രുഗ്മണിക് ഒരു പാവക്കുട്ടി 1
ആ പഴയ കഥ തന്നെ. അമ്മ ബന്ധുവീട്ടിൽ വിരുന്നിനു പോയ തക്കത്തിന് പ്രായമാവാത്ത മകളെ വളർത്തച്ഛൻ ബലാത്സംഗം ചെയ്യുക! തുരുമ്പിച്ച ആണിപോലെ തേമ്പിയ മുറുക്കാൻ കറപിടിച്ച രണ്ടു നിറപ്പലുകൾ പുറത്തുകാട്ടി, ആയി എന്ന് വീട്ടുകാരെല്ലാരും ബഹുമാനപൂർവ്വം വിളിക്കുന്ന ആ തടിച്ചുകൊഴുത്ത സ്ത്രി നിലത്ത് മതിലിൽ ചാരിയിരുന്നു തലയറാന്ന് ഉറക്കെചിരിച്ചു.
“അനസൂയ , നിന്റെ ഗോവിന്ദനെപ്പോലെ ഒരു കള്ളനിൽ നിന്നും മറ്റെന്താണ് നീ പ്രതീക്ഷിക്കുന്നത് ?” 12 വയസുള്ള മകളെ വില്കാൻ കൊണ്ടുവന്ന് ഏല്പിച്ച മെലിന്ന ആ സ്ത്രീയോട് ആയി ചോദിച്ചു. “പോയതൊക്കെ പോട്ടെ. നിന്റെ സുന്ദരിയായ ഈ മകളെപ്പറ്റി നിനക്ക് ഇനി ദുഃഖമേ വേണ്ട. ഇവിടെ അവൾക്കു സുഖകരമായിരിക്കും. കുറേനാൾ കഴിയുമ്പോൾ അവളെ നിനക്ക് തിരിച്ചറിയാൻപോലും വയ്യാതാവും. നല്ല ആഹാരമാണ് അവൾക്ക് വേണ്ടത്. എന്റെ കീഴിലുള്ള പെൺകുട്ടികളെ നോക്ക്. അവരിലാർക്കെങ്കിലും ആരോഗ്യമില്ലാന്നു അനസൂയേക് തോന്നുന്നുണ്ടോ? രാവിലെ മുട്ടയും പൊറോട്ടയുമാണ് അവർക്ക് ഞാൻ കൊടുക്കുന്നത്”
ആ കൊച്ചു പെൺകുട്ടി ചുറ്റും നോക്കി. അങ്ങിങ്ങായി നിലത്ത് അറേഞ്ച് ചറുപ്പകാരികൾ ഇരുപ്പുണ്ടായിരുന്നു. എല്ലാവരും ആരോഗ്യവതികൾ തന്നെ. നേർത്ത കൈത്തണ്ടയിൽ ഓറഞ്ച് നിറമുള്ള വളകൾ അണിഞ്ഞ അല്പ്പം മെലിഞ്ഞ ഒരു പെൺകുട്ടി മാത്രം ജനലിലൂടെ ഒളിഞ്ഞു നോക്കിനിന്നു. അവൾ പതിനഞ്ചിലധികം പ്രായം വരാൻ വഴിയില്ല. ആയിരിക്കാം. ഇവളായിരിക്കാം എന്റെ കൂട്ടുകാരിയാവാൻ പോവുന്നത് എന്ന് കൊച്ചുപെൺകുട്ടി വിചാരിച്ചു.
“രുഗ്‌മിണി ഇങ് അടുത്ത് വാ “. ഉരുണ്ടുനിറഞ്ഞ തൂങ്ങിനിന്ന മാറിലേക്ക് ആ കുട്ടിയെ ആയി സ്നേഹപൂർവ്വം അടക്കിപ്പിടിച്ചു.
“പാവപ്പെട്ട നിന്റെ അമ്മയോട് നീ യാത്ര പറ. നിന്റെ അമ്മക്ക് വളരെ ദൂരം പോവേണ്ടതുണ്ട്. നേരവും വൈകിരിക്കുന്നു. ” പോസ്റ്മാൻ അപ്പോൾ മടങ്ങിപോവുകയായിരുന്നു. “എനിക്ക് കത്തുവല്ലതുമുണ്ടോ?” ആയി ചോദിച്ചു. സൈക്കിളിന്റെ വേഗത നന്നേ കുറച്ചു പോസ്റ്മാൻ ആ സ്ത്രീയെ നോക്കി നർമധുരമായി മനന്ദഹസിച്ചു.
“പത്തു കൊല്ലം മുമ്പ് വീട്ടിൽ നിന്നോടിപ്പോയ കാശിനു കൊള്ളാത്ത എന്റെ പൊന്നുമോൻ അയച്ചേക്കാവുന്ന ഒരു കത്തും കാത്തിരിക്കുകയാണ് ഞാൻ .”ആയി പറഞ്ഞു .
“കത്ത് വരാതിരിക്കില്ല. ” സാരിത്തുമ്പെടുത്തു ചുവന്ന മുക്ക് തുടച്ചുകൊണ്ട് രുഗ്മണിയുടെ അമ്മ ആശ്വസിപ്പിച്ചു: ‘നിങ്ങളുടെ ഹൃദയം ശുദ്ദമാണ്. ഏറെ കുറേകാലം നിങ്ങളെ ഈശ്വരൻ സങ്കടപെടുത്തില്ല. ‘
വരണ്ട കണ്ണുകൾകൊണ്ട് രുഗ്മണി അവളുടെ അമ്മയെ നോക്കി.
“നിനക്ക് ഞാൻ കല്യാണം ചെയ്തുതന്ന ആ നല്ലവനായ ഭർത്താവിനെ നീ കളയരുതായിരുന്നു അനസൂയേ”. ആയി പറഞ്ഞു. “അവൻ എന്നും വീട്ടിൽ വന്നിരുന്നിലെ ?. കുടിക്കുമായിരുന്നില്ലല്ലോ . പക്ഷെ ദാമ്പത്യം പഴകിയപ്പോൾ കുറേകൂടി ചെറുപ്പക്കാരനെ നീ ആഗ്രഹിച്ചു . ഇപ്പോൾ നിനക്ക് തൃപ്തിയായോ. ?’
‘ആയി, ഇനിയും എന്നെ ശപിക്കരുത്.’ അനസൂയ ദീനയായി യാചിച്ചു.”ഞാൻ ഒരു പാപി. എന്റെ കുട്ടിയെ എങ്കിലും രക്ഷിക്കൂ. അവൾ പാപം ചെയ്യാത്ത പാവമാണ് .’
അഴക് പുരുണ്ട നോട്ടുകൾ കടലാസ്സിൽ ചുരുട്ടി അനസൂയ ഇടുപ്പിൽ തിരുകി.
“നിങ്ങളിൽ നിന്നും പണമേ വാങ്ങുകയില്ലായിരുന്നു ആയി .”ഏങ്ങൽ നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു . “വീട്ടിൽ മുഴുപട്ടിണിയാണ് . കുട്ടിക്ക് ഒരു ചായ മാത്രമാണ് ഇന്ന് കൊടുത്തത്, ഉച്ചക്ക് ഒരു പഴവും.”
അവിടെ നിന്നിറങ്ങി ബസ് സ്റ്റോപ്പില്ലെക് നടന്ന അമ്മയെ , പൂമുഖത്തെ കമ്പിയായികളിൽ ഞാനിനിന്നു രുഗ്മണി നോക്കി. അവസാനം അവളുടെ അമ്മ ഒരു പച്ചപ്പൊട്ടായി അകലെ മറ്റുനിറങ്ങളിൽ അലിഞ്ഞു ചേർന്നപ്പോൾ അവൾ തിരിഞ്ഞു പുതിയ അമ്മയെ നോക്കി. ഇടത്തേ ഉള്ളംകൈയിൽ വച്ച് പുകയിലയും ചുണ്ണാമ്പും ഞരടുകയായിരുന്നു ആയി . അകത്തു നിന്നും വന്ന മെലിഞ്ഞ പെൺകുട്ടി ഇമകൾ വെട്ടിച്ചു കൊണ്ട് രുഗ്മണിയെ നോക്കി ചിരിച്ചു. നീലപ്പാവാടയും കീറിത്തുടങ്ങിയ ബ്ലൗസ്‌മായിരുന്നു അവളുടെ വേഷം. വളകൾ അവളുടെ കൈത്തണ്ടുകളിൽ ഉറഞ്ഞുകിടക്കുന്ന പ്രതീതി ജനിപ്പിച്ചു .”ഇതിൽ ഏതെങ്കിലും നിനക്ക് വേണോ ?” മെലിഞ്ഞ ആ പെൺകുട്ടി ചോദിച്ചു “നൈലോൺ വളയാണ്. പ്ലാസ്റ്റിക്കല്ല. കഴിഞ്ഞ മാസം എനിക്ക് ആയി വാങ്ങിത്തന്നതാണ്.”
“ഇവിടുത്തെ രീതിയെലാം നീ രുഗ്മണിക് പറഞ്ഞു കൊടുക്ക് “.ആയി സീതയോടു പറഞ്ഞു. “സീതാ, നിന്നെക്കാൾ രണ്ടു വയസിനു ഇളപ്പമാണ് രുഗ്മണി. ” ആയി കൂട്ടിച്ചേർത്തു.
രുഗ്മണിയുടെ കൈത്തണ്ടയിൽ സീതാ പിടിച്ചുകൊണ്ടു പറഞ്ഞു. “വേണമെങ്കിൽ നിനക്ക് എന്റെ വള തരാം.”അവളുടെ കൈകൾ സീതാ കണ്ണുകൊണ്ട് പരിശോദിച്ചു. എന്നിട്ടവൾ ചിരിച്ചുകൊണ്ട് അത്ഭുതംകൂറി “ഓ, വയസ്സിലും കവിഞ്ഞ വളർച്ചയുണ്ടല്ലോ നിന്റെ ശരീരതിഞ്ഞു.” സീതയുടെ വിളറിയ കൈകളേക്കാൾ കോഴിപ്പുള്ളതായിരുന്നു രുഗ്മണിയുടെ കൈകൾ.
“എന്റെ കറുത്ത നിറത്തിനു ഓറഞ്ച് വളകൾ ചേരില്ല “.രുഗ്മണി മറുപടി പറഞ്ഞു. അതിനു നീ കറുത്ത അല്ലല്ലോ ?”ആയി ഇടക്ക് കയറി പറഞ്ഞു. ‘വെയിലത്തു സ്കൂളിൽ നീ നടന്നാലേ പോവുന്നത് . അതുകൊണ്ടാണ് നിന്റെ തൊലിക്ക് ഈ കരുവാളിപ്പ്. ഒരു മാസം കൊണ്ട് മോളെ നിന്റെ നിറമെല്ലാം ഞങ്ങൾ മാറ്റിയെടുക്കും’…തുടരും
Comments:
No comments!
Please sign up or log in to post a comment!