ചിലമ്പാട്ടം

ആദ്യമേ ഞാൻ നിങ്ങളോട് ക്ഷെമ ചോദിക്കുകയാണ് കാരണം ഒരു പ്രവാസിയുടെ ഓർമ്മകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കാരണം വ്യക്തിപരം.

നിങ്ങൾ കുറച്ചുപേർക്കെങ്കിലും എന്നെ അറിയാം. ഞാൻ ഒരു വലിയ എഴുത്തു കാരനോ ഒന്നുമല്ല എന്നാലും ജോലിയുടെ വിരസതയിൽ നിന്നും കുറച്ച് നേരത്തെ ഒരു റീലാക്സിനുവേണ്ടി മാത്രമാണ് ഞാൻ എഴുതുന്നത്. വലുതായി ഒന്നും പ്രതീക്ഷിക്കരുത്.

ഈ കഥയോ കഥാപാത്രങ്ങളോ ജീവിച്ചിരിക്കുന്നവരായോ മരിച്ചവരായോ യാതൊരു ബന്ധവും ഇല്ല. ഇത് പൂർണമായും സാങ്കല്പികമാണ്. അഥവാ നിങ്ങൾക്ക് എന്തെങ്കിലും സാമ്യം തോന്നിയാൽ അതിനു ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് താന്തോന്നി…..

നേരം നട്ടുച്ച ആയി ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ അമ്മയുടെ ശബ്ധം ആദി ഞെട്ടി ഉണർന്നു അവന്റെ കണ്ണുകൾ നിറഞ്ഞു. ആദി അവനാണ് നമ്മുടെ കഥാനായകൻ ആദി എന്ന ആദിത്യൻ 28 വയസ്സ് സുന്ദരൻ സുമുഖൻ സൽസ്വഭാവി പക്ഷെ അതൊക്കെ 2 വർഷം മുൻപായിരുന്നു ഇപ്പോഴും സൗന്ധര്യത്തിനു ഒട്ടും കുറവില്ല. 6 അടി പൊക്കം അതിനൊത്ത ശരീരം വെളുത്ത നിറം. അവനു അവന്റെ അമ്മയുടെ സൗന്ദര്യാമാണ് എന്നാണ് എല്ലാവരും പറയുക.ആദിയുടെ കുടുംബത്തെ പറ്റിപറയുകയാണെങ്കിൽ അച്ഛൻ ദത്തൻ അമ്മ മീര ചേച്ചി ആദിത്യ വിവാഹിത ആണ് ഭർത്താവ് വിമൽ ഒരു പെൺകുഞ്ഞുണ്ട്. ഒരു മാതൃക കുടുംബം ചേച്ചി സ്നേഹിച്ചാണ് കല്യാണം കഴിച്ചത്. വിമൽ ഒരു അനാഥൻ ആയിരുന്നു. മകളുടെ ഇഷ്ടത്തിന് അച്ഛനും അമ്മയും എതിര് നിന്നില്ല. കാരണം അവരുടെയും പ്രണയം വിവാഹം ആയിരുന്നു. ദത്തൻ ഒരു ബസ് ഡ്രൈവർ ആയിരുന്നു. കോളേജിൽ പഠിച്ചിരുന്ന മീരയുമായി ഒളിച്ചോടി. മീര നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ ആയിരുന്നു കാഴ്ചയിലും സ്വഭവത്തിലും. ഈശ്വരന്റെ അനുഗ്രഹം കൂടി ആയപ്പോൾ ദത്തൻ തൊട്ടതെല്ലാം പൊന്നായി. വര്ഷങ്ങള്ക്കിപ്പുറം ദത്തന് ഇല്ലാത്ത ബിസിനെസ്സുകൾ ഇല്ല എന്തായലും അവരുടെ ജീവിതം നല്ല നിലക്കുതന്നെ മുൻപോട്ടു പോയി. ആരും അസൂയ പെട്ടുപോകുന്ന പോലെ അത്രയ്ക്ക് നല്ല കുടുംബം പക്ഷെ അതിനൊന്നും അതികം ആയുസുണ്ടായില്ല. ആരുടെയോ അല്ല ദത്തന്റെ ബിസിനസ്‌ പാർട്ണർമാർ…. ദത്തന്റെ ഉറ്റ സുഹൃത്തുക്കൾ…. സുരേഷും ആന്റണിയും അവരുടെ കഴുകൻ കണ്ണുകൾ ദത്തന്റെ കുടുംബത്തിന്റെയും സ്വത്തിന്റെയും മുകളിൽ പതിച്ചത് ദത്തൻ ഒരുപാട് വൈകിയാണ് അറിഞ്ഞത്….

ഇത് വെറും ഒരു ടൈറ്റിൽ മാത്രമാണ് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം എഴുതിത്തുടങ്ങാൻ. ഇത് ആദി യുടെ പ്രതികാരത്തിന്റെ കഥയാണ്. ആദി ഒരു യാത്രയിലാണ്…. മസിൽ തീയും പ്രതികാരവും കൊണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ യാത്ര എന്താ നിങ്ങൾ കൂടെ കാണില്ലേ ?????

Comments:

No comments!

Please sign up or log in to post a comment!