മാലാഖക്ക് സമം ആണ്.. എന്നെങ്കിലും ഒരിക്കൽ ആ നിഴൽ നമ്മളുടെ നേർക്കുനേർ നിൽക്കും അതാണ്‌ കുഞ്ഞേ മരണം.. ഒരുപാട് സമ്പാദിച്ചിട്ട് കൂട്ടിയിട്ടൊന്നും ഒരു കാര്യവും ഇല്ല കുഞ്ഞേ.. മണ്ണിൽ നിന്നും വന്നവർ മണ്ണിലേക്ക് തന്നെ പോകും എന്നുള്ള പച്ചയായ സത്യം.. കാരണം സത്യം ഈശ്വരൻ ആണ്.. അത് നമ്മളെ തേടി വരും.. ബാബുവേട്ടൻ പറഞ്ഞു നിർത്തി..

സാം ഇതെല്ലാം കേട്ടിട്ട് കിളി പോയ അവസ്ഥയിൽ ആയി പോയി.. മൂപ്പര് പറഞ്ഞു പറഞ്ഞു മരണം വരെ എത്തി.. ഇനി എന്തേലും പറഞ്ഞാൽ ചിലപ്പോ നരകം വരെ എത്തും.. ഇങ്ങേര് അല്പം ഫിലോസഫി ഉള്ള കൂട്ടത്തിലാണന്ന് കെവിൻ പറഞ്ഞിട്ടുണ്ട്.. സാം അങ്ങേരെ നോക്കി തന്നെ ഇരുന്നു..

കുഞ്ഞേ ഞാൻ ഈ പറഞ്ഞത് എന്റെ അഭിപ്രായം ആണ് കേട്ടോ.. ഈ കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും..

അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്ത ബിരിയാണി എത്തി.. നല്ല കോഴി ബിരിയാണി..ബിരിയാണി എത്തിയപോഴേക്കും നല്ല മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ഹോ വല്ലാത്ത ജാതി.. നല്ല ചൂട് കോഴി ബിരിയാണിയിൽ നല്ല സലാഡ് ഇട്ട് കുറച്ചു അച്ചാറും കൂട്ടി കഴിച്ചാലുണ്ടല്ലോ ന്റെ ബാബേട്ടാ.. ഹോ.. ആരോട് പറയാൻ അങ്ങേരു അടി തുടങ്ങി.
. ക്യാമ്പിൽ അളന്നു മുറിചുള്ള ആഹാര രീതി ശീലിച്ചു പോരുന്ന സാമിന്‌ ഞങ്ങൾ ബിരിയാണി കഴിച്ചു കഴിഞ്ഞ് പാലയിലേക്കുള്ള യാത്ര തുടർന്നു.. 30 കിലോമീറ്റർ ഉണ്ടാകും ഇനി പാലയിലേക്കുള്ള ദൂരം.. വേഗത കുറച്ച് വളരെ ആസ്വദിച്ചു ആയിരുന്നു ഞാൻ വണ്ടിയോടിച്ചത്.. കാരണം അത്ര മനോഹരമായിരുന്നു ഓരോ കാഴ്ചകളും..

മ്യൂസിക് പ്ലയെരിൽ പ്രമുഖ ഐറിഷ് ഗായികയായ എൻയയുടെ “എ ഡേ വിത്തൌട്ട് റൈൻ” എന്ന ആൽബത്തിലെ “ഒൺലി ടൈം” എന്ന ഗാനം യാത്രയുടെ മനോഹാരിത കൂട്ടികൊണ്ടിരിക്കുന്നു

” വൂ കാൻ സേയ് വേർ ദി റോഡ് ഗോസ് വേർ ദി ഡേ ഫ്ലോസ് ഒൺലി ടൈം..

ആൻഡ് വൂ കാൻ ഇഫ് യുവർ ലവ് ഗ്രോവ്സ് ഏസ് യുവർ ഹാർട്ട്‌ ചോസ് ഒൺലി ടൈം”

സാം പാട്ടിനനുസരിച്ചു താളം പിടിച്ചു വണ്ടിയോടിച്ചു.. ബാബുവേട്ടൻ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ്..

ചേട്ടാ.. ഈ പാട്ട് എവിടേലും കേട്ട് പരിചയം ഉണ്ടോ..? പുറത്തേ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ബാബുവേട്ടനോട് ഞാൻ ചോദിച്ചു

ഏത് പാട്ട് കുഞ്ഞേ..? പുറത്തെ കാഴ്ചളിൽ നിന്നും മെല്ലെ തല ഉയർത്തി ബാബുവേട്ടൻ ചോദിച്ചു..

ഈ പാട്ട്.. എന്ന് പറഞ്ഞു കൊണ്ട് സാം മ്യൂസിക് പ്ലെയറിൽ പാടിക്കൊണ്ടിരിക്കുന്ന എൻയയുടെ ഒൺലി ടൈം എന്ന ഗാനത്തിന്റെ ശബ്ദം കൂട്ടി

കുഞ്ഞേ ഇത് ഇംഗ്ലീഷ് അല്ലെ.. ഞാൻ ഇംഗ്ലീഷ് പാട്ടുകൾ കേൾക്കാറില്ല.. ബാബുവേട്ടൻ പറഞ്ഞു

ഈ പാട്ടു ഞാൻ ആദ്യം കേൾക്കുന്നത് വോൾവോ ട്രക്കിന്റെ പരസ്യത്തിൽ നിന്നാണ്..

വോൾവോ ട്രക്കിന്റെയോ…? ബാബുവേട്ടൻ ആകാംഷയോടെ ചോദിച്ചു

അതെ ചേട്ടാ.. 2013ൽ “എപിക് സ്പ്ലിറ്റ്” എന്ന പേരിൽ പ്രസിദ്ധമായ ഒരു പരസ്യം ഇറങ്ങിയിരുന്നു.. പ്രമുഖ ഹോളിവുഡ് നടനും മാർഷ്യൽ ആർട്ടിസ്റ്റുമായ ജീൻ ക്ലോഡൻ വാൻ ഡാം, രണ്ട് ഓടുന്ന ട്രക്കുകൾക്കിടയിൽ ജിംനോസ്റ്റിക് പിളർപ്പ് നടത്തുന്ന.. അതിന്റെ പശ്ചാത്തല സംഗീതം ഈ പാട്ട് ആയിരുന്നു..

ഞാൻ ഇത് ആദ്യമായി കേൾക്കുകയാണ്.. കുഞ്ഞ് പറഞ്ഞ “എപിക് സ്പ്ലിറ്റ്”..

ചേട്ടാ രസം ഇതൊന്നും അല്ല.. ഈ പരസ്യം ഇറങ്ങിയതിനു ശേഷം ഈ പാട്ടു “ബിൽബോർഡ്‌ 100″ൽ 43ആം ഇടം പിടിച്ചു.. അതും പാട്ട് ഇറങ്ങി 13 വർഷങ്ങൾക്കു ശേഷം..

ബിൽബോർഡ്..? അതെന്താ കുഞ്ഞേ ബിൽബോർഡ്.. ബാബുവേട്ടൻ സംശയഭാവത്തിൽ ചോദിച്ചു

ചേട്ടാ അമേരിക്കൻ ഐക്യനാടുകളിലെ സംഗീത വ്യവസായത്തിൻറെ സ്റ്റാൻഡേർഡ് റെക്കോർഡ് ചാർട്ടാണ് ഈ ബിൽബോർഡ്..

കുഞ്ഞേ എനിക്ക് ആകെ അറിയുന്ന ട്രക്കുകൾ ടാറ്റയും ലെയ്‌ലാൻഡുമാണ്.. പിന്നെ ഞങ്ങൾ പഴയകാല പട്ടാളകാരുടെ രാജാവ് ശക്തിമാൻ ട്രക്കും.
. കുഞ്ഞ് ഈ പറയുന്ന വോൾവോ ട്രക്ക് ഞാൻ ഇത് വരെ കണ്ടിട്ടു പോലും ഇല്ല.. പിന്നെയല്ലേ ഈ പരസ്യം കാണുന്നത്.. ബാബുവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു

വോൾവോ നമുക്ക് പിന്നെ കാണാം.. അതിന് മുന്നേ ചേട്ടന് വേറെ ഒരു സാധനം ഞാൻ കാണിച്ചു തരാം

എന്ത്‌ സാധനം.. ബാബുവേട്ടൻ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി

ചേട്ടാ.. ഒരു മിനിറ്റ് എന്ന് പറഞ്ഞു സാം റോഡ് സൈഡിലേക് കാർ ഒതുക്കി.. സാം പുറത്തേക്കു ഇറങ്ങി.. കൂടെ ബാബുവേട്ടനും.. റോഡിൽ ആരും തന്നെയില്ല.. അവർ നേരെ കാറിന്റെ പുറകിലോട്ടു പോയി..

ചേട്ടാ ഇതിനെ പറ്റി ഞാനും ചേട്ടനും മാത്രം അറിഞ്ഞാൽ മതി.. കെവിൻ പോലും അറിയരുത്.. വണ്ടി അവൻ ആണ് കൊണ്ട് വന്നത് എന്ന് എനിക്കറിയാം.. പക്ഷെ അവനു പോലും അറിയില്ല ഇങ്ങനെയൊരു സാദനം ഇതിലുള്ള കാര്യം.. നമ്മൾ ഈ യാത്ര തുടങ്ങുന്നതിനു മുന്നേ എനിക്ക് ഈ കാര്യം പറയണം എന്നുണ്ടായിരുന്നു.. പക്ഷെ അതിനുള്ള ഒരു സമയം ഒത്തു വന്നില്ല.. എനിക്ക് ചേട്ടനോട് എല്ലാം പറയണം

എന്താ കുഞ്ഞേ.. ബാബുവേട്ടൻ ചോദിച്ചു

ചേട്ടൻ എനിക്ക് വാക്ക് തരണം ഇവിടെയുള്ള കാര്യങ്ങൾ കെവിൻ വരുന്നത് വരെ അവൻ അറിയരുത് എന്ന്.. എല്ലാം അവനോട് ഞാൻ പറയും.. അവൻ വിളിക്കുമ്പോൾ ഒന്നും പറയില്ല എന്ന് എനിക്ക് ഉറപ്പ് തരണം.. സാം പറഞ്ഞു

ഇല്ല കുഞ്ഞേ.. കുഞ്ഞിന് എന്നെ വിശ്വസിക്കാം.. തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന സാമിനോട് ബാബുവേട്ടൻ പറഞ്ഞു

സാം ഡിക്കി തുറന്നു.. പുറകിലെ സീറ്റിന്റെ അടിയിൽ ഉള്ള ഒരു ഭാഗത്ത്‌ ഉള്ള സെക്യൂരിറ്റി ലോക്കർ ബാബുവേട്ടൻ കണ്ടു.. ബാബുവേട്ടൻ സാമിന്റെ പ്രവർത്തിയെ ആകാഷയോടെ വീക്ഷിച്ചു.. നാലു ഡിജിറ്റൽ പിൻകോഡ് ഉള്ള ഒരു ഹൈ സെക്യൂരിറ്റി ലോക്കർ ആയിരുന്നു അത്.. പിൻ നമ്പർ അടിച്ചു സാം ലോക്കർ തുറന്നു.. ലോക്കറിന് ഉൾഭാഗം കണ്ട ബാബുവേട്ടന്റെ കണ്ണുകൾ വിടർന്നു അദ്ദേഹം സാമിന്റെ മുഖത്തേക്ക് നോക്കി.. ബാബുവേട്ടന്റെ കണ്ണുകളിലെ ആശ്ചര്യം സാം കണ്ടു.. ബാബുവേട്ടന്റെ ആശ്ചര്യം നിറഞ്ഞ മുഖം കണ്ടപ്പോൾ സാം പുഞ്ചിരിച്ചു

എന്താ കുഞ്ഞേ ഇത്.. ബാബുവേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു

നമ്മുടെ പഴയ സോവിയറ്റ് യൂണിയൻ ലോകത്തിനു സമ്മാനിച്ച എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്ന്.. നമ്മുടെ പട്ടാളത്തിന്റെ നട്ടെല്ല്… കുറെ കാലം ഉപയോഗിച്ച് തഴമ്പിച്ച കയ്യല്ലേ.. ഒരു പിടി പിടിക്കുന്നോ.. ലോക്കറിൽ നിന്നും എടുത്ത സാധനം ബാബുവേട്ടന്റെ നേരെ നീട്ടി സാം പറഞ്ഞു..

ബാബുവേട്ടൻ അത് വാങ്ങിച്ചു..
അത്ഭുതത്തോടെ സാധനം നോക്കി കണ്ടു.. അദ്ദേഹം അത് തിരിച്ചും മറച്ചു നോക്കി..

യെസ്,, ഇവൻ തന്നെ..! കലാഷ്നിക്കോവിന്റെ മിടുക്കനായ സന്തതി എകെ 47..

(എകെ 47:സോവിയറ്റ് യൂണിയൻ പട്ടാള ഓഫീസർ ആയിരുന്ന മിഖായൽ കലാഷ്നിക്കോവ് വികസിപ്പിച്ച സോവിയറ്റ് യൂണിയൻ പട്ടാളത്തിന്റെ നട്ടെല്ല്..പിന്നീട് ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും.. ഇതൊരു ഗ്യാസ് ഓപറേറ്റഡ്, 7.62 × 39 മി.മീ. അസ്സ്വാൾട്ട് റൈഫിൾ ആണ്..1945ൽ ആയിരിന്നു AK-47 രൂപകൽപ്പന ചെയ്യപ്പെട്ടത്.. 1946ൽ എ.കെ 47 സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക സൈനിക ആവശ്യങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടു. 1948 ൽ സോവിയറ്റ് യൂണിയന്റെ തിരഞ്ഞെടുത്ത സൈനിക യൂണിറ്റുകൾക്ക് സ്ഥിരമായി എകെ 47 ലഭ്യമായി.. 1949ന്റെ തുടക്കത്തിൽ സോവിയറ്റ് സായുധ സേന വിഭാഗങ്ങൾ എകെ 47 റൈഫിൾ ഔദ്യോഗികമായി അഗീകരിച്ചു.. പിന്നീട് ഏഴ് ദശാബ്ദങ്ങൾക്കു ശേഷവും എകെ 47ന്റെ മാതൃകയും അതിന്റെ വകഭേദങ്ങളും ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ളതും, ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതുമായ റൈഫിളുകളായി ഇന്നും നിലകൊള്ളുന്നു.. അതിന് കാരണം എകെ 47ന്റെ ഗണ്യമായ വിശ്വാസ്യതയും,, കഠിനമായ സാഹചര്യങ്ങളിൽ അനായാസമായി ഉപയോഗിക്കാവുന്നതും.. സമകാലിക പാശ്ചാത്യ ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, താഴ്ന്ന ഉൽപാദനച്ചെലവുകൾ, ഏതാണ്ട് എല്ലാ ഭൂമിശാസ്ത്ര പ്രദേശത്തും, എളുപ്പത്തിൽ ഉപയോഗിക്കാവുന്നതിനുള്ള കഴിവ്.. 2004 ലെ കണക്കനുസരിച്ച്, ലോകവ്യാപകമായി ഏകദേശം 500 മില്ല്യൺ തോക്കുകൾ ഉണ്ടന്നാണ് കണക്കുകൾ സൂചിപ്പിച്ചിരുന്നത്.. ഇതിൽ ഏകദേശം 100 മില്യൺ എകെ 47 തോക്കുകൾ ആയിരുന്നു..)

എന്താ ബാബുവേട്ടാ ആദ്യം കാണുന്നത് പോലെ.. എകെ 47 നെ ഇമ വെട്ടാതെ നോക്കുന്ന ബാബുവേട്ടനോട് സാം ചോദിച്ചു

കുഞ്ഞേ ഒരുപാട് നാളായില്ലേ കണ്ടിട്ട് അത് കൊണ്ടാ.. എന്റെ ഈ കൈകൾക്ക് പറയാനുണ്ടാകും ഇവനെ പറ്റിയുള്ള ഒരുപാട് കഥകൾ.. ഒരുപക്ഷെ എന്റെ കൈകൾക്കു സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നേൽ അവർ പറഞ്ഞു തരും ഇവൻ എനിക്ക് ആരാണെന്നു… എനിക്ക് മാത്രം അല്ല എന്നേ പോലുള്ള ഒരുപാട് പട്ടാളക്കാർക്ക്.. എന്റെ പട്ടാള ജീവിതത്തിൽ എന്റെ കൂട്ട് ഇവനായിരുന്നു.. ഈ കലാഷ്നിക്കോവിന്റെ സന്തതി.. ആളൊരു റഷ്യകാരൻ ആണേലും ഞങ്ങൾ ഇന്ത്യൻ പട്ടാളക്കാർക്ക് ഇവനൊരു മുതൽക്കൂട്ട് തന്നെ ആണ് അന്നും ഇന്നും എന്നും..

ബാബുവേട്ടൻ എകെ 47 സാമിന്‌ തിരിച്ചു നൽകി.. സാം അത് ലോക്കറിൽ ഭദ്രമായി വെച്ചു ലോക്കർ അടച്ചു..

എന്നാലും നീയൊരു വലിയ റിസ്ക് ആണ് എടുക്കുന്നത്.. എകെ 47 പോലുള്ളൊരു അസ്സ്വാൾട്ട് റൈഫിൾ കൊണ്ടുനടക്കുന്നത്.. സംഭവം കുഞ്ഞിന് ആയുധം ഉപയോഗിക്കാനുള്ള അധികാരമൊക്കെയുണ്ട്.. പക്ഷെ അതിനുള്ള സാഹചര്യം ഒന്നും തന്നെ ഇവിടെ ഇല്ല.. പിന്നെ കുഞ്ഞിന്റെ ജോലിയും.. കുഞ്ഞ് ആരാണെന്നോ എന്തിന് വന്നുവെന്നു പോലും ഇവിടെ ആർക്കും അറിയില്ല.. അത് കൊണ്ട് എന്നേ കാണിച്ചത് കാണിച്ചു ഇനി മൂന്നാമത് ഒരാൾ ഇത് കാണാൻ ഇടവരരുത്.. ബാബുവേട്ടൻ തന്റെ ഉത്കണ്ട സാമിനോട് പറഞ്ഞു

കുഞ്ഞേ ശെരിക്കും എന്താണ് നിങ്ങളുടെ മിഷൻ.. ഇന്ത്യൻ മിലിറ്ററി ഉപയോഗിക്കുന്ന ആയുധങ്ങളും കാറും.. മോസ്റ്റ്‌ അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും.. ഹൈലി സെക്യൂരിറ്റി സിസ്റ്റം,, ഹൈ ക്വാളിറ്റി ബുള്ളറ്റ് പ്രൂഫ് കാർ അതും മിലിറ്ററി സ്റ്റീലിൽ നിർമിച്ച ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കാറുകളിൽ ഒന്ന്.. എനിക്ക് ഒന്നും മനസിലാകുന്നില്ല കുഞ്ഞേ.. കെവിൻ ഈ കാർ കൊണ്ട് വന്നപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ഇന്ത്യൻ മിലിറ്ററി ഉപയോഗിക്കുന്ന കാർ ആണന്നു.. അവനോട് ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്.. ഈ കൊച്ചു കേരളത്തിൽ ഈ കാർ വെച്ച് എന്താ നിങ്ങളുടെ ജോലിയെന്ന്.. പക്ഷെ എന്തോ എനിക്ക് അതിനു കഴിഞ്ഞില്ല..

ചേട്ടൻ പറഞ്ഞത് ശെരി ആണ്.. ഇന്നലെ വരെ എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു.. ഇന്ത്യൻ ക്യാബിനെറ്റിലെ ഒന്നാമനും(പ്രധാനമന്ത്രി) മൂന്നാമനും(സെൻട്രൽ ഹോം മിനിസ്റ്റർ) പിന്നെ ഇന്ത്യയിലെ ഏറ്റവും ശക്തനായ ബ്യുറോക്രാറ്റും(ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ്) ഇവർ ഒരു ദേശീയ സുരക്ഷ കമാൻഡോക്കു നേരിട്ട് ഒരു മിഷൻ ഏൽപ്പിക്കുക അതും ഇന്ത്യൻ ക്യാബിനറ്റിലെ മറ്റു അംഗങ്ങളും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും അറിയാതെ.. ഞാനും ഈ മിഷനെ കുറിച്ച് കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നിരുന്നു.. പക്ഷെ എനിക്ക് ഈ മിഷൻ ഏറ്റെടുക്കുകയല്ലാതെ വേറെ ഒരു നിവർത്തിയില്ലായിരുന്നു…

കെവിന് പോലും ഇതിനെ കുറിച്ച് വ്യക്തമായി ഒരു സൂചന തരാൻ കഴിയില്ല.. കാരണം അവൻ പോലും ഞാൻ ഉള്ളത് വൈകിയാണ് അറിഞ്ഞത്.. ചേട്ടൻ ചോദിച്ചില്ലേ ഈ കാർ വെച്ച് എന്താ ജോലി എന്ന്.. കെവിന് പോലും അറിയില്ല ഈ കാറിനുള്ളിൽ ഉള്ള ആയുധങ്ങളെ കുറിച്ച്.. പിന്നെ

എന്താ ഒരു പിന്നെ.. ബാബുവേട്ടൻ സാമിന്റെ മുഖത്തേക്ക് നോക്കി..

എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. പിന്നെ ചിലത് ചോദിക്കാനും.. നമുക്ക് ഒന്നു അങ്ങോട്ട് ഇരുന്നു സംസാരിക്കാം.. സാം ഇതും അങ്ങോട്ട്‌ കൈ ചൂണ്ടി കാണിച്ചു

സം കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ ബാബുവേട്ടന്റെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അദ്ദേഹം നേരെ സാമിന്റെ മുഖത്തേക്ക് നോക്കി

ചേട്ടാ.. എന്നോട് കെവിൻ പറഞ്ഞിരുന്നു ഈ കാര്യം.. ചേട്ടനോട് ഒന്ന് സ്വസ്ഥമായി സംസാരിക്കാൻ ഇതിലും നല്ല ഒരു സ്ഥലം വേറെ ഇല്ല.. വാ ചേട്ടാ.. അതും പറഞ്ഞു സാം ബാബുച്ചേട്ടന്റെ കൈ പിടിച്ചു അങ്ങോട്ട്‌ നടന്നു

അവർ പതിയെ കാലുകൾ മുന്നോട്ടു ചലിപ്പിച്ചു.. ബാബുവേട്ടൻ മുന്നിൽ കണ്ട ബോർഡിൽ നോക്കി

“പുഞ്ചിരി കള്ള് ഷാപ്പ്”

ഷാപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരും തോറും അവിടെ നിന്നുള്ള കള്ളിന്റെയും അത്പോലെ മീനിന്റെയും ഇറച്ചിയുടെയും മണം അവരുടെ മൂക്കിലേക്ക് അടിച്ചു കയറി.. അവർ അത് ആസ്വദിച്ചു വലിച്ചു.. സാമിന്‌ അത് പുതുമയുള്ള ഒരു ആസ്വാദനം ആയിരുന്നു.. അവർ അത് ആസ്വദിച്ചു വലിച്ചു

ഹ്മ്മ്.. ഹാ.. ഹോ വല്ലാത്ത ജാതി

അവിടെ ഉള്ള ഒരു ടേബിളിൽ സാമും ബാബുച്ചേട്ടനും ഇരുന്നു.. ആളുകൾ കുറവാണ് പക്ഷെ അടി തമർത്തി നടക്കുകയാണ്.. ഓരോരുത്തരുടെ കുടി കണ്ടപ്പോൾ തന്നെ സാമിന്റെ വായിൽ വെള്ളം വന്നു തുടങ്ങി.. ആദ്യമായി കഴിക്കാൻ പോകുന്നവന്റെ ആകാംഷ സാമിന്റെ മുഖത്തു ഉണ്ടായിരുന്നു.. സാം ബാബുവേട്ടന്റെ മുഖത്തേക്ക് നോക്കി.. ‘ഇതൊക്കെയെന്ത്’ എന്ന മട്ടിലായിരുന്നു മൂപ്പർ

എന്താ വേണ്ടത്… ഷാപ്പിലെ ഒരു ചേട്ടൻ വന്നു അവരോട് ചോദിച്ചു

എന്തൊക്കെ ഐറ്റംസ് ഉണ്ട്.. അയാളോട് ബാബുവേട്ടൻ ചോദിച്ചു

തെങ്ങുണ്ട്,, പനയുണ്ട്,, പിന്നെ ഞങ്ങളുടെ സ്പെഷ്യൽ പുഞ്ചിരി വാറ്റും ഉണ്ട്.. ഷാപ്പിലെ ചേട്ടൻ പറഞ്ഞു..

എന്നാൽ ആദ്യം നമ്മുക്ക് തെങ്ങിൽ നിന്നും തുടങ്ങാം.. രണ്ട് തെങ്ങു എടുത്തോളൂ.. പിന്നെ ബീഫ് ഉണ്ടോ ചേട്ടാ

ഉണ്ടല്ലോ..

എന്നാൽ രണ്ട് പ്ലേറ്റ് ബീഫും

ഡാ സോമ.. രണ്ടു തെങ്ങും രണ്ട് പ്ലേറ്റ് ബീഫും.. ഷാപ്പിലെ ചേട്ടൻ വിളിച്ചു പറഞ്ഞു

ഉടൻ തന്നെ രണ്ട് കുപ്പി തെങ്ങ് കള്ള് എത്തി.. കൂടെ രണ്ട് ഗ്ലാസും.. നല്ല തൂവെള്ള നിറം.. സാം അത് അത്ഭുതത്തോടെ നോക്കി..

ചേട്ടാ ഞാൻ ഇത് ആദ്യമായിട്ട് ഈ സാദനം കഴിക്കുന്നത്.. ചേട്ടന് ഒരു കമ്പനി തരണം എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്.. പക്ഷെ എനിക്ക് ഇത് കണ്ടപ്പോൾ തന്നെ ഒരു കഴിക്കണം എന്ന് തോന്നി..

അത് സാരമില്ല..ഒരൊറ്റ വലിക്കു കുടിച്ചാൽ മതി.. ഇതും പറഞ്ഞു ബാബുവേട്ടൻ ഒരു കുപ്പിയുടുത്തു പൊട്ടിച്ചു ഗ്ലാസ്സിലേക്കു ഒഴിക്കാൻ തുടങ്ങി.. ഗ്ലാസ്സിലേക്കു കള്ള് വീഴുന്നത് സാം നോക്കി.. സ്ലോ മോഷനിൽ ആദ്യ തുള്ളി മുതൽ അവസാനം വരെ വീഴുന്നത് സാം അത്ഭുതത്തോടെ നോക്കി കണ്ടു..

രണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ച ശേഷം ബാബുവേട്ടൻ സാമിന്റെ മുഖത്തേക്ക് നോക്കി.. എന്ന നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു കൊണ്ട് ബാബുച്ചേട്ടൻ ഒരു ഗ്ലാസ്‌ എടുത്തു.. സാമും അതുപോലെ മറ്റേ ഗ്ലാസും എടുത്തു.. കുഞ്ഞേ എന്നാ മുട്ടിചൂട് എന്ന് പറഞ്ഞു കൊണ്ട് ബാബുവേട്ടനും സാമും ഗ്ലാസ്സുകൾ തമ്മിൽ ചിയേർസ് പറഞ്ഞു മുട്ടിച്ചു..

ടിങ്.. ഗ്ലാസ്‌ മുട്ടുന്ന ഒച്ചയും പിന്നെ അവർ പറഞ്ഞ ചിയേഴ്സും ഷാപ്പ് ആകെ നിശബ്ദമായി.. ആളുകൾ അവരെ നോക്കി നിന്നു.. ഒരറ്റ വലിക്കു സാം ഒരു ഗ്ലാസ്‌ തീർത്തു..

ഹയി… നല്ല കൈപ്പുണ്ടല്ലോ ചേട്ടാ.. കുടിച്ച ശേഷം കൈ കൊണ്ട് ചുണ്ട് തുടച്ച ശേഷം സാം ബാബുവേട്ടനോട് പറഞ്ഞു.. ബാബുവേട്ടൻ തന്റെ ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കി

ഉടനെ തന്നെ അവർക്കുള്ള ബീഫ് രണ്ട് പ്ലേറ്റുകളിൽ ആയി അവരുടെ മുന്നിൽ കൊണ്ട് വെച്ചു.. ബാബുവേട്ടൻ പറഞ്ഞ പോലെ ബീഫ് കഷ്ണം എടുത്തു അതിലെ മസാല ഈമ്പി എടുത്ത ശേഷം ബീഫ് കഴിക്കുന്ന രീതി സാമിന്‌ നല്ലത് പോലെ ഇഷ്ട്ടപെട്ടു.. ഒരു ഗ്ലാസും കൂടി അവർ തീർത്തു.. ഷാപ്പിലെ കള്ളും രുചിയും എല്ലാം സാമിന്‌ നന്നായി ഇഷ്ട്ടപെട്ടു.. ഇന്ത്യൻ സർക്കാരിന്റെ അംഗീകൃത സീൽ വെച്ചു വരുന്ന കുപ്പിയിലെ ലഹരി നിറഞ്ഞ പാനീയം കുടിച്ചു പരിചയം ഉള്ള സാമിന്‌ നാടൻ കള്ളിന്റെ ചൂരും രുചിയും അവന്റെ ഞരമ്പുകളെ ഹരം പിടിപ്പിച്ചു.. കുടിച്ച കള്ളിന്റെ ഹാങ്ങോവർ ആണോന്നറിയില്ല സാം എന്തോ ആലോജിച്ചു ഇരിക്കുന്നത് ബാബുവേട്ടൻ കണ്ടു..

കുഞ്ഞിന് എന്നോട് സ്വസ്ഥമായി സംസാരിക്കണം എന്ന് പറഞ്ഞാണല്ലോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.. എന്താ കുഞ്ഞേ കാര്യം.. എന്താണേലും എന്നോട് പറ.. ബാബുവേട്ടൻ പറഞ്ഞു

എന്ത്.. ആലോചനയിൽ നിന്നും തിരിച്ചു വന്ന സാം ബാബുവേട്ടനോട് ചോദിച്ചു

എന്നോട് എന്തോ പറയണം എന്ന് പറഞ്ഞിട്ട്… ബാബുവേട്ടൻ പറഞ്ഞു

ഹോ അതോ.. സാം ബാബുവേട്ടന്റെ മുഖത്തേക്ക് നോക്കി..

എന്റെ മുന്നിലിരിക്കുന്നത് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ വന്ന സുരേഷ് ബാബുവായിട്ടാണോ അതോ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തരായ ജവാന്മാരിൽ ഒരാളായിരുന്ന ജവാൻ സുരേഷ് ബാബു ആയിട്ടാണോ..

സാമിന്റെ മറുപടി കേട്ട ബാബുവേട്ടൻ ഒന്ന് ഞെട്ടി.. കുഞ്ഞെന്താ പറഞ്ഞത്..

ഒരു കാലത്തു ഇന്ത്യൻ മിലിട്ടറിയിലെ ഷാർപ്പ് ഷൂട്ടർ എന്ന് അറിയപെട്ടിരുന്ന,, പഞ്ചാബിൽ ഖാലിസ്ഥാൻ വികടനവാദികളുടെ നട്ടെല്ലൊടിച്ച… മാലിദീപിൽ നടന്ന ഇന്ത്യൻ പട്ടാളത്തിന്റെ അഭിമാനമായ ഓപറേഷൻ കേക്ട്‌സിൽ പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈളം അത് പോലെ മാലിദീപ് റെബെൽസ് എന്നിവരെ തേച്ചൊട്ടിച്ച പാരാഗ്രൂപ്പിലെ ഷൂട്ടർ ചന്ദനതൊടിയിൽ സുരേഷ് ബാബു എന്ന ജവാൻ ആണ് എന്റെ മുന്നിൽ ഇരിക്കുന്നത് എങ്കിൽ മാത്രം ഞാൻ എല്ലാം പറയാം..

കുഞ്ഞിനോട് ഇതാര് പറഞ്ഞു.. ബാബുവേട്ടൻ തന്റെ മുന്നിൽ നിൽക്കുന്ന സാമിനോട് ചോദിച്ചു..

അതൊക്കെ ഞാൻ വഴിയേ പറയാം.. ഞാൻ എല്ലാം അറിഞ്ഞു ചേട്ടൻ ആരായിരുന്നു എന്നുള്ളതെല്ലാം.. ഒരുപക്ഷെ കെവിനോ അതുപോലെ നിങ്ങളുടെ നാട്ടുകാർക്ക് പോലും അറിയാത്ത ചന്ദനതൊടിയിൽ സുരേഷ് ബാബു എന്ന പട്ടാളക്കാരനെ.. ഷാർപ് ഷൂട്ടർ ബാബു എന്ന് അറിയപ്പെട്ടിരുന്ന ഇന്ദിര ഗാന്ധിയുടെ മുൻ ബോഡിഗാർഡ്..

ബാബുച്ചേട്ടൻ പറയാൻ വാക്കുകൾ കിട്ടിയില്ല.. താൻ മറക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്റെ മനസിലൂടെ മിന്നി മാഞ്ഞു.. തന്റെ കണ്മുൻപിൽ വെടിയേറ്റ് വീണ ആ ഉരുക്കു വനിതയുടെ മുഖം തന്റെ മനസ്സിൽ തെളിഞ്ഞു..

ചേട്ടാ.. ആലോചനയിൽ മുഴുകിയ ബാബുവേട്ടനെ വിളിച്ചു.. ചേട്ടാ എല്ലാം എനിക്കറിയാം.. ഇനി ഇവിടെ നിന്നും പുറത്തേക്കു വരേണ്ടത് ബാബുച്ചേട്ടൻ എന്ന സാദാരണകാരൻ ആയിട്ടല്ല..

ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായ ബോഡിഗാഡ്,, ഇന്ത്യൻ പട്ടാളത്തിന്റെ ഷാർപ്പ് ഷൂട്ടർ,, തീവ്രവാദികളെയും വികടനവാദികളെയും തോക്കിൻ മുന്നിലിട്ട് അടിയറവു പറയിച്ച ധീര ജവാൻ സുരേഷ് ബാബു ആയി വേണം എന്റെ കൂടെ വരാൻ.. സാം തന്റെ മുന്നിലിരിക്കുന്ന ബാബുവേട്ടനോട് പറഞ്ഞു ബാബുവേട്ടൻ ആകെ വിഷമത്തിലായി.. തന്നെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം സാം അറിഞ്ഞിരിക്കുന്നു.. താൻ ആരാണന്നുള്ളതെല്ലാം.. ഞാൻ മറക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു സാം ഇപ്പൊ തന്നെ ഓർമിപ്പിച്ചത്.. സാം എല്ലാം അറിഞ്ഞിരിക്കുന്നു.. അവനോട് ഇനിയൊന്നും ഒളിച്ചിട്ട് കാര്യമില്ല..

ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യത്തെ കുറിച്ചാണ് സാം എന്നെ ഓർമിപ്പിച്ചത്..

ബാബുവേട്ടൻ വിഷമത്തോടെ സാമിന്റെ മുഖത്തേക്ക് നോക്കി..

ചേട്ടാ.. ഇത് എന്റെ തീരുമാനം അല്ല.. ചേട്ടനെ കുറിച്ച് നല്ലത് പോലെ അറിയുന്ന ഒരാളുടെ തീരുമാനം ആണ്.. ചേട്ടനെ ഞങ്ങൾക്ക് വേണം ഈ മിഷനിൽ ഞങ്ങളുടെ പാർത്ഥസാരഥിയായി ചേട്ടൻ ഉണ്ടാകും.. ചേട്ടൻ പേടിക്കണ്ടാ കെവിന് ഒന്നും അറിയില്ല.. ചേട്ടൻ ആരാണുള്ളതെല്ലാം.. ഞാൻ അവനോട് പതിയെ പറഞ്ഞോളാം.. പക്ഷെ

ബാബുവേട്ടൻ സാമിന്റെ മുഖത്തേക്ക് നോക്കി..

എനിക്ക് അറിയണം.. കേട്ടു മാത്രം പരിചയം ഉള്ള ഞങ്ങളുടെ പട്ടാളത്തിന്റെ അഭിമാനം ആയിരുന്ന ഓപ്പറേഷൻ കേക്ട്‌സ്നെ കുറിച്ച്.. ചേട്ടൻ നടത്തിയ ആ അവസാന സൈനിക നീക്കത്തെ കുറിച്ച്.. പാരാ കമാൻഡോ ട്രൈനിങ്ങിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്.. കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നിയിരുന്നു നമ്മളുടെ ഫോഴ്സിനെ കുറിച്ച്.. ആ ഓപറേഷനിൽ പങ്കെടുത്ത അന്നത്തെ പുലിയാണ് എന്റെ കൂടെ ഉള്ളത് എന്ന് കേട്ടപ്പോൾ ഞാൻ ആകെ കോരിത്തരിച്ചു പോയി.. അപ്പൊ മനസ്സിൽ തീരുമാനിച്ചതാ ഓപറേഷൻ കേക്ട്‌സ്നെ കുറിച്ച് ചേട്ടന്റെ നാവിൽ നിന്നും തന്നെ കേൾക്കണം എന്ന്..

കുഞ്ഞേ അത്.. ബാബുവേട്ടൻ ആകെ വിഷമത്തിലായി..

ചേട്ടാ.. എനിക്കറിയാം ചേട്ടന്റെ വിഷമത്തെ കുറിച്ച്.. ചേട്ടന്റെ ആരാധ്യ പുരുഷന്റെ മരണം.. ചേട്ടാ വിധിയെ നമുക്ക് തടുക്കാനാകില്ലല്ലോ.. അവനിൽ നിന്നും വന്നവൻ അവനിലേക് തന്നെ പോകും.. അതും പറഞ്ഞു ജീവിതം ഇങ്ങനെ തീർക്കണോ.. എന്തായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.. എനിക്കറിയാം അദ്ദേഹവും ചേട്ടനും തമ്മിൽ ഉള്ള ആത്മബന്ധത്തെ കുറിച്ച്.. പറ ചേട്ടാ പ്ലീസ്..

ശെരി.. ഞാൻ പറയാം.. കുഞ്ഞിനോട് മാത്രം.. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അറിയുമോ എന്നെനിക്കറിയില്ല.. ഈ സൈനിക നീക്കത്തെ കുറിച്ച്.. നമ്മുടെ രാജ്യത്തിനു വെളിയിൽ നമ്മുടെ സേന നടത്തിയ ആദ്യ ഓപറേഷൻ എന്ന പ്രത്യേകതയും ഈ സൈനിക നീക്കത്തിന് ഉണ്ടായിരുന്നു.. ഞങ്ങളാണ് ലോക ശക്തി എന്ന് പറഞ്ഞിരുന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്ജ് ഹെർബർട്ട് വാക്കർ ബുഷ് സീനിയറിന്റെ മുന്നിൽ തഗ് ലൈഫ് എന്താണന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാണിച്ചു കൊടുത്ത ഓപറേഷൻ കേക്ട്‌സ്..

അടുത്ത ഭാഗം ഓപറേഷൻ കേക്ട്‌സ്നെ കുറിച്ചുള്ള വിവരണം ആണ്.. ഈ ഭാഗത്തിന്റെ അഭിപ്രായം കേട്ടിട്ട് ഇടാം എന്ന് വെച്ചു.. ഇതുപോലുള്ള വിവരണങ്ങളും മറ്റും കഥ വായിക്കുന്നതിനു ബുദ്ധിമുട്ട് ആകുന്നുണ്ടങ്കിൽ ഇങ്ങനത്തെ വിവരണങ്ങൾ ഒഴിവാക്കാം.. കഥ വായിക്കുമ്പോൾ ചിലർക്ക് കൺഫ്യൂഷൻ ആകുന്നു എന്ന് പറഞ്ഞിരുന്നു.. അത് കൊണ്ടാണ് വിവരണം വേണോ എന്ന് ചോദിക്കുന്നത്.. വേണ്ടങ്കിൽ ധൈര്യമായി തുറന്നു പറയാം..

Comments:

No comments!

Please sign up or log in to post a comment!