കോബ്രാഹില്‍സിലെ നിധി 8
CoBra Hillsile Nidhi Part 8 | Author : smitha click here to all parts
പ്രഭാതത്തില്‍ ഗായത്രീദേവിയോടൊപ്പം ടെറസ്സില്‍ ചായയും പത്രവാര്‍ത്തകളും ആസ്വദിക്കുമ്പോള്‍ ആണ് നരിമറ്റം മാത്തച്ചന്‍റെ ജീപ്പ് ഗേറ്റിനു വെളിയില്‍ വന്നു നില്‍ക്കുന്നത് രാജശേഖരവര്‍മ്മ കാണുന്നത്.
“രാവിലെ തന്നെ പടപ്പുറപ്പാട് വേണമെന്നാണ് തോന്നുന്നത്!’
റോബര്‍ട്ട് അയാള്‍ക്ക് ഗെയിറ്റ് തുറന്നുകൊടുക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു.
പെട്ടെന്ന്‍ അദ്ദേഹം ഗായത്രിദേവിയെ നോക്കി.
“വാളെടുത്തുള്ള യുദ്ധമല്ല, വാക് പയറ്റ്,”
കറുത്ത വേഷമായിരുന്നു നരിമറ്റം മാത്തച്ചന് .
അയാള്‍ ഒരു കറുത്ത സ്വെറ്ററിന് മുകളില്‍ ഷാള്‍ പുതച്ചിരുന്നു.
ഒരു കൌബോയ് തൊപ്പിയും.
“ആ സ്യൂട്ട് കേസ്? അത് നമ്മുടെയല്ലേ?”
നരിമറ്റം മാത്തച്ചന്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന സ്യൂട്ട് കേസിലേക്ക് നോക്കി ഗായത്രിദേവി ചോദിച്ചു.
“അതെങ്ങനെ അയാളുടെ കയ്യിലെത്തി?”
രാജശേഖര വര്‍മ്മയും അമ്പരന്നു.
ഇന്നലെ നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍, ഒരു ബിസിനെസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നേരം കൊണ്ടുപോയതാണ് ആ സ്യൂട്ട് കേയ്സ്.
തന്നോടൊപ്പം വിനോദും പെഴ്സണല്‍ സെക്രട്ടറി ഷേര്‍ലിയുമുണ്ടായിരുന്നു.
സാധനങ്ങള്‍ ഒക്കെ കൃത്യമായി കാറില്‍ വെച്ച്, തിരികെ ഓഫീസിലെ ക്യാബിനില്‍ എത്തിച്ചുവെന്നാണ് അവള്‍ പറഞ്ഞത്.
പിന്നെങ്ങിനെ ഈ പെട്ടി ഇയാളുടെ കൈയിലെത്തി.
“കം,”
അദ്ദേഹം തിടുക്കത്തില്‍ ഗായത്രിദേവിയോട് പറഞ്ഞു.
“ലറ്റ് അസ് ഗോ ഡൌണ്‍സ്റ്റെയെഴ്സ്,”
അവര്‍ ഡൌണ്‍ഫ്ലോറിലെത്തിയപ്പോഴേക്കും പുറത്ത് കാളിംഗ് ബെല്‍ മുഴങ്ങി.
പരിചാരകന്‍ വാതില്‍ തുറന്നു.
പുറത്ത് നരിമറ്റം മാത്തച്ചന്‍ നില്‍ക്കുന്നത്തവര്‍ കണ്ടു.
“മേ ഐ കമിന്‍?”
അയാള്‍ ചോദിച്ചു.
“വരൂ,”
രാജശേഖര വര്‍മ്മ പറഞ്ഞു.
“ഗുഡ് മോണിംഗ്,”
അകത്തു കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.
“ഗുഡ് മോണിംഗ്, ഇരിക്കൂ,’
അയാള്‍ ഒരു സെറ്റിയില്‍ ഇരുന്നു.
എതിരെ രാജശേഖര വര്‍മ്മയും ഗായത്രിദേവിയും.
“നിങ്ങളുടെ സ്യൂട്ട് കേസ് അല്ലേ ഇത്?”
“അതേ…ഇതെങ്ങനെ…?
“ഇന്നലെ ഞാന്‍ ഹോട്ടെല്‍ മഹാറാണിയുടെ റെസ്റ്റാറന്‍റ്റ് ഹാളില്‍ ഉണ്ടായിരുന്നു,”
സ്യൂട്ട്കേസ് രാജശേഖര വര്‍മ്മയ്ക്ക് കൈമാറിക്കൊണ്ട് നരിമറ്റം മാത്തച്ഛന്‍ പറഞ്ഞു.
“ഞങ്ങള്‍ റിട്ടയേര്‍ഡ് പട്ടാളക്കാരുടെ ആഹ്ലാദമൊക്കെ ബാറിലും വെടിപറച്ചിലിലുമൊക്കെയല്ലേ? രാത്രി ഒരുമണിവരെ ഞാനവിടെയുണ്ടായിരുന്നു. അപ്പോഴാണ് റിസപ്ഷനിലെ ഒരു ….എന്താ അവന്‍റെ പേര്?”
അയാള്‍ ഒരു നിമിഷം തല ചൊറിഞ്ഞു.
“….ഒരു ശ്രീനിവാസന്‍ എന്നെ വിളിച്ചത്. അന്നൊരു ബിസിനസ് പാര്‍ട്ടി ഒണ്ടാരുന്നെന്നും അതില്‍ പങ്കെടുത്ത ആരുടെയോ സ്യൂട്ട്കേസണെന്നും അവന്‍ പറഞ്ഞു. ഒറ്റനോട്ടത്തി തന്നെ നിങ്ങളുടെതാണ് ഇതെന്ന്‍ എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഞാന്‍ കൊടുത്തോളാന്നും പറഞ്ഞ് ഇതും വാങ്ങി ഞാന്‍ പോന്നു. രാത്രി വളരെ വൈകിയിരുന്നു. അതാ ഇപ്പം വന്നത്,” “വളരെ നന്ദി,” മാത്തച്ചന്‍ അല്‍പ്പം തലകുനിച്ചു. പിന്നെ അവര്‍ ഇരുവരെയും നോക്കി. “പിന്നെ…” അയാള്‍ തുടര്‍ന്നു. “പിന്നെ ഇത് തുറന്ന്‍ നോക്കി ഇതില്‍ നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പണമോ ഇമ്പോര്‍ട്ടന്‍റ്റ് പേപ്പെഴ്സോ ഉണ്ടോ എന്ന്‍ ഉറപ്പ് വരുത്താനൊന്നും ഞാന്‍ പറയില്ല. കാരണം റിസപ്ഷനിസ്റ്റാണ് എന്നെ ഇതേല്‍പ്പിച്ചത്. അവന്‍ വല്ലതും….” രാജശേഖര വര്‍മ്മ സ്യൂട്ട്കേസ് തുറന്നു. അതില്‍ കുറെ ഫയലുകള്‍ ഉണ്ടായിരുന്നു. “ഇല്ല, ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല,” രാജശേഖര വര്‍മ്മ പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ്”എല്ലാം വളരെ പ്രധാനപ്പെട്ട ഫയലുകലായിരുന്നു. താങ്ക് യൂ വെരി മച്ച്,” “എന്നാല്‍ ഞാന്‍,’ അയാള്‍ എഴുന്നേറ്റു. “തിരക്കില്ലെങ്കില്‍ ഇരിക്കൂ,” വര്‍മ്മ പറഞ്ഞു. “തിരക്കോ?” നരിമറ്റം മാത്തച്ചന്‍ ചിരിച്ചു. “എനിക്ക് ജീവിതത്തില്‍ ഒരിക്കലും തിരക്കുണ്ടായിട്ടില്ല. ഐം ആള്‍വേയ്സ് റിലാക്സ്ഡ്,” “എങ്കില്‍ ഇരിക്കൂ,” അയാള്‍ തിരികെ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു. അതിനിടയില്‍ ഒരു പരിചാരിക ഒരു ട്രേയില്‍ ചായയും ബിസ്ക്കറ്റുകളുമായി വന്നു. ഗായത്രിദേവി അവളുടെ കൈയില്‍ നിന്ന്‍ ട്രേ വാങ്ങി. “കഴിക്കൂ,” അവര്‍ ട്രേ അയാളുടെ നേരെ നീട്ടി. “താങ്ക് യൂ,” ട്രേയില്‍ നിന്ന്‍ ചായക്കപ്പ് എടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. “എനിക്ക് സ്യൂട്ടബിളായ സാധനം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. ബിസ്ക്കറ്റ്. അധികം കടുപ്പമുള്ള സാധനങ്ങളൊന്നും കഴിച്ചുകൂടാ,” അയാള്‍ ചായ കുടിക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതെന്ത് പറ്റി?” വര്‍മ്മ ചോദിച്ചു. അയാള്‍ അദ്ധേഹത്തിന്‍റെ മുഖത്ത് കുസൃതിയോടെ നോക്കി. പിന്നെ ഗൌരവാന്വിതനായി. “ഞാന്‍ അര്‍മ്മിയില്‍ ചേര്‍ന്നതിനു ശേഷം രണ്ട് യുദ്ധങ്ങളിലുണ്ടായിരുന്നു. ബംഗ്ലാദേശ് ഫോര്‍മേഷന്‍റെ വാറിലും പിന്നെ യു എന്‍ന്‍റെ സോമാലിയന്‍ ട്രിപ്പിലും. പട്ടാളക്കാരുടെ അണ്‍അവോയിഡബിള്‍ റുട്ടീനിലൊന്നായ വെടിപറച്ചിലായി ഇതിനെ കാണണ്ട. അപ്പോഴൊന്നും എന്‍റെ ഒരു തലമുടി നാരിഴയ്ക്ക് പോലും കേടുപറ്റിയിട്ടില്ല.
“അപ്പോഴത്തെ ഒരു പ്രത്യേക സിറ്റുവേഷന്‍…അതില്‍…” “ഇറ്റ്സാള്‍ റൈറ്റ്,” അയാള്‍ പിന്നെയും ചിരിച്ചു. “ഞാനതിന്‍റെ ഇമോഷണല്‍ സൈഡ് അപ്പോള്‍ത്തന്നെ മറന്നു. കൊടുക്കല്‍ വാങ്ങലാണ് ജീവിതമെന്ന്‍ ആരോ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തി. ആ സിറ്റുവേഷനില്‍ അതില്‍ക്കുറഞ്ഞതൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല,” അയാള്‍ അല്‍പ്പസമയം ചിന്താമഗ്നനായി. “ഞങ്ങള്‍ ആറു സഹോദരങ്ങളാണ്,” അയാള്‍ തുടര്‍ന്നു. “നാല് ആണും രണ്ടു പെണ്ണും. വര്‍ക്കി ചേട്ടായി ആണ് ഏറ്റവും മൂത്തത്. വളരെ ചെറുപ്പത്തില്‍ ഞങ്ങടെ അപ്പന്‍ മരിച്ചുപോയി. പിന്നെ അപ്പന്‍റെ സ്ഥാനത് ഞങ്ങടെ വിദ്യാഭ്യാസവും തൊഴില്‍ക്കാര്യങ്ങളും ഒക്കെ നിശ്ചയിച്ചതും നിയന്ത്രിച്ചതും ചേട്ടായി ആരുന്നു.” രാജസ്ഗേഖര വര്‍മ്മയും ഗായത്രിദേവിയും താല്‍പ്പര്യത്തോടെ കേട്ടു. “ചേട്ടായിയുടെ ബിസിനസ്സില്‍ പകുതിയും ഇല്ലീഗല്‍ ആണെന്നറിയാഞ്ഞിട്ടല്ല,” അയാള്‍ തുടര്‍ന്നു. ഉപദേശിക്കാനോ തിരുത്താനോ ഒന്നും എനിക്ക് കഴിയില്ല. കാരണം ആ ബിസിനസ്സിന്‍റെ തണലില്‍ ആണ് ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പട്ടാള ഓഫീസറായതും. ചേട്ടായീടെ ബിസിനസ്സിലൊള്ള താല്പ്പര്യക്കൊറവ് കൊണ്ടാണ് പത്തിരുപത്തഞ്ച് കൊല്ലങ്ങളായി ഞാനീ നാട്ടിലേക്ക് വരാതിരുന്നത്,” “ഇതിന് മുമ്പ്?” വര്‍മ്മ തിരക്കി. അയാളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് നീണ്ടു. ഓര്‍മ്മകള്‍ക്കപ്പുറത്ത് എവിടെയോ… “ആര്‍മ്മി ക്വാര്‍ട്ടേഴ്സുകളില്‍ ….അതിര്‍ത്തി പ്രദേശങ്ങളിലെ പട്ടാള ക്യാമ്പുകളില്‍ …കാടുകളില്‍ ….കാശ്മീരിലെയും ആസാമിലെയും സോമാലിയയിലെയും മഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും …ഐ വാസ് ലിവിംഗ് ദ ലൈഫ് ഓഫ് എ ഡോഗ് …ഹണ്‍ട്ടിംഗ് …ആന്‍ഡ് ബീയിംഗ് ഹണ്‍ട്ടഡ്…ഞാന്‍ മേജര്‍ മാത്യു വര്‍ഗ്ഗീസ്…” സുഖകരമല്ലാത്ത ഒരോര്‍മ്മയില്‍ അയാളുടെ ശബ്ദം ചിതറുന്നത് വര്‍മ്മയും ഗായത്രി ദേവിയും കേട്ടു. “കുടുംബം?” ഓര്‍മ്മയില്‍ നിന്ന്‍ ഉണര്‍ന്ന്‍ നരിമറ്റം മാത്തച്ചന്‍ അവരെ നോക്കി.
“താങ്ക് യൂ,” മാത്തച്ചന്‍ നിരസിച്ചു. “ഇറ്റ്‌സ് വെരി കൈന്‍ഡ് ഓഫ് യൂ. പക്ഷെ അത് മറ്റൊരിക്കലാവാം,” അയാള്‍ പുറത്തേക്കിറങ്ങി. “ഓ! ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയി,” നരിമറ്റം മാത്തച്ചന്‍ തിരിഞ്ഞു നിന്നു. അവര്‍ അയാളെ ആകാംക്ഷയോടെ നോക്കി. “ദിവ്യ രാജകുമാരിയെവിടെ? കണ്ടില്ലല്ലോ,” “മോള് ഡെല്‍ഹിയിലാണ്. അവിടെ സെയിന്‍റ് സ്റ്റീഫന്‍സില്‍,” ഗായത്രിദേവി പറഞ്ഞു. “ഓ!” അയാള്‍ നിരാശനാകുന്നത് അവര്‍ കണ്ടു. “രാജകുമാരിയേക്കൂടി ഒന്ന്‍ കാണണമെന്ന്‍ കരുതിയാണ് ഞാന്‍ വന്നേ. കഴിഞ്ഞ സണ്ടേ ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ സപ്പ്ളിമെന്റില്‍ നിങ്ങളുടെ ഫാമിലിയെപ്പറ്റിയും ദിവ്യാ രാജകുമാരിയെപ്പറ്റി പ്രത്യേകിച്ചും ഒരു നീണ്ട ലേഖനമുണ്ടായിരുന്നല്ലോ. ഈ നാട്ടിലെ ആളുകള്‍ പറയാറുണ്ടല്ലോ രാജകുമാരിക്ക് ദിവ്യത്വമുണ്ട്, ഈശ്വര തുല്യമായ ദിവ്യത്വമുണ്ട് എന്നൊക്കെ. അതില്‍ വാസ്തവമുണ്ട് എന്ന്‍ ഞാനും വിശ്വസിച്ചത് ആ ലേഖനം വായിച്ചതിന് ശേഷമാണ്.
**************************************
“മിഷന്‍ ഇമ്പോസ്സിബിള്‍” എന്ന ഇംഗ്ലീഷ് സിനിമയില്‍ ടോം ക്രൂയ്സ് ഉത്തുംഗമായ ഒരു പാറയുടെ മുകളിലെത്താന്‍ ശ്രമിക്കുന്നത് ഉദ്വേഗത്തോടെ നോക്കിക്കാണുകയായിരുന്നു, ജയകൃഷ്ണന്‍ എച്ച് ബി ഓ ചാനലില്‍. അതേ മുറിയില്‍ത്തന്നെ അവന്‍റെ സംഘം ശീട്ട് കളിയിലാണ്. രാമകൃഷ്ണനും ക്രിസ്റ്റ ഫറും ഷാജഹാനും സിദ്ധാര്‍ത്ഥനും അടങ്ങിയ ജയകൃഷ്ണന്‍റെ ഏറ്റവും വിശ്വസ്ഥരായ നാല്‍വര്‍ സംഘം എപ്പോഴും അവനോടൊപ്പം ഒരുമിച്ചാണ്. അവനുവേണ്ടി തല്ലാനും ചാകാനും വരെ ഒരുക്കമാണ് ആ നാലുപേരും. ജയകൃഷ്ണന്‍റെ എല്ലാ തെമ്മാടിത്തരങ്ങളുടെയും കൂട്ടാളികളാണ് അവര്‍.
ദുബായില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ എക്സിക്യൂട്ടീവ് ആണ് അവന്‍റെ അച്ചന്‍. രണ്ടു ജ്യെഷ്ടന്‍മാരും ദുബായില്‍ത്തന്നെ സ്വന്തം ബിസിനെസ് സ്ഥാപനങ്ങള്‍ നടത്തുന്നു. ഏറ്റവും ഇളയവാനായ ജയകൃഷ്ണനും അമ്മയും തനിച്ചാണ് ആ വലിയ വീട്ടില്‍. ,മാതാപിതാക്കളില്‍ നിന്നും ജ്യേഷ്ഠസഹോദരന്‍മാരില്‍ നിന്നുമുള്ള അമിത ലാളനയും നിയന്ത്രണമില്ലായ്മയും അവനെ നിഷേധിയും അഹങ്കാരിയും ഏതു ദുഷ്പ്രവര്‍ത്തിയും ചെയ്യുന്നവനുമാക്കി. നഗരത്തിലെ അധോലോക നേതാവായ നരിമറ്റം വര്‍ക്കിയുമായുള്ള അടുപ്പവും സൌഹൃദവും അവന്‍റെ കുറ്റകൃത്യ സ്വഭാവത്തെ പ്രോത്സാഹിപ്പിച്ചു.
ടോം ക്രൂയ്സ് പാറയുടെ മുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ജയകൃഷ്ണന്‍ ആശ്വാസത്തോടെ പിമ്പോട്ടു ചാരിയിരുന്നു. അപ്പോഴാണ് പുറത്ത് ഒരു ജീപ്പ് വന്നുനില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടത്. “നാശം!” അവന്‍ പിറുപിറുത്തു. “ആരാന്ന് നോക്കിക്കേടാ സിദ്ധൂ,” സിദ്ധാര്‍ത്ഥന്‍ പുറത്തേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ബഹളം വെച്ച് ശീട്ട്കളിച്ചുകൊണ്ടിരുന്ന തന്‍റെ സുഹൃത്തുക്കള്‍ പെട്ടെന്ന്‍ നിശബ്ദരായത്‌ജയകൃഷ്ണന്‍ അറിഞ്ഞു. തന്‍റെ പിമ്പില്‍ ഒരു പാദപതന സ്വരം അവന്‍ കേട്ടു. ടെലിവിഷന്‍ സ്ക്രീനിലെ ഉദ്വേഗരംഗങ്ങളില്‍ നിന്ന്‍ ദൃഷ്ടിമാറ്റി ജയകൃഷ്ണന്‍ പിമ്പോട്ട് നോക്കി. ഇന്‍സ്പെക്ടര്‍ അബ്രഹാം തന്‍റെ പിമ്പില്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. കൂടെ മൂന്നു നാല് കോണ്‍സ്റ്റബിള്‍മാരും. “ഹാ!” ജയകൃഷ്ണന്‍ ചിരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. “സാറെന്താ ഈ വഴിക്കൊക്കെ?” “നിന്‍റെ കുഞ്ഞമ്മേടെ സുഖവിവരങ്ങള്‍ തെരക്കാന്‍ വന്നതാ,” കാര്‍ക്കശ്യം നിറഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. പിന്നെ ജയകൃഷ്ണനെയും സംഘാങ്ങങ്ങളെയും നോക്കി. മേശപ്പുറത്ത് പകുതിയായ മദ്യക്കുപ്പിയും ഗ്ലാസുകളും ഭക്ഷണ വസ്തുക്കളും. ആഷ്ട്രേ നിറച്ചും സിഗരെറ്റ് കുറ്റികള്‍. അവസാനം അദ്ധേഹത്തിന്‍റെ നോട്ടം വീണ്ടും ജയകൃഷ്ണനിലെത്തി. പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ എടുത്ത് അദ്ദേഹം അവന്‍റെ മുഖത്തിന് നേരെ നിവര്‍ത്തി. “സര്‍ച്ച് വാറണ്ട്!” അദ്ദേഹം പറഞ്ഞു. ജയകൃഷ്ണന്‍റെ മുഖം പെട്ടെന്ന്‍ ഭയാക്രാന്തമായി. പക്ഷെ പെട്ടെന്ന്‍ തന്നെ അവന്‍ മനോനില വീണ്ടെടുത്തു. “എന്ത് സര്‍ച്ച്?” അവന്‍ അവിശ്വസനീയതയോടെ ചോദിച്ചു. “നിന്‍റെയീ വീട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഹെറോയിനും ഹഷീഷും സൂക്ഷിച്ചിരിക്കുന്നു എന്ന്‍ ഇന്‍ഫോര്‍മേഷനുണ്ട്!” പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി. “ബിഗിന്‍ ദ സര്‍ച്ച്!” അദ്ദേഹം ഉത്തരവിട്ടു.
“ഹേയ് ഇന്‍സ്പെക്ടര്‍!” ജയകൃഷ്ണന്‍ അലറി. അകത്തേക്ക് കുതിച്ച കോണ്‍സ്റ്റബിള്‍മാര്‍ പെട്ടെന്ന്‍ നിന്നു. ജയകൃഷ്ണനും കൂട്ടരും ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെയും കോണ്‍സ്റ്റബിള്‍മാരെയും വളഞ്ഞു. “എന്‍റെ വീടിനകത്ത് കാലുകുത്താന്‍ ഒരു പെറുക്കിപ്പോലീസിനെയും ഞാനനുവദിക്കില്ല,” ജയകൃഷ്ണന്‍ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കിപ്പറഞ്ഞു. “കുറച്ചു നാള്‍ കൂടി സര്‍ക്കാരിന്‍റെ തുട്ടുവാങ്ങി പുട്ടടിക്കണവെങ്കി വന്ന വഴിയെതന്നെ തിരിച്ചുപോയാട്ടെ ഇന്‍സ്പെക്ടര്‍ ഏമ്മാനും മക്കളും,” “ഫ! റാസ്കല്‍!” ഇന്‍സ്പെക്ടറുടെ വലതു കൈ ജയകൃഷ്ണന്‍റെ കരണത്ത് ആഞ്ഞുപതിച്ചു. അവന്‍ പിമ്പിലെക്ക് വേച്ചുപോയി ഭിത്തിയിലിടിച്ചു നിന്നു. “രാഷ്ട്രപതീടെ കയ്യീന്ന് അവാര്‍ഡ് മേടിച്ച കൈയ്യാ നിന്നെപ്പോലെത്തെ തീട്ടപ്പന്നീനെയൊക്കെ തൊട്ട് കൈ വൃത്തികേടാക്കണ്ട വൃത്തികേടാക്കണ്ട എന്ന്‍ വെച്ചാ മൈരേ നീയൊന്നും സമ്മതിക്കുവേല അല്ലേ?” പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി ഗര്‍ജ്ജിച്ചു.കമ്പികുട്ടന്‍.നെറ്റ് “എന്നാ നോക്കിനിക്കുവാടാ, സേര്‍ച്ച്! സേര്‍ച്ച് എവരി നൂക് ആന്‍ഡ് കോര്‍ണര്‍!” പക്ഷെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഷാജഹാന്‍ പിമ്പില്‍ നിന്ന്‍ അദ്ധേഹത്തിന്‍റെ തലക്കടിച്ചു. ഒരു മുരള്‍ച്ചയോടെ, അടിയേറ്റ ഭാഗം പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം നിലത്തുവീണു. “ഇതെന്‍റെ അപ്പന്‍ പണിത വീടാണ്.” അദ്ധേഹത്തെ നോക്കി ജയകൃഷ്ണന്‍ പറഞ്ഞു. “ഇതിനകത്ത് എന്തൊക്ക സൂക്ഷിക്കണം എന്തൊക്കെ നടത്തണം എന്ന്‍ ഞാന്‍ തീരുമാനിക്കും. അതൊക്കെ അരിയാനും അന്വേഷിക്കാനും തടയാനും വന്നാല്‍ നായിന്‍റെ മോനേ, ഒരു വാറണ്ട് ഞാനും ഉണ്ടാക്കും. നിന്‍റെ മരണ വാറന്‍റ്റ്!!” “യൂ ബ്ലഡി!! ഇന്‍സ്പെക്ടര്‍ ചാടിയെഴുന്നേറ്റു. “ഓം ശാന്തി!” വാതില്‍ക്കല്‍ നിന്ന്‍ മുഴക്കമുള്ള ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. ചുവന്ന കുര്‍ത്തയും കറുത്ത പൈജാമയും ധരിച്ച് തലയില്‍ ഒരു കൌ ബോയി തൊപ്പിയുമണിഞ്ഞ് സുന്ദരനായ ഒരു യുവാവ്! “രാഹുല്‍ നാരായണന്‍!” ഇന്‍സ്പെക്ടര്‍ മന്ത്രിച്ചു. “നിന്‍റെ അപ്പന്‍ പണിത വീട്ടിലേക്ക് ഒരഥിതി കൂടിയുണ്ട് ജയകൃഷ്ണാ,” അവരുടെ നേരെ നടന്നടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു. ജയകൃഷ്ണന്‍റെ കൂട്ടുകാര്‍ പകുതി കുടിച്ച മദ്യക്കുപ്പി രാഹുല്‍ കൈയ്യിലെടുത്തു. തന്‍റെ കണ്ണിനു നേരെ പിടിച്ച് അതിലെ പാനീയത്തിലേക്ക് അയാള്‍ നോക്കി. “സ്മിര്‍നോഫ്!”
രാഹുല്‍ മദ്യക്കുപ്പിയുടെ ലേബല്‍ വായിച്ചു. “വോഡ്ക,” പിന്നെ അയാള്‍ ജയകൃഷ്ണനെ നോക്കി ചിരിച്ചു. “രാഷ്ട്ര നിര്‍മ്മാണത്തിന് വംശഹത്യ മാര്‍ഗ്ഗമാക്കിയ, ചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരനായ സ്വേച്ഛാധിപതിയുടെ നട്ടെല്ല് തകര്‍ക്കാന്‍ മഹത്തായ റഷ്യന്‍ ജനതയ്ക്ക് ഉണര്‍വ്വേകിയ വിശിഷ്ടപാനീയം!” രാഹുല്‍ പറഞ്ഞു. പിന്നെ അയാള്‍ ജയകൃഷ്ണന്‍റെ കൂട്ടുകാരെ നോക്കി. “നിന്‍റെയോകെ മൃതദേഹത്തിന് ഈ ഔഷധ രസം എങ്ങനെ സ്യൂട്ടായി?” രാഹുലിന്‍റെ കണ്ണുകളിലെ ആജ്ഞാശക്തിക്ക് മുമ്പില്‍ ജയകൃഷ്ണന്‍ നിശ്ചലം നിന്നു. രാഹുല്‍ ചുറ്റും നോക്കി. കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥനെ കണ്ടു. “ഇങ്ങ് വാടാ!” രാഹുല്‍ അവനെ കൈ കൈകാണിച്ചു വിളിച്ചു. “നിന്നെയല്ലേ കഴിഞ്ഞ ദിവസം ഒരു പെണ്ണ്‍ പെരുവഴീലിട്ടു തല്ലുന്നത് കണ്ടത്? നീ ആളു കൊള്ളാല്ലോ! മൊട്ടേന്നു വിരിഞ്ഞതെയുള്ളൂ. അതിനു മുമ്പ് തന്നെ ബലാത്സംഘം! ചൂതുകളി! മയക്കുമരുന്ന് ബിസിനെസ്! കൊള്ളാം!” രാഹുലിന്‍റെ കൈ സിദ്ധാര്‍ത്ഥന്‍റെ തോളിലമര്‍ന്നു. “അന്ന് ഞാന്‍ നിന്നെ ആ ലത്തീഫിന്‍റെ കയീന്നു രക്ഷപ്പെടുത്തിയില്ലേ? അതിനു പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ഒരു സുവര്‍ണ്ണാവസരം തരാം,” അയാള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെ നോക്കി. “ഈ ഇന്‍സ്പെക്ടര്‍ സാറിനും കോണ്‍സ്റ്റബിള്‍ സാറമ്മാര്‍ക്കും നിന്‍റെ കൂട്ടുകാരന്‍റെ ബെഡ് റൂം ഒന്ന്‍ കാണിച്ചുകൊടുത്തേ,” രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു. ജയകൃഷ്ണന്‍റെ മുഖം വിവര്‍ണ്ണമായി. “ഏത് കൂട്ടുകാരന്‍റെ?” സിദ്ധാര്‍ത്ഥന്‍ ചോദിച്ചു. “ഓഹോ?” ഒരു പ്രത്യേക ഭാവത്തില്‍ രാഹുല്‍ അവനെ നോക്കി. “നിന്‍റെ കൂട്ടുകാര് റോമിലെ ഫ്രാന്‍സീസ് പാപ്പയും ദലൈലാമയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ …അങ്ങനെ ഒന്നുവല്ലല്ലോ? പോയി നിന്‍റെ കൂട്ടുകാരന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചുകൊടുക്കെടാ വഴീത്തൂറിച്ചെക്കാ!” രാഹുല്‍ പിന്നെ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കി. “സാറിവന്‍റെ കൂടത്തില്‍ ചെല്ല്. ഇവന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചു തരും. ഇവന്‍റെ കിംഗ് സൈസ് കിടക്കയുടെ അടിയില്‍ അനന്തശയനം നടത്തുന്നുണ്ട് സാധനം,” രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ ചന്തിക്ക് ചവിട്ടി അകത്തേക്ക് തള്ളിവിട്ടു. “ഹേയ്!!”
ജയകൃഷ്ണന്‍ ഇന്‍സ്പെക്ടറുടെ നേരെ കുതിച്ച് വീണ്ടും അലറി. “നീയെന്താ മുനിസിപ്പാലിറ്റി സൈറന്‍ ആണോ?” ജയകൃഷ്ണന്‍റെ വഴി മുടക്കിക്കൊണ്ട് രാഹുല്‍ ചോദിച്ചു. “ഈ ഹിന്ദി സിനിമയിലെ അമരീഷ് പുരിയേപ്പോലെ “ഹേയ് ഹേയ് ” എന്നലറാന്‍?” “നിര്‍ത്തെടാ!” ജയകൃഷ്ണന്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. രാഹുല്‍ അവന്‍റെ കൈയ്യുടെ കുഴയ്ക്ക് പിടിച്ച് തിരിച്ചു. “ഈ വാനരപ്പടയെ ഞാന്‍ നേരിട്ടോളാം. സാര്‍ ധൈര്യമായി പള്ളിവേട്ട തുടങ്ങിക്കോളൂ,” രാഹുല്‍ ഇന്‍സ്പെക്ടറെ നോക്കി പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ് അദ്ധേഹവും കോണ്‍സ്റ്റബിള്‍മാരും അകത്തുകടന്നു. സിദ്ധാര്‍ത്ഥനെയും കൊണ്ട് അവര്‍ ജയകൃഷ്ണന്‍റെ ബെഡ് റൂമിലെത്തി. അവര്‍ക്ക് അധികം മെനക്കെടെണ്ടി വന്നില്ല. ജയകൃഷ്ണന്‍റെ കട്ടിലിനടിയില്‍ മയക്ക് മരുന്ന്‍ നിറച്ച കാര്‍ഡ്ബോഡ് പെട്ടികള്‍ അവര്‍ കണ്ടെത്തി. സിദ്ധാര്‍ത്ഥനെക്കൊണ്ട് ഇന്‍സ്പെക്ടര്‍ അബ്രാഹം ഒരു ബോക്സ് തുറപ്പിച്ചു. അതില്‍ നിറയെ വെളുത്ത നിറത്തില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ അടക്കം ചെയ്ത മയക്കുമരുന്നുകള്‍ കണ്ടെത്തി. “മൈ ഗോഡ്!?” ഇന്‍സ്പെക്ടര്‍ വിസ്മയാധീനനായി കോണ്‍സ്റ്റബിള്‍മാരെ നോക്കി. “മറ്റുള്ള പെട്ടികളിലും ഇത് തന്നെയാണോ സാധനം?” സിദ്ധാര്‍ത്ഥനെ കോളറില്‍പ്പിടിച്ച് ഉയര്‍ത്തിക്കൊണ്ട് അദ്ധേഹം ചോദിച്ചു. “അതെ സാര്‍,” ഭയാക്രാന്തനായി ആണ് അവന്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥനോടൊപ്പം പോലീസ് സംഘം മയക്കു മരുന്ന്‍ നിറച്ച കാര്‍ഡ് ബോഡ് പെട്ടികളുമായി പുറത്തേക്ക് വന്നു. ജയകൃഷ്ണനും കൂട്ടരുമായി അതിഘോരയുദ്ധത്തിലെര്‍പ്പെടുന്ന രാഹുലിനെ പ്രതീക്ഷിച്ച് പുറത്തേക്ക് വന്ന ഇന്‍സ്പെക്ടര്‍ അബ്രാഹം അദ്ഭുതപ്പെട്ടുപോയി. അവിടം ശൂന്യമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. “പേടിക്കേണ്ട, ഞാനിവിടെത്തന്നെയുണ്ട്,” ഒരു സ്ക്രീനിന്‍റെ മറവില്‍ നിന്ന്‍ അദ്ദേഹം രാഹുലിന്‍റെ ശബ്ദം കേട്ടു. അദ്ദേഹം ഉടനേ അങ്ങോട്ടു ചെന്നു. രാഹുല്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അയാളുടെ കാല്‍ച്ചുവട്ടില്‍ ജയകൃഷ്ണന്‍ കിടക്കുന്നു. രാഹുലിന്‍റെ ഒരു കാല്‍പ്പാദം അവന്‍റെ നെഞ്ചിലായിരുന്നു. ജയകൃഷ്ണന്‍റെ മറ്റു കൂട്ടുകാര്‍ പലയിടത്തായി കിടപ്പുണ്ട്.മിക്കവാറും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. “നല്ലൊരു കൊയ്ത്ത് കഴിഞ്ഞത് പോലുണ്ടല്ലോ സാര്‍,” രാഹുല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “ഇറ്റ് ഈസ് റ്റെറിഫിക്!” ഇന്‍സ്പെക്ടര്‍ പറഞ്ഞു. “വിവരമറിഞ്ഞപ്പോള്‍ ഇതിന്‍റെ പത്തിലൊന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ ഒരു നാലഞ്ചുകോടിയുടെ മുതലുണ്ട്,”
പോലീസുകാര്‍ ജയകൃഷ്ണന്‍റെയും കൂട്ടുകാരുടെയും കൈകളില്‍ വിലങ്ങണിയിച്ചു. “പിന്നെ, മിസ്റ്റര്‍ രാഹുല്‍,” ഇന്‍സ്പെക്ടര്‍ രാഹുലിന്‍റെ നേരെ തിരിഞ്ഞു. “നമ്മള്‍ പരിചയപ്പെട്ടിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയായി. സ്റ്റില്‍ ഐ ഫൈന്‍ഡ് യൂ ആര്‍ മിസ്‌റ്റീരിയസ്. പറയൂ, നിങ്ങള്‍ക്ക് എങ്ങനെയാണ് ഇവന്‍റെ ഡ്രഗ് കണക്ഷനേക്കുറിച്ച് അറിവ് കിട്ടിയത്?” രാഹുല്‍ പുഞ്ചിരിച്ചു. “ക്ഷമിക്കണം സര്‍,” അയാള്‍ പറഞ്ഞു. “ആഗ്രഹമുണ്ടെങ്കിലും ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഒരിക്കല്‍, തീര്‍ച്ചയായും ഒരിക്കല്‍, ഞാന്‍ ഞാന്‍ പറഞ്ഞിരിക്കും,” മനസ്സില്ലാമനസ്സോടെ ഇന്‍സ്പെക്ടര്‍ അബ്രാഹം തലകുലുക്കി. “ഇവമ്മാര് എന്നെ കൊണ്ടുപോയി അങ്ങ് കഴുവേറ്റും എന്നൊന്നും നീ കരുതണ്ട!” വിലങ്ങു വീണ കൈകളോടെ പോലീസുകാരോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയില്‍ ജയകൃഷ്ണന്‍ രാഹുലിനെ നോക്കി ഭീഷണ സ്വരത്തില്‍ പറഞ്ഞു. “കൊന്നു കെട്ടിത്തൂക്കും ഞാന്‍! എന്നിട്ട് ഇവമ്മാരെക്കൊണ്ട് തന്നെ മഹസ്സറുമെഴുതിക്കും!” “മോനേ, പരാജയകൃഷ്ണാ,” രാഹുല്‍ ചിരിച്ചു. “നീ കോളേജ് വാദ്ധ്യാരെ എ ബി സി ഡി പഠിപ്പിക്കാന്‍ വരല്ലേ. ഇനിയും ഞാന്‍ തൊടാത്ത കുറച്ചു മര്‍മ്മങ്ങള്‍ കൂടി നിന്‍റെ മൃതദേഹത്തുണ്ട്. അവിടെക്കൂടി കേറ്റണോ ഞാന്‍. കേറ്റിയാ ജയകൃഷ്ണാ, പുന്നാരേ, മുള്ളാനും തൂറാനും വേറെ അവയവങ്ങള്‍ വേണ്ടി വരും നെനക്ക്. കേട്ടോടാ പാ പൂ പീ മോനേ…” രാഹുല്‍ ഒരു പ്രത്യേക രീതിയില്‍ അവന്‍റെ നേരെ വിരലുകള്‍ ചൂണ്ടി.
****************************************
മെട്രോപോലിറ്റന്‍ ക്ലബ്ബില്‍ മ്യൂസിക് റിഹേഴ്സലിനു വേണ്ടി കോബ്രാ ഗാങ്ങിലെ അംഗങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവസാനം എത്തിചേര്‍ന്നത് പ്രിയങ്കയാണ്. തന്‍റെ സൈക്കിള്‍ പുറത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം കൈയിലൊരു പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഓടിക്കിതച്ചാണ് അവള്‍ കൂട്ടുകാരുടെ മുമ്പിലേക്ക് വന്നത്. “ലത്തീഫ് ദാദാ, ഇത്!”കമ്പികുട്ടന്‍.നെറ്റ് അവള്‍ കൈയിലുണ്ടായിരുന്ന പത്രത്തിന്‍റെ പ്രാദേശികകോളം ലത്തീഫിന്‍റെ മുമ്പില്‍ വിടര്‍ത്തിക്കാണിച്ചു. കൂട്ടുകാര്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളുടെ മുമ്പില്‍ നിന്നും ലത്തീഫിന്‍റെയും പ്രിയങ്കയുടെയും അടുത്തേക്ക് ഓടിവന്ന്‍ അവര്‍ക്ക് ചുറ്റും നിന്നു. “അഞ്ചുകോടിയുടെ മയക്ക് മരുന്ന് വേട്ട, യുവാക്കള്‍ പിടിയില്‍” എന്ന തലക്കെട്ടോടെ നാലുകോളം വാര്‍ത്തയായിരുന്നു അത്. “ജയകൃഷ്ണനും ടീമുമാണ് ഇതിലെ യുവാക്കള്‍!” പ്രിയങ്ക ആവേശത്തോടെയറിയിച്ചു. “ഗോഡ് !!”
ലത്തീഫ് തലയില്‍ കൈവെച്ചു. അവിശ്വസനീയതയോടെ അവന്‍ കൂട്ടുകാരെ നോക്കി. അവരും വിസ്മയഭരിതരായിരുന്നു. “അവസാനം ജയകൃഷ്ണന്‍ അഴിയെണ്ണാന്‍ പോകുന്നു!” ആബിദ് പറഞ്ഞു. “മറ്റൊരു ദാവൂദ് ഇബ്രാഹിമിനോ ചോട്ടാ രാജനോ ജന്മം കൊടുക്കാന്‍ നമ്മുടെ ശാന്തിപുരം തന്നെ വേണ്ടി വന്നല്ലോ!” മനോജ് പറഞ്ഞു. “കൂട്ടത്തില്‍ നമ്മുടെ വാധ്യാരും കാണും. ഒന്ന്‍ വായിച്ചേ” ഫെലിക്സ് പറഞ്ഞു. “തീര്‍ച്ചയായും വാധ്യാരുടെ പേരുമുണ്ട്,” പ്രിയങ്ക ചിരിച്ചു. കൂട്ടുകാര്‍ ആവേശത്തോടെ ഒച്ചയിട്ടു. “പക്ഷെ പ്രതികളുടെ കൂട്ടത്തിലല്ല,” “പിന്നെ ജഡ്ജിമാരുടെ കൂട്ടത്തിലായിരിക്കും!” സതീഷ് പുച്ഛത്തോടെ ചിരിച്ചു. “ജഡ്ജിമാരുടെ കൂട്ടത്തിലുമല്ല,” “നിന്നോടല്ലേ ആ ന്യൂസ് ഒന്ന്‍ വായിക്കാന്‍ പറഞ്ഞത്!” ഫെലിക്സ് ഒച്ചയിട്ടു. “ഖാമോഷ്!” പ്രിയങ്ക അവനെനോക്കി ചുണ്ടത്ത് വിരല്‍ വെച്ചു. “ശരി നിരക്ഷരരായ നിങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണ്ണ സാക്ഷരയായ ഞാന്‍ ന്യൂസ് വായിക്കാന്‍ പോകുന്നു, ശ്രദ്ധിച്ച് കേള്‍ക്ക്,’ പ്രയങ്ക ആ പത്രവാര്‍ത്ത എല്ലാവരെയും വായിച്ചുകേള്‍പ്പിച്ചു. ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന പോലീസ് റെയിഡിന്‍റെ വിശദാംശങ്ങള്‍ അതിലുണ്ടായിരുന്നു. വാര്‍ത്തകേട്ട് ലത്തീഫും കൂട്ടുകാരും അദ്ഭുതാധീനനരായി. ജയകൃഷ്ണന്‍റെ കൈവശം മയക്കുമരുന്നുണ്ടെന്ന്‍ പോലീസിനു വിവരം നല്കിയതും തുടര്‍ന്ന്‍ ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന റെയിഡില്‍ പ്രതികളുടെ ആക്രമണത്തില്‍ നിന്നും പോലീസ് സംഘത്തെ രക്ഷപെടാന്‍ സഹായിച്ചതും രാഹുല്‍ നാരായണന്‍ എന്ന, സെയിന്‍റ് മേരീസ് കോളേജിലെ അദ്ധ്യാപകന്‍ ആണ് എന്നും വാര്‍ത്തയുണ്ടായിരുന്നു. സംഘാംഗങ്ങള്‍ നിശബ്ദരായി ലത്തീഫിനെ നോക്കി. അവന്‍റെ മുഖത്ത് ഗാഡമായ ആലോചനയുടെ നിഴലുകള്‍ അവര്‍ കണ്ടു. അവര്‍ സംശയത്തോടെ പരസ്പരം നോക്കി. ഈ ദിവസങ്ങളില്‍ ലത്തീഫ് അത്യധികം ചിന്താവിഷ്ടനാണ് എന്ന്‍ അവര്‍ അറിഞ്ഞു. അവന്‍റെ തലച്ചോറിന്‍റെ ഊര്‍ജ്ജം മുഴുവനും കോബ്രാഹില്‍സിലെ നിധിയേയും രാഹുല്‍ നാരായണനേയും ചുറ്റിപ്പറ്റിയാണെന്നും അവര്‍ അറിഞ്ഞിരുന്നു. “ലത്തീഫ് ദാദാ,” വിന്‍സെന്റ് പതിയെ വിളിച്ചു. ലത്തീഫ് മുഖമുയര്‍ത്തി എല്ലാവരെയും നോക്കി.
അവന്‍റെ സൂക്ഷ്മ ദൃഷ്ട്ടികളില്‍ ഒരു നിഗൂഡഭാവം പ്രത്യക്ഷമാവുന്നത് അവര്‍ കണ്ടു. “പ്ലോട്ട് തിക്കെന്‍സ്!” അവസാനം അവന്‍ പറഞ്ഞു. “ഷെര്‍ലക്ഹോംസ് പറഞ്ഞത് പോലെ,” “എന്ന് വെച്ചാല്‍?” രാജു ആരാഞ്ഞു. “വെയിറ്റ് ആന്‍ഡ് വാച്ച് ആണ് ഇനിയത്തെ ഗെയിം,” ലത്തീഫ് പറഞ്ഞു. “വ്യക്തമായ സൂചനകള്‍ കിട്ടാതെ ഒരു തീര്‍പ്പിനും നാം മുതിരുന്നില്ല,” “എന്ന്‍ വെച്ചാല്‍ ഈ രാഹുല്‍ നാരായണനെതിരെ ആക്ഷന്‍ ഇല്ല എന്നാണോ?” വിന്‍സെന്റ് ചോദിച്ചു. “നിരീക്ഷണം മാത്രം,” ലത്തീഫ് വീണ്ടും പറഞ്ഞു. “ലഭ്യമായ വിവരങ്ങള്‍ വെച്ച് അവന്‍ ഇന്നലെ രാത്രി വരെ കോബ്രാഹില്സില്‍ കയറിയിട്ടില്ല. രാത്രി ഒന്‍പത് മണിമുതല്‍ വെളുപ്പിന് മൂന്നുമണിവരെ നമ്മള്‍ കോബ്രാ ഹില്സില്‍ നിരീക്ഷണം ആരംഭിക്കുകയാണ് ഇന്നുമുതല്‍. പകല്‍ നിരീക്ഷണത്തിന് പുറമേ. ഇന്ന് വരെ നമ്മള്‍കമ്പികുട്ടന്‍.നെറ്റ് പോയിട്ടില്ലാത്ത, കിംഗ് കൊബ്രയെ കാണാന്‍ സാധ്യതയുണ്ടെണ്ണ്‍ വിശ്വസിക്കപ്പെടുന്ന ഹനുമാന്‍കുന്ന്‍ എന്ന മോസ്റ്റ് ഡെയിഞ്ചറസ് ആയ കൊടുമുടി വരെ നമ്മള്‍ പോകും. ഒന്‍പത് മണിക്ക് ആവിടെ എത്തിച്ചേരത്തക്ക വിധത്തില്‍ നാം എന്‍റെ ജീപ്പില്‍ ഇവിടെ നിന്ന്‍ പുറപ്പെടും. റോസ്‌ലിനും പ്രിയങ്കയും ഷെറിനും ആക്ഷനില്‍ പങ്കെടുക്കേണ്ടതില്ല,” “ശ്യോ, അതെന്നാ ലത്തീഫ് ദാദാ?” നിരാശയോടെ ഷെറിന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ നിരാശ പങ്കുവെക്കുകയായിരുന്നു അവള്‍. എങ്കിലും പുതിയ സാഹസികയാത്രക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ ഉത്സാഹം അവരും പങ്കുവെച്ചു.
Comments:
No comments!
Please sign up or log in to post a comment!