ഓർമചെപ്പ് 2

Malayalam Kambikatha Ormacheppu All parts

ഡി എനിക്കു നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്റെ സിറ്റുവേഷൻ നിനക്കറിയില്ലേ നിന്നെ ഇഷ്ടായാതൊണ്ടല്ലേ ജയിലിൽന്നു ഇറങ്ങി ഉടനെ നിന്നെ കാണാൻ വന്നത്”. അവൾ പതിയെ തലയുയർത്തി നോക്കി. “ഡി ടൈം ഒരുപാടാകുന്നു തെറിച്ചാലോ നമുക്ക്?” മം വളരെ വളരെ നേർത്തൊരു മൂളലിൽ നിന്നും എനിക്ക് മനസ്സിലായി അവൾക്കു കുറേ നേരം കൂടി അവിടെ നിൽക്കാനാണിഷ്ടാമെന്നു. എങ്കിലും ഇറങ്ങണമിപ്പോ സമയം 6:30 ആകുന്നു പതിയെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു ഇനിയും വൈകിയാൽ രണ്ടിനും വീട്ടിൽ മുട്ടൻ തെറി കിട്ടും എന്ന് നല്ല ഉറപ്പുള്ളതിനാൽ ഞങ്ങൾ എണീറ്റു വണ്ടി ലക്ഷ്യമാക്കി നടന്നുതുടങ്ങി. എന്തൊക്കെയോ കാരണങ്ങൾ ഞങ്ങളെ മൗനത്തിലാഴ്ത്തിയിരുന്നു. “വണ്ടി ഞാനോടിച്ചോളാടി” അവളെ പിന്നിലിരുത്തി ഞാൻ വണ്ടി മുന്നോട്ടെടുത്തു സാധാരണ തോളിൽ പിടിച്ചിരിക്കാറുള്ളവൾ ഇന്ന് എന്നെ തൊടാൻ പരുങ്ങുന്നതുപോലെ കുറച്ചു കഴിഞ്ഞു അവൾ എന്റെ വയറിലൂടെ കൈ കോർത്തു പിടിച്ചു കണിച്ചുകുളങ്ങര ജംഗ്ഷൻ ൽ വണ്ടി നിർത്തി ഞാനിറങ്ങി വണ്ടി കൈമാറി അപ്പൊ ഞാൻ നാളെ എപ്പോ എവിടെ വരണോടി? “4:30 ഒക്കെ ആകുമ്പോൾ എസ് എൻ കോളേജിന്റെ ഫ്രണ്ടിൽ വാ” ഒന്നാലോചിച്ചിട്ട് അവൾ പറഞ്ഞു. അവൾ ഡിയോ മുന്നോട്ടെടുത്തു ഒരു ഇരമ്പലോടെ അവൾ കാഴ്ച്ചയിൽനിന്നും മറഞ്ഞു ഞാൻ ബസ് കയറി വീട്ടിലും എത്തി ഭാഗ്യം അച്ഛൻ വന്നട്ടില്ല, എവിടായിരുന്നെടാ ഇത്രയും നേരം അമ്മ പതിവ് തുടങ്ങി. എങ്ങനെയോ അമ്മയുടെ ഫയറിങ്ങിൽ നിന്നു ഞാൻ എസ്‌കേപ്പ് അടിച്ചു റൂമിൽ കയറി. ഇനീം വാതിലടച്ചിരുന്നു എന്ത് കുരിശാണോ അടുത്തതായി ഒപ്പിക്കാൻ പോണത്. അമ്മ പിന്നിൽ നിന്നു വിളിച്ചുപറഞ്ഞു, “ഞാൻ ഒന്നു കിടക്കാൻ പോകുവാ ദേഷ്യത്തോടെ പറഞ്ഞിട്ട് ഞാൻ കട്ടിലിലേക്ക് വീണു.

എന്റെ സ്വാതന്ത്ര്യം മുഴുവൻ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി, “ഹോ ഈ പെങ്കുട്ട്യോളെ സമ്മതിക്കണം എന്റെ ഈ അവസ്ഥ തന്നെയല്ലേ അവർ ജീവിതത്തിൽ മുഴുവൻ അനുഭവിക്കണേ” ആത്മഗതം ഉച്ചത്തിലായിപ്പോയെന്നു പെങ്ങളുടെ അമർത്തിയ ചിരിയിൽ നിന്നു മനസിലായി. ബീച്ചിൽ ഇരുന്നതിന്റെയാവണം ആകെ ഒരസ്വസ്ഥത. ചൂടും പുകച്ചിലും ഉപ്പുകാറ്റ് കൊണ്ടതിന്റെ ഒരുമാതിരി ഒട്ടിപ്പിടിക്കുന്ന ഫീലിംഗും. ഒന്ന് കുളിക്കാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും തണുത്ത വെള്ളം മേത്തു വീണപ്പോൾ മനസ് പെട്ടന്നു പിന്നോട്ടോടി കൃത്യമായി പറഞ്ഞാൽ മൂന്നര കൊല്ലം. അന്ന് ഞാനിങ്ങനാരുന്നില്ല കോളേജ് ലൈഫ് ബാംഗ്ലൂർ പോയി പൊളിക്കാനുള്ള പ്ലാൻ നല്ലരീതിയിൽ മൂഞ്ചിയപ്പോൾ ഒരുതരം വാശിയായിരുന്നു.



ആരോടും സംസാരിക്കാതെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു ആകെ എനിക്ക് ഡിപ്രെഷൻ സ്റ്റേജ്. പിന്നെ അച്ഛനും എന്റെ കൂട്ടുകാരും കൂടി എറണാകുളത് പഠിക്കാൻ പോവാൻ എന്നെ കൺവിൻസ് ചെയ്തു മനസില്ലാ മനസോടെ ഞാൻ അത് അക്‌സെപ്റ് ചെയ്തു. ക്ലാസ്സിൽ പോവാൻ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഫസ്റ്റ് ഡേ ആയിട്ട്കൂടി ലേറ്റ് ആയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട അവിടുള്ളവരുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ എനിക്കിന്നും അന്യമാണ്, പേടിയോ കൗതുകമോ വെറുപ്പോ എന്തുതന്നെയായാലും ഒരിക്കലും അതൊരു നല്ല ഇമ്പ്രെഷൻ ആയിരുന്നില്ല എന്നെനിക്കുറപ്പായിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയും കഞ്ചാവടിച്ചു ചുവന്നു കലങ്ങി പാതിയടഞ്ഞ കണ്ണുകളും, വലിഞ്ഞുമുറുകിയ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയുമായി വന്ന എനിക്ക് ഗുഡ് ഇമ്പ്രെഷൻ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു so much for the best impression, ഞാനങ്ങനെയാണ്ചിന്തിച്ചത്. പക്ഷെ ഒരു ക്ലാസിനേക്കാൾ ഒരുപാടാൾ അവിടുണ്ടായിരുന്നു അത് എന്റെ ക്ലാസ്സല്ല വെൽക്കം സെറിമണി ആയിരുന്നെന്നു പിന്നീടാണ് മനസ്സിലായത് “എടൊ അവിടെ എവിടേലും ഒന്നിരിക്ക്” ഇരുനിറത്തിൽ കൊലുന്നനെയുള്ള ഒരു ടീച്ചർ പറഞ്ഞൂ. അടുത്തുകണ്ട ഒരു ബെഞ്ചിന്റെ അറ്റത്തായി ഞാൻ സ്ഥാനം പിടിച്ചു.എന്റെ അടുത്തിരുന്നവൻ എന്റെകമബികുട്ടന്‍ നേറ്റ് സിഗററ്റിന്റ സ്മെൽ കാരണം അസ്വസ്ഥത പ്രേകടിപ്പിച്ചത് ഞാൻ കണ്ടില്ലെന്നു നടിച്ചു. മച്ചാൻ ജോയിന്റടിച്ചു ഫ്‌ളിപ്പാട, എന്നെപ്പറ്റി പിന്നിൽ നിന്നാരോ പറയുന്നത് കേട്ടു ഞാൻ തിരിഞ്ഞവൻമാരെ ഒന്ന് രൂക്ഷമായി നോക്കിയതും അവന്മാരുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.ശെടാ ഇത്രേയുള്ളോ ഇവന്മാർ. “ഇനി ഈ ഫയൽ ഓരോരുത്തരായി വന്നു ഏറ്റുവാങ്ങേണ്ടതാണ്” ടീച്ചേർസിന്റെ കുട്ടത്തിൽ നിന്നൊരുത്തി പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണുണ്ടായത്. ഇനി ഇതിന്റൊരു കുറവേയുള്ളു.എന്നാൽ ചിന്തകൾക്ക് വിരാമമിട്ടോണ്ട് റൂമിൽ ഇടത്തെ അറ്റത്തുന്നു പെൺകുട്ടികൾ ഓരോരുത്തരായി എണീറ്റു ക്ലാസ്സിന്റെ നടുവിലേക്ക് നടന്നുതുടങ്ങി. ബോറടിച്ചിരുന്ന എനിക്കത് ചാനലുകളിൽ മോഡൽസ് റാമ്പ് വാക് ചെയ്യുന്നതുപോലെയാണ് തോന്നിയത്. “വിവിധ രൂപങ്ങളിൽ വിവിധ ഭാവങ്ങളിൽ എല്ലാം ഞാൻതന്നെ” എന്നു സലിംകുമാർ പറഞ്ഞതുപോലെ പല നിറത്തിൽ പല ഷേപ്പുകളിൽ കുറെയെണ്ണം, എന്തായാലും എല്ലാം ഒന്നിനൊന്നു മെച്ചം, വാഹ് !!!!. ബാംഗ്ലൂരും വേണ്ട ചെന്നൈയും വേണ്ട നമ്മക്ക് കൊച്ചി മതിയെന്ന് ഞാൻ അങ്ങനെ തീരുമാനമെടുത്തു. കുറച്ചു തലവഴിത്തരം കാണിച്ചാലും എന്റെ ഡിപ്രെഷൻ സ്റ്റേജ് ഒന്നു മാറട്ടെ എന്നു കരുതി വീട്ടിൽനിന്നും ഒന്നും പറയാൻപോണില്ല എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് പോയി അത് വാങ്ങീട്ട് വരാം എന്നുപറഞ്ഞു കൂടെ ഇരുന്നവൻ തട്ടിവിളിച്ചത്.
ഫയൽ വാങ്ങുന്നതിനിടയിൽ ടീച്ചേഴ്സിനേം ഒന്ന് ക്വിക്ക് സ്കാൻ ചെയ്തു പെട്ടെന്ന് ആ മുഖത്ത് എന്റെ കണ്ണുടക്കി. ദൈവമേ സിറാജ് ഇയാൾ എന്താ ഇവിടെ ടീച്ചേഴ്സിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് പ്യുൺ ഒന്നുമാവില്ല അല്ല ഒരു ലെക്ചർ ആകാൻ മതി പഠിപ്പൊക്കെ ഇയാൾക്കുമുണ്ടോ. ഞങ്ങൾ നല്ല സുഹൃത്ത്‌ക്കളായിരുന്നെങ്കിലും ഇന്നുവരെ ഞാൻ പുള്ളിക്ക് എന്താ ജോലിയെന്നോ ഒന്നും ചോദിച്ചിരുന്നില്ല ചിലപ്പോൾ ഞാൻ മറന്നതാവും

കയ്യിൽ തന്ന ഫയലിലെ നിർദ്ദേശമനുസരിച് പലരും റൂമിൽനിന്നും അവരവരുടെ ക്ലാസ്സിലേക് പോയി. ഹാളിൽ ഇപ്പോളുള്ളത് ഞങ്ങൾ മെക്കാനിക്കൽ ബാച്ചുകാരാണ് ഒറ്റയ്ക്കും കൂട്ടമായും ഒക്കെയായി ഒരുപാട് പേരുണ്ടിവിടെ. ആദ്യം എന്നോട് ഇരിക്കാൻ പറഞ്ഞ ആ സ്ലിം ആയിട്ടുള്ള മിസ്സ്‌ വന്നു ഞങ്ങളെ വിഷ് ചെയ്തു എല്ലാവരും മെക്ക് തന്നെയല്ലേ എന്നുചോദിച് ഉറപ്പുവരുത്തി.

മിസ്സ്‌ ഞങ്ങളെ മറ്റൊരു റൂമിലേക്ക്‌ മാറ്റി അതൊരു വലിയ ക്ലാസ്‌റൂമായിരുന്നു പഴയ ലാബിന് മാറ്റങ്ങൾ വരുത്തി ഞങ്ങൾ 88 പേരെ ഇരുത്താനാവശ്യമായ സജ്ജീകരണങ്ങൾ ചെയ്തൊരു ക്ലാസ്സ്‌റൂം ആക്കിമാറ്റിയതാരുന്നു ആ ക്ലാസ്സ്‌. പതിവുപോലെ അവിടേം ഇവിടേം നോക്കിനിന്ന ഞാൻ വീണ്ടും താമസിച്ചു ക്ലാസ്സിൽ കയറിയ ഞാൻ കണ്ടത് ഫ്രണ്ട് ബെഞ്ചിൽ ഒഴിച്ച് ബാക്കിയെല്ലാ സീറ്റും ഫില്ലായി. സ്കൂൾകാലം തൊട്ടു ബാക്‌ബെഞ്ചർ ആയിരുന്ന എനിക്ക് മുന്നിൽ ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, ഗത്യന്തരമില്ലാതെ ഞാൻ അവിടെ കയറിയിരുന്നു വലതു വശത്തു മറ്റാരോയിരിപ്പുണ്ടായിരുന്നു ഒന്നുകിൽ എന്നെപ്പോലെ താമസിച്ചുപോയതോണ്ട് അവിടെയിരിക്കേണ്ടിവന്ന ഒരുത്തൻ അല്ലെങ്കിൽ ഒരു പഠിപ്പിസ്റ്, ഞാൻ അങ്ങോട്ട് കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല ഇതിനിടയിൽ പുറത്തേക്കു പോയ ടീച്ചർ വന്നത് അറ്റന്റൻസ് രജിസ്റ്ററുമായിട്ടാണ് പെരുവിളിച്ചു അറ്റന്റൻസ് മാർക്ക്‌ ചെയ്യുന്നതിനിടയിലാണ് അഞ്ജലി എന്ന പേര് വിളിച്ചപ്പോൾ എന്റെ ബെഞ്ചിൽ ഇരുന്നത് ഒരു പെണ്ണായിരുന്നു എന്നെനിക്കു മനസ്സിലായത്. മെക്ക് ക്വീൻ എന്നു കേട്ടിട്ടുള്ളതല്ലാതെ ആദ്യമായിട്ടാണ് ഇങ്ങനൊരു ഐറ്റത്തിനെ നേരിട്ട് കാണുന്നത്, ഒടുക്കത്തെ ജാടയാവുമെന്നു കരുതി ഞാനും വലിയ മൈൻഡ് ചെയ്യാൻപോയില്ല പുള്ളോവറിന്റെ ഹുഡ് തലയിൽ വലിച്ചിട്ടിരുന്നതോണ്ടാവും അവളെ ആരും ശ്രെദ്ധിക്കാഞ്ഞത്. എന്നാലിപ്പോൾ എല്ലാവരുംഅവളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു എന്നാൽ അവളുടെ ടോംബോയ് ആറ്റിട്യൂട് കണ്ടിട്ടാവാം ആരും അവളോട്‌ സംസാരിക്കാനുള്ള ധൈര്യംകാണിച്ചില്ല. ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞുകാണും അവൾ പതിയെ എന്റെ കയ്യിൽ ഒന്നുതൊണ്ടി പതിയെ പതിയെ സംസാരിച്ചു തുടങ്ങിയ അവൾ അടുത്ത അരമണിക്കൂർ കൊണ്ട് എന്നോട് നല്ല കൂട്ടായി.
ആ ഹൗർ തീർന്നത് ലഞ്ച് ബ്രേക്ക് ടൈം ആയപ്പോഴാണ് ടീച്ചർ പറഞ്ഞു ഇന്ന് നിങ്ങൾ ഇപ്പോൾ പോയ്കൊള്ളു നാളെ രാവിലെ 10-4 ആണ് ക്ലാസ്സ്. അന്ന് പോവാൻവേണ്ടി വണ്ടിയുടെ അടുത്തേക്ക് നടന്ന എന്റെ കൂടെ അവൾ വന്നു എന്നെംകുടി വൈറ്റില വരെ ആക്കിതരുവോ? അങ്ങനെകമബികുട്ടന്‍നേറ്റ് ഞാൻ അവളെ വൈറ്റിലയിൽ ആക്കിയിട്ടു വീട്ടിലേക്ക് പോയി. അടുത്ത ദിവസം മുതൽ നമ്മൾ പതിവുപോലെ തന്നെ താമസിച്ചെത്തിയ എനിക്കുവേണ്ടി അവൾ അവളുടെ അരികിൽ തന്നെ എനിക്കൊരു സീറ്റ്‌ പിടിച്ചുവച്ചിരുന്നു അപ്പോഴേക്കും അവൾ ക്ലാസ്സിലെ കുറച്ചുപേരുമായി അത്യാവശ്യം കമ്പനിയായിരുന്നു.അന്നത്തെ ക്ലാസ്സ്‌ തുടങ്ങി ഫസ്റ്റ് ബ്രേക്ക്‌ ആയപ്പോൾ ഞാൻ ആരോടും മിണ്ടാതെ ഇറങ്ങിപ്പോകാൻ തുടങ്ങി ഇതു കണ്ട അവളും എന്റെ കൂടെ പുറത്തേക്കിറങ്ങി അവളുടെ കണ്ണൂർ ശൈലിയിൽ അവൾ ചോദിച്ചു “നീ എങ്ങോട്ടാ പോകുന്നെ?” എനിക്കൊന്നു സ്‌മോക്ക് ചെയ്യണം ന്താ വേണോ?? എന്നാ എനിക്കും വേണമെന്നായി അവൾ. അവിടെ അടുത്തുള്ള സിഗരറ്റ് കിട്ടുന്ന ഒരു ചായക്കടയുണ്ട് അവിടുന്ന് ഒരു സിഗരറ്റ് വാങ്ങി കത്തികൊണ്ട് നീ വലിക്കുന്നില്ലേ എന്നർത്ഥത്തിൽ അവളെ നോക്കി. എന്താ എനിക്കു ചായയും ഉഴുന്നുവടയും മതി. ഞാൻ 2 ചായയും ഉഴുന്നുവടയും ഓർഡർ ചെയ്തു. അവളുടെ വന്നെനി പോയെനി എന്നൊക്കെയുള്ള സംസാരം എനിക്കു ചിരിക്കാനുള്ള വക തന്നിരുന്നു. പതിയെ ക്ലാസ്സിൽ എല്ലാരോടും ഞാനും കമ്പനിയായി. എന്നാലും ഇപ്പോൾ ഞാനും അവളും കൂടിയായിരുന്നു ദിവസവും കോളേജ് വിട്ടു പൊയ്ക്കൊണ്ടിരുന്നത് അവൾ പൊന്നുരുന്നിയിൽ ഒരു വീട്ടിൽ നിന്നാണ് പേടിച്ചോണ്ടിരുന്നത്. 2 ആഴ്ചകൊണ്ടുതന്നെ ക്ലാസ്സിൽ നല്ലൊരു ടീം സെറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ ചെയർമാൻ സർ വന്നു ഒരു അറ്റം ബോംബ് അന്നൗൻസ് ചെയ്തു. തിങ്കളാഴ്ച മുതൽ സീനിയർസിനു ക്ലാസ്സ്‌ തുടങ്ങും. ഹോസ്റ്റലിൽ നിന്നുവരുന്നവന്മാർ പറഞ്ഞതനുസരിച് അതത്ര നല്ല രീതിക്ക് പോവത്തില്ല എന്നറിയാരുന്നു.

ഞാൻ സിറാജിക്കയെ പോയികണ്ടു പുള്ളിക്കാരൻ അവിടെ തെർമോഡൈനാമിക്സ് പഠിപ്പിക്കുവാണ്. ഇക്കയുടെ പരിചയത്തിലുള്ള കുറച്ചു സൂപ്പർസീനിയർസിനെ എനിക്കു കമ്പനിയടിപ്പിച്ചുതന്നു അതുകൊണ്ട് തന്നെ എനിക്കും അഞ്ജലിക്കും ബുദ്ധിമുട്ടുണ്ടായില്ല പക്ഷെ അത് അത്ര നാൾ നീണ്ടുനിന്നില്ല

അപ്പു……. ഡാ നീ കുളിക്കാൻ കേറിയതാണോ അതോ തപസ്സിരിക്കുവാണോ? അമ്മ അടുത്ത റൗണ്ട് തുടങ്ങി പെട്ടെന്ന് ഞാൻ വർത്തമാനകാലത്തേക്ക് തിരിച്ചുവന്നു. തലേൽ വെള്ളോമൊഴിച്ചു നിക്കാൻ തുടങ്ങീട്ട് കുറേ നേരായിക്കാണും.


തുടരും

ആദ്യ സംരംഭമാണ് നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ എനിക്കു മുന്നോട്ടു പോകുവാൻ ആവശ്യമാണ്. അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക

By

ചെകുത്താൻ

Comments:

No comments!

Please sign up or log in to post a comment!