സ്നേഹനൊമ്പരം 3

പുതിയ സ്റ്റോറി….. Part 3…. സ്നേഹനൊമ്പരം  (ചെറു പ്രണയം ) തുടരുന്നു ………

“ഉറക്കം വരുന്നു അഖിലേട്ടാ നാളെ കാണാം,ഓക്കേ ബൈ. “

“ബൈ , ഗുഡ്‌നൈറ്റ് “

“ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ്‌ “????”

“????”

” ഉം ഉം നല്ല ചാറ്റിങ്ങിൽ ആണുലോ? “

രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കട്ടിലിൽ കിടന്നു കൊണ്ട് നെസിയോട് ചാറ്റ് ചെയുന്ന എന്നോട് സന ചോദിച്ചു .

അവൾ കട്ടിലിന്റെ അടുത്ത് വന്നു നില്കുന്നത് ഞാൻ കണ്ടില്ല .

“ആ നീ വന്നോ, കത്തി വെപ്പ് ഒക്കെ കഴിഞ്ഞോ “

ഞാൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.

സന നെസിയുടെയും നൂറയുടെയും അടുത്ത് ആയിരുന്നു . ഞാൻ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ നേരെ റൂമിലേക്ക്‌ പോന്നു.

“ഓഹ് അതൊക്കെ കഴിഞ്ഞു , “

അവൾ അതും പറഞ്ഞു കട്ടിലിൽ ഇരുന്നു. ഞാൻ തലയിണ ഭിത്തിയിൽ ചാരി വെച്ചു അതിൽ ചാരി ഇരുന്നു .

“ഇന്ന് നേരത്തെ കഴിഞ്ഞല്ലോ?”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം . കഴിഞ്ഞു , പിന്നെ എന്തായി നെസി യെ നാളെ തന്നെ കെട്ടുമോ “

അവൾ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.

“അതെന്താടി “

“ഹേയ് ചേട്ടന്റെ ചാറ്റിങ് കണ്ടു ചോദിച്ചതാ,എല്ലാ ദിവസവും ഉണ്ടോ ഈ പരിപാടി “

“ഇല്ലെടി , എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം.അല്ലെങ്കിൽ വെറും ഗുഡ്മോർണിംഗ് ഉം ഗുഡ് നൈറ്റും മാത്രം. “

ഞാൻ പറഞ്ഞു.

“ഓഹ്, അപ്പൊ ഇന്ന് എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നു തോനുന്നു കുറെ നേരം ആയാലോ? “

“ഉം, നെസിക്ക് മെഡിസിൻ സീറ്റ്‌ കിട്ടിയില്ലേ, ആ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണ കാര്യം സംസാരിക്കുക ആയിരുന്നു, “

“ഉം , എന്നാ പോണത് “

“അടുത്ത ആഴ്ചയിൽ ആണു “

“ഉം , ചേട്ടൻ പോകുന്നുണ്ടോ? “

“ഉം , ചിലപ്പോൾ പോകേണ്ടി വരും അതിനെ കുറിച്ച് പറയാൻ ആണു നെസി എനിക്ക് മെസ്സേജ് അയച്ചത്. “

“ഉം , എന്നോട് പറഞ്ഞു നെസി , എല്ലാം “

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്ത് പറഞ്ഞു “

ഞാൻ ആകാംഷ യോടെ ചോദിച്ചു.

“നെസിക്കു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകേണ്ട അന്ന് ആണു കരിംക്ക ക്കു ഒരു അഡ്വെർടൈസ്‌മെന്റ് ന്റെ പ്രൊജക്റ്റ്‌ നു ആയി മുബൈ ക്കു പോകേണ്ടത് . പിന്നെ ആ ടൈമിൽ ആണു നൂറ യുടെ ക്ലാസിൽ നിന്നും ടൂർ പോകുന്നതും , അതുകൊണ്ട് ചേട്ടൻ മിക്കവാറും നെസിയുടെ കൂടെ പോകേണ്ടി വരും എന്നും. ഇതല്ലേ? “

“അതെ, “

“ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു അവിടെ, “

“ഞഞ്ഞായി , എന്നിട്ട് എന്താ നീ നേരത്തെ പറയാതിരുന്നത് “

“ചുമ്മാ ചേട്ടനെ വട്ടക്കാൻ “

“നിന്നെ ഞാൻ “

ഞാൻ കപട ദേഷ്യത്തോടെ പറഞ്ഞു.



“അല്ല ചേട്ടാ നെസിയും ആയി ഇത്ര ക്ലോസ് ആയാ സ്ഥിതിക്ക് ചേട്ടന് നെസിയോട് പറഞ്ഞൂടെ?”

“എന്ത് “

“ഇഷ്ടം ആണെന് “

“നീ എന്റെ ജോലി കളയാൻ ഉള്ള പുറപ്പാട് ആണൊ? “

“ഇഷ്ടപ്പെട്ട പെണ്ണിനോട് ഇഷ്ടം ആണെന് തുറന്നു പറഞ്ഞാൽ ജോലി എങ്ങനെ ആണു പോകുക “

“ഡി നീ ഒന്നും അറിയാത്തവളെ പോലെ സംസാരിക്കല്ലേ, നെസിക്ക് എന്നെ ഇഷ്ടം അല്ലെങ്കിൽ പിന്നെ ഞാൻ ഈ വീട്ടിൽ നിന്നും വെളിയിൽ ആണു “

“അപ്പോൾ ഇഷ്ടം ആണെങ്കിലോ? “

“അപ്പോഴും വെളിയിൽ ആകും , കരിംക്ക ചവിട്ടി പുറത്താക്കും “

ഞാൻ പറഞ്ഞു .

“അതിനു കരിംക്ക യോട് അല്ലാലോ ചേട്ടൻ പോയി ചോദിക്കുന്നേ ?. നെസിയോട് അല്ലെ ,?.”

“നെസിക്ക് ഇഷ്ടം ആവാൻ സാധ്യത ഇല്ല പോന്നുസേ . “

“ഇഷ്ടം അല്ലാത്തോണ്ട് ആണലോ ബർത്ത് ഡേ ക്കു ഒക്കെ ഗിഫ്റ്റ് തരുന്നത് “

“അതു ഫ്രണ്ട് ആയി കാണുന്നത് കൊണ്ടാകും “

“ഈ ചേട്ടന് ഒന്നും അറിയില്ല , പെണ്ണ് ഒരിക്കലും ഒരാളെ ഇഷ്ടം ആണെന്ന് പെട്ടന്ന് തുറന്നു പറയില്ല . അവർ ഇങ്ങനെ ഉള്ള വഴികളിലൂടെ ആണു അതൊക്കെ അറിയിക്കുക , “

“ഉം ,അപ്പോൾ നീ പറഞ്ഞു വരുന്നത് നെസിക്ക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഗിഫ്റ്റ് ഒക്കെ തരുന്നത് എന്നാണോ? “

“അതു എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല , എന്നാലും അങ്ങനെ ആകാം , ഒരു അവസരം കിട്ടുമ്പോൾ ചേട്ടൻ നെസിയുടെ മുൻപിൽ ഈ കാര്യം അവതരിപ്പിച്ചു നോക്ക് എന്താ റെസ്പോൺസ് എന്ന് അറിയാലോ അല്ലാതെ വെറുതെ ഇങ്ങനെ മനസ്സിൽ മാത്രം കൊണ്ട് നടന്നിട്ട് എന്തിനാ , ഒരു തീരുമാനം അറിയണ്ടേ,? “

സന പറഞ്ഞു.

“ഉം. അവസരം വരുമ്പോൾ നോകാം”

“അടുത്ത ആഴ്ച നെസിയുടെ കൂടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നില്ലേ ചേട്ടൻ. അപ്പോ നൈസ് ആയിട്ട് അവതരിപ്പിക്കു ആ യാത്രയിൽ നിങ്ങൾ രണ്ടാളും മാത്രമല്ലെ ഉണ്ടാകുക ഒള്ളു . “

“ഉം, “

ഞാൻ അതിനു ഉത്തരം എന്ന നിലയിൽ മൂളി.

“മൂളിയാൽ പോരാ നടത്തണം “

അവൾ പറഞ്ഞു.

“ഉം നടത്താം,”

“ഉം നടന്നാൽ മതിയായിരുന്നു “

അവൾ എന്നെ ആക്കുന്ന രീതിയിൽ പറഞ്ഞു.

“അല്ലേടി നിനക്ക് എന്താ എന്റെ കാര്യത്തിൽ ഇത്രയും ശ്രദ്ധ പിന്നെ സോപിങ്ങും എന്റെ പൊന്നുസിനു എന്നെ കൊണ്ട് എന്തോ കാര്യം സാധിപ്പിക്കാൻ ഉണ്ടല്ലോ ? “

ഞാൻ ചോദിച്ചു.

“അതു ചേട്ടാ.. “

അവൾക്ക് എന്തോ പറയാൻ പേടി ഉള്ള പോലെ.

“പൊന്നുസെ നീ നേരത്തെ എന്നോട് എന്തോ സ്വസ്ഥം ആയി സംസാരിക്കണം എന്നു പറഞ്ഞില്ലേ അത് എന്തായിരുന്നു? “

“അതു ചേട്ടാ ഞാൻ, “

അത്രയും നേരം എന്നോട് ഫ്രീ ആയി സംസാരിച്ച അവൾക്കു പെട്ടന്ന് എന്തോ പേടി വന്ന പോലെ.


“നീ ഇങ്ങോട്ട് വാ, “

എന്റെ കാലിന്റെ അടുത്ത് ഇരിക്കുന്ന അവളെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചു .

അവൾ മുട്ടുകാലിൽ കിടക്കയിൽ കുത്തി കൊണ്ട് എന്റെ അടുത്തേക്ക് വന്നു ഇരുന്നു.

“ചേട്ടൻ എന്നോട് ദേഷ്യ പെടുമോ?. “

അവൾ ചോദിച്ചു,

“നീ ധൈര്യം ആയി പറ പോന്നുസേ “

“അതു ചേട്ടാ ,എന്റെ കോളേജിൽ പുതുതായി വന്ന ലെക്ച്ചറിനു എന്നെ… “

“ഉം എന്നെ..ബാക്കി പോരട്ടെ “

“കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു “

അവൾ പേടിച്ചു ആണു അതു പറഞ്ഞത്.

അതു കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മുഖത്തു ഗൗരവം വരുത്തി മൗനം പാലിച്ചു.

“ചേട്ടാ … “

അവൾ പേടിയോടെ എന്നെ വിളിച്ചു ഒപ്പം അവളുടെ കണ്ണുകൾ ചെറുതായി നിറയാനും.

അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ നോക്കി .

“അയ്യേ ഇത്രയും ഒള്ളോ. ഇത് പറയാൻ ആണൊ എന്റെ പൊന്നുസ് മടിച്ചത് “

ഞാൻ അവളുടെ കവിളിൽ ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് ദേഷ്യം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവളുടെ മുഖത്തു വീണ്ടും പഴയ ഉഷാർ വന്നു

“അല്ല എന്നിട്ട് നീ ആൻസർ കൊടുത്തോ? “

ഞാൻ ചോദിച്ചു.

“ഉം, “

“സമ്മതം ആണെന്ന് ആണോ? “

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതല്ല ” എന്ന രീതിയിൽ അവൾ തല ആട്ടി.

“പിന്നെ? “

ഞാൻ ചോദിച്ചു.

“എന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്റെ ചേട്ടൻ ആണു എന്നു, പറഞ്ഞു “

“അപ്പോ നിന്റെ കാമുകൻ എന്ത് പറഞ്ഞു “

“അയ്യെ സാർ കാമുകൻ ഒന്നും അല്ല “

“പിന്നെ? “

“ഈ ചേട്ടന്റെ ഒരു കാര്യം , സാർ എന്നോട് പ്രൊപോസൽ നടത്തി എന്നു മാത്രം , ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല “

“ഉം, അതു പോട്ടെ പിന്നിട് നിന്റെ സാർ എന്ത് പറഞ്ഞു.? “

“സാർ ചോദിച്ചു ചേട്ടന് എന്നാ ഒഴിവു കിട്ടുന്നത് എന്നാണ് ചേട്ടനെ വന്നു കാണാൻ പറ്റുക എന്നു? “

“ഉം.എന്നിട്ട് നീ എന്ത് പറഞ്ഞു “

“ഞാൻ പിന്നിട് പറയാം എന്നു പറഞ്ഞു “

“ഉം “

“ചേട്ടന് എന്നോട് ദേഷ്യം ഉണ്ടോ? “

“എന്തിന്?? “

“അല്ല സാർ അങ്ങനെ എന്നോട് സംസാരിച്ചതിന് “

“എടി മണ്ടുസേ , സാർ നിന്നോട് അങ്ങനെ സംസാരിച്ചതിന് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ?,പിന്നെ നിനക്ക് ആ സാറിനെ ഇഷ്ടം ആയോ? “

അതിനു ഉത്തരം പറയാതെ അവൾ നാണത്തോടെ തലകുമ്പിട്ടു,

“ആ ആപ്പോ എന്റെ പൊന്നൂസിനു ആ സാറിനെ ബോധിച്ചു എന്നു തോനുന്നു “

ഞാൻ അതും പറഞ്ഞു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി .


അവളുടെ മുഖത്തു നാണം വിരിഞ്ഞു.

“പോന്നുസേ എന്റെ മുഖത്തു നോക്കി പറ മോൾക്ക്‌ ഇഷ്ടം ആയോ ആ സാറിനെ? “

“ഉം, “

അവൾ മൂളി.

“അപ്പോ പിന്നെ എന്ത് നോക്കാനാ , എന്റെ പൊന്നുസിന്റെ ഇഷ്ടം ആണു ചേട്ടന് വലുത് “

അതു കേട്ടപ്പോൾ അവളുടെ മുഖം പ്രകാശ പൂരിതം ആയി.

“പോന്നുസേ നാളെ പറ്റിയാൽ നിന്റെ സാറിനെ ഒന്ന് നമുക്ക് കണ്ടു കളയാം , “

“ഉം “

“ചേട്ടാ ഞാൻ കിടക്കട്ടെ “

അവൾ അതും പറഞ്ഞു എന്റെ മടിയിൽ തലവെച്ചു കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കി അങ്ങനെ കിടന്നു. ഞാൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

എന്റെ അടുത്ത് വന്നാൽ അവൾ അങ്ങനെ ആണു, ഞാൻ ഇങ്ങനെ ഉറക്കിയാലേ അവൾ ഉറങ്ങു. അവളുടെ അച്ഛനും അമ്മയും ചേട്ടനും എല്ലാം ഈ ഞാൻ അല്ലെ .

അവൾ ശരിക്കും ഉറക്കം പിടിച്ചു എന്നു മനസ്സിൽ ആയപ്പോൾ ഞാൻ അവളെ പതിയെ നീക്കി കിടത്തി , പിന്നിട് ഞാൻ എഴുനേറ്റു വാതിൽ ഓക്കേ അടച്ചു വന്നു ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.

പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ നെസിയെയും നൂറയെയും കൂട്ടി ഇറങ്ങി ഞങ്ങളുടെ ഒപ്പം സനയും വന്നു, നെസിയെ ക്ലാസ്സിൽ വിട്ടിട്ടു വേണം സനയുടെ കൂടെ അവളുടെ സാറിനെ കാണാൻ പോകാൻ. രാവിലെ വിളിച്ചപ്പോൾ ടൗണിനു അടുത്തുള്ള പാർക്കിൽ വെച്ചു കണ്ടുമുട്ടാം എന്നു അദ്ദേഹം പറഞ്ഞു.

അങ്ങനെ പതിവ് പോലെ നെസിയെ ആക്കി സനയെയും കൊണ്ട് ഞാൻ ആ പാർക്കിലേക് പോയി.

ഞാനും സനയും പറഞ്ഞതിലും നേരത്തെ തന്നെ അവിടെ എത്തി.

ഞങ്ങൾ ഒരു കോണിൽ ഒഴിഞ്ഞു കിടക്കുന്ന ബഞ്ചിൽ ഇരുന്നു, ആ സാറിനെ കാത്ത്.

കുറച്ചു നേരത്തിനൊടുവിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

അദ്ദേഹത്തിനെ കണ്ടതും സന ബഞ്ചിൽ നിന്നും പതുക്കെ എഴുനേറ്റു കൂടെ ഞാനും.

“ഇതാണ് ചേട്ടാ ഞാൻ പറഞ്ഞ സാർ “

“കൊള്ളാലോ “

ഞാൻ സനയോട് പറഞ്ഞു .

അതു കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി.

അപ്പോഴേക്കും അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തിയിട്ട് ഉണ്ടായിരുന്നു.

“വന്നിട്ട് അധിക നേരം ആയോ ? “

സാർ വന്ന ഉടനെ ചോദിച്ചു.

“ഇല്ല ഞങ്ങൾ ഇപ്പോൾ വന്നോളു “

സന ആണു മറുപടി പറഞ്ഞത്.

“സാർ ഇതാണ് എന്റെ ചേട്ടൻ “

സന എന്നെ നോക്കികൊണ്ട് സാറിനോട് പറഞ്ഞു.

“ഹലോ ഞാൻ അഖിൽ സനയുടെ ചേട്ടൻ “

ഞാൻ അതും പറഞ്ഞു സാറിനു ഷെയ്ഖ് ഹാൻഡ് കാണിച്ചു.


തിരിച്ചു അദ്ദേഹവും എനിക്ക് കൈ തന്നു.

“എന്റെ പേര് ആദി, ഞാൻ സന പഠിക്കുന്ന കോളേജിൽ ലെക്ച്ചർ ആണു, “

ഞാനും ആദിയും മുഖത്തോട് മുഖം നോക്കി ഒന്നു ചിരിച്ചു.

“പോന്നുസേ കുറച്ചു നേരം മോളു പോയി അവിടെ ഇരുന്നോ ഞാൻ സാറും ആയി ഒന്നു സംസാരിക്കട്ടെ “

ഞാൻ പറഞ്ഞത് കേട്ടു അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി കുറച്ചു അകലേ ഉള്ള ബഞ്ചിൽ പോയി ഇരുന്നു.

“അഖിലിന് അറിയാലോ ഞാൻ ഇവിടെ വനത്തിന്റെ കാര്യം , സനയെ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് “

അവൾ പോയപ്പോൾ ആദി എന്നോട് പറഞ്ഞു.

“ഉം, എന്നോട് അവൾ എല്ലാം പറഞ്ഞു.എനിക്ക് കുറച്ചു കാര്യങ്ങൾ സാറിനോട് സംസാരിക്കാൻ ഉണ്ട് അതാണ് ഞാൻ നേരിട്ട് വന്നത് “

ഞാൻ പറഞ്ഞു.

“അഖിൽ ഈ സാറെ വിളി ഒഴിവാക്കി കൂടെ എന്നെ ആദി എന്നു വിളിച്ചൂടെ അഖിലിനും എനിക്കും അധികം പ്രായവ്യത്യാസം ഒന്നും ഇല്ലല്ലോ “

“ഉം ആദിയുടെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ വിളിക്കാം “

“ഉം, “

“പിന്നെ ആദി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം എന്നിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി “

“ഉം അഖിൽ പറഞ്ഞോളൂ “

“ആദി, ആദിയുടെ ബാക്ക്ഗ്രൗണ്ട് നെ കുറിച്ച് സന പറഞ്ഞു എനിക്ക് അറിയാം, ആദിയുടെ കുടുംബംത്തിലേക് എന്റെ അനിയത്തിയെ പറഞ്ഞയക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു, പക്ഷെ ആദിയുടെ വീട്ടുകാർ അവളെ സ്വികരിക്കുമോ? “

“അതെന്താ അഖിലേ അങ്ങനെ പറഞ്ഞത് , എന്റെ ഇഷ്ടത്തിന് ഒരിക്കലും എതിരു നിൽക്കില്ല എന്റെ അമ്മയും അച്ഛനും “

ആദി പറഞ്ഞു.

“ആദി പറയുന്നത് ശെരി ആയിരിക്കാം , പക്ഷെ അവരുടെ കണ്ണിൽ കൂടി നോക്കുമ്പോൾ പെണ്ണിന് അച്ഛനും അമ്മയും ഇല്ല വീടില്ല . സാമ്പത്തികം ഇല്ല. കൂടെ ഉള്ള ചേട്ടൻ ആണെങ്കിൽ വെറും ഡ്രൈവറും, ഇതൊക്കെ ആദിയുടെ വീട്ടുകാർ സമ്മതിക്കുമോ? “

“അഖിൽ. ഞാൻ സ്നേഹിച്ചത് സനയെ ആണു അല്ലാതെ പണത്തിനെ അല്ല . അവൾക്കും എനിക്കും കഴിയാനുള്ള വക ഞാൻ ഉണ്ടാക്കിയിട്ടുണ്ട് , പണത്തിലൊക്കെ എന്തിരിക്കുന്നു പണം ഇന്ന് വരും നാളെ പോകും പക്ഷെ സ്നേഹബന്ധം ഒരിക്കലും നഷ്ടം ആവില്ല . എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് ഇങ്ങനെ ആണു അതുകൊണ്ട് സനയെ അവർ ഒരു മകൾ ആയി തന്നെ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്നു എനിക്ക് ഉറപ്പാണ്. അഖിലിന് എന്നെ നൂറു ശതമാനം വിശ്വസിക്കാം, ഞാൻ സനയെ പൊന്നു പോലെ നോക്കിക്കൊള്ളാം. “

ആദി പറഞ്ഞു നിർത്തി .

“അഖിൽ ഒന്നും പറഞ്ഞില്ല “

ആദി പറഞ്ഞതു കേട്ടിട്ട് മിണ്ടാതെ നിൽക്കുന്ന എന്നോട് ആദി ചോദിച്ചു.

“ഞാൻ അളിയാ എന്നു വിളിച്ചോട്ടെ? “

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .

അതു കേട്ടപ്പോൾ ആദിയുടെ മുഖവും വിടർന്നു.

“ധൈര്യം ആയി വിളിച്ചോ അളിയാ “

ആദി തിരിച്ചും പറഞ്ഞു.

ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.

“ആദി ഞാൻ ഒരു ദിവസം വീട്ടിൽ വരാം ആദിയുടെ അച്ഛനെയും അമ്മയെയും ഒന്ന് കാണാം , പിന്നെ കല്യാണം ഒക്കെ അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് , അതു വരെ കാത്തിരിക്കില്ലേ “

ഞാൻ പറഞ്ഞു.

“സനക്ക് വേണ്ടി എത്ര നാൾ വേണം എങ്കിലും കാത്തിരിക്കാം ഞാൻ റെഡി ആണു “

“അതു മതി “

ഞങ്ങൾ രണ്ടാളും കൈകൊടുത്തു.

“അതെ ആദി സനയോട് ഇപ്പോൾ ഒന്നും പറയേണ്ട ഞാൻ പറഞ്ഞോളാം “

ഞാനും ആദിയും സന ഇരിക്കുന്ന സ്ഥലത്തേക്ക് നടക്കുന്ന വഴിയിലെ ഞാൻ ആദിയോട് പറഞ്ഞു.

“ഉം, മനസ്സിൽ ആയി അവളെ ഒന്ന് പേടിപ്പിക്കാൻ അല്ലെ? “

ആദി പറഞ്ഞു.

“ഉം”

ഞാൻ ചിരിച്ചു കൊണ്ട് മൂളി.

ഞങ്ങൾ നടന്നു ചെല്ലുന്നത് കണ്ടപ്പോൾ അവൾ എഴുനേറ്റു ഞങ്ങളുടെ അടുത്തേക്ക് വന്നു.

“എന്തായി ചേട്ടാ “

അവൾ ചുണ്ട് അനക്കി കൊണ്ട് ചോദിച്ചു.

ഞാൻ മുഖത്തു ഗൗരവം വരുത്തി അവളോട്‌ ഒന്നും പറഞ്ഞില്ല.

“എന്നാ ശെരി ആദി ഞങ്ങൾ പോകുന്നു “

ഞാൻ ഗൗരവത്തോടെ പറഞ്ഞു .

“ശരി “

ആദിയും പറഞ്ഞു.

ഞങ്ങൾ രണ്ടും പേരും ഗൗരവത്തോടെ അതു പറഞ്ഞപോളും ഉള്ളിൽ ഞാൻ ചിരിക്കുക ആയിരുന്നു .

സന ആകെ പേടിച്ചു നില്കുന്നു .

അവൾ കരുതി എനിക്ക് ആദിയെ ഇഷ്ട്ടം ആയി കാണില്ല എന്നു .

“വാ പോകാം “

ഞാൻ വേഗം അവളേം വിളിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.

പോകുന്ന വഴിക്ക് സന കാണാതെ ഞാൻ ഒരു ടാറ്റയും കാണിച്ചു അവൻ എനിക്ക് തിരിച്ചും.

അങ്ങനെ ഞാനും സനയും കാറിൽ കുറച്ചു ദൂരം പിന്നിട്ടു.

അതു വരെയും ഞാൻ അവളോട്‌ മിണ്ടിയില്ല അതു മാത്രം അല്ല മുഖത്തു ഗൗരവം മാറ്റിയും ഇല്ല.

അവൾ എന്താണ് നടന്നത് എന്നു അറിയാതെ ആകെ വിഷമിച്ചു ഇരിക്കുന്നു കാറിൽ.

കുറച്ചു കഴിഞ്ഞപ്പോൾ.

“ചേട്ടന് ഇഷ്ടം ആയില്ലല്ലേ ആദിയെ? “

അവൾ ചോദിച്ചു,

ഞാൻ ഒന്നും മിണ്ടിയില്ല.

“ചേട്ടാ എന്തെങ്കിലും ഒന്ന് തുറന്നു പറ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ “

ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ സന ചോദിച്ചു.

“അതെ നീ ഇപ്പോൾ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും തലയിടേണ്ട, പ്രേമം ആണു പോലും, ആദ്യം പഠിച്ചു നല്ല മാർക്കോടെ ജയിക്കാൻ നോക്ക് “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“ഉം , ചേട്ടൻ ഇഷ്ടം ആയില്ലല്ലേ.സോറി ചേട്ടാ ഇനി ഇങ്ങനെ ഉണ്ടാവില്ല “

“ഉം , “

പിന്നിട് അവൾ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു.

അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്നു .

അതു കണ്ടപ്പോൾ എനിക്കും വിഷമം ആയി , ഇനിയും അവളെ പൊട്ടി ആകേണ്ട .

“പോന്നുസേ “

ഞാൻ വിളിച്ചു .

“ഉം “

അവൾ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.

“അയ്യെ അപ്പോഴേക്കും കരഞ്ഞോ എന്റെ പൊന്നൂസ് “

അവളുടെ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.

അതിനു അവൾ ഒന്നും മിണ്ടിയില്ല.

ഞാൻ വേഗം കാർ റോഡ് സൈഡിൽ ഒതുക്കി .

“ഇന്നാ ഇതുകൊണ്ട് തുടച്ചെ “

ഞാൻ അവളുടെ കൈകളിലെക്ക് ടവൽ എടുത്തു കൊടുത്തു.

“അതെ ഇങ്ങനെ കരഞ്ഞാൽ ശെരി ആകില്ല ട്ടോ, പഠിപ്പ് ഒക്കെ കഴിഞ്ഞാൽ ആദിയുടെ കൈയും പിടിച്ചു ആദിയുടെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാ അപ്പോ ഇതുപോലെ കരഞ്ഞാൽ അവരൊക്കെ നിന്നെ കളിയാക്കി കൊല്ലും. “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഈ ചേട്ടൻ പേടിപ്പിച്ചു കളഞ്ഞു “

അവൾ അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ തോളിൽ രണ്ടുമൂന് ഇടി തന്നു.

“ആ “

ഇടി കിട്ടി കഴിഞ്ഞപ്പോൾ ഞാൻ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു .

“അയ്യോ ചേട്ടാ, വേദനിച്ചോ “

അവൾ ചോദിച്ചു.

“ഇല്ലെടി എന്റെ പോനുസേ “

“ചേട്ടന് ശെരിക്കും ഇഷ്ടായോ ആദിയെ? “

“ശെരിക്കും പറഞ്ഞാൽ എനിക്ക്….. “

“എനിക്ക്? “

അവൾ ആകാംഷയോടെ ചോദിച്ചു.

“എനിക്ക് നല്ലൊരു അളിയനെ കിട്ടി “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്റെ ചക്കര ചേട്ടൻ “

അവൾ അതും പറഞ്ഞു . എന്റെ കവിളിൽ പിടിച്ചു ഞെക്കി.

അവളുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഇതൊന്നും കാണാൻ അച്ഛനും അമ്മയ്ക്കും ഭാഗ്യം ഇല്ലാതെ ആയി പോയല്ലോ.

ഞാൻ പിന്നെ അവിടെനിന്നും കാർ എടുത്തു …

———————–

“ഇനിയും എത്ര ദൂരം ഉണ്ട് അഖിലേട്ടാ? “

നെസിയുടെ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു.

“മൂന്നു മണിക്കൂർ എങ്കിലും എടുക്കും , നെസി ഒന്ന് മയങ്ങിക്കോ എത്തുമ്പോൾ ഞാൻ വിളിക്കാം “

“ഉം “

അവൾ ഒന്നു മൂളിയിട്ട് സീറ്റിലേക്ക് ചാഞ്ഞു.

ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാർ അതിവേഗം പാഞ്ഞു.

ഒരാഴ്ച പോയത് അറിഞ്ഞതെ ഇല്ല . അന്ന് ആദിയോട് സംസാരിച്ചു മടങ്ങും വഴി സനയെ ഹോസ്റ്റലിൽ ആക്കി . പിന്നിട് എല്ലാ ദിവസവും സാധാരണ പോലെ കടന്നു പോയി . അങ്ങനെ ഇരിക്കെ നെസിയെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ട് പോകേണ്ട ചുമതല സ്വാഭാവികം ആയി എന്റെ തലയിൽ തന്നെ വന്നു പെട്ടു. കരിംക്ക മുംബൈയിൽ പോയത് കൊണ്ടും നൂറ ടൂറിൽ ആയതു കൊണ്ടും ഞാനും നെസി യും മാത്രം ആയി ഈ യാത്രയിൽ.

രാത്രി ഒരു മണിക്ക് തുടങ്ങിയത് ആണു ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് ഉള്ള ഈ യാത്ര ഏഴു മണിക്കൂർ എങ്കിലും എടുക്കും അവിടെ എത്താൻ.

അങ്ങനെ കാർ ഓടികൊണ്ട് ഇരിക്കെ, പതിയെ നേരം വെളുക്കുന്നത് ഞാൻ അറിഞ്ഞു. സൂര്യ രശ്മികൾ കാറിലേക്ക് അരിച്ചു ഇറങ്ങി .

അപ്പോഴാണ് ആ വെളിച്ചത്തിന്റെ തിളക്കത്തിൽ. ഒരു നീല കളർ ചുരിദാർ ധരിച്ചു. ഷാൾ കൊണ്ട് തല മറിച്ചു, കണ്ണുകൾ അടച്ചു ഒതുങ്ങി സീറ്റിലേക്ക് തലചായ്ച്ചു ചാരി ഇരുന്നു ഉറങ്ങുന്ന നെസിയെ ഞാൻ ശ്രദ്ധിച്ചത്.

കാറിന്റെ ഗ്ലാസിലൂടെ അരിച്ചു ഇറങ്ങുന്ന സൂര്യ രശ്മികൾ അവളുടെ ദേഹത്തു പതിക്കുമ്പോൾ അവളെ കൂടുതൽ മനോഹരം ആയി കാണാൻ എനിക്ക് സാധിച്ചു. ഷാൾ കൊണ്ട് മറിച്ചിട്ടും ഒതുങ്ങാത്ത അവളുടെ മുടിയിഴകളിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ ഒരു ചെമ്പൻ കളർ കൊണ്ടുള്ള ആവരണത്താൽ ആ മുടിയിഴകൾക്ക് പ്രത്യേക ഭംഗി ഏകുന്നു.

അങ്ങനെ അവളുടെ ആ ഇരുപ്പും ആസ്വദിച്ചു കൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയ്തു. നല്ല വിസ്താരം ഉള്ള ഹൈവേ ആയതു കൊണ്ട് കാർ ഡ്രൈവിംഗ് വളരെ സുഗമം ആയിരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ .

പ്രകാശരശ്മികളുടെ നിരന്തരം ആയാ ശല്യത്താൽ നെസിയുടെ കണ്ണുകൾ പതിയെ തുറന്നു.

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവൾ ഒന്ന് മൂരി നിവർന്ന ശേഷം എന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.

അവളുടെ സാനിധ്യം തിരിച്ചു അറിഞ്ഞ ഞാൻ ഡ്രൈവിംഗ് നു ഇടയിൽ അവളുടെ മുഖത്തേക്ക് നോക്കി .

അവളുടെ കണ്ണുകൾ വിടർന്നു , ഒപ്പം എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള അവളുടെ പുഞ്ചിരിയും.

“ഉറക്കം സുഖം ആയിരുന്നോ നെസി “

“ഉം “

“നമ്മൾ അവിടെ ഒരു എട്ടുമണി ആകുമ്പോഴേക്കും എത്തും ,നേരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണോ അതോ? “

” നമുക്ക് ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആയിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നാൽ മതി അഖിലേട്ടാ,പത്ത് മണിക്ക് ആണു ഇന്റർവ്യൂ “

“ഉം “

അങ്ങനെ പോയികൊണ്ടിരിക്കുമ്പോൾ ആണു ഒരു ചായക്കട എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ കാർ അവിടെ ഒതുക്കി നിർത്തി .

“നെസി നമുക്ക് ഒരു ചായ അടിച്ചാലോ? “

“ഉം അതിനെന്താ “

ഞാൻ അവിടെ ഇറങ്ങി. ഞാൻ വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പി വെള്ളം എടുത്തു വായയും മുഖവും കഴുകി . ആ കുപ്പി വെള്ളം ഡോർ തുറന്നു സീറ്റിൽ ഇരിക്കുന്ന നെസിക്കും കൊടുത്തു, ഞാൻ അവളോട്‌ കാറിൽ നിന്നും ഇറങ്ങേണ്ട എന്നു പറഞ്ഞത് കൊണ്ട് അവൾ വായയും മുഖവും ഒക്കെ കഴുകി കാറിൽ തന്നെ ഇരുന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ ഓർഡർ ചെയ്ത കട്ടൻചായയും ചുടൻ ഉള്ളിവട യും കടക്കാരൻ എന്റെ കൈകളിൽ ഏല്പിച്ചു .

ഞാൻ അതു വാങ്ങിച്ചു നെസിയുടെ അടുത്തേക്ക് ചെന്നു . അവൾക്കു ഒരു ഗ്ലാസ്‌ ചായയും ഒരു ഉള്ളിവടയും കൊടുത്തു.

ഞങ്ങൾ രണ്ടുപേരും പതിയെ ആ ചായ ഊതി കുടിച്ചും അതിന്റെ കൂടെ ഉള്ളിവടയും കഴിച്ചു .

“അപ്പോ എങ്ങനെ യാ പോകാം “

ചായ ഒക്കെ കുടിച്ചു കഴിഞ്ഞപ്പോൾ കാറിൽ കയറി കൊണ്ട് ഞാൻ ചോദിച്ചു.

“ഉം, “

പിന്നിട് അവിടെന്നു ഞാൻ കാർ എടുത്തു . ഒന്നര മണിക്കൂർ യാത്രക്ക് ഒടുവിൽ ഞങ്ങൾ ആ സിറ്റിയിൽ എത്തി ചേർന്നു.

നാലു വരി പാതയിലൂടെ ഞങ്ങളുടെ കാർ സഞ്ചരിക്കുമ്പോൾ എന്റെയും നെസിയുടെയും നോട്ടം നല്ല ഏതെങ്കിലും ഹോട്ടൽ ഉണ്ടോ എന്നാണ്.

അവസാനം ഒരു ഹോട്ടൽ എന്റെ കണ്ണിൽ പെട്ടു ഞാൻ കാർ ആ ഹോട്ടലിന്റെ പാർക്കിംഗിലേക്ക് കയറ്റി.

“നെസി ഇവിടെ ഇരുന്നോ ഞാൻ റൂം ഉണ്ടോ എന്നു നോക്കിയിട്ട് വരാം. “

ഞാൻ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ അകത്തേക്ക് നടന്നു.

അവിടെ ചെന്നപ്പോൾ ഞാൻ റിസപ്ഷനിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി.

“ഹായ് രതീഷ് ചേട്ടാ “

ഞാൻ റിസപ്ഷൻ ഡസ്ക്കിന്റെ അടുത്ത് നിന്നു വിളിച്ചു.

“ആ നീയെന്താ ഇവിടെ? “

എന്നെ കണ്ടപ്പോൾ രതീഷ് ചേട്ടൻ ചോദിച്ചു.

രതീഷ് ചേട്ടൻ ഞാൻ പണ്ട് താമസിച്ചിരുന്ന വീടിനു അടുത്ത് ഉണ്ടായിരുന്നത് ആണു ,അങ്ങനെ യാണ് ഞങ്ങൾ തമ്മിലുള്ള പരിചയം.

ഞാൻ വന്ന കാര്യങ്ങൾ എല്ലാം രതീഷ് ചേട്ടനോട് പറഞ്ഞു.

രതീഷ് ചേട്ടൻ എനിക്ക് ഒരു ഡബിൾ ബെഡ്‌റൂം സൂട്ട് തന്നെ റെഡി ആക്കി തന്നു.

വലിയ റൂം ഒന്നും വേണ്ടാ, ഒരു ചെറിയ റൂം മതി, ഒന്നു ഫ്രഷ് ആവാൻ മാത്രം ആണെന്ന് പറഞ്ഞിട്ടും രതീഷ് ചേട്ടൻ കൂട്ടാക്കിയില്ല ,

“നീ ആദ്യം ആയല്ലേ ഇവിടെ വരുന്നത് “എന്നു പറഞ്ഞു സൂട്ടി ന്റെ താക്കോൽ തന്നു.

ഞാൻ താക്കോലും വാങ്ങിച്ചു , നെസിയെ വിളിക്കാൻ ആയി കാറിന്റെ അടുത്തേക്ക് ചെന്നു.

“റൂം കിട്ടിയോ അഖിലേട്ടാ? “

“ഉം “

ഞാൻ ഒന്ന് മൂളിയിട്ട് താക്കോൽ കാണിച്ചു കൊടുത്തു.

അതു കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി .

ദൂരയാത്ര ആയതു കൊണ്ട് ഒരു ജോഡി ഡ്രസ്സ്‌ ഞങ്ങൾ കരുതി ഇരുന്നു .

ഞാൻ ആ ബാഗും എടുത്തു നെസിയെം കൂട്ടി ഹോട്ടലിന്റെ അകത്തേക്ക് നടന്നു .

പിന്നിട് ലിഫ്റ്റിൽ കയറി മൂന്നാമത്തെ നിലയിൽ ചെന്ന് ഞങ്ങളുടെ റൂമിൽ എത്തി.

“നെസി ഒന്ന് ഫ്രഷ് ആയിക്കോ.ഞാൻ താഴെ കാണും , എന്തെങ്കിലും ഉണ്ടെകിൽ വിളിച്ചാൽ മതി “

ഞാൻ അതും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങാൻ ആയി വാതിലിന്റെ അടുത്തേക്ക് നടന്നു.

“അഖിലേട്ടാ “

നെസി പുറകിൽ നിന്നും വിളിച്ചു.

ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.

“എന്തിനാ താഴേക്കു പോണേ “

നെസി ചോദിച്ചു.

“നെസി റെഡി ആവുമ്പോഴേക്കും ഞാനും ഒന്നു ഫ്രഷ് ആയി നിൽക്കാം എന്നു വിചാരിച്ചു.പാർക്കിങ് ഏരിയയിൽ അതിനുള്ള സൗകര്യം ഉണ്ടെന്നു രതീഷ് ചേട്ടൻ പറഞ്ഞിരുന്നു . “

ഞാൻ പറഞ്ഞു.

“അല്ല ഇവിടെ ഉണ്ടല്ലോ ബാത്‌റൂം പിന്നെന്തിനാ അവിടെ പോകുന്നത് “

നെസി ചോദിച്ചു.

“അതു ശെരി ആവില്ല നെസി, ഞാൻ താഴെ പോയേക്കാം അതാ അതിന്റെ മര്യാദ “

ഞാൻ പറഞ്ഞു.

“അഖിലേട്ടൻ എന്താ എന്റെ ഡ്രൈവറുടെ സ്ഥാനം ഏറ്റുടുക്കുക ആണൊ “

അവൾ ചോദിച്ചു.

“ചില സ്ഥാനങ്ങൾ അങ്ങനെ ആണു , എന്തായാലും എന്റെ സ്ഥാനം ഇവിടെ അല്ല,”

ഞാൻ പറഞ്ഞു.

“ഓഹ് അപ്പോ അങ്ങനെയാ കാര്യങ്ങളുടെ കിടപ്പ് , എന്നാ ശെരി അഖില് പോയി താഴെ വെയ്റ്റ് ചെയ്. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി “

അവൾ ഗൗരവത്തോടെ പറഞ്ഞു.

“എന്നാൽ ശെരി “

ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി.

പടികൾ ഇറങ്ങുബോഴും എന്റെ മനസ്സിൽ മുഴുവൻ നെസി പറഞ്ഞതായിരുന്നു .

ഇത്രയും നാൾ ഞാൻ അവിടെ നിന്നിട്ട് ആദ്യം ആയിട്ടാണ് നെസി എന്നെ ഏട്ടാ ന്നു കൂട്ടാതെ അഖിൽ എന്നു മാത്രം വിളിക്കുന്നത്. അതു എന്നിൽ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ മനഃപൂർവം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നതു കൊണ്ട് അതിനെ അത്ര കാര്യം ആക്കിയില്ല.

നെസിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതു കാരണം ആണു ഞാൻ അവളിൽ നിന്നും ഒന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചത്.

അവളുടെ ഒപ്പം ചിലവഴിക്കുന്ന നിമിഷങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്, അവളോട്‌ കൂടുതൽ ഇടപഴകിയാൽ ഞാൻ ചിലപ്പോൾ എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞു എന്നു വരും , അതു പറഞ്ഞു കഴിഞ്ഞു ഉണ്ടാകുന്ന ഭവിഷ്യത്തുക്കൾ എനിക്ക് ചിലപ്പോൾ താങ്ങാൻ പറ്റിയെന്നു വരില്ല,

ഇപ്പോൾ എന്റെ മുന്നിൽ സന മാത്രമേ ഒള്ളു അവളെ ആദിയുടെ കൈകളിൽ ഏല്പിക്കുക എന്ന ലക്ഷ്യം മാത്രം , അവളെ നല്ല രീതിയിൽ എനിക്ക് കൈ പിടിച്ചു കൊടുക്കണം എങ്കിൽ എനിക്ക് ഈ ജോലി പോരാ.എന്റെ മനസ്സിൽ പുതിയ ചിന്തകൾ ഉടെലെടുത്തിരുന്നു, ഒരു വർഷം കൂടി ബാക്കി നിൽക്കുന്ന കോളേജ് പഠനം പാർട്ട്‌ ടൈം ആയി പഠിച്ചു പാസ്സ് ആകണം അതു കഴിഞ്ഞു നല്ലൊരു ജോലിക്ക് കയറണം. എന്നിട്ട് സനയുടെ കല്യാണം . അതു കഴിഞ്ഞൊള്ളു എന്റെ ജീവിതം.

ഇതൊക്കെ കൊണ്ടാണ് ഞാൻ അവളിൽ നിന്നും അകലം പാലിക്കാൻ തീരുമാനിച്ചത്.

അങ്ങനെ ഞാൻ ഒന്ന് ഫ്രഷ് ആയി ഇരിക്കുമ്പോൾ നെസിയുടെ കാൾ വന്നു റെഡി ആയോ എന്നു ചോദിച്ചു കൊണ്ട് ,

അങ്ങനെ കുറച്ചു നേരത്തെ കാത്തിരിപ്പിനു ഒടുവിൽ. നെസി റിസപ്ഷൻ ന്റെ അടുത്തേക്ക് വന്നു.

ഒരു സാൻഡ് കളർ ബനിയൻ ക്ലോത്ത് പാന്റും നല്ലോണം ഇറക്കം ഉള്ള ഒരു ഗ്രേ കളർ ഫുൾ സ്ലീവ് ബനിയനും ആയിരുന്നു അവളുടെ വേഷം പിന്നെ തലയിൽ തട്ടത്തിന് പകരം ഷാൾ ഇട്ടിരിക്കുന്നു അതിന്റെ ഒരു അറ്റം കഴുത്തിലൂടെ പുറകിലേക്കും മറ്റേ അറ്റം മുൻപിലേക്ക് കിടക്കുന്നു. കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു.

അവൾ എന്നെ കണ്ടപ്പോൾ ആ ഫയലും റൂമിന്റെ ചാവിയും എന്നെ ഏല്പിച്ചു,

ഞാനും അവളും കൂടി കാറിന്റെ അടുത്തേക്ക് നടന്നു .

കാറിന്റെ അടുത്ത് നിന്നിട്ടും അവൾ ഡോർ തുറന്നു കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ .

എനിക്ക് കാര്യം മനസ്സിൽ ആയി ഞാൻ ചെന്ന് ഡോർ തുറന്നു കൊടുക്കേണ്ടി വരും എന്നു.

ഞാൻ വേഗം ചെന്നു ഫ്രണ്ട് ഡോർ തുറക്കാൻ ആയി നോക്കിയപ്പോൾ .

അവൾ “അതല്ല ഇത് “എന്നു ബാക്കിലെ ഡോർ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ വേഗം പുറകിലെ ഡോർ തുറന്നു കൊടുത്തു.

അവൾ കാറിലേക്ക് കയറി ഇരുന്നു.

ഞാൻ വേഗം പോയി കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു ഇറക്കി .

എന്നെ ഇപ്പോൾ അവൾ ശെരിക്കും ഡ്രൈവർ ആയി കണ്ടു തുടങ്ങി. എപ്പോഴും എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള ആ പുഞ്ചിരിയും മുഖത്തു നിന്നും മാഞ്ഞു പോയിരിക്കുന്നു.

അവളുടെ മാറ്റം എന്നെ ചെറുതായി വേദനിപ്പിച്ചു എങ്കിലും. ഇതാണ് നല്ലത് എന്നു ഞാൻ മനസ്സിൽ പറഞ്ഞു.

അങ്ങനെ പത്തു മിനിറ്റ് യാത്രയെ ഇൻസ്റ്റ്യൂട്ടിലേക് ഉണ്ടായിരുന്നോള്ളൂ അവിടേക്ക് ഉള്ള യാത്രയിൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി കാലത്തെ ഭക്ഷണം കഴിച്ചു . അങ്ങനെ അതൊക്കെ കഴിഞ്ഞു ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേർന്നു.

അവിടെ വെച്ചും നെസിയുടെ ഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല ഡ്രൈവറുടെ കർത്ത്യവങ്ങൾ മുഴുവൻ അവൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു അതു കഴിഞ്ഞു എന്നോട് കാറിൽ വെയ്റ്റ് ചെയ്താൽ മതി എന്നു പറഞ്ഞു കൊണ്ട് അവൾ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അകത്തേക്ക് നടന്നു .

ഞാൻ കുറെ മണിക്കൂർ അവിടെ ചിലവഴിച്ചു. അങ്ങനെ ഉച്ച ആയി.

ഒരു മണി ആയപ്പോൾ നെസി കാറിന്റെ അടുത്തേക്ക് വന്നു .

“ആ കഴിഞ്ഞോ നെസി “

ഞാൻ നെസിയെ കണ്ടപ്പോൾ ചോദിച്ചു.

അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല, അവൾ ഒരു ഗൗരവ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് കണ്ണു കൊണ്ട് ഡോർ തുറക്കാൻ ആജ്ഞാപിച്ചു.

ഞാൻ ഡോർ തുറന്നു കൊടുത്തു .

എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ അവൾ കാറിൽ കയറി.

എനിക്ക് എന്തോ നെസിയുടെ പെരുമാറ്റം വല്ലാതെ വിഷമിപ്പിച്ചു . പഴയതു പോലെ പോയ മതിയായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ ഉടലെടുത്തു .

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.

“നെസി എങ്ങോട്ടാ പോകേണ്ടത് “

എന്നർത്ഥത്തിൽ ഞാൻ പുറകിൽ ഇരിക്കുന്ന അവളെ നോക്കി .

“അവൾ കാർ പുറത്തേക്കു എടുത്തോളാൻ പറഞ്ഞു .

ഞാൻ കാർ പുറത്തേക്കു എടുത്തു അവൾ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു അവസാനം ഒരു എമണ്ടൻ റെസ്റ്റോറന്റ് ന്റെ മുൻപിൽ ഞങ്ങളുടെ കാർ എത്തി ചേർന്നു.

ഞാൻ കാർ അതിന്റെ പാർക്കിംഗ് ഏരിയ യിൽ കയറ്റി പാർക്കു ചെയ്തു.

“നെസി ഇവിടെ എന്തിനാ , ഇന്റർവ്യൂ ഒക്കെ കഴിഞ്ഞോ? “

ഞാൻ കാറിൽ തന്നെ ഇരുന്നുകൊണ്ട് പുറകിൽ ഇരിക്കുന്ന അവളോട്‌ ചോദിച്ചു .

“അതൊന്നും ഡ്രൈവർ മാർ അറിയേണ്ട “

നെസി ദേഷ്യത്തോടെ പറഞ്ഞു.

അതു കേട്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം ആയി നെസി ആദ്യം ആയാണ് എന്നോട് ഉച്ചത്തിൽ സംസാരിക്കുന്നത് അതും ദേഷ്യത്തോടെ. അവൾ എന്നെ ഇപ്പൊൾ ശെരിക്കും ഒരു ഡ്രൈവർ ആയി കണ്ടു തുടങ്ങിയിരിക്കുന്നു .

“സോറി മാം,ഇനി ഇത് ആവർത്തിക്കില്ല “

ഞാൻ അവളോട്‌ പറഞ്ഞു.

“അവർത്തിക്കാതിരുന്നാൽ കൊള്ളാം , ഇല്ലെങ്കിൽ വേറെ ജോലി അനേഷിച്ചൊള്ളു “

നെസി പറഞ്ഞു.

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

അവളും ഒന്നും മിണ്ടിയില്ല.

കാറിൽ മൂകത തളം കെട്ടാൻ തുടങ്ങി.

പെട്ടന്നാണ് ,

“അഖിലേട്ടോ. “

പുറകിൽ നിന്നും ഫ്രണ്ട് സീറ്റി ന്റെ സെന്റർ ഗ്യാപിലൂടെ എന്റെ അടുത്തേക്ക് ആഞ്ഞു കൊണ്ട് നെസി വിളിച്ചു.

ഞാൻ തിരിഞ്ഞു നോകിയപ്പോൾ നെസി എന്റെ അടുത്ത് . അവളുടെ മുഖവും എന്റെ മുഖവും തമ്മിൽ അധികം ഗ്യാപ് ഉണ്ടായിരുന്നില്ല .

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തു വീണ്ടും ആ പഴയ പാൽപുഞ്ചിരി നിറഞ്ഞു നിൽക്കുന്നു.

“എന്താ അഖിലേട്ടാ ഇങ്ങനെ മിഴിച്ചു നോക്കുന്നെ, നേരത്തെ എന്റെ അഭിനയം കണ്ടു പേടിച്ചു പോയോ “

അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“പേടിച്ചൊന്നുമില്ല പക്ഷെ ചെറിയ ഒരു വിഷമം തോന്നി . ഇത്രയും നാൾ ആയിട്ടും ഞാൻ കാണാത്ത ഭാവം നെസിയിൽ കണ്ടപ്പോൾ “

“ആ , അതിന് കാരണം ചേട്ടൻ തന്നെ ആണു, വെറുതെ ചില സ്ഥാനങ്ങളുടെ കാര്യം പറഞ്ഞ് എന്നെ വിഷമിപ്പിച്ചിട്ട് അല്ലെ, ഇതുവരെയും ഞാൻ ചേട്ടനെ വീട്ടിലെ ജോലിക്കാരൻ ആയിട്ട് കണ്ടിട്ടേ ഇല്ലാ. എന്നിട്ടും ചേട്ടൻ അങ്ങനെ ഓക്കേ പറഞ്ഞപോൾ ഞാൻ ചേട്ടന് ഒരു പണി തരാം എന്നു വിജാരിച്ചാ അങ്ങനെ ഒക്കെ പെരുമാറിയെ . , “

നെസി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം ശെരി “

“അല്ല. ചേട്ടന് പിണക്കം ഒന്നും ഇല്ലല്ലോ? “

നെസി ചോദിച്ചു.

“ഹേയ് എന്തിന്, “

“എന്നാ വാ ഇറങ്ങു നമുക്ക് ഫുഡ് കഴിച്ചിട്ട് തിരിച്ചു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാം “

അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഫുഡ് ഒക്കെ കഴിച്ചു വീണ്ടും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി.

ഇത്തവണ നെസി എന്നെ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ അകത്തേക്ക് കൂട്ടികൊണ്ട് പോയി .

ഇൻസ്റ്റിറ്റ്യൂട്ടിന്റെ അകത്തുള്ള ഒരു ഓഫീസ് ക്യാബിൻ ന്നു അടുത്ത് ഒരു വെയ്റ്റിംഗ് ഹാൾ ഉണ്ടായിരുന്നു.

ഒരു ചെറിയ മുറി ആയിരുന്നു അതു ,

“”ഞാൻ സാറിനെ കണ്ടിട്ട് വരാം ചേട്ടൻ ഇവിടെ ഇരുന്നോളു””

എന്നു പറഞ്ഞ് കൊണ്ട് നെസി ആ മുറി വിട്ടു പുറത്തേക്കു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ആ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് വന്നു . എന്നിട്ട് അവൾ എന്റെ തൊട്ട് അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ഞാനും നെസിയും മാത്രമേ ആ റൂമിൽ ഉണ്ടായിരുന്നുള്ളൂ.

“എന്തായി നെസി സീറ്റ് റെഡി ആയോ? “

“ഉം, സീറ്റ് റെഡി ആയി, കഴിഞ്ഞ മാസം ഞാനും വാപ്പച്ചിയും കൂടി വന്നു സംസാരിച്ചിരുന്നല്ലോ , ഇതിപ്പോ അഡ്മിഷന്റെ കുറച്ചു പേപ്പർ റെഡി ആക്കാൻ മാത്രം ഒള്ളു , അതു കഴിഞ്ഞാൽ നമുക്ക് പോകാം “

നെസി പറഞ്ഞു നിർത്തി .

“അപ്പൊ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു ഡോക്ടർ കിട്ടൂലെ “

“മ്മ് “

“അഖിലേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ? “

“ഉം, ചോദിച്ചോളൂ “

“പഠിച്ചിരുന്ന സ്കൂളിൽ ഒക്കെ സ്കൂൾ ഫസ്റ്റ്, കോളേജിൽ ടോപ്പേർ, ക്വിസ് കോമ്പറ്റീഷനിൽ ഒക്കെ ഫസ്റ്റ് പ്രൈസ് , ക്രിക്കറ്റ്‌ സ്പോർട്സ് എല്ലാത്തിലും നല്ല ഉയർന്ന സ്കോർ, ഇത്രയും ഒക്കെ ഉണ്ടായിട്ടും ചേട്ടൻ എന്തിനാ ആ ജീവിതം ഉപേക്ഷിച്ചത് “

നെസി ചോദിച്ചു.

“എന്താ നെസി ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം “

“ഹേയ് വെറുതെ എനിക്ക് ഒന്നു അറിയാൻ വേണ്ടി ആയിരുന്നു .അച്ഛനും അമ്മയും പോയതിൽ പിന്നെ പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടായില്ല എന്നു അറിയാം പക്ഷെ ചേട്ടൻ ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ പഠിച്ചു നല്ലൊരു ജോലിക്ക് കയറാം ആയിരുന്നു അതുകൊണ്ട് ചോദിച്ചതാ. “

“നെസി സാഹചര്യവും ഒന്നും അല്ലായിരുന്നു എന്റെ പ്രശ്നം എന്റെ മനസ്സ് ആയിരുന്നു എനിക്ക് തടസ്സം ആയി നിലനിന്നത്, “

ഞാൻ പറഞ്ഞു നിർത്തി.

അപ്പോൾ അവൾ എന്താ എന്ന് അറിയാൻ ആയി എന്റെ മുഖത്തേക്ക് നോക്കി .

ഞാൻ വീണ്ടും തുടർന്നു.

“നെസിക്ക് അറിയോ ഒരാളുടെ വിജയങ്ങക്ക് പുറകിൽ അവർ അറിയാതെ ഒരു പോസറ്റീവ് എനർജി അവരോടൊപ്പം ഉണ്ടാകും , അതു ചിലപ്പോൾ ഭാര്യ യുടെ രൂപത്തിൽ ആകാം ചിലപ്പോൾ കാമുകി യുടെ രൂപത്തിൽ ആയിരിക്കാം വേറെ ചിലർക്ക് അതു പത്ത് മാസം നൊന്തു പ്രസവിച്ച അമ്മയുടെ രൂപത്തിൽ ആയിരിക്കും , “

“ഇതിൽ എന്റെ വിജയങ്ങൾക്ക് പുറകിൽ ഉണ്ടായിരുന്നത് എന്റെ എല്ലാം എല്ലാം ആയ അമ്മയായിരുന്നു, അമ്മ എന്നെ വിട്ടു പോയതോടെ എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്റെ എനർജി എന്റെ എല്ലാം എനിക്ക് നഷ്ടം ആയി,” പിന്നെ നെസി ഞാൻ ഇപ്പോ എന്റെ ജീവിതത്തിൽ അത്ര ഇമ്പോര്ടൻസ് കൊടുക്കുന്നും ഇല്ല. സനയുടെ ഭാവി അതാണ് എന്റെ ലക്ഷ്യം “

ഞാൻ പറഞ്ഞു നിർത്തി.

“അഖിലേട്ടൻ പറഞ്ഞത് ഒക്കെ ശെരി ആകാം പക്ഷെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ചു എന്നു കരുതി അയാളുടെ ടാലെന്റ്റ് ഓക്കേ അതിൽ ഇല്ലാതെ ആവുമോ,? ഇനിയും സമയം വൈകിയിട്ട് ഇല്ല ചേട്ടൻ ശ്രമിച്ചാൽ നടക്കാവുന്ന കാര്യങ്ങളെ ഒള്ളു , “

അവൾ ഒന്ന് പറഞ്ഞു നിർത്തി.

“ചേട്ടന് അറിയുമോ, എന്റെ ഉമ്മച്ചി മരിക്കുമ്പോൾ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു നൂറക്കു നാലു വയസ്സും അന്ന് ഞങ്ങൾ ഒരു ചെറിയ വാടക വീട്ടിൽ ആയിരുന്നു താമസം , ഉമ്മ പോയതോടെ വാപ്പച്ചി ആകെ തകർന്നു പോയി . അങ്ങനെ ഇരിക്കെ ഒരു നാൾ വാടക കൊടുക്കാത്തതിന്റെ പേരിൽ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ട സ്ഥിതി ആയി അപ്പോഴാണ് വാപ്പച്ചി ഞങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഓക്കേ ചിന്തിക്കുന്നത് , അങ്ങനെ അന്ന് ചെറിയ ഒരു അഡ്വെർടൈസ്‌ മെന്റ് കമ്പനി തുടങ്ങിയത് ആണ് ഈ നിലയിൽ വളർന്നത് . ഇന്ന് കാണുന്ന എല്ലാം എന്റെ വാപ്പച്ചി യുടെ അദ്ധ്യാനം ആണു, ‘അപ്പൊ പറഞ്ഞ് വന്നത് അഖിലേട്ടൻ ഇനിയും പഠിക്കണം കോളേജ് പഠനം പൂർത്തി ആക്കി നല്ലൊരു ജോലിയിൽ കയറണം പിന്നെ സനയുടെ കാര്യങ്ങൾ കഴിഞ്ഞാൽ സ്വന്തം ജീവിതത്തെ കുറിച്ചും ചിന്തിക്കണം, “

നെസി പറഞ്ഞു നിർത്തി.

“നെസിയുടെ വാക്കുകൾ ഞാൻ ശിരസ്സാൽ വഹിക്കുന്നു. നെസി പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ കുറച്ചു ദിവസം ആയി ചിന്തിക്കുന്നത് ആണു , പക്ഷെ എങ്ങനെ തുടങ്ങും എന്നാണ് അറിയാത്തതു , പഠിക്കാൻ പോയാൽ പിന്നെ നെസിയുടെ അവിടത്തെ ജോലി ഉപേഷിക്കേണ്ടി വരും,അതാ ഒരു പ്രോബ്ലം “

ഞാൻ പറഞ്ഞു.

“ചേട്ടൻ ജോലി ഒന്നും ഉപേഷിക്കണ്ട വീട്ടിൽ ഇരുന്നു പഠിച്ചു എക്സാം എഴുതാൻ പറ്റും അല്ലോ പിന്നെ ചേട്ടന്റെ അത്രേം ബുദ്ധി ഒന്നുമില്ല എങ്കിലും ഞാനും സഹായിക്കാം “

നെസി ചിരിച്ചു കൊണ്ട് പറഞ്ഞു.

“നെസി സഹായിക്കും എങ്കിൽ ഞാൻ റെഡി “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെന്താ ഞാൻ റെഡി “

“നെസ്റിൻ “

വാതിലിന്റെ അടുത്ത് നിന്നും അവളുടെ പേര് ആരോ ഉച്ചരിച്ചു.

ഞാനും അവളും അവിടേക്ക് നോക്കി. അപ്പോ ഒരു ചേച്ചി വാതിലും തുറന്നു പിടിച്ചു ഞങ്ങളെ നോക്കി നിൽക്കുന്നു.

“സാർ വിളിക്കുനുണ്ട് , ഗാഡിയനെ കൂടി അകത്തേക്ക് ചെല്ലാൻ പറഞ്ഞു “

ആ ചേച്ചി അതും പറഞ്ഞ് അവിടെന്നും നടന്നു നീങ്ങി .

നെസി അപ്പോഴേക്കും ഫയൽ ഒക്കെ എടുത്തു കസേരയിൽ നിന്നും എഴുന്നേറ്റു.

“വാ അഖിലേട്ടാ “

കസേരയിൽ തന്നെ ഇരിക്കുന്ന എന്നെ നെസി വിളിച്ചു.

ഞാൻ എഴുനേറ്റു അവളുടെ ഒപ്പം സാറിന്റെ റൂമിലേക്ക്‌ പോയി.

അവിടെ ചെന്നപ്പോൾ എന്നെ കൊണ്ട് കുറെ പേപ്പറിൽ ഒപ്പ് വെപ്പിച്ചു , ഞാൻ അവളുടെ ഇക്ക ആണെന്ന് സാറിനോട് അവൾ പറഞ്ഞു. എന്നെ ഗാഡിയൻ ആക്കി.

അങ്ങനെ അവിടത്തെ ഫോര്മാലിറ്റിസ് എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തു ഇറങ്ങി.

“അഖിലേട്ടാ , “

“ഉം “

“അതെ അഖിലേട്ടൻ പോയി റൂം ഒക്കെ വെകെറ്റ് ചെയ്തു ബാഗും എടുത്തു വാ, ഞാൻ അപ്പോഴേക്കും അഡ്മിഷൻ കാർഡും യൂണിഫോം ന്റെയും മറ്റും കാര്യങ്ങൾ റെഡി ആക്കി നിൽകാം “

നെസി പറഞ്ഞു .

“അല്ല നെസി നമുക്ക് ഒരുമിച്ചു പോയാൽ പോരെ ഹോട്ടലിലേക്ക് “

“ഇതു എന്തായാലും കുറച്ചു ടൈം എടുക്കും അഖിലേട്ടാ “

“അതിനെന്താ “

“ഇപ്പോൾ തന്നെ നാലുമണി കഴിഞ്ഞു നമ്മൾ ഒരുമിച്ചു പോകാൻ നിന്നാൽ ഇനിയും വൈകും , അഖിലേട്ടൻ ബാഗ് എടുത്തു വന്നാൽ നമുക്ക് ഇവിടന്നു നേരെ വീട്ടിലേക്ക് വിടാം “

“എന്നാൽ ശെരി ഞാൻ പോയിട്ട് വരാം “

ഞാൻ അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി . ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്സ്‌ കഴിഞ്ഞ ടൈം ആയിരുന്നതിനാൽ സ്റ്റുഡന്റസ് ന്റെ തിരക്ക് ആയിരുന്നു . ഞാൻ ഒരു വിധത്തിൽ കാറിന്റെ അടുത്ത് എത്തി. കാർ എടുത്തു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റ് നു പുറത്തേക്ക് ഇറക്കി . ഹോട്ടൽ ലക്ഷ്യം ആക്കി ഓടിച്ചു.

പെട്ടന്ന് ആണു റോഡിൽ ആളുകൾ ബഹളം വെച്ചു അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നത് കണ്ടത്. ഞാൻ നോക്കിയപ്പോൾ ബസ്‌ ഒക്കെ ആളെ കയറ്റാതെ വേഗത്തിൽ പോകുന്നു . റോഡ് സൈഡിൽ പാർക്ക്‌ ചെയ്ത വാഹനങ്ങൾ വേഗത്തിൽ എടുത്തു പാഞ്ഞു പോകുന്നു കടകൾ ഒക്കെ ഷട്ടർ ഇടുന്നു . എന്തോ ഒരു വേറൊരു അന്തരീഷം പോലെ തോന്നിച്ചു. ഞാൻ വേഗം തന്നെ ഹോട്ടലിന്റെ അടുത്ത് എത്തി .

ഞാൻ കാർ ഹോട്ടലിന്റെ കോമ്പോണ്ടിലേക്ക് കയറ്റാൻ ആയി തിരിച്ചതും എന്റെ മുൻപിൽ ഹോട്ടലിന്റെ ഗേറ്റ് അടഞ്ഞു.

ഞാൻ രണ്ടുമൂന്നു പ്രാവിശ്യം ഹോൺ അടിച്ചപ്പോൾ ആ സെക്യൂരിറ്റികാരൻ ഗേറ്റ് തുറന്നു.

ഞാൻ വേഗം കാർ അകത്തേക്ക് ഓടിച്ചു കയറ്റി.

ഞാൻ കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും രതീഷ് ചേട്ടൻ എന്റെ അടുത്തേക്ക് ഓടി വന്നു .

“ഓഹ് നീ വന്നലോ സമാധാനം ആയി “

രതീഷ് ചേട്ടൻ എന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു.

“എന്താ രതീഷ് ചേട്ടാ കാര്യം “

പുറത്തെ കാഴ്ചകളും രതീഷ് ചേട്ടന്റെ പെരുമാറ്റവും എല്ലാം കണ്ടപ്പോൾ ഞാൻ ചോദിച്ചു.

“അപ്പോ നിയോന്നും അറിഞ്ഞില്ലേ “

“എന്ത് “

“ഇവിടത്തെ പ്രമുഖ രാഷ്ട്രിയ പാർട്ടി യുടെ പ്രമുഖ നേതാവിനെ ആരൊക്കെ ചേർന്നു കൊലപ്പെടുത്തി, ഇപ്പോ ഇവിടെ അതിനോട് അനുബന്ധിച്ചു ഹർത്താൽ ആണു മിക്കവാറും ഇന്ന് കുറെയേറെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് . ഇന്ന് ഇനി ആർക്കും പുറത്തു ഇറങ്ങാൻ സാധിക്കില്ല , “

രതീഷ് ചേട്ടൻ പറഞ്ഞു.

“അയ്യോ അപ്പോ ഞങ്ങൾക്ക് ഇന്ന് പോകാൻ സാധിക്കുക ഇല്ലേ “

“ഇല്ല ഇന്ന് ഈ ജില്ല വിട്ടു പുറത്തേക്കു പോകാൻ പറ്റില്ല. “

“എന്നാ ശെരി രതീഷ് ചേട്ടാ ഞാൻ നെസിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം , ഇന്ന് ഇപ്പൊ ഇവിടെ തങ്ങാം “

ഞാൻ അതും പറഞ്ഞു കാറിന്റെ അടുത്തേക്ക് തിരിഞ്ഞു.

“അയ്യോ ആപ്പോ ആ കൊച്ചു നിന്റെ കൂടെ വന്നില്ലേ? “

“ഇല്ല ചേട്ടാ അവൾ ആ ഇൻസ്റ്റിറ്റ്യൂട്ടിൽ നിൽക്കുക ആണു “

ഞാൻ പറഞ്ഞു.

“നീ എന്ത് മണ്ടത്തരം ആണു കാണിച്ചേ? . “

“എന്താ “

“നീ ഇങ്ങോട്ട് വന്നേ “

അതും പറഞ്ഞു രതീഷ് ചേട്ടൻ എന്നെ റിസപ്ഷനിലെക്ക് കൂട്ടി കൊണ്ട് പോയി.

അവിടത്തെ ടീവി യിലെ കാഴ്ച കണ്ടു ഞാൻ അമ്പരന്നു.

“ദൈവമേ, “

ഞാൻ തലയിൽ കൈവെച്ചു.

ആ ഇൻസ്റ്റിറ്റ്യൂട്ട് ആകെ തല്ലി തകർക്കുന്നതും തീ വെക്കുന്നതും ഒക്കെ ആയിരുന്നു ടീവിയിൽ.

അതു കണ്ടിട്ട് എനിക്ക് എന്താ ചെയേണ്ടത് എന്നു ഒരു രൂപവും ഉണ്ടായില്ല.

“രതീഷ് ചേട്ടാ ഞാൻ ഇപ്പോഴാണല്ലോ അവിടെ നിന്നും പോന്നത് “

“അതെ നീ പോന്നതിൽ പുറകെ സംഭവിച്ചത് ആണു ഇത് നടന്നിട്ട് അഞ്ചു മിനിറ്റ് ആയിട്ടൊള്ളു, എതിർ രാഷ്ട്രീയ പാർട്ടി യുടെ കോളേജ് ആയിരുന്നു അതു . “

“അയ്യോ അപ്പോ നെസി അവിടെ “

ഞാൻ വേഗം പുറത്തേക്കു ഇറങ്ങി ഓടി അവളെ അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണം എന്നു വിചാരിച്ചു കൊണ്ട്.

“അഖിലേ നിക്ക് “

ഗേറ്റ് ന്റെ അടുത്ത് എത്തിയപ്പോൾ രതീഷ് ചേട്ടൻ എന്നെ പുറകിൽ നിന്നും വിളിച്ചു .

ആൾ ഓടി എന്റെ അടുത്തു വന്നു.

“നിക്കട അവിടെ “

ഗേറ്റ് തുറക്കാൻ ശ്രമിച്ച എന്നെ രതീഷ് ചേട്ടൻ പിടിച്ചു മാറ്റി.

“നീയെന്താ കാണിക്കുനെ? “

രതീഷ് ചേട്ടൻ ഉച്ചത്തിൽ ചോദിച്ചു.

“അതു നെസി അവൾ അവിടെ,എനിക്ക് അവളെ കാണണം “

അവൾക്കു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു.

“ചേട്ടാ എന്നെ വിട് “

വീണ്ടും ഗേറ്റ് തുറക്കാൻ ശ്രമിച്ച എന്നെ രതീഷ് ചേട്ടൻ പിടിച്ചു മാറ്റി.

“നീയെന്തു മണ്ടത്തരം ആണ് കാണിക്കുനെ, നീയിപ്പോ ഈ വഴി പോയാൽ അവിടെ എത്തില്ല, റോഡിൽ മുഴുവൻ അവരുടെ ആൾക്കാർ ആണു . കണ്ണിൽകാണുന്നതു ഒക്കെ നശിപ്പിക്കുക ആണു ആൾക്കാരെ ഒന്നും വെറുതെ വിടുന്നില്ല നീ ടീവിയിൽ കണ്ടതല്ലേ. “

രതീഷ് ചേട്ടൻ പറഞ്ഞു.

“അപ്പോ എനിക്ക് അവിടേക്ക് പോകാൻ പറ്റില്ല എന്നണോ ,”

“അങ്ങനെ അല്ല , ചിലപ്പോൾ അവിടെ എത്താൻ പറ്റില്ല “

“അപ്പോ എന്റെ നെസി.അവളെ ഞാൻ എങ്ങനെ രക്ഷിക്കും “

“നീ ആദ്യം അവളെ വിളിച്ചു നോക്ക് അവിടത്തെ സിറ്റുവേഷൻ എങ്ങനെ ആണെന് ചോദിക്കു”

ഞാൻ വേഗം ഫോൺ എടുത്തു നെസിയുടെ നമ്പർ ഡയൽ ചെയ്തു .

“പിക്ക് അപ്പ്‌ നെസി പ്ലീസ് പിക്ക് അപ്പ് “

അപ്പുറത്തു ബെൽ അടിക്കുന്നത് കേട്ടു ഞാൻ മന്ത്രിച്ചു..

കുറച്ചു ബെൽ അടിക്കു ഒടുവിൽ കാൾ കണക്ട് ആയി,

“ഹലോ നെസി “

“ഹലോ…. നെസി “

“ഹലോ…. നെസി “

“അഖിലേട്ടാ… ഇവിടെ…. ആ… “

നെസിയുടെ പേടിച്ചു വിരണ്ട മാതിരി ഉള്ള ശബ്ദവും എന്തോ കുറെ ഒച്ചപ്പാടുകളും.

അതുകൊണ്ട് എനിക്ക് ഒന്നും ക്ലിയർ ആകുന്നുണ്ടായില്ല.

“നെസി , എന്താ പറ മോളെ “

“ഇവിടെ…ഭയങ്കര….പ്രശ്നങ്ങൾ…. “

“ആാാ…, “

അവൾ പറയുന്നത് എല്ലാം വിട്ടു വിട്ടാണ് കേട്ടത്.

“നെസി… “

“നെസി….. “

“ഡോ “

പെട്ടന്ന് ആണു ഫോണിലൂടെ വളരെ വലിയ ഒരു സൗണ്ട് കേട്ടത്. അതോടെ ഫോൺ കട്ടായി….

ഞാൻ വീണ്ടും ഡയല് ചെയ്തു.

ഫോൺ പരിധിക്കു പുറത്തു എന്നു കാണിക്കുന്നു.

എനിക്ക് ആകെ ഭയം ആയി.നെസിക്ക് എന്തെങ്കിലും പറ്റിയോ. അവസാനം കേട്ട ഒച്ചപ്പാടും ബഹളങ്ങളും എന്നെ ഭയപ്പെടുത്തി.

അവളെ അവിടെ നിർത്താൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.

അവൾക്ക് ഒന്നും വരുത്തല്ലേ എന്നു ദൈവത്തോട് മനസ്സുഉരുകി പാർത്ഥിച്ചു…

തുടരും…….

(Nb.. അടുത്ത ഭാഗം ചിലപ്പോൾ കുറച്ചു വൈകും എല്ലാവരും ക്ഷമിക്കണം )

Comments:

No comments!

Please sign up or log in to post a comment!