യക്ഷയാമം 21

കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി.

മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു. പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു.

ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി. മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു.

“അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.”

കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു അയാൾ ഷോഡസ പൂജക്കുതയ്യാറായി ഹോമകുണ്ഡത്തിന് മുൻപിലിരുന്നത്.

ആളിക്കത്തുന്ന അഗ്നിയിലേക്ക് മാർത്താണ്ഡൻ വീണ്ടും മന്ത്രങ്ങൾ ജപിച്ചുകൊണ്ട് നെയ്യൊഴിച്ച് ഗൗരിയുടെ ബോധമണ്ഡലത്തെ മറയ്ക്കുവാൻ ശ്രമിച്ചു. പക്ഷെ വീണ്ടും വീണ്ടും മാർത്താണ്ഡൻ പരാജയപ്പെടുകയായിരുന്നു.

ഗൗരിക്കുനേരെ വിരൽചൂണ്ടി കളത്തിലിരിക്കുവാൻ അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു.

ശിലയിൽ എഴുന്നേറ്റിരിക്കുകയായിരുന്ന ഗൗരി പതിയെ കളത്തിലേക്ക് ഇരിക്കുവാൻവേണ്ടി എഴുന്നേറ്റു.

ശരീരത്തുള്ള വസ്ത്രം ഉപേക്ഷിക്കാൻ മാർത്താണ്ഡൻ കൽപ്പിച്ചതും, കഴുത്തിൽകിടക്കുന്ന ഷാൾ അവൾ അഴിച്ചുമാറ്റി. ശേഷം ചുരിദറിന്റെ പിൻകഴുത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഊക്കുകൾ അഴിച്ചു.

ചുണ്ടിൽ ചെറുപുഞ്ചിരിനിറച്ച് ഒരു കാഴ്ച്ചക്കാരനായി മാർത്താണ്ഡൻ അവളുടെ ശരീരസൗന്ദര്യത്തെ വീക്ഷിച്ചുക്കൊണ്ടിരുന്നു.

നരച്ച താടിരോമങ്ങൾക്കിടയിലൂടെ വിരലോടിച്ച് മാർത്താണ്ഡൻ കിണ്ടിയിൽ നിന്നും തീർത്ഥജലമെടുത്ത് ഷോഡസ പൂജക്കു തയ്യാറാക്കിയ കളത്തിനുമുന്നിലേക്ക് തെളിച്ചു. നിമിഷനേരംകൊണ്ട് ഹോമകുണ്ഡത്തിലെ അഗ്നി ആളിക്കത്തി.

പെട്ടന്നാണ് മാർത്താണ്ഡൻ അതുശ്രദ്ധിച്ചത്. ചുവന്നപട്ടിന്റെ മൂന്ന് തിരിയിട്ടുകത്തിച്ച നിലവിളക്കിലെ ഒരു തിരി അണഞ്ഞിരിക്കുന്നു.

“ങേ, എന്താ…എന്താ ഇതിനർത്ഥം.? എനിക്ക് കാണിച്ചുതരൂ…”

അയാൾ തന്റെ വലതുവശത്തുവച്ച ഉരുളിയിലേക്കുനോക്കി.

പക്ഷെ ഉരുളിയിൽ ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ല. മാർത്താണ്ഡൻ അലറിവിളിച്ചു. അയാൾ കുറച്ചുഭസ്മമെടുത്ത് അഗ്നിയിലേക്ക് അർപ്പിച്ചു.

ഉടനെ ഗൗരി നിലവിളിക്കാൻ തുടങ്ങി.

എന്തുസംഭവിച്ചെന്നറിയതെ മാർത്താണ്ഡൻ അല്പനിമിഷം അചലനായി നിന്നു.



അവൾ പതിയെ ആ കളത്തിലേക്ക് ഇരുന്നു.

ഗൗരിയുടെ ചലനങ്ങൾ കണ്ട മാർത്താണ്ഡൻ അപകടം മണത്തു.

പണ്ട്, തനിക്ക് മന്ത്രങ്ങൾ പഠിപ്പിച്ചുതന്ന തന്റെ ഗുരു പറഞ്ഞ വാക്കുകൾ അയാൾ ഒരുനിമിഷം ഓർത്തു.

“ഷോഡസ പൂജചെയ്യുന്ന മാന്ത്രികന്റെ മനോബലം നഷ്ട്ടപ്പെട്ടാൽ പിന്നെ അയാളുടെ നാശമായിരിക്കും ഫലം. കാരണം, കന്യകയായ ഒരുപെണ്കുട്ടിയെ വച്ചാണ് പൂജചെയ്യുന്നത്. അവളുടെ ബോധമണ്ഡലം മറച്ചിട്ടില്ലായെങ്കിൽ ഏതു നിമിഷവും ഒരു ദൈവീക ഇടപെടൽ ഉണ്ടാകും തന്മൂലും മൃത്യു വരിക്കേണ്ടി വരും.”

ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞുനോക്കി.ഉപാസനാമൂർത്തിയുടെ കാൽച്ചുവട്ടിൽ തന്റെ സർവ്വശക്തിയും അടിയറവ് വച്ചിരിക്കുന്നു.

പൂജകഴിയാതെ അതെടുത്താൽ ഇതുവരെ സംഭരിച്ച ശക്തിയെല്ലാം തനിക്ക് നഷ്ട്ടമാകുകയും ചെയ്യും.

എന്തുചെയ്യണമെന്നറിയാതെ അയാൾ അഗ്നിയിലേക്കുനോക്കി.

പതിയെ ഗൗരിയുടെ ശബ്ദത്തിന് മാറ്റം സംഭവിച്ചു തുടങ്ങി. കെട്ടിവച്ച മുടിയിഴകൾ താനെ അഴിഞ്ഞുവീണു. സർവ്വചരാചരങ്ങളെയും ശുദ്ധിയാക്കുന്ന അഗ്നി ശാന്തമായി.

കത്തിച്ചുവച്ച നിലവിളക്കിലെ ചുവന്ന തിരികൾ ഓരോന്നായി അണഞ്ഞു.

“ഹ..ഹ..ഹ, ” ഗൗരി അട്ടഹസിക്കാൻ തുടങ്ങി. “അസ്തമിക്കാറായി മാർത്താണ്ഡാ നീ..”

ഗൗരിയുടെ ശബ്ദംകേട്ട മാർത്താണ്ഡൻ പകച്ചുനിന്നു.

“ഈയൊരു ദിവസത്തിനായിട്ടായിരുന്നു ഞാൻ കാത്തിരുന്നത്..” മുഖത്തേക്ക് ഒതുങ്ങിയ അവളുടെ മുടിയിഴകൾ ഇളംങ്കാറ്റിൽ പതിയെ പാറിനടന്നു.

“ആ…ആരാ നീ ?..” പകച്ചുനിന്ന മാർത്താണ്ഡൻ ചോദിച്ചു.

ഓലമേഞ്ഞ വാതിൽ തകർത്ത് ശക്തമായ കാറ്റ് അകത്തേക്ക് പ്രവേശിച്ചു. തൂക്കുവിളക്കിന്റെ പ്രകാശം മാത്രം ചുറ്റിലും പരന്നു. പക്ഷെ ആഞ്ഞുവീശിയ കാറ്റിൽ അതും അണഞ്ഞു.

ലോകത്തെ കീഴടക്കിയെന്നുവിചാരിച്ച മാർത്താണ്ഡന്റെ ഉള്ളിൽ ചെറിയ ഭയം അനുഭവപ്പെടാൻ തുടങ്ങി.

“നിനക്കറിയണോ ഞാനാരാണെന്ന്.?”

മാർത്താണ്ഡൻ വരച്ച കളത്തിലിരിക്കുന്ന ഗൗരിയുടെ ശരീരത്തിൽനിന്നും ഒരു സ്ത്രീരൂപം പുറത്തേക്കുവന്നു.

ഓലമേഞ്ഞ കുടിലിൽ നിറയെ കോടവന്നുനിറഞ്ഞു.

അപ്പോഴും ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു.

പതിയെ ആ സ്ത്രീരൂപം നിലം സ്പർശിക്കാതെ നിന്നു.

മാർത്താണ്ഡൻ ഗൗരിയെയും, സ്ത്രീരൂപത്തെയും മാറിമാറി വീക്ഷിച്ചു.

കളത്തിലിരുന്ന ഗൗരി ഉടനെ കുഴഞ്ഞുവീണു. അതേനിമിഷം ആ സ്ത്രീരൂപം വലുതാകാൻ തുടങ്ങി, സൂക്ഷിച്ചുനോക്കിയ മാർത്താണ്ഡൻ ഞെട്ടിത്തരിച്ചുനിന്നു.


“സീത.” ഇടറിയസ്വരത്തിൽ അയാൾ പറഞ്ഞു.

“അപ്പോൾ നീ മറന്നിട്ടില്ല്യാലേ,”

മാർത്താണ്ഡൻ തന്റെ ചുറ്റിലും നോക്കി. ശേഷം ഇടതുഭാഗത്ത് തളികയിൽ വച്ചിരുന്ന ഭസ്മമെടുത്ത് സീതയുടെ നേരെയെറിഞ്ഞു.

“ഹ…ഹ…ഹ,…” അവൾ ആർത്തട്ടഹസിച്ചു”

മഞ്ഞകലങ്ങിയ അവളുടെ മിഴികളിൽനിന്നും രക്തം തുള്ളികളായി ഒഴുകാൻ തുടങ്ങി. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ഠകൾ വളർന്നു.

വളർന്നുവന്ന ദ്രംഷ്ഠകളിൽ രക്തം പറ്റിപിടിച്ചിട്ടുണ്ടായിരുന്നു.

പെട്ടന്ന് സീതയുടെ വലതുകൈ നീണ്ട് മാർത്താണ്ഡന്റെ കഴുത്തിൽ പിടിയുറപ്പിച്ച് ശ്വാസം തടഞ്ഞുവച്ചു.

നാവും കൃഷ്ണമണികളും ഒരുമിച്ച് പുറത്തേക്കുവന്നു. തൊട്ടടുത്ത നിമിഷം സീത അയാളെ ഉയർത്തിയെറിഞ്ഞു.

നിലത്തുപതിച്ച മാർത്താണ്ഡന്റെ വായിൽകൂടെ രക്തം ഒലിച്ചിറങ്ങി. സീതയുടെ പരാക്രമം കാണാൻ കാഴ്ച്ചക്കാരായി കരിനാഗാവും, കരിമ്പൂച്ചയും എങ്ങുനിന്നോ വന്നുനിന്നിരുന്നു.

കൈകുത്തിയെഴുന്നേറ്റ മാർത്താണ്ഡൻ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച തന്റെ മാന്ത്രികദണ്ഡെടുക്കാൻ വേണ്ടി അങ്ങോട്ട് വളരെവേഗത്തിൽ മുടന്തിനടന്നു.

പക്ഷെ ആ ശ്രമത്തെ സീത തടഞ്ഞു. മണ്ണുകൊണ്ട് തേച്ച നിലത്തേക്ക് അയാളുടെ കാലുകൾ ആഴ്ന്നിറക്കി

വേദനകൊണ്ട് മാർത്താണ്ഡൻ അലറിവിളിച്ചു.

“എന്നെ.. എന്നെയൊന്നും ചെയ്യരുത്..” അയാൾ സീതക്കുമുൻപിൽ കെഞ്ചി.

“ഹും, എവിടെപ്പോയി നീയാർജിച്ച നിന്റെ ശക്തി. എവിടെപ്പോയി നിന്റെ സഹായികൾ. എവിടെ നിന്റെ മൂർത്തികൾ.”

ഊറിവന്ന രക്തം സീത അയാളുടെ മുഖത്തേക്കുനീട്ടി തുപ്പി. നിലത്തുനിന്ന് മാർത്താണ്ഡൻ തന്റെ കാല് വലിച്ചൂരി. ശേഷം അയാൾ കുഴഞ്ഞുവീണ ഗൗരിയുടെ അരികിലെത്തി അരയിൽ ഒളിപ്പിച്ചുവച്ച ചെറിയകത്തിയെടുത്ത് ഗൗരിയുടെ കഴുത്തിലേക്കുവെച്ചു.

പക്ഷെ ആ ശ്രമം പഴാക്കികൊണ്ട് കാഴ്ച്ചക്കാരനായിനിന്ന കരിനാഗം പതിയെ അയാളുടെ കാലുകളിലേക്ക് ഇഴഞ്ഞു കയറി. മാർത്താണ്ഡൻ ഗൗരിയെ വിട്ട് ശക്തമായി തന്റെ കാല് കുടഞ്ഞു. പക്ഷെ നാഗം പിടിമുറുക്കിത്തന്നെ കിടന്നു. നാലുദിക്കിൽ നിന്നും വീണ്ടും നാഗങ്ങൾ വരിവരിയായി വന്നുകൊണ്ടേയിരുന്നു

നിലം സ്പര്ശിക്കാതെ സീത അയാളുടെ അടുത്തേക്ക് ഒഴുകിയെത്തി.

ശക്തമായ കാറ്റിൽ ഷോഡസ പൂജക്കുവേണ്ടി നിമിച്ച കളങ്ങൾ വായുവിലേക്ക് ലയിച്ചുചേർന്നു.

പതിയെ കൈകളിലേക്കും മറ്റേകാലിലേക്കും നാഗങ്ങൾ പടർന്നുകയറി.

ഒരുനിമിഷം മരണം മുന്നിൽകണ്ട മാർത്താണ്ഡൻ ജീവനുവേണ്ടി നിലവിളിച്ചു.


അതിലൊരു നാഗം അയാളുടെ തുടകളിലൂടെ ഇഴഞ്ഞ് വയറിന്റെ മുകളിൽ ചുരുണ്ട് ഫണമുയർത്തി നിന്നു.

ശരീരമാസകലം വേദനകൊണ്ട് പുളഞ്ഞ മാർത്താണ്ഡനുനേരെ ശിൽക്കാരംമീട്ടി വയറിൽ നിന്നും ഇഴഞ്ഞ് നെഞ്ചിലേക്ക് ചലിച്ചു.

“ഭയം,തോന്നുന്നുണ്ടോ ?”

സീതയുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയ നാഗം ചോദിച്ചു.

“വേണ്ട സീതേ, എന്നെ കൊല്ലരുത്.”

“ഞാനും എന്റെ സച്ചിമാഷും ഒരുപാട് പറഞ്ഞതല്ലേ, എന്നിട്ടും നീ…

ഒന്നിച്ചുജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞങ്ങൾ. ഒരുമിച്ചു കണ്ടസ്വപ്നങ്ങൾ, ദിവസങ്ങൾ, യാത്രകൾ, എല്ലാം തകർത്തു നീ..”

അപ്പോഴേക്കും കരിനാഗങ്ങൾ അയാളുടെ ശരീരത്തെ ചുറ്റിവലിഞ്ഞിരുന്നു.

എല്ലാംകണ്ടുനിന്ന കരിമ്പൂച്ച പതിയെ അയാളുടെ അടുത്തേക്ക് നടന്നുവന്നു.

നാഗങ്ങൾ വലിഞ്ഞുമുറുക്കിയ ശരീരത്തിന്റെ അരികിലൂടെ നടന്നുവന്ന് അയാളുടെ മുഖത്തോട് ചേർന്നുനിന്നു.

ശേഷം അതിന്റെ നീളമുള്ള നാവുകൊണ്ട് മാർത്താണ്ഡന്റെ കവിളിനേയും, മൂക്കിനെയും നക്കിനോക്കി. മൂർച്ചയുള്ള പല്ലുകൾ ഇരുട്ടിന്റെ മറവിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

“ഇനിയെന്താ നിനക്ക് വേണ്ടത് എന്റെ ശരീരമാണോ ? എടുത്തോളൂ..”

നിമിഷനേരംകൊണ്ട് അയാളെ ചുറ്റിവരിഞ്ഞ കരിനാഗങ്ങൾ അപ്രത്യക്ഷമായി.

നിലത്തുനിന്നുമെഴുന്നേറ്റ മാർത്താണ്ഡന്റെ അരികിലേക്ക് സീത ഒഴുകിയെത്തി. ശേഷം മുലകച്ചയണിഞ്ഞ സുന്ദരിയായ ഒരു യുവതിയായിമാറി.

രക്തത്തിനായി ദാഹിക്കുന്ന ശരീരവുമായി അവൾ അയാളെ വാരിപ്പുണർന്നു. രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തന്റെ ശരീരം തീ ചൂടേറ്റപോലെ പൊള്ളാൻ തുടങ്ങിയപ്പോൾ അയാൾ കുതറിയകലാൻ ശ്രമിച്ചു. പക്ഷെ ആ ശ്രമത്തിൽ അവർ രണ്ടുപേരും അടിതെറ്റി നിലത്തേക്കുവീണു.

ഭാഗ്യവശാൽ വീണത് തന്റെ ഉപാസനാ മൂർത്തിയായ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ നിന്നെടുത്ത പുഷ്പങ്ങൾ നിറച്ച തളികയുടെ ചുവട്ടിലേക്കായിരുന്നു.

അപ്പോഴേക്കും സീതയുടെ മൂർച്ചയുള്ള ദ്രംഷ്ഠകൾ വളർന്ന് മാർത്താണ്ഡന്റെ പിൻകഴുത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

ഉടനെ തളികയിൽനിന്നും ഒരുപിടി പുഷ്പങ്ങളെടുത്ത് മാർത്താണ്ഡൻ സീതയുടെ നെറുകയിൽ അമർത്തിപിടിച്ചു. ഒരലർച്ചയോടെ അവൾ അയാളെ തട്ടിത്തെറിപ്പിച്ച് ദൂരേക്ക് തെന്നിമാറി.

എന്തോ നേടിയെടുത്തപ്പോലെ അയാളുടെ മുഖത്ത് ആമോദം കളിയാടുന്നുണ്ടായിരുന്നു.

മയങ്ങിവീണ ഗൗരി പതിയെ എഴുന്നേറ്റു. തന്റെ മുൻപിൽ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച മാർത്താണ്ഡന്റെ മാന്ത്രികദണ്ഡ് കണ്ട അവളുടെ മനസിലേക്ക് അന്നുകണ്ട സ്വപ്നം തെളിഞ്ഞുവന്നു.


ഉടനെ അവൾ ആ മാന്ത്രികദണ്ഡെടുത്ത് മാർത്താണ്ഡൻ എത്തുന്നതിനുമുമ്പ് അഗ്നിയിലേക്കു വലിച്ചെറിഞ്ഞു.

അതുവരെസംഭരിച്ച ശക്തി ഒരു വലിയ ജ്വാലയായി ഹോമകുണ്ഡത്തിൽനിന്നെരിഞ്ഞു. ഒരലർച്ചയോടെ അയാൾ മുഖംപൊത്തി.

ആർത്തട്ടഹസിച്ച സീത അയാളെ തീക്ഷണമായി നോക്കി.

സകലതും നഷ്ട്ടപെട്ട മാർത്താണ്ഡനെനോക്കി സീത പുഞ്ചിരിപൊഴിച്ചു. ശേഷം ശരംവേഗത്തിൽ അയാളുടെ അടുത്തേക്ക് ചെന്നു.

അമ്പലത്തിലേക്ക് ഗൗരിയെ അന്വേഷിച്ചുചെന്നുകയറിയ തിരുമേനിയോട് ശാന്തിക്കാരൻ പറഞ്ഞു രാവിലെ ഇവിടെ വന്നുപോയെന്ന്.

ഉടനെത്തന്നെ ശങ്കരൻ തിരുമേനി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.

തീർത്ഥകുളത്തിൽചെന്ന് ഗായത്രി ജപിച്ചുകൊണ്ട് മുങ്ങിനിവർന്നു. ഈറനോടെ പൂജാമുറിയിൽ കയറി ആദിപരാശക്തിയെ ധ്യാനിക്കാൻ തുടങ്ങി.

“ഓം രുദ്ര സുദായ വിദ് മഹേ. ശൂല ഹസ്തായ യദീ മഹേ.. തന്നോ കാളി പ്രചോദയാഹ് “

54 തവണ ജപിച്ചപ്പോൾതന്നെ ദുർഗ്ഗാദേവിയുടെ സാനിധ്യം പൂജാമുറിയിൽ നിറഞ്ഞു.

അണഞ്ഞു കിടക്കുന്ന തൂക്കുവിളക്കിലെ തിരി തെളിഞ്ഞു.

108 തവണയായപ്പോഴേക്കും ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റം ഒരു വലയം പ്രത്യക്ഷപ്പെട്ടു.

“അമ്മേ ദേവീ, എന്റെകുട്ടിക്കൊന്നും വരുതരുതെ.” തിരുമേനി സ്രഷ്ടാങ്കം വീണുനമസ്കരിച്ചു.

“ശങ്കരാ, നീ വിസ്മരിക്കുന്നു കൃത്തികമാരുടെ അനുഗ്രഹമുള്ള അവൾക്ക് ഒരാപത്തും വരില്ല, ബ്രാഹ്മയാമം തുടങ്ങിക്കഴിഞ്ഞാൽ എല്ലാം മംഗളമാകും, ഭയപ്പെടാനൊന്നുമില്ല.”

തിരുമേനി തലയുയർത്തി നോക്കി. അപ്പോഴേക്കും ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന വലയം അപ്രത്യക്ഷമായിരുന്നു.

“തിരുമേനി…” പുറത്തുനിന്ന് രാമന്റെ വിളികേട്ട് തിരുമേനി ഇറങ്ങിവന്നു. രാമന്റെകൂടെ അനിയുമുണ്ടായിരുന്നു.

“തിരുമേനി, ഈ തന്തയില്ലാ കഴിവേറിയുടെമകനറിയാം മോള് എവിടെയുണ്ടന്ന്. പറയാടാ നായെ”

അനിയുടെ ഷർട്ടിന്റെ കോളർപിടിച്ചുകുലുക്കി അടിയവറ്റിലേക്ക് മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു കൊണ്ട് ചോദിച്ചു.

വേദനകൊണ്ട് പുളഞ്ഞ അനി ഇടിയുടെ ആഘാതത്തിൽ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു.

“മാർത്താണ്ഡൻ ഷോഡസപൂജക്കുവേണ്ടി നെല്ലികുന്നിലേക്ക് കൊണ്ടുപോയി.”

“ഷോഡസ പൂജ?” ഭയത്തോടെ തിരുമേനി ചോദിച്ചു

“അതെ..” ചോരതുപ്പികൊണ്ട് അനിപറഞ്ഞു.

“എന്താ തിരുമേനി ഷോഡസപൂജ” സംശയത്തോടെ രാമൻ ചോദിച്ചു.

“കന്യകയായ പെണ്കുട്ടികളെ വച്ചുചെയ്യുന്ന ആഭിചാരകർമ്മമാണത്. രാമാ വണ്ടിയെടുക്ക്.”

തിരുമേനി കല്പിച്ചതും രാമൻ കാർ സ്റ്റാർട്ട് ചെയ്ത് നെല്ലികുന്നിലേക്ക് വച്ചുപിടിച്ചു.

സീതയുടെ മൂർച്ചയുള്ള നഖങ്ങൾ മാർത്താണ്ഡന്റെ കഴുത്തിലേക്ക് ഇറങ്ങി. നഖത്തിലൂടെ അയാളുടെ ചുടുരക്തം ഒലിച്ചുവന്നു.

മഹായമാവും യക്ഷയാമവും കഴിഞ്ഞ് ബ്രഹ്മയാമത്തിലേക്ക് കടന്നതും. കിഴക്കുഭാഗത്ത് നീലനിറമുള്ള പ്രകാശം തെളിയാൻ തുടങ്ങി. വൈകാതെ ഓരോനിമിഷവും പഴയതിന്റെ പതിമടങ്ങായി ആ പ്രകാശം ജ്വലിച്ചുനിന്നു.

സൂക്ഷിച്ചുനോക്കിയ ഗൗരി അദ്ഭുതത്തോടെ നിന്നു.

“അതെ, ഇതുഞാൻ കണ്ടിട്ടുണ്ട്.” ഗൗരി സ്വയം പറഞ്ഞു.

നീലജ്വാലക്കുള്ളിൽനിന്ന് ഒരു സ്‌ത്രീരൂപം തെളിഞ്ഞുവരാൻ തുടങ്ങി. ചുവന്നകല്ലുപതിച്ച മൂക്കുത്തിയുടെ തിളക്കം ഗൗരിയുടെ കണ്ണിലേക്കുപതിച്ചു.

പതിയെ കൈയിൽ ത്രിശൂലവുമായി നിൽക്കുന്ന ആ രൂപത്തെകണ്ടപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ശരീരമാസകലം കുളിരുകോരുന്ന പോലെ തോന്നിയ അവൾ കൈകൾകൂപ്പി ആദിപരാശക്തിയെ തൊഴുതുനിന്നു.

ദൈവീകമായ ശക്തിയുടെ സാനിധ്യം അവിടെ നിറഞ്ഞപ്പോൾ സീത അപ്രത്യക്ഷയായി.

“അമ്മേ ദേവീ, രക്ഷിക്കണേ..” മാർത്താണ്ഡൻ നിലത്തുവീണുകൊണ്ട് കരഞ്ഞുപറഞ്ഞു.

“ഇല്ല മാർത്താണ്ഡാ, നീ മാപ്പ് അർഹിക്കുന്നില്ല. ഒരു മാന്ത്രികനും ചെയ്യാൻ പാടില്ലാത്ത കർമ്മങ്ങളാണ് നീ ചെയ്തത്. കന്യകയായ ഒരുപെണ്കുട്ടി, വിവാഹജീവിതം സ്വപ്നംകണ്ടുനടക്കുന്നവൾ അവളെ നിന്റെ ഏറ്റവും മോശപ്പെട്ട കർമ്മത്തിലേക്ക് നയിച്ചെങ്കിൽ അതിനുള്ള ശിക്ഷ മരണമാണ്. നിന്റെ ഗുരുക്കന്മാർ പറഞ്ഞിട്ടുണ്ടാകും ഷോഡസ പൂജചെയ്‌ത് ശക്തികൈവരിച്ചുകഴിഞ്ഞാൽ അവസാനം ദൈവീകമായ ഇടപെടലിലൂടെ മൃത്യു വരിക്കേണ്ടിവരുമെന്ന്. അതെ ഇന്ന് നിന്റെ മരണമാണ്.”

നീലനിറത്തിലുള്ള ജ്വലക്കുള്ളിൽ നിന്നും അഗ്നി പ്രവഹിക്കാൻ തുടങ്ങി. പതിയെ അഗ്നി നിലത്ത് വീണുകിടക്കുന്ന

മാർത്താണ്ഡന്റെ ശിരസിലേക്ക് പതിച്ചതും. നരച്ച രോമങ്ങൾ അഗ്നിയിൽ കരിഞ്ഞുപോകാൻ തുടങ്ങി.

വൈകാതെ മാർത്താണ്ഡന്റെ ശരീരത്തിലെ ഓരോ അവയവങ്ങളും അഗ്നിക്കു ഇരയായി. കൈകളിൽനിന്നും പച്ചമാംസം ഉരുകി നിലത്തേക്ക് പതിച്ചു.

ജീവൻ നഷ്ട്ടപ്പെടാതെ അയാൾ ചെയ്ത നീചപ്രവർത്തികൾക്ക് ശ്രീദുർഗ്ഗാദേവിയുടെ ശിക്ഷണത്താൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!