ഓർമചെപ്പ്
ആകെ മടുത്തു, ആർക്കും എന്നെ വിശ്വാസമില്ല എല്ലാവരും വെറുതെ ദേഷ്യപ്പെടലും കുത്തി നോവിക്കാൻ മത്സരിക്കുവാ. ഞാൻ പറഞ്ഞു നിർത്തി അവൾ എന്റെ മുഖത്ത് ആകാംഷയോടെ നോക്കിയിരുന്നു. അവളുടെ കയ്യിലിരുന്ന ഐസ്ക്രീം പാതിയും ഉരുകി അവളുടെ ഷാളിലും ടോപ്പിലും ആയിരുന്നു. പിസ്തയുടെ ഗ്രീൻ കളർ അവളുടെ വെള്ള ടോപ്പിൽ അങ്ങിങ്ങായി ഒഴുകിപ്പടർന്നിരുന്നു. “ഡി പോത്തേ സ്വപ്നം കാണുവാണോ ദേ ഇതെല്ലാം ഉടുപ്പിലായി, എണീക് അങ്ങോട്ട് മാറി ഇരിക്കാം ഇവിടെ ആകെ ഉറുമ്പാണ്. ഞൻ എണീറ്റു അവൾക്കു നേരെ കൈ നീട്ടിയതും അതിനായി കാത്തിരുന്നതു പോലെ അവൾ കൈ പിടിച്ചു എണീറ്റു. എന്റെ വലതുവശം ചേർന്ന് അവൾ കൂടെ നടക്കാൻ തുടങ്ങി.
ഞാൻ ജിതിൻ ഇത് എന്റെ കഥയാണ്, എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ അനുഭങ്ങൾ. ആദ്യമായിട്ടാണ് എഴുതാൻ ശ്രെമിക്കുന്നത് തെറ്റുകുറ്റങ്ങൾ ക്ഷെമിച്ചു എല്ലാരും എന്നോട് സഹകരിക്കണം.
ഞങ്ങൾ ആൾത്തിരക്കൊഴിഞ്ഞ ഒരു സൈഡിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. പട്ടം വിൽക്കാൻ നിക്കുന്ന ഹിന്ദിക്കാരനെ കണ്ടപ്പോൾ മൗനം വെടിഞ്ഞു അവൾ സംസാരിച്ചു. “എനിക്ക് പട്ടം പറത്തനം” പട്ടവും വാങ്ങി ഞങ്ങൾ മാരാരി ബീച്ചിന്റെ കുറേ വടക്കോട്ട് മാറി ഇരിപ്പുറപ്പിച്ചു. അവൾ പട്ടം പറത്താൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. ഇത്രയും നേരമായിട്ടും ഞാൻ മിണ്ടാഞ്ഞിട്ടാവും അവൾ എന്നെ തിരിഞ്ഞുനോക്കി “പിന്നെന്താ” അവൾ വീണ്ടും സംസാരിച്ചുതുടങ്ങി. പിന്നെന്താ ഞാൻ മനസിലെ പിരിമുറുക്കം പുറമെ കാട്ടാതെ ഞാനും ചോദിച്ചു. “ഡാ ഇത്ര കടിച്ചുപിടിച്ചു നിക്കണ്ട ഒരെണ്ണം എടുത്തു വലിച്ചോ” ഞാൻ ചിരിച്ചുപോയി അല്ലെങ്കിലും അവളിങ്ങനാണ് ഞാൻ പറയാതെതന്നെ എന്റെ മനസ്സിലിരുപ്പ് അവൾക്കു മനസ്സിലാകും ഞാൻ പോക്കറ്റിന്നു ഒരു കിങ്‌സ് എടുത്തു കത്തിച്ചു 2 സ്ലോ പഫ് എടുത്തു. “ഇപ്പോ സമാധാനമായോ” യെസ് മാഡം ഞാൻ ചിരിച്ചോണ്ട് മറുപടി നൽകി.
അനൂ….. ഞാൻ വിളിച്ചു എന്താടാ ചെക്കാ? അവൾ ചോദിച്ചു. നീ ആലോചിച്ചു തന്നെയാണോ ഈ തീരുമാനമെടുത്തത്, അതോ അന്ന് രാത്രി എന്നെ സമാധാനിപ്പിക്കാൻ വേണ്ടിട്ടുപറഞ്ഞതാണോ? അവളുടെ മുഖത്ത് നോക്കാതെയാണ് ഞാൻ അത് ചോദിച്ചത്. കയ്യിലിരുന്ന പട്ടത്തിന്റെ ചരട് അടുത്തുകണ്ട ഒരു ചെടിയിൽ കെട്ടിയിട്ട് അവൾ എന്റെ അരികിൽവന്നിരുന്നു ഒരു നിമിഷത്തെ മൌനത്തിനു ശേഷം എന്റെ കയ്യിലമർത്തിപിടിച്ചിട്ട് അവൾ പറഞ്ഞു. “പെട്ടെന്നൊരു നിമിഷംകൊണ്ട് എടുത്ത തീരുമാനമല്ല ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടന്നതുതന്നെയാ. അന്ന് ആ രാത്രി നിന്നെ നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ….
അപ്പ്രൂവ് ആകുമോ ഇല്ലേ എന്ന ഉറപ്പ് ഇല്ലാത്തതു കൊണ്ട് അധികം പേജ് എഴുതിയിട്ടില്ല അപ്പ്രൂവ് ആയാൽ കൂടുതൽ പേജുകളുമായി ഓർമച്ചെപ്പ് വീണ്ടും എത്തും പ്രിയ വായനക്കാർ ക്ഷെമിക്കുക
എന്ന്
ചെകുത്താൻ
Comments:
No comments!
Please sign up or log in to post a comment!