വേശ്യയെ പ്രണയിച്ചവൻ
ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം..
അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും ഉപേക്ഷിച്ചു എന്നെയും കൊണ്ട് ഈ നാട്ടിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.. ഒരുപാട് കഷ്ട്ടപ്പെട്ടു അമ്മ എന്നെ പഠിപ്പിച്ചത്.. അമ്മക്ക് എപ്പോഴും പറയാനുള്ളത് ഒന്നുമാത്രം….
” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…”
ഒരുപക്ഷേ തന്റെ മകൻ കാരണം അമ്മക്ക് വന്നൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകാൻ പാടില്ല എന്ന് കരുതി തന്നെ ആണ് എപ്പോഴും ഈ കാര്യം എന്നെ ഓർമ്മിപ്പിക്കുന്നത്…. അതുകൊണ്ട് തന്നെ പെൺകുട്ടികളോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹം ഉള്ളിൽ ഉണ്ട്… എന്നിരുന്നാലും പെൺകുട്ടികളോട് ആരോടും അതികം സംസാരിക്കാറില്ല എന്ന് മാത്രം… ആകെ ഈ ഭൂമിയിൽ തനിക്കു പറയാനുള്ള ഒരു ബന്ധം അമ്മ അത് ഒന്നുമാത്രം.. അതും ഇന്ന് തനിക്ക് ഇല്ല… ഈ ഭൂമിയിൽ ഇനി എനിക്ക് ബന്ധങ്ങളും സ്വന്തങ്ങളും ഒന്നും ഇല്ല…
അമ്മ മരിച്ചതിൽ പിന്നെ എന്റെ ജീവിതം തോന്നിയപോലെ ആയി.. സൗഹൃദം, മദ്യം, മയക്കുമരുന്ന്, എന്ന് വേണ്ട എല്ലാം.. പക്ഷേ ഒന്ന് മാത്രം അമ്മ എപ്പോഴും പറയാറുള്ള പെണ്ണ് അതൊന്നു ഒഴിച്ചു മറ്റെല്ലാ ദുശീലങ്ങളും ഇന്ന് എനിക്കോപ്പം ഉണ്ട്.. അങ്ങനെ ഇരിക്കെ ഒരുദിവസം സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പോയി ബോംബെ തെരുവിലേക്ക് … അവിടെ അത്യാവശ്യം വേണ്ട എല്ലാം പണം ഉണ്ടെകിൽ മുൻപിൽ കൊണ്ടുത്തരാൻ ആളുകൾ നിരന്നു നിൽക്കുന്നു..ട്രെയിൻ ഇറങ്ങിയ ഞങ്ങൾക്ക് അരികിലേക്ക് ഒരാൾ വന്നു…
” സർ ആപ്പ് കഹാ ജാ രേഹാഹേ?”
” ഹമെൻ യഹാൻ ഇക്ക് അച്ചാ ഹോട്ടൽ മേം ജാ ലേ ജായെ.. “
അയാൾക്കുള്ള മറുപടികൊടുത്തത് അനിൽ ആയിരുന്നു അത്യാവശ്യം നന്നായി ഹിന്ദി ഭാഷയിൽ സംസാരിക്കാൻ അവന് അറിയാം.. റെയിൽവേ സ്റ്റേഷനിൽ നിന്നും അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങളെയും കൊണ്ട് റിക്ഷക്കാരൻ അതിവേഗം യാത്ര തുടർന്നു… ഞങ്ങളെ വെളിയിൽ നിർത്തി അയാൾ എന്തൊക്കെയോ ഹോട്ടലിലെ റിസപ്ഷനിൽ ഇരിക്കുന്ന ആളിനോട് പറയുന്നത് കാണാം.
” സർ ആയെ “
റിസപ്ഷനിലെ പരിപാടി ഒക്കെ കഴിഞ്ഞു റൂമിൽ ചെന്ന് വിശാലമാക്കി ഒരു കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള മദ്യവും ഭക്ഷണവും മേശപ്പുറത് ഉണ്ടായിരുന്നു.. കുളിക്കുന്നതിനിടയൽ സുരേഷ് പറയുന്നത് കേട്ടിരുന്നു ഒരു പെൺകുട്ടിയുടെ കാര്യം.. പെണ്ണിനോട് ഒട്ടും താല്പര്യം ഇതുവരെയും തോന്നിയിട്ടില്ല എന്നുള്ളത് ആണ് സത്യം.. പക്ഷേ ഇന്ന് താൻ അത് നിരസിച്ചാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.. അവരെ ബോധ്യപ്പെടുത്താൻ കുറച്ച് സമയം അവൾക്കൊപ്പം ഇരുന്നിട്ട് തിരികെ മുറിയിൽ നിന്നും ഇറങ്ങാം എന്ന് മനസ്സിൽ ഉറപ്പിച്ചു.
മദ്യം കഴിക്കുന്നതിനിടയിൽ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയ ഞാൻ കണ്ടത് എനിക്ക് മുൻപിൽ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ ആയിരുന്നു.. കരിമഷിയെഴുതിയ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഞാൻ കണ്ടു.. ഞാൻ സ്വയം മറന്നു കുറച്ച് നിമിഷങ്ങൾ അവളുടെ കണ്ണുളളിലേക്ക് ഒരു മത്സത്തെ പോലെ ഊളിയിട്ടിറങ്ങി..
” ആരാടാ അത്?”
അനിലിന്റെ ചോദ്യമാണ് എന്നെ അവളുടെ മിഴികളിൽ നിന്നും മോചിതനാക്കിയത്..
“അത് അയാൾ പറഞ്ഞ പെൺകുട്ടി. “
“അവളോട് ഇങ്ങോട്ട് കയറി വരാൻ പറ നീ.”
“മലയാളികൾ അണോ നിങ്ങൾ സമാധാനം ആയി… “
ഇത്രയും പറഞ്ഞ് അവൾ വാതിൽ കൈ കൊണ്ട് പതുക്കെ തള്ളി തുറന്നു അകത്തേക്ക് കയറി.. അനിലിന്റെ അടുത്തു ചെന്നിരുന്നു മദ്യക്കുപ്പി എടുത്ത് ഗ്ലാസ്സിലേക്ക് അവർക്ക് ഇരുവർക്കും നൽകുന്നത് ഞാൻ അൽപം ദൂരെ ഒരു ചാരുകസേരയിൽ ഇരുന്നുകമ്പികുട്ടന്‍.നെറ്റ് നോക്കി.. സ്വന്തം ശരീരം കൊത്തിവലിക്കാൻ നിൽക്കുന്നവർക്കു മുൻപിൽ എത്ര ലാഹവത്തോടെയാണ് അവൾ ഇരിക്കുന്നത്.. അനിൽ അവളെടെ തോളിൽ കയ്യിട്ട് കൊണ്ട് അടുത്തുള്ള മുറിയിലേക്ക് പോയി..
” എങ്ങനെ ഉണ്ട് അളിയാ അവൾ?”
കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുറിയിലേക്ക് തിരികെ വന്ന അനിലിനോട് സുരേഷിന്റെ ചോദ്യമായിരുന്നു അത്..
” അളിയാ ഒന്നും പറയാനില്ല ആള് കൊള്ളാട്ടോ കൊടുക്കുന്ന കാശിനു ഒരു ഒന്നൊന്നര മുതൽ ആണ്… പോയിട്ട് വാ നീ.. “
അടുത്ത ഊഴം തന്റെത് ആണ്.. വെപ്രാളം കൂടി വന്നു ഓരോ നിമിഷങ്ങൾ കടന്ന് പോകും തോറും… അടുത്തിരുന്ന മദ്യക്കുപ്പി എടുത്ത് വെള്ളമൊഴിക്കാതെ രണ്ടെണ്ണം അകത്താക്കി.. എന്റെ അമ്മയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞു വന്നു… ആ വാക്കുകൾ ഓർത്തപ്പോൾ തന്നെ എന്റെ ചങ്ക് വിറക്കാൻ തുടങ്ങി…തിരികെ സുരേഷ് മുറിയിൽ വന്നു.
മുറിയിലേക്ക് വാതിൽ തുറന്നു ചെന്ന ഞാൻ കണ്ടത്ത് കിടക്കയിൽ അർദ്ധനഗ്നമായ അവളുടെ ശരീരം ആയിരുന്നു.. അവളുടെ ശരീരം കൊത്തിവലിക്കാൻ അടുത്ത ആളെ പ്രതീക്ഷിച്ചു ഇരിക്കുന്ന അവളെ അൽപനേരം ഞാൻ നോക്കി നിന്നു… ആ കണ്ണുകളിൽ താൻ കുറച്ച് മുൻപ് കണ്ട തിളക്കം നഷ്ടം ആയിരിക്കുന്നു..വാതിലടച്ചു ഞാൻ അവൾക്കരികിൽ കിടന്ന കസേരയിൽ ഇരുന്നു.. എന്നെ അൽപനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു..
“അല്ല മാഷേ എന്തേ ഇങ്ങനെ നോക്കി ഇരിക്കാൻ അണോ ഇങ്ങോട്ട് വന്നേ? അല്ലെങ്കിൽ കുറച്ച് സമയം തരു ഞാൻ ഒന്നു കുളിച്ചിട്ട് വരാം ശരീരം മുഴുവനും വിയർത്തിരിക്കുവാ ഒരു പത്തുമിനിറ്റ് വേഗം വരാം മാഷിനെ ഒരുപാട് ഇരുത്തി മുഷിപ്പിക്കില്ല ഞാൻ.. “
ഞാൻ അവൾക്ക് നേരെ തലയാട്ടി അടുത്ത് കിടന്ന തോർത്ത്‌എടുത്ത് അവളുടെ പാതി നഗ്നത മറച്ചു കുളിമുറിയിലേക്ക് പോയി.. അവളുടെ മാഷേ വിളിയും, കരിമഷിയെഴുതിയ കണ്ണുകളും തന്റെ മനസ്സിലേക്ക് കയറിക്കൂടിയിരിക്കുന്നു.. കുളിക്കുന്നിടയിൽ അവൾ ഏതോ ഒരു പാട്ട് പാടുന്നത് ഞാൻ കേട്ടു.. വെള്ളം വീഴുന്ന ശബ്ദം കാരണം വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നില്ല എങ്കിലും കേൾക്കുവാൻ മാധുര്യം ഉള്ള ശബ്ദം..
കുളികഴിഞ്ഞു അവൾ എനിക്ക് അരികിൽ വന്നു നിന്നു..ഒരു പെണ്ണിനെ അർദ്ധനഗ്നമായി തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അടുത്ത് കാണുന്നത് തന്നെ.. എന്തോ താൻ മുൻപ് കണ്ട പെൺകുട്ടികൾക്ക് ആർക്കും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ ഞാൻ അവളിൽ കണ്ടു..എന്റെ കണ്ണുകളിൽ അവൾക്ക് വല്ലാത്തൊരു ഭംഗി തോന്നി.. എന്റെ അടുക്കൽ ഇരുന്ന അവളോട് ഞാൻ ചോദിച്ചു…
“നിന്റെ പേര് “
“എന്തിനാ മാഷേ പേരൊക്കെ… എന്റെ പേര് പോലും ഞാൻ മറന്നു.. പലർക്കും തോനുന്ന പേരാണ് വിളിക്കാറുള്ളത്.. ചിലർ കാത് പൊട്ടുന്ന ചീത്തയും… പിന്നെ പ്രത്യകിച്ചു ഒരു പേര് വേണം എന്ന് തോന്നിയിട്ടില്ല എനിക്ക്..മാഷിന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ… “
” എന്തിരുന്നാലും നിനക്ക് ഒരു പേര് ഇല്ലേ അത് പറയു നീ…. ചുമ്മാ കേൾക്കേട്ടെടോ ഞാൻ ഒന്നു.. ഒരു കാര്യം നീ പേര് പറയുന്നതിന് മുൻപു നിന്റെ കണ്ണുളളിൽ കണ്മഷി എഴുത്തു ഒന്നു… കണ്മഷി എഴുതിയ നിന്റെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ടുട്ടോ.. “
എന്റെ ആ ചോദ്യവും സംസാരവും കേട്ട് അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.
” മാഷേ ഇങ്ങോട്ട് ഒന്നു നോക്കിക്കേ… ആ കണ്ണുകളിൽ നോക്കി ഞാൻ എന്റെ കണ്ണിൽ ഈ കണ്മഷി ഒന്ന് എഴുതിക്കോട്ടെ?”
അവളുടെ ആ ചോദ്യത്തിൽ ഒരുപാട് നഷ്ട്ടസ്വപ്നങ്ങളുടെ നിറ ചാർത്തുകൾ ഞാൻ കണ്ടു.. മൗനമായി അവൾക്കുനേരെ എന്റെ മുഖം തിരിച്ചു.. എന്റെ കണ്ണുകളിൽ നോക്കി കണ്മഷി എഴുതുന്ന അവളുടെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് എനിക്കപ്പോൾ കാണുവാൻ കഴിഞ്ഞത് സ്നേഹവും വാത്സല്യവും നിറഞ്ഞ എന്റെ അമ്മയുടെ ജീവിതം ആയിരുന്നു..കുറെ നിമിഷങ്ങൾ ഞങ്ങൾ മൗനമായി ഞാൻ ആ മിഴികളിൽ നോക്കിയിരുന്നു..
” അല്ല മാഷേ ഇങ്ങനെ നോക്കിയിരുന്നാൽ മാത്രം മതിയോ? കുട്ടുകാർ അൽപനേരം പോലും വിശ്രമിക്കാൻ പോലും എനിക്ക് സമയം തന്നിട്ടില്ല.. ഇതിപ്പോൾ എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയല്ലോ.. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അനുഭവം എനിക്ക്.. “
“ഞാൻ നിന്നോട് ചോദിച്ചതിന് ഉത്തരം നീ ഇതുവരെയും എനിക്ക് തന്നിട്ടില്ല.. “
” ഹോ എന്റെ പേര് അല്ലേ ? ഞാൻ മറന്നതല്ല എന്തോ മാഷ് കൂടെ ഇരുന്നപ്പോൾ മനസ്സിൽ ഇതുവരെയും തോന്നാത്ത ഒരു സന്തോഷം അങ്ങനെ ഇരുന്നു പോയത് ആണ്.. “ചാരു” അതാണ് എന്റെ പേര്…”
” ചാരു നല്ലപേര് “
“അല്ല നീ ഇങ്ങനെ ഈ ജീവിതം തിരഞ്ഞെടുത്തത് എന്തിനു വേണ്ടി? “
” എന്തിനാ മാഷേ ഇതൊക്കെ? ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം.ആണ് അത്..”
അത് പറയുമ്പോൾ അവളുടെ കണ്ണകൾ നിറയുന്നത് ഞാൻ കണ്ടു.. എന്തോ അവളുടെ ആ മറുപടിയിൽ തന്നെ ഉണ്ട് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നഷ്ട്ടങ്ങളുടെ നീറുന്ന ഓർമ്മകൾ.. പിന്നെ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. അപ്പോഴാണ് അവൾ കുളിക്കുമ്പോൾ പാടിയ പാട്ട് ഒന്നു കേൾക്കണം എന്ന് തോന്നിയത്..
“ചാരു…”
” എന്തോ…. മാഷേ വർഷങ്ങൾക്കു ശേഷം ആണ് ഒരാൾ എന്റെ പേര് വിളിച്ചു കേൾക്കുന്നത്.. മനസ്സിൽ അടക്കാൻ കഴിയാത്ത അത്രയും സന്തോഷം തോനുന്നു എനിക്കിപ്പോൾ..”
അവളുടെ മുഖവും കണ്ണുകളും സന്തോഷം കൊണ്ട് ചുവന്നു.. ഒരു ചെറു പുഞ്ചിരി ആ ചുണ്ടുകളെ ഒരുപാട് സൗന്ദര്യം ഉള്ളതാക്കി മാറ്റി.. അവളുടെ ചുവന്ന കവിളുകളിൽ നുണക്കുഴി തെളിഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം താണു.. ശരിക്കും ഇപ്പോൾ ആണ് അവൾ ഒരു പെണ്ണ് ആയത്..
” ചാരു… ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ നീ? “
” മാഷ് ചോദിച്ചോളൂ ഞാൻ പറയാന്നേ..”
” നീ ഈ ജീവിതം തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള ചാരുന്റെ ജീവിതം എനിക്ക് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..ഓർക്കാൻ ഇഷ്ടം ഇല്ല എന്ന് അറിയാം എങ്കിലും എനിക്കുവേണ്ടി വിരോധം ഇല്ലച്ഛാ ഒന്നു പറയോ..”
” ഉം…പറയാം മാഷേ… “
പച്ചവിരിച്ച പാടവും കാവും അമ്പലങ്ങളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞു ഗ്രാമം ആയിരുന്നു എന്റെത്.. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം.. സാമാന്യം തെറ്റില്ലാത്ത ചുറ്റുപാടിൽ ആണ് വളർന്നത് അച്ഛൻ സംഗീത അദ്ധ്യാപകൻ ആണ് അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ സംഗിതം പഠിക്കാൻ തുടങ്ങിയിരുന്നു ഞാൻ… അച്ഛനോടൊപ്പം കുട്ടികൾക്ക് ക്ലാസ് എടുക്കാനും കച്ചേരിക്കും ഒക്കെ പോയിരുന്നു ഞാൻ…
അങ്ങനെ ഇരിക്കെ ഒരു കച്ചേരിക്ക് പോയകൂട്ടത്തിൽ ഞങ്ങൾക്ക് അഭിനന്ദനങ്ങൾ അറിക്കാൻ വന്നവരുടെ കൂടെ അവനും ഉണ്ടായിരുന്നു. സുധി അതാണ് പേര്… പൂച്ചകണ്ണുകളും പാറിപ്പറന്നുകമ്പികുട്ടന്‍.നെറ്റ് കിടക്കുന്ന നീളൻ ചെമ്പൻ മുടിയും നല്ല കട്ടിയുള്ള താടിയും മീശയും വെളുത്തു മെലിഞ്ഞു ഒരു പയ്യൻ.. അച്ഛനോട് സംസാരിക്കുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുനില്ല.. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.. അവിടെ നിന്നും ഞാൻ പുറത്തേക്കു പോയി… കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ എന്റെ അടുക്കൽ വന്നു… കച്ചേരി നന്നായിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് നടന്നു നീങ്ങി..
വിട്ടിൽ ചെന്നിട്ടും അവന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ലയിരുന്നു.. ഉറക്കത്തിൽ പോലും അവന്റെ പൂച്ചക്കണ്ണുകൾ എന്നെവിടാതെ പിൻന്തുടർന്നു..ഞങ്ങളുടെ കച്ചേരി ഉള്ള സ്ഥലത്തൊക്കെ സ്ഥിരമായി അവൻ വന്നുതുടങ്ങി.. എപ്പോഴോ പരസ്പരം ഇഷ്ടം കൈമാറി ഞങ്ങൾ..പോകെപ്പോകെ ഞങ്ങൾ ഒരുപാട് അടുത്തു.. ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞു.. പ്രശ്നം ആയി വിവാഹം നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ സുധിക്കൊപ്പം ഇറഞ്ഞിപോന്നു..
ഞാനും സ്വപ്നങ്ങൾ കണ്ടുതുടങ്ങി കുടുംബം, കുട്ടികൾ, സംഗിതം…വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു യാത്ര പോയി ഞങ്ങൾ… പക്ഷേ ആ യാത്രയിൽ എന്റെ സ്വപ്നങ്ങളും എന്നെയും നഷ്ടമാകുകയായിരുന്നു… ഞങ്ങൾ പോയ വണ്ടി ഒരു അപകടത്തിൽ പെട്ടു. ആ അപകടത്തിൽ നിസാര പരിക്കുകൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ സുധി… അവിടെ കൂടിയവർ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു അവരുടെ കടമ ഭംഗിയായി പൂർത്തീകരിച്ചു…
സുധിയേ നോക്കിയ ഡോക്ടർ എന്നെ വിളിപ്പിച്ചു.. അയാൾക്ക് അരികിൽ ചെന്ന എന്നോട് സുധിയുടെ നില വളരെ ഗുരുതരം ആണെന്നും വേഗം ഒരു ഓപ്പറേഷൻ ചെയ്യണം ഇല്ലെങ്കിൽ സുധിയുടെ ജീവൻ തന്നെ നഷ്ട്ടപ്പെടും എന്നും പറഞ്ഞു… അതിന്റെ ചിലവ് രണ്ടുലക്ഷം രൂപയാണ് എന്നും, ഓപ്പറേഷന് മുൻപായി ഒരുലക്ഷം രൂപം കൗണ്ടറിൽ അടച്ചൽ മാത്രമേ രോഗിയെ ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോകു എന്നും പറഞ്ഞു..
സുധിയെ രക്ഷിക്കാൻ ഞാൻ പലരുടെയും മുൻപിൽ ഇരന്നു… ആരും സഹായിക്കാനുള്ള മനസ്സ് കാണിച്ചില്ല….എന്റെ നിസ്സഹായവസ്ഥ കണ്ടിട്ട് ഹോസ്പിറ്റലിൽ ഉള്ള ഒരു സിസ്റ്റർ പറഞ്ഞു…
“കൂട്ടി ഡോക്ടറിന്റെ വിട്ടിൽ പോയി ഒന്നു കണ്ടു സംസാരിക്കു ചിലപ്പോൾ പണത്തിന്റെ കാര്യത്തിൽ ഇളവ് ചെയ്താലോ നിങ്ങൾക്ക്… “
വലിയൊരു പ്രതീക്ഷയുമായി ഞാൻ ഡോക്ടറിനെ കാണുവാൻ പോയി.. അവിടെ അയാൾ തനിച്ചാണ് താമസിക്കുന്നത് എന്ന് സിസ്റ്റർ പറഞ്ഞിരുന്നു.. ഞാൻ മനസ്സിൽ നൂറ് ദൈവത്തെ വിളിച്ചുകൊണ്ടു കതകിൽ മുട്ടി… കുറച്ച് നിമിഷങ്ങൾക്ക് ശേഷം എനിക്ക് മുൻപിൽ അയാൾ വാതിൽ തുറന്നു.അയാൾ മദ്യപിച്ചുണ്ടു എന്ന് എനിക്ക് മനസ്സിലായി തിരികെ പോകാൻ മനസ്സ് പറഞ്ഞെങ്കിലും സുധിയെക്കുറിച്ച് ഓർത്തപ്പോൾ അതിനു കഴിഞ്ഞില്ല….
സുധിയുടെ ഓപറേഷന്റെ പണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നും സഹായിക്കാൻ ഞങ്ങൾക്ക് ആരും ഇല്ല എന്നും ഞാൻ അയാളോട് പറഞ്ഞു…അയാളുമായി സംസാരിക്കുന്നതിനിടയിൽ അകത്തെ മുറിക്കുള്ളിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടിരുന്നു ഞാൻ… എന്റെ ആവശ്യം മനസ്സിലാക്കിയ അയാൾ എനിക്ക് മുൻപിൽ ഒരു ഓഫർ വെച്ചു എന്റെ ശരീരം അയാൾക്കും കൂട്ടുകാർക്കും കാഴ്ചവെച്ചാൽ സുധിയുടെ ഓപ്പറേഷനുള്ള പണം നൽകാം എന്ന്…
അയാളുടെ ആ ചോദ്യം എനിക്കുമേൽ ഒരു വെള്ളിടി വെട്ടിയപോലെ തോന്നി…. സുധിയുടെ ജീവൻ ഓരോ നിമിഷം വൈകുംതോറും നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു എന്ന ചിന്തയും മറ്റാരും ഞങ്ങളെ സഹായിക്കാൻ ഇല്ല എന്ന തിരിച്ചറിവും അയാളുടെ ചോദ്യത്തിനു മുൻപിൽ എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു… സുധിയുടെ ഓപറേഷൻ കഴിന്നു സുഖമായി… തിരികെ വീട്ടിലേക്ക് പോകാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ സുധിയുടെ മുഖം അസ്വസ്ഥമായി കണ്ടു എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ചു…
” ഇതിലും നല്ലത് നിനക്ക് എന്നെ അങ്ങ് കൊന്നുടായിരുന്നോ? “
” സുധി നീ ഇത് എന്താ പറയുന്നത്? “
” നിനക്ക് ഒന്നും അറിയില്ല അല്ലേ വല്ലവർക്കും മുൻപിൽ പോയി തുണിയുരിഞ്ഞിട്ട് വേണമായിരുന്നോ നിനക്ക് എന്റെ ജീവൻ രക്ഷിക്കാൻ.. ഇതിലിൽ നല്ലത് എന്റെ മരണം ആയിരുന്നു. ഇനി നീ എന്റെ കൂടെ വേണ്ട…. “
സുധിയുടെ ആ ആ വാക്കുകൾ ശരിക്കും എന്നെ തളർത്തി… ജീവിക്കണോ മരിക്കണോ എന്ന് പോലും എനിക്ക് അറിയാതെ നിന്ന എന്റെ അടുക്കൽ ഇടറിയ സ്വരത്തിൽ പറഞ്ഞു..
“നമുക്ക് പിരിയാം…. ദയവുചെയ്ത് ഇനി ഒരിക്കൽ പോലും നീ എന്റെ കണ്മുൻപിൽ വരരുത്.”
ഇത്രയും പറഞ്ഞു സുധി നടന്നുനീങ്ങി.. മറുത്തൊന്നും മിണ്ടാൻ കഴിയാതെ നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ…. പിന്നിട് ഞാൻ ജോലിക്കായി ചെന്നിടത്തൊക്കെ എനിക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങൾ തുടർന്നു…. മരിക്കാൻ ശ്രമിച്ച എന്റെ അരികിൽ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീ വന്നു….. കാര്യങ്ങൾ ഒക്കെ ഞാൻ അവരോട് പറഞ്ഞു… അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു…
” പലർക്കും നിന്റെ ശരീരം കാഴ്ചവെച്ചു സ്വന്തം ഭർത്താവിന്റെ ജീവൻ രക്ഷിച്ചു.. അവനും കൂടെ ഇല്ല.. നീ തനിച്ചുള്ള ജീവിതത്തിൽ നീ എന്നല്ല ഏത് പെണ്ണിനും ഇതൊക്കെ തന്നെ ആണ് അനുഭവങ്ങൾ… അപ്പോ നീ മരിക്കുന്നത് കൊണ്ട് ആർക്കാണ് നേട്ടം? നിന്നെ തനിച്ചക്കിയവർക്ക് മുൻപിൽ പണത്തിനു വേണ്ടി നിന്റെ ശരീരം ആവശ്യപ്പെട്ടവർക്ക് മുൻപിൽ നീ ജീവിച്ചു കാണിക്കു ഭീരു ആയി മരണത്തെ പുൽകതെ…. “
അവരുടെ ചോദ്യം ശരിയാണ് എന്തിനുവേണ്ടി ആണ് മരിക്കുന്നത് എന്തായാലും പിഴച്ചവൾ എന്ന് പേര് വീണു പിന്നെ ഇനി എത്ര ശ്രമിച്ചാലും അത് മാറുകയും ഇല്ല…പിന്നീട് ഓരോ പുരുഷനുമുൻപിലും എന്റെ ശരീരം കാഴ്ചവെക്കുമ്പോൾ വാശിയായിരുന്നു എനിക്ക്…. പിന്നീട് അങ്ങോട്ട് പലർക്കും പങ്കുവെക്കേണ്ടി വന്നു എന്റെ ശരീരം… അത് ഇന്നും തുടർന്നു പോകുന്നു.. ഇത്രയും പറഞ്ഞൂ അവൾ ഒരു ദിർഘനിശ്വാസം ചെയ്തു..
” ചാരു.. “
” എന്താ…. മാഷേ സിംപതി അണോ അത് എനിക്ക് വേണ്ടട്ടോ.. ഒട്ടും ഇഷ്ടം അല്ല.. “
” അല്ല ചാരു അത്.. “
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവളുടെ ചോദ്യം എനിക്ക് നേർ വന്നു..
” അല്ല മാഷേ എന്നെക്കുറിച്ച് ചോദിച്ചു… മാഷിന്റെ കുടുംബം?”
” ഹാ.. ഹാ..ഹാ.. “
“ചിരിക്കാൻ അല്ല പറഞ്ഞത്… പറയു മാഷേ.”
“ഉം…. പറയാം.. എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ അമ്മ മാത്രം … ഇപ്പൊ അതും ഇല്ലേ.. മരണപ്പെട്ടു വർഷം രണ്ടുമൂന്നു ആയിട്ടോ… ഇപ്പോ തനിച്ചു ആണ്.. “
” മാഷേ.. “
“എന്തോ… എന്തുപറ്റി ചാരു…. “
” മാഷിന് വിഷമം ആയോ? “
ഇത്രയും പറഞ്ഞ് അവൾ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു …. ശരിക്കും ഞാൻ അറിഞ്ഞു നഷ്ട്ടപ്പെട്ട എന്റെ അമ്മയുടെ സ്നേഹം വാത്സല്യം ഒക്കെ.. എന്തോ അവളെ കുടെകൂട്ടിയാൽ കൊള്ളാം എന്ന് മനസ്സ് വെമ്പൽ കൊണ്ടു.. അവളോട് ഞാൻ ചോദിച്ചു..
” ചാരു..”
“എന്തോ….. എന്താ മാഷേ? “
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ തെറ്റാണോ ശരിയാണോ എന്ന് എനിക്ക് അറിയില്ല മനസ്സിൽ തോന്നി ചോതിക്കാതിരുന്നാൽ ചിലപ്പോൾ ഒരു നഷ്ടം ആയി നാളെ എന്നെ വേട്ടയാടരുത് അതാണ് മറ്റൊന്നും വിചാരിക്കരുത്… “
“മാഷേ ഈ മുഖാവുരെയുടെ ആവശ്യം ഒന്നുല്ല എന്നോട് കാര്യം പറഞ്ഞോളൂ.”
“ചാരു….നീ എന്റെ കൂടെ കൂടുന്നോ.. നിന്റെ നിറം മങ്ങിയ ഓർമ്മകൾ ഒക്കെ കളഞ്ഞിട്ടു എനിക്കൊപ്പം വന്നൂടെ..”
” മാഷിന് എന്താ ഭ്രാന്ത് ഉണ്ടോ? അതും ഒരുപാട് പേർക്ക് അറിയാവുന്ന വേശ്യയായ എന്നെ മാഷിന്റെ ജീവിതത്തിലേക്ക് കൂട്ടാനോ… കൊള്ളാം.. അതൊന്നും വേണ്ട മാഷേ.. “
“ചാരു.. “
“ഉം… മാഷേ ഒരു ആഗ്രഹം ഉണ്ട് എനിക്ക് എന്നും ഓർക്കാൻ മാഷിനൊപ്പം കുറച്ചു നിമിഷങ്ങൾ നൽകുമോ? “
അവളുടെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലായത് കൊണ്ട് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ ജീവിതത്തിൽ ആദ്യമായി അവളിൽ നിന്നും പെണ്ണെന്ന വികാരം അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്..ആ നിമിഷങ്ങളിൽ ഞാൻ അറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ് അവളിൽ ഉണ്ട് എന്ന സത്യം.. പക്ഷേ അവൾ എനിക്കൊപ്പം കൂടെ ഉണ്ടാകില്ല എന്ന് ഓർത്തപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. അമ്മ മരിച്ചതിൽ പിന്നെ എന്റെ കണ്ണുകൾ നിറയുന്നത് അവൾക്ക് വേണ്ടി ആണ്..അവസാനമായി ഞാൻ അവളോട് ആവശ്യപ്പെട്ടത് അവൾ മൂളിയ ആ പാട്ട് ആണ്.. ഒരുപാട് സന്തോഷത്തോടെ എനിക്കായ് അവൾ ആ പാട്ട് പാടി..
“രാവിൽ നിനക്കായ് പാടാം … വീണ്ടും പ്രണയാർദ്രഗീതം…. നോവിൻ നിറമാർന്ന ഗാനം…… വേനൽകിളികൊഞ്ചും രാഗം…… ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ പ്രിയമോടെയിന്നും ….. രാവിൽ നിനക്കായ് പാടാം…..”
” ബഹുവ്രീഹി പാടിയ ഗസൽ ആണ്.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വരികൾ ആണ് മാഷേ ഇത് “
എന്തോ തനിക്കൊപ്പം കുറച്ച് മണിക്കുറുകൾ മാത്രം കൂടെ കഴിഞ്ഞവൾ എന്റെ ഹൃദയതിൻ തുടിപ്പായി മാറി.. അവളെ നഷ്ടം ആകുന്നത് ചിന്തിക്കാൻ സാധിക്കുന്നില്ല എനിക്ക് ഒരിക്കൽ കൂടെ ഞാൻ അവളോട് ആവശ്യപ്പെട്ടു…
“ചാരു…. “
“എന്തോ…. മാഷേ എന്താണ് മുഖത്ത് ഒരു വിഷമം ? “
” ചാരു.. നിനക്ക് എന്നെ വിട്ട് പോകാതിരുന്നൂടെ? ഇനിയുള്ള കാലം എനിക്കൊപ്പം ജീവിച്ചൂടെ നിനക്ക്? “
അതിനു ഉത്തരം എന്റെ കാതിലാണ് അവൾ പറഞ്ഞത്..
” മാഷേ വേശ്യ എത്ര വേഷങ്ങൾ മാറിയാലും അവൾ എന്നും വേശ്യ തന്നെ ആണ്. . “
“ചാരു.. “
“മാഷേ ഇനിയും നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്ന് അറിയില്ല .. എങ്കിലും എന്റെ മരണം വരെയും ഞാൻ മറക്കില്ല ഈ നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ മാഷിനെ….. പോട്ടെ ഞാൻ…..”
ഇത്രയും പറഞ്ഞ് എന്റെ നെറുകയിൽ അമർത്തി ചുംബിച്ചു അവൾ എന്റെ അരികിൽ നിന്നും നടന്നു നീങ്ങി.. എന്നിൽ നിന്നും അകന്നുപോകുന്ന അവളെ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ… അവൾ എന്നിൽ നിന്നും അകലും വരെയും മിഴിചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നു….. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അറിയുന്നുണ്ട് എങ്കിലും കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല…
പിന്നീട് ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല.. ഞാൻ അറിഞ്ഞിരുന്നു അവൾക്ക് എന്നോട് ഇഷ്ടം ആയിരുന്നു എന്ന് സത്യം.. പക്ഷേ എന്തോ അവൾ തുറന്നു പറയാൻ മടിച്ചത് മറ്റുള്ളവർ എന്നെ പഴിക്കും എന്ന് ഓർത്താണ് എന്നും എനിക്കറിയാം… എന്റെ മരണം വരെയും ചാരുനെ മറക്കാൻ എനിക്ക് സാധിക്കില്ല…
ഇന്നും അവളുടെ വാക്കുകൾ ഒക്കെയും ഒരു നൊമ്പരമായ് എന്നിൽ നിലകൊള്ളുന്നു… എങ്കിലും ഇന്നും ഞാൻ കേൾക്കാറുണ്ട് അവൾ എനിക്കായ് പാടിയ ആ വരികളും, അവൾക്കൊപ്പം ചിലവിട്ട നല്ല കുറച്ച് നിമിഷങ്ങളും….. ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കുന്നത് അവൾ എനിക്കായ് പാടിയ പാട്ടിലെ അവസാ വരികൾ ആണ്…
“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും….. വാർത്തിങ്കൾ മായും പരിഭവത്താൽ….. പിരിയരുതിനിയും പ്രിയസഖി നീ….. മറയരുതിനിയും പ്രാണനിൽ നീ….”
Comments:
No comments!
Please sign up or log in to post a comment!