കോബ്രാഹില്‍സിലെ നിധി 7
CoBra Hillsile Nidhi Part 7 | Author : smitha click here to all parts
റെയില്‍വേ സ്റ്റേഷന്‍
കേരള എക്സ്പ്രസ്സ് എത്തിച്ചേരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍, റെയില്‍വേ കാര്യാലയത്തിന് മുമ്പില്‍ കോബ്രാ ഗാങ്ങ് സംഘാംഗങ്ങള്‍ നിന്നു.
മികവരുടെയും മുഖം മ്ലാനമാണ്.
ദിവ്യയുടെ ഡെല്‍ഹി യാത്രയാണ് അതിന് കാരണം.
സെയിന്‍റ് സ്റ്റീഫന്‍സിലെ അവളുടെ ക്ലാസ് മൂന്ന്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുകയാണ്.
ഇനി മാസങ്ങള്‍ക്ക് ശേഷമേ അവളെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന്‍ അവര്‍ക്ക് അറിയാമായിരുന്നു.
സംഘനേതാവ് ലത്തീഫ് സമചിത്തതയോടെ ഓരോരുത്തരോടും സംസാരിക്കുന്നുണ്ട്.
“ആ ജ്യോത്സനെ എന്‍റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍!”
ദിവ്യ കലിതുള്ളിക്കൊണ്ട് പറഞ്ഞു.
“അയാള്‍ടെ മൊട്ടത്തലയടിച്ചു ഞാന്‍ പൊട്ടിച്ചേനെ!”
“നാടുകടത്തല്‍ കാലാവധി എത്രയാ?”
ആബിദ് ചോദിച്ചു.
“മിനിമം ആറുമാസം,”
ദിവ്യ പറഞ്ഞു.
“ആറുമാസത്തേക്ക് പ്രപഞ്ചം നിശ്ച്ചലം! സൂര്യ ചന്ദ്രന്മാരും ഗ്രഹങ്ങളും ധൂമകേതുക്കളും ഗ്യാലക്സിയുമൊക്കെ ഞാനുമായി മൂന്നാം ലോകയുദ്ധത്തിലേര്‍പ്പെടുന്നു! അതിനാല്‍ ആറുമാസത്തേക്ക് ദിനരാത്രങ്ങലോ ഋതുഭേദങ്ങളോ ഉണ്ടായിരിക്കുന്നതല്ല.”
“ഇവളെന്തായീ പറയുന്നെ?”
ഷെറിന് ഒന്നും മനസ്സിലായില്ല.
“എടീ മുസ്ലീം ഫണ്ടമെന്‍റ്റലിസ്റ്റെ,”
ദിവ്യ വിശദീകരിച്ചു.
“നിനക്കീ ഹൈന്ദവ അനാചാരങ്ങള്‍ ഒന്നും മനസ്സിലാവില്ല. എനിക്ക് നക്ഷത്രവശാല്‍ ആറുമാസത്തേക്ക് മരണമോ അതിനു തുല്യമോ ആയ ഒരു ദോഷം വരാന്‍ പോകുന്നു.”
“ആര് പറഞ്ഞു?”
“കൊട്ടാരം ജ്യോത്സന്‍. കോട്ടപ്പുറം ബ്രഹ്മദത്തന്‍ നമ്പൂതിരി,”
“അയ്യോ അങ്ങനെയാണെങ്കില്‍ ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റത്തില്ല. അപകടമുണ്ടാവും. ഇല്ലിയോ?”………
ടോമി ഭയപ്പെട്ടു ചോദിച്ചു.
“മണ്ടൂസന്‍ മാപ്പിളെ!”
ദിവ്യ അവനോടു പറഞ്ഞു.
“ആപത്തുണ്ടാവുന്നത് ഇവിടെ നിക്കുമ്പോഴാണ്; ശാന്തിപുരത്ത്,”
“അങ്ങനെയാണേല്‍ ജ്യോത്സനോട് പോകാന്‍ പറ. ശാന്തിപുരത്തിന്‍റെ ഏക ആപത്ത് നമ്മളാ. കുട്ടിച്ചാത്തന്‍റെ ദേഹത്ത് ഏലസ്സ് കേറ്റാന്‍ ധൈര്യം ആര്‍ക്കാ? ദിവ്യയ്ക്ക് എന്തായാലും നമ്മളില്‍ നിന്ന്‍ ഒരാപത്തും വരില്ല,”
സതീഷ് അഭിപ്രായപ്പെട്ടു.
“ജ്യോത്സനോടതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല,”
ദിവ്യ കലിയടങ്ങാതെ പറഞ്ഞു.
“അങ്ങേര് പറയുന്നത് എനിക്കാപത്ത് വരാത്ത ഏകസ്ഥലം നോര്‍ത്ത് ഇന്ത്യയാണെന്നാണ്. അതൊക്കെ വിശ്വസിക്കാന്‍ ഒരുങ്ങി ഡാഡീം മമ്മീം. നോര്‍ത്ത് ഇന്ത്യ മൊത്തം ഫൂലന്‍ ദേവിമാരാണെന്നവര്‍ക്കറീത്തില്ല,”
പെട്ടെന്ന്‍ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അവള്‍ പടികളിലേക്ക് കയറി. “ലത്തീഫ് ദാദാ, ഫെലിക്സ്, സതീഷ്….” അവള്‍ കൂട്ടുകാരുടെ കൈകളില്‍ പിടിച്ച് ഓരോരുത്തരുടേയും പേര്‍ ചൊല്ലിവിളിച്ചു. “എനിക്ക് വയ്യ..നിങ്ങളെയൊക്കെ വിട്ടിട്ട്…എനിക്ക് പോകാന്‍ വയ്യ..ഞാന്‍ ഇറങ്ങാണ്…” അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി. “ഡോണ്ട് ദിവ്യ.” ലത്തീഫ് വിളിച്ച് പറഞ്ഞു. “യൂ ആര്‍ എ കോബ്രാ ഗാങ്ങ് ഗേള്‍. വീ വില്‍ മീറ്റ് എഗൈന്‍…ബൈ,” വിഷാദമുഖരായ കൂട്ടുകാരുടെ മുമ്പില്‍ നിന്ന്‍ ദിവ്യയേയും കൊണ്ട് ട്രെയിന്‍ അകന്ന് മറഞ്ഞു. കൂട്ടുകാരുടെ കണ്ണീര്‍ അടങ്ങിയിട്ടില്ല എന്ന്‍ ലത്തീഫ് കണ്ടു. വിഷമം തനിക്കുമുണ്ട്. പക്ഷെ തനിക്കതോന്നും പ്രകടിപ്പിച്ചുകൂടാ. കൂട്ടുകാര്‍ തളരുമ്പോഴും വിഷമിക്കുമ്പോഴും അവരെ നിയന്ത്രിക്കേണ്ടത് താനാണ്. “നമുക്ക് ഇപ്പോള്‍ ഒരു ആക്ഷന്‍ ഉണ്ട്,” ലത്തീഫ് കൂട്ടുകാരോട് പറഞ്ഞു.അവര്‍ ആകാംക്ഷയോടെ അവനെ നോക്കി. “അങ്ങോട്ട് നോക്ക്,” റെയില്‍വേ കാര്യാലയത്തിന്‍റെ പ്രവേശനകവാടത്തിലൂടെ വെളിയിലേക്ക് നടക്കുന്ന സിദ്ധാര്‍ത്ഥനെ അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു.
“ജയകൃഷ്ണന് പറഞ്ഞിട്ട്. അവര്‍ പരസ്പരം നോക്കി.” “എന്ത് പറഞ്ഞു, അവന്‍?” സിദ്ധാര്‍ത്ഥന്‍ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. “ലത്തീഫ് ദാദാ,” രാജേഷ് മുമ്പോട്ട് വന്നു. “മര്യാദയുടെ ഭാഷ ഇവനറിയില്ല. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധാ,” രാജേഷ് അവന്‍റെ നേരെ വിരല്‍ ചൂണ്ടി. “പെരുവഴിയില്‍ക്കിടന്ന്‍ വികലാംഗനാകേണ്ട ഗതി വരണ്ട എങ്കില്‍ മര്യാദക്ക് ഉത്തരം പറയെടാ പട്ടീ, നിന്നോടെന്താ ജയകൃഷ്ണന്‍ പറഞ്ഞെ?” സിദ്ധാര്‍ത്ഥന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നതിനു പിമ്പില്‍ തക്കതായ കാരണമെന്തെങ്കിലും ഉണ്ടായിരിക്കണം എന്ന്‍ ലത്തീഫ് അനുമാനിച്ചു. ജയകൃഷ്ണന്‍ പറഞ്ഞുവിട്ടതാണെങ്കില്‍ അതില്‍ അപകടമുണ്ട്. അതും ദിവ്യ ഇന്ന്‍ ഡല്‍ഹിക്ക് ട്രയിന്‍ കയറിയ ദിവസം. “പ്രിയങ്കാ,” ലത്തീഫ് തിടുക്കത്തില്‍ പറഞ്ഞു.
ലത്തീഫ് സ്വരം മാറ്റി. “ഇന്ന്‍ നെനക്കൊരു വിശിഷ്ഠ അതിഥി ചെറിയൊരു വിരുന്ന്‍ തരുന്നുണ്ട്,” ലത്തീഫ് കൂട്ടുകാരെ നോക്കി. അവസാനം അവന്‍റെ കണ്ണുകള്‍ റോസലിനില്‍ പതിഞ്ഞു. “റോസ്‌ലിന്‍, കം ഫോര്‍വേഡ്!” തീ പാറുന്ന കണ്ണുകളോടെ അവള്‍ സിദ്ധാര്‍ത്ഥനെ സമീപിച്ചു. “നൌ, ബിഗിന്‍!” ലതീഫിന്‍റെ ശബ്ദം അവള്‍ കേട്ടു. ആ നിമിഷം തന്നെ അവളുടെ കൈപ്പടം അവന്‍റെ മുഖത്തിന്‍റെ ഇരുവശത്തും മാറി മാറിപ്പതിച്ചു. അടിയുടെ ആഘാതത്തില്‍ വീണ്ടും സിദ്ധാര്‍ത്ഥന്‍ നിലത്ത് വീണു. “ഇവന് എല്ലാവരേക്കാളും ഭൂഗുരുത്വ ബലം കൂടുതലാണ് എന്ന്‍ തോന്നുന്നു.” ആബിദ് ചിരിച്ചു. “ഇതിപ്പോള്‍ പത്തോ പന്ത്രണ്ടാമത്തെയോ തവണയാണ് ഇവന്‍ ഇങ്ങനെ കണ്ടിന്യൂസ് ആയി വീഴുന്നെ,” “അവന്‍റെ കൈ രണ്ടും തല്ലിയൊടിച്ചേ ക്ക്!” ലത്തീഫ് പറഞ്ഞു.
ലത്തീഫ് വിരല്‍ ചൂണ്ടി ഗര്‍ജ്ജിച്ചു. “തൊട്ടുപോകരുതവനെ!” “ഓ!” ഭയന്നതുപോലെ രാഹുല്‍ ലത്തീഫിനെ നോക്കി ഒരു ചുവട് പിമ്പോട്ടുവെച്ചു. “ശരി, ഞാന്‍ ഇവനെ എഴുന്നെല്‍പ്പിക്കുന്നില്ല. തൊടുന്നുപോലുമില്ല. നിങ്ങളിലൊരാള്‍ വന്നു ഇവനെ എഴുന്നെല്പ്പിച്ചാല്‍ മതി. ആരാ അതിന് പറ്റീത്?” രാഹുല്‍ ചുറ്റും നില്‍ക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചു.അവസാനം അയാളുടെ നോട്ടം റോസ്‌ലിനില്‍ എത്തി. “കം!” രാഹുല്‍ വിരലുയര്‍ത്തി അവളെ നോക്കി വിളിച്ചു. “മോളാ സ്യൂട്ട്. കമോണ്‍! വന്ന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഈ പാവത്തിനെ ഒന്ന്‍ സഹായിക്ക്!” റോസ്‌ലിന്‍ അനങ്ങിയില്ല. “നിന്നോടല്ലേടീ പറഞ്ഞത്?” രാഹുല്‍ ശബ്ദമുയര്‍ത്തി. റോസ്‌ലിന്‍ വിറച്ചുപോയി. “അനുസരണക്കേട് കാണിക്കുന്നോ? തന്തേടേം തള്ളേടെം ചുട്ട അടി നിന്‍റെ ചന്തിക്കിട്ട് കിട്ടാത്തെന്‍റെ കുറവാ, ഇവടെ വാടീ,” അയാളുടെ ആജ്ഞയ്ക്ക് മുമ്പില്‍ റോസ്‌ലിന്‍ പരിഭ്രാന്തയായി. “ഫ! ഹറാംപിറന്ന പന്നീ!!” ലത്തീഫ് മുമ്പോട്ട് വന്നു. “നീയാരാടാ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍? ഞങ്ങള്‍ ഇവനെ തല്ലും. കൈവെട്ടും. വേണ്ടി വന്നാല്‍ പച്ചയ്ക്ക് വെട്ടിയരിഞ്ഞു തിന്നും. അത് ചോദിക്കാന്‍ നീയാരാ?” ‘പൊയ്ത്തുംകടവില്‍ സയ്യദ് അഹമ്മദ് അലി ഹാജിയുടെ മകന്‍ സയ്യദ് അബ്ദുല്‍ ലതീഫേ,” ലതീഫിന്‍റെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ രാഹുല്‍ പറഞ്ഞു. “ഞാന്‍ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ നിന്‍റെ കൂട്ടത്തില്‍ നില്‍ക്കുന്ന എന്‍റെ കുട്ടികള്‍ പറഞ്ഞു തരും,” “നിന്‍റെ കുട്ടികളോ?” “ങ്ങ്ഹാ, എന്‍റെ കുട്ടികള്‍!!” രാഹുല്‍ മുമ്പോട്ട് വന്ന്‍ ഓരോരുത്തരുടേയും തോളില്‍ കൈ വെച്ചു. “ഇത് സതീഷ്, ഫസ്റ്റ് ഇയര്‍ കെമിസ്ട്രി. രാജേഷ് കുമാര്‍ ഫസ്റ്റ് ഇയര്‍ കെമിസ്ട്രി. സൈനുല്‍ ആബിദ് ഫസ്റ്റ് ഇയര്‍ കെമിസ്ട്രി. ജോസഫ് അലക്സ് എന്ന ടോമി ഫസ്റ്റ് ഇയര്‍ കെമിസ്ട്രിയല്ല, ഫിസിക്സ്. എന്‍റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റ്. രാജു സെക്കന്‍ഡിയര്‍ സുവോളജി. പ്രിയങ്കാ വിശ്വനാഥ് സെക്കന്‍ഡിയര്‍ ഇംഗ്ലീഷ്…ഇങ്ങനെ എല്ലാ പേരുകളും കോഴ്സുകളും എനിക്കറിയാം മോനേ ലതീഫേ. സ്മിത കംബിക്കുട്ടന്‍ സൈറ്റിലെഴുതിയ കഥ. ഇവരുടെയൊക്കെ പേരുകള്‍ സെയിന്‍റ് മേരീസ് കോളേജ് ശാന്തിപുരത്തിന്‍റെ അറ്റണ്ടന്‍സ് രജിസ്റ്ററില്‍ ഉണ്ട്. അതായത് ഞാന്‍ പഠിപ്പിക്കുന്ന എന്‍റെ കുട്ടികള്‍. ഞാന്‍ അവരുടെ അദ്ധ്യാപകന്‍. ടീച്ചര്‍. ലക്ചറര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്. അതുകൊണ്ട് അധ്യാപകനെ ശിഷ്യ അനുസരിക്കും!”
രാഹുല്‍ വീണ്ടും റോസ്‌ലിനെ നോക്കി. “മോള് വന്ന് ഇവനെ പിടിചെഴുന്നേല്‍പ്പിക്ക്,” “ഞാന്‍ സെയിന്‍റ് മേരീസ് കോളേജിലെ സ്റ്റുഡന്‍റ്റ് അല്ല,” ലത്തീഫ് പറഞ്ഞു. “നീ എന്‍റെ അധ്യാപകനുമല്ല,” “എന്തായിത് ലതീഫേ? ങ്ങ്ഹേ? അദ്ധ്യാപകന്‍ ആരാണ് എന്നാ നിന്‍റെ വിചാരം?” രാഹുല്‍ ലത്തീഫിന്‍റെയടുത്തെക്ക് അല്‍പ്പം കൂടി നീങ്ങിനിന്നു. “ഗുരു സാക്ഷാത് പരബ്രഹ്മം എന്നൊക്കെയല്ലേ നമ്മള്‍ ഭാരതീയര്‍ ആചാര്യന്മാരെ സംബോധന ചെയ്യാറ്? അധ്യാപകനെ നീ എന്നൊക്കെയാ വിളിക്ക്യ?” രാഹുല്‍ കോപം കൊണ്ട് തിളച്ചുമറിയുന്ന ലത്തീഫിന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. “പിന്നെ നീ സെയിന്‍റ്റ് മേരീസിലെ സ്റ്റുഡന്‍റ്റ് അല്ല എന്ന്‍ എനിക്കറിയാം. നിനക്ക് അവിടുത്തെ സ്റ്റുഡന്‍റ്റ് ആകാന്‍ സാധിക്കില്ല. കാരണം അവിടെ വയോജന വിദ്യാഭ്യാസമോ സാക്ഷരതാ മിഷനോ ഒന്നുമില്ല,” രാഹുല്‍ ലത്തീഫിന്‍റെ തോളത്ത് തട്ടി. ലത്തീഫ് ആ കൈ പിടിച്ചു മാറ്റി. “ങ്ങ്ഹാ അതുപോട്ടെ,” രാഹുല്‍ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി. “നിങ്ങളെന്തിനാ ഈ മിണ്ടാപ്രാണിയെ തല്ലിച്ചതച്ചേ?” “ഇവന്‍ മിണ്ടാപ്രാണിയൊന്നുമല്ല,” നിലത്ത് അപ്പോഴും വീണുകിടക്കുന്ന സിദ്ധാര്‍ത്ഥനെ നോക്കി ആബിദ് പറഞ്ഞു. “ഇവന്‍ ഇന്നലെ റോസ്‌ലിനെ കയറിപ്പിടിച്ചു,” “അതേയോ?” രാഹുല്‍ അദ്ഭുതപ്പെട്ടു. “അതേതായാലും ശരിയായില്ല. പക്ഷെ നമ്മുടെ ശാന്തിപുരത്ത് അല്‍ അമീന്‍ ഇരുമ്പുകടയുടെ എതിര്‍വശത്ത് ഒന്നാന്തരമൊരു സര്‍ക്കിള്‍ ഓഫീസുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിയ ഒരു എബ്രഹാം ആണ് അവിടുത്തെ സര്‍ക്കിള്‍. സ്മിത കമ്പിക്കുട്ടനില്‍ എഴുതിയ കഥ ബോള്‍ഡ് ആന്‍ഡ് അണ്‍കറപ്റ്റഡ്. അപ്പോള്‍ എന്‍റെ കൈക്ക് പണിയുണ്ടാക്കുന്ന ഇപ്പണി നിങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ല,” “ചെയ്‌താല്‍ താനെന്ത് ചെയ്യും?” “എന്ത് ചെയ്യുമെന്നൊക്കെ ചോദിച്ചാല്‍…ലത്തീഫ് പറ…എന്ത് ചെയ്യണം?” “ഇപ്പോള്‍ തല്‍ക്കാലം ഒന്നും ചെയ്യേണ്ട. സ്ഥലം വിടാന്‍ നോക്ക്,” “ഷുവര്‍, സ്ഥലം വിടാം ഞാന്‍. പക്ഷെ അതിനു മുമ്പ് ആ മോളോട് ഗ്യാങ്ങു ലീഡര്‍ ആയ നിങ്ങള്‍ തന്നെ ഈ പാവം സിദ്ധാര്‍ത്ഥന്‍ കേ ദാമോദരനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഉത്തരവ് കൊടുക്കണം,”
“ഫ, പട്ടീ,” ലത്തീഫിന്‍റെ ബലിഷ്ടകരങ്ങള്‍ അന്തരീകഷത്തില്‍ ഉയര്‍ന്നു. “കുറച്ചുനേരമായി നീ നിന്ന്‍ കുരയ്ക്കുന്നു!” “ഓം! ശാന്തി!!” തന്‍റെ മൂക്കിനു നേരെ താഴ്ന്നു വന്ന ലത്തീഫിന്‍റെ മുഷ്ട്ടി രാഹുല്‍ പിടിച്ചു നിര്‍ത്തി. “സാമം വേദം സന്ധിസംഭാഷണം എല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് ഇനി ഇത് മാത്രമേ ബാക്കിയുള്ളൂ. വേറെ രക്ഷയോന്നുമില്ലേല്‍ ഞാന്‍ റെഡി ഗാങ്ങ് ലീഡറേ…കണ്ണിനു പകരം കണ്ണ്‍ …പല്ലിനു പകരം പല്ല്…” സംഘാംഗങ്ങള്‍ മുമ്പോട്ടാഞ്ഞു. “വേണ്ട,” ലത്തീഫ് അവരുടെ നേരെ വലത് കൈ ഉയര്‍ത്തി വിലക്കി. “ഗുരുനാഥനെ തല്ലിയ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് തല്‍ക്കാലം നിങ്ങള്‍ക്ക് വേണ്ട. ഞാന്‍ ഇയാടെ ശിഷ്യനല്ല. ഇയാള്‍ എന്‍റെ വാധ്യാരുമല്ല. സ്മിത കംബികുട്ടനില്‍ എഴുതിയ കഥ ഈ അങ്കം ഞങ്ങള്‍ തമ്മില്‍. എന്ത് സംഭവിച്ചാലും എന്‍റെ ശവം വീണാലും ആരും അടുക്കരുത്. ഇറ്റ്‌സ് ആന്‍ ഓര്‍ഡര്‍. ഈസ് ദാറ്റ് ക്ലിയര്‍?” കൂട്ടുകാര്‍ നിസ്സഹായരായി. “കമോണ്‍ പ്രോഫസ്സറേ, പ്രൂവ് യുവേഴ്സെല്‍ഫ്!” ലതീഫിന്‍റെ പ്രഹരമേറ്റ് രാഹുല്‍ മുഖമടച്ച് നിലത്ത്വീണു. തന്‍റെ ദേഹത്തേക്ക് ലത്തീഫ് ചാടി വീഴുന്നതിന് മുമ്പ് രാഹുല്‍ ഒഴിഞ്ഞുമാറി. പിന്നെ എഴുന്നേറ്റ് ലതീഫിന്‍റെ ആക്രമണത്തെ നേരിട്ടു. “ഓം! ശാന്തി!!’ വളരെ നേരത്തെ പ്രതിരോധത്തിന് ശേഷം രാഹുല്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന്‍ പൊങ്ങി കാലുമടക്കി ലത്തീഫിന്‍റെ നടുവിന് നേരെ ആഞ്ഞടിച്ചു. “ഊഹു…” ഒരു മുരള്‍ച്ചയോടെ ലത്തീഫ് നിലംപതിച്ചു. രാഹുല്‍ പിന്നെ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി. “താന്തോന്നിത്തരത്തിനും തോന്ന്യാസത്തിനും അനുസരണക്കേടിനും ശിഷ്യന്മാര്‍ക്ക് മുടങ്ങാതെ ചൂരല്‍ക്കഷായം പ്രിസ്ക്രൈബ് ചെയ്യുമായിരുന്ന പണ്ടത്തെ ടിപ്പിക്കല്‍ വാധ്യാരൊന്നുമാകണ്ട, ഫ്രാങ്ക് ആന്‍ഡ് ഫ്രന്‍റ്റ്ലിയായ ഒരു ഹൈടെക് മാഷായാല്‍ മതി എന്ന്‍ ഞാന്‍ തീരുമാനിച്ചതൊക്കെ വെറുതെയാകൂല്ലോ എന്‍റെ ഈശ്വരന്മാരേ!!” പിന്നെ അയാള്‍ നിലത്തുനിന്ന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ലത്തീഫിന്‍റെ നേരെ നോക്കി.
“ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും എന്‍റെ ഒരിടി നിന്‍റെ ഡേയിഞ്ചറസ് മര്‍മ്മാത്താ കൊണ്ടത്. ഇവിടെ ഒരു വൈദ്യനില്ലേ? പത്രോസ് വൈദ്യന്‍?അങ്ങേരുടെ മുന്‍ തലമുറയിലെ അപ്പനപ്പൂപ്പന്‍മാര്‍ ഇവിടുത്തെ ഒരു കൊട്ടാരവില്ലേ. സ്മിത കമ്പിക്കുട്ടന്‍ സൈറ്റില്‍ എഴുതിയ കഥ അവിടുത്തെ റോയല്‍ ഫിസിഷ്യന്‍മാരായിരുന്നു. കൊട്ടാര വൈദ്യന്മാര്‍.തനി നമ്പൂതിരി വംശം തന്നെ. ഇടക്കാലം കൊണ്ട് നസ്രാണികളുടെ വേദത്തില്‍ ചേര്‍ന്നു. ധര്‍മ്മാന്തരണ്‍ പാപ് ഹേ എന്നൊക്കെ പറയാന്‍ അന്ന് രാഷ്ട്രീയക്കാര്‍ ഒന്നും ഇല്ലായിരുന്നു.ലീഡര്‍ തല്‍ക്കാലം ആ വൈദ്യനെ ഒന്ന്‍ കാണ്. ചെലപ്പം മൂന്ന്‍ നാല് ദിവസംകൊണ്ട് എണീറ്റ് നടക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍…ടോയിലറ്റ് സീറ്റില്‍ ഇരിക്കാന്‍ പോലും കഴിയാതെ നീ ചാകും,” അവര്‍ രാഹുലിനെ മിഴിച്ചുനോക്കി. അയാള്‍ പിന്നെ റോസ്‌ലിനെ നോക്കി. “നിന്നോട് കൊറേ നേരവായി ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പറഞ്ഞിട്ട്. വാടീ ഇവടെ!” റോസ്‌ലിന്‍ ഭയന്ന്‍ രാഹുലിനെയും ലത്തീഫിനെയും മാറി മാറി നോക്കി. “അവനെ നോക്കാനല്ല പറഞ്ഞത്! ഇവനെ നോക്ക്. എന്നിട്ട് എഴുന്നെല്പ്പിക്ക്!” റോസ്‌ലിന്‍ കുനിഞ്ഞ് സിദ്ധാര്‍ത്ഥന്‍റെ കൈയ്യില്‍ പിടിച്ചു. അവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചു. “ഇവള് നിന്നെ മൊത്തം ചൊമന്നോളും എന്ന്‍ കരുതി സുഖിച്ച് നിന്ന്‍ കൊടുക്കേണ്ട,” രാഹുല്‍ അവശത കാണിച്ച സിദ്ധാര്‍ത്ഥനോട് പറഞ്ഞു. “എഴുന്നേറ്റ് നിവര്‍ന്ന്‍ നിക്കെടാ!!” സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ് നിന്നു. രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി. “ഇനി മേലാല്‍ ഇവളുടെ ദേഹത്ത് കൈ വെച്ചാല്‍ ലതീഫായിരിക്കില്ല നിന്‍റെ അന്തകന്‍! സകല ലത്തീഫുമാരുടെയും അന്തകനായ ഞാന്‍ ആയിരിക്കും അത്. മനസ്സിലായോടാ?” സിദ്ധാര്‍ത്ഥന്‍ തല കുലുക്കി. “പിന്നെ നിന്നോടും ഒരു കാര്യം പറയാനുണ്ട്,” രാഹുല്‍ റോസ്‌ലിനെ നോക്കി. “നല്ല അമ്പോറ്റി പോലത്തെ ചെറുക്കനെയാണല്ലോടീ നീ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ അടിച്ചു നാശമാക്കിയത്! മേലാല്‍ അങ്ങനെഎന്തെങ്കിലുമുണ്ടായാല്‍ നിന്‍റെ ചന്തി നോക്കി ഞാന്‍ പെടയ്ക്കും. മനസ്സിലായോടീ?” അവളും തലകുലുക്കി.
“ആര്‍ക്കറിയാം, നാളെ നെനക്ക് ചെലവിന് തരുന്നത് ചെലപ്പം ഇവനായിരിക്കില്ലന്ന്? ങ്ങ്ഹേ? ഏത്?” രാഹുല്‍ റോസ്‌ലിന്‍റെ നേരെ നോക്കി കണ്ണിറുക്കി. “നീ കേറ്,” ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു. “കാര്യം പ്രശ്നം ഞാന്‍ കോമ്പ്രമൈസ് ആക്കിയെങ്കിലും നിന്നെ എവിടെ ഏതായാലും ഞാന്‍ തനിച്ചു വിടുന്നില്ല,” സിദ്ധാര്‍ത്ഥന്‍ രാഹുലിന്‍റെ പിമ്പില്‍ കയറി. “ലതീഫേ,” ബൈക്ക് പതിയെ ഓടിക്കുന്നതിനിടയില്‍ രാഹുല്‍ പറഞ്ഞു. “നീ കൂടോത്രം ചെയ്ത് മയക്കിയ എന്‍റെ പിള്ളേരെ നാളെ മൊതല്‍ പള്ളിക്കൂടത്തിലേക്ക് പറഞ്ഞ് വിട്ടേക്കണം. അവര്‍ക്കൊള്ളത് ഞാന്‍ അവിടെ കൊടുത്തോളാം. ചൂരല്‍ക്കഷായം!”
************************************
അന്ന് വൈകുന്നേരം മെട്രോപോളിറ്റന്‍ ക്ലബ്ബിലിരിക്കുകയായിരുന്നു കോബ്രാ ഗാങ്ങ്. ലത്തീഫിന്‍റെ മൂക്കിനടുത്ത് ഒരു ബാന്‍ഡ് എയ്ഡ് ഉണ്ട്. “ലത്തീഫ് ദാദാ ആദ്യം വെലക്കിയത് കൊണ്ടാ,”മൌനം അസഹ്യമായപ്പോള്‍ ടോമി പറഞ്ഞു. “ആദ്യം തന്നെ നമുക്കൊരുമിച്ച് അവനോട് ഏറ്റുമുട്ടിയാരുന്നെ അവന്‍റെ വണ്‍ മാന്‍ ഷോ കളി ഇന്നത്തോടെ തീര്‍ത്തേനെ നമ്മള്!” “അവന്‍ ആളു നിസ്സാരക്കാരനല്ല ടോമി,” ലത്തീഫ് പറഞ്ഞു. “നമ്മള്‍ ഇതുവരെ കണ്ടിട്ടുല്ലവരില്‍ വെച്ച് ഏറ്റവും ഡയിഞ്ചറസ്! ഈ സ്ഥലത്തിന്‍റെ ചരിത്രോം ഭൂമിശാസ്ത്രോം അവന്‍റെ കൈവെള്ളേ ലൊണ്ട്!” “ഏതായാലും ആ ബീഹാറീടെ അത്രേം വരില്ലല്ലോ!” വിന്‍സെന്റ് പറഞ്ഞു. “സൈസ് കൊണ്ട് ഈ രാഹുലിന്‍റെ എരട്ടി വരും അവന്‍. കാട്ടുപന്നിയെപ്പോലെ. അവനെ നമ്മള്‍ തല്ലിയോടിച്ചില്ലേ?” “കൊറച്ച് കാലത്തേക്ക് ഇനി ഒരാക്ഷനുമില്ല,’ ലത്തീഫ് അറിയിച്ചു. “നമുക്ക് നന്നായി പ്രിപ്പയര്‍ ചെയ്യണം. ഫുള്‍ പ്രിപ്പരേഷനോടെയാണ് അവന്‍ ഇവിടെ കളിക്കുന്നെ. ഇവിടെ അവന്‍ ഒറ്റയ്ക്കല്ല എന്ന്‍ ഒറപ്പാണ്.
അവര്‍ ആരൊക്കെയാണ് എന്ന്‍ മനസ്സിലാക്കുകയാണ് ആദ്യത്തെ പണി.” “അതിത്ര മനസ്സിലാക്കാനോന്നുമില്ല,” രാജു പറഞ്ഞു. “ജയകൃഷ്ണന്‍ തന്നെ സംശയമില്ല,” “അങ്ങനെ തീര്‍ച്ചയാക്കാന്‍ കഴിയില്ല,” ലത്തീഫ് പറഞ്ഞു. “ജയകൃഷ്ണന്‍റെ ബോസ്സാണ് നരിമറ്റം വര്‍ക്കി. ഈ രാഹുല്‍ അയാളെ വീട്ടില്‍ കയറി തല്ലി. കയ്യും കാലുമൊടിഞ്ഞു സിറ്റി ഹോസ്പിറ്റലിലുണ്ട് നരിമറ്റം വര്‍ക്കി,” “സിദ്ധാര്‍ത്ഥന്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഡ്രഗ് എജന്റ്റ് ഈ രാഹുല്‍ തന്നെയാണ്. ജയകൃഷ്ണന്‍റെ ഗാങ്ങിലേ ഏറ്റവും അടുത്തയാള്‍ ആണ് സിദ്ധാര്‍ത്ഥന്‍. ജയകൃഷ്ണന് ഡ്രഗ് സപ്ലൈ ചെയ്യുന്നതും സിദ്ധാര്‍ത്ഥനെ നമ്മളില്‍ നിന്ന്‍ രക്ഷപെടുത്തിക്കൊണ്ടുപോയതും രാഹുല്‍ എന്ന ഒരാള്‍ തന്നെയാണ്. സോ ദ കണക്ഷന്‍ ഈസ് വെരി ക്ലിയര്‍,” രാജേഷ് പറഞ്ഞു. “നീ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഏക തെളിവ് സിദ്ധാര്‍ത്ഥന്‍റെ വാക്കുകള്‍ മാത്രവാ. നമുക്കത് ഫുള്‍ ആയിട്ട് സ്വീകരിക്കാന്‍ പറ്റില്ല. ഇറ്റ് മെയ് ബി അ ട്രാപ്!” അല്പ്പസമയത്തെ ആലോചനക്ക് ശേഷം ലത്തീഫ് പറഞ്ഞു. “കോബ്രാ ഹില്‍സിലെ നിധി തേടി വന്നവന്‍! കോളേജ് അദ്ധ്യാപകന്‍! ഡ്രഗ് എജന്റ്റ്! തെരുവ് ഗുണ്ട! ഇതിലേതാ സത്യം?” ആബിദ് സ്വയം ചോദിച്ചു. എല്ലാവരും ലത്തീഫിനെ നോക്കി. “അവന്‍ ഒരു അധ്യാപകനാണെങ്കില്‍ അത് നമുക്ക് പ്രശ്നമില്ല. ഡ്രഗ് എജന്‍റ്റാണെങ്കില്‍ അതും നമ്മള്‍ അത്ര കാര്യമാക്കില്ല. തെരുവ് ഗുണ്ടയോ മറ്റെന്തെങ്കിലും ആകട്ടെ. അതൊന്നും നമ്മളെ സംബന്ധിച്ച് പ്രശ്നമല്ല….പക്ഷെ…” ലത്തീഫിന്‍റെ കണ്ണുകള്‍ നഗത്താന്‍ മലമുടികളെ സ്പര്‍ശിച്ചു. കൂട്ടുകാര്‍ ആകാംക്ഷയോടെ അയാളെ നോക്കി. “പക്ഷെ അവന്‍റെ ഉദ്ദേശം കോബ്രാഹില്‍സിലെ നിധിയാണേല്‍ അവന്‍റെ പ്രിപ്പറേഷന്‍സും പിന്‍ബലവും എത്രവലുതാണെങ്കിലും അവനിവിടെ നിന്ന്‍ വന്നതുപോലെ പോകില്ല. വിലകാംഗപ്പെന്ഷന്‍ പറ്റുന്ന ഒരാളെക്കൂടി കിട്ടും സര്‍ക്കാറിന്…”
Comments:
No comments!
Please sign up or log in to post a comment!