പ്രണയം 4
ഇരുളിൽ കിടക്കുമ്പോഴും അൻവറിന്റെ മനസ്സ് നിറയെ വെളിച്ചമായിരുന്നു ..
എന്നാൽ
ഈയിടെ ആയി ആ വെളിച്ചം ഇരുട്ടിന്റെ പ്രതികാരമായി മാറുന്നു ,,
ഹംനാ.. നീ എന്നെ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആക്കിയിരിക്കുന്നു..
അൻവർ ചിന്തിച്ചു….
ഭായ്.. ഇവിടെ ഉണ്ടായിരുന്നോ ?..
രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൻവറിനെ കണ്ട സംന്തോഷം മുഴുവനും ഉണ്ടായിരുന്നു രാഹുലിന്റെ ആ ചോദ്യത്തിൽ…
ആ ദുഷ്ട്ടൻ പുറത്തു പോലും ഇറക്കിയില്ലല്ലെ
രാഹുൽ ശബ്ദം താഴ്ത്തി പറഞ്ഞു…,,
ദുഷ്ട്ടൻ എന്നൊന്നും വിളിക്കരുത്
നീതിമാനായ ഒരു പോലീസ് സൂപ്രണ്ട് ആണ് അത് ,,
അൻവർ പറഞ്ഞു..
രാഹുൽ ശ്രേദ്ധിച്ചു
അത് പറയുമ്പോൾ ഭായിയുടെ മുഖമാകെ വലിഞ്ഞു മുറുകുന്നത് ,,
ഭായ്.. ഇന്നും ഇരുട്ടറയിൽ തന്നെ ആയിരിക്കുമോ ?….
ഈ ലോകത്ത് എവിടെ താമസിപ്പിച്ചാലും എനിക്ക് ഒരു പോലെയാണ് രാഹുൽഏട്ടാ..
അതിന് ഇരുട്ടും വെളിച്ചവും എന്നെ ബാധിക്കുകയില്ല ,,
പിന്നൊന്നും മിണ്ടാതെ അൻവർ പാറ പൊട്ടിക്കുവാൻ തുടങ്ങി
ഓരോ തവണയും ചുറ്റിക ഉയർന്ന് താഴുമ്പോ
കരിങ്കല്ലുകൾ ചിന്നി ചിതറി കൊണ്ടിരുന്നു …,,
******** ******** *******
തിരക്കാർന്ന വരാന്തയിലൂടെ അയാൾ തിടുക്കത്തിൽ നടന്നു..
ഹലോ ചേട്ടാ ഒന്ന് നിൽക്കാമോ ?..
കയ്യിൽ ഒരു ചായ ഫ്ലാസ്ക്കുമായി പ്രായം ചെന്നൊരാൾ തിരിഞ്ഞു നോക്കി….
അഡ്‌വെക്കേറ്റ് റോയിതോമസിന്റെ ഗുമസ്ഥൻ അല്ലെ ?.
അയ്യോ അത് പണ്ട് ആയിരുന്നു ഇപ്പോഴത്തെ ഗുമസ്ഥൻ വേറെയാ..
ആ വൃദ്ധൻ പറഞ്ഞു
ഞാനിപ്പോ ഇവിടെ കേസുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ചായ കൊണ്ട് കൊടുക്കലാണ് ജോലി..
റോയി തോമസിനെ ഒന്ന് കാണാൻ പറ്റുമോ ?..
സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,,
അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി..
ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു ,
സമയവും കുറെ കടന്നു പോയി..
സാർ വക്കീലിനെ കണ്ടോ ?.
എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് ആഗതൻ ചിന്തകളിൽ നിന്ന് ഉണർന്നത് ,,
ഇല്ല എനിക്ക് റോയി തോമസിനെ ആയിരുന്നു കാണേണ്ടിയിരുന്നത് ,,,
സാർ കേസുകൾ ഒന്നും എടുക്കാറില്ല ഇപ്പൊ
കുറെ വർഷമായിട്ട് ജൂനിയസിനെ ആണ് ഏൽപ്പിക്കുന്നത് ,,
ആ വൃദ്ധൻ പറഞ്ഞു
ചേട്ടന്റെ പേര് എന്താ ?..
എന്റെ പേര് ചന്ദ്രൻ എന്നാ ഞാൻ പോട്ടെ സാർ ഓഫിസ് അടക്കാറായി ,
അപ്പോഴാണ് ആഗതൻ ചുറ്റും ശ്രേദ്ദിച്ചത് ആൾ തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു ,,
മുറ്റത്തിറങ്ങി ആഗതൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റിന് പുറത്തേക്ക് കാർ നീങ്ങി….
******* ******** **********
ഞാൻ കരുതി ഇന്നും ഭായിയെ ഇരുട്ടറയിൽ തന്നെ ആക്കുമെന്ന്.. രാഹുൽ പായ വിരിച്ചു കൊണ്ട് പറഞ്ഞു..,
അൻവർ മറുപടി ഒന്നും പറയാതെ ഇരുമ്പഴികൾ പിടിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോക്കി നിൽക്കുക ആയിരുന്നു…
എന്താ ഭായ് കിടക്കുന്നില്ലെ ?..
ഉറക്കം വരുന്നില്ല സാധാസമയവും ഉണർന്നിരിക്കുന്നു ഇപ്പൊ മനസ്സും ശരീരവും..
എല്ലാ സെല്ലിലെയും ലൈറ്റുകൾ അണഞ്ഞു നിലാവിന്റെ വെളിച്ചത്തിൽ പരസ്പ്പരം നിഴലുകൾ തെളിഞ്ഞു നിന്നു…,,
ശബ്ദ്ദം താഴ്ത്തി രാഹുൽ ചോദിച്ചു . ഭായ് അന്ന് നിർത്തിയ കഥയുടെ ബാക്കി പറയാമോ ?.
അൻവർ പായയിൽ വന്നിരുന്നു ..
കേൾക്കുമ്പോൾ അതൊരു കഥ മാത്രമാണ്.. അനുഭവിച്ച എനിക്കത് ജീവിതവും…
ചില ജീവിതം അങ്ങനെയാണ് ശരിക്കും ഒരു കഥ പോലെ എല്ലാ കഥയിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ് ഇല്ലെങ്കിൽ പോസ്റ്റിവ് ആയൊരു ജീവിതം ഇല്ലെങ്കിൽ നെഗറ്റീവ് ആയൊരു അന്ത്യം അപ്പോഴും അതിലെ ബാക്കിയുള്ള കഥാപാത്രങ്ങളെ ചുറ്റിപറ്റി കഥ തുടർന്ന് കൊണ്ടിരിക്കുന്നു …..,, അൻവർ പറഞ്ഞു..
അത് പറഞ്ഞപ്പോഴാ ഓർത്തത് ഭായിയെ കാണാൻ ഭായിയുടെ വീട്ടിൽ നിന്ന് ആരും ഇത് വരെ വന്നിട്ടില്ലെ ?..
വരാൻ ആരുമില്ല …
ഇത്തയും ഉമ്മച്ചിയൊക്കെ?..
അവരെ കാണാൻ ഭായിക്ക് ആഗ്രഹം ഉണ്ടാവില്ലേ ?
എന്റെ ആഗ്രഹത്തിന് എന്ത് സ്ഥാനം കൊലയാളിക്ക് ഒന്നും ആഗ്രഹിക്കാൻ അർഹത ഇല്ല ,,,
ഭായി ബാക്കി പറഞ്ഞില്ല ,,, എന്താണ് എന്ന് അറിയാനുള്ള ആദി രാഹുലിനെ കൊണ്ട് ചോദിപ്പിച്ചു കൊണ്ടിരുന്നു ,,,,,
പറയാം …
അൻവർ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ,,
ഹംന …
മ്മ്മ്…എന്തെ അനു
നിന്റെ ഇത്തതാക്ക് കല്യാണം ഒന്നും അതിന് ശേഷം ഇത് വരെ നോക്കിയിട്ടില്ലെ ?..
കൈയിലിരുന്ന പേരക്ക കടിച്ചു കൊണ്ട് അവൾ പറഞ്ഞു ,, ആര് നോക്കാൻ ?.. ഉപ്പയും ഇല്ല ആങ്ങളമാരും ഇല്ല ,,
തന്റെ ഇളയുപ്പയും ഫാമിലിയുംഒക്കെ വിചാരിച്ചാൽ ആ കല്യാണം നടത്തികൂടെ ,
അനുവിന് അറിയാമോ അന്ന് ഉപ്പ മരിച്ചപ്പോൾ ഈ ഇളയുപ്പമ്മാരും കുടുംബവും ഒക്കെ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ നിക്കാഹ് നടക്കുമായിരുന്നു ,,,
പക്ഷെ ആരും മനസ്സ് വെച്ചില്ല , ഒന്നിനെ കെട്ടിച്ചു വിട്ടാൽ അതിന് താഴെ ഉള്ളവരെയും ഏറ്റെടുക്കണം എന്നുള്ള പേടി ആവാം…
ഹംനയോട് എന്ത് പറയണം എന്നറിയാതെ ഞാൻ അവൾ പറയുന്നത് കേട്ടിരുന്നു ,,
ഇളയുപ്പാന്റെ വീട്ടിൽ ഇത്താ ഒരു ആശ്വാസത്തിന് വേണ്ടി പോയി നിൽക്കുന്നു എന്നാണോ അനു കരുതിയത്? ,,,
കൊട്ടാരം പോലുള്ള ഇളയുപ്പാന്റെ വീട് വൃത്തിയാക്കാനും അവിടെ ഉണ്ടാവുന്ന പരിപാടികളിൽ അടുക്കളയിൽ സഹായിക്കാനും
ബന്ധുക്കളുടെ അറിവും അങ്ങനെയാണ് ,,
ഞങ്ങൾക്കെല്ലെ അറിയൂ
രാത്രിയിൽ ഇളയുപ്പ കാറിൽ ഇത്തയെ ഫ്ലാറ്റിന് മുന്നിൽ ഇറക്കിയിട്ട് അമ്പതോ നൂറോ കൂലി കയ്യിൽ കൊടുക്കും ,,,
ഫ്ലാറ്റിൽ കയറുക പോലും ഇല്ല , ഇളയുമ്മാന്റെ വിലക്കാണ് അത് ഇളയുപ്പാക്ക് ,,
അന്നാ അപകടത്തിന് ശേഷം ഉമ്മാക്ക് ഇടയ്ക്ക് ശരീരം ആകെ വിറച്ചു കൊണ്ട് തളർന്ന് വീഴും… ആ ഷോക്കിൽ നിന്ന് ഉമ്മ പൂർണ്ണമായും മുക്തമായിട്ടില്ല,,
ഇളയുപ്പാന്റെ വീട്ടിലേക്ക് വിളിക്കുമ്പോയൊക്കെ ഇത്ത പോവണം ഇല്ലെങ്കിൽ പിന്നെ ഉമ്മ ഹോസ്പ്പിറ്റലിൽ ആയാൽ പോലും അവർ തിരിഞ്ഞു നോക്കില്ല,,,
സ്കൂൾ മതിയാക്കി കംബ്യുട്ടർസെന്ററിൽ ജോലിക്ക് കയറുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളൂ ,,
ഉമ്മയും ഇത്തയും കുഞ്ഞാറ്റയും കുഞ്ഞോളും പട്ടിണി കിടക്കരുത് ,,
ഉപ്പ മരണപ്പെട്ട ശേഷം എത്രയോ നാളുകൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുറങ്ങിയിട്ടുണ്ടെന്ന് അറിയാമോ ?.
പണവും പത്രാസും ഉള്ള അടുത്ത കുടുംബക്കാര് ഉള്ളത് കൊണ്ട് , പുറമെ നിന്ന് ആരും സഹാനുഭൂതി കാണിച്ചില്ല ,,,
ഇത്ത ഞങ്ങൾ അനിയത്തിമ്മരോട് അധികമായി ഒന്നും മിണ്ടറില്ല എപ്പോഴും മൂകമായ് ഇരിക്കും ,,,
ഒരു കല്യാണം മുടങ്ങിയാൽ ഇങ്ങനെ തളർന്ന് പോവുമോ അൻവർ സംശയത്തോടെ ചോദിച്ചു ,, അനു .. ഒരു കല്യാണം മുടങ്ങിയാൽ കുറച്ചു ദിവസം ആ പെണ്ണിന് സങ്കടവും അപമാനവും ഒക്കെ തോന്നും ,,
എന്നാൽ കുട്ടിക്കാലം തൊട്ട് പറഞ്ഞു വെച്ച കളികൂട്ടുക്കാരനെ ഭർത്താവായി സ്വീകരിക്കാൻ രണ്ടു ദിവസം ബാക്കി ഉള്ളപ്പോൾ നഷ്ടമായാൽ ഏത് പെണ്ണാ സഹിക്കുക അനു ,,
ഹേയ്… ഹംന , താൻ എന്താ ഈ പറയുന്നത് ?.
അതെ അനു ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായി ഇത്താന്റെ കല്യാണം കുട്ടിക്കാലത്തെ പറഞ്ഞു വെച്ചതാണ് , പക്ഷെ അവസാന നിമിഷം ഇത്തയെക്കാൾ അവർ സ്നേഹിച്ചത് സ്വർണ്ണവും കാശും ആയിരുന്നു,,
ഇത്ത ആത്മഹത്യ ചെയ്യാതിരുന്നത് തന്നെ ഭാഗ്യമാണ് ഇന്ന് ഇത്താന്റെ മാനസിക അവസ്‌ഥ എന്താണെന്ന് എനിക്കറിയാം ,,
ഹംന ആ ചെക്കന്റെ കല്യാണം കഴിഞ്ഞോ ?..
ഇല്ല എന്നാണ് തോന്നുന്നത് ആ ഭാഗം അന്വേഷിക്കാറെ ഇല്ല അത്രയ്ക്ക് വെറുത്തു പോയിരുന്നു …
അവന്റെ പേരും അഡ്രസ്സും എനിക്ക് പറഞ്ഞു തരാമോ ?..
എന്തിനാ അനു .. ആ കല്യാണം വീണ്ടും നടത്താം എന്നുള്ള പ്രതീക്ഷയാണോ ?..
നീ താ പെണ്ണെ .
ഒരു ഹീറോ കളിക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും കാണുന്നുണ്ട്.. കാമുകിയുടെ ജേഷ്ട്ടത്തിയുടെ കല്യാണം നടത്താൻ ഹീറോ രംഗത്ത് ഇറങ്ങുന്നു ,,
അവസാനം കാശിക്ക് പോയ പോലെ വെറും കയ്യോടെ തിരിച്ചു വന്നാൽ ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം.. ഹംന പറഞ്ഞു
അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന..
അതറിഞ്ഞിട്ട് ഇനി എന്തിനാ അനു . എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല…,,
പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്.. ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും.. എന്റെ ഇത്തയെ പോലെ ,,
അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത് ,,
അയാളുടെ സ്ഥിരം കേട്ടാൽ അറയ്ക്കുന്ന തെറി വാക്കോടെ ഉറങ്ങാനുള്ള കല്പന …
അതും പറഞ്ഞ് അയാൾ സെല്ലിന് പുറത്തു തന്നെ നിന്നു
രാഹുൽ സൂപ്രണ്ടിനെ മനസ്സാ പ്രാകികൊണ്ട് കണ്ണടച്ചു .
അൻവർ ആ നിഴൽ രൂപത്തെ മിഴി ചിമ്മാതെ നോക്കി കിടന്നത്.
രാഹുലോ സുപ്രണ്ടോ കണ്ടില്ല….!!!
****** ******* *********
എന്താ.. ചന്ദ്രേട്ടാ ഇന്ന് ഞായറാഴ്ച്ച ആയിട്ട് ലീവ് ഇല്ലെ ?.. ചായ കൈമാറി കൊണ്ട് കടക്കാരൻ ചോദിച്ചു..
ഇന്നലെ പെട്ടെന്ന് പൂട്ടിയിട്ട് പോയതാണ് ഒന്ന് അടിച്ചു തൂത്തു വാരിയിടാൻ വന്നതാണ് ,,
അതിന് ഇന്ന് വക്കീലാഫീസ് അവധി അല്ലെ ,ചന്ദ്രേട്ടാ ഈ വയസ്സാൻ കാലത്ത് ഒരു ദിവസമെങ്കിലും വിശ്രമിച്ചൂടെ ,,,
ആറടി മണ്ണിൽ വിശ്രമിക്കാനുള്ള യോഗമേ എനിക്കൊക്കെ ഉള്ളൂ ബാലാ അതും പറഞ്ഞു കൊണ്ട് ദീർഘനിശ്വാസം വലിച്ച് ചന്ദ്രേട്ടൻ ഓഫീസിലേക്ക് നടന്നു ,,,,
ഓഫീസിന്റെ വാതിൽ തുറക്കുമ്പോഴാണ് ആ വിളി കേട്ടത്
ചന്ദ്രേട്ടാ,,,
ആ വൃദ്ധൻ തിരിഞ്ഞു നോക്കി .
ഇന്നലെ വന്ന സാറല്ലെ ഇത് ,,
ആഹാ.. ചന്ദ്രേട്ടന് നല്ല മെമ്മറി പവർ ആണല്ലോ ,
സാറെന്താ വീണ്ടും വന്നത് ഇന്ന് വക്കിലന്മാര് ഒന്നും ഇല്ലല്ലോ ?.. ചന്ദ്രേട്ടൻ ചോദിച്ചു ,,
ആ… ആഗതൻ ചെറു പുഞ്ചിരിയോടെ ഇത്തിരി ഗൗരവം കലർത്തി പറഞ്ഞു .
ഞാൻ വന്നത് ചന്ദ്രേട്ടനെ കാണാൻ വേണ്ടി മാത്രമാണ് . വീട്ടിൽ പോയിരുന്നു അപ്പോഴാ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത് ,,,
എന്നെയോ ? എന്തിനാ സാർ ?..
റോയി തോമസ് അല്ലെ ഈ ഹംനയ്ക്ക് വേണ്ടി. കോടതിയിൽ ഹാജറായ വാതി ഭാഗം വക്കീൽ ?..
ഏത് ഹംന ?.. ചന്ദ്രേട്ടൻ സംശയത്തോടെ ചോദിച്ചു ,,
മൂന്ന് വർഷം. മുമ്പ്. കാമുകൻ അൻവറിന്റെ കയ്യാല്‍ കൊല്ലപ്പെട്ട് കൊക്കയിൽ വലിച്ചെറിയപ്പെട്ട കുട്ടി. ഹംന കേസ് ..
അതെ അത് റോയി സാർ ആണ് വാദിച്ചത് .ചന്ദ്രേട്ടൻ പറഞ്ഞു
ആ കേസ് റോയിതോമസിനെ ഏൽപ്പിച്ചത് ആരാണ് ? .ചന്ദ്രേട്ടാ .. ഹംനയുടെ വീട്ടുകാർ അല്ലെന്ന് അറിയാം പിന്നെ ആര് ?…
ചന്ദ്രേട്ടന്റെ നെറ്റി തടം വിയർത്തു തുടങ്ങിയിരുന്നു അപ്പോൾ എന്താ ചേട്ടായി .. പുറത്തു പോയി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ ഡയറിയും നോക്കിയുള്ള ഇരിപ്പ് ,,
നീ ഒന്ന് അപ്പുറത്ത് പോവുന്നുണ്ടോ അയാൾ കാര്യം തിരക്കി വന്ന ഭാര്യയോട് ദേഷ്യപ്പെട്ടു ,,
ഭാര്യ പിന്നൊന്നും ചോദിക്കാതെ പിന്നോട്ട് വലിഞ്ഞു ,
ചേട്ടായിന്റെ മനസ്സിൽ എന്തോ കയറി കൂടിയിട്ടുണ്ട് ഇനി അത് തീരും വരെ ചേട്ടായി ഇങ്ങനെ അലക്ഷ്യമായി ജോലി പോലും ശ്രേദ്ദിക്കാതെ അലയും. …,,
അയാൾ ഡയറിയിൽ കുറിച്ചിട്ടു ,,
എന്റെ അന്വേഷണം ഇന്ന് ചന്ദ്രേട്ടനിൽ എത്തി നിൽക്കുന്നു …
ഞാൻ സംശയിച്ചത് ശരിയായി വരുന്നു ,
അൻവർ എന്ന ചെറുപ്പക്കാരൻ സ്വയം കീഴടങ്ങി എന്നത് മാത്രമല്ല .
അവനെ ജയിലറക്കുള്ളിൽ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ആരൊക്കെയോ ആഗ്രഹിക്കുന്നു ,,
ഒരു ക്രിമിനൽ ലോയറെ ലക്ഷങ്ങൾ മുടക്കി വാദിഭാഗം വക്കീലാക്കിയത് ആര് ?..
അതായിരുന്നു എന്റെ ഉള്ളിലെ ചോദ്യം ഇന്നലെ അതിനും ഉത്തരം കിട്ടി ,,,
പക്ഷെ എന്തിന് ?..
ഇവർക്കൊക്കെ ഈ കേസിൽ ഉള്ള താല്പര്യം എന്താണ് ?.
മൃതശരീരം കിട്ടാത്ത കേസ് ദുർബലം ആയിരിക്കും എന്നാൽ ഇവിടെ ജീവപര്യന്തം കിട്ടിയിരിക്കുന്നു ,,
വധ ശിക്ഷയ്ക്കും ശ്രെമിച്ചു റോയി തോമസ് .. ഇതിന്റെയൊക്കെ സത്യം അൻവറിന് അറിയുമോ ??..
അൻവറിന്റെ വീട്ടിൽ പോയപ്പോ തളർന്നു കിടക്കുന്ന ഉമ്മാക്ക് ഒന്നും സംസാരിക്കാൻ വയ്യാന്ന് പറഞ്ഞു ,,
വീട്ടിൽ. മറ്റാർക്കും അവനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു …,
ഹംനയുടെ വീട്ടിലുംപ്പോയി പത്ര വാർത്ത പോലെ ഫ്ലാറ്റിൽ അല്ലായിരുന്നു അവരുടെ താമസം ,, കുറച്ചു ബുദ്ധിമുട്ടി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ട അവരെ കാണാൻ ,,
പക്ഷെ ഇത്തിരി ഇല്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഉമ്മയും രണ്ടു പെൺമക്കൾക്കും മുന്നിൽ ഒന്നും ചോദിക്കാൻ തോന്നിയില്ല ,,
കേട്ടറിവ് വെച്ച് ഒരു നുണ പറഞ്ഞു , ഹംന ജോലി ചെയ്ത കംബ്യുട്ടർ സെന്ററിലെ മുതലാളി ആണെന്ന് ,,
അത് പറഞ്ഞപ്പോൾ തന്നെ ആ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു , വേദനിക്കുന്നവരെ കുത്തി നോവിക്കാൻ മനസ്സ് വരാത്തൊണ്ട് , കുറച്ചു പൈസ കയ്യിൽ വെച്ച് കൊടുത്തു ആ പടി ഇറങ്ങി ഞാൻ… ആ സമയം ഒന്നുറപ്പായിരുന്നു ലക്ഷങ്ങൾ ഫീസ് കൊടുത്ത് ഒരു വക്കീലിനെ വെക്കാൻ ആ ഉമ്മയ്ക്ക് സാധിക്കില്ലെന്ന് അതൊരു സാധു സ്ത്രീ ആയിരുന്നു ,,,,,,
അറിയാൻ ഉണ്ട് എനിക്ക് ഇനിയും കാര്യങ്ങൾ അതൃശ്യമായ എന്തോ ഒന്ന് എന്നെ അതിനായി പ്രേരിപ്പിക്കും പോലെ ..
അയാൾ പേന ഡയറിക്കുള്ളിൽ വെച്ച് ഷെൽഫിൽ ഇട്ട് പൂട്ടി .
വസ്ത്രം മാറി കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ,,
******* ******** *******
ദൈവത്തിന് നന്ദി ഇങ്ങനെ മഴ പെയ്യിക്കുന്നത് കൊണ്ട് ഒരു ദിവസം എങ്കിലും വിശ്രമിക്കാൻ പറ്റുന്നുണ്ടല്ലോ രാഹുൽ ഇരുമ്പഴിക്കുള്ളിൽ നിന്ന് ആകാശം നോക്കി പറഞ്ഞു ….
രാഹുലേട്ടൻ ജാമ്യത്തിന് ഒന്നും ശ്രേമിച്ചില്ലെ ഇത് വരെ അൻവർ ചോദിച്ചു…,
പുറത്ത് ഇറങ്ങിയിട്ട് ആരെ കാണനാ ഭായ് ,,
എന്റെ ആഗ്രഹം ഇതിനുള്ളിൽ കിടന്ന് തീർന്നാ മതി എന്ന .. പുറം ലോകത്തെ കുറിച്ച് ചിന്തിക്കാറെ ഇല്ല ഭായ് … ഭായ് ഒന്ന് ചോദിച്ചാൽ സത്യം പറയാമോ ?….
രാഹുൽഏട്ടൻ ചോദിക്കാൻ ഉദ്ദേശിച്ചത് എന്താന്ന് എനിക്ക് ഊഹിക്കാം ..,
ഇനിയും ഒരു വിശദികരണം നടത്തി കഥ പാതിയിൽ നിർത്തുന്നില്ല ഞാൻ … അത്കൊണ്ട് ചുരുക്കി പറയാം ,
ഹംനയുടെ ജേഷ്ട്ടത്തിയുടെ ആ കളിക്കൂട്ട്ക്കാരനെ ഞാൻ പോയി കണ്ടു ,, അവനോട് സംസാരിച്ചതിൽ എനിക്ക് മനസ്സിലായി അവനിക്ക് ഇഷ്ട്ടം ഉണ്ട് ഇത്തയോട് എന്ന് .. ഉപ്പയെയും ഉമ്മാനെയും ധിക്കരിക്കാൻ ഉള്ള ധൈര്യം ഇല്ല ,,,,, അതാണ് പ്രശ്നം
ഹംനയുടെ ഉമ്മയെയും കൂട്ടി ഞാൻ അവന്റെ ഉപ്പയെയും ഉമ്മയെയും കണ്ടു സംസാരിച്ചു ,, സ്ത്രീധനം ഇല്ലാത്തത് കൊണ്ട് ഫ്ലാറ്റ് ഇത്തയുടെ പേരിൽ എഴുതണം . അതായിരുന്നു അവരുടെ ഡിമാന്റ് ,,,,,
ഹംനയുടെ ബാപ്പ ഉള്ള പൈസ മുക്കാലും മുടക്കി സ്വന്തമാക്കിയതാണ് ആ ഫ്ലാറ്റ് ,
കുറച്ചു പഴകിയ ഫ്ലാറ്റ് ആണെങ്കിലും നാല് ബെഡ്‌റൂം വലിയ ഹാൾ കിച്ചൺ ഒക്കെ ആയി വലിയ ഫ്ലാറ്റ് ആണ് …,,
ഹംനയുടെ ഉമ്മാക്ക് അതിന് താല്പര്യം ഇല്ല , തിരികെ ഉള്ള യാത്രയിൽ ഉമ്മ എന്നോട് പറഞ്ഞു ..
മോനെ .. ഹസീനയുടെ ജീവിതം രക്ഷപ്പെടുന്നതില് ഏറ്റവും കൂടുതൽ സന്തോഷം ഉമ്മാക്ക് തന്നെയാ . ഒരാളെ കെട്ടിച്ചയക്കുമ്പോ എന്റെ ബാക്കി മൂന്ന് മക്കളെ ഭാവി കൂരയില്ലാതെ ആയി പോവുലെ എന്നോർക്കുമ്പോ ഉമ്മാന്റെ ചങ്ക് പിടയാണ്…
ഉമ്മാ വിഷമിക്കാതെ ഫ്ലാറ്റ് ഇത്താന്റെ പേരിൽ എഴുതുന്നു എന്നല്ലെ ഉള്ളു.. നിങ്ങളെ അവിടുന്ന് ഇറക്കി വിടുന്നില്ലല്ലോ ,,
ഹസീന ഇറക്കി ബിടൂല എന്നാലും മോനെ അവന്റെ വീട്ടക്കാര് പണത്തിന് വില കൽപ്പിക്കുന്നവരാണെന്ന് ഒരിക്കൽ തെളിയിച്ചതാണ് ,,,
അതാ.. ഉമ്മാക്ക് പേടി മോനെ . അങ്ങനെ ഇറക്കി വിട്ടാൽ തന്നെ എന്റെ വീട് ഉണ്ട് ഉമ്മാക്കും ഉമ്മാന്റെ മക്കൾക്കും ഇത് അൻവറിന്റെ വാക്കാണ് ,,
അങ്ങനെ ആ നിക്കാഹ് നടന്നു ഹംനയുടെ ഇത്ത ആരെക്കാളും സന്തോഷവധി ആയിരുന്നു …
മാസങ്ങൾ കൊഴിഞ്ഞു പോയ്…
എന്താ കുറുമ്പി ഒന്നും പറയാനില്ലെ ?.. അവളെ നോക്കി ഞാൻ ചോദിച്ചു .
എന്ത് പറയാൻ അനു ഇത് വരെ ജോലി ഒന്നും നോക്കിയില്ലല്ലോ ഇങ്ങനെ എന്നും നടക്കാമെന്നാണോ വിചാരം ?..
എന്താ ഹംന എന്റെ ജോലിയെ കുറിച്ച് ഇപ്പൊ ഒരു തിടുക്കം ??..
ഇളയുപ്പ ആലോചനകൾ കൊണ്ട് വരുന്നുണ്ട് വേണ്ടന്ന് തറപ്പിച്ചു പറയാൻ എനിക്കാവില്ല ,
അനുവിനെ നഷ്ടപ്പെടുത്തുവാനും എനിയ്ക്ക് പറ്റില്ല ,, ഹംന വേദനയോടെ പറഞ്ഞു …
ഹംന . നീ എന്നെ വിട്ട് പോവുമോ ,, ഒരു ജോലിക്കും ഞാൻ പോവില്ല എന്നല്ല എനിക്ക് സമയം വേണം കുറച്ച , അത് വരെ നീ കാത്തിരിക്കുമെന്ന് എനിക്ക് ഉറപ്പാണ് ,,
കാത്തിരിക്കാം അനൂ ഈ ജന്മം മുഴുവനും ഞാൻ പക്ഷെ അനു ഒരു കാര്യം ഓർക്കണം ഇളയുപ്പയെ അമിതമായി അനുസരിക്കാതിരുന്നാൽ അതെന്റെ അനിയത്തിമ്മാരെ കൂടെ ബാധിക്കും …,,
അത്കൊണ്ട് വേഗം ജോലിയിൽ കയറണം വീട്ടിൽ വന്ന് എന്നെ ചോദിക്കണം ,,
എനിക്ക് ഉറപ്പുണ്ട് അനു വന്ന് ചോദിച്ചാൽ എന്റെ വീട്ടുകാർ രണ്ടാമത് ഒന്ന് ആലോചിക്കില്ല സമ്മതം മുളാൻ എന്ന് . ഹംന പറഞ്ഞു നിർത്തി ,,,,
ഞാൻ പിന്നെ ജോലിക്ക് വേണ്ടിയുള്ള ഒരു എക്സാം എഴുതാൻ ബാംഗ്ലൂർ പോയി ….
ഒരാഴ്ച്ച ട്രൈനിംഗും അത് കഴിഞ്ഞുള്ള എക്‌സാം ഒക്കെ എഴുതി ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു …
എന്നെ കാത്തിരിക്കുന്ന ഹംനയെ കാണാനുള്ള കൊതി കൊണ്ട് ആ വൈകുന്നേരം തന്നെ ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു ….,
അതായിരുന്നു എല്ലാത്തിനും തുടക്കം എല്ലാത്തിനും അവസാനവും….
വൈകുന്നേരം ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ . സർപ്രൈസ് ആയി എന്നെ കണ്ട് ഞെട്ടുന്ന ഹംനയുടെ മുഖം ആയിരുന്നു കൽബ് നിറയെ ….
ഫ്ലാറ്റിൽ എത്തി ഞാൻ ഡോർബെൽ അടിച്ചു . അവൾക്കായി ബാഗ്ലൂരിൽ നിന്ന് വാങ്ങിയ ഒരു സമ്മാന പൊതി പുറകിൽ മറച്ചു വെച്ചു ഞാൻ ..
ഡോർ തുറന്ന് എന്നെ കണ്ട ഹംനയുടെ മുഖത്ത ഞാൻ എന്നത്തേയും സന്തോഷമോ ഞെട്ടലോ ഒന്നും കണ്ടില്ല ,,
വാതിൽ തുറന്നിട്ട് അവളൊരു സൈഡിലേക്ക് മാറി നിന്നു…
എന്താ ഹംന എന്താ ഇങ്ങനെ ?.. ആ മുഖഭാവം എന്റെ നെഞ്ച് കീറി മുറിക്കും പോലെ തോന്നി ..
ഇനി അനു എന്നെ കാണാൻ വരരുത് ,,, ഇനി ഈ ബന്ധത്തിന്റെ പേരും പറഞ്ഞു വരരുത് .. എനിക്ക് ഇനി അനുവിനെ കാണണ്ട …. ഒറ്റ ശ്വാസത്തിൽ ഹംന അത് പറഞ്ഞപ്പോൾ
നിന്നിടം തന്നെ കിയ്മേൽ മറിയും പോലെ തോന്നി എനിക്ക് …. കണ്ണിലൊക്കെ ഇരുട്ട് കയറും പോലെ ….,,,
എന്റെ കല്യാണം തീരുമാനിച്ചു . അനു എന്റെ അവസ്ഥ മനസ്സിലാക്കി അവള് പറഞ്ഞു തീരും മുമ്പ് എന്റെ കൈ അവളുടെ കഴുത്തിൽ പിടി മുറുകി ഇരുന്നു …
ഒരു ഭ്രാന്തനായി മാറുകയായിരുന്നു ഞാൻ…. അതെ… രാഹുലേട്ടാ…
അവളങ്ങനെ പറഞ്ഞപ്പോൾ സമനില തെറ്റി പോയി എനിക്ക്…
എന്നെ വഞ്ചിച്ച് കൊണ്ട് നിനക്കോ എനിക്കോ ജീവിക്കേണ്ട എന്ന് പറഞ്ഞു ഞാൻ അവളെ തല ചുമരോട് ഇടിച്ചു .. ആ സമയത്തു ഞാൻ കാട്ടി കൂട്ടിയത് എന്താണെന്ന് എനിക്ക് അറിയില്ല ….,,
അവസാനം അവൾ എന്റെ നെഞ്ചിൽ തളർന്ന് വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയ ബോധം വന്നത് ,,
പക്ഷെ അപ്പോയേക്കും വൈകി പോയിരുന്നു …..
ആ വീട്ടിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ നോക്കിയില്ല ..
എന്നിലെ കൊലയാളിക്ക് പിന്നെ അവളെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല ,, ആ നേരം എന്റെ മനസ്സ് പൈശാചികമായി ചിന്തിച്ചു
അവളെയും കാറിൽ ഇട്ട് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു ..
ഇരുട്ട് കനത്തു വരുമ്പോ എന്റെ മനസ്സ് മന്ത്രിച്ചു ഹംനയും കൊണ്ട് ഇനിയും ഇങ്ങനെ ഓടുന്നത് അപകടമാണെന്ന് ,,.
എന്നെ പട്ടിയെ പോലെ വിലയില്ലാതെ ആക്കിയ ഹംന എനിക്കപ്പോൾ വെറുക്കപ്പെട്ട പെണ്ണ് മാത്രം ആയിരുന്നു … അല്ല .. ഹംന എന്നാൽ എനിക്ക് ഭ്രാന്തമായ പ്രണയം ആയിരുന്നു
ഏതോ ഒരു കാടിന് അരികിലായി ഞാൻ കാർ നിർത്തി . അവളെയും തോളിൽ ഇട്ട് ഞാൻ ആ കാടിന് ഉള്ളിലേക്ക് നടന്നു . …
അവളുടെ തലയിൽ നിന്നും രക്തം അപ്പോഴും വാർന്നു കൊണ്ടിരുന്നു ..
വലിച്ചെറിഞ്ഞു ഞാനി കൈ കൊണ്ട് ചോരയിൽ കുതിർന്ന എന്റെ ഹംനയെ എന്നിലും ഉണ്ടായി ഒരു കുറ്റവാളി ആ കൊക്കായിലെ വന്യ മൃഗങ്ങൾ പോലും കടിച്ചു കുടയാൻ മടിക്കുന്ന കുറ്റവാളി ,,,
അവളെ ആ കൊക്കയിലേക്ക് വലിച്ചെറിഞ്ഞത് തൊട്ട് എന്റെ ഹൃദയത്തിൽ ഭയം വന്ന് നിറഞ്ഞു … തിരിഞ്ഞോടി ഞാൻ കാറിന് അടുത്തേക്ക് ഒളിച്ചോടണം എങ്ങോട്ട് എങ്കിലും അതായിരുന്നു മനസ്സ് നിറയെ ,,,
കാർ സ്റ്റാർട്ട് ചെയ്യും മുമ്പ് ഫോൺ ഓഫ് അക്കനായി പോക്കറ്റിൽ നിന്നും എടുത്തു അപ്പോഴാണ് അതിൽ ഇത്തയുടെ മിസ്സ് കാൾ കിടക്കുന്നത് കണ്ടത് ,,,
അത് ക്യാൻസൽ ആക്കിയിട്ട് ഓഫ് ആക്കാൻ പോവുമ്പോഴാണ് ഹംനയുടെ message കണ്ടത് ,,
ഓഫ് ചെയ്യാൻ പോയ ഞാൻ ആ message തുറന്നു വിറയലോടെ ഞാനത് വായിച്ചു …,
” അനൂ ഒരു മഹർ വാങ്ങാൻ വേഗം തയ്യാർ എടുത്തോ ഈ ചെക്കന്റെ പെണ്ണായി ഹംന വരുന്നു. ഞെട്ടിയല്ലെ ? എന്റെ ചെക്കൻ….
സത്യമാണ് ഉമ്മയോടും ഇത്തയോടും പറഞ്ഞു ഞാൻ.. മുത്തെ അവർക്ക് നൂറ് വട്ടം സമ്മതമാണ് ഒന്ന് വേഗം വാ അനൂ എനിക്കിപ്പോ നിന്നെ കാണാൻ വല്ലാത്ത കൊതിയാണ് ഇത് വരെ കണ്ട പോലെ അല്ല പറന്നു വാ എന്റെ ഇണക്കിളിയെ ” ഞാൻ ടൈം നോക്കി കണ്ണ് നിറഞ്ഞൊഴുകിയിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു ,,
ഉച്ചയ്ക്ക് അയച്ച messageണ് പള്ളിയിൽ നിസ്ക്കാരിക്കാൻ കയാറുമ്പോ സൈലന്റ് ആക്കിയ സമയം വന്നതായിരുന്നു ..
ഞെട്ടലോടെ മറ്റൊരു സത്യവും ഞാൻ തിരിച്ചറിയുക ആയിരുന്നു..
ഞാൻ മെസ്സേജ് വായിച്ചില്ലെന്ന് മനസ്സിലാക്കിയ എന്റെ ഹംന എന്റെ മുന്നിൽ കളിച്ച ഒരു നാടകം ഞാൻ അറിഞ്ഞില്ലല്ലോ റബ്ബേ..
യാ…….ഇലാ…ഹീ…….. എന്റെ ഹംന… ..
ഹൃദയമില്ലാത്തവൻ ആയത് കൊണ്ട് ഹൃദയം പൊട്ടി മരിച്ചില്ല ഞാൻ …
ആ കൂരിരുട്ടിൽ എന്റെ ഹംനയെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു.. എന്നെ തന്നെ വെറുത്തു കൊണ്ട്..
ഒറ്റയടിക്ക് മരിച്ചാൽ എന്റെ തെറ്റിനുള്ള ശിക്ഷ ഒരിക്കലും ആവില്ല എന്ന് എനിക്ക് തോന്നി,..
അനുഭവിച്ചു തീർക്കാൻ തന്നെയാണ് ഞാൻ പോലീസിൽ പുലർച്ചെ കിയ്യടങ്ങിയത് ,,
എന്റെ ഡ്രെസ്സിൽ പടർന്ന ഹംനയുടെ രക്ത കറയും കാറിൽ നിന്ന് കിട്ടിയ ഹംനയുടെ മുടി നാരുകളും തെളിവായി ,,
ഇതൊന്നും ശിക്ഷ ആവുന്നില്ല എനിക്ക് എന്റെ പാവം പെണ്ണിനെ കൊന്ന പാപം തീരില്ല ഒരിക്കലും ..
അൻവർ പൊട്ടി പൊട്ടി കരയുക ആയിരുന്നു ..
അൻവറിന്റെ തെറ്റ്ധാരണയും എടുത്തു ചാട്ടവും ഒരു പ്രാണൻ കവർന്നു ,,
തന്റെ തെറ്റ് മനസ്സിലാക്കി ഈ ശിക്ഷ ഏറ്റ് വാങ്ങുന്ന അൻവറിനോട് യോജിപ്പാണോ വിയോജിപ്പാണോ മനസ്സിൽ നുരഞ്ഞു പൊന്തുന്നത് എന്ന് രാഹുലിന് തിരിച്ചറിയാൻ ആയില്ല ,,,
അപ്പോഴും അൻവർ കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുക ആയിരുന്നു ..
നെഞ്ചോട് ചേർത്തു വെച്ച ആ വിലപ്പെട്ട നിധിയെ നഷ്ടമായതിനെ കുറിച്ചോർത്ത്…..
ആ രാവ് കണ്ണീരിൽ കുതിർന്ന് മഴങ്ങി ********** ********** *******
ആ സൂപ്രണ്ടിനെ കാണാൻ ഇല്ലല്ലോ വന്നില്ലെ ആവോ ബ്രിട്ടീഷ് രാജാവ് ,, രാഹുൽ പരിഹാസത്തോടെ ആരോട് എന്നില്ലാതെ പറഞ്ഞു…,
എന്താ ഡാ .. നിനക്കൊരു പരിഹാസം സാറിനെ അത് കേട്ട് കൊണ്ട് വന്ന കോൺസ്റ്റബിൾ ചോദിച്ചു ,
അയ്യോ ഞാനൊന്നും പറഞ്ഞില്ല സാർ … അതും പറഞ്ഞു കൊണ്ട് രാഹുൽ ചീരകൾക്ക് വെള്ളം തളിച്ചു കൊണ്ടിരുന്നു ,
സാറിന് സുഖമില്ല രണ്ടു ദിവസത്തേക്ക് ലീവാണ് കോൺസ്റ്റബിൾ എല്ലാരോടുമായി പറഞ്ഞു .. എന്ന് കരുതി ആരും തനി സ്വഭാവം പുറത്ത് എടുക്കേണ്ട സാർ വന്നാല്‍ പലിശ അടക്കം കിട്ടും ഹ്മ്മ…..
എല്ലാവരും ഓരോ ജോലിയിൽ മുഴുകി സമയം ഉച്ച കഴിഞ്ഞു ,
രാഹുൽ ശ്രേദ്ധിച്ചു അൻവർ ആ കഥ പറഞ്ഞു തീർത്തതിന് ശേഷം തന്നോട് പോലും ഒന്ന് മിണ്ടാറില്ല ,,,
രാഹുൽ അൻവറിന്റെ അരികിലേക്ക് നടന്നു ,
ഭായ് എന്നോട് ദേഷ്യമാണോ ?. എന്താ ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് ?..
രാഹുലേട്ടൻ ഇനി എന്നോട് മിണ്ടില്ല എന്നാ ഞാൻ കരുതിയത് ,, അത്രയ്ക്ക് നീചനല്ലെ ഞാൻ ,,
ഭായ് … നിങ്ങൾ പറഞ്ഞൊരു വാക്ക് ഉണ്ട്. അവളെന്റെ നെഞ്ചിൽ തളർന്നു വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയബോധം വന്നത്,, ആ വാക്കിൽ തന്നെ ഉണ്ട് പിടി വിട്ട മനസ്സിന്റെ കൈ പിഴ കൊണ്ട് സംഭവിച്ചതാണ് എന്ന് അതിൽ ഭായ് ആത്മാർത്ഥമായി ഇന്നും വേദനിക്കുന്നുണ്ട് …
പിന്നെ ഭായിയെ വെറുക്കാൻ എനിക്ക് എന്ത് അർഹത , ഞാനും……
ഡാ… അൻവറെ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് , ഒരു പോലീസുക്കാരൻ വന്ന് പറഞ്ഞു .
അൻവറും രാഹുലും മുഖത്തോട് മുഖം നോക്കി ,
പിന്നീട് അൻവർ ആ പോലീസുകാരന്റെ പിന്നാലെ നടന്നു … ഈ മൂന്ന് വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ലാത്ത വിസറ്റർ ആരായിരിക്കും ?..
************ ********** ***** അയാൾ ശെൽഫിൽ നിന്ന് ഡയറി എടുത്ത് നിലാവ് വെളിച്ചം പടർത്തിയ നീലാകാശ പന്തലിൻ കീഴിൽ പച്ചപായ് വിരിച്ച പുൽ മേട്ടിൽ വിളക്കിന് അരികിൽ ഇരുന്നു…
ചേട്ടായി.. ഫുഡ്ഡ് കഴിക്കുന്നില്ലെ ?..
നീ കഴിച്ചു കിടന്നോ ഞാൻ ലൈറ്റാവും… അയാൾ ഭാര്യയോട് പറഞ്ഞു
ഹ്മ്മ… ഇത് പ്രതീക്ഷിച്ചതാണ് ചേട്ടായി ഇനി വിചാരിച്ച കാര്യം നടത്തിയെ . എന്നോട് മിണ്ടാനും കൂട്ട് കൂടാനും വരൂ അത് വരെ അന്യരെ പോലെ ഈ വീട്ടിൽ രണ്ടു പേർ രണ്ടു ഭാഗത്ത് .. അവർ ഭർത്താവിനായി വിളമ്പിയ ഭക്ഷണം മൂടി വെച്ചു…,,
അയാൾ ഡയറി തുറന്ന് അതിൽ എഴുതി..
ഇന്ന് ഞാൻ അൻവറിനെ കാണാൻ ജയിലിൽ പോയി ..
ഈ ലോകത്ത് ഇങ്ങനെയുള്ള മനസ്സ് ഉണ്ടോ ?.. ഇങ്ങനെയും പ്രണയിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കുമോ ?..
മൂന്ന് വർഷം മുമ്പ് ഉണ്ടായ ആ രാത്രി വീണ്ടും എന്റെ മുന്നിൽ കടന്നു വരുമെന്ന് കരുതിയില്ല ,, അതോർത്തപ്പോൾ അവരെ കണ്ണ് നിറഞ്ഞു….
അയാൾ കണ്ണാടി അഴിച്ചു വെച്ച് നിറഞ്ഞു വന്ന കണ്ണുകൾ വിരലുകൾ കൊണ്ട് തുടച്ചു ,,
ഡയറി എഴുത്ത് പാതി വഴിയിൽ നിർത്തി അയാൾ ഭാര്യക്ക് അരികിലേക്ക് നടന്നു കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കുറച്ചു നാളത്തെ ഇടവേളയ്ക്ക്ശേഷം…..
****** ******* ****** ******* രാത്രിയിലെ ആ നിശ്ശബ്ദദ അൻവറിനെ വല്ലാതെ ഭയപ്പെടുത്തി ,, ആരൊക്കെയോ തനിക്ക് ചുറ്റും ചെവി കൂർപ്പിക്കും പോലെ ,,,,
അൻവർ ഉച്ച കഴിഞ്ഞ ശേഷം ആകെ തളർന്നിരിപ്പാണ് …
എന്താ ഭായ് .. ഇങ്ങനെ ആ വിസിറ്റർ വന്ന ശേഷം ഭായിയെ എടുക്കാനും വെക്കാനും ഇല്ലാത്ത പോലെ ആയല്ലോ ,,
ഇന്ന് ഭക്ഷണം പോലും ഭായ് കഴിച്ചില്ലല്ലോ ?.. ആരാ ഭായ് നേരത്തെ വന്നത് ??… രാഹുൽ ചോദിച്ചു..
അറിയി..ല്ല…. എനി..ക്ക് അറിയി..ല്ല…. അതും പറഞ്ഞു കൊണ്ട് അൻവർ ചുമരിന് നേരെ തിരിഞ്ഞു കിടന്നു .
ചോദ്യങ്ങളിൽ നിന്നും തനിക്ക് ഒളിച്ചോടാം .. അല്ല..ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടിയതല്ലെ ഞാൻ….
ഉച്ചയ്ക്ക് ഉണ്ടായ ആ വിസറ്റർ ആരായിരിക്കും എന്നുള്ള ആകാംഷ എന്നതിന് അപ്പുറം മുൻ പരിചയം ഉള്ള ആരും ആയിരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു….
അൻവർ ആ ചിത്രങ്ങൾ മനസ്സിൽ ഓരോന്നായി കൊണ്ടു വന്നു ….,,
ഇട വഴി അവസിനിക്കുന്നിടത്ത് ഒരു ചെറിയ വാതിൽ തുറന്ന് കൊണ്ട് പോലീസ് പറഞ്ഞു .
മ്മ്മ്.. പോയിട്ട് വാ പത്തു മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളു..,
വാതിൽ കടന്ന് ആ വിസിറ്റിങ് റൂമിന്റെ ജനാൽ കമ്പികൾക്ക് മുന്നിൽ പോയി നിന്നു ,
മറുവശത്തു തന്നെ കാണാൻ വന്ന ആളെ കാണുവാൻ ..
പുറം തിരിഞ്ഞു നിൽക്കുന്ന ആൾ തനിക്ക് നേരെ തിരിഞ്ഞു നിന്നു ,,,
ആ മുഖം കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം പോലും നിലച്ചു പോയി.. ആരാണോ , തന്നെ തിരിച്ചറിയരുത് എന്ന് ആഗ്രഹിച്ചത് ആ ആൾ ഇതാ തന്നെ തേടി വന്നിരിക്കുന്നു …,,
അൻവർ എന്നെ മറന്ന് കാണില്ലെന്ന് ഞാൻ വിശ്വസിക്കുന്നു … അയാൾ കുറച്ചു കൂടി മുന്നോട്ട് നീങ്ങി നിന്ന് പറഞ്ഞു ..,,
അൻവർ ഒന്നും മിണ്ടാൻ ആവാതെ കമ്പിഅഴികൾ മുറുക്കെ പിടിച്ചു നിന്നു ..
പക്ഷെ ഈ മുഖം ഈ രൂപം മൂന്ന് വർഷം മുമ്പ് കണ്ടത് പോലെ അല്ല. …,, അത്കൊണ്ട് തന്നെ അന്ന് എന്റെ മുന്നിൽ വന്ന അൻവർ ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പത്രവാർത്തയിൽ കൂടിയാണ്..,,
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല വായിച്ചതും കേട്ടതും ഒന്നും.. കാരണം നിന്നെ പോലെ എനിക്കും അറിയാം സത്യം എന്താണെന്ന് ,,,
പിന്നെ എങ്ങനെ കുട്ടി നീ ഈ തടവറയിൽ സ്വയം ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങുന്നു ??..
ഞാനിത് ചെയ്യുന്നത് കൊണ്ട് കുറെ ജീവനുകൾ രക്ഷപ്പെടുംഡോക്ടർ ,,
അൻവർ അതിൽ ശിക്ഷിക്കപ്പെടേണ്ടവരും രക്ഷപ്പെടുന്നു.. ഞാൻ അന്വേഷിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി…
നിന്നെ ഈ തടവറയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടക്കിയത്..
ഹംന താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉള്ള രണ്ട് പൊളിറ്റിക്കൽ ടീം ആണ് ..
അത് എന്തായാലും ഹംന എന്ന പെൺകുട്ടിയോട് ഉള്ള നീതി പുലർത്തൽ ആയിട്ട് തോന്നുന്നില്ല എനിക്ക്
അങ്ങനെ ആയിരുന്നെങ്കിൽ ഇരു ചെവി അറിയാതെ അവർ വക്കീലിനെ ഏർപ്പാട് ആക്കില്ലല്ലോ ,,,
മോനെ അൻവർ ഇപ്പോഴും വൈകിയിട്ടില്ല . ഇവിടെ ഉള്ള സൂപ്രണ്ടിനെ പോലും ഞാൻ കേട്ടറിവ് വെച്ച് ഭയക്കുന്നു..
പ്ലീസ് ..ഡോക്ടർ ഞാൻ അങ്ങയുടെ കാല് പിടിക്കാം . ഇത് കുത്തി പോക്കരുത് അങ്ങനെ ചെയ്താൽ.,, ഇത്ര വർഷം ഞാൻ കൊണ്ടു നടന്ന സത്യം ലോകം അറിയും പ്ലീസ് ഡോക്ടർ എന്നെ അറിയാം എന്ന് പോലും ആരോടും പറയരുത് ….,,
അൻവർ നിന്നെ പോലൊരു ചെറുപ്പക്കാരൻ എന്തിന് ഈ ത്യാഗ്യം ചെയുന്നു കുട്ടി. എല്ലാരുടെ വെറുപ്പും ഏറ്റ് വാങ്ങി ..
എനിക്കതിൽ സങ്കടം ഇല്ല ഡോക്ടർ ;
അൻവർ നീ ഇങ്ങനെ ചെയ്യുമ്പോൾ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുന്നു അത് മറക്കുന്നു നീ. വിമൽ ഡോക്ടർ പറഞ്ഞു ..,,
സാരമില്ല ഡോക്ടർ . ഡോക്ടർ പൊയ്ക്കോളൂ … തൊഴു കൈയ്യോടെ അൻവർ യാജിച്ചു . എനിക്ക് എന്ത് സംഭവിച്ചാലും ഡോക്ടർ ഇതൊന്നും ആരോടും പറയരുത് …,,
സമയം കഴിഞ്ഞു…. പോലീസുക്കാരൻ അൻവറിനെ വിളിച്ചു
അൻവർ നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു ഡോക്ക്ട്ടറെ കണ്ണീരോടെ നോക്കി അരുതെന്ന് തലയനക്കി ,,
****** ******** ******* *****
തന്നോട് ഭക്ഷണം കഴിച്ചു കിടന്നോ ഞാൻ ലൈറ്റവും എന്ന് പറഞ്ഞ ഭർത്താവ് ഭക്ഷണം കഴിക്കാൻ അടുത്ത് വന്നിരുന്നപ്പോൾ. ഭാര്യക്ക് സന്തോഷമായി..
അത്ഭുതമാണല്ലോ ? ചേട്ടായി ഡയറി എടുത്താൽ പെട്ടെന്നൊന്നും വെക്കാത്ത ആൾ ആണല്ലോ ,, ഭാര്യ കൗതുകത്തോടെ ചോദിച്ചു ..
ശരിയാണ് പ്രിയ . എനിക്ക് ഡയറി എടുത്താൽ പിന്നെ മറ്റൊരു ലോകമാണ് ഈ പ്രാവിശ്യം അതിനൊരു മാറ്റം വന്നു ….. ഡോക്ടർ പറഞ്ഞു
എന്ത് മാറ്റമാണ് ചേട്ടായി ?..
ശരിയായ പ്രണയം കണ്ടു ഞാൻ . ജീവൻ വെടിയാതെ തന്നെ ജീവിതം സ്നേഹിച്ചവൾക്ക് വേണ്ടി മാറ്റി വെച്ചൊരു ചെറുപ്പക്കാരനെ….
അതിപ്പോ പ്രണയിക്കുമ്പോ അങ്ങനെ തന്നെ അല്ലെ വേണ്ടത് ചേട്ടായി .
അതെ പ്രിയ അടുത്തുള്ളതിനെ നമ്മൾ മനസ്സറിഞ്ഞും അതുമല്ലെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഒക്കെ സ്നേഹം ഉപയോഗിക്കുന്നു.. ഒരു നിമിഷം പോലും ഉറപ്പില്ലാത്ത നമ്മുടെയൊക്കെ ജീവിതം ഈ ലോകത്ത് എന്താണ് ബാക്കി വെക്കുന്നത് പ്രിയ..
നല്ല പേരും പ്രസക്തിയും കിട്ടാൻ മത്സരമാണ് ഇന്നീ ലോകത്ത് ഞാൻ അടക്കം .
എന്നാൽ മരണപ്പെട്ട കാമുകി നൽകിയ പ്രണയം എന്ന മൂന്നക്ഷരത്തിന് അവനീ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു… തെറ്റ് ചെയ്യാതെ തന്നെ എല്ലാരാലും വെറുക്കപ്പെടും എന്നറിഞ്ഞിട്ടും ……
അയ്യോ ആ പെൺ കുട്ടി ജീവനോടെ ഇല്ലെ ?.
എന്താ പറ്റിയത് ചേട്ടായി .
ഇല്ല..!! ഡോക്ടർ പിന്നൊന്നും പറഞ്ഞില്ല…
***** ******* ****** ********
അൻവർ തിരിഞ്ഞു കിടന്നു. രാഹുൽ ഉറക്കം തുടങ്ങിയിരുന്നു..
ഹംന… ഇന്ന് എന്നെ കാണാൻ ഡോക്ടർ വന്നിരുന്നു.. ഡോക്ടർ നമ്മളെ മറന്നിട്ടില്ല …,
ഇത്തയുടെ കല്യാണം വരെയെ ഞാൻ രാഹുലേട്ടനോട് സത്യം പറഞ്ഞുള്ളു.. പിന്നീട് ഉള്ളത് ഒന്നും ഞാൻ പറഞ്ഞില്ല കാരണം നിന്നെക്കാൾ വലുതായി ഒരു സത്യവും എനിക്ക് ഇല്ല…,,
അന്ന് ബാംഗ്ലൂർ ജോലിക്ക് വേണ്ടിയുള്ള എക്സാം എഴുതി നാട്ടിലേക്ക് വരും മുമ്പ് കൂട്ടുക്കാരോടൊപ്പം പർചെയ്‌സിന് ഞാനും പോയി …
അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ആ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ആ ദിവസത്തിലേക്ക് മനസ്സോടിച്ചു .. കടിഞ്ഞാൺ നഷ്ട്ടമായ കുതിര അതിന്റെ യജമാനനെയും പുറത്തേറ്റി ചീറി പായും പോലെ അൻവറിനേയും കൊണ്ട് അവന്റെ മനസ്സ് വേഗതയിൽ കുതിച്ചു ……..
ഡാ… എന്താ നിനക്കൊന്നും വാങ്ങാൻ ഇല്ലെ ?..
നിന്നെ പോലെ എനിക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല ഹംനയ്ക്ക് വേണ്ടി ഈ കട തന്നെ വാങ്ങുക അല്ലെ നീ ?.
ഹംന ആഗ്രഹിക്കുന്നൊന്നും ഉണ്ടാവില്ല ഷെബി ഞാൻ തിരികെ പോവുമ്പോൾ അവൾക്ക് ഗിഫ്റ്റ് വാങ്ങും എന്ന്… അങ്ങനെ ഉള്ളപ്പോയാണ് നമ്മൾ പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിച്ചു കൊടുക്കേണ്ടത് എന്റെ പെണ്ണ് ഞാൻ ഇവിടെ എത്തിയ മുതൽ വിളിച്ചു ചോദിക്കുകയാ . ബഗ്ലൂരിന്ന് എനിക്ക് എന്താ ഇക്ക വാങ്ങി തരാ എന്ന് … വീട്ടുക്കാര് ഉറപ്പിച്ച ബന്ധമായിപോയി ഇല്ലെങ്കിൽ നല്ല മറുപടി കൊടുത്തേനെ … ഷെബി ഇഷ്ട്ടകേടൊടെ പറഞ്ഞു…
അപ്പൊ അതൊരു കാമുകി ആയിരുന്നെങ്കിൽ നീ ഗിഫ്റ്റ് വാങ്ങുമായിരുന്നോ?.. അൻവർ ചോദിച്ചു.
അതെപ്പോ വാങ്ങീന്ന് ചോദിച്ചാ മതി ..അല്ലെ ഡാ കൂട്ടുകാർ ഒന്നിച്ച് ഷെബിയോട് ചോദിച്ചു…
അത് പിന്നെ കാമുകി അല്ലെ ഇത് അങ്ങനെ ആണോ ജീവിത കാലം മുഴുവൻ വാങ്ങി കൊടുക്കണ്ടേ ?. ഷെബി മറുപടിയായി പറഞ്ഞു..
അതെന്താ കാമുകിയെ ആരും കല്യാണം കയിക്കില്ലെ ?..
എന്തായാലും എന്റെ ഹംനയെ ഞാൻ സ്വന്തമാക്കും പാതിയിൽ മറ്റൊരുത്തന് വിട്ട് കൊടുക്കില്ല…
ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും നിനക്ക്.. നിങ്ങളെ നിക്കാഹ് ഒന്ന് കഴിഞ്ഞോട്ടെ അന്നേരം നീ പറയും .. പ്രണയിച്ചു നടക്കുന്ന കാലം മാത്രമാണുണ്ണീ സുഖപ്രദം എന്ന് .. മനു അത് പറഞ്ഞപ്പോൾ കൂട്ട ചിരി ഉയർന്നു..
നീ കുറെ നേരമായലോ ഇങ്ങനെ തിരയുന്നു .ഇന്നെങ്ങാനും ഒരു ഗിഫ്റ്റ് നീ വാങ്ങുമോ ?..
ഒന്ന് ക്ഷമിക്ക് ഞാനൊന്ന് നോക്കട്ടെ ഡാ.. അൻവറിന്റെ കണ്ണുകൾ അടക്കി വെച്ചിരിക്കുന്ന ഫാൻസി ഐറ്റംസ് തിരയാൻ തുടങ്ങി …,
നീ എന്തിനാ ഡാ തിരക്ക് കൂട്ടുന്നെ അവൻ പതിയെ തിരഞ്ഞു കണ്ട് പിടിക്കട്ടെ ഹംനയ്ക്ക് ഇഷ്ട്ടപ്പെടുന്നത് തന്നെ .. മനു പറഞ്ഞു… അത് വരെ നമുക്കും നോക്കാം എന്തോരം പെൺ പിള്ളേരാ ഈ ബാംഗ്ലൂർ സിറ്റിയിൽ
അപ്പോഴാണ് ഹംനയുടെ കോൾ വന്നത് .
അൻവർ അതെടുത്ത് ചെവിയോട് ചേർത്ത് വെച്ചു..
സലാം ചൊല്ലികൊണ്ട് ഹംന ചോദിച്ചു എക്സാം കഴിഞ്ഞോ ?..
സലാം മടക്കി .. അൻവർ പറഞ്ഞു എക്സാം എഴുതി തീർന്നു പാസവും എന്ന് 99 ശതമാനം ഉറപ്പുണ്ട് ..
അൽ ഹംദുലില്ലാഹ് . എന്നാ പിന്നെ വേഗം വണ്ടി കയറിക്കോ ഒരാഴ്ച്ച ഒരു വർഷം കാണാതിരുന്ന പോലെയാ ഞാൻ കഴിച്ചു കൂട്ടിയത് . ഹംന പറഞ്ഞു
എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്ത് മാത്രം മൊഞ്ചത്തികളാണ് എന്നറിയോ ഇവിടെ കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല . ഇനി തിരിച്ചു നാട്ടിലേക്ക് ഇവരെയൊക്കെ വിട്ട് വരണമല്ലോ എന്നോർക്കുമ്പോഴാണ്.. അൻവർ ഒരു കള്ള ചിരിയോടെ പറഞ്ഞു …
അനു ഏത് മോൻഞ്ചത്തീനെ വേണേലും കെട്ടിക്കോ അതിനൊക്കെ മുമ്പ് എനിക്കുള്ള മഹർ ഇങ്ങ് തന്നേക്ക് ,,
ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ട് പിന്നെ മാറ്റി പറയരുത് എന്റെ പെണ്ണ് ,
ഇല്ലെന്നേ മോനിങ്ങോട്ട് വാ എന്നിട്ട് ഞാൻ ആ ചെവിയിൽ പിടിച്ചിട്ട് വിസ്തരിച്ചു പറഞ്ഞു തരാം..
അതിന് മറുപടി അൻവറിന്റെ പൊട്ടിച്ചിരി ആയിരുന്നു. …
അതെ ഞാനൊരു message അയച്ചിട്ടുണ്ട് ടൈം കിട്ടുമ്പോ ഒന്ന് വായിക്കണേ എന്റെ മൊഞ്ചന്‍ ,, വായിച്ചേക്കാം ഇപ്പൊ തന്നെ , ഫോൺ കട്ട് ചെയ്ത് അൻവർ message നോക്കി
ഒരു മഹർ വങ്ങാൻ തയ്യാറായിക്കോ എന്റെ ചെക്കൻ
അനുവിന്റെ മാത്രം പെണ്ണായി ഹംന വരാൻ ഇനി തടസങ്ങൾ ഒന്നും ഇല്ല..
സത്യം. ഉമ്മായോടും ഇത്തായോടും ഞാൻ പറഞ്ഞു അവർക്ക് നൂറു വട്ടം സമ്മതം .. ഞെട്ടിയല്ലെ മുത്തേ .. എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു ഇപ്പൊ ,,, കാത്തിരിപ്പു നിനക്കായ് ഞാൻ ഇവിടെ
എന്താ ആൻവറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ?..
സന്തോഷം കൊണ്ടാണ് ഷെബി അത് പറയുമ്പോൾ അൻവറിന്റെ തൊണ്ട വിറച്ചു..
എന്താ ഡാ ഇത്ര വലിയ സന്തോഷം കൂട്ടുക്കാർ ചുറ്റും കൂടി ..
അതൊക്കെ ഉണ്ട് നാട്ടിലെത്തട്ടെ ആദ്യം എന്റെ ഹംനയെ കാണട്ടെ എന്നിട്ട് നിങ്ങൾക്കൊക്കെ എന്റെ വക ഒരു ട്രീറ്റ് ,,,,
പിന്നെ ഗിഫ്റ്റിനായി തിരഞ്ഞില്ല ഒരു റിങ് വാങ്ങി പെട്ടെന്ന് പർചെയ്‌സ് നിർത്തി…
ഹെലോ ഇത്തൂ… ആ .ഞാൻ ബഗ്ലൂരിന്ന് തിരിച്ചു..
അതൊക്കെ പിന്നെ പറയാം പിന്നെ എന്റെ ഇത്തൂ നാട്ടിലേക്ക് ഉള്ള ഫ്‌ളയിറ്റ് ടിക്കെറ്റ് എടുത്തോ ട്ടാ ആളിയനെയും കൂട്ടി….
സത്യമാണ് ഇത്തു അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷം എനിക്ക് ഉണ്ടായിട്ടില്ല…;
അതൊക്കെ പറയാം ആദ്യം ഹംനയെ കാണട്ടെ ,, ഓക്കെ ഇത്തൂ ..
ഫോൺ കട്ട് ആക്കിയപ്പോൾ സംസാരം കേട്ടിരുന്ന കൂട്ടുക്കാർ ചോദിച്ചു ..
അനുവേ .. ഇത്തൂനോട് പോലും പറയാത്ത ഈ സന്തോഷം എന്താ ഡാ ??..
അൻവർ കണ്ണിറുക്കി കാണിച്ചു .. മറുപടി ഒന്നും പറയാതെ …,,
നാട്ടിൽ എത്തിയ ഉടനെ വീട്ടിൽ പോയി ഉമ്മയെ കെട്ടി പിടിച്ചു പറഞ്ഞു ..
ഉമ്മച്ചി…. അമ്മയാമ്മ പോര് ഒക്കെ പഠിച്ചോട്ടാ ഹംന വൈകാതെ വരും….
പോടാ .. അതെന്റെ മോളാണ് ആ താങ്കപ്പെട്ട സ്വഭാവത്തിന് ആരാ മുഖം കറിപ്പിക്കുക , നീ ഒന്ന് കൂട്ടി കൊണ്ട് വന്നാ മതി എന്റെ മോളെ ഇങ്ങോട്ട് …
ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് ഫ്ലാറ്റിലേക്ക് ഹംനയയ്ക്ക്. വാങ്ങിയ ഗിഫ്റ്റും കൊണ്ട് യാത്ര തിരിച്ചു ,,,
ഫ്ലാറ്റിന് വാതിൽ ഡോർ ബെൽ അടിച്ചു ഞാൻ കാത്തിരുന്നു .. അപ്പോഴാണ് ശ്രേദ്ധയിൽപെട്ടത് വാതിൽ ചാരിയിട്ടെ ഉള്ളു…,,
അത് പതിയെ ഞാൻ തള്ളി തുറന്നു അകത്തേക്ക് നടന്നു. ഇവിടെ ആരുമില്ലെ ,,
അപ്പോഴാണ് ശരീരം മരവിപ്പിക്കുന്ന ആ കാഴ്ച്ച ഞാൻ കണ്ടത് വീണ് പോവാതിരിക്കാൻ ഞാൻ ചുമരിൽ അള്ളി പിടിച്ചു.. ആ മുറിയാകെ വാരി വലിച്ചിട്ടിരിക്കുന്നു..
ചങ്ക് പിളർക്കുന്ന കഴ്ച്ച ആയിരുന്നു പിന്നെ കണ്ടത് ,
നിലത്ത് പാതി നഗ്നയായി തന്റെ പ്രണനായ പെണ്ണ് അബോധാവസ്ഥയിൽ കിടക്കുന്നു…
ആ കിടത്തം കണ്ടു നിൽക്കാൻ ആവാതെ ,, അടുത്ത് കിടന്ന ബെഡ് ഷീറ്റ് അവളെ പുതച്ചു കൊണ്ട് മുട്ടു കുത്തി അവൾക്കരികിൽ ഇരുന്നു..
ഹ…ഹം.. നാ… ഹം.. നാ എന്താ മുത്തെ എന്താ നിനക്ക് സംഭവിച്ചത് ,, ചോദിക്കുക ആയിരുന്നില്ല നിലവിളിക്കുക ആയിരുന്നു അൻവർ..
ആ..ശബ്ദ്ദം കേട്ടപ്പോൾ അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു .
അ..അനു…
ഒന്ന് കരയാൻ പോലും ശക്തി ഇല്ലാതെ ഹംനയുടെ ബോധം മറഞ്ഞു….
എത്രയും വേഗം ഹോസ്പ്പിറ്റലിൽ എത്തിക്കണം ,
അൻവർ ബെഡ്ഷീറ്റ് എടുത്ത് മാറ്റി വസ്ത്രം നേരെ ആക്കി ഹംനയെ തോളിലേറ്റി കാറിന് അടുത്തേക്ക് നടന്നു….,
മുൻ സീറ്റിൽ അവളെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു… കാർ എങ്ങോട്ട് എന്നില്ലാതെ ഓടി അൻവറിന്റെ സമനില പോലും കൈ വിട്ട് പോയിരുന്നു…
ഞെരക്കം കേട്ട് അൻവർ തിരിഞ്ഞു നോക്കി ..
ഹംന പതിയെ കണ്ണ് തുറക്കുന്നുണ്ട് . അൻവർ വണ്ടി സ്പീഡ് കുറച്ചു കൊണ്ട് വിളിച്ചു .
ഹംനാ. ….
അനു… നമ്മൾ എവി…ടെ..യാ.
നമ്മൾ ഹോസ്പ്പിറ്റലിലേക്ക് പോവാണ്. നീ വിഷമിക്കാതെ ഹംന .. അൻവർ ആ എസിയിലും വിയർക്കുന്നുണ്ടായിരുന്നു ,,
വേണ്ടാ…… വ …ണ്ടി.. നിർത്തു അനു…. ഹംന ആ തളർച്ചയിലും ശബ്ദ്ദമെടുത്തു കൊണ്ട് പറഞ്ഞു..
അൻവറിന്റെ കാൽ ബ്രേക്കിൽ അമർന്നു … സൂര്യൻ അസ്തമിച്ചു കൊണ്ടിരുന്നു .,,
ഹംന നിന്റെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ എങ്ങിനെയാ ??.. വേദനയോടെ അൻവർ ചോദിച്ചു..
വേണ്ട അനു …. അവിടെ കൊ..ണ്ട് പോയാൽ എല്ലാവരും അറിയും പിന്നെ…ന്റെ..കൂടെ…പിറപ്പ്…
അത് പറഞ്ഞു തീരും മുമ്പ് ഹംനയിലെ ബോധം വീണ്ടും നഷ്ടമായി ..
എന്താ റബ്ബേ ഞാൻ ചെയ്യേണ്ടത് ,, രണ്ടും കല്പിച്ചു കൊണ്ട് അൻവർ കാർ സ്റ്റാർട്ട് ചെയ്തു .. രണ്ടു മണിക്കൂറോളം കാർ ലക്ഷ്യമില്ലാതെ ഓടി .
അപ്പോഴാണ് അൻവറിന്റെ കണ്ണിൽ ആ ബോർഡ് പ്പെട്ടത്… Dr : വിമൽ അതൊരു കുഞ്ഞു ക്ലിനിക്ക് ആയിരുന്നു .. അവിടെങ്ങും ആരുമില്ല ഡോക്ക്ട്ടറുടെ കാർ മുറ്റത്തു കിടപ്പുണ്ട്… കാർ അങ്ങോട്ടേക്ക് തിരിച്ചു അൻവർ..
ആദ്യം ആരെങ്കിലും ഉണ്ടോ എന്ന് നോക്കാം .. അൻവർ കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ കയറി
അപ്പോഴാണ് ഡോക്ടർ ഒരു കുഞ്ഞു ബാഗും കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നത് .
വാതിൽ അടക്കാൻ പോവുമ്പോ അൻവർ വേഗം ചോദിച്ചു .. ഡോക്ടർ ..
യെസ്..
ഒരു പേശ്യന്റ് ഉണ്ട് ഒന്ന് നോക്കാമോ ഡോക്ടർ പ്ലീസ്.
അൻവറിന്റെ നിൽപ്പും ചോദ്യവുമൊക്കെ കണ്ടപ്പോ ഡോക്ക്ട്ടർ കൊണ്ട് വരൂ എന്ന് പറഞ്ഞിട്ട് വീണ്ടും അകത്തേക്ക് കയറി പോയി….
അൻവർ സീറ്റ്ബെൽറ്റ് ഊരി ഹംനയെ വാരിയെടുത്തു ..
ഡോക്ടറുടെ കൺസൽറ്റിങ് റൂമിലെ ബെഡിൽ കിടത്തി അൻവർ കുറച്ചു പിറകോട്ട് മാറി നിന്നു..
ഹംനയിൽ വീണ്ടും വേദനയോടെ ഉള്ള ഞരക്കം ഉണ്ടായി..
ഒറ്റ നോട്ടത്തിൽ ഡോക്ടർക്ക് പന്തികേട് തോന്നി .
മുഖത്തൊക്കെ തല്ല് കൊണ്ടതിന്റെ വിരൽ പാടുകൾ ചുവന്ന് കരുവാളിച്ചിരിക്കുന്നു ചുണ്ടൊക്കെ കടിച്ചു പൊട്ടിച്ചപ്പോൽ രക്തം പൊടിയുന്നു…
അവളുടെ കണ്ണുകൾ തുറക്കാൻ ശ്രേമിക്കുന്നുവെങ്കിലും ആ ശ്രെമം പരാജയപ്പെട്ട് കൊണ്ടിരിക്കുന്നു….,,,
ഡോക്ക്ട്ടർ അൻവറിനെ നോക്കി ..
അവനും പാതി മരിച്ച നിൽപ്പാണ് കണ്ണിൽ നിന്നും കണ്ണീര് ഉതിർന്ന് കൊണ്ടിരിക്കുന്നു..
ഈ കുട്ടി തന്റെ ആരാ ?..
എന്റെ…ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണാണ് ..
മ്മ്മ്… ഈ കേസ് പോലീസിൽ റിപ്പോറ്ട്ട് ചെയ്യണം ഇതൊരു റേപ്പിങ് കേസാണ് .. പോരാത്തതിന് ഈ കുട്ടിയുടെ നില ഗുരുതരമാണ്….
ഡോക്ടർ ഫോണിനടുത്തേക്ക് നടന്നു..
ഡോക്ടർ … വേണ്ട..ഡോക്ടർ .. പോലീസിനെ അറിയിക്കരുത് ,, ആരും ഇത് അറിയരുത് ഞാൻ ഡോക്ക്ട്ടറുടെ കാല് പിടിക്കാം…. അൻവർ ഡോക്ടർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു…
ഈ.. കുട്ടിയോട് നീ ആണോ ഇങ്ങനൊരു ക്രൂരത കാണിച്ചത് ഡോക്ടർ ഗൗരവത്തോടെ അൻവറിനോട് ചോദിച്ചു…
അ..ല്ല.. ഡോക്ക്..ട്ടർ എന്റെ അനു പാവാ..
മറുപടി കേട്ട് ഡോക്ക്ട്ടറും അനുവും തിരിഞ്ഞു നോക്കി ബെഡിൽ അവരെ നോക്കി കിടക്കുകയാണ് ഹംന..
ഡോക്ക്ട്ടർ ഹംനയുടെ അരികിലേക്ക് തിടുക്കത്തിൽ നടന്നു..
എന്താ മോൾക്ക് പറ്റിയത് ?..
പോലീസി..നെ അറി..യിക്ക..രുത് ഡോ..ക്ട..ർ
സോറി കുട്ടികളെ എനിക്ക് ഇത് പോലീസിൽ അറിയിക്കാതെ നിവർത്തി ഇല്ല…
പോരാത്തതിന് ഈ കുട്ടിക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇവിടെ ഇല്ല…,, മറ്റൊരു ഹോസ്പ്പിറ്റലിലേക്ക് മാറ്റണം എത്രയും പെട്ടന്ന് ..
ഡോക്ക്ട്ടർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
അൻവർ ഹംനയ്ക്ക് അരികിൽ പോയിരുന്നു
ഹംന… ഡോക്ടർ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് നിന്നെ വേണം .. ആര് അറിഞ്ഞാലും സാരമില്ല .. എന്റെ പെണ്ണാ …നീ പിന്നെ എന്തിനാ മുത്തെ ഭയന്ന് പിൻമാറുന്നത് ഞാൻ ഇല്ലെ നിനക്കൊപ്പം..
ഡോക്ടർ വിമലിന് അൻവറിന്റെ വാക്കുകൾ കേട്ട് വല്ലാതെ സങ്കടം വന്നു..
അതെ മോളെ.. ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്ക് ഇതിങ്ങനെ വെച്ചിരിക്കുന്നത് അപകടമാണ്…,, ഡോക്ടറും പറഞ്ഞു..
ആ ഹോസ്..പ്പിറ്റിലിൽ നിന്ന് ..പോലീസിൽ അറിയി..ക്കാതിരി.ക്കില്ലല്ലോ. ഡോ..ക്ടർ ഹംന തളർച്ചയോടെ ചോദിച്ചു
അങ്ങനെ അറിയിക്കാതിരിക്കാൻ പറ്റില്ല കുട്ടി.. മോളോട് ഇങ്ങനെ ചെയ്ത തെമ്മാടികൾ പിടിക്കപ്പെടണം ശിക്ഷിക്കപ്പെടണം…. ഡോക്ടർ പറഞ്ഞു
എന്നെ കൊന്നേ..ക്ക്.. ഡോ..ക്ക്ട്ടർ.. ഹംന പറഞ്ഞു..
ശ്വാസം എടുക്കാൻ പോലും ഹംന വിഷമിക്കുന്ന കണ്ടപ്പോൾ അൻവർ ഇടപ്പെട്ടു .
ഡോക്ടർ .. അവൾക്കിപ്പോ നൽകാൻ പറ്റുന്ന ചികിത്സ കൊടുക്ക്.. പ്ലീസ് ….
ഡോക്ടർ എന്തൊക്കെയോ മരുന്നുകൾ ഹംനയ്ക്ക് കുടിക്കാൻ കൊടുക്കുകയും ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു…,,
ഡോക്ടർ അവള് പറയുന്നതിലും കാര്യം ഉണ്ട്. അവൾക്ക് താഴെ രണ്ടു പെൺ കുട്ടികൾ ആണ് .. ജേഷ്ട്ടത്തിയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആയിട്ടില്ല.. അൻവർ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു…
പോലീസും നാടും അറിഞ്ഞാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്ന് പറഞ്ഞ് ഏറ്റ് എടുക്കാനും കൊണ്ട് നടക്കാനും ഒരുപാട് പേർ കാണും.. അത് വരെ എന്റെ ഹംന .. എത്ര പേരെ ചോദ്യത്തിന് ഉത്തരം പറയണം ഡോക്ടർ ,,, ഒരു പെണ്ണും ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത കാര്യം എത്ര തവണ കേസിന്റെ കാര്യം എന്ന് പറഞ്ഞ് വിശദ്ധികരിക്കണം ,,
എല്ലാ കാറ്റും കോളും ആറുമ്പോൾ പീഡിപ്പിക്കപ്പെട്ടവൾ എന്ന പേര് എന്റെ ഹംനയ്ക്കും വീട്ടുകാർക്കും അപ്പോഴും അവശേഷിക്കും..
അപ്പോഴും ഉറപ്പുണ്ടോ ശരിയാ കുറ്റവാളികളെ പിടി കിട്ടുമെന്ന്… അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് വേണ്ട ഡോക്ടർ അങ്ങനെയൊന്നും…
എനിക്ക് ഇവളെയൊന്ന് രക്ഷിച്ചു തന്ന മതി ..
ഡോക്ക്ട്ടർ വിമൽ ആകെ ധർമ്മ സങ്കടത്തിൽ ആയി..
മോൻ പറയുന്നതൊക്കെ ശരിയാണ് .. പക്ഷെ എത്ര നേരം നമുക്ക് ഇങ്ങനെ ഹംനയെ ഒളിപ്പിച്ചു വെക്കാൻ പറ്റും ,,
ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയിക്കോളാം ഡോക്ടർ ആരും അറിയാതെ ഞാൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നോളാം എന്റെ ഹംനയെ … കരഞ്ഞു കൊണ്ട് അൻവർ ഡോക്ടടർക്ക് മുന്നിൽ കൈ കൂപ്പി ..
ഡോ..ക്ക്ട്ടർ .. ന്നും…വേണ്ട.. ന്നെ ….കൊന്ന്.. താ… അനു.. പോ.. ഹംന. .നീ ഇങ്ങനെ.. തളരല്ലെ മോളെ .. ഇങ്ങനെ ഉണ്ടായാല്‍ ഞാൻ വിട്ട് പോവുമെന്ന് . നീ കരുതുന്നുണ്ടോ ,, ഇല്ല.. എന്ത് ഉണ്ടായാലും കൂടെ ഉണ്ടാവും.. ഞാൻ…
അൻവർ ഹംനയുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അടുത്തിരുന്നു..
ആരൊക്കെയോ കടിച്ചു കുടഞ്ഞ പെണ്ണിനെ ഇപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അൻവറിനോട് ഡോക്ടർക്ക് സ്നേഹവും ബഹുമാനവും തോന്നി …
വേ…ണ്ട..അനു പോയി..ക്കോ.. ന്നെ.. ഒരു കൂട്ടം…ചെ.. ന്നായി ക്കൾ ..കൊന്ന് .കഴിഞ്ഞ ..താ ….. ഹംന പുർത്തിയക്കാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു…
നോക്ക് ഹംന … നമുക്ക് വേണ്ടപ്പെട്ടവരെ ഒരു തെരുവ് നായ കടിച്ചു പറിച്ചാൽ … നമ്മള് അവരെ വേണ്ടന്ന് പറഞ്ഞിട്ട് ഉപേക്ഷിക്കുമോ ഡാ … അവർക്ക് നിന്റെ മജയും മാംസവും മാത്രമല്ലെ തൊടാൻ കഴിഞ്ഞുള്ളു ,,
ഈ മനസ്സും ഹൃദയവും നീ എന്റെ കയ്യിൽ ഏല്പിച്ചതല്ലെ ….. അതെന്റെടുത്ത് ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും ഉണ്ട് മുത്തെ …
അൻവറിന്റെ കണ്ണുനീർ ഹംനയെ നനയിച്ചു കൊണ്ടിരുന്നു..
അൻവർ കണ്ണുകൾ തുടച്ചു കൊണ്ട് ഡോക്ടറോട് പറഞ്ഞു… ഡോക്ടർ ഹംനയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോവുകയാണ് ,, ഡോക്ടർക്ക് പറ്റാവുന്ന മരുന്ന് നൽകി ഞങ്ങളെ സഹായിക്കണം….,,
ശരി .. ബ്ലീഡിങ് നിൽക്കാനുള്ള ഇഞ്ചക്ഷൻ ഞാൻ എടുത്തിട്ടുണ്ട് .. അത്യാവിശ്യ മരുന്ന് തരാം..
ഞാൻ നാളെ പുലർച്ചെ വിദേശത്തേക്ക് പോവുകയാണ്… തിരികെ വരാൻ മൂന്ന് മാസം കഴിയും… പറ്റുമെങ്കിൽ അപ്പോൾ എന്നെ വന്ന് കാണണം രണ്ടു പേരും…
നന്ദി ഡോക്ടർ ..ഈ സഹായത്തിന്… അനു പെയ്‌സ്എടുക്കാൻ ആയി പാന്റിന്റെ പോക്കറ്റിൽ കൈ കടത്തിയപ്പോൾ വേണ്ടന്ന് പറഞ്ഞു തടയുക ആയിരുന്നു ഡോക്ക്ട്ടർ ..
ഹംന എത്ര ബലം പിടിച്ചിട്ടും അനു അവളെ എടുത്ത് കാറിൽ കൊണ്ടിരുത്തി …,,
കാർ ക്ലിനിക്കിന്റെ ഗെയ്റ്റ് കടന്ന് പോവുമ്പോൾ ..
നിറ കണ്ണുകളോടെ നോക്കി നിന്നു ഡോക്ടർ വിമൽ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്… ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ….,
അ.. നു…
നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ … അൻവർ പറഞ്ഞു.
എനി…ക്ക് അനുവി..നോട് സംസാരിക്ക ….ണം
നിനക്ക് തീരെ വയ്യ ഹംന … നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട ..
വേണം .. അനു .. എനി…ക്ക് ഇനി…സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ….
ഹംന…. ഒന്ന് മിണ്ടാതിരിക്ക് ഞാൻ നല്ല വഴക്ക് പറയും അൻവർ ഇത്തിരി കർശനമായി പറഞ്ഞു..
നിന്നെ മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആക്കി പോയ ഉമ്മാനെ എനിക്കൊന്ന് കാണണം ,, അതല്ലെ ഇതിനൊക്കെ കാരണം .. ഡ്രൈവ് ചെയ്യുന്നതോടൊപ്പം അൻവർ കാഴ്ച്ച മങ്ങിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു…
ഉ..മ്മ… ഇത്ത..യുടെ..വീ..ട്ടിൽ വി..രു..ന്നിന് .. പോയതാ.. നീ.. വരുമെന്ന്.. ഉറപ്പു…ള്ളത്.. കൊണ്ട്.. ഞ..ൻ പോ..യില്ല…
അത് കേട്ടപ്പോ അൻവറിന്റെ നെഞ്ചിൽ ഒരീർച്ചവാൾ കൊണ്ട് വലിച്ച പോലെ തോന്നി ..
അനു… ഡോ..ർ. ബെല്ല് .. കേ …ട്ടപ്പോ… നീ.. ആണെ..ന്ന് കരുതി… ഞാന് വതി…ൽ..തുറന്ന്… നിന്നെ..പറ്റി.. ക്കാൻ.. ഒളിച്ചി..രുന്നു .. വാതിലി.. ന് പിന്നി..ല് … ആരൊ.. ക്കെയോ.. കയറി .. വാതി.. ൽ.. പൂട്ടി…
മതി ഹംന… എനിക്ക് കേൾക്കാൻ ഉള്ള ശക്തി ഇല്ല…
അനു.. ആരും.. ഇത്… അറിയ…രുത്.. ന്റെ.. കുഞ്ഞോ..ളും.. കുഞ്ഞാ..റ്റയും ഉമ്മയും … ഒറ്റപ്പെട്ട്… പോവും… ഈ …ഭൂമി..ക്ക് മുക..ളിൽ… നിക്ക്..നീതി.. കിട്ടില്ല… അവർ..ക്ക് ശിക്ഷ..കിട്ടി..ല്ല അനു..
അൻവർ … ബ്രൈക്കിൽ . കാൽ അമർത്തി…
അപ്പൊ.. നിനക്ക്.. അവർ ആരെന്ന് അറിയാമോ ഹംന ഇനി കണ്ടാൽ തിരിച്ചറിയുമോ ?.. അൻവർ ഹംനയുടെ മറുപടിക്കായി നോക്കി ഇരുന്നു ,,,,,
അറി.. യാവുന്നത് ..കൊണ്ട .പറയുന്നത് …. അവർ.. നടു ..റോഡിൽ… ഒരാളെ … വെട്ടി… കൊന്നാ.. ലും .
തെളിവ്…ഇല്ലന്ന്.. പറഞ്ഞി..ട്ട് .. കോടതി… പോലും.. വെറുതെ…. വി..ടും..
ആര് വെറുതെ വിട്ടാലും ഞാൻ വിടില്ല അതേത് കൊമ്പത്തുള്ള മോൻ ആയാലും… അൻവർ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു എന്റെ പെണ്ണിനെ നോവിച്ചവരെ ഒരു കോടതിക്കും ഞാൻ വിട്ട് കൊടുക്കില്ല…….
അ… നു.. നീ … ഇങ്ങനെ.. ചിന്തി…ക്കു… എനിക്കറി..യാം… നിക്ക്.. സത്യം ചെ.യ്യ് അനു.. ഇതി.ന് എതിരെ…ന്നും.. ചെയ്യുലാന്ന്…
ഇല്ല ഹംന… അത് കണ്ടില്ലെന്ന് വെക്കാൻ എനിക്ക് പറ്റില്ല… ഇപ്പൊ നീ അതൊന്നും ഓർക്കണ്ട …
സ..ത്യം.. ചെയ്യ്.. അനു ഞാ.ൻ… മരിച്ചാൽ.. ന്നെ . ആ..ർക്കും. കാണി..ക്കരുത്. ന്നെ.. കടി..ച്ചു. കീറിയത്..
എവി..ടെ ..എങ്കി.ലും. കൊണ്ട്.. കളയ്… ന്നെ ന്നിട്ട് അനു.. പോയി..ക്കോ..
മിണ്ടതിരിയടി അൻവറിന് ദേഷ്യം വന്നു…
അപ്പോഴേക്കും കാർ വീടെത്തി .. കാറിന്റെ ശബ്ദ്ദം കേട്ട്.
ഉമ്മച്ചി വാതിൽ തുറന്നു ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ മോന്റെ കോലം കൊണ്ട് നെഞ്ച് പിടഞ്ഞു..
ഇവിടുന്ന് വൈകുന്നേരം പോവുമ്പോ ഉണ്ടായ മോൻ അല്ലായിരുന്നു. ആകെ തളർന്ന് ഇപ്പം വീഴും എന്ന മട്ടിലാണ് നിൽപ്പ് ഷർട്ടിൽ രക്തവും…
ന്താ… ഉമ്മച്ചിന്റെ..കുട്ടിക്ക്. മോനെ…എന്താ ഡാ
ഉമ്മച്ചി.. ശ്.. ശബ്ദം ഉണ്ടാക്കല്ലെ ഞാൻ എല്ലാം പറയാം… ഉമ്മച്ചി പുറത്തുള്ള ലൈറ്റ് ഓഫ് ആക്ക് പോയിട്ട്..
ഉമ്മച്ചി തട്ടം കൊണ്ട് കണ്ണോപ്പി കൊണ്ട് അകത്തേക്ക് ഓടി ..
അൻവർ മറുവശത്തെ ഡോർ തുറന്ന് ഹംനയെ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു… വാതിൽ അടയ്ക്ക് ഉമ്മച്ചി.
ഉമ്മച്ചി വാതിൽ അടച്ചു കൊണ്ട് അൻവറിന്റെ പിന്നാലെ ബെഡ്റൂമിലേക്ക് ഓടി ..
ഹംനയെ കിടത്തിയിട്ട് ഉമ്മച്ചിയെ കിതപ്പോടെ നോക്കി അൻവർ ,
ഉമ്മച്ചി ഹംനയുടെ തലയണക്കരികിൽ ഇരുന്നു
ന്റെ മോൾക്ക് ന്താ.. അനു. മോളെ… ഹംന…
ഉമ്മച്ചി ബഹളം വെച്ച് ആരെയും അറിയിക്കല്ലെ ,, ഞാൻ അവിടെ എത്താൻ വൈകി പോയി ഉമ്മച്ചി….
അൻവർ ചുമർ ചാരി തേങ്ങി..
അ..നു…
പാതി തുറന്നു വെച്ച കണ്ണുകളുമായി തളർന്ന സ്വരത്തോടെ ഹംന വിളിച്ചു …
ഉമ്മച്ചിന്റെ..കുട്ടിയെ… ന്റെ മോൾക്ക് ഒന്നുല്ല…
അനുവും അവൾക്കരികിൽ പോയിരുന്നു..
നിക്ക്..സത്യം..ചെയ്യ്..നു. രും.. ന്നും..റിയില്ലന്ന്..
അനു ശ്രദ്ധിച്ചു കുറച്ചു മുമ്പ് സംസാരിച്ച പോലല്ല .. വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ട് നാവ് വല്ലാതെ കുഴയുന്നു….. അൻവർ എത്ര ശ്രമിച്ചിട്ടും പൊട്ടി കരഞ്ഞു പോയി …
മ്മച്ചി…. നുനോട്.. സ..ത്യം. ചെയ്യാ..ൻ… പ.. ഹംന ശ്വാസം വലിച്ചു വിടാൻ വല്ലാതെ ബുദ്ധിമുട്ടി….
അതൊക്കെ ചെയ്യാം മോളെ ആദ്യം നമുക്ക് ഹോസ്പ്പിറ്റിലിൽ പോവാം.. അൻവറെ കൊണ്ട് പോവാം മോനെ..
വേ..ണ്ട… ഉമ്മ.. ന്റെ.. സമ .യം.. ആയി.. നുവും… മ്മയും.. സ..ത്യം. ഇട്. ആ…രോ..ടും.. ഒന്നും . പറയില്ലെ..ന്ന് ന്റെ.. കുടപ്പിറപ്പു..കൾ.. ജീ.. വനോടെ… ഇണ്ടാ… വണം ….. പുറത്തു ..ഇത്..അറി.. ഞ്ഞാൽ.
ആ.. ദു. ഷ്ട്ട മാര്.. ന്റെ . കുടും..ബം നശി. പ്പിക്കും…
ഉമ്മച്ചിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടി….
ഉമ്മച്ചി അനുവിന്റെ കൈ പിടിച്ചിട്ട് ഹംനയുടെ കൈക്കുള്ളിൽ വെച്ചിട്ട് അനുവിനോട് പറഞ്ഞു..
മോൾക്ക് സത്യം ചെയ്യ് മോനു . അവളെ കൂടുതൽ വിഷമിപ്പിക്കാതെ ,,,
അനു മനസ്സില്ല മനസ്സോടെ ഹംനയ്ക്ക് സത്യം ചെയ്തു…
നിക്ക്..വെ… വെ.. ള്ളം
ഉമ്മച്ചി വേഗം പോയി വെള്ളം എടുത്ത് കൊണ്ട് വന്ന് ഹംനയുടെ മുറിവേറ്റ ചുണ്ടിലേക്ക് ഒരു സ്പൂൺ കൊണ്ട് ഇറ്റിച്ചു കൊണ്ടിരുന്നു…..,,
ഒരു പുഞ്ചിരിയോടെ ഹംന മിഴികൾ പൂട്ടി.. പിന്നീട് അത് തുറന്നതെ ഇല്ല.. അത് വരെ സ്നേഹത്തിനായി തുടിച്ച ഹൃദയമിടിപ്പും നിശ്ചലമായി..
ന്റെ മോളെ ഇങ്ങനെ ആയിപോയല്ലോ മോനെ കൊണ്ട് വന്നത്.. ന്റെ കൈകൊണ്ട് വെള്ളം കൊടുക്കാൻ. .
ഉമ്മച്ചി ഹംനയുടെ നെറുകയിൽ ചുംബിച്ചു…
അൻവർ ഒരു മരകഷ്ണം പോലെ ഇരിക്കുകയായിരുന്നു .
മോനെ .. മോൾക്ക് കൊടുത്ത സത്യം നമുക്ക് പാലിക്കണം .
പിന്നീട് ഉള്ളതെല്ലാം യാന്ത്രികമായി നടന്നു..
ഉമ്മയും മകനും കൂടി ഹംനയ്ക്ക് വേണ്ടി മയ്യത്ത് നിസ്ക്കരിച്ചു ..
മോനെ പള്ളികാട്ടിൽ ഖബറുകൾ കുഴിച്ചു വെക്കാറില്ലെ അവിടെ ന്റെ മോളെ…. പൂർത്തിയാക്കാൻ ആവാതെ ഉമ്മച്ചി വിതുമ്പി
അൻവർ … ഉമ്മച്ചിക്കു നേരെ തിരിഞ്ഞു..
ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല .. വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ ആര് ചോദിച്ചാലും.
അനുവിന്റെ ആ വാക്കിൽ മനസ്സിൽ എന്തോ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് ഉമ്മച്ചിക്ക് മനസിലായി…
മോൻക്ക് ശരി എന്താന്ന് തോന്നിയത് ചെയ്യ് .. സത്യം പാലിക്കാൻ റൂഹ് ഉള്ളടത്തോളം കാലം ശ്രമിക്കണം… ഉമ്മച്ചി ദുആ ചെയ്ത് കൊണ്ടിരിക്കും ന്റെ മക്കൾക്ക് ,,,
അൻവറിനെ കെട്ടി പിടിചിട്ട് കരഞ്ഞു കൊണ്ട് തുരു തുരെ ഉമ്മ വെച്ചു ഉമ്മച്ചി…
അൻവർ ഹംനയെ എടുത്ത് കാറിൽ കിടത്തി കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് റോഡിലേക്ക് ഇറക്കി..
പള്ളി പറമ്പിന്റെ പിന്നിലെ റോഡിൽ കാർ പെട്ടന്നാരും കാണാത്ത രീതിയിൽ നിർത്തിയിട്ടു..
ഹംനയെ എടുത്ത് കൊണ്ട് ആ ഇടവഴിയിൽ കൂടി പള്ളി കാട്ടിൽ കയറി .. നിലാവ് അൻവറിന് വെളിച്ചം വീശി കൂടെ നടന്നു കാടിന് ഒരറ്റത്തായി കുഴിച്ചു വെച്ച രണ്ട് മൂന്ന് കബറുകളിൽ ഒന്നിൽ മുട്ട് കുത്തി ഇരുന്ന് അൻവർ ഹംനയെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു….,,
യാഥാർഥ്യത്തെ ഉൾകൊണ്ട് അൻവർ ഹംനയെ ആറടി മണ്ണോട് ചേർത്ത് കിടത്തി..
അപ്പോഴാണ് അൻവറിന്റെ ഫോൺ നിർത്താതെ ബെൽ അടിച്ചത്.. അൻവർ വേഗം ഫോൺ എടുത്ത് നോക്കി..
കൈ അറിയാതെ വിറച്ചു പോയി ഹംനയുടെ ഉമ്മാന്റെ ഫോൺ
ഉമ്മാ…
മോനെ എന്റെ മോൾക്ക് എന്താ സംഭവിച്ചേ ?..
ആ ചോദ്യം അൻവർ പ്രതീക്ഷിച്ചില്ല…
ഒത്തിരി നേരമായി ഞാൻ മോനെ വിളിക്കുന്നു.. ഇപ്പോഴ കിട്ടിയത്.
എനിക്ക് അറിയണം നിന്നെ കാണാൻ വേണ്ടി കാത്തിരുന്ന ന്റെ മോൾക്ക് ഇവിടെ എന്താ സംഭവിച്ചത് ?..
ഉമ്മ പോലീസിൽ വിളിച്ച് പറയ് .. ഹംനയെ കാണാൻ ഇല്ലെന്ന്.. എന്നെ വിളിച്ചത് ഉമ്മ ആരോടും പറയരുത് ,,
ഇവിടെ എല്ലാം വാരി വലിച്ചിട്ടിട്ടുണ്ട് മോനെ ചോരയും കാണുന്നുണ്ട്… ഞാനിവിടെ ഒറ്റയ്ക്ക് ഉള്ളത് , എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയില്ല …. ന്താ ന്റെ മോൾക്ക് ?..
ഉമ്മാ.. എല്ലാം നാളെ അറിയും എന്താണ് എന്ന് …
അന്നേരം എന്നെ ശപിക്കരുത് ഒന്ന് മാത്രം ഉമ്മയോട് പറയുന്നു . ഉമ്മാന്റെ മോൾക്ക് നൽകിയ സത്യം ഞാൻ പാലിക്കും .. ഈ ചങ്കിൽ റൂഹ് ഉള്ളിടത്തോളം കാലം…..,,
ഉമ്മ നിശബ്ദമായി തേങ്ങുന്നത് കേട്ടപ്പോൾ അൻവർ ഫോൺ കട്ടാക്കി..,,
ഓരോ തവണ ഹംനയുടെ മേൽ മണ്ണ് വാരി ഇടുമ്പോഴും തന്റെ സ്വപ്നം ജീവിതം ആഗ്രഹങ്ങൾ പ്രണയം എല്ലാം അതോടൊപ്പം കുഴിച്ചു മൂടി അൻവർ.,,
പള്ളിക്കാട്ടിൽ വീണു കിടക്കുന്ന കരിയിലകൾ അൻവർ ഹംനയുടെ കബറും പുറത്തിട്ടു…,,
പെട്ടന്ന് നിലാവ് മേഘത്തിൽ ഒളിച്ചു അപ്രതീക്ഷിതമായ പേമാരി എല്ലാ കബറുകളെയും നനയിച്ചു ..
പുലരാൻ ആവും വരെ ഹംനയുടെ കബറരികിൽ അൻവർ കാണാതെ പഠിച്ച ഖുർആൻ ഓതി ഇരുന്നു…
പിന്നീട് ആരെയും കണ്ണിൽ പ്പെടാതെ പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി…
മനസ്സിൽ കണക്കു കൂട്ടിയപോലെ ഒരു കീഴടങ്ങലിനായി കാർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു അൻവർ ,,..
അനു….
ശബ്ദം ഉയർത്തിയുള്ള വിളി കേട്ട്. അനു ഞെട്ടി വിറച്ചു പിന്നിലേക്ക് നോക്കി …. ഹംനയുടെ ശബ്ദം കേട്ട് അൻവർ നീറുന്ന ഓർമ്മകളിൽ നിന്നും ഉണർന്നു ….,
ഹംന നീ എന്നെ വിളിച്ചോ എനിക്ക് തോന്നിയതാണോ ?..
ഹംന .നീ എന്നെ വിട്ട് പോയിട്ട് വർഷം മൂന്ന് കഴിയുന്നു,,, ഇപ്പോഴും പച്ചയായി മങ്ങൽ ഏൽക്കാതെ നിൽക്കുന്നു ഓർമ്മകൾ
വെറുതെ ആഗ്രഹിച്ചു പോവുന്നു ഞാൻ. … ഹംനാ ഇതൊക്കെയും വെറും ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ,,
യാദാർത്ഥ്യം ദൈവത്തിന്റെ തൂലികയിലെ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിക്കുകയല്ലെ അതിൽ നീ മരണമെന്ന സത്യത്തെയും പുൽകി വേർ പിരിഞ്ഞു നിൽക്കുന്ന രണ്ട് ഇണകളായി നമ്മൾ ,,
ആലോചിക്കും തോറും അൻവറിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു ,,
ഹംന നിന്നോട് ഉള്ള വാക്ക് ഞാൻ പാലിച്ചപ്പോ നിന്റെ ഉമ്മാക്ക് കൊടുത്ത വാക്ക് എനിക്കിന്ന് പാലിക്കാൻ പറ്റാതെ ആയി പോയി ,
ഡോക്ടർ നമ്മളെ കുറിച്ച് അന്വേഷിക്കുന്നു ,,
നീ പറഞ്ഞത് പോലെ പട്ടാപകൽ നടുറോഡിൽ കുത്തി കൊന്നാലും ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത പൊളിറ്റിക്കൽ ടീം ……
അത് കൊണ്ടാണല്ലോ കുറ്റം ഏറ്റ് എടുത്ത എന്നെ തൂകി കൊല്ലാൻ അവർ ലക്ഷങ്ങൾ വാരി എറിയുന്നത് ,,,
നീ മനഃപൂർവം പറയാത്ത ഒന്നും കൂടി ഞാൻ അറിഞ്ഞു ഹംന ആ ക്രൂരപിശാചുക്കൾ നിങ്ങൾ ഉള്ള ഫ്ളാറ്റിലെ താമസക്കാർ ആണെന്ന് ,,
നീ കരുതിയ പോലെ ആരും രക്ഷപ്പെട്ടില്ല മുത്തെ. നിന്റെ ഉമ്മ.. കൂടെ പിറപ്പ്.. ഒന്നും ..
അതിനും കാരണം ലോകത്തിന് മുന്നിൽ വില്ലനായ ഞാൻ തന്നെയാണ് …,,
ഇല്ല ഹംനാ.. ഹോസ്പ്പിറ്റലിൽ നിന്നും അന്ന് ഞാൻ എവിടെയാ പോയതെന്ന് ചോദിച്ചട്ടും കൊല്ലാതെ കൊന്നിട്ടും ഞാൻ ഒരക്ഷരം മിണ്ടിയില്ല ….
ഹംനാ..ഇനിയും എത്ര നാൾ ഇങ്ങനെ …..
****** ********* ********** വർഷങ്ങൾക്ക് ശേഷം..
കുഞ്ഞോളെ … എഴുന്നേൽക്ക് കുട്ടിയെ എന്തൊരു ഉറക്കമാണ് ഇത് ,,
മതിവരാത്ത ഉറക്കിൽ നിന്നും വിളിച്ചതിന്റെ ആലസ്യത്തോടെ കുഞ്ഞോൾ കണ്ണ് തുറന്നു.
ഉമ്മ പോവാട്ടോ വേഗം എണീറ്റെ . ഉമ്മ ചായയും ഉപ്പമാവും ഉണ്ടാക്കിയിട്ടുണ്ട് മോളും ഇത്തയും അത് തിന്നണേ ..
അതും പറഞ്ഞു കൊണ്ടുമ്മ കോലായിലേക്ക് ഇറങ്ങി
കുഞ്ഞാറ്റെ ഉമ്മ പോയി വരാട്ടാ , മക്കള് ഭക്ഷണം എടുത്ത് തിന്നണെ കുഞ്ഞാറ്റയിൽ നിന്ന് മറുപടി ഉണ്ടാവില്ലെന്ന് അറിഞ്ഞു കൊണ്ട് ഉമ്മ നടന്നു.. വയൽ പച്ചപ്പ് വാടി ഉണങ്ങിയ വരമ്പിലൂടെ ആ ഉമ്മ ഒരു നേർത്ത രൂപമായി അകലേക്ക് പോയി.
കുഞ്ഞാറ്റ നിലത്തിരുന്ന് കൊണ്ട് കലണ്ടറിൽ ജൂൺ 3 എന്നതിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു ..
പിന്നീട് അടുത്തുള്ള ബുക്ക് എടുത്തു കൊണ്ട് കുറിച്ചു,,
ദീദി..
(ഹംനയെ അങ്ങനെയാണ് അനുജത്തികൾ വിളിക്കാറുള്ളത്
ഉമ്മ ദീദിയെ പൂർണ്ണമായും മറന്നു പോയിരിക്കുന്നു . ഇന്നേക്ക് ദീദി ഞങ്ങളെ വിട്ട് പോയിട്ട് വർഷം 5 തികയുന്നു ,,,,
ദീദിയെ… ഒരുപാട് വട്ടം ഞാൻ കാണാമറയത്തുള്ള ദീദിയോട് ചോദിച്ചിട്ടുണ്ട്
എന്തിനാ എന്റെ പാവം ദീദി ആ തെമ്മാടിയെ പ്രണയിച്ചതെന്ന് വിശ്വസിച്ചതെന്ന്..
ദീദി പോയപ്പോൾ എല്ലാം ഞങ്ങൾക്ക് നഷ്ടമായി ഉമ്മയ്ക്ക് അറിയാം ദീദിയുടെ മരണത്തിന് കാരണക്കാരൻ ആ അൻവർ ആണെന്ന്..
എന്നിട്ട് ഒന്ന് സാക്ഷി പറയാൻ പോലും ഉമ്മ കോടതിയിൽ പോയില്ല …
നമ്മുടെ ഇത്താത്തയും അളിയൻക്കയും ഒക്കെ എത്ര നിർബന്ധിചെന്ന് അറിയാമോ ..,
ദീദി വിരുന്നിന് വരാതിരുന്നത് അവനെ കാണാൻ വേണ്ടിയാണ് എന്ന് കോടാതിയിൽ പറയാൻ പോയില്ല ഉമ്മ
അതിന് ഉമ്മ ഇത്തയോട് പറഞ്ഞ മുടന്തൻ ന്യായം എന്തെന്ന് അറിയാമോ ?..
ന്റെ കുട്ടിയെ അത് കൊണ്ട് നിക്ക് തിരിച്ചു കിട്ടുമോന്ന് ,
അവന് ശിക്ഷ കിട്ടുമെന്ന് ഇത്താത്ത പറഞ്ഞപ്പോ പറയാ..
ഹസീന നിനക്ക് നഷ്ട്ടമായ ജീവിതം തിരികെ ഉണ്ടാക്കി തന്നതിന് കാരണം അവൻ ഒരുത്തനാണ് .. അവനുള്ള ശിക്ഷ അല്ലാഹു നൽകട്ടെ എന്ന് ,,,
എന്റെ ദീദിയെ കൊന്നവനെ ഉമ്മാക്ക് ഇപ്പോഴും പഴയ കടപ്പാട് വെച്ച് സഹതാഭമാണ്
അളിയൻകാടെ ഉമ്മയോട് എനിക്ക് ദേഷ്യം തോന്നുന്നില്ല ദീദി ..
ആ ദുഷ്ട്ടന് വേണ്ടി സംസാരിക്കുന്ന ഉമ്മയോട് അവരെ മരുമകളെ ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടത് എനിക്ക് തെറ്റായി തോന്നിയില്ല..
മരുമകാനായ അളിയൻകാടെ വാക്കിന് ഒരു വിലയും കല്പിക്കാത്ത ഉമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികളെയും കൊണ്ട് തെരുവിൽ ഇറങ്ങാൻ അർഹ ആയിരുന്നു…
സ്വന്തം മകളെ ജീവൻ എടുത്ത അവനെ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ഉമ്മയ്‌ക്കൊപ്പം താമസിക്കുവാൻ എനിക്ക് ഇപ്പൊ അറപ്പാണ് …,,
ജോലി എന്നും പറഞ്ഞിട്ട് കുറെ ആയി ഇപ്പൊ രാവിലെ എണീറ്റ് പർദയും ഇട്ട് പോവുന്നു .
ഉമ്മാക്ക് മക്കളോട് ഉള്ള സ്നേഹം താൽകാലികമാണ് . പുറമെ വാത്സല്യം അഭിനയിക്കുകയാണ് . കുഞ്ഞോളെ കാര്യം ഓർത്തിട്ടാണ് ഇപ്പൊ എന്റെ ഭയം പത്താം ക്ലാസിൽ ആണ് അവളിപ്പോ പെണ്ണിന് സ്കൂളിൽ പോവുമ്പോ ഒരുക്കം കൂടുതൽ ആണ് ,,
ദീദിയെ കാത്തു നിന്ന പോലെ മറ്റൊരു അൻവർ കുഞ്ഞോളെയും കാത്തിരിപ്പ് ഉണ്ടോന്ന് ,
ഇത്താ… എനിക്ക് ചായ .
കുഞ്ഞോളെ വിളി കേട്ട് കുഞ്ഞാറ്റ വേഗം എഴുതി കൊണ്ടിരുന്ന ബുക്ക് അടച്ചു വെച്ചു ,,,
വലിയ പെണ്ണല്ലെ നീ കുഞ്ഞോളെ എന്നിട്ട് നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പറ്റില്ലെ ,, കുഞ്ഞാറ്റ ദേഷ്യത്തോടെ ചോദിച്ചു ,,
കുഞ്ഞോൾ മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.
കുഞ്ഞാറ്റ കിച്ചനിൽ എത്തുമ്പോൾ കുഞ്ഞോൾ ഉപ്പ്മാവ് തിന്നുകയായിരുന്നു. ഒരു ക്ലാസ് വെള്ളവും അടുത്ത് വെച്ചിരുന്നു.
കുഞ്ഞാറ്റ തണുത്തു പോയ ചായ ചൂടാക്കി അനുജത്തിക്ക് മുന്നിൽ വെച്ചു ,,
എനിക്ക് വേണ്ട ഞാൻ വെള്ളം കുടിച്ചോളാം ,
ദെ.. കുഞ്ഞോളെ എന്റെ ക്ഷമയെ പരീക്ഷിക്കണ്ട
എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ ഇത്താക്ക് വേണേങ്കിൽ ഇത്ത കുടിച്ചോ ,,
നീ എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട വേണ്ടങ്കിൽ കുടിക്കണ്ട നീ അതും പറഞ്ഞു കൊണ്ട് കുഞ്ഞാറ്റ ചായ എടുത്ത് വാഷ് ബേസിൽ ഒഴിച്ചു ..
കുഞ്ഞാറ്റ വീണ്ടും കൊലായിലേക്ക് നടന്നു ,
കുഞ്ഞോൾ നിറകണ്ണുകളോടെ അത് നോക്കിയിരുന്നു ..
ഇത്താക്ക് ഇങ്ങനെ എന്നോടും ഉമ്മാനെയും ദേഷ്യം ഉണ്ടാവാനുള്ള കാരണം അറിയില്ല …,,
പാവം ഉമ്മ ഇത്തായോട് സ്നേഹത്തോടെ മിണ്ടിയാൽ ഇത്താന്റെ മറുപടി എന്നും ദേഷ്യത്തിൽ ആണ് ,,,
ദീദി നമ്മളെ വിട്ട് പോയിട്ട് 5 വർഷമായെന്ന് കണ്ണീരോടെ ഉമ്മ രാത്രിയിൽ പറഞ്ഞതോർത്തു കുഞ്ഞോൾ ,,
ദീദി പോയതോടെ എല്ലാ സന്തോഷവും പോയി ഈ വീട്ടിനുള്ളിൽ പലപ്പോയും ഞങ്ങൾ മൂന്ന് പേരും അപരിചിതരെ പോലെയാണ് ജീവിക്കുന്നത് ,,,
തുടരും ……
Comments:
No comments!
Please sign up or log in to post a comment!