അഖിലിന്റെ പാത 1
ഞാൻ വീണ്ടും വന്നു…
മുമ്പ് ഈ പ്ലാറ്റ്‌ഫോമിൽ ഒരു കഥ എഴുതിയിരുന്നു എന്നാൽ അത് പൂർത്തിയക്കാനോ വിജയിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ പുതിയ കഥയുമായി അതേ പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു.
ജീവിതം ഒരു പോരാട്ടമായി കണ്ട തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ സുമുഖനും അദ്വാനിയുമായ ഒരു ചെറുപ്പകരന്റെ കഥയാണിത്. അഖിൽ നായർ ഒരു സാദാരണ മലയാളി നായർ കുടുംബത്തിൽ ജനിച്ചവനായിരുന്നിട്ടും അവന്റെ ആഗ്രഹങ്ങൾ അവനെ സദാരണകാരിൽ നിന്നും വ്യത്യസ്തനാക്കി. ടാക്സി ഡ്രൈവർ ശിവദാസൻ നായരുടെയും വീട്ടമ്മയായ ദേവകിയുടെയും മൂന്ന് മക്കളിൽ രണ്ടാമൻ. അഖിലിന്റെ മൂത്ത ജേഷ്ഠൻ ബികോം കഴിഞ്ഞ് ബാങ്കിൽ ജോലി ചെയ്യുന്നു. അവന്റെ ഇളയ സഹോദരൻ സോഫ്റ്റ്‌വെയർ എന്ജിനീറിങ് കഴിഞ്ഞു. കൂട്ടത്തിൽ അഖിൽ മാത്രം വ്യത്യസ്ഥൻ ആയിരുന്നു പ്ലസ്‌ടു കഴിഞ്ഞ് അവൻ കോളജിൽ പോയില്ല പകരം അവൻ അവന്റെ ലക്ഷ്യം തേടി അലയാൻ തീരുമാനിച്ചു കൊച്ചിലെ തന്നെ ഏതൊരാളുടെയും ഏറ്റവും വലിയ സമ്പത്ത് മനുഷ്യരോടുള്ള അവന്റെ ബന്ധം ആണ് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. നാം അറിഞ്ഞിട്ടുള്ള വിപ്ലവകരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യുദ്ധതലവൻമാരുടെയും ഏറ്റവും വലിയ സമ്പത്ത് അത് അവരുടെ കൂടെയുള്ള മനുഷ്യനായിരുന്നു. അതേ മനുഷ്യ ബന്ധങ്ങൾക്ക് ഏതൊരു കോളജ് ഡിഗ്രിയെക്കാളും വിലയുണ്ട്. അത് കൊണ്ട് തന്നെ തന്റെ സകല സമയവും മനുഷ്യരുടെ സ്വഭാവവും അവന്റെ ആഗ്രഹങ്ങളും ബലഹീനതകളും പഠിക്കാൻ അവൻ തീരുമാനിച്ചു. എന്നാൽ അവന്റെ അച്ഛനും അമ്മയും അവനെ എതിർത്തു അവന്റെ നിച്ചയദാർഢ്യത്തിന് മുന്നിൽ ഒടുവിൽ അവർ പരാജയപെട്ടു.
എന്നാൽ 6 വർഷങ്ങൾക്കിപ്പുറം തന്റെ അനുജൻ എന്ജിനീറിങ് കഴിഞ്ഞ് ജോലി നോക്കുമ്പോഴും ജേഷ്ട്ടൻ വിവാഹ ആലോചനകൾ നോക്കുമ്പഴും ലൈബ്രറികളും പൊതു ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലും കറങ്ങി നടന്ന് വ്യത്യസ്ത മനുഷ്യ സ്വഭാവങ്ങൾ പഠിച്ച് കൊണ്ടിരുന്ന അഖിൽ അച്ഛനും അമ്മയ്ക്കും തീരാത്ത വേദനയായി. ഒരിക്കൽ അമ്മ അവനോട് അത് പറയുകയും ചെയ്തു. താൻ നേടിയ അറിവുകൾ ഉപയോഗിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് അഖിലിനും തോന്നി തുടങ്ങിയിരുന്നു. അതികം താമസിയാതെ 6 വർഷം കൊണ്ട് ചെറിയ ചെറിയ ജോലി കൊണ്ട് ഉണ്ടാക്കിയ പണവുമായി അവന്റെ ലഷ്യങ്ങൾ തേടി നഗരത്തിലേക്ക് യാത്രയായി. വീട്ടുകാരെ ബോധിപ്പിക്കാൻ കിട്ടാത്ത ജോലിയുടെ കഥയും അവനു കിട്ടി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ അവന്റെ കയ്യിൽ ₹15000 രൂപയും മാറി ഉടുക്കാൻ രണ്ട് ജോഡി വസ്ത്രവും മാത്രം ആയിരുന്നു സമ്പാത്യമായി ഉണ്ടായിരുന്നത് പിന്നെ താൻ 6 വർഷം കൊണ്ട് നേടി എടുത്ത മനുഷ്യനെ മനസ്സിലാക്കാനും അവനെ സ്വാധീനിക്കാനും ഉള്ള കഴിവും.
“വളരെ നന്ദിയുണ്ട് സഹോദരന്റെ പേര് എന്താണ്?” അഖിലിന്റെ സംസാരത്തിലെ വ്യത്യസ്ഥത ആ യുവാവിനെ പെട്ടെന്ന് അവനിലേക്ക് ആകൃഷ്ടനാക്കി. “റാസി, താങ്കളുടെയോ?” അവൻ പറഞ്ഞു. “ഞാൻ അഖിൽ റാസി എന്ത് ചെയ്യുന്നു?” അഖിൽ ചോദിച്ചു. പെട്ടെന്ന് റസിയുടെ മുഖത്ത് വ്യത്യസ്തമായ ഭാവങ്ങൾ മാറി മറിയുന്നത് അഖിൽ കണ്ടു ഒടുവിൽ അത് വിധിയെ സ്വീകരിച്ച് മുന്നോട്ട് പോകുന്നവന്റെ വികാരം അഖിൽ അവന്റെ മുഖത്ത് നിന്നും വലിച്ചെടുത്തു. അഖിൽ റാസിയുടെ കണ്ണിലേക്ക് നോക്കി അതിൽ ഇപ്പോഴും ചെറിയ സംശയത്തിന്റെ നിഴൽ അവന് കാണാമായിരുന്നു. മനുഷ്യരുടെ സ്വഭാവും അവരുടെ വികാരങ്ങളും ഒരാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അഖിലിന്റെ 6 വർഷത്തെ പഠനം അവനെ പ്രാപ്തനാക്കിയിരുന്നു. “ഞാൻ C.A പഠിക്കുകയായിരുന്നു ഫൈനൽ വിജയിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ എന്റെ നാട്ടിലെ ഒരുസുഹൃത്ത് ഗൾഫിൽ ഒരു അകൗണ്ടന്റ് ജോലി തരപ്പെടുത്തിയിട്ടുണ്ട് അത്യാവശ്യം നല്ല സാലറി കിട്ടും.” റാസി പറഞ്ഞു നിർത്തി. റാസിയുടെ ആഗ്രഹങ്ങൾക്ക് എതിരിൽ അവന്റെ സാഹചര്യങ്ങൾ നയിക്കുന്നത് റാസിയുടെ കണ്ണിൽ നിന്നും അഖിലിന് മനസ്സിലായി. റാസിയുടെ പ്രശ്നം തീർക്കാൻ അവനെ സഹായിക്കാൻ അഖിൽ തീരുമാനിച്ചു. “CA വിജയിക്കാൻ വളരെ ബുദ്ധിമുട്ടും എന്നാൽ വിജയിച്ചാൽ നല്ല ശമ്പളം ഉള്ള ജോലി ലഭിക്കും എന്ന് പത്രങ്ങളിൽ വായിച്ചിട്ടുണ്ട്” റസിയെ വീണ്ടും അവന്റെ സംസാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും അതിലൂടെ അവന്റെ പ്രശ്നങ്ങൾ കണ്ടെത്താനും വേണ്ടി അഖിൽ പറഞ്ഞു.
ചിലവും താങ്ങൾ ഉള്ള കഴിവ് വാപ്പയുടെ ചെറിയ പീടികക്ക് ഇല്ല.” റാസി അവന്റെ പ്രശ്നങ്ങൾ പറഞ്ഞു. “6 മാസം കഴിഞ്ഞ് എക്സാം എഴുതി ജയിച്ചാൽ റാസിയുടെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീരുമോ?” അഖിൽ റാസിയുടെ പ്രതീക്ഷ അറിയാൻ ചോദിച്ചു. “ജയിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമല്ല, അനിയത്തിക്ക് ഇപ്പോഴത്തേക്കാൾ നല്ല ഒരു വിവാഹം നടത്താനും ഉമ്മയെയും വാപ്പായയും നല്ല രീതിയിൽ നോക്കാനും എനിക്ക് കഴിയും.” “റാസി ഇവിടെ പഠിക്കാൻ വന്നിട്ട് എത്ര നാൾ ആയി” അഖിൽ ചോദിച്ചു? “മൊത്തം 5.5 വർഷം ഫൈനൽ 3 തവണ എഴുതിയിട്ടും 1 ഗ്രൂപ്പ് മാത്രമേ എനിക്ക് പാസ്സ് അകാൻ കഴിഞ്ഞുള്ളു ഇനിയും ഒരു ഗ്രൂപ്പ് കൂടി ഉണ്ട്.” റാസി പറഞ്ഞു. “അന്നെടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടുണ്ടോ” അഖിൽ ചോദിച്ചു?. റാസി പെട്ടെന്ന് ഒരു നിമിഷം മൂകനായി. “തെറ്റാണെന്ന് തോന്നിയിട്ടില്ല പക്ഷെ…” റാസി പറഞ്ഞു നിർത്തി. റാസിക്ക് വേണ്ടി റാസി എടുത്ത തീരുമാനം ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷെ CA പൂർത്തിയാക്കാതെ മടങ്ങി പോയാൽ റാസിയുടെ ഉമ്മയും വപ്പയും എടുത്ത തീരുമാനമോ അത് തെറ്റായിരുന്നു എന്ന് വരില്ലേ? റാസിക്ക് വേണ്ടി ഉമ്മയും വപ്പയും എടുത്ത ഏറ്റവും പ്രദാനപ്പെട്ട തീരുമാനം അത് തെറ്റകണോ?”. റാസിക്ക് മറുപടി ഉണ്ടായില്ല എന്നാൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ താഴേക്ക് വീഴാൻ തുടങ്ങി. 2 മിനിറ്റത്തേക്ക് രണ്ട് പേരും സംസാരിച്ചില്ല.
ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരുന്നു ഒരു ഹോസ്റ്റൽ കണ്ടെത്താൻ”. അഖിൽ അവന്റെ സന്തോഷം റസിയെ അറിയിച്ചു. “പിന്നെ റാസി എന്താ തീരുമാനിച്ചേ” അഖിൽ റാസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. “ഞാൻ 6 മാസം കഴിഞ്ഞേ പോകുന്നുള്ളൂ. എനിക്ക് 6 മാസം കൊണ്ട് പഠിച്ച് ജയിക്കാൻ കഴിയും അതിന് ആവശ്യമായ സമയവും പണവും എന്റെ വാപ്പ തരും വാപ്പക്ക് എന്നെ മനസ്സിലാകും”. റാസിയുടെ സംസാരത്തിൽ അവന്റെ കഴിവുകളിൽ പുതിയ ഒരു വിശ്വാസം വന്നത് അഖിൽ മനസ്സിലാക്കി. പിന്നെയും കുറെ നേരം അവർ പലതും സംസാരിച്ചു. ഒടുവിൽ 7 മണിക്ക് അവർ പിരിയുമ്പോൾ പാളയത്തിനാടുത് “ഗണേശ’ വർക്കിങ് മെൻസ് ഹോസ്റ്റലിൽ ഒരു റൂം റാസി തരപ്പെടുത്തിയിരുന്നു, അഖിൽ അവൻ തന്നെ എഴുതിയ 3 പുസ്തകങ്ങളിൽ ഒന്ന് റാസിക്ക് സമ്മാനിച്ചു, പരസ്പരം ഫോൺ നമ്പറുകൾ കൈമാറിയാണ് അവർ പിരിഞ്ഞത്. അഖിൽ സ്വന്തമായി 3 ബുക്കുകൾ എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ അവൻ അത് പ്രസിധീകരിച്ചില്ല 3ന്റെയും 50 കോപ്പികൾ വീധം എടുത്ത് അവൻ അറിയാവുന്നവർക്കും പരിചയപ്പെടുന്നവർക്കും കൈമാറും. അതിൽ ഗ്രന്ഥകാരന്റെ പേര് രേഖപ്പെടുത്തിയിരുന്നുമില്ല പകരം “by your friend” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. “Victory is not an accident but it’s scripted”, “Change your limits before it limits you”, “Going forward is easier than backwards” ഇവയായിരുന്നു മൂന്ന് ബുക്കുകൾ.
അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
Comments:
No comments!
Please sign up or log in to post a comment!