ദേവരാഗം 1

എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….

നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര ആവശ്യമുണ്ടായിട്ടല്ല… പക്ഷെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നു… പോയെ തീരൂ..

ദേവേട്ടാ… ദേവേട്ടന്‍ എന്താ ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ലവേര്‍സ് അവരെ സിനിമയ്ക്ക് കൊണ്ടുപോകും, കറങ്ങാന്‍ കൊണ്ടുപോകും, ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും, എപ്പോഴും വിളിക്കുകേം മെസ്സേജ് അയക്കുകേം ഒക്കെ ചെയ്യും.. ദേവേട്ടനോ… ഞാന്‍ അങ്ങോട്ട് മിസ്‌ അടിച്ചാലല്ലാതെ വിളിക്കില്ല, മെസ്സേജ് അയച്ചാല്‍ റിപ്ലൈ ഇല്ല… ഈ ദേവേട്ടന്  എന്നോട് ഒരു സ്നേഹവുമില്ല… ഞാന്‍ പിണക്കാ… ഈ ഉത്സവതിനെങ്കിലും ദേവേട്ടന്‍ വന്നില്ലേ ഇനി ദേവേട്ടന്‍ ഈ ആദിയെ മറന്നേരെ…

ചൊവ്വാഴ്ച  വിളിച്ചപ്പോള്‍ ആദി പറഞ്ഞതാണ്  ഇത്രയും.. ഇന്ന്‍ വെള്ളി… നാളെയും മറ്റന്നാളും ആണ് അവളുടെ വീടിന് അടുത്തുള്ള അമ്പലത്തില്‍ ഉത്സവം…

ആദി….,  ആരതി എന്നതിനെ ചുരുക്കി അവളെ എല്ലാവരും അങ്ങനാ വിളിക്കുന്നത്… എന്റെ അമ്മാവനെ മോളാണ് അവള്‍… അതായത് എന്റെ അമ്മയുടെ മൂത്ത ആങ്ങളയായ അച്യുതന്‍ എന്ന അച്ചുമാമയുടെ മോള്‍…. എന്റെ മുറപ്പെണ്ണ്‍… എന്റെ ജീവന്റെ പാതി….

ഞാന്‍ ദേവന്‍ മുഴുവന്‍ പേര് ദേവന്‍ രാജശേഖരന്‍…, വള്ളുവനാടിന്റെ വടക്ക് കിഴക്ക് പ്രതാപിയായ ശ്രീമംഗലം തറവാട്ടിലെ സന്താനം… ശ്രീമംഗലത്തെ രാജശേഖരന്റെയും ദേവയാനിയുടെയും 4 മക്കളില്‍ മൂത്തവന്‍… ഇപ്പോള്‍ കോഴിക്കോട്ടുള്ള പ്രമുഖ എന്ജിനീയറിംഗ് കോളേജില്‍ മൂന്നാം വര്ഷം ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്നു..

ഞാന്‍ ആദിയെ  കാണാന്‍ പോകാതിരുന്നതിനും കഴിഞ്ഞ 8 മാസത്തോളം നാട്ടില്‍ വരാതിരുന്നതും, അവള്‍ പറയും പോലെ അവളോട് സ്നേഹമില്ലാതിരുന്നിട്ട് ആയിരുന്നില്ല… എന്റെ നാടും ശ്രീമംഗലം എന്ന  എന്റെ വീടും ഒക്കെ നിറഞ്ഞു നില്‍കുന്ന മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ഈ അജ്ഞാതവാസം…

10 മാസങ്ങള്‍ക്ക് മുന്പ് ആണ് ശ്രീമംഗലത്തിന്റെ സന്തോഷങ്ങളുടെ താക്കോലായിരുന്ന ഞങ്ങളുടെ മോനൂട്ടനെ ദൈവം തിരിച്ചെടുത്തത്… മൂന്ന്‍ മക്കള്‍ക്ക് ശേഷം പ്രസവം നിറുത്തിയ അമ്മ ദൈവനിശ്ചയം പോലെ 6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായിരുന്നു… പിന്നെ 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീമംഗലത്തെ സന്തോഷത്തില്‍ ആറാടിച്ചുകൊണ്ട് അവന്‍ പിറന്നു.

. ഞങ്ങളുടെ മൊനൂട്ടന്‍, “ഗൗതം  രാജശേഖര്‍”.. അവനെ ഏറ്റവും ഇഷ്ടമായിരുന്നത് എന്റെ അനിയത്തി മുത്ത് എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ദിവ്യയ്ക്കായിരുന്നു, അവള്‍ക്ക് താഴെ പിന്നെ ദീപു എന്ന ദീപക്കും. എന്നെക്കാള്‍ 12 വയസ്സിനു ഇളയവനായി പിറന്ന മോനൂട്ടന്‍ എനിക്കെന്റെ സ്വന്തം മോന്‍ തന്നെയായിരുന്നു.

എന്റെ അമ്മയേക്കാള്‍ മോനൂട്ടനെ നോക്കിയിരുന്നത് ചെറിയച്ചന്റെ ഭാര്യ മീന ചെറിയമ്മയും മുത്തും ഞാനും ആയിരുന്നു… ഞങ്ങള്‍  അവനെ നിലത്ത് വയ്ക്കാതെയാണ് വളര്‍ത്തിയത് .. പക്ഷെ എട്ടാം വയസ്സില്‍ അവന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു… സ്കൂളില്‍ നിന്നും സൈക്കിളില്‍ വരികയായിരുന്ന മോനൂട്ടനെ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…

മരണത്തിന്റെ അറുപത്തി ഒന്നാം നാള്‍ അവന്റെ ആത്മാവിനു വേണ്ടി നടന്ന പൂജയും കഴിഞ്ഞു കോളേജില്‍ പോയ ഞാന്‍ പിന്നെ ഇന്നാണ് തിരിച്ചു വരുന്നത്…കോളേജില്‍ എത്തി പഠനത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോഴും പക്ഷെ മോനൂട്ടന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍… അവന്‍ നഷ്ടപ്പെട്ടു എന്ന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നാട്ടിലേയ്ക്ക് കുറച്ചു കാലത്തേക്കെങ്കിലും പോകണ്ട എന്ന്‍ തീരുമാനിച്ചത്… അവന്‍ ഇപ്പോഴും വീട്ടിലുണ്ട് എന്ന്‍ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം… എന്റെ വിഷമം നന്നായി അറിയാമായിരുന്ന വീട്ടുകാരാരും ഫോണ്‍ വിളിക്കുമ്പോള്‍ അവന്റെ കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു…

അതിനിടയില്‍ ആദി വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി… ഒന്നാം വര്ഷം ഡിഗ്രിയ്ക്ക് പഠിക്കുന്ന അവള്‍ കോളേജിലെ ഫ്രണ്ട്സിന്റെ കാര്യമൊക്കെ രാത്രികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ പറയുമായിരുന്നു.. വായാടിയായ അവള്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കും, ഇടയ്ക്ക് മൂളും എന്നതല്ലാതെ പഴയത് പോലെ അവളോട് റൊമാന്റിക്കാവാനും, അവളെ കൊഞ്ചിക്കാനുമൊന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആദ്യമാദ്യമൊക്കെ എന്റെ വിഷമം മനസ്സിലാക്കി അവള്‍ എന്നെ ആശ്വസിപ്പിക്കുമായിരുന്നു…. പിന്നെപ്പിന്നെ എന്റെ മനോഭാവം ഞങ്ങള്‍ക്കിടയില്‍ പിണക്കങ്ങള്‍ക്ക് കാരണമായി…

ഇതിനിടയില്‍ അവളുടെ സീനിയറായ വരുണ്‍ എന്ന പയ്യനുമായുള്ള അവളുടെ ഫ്രണ്ട്ഷിപ്പ് അവന്‍ മുതലെടുക്കുന്നുണ്ടോയെന്ന്‍ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു… ആദിയുടെ ക്ലാസ്മേറ്റും  അടുത്ത കൂട്ടുകാരിയുമായ ഗീതുവിന്റെ കാമുകനായിരുന്നു വരുണ്‍.
.  കോളേജിലെത്തിയാല്‍ ആദി ഇപ്പോഴും ഗീതുവിനൊപ്പമാണ് അങ്ങനെയാണ് വരുണും ആദിയും തമ്മില്‍ പരിചയമാകുന്നത് …

അവന്‍ സംസാരിക്കുന്നതെല്ലാം വള്ളിപുള്ളി തെറ്റാതെ ആദി എന്നോട് പറയാറുണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവന്‍ ചില രാത്രികളിലൊക്കെ അവളെ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ ഒരു ഫ്രണ്ടിന്റെ ഭാഷയല്ല എന്ന്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു..

ഒരിക്കല്‍ ഫോണിലൂടെ അവളുടെ മുലയുടെ സൈസ് ചോദിച്ച അവനോട് ആദി പിണങ്ങി.. എന്നാല്‍ പിറ്റേന്ന് കോളേജില്‍ വച്ച് താന്‍ വെള്ളമടിച്ചിരുന്നപ്പോള്‍ അറിയാതെ പറഞ്ഞതാണ് ക്ഷമിക്കണം എന്ന്‍ അവന്‍ പറഞ്ഞപ്പോള്‍ അവള്‍ പിന്നെയും അവനോട് കമ്പനിയായി…

എന്നാല്‍ പിന്നയും ഇതവന്‍ ആവര്‍ത്തിച്ചപ്പോള്‍ ആദി അതൊക്കെ എന്ജോയ്‌ ചെയ്യാന്‍ തുടങ്ങി… ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എനിക്ക് എന്റെ ആദിയെ സംശയമാണ് എന്നും പറഞ്ഞു അവള്‍ എന്നോട് രണ്ട് ദിവസം മിണ്ടാതെ നടന്നു… ഏതാണ്ട് മൂന്ന്‍ മാസം മുന്‍പായിരുന്നു ഈ സംഭവം. അതിനു ശേഷം അവള്‍ പിന്നെയും ഇങ്ങോട്ട് മിണ്ടിക്കൊണ്ട് വന്നു… എന്നാല്‍ രാത്രിയില്‍ കിടന്നതിനു ശേഷം അവള്‍ എന്നെ ഫോണില്‍ വിളിക്കുമ്പോഴൊക്കെ സംസാരത്തില്‍ സെക്സും കടന്നു വരാന്‍ തുടങ്ങി…

മോനൂട്ടന്‍ മരിച്ചതിനു ശേഷം ഞാന്‍ അവളോട് അങ്ങനെ ഒന്നും സംസാരിക്കാറില്ലായിരുന്നു… എന്നാല്‍ വരുണ്‍ ഗീതുവിനോട് ഫോണില്‍ സെക്സോക്കെ സംസാരിക്കുന്നത് ഗീതു ആദിയോട് പറയാറുണ്ടായിരുന്നു.. ഫോണ്‍ സെക്സ് ചെയ്ത് അവര്‍ സുഖിക്കുന്നതും, ക്ലാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോയപ്പോള്‍ വരുണ്‍ ഗീതുവിനെ കളിച്ചതുമൊക്കെ ഗീതു പറഞ്ഞ കാര്യം  ആദി എന്നോടും പറയുമായിരുന്നു.. അവളുടെ സംസാരത്തില്‍ നിന്നും പലപ്പോഴും വരുണിനോടുള്ള അവളുടെ ആരാധന ഞാന്‍ മനസ്സിലാക്കിയിരുന്നു.. പക്ഷെ കുട്ടിക്കാലം മുതല്‍ എനിക്കറിയാവുന്ന, എന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്ത എന്റെ ആദി എന്നെ ചതിക്കില്ല എന്ന്‍ എനിക്കറിയാമായിരുന്നു…  തന്നെയുമല്ല എന്നെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കണമെന്ന്‍ അമ്മയും അമ്മാവനും  ആഗ്രഹിച്ചിരുന്നു.. അത് മനസ്സില്ലാക്കിയാണ് ആദി എന്നെ പ്രപ്പോസ് ചെയ്തതും.

ഇങ്ങനെയൊക്കെ ആണെങ്കിലും അവള്‍ പ്രതീക്ഷിച്ച രീതിയില്‍ ഞാന്‍ പ്രതികരിക്കാതിരുന്നതിനു അവള്‍ എന്നോട് പലപ്പോഴും പിണങ്ങി..

കോളേജിന്റ അടുത്തു ചെറിയച്ചന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പേയിംഗ് ഗെസ്ടായിട്ടാണ് ഞാന്‍ താമസിച്ചിരുന്നത്. മോനൂട്ടന്‍ മരിച്ച ശേഷം കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍ ആകെ മൂഡിയായിരുന്നു എങ്കിലും പിന്നെപ്പിന്നെ കോളേജില്‍ ഞാന്‍ പഴയത് പോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.
. എന്നാല്‍ തിരിച്ച് റൂമില്‍ വന്നു കഴിയുമ്പോള്‍ വീണ്ടും മോനൂട്ടന്റെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കാന്‍  തുടങ്ങുമായിരുന്നു… അതുകൊണ്ടാണ്‌ രാത്രിയില്‍ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന ആദിയെ എനിക്ക് മനസ്സ് തുറന്നു സ്നേഹിക്കാന്‍ കഴിയാതെ പോയിരുന്നത്..

ആദി എന്നോട് പിണങ്ങിയിരുന്ന ഒരു ദിവസം കോളേജില്‍ ചെന്നിട്ടും എനിക്ക് ഒരു ഉഷാറില്ലായിരുന്നു.. ഇത് മനസ്സിലാക്കിയ എന്റെ ഫ്രണ്ട് നന്ദു എന്നോട് കാര്യം തിരക്കിയപ്പോള്‍ ഞാനവനോട് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു.

ദേവാ.. മോനൂട്ടന്‍ നിനക്ക് ആരായിരുന്നു എന്നത് എനിക്ക് മനസ്സിലാകും… പക്ഷെ അവനെ ഓര്‍ത്ത് നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍.. അതിന്റെ പേരില്‍ നീയും ആദിയും തമ്മില്‍ പിണങ്ങിയാല്‍… മോനൂട്ടന്റെ ആത്മാവിനു അത് സഹിക്കുവോടാ… അത്കൊണ്ട് നീ അതൊക്കെ മറന്ന്‍ ഒന്നുഷാറാവളിയാ.. നീ വന്നെ നമുക്ക് ഉച്ചകഴിഞ്ഞു ക്ലാസ്സില്‍ കേറണ്ടാ ഒരു സിനിമയ്ക്ക് പോകാം.. അപ്പോഴേക്കും നീയോന്ന്‍ ഉഷാറാവും .. അതും പറഞ്ഞു നന്ദു എന്നെ നിര്‍ബന്ധിച്ച് പുറത്ത്കൊണ്ടുപോയി…

അവനോടു അത്രയും സംസാരിച്ച് കഴിഞ്ഞപ്പോള്‍ത്തന്നെ  മനസ്സിന് നല്ല ആശ്വാസം തോന്നി. അതുകൊണ്ട് തന്നെ അന്ന്‍ ആദി വിളിച്ചപ്പോള്‍ ഞങ്ങള്‍ കുറെ നേരം സംസാരിച്ചു… ഇപ്പോ ഞാന്‍ അവളുടെ പഴയ ദേവേട്ടനായി എന്നും പറഞ്ഞു എനിക്ക് ഫോണില്‍ക്കൂടി കുറെ ഉമ്മയും തന്നിട്ടാണ് അവള്‍ കിടന്നത്… പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് പഴയത് പോലെയാവാന്‍ കഴിയുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയായിരുന്നു… എന്നാല്‍ ഞാനത് പുറത്ത് കാണിച്ചില്ല… അങ്ങനെ സമാധാനമായിട്ട് പോകുമ്പോഴായിരുന്നു കഴിഞ്ഞ ആഴ്ച്ച കോളേജില്‍ പോയ ആദിക്ക് വഴിക്ക് വച്ച് വരുണ്‍ ലിഫ്റ്റ്‌ കൊടുത്ത കാര്യം പറഞ്ഞു ഞാനും ആദിയും തമ്മില്‍ പിണങ്ങുന്നത്…

അവളുടെ ഫ്രാണ്ട്സിനെപ്പോലും എനിക്ക് സംശയമാണെന്നും പറഞ്ഞു അവള്‍ കരഞ്ഞപ്പോള്‍ എനിക്കാണെങ്കില്‍ ആകെ വട്ടായി… കുറച്ചു ദിവസം അവള്‍ വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തില്ല… അങ്ങനെയിരിക്കുമ്പോള്‍ ചൊവ്വാഴ്ച്ച വൈകിട്ടു എനിക്ക് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന്‍  കോള്‍ വരുന്നത്.. ആരാണെന്ന്‍ അറിയാന്‍ ഞാന്‍ കോള്‍ എടുത്തപ്പോള്‍ ആദി ആയിരുന്നു… അവള്‍ എന്നോട് സോറി പറഞ്ഞു കുറേ കരഞ്ഞു.. അവളുടെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല… ഞാനവളെ സമാധാനിപ്പിച്ചു.. അപ്പോഴാണ്‌ ഉത്സവത്തിന്‌ ചെല്ലാന്‍ അവള് പറയുന്നത്…

വീട്ടിലേയ്ക്ക് ഞാന്‍ ചെല്ലാത്തത്തില്‍ അമ്മയും മുത്തും ഒക്കെ വിളിച്ച് പരാതി പറയുന്നുണ്ടായിരുന്നു… എല്ലാവരെയും കാണാന്‍ എനിക്കും കൊതിയായി തുടങ്ങിയിരുന്നു.
. അങ്ങനെയാണ് ഈ യാത്ര…

ട്രെയിനില്‍ ഹെഡ്സെറ്റ് വച്ച് പാട്ടും കേട്ടിരുന്ന ഞാന്‍ ചെറുതായി ഒന്ന് മയങ്ങി… എന്റെ സ്റ്റേഷന്‍ എത്താറായപ്പോഴാണ് ഞാന്‍ കണ്ണ്‍ തുറന്നത്.. ഒന്ന്‍ മൂത്രിയ്ക്കാന്‍ പോയി വന്നപ്പോഴേയ്ക്കും സ്റ്റേഷന്‍ എത്തി.. വരുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല… എന്തിന് ആദിയോട് പോലും പറഞ്ഞില്ല… എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി… അതുകൊണ്ട് സ്റ്റേഷനില്‍ നിന്ന് ബസ്സിനു വേണം വീട്ടിലേയ്ക്ക് പോകാന്‍…

സ്റ്റേഷനില്‍ നിന്നിറങ്ങി ഞാന്‍ പതുക്കെ ബസ്സ്റ്റാന്റിലെയ്ക്ക് നടന്നു. നാട്ടിലേയ്ക്ക് മുക്കാല്‍ മണികൂര്‍ ബസ് യാത്രയുണ്ട്.. നാളെ രണ്ടാം ശനിയായത്കൊണ്ട്  ബസ്സിലൊക്കെ നല്ല തിരക്കുണ്ടായിരുന്നു.

ബസ്സിറങ്ങിയാലും വീട്ടിലേയ്ക്ക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്… കവലയില്‍ ഓട്ടോ കിടപ്പുണ്ടായിരുന്നു എങ്കിലും ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.. നാട്ടില്‍ വന്നിട്ട് കുറച്ചായില്ലേ.. എന്റെ നാടിന്‍റെ മണവും നിറവും ആസ്വദിച്ചുള്ള സായാഹ്ന സവാരി ഒരു പ്രത്യേക സുഖമാണ്.. ശീപോതിക്കാവിന്റെ അടുത്തൂടെ പാടം കടന്നു പോയാല്‍ വേഗം വീട്ടിലെത്താം… കാവിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു…

ദേവീ കാത്തു രക്ഷിക്കണേ…..

ആലിലകള്‍ ഇളക്കി വന്ന മാരുതന്‍ കാവിലെ കല്‍വിളക്കിന്‍റെ നെയ്ത്തിരി ഗന്ധവും പേറി എന്നെ തഴുകി കടന്നു പോയി.. അതിന്റെ കുളിര്‍മ്മയില്‍ ലയിച്ച് കുറച്ച് നേരം കൂടി ഞാനവിടെ നിന്നു..

കാവിനടുത്ത് നിന്ന് നോക്കിയാല്‍ തന്നെ ശ്രീമംഗലം കാണാം… ഒന്നര ഏക്കറില്‍ രണ്ടു നിലകളിലായി നിറഞ്ഞു നില്‍ക്കുന്ന ശ്രീമംഗലം ബംഗ്ലാവ്… സത്യത്തില്‍ ശ്രീമംഗലം എന്ന ഞങ്ങളുടെ പഴയ തറവാട് ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക്മാറിയാണ്‌.. പഴയ നാലുകെട്ട്.. അവിടെ ഇപ്പോള്‍ അച്ഛന്റെ ഏറ്റവും ഇളയ അനിയന്‍ സേതുമാധവന്‍ ചെറിയച്ചനും കുടുംബവുമാണ് താമസം.. ഇപ്പോള്‍ പക്ഷെ ശ്രീമംഗലം എന്ന്‍ അറിയപ്പെടുന്നത് ഞങ്ങളുടെ വീടാണു..

കാവിന്റെ അതിലെ വരുമ്പോള്‍ വീടിന്റെ പുറക് വശത്താണ് എത്തുക.. ആ ഭാഗത്ത് പാടത്ത്  നിന്നും നടകേറി വരുമ്പോള്‍ ഒരു ചെറിയ ഗെയിറ്റ് ഉണ്ട്… ഗെയിറ്റിന്റെ അടുത്ത് ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ട് ഭാസി അണ്ണന്‍ നില്‍പ്പുണ്ടായിരുന്നു. പുള്ളി വീട്ടിലെ കാര്യസ്ഥന്‍ കം ഡ്രൈവര്‍ ആണ്.. അച്ഛന്റെ വിശ്വസ്തന്‍…. പുള്ളിയെക്കണ്ടപ്പോള്‍ ഒരു നടയടി ഞാന്‍ പ്രതീക്ഷിച്ചു…

എന്താ ദേവാ വീട്ടിലേക്ക് വരണന്ന ചിന്തയോന്നുമില്ലേ.. ചെന്നപാടെ പുള്ളി എന്നെ വാരി… ഇതിലും ഭേദം നടയടിയാരുന്നു.. ഞാന്‍ ചെന്ന്‍ പുള്ളിയെ കെട്ടിപ്പിടിച്ചു..

മേത്ത് മുഴുവന്‍ വിയര്‍പ്പടാ.. നീ വിട്ടേ..

സാരമില്ല.. ഇപ്പോതന്നെ ഇതൊക്കെ മാറി എനിക്ക് കുളിക്കാനുള്ളതാ.. എത്ര നാളായി എന്റെ ഭാസി അണ്ണാ കണ്ടിട്ട്… അതുംപറഞ്ഞു ഞാന്‍ പുള്ളിയെ പതുക്കെ ഒന്ന്പൊക്കിയെടുത്ത് താഴെനിര്‍ത്തി…

ഹോ.. എന്റെ എല്ലോടിച്ചല്ലോടാ നീ.. അതും പറഞ്ഞു പുള്ളിക്കാരന്‍ തല്ലാന്‍ കൈ ഒങ്ങി വന്നപ്പോഴേക്കും ഞാന്‍ ഓടി..

അകത്തോട്ട് ചെല്ല് അമ്മ നിന്നെ കൊന്നോളും… പുള്ളി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..

സമയം ആറു കഴിഞ്ഞു… അമ്മയും ചെറിയമ്മയും പിള്ളേരും എല്ലാം വന്നു കാണും എന്ന്‍ എനിക്കറിയാമായിരുന്നു…

അമ്മ ടൌണിലെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് വിഭാഗം എച്ച്.ഓ.ഡി.യാണ്.. ചെറിയമ്മ അതെ കോളേജിലെ പി.ആര്‍.ഓ.യും ശ്രീമംഗലം ഗ്രൂപ്പിന് ഷെയറുള്ള കോളേജാണ് അത്… എന്റെ അനിയത്തി ദിവ്യ അമ്മയുടെ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു.. അതെ സ്കൂളില്‍ തന്നെയാണ് എന്റെ അനിയന്‍ ദീപുവും, ചെറിയച്ഛന്റെ മക്കളും പഠിക്കുന്നത്.. ദീപു ഒന്‍പതിലും… ചെറിയച്ഛന്റെ മൂത്ത മകള്‍ സംഗീത പ്ലസ് വണ്ണിലും, അവളുടെ ഇളയ കുട്ടികള്‍ സച്ചിനും ശ്രാവണും ഏഴിലും.. അവര്‍ ഇരട്ടകളാണ്..

ഞാന്‍ മുന്‍വശത്ത് കൂടിയാണ് അകത്ത് കയറിയത് .. ശബ്ദമുണ്ടാക്കാതെ ബാഗ് ഹാളിലെ സോഫയില്‍ വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നപ്പോള്‍ അമ്മ ചപ്പാത്തി ചൂടാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. ഒരു പച്ച സാരിയാണ് വേഷം.. അഴിച്ചിട്ട മുടിയില്‍ നനവ് കാണാം.. കുളികഴിഞ്ഞ് നിക്കുകയാണ് എന്ന്‍ വ്യക്തം..  ചെറിയമ്മയെ അവിടെ കണ്ടില്ല.. ഞാന്‍ പതുക്കെ അമ്മയുടെ പുറകിലൂടെ ചെന്ന്‍ പതുക്കെ കെട്ടിപ്പിടിച്ചു..

ആ വന്നോ അമ്മേടെ ദേവൂട്ടന്‍… അമ്മ ഞെട്ടും എന്ന് വിചാരിച്ച ഞാന്‍ മണ്ടനായി..

എങ്ങനെ മനസ്സിലായി ഞാനാന്ന്‍…

എടാ പൊട്ടാ.. നീയല്ലാതെ വേറെ ആരാ എന്നെ ഇങ്ങനെ പരസ്യാമായി കെട്ടിപ്പിടിക്കാറുള്ളത്…

ഓ.. അങ്ങനെ… ഞാന്‍ അമ്മയുടെ വലത് തോളില്‍ മുഖമമര്‍ത്തി പറഞ്ഞു… ആറടിയ്ക്ക് അടുത്ത് പൊക്കമുള്ള  എന്റെ കഴുത്തിനു താഴെയേ അമ്മയ്ക്ക് പോക്കമുള്ളൂ. അതുകൊണ്ട്.. നടു വളച്ചാണ് ഞാന്‍ നിന്നിരുന്നത്…

നിനക്ക് എന്നെ കാണണം എന്ന്‍ ഇപ്പോഴല്ലേ തോന്നിയുള്ളൂ… നീ എന്നോട് സ്നേഹം കൂടാന്‍ വരണ്ട.. അമ്മ പതുക്കെ വിതുമ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്..  8 മാസത്തോളം മകനെ കാണാതിരുന്ന അമ്മയുടെ പരിദേവനം..

അറിയാതെ എന്റെയും കണ്ണ്‍ നിറഞ്ഞു… ഞാന്‍ അമ്മയുടെ കവിളില്‍ പതുക്കെ ഉമ്മവച്ചു.. അത് മതി എന്റെ പാവം അമ്മയുടെ മനസ്സ് നിറയാന്‍… കോളേജിലും  വീട്ടിലും ഒക്കെ പിള്ളേരെ പേടിപ്പിച്ചു നിറുത്തുന്ന അമ്മ പക്ഷെ എന്റെ മുന്‍പില്‍ മാത്രം സ്നേഹ സാഗരമാണ്.. എന്നെ അത്രയ്ക്കിഷടമാണ് അമ്മയ്ക്ക്..

തൂക്കു ചന്തിയ്ക്ക് നല്ല ഒരടി കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. തിരിഞ്ഞു നോക്കിയപ്പോള്‍ ചെറിയമ്മയാണ്.. നീ എവിടെ ആയിരുന്നെടാ ഇത്രേം കാലം .. തിരിഞ്ഞു നിന്ന എന്റെ കൈയ്ക്ക് ഒരടികൂടി തന്നിട്ടാണ് ചെറിയമ്മ ചോദിച്ചത്…

അതിനു ഞാനിങ്ങ് വന്നില്ലേ എന്റെ ചുന്ദരീ… ഞാന്‍ ചെറിയമ്മയുടെ നീണ്ട മൂക്കില്‍ പിടിച്ച് ആട്ടിയിട്ട് ചോദിച്ചു…

പോടാ ചെക്കാ.. ഇവിടെ ഉള്ളൊരു എന്തോരം തീ തിന്നെന്ന്‍ നിനക്ക് അറിയാന്‍ പാടില്ല.. അത് പറയുമ്പോള്‍ ചെറിയമ്മയുടെ കണ്ണിലും നനവ് പടര്‍ന്നു..

പോട്ടന്നേ… ഞാന്‍ ചെറിയമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ എന്റെ കവിള്‍  അമര്‍ത്തിക്കൊണ്ട് പറഞ്ഞപ്പോള്‍ അമ്മ എന്നെ പുറകില്‍ നിന്നും പുണര്‍ന്ന്‍ എന്റെ പുറത്ത് മുഖം ചേര്‍ത്തു … ആ രണ്ട് അമ്മമാര്‍ക്കിടയില്‍ ഞാന്‍ സാന്‍വിച്ചായി…

മോനൂട്ടന്‍ പോയേന് നീയും കൂടെ ഇങ്ങോട്ട് വരാതിരുന്നാ ഞങ്ങക്കാരാടാ ഉള്ളേ… അമ്മ പതുക്കെ വിതുമ്പി…

ഈ സ്നേഹം കളഞ്ഞിട്ട് വല്ല നാട്ടിലും പോയിക്കിടക്കുന്ന എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി…

മോന്‍ പോയി കുളിച്ച് ഈ മുഷിഞ്ഞതൊക്കെ മാറിയിട്ട് വാ ഞാന്‍ ചായ എടുക്കാം.. കുറച്ചു സമയം അങ്ങനെ നിന്നിട്ട് ചെറിയമ്മ എന്റെ പിടിവിടുവിച്ച്കൊണ്ട് പറഞ്ഞു… അമ്മ ആപ്പോഴും എന്നെ ചുറ്റിപ്പിടിച്ച് നില്‍ക്കുവാരുന്നു.. ഇനി ഞാന്‍ അമ്മയെ വിട്ട് പോകാതിരിക്കാന്‍ എന്നപോലെ.. പിന്നെ അമ്മയും പതുക്കെ എന്നെ വിട്ടു പിന്നെ എന്നെ തിരിച്ചു നിര്‍ത്തി എന്റെ മുഖം പിടിച്ചു നെറ്റിയില്‍ ചുമ്പിച്ച് വിട്ടിട്ട്  പതുക്കെ സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു..

മോന്‍ ചെല്ല് ആ പിള്ളേര് നിന്നെ കാണാതെ ആകെ വിഷമിച്ച് ഇരിക്കുകയാ.. നീ അവരെ ഒന്ന്‍ സമാധാനിപ്പിക്ക്..

ശരിയമ്മേ..

അതും പറഞ്ഞു ഞാന്‍ ഹാളിലേയ്ക്ക് ബാഗെടുക്കനായി നടക്കുമ്പോ ചെറിയമ്മ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു..

ഡാ.. കുളിക്കുമ്പോ ആ താടീം കു‌ടി വടിച്ചേരേ…

പാവം.. ഞാന്‍ കെട്ടിപ്പിടിച്ചപ്പോ താടി കുത്തിക്കൊണ്ട് കാണും.. ബാഗെടുത്ത് ഞാന്‍ മുകളിലേയ്ക്ക് ചെല്ലുമ്പോള്‍  കുട്ടികളെല്ലാം മുകളിലെ സ്റ്റഡി റൂമിലിരുന്ന പഠിക്കുകയായിരുന്നു.. ഫെബ്രുവരി മാസമല്ലേ പരീക്ഷയൊക്കെ തുടങ്ങാറായിക്കാണും… എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ മുത്താണ് എന്നെ ആദ്യം കണ്ടത്..

ദേവേട്ടാ…….

കരഞ്ഞു വിളിച്ചുകൊണ്ട് ഓടി വന്നു അവള്‍ എന്റെ നെഞ്ചിലേയ്ക്ക് വീണു… പുറകെവന്ന  മാളുവും അങ്ങനെ തന്നെ (മാളു എന്നത് സംഗീതയുടെ വിളിപ്പേരാണ് ) രണ്ടും എന്റെ നെഞ്ചില്‍ ഒട്ടി നിന്ന് കരഞ്ഞപ്പോള്‍ ദീപുവും സച്ചിയും ശ്രീക്കുട്ടനും എന്റെ ചുറ്റും വന്നു എന്നെ പുണര്‍ന്നു.. അഞ്ച് കൂടപ്പിറപ്പുകളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി… എന്നാല്‍ എന്റെ കണ്ണ്‍ നിറയുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ അവരുടെ വല്യെട്ടനല്ലേ… ഞാന്‍ കരയാന്‍ പാടുണ്ടോ.. അതുകൊണ്ട് ഞാന്‍ പതുക്കെ കണ്ണ്‍ തുടച്ചു..  കുറച്ച്  നേരത്തെ തേങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ ഓരോരുത്തരായി പതുക്കെ എന്നെ വിട്ടു.. പിന്നെ പരാതി പറച്ചിലായി.. ഞാന്‍ അവര്‍ക്കായി കൊണ്ടുവന്ന ചോക്ലെട്സ് എല്ലാവര്‍ക്കും കൊടുത്ത് ഓരോ ഉമ്മയും കൊടുത്ത്, പതുക്കെ അവരെ പഠിക്കാന്‍ വിട്ടിട്ട് ഞാന്‍ എന്റെ മുറിയിലേയ്ക്ക് പോന്നു..

എന്റെ പുറകെ മുത്തും വന്നു.. ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍ എനിക്കിടാന്‍ ഉള്ള ട്രാക്ക് പാന്റും ബനിയനും എടുത്ത് കട്ടിലില്‍ വച്ചിട്ടാണ് അവള്‍ പിന്നെ പഠിക്കാന്‍ പോയത്..

എട്ടുമണിക്ക് അച്ഛനും ചെറിയച്ഛനും വന്നു… അവരുടെ വീതം വഴക്കും കിട്ടി.. പോരാത്തതിനു അച്ഛന്റെ വക അന്ത്യ ശാസനം..

ഇനി ചുരുങ്ങിയത് മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങു വന്നേക്കണം നീയ്…

എല്ലാവര്ക്കും ഒപ്പം ഇരുന്നു അത്താഴവും കഴിച്ച് വര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ മുറിയില്‍ വന്നു കിടന്നു… കട്ടിലിന്റെ അടുത്ത് ഇട്ടിട്ടുള്ള വലിയ ദിവാന്‍കോട്ടില്‍ ചാരിക്കിടന്നു മയങ്ങിത്തുടങ്ങിയ എന്റെ തലമുടിയില്‍ ആരോ തലോടുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോള്‍ ചെറിയമ്മയാണ്… എന്റെ അടുത്തിരുന്ന്‍ മുടിയിഴകളില്‍ തലോടിക്കൊണ്ട് ചെറിയമ്മ ചോദിച്ചു.. നീയെന്താ താടി വടിക്കാതിരുന്നത്…

ചുമ്മാ ഇപ്പൊ ഇതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ..

പിന്നെ സ്റ്റൈല്‍… എന്നാലും നാന്നായിട്ടുണ്ട്.. പക്ഷെ ഇത്രേം വേണ്ട ഒന്ന് ട്രിം ചെയ്ത് ഒതുക്കി വക്കണം കേട്ടോ..

അതുപോട്ടെ.., മോനൂട്ടനെ ഓര്‍ത്തുള്ള വിഷമ കൊണ്ടാ നീ ഇത്രേം ദിവസം വരാതിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കുമറിയാം… പക്ഷെ മോനൂട്ടന്‍ പോയത്തിന്റെ വിഷമത്തില്‍ ഇരിക്കുമ്പോ നീ കൂടെ ഇവിടെ ഇല്ലാതിരുന്നാലോ ദേവാ….

ഇനി നീ അങ്ങനെയൊന്നും ചെയ്യരുത്… നീ പോയേപ്പിന്നെ പിള്ളേര്‍ക്കൊന്നും ഒരു ഉഷാറുമില്ല… ഇന്നാ എല്ലാം ഒന്ന്‍ ചിരിച്ച് കണ്ടത്…

എനിക്കറിയാം ചെറിയമ്മേ പിന്നെ ഞാന്‍ വന്നാലും ഇന്നത്തെപ്പോലെ എല്ലാരുടെം സങ്കടം പറച്ചില്‍ എന്റെ അടുത്താവും…. അതൊക്കെ ഓര്‍ത്താ ഞാന്‍ വരാതിരുന്നത്… ഇനി ഞാന്‍ എല്ലാ ആഴ്ചയും വന്നോളാം..

മോനൂട്ടന്‍ ഞാന്‍ വളര്‍ത്തിയ കൊച്ചാ എന്റെ സങ്കടം ഞാനാരോട് പറയും.. എനിക്കൊരു ധൈര്യം നീയല്ലേ.. ആ നീയും ഇങ്ങനെ തോടങ്ങിയാലോ….. അത് പറയുമ്പോ ചെറിയമ്മയുടെ തൊണ്ടയിടറി…

ഞാന്‍ ഒരു നനഞ്ഞ ചിരി ചിരിച്ചു.

ഇനി മോന്‍ കിടന്നോ… അതും പറഞ്ഞു എന്റെ നെറ്റിയില്‍ ഒരു ഉമ്മയും തന്നിട്ട് ചെറിയമ്മ പോകാന്‍ എഴുന്നേറ്റു.. വാതിലിന്റെ അടുത്തെത്തിയപ്പോ ഞാന്‍ പറഞ്ഞു..

ചെറിയമ്മേ ഞാന്‍ നാളെ അച്ചുമാമേടെ അടുത്ത് വരെ പോകും അവടെ ഉത്സവമല്ലേ..

ശരി ഡാ… ഞാന്‍ ചേച്ചിയോട് പറഞ്ഞേക്കാം… അതും പറഞ്ഞു ചെറിയമ്മ പോയി…

ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു … ആദിയെ ഒന്നു വിളിച്ചാലോ…വന്നകാര്യം അവളോട് പറഞ്ഞിട്ടില്ല..

അല്ലെങ്കില്‍ വേണ്ട… അവക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ… ഞാന്‍ എന്റെ പെണ്ണിനെ ഓര്‍ത്ത് കിടന്നുറങ്ങി…

(തുടരും)

Comments:

No comments!

Please sign up or log in to post a comment!