ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
കോരിച്ചൊരിയുന്ന മഴ.
മഴനീർത്തുള്ളികൾ ഇലകളെപുൽകി മണ്ണിൽവന്ന് ആനന്ദനൃത്തമാടുന്നത് തന്റെ അഞ്ജനമിഴികൾ കൗതുകത്തോടെ നോക്കിനിന്നു.
കൊലുസുകൾ കിലുങ്ങുന്ന ശബ്ദത്തിലുള്ള അവരുടെ കുസൃതികൾ കണ്ട് അവളറിയാതൊന്നുപുഞ്ചിരിച്ചു.
പുഞ്ചിരിയിൽ അവളുടെ നുണക്കുഴികവിൾ കൊഞ്ഞനം കുത്തി.
മഴ ക്രമാതീതമായി കുറഞ്ഞുവന്നു.
“മഴ കുറഞ്ഞെന്നുതോന്നുന്നു പോണോ…
അല്ലേ വേണ്ട പനിപിടിച്ചാൽ ഞാൻതന്നെ സഹിക്കണം..”
ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ പുറത്തേക്ക് തന്റെ നീളമുള്ള കൈകൾ നീട്ടി മഴയുടെ ശക്തികുറഞ്ഞോ എന്ന് അവൾ പരീക്ഷിച്ചു.
ആസ്പറ്റോസ്കൊണ്ട് മേഞ്ഞഷെഡിന്റെ ഇടയിലൂടെ ഒരുമഴത്തുള്ളി അവളുടെ നെറ്റിയിൽ ചെന്ന് പതിച്ചു,
ചെറുപുഞ്ചിരിയോടെ അവളത് മെല്ലെ തുടച്ചുനീക്കി.
കുറഞ്ഞെന്നുകരുതിയ മഴ പൂർവ്വാധികം ശക്തിയോട് കൂടി തിമിർത്തു പെയ്തു.
കാർമേഘങ്ങളാൽ ചുറ്റിലും ഇരുട്ട് വന്നുമൂടി.
പെട്ടന്നൊരു ബൈക്ക് ബസ്സ് വെയ്റ്റിങ് ഷെഡിന്റെ അടുത്ത് വന്നുനിന്നു.
ഇൻസൈഡ് ചെയ്‌ത് ആകാശനീലയിൽ കറുപ്പ് ലൈൻ കൊണ്ട് ഡിസൈൻ ചെയ്ത ഷർട്ടും, കറുപ്പ് പാന്റുംമിട്ട് ഒരു ചെറുപ്പക്കാരൻ ഹെൽമെറ്റ് ധരിച്ച് വൈറ്റിങ് ഷെഡിലേക്ക് കയറിനിന്നു.
“ഹോ..നശിച്ചമഴകാരണം ഒരു സ്ഥലത്തേക്കും പോകാൻ കഴിയുന്നില്ലല്ലോ ദൈവമേ…”
ഹെൽമെറ്റ് ഊരി അയാൾ തന്റെ ബാഗിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു.
ആർത്തുപെയ്യുന്ന മഴയെ ശപിച്ചുകൊണ്ട് അയാൾ എന്തൊക്കെയോ പിറുപിറുത്തു.
ഇതെല്ലാം കണ്ട് ഉള്ളിലൊന്നു ചിരിച്ചു ദീപ.
ദീപ.
കഷ്ട്ടപ്പെട്ട് പഠിച്ച് തരക്കേടില്ലാത്തൊരു ജോലിനേടി, അധികം തടിയില്ലാത്ത മെലിഞ്ഞ് വെളുത്ത ശരീരം,
ഇടത് മൂക്കിനെ ഭംഗികൂട്ടി വെള്ളക്കല്ല് പതിച്ച മൂക്കുത്തി മൂടിക്കെട്ടിയ അന്തരീക്ഷത്തിലും തിളങ്ങുന്നുണ്ടായിരുന്നു.
ആർദ്രമായ ഇളംങ്കാറ്റിൽ അവളുടെ ഇടതൂർന്ന മുടിയിഴകൾ പാറിക്കളിച്ചു.
“പതിനഞ്ചു മിനുട്ട് കഴിഞ്ഞു മഴക്കൊരു കുറവുല്ല്യാ..അല്ലേ”
മുഖത്ത് പതിച്ച മഴത്തുള്ളികളെ വലംകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
ശരിയാണെന്ന ഭാവത്തിൽ ദീപ തലകുലുക്കി..
“ഒരുപാട് നേരായോ കുട്ടി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..?”
ദീപക്ക് നേരെ നിന്ന് അയാൾ വീണ്ടുംചോദിച്ചു.
“ഉവ്വ് ചേട്ടാ…ഒരു മണിക്കൂറാകുന്നു…”
“ഹഹഹ….അടിപൊളി. ഇന്നത്തെ ഇന്റർവ്യൂ ഗോവിന്ദാ.”
ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“എന്താ…?”
“അല്ല കുട്ടി, ഒരു ഇന്റർവ്യൂ ണ്ടേ, മഴകാരണം അതും മുടങ്ങി. കണ്ടില്ലേ ഫയലൊക്കെ നനഞ്ഞു..”
നിരാശയോടെ അയാൾ ദീപയോട് പറഞ്ഞു.
“ഓഹ്… സാരമില്ല…അടുത്ത തവണ നോക്കാം..”
ദീപ അയാളെ സമാധാനിപ്പിച്ചു.
“നോക്കി,നോക്കി ഇതിപ്പോ എനിക്ക് തന്നെ എണ്ണം തെറ്റി.”
“ഓഹ്..അപ്പൊ ഒരു ഹൈ എജ്യൂക്കേറ്റഡ് ആണല്ലേ..” പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“അതെ…കൊള്ളാല്ലോ ഗടി. എങ്ങനെ മനസിലായി…” അത്ഭുതത്തോടെ അയാൾ ദീപയെനോക്കി.
“സാധാരണ അങ്ങനെയാണല്ലോ.. പഠിപ്പുള്ളവർക്ക് ഏതു ജോലികിട്ടിയാലും അതുപോരാ, അതിനേക്കാളും വലുത് എന്തോ കിട്ടാനുണ്ട് എന്ന തോന്നലുണ്ടാകും.. അപ്പൊ അന്വേഷിച്ചു കൊണ്ടേയിരിക്കും..”
“ന്റെ കൃഷ്ണാ…സമ്മതിച്ചു…എന്താ തന്റെ പേര്..”
“ദീപ. ഇവിടെ ഇൻ ഡിസൈൻ കമ്പനിയിലെ ഫാഷൻ ഡിസൈനർ ആണ്…”
“ആണോ…ഞാൻ അജു…”
പേരുകേട്ട ഉടനെ അവൾ ഒന്ന് പുഞ്ചിരിച്ചു
“എന്തിനാ ചിരിച്ചേ…” അയാൾ ഇടത് കൈയാൽനെറുകയിൽ തിരുമ്പികൊണ്ട് ചോദിച്ചു.
” ബാംഗ്ളൂർ ഡേയ്സിലെ ദുൽക്കർ സൽമാനെ ഓർത്തുപോയി.. അതുകൊണ്ട് ചിരിച്ചതാ…”
“ദീപാ….വേണ്ടാട്ടോ….കളിയാക്കുന്നതിലും ഒരു പരുതിയൊക്കെയുണ്ട്…” അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“വിട് മാഷേ.. തമാശപറഞ്ഞതല്ലേ…വീട്ടിൽ ആരൊക്കെയുണ്ട് ?..”
” അമ്മ,അനിയത്തി,അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. അറ്റാക്കായിരുന്നു. ഇയ്യാളുടെ വീട്ടിലോ….?”
“അച്ഛൻ ,അമ്മ, അനിയൻ,പിന്നെ ഞാനും..”
“നൈസ് ഫാമിലി…”
“ഉം…” അവളൊന്നുമൂളുക മാത്രമേ ചെയ്‌തോള്ളു.
ആർത്തുപെയ്ത മഴ പതിയെ പിൻവലിഞ്ഞെങ്കിലും ഇടി ശക്തമായ്തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.
“മഴ കുറഞ്ഞെന്നു തോന്നുന്നു. എന്നാൽ ശരി,നമുക്ക് പിന്നെ കാണാം. ഇന്റർവ്യൂന് ഇനിപ്പോയിട്ട് കാര്യല്ല്യാ. ടൈം കഴിഞ്ഞു.”
നിരാശയോടെ അജു തുള്ളിവീഴുന്ന മഴയിലേക്ക് ഇറങ്ങി.
“മ്..” ദീപ അവനെ നോക്കിയെന്ന് മൂളി.
അജു തന്റെ പൾസറിന്റെ സെൽഫ് അമർത്തി സ്റ്റാർട്ട് ചെയ്യാൻ നോക്കി കർബറേറ്ററിൽ വെള്ളം കയറിയത് കാരണം സെൽഫ് വർക്ക് ചെയ്തില്ല. അവസാനം കിക്കറടിച്ച് സ്റ്റാർട്ട് ചെയ്ത് റോഡരികിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിലൂടെ തന്റെ ബൈക്കോടിച്ചുപോയി.
അജുവിന്റെ ബൈക്ക് കണ്ണിൽനിന്നും മായുന്നത് വരെ ദീപ അവനെതന്നെ നോക്കിനിന്നു.
അവൾ വാച്ചിലേക്ക് നോക്കി. “ഇന്നും നേരം വൈകിയാൽ സർ എന്നെ നിറുത്തി പൊരിക്കും” ദീപ സ്വയം പറഞ്ഞു.
“ഓട്ടോ….” നനഞ്ഞ റോഡിലൂടെ എതിർദിശയിൽ നിന്നും വന്ന ഒരു ഓട്ടോറിക്ഷക്ക് ദീപ കൈകാണിച്ചു.
വെയ്റ്റിങ് ഷെഡിന്റെ മുൻപിലുള്ള ചീനമരത്തിന്റെ ചുവട്ടിൽ ഓട്ടോ യൂ ടേൺ എടുത്ത് നിർത്തി.
ദീപ ഓട്ടോയിൽകയറി ഓഫീസിലേക്ക് തിരിച്ചു.
സ്റ്റാർ കോംപ്ലക്സ്ന്റെ മുൻപിൽ ഓട്ടോ നിർത്തി. ഓട്ടോക്ക് കാശ്കൊടുത്ത് അവൾ ഹോളോബ്രിക്സ് പതിച്ച മുറ്റത്തൂടെ ശ്രദ്ധാപൂർവ്വം നടന്നു. ഒരാഴ്ച്ചയായുള്ള മഴയിൽ ബിൽഡിങ്ന്റെ മുൻപിൽ പതിച്ച കട്ടകൾക്ക് ക്ലാവ് പിടിച്ചിരുന്നു.
ഓഫീസിൽ എത്തിയതും തന്നെകാത്ത് മാനേജർ ശിവദാസ് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു…
“എടീ…നീ ഏത് അമ്മേടെ അടിയന്തരത്തിന് പോയതായിരുന്നു ഇത്രനേരം”
“സർ മഴകാരണം ബസ്സ് കിട്ടിയില്ല” അവൾ നിന്ന് പരുങ്ങി..
“ബാക്കിയുള്ളവരൊക്കെ എത്തിയല്ലോ നിനക്കമാത്രം ന്താ, ഒരു പ്രത്യേകത…. മേലാൽ നേരം വൈകി വന്നാ ഇനി ഇങ്ങോട്ട് വരണ്ടാ….വേറെ എവിടെയെങ്കിലും ജോലി നോക്കിക്കോണം..ഇവിടെ ചില റൂൾസ് ആൻഡ് റെഗുലഷൻസ് ഉണ്ട് അതിനനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ മാത്രം… ഓക്കേ.”
“ശരി സർ…” അവൾ തന്റെ ക്യാബിനുള്ളിലേക്ക് കയറിപ്പോയി…
“ദീപ , ഇന്നും വൈകി ലേ” തന്റെ നേരെ മുൻപിലെ കമ്പ്യൂട്ടറിന് മുന്പിലിരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചു.
“ഉവ്വ്.. കറകറ്റ് ആ പണ്ടാരക്കാലന്റെ മുൻപിൽ വന്ന് പെട്ട്.”
ദീപയുടെ മറുപടികെട്ട ലച്ചു ഊറി ചിരിച്ചു.
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോകാൻ ബസ്സ് കാത്തുനിൽക്കുന്ന സമയത്താണ് റോഡിന്റെ മറുവശത്ത് ഒരു ആൾക്കൂട്ടമുള്ളത് ദീപ ശ്രദ്ധിച്ചത്.
” എന്താ…ലച്ചു….അവിടെ ആൾക്കൂട്ടം…” എത്തിവലിഞ്ഞുകൊണ്ട് ലക്ഷമിയോട് ചോദിച്ചു
“അറിയില്ലടാ..ദാ… ബസ്സ് വരുന്നു…”
ബസ്സിൽ കയറിയ ദീപ ബസ്സിന്റെ സൈഡ് സീറ്റിൽത്തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് ശ്രദ്ധിച്ചു.
അൾകൂട്ടത്തിന്നു നടുവിൽ രാവിലെ കണ്ട ‘അജുവുമായി കുറച്ചുപേർ അടിപിടി കൂടി ഉന്തും തള്ളുമായ്.
“അയ്യോ.. ലച്ചു ദേ അയാൾ…”
പിൻ സീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.
പിൻസീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.
“ദേ നോക്കടി ലച്ചു,”
“എന്താ ദീപാ…?”
ദീപയുടെ അടുത്തേക്ക് നീങ്ങികൊണ്ട് ലച്ചു ചോദിച്ചു.
“അവിടെ ആരൊക്കെയോചേർന്ന് ഒരാളെ അടിക്കുന്നു.”
അൽപ്പം സങ്കടത്തോടെ അവൾ ലച്ചുവിനോട് പറഞ്ഞു.
ലച്ചു പുറത്തേക്ക് നോക്കുമ്പോഴേക്കും ബസ്സ് പതിയെ ചലിച്ചുകൊണ്ടിരുന്നു.
രാവിലെത്തെതിനേക്കാളും ശക്തിയായി മഴ പെയ്തുകൊണ്ടിരുന്നു. പുഴകളും തോടുകളും നിറഞ്ഞൊഴുകി.
ബസ്സിറങ്ങി ദീപ വീട്ടിലേക്ക് നടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേ മൈൻറോഡിൽ നിന്ന് ദീപയുടെ വീട്ടിലേക്കുള്ള ദൂരം.
പുഞ്ചപ്പാടത്തിലൂടെ ഇളംങ്കാറ്റിനെ ചേർത്തുപിടിച്ച് ദീപ കുടയും ചൂടി പാടവരമ്പിലൂടെ നടന്നുനീങ്ങി.
മഴത്തുള്ളികൾ തുരുതുരാവന്ന് അവളെ ചുംബിച്ചുകൊണ്ടേയിരുന്നു. ഒലിച്ചുപോകുന്ന മഴവെള്ളത്തിൽ പരൽമീനുകൾ തുള്ളിക്കളിക്കുന്നത് ഒരു കൗതുകത്തോടെ ദീപ നോക്കിനിന്നു.
ഒഴുകിയകലുന്ന വെള്ളത്തിലേക്ക് അവൾ തന്റെ കൊലുസണിഞ്ഞ കാലുകൾ പതിയെ ഇറക്കിവച്ചു.
മിഞ്ചിയിട്ട വിരലുകളെ മഴവെള്ളം തഴുകിതലോടി. ശരീരമാസകാലം കുളിര് കൊരുന്നപോലെ തോന്നിയ അവൾ അൽപ്പനേരം കണ്ണുകളടച്ചുപിടിച്ചു.
വാലിയശബ്ദത്തിൽ ഇടിയോട്കൂടി മിന്നലും മണ്ണിലേക്കിറങ്ങിവന്നപ്പോൾ ദീപ അൽപ്പം ഭയന്നു.
വീട്ടിലെത്തിയ അവൾ വീട് പൂട്ടികിടക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ സരളചേച്ചിയോട് കാര്യംതിരക്കി.
“ദീപാ, അമ്മക്ക് ചെറിയ തലകറക്കം.. അടുക്കളയിലൊന്ന് വീണു.”
സരളചേച്ചിയുടെ വാക്കുകൾ കേട്ട ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മഴനനഞ്ഞ അടുക്കളയിലെ തിണ്ണയിൽ അവൾ തളർന്നിരുന്നു.
“ഹാ…നീ കരയാതെ വാവേ, കണ്ണ് തുടക്ക്.”
സരളചേച്ചി അവളെ സമാധാനിപ്പിച്ചു.
“എപ്പോ,ന്നെ ആരും വിളിച്ചില്ല്യാല്ലോ.” ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“കുഴപ്പൊന്നൂല്ല്യാ, സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.”
“ഞാൻ പോയിനോക്കട്ടെ.” ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
“ശരി, പോയിട്ട് വിളിക്കു, നിക്ക് ഞാൻ കൊറച്ചു പൈസ തരാം, കൈയിൽ പിടിച്ചോ ആവശ്യം വരും.”
“മ് “
ദീപ ഒന്ന് മൂളിയിട്ട് ഔട്ടോ വിളിക്കാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ അനിയന്റെ ആറു മിസ്ഡ് കാൾ,അവൾ പെട്ടന്ന് ഔട്ടോ വിളിച്ച് സരളചേച്ചിയുടെ കൈയിൽ നിന്ന് പണം വാങ്ങി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
“ഓഹ്…നശിച്ചമഴ കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി”
വഴിയിലൂടനീളം ആർത്തുപെയ്യുന്ന മഴയെ അവൾ ശപിച്ചുകൊണ്ടേയിരുന്നു.
ഓട്ടോ ഹോസ്പിറ്റലിന്റെ മുൻഭാഗത്തേക്ക് കയറ്റിനിർത്തി. അനിയൻ അപ്പു റിസപ്ഷനിൽ ബില്ല് പിടിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ദീപയെ കണ്ടയുടൻ അപ്പു അവളുടെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
“എത്ര നേരയി ഞാൻവിളിക്കിണു.. എന്താ ഫോൺ എടുക്കാത്തെ കുഞ്ഞേച്ചി.”
“ഞാൻ ബസ്സിലായിരുന്നു മോനുട്ടാ.”
കലങ്ങിയ കണ്ണുകളിൽ നിന്നും ഒഴുകിവരുന്ന കണ്ണുനീർത്തുള്ളിയെ ദീപ പതിയെ തുടച്ചുനീക്കി.
“‘അമ്മ കറി പാത്രായിട്ട് വന്നതാ തലചുറ്റി വീണു.. ഇപ്പൊ ഗ്ലുക്കോസ് കേറ്റുന്നുണ്ട്. കുഴപ്പല്ല്യ നാളെപ്പോകാം എന്ന് പറഞ്ഞു..”
ദീപയുടെ കൈപിടിച്ച് അവൻ വാർഡിലേക്ക് നടന്നു.
അമ്മയുടെ കട്ടിലിന്റെ അരികിലിരുന്നുകൊണ്ട് ന്യൂസ്‌പെപ്പർ വായിക്കുകയായിരുന്നു അച്ഛൻ. ദീപയെ കണ്ടയുടനെ അവിടെനിന്ന് എഴുന്നേറ്റ് വൾക്ക് നേരെ ഒരു ബില്ല് നീട്ടി.
“മോളെ നീ ഈ ബില്ലൊന്നടക്കണം 560 രൂപണ്ട് , ന്റെൽ ഇല്ല്യാ…”
“ശരി അച്ഛാ…”
ദീപ ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തിവരിക്കുനിന്നു.
പെട്ടന്നാണ് സൈറൺ മുഴക്കി ആശുപത്രി കോംബൗണ്ടിലേക്ക് ആംബുലൻസ് പാഞ്ഞുകയറി നിന്നത്.. ആളുകൾ ചുറ്റിലും കൂടി അറ്റൻഡർ ഒരാളെ സ്ട്രേക്ച്ചറിൽ കിടത്തി വളരെ വേഗം കേഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. പുറകിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു
“പാവം പയ്യൻ, ആ സെൽവത്തിന്റെ അൾക്കാരാ…എന്ത് നല്ലകാര്യമാണാവോ ആ ചെക്കൻ ചെയ്തത്..”
ബില്ലടച്ചു അവൾ വാർഡിലേക്ക് നടന്നു..
“കുഞ്ഞേച്ചി…” പിന്നിൽ നിന്ന് അപ്പു അവളെ വിളിച്ചു.
“ന്തടാ മോനുട്ടാ…”
“ഇന്ന് ടൗണിൽവച്ച് ഒരു ചെറിയകുട്ടിയെ ഒരാൾ ഒരുപാട് തല്ലി. കുട്ടി വാവിട്ട് കരയുന്നതുകണ്ട ഒരു ഏട്ടൻ അത് ചോദിക്കാൻ ചെന്നു.. ആ ഏട്ടനും കിട്ടി കണക്കിന് അടി. ഇപ്പൊ ദാ ഇവിടെ കൊണ്ടന്നിട്ടുണ്ട്.. കാലൊടിഞ്ഞുന്നാ കേട്ടേ..”
സങ്കടത്തോടെ അപ്പു പറഞ്ഞു.
“അയ്യോ പാവാല്ലേ.ഇക്കാലത്ത് ഒരു നല്ലകാര്യം ചെയ്യാനും പറ്റില്ല്യാ കഷ്ടം.”
അപ്പുവിന്റെ തോളിലൂടെ കൈയിട്ട് അവർ രണ്ടുപേരും വാർഡിലേക്ക് നടന്നകന്നു.
മഴ ഒട്ടുംകുറയാതെ തിമിർത്ത്പെയ്തു കൊണ്ടേയിരുന്നു. വാർഡിലെ ജാലകത്തിലൂടെ ദീപ സെൻസൈഡ്ന്റെ പുറത്തുനിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികളെ കൈവെള്ളയിലൊതുക്കി മഴയെ അസ്വദിച്ചുകൊണ്ടേയിരുന്നു.
അങ്ങകലെ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്കേട്ട ദീപ വാച്ചിലേക്കൊന്ന് നോക്കി
“ദേവീ… സമയം 6 കഴിഞ്ഞോ…”
അമ്മയ്ക്കുള്ള ചായ വാങ്ങാൻ ദീപ ഫ്ലാസ്ക്കുമായി കെഷ്വാലിറ്റി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നു
അവിടെയും വൈകിട്ട് അഡ്മിറ്റായ അയാളെക്കുറിച്ചായിരുന്നു സംസാരം
“പാവം കുട്ടി..ഇത് ചെയ്ത ദുഷ്ട്ടനോട് ദൈവം ചോദിക്കും..”
ചായക്ക് വരിനിൽക്കുന്ന ഒരു ചേച്ചി,മറ്റൊരാളോട് സംസാരിക്കുന്നത് കേട്ട ദീപ ഒന്നാലോചിച്ചു നിന്നു.
‘ഒന്ന് പോയി നോക്കണോ…?” അവൾ സ്വയം ചോദിച്ചു.
“ഏയ് വേണ്ടാ..’
ചായയുമായി ദീപ അമ്മയുടെ അടുത്തെത്തി..
“വല്ല വിവറരോം കിട്ടിയോ മോളെ”
“ആരുടെ…?.”
“ഏതോ ഒരു പയ്യന്റെ കാലാരോതല്ലിയോടിച്ചെന്നു കേട്ടു…”
തലയിണ ചാരി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ‘അമ്മ ചോദിച്ചു.
“ഞാനും കേട്ടു. ഇപ്പൊ വരാ ഒന്ന് പോയിനോക്കട്ടെ..” ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർത്തുന്നതിനിടയിൽ ദീപ പറഞ്ഞു.
ചുരിദാറിന്റെ ഷാൾ തന്റെ വലത് കൈയിലെ ചൂണ്ടുവിരലിൽചുറ്റി അവൾ കേഷ്വാലിറ്റിയിലേക്ക് നടന്നു.
എൻക്വയറികൗണ്ടറിൽ ചെന്ന് വിവരമന്വേഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് റൂമും കാണിച്ചുകൊടുത്തു.
അൽപ്പം ആശങ്കയോടെ ദീപ റൂം നമ്പർ 15 ന്റെ വാതിലിന് ചാരെ നിന്നു.
“വേറെ ആരെങ്കിലും ഉണ്ടാകുമോ മുറിയിൽ, കേറിനോക്കണോ?”
രണ്ടും കൽപ്പിച്ച് അവൾ വാതിൽ തുറന്നു.
ഇടത് കൈ തലക്ക് വച്ച്, വലതുകൈതണ്ട കൊണ്ട് മുഖം മറച്ച് ഒരാൾ ഇടത്കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു.
രോമങ്ങൾതിങ്ങിയ വലത് കൈയിൽ കറുത്തചരട് കൈചെയ്‌നുമായ് പിണഞ്ഞുകിടക്കുന്നു. കൈയില്ലാത്ത വെളുത്തബനിയന്റെ ഉള്ളിലൂടെ അയാളുടെ നെഞ്ചിലെരോമങ്ങൾ അവളെ എത്തിനോക്കി.
“സർ, ഇപ്പൊ എങ്ങനെയുണ്ട്.” ദീപ ശബ്ദം താഴ്ത്തി ചോദിച്ചു.
“മ്… കുഴപ്പല്ല്യാ..” മുഖത്തുനിന്ന് കൈയെടുക്കാതെ അയാൾ പറഞ്ഞു.
“സിസ്റ്റർ… ഡോക്ടറെയെന്ന് വിളിക്കൂ, എനിക്ക് പോണം..” വേദനയിൽകിടക്കുന്ന ശരീരമൊന്നിളക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“അയ്യോ സർ, ഞാൻ സിസ്റ്റർ അല്ല…!” ചെറുപുഞ്ചിരിയോടെ ദീപ പറഞ്ഞു.
“ഒന്നന്വേഷിച്ചു പോകാമെന്ന് കരുതി,അതാ വന്നേ”
“ഇപ്പ കുഴപ്പന്നൂല്ല്യാ, കുട്ടി പൊയ്കൊളൂ…” കനത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു.
“ന്റമ്മോ ന്തൊരു മനുഷ്യനാ ഇയ്യാൾ, വെറുതെയല്ല, കണ്ടവരുടെകൈയിൽനിന്നും തല്ല് കിട്ടി ഇവിടെവന്ന് കിടക്കുന്നത്, അങ്ങനെ വേണം”
ദീപ മനസിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
“ഹലോ… ഒരുമിനുറ്റ്.” മുഖത്തുനിന്ന് കൈയെടുത്ത് അയാൾ ദീപയെ വിളിച്ചു.
“സിസ്റ്ററോട് ഒന്ന് വരാൻ പറയൂ.”
തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചുനിന്നു.
തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നു.
രാവിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ വച്ചുകണ്ട അജുവായിരുന്നു അത്.
“മാഷേ….മാഷായിരുന്നോ അയ്യോ..എന്താ പറ്റിയേ…” അപ്രതീക്ഷിതമായി അജുവിനെ കണ്ട ദീപ ചോദിച്ചു.
“ഏയ് ഒന്നുല്ല്യാ ഒരുചെറിയ ബൈക് ആക്‌സിഡന്റ്…”
“മ്മ്.. ഉവ്വ്…ഞാൻ കേട്ടു…അടികിട്ടി വന്നുകിടക്കാണല്ലേ…” ദീപയുടെ ചോദ്യംകേട്ട അജു ലജ്ജിച്ചു മുഖം തിരിച്ചുകിടന്നു..
അവർ സംസാരിച്ചുകൊണ്ടിക്കുമ്പോഴാണ് പെട്ടന്ന് തമിഴന്മാരാണെന്ന് തോന്നിക്കുന്ന രണ്ട്പേർ അകത്തേക്ക് കയറിവന്നത്…
“യാരിങ്ക അജു, നീയാ…” കറുത്ത് അൽപ്പം പൊക്കമുള്ള ഒരാൾ ചോദിച്ചു
“അതെ ഞാനാ..” അജു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.
“പറവാഇല്ലേ ഉക്കാര്, നൻവന്ത് സെൽവം..”
ആ പേര് കേട്ടതും ദീപ ഒന്ന് പരിഭ്രമിച്ചു.. സെൽവം അജുവിന്റെ വലതുഭാഗത്ത് കട്ടിലിന്റെ ഒരുവശത്തായി ഇരുന്നു.
“ഉങ്കിട്ടെ യേൻ ആളുങ്കേ മുന്നാനടി സോന്നെ.. ഇത് ഒപ്രച്ഛനെഇല്ലേ,ഏൻപ്രച്ഛനെ. എടപെടാ കൂടാതെ അനാ നീ കേക്കല്ലേ, നീ തപ്പുപ്പണി, നാൻ അടിച്ചിട്ടെ. മറന്തിഡ്” ഇനി എൻ കണ്മുന്നടി പത്തേ.. സീകിടുവേ… തെരിഞ്ചുക്കോ.”
സെൽവം എഴുന്നേറ്റ് തിരിഞ്ഞു നോക്കിയത് ദീപയുടെ മുഖത്തേക്കായിരുന്നു.
“യാര് കണ്ണാ…ഉങ്ക പൊണ്ടട്ടിയാ.. അടടാ..എവൊളോ അഴക്.”
സെൽവം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു.. ശ്വാസംകിട്ടാതെ ദീപ പിടഞ്ഞു.
“നോ…” അജു അലറിവിളിച്ചു…
“ഉൻ പുരുഷനോട് സെല്ലുങ്കോ… എങ്കിട്ടെ സണ്ടക്ക് വരാതെ…ഉയിര് പോണ വഴിയേ തെരിയാത്, കൊന്നുടുവേ….”
സെൽവം കഴുത്തിനുപിടിവിട്ട് റൂമിൽനിന്നും ഇറങ്ങിപ്പോയി..
ദീപ ചുമച്ചുകൊണ്ട് പതിയെ നിലത്തിരുന്നു ശ്വാസം നേരെ എടുത്തപ്പോൾ അവൾ എഴുന്നേറ്റ് അജുവിന്റെ അടുത്തേക്ക് ചെന്നു.
“ഡോ മാഷേ….ഒറ്റ കീറ് തന്നാലുണ്ടല്ലോ പേടിച്ചു പ്പോയി ഞാൻ.. എന്റെ കഴുത്ത് ഉളുക്കിയത് മിച്ചം..”
“സോറി ദീപ… എന്റെ ഭാര്യയാണെന്നു കരുതിയിട്ടാവും…”
“ഹോ….ഒരു നിമിഷം ഞാൻ പരലോകം കണ്ടു..”
ഉളുക്കിയ കഴുത്ത് ഉഴിഞ്ഞുകൊണ്ട് ദീപ പറഞ്ഞു.
“ഹഹഹ ക്ഷമിക്ക് എനിക്ക് വേണ്ടി പ്ലീസ്…. നീ ഇരിക്ക് അമ്മ ഇപ്പൊ വരും.” അജു കൈകൾകൂപ്പി കേണു.
സ്റ്റൂൾ എടുത്ത് ഇരിക്കാൻ നിൽക്കുമ്പോഴാണ് ദീപയുടെ ബാഗിൽനിന്നും ഫോൺ ബല്ലടിക്കുന്നത്.
“ഹലോ ചേച്ചി പറയു….” ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു.
“എവിടെയാ? എന്തായ് കവിത ഇന്ന് കിട്ടുമോ.?” ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
“അയ്യോ കവിത. ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചീ. അമ്മ തലകറങ്ങി വീണു, അഡ്മിറ്റായി.”
“ഓക്കേ കുഴപ്പോന്നുല്ല്യാല്ലോ..”
“ഇല്ലേച്ചി..ഞാൻ അയച്ചോളാ..”
“എന്ന ശരി”
ഫോൺ കട്ട് ചെയ്ത് ദീപ അജുവിനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..
“ഹലോ…എന്താ ഇങ്ങനെ നോക്കണേ…” കൈ വീശി അവൾ ചോദിച്ചു.
“ഏയ്…ആർക്കാ കവിത…”
“ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ പോസ്റ്റാനാണ്.” മൊബൈൽ ബാഗിൽ വക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഓഹ്.. കവിയാണല്ലേ”
“കവിയല്ല കവിയത്രി. അല്ല അവരെന്തിനാ വന്നത്.”
“ഞാനൊരു ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട് ഭിക്ഷാടനത്തിനെ കുറിച്ച്. ‘യാചകൻ’ അതാണ് പേര്.അതിന്റെ പരിണിത ഫലമാണ് ഇപ്പൊ കിട്ടിയത്….”
ഡോർ ആരോ തുറക്കുന്നതുകണ്ട രണ്ടുപേരും അങ്ങോട്ട് നോക്കി,നിറകണ്ണുകളോടെ അജുവിന്റെ അമ്മ അകത്തേക്ക് വന്നു.
“ന്റെ കുട്ടിക്ക് ഈ കിട്ടിയതൊന്നും പോരെ… വഴിയെപോകുന്നവരുടെ തല്ലുമുഴുവൻ വാങ്ങിക്കൊണ്ട് വരും ബാക്കിയുള്ളവരുടെ സമാധാനം കെടുത്താൻ.”
“ആ… തല്ല് കിട്ടുമ്പോ ഒരു സുഖം.” പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“അമ്മേ ഇത് ദീപ, എന്റെ ഫ്രണ്ടാണ്”
‘അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഞാൻ പോട്ടെ മാഷേ…..അമ്മ തിരക്കുന്നുണ്ടാകും.. അമ്മേ….ശരി ഞാൻ പിന്നെ വരാം…”
അവളെഴുന്നേറ്റ് പുറത്തേക്ക് കടന്നഉടനെ അജു അവളെ വിളിച്ചു
“ദീപാ….ഒരു മിനിറ്റ്..”
“എന്താ മാഷേ….”
“ഫ്രീ ആണോ നാളെ, എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്…”
“ഓ….ശരി.നാളെ കാണാം….”
ഡോറടച്ച് അവൾ നടന്നു… മനസിലുമുഴുവൻ നാളെ കാണുബോൾ എന്താകും അജുവിന് തന്നോട് ചോദിക്കാനുണ്ടാകുക എന്ന ചിന്തയായിരുന്നു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, പുൽപായയിൽ കിടന്ന് വലത്തോട്ടും,ഇടത്തോട്ടും മാറിമാറി തിരിഞ്ഞു കിടന്നു അജു എന്തായിരിക്കും ചോദിക്കുക എന്നതായിരുന്നു ഉറക്കം നഷ്ട്ടപെടാൻ കാരണം
“നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,കാണാനും തരക്കേടില്ല ഇനി വല്ല പ്രണയഭ്യാർത്ഥനയാണോ..?”
അവൾ സ്വയം ചോദിച്ചു.
ഉദയസൂര്യൻ ആശുപത്രി വരാന്തയിലൂടെ പ്രകാശംതൂക്കി ചുറ്റുള്ളവരെ വിളിച്ചുണർത്തി, പതിവിലും വൈകി കിടന്ന ദീപയെ രാവിലെ ഡ്യൂട്ടി നേഴ്സായിരുന്നു തട്ടിവിളിച്ചത്
“മോളെ ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം….ഇന്ന് ഡിസ്ചാർജ് ചെയ്യാം..”
“ആണോ…” ചെറു പുഞ്ചിരിയാലെ മുടിയൊതുക്കി അവൾ എഴുന്നേറ്റു
“ഡോക്ടറെ ചെന്ന് കണ്ടാമതി ഇതാ ഡിസ്ചാർജ് കാർഡ്…”
കാർഡ് വാങ്ങിയവൾ കാവറിലിട്ട് അമ്മക്ക് ചായവാങ്ങാനായി കാറ്റിന്റീനിലേക്ക് പുറപ്പെട്ടു രണ്ട് ലക്ഷ്യങ്ങളായിരുന്നു ആ യാത്രക്കുപിന്നിൽ ഒന്ന് അജു, രണ്ട് ചായ.. പോകുന്ന വഴിയിലവൾ അയാൾ കിടക്കുന്ന റൂമിലേക്ക് നോക്കി അവിടില്ലായിരുന്നു.. അവളുടെ മിഴികൾ ചുറ്റിലും പരതി…
“ഇല്ല…
“സിസ്റ്റർ ഇവിടെ അഡ്മിറ്റ് ചെയ്ത ആളെവിടെ” ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ്നെ കണ്ടുകാര്യം തിരക്കി
“അയാൾ പോയല്ലോ ഇന്ന് രാവിലെ…”
സങ്കടമാണോ, നിരാശയാണോ എന്നറിയാതെ അവൾ ആശുപത്രി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നുപോയി. ചായവാങ്ങിമടങ്ങും വഴിയാണ് അപ്രതീക്ഷിതമായി അജുകിടന്ന മുറിയുടെ മുൻപിൽ സെൽവത്തെ കണ്ടത്.. “ന്റെ കൃഷ്ണാ.. പെട്ടന്ന് ശ്വാസമെടുത്ത് അവളറിയാതെ വിളിച്ചു.
തൊട്ടടുത്തുള്ള തൂണിനോട് ചാരിയവൾ സെൽവം കാണാത്ത വിധം മറഞ്ഞുനിന്നു… അജുകിടന്ന മുറിയുടെ മുൻപിൽനിന്നുമായാൾ തെറിവിളിക്കുന്നത് അവൾ ശ്രദ്ധയോടെ കേട്ടു. കൂട്ടത്തിൽ അജു എന്ന് ഉച്ചരിക്കുന്നുണ്ടായിരുന്നു
“ആരാ ഈ അജു..? എന്താ അയാൾക്ക് പണി…? എന്തിനാ ആ തമിഴൻ ഇങ്ങനെ തെറിവിളിക്കുന്നെ…?” ഒരുപാട് ചോദ്യങ്ങൾ ഒരുനിമിഷം അവളുടെ മനസിൽ ഉദിച്ചുയർന്നു.
“ഇനി അതറിഞ്ഞിട്ടെ ബാക്കി കാര്യം” ദീപ ഉറച്ച തീരുമാനമെടുത്തു..
ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു. യാത്രമധ്യേയാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി.. മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത് അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,
“നല്ല കണ്ടുപരിചയമുള്ള മുഖം” അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു.
ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേയിലാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത്. അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,
“നല്ല കണ്ടുപരിചയമുള്ള മുഖം.” അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു. എന്നിട്ടവൾ അല്പനേരം ആലോചിച്ചു നിന്നു
“തേടിയവള്ളി കാലിൽചുറ്റി അജുവിന്റെ ‘അമ്മ” ദീപ അമ്മയുടെ അടുത്തേക്ക് ചെന്നു.
“അമ്മേ… എന്നെ മനസ്സിലായോ….
“ഇല്ല്യാ..” അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് ‘അമ്മ പറഞ്ഞു.
“ഞാനിന്നലെ അജുവിന്റെ കൂടെ ആസ്പത്രിയിലുണ്ടായിരുന്നു..”
“ഓ…മോളാ….എന്താ ഇവിടെ?” പുഞ്ചിരിച്ചുകൊണ്ട് ‘അമ്മ ചോദിച്ചു.
“അമ്മയെ ഡിസ്ചാർജ്ചെയ്തു മരുന്ന് വാങ്ങാൻവന്നതാ, എന്താ രാവിലെത്തന്നെ പോയത്. ഞാൻ വന്നിരുന്നു അപ്പഴാ സിസ്റ്റർ പറഞ്ഞത് പോയിന്ന്.”
“അവനങ്ങനാ…പെട്ടന്നായിരിക്കും തീരുമാനം..” മുഖം താഴ്ത്തികൊണ്ട് അമ്മ പറഞ്ഞു.
“എനിക്കൊന്നു കാണാൻ പറ്റുമോ എവിടെയാ വീട് ഞാൻ അങ്ങോട്ട് വരാം”
“ഇവിടെ അമ്പലമുക്കിൽ ഇറങ്ങി അഡ്വക്കേറ്റ് കൃഷ്ണൻനായരുടെ വീട് ചോദിച്ചാൽ മതി കാണിച്ചുതരും” ദീപയുടെ കൈ പിടിച്ചുകൊണ്ട് ‘അമ്മ പറഞ്ഞു.
“ശരിയമ്മേ…. ഞാൻ വരാം.. ഇപ്പ ഞാൻ പോട്ടെ..”
“മ്..” ‘അമ്മ ഒന്ന് മൂളിയിട്ട് മെഡിക്കൽഷോപ്പ് ലക്ഷ്യമാക്കി നടന്നു.
ദീപ പുഞ്ചിച്ചുകൊണ്ട് ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു.
മഴ ചെറിയതുള്ളികളായി ചാറിക്കൊണ്ടിരുന്നു.
ഓട്ടോ വീടിന്റെ മുറ്റത്തേക്ക് കയറ്റിനിർത്തിയപ്പോഴേക്കും. സരളചേച്ചി വിവരമന്വേഷിക്കാൻ അവരുടെ അടുത്തേക്ക് വന്നു. ഓട്ടോയിൽ നിന്നിറങ്ങിയ ദീപ പതിയെ അമ്മയെതാങ്ങിപ്പിടിച്ചു മുറിയിൽ കൊണ്ടുകിടത്തി.
ഉമ്മറത്തേക്ക് വന്ന അവൾ ദീർഘശ്വസമെടുത്ത് വിട്ടു. വീടിന്റെ കിഴക്കേമൂലയിലെ ഓമമരം ഇന്നലത്തെ കനത്തമഴയിൽ കടപുഴകിവീണത് കണ്ട ദീപ, ചാക്കേടുത്ത് താഴെ വീണുകിടക്കുന്ന ഓമക്കായയെല്ലാം പെറുക്കിയെടുത്തു.
പൊഴിഞ്ഞുവീണ ഇലകളെല്ലാം അടിച്ചുവരി, വീടും പരിസരവും വൃത്തിയാക്കി, അടുപ്പത്ത് രാത്രിക്കുള്ള അരി കലത്തിലിട്ട് അവൾ കുളിക്കാൻ കയറി. തണുത്തുറഞ്ഞ ശരീരം ഷവറിന്റെ ചുവട്ടിലേക്ക് നീങ്ങിനിന്നപ്പോൾ ആർദ്രമായാ ജലകണികൾ അവളിലേക്ക് അലിഞ്ഞുചേർന്നു.
ഉച്ചതിരിഞ്ഞ് അവൾ അജുവിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.. അമ്പലമുക്കിൽ ബസ്സിറങ്ങി,ചുറ്റിലും നോക്കി.
“പരിചയമില്ലാതസ്ഥലം, ആരോടായിപ്പചോദിക്കാ”
ദീപ നിന്നുപരുങ്ങി.
“എങ്ങോട്ടാ മോളെ..?”
പിന്നിലൂടെ ഒരു വൃദ്ധൻ വന്ന് ചോദിച്ചു.
“ചേട്ടാ…അഡ്വക്കേറ്റ് കൃഷ്ണൻ നായരുടെ വീടെവിടയാ” അവൾ തിരിഞ്ഞുനിന്ന് ചോദിച്ചു.
“എവിടന്നാ പത്രത്തിന്നാണോ.?..”
“അല്ല …. എന്താ അങ്ങനെ ചോദിച്ചേ…”
“അവിടേക്ക് അധികം പത്രക്കാരാണ് വരാറ് അതുകൊണ്ടു ചോദിച്ചതാ.” ചുണ്ടിൽ കത്തിയെരിയുന്ന ബീഡി വലതുകൈ കൊണ്ട് എടുത്തുമാറ്റിയിട്ട് അയാൾ പറഞ്ഞു. “ദേ…ആ വളവ് തിരിഞ്ഞാൽ ആദ്യം കാണുന്ന വീടാണ്.”
“ശരി ചേട്ടാ…”
ദീപ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. എന്തൊക്കെയോ ദുരൂഹതയുണ്ടല്ലോ അയാളെ ചുറ്റിപ്പറ്റി അവൾ മനസ്സിലോർത്തു.
പഴയകാലത്തെ പ്രമാണിമാർ രൂപകൽപ്പന ചെയ്ത വീട്, കേരള ഹൈകോടതിയിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച വക്കീൽ കൃഷ്ണൻ നായരുടെ ഫോട്ടോ ഉമ്മറത്ത് മാലയിട്ട് വച്ചിരിക്കുന്നു . കോളിങ് ബെൽ അടിച്ചുകൊണ്ടു അവൾ ചുറ്റിലും നോക്കി ആൾതാമസമില്ലാതെ കിടക്കുന്ന വീട് പോലെ. വാതിൽ തുറന്നത് ഒരു പെൺകുട്ടിയായിരുന്നു.
“ആരാ…?..”
“അജു ഇല്ലേ..”
“ഏട്ടൻ കിടക്കുവാ…വരൂ..”
അവൾ ദീപയെ അജുവിന്റെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. എന്തോ പുസ്‌തകം വായിക്കുകയായിരുന്നു അപ്പോളയാൾ
” ഏട്ടാ…ഒരു ആൾ കാണാൻ വന്നിരിക്കുന്നു”
ആദ്യം മുറിയിലേക്ക് കയറിയ പെൺകുട്ടി പറഞ്ഞു.
ആരെന്ന ഭാവത്തിൽ അയാൾ വലിഞ്ഞു നോക്കി “ഹാ…ദീപാ…..വരൂ ഇരിക്കു എന്താ ഇവിടെ… ഞാൻ തീരെ…”
“പ്രതീക്ഷിച്ചില്ല്യാല്ലേ…” അവൾ ഇടയ്ക്കു കയറി.
“പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്…എന്താ എന്നോട് പറയാണ്ട് ഡിസ്ചാർജ് ചെയ്തേ.”
“ക്ഷമിക്ക് സാഹചര്യം അതായിരുന്നു സോറി..” കൈകൾ കൂപ്പി അജു ക്ഷമാപണം നടത്തി.
“എനിക്കറിയണം, ആരാണ് നിങ്ങൾ.? എന്താണ് നിങ്ങളുടെ പ്രശ്‌നം? എന്നോട് സംസാരിക്കണം എന്ന് പറഞ്ഞതെന്താണ്.?.”
ഒറ്റയടിക്ക് ദീപ അവൾക്കാവശ്യമായ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ചോദിച്ചു.
“പറയാം..”
മാറോട് ചേർത്തുപിടിച്ച പുസ്തകം അയാൾ മടക്കിവച്ചു.
“ഞാൻ അജു. അഡ്വക്കേറ്റ് കൃഷ്ണൻ നായർ എന്റെ അച്ഛനല്ല…ഇവിടെയുള്ളത് എന്റെ അമ്മയും അനിയത്തിയുമല്ല,”
“പിന്നെ..?” സംശയത്തോടെ ദീപ ചോദിച്ചു.
“എനിക്ക് 8 വയസുള്ളപ്പോളാണ് ഭിക്ഷാടന സംഗത്തിൽനിനെന്നെ ഈ അച്ഛൻ രക്ഷപ്പെടുത്തിയത്, അന്നെന്നെ മാത്രമല്ല കൂടെയുണ്ടായിരുന്ന നാലുപേരെയും, വൈകാതെ ബാക്കിയുള്ള നാല് പേരെയും അവർ പിടിച്ചുകൊണ്ടുപോയി എന്നെമാത്രം അവരിൽ നിന്നും അച്ഛൻ മറച്ചുപിടിച്ചു.എനിക്ക് ഉടുക്കാൻ ഉടുപ്പ് തന്നു,കഴിക്കാൻ ഭക്ഷണംതന്നു, നല്ല വിദ്യാഭ്യാസം തന്നു, സ്നേഹിക്കാൻ അമ്മയെയും, കുസൃതിക്കാട്ടി കളിക്കാൻ ഒരു കുഞ്ഞനിയത്തിയെയും തന്നു.”
നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അജു ഇടതുകൈകൊണ്ട് തുടച്ചുനീക്കി.
“എന്നിട്ട്..?”
“കഴിഞ്ഞവർഷം ഭിക്ഷാടനസംഗത്തിനെതിരെ അച്ഛൻ ഒരു കേസ് ഫയൽ ചെയ്തു.അത് വലിയ പ്രശ്നമായിമാറി, പിന്നീടവർ ദിവസവും വീട്ടിൽവിളിച്ചു ഭീക്ഷണി പെടുത്തി, കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുംമെന്നുപറഞ്ഞു. പക്ഷെ അതൊന്നും അച്ഛൻ വക വച്ചില്ല കേസുമായി മുന്നോട്ടുപ്പോയി, നവംബർ ഇരുപതിനു കേസ് വിധിവരാനിരിക്കെ പതിനാറാം തിയ്യതി പുഴയിലൊരു ശവം പൊങ്ങി.
സംശയം, ചെന്നുനോക്കിയപ്പോൾ ‘അച്ഛൻ’ അവർ പകപോക്കി. വെട്ടിയരിഞ്ഞു പുഴയിലെറിഞ്ഞു.
ദീപ തന്റെ കൈകൾകൊണ്ട് വായപൊത്തി.
“അതെ, ഞാനും വായിച്ചിരുന്നു ആന്ന് ആ വാർത്ത.”
അജുവിന്റെ കണ്ണുകളിൽനിന്നും ചുടുമിഴിനീർത്തുള്ളികൾ ഒലിച്ചിറങ്ങി.
“അന്ന് കണ്ടപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിട്ടാണ്…എന്നല്ലേ….സോറി എനിക്കിതൊന്നും അറിയില്ലായിരുന്നു അജു…”
“സാരമില്ല ദീപ, എനിക്കറിയണം എന്റെച്ഛനെ കൊന്നതാരാന്ന്.”
“മ്മ് നമ്മുക്ക് കണ്ടുപിടിക്കാം… ഞാനുണ്ടാകും കൂടെ” ദീപ അവനെ സമാധാനപ്പെടുത്തി.
“മ്….പിന്നേ എന്തുണ്ട് വിശേഷം… എനിക്ക് തന്റെ നമ്പറൊന്ന് തരണം..”
“ഓഹ് തരാം പക്ഷേ എന്റെ കവിതകൾ സഹിക്കേണ്ടിവരും…” പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഓ അതിനെന്താ എനിക്കിഷ്ടമാണ്… എനിക്കൊരു കവിത എഴുതിത്തരണം.”
“ഇപ്പഴോ..പിന്നെ… മാഷിന് വേണ്ടി ഞാൻ ഒരു കവിത എഴുതുന്നുണ്ട്..”
” ആണോ..?” അത്ഭുതത്തോടെ അവൻ ചോദിച്ചു.
“മ്… ഞാൻപോട്ടെ, ഇപ്പോതന്നെ വൈകി. അമ്മ തിരക്കും”
“ഇതൊക്കെയൊന്ന് മാറട്ടെ നമുക്ക് വിശദമായിത്തന്നെ കാണാം…” ദീർഘശ്വാസമെടുത്ത് അജു പറഞ്ഞു.
അവൻ മാറോട് ചേർത്ത് വച്ച പുസ്തകം ദീപ കൈനീട്ടിയെടുത്ത് പുറംചട്ടമറിച്ച് ആദ്യപേജിൽ ദീപയെന്നും, അതിന് താഴെ തന്റെ മൊബൈൽനമ്പറുംമെഴുതി അടിവരയിട്ട് അജുവിന് നേരെ നീട്ടി.
അവൻ മെല്ലെ പുറം ചട്ട മറച്ചുനോക്കികൊണ്ട് ആ മൊബൈൽ നമ്പർ വായിച്ചുകേൾപ്പിച്ചു.
“95 44 77 ………
“ഓ…. അത് തന്നെ മാഷേ.. എന്നാശരി കാണാം.”
തൂമന്ദഹാസം വിടർത്തി അവൾ സ്റ്റൂളിൽ നിന്ന് എഴുന്നേറ്റ് പിന്തിരിഞ്ഞു നടന്നു. പടിയിറങ്ങിപോകുമ്പോൾ ദീപയുടെ മനസുമുഴുവൻ അജുവായിരുന്നു.
അനാഥനായത്കൊണ്ടായിരിക്കാം ദീപക്ക് അജുവിനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിത്തുടങ്ങിയത്. പതിവിലും സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തിയ ദീപയെ കണ്ടപ്പോൾ തന്നെ ‘അമ്മ ചോദിച്ചു.
“ന്താ കുട്ട്യേ.. ന്ന് വല്ല്യ സന്തോഷത്തിലാണല്ലോ.?
അവൾ ഓടിവന്ന് അമ്മയുടെ രണ്ട് കവിളുകളും പിച്ചിയെടുത്തു. വേദന തോന്നിയ ‘അമ്മ അവളെ കണക്കിന് ശകാരിച്ചത് അനിയൻ അപ്പു സന്തോഷത്തോടെ നോക്കിനിന്നു.
അത്താഴം കഴിച്ചിട്ട് നേരത്തെതന്നെ ദീപ ഉറങ്ങാൻ കിടന്നു. കണ്ണുകൾ അടച്ചുകിടക്കുമ്പോഴും അജുവിന്റെ മുഖമായിരുന്നു മനസുമുഴുവൻ.
മഴ പതിയേ മണ്ണിലേക്ക് ഇറങ്ങിവന്നു. ഓടിനുമുകളിൽവന്നുപതിച്ച മഴയുടെ സംഗീതം അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഉറക്കം നഷ്ട്ടപെട്ട ആ രാത്രി ദീപ ജനവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയിരുന്നു.
മിന്നലിന്റെ നേർത്ത വെളിച്ചത്തിൽ മഴത്തുള്ളികൾ ഇലകളെ തഴുകി മണ്ണിലേക്ക് ഇട്ടിവീഴുന്നത് അത്ഭുതത്തോടെ അവൾ വീക്ഷിച്ചു.
അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു. ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ…
അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു. ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ…
പുലർച്ച അഞ്ചുമണിക്കടിക്കാറുള്ള അലാറത്തിന്റെ ശബ്ദംകേട്ട ദീപ പുതപ്പിന്റെ ഇടയിലൂടെ കൈപുറത്തേക്കിട്ട് അലാറം ഓഫ് ചെയ്തു.
അഞ്ചുമിനുറ്റുകൂടെ കിടക്കാം എന്നുകരുതി മൂടിപ്പുതച്ചു കിടന്ന അവൾ പിന്നെ എഴുന്നേറ്റത് അരമണിക്കൂർ കഴിഞ്ഞായിരുന്നു.
പുതപ്പെല്ലാം വലിച്ചെറിഞ്ഞ് ദീപ കിടക്കപ്പായയിൽനിന്ന് ചാടിയെഴുന്നേറ്റു.
പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത്, അമ്മക്കുള്ള മരുന്ന് കൊടുത്ത് അവൾ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും മഴപെയ്യാൻ തുടങ്ങി.
“ഓ…. നശിച്ച മഴ,”
പെയ്തിറങ്ങുന്ന മഴയെ ശപിച്ചുകൊണ്ട് ദീപ കുടനിവർത്തി മുറ്റത്തേക്കിറങ്ങി. കൊലുസണിഞ്ഞ അവളുടെകാലുകളെ മഴനീർത്തുള്ളികൾ മതിയാവോളം ചുംബിച്ചു.
ബസ്റ്റോപ്പിൽ ചെന്നുനിന്ന അവൾ കുടച്ചുരുക്കി അതിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ കൈകൊണ്ട് കുടഞ്ഞു.
മഴ പൂർവാധികം ശക്തിയോട്കൂടി പെയ്തിറങ്ങി.
“ഇന്നും സാറിന്റെ കൈയിന്ന് മുട്ടൻ തെറികേൾക്കും.”
നേരംവൈകിയതിൽ പരിഭ്രാന്തിപരത്തി അവൾ ചുറ്റിലുംനോക്കി.
നഗരസഭയുടെ വേസ്റ്റ്ബോക്സ്ന്റെ ചുവട്ടിൽ എന്തോ അനക്കംകണ്ട ദീപ ആദ്യമൊന്നുഭയന്നു. ആരോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നിയ അവൾ വേഗം അങ്ങോട്ട് ചെന്നു.
രണ്ടോ മൂന്നോ വയസുള്ള പെൺകുഞ്ഞിനെ മടിയിൽവച്ച് ഒരു ഭിക്ഷക്കാരൻ ബാലൻ തണുത്ത് വിറച്ചിരിക്കുന്നു.
ഒറ്റനോട്ടത്തിൽ തന്നെ ദീപക്ക് മനസിലായി വെളുത്ത് വിവസ്ത്രയായികിടക്കുന്ന ആ പെൺകുട്ടി അവരുടെ സങ്കത്തിൽ പെട്ടതല്ലയെന്ന്. പക്ഷെ ആ ബാലനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു, ബസ്സ്സ്റ്റാന്റിലും മറ്റുസ്ഥലങ്ങളിലും അവനെ കണ്ടിരുന്നെങ്കിലും, കൈയിലുള്ള കുട്ടിയെ ആദ്യമായിട്ടായിരുന്നു ദീപ കാണുന്നത്.
അവളാ ഭിക്ഷക്കാരൻ ബാലനെ അടുത്തുവിളിച്ചു.
“എന്തിനാ മഴ കൊള്ളുന്നെ…” ദീപ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് വെയ്റ്റിങ്ഷെഡിലേക്ക് നടന്നു.
“വിടുങ്കോ…..” അവൻ കുതറിനിന്നു. മഴയായതുകൊണ്ട് മാത്രം ഇറങ്ങിയോടാതെ അവിടെത്തന്നെ നിന്നു.
“ഇത് യാര്.. ഈ കുട്ടി..?” തമിഴ് നല്ലതുപോലെ അറിയാത്തതുകൊണ്ട് ദീപ തപ്പിപിടിച്ചു ചോദിച്ചു.”
“എൻ ചിന്നതങ്കച്ചിതാ…”
ദീപ ആ കുട്ടിയെ അടിമുടിനോക്കി. കൈയിലും, കാലിലും സിഗരറ്റ് കുത്തിപൊള്ളിച്ച പാടുകളുണ്ടായിരുന്നു.
“അക്കാ, ഒരു പത്തുരൂപ കൊടുങ്കോ…പസിക്കിത്.. കാലേലെ,സാപ്പാട് കെടക്കലെ..’
അവൻ ദീപക്ക് മുൻപിൽ ഭിക്ഷയാചിച്ചു.
“പണം ഞാൻ തരാ..അപ്പറോം, നീ അന്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങി സീക്രം വാ..” ദീപ പേഴ്‌സ് തുറന്ന് 10 രൂപ കൊടുത്തു.
“അക്കാ… എപ്പടി പോവമുടിയും, തങ്കച്ചി….” 10 രൂപ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു.
“കുഴപ്പമില്ല…തങ്കച്ചിയെ ഞാൻ നോക്കാം… നീ വേഗം പോ…”
ദീപയുടെ കുടയുംവാങ്ങി അവൻ റോഡ് മുറിഞ്ഞു മറുവശത്തെ കടയിൽ കയറിയ തക്കംനോക്കി അവൾ ആ പെൺകുട്ടിയെ തന്റെ ഷാളുകൊണ്ട് പൊതിഞ്ഞ് അടുത്ത ഓട്ടോയിൽ കയറി അജുവിന്റെ വീട്ടിക്ക് തിരിച്ചു.
ഓട്ടോയിലിരുന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ആർത്തുപെയ്യുന്ന മഴയെ വകവക്കാതെ ഭിക്ഷക്കാരൻ ബാലൻ ഓട്ടോക്ക് പിന്നാലെ ഓടിവരുന്നതുകണ്ട അവൾ ഡ്രൈവറോട് വേഗം വണ്ടിവിടാൻ പറഞ്ഞു.
അജുവിന്റെ വീടിന്റെ ഗേറ്റിനുമുൻപിൽ വണ്ടിയിറങ്ങിയ ദീപ കോരിച്ചൊരിയുന്ന മഴയിലൂടെ പെൺകുഞ്ഞിനെയും കൊണ്ട് അജുവിന്റെ വീട്ടിലേക്ക് ഓടിയകയറി.
ഡോറിൽ ആഞ്ഞുമുട്ടിയ അവൾ വിറച്ചുകൊണ്ട് പെൺകുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു.
വാതിൽതുറന്ന ‘അമ്മ ദീപയെകണ്ടപ്പോൾ പകച്ചുനിന്നു.
“അജു…. അജുഎവിടെ അമ്മേ…” ഭയന്ന് ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.”
“റൂമിൽ ണ്ടല്ലോ… ന്താ മോളെ ..”
അമ്മക്ക് മറുപടി കൊടുക്കാതെ ദീപ അജുവിന്റെ മുറിയിലേക്ക് പെൺകുഞ്ഞുമായി നടന്നു.
നനഞ്ഞൊട്ടി ഈറനോടെ നിൽക്കുന്ന ദീപയെകണ്ടപ്പോൾ അജു അമ്പരന്നുനിന്നു.
“അജു…ദേ ഈ കുഞ്ഞിനെ നോക്ക് ഭിക്ഷാടനം നടത്തുന്ന ഒരു ബാലന്റെ കൈയിൽനിന്ന് കിട്ടിയതാ, ദേ കൈയിലും,കാലിലും നോക്ക്.. സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുകൾ..”
ദീപ ആ പെൺകുഞ്ഞിനെ അജുവിന്റെ കൂടെ ബെഡിൽ കിടത്തി
വായയിൽ തന്റെ തള്ളവിരലിട്ട് ചപ്പിക്കുടിക്കുന്ന ധൃതിയിൽ ആ പെൺകുഞ്ഞ് ഒന്ന് കരയുകപോലും ചെയ്തിരുന്നില്ല.
“ദീപാ, എന്റെ ഫോണൊന്നെടുക്കു..” ടേബിളിലേക്ക് ചൂണ്ടിക്കാട്ടി അജു പറഞ്ഞു.
അവൾ ഫോണെടുത്ത് അജുവിന്റെ കൈയിൽ കൊടുത്തു.
“നീയൊരു കാര്യം ചെയ്യ്… അമ്മയോട് പറഞ്ഞ്, നനഞ്ഞ ഡ്രസ്സൊന്ന് മാറ്റിക്കോ, മ്… ചെല്ലൂ..”
നനഞ്ഞ മാറിടങ്ങളെ അവൾ കൈതണ്ടകൊണ്ട് മറച്ചുപിടിച്ച് തലകുലുക്കി.
അജുവിന്റെ മുറിയിൽ നിന്ന് ദീപ പുറത്തുകടന്നയുടനെ അവൻ എസ് ഐ എബിൻ ജേക്കബ് നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
കൃഷ്ണൻനായർ വധക്കേസ് എസ് ഐ എബിൻ ജേക്കബ് ആയിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്.
സത്യസന്തമായ അന്വേഷണം യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് മനസിലാക്കിയ കുറ്റവാളികൾ നിയമം വിലക്കുവാങ്ങി അയാളെ കേസിൽ നിന്നും ഒഴിവാക്കി പകരം മറ്റോരാളെ നിയമിച്ചു. ആ ഒരമർഷം അയാളിലെന്നുമുണ്ടായിരുന്നു.
“അജു, ഞാനിപ്പ വരാം, എന്റെകൂടെ ചൈൽഡ്ലൈൻ പ്രവർത്തകരും, മാധ്യമങ്ങളുമുണ്ടാകും.. “
“സർ , സൂക്ഷിക്കണം” അജു ഫോൺ വച്ചു.
അപ്പോഴേക്കും ദീപ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പകരം അജുവിന്റെ അനിയത്തി അഞ്ജുവിന്റെ ചുരിദാറിട്ടുവന്നു.
“എന്തായി അജു.”
നനഞ്ഞ മുടിയിഴകൾ ടർക്കികൊണ്ടു തോർത്തിയിട്ട് അവൾ പതിയെ മുറിയിലേക്ക് കടന്നുവന്നു.
തോർത്തിയ മുടിയിഴകൾ ഇടത്തോട്ട് മാറ്റിയിട്ടപ്പോൾ രസനാധി പൊടിയുടെ ഗന്ധം അജുവിന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.
“‘അമ്മ, പൊടിനല്ലോണം ഇട്ടുതന്നു ല്ലേ..” പുഞ്ചിരിച്ചുകൊണ്ട് അജു ചോദിച്ചു.
“ഇല്ലേൽ ജലദോഷം പിടിക്കുംന്ന്.. അല്ല ന്തായി..”
“ചൈൽഡ്ലൈൻ, പത്രമാധ്യമങ്ങൾ, സബ് ഇൻസ്‌പെക്ടർ, എല്ലാവരും ഇപ്പോൾ ഇങ്ങെത്തും.”
അതുകേട്ടതും ദീപ ഭയന്നു.
“അയ്യോ… ഞാൻ …എനിക്ക്…അച്ഛൻ…”
“ഹൈ, താൻ പേടിക്കേണ്ടടോ… തന്നെ ഇതിൽ വലിച്ചിട്ടില്ല.”
വൈകതെത്തന്നെ അജുവിന്റെ വീടിന് മുൻപിൽ നിരവധി വാഹനങ്ങൾ വന്നുനിന്നു.
പത്രക്കാർ ഒഴികെ മറ്റുള്ളവർ വീടിനുള്ളിലേക്ക് കയറിയ ഉടനെ ദീപ അകത്തേക്ക് കയറിയൊളിച്ചു.
ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റുവാങ്ങി.
“അജു… എങ്ങനെ കിട്ടി ഈ കുഞ്ഞിനെ.. ആരുകൊണ്ടുവന്നു, എനിക്ക് FIR എഴുതണം.” എസ് ഐ ചോദിച്ചു.
“ഒരു അജ്ഞാത ..അത്രേമറിഞ്ഞാൽ മതി സർ… വിവരങ്ങൾ പുറത്തവിട്ടൽ ചിലപ്പോൾ അവളുടെ ജീവനുകൂടെ… എനിക്ക് സഹിക്കില്ല.” അജു നിസഹായനായി ഇരുന്നു.
“മ്… ഇപ്പോൾ ഞാൻ പോണു, പക്ഷെ ഞാൻ വിളിപ്പിക്കും.” എബിൻ കസേരയിൽ നിന്നുമെഴുന്നേറ്റു.
“തീർച്ചയായും സർ, ഒരു രണ്ടാഴ്ച്ച, അതിനുള്ളിൽ പ്ലാസ്റ്റർ വെട്ടും. ഞാൻ അങ്ങോട്ട് വരാം.”
എസ് ഐയുടെ കൂടെവന്ന പത്ര സന്നാഹങ്ങൾ അവർക്ക് വേണ്ടത് കിട്ടിയപ്പോൾ പിരിഞ്ഞുപോയി.
“ദീപാ….” അജു നീട്ടിവിളിച്ചു.
“മ്… അവരുപോയോ അജു.?” അകത്തുനിന്ന് ദീപ പുറത്തേക്ക് വന്നു.
“വൈകിക്കേണ്ട താൻ പൊയ്ക്കോ, ന്തേലും ആവശ്യണ്ടെങ്കിൽ ഞാൻ വിളിക്കാം.”
“അജു, എനിക്കെന്തോ പേടി..”
അഞ്ജനം കലങ്ങിയ അവളുടെ കണ്ണുകളിൽ അവൻ കണ്ടു, ഭയത്തിന്റെ ഒരു പിടിമുറുക്കം.
“ഹൈ, ഒന്നുല്ല്യാ മാഷേ… ഞാനല്ലേ പറയണേ.”
വൈകതെത്തന്നെ ദീപ അവിടെനിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ വന്നുകയറിയ അവളെ കണ്ടപ്പോൾതന്നെ ‘അമ്മ ചോദിച്ചു.
“ഇന്നെന്താ ഓഫീസിൽ പോയില്ലേ ഇത്ര നേരത്തെ.”
“ഉവ്വ് , നല്ല തലവേദന ഞാൻ ഹാൾഫ് ഡേ ലീവ് എടുത്തു.” മുഖത്തുനോക്കാതെ അമ്മയോട് കള്ളംപറഞ്ഞ് അവൾ അകത്തേക്ക് കയറി.
വസ്ത്രംമാറുന്നതിനിടയിലാണ് ടി വി യിലെ വാർത്ത അവൾ ശ്രദ്ധിച്ചത്.
“നഗരത്തിൽ വീണ്ടും ഭിക്ഷാടന സംഘങ്ങളുടെ വിളയാട്ടം, അജ്ഞാതയുവതി രക്ഷപെടുത്തിയത് വിനുമഠത്തിൽ എന്ന പ്രശസ്ത കഥാകൃത്തിന്റെ രണ്ടര വയസുള്ള മകൾ അഥിതിയെ. കൈകാലുകൾക്ക്പൊള്ളലേറ്റ കുട്ടി, തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുട്ടിക്കായുള്ള തിരച്ചിൽ കഴിഞ്ഞ 2 ദിവസം ഊർജിതമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. വിവരങ്ങളുമായി എസ് ഐ എബിൻ ജേക്കബ് നമ്മോടൊപ്പമുണ്ട്,….”
വാർത്തകേട്ട ദീപ കോരിത്തരിച്ചുനിന്നു.
“കണ്ടോടി… ഇതാണ് പെൺകുട്ടി. ഈശ്വരൻ ണ്ടാകും ഒളൊപ്പം, ഓൾടെ കൈയിൽ കിട്ടിയില്ലെച്ചാ ന്താകും ആ കുഞ്ഞിന്റെ അവസ്ഥ, ഹോ സങ്കൽപ്പിക്കാൻകൂടെ വയ്യ. ഇപ്പൊ ആ അജ്ഞാതക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാകും കുഞ്ഞിന്റെ അച്ഛനും അമ്മയും.”
അമ്മയുടെ വാക്കുകൾകേട്ട് ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എത്രശ്രമിച്ചിട്ടും കണ്ണുനീരിനെ തടയാൻ അവൾക്കായില്ല.
ഒറ്റമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടന്ന് ദീപ ശബ്ദം പുറത്തുവരാതെ തേങ്ങി,തേങ്ങി കരഞ്ഞു.
മനസിൽ ഒരു ജീവൻ സുരക്ഷിതത്തോടെ തിരികെ നൽകിയ നിർവൃതിയിൽ.
മഴവന്ന് ഇരുട്ടുമൂടിയ സായാഹ്നം. സിറ്റിയിലെ പഴയ പൊളിമാർക്കറ്റിലിരുന്നുകൊണ്ട് വൈദ്യുതിബൾബിന്റെ വെളിച്ചത്തിൽ ചുരുട്ട് വലിച്ചുവിടുകയായിരുന്നു സെൽവം. കൂടെ അനുയായികളുംമറ്റും ചുറ്റിലും നിരന്ന് നിൽക്കുന്നുണ്ടായിരുന്നു.
വലിയൊരു ചാക്കുമായി ഇരുണ്ട് കറുത്ത ഒരാൾ സെൽവത്തിന് നേരെ നിന്നും.
“അണ്ണാ…” ഇടറിയ ശബ്ദത്തിൽ അയാൾ സെൽവത്തെ വിളിച്ചു.
“എന്നടാ..” ചുരുട്ടുവലിച്ച് പുക മുകളിലേക്കുയർത്തിവിട്ടുകൊണ്ട് സെൽവം ചോദിച്ചു.
“അണ്ണാ… അന്ത പയ്യൻ…”
അയാൾ ചാക്കുപിടിച്ച് തലകീഴായി കുടഞ്ഞു.
നിലവിളിച്ചുകൊണ്ട് ഒരുബാലൻ ചാക്കിൽനിന്നും താഴേക്ക് വീണു.
നിലത്ത് കിടന്ന അവനെ സെൽവത്തിന്റെ സഹായ്കളിലൊരാൾ പിടിച്ചെഴുന്നേല്പിച്ചു.
അവനെ കണ്ടതും സെൽവം കോപംകൊണ്ട് കത്തിജ്വലിച്ചു.
“എടാ പൊറുക്കി, ഉങ്കിട്ടെ ഇരിന്ത കൊളന്തെങ്കേ..?
“തെരിയാതണ്ണാ.” കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
അത് കേട്ടതും സെൽവം കാലുകൊണ്ട് അവന്റെ നെഞ്ചത് ആഞ്ഞുചവിട്ടി.
സെൽവത്തിന്റെ ചവിട്ടേറ്റ ബാലൻ അടക്കിവച്ചുരുന്ന കന്നാസിന്റെ മുകളിലേക് തെറിച്ചുവീണു.
“അമ്മാ……………………………” എഴുന്നേൽക്കാൻ കഴിയാതെ അവൻ വേദനകൊണ്ട് അലറിക്കരഞ്ഞു.
സെൽവം അവന്റെ മുഷിഞ്ഞുനാറിയ ഷർട്ടിൽ കുത്തിപിടിച്ചു.
“എവ്വോളോ കഷ്ട്ടപ്പെട്ട് നാഅന്ത കോളെന്തേ തൂകിട്ടു വെന്ത. സെല്ലട പൊറുക്കി.. എവ്വോളോ കാസ്ക്കാകെ അന്ത കൊളന്തെ നീ മാത്തിവിത്ത്ട്ടെ. സെല്ലടാ..”
കാരിരിമ്പ് പോലുള്ള കൈകൾകൊണ്ട് സെൽവം അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
“സൊല്ലട…. ഇല്ലേ കൊന്നുടുവേ..”
വായയിൽനിന്നുമൊലിച്ചുവരുന്ന രക്തത്തെ അവൻ വലതുകൈകൊണ്ട് തുടച്ചുനീക്കി.
“എനക്ക് തെരിയാതണ്ണാ.. പസിക്കിതന്ന്സൊന്നെ , അപ്പോവന്ത് ഒരണ്ണി കാസ് കൊടുത്തിട്ടെ. അന്ത നേരത്തിൽ നെറയ മള പെഞ്ചിട്ടിരിന്തേ, കൊളന്തെ അക്കാക്കിട്ടെ കൊടുത്ത് നാൻ കടക്ക് പോന്നേ.. തിരുമ്പിവന്തപ്പോത് അന്തക്കാ വന്ത്, കൊളന്തെ തൂക്കിട്ട് പോയിട്ടാൻകെ..”
അരിശംമൂത്ത സെൽവം അവനെ കലി അടങ്ങുവോളം നിലത്തിട്ട് ചവിട്ടിമെതിച്ചു.
“എന്നെയോന്നും പണ്ണാതിങ്കേയണ്ണാ… എനക്കൊന്നും തെരിയാത്.” അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.
“യാരന്ത പൊണ്ണ്…?” സെൽവം അൽപ്പനേരം ആലോചിച്ചു നിന്നു.
“ഡേയ്.. മാരി, മുത്തു, സത്യാ… എല്ലാരും സീക്രമാ വാങ്കടാ… അന്ത പൊണ്ണ് യാരന്ന് പാത്ത് പുടിച്ചിട്ട് വാ.. ഇനി അന്ത പൊണ്ണ്താ നമ്മ ടാർഗറ്റ്.. ഇന്ത ഉലകത്തില് എങ്കേയിരുന്നാലും ഇരുവത്തിനാല് മണിക്കൂർ നേരത്തില് എങ്കിട്ടെയിരിക്കണം പുരിഞ്ജിതാ..”
“സെരിങ്കണ്ണാ…”
“ഡേയ്… ഇന്തപയ്യനെ തൂക്കിപ്പോട്” നിലത്ത് കിടക്കുന്ന അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സെൽവം പറഞ്ഞു. അയാളുടെ അനുയായികൾ ആ ബാലനെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു. എന്നിട്ട് രണ്ട് വണ്ടികളിലായി ഇരുഭാഗങ്ങളിലേക്ക് ദീപയെ അന്വേഷിച്ചിറങ്ങി.
നാടുമുഴുവൻ ദിവസങ്ങളോളം തിരിഞ്ഞുനടന്ന സെൽവത്തിന് അവളെകണ്ടുപിടിക്കാനായില്ല.
അതിന് ശേഷം അജുവിന്റെ വീട്ടിലെ നിത്യസന്ദർശകിയായി ദീപ മാറിക്കഴിഞ്ഞിരുന്നു.
അജുവിനോട് പറയാതെ പ്രണയത്തിന്റെ വിത്ത് ദീപ മനസിൽ നട്ടുവളർത്തി.
മൂന്നാഴ്ച്ചക്ക് ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാൻ സിറ്റിഹോസ്പ്പിറ്റലിൽ ബുക്ക് ചെയ്ത് പോകാൻ നിൽക്കുമ്പോഴായിരുന്നു. അജുവിന്റെ അമ്മയുടെ തറവാട്ടിൽനിന്ന് ഒരുമരണവാർത്ത തേടിയെത്തിയത്.
“മോനെ, പോകാതിരിക്കാൻ കഴിയില്ല്യാമ്മക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട് നാളിതുവരെ. അച്ഛൻ എൽ എൽ ബി കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ലച്ചുനെ ഗർഭംധരിക്കുന്നത്, ആരോരുമില്ലാതെ ആശുപത്രിവരാന്തയിൽ ഞാൻ കിടന്ന് നോവ് തിന്നുമ്പോൾ ഒരാശ്വാസവാക്കുമായി അവരെ ണ്ടായിരുന്നുള്ളു.”
പൊഴിഞ്ഞുവീഴുന്ന മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ‘അമ്മ പറഞ്ഞു.
“‘അമ്മ പോണം, അവസാനമായി ഒരുനോക്ക് കാണണം, ഹോസ്പ്പിറ്റലിലേക്ക് ഞാൻ തനിയെ പൊയ്ക്കോളാ, ‘അമ്മ വിഷമിക്കേണ്ട..”
അവർ ഒരുമിച്ച് വീട്ടിൽനിന്നുമിറങ്ങി.
സുഹൃത്തിന്റെ ഓട്ടോ വിളിച്ച് അമ്പലമുക്ക് ജംഗ്ഷനിൽ അമ്മയെ ഇറക്കി സിറ്റി ഹോസ്പ്പിറ്റലിലേക്ക് വണ്ടിതിരിച്ചു.
വഴിക്കുവച്ചാണ് ദീപയെക്കുറിച്ച് അവനോർത്തത്.
“ഇന്ന് ഞായറാഴ്ച്ചയല്ലേ.? അവളുണ്ടാവുമല്ലോ വീട്ടിൽ വിളിച്ചുനോക്കാം.”
തന്റെ ഐഫോണെടുത്ത് ദീപയുടെ നമ്പർ ഡൈൽ ചെയ്‌തു. രണ്ടാമത്തെ ബെല്ലിൽതന്നെ അവൾ ഫോണെടുത്തു.
“ഹലോ… ദീപാ ആർ യു ഫ്രീ നൗ. “
“ഇച്ചിരി പണിയുണ്ട്, ന്താ മാഷേ…”
“ഈഫ് യു ഡോണ്ട് മൈൻഡ്, ക്യാൻ യു കം വിത്ത് മീ..?
“മലയാളം മതി മാഷേ… അതാ എനിക്കിഷ്ട്ടം.”
മറുതലക്കൽ അതും പറഞ്ഞ് ചിരിക്കുന്ന ദീപയുടെ മുത്തുമണികൾ പൊഴിയുന്നപോലുള ശബ്ദം അവൻ കേട്ടു. ആർദ്രമായ അവന്റെ മനസിനെ ഇറനണിയിക്കാൻ അവളുടെ ആ പുഞ്ചിരിക്കുകഴിഞ്ഞു.
“ഞാൻ പ്ലാസ്റ്ററെടുക്കാൻ പോവ്വാ…ഇന്നൊരു മരണണ്ട്, ലച്ചുവും,അമ്മയുംകൂടെ അങ്ങോട്ടുപോയി ബുദ്ധിമുട്ടാവില്ല്യേച്ചാ ഒന്നെന്റെ കൂടെ വരുവോ, ഹോസ്പ്പിറ്റലിൽ.?
“ഓ.., അതിനെന്താ മാഷേ, മാഷ് വിട്ടോ ഞാൻ അങ്ങോട്ട് വന്നോളാ.”
ദീപയുടെ മറുപടികെട്ട അജു ദീർഘശ്വാസമെടുത്ത്‌വിട്ടു.
സിറ്റി ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിൽ ദീപയെയും കാത്ത് അജു ഒരുമണിക്കൂറോളം കാത്തുനിന്നു. വൈകാതെ ഒരു ഓട്ടോയിൽ ഹോസ്പ്പിറ്റലിന്റെ കവാടത്തിനടുത്ത് കറുപ്പും ഓറഞ്ചും നിറമുള്ള ദവാണിയുടുത്ത് ഒരു പെൺകുട്ടി വന്നിറങ്ങി.
സൂക്ഷിച്ചുനോക്കിയ അജു അദ്‌ഭുതത്തോടെ നിന്നു.
പതിവിലും സുന്ദരിയായിരുന്നു ദീപ , അഴിച്ചിട്ട അവളുടെ മുടിയിഴകൾ ഇലങ്കാറ്റിൽ പാറിനടന്നു. അഞ്ജനം വൽനീട്ടിയെഴുതി നെറ്റിയിൽ ചന്ദനകുറിക്കുകീഴെ കറുത്ത വട്ടപ്പൊട്ടുമിട്ട് അവൾ പതിയെ നടന്നുവന്നു.
“ഞാൻ വൈകിയോ മാഷേ.?” അൽപ്പം പുഞ്ചിരിയോടെ ദീപ ചോദിച്ചു.
“മ്… കുറച്ച്….”
“വാ..,ഡോക്ടറെ കാണാം.” വീൽചെയറിൽ ഇരുന്നുകൊണ്ട് അജു പറഞ്ഞു.
ദീപ വീൽചെയറുമായി ഡ്രെസ്സിങ് റൂമിലേക്ക് ചെന്നു.
വൈകാതെത്തന്നെ പ്ലാസ്റ്റർ എടുത്തുമാറ്റി. നടക്കാൻ അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ട അജു ദീപയുടെ തോളിൽ അഭയം പ്രാപിച്ചു.
ആശുപത്രിയിവരാന്തയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഓപി ടിക്കറ്റ് കൊടുക്കുന്ന ഭാഗത്ത് എന്തോ തർക്കം നടക്കുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടത്.
“അയ്യോ… ദേ ആ തമിഴൻ..” ഭയത്തോടെ ദീപ പറഞ്ഞു. എന്നിട്ട് അജുവിനേം വലിച്ചുകൊണ്ട് ധൃതിയിൽ നടന്നു.
കോണിപ്പാടികൾ ഇറങ്ങുന്ന സമയത്ത് അടിതെറ്റി വീഴാൻപോയ അജുവിനെ അവൾ ചേർത്തുപിടിച്ചു.
ദീപയുടെ മാറിലേക്ക് ചാഞ്ഞുവീണ അജു അവളുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞു. നെറ്റിയിൽ നിന്നും അടർന്നുവീണ വിയർപ്പുതുള്ളികൾ അവന്റെ കവിളുകളെ ചുംബിച്ചു.
ആശുപത്രിയുടെ തൂണിൽചാരിനിന്നുകൊണ്ട് അവൾ പിന്നിലേക്ക് മറഞ്ഞുനോക്കി. അപ്പോഴും സെൽവം അവിടെനിന്ന് ബഹളം വക്കുന്നുണ്ടായിരുന്നു.
യാത്രക്കാരെ കൊണ്ടിറക്കി മടങ്ങിപ്പോകുന്ന ഒരു ഓട്ടോക്ക് അവൾ കൈകാണിച്ചു. വൈകാതെ ഇരുവരും ഓട്ടോയിൽ കയറി അജുവിന്റെ വീട്ടിലേക്ക് തിരിച്ചു.
പൂട്ടിക്കിടന്ന വീടിന്റെ വാതിൽ ദീപ തുറന്ന് അജുവിനെ താങ്ങിപ്പിടിച്ചുകൊണ്ട് റൂമിൽകിടത്തി, തിരിച്ചുവന്ന് ഓട്ടോക്ക് കാശുകൊടുത്ത് അയാളെ പറഞ്ഞയച്ചു.
അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി അജുവിന്റെ മുറിയിലേക്ക് കടന്നു.
കട്ടിലിൽ ആകെ കടലാസുകഷ്ണങ്ങൾ ചിക്കിച്ചിതറികിടക്കുന്നതകണ്ട ദീപ അമ്പരന്നുനിന്നു
“ന്താ മാഷേ ഇത്..?” ചായ അജുവിന് നേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.
“എന്റെ പ്രോജക്റ്റ് , ഞാൻ പറഞ്ഞിരുന്നില്ലേ ഭിക്ഷാടനസംഘത്തിനെതിരെയുള്ള എന്റെ ഡോക്യൂമെന്ററി, യാചകൻ.”
“ഓ.. ഉവ്വ്…. ഇതുവല്ലതും നടക്കുമോ മാഷേ..” പരിഹാസഭാവത്തിൽ അവൾ ചോദിച്ചു.
“നടക്കും ദീപാ, എനിക്കുറപ്പുണ്ട്. ഇത് ജനങ്ങളിലെത്തിക്കഴിഞ്ഞാൽ പിന്നെ ഇവർക്കൊന്നും നിലത്തിറങ്ങിനടക്കാൻ കഴിയില്ല. കാരണം കണ്മുന്പിൽ കണ്ട കാഴ്ച്ചകളും,യാഥാർഥ്യങ്ങളുമാണ് പ്രമേയം.”
“മ് കാത്തിരിക്കുന്നു “
“എഡിറ്റിങ്ങൊക്കെ കഴിഞ്ഞു, അല്ലറചില്ലറ ഫോർമാലിറ്റീസ്, അതുകഴിഞ്ഞാൽ രണ്ടുദിവസത്തിനകം ജനങ്ങളിലെത്തും.”
പ്രതീക്ഷയോടെ അജു പറഞ്ഞു.
“എല്ലാം ശരിയാകും മാഷേ.., മാഷെടുക്കുന്ന റിസ്ക്കിന് പ്രതിഫലം കിട്ടും. അച്ഛനമ്മമാരുടെ കൈകളിൽകിടന്നു വളരേണ്ട കുട്ടികൾ പിച്ചയെടുത്തും, ഭിക്ഷാടനം നടത്തിയും വളരുന്നതുകാണുമ്പോൾ മനസൊന്നു പിടക്കും, ഈ ഡോക്യൂമെന്ററിയിലൂടെ പുറംലോകമാറിയണം, ഇന്ന് എന്താണ് നടക്കുന്നതെന്ന്, ഞാനും കാത്തിരിക്കുന്നു.”
കട്ടിലിന്റെ ഒരുവശത്തിരുന്നുകൊണ്ട് ദീപ പറഞ്ഞു.
അജുവിന്റെ ഡോക്യൂമെന്ററികൊണ്ട് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെകുറിച്ച് അജുവും ദീപയും സംസാരിച്ചുകൊണ്ടേയിരുന്നു.
ഫോൺറിങ് ചെയ്യുന്ന ശബ്ദം കേട്ട് അജു സംസാരം നിർത്തി ഫോണിലേക്ക് നോക്കി.
S I എബിൻ കോളിങ്.
അജുവിന്റെ ഡോക്യൂമെന്ററികൊണ്ട് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെകുറിച്ച് അജുവും ദീപയും സംസാരിച്ചുകൊണ്ടേയിരുന്നു.
ഫോൺറിങ് ചെയ്യുന്ന ശബ്ദം കേട്ട് അജു സംസാരം നിർത്തി ഫോണിലേക്ക് നോക്കി.
S I എബിൻ കോളിങ്.
“സർ, പറയു…”
“അജു ,നഗരത്തിൽ വീണ്ടും ചൈൽഡ് മിസ്സിങ്,”
“ഓഹ് മൈ ഗോഡ്..” അജു നെറ്റി തടവികൊണ്ട് പറഞ്ഞു.
“എപ്പോ, എവിടെവച്ച്, എങ്ങനെ?”
“ഗവണ്മെന്റ് സ്കൂളിനടുത്തുള്ള റോഡിൽ വച്ച്, ഒരു നീല ഒമനിവാനിൽ, വാൻ ഞങ്ങൾ ട്രൈസ് ചെയ്യുന്നുണ്ട്. ബട്ട് , വീ കുഡ് നോട്ട് ടേക് ദം. കഴിഞ്ഞതവണത്തെപ്പോലെ എന്തെങ്കിലും വിവരം കിട്ടിയാൽ ഇൻഫോംചെയ്യണം, ഒക്കെ.”
“ഓകെ സർ, പറയാം.” അജു ഫോൺ വച്ചിട്ട് ദീപയെ ഒന്നുനോക്കി.
അവൾ അജുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു
‘എന്തുപറ്റി…” ആകാംക്ഷയോടെ അവൾ ചോദിച്ചു.
“വീണ്ടും ചൈൽഡ് മിസ്സിങ്.” ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അജു പറഞ്ഞു.
“ന്റെ കൃഷ്ണാ…., നിയിപ്പ ന്താ ചെയ്യാ…?
“അന്വേഷിക്കുന്നുണ്ട്, പക്ഷേ…,നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കാം.. തൽക്കാലം നീ പൊക്കോ…”
“വേണ്ടാ….അമ്മവന്നിട്ട് പൊയ്ക്കൊളാം”
“അതുവേണ്ട ദീപാ… ” അജു അവളെ നിർബന്ധിച്ചു. മനസില്ലാമനസോടെ അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.
വീട്ടിലെത്തിയിട്ടും ദീപക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അവൾ വീടിനുചുറ്റുഭാഗവും അലഞ്ഞുതിരിഞ്ഞു നടന്നു.
അത്താഴത്തിനുള്ള കറിക്ക് വേണ്ടി മീൻ നന്നാക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
“അപ്പൂ…. ആ ഫോണോന്നെടുക്കൂ.. അപ്പൂ…. ഈ ചെക്കനിതെവിടെപ്പോയി കിടക്കുവാ.”
അപ്പുവിനെ കാണാണ്ടായപ്പോൾ അരിശംമൂത്ത് ദീപ വെള്ളത്തിൽ കൈകഴുകി ഫോണിനടുത്തേക്ക് ചെന്നു.
“അജു.” അവൾ മനസ്സിൽ പറഞ്ഞു.
“എന്താ മാഷേ… വിശേഷിച്ച്.?” ഫോൺ ചെവിയോട് ചേർത്തുപിടിച്ച് അവൾ തന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിന്റെ ഒരുഭാഗത്ത് തുടച്ചു.
“നാളെ ടൌൺ ഹാളിൽവച്ച് ബോധവൽക്കരണക്ലാസ് നടക്കുന്നുണ്ട്. ‘ഭിക്ഷാടനം തടയാം’ എന്ന പേരിൽ, അതിനോടൊപ്പം വൈകിട്ട് നാലുമണിക്ക് ഞാൻ എന്റെ ‘യാചകൻ’ എന്ന ഡോക്യൂമെന്ററി ജനങ്ങളിലേക്ക് എത്തിക്കുന്നു.”
“ആഹ്‌ഹാ നല്ലവാർത്തയാണല്ലോ ” ദീപ സന്തോഷംകൊണ്ട് മനസിൽ തുള്ളിച്ചാടി.
“താൻ വരണം, വീട്ടുകാരേം കൂട്ടണം,”
“തീർച്ചയായും ഞാനുണ്ടാകും.”
“ഉം, ശരി..”
“അല്ല മാഷ്…… ഹലോ, ഹലോ, ശട കട്ട് ചെയ്‌തോ.?”
വെള്ളത്തിലിട്ടമീനിലേക്ക് അവൾ വീണ്ടും കൈകൾ മുക്കി. മൂർച്ചയുള്ള കത്തികൊണ്ട് മീനിന്റെ ശരീരത്തെ അവൾ മുറിച്ചെടുത്തു.
പിറ്റേന്ന് വൈകിട്ട് ഭിക്ഷാടനത്തിനെതിരെയുള്ള അജുവിന്റെ ആദ്യ ഡോക്യുമെന്ററി പുറത്തിറങ്ങി ,
നവമാധ്യമങ്ങളിലും, സമൂഹത്തിലും വലിയ ചർച്ചാ വിഷയമായിമാറിയ അജുവിന്റെ ഡോക്ക്യുമെന്ററി നിരവധി പ്രശംസകൾ പിടിച്ചുപറ്റി, ജില്ലയുടെ പല കേന്ദ്രങ്ങളിലും അജുവിന്റെ ഡോക്യൂമെന്ററി പ്രദർശനം തുടങ്ങിക്കൊണ്ടേയിരുന്നു. സ്കൂളുകളിൽ, കുടുംബശ്രീ യൂണിറ്റുകളിൽ, നാലാൾ കൂടുന്ന സ്ഥലങ്ങളിൽ, രാത്രികാലങ്ങളിൽ പ്രൊജക്ടർവച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി. ഭിക്ഷാടനസംഘങ്ങൾക്കെതിരെ നാടും നാട്ടുകാരും ഒരുമിച്ചു നിന്നു, നഗരത്തിൽ ഒരാളുപോലും ഭിക്ഷകൊടുക്കാതെയായപ്പോൾ വരുമാനം മുട്ടിയ ഭിക്ഷാടനത്തലവൻ സെൽവം അതിനുകാരണക്കാരനായ അജുവിന്റെ നേരെ തിരിഞ്ഞു..
രാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനിയത്തി ലച്ചു അജുവിന്റെ ഫോണുമായി വന്നത്.
ഫോണെടുത്ത് നോക്കിയ അജു അതിൽ നാല് മിസ്ഡ് കോൾ കണ്ടു. തിരിച്ചുവിളിക്കാൻ തുനിഞ്ഞയുടൻ വീണ്ടും ഫോൺ ബെല്ലടിച്ചു.
“എസ്… അജു ഹീയർ..” ഫോണെടുത്ത് വായയിലുള്ള ചോറ് ചവച്ചരക്കുന്നതിനിടയിൽ ചോദിച്ചു.
“അട കണ്ണാ…. എപ്പടിയിരിക്കെ, സൗഖ്യമാ,?”
മറുവശത്ത് തമിഴ് സംസാരിക്കന്നത് കേട്ട അജു വീണ്ടും ചോദിച്ചു.
“ഹൂ ഇസ് തിസ്…?”
“പെരിയ ഇംഗ്ലീസൊന്നും പെസാതെ, ഉങ്കിട്ടെ മുന്നാടി സൊന്നെലെ, ഏൻ വഴിയില് വരക്കൂടാതെന്ന്,അന നീ കേക്കലെ, ചിന്നതമ്പി….ഉൻ ഉയിര് പോണ വഴിയേ തെരിയാത്..ജാഗ്രതേ…”
“ഹലോ…, ഹാലോ..,”
മറുത്തൊന്നും പറയാൻ അജുവിന് സമയംകൊടുക്കാതെ അയാൾ ഫോൺവച്ചു
പിന്നീട് ഫോണിലൂടെയുള്ള ഭീക്ഷണികൾ പതിയായി അച്ഛൻ കൃഷ്ണൻനായർക്കുവന്ന പോലെ വധഭീക്ഷണികളും മറ്റും അജുവിനും വരാൻ തുടങ്ങി.
പക്ഷെ അതൊന്നും അവനാരോടും പങ്കുവക്കാതെ ഉള്ളിൽ കൊണ്ടുനടന്നു.
ഭിക്ഷാടനത്തലവൻ സെൽവത്തിന്റെ ഓരോ താവളവും എസ് ഐ എബിന്റെ സഹായത്തോടെ അജു തുടച്ചുനീക്കികൊണ്ടിരുനെങ്കിലും സെലവത്തെ പിടികൂടാൻ കഴിഞ്ഞില്ല.
കോപതാൽ ജ്വലിച്ച സെൽവം അജുവിനോടുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചുകൊണ്ട് തമിഴ്‌നാട്ടിലേക്ക് കുടിയേറി.
പിന്നീട് കുറച്ചുകാലത്തിന് അയാളുടെ സാന്നിധ്യം ആ നഗരത്തിൽ കാണാൻ കഴിഞ്ഞില്ല.
അജുവുമായുള്ള അടുപ്പം ദീപയെ പ്രണയത്തിന്റെ അഘാതമായ ഗർത്തത്തിലേക്ക് തള്ളിയിട്ടു.
തന്റെ പ്രണയം അജുവിനോട് തുറന്നുപയാനുള്ള സാഹചര്യത്തിനായ് ദീപ ദിവസങ്ങളോളം കാത്തിരുന്നു.
സൂര്യൻ പ്രണയശോണിമയണിഞ്ഞ സന്ധ്യയിൽ തുളസിത്തറയിലെ ചിരാതിൽ തിരിയിട്ട് എണ്ണയൊഴിച്ചുകത്തിച്ച് പ്രാർത്ഥിക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
ചിരാതിലെ കത്തിയെരിയുന്നതിരി മോതിരവിരൽകൊണ്ടു അൽപ്പം നീക്കിവച്ചിട്ട് അവൾ അകത്തേക്ക് ഓടിക്കയറി ഫോണെടുത്തുനോക്കി
“അജു…”
ആർദ്രമായ അവളുടെ ചുണ്ടുകൾ ചലിച്ചു.
“ഹായ് ദീപാ… എവിട്യാ..?”
“ഞാൻ വീട്ടിൽ, എന്തേ..?” ഫോണുമായി അവൾ മുറ്റത്തേക്കിറങ്ങി.
“എടി പെണ്ണേ….. ഈയിടെയായി നിന്റെ ഫോൺവിളി അൽപ്പം കൂടുന്നുണ്ട്…നോക്കീം കണ്ടൊക്കെ നിന്നാ നന്ന്..” മുറ്റത്തേക്കിറങ്ങി നിൽക്കുന്ന ദീപയെ കണ്ട് ‘അമ്മ അടുക്കളയിലെ ജാലകത്തിലൂടെ വിളിച്ചുപറഞ്ഞു.
“എന്നെ സൂക്ഷിക്കാൻ എനിക്കറിയാമ്മേ… ഇത് ദീപയാണ്,
ഞാനായിട്ട് ഒരു ചീത്തപ്പേര് കേൾപ്പിക്കില്ല പോരെ,” ഫോണിന്റെ മൈക്ക പൊത്തിപ്പിടിച്ചുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു.
“ഹലോ ദീപാ… എന്താണ് അവിടെ, ഞാൻ പിന്നെ വിളിക്കണോ…?”
“ഏയ്, പ്രശ്നോന്നുല്ല്യാ ‘അമ്മ ചുമ്മാ….” ബാക്കിവാക്കുകൾക്കുവേണ്ടി അവൾ ചുറ്റിലും പരതി.
“മ്… ഉവ്വ് ,എനിക്ക് മനസിലായി.. ആ പിന്നെ, നാളെ കോഫീഹൗസിൽവച്ചൊന്ന് കാണാൻ പറ്റോ,രാവിലെ 10മണിക്ക്, എനിക്കൊന്നു സംസാരിക്കണം.?”
“ഓ. അതിന്താ വരാലോ…”
അജു ഫോൺ വച്ചയുടൻ അവൾ തുള്ളിച്ചാടി അകത്തേത്തേക്കോടിക്കയറി.
പതിവില്ലാത്ത അവളുടെ പ്രസരിപ്പ് കണ്ട് അമ്മ ചോദിച്ചു
‘ഇതെന്ത് കൂത്ത്, നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ’
“എനിക്ക് ഭ്രാന്താണമ്മേ… മുഴുത്ത ഭ്രാന്ത്…” പിന്നിലൂടെവന്ന് അമ്മയുടെ അരക്കെട്ടിൽ വട്ടംപിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
ആർദ്രമായ അധരങ്ങളിൽ മൂളിപ്പാട്ടുകൾ ഒഴുകിയെത്തി. അപ്പോഴാണ് അജു ഒരുകവിതയെഴുതിക്കൊടുക്കാൻ അന്നൊരു ദിവസം ആവശ്യപ്പെട്ടകാര്യം അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത്.
റൂമിലേക്ക് കയറി തിരുട്ടി വാതിൽ കൊട്ടിയടച്ചു. പുസ്തകവും പേനയുമെടുത്ത് അവൾ കവിതയെഴുതാനിരുന്നു,
“എന്റെ ഇഷ്ട്ടം നാളെ അജുവിനോട് പറയണം.”
മാന്മിഴികളടച്ച് അവൾ കുറച്ചുനേരം കസേരയിൽ ഇരുന്നു.
“ഈശ്വരാ…അക്ഷരങ്ങളൊന്നും തെളിയുന്നില്ലല്ലോ… ഇനി എന്റെ പ്രണയം അജുവിന് വെറും സൗഹൃദം മാത്രമായിരിക്കുന്നതിനാലാണോ?, അതോ വരികളിലൂടെ മാത്രം കാണുന്ന പ്രണയം ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുകയറിയത് കൊണ്ടാണോ…?
അജുവിന് വേണ്ടിയുള്ള കവിത അവൾ മാറി മാറി എഴുതി, പക്ഷെ ഒന്നും തൃപ്‌തി വന്നില്ല. രാത്രിഭക്ഷണംപ്പോലും അവൾ കവിതക്ക് വേണ്ടി ഉപേക്ഷിച്ചു, ഘടികാരത്തിന്റെ സൂചി കറങ്ങുന്നതിനേക്കാളും വേഗതയിലായിരുന്നു ദീപയുടെ മനസ്സ് ചലിച്ചുകൊണ്ടിരുന്നത്. ഉറക്കം അതിന്റെ ഉച്ചസ്ഥയിയിൽ വന്നുനിൽക്കുമ്പോഴും അവൾ തന്റെ അജ്ഞനമിഴികൾ അടക്കാൻ തയ്യാറായിയില്ല, പകരം തന്റെ പ്രണയത്തെ ആ മിഴികൾകൊണ്ട് ഒപ്പിയെടുത്തു. ഏകാന്തമായ ആ ശൂന്യതയിലേക്ക് കാത്തിരിപ്പിന്റെ അനുഭൂതി അവളെ തേടിയെത്തി, പ്രണയത്തിന്റെ പ്രതിരൂപമായി അവളതിനെ മനസിന്റെ മായാത്ത പുസ്തകത്താളുകളിലേക്ക് പകർത്തെഴുതി.
നിലാവിന്റെ വെളിച്ചവും, ഇളംങ്കാറ്റും, രാത്രിയുടെ പ്രണയാർദ്രഗീതവും അവളെ മെല്ലെ നിദ്രയിലേക്ക് തള്ളിയിട്ടു..
“ഇതെന്ത് ഉറക്കമാകുട്ടീ…. ദീപേ.. എടി ദീപേ…”
അമ്മവിളിച്ചിട്ടായിരുന്നു അവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റത്. പതിവ് തെറ്റിയിരിക്കുന്നു.
ആദ്യപ്രണയം മനസുതുറന്നു സംസാരിക്കാൻ പോകുന്നത് കൊണ്ടാകാം ചെയ്യുന്ന കാര്യങ്ങളെല്ലാം തലതിരിഞ്ഞു വന്നത്.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദീപ അവനൊരു മെസ്സേജ് അയച്ചു. മറുപടികിട്ടുമെന്നുകരുതി അൽപ്പനേരം അവൾ നിന്നു,
9 മണിയായപ്പോൾ നെറ്റ് ഓഫ് ചെയ്ത് ദീപ വീട്ടിൽനിന്നും ഇറങ്ങി.
പത്തുമണി കൃത്യം കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തിരുന്നു.. വന്നില്ല. അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു. പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.
പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക് സാധിച്ചില്ല…
“പറഞ്ഞുപറ്റിക്കുകയായിരുന്നോ…? ദീപ സ്വയം ചോദിച്ചു.
പത്തുമണി കൃത്യം,കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തുനിന്നു.. വന്നില്ല. അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു. പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.
പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക് സാധിച്ചില്ല…
“പറഞ്ഞുപറ്റിക്കുകയായിരുന്നോ…? ദീപ സ്വയം ചോദിച്ചു.
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.
പെട്ടന്ന് പിന്നിലൂടെ ഒരു കൈവന്ന് അവളുടെ തട്ടി വിളിച്ചു…
“ദീപാ..”
“ഹേ…” അവൾ പിന്നിലേക്ക് നോക്കി ഞെട്ടിത്തരിച്ചു നിന്നു.
“ലച്ചു… നിയെന്താ ഇവിടെ? ഓഫീസിൽ പോയില്ലേ..?” അദ്‌ഭുതത്തോടെ അവൾ ചോദിച്ചു.
“ഇല്ല്യാ, ഞാൻ ലീവാ, ബാങ്കിലേക്കൊന്ന് പോണം അതിനുവന്നതാ. അല്ലാ നിയെന്താ ഇവിടെ?”
മറുപടിച്ചോദ്യം കേട്ട ദീപ നിന്നുപരുങ്ങി.
“എന്താടി വല്ല ചുറ്റിക്കളിയും ണ്ടോ?”
“ഒന്നുപോടി, ഞാനൊരു ഫ്രണ്ട്നെ കാത്തുനിൽക്കാ..”
അധരങ്ങളിൽ ചെറിയ പുഞ്ചിരിവിതറിക്കൊണ്ട് ദീപ പറഞ്ഞു.
“ഉവ്വ് ഉവ്വേ…., ഞാൻ പോയേക്കാം. “
ലച്ചു നടന്നകന്നുപോകുന്നത് അവൾ ഇമവെട്ടാതെ നോക്കിനിന്നു.
സൂര്യൻ ഉദിച്ചുപൊങ്ങി, കർക്കിടകത്തിലെ വെയിലിന്റെ ചൂട് സുഖമുള്ള ഒരനുഭൂതി അവളിൽ ചൊരിഞ്ഞു.
മുടിയിഴകൾ പിന്നിൽനിന്നും ഇടതുകൈകൊണ്ട് കോരിയെടുത്ത് മുൻഭാഗത്തേക്ക് ഇട്ട് അവൾ മടങ്ങിപ്പോകാൻ തിരിഞ്ഞുനിന്നതും, അപ്രതീക്ഷിതമായി അജു മുൻപിൽ വന്നുനിന്നതും ഒരുമിച്ചായിരുന്നു.
“ഹോ..അജൂ…ഇയാളായിരുന്നോ.. ഞാൻ പേടിച്ചുപ്പോയി…” മാറത്തേക്ക് തന്റെ വലതുകൈ ചേർത്ത് പെട്ടന്നുള്ള ഭയംകൊണ്ട് പേടിച്ച ഹൃദയത്തെ അവൾ അമർത്തിപ്പിച്ചു.
“എന്തിന്.?” പുഞ്ചിരിച്ചുകൊണ്ട് തന്റെ കട്ടമീശയുടെ കൂർബ് അവൻ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു.
“പെട്ടന്ന് മുന്നിൽചാടിയാൽ ആരായാലും പേടിച്ചുപോകില്ലേ?”
“വാ നമുക്കപ്പുറത്തിരിക്കാം.”
“വേണ്ട….ഞാൻ പോവ്വാ, ” ദീപ അൽപ്പം വീശിപിടിച്ചു.
“ഹാ,വാ മാഷേ…” അജു അവളുടെ വളയിട്ട കൈത്തണ്ടയിൽ പിടിച്ചുവലിച്ചു.
“വിട് …വിടാൻ.”
അവളെയുംകൊണ്ട് അജു കോഫിഹൗസിലേക്ക് നടന്നു. രണ്ടുപേർക്ക് ഇരിക്കാൻ മാത്രം തയ്യാറാക്കിയ ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി അവർ ഇരുന്നു.
“സർ, ഓർഡർ പ്ലീസ്..” ഓർഡറെടുക്കാൻ വേണ്ടി ഒരുപയ്യൻ വന്നുനിന്നു.
“ദീപാ, വാട്ട് യൂ വാണ്ട്…?” മെനുകാർഡ് കൈയിൽപ്പിടിച്ചുകൊണ്ട് അജു അവളോട് ചോദിച്ചു.
“എനിക്കൊന്നും വേണ്ട… ” മുഖത്തുനോക്കാതെ അവൾ പറഞ്ഞു .
“ടു കോഫി പ്ലീസ്…”
കോഫീക്ക് ഓർഡർ കൊടുത്ത് അജു അവളെയൊന്ന് നോക്കി.
കോഫിയുമായി ഹോട്ടൽബോയ് വരുന്നത് വരെ അവർ രണ്ടുപേരും മൗനം പാലിച്ചു.
ടേബിളിന്റെ മുറത്തേക്ക് ആവിപറക്കുന്ന രണ്ട് കോഫി എടുത്തുവച്ചിട്ട് ഒരു പുഞ്ചിരിപാസ്സാക്കി കൂടെ ഒരു ആശംസയും പറഞ്ഞ് ഹോട്ടൽ ബോയ് നടന്നുനീങ്ങി. ഇതുപോലെ എത്രയെത്ര പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മസംതൃപ്തിയിൽ. പ്രണയത്തിന്റെ തിരശീല മെല്ലെ മിഴി തുറന്നു.
“ദീപാ, എനിക്കൊരു കാര്യം പറയാനുണ്ട്..”
“ഉണ്ട്,അതിനല്ലേ ഇങ്ങോട്ട് വന്നത്..എന്താ കാര്യം..”
“രാവിലെ കുറച്ചുതിരക്കായിരുന്നു അതാ വിളിക്കാൻ പറ്റാഞ്ഞെ സോറി..”
ആദ്യംതന്നെ അജു അവളോട് മാപ്പപേക്ഷിച്ചു
“ഞാൻ എത്രനേരയി ഇവിടെ വന്നുനിൽക്കുന്നു എന്നറിയോ.? കാത്തുനിന്ന് മനുഷ്യന്റെ മുട്ടുക്കാല് തേഞ്ഞു,” രോഷത്തോടെ ദീപ പറഞ്ഞു.
“ചൂടാകാതെ ദീപാ, എബിൻ സർ വിളിച്ചിരുന്നു, സെൽവം ഈ നഗരത്തിൽ വന്നിട്ടുണ്ട്.”
അജു ഇരിക്കുന്ന കസേര ദീപയുടെ അടുത്തേക്ക് നീക്കിയിട്ടുകൊണ്ട് പതിയെ പറഞ്ഞു
“ഇന്ന് രാത്രി 65 കുട്ടികളെ മംഗലാപുരത്തേക്ക് കടത്തുന്നുണ്ട് അത് തടയണം. സ്ഥലവും സമയവും എബിൻ സർ വിളിച്ചുപറയും.”
ദീപ ചുറ്റിലും നോക്കി.
“ദേവീ…. എവിടന്നാ ഇത്രേം കുട്ടികൾ.”
“അറിയില്ല, ” പാന്റിന്റെ പോകേറ്റിൽനിന്നും ടവ്വലെടുത്ത് അവൻ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികളെ ഒപ്പിയെടുത്തു.
“എന്താ പറയാനുണ്ടെന്ന് പറഞ്ഞേ…?”
“എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷെ, എന്തോ അറിയില്ല. മനസാകെ അസ്വസ്ഥമായി. എന്തോ വലിയ അപകടം വരാൻനിൽക്കുന്നതായി ആരോപറയുന്നു ദീപാ…”
“ഏയ് അങ്ങനെയൊന്നുമില്ല ചുമ്മാ മാഷിന് തോന്നുന്നതാ..” അവൾ അജുവിനെ ആശ്വസിപ്പിച്ചു.
ആവിപറക്കുന്ന കോഫീ അവൻ ചുണ്ടോട് ചേർത്തുവച്ച് കുടിച്ചു.
“ഇന്നത്തോടെ അവസാനിക്കും എല്ലാം.!” അവൻ സ്വയം പറഞ്ഞു
ദീപ നെറ്റിയൊന്ന് ചുളിച്ചു.
“എന്താ പറഞ്ഞേ.. എന്തവസാനിക്കും ന്ന്?” അവൾ വീണ്ടും ചോദിച്ചു.
“ഏയ് ഒന്നുല്ല്യാ..”
ടേബിളിന്റെ മുകളിൽ കൈകൾ വച്ചുസംസാരിക്കുകയായിരുന്ന അവളുടെ വിരലുകൾ അജു കൂട്ടിപ്പിടിച്ചു.
“ദീപാ……”
അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽ നിന്നും അജുവിന് വായിചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു പ്രണയമെന്ന വികാരം അവളിൽ ഉടലെടുത്തു തുടങ്ങിയെന്ന്.
പെട്ടന്നുതന്ന ദീപ കൈകൾ പിന്നിലേക്ക് വലിച്ചതും അജുവിന്റെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.
പോക്കറ്റിൽ കിടന്ന ഫോണെടുത്ത് അവൻ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.
“ഹലോ…അതെ അജുവാണ് , എപ്പോ…ദാ വരുന്നു.”
ഫോൺ കട്ട് ചെയ്ത് ദീപയുടെ അടുത്തേക്ക് ചെന്നു.
“ദീപാ…ഞാൻ പോവ്വാ, ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. നീ പൊക്കോ ഞാൻ വൈകുന്നേരം വിളിക്കാം..”
“ആരാ ഫോണിൽ വിളിച്ചേ,?” സംശയത്തോടെ അവൾ ചോദിച്ചു.
“അത്… അതൊരു ഫ്രണ്ട്, ഒന്ന്, ഒന്നുകാണണമെന്ന് പറഞ്ഞു.”
അജു നിന്നുപരുങ്ങി.
“മാഷ് എന്തോ എന്നിൽനിന്നും ഒളിക്കുന്നുണ്ട്, ന്താചാ പറയൂ.., പറയാനുണ്ടെന്ന് പറഞ്ഞ കാര്യമോ പറഞ്ഞില്ല.”
നിരാശയോടെ ദീപ പറഞ്ഞു.
“അയ്യോ…ദീപാ… ഇന്ന് എനിക്കൽപ്പം സമയം തരൂ, നാളെ ഞാൻ നിന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരുദിവസമാക്കിത്തരും. വൈകിക്കേണ്ട നീ പൊക്കോ രാത്രി ഞാൻ വിളിക്കാം.”
യാത്രപറഞ്ഞു അജു തന്റെ പൾസറിൽ കയറി ഇരിക്കുമ്പോഴാണ് ദീപ അവനുവേണ്ടി ഇന്നലെ രാത്രിയെഴുതിവച കവിതയെക്കുറിച്ച് ഓർമ്മവന്നത്.
“മാഷേ….. ഒരുമിനുറ്റ്.”
ദീപ ബാഗിൽനിന്നും ഒരുവെള്ളപേപ്പറെടുത്ത് അവനുനേരെ നീട്ടി.
“എന്തായിത്…?” ആകാംക്ഷയോടെ അജു ചോദിച്ചു.
“പണ്ട് എന്നോട് ചോദിച്ചില്ലേ, എനിക്കൊരു കവിത എഴുതിത്തരുമോന്ന്. ആ കവിതയാണ്, ഈ കവിത.”
അജു അതുവാങ്ങി നാലായി മടക്കി തന്റെ പോക്കറ്റിൽ ഇട്ടു.
“ഒന്നെടുത്തു നോക്കിക്കൂടെ…” ദേഷ്യത്തോടെ അവൾ ചോദിച്ചു.
“സമയമില്ല ദീപാ, എന്നെക്കാത്ത് ഒരാൾ ഓഫീസിൽ നിൽക്കുന്നുണ്ട് , കവിത ഞാൻ വായിച്ചിട്ട് മറുപടി രാത്രിവിളിക്കുമ്പോൾ പറയാം എന്തേ..”
പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“മ്..” അധരങ്ങളിൽ പുഞ്ചിരിതൂകികൊണ്ട് ദീപ ഒന്നുമൂളി.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് അജു കൺമുൻപിൽ നിന്നും മായുന്നവരെ ദീപ അവനെത്തന്നെ നോക്കി നിന്നു.
ആദ്യപ്രണയം തളിരിട്ടതിന്റെ ആത്മസംതൃപ്‌തയിൽ അവൾ തിരികെ നടന്നു..
സന്ധ്യകഴിഞ്ഞു അന്ധകാരം ചുറ്റിലും പരക്കാൻ തുടങ്ങി തെരുവ് വിളക്കുകൾ മിഴിതുറന്നു.
ടൌണിലെ തട്ട് കടയിൽ നിന്നും ചായകുടിക്കുകയായിരുന്ന അജു ഫോണെടുത്ത് എസ് ഐ എബിന് വിളിച്ചു.
“സർ എന്തായി ? , പെർമിഷൻ കിട്ടിയോ..?” ഇനി സമയമില്ല 8 മണിക്കവർ കണ്ടയ്നറിലേക്ക് കുട്ടികളെ മാറ്റും, അതിന് മുൻപേ നമുക്കുതടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്കാ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയില്ല. ഒന്നും രണ്ടുമല്ല സർ, 65 കുട്ടികളാണ്.”
“ഞാൻ പെർമിഷന് വേണ്ടി കമ്മീഷണർ ഓഫിസിൽ കാത്തുനിൽക്കാണ് അജൂ…, വിളിക്കാം,”
” ഒരു കോപ്പിലെ റൂൾസ്, നിങ്ങൾ വേണമെങ്കിൽ വന്നാമതി,എനിക്ക് സമയമില്ല ഞാൻ പോവാണ്. പെർമിഷനൊക്കെ കിട്ടിയിട്ട് സാവധാനം വാ.”
അരിശം മൂത്ത അജു അപ്പോഴത്തെ ദേഷ്യത്തിന് എസ് ഐ യോടാണ് സംസാരിക്കുന്നതെന്ന് ഒരു നിമിഷം മറന്നു.
“എങ്കിൽ ഒരു കാര്യം ചെയ്യ്… താൻ അതുവരെ പോയി ചുറ്റുപാടുകൾ വിലയിരുത്തു, ആരുടെയും കണ്ണിൽ പെടാതെ, വിത്തിൻ തേർട്ടി മിനുറ്റ്‌സ്, ഞങ്ങൾ അവിടെയെത്താം വിത്ത് ഫോഴ്സ്. ആൻഡ് വൺ തിങ് , ഡു നോട്ട് ഓഫ് യൂവർ മൊബൈൽ, ബീ കെയർ ഫുൾ. ഓകെ.”
“ഒക്കെ സർ.,” തട്ടുകയിലെ ചായയുടെ കാശ് കൊടുത്ത് അജു തന്റെ ബൈക്കിൽ കയറി ടൗണിലെ പൊളിമാർക്കറ്റിനോട് ചരിയുള്ള കെ കെ ഗ്രൂപ്പിന്റെ ആളൊഴിഞ്ഞ കെട്ടിടത്തിനെ ലക്ഷ്യമാക്കി നീങ്ങി.
ഓരോ വഴികൾ കഴിയുമ്പോഴും ഇരുട്ട് കൂടിക്കൂടി വന്നു.
മർക്കറ്റിനോട് ചരിയുള്ള പാടത്ത് തന്റെ ബൈക് പാർക്ക് ചെയ്തിട്ട് അജു വരമ്പിലൂടെ പതിയെ കെ കെ ഗ്രൂപ്പിന്റെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.
പെട്ടന്നാണ് അജുവിന്റെ ഫോൺ ബെല്ലടിച്ചത്,
“ദീപ…” ഫോണെടുത്ത് അജു പതിയെ നെൽവയൽ വിരിച്ച പാടത്തിലെ ചേറിലേക്ക് മലന്ന് കിടന്നു.
“ന്തടി…”
“വിളിക്കാം ന്ന് പറഞ്ഞിട്ട് വിളിച്ചില്ല അതാ ഞാൻ..”
“നീ ഫോൺ വെക്ക് ഞാൻ വിളിക്കാം, ഇപ്പൊ ഒരു ചെറിയ മീറ്റിങ്ലാണ്.” ശബ്ദം പുറത്തുവരാതെ അജു സ്വകാര്യമായി പറഞ്ഞു.
“ഇങ്ങനെയുണ്ടോ മനുഷ്യന്മാർക്ക് തിരക്ക് ഹോ… പിന്നെ ഒരു കാര്യം…”
ബാക്കി കേൾക്കാൻ കാക്കാതെ അജു ഫോൺ കട്ട് ചെയ്ത് നിലത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു, ഏതോ വണ്ടിയുടെ ഹെഡ്‌ലൈറ്റ് പാസ്സ് ചെയ്യുന്നത് ശ്രദ്ധിച്ച അജു സൂക്ഷിച്ചു നോക്കി. മറുവശത്തെ റോഡിലൂടെ ഒരു വലിയ കണ്ടെയ്നർ ഗോഡൗണിനെ ലക്ഷ്യമാക്കി വരുന്നു., വിവരം അജു എസ് ഐയെ ഫോണിൽ വിളിച്ചു പറഞ്ഞു. എന്നിട്ട് തന്റെ സ്മാർട്ട് വാച്ച് ഫോണുമായി കണക്ട് ചെയ്ത് പതിയെ ഗോഡൗണിന്റെ അടുത്തേക്ക് ചെന്നു.
“ഡേയ് , കൊഞ്ചം സീക്രം പാരടാ… ഇന്നൊരു 10 നിമിഷംതാ ഇരിക്കെ അതുക്കുമുന്നാടി ഇന്ത കൊഴന്തകളെ മൊത്തമാ വണ്ടിക്കുള്ളെ തള്ളിപോട്.”
മെലിഞ്ഞ് ഉണങ്ങിയ ഒരു പയ്യൻ ഗോഡൗണിന്റെ അകത്തേക്ക് കയറി കൂടെ കുറച്ചാളുകളും, പിന്നെ അവർ വരുന്നത്, രണ്ടും മൂന്നും വയസ് തോന്നിക്കുന്ന കുട്ടികളെ കൈകൾ ബന്ധിച്ച്, ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു കൊണ്ടാണ്.
10വയസിന് താഴെ മാത്രം പ്രായമുള്ള 65 കുട്ടികളെയും സെൽവത്തിന്റെ നേതൃത്വത്തിൽ കണ്ടയ്നറിലേക്ക് അറവ് മാടുകളെപ്പോലെ ക്രൂരമായി കയറ്റികൊണ്ടുപോകുന്ന കാഴ്ച അജു നിറമിഴികളോടെ നോക്കിനിന്നു.
ഉടനെ ഫോണെടുത്ത് എസ് ഐയെ വിളിച്ചു.
“സർ, എവിടെ… എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഒരുപാട് പേരുണ്ട്, ഞാൻ കണ്ടു 65 കുട്ടികളെ, “
“പെർമിഷൻ കിട്ടി, ദേ ഞങ്ങൾ ഇറങ്ങി..”
“മ്…. വേഗം,,”
അജു ഫോൺ കട്ട് ചെയ്തു .
“അണ്ണാ ഇന്തപക്കം യാരോയിരിക്ക്..”
അപ്രതീക്ഷിതമായി ഒരാൾ കടന്നുവന്നുകൊണ്ട് സെൽവത്തോട് പറഞ്ഞു.
“യാരാടാ…. ഉനക്ക് എപ്പടി തെരിയും”
“വെളിയെ ഒരു ബൈക്ക് നാൻ പത്തെ…” പുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
“ഡേയ്, ഡേയ്…. എല്ലാവരും വാങ്കടാ…. അപ്പോറോം സ്റ്റും പാര്, യരാവത് പാത്തെ, ഉയിരെടുത്തുക്കോ..”
കത്തിയെരിയുന്ന ചുരുട്ട് നിലത്തിട്ട് ചവിട്ടിയെരിച്ചുകൊണ്ട് സെൽവം പറഞ്ഞു.
അജു മറവിലേക്ക് പതുങ്ങിയിരുന്നു. തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.
അജു മറവിലേക്ക് പതുങ്ങിയിരുന്നു. തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.
അവൻ ഫോണെടുത്ത് എസ്‌ഐയെ വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ പിടിച്ചു.
“നീയര്.. ഇങ്കെ എന്ന പന്ട്ര..”
“അത് ഞാൻ…” അജു നിന്നുപരുങ്ങി
“അണ്ണാ…. സീക്രം വാങ്കെ…., ഇന്തപക്കം ഒരു നായ്…”
അയാൾ അലറിവിളിച്ചു.
ദൂരെനിന്നും ഒരുകൂട്ടം ഗുണ്ടകൾ ഓടിവരുന്നത് അജു ഭയത്തോടെ നോക്കിനിന്നു. അവരുടെ കൈയിൽ തന്നെ കിട്ടിയാൽ പിന്നെ ജീവൻ അപകടത്തിലാകുമെന്ന് ഒരു നിമിഷം അജു ചിന്തിച്ചു.
തന്റെ കോളറിൽ ശക്തിയായി പിടിച്ച ഗുണ്ടയുടെ കൈകൾ അജു തട്ടിമാറ്റികൊണ്ട് അവൻ കുത്തറിയോടി.
“പുടിങ്കടാ…..” ഒരുകൂട്ടം ഗുണ്ടകൾ അജുവിന് പിന്നാലെ ഓടി.
തോടേത്, വരമ്പേത് എന്നറിയാതെ അജു ഇരുട്ടിലേക്ക് പാഞ്ഞുകയറി.
കൂടുതൽ ഓടും തോറും കൈകാലുകൾ കുഴയുന്നപോലെതോന്നിയ അജു ചേറിലേക്ക് കുഴഞ്ഞുവീണു.
എണ്ണത്തിൽ കൂടുതൽ ആളുകൾ അജുവിനെ തിരഞ്ഞു പാടത്തേക്കിറങ്ങി.
ബ്രയ്റ്റ്ലൈറ്റ് ന്റെ ടോർച്ചടിച്ചുകൊണ്ട് അവർ നെൽവയൽ മുഴുവനും അരിച്ചുപെറുക്കി. മറുകണ്ടത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന ബണ്ടിനോട് ചേർന്ന് ചേറിൽകുളിച്ചുകിടക്കുന്ന അജുവിനെ അവർക്രൂരമായി മർദ്ദിച്ചു, ബോധം നഷ്ടപ്പെട്ട അജുവിനെ രണ്ടുഗുണ്ടകൾ ചേർന്നു പൊക്കിയെടുത്തു.
“ഇത് യാരടാ…” ടോർച്ചടിച്ചുകൊണ്ട് മുൻപിൽ നടക്കുന്ന ഒരാൾ ചോദിച്ചു.
“തെരിയാത്,അന റൊമ്പകനം” അജുവിനെ തോളിലേറ്റിനടക്കുന്ന ഗുണ്ടപറഞ്ഞു.
അവർ അജുവിനേയുംകൊണ്ട് ഗോഡൗണിലേക്ക് നടന്നു.
ഒഴിഞ്ഞ ഡ്രമ്മിന്റെപുറത്തിരുന്ന് തലചൊറിയുകയായിരുന്നു സെൽവം.
ചേറിൽ മുങ്ങിയ അജുവിനെ ഒറ്റനോട്ടത്തിൽ മനസിലാകാത്ത സെൽവം അവന്റെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു.
രണ്ടിഞ്ച് വണ്ണമുള്ള പൈപ്പ് മോട്ടറിൽഘടിപ്പിച്ച് വളരെ ശക്തിയായി വെള്ളം അജുവിന്റെ ശരീരത്തിലേക്ക് തെറിപ്പിച്ചു.
ബോധം നഷ്ട്ടപെട്ട അജു വെള്ളം മുഖത്തുതട്ടിയപ്പോൾ എഴുന്നേറ്റ് പതിയെ മിഴികൾ തുറന്നു.
അവനെ കണ്ടതും സെൽവം ഡ്രമ്മിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി. അദ്‌ഭുതത്തോടെ അയാൾ അല്പ്നേരംഅജുവിന്റെ നോക്കിനിന്നു.
“ഡേയ്, സത്യാ….. അന്ത മൊളെല് വലിച്ചു കെട്ടുങ്കടാ…”
“സെരിങ്കണ്ണാ…”
മൂന്നാല് പേര് വന്ന് അജുവിനെ പൊക്കിയെടുത്ത് കൈകൾ മുകളിലേക്കുയർത്തി. പ്ലാസ്റ്റിക് കയറുകൊണ്ട് മുളയിൽ വലിഞ്ഞുകെട്ടി.
സെൽവം പതിയെ അജുവിന്റെ അടുത്തേക്ക് ചെന്നു.
താഴ്ന്നുകിടക്കുന്ന അവന്റെ മുഖം അയാൾ തന്റെ ഇടതുകൈകൊണ്ട് പതിയെ ഉയർത്തി, എന്നിട്ട് ആർത്തുച്ചിരിച്ചു.
“ഡേയ്… പാരടാ…. ഹഹഹ… മുന്നാടി എവളോ കഷ്ട്ടപെട്ടു, ഉന്നെ തേടിപ്പുടിക്കാൻ, അപ്പുറം നീയെ എങ്കിട്ടെ വന്തിട്ടെ… കടവുളേ, മുരുകാ…”
സെൽവം രണ്ട് കൈകളും മുകളിലേക്കുയർത്തികൊണ്ട് പഴനിമല മുരുകനെ വണങ്ങി.
ടി വിയുടെ ചാനൽ ദീപ മാറ്റി മാറ്റിയിരിക്കുന്നത് കണ്ട അപ്പു അവളോട് കയർത്തു.
“കുഞ്ഞേച്ചി, ഏതേലും ഒരു ചാനൽ ഇടോ, ഇല്ല്യേച്ചാ റെമോർട്ട് ഇങ്ങട് താ..”
ദീപ അവന്റെ മടിയിലേക്ക് റെമോർട്ട് വലിച്ചെറിഞ്ഞു.
“ഇന്നാ നിന്റെ റെമോർട്ട്, മനുഷ്യന് ഒരു സമാധാനവും തരില്ലാന്നുവച്ചാൽ.”
ദേഷ്യപ്പെട്ടുകൊണ്ട് അവൾ ഡൈനിങ് ഹാളിൽനിന്നുമെഴുന്നേറ്റ് ഫോണുമെടുത്ത് ഉമ്മറത്തെ ചവിട്ടുപടിയിന്മേലിരുന്നു.
“ഇത്ര നേരയിട്ടും ന്താ അജു വിളിക്കാത്തെ, വിളിച്ചുനോക്കണോ? ഏയ് വേണ്ട.. ന്തായാലും വിളിക്കും, എനിക്കറിയാം.”
പുഞ്ചിരിച്ചു കൊണ്ട് അവൾ തുളസിതയ്യിനെ നോക്കി, ഇളംകാറ്റ് തുളസിയെ തഴുകുന്ന കാഴ്ച അവൾ നോക്കിനിന്നു.
വൈകാതെ ഒന്നുരണ്ട് മഴത്തുള്ളികൾ നിലത്തുവീണു,
“അമ്മേ…ദേ മഴ…..” അകത്തേക്ക് നോക്കിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു.
“ന്ത് ണ്ടെങ്കിലും ന്നെ വിളിച്ചോട്ടാ, പുറത്തുകിടക്കുന്ന തുണിയൊന്ന് എടുത്തൂടെ ദീപേ നിനക്ക് ?
അടുക്കളയിലിരുന്നുകൊണ്ട് ‘അമ്മ പറഞ്ഞു.
തുണിയെല്ലാമെടുത്ത് അവളുടെ മുറിയിലെ കട്ടിലിൽകൊണ്ടുവന്നിട്ടു. എന്നിട്ട് അതിന്റെ മുകളിൽ ദീപ മലർന്നുകിടന്നു. എന്നിട്ട് ഫോണെടുത്ത് അജുവിന്റെ ഫോട്ടോയെടുത്തു ഒരുപാട് നേരം അതും നോക്കികിടന്നു. പതിയെ അവൾ ആ ഫോൺ മാറോട് ചേർത്തുപിടിച്ചു.
ശക്തമായി ചുമച്ചുകൊണ്ട് അജു ഒന്നുപിടഞ്ഞു. കടത്തികൊണ്ടുവന്ന കുട്ടികളെയെല്ലാം കണ്ടയ്നറിൽ കയറ്റി ഡോർ അടച്ച് പൂട്ടിട്ട് പൂട്ടി.
“എന്നടാ പാക്കറെൻ..? ഉനക്ക് തെരിയലെയാ…? നാൻ താ.. സെൽവം…
അയാൾ അജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“ഡാ…. ” അജു പാതിയടഞ്ഞ ശബ്ദത്തിൽ അലറി.
“അടടാ കോവപ്പെടാതെ കണ്ണാ…. ഉനക്ക് ഒരു കഥ സൊല്ലി തരതുക്കുതാ ഇങ്കെ കൂട്ടിട്ടു വന്നെ. കൊഞ്ചം പഴസു താ സ്റ്റോറി. ഒരു രണ്ട് വർഷം മുന്നാടി എൻ ബിസിനസ്സ് നല്ലാ പോയിട്ടിരുന്നെ, ആനാ ഒരു തിരിട്ടു നായ്. അവൻ പേര് കൃഷ്ണൻനായർ ഉൻ അപ്പാ.
അജു തലപൊക്കി സെലവത്തെ ഒന്നുനോക്കി.
“പണം ഒാഫർ പന്നിട്ടെ. ആനാ ഉൻ അപ്പ അതുക്കും ഒത്തുക്കലെ. എന്നെ ജയിലി പോട്ടുതാ അടങ്ങുവേന്ന് സൊന്നെ. അതാ മുടിവ് കെട്ടീട്ടേ…..
“ഡാ…. നീ….നീ …എന്റെ അച്ഛനെ കൊന്നതാ അല്ലേ..” അജു അയാൾക്കുനേരെ കാലുകൾ പൊക്കി ചവിട്ടാൻ ശ്രമിച്ചെങ്കിലും അവനതുകഴിയാതെ പോയി.
“കൊഞ്ചം അമയ്തിയായിരിക്ക്.”
സെൽവം അവന്റെ അടുത്തേക്കുവന്നു തോളിൽ തട്ടിപറഞ്ഞു.
“ഇപ്പോ നീയും അപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്രൻ. നിറയെ തടവ് ഉനക്ക് ഞാൻ വാണിങ് തന്നെ. നീയും അപ്പാവെ മാതിരി താ തമ്പി. ഉൻ വൈഫ് റൊമ്പ അഴാകായിരുക്കില്ലെ…? അന്ത പുള്ള കൂടെ നാല് കൊളന്ത പെറ്റ് സന്തോഷമാ വാഴവേണ്ടിതാനേ,”
“നീർത്തട പന്ന…. മോനെ… നീയന്ത കരുതിയെ, ഞാൻ വെറും ഉണ്ണാക്കനാണന്നാ, ഇവിടന്ന് ഒരുത്തനും രക്ഷപ്പെടാൻ പോകുന്നില്ല. എന്റെ അച്ഛന്റെ കൊലപാതകത്തിന് നീ ശിക്ഷ അനുഭവിക്കണം, അത് നിയമത്തിന്റെ കോടതിയിൽനിന്നും നീയേറ്റ് വാങ്ങുന്നത് എനിക്ക് കാണണം, അത് കഴിഞ്ഞേ ഞാനങ്ങു പോകൂ… കേട്ടോടാ ബാസ്‌റ്റഡ്…”
“കോവപ്പെടാതെതമ്പി., എതുക്കടാ ഏൻ വഴിലെ വന്ന് വാഴവേണ്ടിയ വയസ്സില് പിണമായ് അന്ത അഴകാണ പൊണ്ണെ ചിന്ന വയസ്സിലെ വിധവയാ തവിക്ക വെക്കിരേൻ…?
“നീ കുറിച്ചുവച്ചോ, കഴിഞ്ഞു നിന്റെ സമയം, നാളെ ന്യൂസ് പേപ്പറിൽ നിന്റെ പടവുംമുണ്ടാകും,” ആത്മവിശ്വാസത്തോടെ അജു പറഞ്ഞു.
“എൻ പടം,… ആഹ്‌ഹാ, എന്ത കോളത്തിൽ,” പരിഹാസത്തോടെ സെൽവം ചോദിച്ചു.
“കാത്തിരിക്കൂ അൽപ്പനേരം കൂടെ, ഈ കുട്ടികളെകയറ്റിയ കണ്ടയ്നർ ഇവിടന്ന് ചലിക്കുമ്പോഴേക്കും നിന്റെ കൈയിൽ സത്യത്തിന്റെ,നിയമത്തിന്റെ കുരുക്ക് വീണിരിക്കും സെൽവം.”
“എന്നാ പന്ട്രനീ, പൊലീസേ കൂപിടുവാങ്കളാ.. അന്ത നായ്ക്കൾക്ക് നിറയെ പണംകൊടുത്തിട്ടെ അപ്പുറം യാരും ഇങ്കെ വരാത്. തമ്പി,പെരിയവക്കെ സൊന്നാ കേക്കണം. ഇല്ലാട്ടി വാഴവേണ്ടിയ വയസ്സില് പടത്തില് മാലപ്പോട്ടിടുവേൻ..ജാഗ്രതേ…”
അവനുനേരെ വിരൽചൂണ്ടി നിൽക്കുമ്പോഴാണ് അജുവിന്റെ പോക്കെറ്റിൽ കിടക്കുന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. സെൽവം തന്റെ സഹായിയോട് അതെടുക്കാൻ ആംഗ്യം കാണിച്ചു. ഫോണെടുത്ത് ലോഡ് സ്പീക്കറിൽ ഇട്ടു. ‘എസ് ഐ എബിൻ.’
“അജു… നിനക്ക് കുഴപ്പൊന്നുമില്ലല്ലോ. കമ്മീഷണർ ഓർഡർ തന്നില്ല, ഇനിയതോന്നും നോക്കിയിട്ട് കാര്യമില്ല. ഞാൻ എന്റെ ഫോഴ്സ്നേയും കൊണ്ട് ഉടൻവരാം അതുവരെ അവന്മാരെ പോകാൻ അനുവദിക്കരുത്.”
മറുത്തൊന്നും പറയാതെ സെൽവം ഫോൺ കട്ട് ചെയ്തു.
“യാര്, പോലീസാ… വാങ്കടാ….തുഫ്….” സെൽവം കാർക്കിച്ചു തുപ്പി.
“ഡാ…..ഓർത്ത് വച്ചോ, ഇവിടുന്ന് നീ രക്ഷപെട്ടാലും ഞാൻ ജീവിച്ചിരിക്കുകയാണേൽ അത് നിന്റെ അന്ത്യത്തിലേക്കാകും.” കയറിൽ കിടന്നാടികൊണ്ട് അജു പറഞ്ഞു.
“അടിങ്കട അന്ത പൊറുക്കിയെ.”
അരിശംമൂത്ത സെൽവം അജ്ഞാപിച്ചതും നാലുഭാഗത്തുനിന്ന് ആളുകൾ വന്ന് അജുവിനെ തലങ്ങും വെലങ്ങു അടിച്ചു. തളംകെട്ടി ചോര വായിൽ നിന്നും ഒലിച്ചിറങ്ങി. വേദനകൊണ്ടവൻ അലറികരഞ്ഞു.
അജുവിന്റെ ഫോൺവരുന്നതുംകാത്ത് ദീപ ഉമ്മറത്തിണ്ണയിൽ ചാറിനിൽക്കുന്നമഴയെ നോക്കിയിരുന്നു.
“ഒന്നുവിളിച്ചാലോ ?” അവൾ സ്വയം ചോദിച്ചു.
എന്നിട്ട് രണ്ടും കൽപ്പിച്ച് വിളിച്ചു.
സെൽവത്തിന്റെ കൈയിലിരുന്ന് അജുവിന്റെ ഫോൺ ശബ്‌ദിച്ചു.
ഫോണുമായി അയാൾ അജുവിന്റെ നേരെചെന്നു.
“ഉങ്കെ പൊണ്ടാട്ടി…. റൊമ്പ അഴകാറുക്ക്, ന്നാ കട്ടിക്കട്ടുമാ…” ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
“ഉങ്കെ പൊണ്ടാട്ടി…. റൊമ്പ അഴകാറുക്ക്, ന്നാ കട്ടിക്കട്ടുമാ…” അയാളുടെ ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
മുഖത്തുപതിച്ച രക്തം സെൽവം വലതുകൈകൊണ്ട് തുടച്ചുനീക്കി, എന്നിട്ട് ആ കൈകൊണ്ട് തന്നെ അജുവിന്റെ കർണ്ണപടംനോക്കി വീശിയടിച്ചു.
പിന്നെ ചുറ്റുംകൂടിനിന്ന സെൽവത്തിന്റെ സഹായികൾ അവനെ മാറിമാറിയടിച്ചു.
“ഡാ…. തന്തക്ക് പിറന്നവനാണെങ്കിൽ ഒറ്റക്ക് വാടാ…”
പാതിതുറന്ന മിഴിയോടുകൂടെ അജു പറഞ്ഞു.
“അവനെ വെളിയെഅണപ്പ്..” പിന്തിരിഞ്ഞുനടന്ന സെൽവം അവിടെനിന്നുകൊണ്ട് പറഞ്ഞു.
കൂട്ടത്തിലൊരാൾ അജുവിന്റെ കൈയിലെ കെട്ട് അഴിച്ചുവിട്ടതും നിൽക്കാൻ പോലുംകഴിയാതെ അവൻ താഴെവീണതും ഒരുമിച്ചായിരുന്നു. നിലത്ത് വീണ അജുവിന്റെ നെഞ്ചിലേക്ക് സെൽവം തന്റെ ഇരുമ്പുപോലുള്ള കാലുകൾകൊണ്ട് ആഞ്ഞുചവിട്ടി.
“ഇപ്പോ നീയും ഉങ്കപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്ര.”
സെൽവം ദീർഘശ്വാസമെടുത്തുവിട്ടു.
“കടയ്സെയിൽ ഉനക്ക് ഏതാവത് ആസേ യിരിക്കാ തമ്പി..? ഇരിക്കേന്നാ ഇപ്പവേ സൊല്ല്, അപ്പറം നീ സാകപോര്.”
സെൽവം ആർത്തുച്ചിരിച്ചു.
അയാൾ അരയിൽനിന്നും കഠാരയെടുത്ത് മലർന്ന് കിടക്കുന്ന അജുവിന്റെ ഇടനെഞ്ചുനോക്കി ആഞ്ഞുകുത്താൻ ചെന്നു.
പെട്ടന്ന് സെൽവത്തിന്റെ കഴുത്തിലേക്ക് അജുവിന്റെ വലത്തെകൈ ചെന്നു. ഇടതുകൈകൊണ്ട് തന്നെ കുത്താൻ വന്ന സെൽവത്തിന്റെ കഠാരയോടുള്ള കൈ അജു തടഞ്ഞുപിടിച്ചു.
ഒരുനിമിഷം അയാൾക്ക് ശ്വാസം നിലച്ചതുപോലെ തോന്നി, പ്രാണനുവേണ്ടി അല്പ്നേരം സെൽവം പിടഞ്ഞു.
“ഡേയ്… പുടിങ്കടാ.. ” ഇടറിയശബ്ദത്തിൽ സെൽവം തന്റെ സഹായികളോട് പറഞ്ഞു.
അവർ സെലവത്തെ അജുവിന്റെ കൈകളിൽ നിന്നും വേർപ്പെടുത്തി.
“ഡേയ്… സുട്രാ അന്ത പൊറുക്കിയെ…” അരിശംമൂത്ത സെൽവം വിളിച്ചുപറഞ്ഞു. അതുകേട്ടതും, തടിച്ചുകൊഴുത്ത മൂന്നാല് പേരുവന്ന് അജുവിനെ വളഞ്ഞു. കൈയിലുള്ള ഇരുമ്പുദണ്ഡുകൊണ്ട് അവനെ ആഞ്ഞടിച്ചു.
അടിയുടെ ആഘാതത്തിൽ അജു അവിടെകൂട്ടിയിട്ട കന്നാസുകളുടെ മുകളിലേക്ക് തെറിച്ചുവീണു.
നിലത്തുകിടന്ന അവന്റെ നേരെ കുതിച്ചെത്തിയ തടിമാടന്റെ അടിവയറിനു ചവിട്ടി തൽക്കാലം അജു പിടിച്ചുനിന്നു.
കൈയിൽകിട്ടിയ പട്ടികകൊണ്ട് അജു അവർക്കെതിരെ പ്രതിരോധിച്ചു.
നിലത്തുവീണ അയാളെ അജു ശക്തിയായി അടിച്ചു.
ചെറുത്തുനിൽക്കാൻകഴിയാത്ത വന്ന ഗുണ്ടകൾ വളരെ പെട്ടന്നുതന്നെ നിലത്തു വീണു.
കാലുകൾക്ക് ബലം നഷ്ടപ്പെട്ട അജു കിതച്ചുകൊണ്ട് നിലത്തിരുന്നു. വായിൽനിന്നും ഒലിച്ചിറങ്ങിയരക്തം അവൻ തുടച്ചു നീക്കി.
പതിയെ കൈയിൽകരുതിയ പട്ടികനിലത്തു കുത്തിയെഴുന്നേറ്റു തിരിഞ്ഞു നിന്നതും
ശരംവേഗത്തിൽ ഒരു കഠാര അജുവിന്റെ ഇടത് വയറിൽ തുളഞ്ഞുകയറി.
രക്തംകലങ്ങിയ കണ്ണുകളോടുകൂടി അജു കഠാരയെ ഒന്നുനോക്കി, മുക്കാൽ ഭാഗവും തന്റെ വയറിനെ തുളഞ്ഞുകയറിയിരിക്കുന്നു.
“എന്നടാ പാക്രേൻ… ന്നാ അപ്പോവേ സൊന്നെലെ… ഉങ്കുഉയിരിക്ക് പ്രച്ചനായിടു ന്ന്, അന നീ കേക്കലെ… “
കത്തിയുരി സെൽവം വീണ്ടും അതേസ്ഥാനത്തു ആഞ്ഞുകുത്തി.
“ഡേയ്…. ഇന്ത പൊറുക്കിയെ സീക്രം റയിൽവേട്രാക്കിൽ പോഡ്ര…” തിരിഞ്ഞുനിന്ന് നിലത്തവീണുകിടക്കുന്ന തന്റെ അനുയായികളോട് പറഞ്ഞുതും തന്റെ കൈയിലുണ്ടായിരുന്ന പട്ടികകൊണ്ട് അജു സെൽവത്തിന്റെ തലയിൽ ആഞ്ഞടിച്ചുതും ഒരുമിച്ചായിരുന്നു.
രണ്ടുപേരും നിലത്തുവീണു.
അടിയുടെ ആഘാതത്തിൽ സെൽവം അല്പ്പനേരം തന്റെ കൈകൾകൊണ്ട് തല പൊത്തിപ്പിടിച്ചു.
കണ്ണുകളിൽ ഇരുട്ടകയറി. താനെ അടഞ്ഞുപോകുന്ന മിഴികളെ അജു പതിയെ തുറക്കാൻ ശ്രമിച്ചു. വേദനകൊണ്ട് അയാൾ കുത്തേറ്റ ഭാഗത്തെ അമർത്തിപ്പിടിച്ചു.. ചോര തളംകെട്ടിത്തുടങ്ങി ജീവന്റെ സ്പന്ദനം നിലക്കാറായെന്ന സത്യം മനസിലായപ്പോൾ അജുവിന് തന്റെ അമ്മയുടെയും, കുസൃതികാണിച്ചുനടക്കുന്ന കുഞ്ഞനിയത്തിയുടെയും മുഖം മസിൽ തെളിഞ്ഞു വന്നു.
“അജൂ…” ഒരു സ്ത്രീ ശബ്ദം.
അവൻ മെല്ലെ തലയുയർത്തി നോക്കി കോടവന്നുനിറഞ്ഞ ഗോഡൗണിൽ ദാവണിയുടുത്ത് ഒരുപെണ്കുട്ടി തന്റെ അരികിലേക്ക് വരുന്നതായി തോന്നി.
“ദീപാ…..ദീ….. പാ…”
ഇടറിയശബ്ദത്തിൽ അജു വിളിച്ചു. അവനറിയതെ കണ്ണുകൾ താനെഅടഞ്ഞു.
ഉമ്മർത്തിണ്ണയിലിരിക്കുകയായിരുന്ന ദീപ വലിയ മിന്നലോടുകൂടിയ ഇടി ഭൂമിയിലേക്ക് ഇറങ്ങിവന്നത് കണ്ട് ഭയന്നു അകത്തേക്ക് ഓടി.
“അജു എന്താ വിളിക്കത്തെ.? അലമാരയുടെ കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കിക്കൊണ്ട് ദീപ സ്വയം ചോദിച്ചു. ഫോണെടുത്ത് അജുവിനെ വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ആയതുകാരണം അവളിൽ ഭയം പുറപ്പെട്ടു.
“ഇനിവല്ല അപകടവും… ഏയ്… ന്റെ ദേവി കാത്തോൾണെ..”
സുബോധം കൈവരിച്ച സെൽവം അവനെ കാർക്കിച്ചു തുപ്പി. വൈകാതെ രണ്ടുപേർ വന്നു അജുവിനെ നിലത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി.
കുട്ടികളെ കയറ്റിയ കണ്ടയ്നറിനോട് ചാരിനിർത്തിയിട്ട ജീപ്പിന്റെ പിന്നിലേക്ക് അജുവിനെയെടുത്തെറിഞ്ഞു.
“എട്രാ വണ്ടി..” പിന്നിൽ നിന്നും സെൽവം വിളിച്ചുപറഞ്ഞു.
11.10നുള്ള ജനശദാപ്തി വരുന്ന ട്രാക്കിൽ അജുവിനെ കിടത്തുമ്പോൾ മറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു അവർ ശ്രദ്ധിച്ചിരുന്നു.
“അമ്മേ…” ട്രാക്കിൽ കിടന്ന് അജു വേദനകൊണ്ട് ഇടറിയശബ്ദത്തിൽവിളിച്ചു. അവൻ പതിയെ കണ്ണുതുറന്നു നോക്കി ആകാശത്ത് താരകങ്ങളാൽ നിറഞ്ഞുനിൽക്കുന്നു, നക്ഷത്രങ്ങൾക്കിടയിൽ കണ്മഷിയെഴുതിയ കരിനീലക്കണ്ണുകളുമായി ദീപയുടെ മുഖം തെളിഞ്ഞു വന്നു. അൽപ്പനേരം അജു ആകാശത്തേക്ക് നോക്കിക്കിടന്നു. അത്ര ഭംഗിയായി അവൻ ഇതുവരെ നീലാകാശത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. പൂർണ്ണ ചന്ദ്രൻ തന്നെ മാടിവിളിക്കുന്നതായി തോന്നിയ അവൻ പതിയെ പുഞ്ചിരിച്ചു.
“ദീപാ….എനിക്ക്….ഇഷ്ട്ടമായിരുന്നു…നിന്നെ… ഐ….ലവ്….”
“ഡേയ്… നീ…സാകലെ..? വായ് മൂട്രാ..” പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ കൂട്ടത്തിലൊരാൾ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി. രക്തം കട്ടയായി വായിൽകൂടെ പുറത്തേക്ക് വന്നു.
“അമ്മേ….” ദുഃസ്വപ്നം കണ്ടപോലെ ദീപ കിടക്കയിൽ നിന്നുംഞെട്ടിയെഴുന്നേറ്റു. എന്നിട്ട് തന്റെ മൊബൈലെടുത്തു നോക്കി.
“ഇല്ല.. അജുവിന്റെ മിസ്സ്ഡ് കോൾ ഒന്നുമില്ല”
നിരാശയോടെ അവൾ വീണ്ടു കിടന്നു.
രാവിലെ എഴുന്നേറ്റവൾ അടുക്കളപണിയിൽ മുഴുകിനിൽക്കുമ്പോഴായിരുന്നു അച്ഛൻ ടിവിയിലെ വാർത്ത വച്ചത്.
“ജില്ലയിൽ ഭിക്ഷാടനത്തിനായി കൊണ്ടുപോകുകയായിരുന്ന 65 കുട്ടികളെയും, ഇടനിലക്കാരെയും എസ് ഐ എബിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കണ്ടയ്നറിൽ കടത്താൻ ശ്രമിച്ച കുട്ടികൾ വ്രണപ്പെട്ട മുറിവുകളുമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വാർത്തകേട്ട ദീപ ദീർഘശ്വാസമെടുത്തുവിട്ടു.
“അങ്ങനെ അജുവിന്റെ ലക്ഷ്യം പൂർത്തീകരിച്ചു.” അവൾ മനസിൽ പറഞ്ഞുനിൽക്കുമ്പോഴായിരുന്നു അടുത്ത വാർത്ത.
“എറണാംകുളം നോർത്ത് റയിൽവേ ട്രാക്കിൽ അജ്ഞാത മൃതുദേഹം… തിരിച്ചറിയാൻ കഴിയാത്ത മൃതുദേഹത്തിൽ നിന്നു കിട്ടിയ ഈ കവിതയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ എറണാകുളം സി ഐ ഓഫീസുമായി ബന്ധപ്പെടുക..”
വലിയ സ്ക്രീനിൽ ആ കവിത എടുത്തുകാണിച്ചു.
കവിതയെന്നുകേട്ടതും ദീപ മെല്ലെ ടിവിയിലേക്കൊന്നു കണ്ണോടിച്ചു…
താനെഴുതിയ കവിത..ദീപയുടെ കൈയിലുണ്ടായിരുന്ന അരിപത്രം താഴെവീണ് അരിമണികളെല്ലാം ചിന്നിച്ചിതറി..
“അച്ഛാ…ഇത്….എനിക്കറിയാം….അജു.. എന്റെ കവിത…” വാക്കുകൾ മുറിഞ്ഞുപോകുന്നതായി തോന്നിയ ദീപ വായപൊത്തി അലറികരഞ്ഞു.
അച്ഛനെയും കൂട്ടി അവൾ സി ഐ ഓഫീസിൽ ചെന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ ദീപയെയും കൊണ്ട് വനിതാ പൊലീസ് സിറ്റി ഹോസ്പിറ്റലിലേക്ക് പോയി.
അവരെയും കാത്ത് എസ്‌ഐ എബിൻ മോർച്ചറിക്കു മുപിൽ നിൽക്കുന്നുണ്ടായിരുന്നു.
ചോരക്കറചിന്തിയ ഒരു പേപ്പർ എസ് ഐ എബിൻ അവൾക്ക് നേരെ നീട്ടി..
നിറമിഴികളോടെ അവളത് വായിക്കാ ശ്രമിച്ചു
“കാത്തിരിക്കയാണ് ഞാൻ നിനക്കായ് സഖേ….. തൂമഞ്ഞിൻ പുലറിയി- ലാദ്യമായികണ്ടനാൾ, അനുരാഗലയമായി മാറിയേന്മനമതിൽ, പ്രണയശോണിമ സീമന്തരേഖയിൽ ചാർത്തുന്ന അനർഘനിമിഷത്തിനായ്, കൺപ്പാർത്തിരിക്കുന്നു ഞാൻ ഒരായിരമാണ്ടിന്ന്….”
വായിച്ചുകഴിഞ്ഞതും അവൾ ആ കവിത മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് വാവിട്ടുകരഞ്ഞു.
ഹൃദയത്തിൽ പ്രതിഷ്ട്ടിച്ച വിഗ്രഹം വീണുടഞ്ഞുപ്പോയിരിക്കുന്നു.
അജു ഇനിയില്ല എന്ന സത്യം അവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല…
“പി സി ഈ കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങി,മൃതദേഹം വിട്ട് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം. ഐ ആം സോറി ദീപാ… എനിക്ക് പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞില്ല അതാ ഞാൻ ന്യൂസിൽ അങ്ങനെ കൊടുത്തെ.. “
“സർ എനിക്ക്……കാണണം… പ്ലീസ്..” കൈകൾ കൂപ്പി അവൾ കെഞ്ചി.
“സോറി… അങ്ങനെ കാണാൻ പറ്റാവുന്ന ഒരു സ്ഥിതി അല്ല.”
“ഒരുപ്രാവശ്യം…. ഒറ്റത്തവണ… പ്ലീസ് സർ…” കരഞ്ഞുകൊണ്ട് ദീപ നിലത്തിരുന്നു..
“മോളെ…എന്തായിത്, എണീക്ക്…. “
അച്ഛൻ അവളെ തോളിൽപിടിച്ചുകൊണ്ടു അടുത്തുള്ള ബഞ്ചിലിരുത്തി.
എബിൻ ഒരു വനിതാ പോലീസിനെ വിളിച്ചുവരുത്തി ദീപയുടെകൂടെ മോർച്ചറിയിലേക്ക് നടന്നു.
വെള്ളപുതച്ച ഒരുപാടുശവശരീരങ്ങൾ നിരന്ന് കിടക്കുന്നുണ്ടായിരുന്നു.
മോർച്ചറിയുടെ മധ്യഭാഗത്തെത്തിയപ്പോൾ മുൻപേനടന്ന അറ്റെന്റർ ഒരു സ്ട്രക്ച്ചെറിനു സമീപത്തുനിന്നു.
“സർ, ഇതാണ്..” അയാൾ പറഞ്ഞു,എന്നിട്ട് മൂടിക്കിടക്കുന്ന വെള്ളത്തുണി പതിയെ മാറ്റി.
എന്തോ വന്നടിച്ചപോലെ മുഖം വല്ലാതെ വീർത്തിരുന്നു, കണ്ടാൽ അജുവാണെന്ന് തിരിച്ചറിയാൻ നന്നേ കഷ്ടപ്പെടും.
അജുവിന്റെ ശവശരീരം കണ്ടയുടൻ ദീപ അലറികരഞ്ഞു, അവളുടെ കരച്ചിൽ ആ മുറിയിലാകെ പ്രകമ്പനം കൊണ്ടു.
തളർന്നുവീണ ദീപയെ അച്ഛനും വനിതാപോലീസുംകൂടെ താങ്ങിപ്പിടിച്ചു പുറത്തേക്ക് നടന്നു.
“ദീപാ…വിഷമിക്കരുതെന്നുപറയുന്നില്ല.. അജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത് ഒരു വൻ റാക്കറ്റിനെതന്നെയാണ്. അവൻ കാരണം ജീവിതത്തിലേക്ക് മടങ്ങിവന്ന 65 കുട്ടികളുണ്ട്. അവരിലൂടെ ജീവിക്കും അജു എന്നും.” തലയിൽവച്ച തൊപ്പിയൂരി എബിൻ പറഞ്ഞു.
വൈകതെ അജുവിന്റെ വീട്ടിലേക്ക് വിവരമറിച്ചയുടനെ, വീട്ടുകാരെല്ലാം മൃതുദേഹം ഏറ്റുവാങ്ങാനായി ഹോസ്പിറ്റലിലെത്തി.
അജുവിന്റെ ചലനമറ്റശരീരം കണ്ടയുടൻ അമ്മ കുഴഞ്ഞുവീണു. മറ്റുബന്ധുക്കൾ മൃതുദേഹം വാങ്ങി.
ഭർത്താവിന്റെയും ,മകന്റെയും മരണം കണ്മുൻപിൽ കണ്ട അമ്മ മാനസികമായി തളർന്നു.
അജുവിന്റെ ഓർമ്മകളുംപേറി കലങ്ങിയ കണ്ണുകളുമായി ദീപ വീട്ടിലേക്ക് തിരിച്ചു. ഇരുവരും ഒന്നിച്ചുകണ്ട സ്വപ്നങ്ങൾ അയവിറക്കികൊണ്ട്… അതെ! അജുവിന്റെ ആത്മാവ് തന്റെകൂടെയുണ്ടെന്ന വിശ്വാസത്തിൽ..
രക്തക്കറയിലലിഞ്ഞ പാടാൻ കഴിയാതെപ്പോയ അവളുട പ്രണയാർദ്ര ഗീതം ‘ഒരുനേർത്ത കാറ്റിന്റെ മർമ്മരഗീതം’ പോലെ പ്രകൃതിയിൽ അലയടിച്ചുയർന്നു.
സന്ധ്യക്ക് വിളക്കുകൊളുത്തിയ അനിയൻ അപ്പു ഒരു തിരി തുളസിത്തറയിലെ ചിരാതിൽ കൊളുത്തി.
ജാലകവതിലിലൂടെ ദീപ തെളിഞ്ഞു നിൽക്കുന്ന തിരിയെ നോക്കിയിരുന്നു. എന്തോ പറയാൻ കൊതിച്ച ആത്മാവെന്നപോലെ ആ ദീപം കത്തിയെരിയുന്നുണ്ടായിരുന്നു.
അജ്ഞനമെഴുതിയ അവളുടെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ കവിൾത്തടം താണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങി.
കണ്ണുകളടച്ചുകൊണ്ട് ദീപ തേങ്ങി തേങ്ങി കരഞ്ഞു.
കൈവരിക്കാൻ കഴിയാതെപോയ പ്രണയത്തെ മാറോട് ചേർത്തുപിടിച്ചുകൊണ്ട്.
അവസാനിച്ചു…
Comments:
No comments!
Please sign up or log in to post a comment!