സ്നേഹനൊമ്പരം 1
SnehaNombaram bY AKH | Kambikuttan Malayalam Kambi kathakal
“എല്ലാവരും എന്നെ മറന്നു കാണില്ല എന്നു കരുതുന്നു. ഒരു പുതിയ കഥയും ആയിട്ടാണ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്, ഒരു രണ്ടു മൂന്ന് പാർട്ട് ഉള്ള ചെറു നോവൽ ആണു ഉദ്ദേശിക്കുന്നത് ,പ്രണയം ആണു മെയിൻ തീം അതുകൊണ്ട് ആദ്യഭാഗങ്ങളിൽ കമ്പി കാണാൻ സാധ്യത ഇല്ല., വായനക്കാർ ക്ഷമിക്കണം ,പിന്നെ എഴുത്ത് ഇപ്പോൾ എനിക്ക് ഒരു കീറാമുട്ടി ആണു മൂഡ് കിട്ടുന്നത് അനുസരിച്ചു ഓരോ പാരഗ്രാഫ് എഴുതി എഴുതി മൂന്നാലു ആഴ്ച എടുത്തു ആണു ഒരു പാർട്ട് എഴുതി
തീർത്തത് അതുകൊണ്ട് ഈ പാർട്ടിൽ ലാഗ് ഉണ്ടാകാം, കഴിഞ്ഞ എല്ലാ കഥക്കും നിങ്ങൾ തന്ന സപ്പോർട്ട് ഈ കഥക്കും ഉണ്ടാകും എന്നു പ്രതിഷിക്കുന്നു “
“ഒരു ചെമ്പനീര്‍ പൂവിതള്‍
എനിക്കായി കരുതിവച്ച
വസന്തകാലത്തിന്..
പെയ്തൊഴിയാത്ത
മഴമേഘങ്ങള്‍ക്ക്…….
പറയാന്‍ ബാക്കിവചേച്ചും പോയ
ഇന്നലെകള്‍ക്ക്…….
ഹൃദയത്തില്‍….
സ്നേഹത്തിന്‍റെ കയ്യൊപ്പ് കോറിയിട്ട
പ്രിയ പ്രണയിനിക്ക് ……….”
” ണർർർർണർർർർണർർർർ ”
നിർത്താതെ ഉള്ള അലാം സൗണ്ട് കേട്ടു കൊണ്ട് ആണു ഞാൻ കണ്ണു തുറക്കുന്നത് ,ടൈം പീസിൽ നോക്കിയപ്പോ സമയം അഞ്ചിനോട് അടുക്കുന്നു.
സമയം അഞ്ച് ആകുന്നത് ഒള്ളു എന്നു കണ്ട ഞാൻ എഴുനേല്ക്കാതെ കിടക്കയിൽ തന്നെ കിടന്നു.
രണ്ടു ദിവസത്തെ മീറ്റിംഗ് കഴിഞ്ഞു ഇന്നലെ രാത്രിയാണ് ഞാൻ വിശാഖപട്ടണത്ത് നിന്നും എറണാകുളത്തു ഉള്ള എന്റെ ഫ്ലാറ്റിൽ തിരിച്ചു എത്തിയത്.
കണ്ണടച്ചു കുറച്ചു നേരം കൂടി ഉറങ്ങാൻ ശ്രമിച്ചു പക്ഷെ സന്തോഷം ആണൊ ആകാംഷ ആണൊ എന്നു അറിയില്ല പിന്നിട് ഉറക്കം വന്നില്ല .കുറച്ചു വർഷങ്ങൾക്കു ശേഷം മിനിഞ്ഞാന്ന് വന്ന ഫോൺ കാൾ അതായിരുന്നു എന്റെ മനസ് മുഴുവൻ.
“അതെ ഇന്ന് കഴിഞ്ഞു നാളെ അവളുടെ കല്യാണം ആണ്… “
!കഴിഞ്ഞു പോയ നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി !
ഞാൻ അഖിൽ. എല്ലാവരും എന്നെ അഖി എന്നു വിളിക്കും. പത്ത്മുപ്പതു വയസ്സ് ഉള്ള ഞാൻ ഇതിനോടകം തന്നെ ദൈവത്തിന്റെ പല പരിക്ഷകളും ദുരന്തങ്ങളും അഭിമുഖീകരിച്ചു കഴിഞ്ഞിരുന്നു.
പ്രണയ വിവാഹം ആയിരുന്നു എന്റെ അച്ഛന്റേം അമ്മയുടെയും. അതിന്റെ പേരിൽ അവർക്ക് നാട് ഉപേക്ഷിച്ചു അകലെ ഉള്ള ചെറുപട്ടണത്തിൽ താമസം ആകേണ്ടി വന്നു. അവിടെന്നു അവരുടെ പ്രണയജീവിതം ആരംഭിക്കുക ആയിരുന്നു. അവരുടെ ആ പ്രണയത്തിൽ ആദ്യം പൂത്തുലഞ്ഞ പുഷ്പം ആയിരുന്നു ഞാൻ. പിന്നിട് അഞ്ച് വർഷം എടുത്തു എനിക്ക് ഒരു സുന്ദരി പെങ്ങളെ കിട്ടാൻ അവളും കൂടി വന്നതോടെ ഞങ്ങളുടെ ചെറു കുടുംബം ഒരു സ്വർഗരാജ്യം ആയിരുന്നു.
നല്ല മാർക്കോടെ പ്ലസ്ടു പാസ് ആയാ ഞാൻ ഡിഗ്രി ക്കു ചേർന്നു രണ്ടു വർഷം തികക്കുന്ന മുന്നേ ദൈവം കൊടുത്തു അയച്ച ആ പണി എന്റെ വീട്ടിൽ എത്തിച്ചേർന്നു. ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ടു ഞാൻ എന്റെ അനിയത്തി സനയെയും കൂട്ടി വീട്ടിലേക്ക് നടക്കുക ആയിരുന്നു. അവൾ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു. അന്ന് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത് ആണ് . ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്ന കാഴ്ച. അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും താങ്ങാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അതു . വീടിനു മുൻപിൽ മൂടി പുതച്ച നിലയിൽ കിടത്തിയിരിക്കുന്ന അമ്മയുടെ മൃതദേഹത്തേ കെട്ടിപ്പിച്ചു ഞങ്ങൾ എത്ര നേരം കരഞ്ഞു എന്നു എനിക്ക് തന്നെ അറിയില്ല.
ഞങ്ങളുടെ എല്ലാ സന്തോഷവും കത്തി ചാമ്പലായത് അന്നായിരുന്നു. അമ്മയുടെ വൃക്ക യുടെ തകരാർ അച്ഛൻ ഞങ്ങളിൽ നിന്നും മറച്ചു വെച്ചു രോഗം മൂർച്ഛിച്ചപ്പോൾ അമ്മ ഞങ്ങളെ വിട്ടു പോയി. മക്കൾ വിഷമിക്കും എന്നു കരുതി അവർ ആ രഹസ്യം ഞങ്ങളോട് പറഞ്ഞില്ല . അമ്മ പോയതോടെ അച്ഛനും ആകെ തകർന്നു . അമ്മയെ ജീവനോളം സ്നേഹിച്ച ആ മനുഷ്യനു അമ്മയുടെ വേർപാട് വളരെ ഏറെ മാനസികമായി തളർത്തി. അമ്മയുടെ ചികിത്സക്കായി വീടും ഓട്ടോയും എല്ലാം പണയപെടുത്തിയിരുന്നു അധികം താമസിക്കാതെ എല്ലാം ഞങ്ങൾക്ക് നഷ്ടം ആയി കൂട്ടത്തിൽ സ്നേഹനിധി ആയാ അച്ഛനെയും. ഞങ്ങളെ ഒറ്റക്ക് ആക്കി അച്ഛൻ ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചു.
അതോടെ ഞാനും സനയും മാത്രം ബാക്കി ആയി. സനയെ ഞാൻ ഒരു മഠം നടത്തുന്ന സ്കൂളിൽ ചേർത്തു അവളെ അവിടെ ഹോസ്റ്റലിൽ നിർത്തി . എന്റെ പഠിപ്പ് ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു .ഞാൻ ഒരു ഹോട്ടലിൽ സ്പ്ലയെർ ആയി കയറി, ഒരു ആറു മാസം ഞാൻ അവരുടെ ആട്ടും തുപ്പും സഹിച്ചു അവിടെ അടിമ യെ പോലെ ജോലി ചെയ്തു. പിന്നിട് ഒരു ദിവസം ഹോട്ടലിൽ വന്ന അച്ഛന്റെ പഴയ സ്നേഹിതൻ എന്നെ അവിടെ വെച്ചു കണ്ടപ്പോൾ എന്നെ അവിടെനിന്നും പറിച്ചു മാറ്റി. അദ്ദേഹം എന്നെ കരിംക്ക എന്ന ഒരു ബിസിനസ് കാരന്റെ വീട്ടിലേക്ക് ജോലിക്ക് ആയി ക്ഷണിച്ചു .
അങ്ങനെ ഞാൻ ഇരുപതാം വയസിൽ കരിംക്ക യുടെ വീട്ടിൽ എത്തിപ്പെട്ടു. കരിംക്ക നല്ല മനുഷ്യൻ ആയിരുന്നു എന്റെ അവസ്ഥ അറിഞ്ഞു എന്നെ അവിടെ ജോലിക്ക് എടുത്തു. കരിംക്ക ക്കു ടൗണിൽ രണ്ടു മൂന്ന് കടകളും ഒരു ചെറിയ അഡ്വെർടൈസ് മെന്റ് കമ്പനി യും ഉണ്ട്. ചെറിയ രീതിയിൽ ഓട്ടോ ഒക്കെ ഓടിച്ചിരുന്ന ഞാൻ കരിംക്കയുടെ കാറിന്റെ ഡ്രൈവർ ആയി മാറി . കരിംക്ക എനിക്ക് ഡ്രൈവിംഗ് ലൈസെൻസ് ഉം എടുത്തുതന്നു. ഞാൻ ആ വീട്ടിലെ ഡ്രൈവർ മാത്രം അല്ല ആ വീട്ടിലെ ഒരു കാര്യസ്ഥൻ പോലെ ആയിരുന്നു എന്റെ ജോലി.
കരിംക്ക ക്കു രണ്ടു പെൺകുട്ടികൾ ആണ് ഉണ്ടായിരുന്നത്. മൂത്തത് നസ്റിൻ എന്ന നെസിയും രണ്ടാമത്തേത് നൂർജഹാൻ എന്ന നൂറ യും . നെസി എന്റെ അനിയത്തി സന യുടെ പ്രായം ആയിരുന്നു ഞാൻ അവിടെ ചെല്ലുന്ന സമയം അവൾ പ്ലസ്‌വണിൽ പഠിക്കുക ആയിരുന്നു . നൂറ ആറിലും . കരിംക്ക യുടെ ഭാര്യ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. അതിനാൽ അവരുടെ വീട്ടിൽ ഇക്ക യും ആ രണ്ടു പെൺകുട്ടികളും ഒരു വേലക്കാരി രഹ്ന ഇത്തയും മാത്രമേ ഉണ്ടായിരുന്നു ഒള്ളു .
വീടിനു വെളിയിൽ ഉള്ള വാച്ച്മാൻ ന്റെ റൂമിന്റെ തൊട്ടടുത്തു ഉള്ള ഒരു ചെറിയ റൂമിൽ ആയിരുന്നു എന്റെ താമസം . ഭക്ഷണം കഴിക്കേണ്ട സമയം ആകുമ്പോൾ അടുക്കള ഭാഗത്തു ചെന്നാൽ മതി രഹ്ന ഇത്ത എല്ലാം എനിക്ക് എടുത്തു വെച്ചിട്ടുണ്ടാകും.
ഞാൻ ചെന്ന നാൾ മുതൽ നൂറ ഞാനും ആയി കമ്പനി ആയി.ഒരു കാന്താരി കുട്ടി ആയിരുന്നു അവൾ . നെസി അധികം സംസാരിക്കില്ല എങ്കിലും എന്നോട് വലിയ കാര്യം ആയിരുന്നു,
എല്ലാദിവസവും രാവിലെ ഞാൻ ഇക്കയെ ടൗണിൽ ആക്കിയിട്ട് തിരിച്ചു വീട്ടിൽ വരും പിന്നിട് നെസിയെയും നൂറയെയും ഞാൻ സ്കൂളിൽ വിട്ടതിനു ശേഷം ആണ് ഇക്ക യുടെ അടുത്തു പോയിരുന്നത്. അങ്ങനെ അതൊരു ദിനചര്യ പോലെ മൂന്ന് വർഷം കഴിഞ്ഞു.
ഇതിനോടകം നൂറ എന്റെ കുഞ്ഞു പെങ്ങൾ ആയി മാറി, അവളുടെ കുട്ടികളിയും എല്ലാം ഞാൻ ആസ്വദിച്ചു സന അടുത്ത് ഇല്ലാത്ത വിഷമം നൂറ ഉള്ളത് കൊണ്ട് കുറഞ്ഞു. എന്നാലും മാസത്തിൽ ഒരിക്കൽ സന എന്റെ അടുത്ത് വന്നു നിൽക്കാറുണ്ട്.സന നൂറായും നെസി യും ആയി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു.
അങ്ങനെ നെസി എൻട്രൻസ് കോച്ചിങ് നു ചേർന്ന സമയം. അവളുടെ കോച്ചിങ് സെന്റർ ഇത്തിരി ദൂരെ ആയിരുന്നു .
“അഖിലേട്ട പോകാം “
ഞാൻ കരിംക്ക യെ ഓഫീസിൽ കൊണ്ട് ആക്കി തിരിച്ചു വന്നു കാറിന്റെ അടുത്ത് നിൽകുമ്പോൾ പിന്നിൽ നിന്നും നൂറ യുടെ ശബ്ദം കേട്ടു.
“ആ നൂറു റെഡി ആയോ ?,ഇന്ന് നേരത്തെ ആണുലോ “
പതിവിലും നേരത്തെ അവളെ കണ്ട ഞാൻ അവളോട് ചോദിച്ചു.
“ചേട്ടൻ മറന്നു പോയോ ഇത്താത്ത ക്കു ഇന്നല്ലേ കോച്ചിങ് ക്ലാസ്സ് തുടങ്ങുന്നത് “
നൂറ പറഞ്ഞു.
“ഓഹ് ശെരി ആണലോ,നിന്നെ കൊണ്ട് വിട്ടിട്ടു വേണം അല്ലോ ഇത്താത്ത യെ കോച്ചിങ് ക്ലാസ്സിൽ ആക്കാൻ “
“ഉം “
,അവൾ ഒന്നു മൂളിയിട്ട് വന്നു വണ്ടിയുടെ മുന്നിലെ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.
ഞാൻ വന്ന കാലം മുതലേ നൂറ എന്റെ കൂടെ വരുമ്പോൾ വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരിക്കുക ഒള്ളു. നെസി ആണെങ്കിൽ പുറകിലും. നെസി അധികം സംസാരിക്കുന്ന പ്രകൃതം അല്ല ആവിശ്യത്തിന് മാത്രമ്മേ അവളുടെ ആ പവിഴധാരകൾ ചിലക്കുക ഒള്ളു. . എന്നാൽ നൂറ നേരെ തിരിച്ചു ആയിരുന്നു അവൾ വായ് തുറന്നാൽ പിന്നെ അടക്കില്ല ഇങ്ങനെ കലപില എന്നു ചിലച്ചോണ്ട് ഇരിക്കും.
“അല്ല നൂറു , ഈ ഇത്താത്ത യെ കാണാൻ ഇല്ലല്ലോ ?”
കുറച്ചു നേരം കാത്തു നിന്നിട്ടും നെസി യെ കാണാത്തൊണ്ടു ഞാൻ ചോദിച്ചു. ഞാൻ നൂറ ഇരിക്കുന്ന ഭാഗത്തു ചെന്നു നിന്നു കൊണ്ട് ചോദിച്ചു.
“ആ , എനിക്ക് അറിയില്ല, എവിടെ പോയി കിടക്കുന്നോ ആവോ ?”
“എന്താ നൂറു ഇത്താത്ത യും ആയി വഴക്ക് ഇട്ടോ ?”
അവളുടെ ദേഷ്യപെട്ടുള്ള സംസാരം കേട്ട ഞാൻ അവളോട് ചോദിച്ചു.
“എല്ലാം ഞാൻ തന്നെ ചെയ്യണം എന്നു വെച്ചാൽ എങ്ങനെ ആണ് കുറെ നാൾ ആയി ഞാൻ ഇത് സഹിക്കുന്നത്, എനിക്ക് മതിയായി ഇനിയെങ്കിലും സ്വയം ചെയ്തു പഠിക്കട്ടെ “
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
“അല്ല നൂറു എന്തു പഠിക്കണ കാര്യം ആണ് ?എനിക്ക് മനസ്സിൽ ആയില്ല”
“ഒന്നുല്യാ ,ചേട്ടന് എല്ലാം വഴിയേ മനസ്സിൽ ആകും “
അവൾ അതും പറഞ്ഞു ബാഗിൽ നിന്നും ചെറിയ നോട്ട് എടുത്തു എന്തോ എഴുതാൻ തുടങ്ങി.
ഇവൾ എന്താ ഉദ്ദേശിക്കുന്നത്. ഞാൻ കുറച്ചു നേരം അതും ആലോചിച്ചു അവിടെ നിന്നു.
പെട്ടെന്ന് ആണ് എന്തോ ഒരു വെളിച്ചം ഒരു മിന്നായം പോലെ എന്റെ കണ്ണിലേക്ക് അരിച്ചു കയറിയത്.
ഞാൻ അതു എന്താണെന്നു അറിയാനായി ഞാൻ കാറിന്റെ അടുത്തേക്ക് നോക്കി അപ്പോ കാറിന്റെ പുറകിലത്തെ വിന്ഡോ ഗ്ലാസിൽ ഒരു തിളക്കം കണ്ടു ഞാൻ തിരിഞ്ഞു വീടിന്റെ വാതിലിലേക്ക് നോക്കി.
എന്റെ കണ്ണുകളെ കുളിർമ ഏകി കൊണ്ട് , ഒരു സ്വർണ്ണനിറത്തിൽ ഉള്ള ഒരു സൽവാർ സൂട്ട് ഇട്ടു കൊണ്ട് നെസി ഇറങ്ങി വരുന്നത് കണ്ടത്. അവളുടെ ഡ്രെസ്സിൽ സൂര്യപ്രകാശം അടിച്ചതിന്റെ റിഫ്ലെക്ഷൻ ആയിരുന്നു ഞാൻ കാറിന്റെ വിൻഡോയിൽ കണ്ടത്.
നല്ല നിറമുള്ള അവളുടെ ശരീരത്തിന് ആ ഡ്രസ്സ് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.
വട്ടമുഖം ആയിരുന്നു അവളുടേത്. സുറുമ ഇട്ട വിടർന്ന കണ്ണുകൾ , പൂച്ച കണ്ണ് പോലെ അല്ലെങ്കിലും എല്ലാവരിലും നിന്നും ചെറിയൊരു വിത്യാസം അവളുടെ സുന്ദരമാർന്ന ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ചെറിയ നെറ്റിത്തടം. മുഖത്തിനു ഇണങ്ങിയ ചെറിയ മൂക്ക്. അതിനു താഴെ ചെറു പവിഴ ചുണ്ടുകൾ . നല്ല മിനുസമാർന്ന കവിൾത്തടം. പൂഞ്ചിരി തൂകുമ്പോൾ കവിളത്തു വിരിയുന്ന ചെറു നുണക്കുഴി. കഴുത്തിൽ ചെറിയ സ്വർണനെക്ലേസ് അതിന്റെ അറ്റത്തെ ലവ് ഷെയ്പ്പിൽ ഉള്ള ലോക്കറ്റ് അവളുടെ ഭംഗി വർധിപ്പിക്കുന്നു. ആവശ്യത്തിനുള്ള പൊക്കവും, അധികം വണ്ണം ഇല്ലാത്ത നല്ല ഷെയ്പ്പിൽ ഉള്ള ശരീരവും അവളുടെ ഭംഗി കൂട്ടുന്നു, എല്ലാം കൊണ്ട് ഒരു മാലാഖ യെ പോലെ തോന്നിച്ചു അവളെ. ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി. അവൾ പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ നോക്കി ഒരു നാണം കലർന്ന മുഖത്തോടെ അവൾ കാറിൽ കയറി. എന്നാൽ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു പോയ അതൊന്നും അറിഞ്ഞില്ല., ഞാൻ ഒരു സ്വപ്‌ന ലോകത്തു ആയിരുന്നു. മൂന്ന് വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് എന്നാലും ഓരോ തവണ അവളെ കാണും തോറും എന്റെ മനസ്സിൽ അവളുടെ ചിത്രം ആഴത്തിൽ പതിയും. കിട്ടില്ല എന്നു അറിഞ്ഞിട്ടും ആ കനിയെ ഞാൻ എന്റെ മനസ്സിൽ പ്രതിഷിടിച്ചു, എന്തോ അവളെ എനിക്ക് വളരെ അധികം ഇഷ്ടം ആണു , അവൾക്കു തിരിച്ചു എന്നോട് ഇഷ്ടം ഉണ്ടോന്നു അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ മൂന്നു വർഷം കൊണ്ട് എന്റെ അടുത്തുള്ള അവളുടെ പെരുമാറ്റം എന്നെ അവൾക്കു ഇഷ്ടമാണെന്നുള്ള സൂചന നൽകുന്നുണ്ട്,
“അഖിലേട്ടാ , വണ്ടി എടുക്ക് “
നൂറ യുടെ ശബ്ദം എന്നെ സ്വപ്നലോകത്തു നിന്നും താഴെ ഇറക്കി.
ഞാൻ പെട്ടന്ന് തന്നെ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി.
കാർ പതിയെ റോഡിലൂടെ പോയിക്കൊണ്ടിരുന്നതോടൊപ്പം എന്റെ മനസ്സ് നെസിയിലേക്കും പോയി…
!ആദ്യം ആയി ഞാൻ ഇക്ക യുടെ വീട്ടിൽ വന്ന ദിവസം. !
അച്ഛന്റെ സുഹൃത്ത് പറഞ്ഞത് അനുസരിച്ചു ഞാൻ രാവിലെ തന്നെ ഹോട്ടലിന്റെ അടുത്തുള്ള കുടുസു മുറിയിൽ നിന്നും എന്റെ ഒരു പഴയ ബാഗും രണ്ടു ജോഡി ഡ്രെസ്സും ആയി ഞാൻ കരിംക്ക യുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
അങ്ങനെ അച്ഛന്റെ സുഹൃത്ത് പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ അവസാനം ആ വീടിനു മുൻപിൽ എത്തിപ്പെട്ടു.
ഒരു രണ്ടു നില ബംഗ്ലാവ് ആയിരുന്നു അതു .
ഗേറ്റ് നു അടുത്ത് ഒരു സെക്യൂരിറ്റികാരൻ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ട് നിൽക്കുന്നു.
ആൾ എന്നെ കണ്ടപ്പോൾ അടുത്തു വന്നു എന്താ കാര്യം എന്നു തിരക്കി,.
ഞാൻ വന്ന കാര്യം അയാളോട് പറഞ്ഞു .
അതുകേട്ട അയാൾ എനിക്ക് മുൻപിൽ ആ വലിയ ഗേറ്റ് തുറന്നു.
ഞാൻ ആ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.
ഒരു വൈറ്റ് കളറിൽ നല്ല ഭംഗിയുള്ള ഒരു ബംഗാവ് ആയിരുന്നു അതു . വീടിനു മുൻപിൽ പോർച്ചിൽ ഒരു മുന്തിയ ഇനം ബ്ലാക്ക് കാർ കിടക്കുന്നു.
വീടിന്റെ വൈറ്റ് കളറും ആ കാറിന്റെ ബ്ലാക്ക് കളറും ഒരു പ്രത്യേക ഭംഗി നൽകുന്നു.
പിന്നെ സെക്യൂരിറ്റി റൂമിനോട് ചേർന്നു ഒരു ചെറിയ ഔട്ട്‌ഹൌസും. അതിനടുത്തു പുൽ മൈതാനവും. എല്ലാം കൊണ്ടും കണ്ണിനു കുളിർമ്മ ഏകുന്ന കാഴ്ച ആയിരുന്നു അവിടെ.
ഞാൻ ചുറ്റും പാടും വീഷിച്ചു കൊണ്ട് , ഞാൻ ബെൽ സ്വിച്ചിൽ വിരൽ അമർത്തി.
“”തലേന്ന് ഞാനും എന്റെ അച്ഛന്റെ സുഹൃത്തും കൂടി കരിംക്ക യെ ഓഫീസിൽ പോയി കണ്ടിരുന്നു.
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ , കരിംക്ക, എന്നിക്ക് ജോലി തരാം എന്നു ഉറപ്പ് പറഞ്ഞു , പിന്നെ അടുത്ത ദിവസം രാവിലെ തന്നെ എന്നോട് വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു.
അങ്ങനെ ആണ് ഞാൻ ഇവിടെ എത്തി പെട്ടത്. “
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വാതിൽ തുറന്നു പുറത്തേക്കു വന്നു.
“ആരാ എന്താ ” എന്നർത്ഥത്തിൽ എന്നെ കണ്ടപ്പോൾ ആ കുട്ടി നോക്കി
“സാർ വരാൻ പറഞ്ഞിരുന്നു ഇന്നലെ “
ഞാൻ ആ കുട്ടിയോട് പറഞ്ഞു.
“ഞാൻ വാപ്പച്ചി യെ വിളിച്ചിട്ട് വരാം ” എന്നു പറഞ്ഞു ആ പെൺകുട്ടി അകത്തേക്ക് ഓടി പോയി.
ഞാൻ കുറച്ചു നേരം അവിടെ കാത്ത് നിന്നു.
“ആ അഖി വന്നോ “
എന്നു ചോദിച്ചു കൊണ്ട് കരിംക്ക പുറത്തേക്കു വന്നു.
“ഉം “
“വഴി ഒന്നും തെറ്റി ഇല്ലല്ലോ “
“ഇല്ല സാർ “
“ഉം , ശരി,അഖിലിനു താമസം ഇവിടെ ഏർപ്പാട് ആക്കിയിട്ടു ഉണ്ട്, ഇവിടെ താമസിക്കുന്നതിൽ അഖിലിനു ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ? “
“ഇല്ല സാർ “
“ഉം “
പിന്നിട് കരിംക്ക എനിക്ക് താമസിക്കാൻ ആയി സെക്യൂരിറ്റി റൂമിനോട് ചേർന്നുള്ള ഔട്ട്‌ഹൌസ് കാണിച്ചു തന്നു.
ഞാൻ ബാഗ് ഔട്ട് ഹൌസിൽ കൊണ്ട് വെച്ചതിനു ശേഷം കരിംക്ക പറഞ്ഞത് അനുസരിച്ചു ഞാൻ പോർച്ചിലേക്ക് ചെന്നു . കരിംക്ക അവിടെ റെഡി ആയി നില്കുന്നുണ്ടായിരുന്നു.
ഞാൻ കരിംക്ക യുടെ അടുത്തേക്ക് ചെന്നു .
“ഇന്നാ, ഇനിമുതൽ ഇതിന്റെ സാരഥി നിയാണ് “
ഇക്ക അതും പറഞ്ഞു എന്റെ കൈകളിലേക്ക് കാറിന്റെ ചാവി തന്നു.
ചെറിയ രീതിയിൽ ഓട്ടോ യും പിന്നെ ഹോട്ടലിൽ ആയിരുന്നപ്പോൾ ഇടയ്ക്കിടെ പച്ചക്കറി വാങ്ങാൻ പോകുന്ന വാനും ഓടിച്ചുള്ള ചെറിയ പരിചയമേ ഉണ്ടായിരുന്നൊള്ളു. എന്നാലും ഞാൻ അച്ഛനെ മനസ്സിൽ ധ്യാനിച്ച് ആ താക്കോൽ വാങ്ങി.
ആദ്യം കുറച്ചു പാടായിരുന്നു എങ്കിലും ഒരുവിധത്തിൽ ഞാൻ ഇക്കയെം കൊണ്ട് ആ കാറിൽ ഓഫീസിൽ എത്തിപ്പെട്ടു.
“അഖി, കൊള്ളാം വേഗം തന്നെ നിനക്ക് ലൈസെൻസ് എടുക്കാൻ ഉള്ള കാര്യങ്ങൾ ഞാൻ റെഡി ആക്കാം, “
“ഉം “
“പിന്നെ , നീ വീട്ടിലേക്ക് പൊക്കൊളു എന്നിട്ട് പിള്ളേരെ സ്കൂളിൽ വിട്ടിട്ട് ഇങ്ങോട്ടേക്ക് വന്നാൽ മതി “
“ശെരി സാർ “
“എന്നെ സാർ എന്നൊന്നും വിളിക്കേണ്ട എല്ലാവരും വിളിക്കണ പോലെ ഇക്ക എന്നു വിളിച്ചാൽ മതി “
എന്റെ സാറേ വിളികേട്ട് ഇക്ക എന്നോട് പറഞ്ഞു.
“ഉം “
ഇക്ക പിന്നെ കാറിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു.
ഞാൻ പിന്നെ ആ കാറും എടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു . ഓട്ടോമാറ്റിക് ഗിയർ ആയതു കൊണ്ട് കാർ ഓടിക്കാൻ നല്ല സുഖം ആയിരുന്നു, തിരിച്ചു വീട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങും കൂടെ ആയപ്പോൾ എനിക്ക് ഡ്രൈവിംഗ് നല്ല ഫ്രീ ആയി.
ഞാൻ ഇക്കയുടെ വീട്ടിൽ എത്തിയപ്പോൾ ,
ആ ചെറിയ പെൺകുട്ടി വീടിനു മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ കാർ തിരിച്ചു പുറത്തേക്കു പോകാൻ ഉള്ള രീതിയിൽ ഇട്ടു .
അപ്പോഴേക്കും ഒരു ബാഗും ആയി ആ പെൺകുട്ടി കാറിന്റെ ഫ്രണ്ട് സീറ്റിൽ വന്നു കയറി.
“പുതിയ ഡ്രൈവർ ആയിരുന്നല്ലേ “
ആ കുട്ടി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതെ മേം “
ഞാൻ പറഞ്ഞു.
“മേം ഓഹ് ഞാനോ, “
“അല്ല പിന്നെ ഞാൻ എന്താ വിളിക്കാ സാറിന്റെ മോള് അല്ലെ “
“സാറിന്റെ മോള് ഒക്കെ തന്നെ ആണു എന്നെ നൂറ എന്നു വിളിച്ചാൽ മതി നൂർജഹാൻ ആണു ശെരിക്കും ഉള്ള പേര് “
അവൾ പറഞ്ഞു.
“ഉം “
“അല്ല ഇക്കയുടെ പേരെന്താ? “
“അഖിൽ “
“ഓഹ് അപ്പൊ ഇക്ക അല്ലല്ലേ ചേട്ടൻ ആണു അഖിലേട്ടൻ എന്നു വിളിക്കാം “
“നൂറു നു എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചോ ചേട്ടൻ എന്നോ ഇക്കയെന്നോ “
“ഉം, അഖിലേട്ടൻ അതു മതി, “
അവൾ പറഞ്ഞു .
“എന്നാ നമുക്ക് പോകാം “
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ട് ചോദിച്ചു,
“ഹേയ് , നിക്ക് , ഒരാൾ കൂടി വരാൻ ഉണ്ട് “
“അതാരാ “
എന്ന ഭാവത്തിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.
“ഒരു പുസ്തകപ്പുഴു കൂടി വരാൻ ഉണ്ട് “
“പുസ്തകപുഴുവോ? “
“അതെ എന്റെ ഇത്താത്ത,ഫുൾ ടൈം പുസ്തകത്തിന്റെ മുൻപിൽ ആണ്,പഠിത്തം കൂടി പത്തിൽ റാങ്ക് ഒക്കെ കിട്ടി “
“നൂറു ന്റെ ചേച്ചി കൊള്ളാലോ “
“ഉം, അതു എല്ലാത്തിനും ഫസ്റ്റ് ആയതു കാരണം എനിക്ക് ആണു പാട് “
അതിനു മറുപടി എന്നോണം ഞാൻ ഒന്നു ചിരിച്ചു.
“ദേ വരുന്നുണ്ട്,”
നൂറ പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ അവിടേക്ക് നോക്കിയപ്പോൾ. ഒരു ബാഗും തൂക്കി പിടിച്ചു യൂണിഫോം ഇട്ടുകൊണ്ട് ഒരു പെൺകുട്ടി നടന്നു വരുന്നു . കാറിന്റെ ഉള്ളിൽ നിന്നും നോക്കിയത് കാരണം എനിക്ക് ആളുടെ രൂപം ഒന്നും വ്യക്തമായില്ല.
“അതെ അഖിലേട്ടാ ഞാൻ പുസ്തകപ്പുഴു എന്നു വിളിച്ചത് പറയല്ലേ ട്ടോ “
നൂറ എന്നോട് പറഞ്ഞു.
“ഉം “
അപ്പൊഴേക്കും അവളുടെ ഇത്താത്ത വന്നു കാറിന്റെ പുറകിൽ കയറി.
ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു അവളെ നോക്കി.
അവൾ ഡോർ അടച്ചു മുൻപോട്ടു തിരിഞ്ഞതും എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ ഉടക്കി,
അവളെ കണ്ടപ്പോൾ എന്റെ ഉള്ളിലുടെ ഒരു സ്പാർക്ക് കടന്നു പോയി, മുൻപ് എവിടെയോ കണ്ടു മറന്ന മുഖം ആയി തോന്നിച്ചു , അവളുടെ കണ്ണുകൾ അതു എന്നെ അവളിലേക്ക് ആകർഷിക്കുന്ന പോലെ , ഞാനും അവളും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരിന്നു. അവളും എന്റെ അതെ അവസ്ഥയിൽ തന്നെ ആണെന്ന് തോന്നി പോയി.
“അഖിൽചേട്ടൻ “
ഞങ്ങളുടെ കണ്ണുകൾ തമ്മിലുള്ള നോട്ടത്തിനിടയിൽ അവളുടെ പവിഴധാരങ്ങൾ എന്റെ പേര് മന്ത്രിച്ചു.
“ഹേയ് ഇവൾക്ക് എന്റെ പേര് എങ്ങനെ മനസ്സിൽ ആയി “
ഞാൻ ഒന്നു ഞെട്ടി,
“ഇത്താത്തക്കു അറിയോ ഈ ചേട്ടനെ? “
നൂറ യുടെ ശബ്ദം ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകൾ തമ്മിലുള്ള നോട്ടത്തിൽ തടസം സൃഷ്ടിച്ചു.
ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ വിട്ടകന്നപ്പോൾ, അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു അവൾക്കു.
“അല്ല എന്റെ പേര് എങ്ങനെ മനസ്സിൽ ആയി “
ഞാൻ ചോദിച്ചു.
“ചേട്ടന് എന്നെ മനസ്സിൽ ആയില്ലേ? “
“ഓർമ്മ കിട്ടുന്നില്ല , നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? “
“പിന്നെ ഒന്ന് രണ്ടു തവണ “
“എവിടെയോ കണ്ടപോലെ തോനുന്നു പക്ഷെ എവിടെ ആണെന്ന് ഓർമയില്ല “
ഞാൻ കുറെ ആലോചിച്ചിട്ടും എനിക്ക് അവളെ മനസ്സിൽ ആയില്ല.
“നല്ല ഓർമശക്തി ഉള്ള ആളായിരുന്നു ഇപ്പൊ എന്തു പറ്റി “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതു “
“ഞാൻ തന്നെ പറയാം, ചേട്ടൻ ആലോചിച്ചു കഷ്ടപ്പെടേണ്ട “
“ഉം “
“ഒരു വർഷം മുൻപ് ഒരു ക്വിസ് കോംപറ്റീഷൻ നു പങ്കെടുത്തത് ഓർമ്മയുണ്ടോ “
“ഓഹ്, നെസ്‌റിൻ “
“ഉം. “
അവൾ ചിരിച്ചു കൊണ്ട് മൂളി.
“കഴിഞ്ഞ വർഷം ഞാൻ കോളേജിൽ നിന്നും ഒരു ക്വിസ് കോപംറ്റീഷനിൽ പങ്കെടുത്തിരുന്നു അതിൽ ജില്ലാ തലത്തിൽ ഫസ്റ്റ് എത്തിക്കഴിഞ്ഞു പിന്നിട് സ്‌റ്റേറ്റിൽ പങ്കെടുത്തു അവിടെ വെച്ചു എനിക്ക് ക്വിസ് കോമ്പറ്റീഷനിൽ പാർട്ണർ ആയി കിട്ടിയത് പത്താം ക്ലാസ്സിൽ പഠിക്കുന്ന നെസ്‌റിൻ നേ ആണു ഞങ്ങൾ രണ്ടാളും ഫൈനൽ സ്റ്റേജ് വരെ എത്തിയിരുന്നു പക്ഷെ എന്റെ നിർഭാഗ്യവശാൽ എന്റെ അമ്മയുടെ മരണം ഫൈനൽ കോമ്പറ്റീഷൻ ന്റെ തലേന്ന് ആയിരുന്നു പിന്നിട് എനിക്ക് അതിൽ പങ്കെടുക്കാൻ ആയില്ല,”
“നെസ്‌റിൻ ന്റെ വീട് ആയിരുന്നല്ലേ ഇത് ? “
ഞാൻ ചോദിച്ചു.
“ഉം.,,. അല്ല ചേട്ടൻ എന്താ ഇവിടെ? കോളേജിൽ പോകുന്നില്ലേ? “
അവൾ ചോദിച്ചു.
“അമ്മ മരിച്ചതിനു ശേഷം ഞാൻ പിന്നെ കോളേജിൽ പോയിട്ടില്ല “
“ഉം , ഞാൻ അറിഞ്ഞു, ഫൈനൽ സ്റ്റേജിൽ ചേട്ടനെ കാണാതിരുന്നപ്പോൾ ചേട്ടന്റെ കോളേജിലെ ചേച്ചിമാർ എന്നോട് പറഞ്ഞിരുന്നു അമ്മയുടെ കാര്യം “
“ഉം “
അമ്മയുടെ കാര്യം ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു തേങ്ങൽ അനുഭവപെട്ടു എന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു.
“ഈ ഇത്താത്ത യുടെ കാര്യം ഓരോന്നു പറഞ്ഞു ആ ചേട്ടനെ വേദനിപ്പിച്ചോളും “
എന്റെ കണ്ണ് നിറഞ്ഞത് കണ്ടു നൂറാ പറഞ്ഞു.
നെസി എന്റെ മുഖത്തേക്ക് നോക്കി സോറിട്ടോ എന്നു കാണിച്ചു..
ഞാൻ കുഴപ്പം ഇല്ല എന്ന രീതിയിൽ തല ആട്ടി.
“എന്നാ നമുക്ക് പോകാം ചേട്ടാ “
നൂറാ ചോദിച്ചു.
ഞാൻ കണ്ണുകൾ തുടച്ചു ഒന്നു പുഞ്ചിരിച്ചിട്ട് കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി.
എനിക്ക് അവിടത്തെ വഴി അത്ര പരിചയം അല്ലാത്തത് കൊണ്ട് നൂറാ വഴി പറഞ്ഞു തന്നു.
അങ്ങനെ നൂറാ പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിച്ചു അവസാനം അവരുടെ സ്കൂളിൽ എത്തി.
വൈകിട്ടു കാണാം എന്നു പറഞ്ഞു നൂറ ഇറങ്ങി പോയി.
നെസി ഒന്നും മിണ്ടിയില്ല പക്ഷെ അവൾ ഒരു ചിരി സമ്മാനിച്ചു കൊണ്ടാണ് ഇറങ്ങി സ്കൂളിലേക്ക് പോയത്.
പിന്നിട് ഞാൻ തിരിച്ചു ഇക്കയുടെ ഓഫീസിൽ പോയിട്ട് . അവിടത്തെ കുറച്ചു കറക്കം ഒക്കെ കഴിഞ്ഞിട്ട് വീണ്ടും തിരിച്ചു സ്കൂളിലേക്ക് പോയി അവിടെനിന്നും നെസിയെയും നൂറയെയും പിക് ചെയ്തു വിട്ടിൽ ആക്കി.
വൈകിട്ടു തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ നെസി ഒന്നും മിണ്ടിയില്ല അവൾ ഒരു ബുക്കും വായിച്ചു ഇരിപ്പുണ്ടായിരുന്നു. വെറുതെ അല്ല ഇവളെ പുസ്തക പുഴു എന്നു നൂറാ വിളിച്ചത് ഫുൾ ടൈം വായന ആണു, നൂറാ ആണെങ്കിൽ നേരെ തിരിച്ചും .
അങ്ങനെ അഞ്ചാറു മാസങ്ങൾ പിന്നിട്ടു . എല്ലാ ദിവസവും ഒരു പോലെ തന്നെ പോയി കൊണ്ടിരുന്നു ,
നെസി മാത്രം അധികം ഒന്നും സംസാരിക്കില്ല എന്നോട് എന്നാലും എന്നെ കാണുമ്പോൾ അവളുടെ മുഖത്തു നിറ പുഞ്ചരി ഉണ്ടാകും.
നെസി അവൾ എന്റെ ആണെന്നുള്ള തോന്നൽ ഇതിനോടകം എന്റെ മനസ്സിൽ രൂപ പെട്ടു കിട്ടാക്കനി ആണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി,
ഓരോ തവണ അവളെ കാണുമ്പോഴും എന്റെ മനസ്സ് അവളിലേക്ക് അടുക്കുന്ന പോലെ അവളുടെ സംസാരവും പുഞ്ചിരിയും എല്ലാം എന്നെ വേറെ ഏതോ ലോകത്തിൽ എത്തിക്കുന്ന മാതിരി, ഇതുവരെയും ഒരു പെൺക്കുട്ടിയോടും തോന്നാത്ത എന്തോ ഒരു ഇത് അവളുടെ കണ്ണുകൾ കാണുമ്പോൾ എനിക്ക് തോന്നി , കഴിഞ്ഞ ജന്മത്തിൽ അവൾ എന്റെ ആരോക്കെ ആന്നെന്നുള്ള തോന്നൽ എന്റെ മനസ്സിൽ കുടിയേറി
ഞാൻ മിക്കപ്പോഴും വണ്ടി ഓടിക്കുന്നുടെങ്കിലും ആ നേരം എല്ലാം എന്റെ മനസ്സ് മുഴുവൻ നെസിയിൽ ആയിരിക്കും.
വേണ്ട, വേണ്ട , ഇത് ശെരി അല്ല നിനക്ക് അതിനൊള്ള യോഗിത ഇല്ല , ആദ്യം ജോലി ചെയ്തു സനയെ ഒരു നല്ല നിലയിൽ ആകണം , അവളെ സേഫ് ആക്കിയത് നു ശേഷം മതി തന്റെ ജീവിതത്തെ കുറിച്ചുള്ള ആലോചന.
അവളെ കാണുമ്പോൾ അവളോട് എന്റെ മനസ്സ് അടുക്കുമ്പോൾ എന്റെ ഉള്ളിൽ ഇരുന്നു ആരോ ഇടക്ക് ഇങ്ങനെ മന്ത്രിക്കും.
എന്നാലും വണ്ടി ഓടിക്കുമ്പോൾ റിയർ വ്യൂ മിററിലൂടെ നെസിയുടെ മുഖം കാണുമ്പോൾ എന്തോ എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ പറ്റാത്ത പോലെ.
“എന്റെ മുതലാളി യുടെ മോള് ആണു അവളെ തനിക്കു കിട്ടില്ല അതിനൊള്ള യോഗിത ഇല്ല അതുമാത്രം അല്ല ഞങ്ങൾ വിത്യസ്ത മതവിശ്വാസികളും ആണു അതുകൊണ്ട് അവളെ മറക്കുന്നത് ആണു നല്ലത് “
എന്നോക്കെ ഞാൻ മനസ്സിൽ കുറെ തവണ ഉരുവിട്ടു . എന്നിട്ടും ഒരു ഫലവും ഇല്ല,അവളെ കാണുമ്പോൾ ഇതെല്ലാം മറക്കും,
ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടന്നു എന്നെങ്കിലും ഒരിക്കൽ അവൾ അതു മനസിലാക്കും എന്ന വിശ്വാസത്തോടെ…….
അങ്ങനെ ഒരു ദിവസം ഞാൻ നെസി യെയും നൂറയെയും ക്ലാസ്സിൽ നിന്നും തിരിച്ചു വീട്ടിൽ ആകിയിട്ട് ഞാൻ എന്റെ റൂമിൽ വന്നു കുറച്ചു നേരം വെറുതെ കിടന്നു . സമയം അഞ്ചു മണി ആവുന്നതേ ഉണ്ടായിരുന്നുള്ളു ഇക്കയുടെ അടുത്ത് ഒരു ഏഴുമണി ആകുമ്പോൾ പോയാൽ മതി അതുവരെ എനിക്ക് ഫ്രീ ടൈം ആണു.
കുറച്ചു നേരം ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കട്ടിലിൽ കിടക്കുമ്പോൾ ആണു യാശ്ച്ചികം ആയി ഞാൻ മേശപുറത്തു ഒരു ബുക്ക് ഇരിക്കുന്നത് കണ്ടത് .
ഞാൻ എഴുന്നേറ്റു ചെന്നു അതു എടുത്തു നോക്കി അതൊരു പഴയ മലയാളം നോവൽ ആയിരുന്നു. പണ്ടേ വായന ഇഷ്ടമായിരുന്ന ഞാൻ അത് എടുത്തു . സന രണ്ടു ദിവസം മുൻപ് വന്നുപോൾ മറന്നു വെച്ചതാണ് ആ നോവൽ എന്നു മനസ്സിൽ ആയി.
കോളേജ് പഠിത്തം ഒക്കെ നിന്നതോടെ വായനയും നിന്നിരുന്നു ഇനി ഒന്നെന്നു തുടങ്ങണം.
ഞാൻ ആ ബുക്കും എടുത്തു റൂമിന്റെ ടെറസിലേക്ക് കയറി . വായന ക്കു പറ്റിയ അന്തരീഷം ആയിരുന്നു ടെറസിൽ ഇക്കയുടെ വീടിന്റെ കോംബൗണ്ടിൽ പ്ലാവും മാവും പല വിധവൃക്ഷങ്ങൾ ഉള്ളത് കൊണ്ട് ചെറിയ ഒരു തണുപ്പും കുളിർമ ഏകുന്ന ചെറു കാറ്റും എപ്പോഴും ഉണ്ടാകും . ടെറസിൽ ഞാൻ അധികം കയറാറില്ല ഇടക്ക് ചാമ്പക്ക പറിക്കാനും മറ്റും മാത്രമേ കയറാറുള്ളൂ. ഒരു വലിയ ചാമ്പ ചാഞ്ഞു നിൽക്കുന്നത് ആ ടെറസിന്റെ മുകളിലേക്ക് ആണു.
ഞാൻ ടെറസിൽ പാരപ്പെറ്റിനോട് ചേർന്നു നിലത്തു ഇരുന്നു . ബുക്ക് നിവർത്തി വായന തുടങ്ങി .
അങ്ങനെ വായനയിൽ മുഴുകി ഇരിക്കുന്നതിനിടക്ക് ആണു റോസ് കളറിൽ നല്ല ഭംഗിയോട് ചാമ്പക്കയുടെ ഒരു കൂട്ടം കണ്ടത് ഞാൻ അതിൽ നിന്നും ഒരു മുഴുത്തത് നോക്കി പറിച്ചു.
പിന്നെ വായനയോടൊപ്പം അതും കടിച്ചു തിന്നോണ്ട് ഇരുന്നു.
“ഹോയ്, അഖിലേട്ടോ “
നൂറായുടെ സൗണ്ട് കേട്ടു ഞാൻ ബുക്കിൽ നിന്നും തലയുർത്തി നോക്കി.
ഞാൻ നോക്കുമ്പോൾ നൂറാ അവരുടെ വീടിന്റെ ബാൽക്കണി യിൽ നിൽക്കുന്നു . ഞാൻ ഇരിക്കുന്നതിന് നേരെ ആണു അവരുടെ വീടിന്റെ പുറത്തേക്കു നീണ്ടു കിടക്കുന്ന ബാൽക്കണി.
“ഹായ് “
ഞാൻ നൂറു നെ കണ്ടപ്പോൾ കൈ വീശി കാണിച്ചു .
“എന്താ പരിപാടി “
എന്നവൾ കൈകൊണ്ടു ചോദിച്ചു.
ഞാൻ അവൾക്കു ബുക്ക് ഉയർത്തി കാണിച്ചു കൊടുത്തു.
“ഓഹോ, ചേട്ടനും ഇണ്ടല്ലേ ഈ രോഗം”
നൂറ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഏത് രോഗം “
“ദേ ഇത് തന്നെ “
അവൾ ബൂക്കിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“ഉം “
ഞാൻ അതിനൊന്നു മൂളി.
“ദേ ഇവിടെ ഒരാളെ കണ്ടില്ലേ വന്നപ്പോൾ മുതൽ ഇരിക്കുന്നതാ “
അതും പറഞ്ഞു നൂറാ കുറച്ചു മാറി നിന്നു
അപ്പോഴാണ് ഞാൻ ബാൽക്കണി യിലേ ചെറിയ ബഞ്ച് പോലത്തെ ഊഞ്ഞാലിൽ ഒരു കൈയിൽ ബുക്കും പിടിച്ചു ഇരിക്കുന്ന നെസി യെ കാണുന്നത്.
“ഇവൾ ഇവിടെ ഉണ്ടായിരുന്നോ,ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ. “
ഞാൻ മനസ്സിൽ ഓർത്തു
നെസിയെ കണ്ടപ്പോൾ ഞാൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഒരു ഹായ് കാണിച്ചു പക്ഷെ അവൾ എന്നെ നോക്കിയത് പോലും ഇല്ല അവൾ എന്നെ കണ്ടില്ല എന്നു തോന്നുന്നു. അവൾ ബുക്കിലേക്ക് കണ്ണും നട്ട് ഇരിക്കുക ആണു.
അവൾ മൈൻഡ് ചെയ്‍തിരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.
“അതെ വായനയിൽ മുഴുകിയാൽ ഇത്താത്ത ഇങ്ങനെ ആണു ആരേം മൈൻഡ് ചെയ്യില്ല “
എന്റെ മുഖത്തെ വിഷമം കണ്ടിട്ട് നൂറാ പറഞ്ഞു.
ഞാൻ അതിനു മറുപടി എന്നോണം ഒന്നു ചിരിച്ചു,
കുറച്ചു കഴിഞ്ഞപ്പോൾ
“പിന്നെ കാണാം “
എന്നു പറഞ്ഞു നൂറാ ടാറ്റാ കാണിച്ചിട്ട് പോയി.
നെസി അപ്പോഴും നല്ല വായനയിൽ മുഴുകി ഇരിക്കുക ആണു, പിന്നെ ഞാൻ അവളെ ശ്രദ്ധിച്ചില്ല എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാനും നോക്കുന്നില്ല എന്നു കരുതി ഞാൻ ബുക്ക് വായന തുടർന്ന്
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ട് ഞാൻ ഫോൺ എടുത്തു .
ഇക്ക യുടെ കാൾ ആയിരുന്നു ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട്.
ഞാൻ വേഗം വായന നിർത്തി അവിടെന്നു എഴുന്നേറ്റു.
ആ സമയം ഞാൻ നെസി ഇരിക്കുന്ന ഇടത്തിലേക്ക് ഒന്ന് നോക്കി അവിടെ അപ്പൊ ആരെയും കാണാൻ ഉണ്ടായിരുന്നില്ല.
ഞാൻ പിന്നെ വേഗം തന്നെ റെഡി ആയി ഇക്കയുടെ അടുത്തേക്ക് പോയി.
പിന്നിട് എല്ലാദിവസവും ഞാൻ ആ നേരം ആകുമ്പോൾ വായിക്കാൻ ആയി ടെറസിൽ പോകും നെസിയും ഉണ്ടാകും ആ ഊഞ്ഞാലിൽ പക്ഷെ പഴയ പോലെ തന്നെ മൈൻഡ് ഒന്നും ചെയ്യില്ല .എന്നാലും അവളെ കണ്ടോണ്ട് ഇരിക്കലോ എന്നു കരുതി ഞാൻ ടെറസിൽ തന്നെ ഇരിക്കും.
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ . ഞാൻ നൂറയേം നെസിയെം കൂട്ടി ക്ലാസിലേക്ക് പോകുന്ന വഴി,
“അഖിലേട്ട, ഇപ്പോൾ എന്താ ടെറസിൽ കാണാത്തതു “
നൂറാ എന്നോട് ചോദിച്ചു.
“അതാ ആ നോവൽ വായിച്ചു കഴിഞ്ഞു, എന്റെൽ വേറെ ബുക്ക്‌സും ഒന്നും ഇരിപ്പില്ല അതാ ഞാൻ ടെറസ്സിൽ വരാത്തത് “
“ഉം “
അല്ല നൂറാ എന്താ ഇതിനെ പറ്റി ചോദിച്ചത് ഞാൻ ടെറസ്സിൽ ഇരിക്കുമ്പോൾ നൂറയെ അധികം കാണാറില്ലല്ലോ ,പിന്നെന്താ ഇവൾ ഇങ്ങനെ ചോദിച്ചത് .
ഞാൻ ടെറസിൽ ഇരിക്കുമ്പോൾ നെസി മാത്രമേ എല്ലാദിവസവും ഉണ്ടാകാറുള്ളൂ അവൾ ആണെങ്കിൽ എന്നെ ശ്രദ്ധികാറും ഇല്ല ,… ഇനി നെസി ആണൊ നൂറയോട് ഇത് ചോദിക്കാൻ പറഞ്ഞത് , അവൾ ഇനി എന്നെ ഞാൻ അറിയാതെ ശ്രദ്ധിച്ചിരുന്നോ???.
എന്റെ മനസ്സിൽ കൂടി കുറെ ഏറെ കാര്യങ്ങൾ കടന്നു പോയി .
ഞാൻ ഡ്രൈവ് ചെയുന്ന ഇടയിൽ പെട്ടന്ന് റിയർ വ്യൂ മിററിൽ നോക്കി.
എന്റെ കണ്ണുകൾ മിററിൽ പതിഞ്ഞപ്പോൾ നെസി പെട്ടന്ന് തല തിരിച്ചു വേറെ എവിടെ നോക്കി ഇരിക്കുന്നു.
അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി നെസി ഞാൻ മിററിൽ നോക്കുന്ന വരെയും അവൾ മിററിൽ എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു എന്നു.
ഞാൻ മിററിൽ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് കാർ ചവിട്ടി വിട്ടു…
അന്ന് വൈകുന്നേരം നെസിയെം നൂറയേം ക്ലാസിൽ നിന്നും തിരിച്ചു കൊണ്ട് വന്നു ഞാൻ റൂമിൽ വെറുതെ ഇരിക്കുക ആയിരുന്നു.
“ഡും. ഡും “
വാതിലിൽ മുട്ട് കേട്ടപ്പോൾ ഞാൻ എഴുനേറ്റ് വാതിൽക്കലിലേക്ക് ചെന്നു ,
ഞാൻ വാതിൽക്കലിൽ എത്തിയപ്പോൾ
“ഇതെന്താ നൂറാ , നീ പുസ്തക വില്പനക്ക് പോകുന്നോ “
ഒരു കെട്ട് പുസ്‌തകങ്ങളും ആയി എന്റെ മുൻപിൽ നിൽക്കുന്ന നൂറയെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം വക വെക്കാതെ അവൾ ആ പുസ്തകകെട്ടും പിടിച്ചു എന്നെ തളി മാറ്റി കൊണ്ട് റൂമിന്റെ അകത്തേക്ക് കടന്നു.
“അതെ ഇനി ബുക്ക് ഇല്ലാത്തതിന്റെ പേരിൽ വായന മുടക്കേണ്ട,ഒരു മാസത്തേക്ക് വായിക്കാൻ ഉള്ളത് ഉണ്ട് “
അവൾ അതും പറഞ്ഞു ആ പുസ്തക കെട്ട് മേശപ്പുറത്തു വെച്ചു.
“നൂറാ ഇതു എവിടെന്നാ,ഇത്താത്ത യുടെ ആണൊ? “
“അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? “
നൂറാ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശരി മാഡം “
“അതെ വേഗം പോയി വായന തുടങ്ങിക്കോ , ഇത് തീരുമ്പോൾ അടുത്തസെറ്റ് കൊണ്ട് തരാം “
“ഉം “
നൂറാ അതും പറഞ്ഞു റൂമിൽ നിന്നും പോയി.
ഞാൻ ആ ബുക്കുകൾ ഓരോന്ന് ആയി എടുത്തു നോക്കാൻ തുടങ്ങി.
ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ വായിക്കാൻ ആഗ്രഹിച്ചിരുന്ന ബുക്കുകൾ അതിൽ ഉണ്ടായിരുന്നു , അന്ന് ലൈബറി യിൽ വാടക കൊടുക്കാൻ പൈസ ഇല്ലാത്തതിന്റെ പേരിൽ വായിക്കാതെ മാറ്റി വെച്ച രണ്ടു മൂന്ന് ബുക്കുകൾ അതിൽ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.
ഞാൻ ഒരു ബുക്കും എടുത്തു ടെറസിൽ പോയി ഇരുന്നു .
ബാൽക്കണി യിൽ നെസി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണു ഞാൻ ടെറസിൽ ചെന്നത് . എന്നാൽ അന്ന് അവളെ കാണാൻ സാധിച്ചില്ല , പിറ്റേന്നും ഞാൻ ടെറസിൽ ചെന്നു ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ബുക്കും ആയി നെസി ആ ഊഞ്ഞാലിൽ വന്നു ഇരുന്നു .
അവൾ ഊഞ്ഞാലിൽ ഇരിക്കുന്നതിന് മുൻപ് ഞാൻ ഇരിക്കുനടത്തേക്ക് ഒന്നും നോക്കി, അവിടെ എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു പിന്നെ ചെറു പുഞ്ചരിയും അവളുടെ പവിഴാധരങ്ങളിൽ വിരിഞ്ഞു.
ഞാനും ചെറുതായി പുഞ്ചരിച്ചു.
അങ്ങനെ ദിവസങ്ങൾ കുറെ കടന്നു പോയികൊണ്ടിരുന്നു എന്നാൽ ടെറസിലെ വായനയും ചിരിയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു. ഇത്രയും നാൾ ആയിട്ടും ഞങ്ങൾ തമ്മിൽ ഒന്നു തുറന്നു സംസാരിക്കാനോ മറ്റോ ഞങ്ങൾ രണ്ടാളും ശ്രമിച്ചില്ല. അവൾ ചിരിയുലുടെയും ഞാൻ നോട്ടത്തിലൂടെയും പ്രണയിച്ചു കൊണ്ടിരുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ടെറസിൽ ഇരുന്നു വായന യിൽ ആയിരിന്നു.
“പൂയ് “
“അഖിലേട്ടോ… “
നൂറാ യുടെ ശബ്ദം കേട്ടു ഞാൻ ബാൽക്കണി യിലേക്ക് നോക്കി പക്ഷെ അവിടെ നെസി മാത്രമേ ഉണ്ടായിരുന്നുള്ളു . ഇവൾ എവിടെ നിന്നും ആണു വിളിക്കുന്നത് എന്ന് അറിയാൻ ആയി ഞാൻ ഇരുന്നു എടുത്തു നിന്നും എഴുനേറ്റു നോക്കി . അപ്പോ ദേ നൂറാ താഴെ സ്റ്റെയർകേസ് ന്റെ അടുത്ത് നിന്നു കൊണ്ടാണ് എന്നെ വിളിച്ചത്.
“എന്താ നൂറാ “
“ഇങ്ങോട്ട് വാ , ദേ സനച്ചേച്ചി വിളിക്കുന്നു “
അവൾ എന്റെ നേരെ അവളുടെ മൊബൈൽ നീട്ടി കൊണ്ട് പറഞ്ഞു .
സന എന്തിനാ ഇവളുടെ ഫോണിലേക്ക് വിളിച്ചത് .
ഞാൻ അതും ആലോചിച്ചു കൊണ്ട് നൂറായുടെ അടുത്തേക്ക് ചെന്നു ,
നൂറാ യുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു ഞാൻ സംസാരിച്ചു ,
സന എന്റെ ഫോണിലേക്ക് കുറെ വിളിച്ചു എന്ന് കിട്ടാതെ ആയപ്പോൾ ആണു നൂറായുടെ ഫോണിലേക്ക് വിളിച്ചത് എന്ന്
സന പറഞ്ഞപോൾ ആണു ഞാൻ എന്റെ ഫോണിനെ കുറിച്ച് ഓർത്തത് , ഞാൻ സനയും ആയിട്ടുള്ള സംസാരം കഴിഞ്ഞു നൂറാക്ക് ഫോണും കൊടുത്തു റൂമിൽ ചെന്നു എന്റെ ഫോൺ എടുത്തു നോക്കി ,ഫോണിന്റെ ഡിസ്പ്ലേ ഫുൾ ബ്ലാങ്ക് ആയി കിടക്കുന്നു, രണ്ട് മൂന്നു തവണ ഓൺ ആകാൻ ശ്രമിച്ചിട്ടും ഓൺ ആവാതെ ഇരുന്നപ്പോൾ മനസ്സിൽ ആയി ഫോൺ കേടായി എന്ന്,
ഞാൻ ആ ഫോൺ ശെരി ആയി കിട്ടുമോ എന്ന് അറിയാനായി കവല യിലേ ഒരു മൊബൈൽ ഷോപ്പിൽ പോയി , പക്ഷെ നിരാശ ആയിരുന്നു ഫലം. അവർ അതു മാറ്റി പുതിയത് എടുക്കാൻ പറഞ്ഞു പക്ഷെ എന്റെ കൈയിൽ പുതിയ ഒരു ഫോൺ എടുക്കാൻ ഉള്ള പൈസയും ഇല്ലായിരുന്നു . അങ്ങനെ ഫോൺ വാങ്ങാതെ ഞാൻ തിരിച്ചു റൂമിൽ വന്നു.
ഇനി ഇക്ക അത്യാവശ്യത്തിനു എന്നെ എങ്ങനെ വിളിക്കും എന്ന് ഓർത്തു റൂമിൽ ഇരിക്കുമ്പോൾ ആണു.
“ആ അഖിലേട്ടൻ ഇവിടെ ഉണ്ടായിരുന്നുവോ. “
നൂറാ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
“ഉം, എന്താ നൂറാ “
“ഞാൻ നേരെത്തെ വന്നാരുന്നു “
“ഞാൻ ഒന്ന് പുറത്തു പോയി നൂറാ. ഫോൺ റെഡി ആകുമോ എന്ന് അറിയാൻ “
“റെഡി ആയോ എന്നിട്ട്? “
“ഹേയ് ഇല്ല , പുതിയത് വാങ്ങേണ്ടി വരും , “
“അതെയോ? “
“ഉം, ഇക്ക വന്നിട്ട് കുറച്ചു കാശ് അഡ്വാൻസ് വാങ്ങിട്ടു പുതിയത് വാങ്ങാൻ പോകാം എന്ന് വിചാരിക്കുന്നു “
“അതെ ഫോണിന് വേണ്ടി അഖിലേട്ടൻ കാശ് വാങ്ങാൻ നിൽക്കേണ്ട , “
“പിന്നെ “
“ഇത് പിടിച്ചോ “
നൂറാ അതും പറഞ്ഞു ഒരു മൊബൈൽ ഫോൺ എന്റെ കൈയിലേക്ക് നീട്ടി.
“എന്താ “
എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“ഇത് വാങ്ങിച്ചോ “
“അയ്യോ ഇതൊന്നും വേണ്ട നൂറാ, ഞാൻ പിന്നെ വാങ്ങിച്ചോളാം “
“അഖിലേട്ടാ ഇപ്പോ ഇത് പിടിക്ക് പൈസ കിട്ടുമ്പോൾ വേറെ വാങ്ങിക്കാം അതു വരെ ഇത് ഉപയോഗിച്ചൊള്ളു “
“അതു വേണോ നൂറാ “
“അതെ ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വാങ്ങിക്കാതിരിക്കുന്നത് നല്ല ശീലം അല്ല, ഇന്നാ ഇത് പിടിച്ചേ “
നൂറാ അതും പറഞ്ഞു ഫോൺ എന്റെ കൈകളിൽ നിർബന്ധിച്ചു പിടിപ്പിച്ചു.
“ഇതാരുടെ ആണു നൂറാ “
ആ ഫോൺ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ഇത്താത്ത യുടെ പഴയ ഫോൺ ആണു ഉപയോഗിക്കാതെ ഇരിക്കുക ആയിരുന്നു ഇനി ഇപ്പോൾ ചേട്ടൻ ഉപയോഗിച്ചൊള്ളു.”
“ഇത് ടച്ച് സ്ക്രീൻ അല്ലെ ഞാൻ ഇങ്ങനത്തെ ഫോൺ ഉപയോഗിച്ചിട്ടില്ല,ഇത് എങ്ങനെ ആണു വർക്ക് ചെയേണ്ടത്? “
ഞാൻ ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു.
“അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം “
നൂറാ അതും പറഞ്ഞു എനിക്ക് ആ ഫോണിന്റെ ഒരുവിധം കാര്യങ്ങളും പറഞ്ഞു തന്നു.
ആ ഫോണിൽ വാട്സാപ്പ് ഓക്കേ റെഡി ആക്കി തന്നു.
അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ വെറുതെ ഫോൺ എടുത്തു ഗാല്ലറി ഒക്കെ നോക്കുക ആയിരുന്നു .
അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.
ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.
ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.
ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .
“ഹായ് ☺☺”
ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,
“ഹായ് “
ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.
“എന്നെ മനസ്സിലായോ? “
അവിടെന്നും വീണ്ടും മെസ്സേജ് വന്നു .
“എനിക്ക് അങ്ങോട്ട് പിടികിട്ടിയില്ല . ആരാ ഇത് ? “
ഞാൻ ചോദിച്ചു.
“ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ “
“ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം “
“നൂറാ ആണൊ “
“അല്ല “
പിന്നെ ഇതാരപ്പാ , ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു,
“എനിക്ക് അറിയില്ല, ആരാ ഇത്? “
ഞാൻ മെസ്സേജ് അയച്ചു.
“എങ്ങനെ അറിയാനാ എന്നെ,. കാണുമ്പോൾ ഉള്ള ചിരി മാത്രം അല്ലെ ഒള്ളു അല്ലാതെ എന്നോട് ഒന്ന് മിണ്ടുക കൂടി ഇല്ലല്ലോ “
“ഓഹ് നെസി ആയിരുന്നു ലേ. “
“ഉം “
“എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല നെസി സോറിട്ടോ “
“ഉം “
“അല്ല നെസി എന്താ പറഞ്ഞെ ഞാൻ മിണ്ടാറില്ല എന്നോ.അതിനു നെസി ബുക്കിൽ നിന്നും ഒന്ന് തലഉയർത്തിയാൽ അല്ലെ എനിക്ക് ഒക്കെ ഒന്നു സംസാരിക്കാൻ പറ്റുകഉള്ളു “
“ഹിഹി “
പിന്നെ പതിയെ പതിയെ ഞങ്ങൾ തമ്മിൽ ചാറ്റിങ്ങിലൂടെ ഫ്രണ്ട്‌സ് ആയി മാറി . നേരിട്ട് കാണുമ്പോൾ നെസി അധികം സംസാരിക്കില്ല എങ്കിലും ഞങ്ങൾ തമ്മിൽ വാട്സാപ്പിൽ ചാറ്റുമ്പോൾ അവൾ നല്ലോണം തുറന്നു സംസാരിക്കുമായിരുന്നു .
അങ്ങനെ വർഷങ്ങൾ കടന്നുപോയി നെസിയും ആയി ഒരു നല്ല റിലേഷൻ ഞാൻ കീപ് ചെയ്തു കൊണ്ടുപോയി ഒരു ഫ്രണ്ട് എന്ന നിലയിൽ . അത്രയും നാൾ ആയിട്ടും ഞാൻ എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞിരുന്നില്ല, അതിനു പ്രധാന കാരണം എന്റെ ഉള്ളിലെ പേടി ആയിരുന്നു,
ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവളുടെ തിരിച്ചുള്ള മറുപടി അല്ല എന്നു ആണെങ്കിൽ ഞാൻ ആകെ തകർന്നു പോകും പിന്നെ അവളും ആയി ഇപ്പോൾ ഉള്ള ഈ ചാറ്റിങ്ങും കൂടി ഇല്ലാതെ ആകും. ചിലപ്പോൾ ഞാൻ ഈ വിട്ടിൽ നിന്നും പുറത്താകാനും സാധ്യത ഉണ്ട് അപ്പൊ പിന്നെ അവളെ എനിക്ക് പിന്നിട് കാണാൻ കിട്ടിയെന്നു കൂടി വരില്ല.
അതിനേക്കാളും നല്ലത് ഇപ്പോഴുള്ള ഈ ഫ്രണ്ട്ഷിപ് ആണെന്ന് ഞാൻ കരുതി,…
“അഖിലേട്ടാ, വണ്ടി നിർത്തു സ്കൂൾ കഴിഞ്ഞു പോയി “
നൂറാ യുടെ ശബ്ദം ആണു എന്നെ നെസിയുടെ ഓർമകളിൽ നിന്നും കാറിലേക്ക് തിരിച്ചു എത്തിച്ചത്.
ഞാൻ നോക്കിയപ്പോൾ നൂറയുടെ സ്കൂളിന്റെ ഗേറ്റും കഴിഞ്ഞു വണ്ടി കുറച്ചു ദൂരം മുൻപോട്ടു പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ വേഗം തന്നെ കാർ അവിടെ ഒതുക്കി.
“ഏട്ടോ , എന്തു സ്വപ്നം കണ്ടാ വണ്ടി ഓടിക്കുന്നെ,? “
നൂറാ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഹേയ് ഒന്നുല്യാ പെട്ടന്ന് വേറെന്തോ ചിന്തയിൽ പോയി “
“ഇപ്പോൾ ചിന്ത കുറച്ചു കൂടുന്നുണ്ട് “
അവൾ അതും പറഞ്ഞു ഡോർ തുറന്നു ,
“നൂറു നിക്ക് ഞാൻ വണ്ടി തിരിക്കട്ടെ “
“വേണ്ട ഏട്ടാ , ഞാൻ ഇവിടെ നിന്നും നടന്നു പോകൊള്ളാം കുറച്ചു അല്ലെ ഒള്ളു “
“ഉം ശരി “
“ബൈ ഇത്താത്ത “
അവൾ എനിക്കും നെസിക്കും ടാറ്റ കാണിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് നടന്നു…
“അഖിലേട്ടാ ഒരു മിനിറ്റ് “
കാർ മുൻപോട്ടു എടുക്കാൻ തുനിഞ്ഞ എന്നെ നെസി പുറകിൽ നിന്നും വിളിച്ചു.
ഞാൻ കാർ അവിടെ തന്നെ നിർത്തി .
എന്താ കാര്യം എന്നു അറിയാൻ ആയി നെസിയെ നോക്കി.
അപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഡോർ തുറന്നു പുറത്തു ഇറങ്ങി എന്നിട്ട് ഫ്രണ്ട് ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ വന്നിരുന്നു.
“പോകാം “
നെസി പറഞ്ഞു.
ഞാൻ കാർ പതിയെ റോഡിലേക്ക് കയറ്റി, പിന്നെ നെസിയുടെ ക്ലാസ്സ് ലക്ഷ്യം വെച്ചു കാർ മുൻപോട്ടു കുതിച്ചുപാഞ്ഞു …..
തുടരും…….
Comments:
No comments!
Please sign up or log in to post a comment!