ഭദ്ര നോവല്‍ (ഹൊറർ)

ശക്തമായ മഴതോർന്ന് ശാന്തമായ അന്തരീക്ഷം. തൈക്കാട്ടുമനയിലെ മച്ചിനുമുകളിലെ ബാൽകണിയിലിരുന്നു പഴയ പുസ്തകങ്ങൾ വായിക്കുകയായിരുന്നു സാവിത്രി തമ്പുരാട്ടി.

വടക്ക് നിന്ന് ഈറൻകാറ്റ് അകത്തേക്ക് ഒരു വിരുന്നുകാരനെപോലെ കടന്നുവന്ന് അവരുടെ മുടിയിഴകളെ തലോടികൊണ്ടേയിരുന്നു,

ആർദ്രമായ ആ ഇളംകാറ്റിൽ തമ്പുരാട്ടിയുടെ മുടിയിഴകൾ പാറിനടന്നു. അവ മെല്ലെ ഇടതുകൈകൊണ്ട് ചെവിയോട് ചേർത്ത് ഒതുക്കിവച്ച് വായനയിൽ മുഴുകിയിരിക്കുകയായിരുന്നു തമ്പുരാട്ടി.

പെട്ടന്നൊരു കൈ പിന്നിലൂടെവന്ന് ബാൽക്കണിയിലിരിക്കുന്ന തമ്പുരാട്ടിയെ താഴേക്ക് തള്ളിയിട്ടു, കൈയിൽ നിന്നും പുസ്തകങ്ങൾ ചിന്നിച്ചിതറി. ആ വീഴ്ചയിൽ തമ്പുരാട്ടിയെന്ന് തിരിഞ്ഞു നോക്കി..

അജ്ഞനം വാൽനീട്ടിയെഴുതിയ കണ്ണുകൾ. നെറ്റിയിൽ കുങ്കുമംചാർത്തി വർണ്ണാലങ്കാരമാക്കിയ അവളുടെ മുഖം കണ്ടപ്പോൾ സാവിത്രിതമ്പുരാട്ടി ഭയത്തോടെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റ് വിളിച്ചു,

“ഭദ്രേ….”

എഴുന്നേറ്റിരുന്ന തമ്പുരാട്ടി തന്റെ ചുറ്റിലും നോക്കി. റൂമിലാകെ നിലാവെളിച്ചം പരന്നു കിടന്നു.

ഇല്ല ആരുമില്ലേ,,

“അമ്മേ, ദേവി..സ്വപ്നമായിരുന്നോ.? വല്ലാതെ പേടിച്ചിരിക്കിണു ഞാൻ..!”

ചുമരിൽ തൂക്കിയിട്ട ദുർഗ്ഗദേവിയുടെ പടത്തിന് നേരെ നോക്കിക്കൊണ്ട് തമ്പുരാട്ടി സ്വയംപറഞ്ഞു.

ജാലകത്തിനരികിലെ മേശപ്പുറത്ത് വച്ച മൺകൂജയിൽനിന്ന് വെള്ളം ഗ്ലാസ്സിലേക്കെടുത്ത് മതിയാവോളം തമ്പുരാട്ടി കുടിച്ചു. ദീർഘശ്വാസമെടുത്ത് വീണ്ടും കിടക്കാൻ വേണ്ടി ചെന്നു, അപ്പോഴാണ് കിഴെക്കെഭാഗത്തെ നാഗക്കാവിനടുത്ത് ഒരാൾപെരുമാറ്റം കണ്ടത് , കാവിലേക്ക് സൂക്ഷിച്ചുനോക്കിയ സാവിത്രി തമ്പുരാട്ടി ഞെട്ടി.

“ങേ…, ചാരു.. ഈനേരത്ത് ഈ കുട്ട്യേന്താ അവിടെ… പരിചയല്ല്യാത്ത സ്ഥലാണല്ലോ ദേവീ…”

സാവിത്രിതമ്പുരാട്ടി കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ മുറ്റത്തേക്കിറങ്ങിചെന്നു

പൗർണമിയായത്കൊണ്ട് പതിവിലും കൂടുതൽ നിലാവെളിച്ചമായിരുന്നു അന്ന്.

ഇളം കാറ്റിൽ പാലപ്പൂവിന്റെയും അരളിയുടെയും രൂക്ഷഗന്ധം ചുറ്റിലുംപരന്നുകൊണ്ടിരുന്നു, തമ്പുരാട്ടി നാഗക്കാവ് ലക്ഷ്യമാക്കി നടന്നു.

പ്രകൃതിയുടെ ഭാവമാറ്റം അവളിൽ ചെറിയ ഭീതിപടർത്തി കാറ്റിന്റെ വേഗത കൂടി, ഭ്രാന്ത്പിടിച്ച നായ്ക്കളുടെ കുര നാലുഭാഗത്തും അലയടിച്ചുകൊണ്ടിരുന്നു, ചീവീടിന്റെ കനത്ത ശബ്ദം സാവിത്രിതമ്പുരാട്ടിയുടെ ചെവിയിലെ കർണപടം പൊട്ടിച്ചു അകത്തേക്ക് കടന്നു.. അവർ തന്റെ കൈകൾകൊണ്ട് രണ്ടു ചെവിയും പൊത്തിപ്പിടിച്ചു, കാറ്റിൽ ഉലഞ്ഞാടിയ ഏഴിലം പാലയുടെ ഒരുകൊമ്പോടിഞ്ഞു അവർക്ക് സമാന്തരമായി വീണു.



രണ്ടടി പിന്നിലേക്ക് വച്ച് തമ്പുരാട്ടി ഒന്ന് നിന്നു, ഓടിഞ്ഞുവീണ പാലായുടെ ഇടയിൽ നിന്ന് ഒരു കറുത്തപൂച്ച തമ്പുരാട്ടിയെത്തന്നെ നോക്കിനിന്നു.അവയുടെ കണ്ണുകൾ നീല നിറത്തിലുള്ളകല്ലുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

മുന്നിൽ നിൽക്കുന്നത് തന്റെ മകന്റെ ഭാര്യയാണെന്നറിയാവുന്നത് കൊണ്ട്തന്നെ ഭയം പുറത്ത് കാണിക്കാതെ നിന്നുവെങ്കിലും, ഉള്ളിൽ ഭയം കിടന്ന് താണ്ഡവമാടി , ഉപയോഗശൂന്യമായി ചിതലരിച്ചുകിടക്കുന്ന കാവിനടുത്തുവച്ച് തമ്പുരാട്ടി ചാരുവിനെ വിളിച്ചു.

“മോളെ, ചാരൂ…. ഈ രാത്രിയിൽ നിനക്കെന്താ ഇവിടെ പണി..ഇവിടെ വര്യ, നല്ല മഴവരുന്ന്ണ്ട്..

വിളികേൾക്കാത്ത ഭാവം നടിച്ച ചാരുവിനെ തമ്പുരാട്ടി വീണ്ടു വിളിച്ചു..

പെട്ടന്ന് പിന്നിൽ ആരോ തന്റെ തോളിൽ പിടിച്ചിരിക്കുന്നതയ് തമ്പുരാട്ടിക്ക് തോന്നിയത്, തിരിഞ്ഞുനോക്കിയ തമ്പുരാട്ടി അലറി വിളിച്ചു. പക്ഷേ ശബ്ദം പുറത്ത് വന്നില്ല. ചുറ്റിലും കോട വന്ന്കെട്ടിയിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ തമ്പുരാട്ടി ആ രൂപത്തെ തിരിച്ചറിഞ്ഞു.

ചുവന്ന പട്ടുപാവടയണിഞ്ഞ്, നെറ്റിയിൽ വട്ടനെ കുംങ്കുമമണിഞ്ഞ്, മുട്ടോളമെത്തിനിൽക്കുന്ന കേശം മുഴുവനും അഴിച്ചിട്ട്, വലതുകൈയിൽ ചുവപ്പും കറുപ്പും ചരടുകൾകെട്ടി, കഴുത്തിൽ ചരടിൽ കോർത്ത രുദ്രാക്ഷവും അതിന്റെകൂടെ മന്ത്രങ്ങളാൽ ജപിച്ച് കെട്ടിയ ഏലസുമായി,

‘ഭദ്ര…’

ഭദ്രയെ കണ്ടയുടൻ സാവിത്രി തമ്പുരാട്ടി തിരിഞ്ഞ് ചാരുവിനെ നോക്കി. പക്ഷേ അങ്ങനെയൊരു രൂപം അവിടെയില്ലായിരുന്നു.

വീണ്ടും തമ്പുരാട്ടി ഭദ്രയെ നോക്കി. വളരെ അടുത്ത്, തന്റെ മൂക്കിന്റെ തൊട്ടടുത്ത് അവളെ കണ്ടതും തമ്പുരാട്ടിയുടെ കണ്ണുകൾ വികസിച്ചു.

കണ്ണിൽ നിന്നും അഗ്നി പടരുന്ന പ്രതികാരരൂപമായി നിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ തമ്പുരാട്ടി മോഹലാസ്യപ്പെട്ടുവീണു.

രാവിലെ മുറ്റമടിക്കാൻ വന്ന മനക്കലെ ദാസിപെണ്ണാണ് സാവിത്രി തമ്പുരാട്ടി കാവിനടുത്തുവച്ചു ബോധരഹിതയായി കിടക്കുന്നത് കണ്ടത്, ഉടൻതന്നെ വീട്ടിലെ കാരണവരെ വിവരം അറീച്ചു.

മനക്കലെ ദാസിപെണ്ണുങ്ങൾ വന്ന് തമ്പുരാട്ടിയെ പൊക്കിയെടുത്ത് തെക്കിനിയിലെ റൂമിൽകൊണ്ട് കിടത്തി,

തൈക്കാട്ട് മനയിലെ തലമൂത്ത സ്ത്രീയായ ഭാർഗവിതമ്പുരാട്ടിയാണ് സാവിത്രിയുടെ മുഖത്തേക്ക് തെളിനീരൊഴിച്ചു വിളിച്ചത്..

“സാവിത്രി…,സാവിത്രീ…

മുഖത്ത് തട്ടിക്കൊണ്ട് തമ്പുരാട്ടി വിളിച്ചു,,

“ഉം..”

സാവിത്രി അചലമിഴികൾ തുറക്കാതെ ഒന്ന് മൂളുക മാത്രമേ ചെയ്‌തോള്ളു.


സുബോധത്തിലേക്ക് അവർ പതിയെ വന്നു. കണ്ണുകൾ തുറന്ന ഉടനെ സാവിത്രി എന്തൊകണ്ട് ഭയന്നപോലെ ചുരുണ്ടുകിടന്നു.

“ന്താ കുട്ട്യേ ണ്ടായേ..” ഭാർഗവി തമ്പുരാട്ടി നെറുകയിൽ തലോടികൊണ്ട് ചോദിച്ചു

“അമ്മേ… ഞാൻ കണ്ടു ഭദ്രയെ…”

ഭാർഗവി തമ്പുരാട്ടിയുടെ മുഖത്ത് ഭീതി പടർന്നു.

“ന്താ കുട്ട്യേ ഈ പറയണേ.. ഭദ്രയെ കണ്ടൂന്നോ, ഇല്യാ ഞാൻ വിശ്വസിക്കില്ല്യ…

“ഞാൻ .., ഞാൻ കണ്ടു..! സത്യാ പറയണേ… വിശ്വസിക്കാ..

ചാരുനെ വിളിക്കാൻ വേണ്ടിപോയതഞാൻ..”

“എന്നെയോ…ആ കാവിനടുത്തോ അമ്മക്ക് വട്ടാ…”

ഇടയിൽ കയറി ചാരുലത പറഞ്ഞു.

“അല്ല നിന്നെ ഞാൻ കണ്ടതാ.. ഹരിയെവിടെ അവനു മനസിലാകും”

“ഇപ്പൊ വരും…വല്യബ്രാനെ വിളിക്കാൻ പോയതാ..” വെള്ളവുംപിടിച്ചു നിൽക്കുന്ന ദാസിപ്പെണ്ണ് പറഞ്ഞു

“അമ്മ റെസ്റ്റ് എടുക്കൂ..മുത്തശ്ശി വാ… ചാരു ഭർഗവിതമ്പുരാട്ടിയേം കൊണ്ട് ഉമ്മറത്തേക്ക് നടന്നു..

സാവിത്രിയുടെ മകൻ ഹരീന്ദ്രൻ വേളികഴിച്ച ചാരുലത എഴുത്തുകാരിയും,അതിലുപരി നല്ലൊരു പാട്ടുകാരിയുംകൂടെയായിരുന്നു,

നിവർന്നിരിക്കുന്ന കസേരയിൽ ഭാർഗവിതമ്പുരാട്ടി ഇരിപ്പുറപ്പിച്ചു

“ആരാ മുത്തശ്ശി ഭദ്ര.. ” നിലത്തിരുന്നുകൊണ്ടു ചാരു ചോദിച്ചു

“ഭദ്ര”

ആ പേര് കേട്ടപ്പോൾ ഭാർഗവിതമ്പുരാട്ടി നെറ്റിയൊന്ന് ചുളിച്ചു.

“ഭദ്ര…അവളീ മനക്കലെ വിളക്കായിരുന്നു പത്തുപതിനഞ്ച് വർഷങ്ങൾക്ക് മുൻപ്..

“എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..” “എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..?” ആകാംക്ഷയോടെ ചാരു ചോദിച്ചു.. കാവിലേക്ക് നോക്കിയിരുന്നുകൊണ്ട് ഭാർഗവിതമ്പുരാട്ടി പറഞ്ഞു “ഭദ്ര…. ഓള് ജനിച്ച് നാഴിക കടക്കുംമുൻപേ അമ്മ മരിച്ചു , തള്ളയെ കൊന്നവൾ ന്ന പേരുദോഷമായിട്ട് മനക്കലൊരധികപറ്റായി വളർന്നു.. ഭാർഗവി തമ്പുരാട്ടി കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും കാറ്റിൽ മുറ്റത്തെ പൊടിപടലങ്ങളും, കൊഴിഞ്ഞുവീണ കരിയിലകളും, ഉമ്മറത്തേക്ക് പാറിവന്നു.. നാഗക്കാവിലെ നാഗങ്ങൾ മൺപുറ്റിൽ നിന്നും പുറത്തിറങ്ങി കാവിനോട് ചാരി ഫണമുയർത്തിനിന്നു. മുത്തശ്ശി തുടർന്നു… “ചില ആണ്ടിൽ കർക്കടകമാസത്തിലെ ആയില്ല്യം നാളെത്തുമ്പോഴേക്കും മനക്കൽ ഒരു മരണം..! അത് നിശ്ചയാ. ഭദ്ര ജനിച്ച് കർക്കിടകം എത്തിയതോടെ ആ വർഷം കാലംചെയ്തത് ഓൾടെ അച്ഛനാ,കാവിൽ വച്ച്,നഗത്തിന്റെ കടിയേറ്റ്.” “ന്നിട്ട് .” ചാരുവിന് ആകാംക്ഷയായി… “മണ്ണിൽ കാലെടുത്ത് വച്ചപ്പോഴേക്കും തള്ളപോയി, ദാ ഇപ്പ തന്തേം.. നല്ല അസ്സല് ജന്മം.
’ മനക്കലെ മാറ്റ് സന്താനങ്ങളുംകൂടെ ഓളെ എപ്പോഴും അതും പറഞ്ഞു വിഷമിപ്പിക്കും. പിന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഓരോരുത്തരായി കാലം ചെയ്തുപോയി… അതൊരു ശാപമാണെന്ന് പിന്നീട് മനക്കല് അഷ്ട്ടമംഗല്ല്യ പ്രശനംവച്ചപ്പഴാ മനസിലായേ…” “എന്തുശാപം..” ചാരു നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു” “കാവിൽ വച്ച് അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു അതിന് സാക്ഷ്യം വഹിച്ച കാവിലെനാഗത്തെ ആരോ കാവിൽ വച്ച്തന്നെ തല്ലിക്കൊന്നത്രേ…” “യ്യോ.. ന്നിട്ട്…” ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു. തമ്പുരാട്ടി തുടർന്നു. “ആ പാപത്തിന്റെ ശമനത്തിന് വേണ്ടി അഷ്ട്ടമംഗല്യ പ്രശ്നം വച്ച പണിക്കർ ഒരു പരിഹാരം പറഞ്ഞു” “ന്താ ആ പരിഹാരം” ചാരു മുത്തശ്ശിയുടെ ചുളിഞ്ഞ കൈകയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. “ഒരു കന്യകയെ വേണത്രേ….” കിഴക്കേ ഭാഗത്തെ കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു. “ന്നുവച്ചൽ” ചാരുവിന് അറിയാനുള്ള ആകാംക്ഷയായി. “ചാരുമോളെ…മോളെ,ചെറിയമ്പ്രാട്ടി വിളിക്കിണു..” വെള്ളം നിറച്ച കൂജയും കൈയിൽപ്പിടിച്ചുകൊണ്ട് ദാസിപെണ്ണ് ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഹോ… ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം..മുത്തശ്ശി ഞാനിപ്പ വരാവേ.” അവൾ ഉമ്മറത്തിണ്ണയിൽ കഥകള്‍.കോം നിന്ന് മനസില്ലാമനസോടെഎഴുന്നേറ്റ് തെക്കിനിയോട് ചേർന്ന സാവിത്രിയുടെ മുറിയിലേക്ക് ചെന്നു. ശ്രീ വിഷ്ണു സഹസ്രനാമം ജപിച്ചു കിടക്കുകയായിരുന്നു തമ്പുരാട്ടി “അമ്മേ…” അവൾ മൃദുവായി തമ്പുരാട്ടിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു. ഒരു ഞെട്ടലോടെയായിരുന്നു തമ്പുരാട്ടി വിളികേട്ടത്. “നീയ്യാ.ഞാൻ പേടിച്ചുപോയി.. ” “ന്താമ്മേ .. ന്താ കണ്ടത് കാവിൽവച്ച്..” അമ്മയുടെ കൈയ്യിൽനിന്നും ഭദ്രയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി അവൾ ചോദിച്ചു. “ചെറിയമ്പ്രാട്ടി, വല്ല്യമ്പ്രാൻ വന്നിരിക്ക്ണ്. അകത്തേക്ക് വരവോ ന്ന്.” സാവിത്രിയുടെ മുറിക്കുള്ളിൽ കടക്കാതെ ദാസിപ്പെണ്ണ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു. “ഉം” സാവിത്രിതമ്പുരാട്ടി സമ്മതം മൂളി. ദാസിപ്പെണ് കോണിപ്പാടികൾ ഇറങ്ങി താഴേക്ക് പോയി. നിമിഷങ്ങൾക്കകം വലിയ തമ്പുരാനും ഹരിയുംകൂടെ മുറിയിലേക്ക് കടന്ന് വന്നു. അവരെ കണ്ടപ്പോൾ സാവിത്രിയുടെ മുഖം സംരക്ഷണം കിട്ടിയപ്പോലെ തിളങ്ങി. “ഇയ്യന്തിനാ അസമയത്ത് കാവിലേക്ക് പോയത് ന്റെ കുട്ട്യേ..? വലിയതമ്പുരാൻ രൗദ്രഭാവത്തിൽ ചോദിച്ചു ചാരുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുപറഞ്ഞു “ഇവളെ കണ്ടു ഞാൻ അവിടെ, നിക്ക് പെട്ടന്ന് പേടിയായി, ഒറ്റക്ക് ന്തിനാ ഓള് പോയത് ന്ന് നോക്കിതാ അപ്പഴാ അവിടെ,… അവിടെ ഭദ്ര.
.” വലിയതമ്പുരാൻ കൈകൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചു.എന്നിട്ട് അരയിൽ നിന്ന് കറുത്ത ചരട് എടുത്ത് മൂന്നായി മടക്കി. അവ ഉള്ളംകൈയിൽ വച്ച് കുറച്ച് ശുദ്ധജലം തെളിച്ചു ശുദ്ധിവരുത്തിയിട്ട് അതിലേക്കൊന്ന് നോക്കി. ചരട് നിർത്തി പിടിച്ച് സംഹാരരൂപനായ സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ച്, ഓം നമഃ ശിവയ ഓം നമഃ ശിവയ ഓം നമഃ ശിവയ എന്ന് മൂന്ന് തവണ ജപിച്ച് ആദ്യം ചരടിൽ ഒരു കെട്ട് കെട്ടി. പിന്നെ തന്റെ ഉപാസന മൂർത്തികളെയും കാവിലെ ദേവതകളെയും ധ്യാനിച്ചുകൊണ്ട് വീണ്ടും രണ്ട് കെട്ട് കെട്ടി. എന്നിട്ട് അത് സാവിത്രിയുടെ വലത്കൈയിൽ കെട്ടികൊടുത്തു, ചരട് കെട്ടുമ്പോഴും വലിയതമ്പുരാന്റെ അധരങ്ങളിൽ നിന്നും ശബ്ദമില്ലാതെ മന്ത്രങ്ങൾ പുറപ്പെടുന്നത് ചാരു ശ്രദ്ധിച്ചു. ഒന്നും മിണ്ടതെയാണ് വലിയതമ്പുരാൻ അവിടെനിന്നും ഇറങ്ങിപ്പോയത്. “എടി.. ഇങ്ങട് വന്നേ…” ഹരി ചാരുവിനെ ജാലകത്തിനരികിലേക്ക് വിളിച്ചു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ ഹരിയുടെ അടുത്തേക്ക് ചെന്നു. “ന്തേ…” ഹരിക്ക് സമാന്തരമായി അവൾ നിന്നു. “സത്യത്തിൽ നീ ഇന്നലെ അവിടെ പോയിരുന്നോ…?” “ദേ ഹരിയേട്ടാ, ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ..” ചാരു മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി. “അമ്മക്ക് ഭ്രാന്താ, മരിച്ചു വർഷങ്ങൾ കഴിഞ്ഞു, ഇന്നലെ നേരിട്ട് കണ്ടത്രേ… ആര് വിശ്വസിക്കുന്നു ഇതെല്ലാം.” ജാലകത്തിലൂടെ പുറത്തേകാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു. “ഞാൻ അച്ഛച്ഛനെ കൊണ്ടാക്കീട്ട് വരാ.. നീയമ്മയെ ഒന്ന് ശ്രദ്ധിക്കൂ…” പിന്തിരിഞ്ഞു അയാൾ നടന്നു. “ഞാനിവിടേതന്ന്യേണ്ട് ഹരിയേട്ടൻ പോയിവാ..”

പോകുന്ന പോക്കിൽ ഹരി അവളുടെ കവിളിൽ ഒന്ന് തലോടി. ഒരു നിമിഷം അവൾ കണ്ണുകളടച്ചു നിന്നു. ഹരി പോയി എന്ന് ഉറപ്പവരുത്തിയശേഷം ചാരു വേഗം കോണിപ്പാടികൾ ഇറങ്ങി ഉമ്മറത്തേക്ക്ചെന്നു. അപ്പോഴും ഭാർഗവിതമ്പുരാട്ടി നാഗക്കാവിലേക്ക്തന്നെ നോക്കിയിരിക്കുകയായിരുന്നു. “മുത്തശ്ശി….” ചാരു മുത്തശ്ശിയുടെ കവിളിൽ ഉമ്മവച്ചിട്ട് നിലത്ത്,തമ്പുരാട്ടിയുടെ വലതുഭാഗത്തിരുന്നു. “ബാക്കി പറഞ്ഞില്ല…” “എന്ത്…?” “കന്യകയെ…വേണം ന്ന് അഷ്ടമംഗല്ല്യപ്രശ്നത്തിൽ പറഞ്ഞില്ലേ…” “ന്റെ കുട്ട്യേ ഇയ്യത് വിട്ടില്ലേ…” “ഇല്ല്യല്ലോ… എനിക്ക് അറിയണം മുത്തശ്ശി.” ചാരു മുത്തശ്ശിയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “നാഗങ്ങൾക്ക് ദിവസവും വിളക്ക് വക്കാൻ ആയില്ല്യം നക്ഷത്രത്തിലൊരു കന്യകയെവേണത്രെ.. ന്നാ മനക്കല് അങ്ങനെയൊരു ജന്മം ജനിച്ചിട്ടില്ല്യ.! കോലോത്തെ അവസാന പെൺതരി ഭദ്രയാ പക്ഷേങ്കിൽ ഓൾടെ നാള് മകായിരുന്നു…” “ന്നിട്ട്.. ” ചാരുലത നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു. “ന്നിട്ടെന്താ നാള് കുറേ കഴിഞ്ഞു, ഭദ്ര വളർന്നു. ശെരിക്കും മനക്കലെയൊരു ദാസിപ്പെണ്ണിനെ പോലെയായിരുന്നു ഓളെ ഞങ്ങൾ കണ്ടിരുന്നത്.അക്കാര്യത്തിൽ നിക്ക് ഇപ്പഴും സങ്കടണ്ട്.ന്റെ കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല. വർഷങ്ങളോളം അടുപ്പിലെ കരിയും പുകയുംകൊണ്ട് ആ അടുക്കളപ്പുരയിൽ ഓൾടെ ജീവിതം തള്ളി നീക്കി…ഓളെപ്പോഴും പറയുവായിരുന്നു’ന്റെ ‘അമ്മ ണ്ടെങ്കിൽ നിക്ക് ഈ ഗതി വരില്ലായിരുന്നു’ ന്ന് വല്ലാത്ത നോവ ന്റെ കുട്ടി തന്നത്.” “പാവം ഭദ്ര…ലേ…” “ഉം…” ഭാർഗവിതമ്പുരാട്ടി ഒന്ന് മൂളുകമാത്രമേ ചെയ്‌തോള്ളു. “അല്ല മുത്തശ്ശി ഈ ഭദ്രേടെ കല്യാണം കഴിഞ്ഞതാണോ..? “ഇല്ല്യല്ലോ… ന്തേ… ” “ഏയ് ഒന്നുല്ല്യ…., ശരിക്കും ഭദ്ര ആരായിട്ടു വരും മുത്തശ്ശിടെ..? “അതിപ്പോ…. ന്റെ വല്യച്ഛന്റെ മകൾടെ മകന്റെ കുട്ടി.” “ന്നിട്ട്…എങ്ങനെ മരണപ്പെട്ടു..?” ചാരു വീണ്ടും ചോദിച്ചു. “നാഗക്കാവില് സ്ഥിരം വിളക്ക് വക്കുന്നത് ന്റെ ചേച്ചീടെ കുട്ട്യോള് ലക്ഷിമയും, പാർവതിയുമായിരുന്നു.ഒരീസം ലക്ഷ്മി പുറത്തായി പാർവതിയാണേൽ വീണിട്ട് കാല് ഓടിഞ്ഞിരിക്യായായിരുന്നു.കാവില് വിളക്ക് വക്കാൻ ഏട്ടൻ ഭദ്രയോട്പറഞ്ഞു. “ന്നിട്ടോ….?.” ചാരുവിന് ആകാംക്ഷയായി. “ഇത്ര വർഷായിട്ട് ആദ്യായിട്ടാ ന്റെകുട്ടി കാവിലേക്ക് വിളക്ക് കൊളുത്താൻ പോണെ, കൂട്ടിന് ഞാനും പോയി..” “ന്നിട്ട് ന്ത് ണ്ടായി..” ചാരു ചോദിച്ചു “അവിടെ കണ്ട കാഴ്‍ച്ച നിക്ക് മറക്കാൻ കഴിയിണില്ല്യ…” കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു. “ന്താ കണ്ടത്..” ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു. “ഓള് കാവിലേക്ക് കാലെടുത്തുവച്ചതും. മൺപുറ്റിൽ നിന്ന് നാഗങ്ങളെല്ലാം ഓൾടെനേരെ ഫണമുയർത്തി നിന്നു. ന്റെ നെഞ്ചോന്ന് കാളി.. ആദ്യായിട്ടാ അങ്ങനെയൊരു കാഴ്ച്ച കാൺണെ.. ഇന്നേ വരെ ണ്ടായിട്ടില്ല്യാ..”

“അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?” അത്ഭുതത്തോടെ ചാരു ചോദിച്ചു

“അങ്ങനെ ചോദിച്ചാൽ…?” ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.

“ന്നിട്ട് “

“ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്, ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.

ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു. ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു. തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി. അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി..”

“എന്താ തിരുമേനി പറഞ്ഞേ”

ചാരു ചെവിരണ്ടും കൂർപ്പിച്ചു

“ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു

‘ദാരാ… ഈ വിഡ്ഢിത്തം പുലമ്പിയെ… ഈ കുട്ടിടെ നാൾ ആയില്ല്യ… നല്ല അസ്സൽ ആയില്ല്യം… മകത്തിലേക്ക് കടന്നിട്ടില്ല്യാ.. നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ.. ദേവി ചൈതന്യം കാണ്ണ്ണ്ട്, നാഗായക്ഷിയുടെ കടാക്ഷവും.. ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത… ഉം പെട്ടന്നാകട്ടെ..’ ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട് കല്പിച്ചു.

തിരുമേനി കല്പിച്ചതും മനക്കലെ ദാസിപെണ്ണുങ്ങൾ ഓളെ കൂട്ടികൊണ്ടുവന്ന് തിരുമേനിക്ക് സമാന്തരമായി ഇരുത്തി. ആദ്യം കുങ്കുമം എടുത്ത് ഓളെ കൈകളിൽ കൊടുത്തു,എന്നിട്ട് തിരുമേനി ചൊല്ലികൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി.. പിന്നീട് മഞ്ഞൾപ്പൊടിയും കൊടുത്തു ഓൾടെ കൈകളിൽ… വീണ്ടും മന്ത്രങ്ങൾ ചൊല്ലി.

തിരിച്ചു വാങ്ങിയ കുങ്കുമവും, മഞ്ഞൾപ്പൊടിയും തിരുമേനി ഒരു തളികയിൽ വച്ചിട്ട് ഭദ്രയെ ഒന്ന് നോക്കി.. ആനന്ദം തിരുമേനിയുടെമുഖത്ത് ദർശിച്ച അച്ഛൻതമ്പുരാൻ കാരണം തിരക്കി.

“ന്തയിരിക്കും മുത്തശ്ശി കാരണം?” ചാരു ചോദിച്ചു.

” അന്ന് പറഞ്ഞ കന്യക…. മനക്കലെ വിളക്ക്.. നാഗകന്യകയുടെ ചൈതന്യമുള്ളവൾ ആയില്ല്യം… അതോള..”

“ങേ.. ആര്… ഭദ്രയോ…” ചാരുവിന്റെ കണ്ണുകൾ വട്ടംവച്ചു.

“ഉം,അതെ.”

“ന്നിട്ട്”

“അന്നുവരെ ഓൾക്ക് നേരെ ശകാരങ്ങളായി നിന്നോർ സ്നേഹംകൊണ്ട് പൊതിഞ്ഞു.. കീറിപ്പറിഞ്ഞ ഉടുപ്പെല്ലാം ഉപേക്ഷിച്ചു… പകരം പട്ടിൽ നെയ്ത പട്ടുപാവാടയണിഞ്ഞ് മനക്കലെ കന്യകയായി വാഴിച്ചു ഭദ്രയെ.

“ഭദ്രയെ കാണാൻ നല്ലഭംഗിണ്ടായിരുന്നു ല്ലേ മുത്തശ്ശി..” അൽപ്പം കുശുമ്പോടെയാണ് ചാരു ചോദിച്ചത്.

“അതെ,..നല്ല വെളുത്ത് പളുങ്കുപോലെയുള്ള ശരീരം, അഞ്ജനംകൊണ്ട് എപ്പോഴും വാൽകണ്ണെഴുതും. അധികം ഉയരല്ല്യാത്ത പ്രകൃതം, പട്ടുപാവാടയാണ് ഓൾക്ക് ഇഷ്ട്ടം.”

ചാരു ഓരോ വാക്കുകളും ശ്രദ്ധയോടെ ശ്രവിച്ചു, പ്രകൃതിയിലിരുന്നെവിടെയോ ഭദ്ര ഇതൊക്കെ കേൾക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി, അവൾ ചുറ്റിലും നോക്കി

“ഇല്ല പ്രകൃതിക്ക് ഒരുമാറ്റവുമില്ല ശാന്തം.”

പക്ഷെ കാവിലെ നാഗങ്ങൾ പാലമരത്തിന്റെ ചില്ലയിലൂടെയിഴയുന്നത് അവൾ കണ്ടു, ആൽമരത്തിലെ വവ്വാൽകൂട്ടങ്ങൾ കലപില ശബ്ദമുണ്ടാക്കി ചിലച്ചു.

“മുത്തശ്ശി..എങ്ങനെ മരണപ്പെട്ടു ഭദ്ര..?

ചാരു മുറുക്കാൻപെട്ടിയിൽ നിന്നും വെറ്റിലയും പുകയിലയും, നൂറും,അടക്കയും ചേർത്ത് കൂട്ടുണ്ടാക്കികൊണ്ടു ചോദിച്ചു.

“അന്നൊൾക്ക് ഇരുപത്തൊന്ന് വയസ്. ഒരിസം കാവിൽ വിളക്ക് വക്കാൻ പോയതാ… പിന്നെ ഞങ്ങൾ കണ്ടത് അർദ്ധനഗ്നയായി കൽപടവിൽ കിടക്കുന്ന ഭദ്രേനെണ്… ഒരുനോക്കെ കണ്ടോള്ളു.. പിന്നെ വയ്യ… ആ ദുരന്തത്തിന് ശേഷം സകല ഐശ്വര്യങ്ങളും നഷ്ട്ടപ്പെട്ടു. അസുഖങ്ങളും,മരണങ്ങളുമായി മനക്കല് .”

ദീർഘശ്വാസമെടുത്ത് ഭാർഗ്ഗവിതമ്പുരാട്ടി പറഞ്ഞുനിർത്തി.

“അപ്പൊ ഹരി നിന്നോടൊന്നും പറഞ്ഞിട്ടില്ല്യേ…”

“ഇല്ല്യാ…ഞാൻ ആദ്യയിട്ടാ…..”

ചാരു പറഞ്ഞുമുഴുവനാക്കുന്നതിന് മുൻപ് മുകളിലെ സാവിത്രിതമ്പുരാട്ടിയുടെ മുറിയിൽ നിന്ന് ഒരലർച്ചകേട്ടത്.

“അമ്മ” ചാരു ഒരുനിമിഷം ആലോചിച്ചു നിന്നു.

“അമ്മേ….” അവൾ അമ്മയെ നീട്ടിവിളിച്ച് ഉമ്മറത്തിണ്ണയിൽനിന്ന് എഴുന്നേറ്റ് തെക്കിനിക്കടുത്ത മുറിയിലേക്ക് ഓടി…”

“സാവിത്രി.. ന്താ അവിടെ….” ഭാർഗ്ഗവിതമ്പുരാട്ടിയും കൂടെ ചെന്നു.

അതിവേഗം കോണിപ്പടികൾ കയറിചെന്ന ചാരുലത കണ്ടത് ജാലകത്തിനടുത്ത് വച്ച മൺകൂജ താഴെവീണ് ഉടഞ്ഞിരിക്കുന്നകാഴ്ച്ചയാണ്.

പേടിച്ച് ചുരുണ്ടിരിക്കുന്ന സാവിത്രിതമ്പുരാട്ടിയെ അവൾ മാറോട് ചേർത്ത് പിടിച്ചു.

“ന്ത് പറ്റിയമ്മേ…”

“ദേ… ആ കൂജ… ആ കൂജ തനിയെ…തനിയെ നീങ്ങി താഴെ വീണു.. അതില് വെള്ളല്ല്യ… ദേ ഇപ്പ…അത് കണ്ടോ? അതില് വെള്ളം…”

“അമ്മക്ക് തോന്നിതാകും ഞാനൊന്ന് നോക്കട്ടെ” ചാരു കട്ടിലിൽ നിന്ന് എഴുന്നേറ്റു.

“വേണ്ടാ…” സാവിത്രി അവളുടെ കൈകൾ പിടിച്ചുവച്ചു

ചാരു വലംകൈകൊണ്ട് ആ ബന്ധനം വേർപ്പെടുത്തി.

ഉള്ളിൽ ഭയമുണ്ടെങ്കിലും പകലാണെന്നസത്യം അവൾ തിരിച്ചറിഞ്ഞു.

മെല്ലെ ചിന്നിചിതറിയ കൂജക്കരികിൽ അവൾ ഇരുന്നു.

നിലത്ത് വീണ കൂജയിലെ വെള്ളം പല ആകൃതിയിൽ പരന്നു. തളം കെട്ടിനിന്ന വെള്ളം പെട്ടന്ന് ഒഴുകാൻ തുടങ്ങി. ചാരു അതിനെ പിന്തുടർന്നു.. വെള്ളമൊഴുകി ചെന്ന്നിന്നത് പുറത്തേക്കുള്ള വാതിലിന്റെ അടുത്തായിരുന്നു.

ഇരുനിറത്തിലുള്ള ഒരു കാലിനെ അത് വലയം ചെയ്തു. ചാരു മുകളിലേക്ക് നോക്കി.

“നീയ്യോ… ന്താ ഇവിടെ…”

“ചെറിയമ്പ്രാട്ടി വെള്ളം വേണം ന്ന് പറഞ്ഞിരുന്നു അത്ടുക്കാൻ പോയതാ..”

വെള്ളംനിറച്ച മൺകൂജ കൈയിൽപ്പിടിച്ചുകൊണ്ട് മനക്കലെ ദാസിപെണ്ണ് പറഞ്ഞു.

“മോളെ… ഞാനാ ഒളോട് വെള്ളം കഴിഞ്ഞപ്പ കൊണ്ടരാൻ പറഞ്ഞേ…” ഭാർഗ്ഗവിതമ്പുരാട്ടിയുടെ മടിയിൽ കിടന്നുകൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

ചാരു വീണ്ടും ചിന്നിചിതറിയ കൂജക്കരികിൽ വന്നുനിന്നു ഒരുകൈ അരയിൽ കുത്തിപിടിച്ചുകൊണ്ടു സ്വയം ചോദിച്ചു

“ദിപ്പങ്ങന്യാ താഴേക്ക് വീണേ.. ‘അമ്മ പറഞ്ഞപ്രകാരം വെള്ളം ശകലം പോലുംണ്ടായിരുന്നില്ല്യ… പിന്നെ ഇപ്പ ങ്ങനെ ഇത്രേം വെള്ളം…”

ചാരുവിനെ മനസിൽ ചോദ്യങ്ങളുയർന്നു

അവൾ ചുറ്റിലും നോക്കി, അസ്വാഭാവികമായ ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞില്ല.

അടഞ്ഞു കിടക്കുന്ന ജാലകത്തിനടുത്തേക്ക് വന്ന് ഒരുപൊളിതുറന്നു. വെളിച്ചം ആ മുറിയിലേക്ക് അടിച്ചുകയറി ഒരുനിമിഷം അവൾ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചു,എന്നിട്ട് പതിയെ തുറന്നു, വെളിച്ചം വിട്ടുപോയിട്ടില്ല ജാലകത്തിലൂടെ ചാരു സൂക്ഷിച്ചുനോക്കി, കാട്ടുവള്ളികളാൽ പടർന്ന് കാട്മൂടിക്കിടക്കുന്ന നാഗക്കാവായിരുന്നു. അവൾക്ക് സമാന്തരമായി കണ്ടത്.

പുറത്ത് ശാന്തമായ അന്തരീക്ഷം, മനക്കലെ കോഴികൾ അങ്ങോട്ടുമിങ്ങോട്ടും കൊക്കിപ്പറിനടക്കുനുണ്ട്.

അവളുടെ അജ്ഞനമെഴുതിയ കണ്ണുകൾ വീണ്ടും നാഗക്കാവിലേക്ക് തിരിഞ്ഞു.

അപ്രതീക്ഷിതമായി വലിയ ശബ്ദത്തോട്കൂടി തുറന്നിട്ട ജാലകപ്പൊളി വന്നടഞ്ഞു.

“അമ്മേ…” ഭയത്തോടെ ചാരു രണ്ടടി പിന്നിലേക്ക് വലിഞ്ഞുകൊണ്ട് വിളിച്ചു.

“ന്റെ കുട്ട്യേ…. ന്താ ദ്..” ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“ഒന്നൂല്യ മുത്തശ്ശി..കാറ്റിന് അടഞ്ഞതാ..” അടഞ്ഞ ജാലകപ്പൊളി അവൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ചാരുവിന് അടഞ്ഞ പൊളി തുറക്കാൻ കഴിഞ്ഞില്ല. ശ്രമം പരാജയപ്പെട്ടപ്പോൾ കാവിലെ നാഗങ്ങളെ മനസിൽ ധ്യാനിച്ചു.

“ഓം നാഗ നാഗ, നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ നാഗാ നാഗരാജാ നാഗയക്ഷ നമോസ്തുതേ.”

സർവ്വശക്തിയുമെടുത്ത് ചാരു കാറ്റിൽ അടഞ്ഞുകിടന്ന ആ ജാലകപ്പൊളി തുറന്ന് കാവിലേക്ക് നോക്കി.

ആൽമരത്തിന്റെ വേരുകളും,വള്ളികളും പടർന്ന് പന്തലിച്ചു നിൽക്കുന്ന നാഗക്കാവിൽ ഒരു സ്ത്രീരൂപം അവൾ കണ്ടു.

പെട്ടന്ന് തന്നെ ആ രൂപം ആൽമരത്തിന്റെ ഇടയിലേക്ക് മറഞ്ഞു.

ആരാണെന്നറിയാൻ ചാരു തിരിഞ്ഞ് കാവിലേക്കോടി..

“ങ്ങടാ കുട്ട്യേ.. ത്ര ധൃതിയിൽ…”

ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“ദേ പ്പ വരാ മുത്തശ്ശി…”

തിരിഞ്ഞുനോക്കാതെ അവൾ കോണിപ്പടികൾ ഇറങ്ങി ഉമ്മറത്ത് കിതച്ചുകൊണ്ട് വന്നുനിന്നു.

നശിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന, നാഗരാജവും, നാഗയക്ഷിയും, മുഖ്യപ്രതിഷ്ഠയായി പൂജിച്ചിരുന്ന ആ കാവിലേക്ക് അവൾ തെക്കിനിയോട് ചരിയുള്ള മുറിയിൽ നിന്ന്കണ്ട ആ സ്ത്രീരൂപം ആരാണെന്നറിയാൻ ആകാംക്ഷയായി. ഉമ്മറത്തനിന്ന് മുറ്റത്തെക്കിറങ്ങിയപ്പോൾ ആരോ തന്നെ തടയുന്നത് പോലെ തോന്നി. വല്യച്ഛൻ കൈയിൽ കെട്ടികൊടുത്ത രക്ഷയിലേക്കൊന്നു നോക്കികൊണ്ട് അവൾ പതിയെ കാവിലേക്ക് നടന്നു. ഭയം അവളെ വേട്ടയാടിതുടങ്ങിയിരുന്നു… ചാരു ചുറ്റിലും നോക്കി എങ്ങും ആരുമില്ല…! അവൾ നാഗക്കാവിനെ ലക്ഷ്യമാക്കിനടന്നു.

കാവിനോട് അടുത്തെത്തിയപ്പോൾ തന്റെ പിന്നിലാരോ വന്നുനിൽക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് തിരിഞ്ഞുനോക്കി,

വെള്ളതോർത്തുമുണ്ടുടുത്ത്,പൂണൂൽ ധരിച്ച് കൈയിൽ എണ്ണയും,തിരിയും പിടിച്ച് നെറ്റിയിൽ ചന്ദനക്കുറിവരച്ച ഒരു ശാന്തിക്കാരൻ യുവാവായിരുന്നു തന്റെ പിന്നിലെന്ന് മനസിലാക്കൻ ചാരുവിന് ഒറ്റ നോട്ടംതന്നെ ധാരാളമായിരുന്നു..

“ന്താ കുട്ട്യേ ഇവിടെ…! അറില്ല്യേ..,! സ്ത്രീജനങ്ങളാരും ങ്ങട് കടക്കാൻ പാടില്ല്യാന്ന്.. മനക്കല് പുതുതായി വന്നതാണോ..? അല്ല മുൻപ് കണ്ടിട്ടില്ല്യ..അതാ ചോദിച്ചേ..?”

“ഉം…അതെ “

മറുപടി പറഞ്ഞ് ചാരു കാവിലേക്ക് തന്നെ തിരിന്നു നടന്നു.

“കുട്ടിഒന്ന് നിൽക്കാ.” വലത് കൈ ഉയർത്തിക്കൊണ്ട് ശാന്തിക്കാരൻ വിളിച്ചു.

തിരിഞ്ഞുനോക്കാതെ ചാരു നിന്നു.

“പറഞ്ഞത് കേട്ടില്ല്യാ ന്നുണ്ടോ.? നാഗക്കാവിനുള്ളിലേക്ക് സ്ത്രീകളാരെങ്കിലും കടന്നാൽ… അവിടെ സ്ത്രീസ്പർശം ണ്ടായാൽ അനർത്ഥം,അത് നിശ്ചയ..”

കേട്ടപാതി ചാരു തിരിഞ്ഞുനോക്കി

“തിരുമേനി ന്താ പറഞ്ഞു വന്നേ…” അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

“ദുർമരണം നടന്ന കാവായിത്., പത്തുപതിനാഞ്ചാണ്ടിന് മുൻപ് കാവിനുള്ളിൽ ദുർമരണപ്പെട്ട ഭദ്രേടെ ആത്മവിനെ ഇവിട്യാടക്കം ചെയ്തതെന്ന് കേട്ടിരിക്കിണു.”

“കൃഷ്ണാ….”

കുറച്ചുദൂരെനിന്നൊരാൾ അയ്യാളെ കൈനീട്ടി വിളിച്ചു.

“ദാ വരണു…” കൈകൊണ്ട് ആംഗ്യം കാണിച്ച് ശാന്തിക്കാരൻ വിളിച്ചുപറഞ്ഞു.

“മടങ്ങിപ്പോക്കോളൂ… ഉം…”

അത്രേം പറഞ്ഞു ശാന്തിക്കാരൻ തിരിഞ്ഞു നടന്നു.

അയ്യാളുടെ വാക്ക് വകവെക്കാതെ ചാരു വീണ്ടും നാഗക്കാവ് ലക്ഷ്യമാക്കി നടന്നു.

“ന്താ ഈകാട്ട്ണെ ന്റെ കുട്ട്യേ…”

പിന്നിൽനിന്ന് മുത്തശ്ശിയുടെ വിളികേട്ടവൾ നിന്നു.

“ഞാനിങ്ങാടാ വന്നേ ന്ന് മുത്തശ്ശിക്കെങ്ങന്യാ മനസിലയെ..” തിരിഞ്ഞു നിന്നവൾ ചോദിച്ചു.

“നിക്കറിയാ… നിന്റെ മനസിലെന്തോ കയറികൂടിയിരിക്കിണു..”

“ന്ത്… ഒന്നൂല്ല്യ… മുത്തശ്ശിക്ക് വെറുതെ തോന്ന്യേതാകും.”

“ഇങ്ങട് വര്യാ…. ഇവിടം അത്ര നല്ലതല്ല…”

“ഞാൻ വന്നോളാ മുത്തശ്ശി….,” ചാരു വാശിപിടിച്ചു.

“വരാൻ പറഞ്ഞ വര്യാ… ഈയിടെ ഇത്തിരി കുറുമ്പ് കൂടിയിരിക്കിണു..”

ഭാർഗ്ഗവിതമ്പുരാട്ടി ചാരുവിന്റെ കൈപിടിച്ചു തിരിഞ്ഞു നടന്നു..

തിരിഞ്ഞുനടക്കുമ്പോഴും അവൾ കാവിലേക്ക് ഇടക്കിടെ തിരിഞ്ഞുനോക്കികൊണ്ടേയിരുന്നു. എന്തോ രഹസ്യം ആ നാഗക്കാവിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

അജ്ഞാനമെഴുതിയ അവളുടെ മിഴികൾ അപ്പോഴും മുൻപ്കണ്ട ആ സ്ത്രീരൂപത്തെ തിരയുകയായിരുന്നു.

മുറിയിലെത്തിയ ചാരുലത കിഴക്ക്ഭാഗത്തെ ജാലകത്തിന്റെ ഒരുപൊളി തുറന്നിട്ടു. കാലങ്ങളായി അടഞ്ഞുകിടന്ന ജാലകത്തിന്റെ പൊളിതുറക്കാൻ അവൾ നന്നേകഷ്ട്ടപെട്ടു. വിജാകിരിയും മറ്റും തുരുമ്പുപിടിച്ച് ദ്രവിച്ചിരുന്നു.

ജാലകത്തിനോട്ചാരി അവൾ മരത്തിൽ പണിതീർത്ത ചെറിയ മേശയും,അതിനോടൊപ്പമുള്ള മരത്തിന്റെ കസേരയും വലിച്ചുനീക്കി, നനഞ്ഞ ശീലകൊണ്ട് തുടച്ചുവൃത്തിയാക്കി ദീർഘശ്വാസമെടുത്ത്‌ അവൾ വലിച്ചിട്ട കസേരയിലിരുന്നു. എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.

നാഗക്കാവിലേക്ക് നോക്കിയിരിക്കുന്ന ചാരുവിന്റെ തോളിൽ ഒരുകൈവന്നു സ്പർശിച്ചപ്പോൾ ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

“ഹോ… മുത്തശ്ശി…, പേടിപ്പിച്ചുകളഞ്ഞല്ലോ..” നെഞ്ചിൽ കൈവച്ച് ഹൃദയസ്പന്ദനത്തെ ആശ്വസിപ്പിച്ചുകൊണ്ട് ചാരു പറഞ്ഞു.

“മുത്തശ്ശിടെ കുട്ടിക്ക് ന്താ അറിയേണ്ടേ… ന്നോട് ചോദിക്കൂ.. നിക്ക് അറിയണെത് ഞാൻ പറഞെരാ…”

“നിക്കറിയണം ഭദ്ര ങ്ങനെ മരിച്ചു ന്ന്.”

“സത്യം നിക്കും അറിയില്ല്യാ… ” കാവിലേക്ക് നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു

“മാസത്തിലുള്ള പൂജമാത്രേയോള്ളൂ ഇപ്പകാവിൽ..അത് കഴിഞ്ഞാ ആരും പോവ്വാറില്ല്യ അങ്ങട്.. മഠത്തിൽ തിരുമേനി പ്രത്യേകം പറഞ്ഞിരിക്കിണു സ്ത്രീജനങ്ങൾ ആരുംതന്നെ കാവിലേക്ക് പ്രവേശിക്കരുതെന്ന്. അത് ഭദ്രയുടെ ശക്തി വർധിക്കുന്നതിന് കാരണമാവുംന്ന്. തിരുമേനിപറഞ്ഞ പറഞ്ഞതാ… കാലങ്ങൾകഴിഞ്ഞിട്ടും ഇപ്പഴും ഒരുമാറ്റവുല്ല്യതെ ആ വാക്കിനെ പാലിച്ചുപോണു.”

“അപ്പൊ.. ഭദ്രേടെ ആത്മാവ് ഇപ്പോഴും… ഇപ്പോഴുമുണ്ടോ…?”

“ഉം…. ദുർമരണമല്ലേ, ശാന്തികിട്ടില്ല്യ ആത്മാവിന്.”

“ഭദ്രേടെ ആത്മാവാണെന്നങ്ങനെ മനസിലായി.. ആരേലും കണ്ടോ..?”

ചാരുവിന്റെ മനസിൽ ചോദ്യങ്ങളുയർന്നു, അവ ഓരോന്നായി പുറത്തേക്ക് വന്നു.

“ഹരീടെ അച്ഛനോട് ചോദിക്കൂ.. അവന്റെ കീഴിലാ മഠത്തിൽതിരുമേനി വന്ന് കർമ്മങ്ങളൊക്കെ ചെയ്തത്.”

“ങേ…അച്ഛനോ…?” ചാരുവിന്റെ മുഖത്തുണ്ടായ അത്ഭുതപ്രവാഹം തമ്പുരാട്ടി ശ്രദ്ധിച്ചു.

“ന്റെകുട്ടി അവശ്യല്ല്യത്തകാര്യങ്ങളൊന്നും ആലോചിക്കേണ്ട, നാമം ജപിച്ച് ഇരുന്നോളൂ… കുറച്ചൂസം കൂടെയല്ലേയൊള്ളൂ..”

ചാരുവിനെ നെറുകയിൽ തലോടികൊണ്ട് മുത്തശ്ശി പറഞ്ഞു.

“ഉം അതെ, കുറച്ചുദിവസം, അതിനുള്ളിൽ അറിയണം ഭദ്ര എങ്ങനെ മരിച്ചു ന്ന്..” ചാരു മനസിൽ ഉറപ്പിച്ചു.

മേശയിൽ നിന്ന് വെള്ളപേപ്പറും, പേനയുമെടുത്ത് മുകളിൽ ഭദ്രയെന്നെഴുതി അടിവരയിട്ടുവച്ചു.

ഭദ്ര എങ്ങനെ മരണപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷ അവളെ അസ്വസ്ഥയാക്കികൊണ്ടേയിരുന്നു.

മനക്കലെ തലമൂത്തവരെയെല്ലാം അന്ന് വൈകുന്നേരം അവൾ ചെന്ന് കണ്ടു , പക്ഷേ ഭാർഗ്ഗവിതമ്പുരാട്ടി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അവരും പറഞ്ഞുകൊടുത്തത്.

അതിന് ശേഷം വളരെയധികം ദുഃഖത്തോടെയായിരുന്നു ചാരു മനക്കല് വന്നുകയറിയത്.

സന്ധ്യാനേരത്ത് ഉമ്മറത്തിണ്ണയിലിരിക്കുമ്പോഴാണ് നാഗക്കാവിൽ ഉറങ്ങിക്കിടക്കുന്നസത്യങ്ങൾ അവളുടെ അഞ്ജനമെഴുതിയ കണ്ണുകളെ മാടിവിളിച്ചത്. നാല്ഭാഗവും നോക്കി ആരുമില്ല, ചാരു പതിയെ എഴുന്നേറ്റ് നാഗക്കാവിലേക്ക് നടന്നു.

സൂര്യൻ മറഞ്ഞുതുടങ്ങി, ഇരുട്ട് വ്യാപിച്ചുകൊണ്ടിരുന്നു. കാവിന്റെ മുൻഭാഗത്തായ് അവൾ നിന്നു.

അവളുടെ കണ്ണുകൾ കല്പടവുകളിലേക്ക് പതിഞ്ഞു. അവ മഴകൊണ്ട് ക്ലാവ് പിടിച്ചിരിക്കുന്നു, അതിന് മുകളിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നുണ്ട്. ഇളം കാറ്റ് അവളെ പുൽകികൊണ്ട് സ്വാഗതം ചെയ്തു. അരളിയുടെയും, പാലപ്പൂവിന്റെയും ഗന്ധം ചുറ്റിലും പരന്നു. കാർമേഘങ്ങൾ വിണ്ണിനെ മറച്ചുപിടിച്ചു.

ചാരു പതിയെ കല്പടവുകളിൽചവിട്ടി കാവിലേക്ക് കയറാൻ തുടങ്ങി. കാവിലെ ചുറ്റുമതിലിൽ അവൾ വിരലുകളോടിച്ചു,

“ഇവിടെയാണോ ഭദ്ര മരിച്ചുകിടന്നത്..”

നാഗരാജാവും, നാഗയക്ഷിയും,നാഗകന്യകയും, കരിനാഗാവും,മണിനാഗവും എന്നുവേണ്ട ഒട്ടനവധി ശിലാവിഗ്രഹങ്ങൾവച്ച് പൂജിച്ച തറയടെ മുകളിലേക്ക് കയറാനുള്ള കല്പടവുകളിലേക്ക് നോക്കികൊണ്ടവൾ സ്വയം ചോദിച്ചു.

വർഷങ്ങൾ പഴക്കമുള്ള ചിരാത് ദ്രവിച്ചു മണ്ണിനോട് ചേർന്ന് കിടക്കുന്നു. പാതി നശിച്ച ശിലകൾ. എണ്ണക്കറപടർന്ന് ക്ലാവ് പിടിച്ച ദീപസ്തംഭം. കണ്ണിനെ കുളിർമ്മയെക്കുന്ന ഓരോ കാഴ്ചകളും അവൾ ഒപ്പിയെടുത്തു.

“എന്തായിരിക്കും കാരണം? ഇനി ആരോട് ചോദിക്കും”

ചിന്താകുലയായിനിൽക്കുന്ന അവളുടെ പിന്നിൽ നിന്നും ചമ്മലകൾ ഞെരിയുന്ന ശബ്ദം കേട്ടു. ഒരു നിമിഷം അവളവിടെ നിന്നു. പിന്നിലാരോ ഉണ്ടെന്നസത്യം തിരിച്ചറിഞ്ഞു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടി, പതിയെ തിരിഞ്ഞു നോക്കിയ ചാരു ആ കാഴ്ച്ചകണ്ട് പെട്ടന്നതന്നെ ഭയത്താൽ രണ്ടടി പിന്നിലൊട്ടു നിന്നു.

ചമ്മലകൾക്ക് മുകളിൽ സ്വർണ്ണനിറമുള്ള ഒരു സർപ്പം ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ച് ചാരുവിന് നേരെ നിന്നു.

കാറ്റിന്റെ കുസൃതി വികൃതിയായി മാറാൻ അധികനിമിഷം വേണ്ടിവന്നില്ല. ശക്തമായകാറ്റ് ആൽമരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഹരംകൊള്ളിച്ചു അവ കൂട്ടം കൂട്ടമായി പറന്നുയർന്നു.

കാവിലെ നാഗവിഗ്രഹങ്ങൾക്കുമുൻപിലർപ്പിച്ച മഞ്ഞൾപ്പൊടി വായുവിൽ പറന്നുയർന്നു. ഇതുവരെ കാണാത്ത കാഴ്ച്ചകൾ അവളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. പിന്തിരിഞ്ഞു ഓടിയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു. തണുത്ത സന്ധ്യയിലും അവളുടെ നെറ്റിയിൽ വിയർപ്പിന്റെ ജലകണികൾ ഉടലെടുത്തു. തന്റെ ധൈര്യമെല്ലാം ഒരുനിമിഷം ചോർന്നുപോയപോലെ തോന്നി.

സർപ്പം അവളുടെ അടുത്തേക്ക് ഫണമുയർത്തി ഇഴഞ്ഞു നീങ്ങി.

ചാരു പിന്നിലേക്ക് പിന്നിലേക്ക് കാൽച്ചുവടുകൾ വച്ചു. വൈകതെത്തന്നെ വേരോട് കൂടിയ വലിയ ആൽമരത്തിൽ തട്ടിനിന്നു.

മരണം തോട്ട് മുൻപിൽ..! എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു. കാവിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശാപവാക്കുകളാൽ അഭിഷേകം ചെയ്തു.

സർപ്പം ഫണമുയർത്തി അവൾക്ക് നേരെ അടുത്തു. അതിന്റെ കണ്ണിനിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു പ്രതികാരത്തിന്റെ രൂപത്തിൽ തന്നെ ഉന്മൂലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു ശക്തിയാണെന്ന്.

കഴുത്തിലണിഞ്ഞ, നാമജപമന്ത്രങ്ങളാൽ കറുത്തചരടിൽകോർത്ത ഏലസ് വലം കൈകകൊണ്ട് മുറുക്കെ പിടിച്ച് ചാരു കണ്ണുകളടച്ച് നാമം ജപിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത്‌ പരാമംബികാം”

പതിയെ അവൾ കണ്ണുതുറന്നു, പ്രകൃതിശാന്തമായിരിക്കുന്നു, ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കി സർപ്പം ഫണമുയർത്തി നിന്ന സ്ഥലത്തേക്ക് നോക്കി. പതിയെ അവൾ കണ്ണുതുറന്നു, പ്രകൃതിശാന്തമായിരിക്കുന്നു ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കിട്ട് സർപ്പം ഫണമുയർത്തിനിന്ന സ്ഥലത്തേക്ക് നോക്കി.

സർപ്പം അപ്രത്യക്ഷമായിരിക്കുന്നു.

“ഹോ..”

ചാരു ദീർഘശ്വാസമെടുത്ത്‌വിട്ടു എങ്കിലും ഭയം വിട്ടുപോയിരുന്നില്ല. എത്രയുംപെട്ടന്ന് തിരിച്ചുപോകണമെന്ന ചിന്തയോട്കൂടി ചാരു വേഗം നാഗക്കാവിൽനിന്ന് പുറത്ത് കടക്കാൻ തീരുമാനിച്ചു.

ഇരുട്ട് വീണുത്തുടങ്ങി,ചന്ദ്രന്റെ നിലാവെളിച്ചം കാവിലേക്കെത്തിനോക്കി.

“ഈശ്വരാ… ന്നെ പ്പ മനക്കല് തിരക്കുന്നുണ്ടാവൂല്ലോ..” അവൾ സ്വയം പറഞ്ഞു.

രാത്രിയുടെ ലാളനം ചാരുവിന്റെ മുടിയിഴകളെ തഴുകികൊണ്ടേയിരുന്നു ശരീരത്തിലുടനീളം കുളിര് കോരുന്നപോലെ അനുഭവപ്പെട്ട അവൾ കാവിലൂടെ പതിയെനടന്നു. കൊഴിഞ്ഞുവീണ ചമ്മലകളിൽ ചവിട്ടുമ്പോഴും ചാരു വളരെയധികം ശ്രദ്ധചെലുത്തിയിരുന്നു.

സന്ധ്യാനാമ്മങ്ങൾ അവളറിയാതെ നാവിൽനിന്നും പൊഴിയാൻതുടങ്ങി.

നാഗക്കാവിന് പുറത്തക്കടന്നതും ചാരു പിന്തിരിഞ്ഞു നോക്കി. താനാരെയാണോ തിരക്കിവന്നത് അവരിവിടേതന്നെയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

പക്ഷേ കാവിൽ സ്ത്രീ സ്പർശമുണ്ടായൽ സംഭവിക്കുന്ന അനർത്ഥത്തെക്കുറിച്ച് അവളോർത്തില്ല.

തിരിഞ്ഞുനടന്ന തന്നെ ആരോ പിന്തുടരുന്നുണ്ടെന്നു തോന്നിയ ചാരു ഉടനെകാവിലേക്ക് തിരിഞ്ഞുനോക്കി.

“ഇല്ല്യാ…ആരുല്ല്യാ….ചിലപ്പോ ന്റെ തോന്നലാവും.” മനസിന് ധൈര്യംകൊണ്ടുത്ത് അവൾ വീണ്ടും നടന്നു,

പിന്നിൽ ചമ്മലകൾ ഞെരിയുന്ന ശബ്ദം അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

“ണ്ട്..ആരോ ണ്ട് ന്റെ പിന്നിൽ..അമ്മേ ദേവീ… ആപത്തിൽനിന്നെന്നെ നീ രക്ഷിക്കണേ..”

കഴുത്തിൽ ജപിച്ചുകേട്ടിയ ഏലസ്സ് വലം കൈകൊണ്ട് മുറുക്കെപിടിച്ച് ചാരു ഒരുനിമിഷം നിന്നു. ചാരു നിശ്ചലമായപ്പോൾ ചമ്മലഞെരിയുന്ന ശബ്ദവും നിലച്ചു. അവൾ തിരിഞ്ഞുനോക്കി

മഴപെയ്ത് ക്ലാവ്പിടിച്ച് നാഗക്കാവിനോട്ചാരി പുറത്ത് കല്ല്‌കൊണ്ട് നിർമ്മിച്ച ദീപസ്തംഭത്തിൽ ഒരു തിരിനാളം തെളിഞ്ഞിരിക്കുന്നു.

ചാരു അത്ഭുതത്തോടെ നോക്കി

“ദാരാ കൊളുത്ത്യേ….” അവൾ ചുറ്റിലും നോക്കി നിലാവ് കാവിനെ വലയംചെയ്തത് തുടങ്ങി. ചീവീടിന്റെ ശബ്ദം പല തലങ്ങളിൽ നിന്നും ഒഴുകിയെത്തി. വൃശ്ചികമാസത്തിലെ ആർദ്രമായകാറ്റ് അവളുടെ ശരീരത്തെ വലിഞ്ഞുമുറുക്കാൻതുടങ്ങി.

പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പടർന്നു. ദീപസ്തംഭത്തിനുചുറ്റും കോടവന്നു നിറഞ്ഞു.

കാറ്റിന് വേഗതകൂടി, കാറ്റിനൊപ്പം അവളുടെ കേശഭാരവും നൃത്തമാടി. ഒരുകൈകൊണ്ട് അവളാമുടിയിഴകളെ ഒതുക്കിവച്ചു.

പെട്ടന്ന് ദൂരെ നിന്നൊരു കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയുംതോറും ആ ശബ്ദം അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.

ഭയം ചാരുവിന്റെയുള്ളിൽകിടന്ന് താണ്ഡവമാടി.

ഒരോനിമിഷം കഴിയുംതോറും കൊലുസിന്റെ ശബ്ദം കൂടിക്കൂടി വന്നു.

നാഗക്കാവിലെ ഏഴിലംപാലയുടെ താഴത്തെ ചില്ലയിലൊരു മൂങ്ങ അവളെ വീക്ഷിച്ചു കൊണ്ടിരുന്നുണ്ടായിരുന്നു ചുറ്റിലും നോക്കിക്കൊണ്ടിരുന്ന ചാരു പെട്ടന്നാണ് മൂങ്ങയെ ശ്രദ്ധിച്ചത്. വെട്ടിത്തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ നോക്കിയപ്പോൾ തന്നെ അവൾക്ക് അപകടം മനസിലായി.

“അമ്മേ,ദേവീ….,കാവിലമ്മേ…ന്നെ കൈവിടല്ലേ..” പ്രാർത്ഥനയോടൊപ്പം അവളുടെ നെറ്റിയിൽനിന്നും വിയർപ്പുറത്തുള്ളികൾ പൊഴിയാൻ തുടങ്ങി

കണ്ണുകളടച്ച് പ്രാർത്ഥിക്കുമ്പോൾ തന്റെ കാലിലെന്തോ ഇഴയുന്നപോലെ അവൾക്ക്തോന്നി. ചാരു കണ്ണ് തുറന്ന് താഴേക്ക് നോക്കി കറുത്തനിറമുള്ള ഒരു പൂച്ച. അതിന്റെ വണ്ണമുള്ള വാല്കൊണ്ട് അവളുടെ കാലിനെ തടവുന്നുണ്ടായിരുന്നു.

“അമ്മേ…” ഭയത്തോടെ അവൾ നീട്ടിവിളിച്ചു. എന്നിട്ട് പിന്നിലേക്ക് വലിഞ്ഞു പൂച്ച അവളെതന്നെ നോക്കിനിന്നു. നീലകലർന്ന മഞ്ഞനിറമുള്ള അതിന്റെ കണ്ണുകളിൽ തന്നെയുണ്ട്. ഭീകരമായ എന്തോ കാഴ്ച്ചക് സാക്ഷ്യം വഹിക്കാൻ വേണ്ടി വന്നതാണെന്ന്.

രണ്ടുംകൽപ്പിച്ച് തൊണ്ടയിൽ ഊറിവന്ന ഉമിനീർ ഇറക്കിക്കൊണ്ട്, അവൾ മനക്കലിലേക്ക്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ദീപസ്തംഭത്തിൽ തെളിഞ്ഞ തിരിനാളം അണഞ്ഞിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. അതിന് ചുറ്റും വ്യാപിച്ചുകിടന്നകോട ആർക്കോവേണ്ടി വഴിയൊരുക്കി. ദീപസ്തംഭത്തിന്റെ പിന്നിൽ നിന്നും ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

ഇനി തന്റെ തോന്നാലാണോ എന്നറിയാൻ അവൾ കൈകൾകൊണ്ട് കണ്ണൊന്ന് തിരുമ്മി, ധൈര്യം സംഭരിച്ച് വല്ല്യച്ഛൻ കെട്ടികൊടുത്ത വലതുകൈയിലെ രക്ഷ ഇടത് കൈകൊണ്ട് തടവി.

രക്ഷകെട്ടിക്കൊടുക്കുമ്പോൾ അന്ന് വല്ല്യച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുത്തു.

“ശ്രീ ദുർഗ്ഗദേവിയുടെ തിരുമുൻപിൽവച്ച് ഏഴുദിവസം വൃതാനുഷ്ഠാനത്തോടുകൂടി നാമജപ മന്ത്രങ്ങളാൽ പൂജിച്ചെടുത്ത രക്ഷയാണിത്, ദുഷ്ടശക്തികൾക്ക് നിന്നെ ഉപദ്രവിക്കാനോ,കീഴ്പെടുത്തുവനോ ഈ രക്ഷയുള്ളടത്തോളംകാലം കഴിയില്ല.”

ചാരു ധൈര്യം സംഭരിച്ച് ചോദിച്ചു.

“ആരാ… അത്…”

വെള്ളപട്ടുപാവടയണിഞ്ഞ് മുഖം വ്യക്തമല്ലാത്ത ഒരു സ്ത്രീരൂപം അവൾക്ക് സമാന്തരമായി ദീപസ്തംഭത്തിന് ചാരെ നിന്നു.

വീണ്ടും ഉച്ചത്തിൽ അവൾ ചോദിച്ചു

“കേട്ടില്ല്യാ ന്നുണ്ടോ..ആരാ അവിടെ..?”

കൊലുസിന്റെ കിലുക്കം മാത്രമായിരുന്നു അവൾക്ക് മറുപടി. പിന്നെ മുത്തുമണികൾ പൊഴിയുന്നപോലെയുള്ള ഒരു ചിരിയാണ് കേട്ടത്.

ചാരു പിന്നിലേക്ക് രണ്ടടിവച്ചുനിന്നു.

“നീ ആരെയാണോ തിരക്കിവന്നത് അവളാണ് ഞാൻ…” വീണ്ടും ആ സ്ത്രീരൂപം ആർത്തുച്ചിരിച്ചു…

ആ ശബ്ദം ചാരുവിന്റെ ചെവിയിലെ കർണ്ണപടത്തിൽ ചെന്നുപതിച്ചു.

“നിക്ക് മനസിലായില്ല്യാ ആരാന്ന്…”

ആ സ്ത്രീരൂപം അടുത്തേക്ക് വരുന്നതായി തോന്നിയ ചാരു ശ്രീ ദുർഗ്ഗദേവിയെ മനസിൽ ധ്യാനിച്ചു.

ശ്രീദുർഗ്ഗാദേവിയുട സാനിധ്യം അവളിൽ ചൊരിയുന്നുണ്ടെന്നു മനസ്സിലാക്കിയ ആ സ്ത്രീരൂപം അവളിൽ ഒരുനിശ്ചിത അകലംപാലിച്ച് നിന്നു. നിലാവ് ഭൂമിയിൽ നിന്ന് പിൻവാങ്ങി. ചന്ദ്രനെ ദുഷ്ട്ടശക്തികൾ ആവരണം ചെയ്തിരിക്കുന്നു . ചുറ്റിലും അന്ധകാരം വ്യാപിച്ചു.

“നിനക്കാറിയാണോ ഞാനാരാന്ന്…? ഭദ്ര..” ഘോരമായ ശബ്ദത്തോട്കൂടിയ ഇടിയും മിന്നലും ഭൂമിയിൽ ഒരുമിച്ചുപതിച്ചു.

ഭദ്രയെന്ന്കേട്ടതും ചാരു ശ്വാസം പെട്ടന്ന് ഉള്ളിലേക്ക് വലിച്ചു.

മിന്നലിന്റെ പ്രകാശത്തിൽ ഭദ്രയുടെ മുഖം ചാരുവ്യക്തമായി കണ്ടു.

അഴിഞ്ഞു വീണ കേശം. അഞ്ജനം വാൽനീട്ടിയെഴുതി നെറ്റിയിൽ കുങ്കുമം കലർന്ന പൊട്ട്ചാലിച്ചിരിക്കുന്നു. വിടർന്ന കണ്ണുകളിൽ കഥകള്‍.കോം പ്രതികാരത്തിന്റെ അഗ്നിആളിക്കത്തുന്നു. എങ്കിലും അവളുടെയത്ര സൗന്ദര്യം ചിലപ്പോൾ ദേവലോകത്തെ രംഭക്കും,മേനകയ്ക്കും ഉണ്ടായിരിക്കില്ല. അത്രക്ക് സുന്ദരിയായിരുന്നു ഭദ്ര.

“മുത്തശ്ശി പറഞ്ഞ അതേരൂപം” ഒരുനിമിഷം ചാരു മുത്തശ്ശി പറഞ്ഞ വാക്കുകളെ ഓർത്തു.

അതുവരെ സംഭരിച്ച ധൈര്യമെല്ലാം ഭദ്രയെ കണ്ടപ്പോൾ ചോർന്നുപോയിരിക്കുന്നു.

ദുർഗ്ഗാദേവിയുടെ അനുഗ്രഹത്തിൽ വല്ല്യച്ഛൻ കെട്ടികൊടുത്ത രക്ഷക്ക് ധൈര്യംപകരാൻമാത്രം കഴിയുന്നില്ലന്ന സത്യം അവൾ തിരിച്ചറിഞ്ഞ നിമിഷം പിന്തിരിഞ്ഞോടി.

മനക്കലിൽ വന്ന്കയറിയ ചാരു ആരെയും കാണാത്തത് കൊണ്ട് എല്ലായിടവും തിരഞ്ഞു നോക്കി.. ഊട്ടുപുരയിൽനിന്ന് സാവിത്രിതമ്പുരാട്ടിയുടെയും, മുത്തശ്ശിയുടെയും സംസാരം കേട്ടാവൾ സംഭവിച്ചകര്യങ്ങളെല്ലാം മുത്തശ്ശിയോട് പറയാൻവേണ്ടി അങ്ങോട്ട് ഓടിച്ചെന്നു.

ഊട്ടുപുരയിൽ ചെന്ന് കണ്ടകഴ്ച്ച അവളെ വീണ്ടു ഭയപ്പെടുത്തി..

മനക്കലെ ദാസിപെണ്ണ് കുഴഞ്ഞുവീണുകിടക്കുന്നു ചുറ്റും എല്ലാവരും വട്ടംകൂടിയിരുന്ന് അവളെ തട്ടി വിളിക്കുന്നുണ്ട്

“ന്താ മ്മേ…”

പിന്നിലൂടെവന്ന് സവിത്രിതമ്പുരാട്ടിയുടെ തൊളിൽപിടിച്ചുകൊണ്ട് ചാരു ചോദിച്ചു.

“എവിട്യായിരുന്നു ന്റെ കുട്ട്യേ… ത്രനേരായി വിളിക്ക്ണു..”

അവളെ നോക്കി മുത്തശ്ശിചോദിച്ചു. എന്നിട്ട് ലോട്ടയിൽ വെള്ളമെടുത്ത് ബോധരഹിതയി കിടക്കുന്ന ദാസിപ്പെണ്ണിന്റെ മുഖത്തേക്ക് തെളിച്ചു.

വെള്ളം തെളിച്ചയുടനെ അവളെണീറ്റു, സ്ഥാനം തെറ്റിയ മേൽമുണ്ടുകൊണ്ട് മാറിനെ മറച്ച് അവൾ ചുറ്റിലും നോക്കി സവിത്രിതമ്പുരാട്ടിയും മാറ്റ് ദാസികളുംകൂടെ അവളെ പിടിച്ചെഴുനേല്പിച്ചു.

“ന്താ കുട്ട്യേ…ണ്ടായേ..” അവൾക്ക് നേരെ ശുദ്ധജലം നീട്ടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വല്ല്യാമ്പ്രാട്ടി… കാവില് …അവിടെ.. ” ഭയത്തോടെ അവൾ പറഞ്ഞു.

“ന്താ ച്ച തെളിച്ചു പറയ് ന്റെ കുട്ട്യേ…” ഭാർഗ്ഗവിതമ്പുരാട്ടി അവളെ ആശ്വസിപ്പിച്ചു.

“കാവില്…. കണ്ടു, ചെറിയമ്പ്രാട്ടിയെ, ഏന് പേടിയാ… രക്ഷിക്കണം…”

“ആരെ കണ്ടൂ ന്നാ ഈ പറയണേ…” തമ്പുരാട്ടി ചോദിച്ചു.

” ഭദ്രകുഞ്ഞ്… പിന്നെ നിക്കൊന്നും ഓർമ്മയില്ല്യ…” ഭയത്തോടെ അവൾ പറഞ്ഞു.

“ചതിച്ചല്ലോ ന്റെ ദേവ്യേ …” ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞു.

“ഞാനും അന്ന് കണ്ടിരുന്നുന്ന് പറഞ്ഞപ്പോൾ ല്ലാവരും കൂടെ ന്നെ കളിയാക്കി…,പ്പോ ന്തായി വിശ്വാസായില്ല്യേ.. സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“നി പ്പ ന്തൊക്കെ അനർത്ഥങ്ങളാണാവോ ണ്ടാവന്റെ ദേവീ… സാവിത്രേ…വേഗം മാധവനെ വിവരാറീക്കാ.. ന്നിട്ട് ങ്ങട് മഠത്തിൽ തിരുമേനിയേം കൂട്ടി വരാ പറയ്യ വേഗയ്ക്കോട്ടെ…”

“ഉം…ആളെ വിടാം അമ്മേ….”

നാഗക്കാവിൽ നടന്ന സംഭവം മുത്തശ്ശിയോട് പറയാൻ വന്ന ചാരു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

കിഴക്കേ ഭാഗത്തെ കസേരയിലിരുന്ന് മേശയുടെഅറയിൽ അവൾ നേരത്തെ ഭദ്രയെന്ന് തലക്കെട്ടെഴുതിഅടിവരയിട്ടു വച്ച വെള്ളപേപ്പറെടുത്തു നിവർത്തി.

അടിവരയിട്ടതിന് താഴെ ചോരകൊണ്ട് മൂന്നുവരികൾ എഴുതിയത് കണ്ട ചാരു കസേരയിൽനിന്നും ചാടിയെഴുന്നേറ്റു.

“എന്റെ ലക്ഷ്യം എന്നെ നിഗ്രഹിച്ചവരുടെ നാശമാണ്… അത് നീയും ആഗ്രഹിക്കും.”

തന്റെപിന്നിൽ നാഗം സിൽക്കാരം മീട്ടുന്നശബ്ദം കേട്ടയുടനെ അവൾ തിരിഞ്ഞു നോക്കി പിന്നിൽ ആരോ നിൽക്കുന്നപോലെ തോന്നിയെങ്കിലും അവൾ ധൈര്യം സംഭരിച്ച് അവിടെത്തന്നെ നിന്നു.

മണ്ണുകൊണ്ട് തേച്ച ചുമരിനോട് ചാരി ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

“ചാരു പിന്നിലേക്ക് ചലിച്ചു. കസേരയുടെ കാലിൽ അവൾക്ക് തടസമായിനിന്നു.

തെളിഞ്ഞു വന്ന ആരൂപം ഒടുവിൽ പൂർണത കൈവരിച്ചു.

പാദങ്ങൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ആർത്തു ചിരിച്ചു. ആ അട്ടഹാസം ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ചു.

“ഭദ്ര….” ചാരു അറിയാതെ പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചനിന്നു.

സംഹാരരൂപനും ആദിശങ്കരനുമായ സാക്ഷാൽ കൈലാസനാഥനെ സ്മരിച്ചുകൊണ്ട് ആത്മരക്ഷക്കായി ശിവസ്തോത്രം ജപിക്കാൻ തുടങ്ങി.

“ഓം നമഃ ശിവായ… ഓം നമഃ ശിവായ… ഓം നമഃ ശിവായ…”

“നാഗേന്ദ്രഹാരായ ത്രിലോചനയ, ഭസ്മാങ്ഗരാഗായ മഹേശ്വരായ, നിത്യായ ശുദ്ധായ ദിഗമ്ബരായ, തസ്മൈ ‘ന’ കാരായ നമഃ ശിവായ…” ശിവസ്തോത്രം ജപിക്കുമ്പോഴും ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ടേയിരുന്നു.

ചാരു അവളുടെ അട്ടഹാസംകേട്ട് പതിയെ കണ്ണുതുറന്നുനോക്കി

“ന്നെ ഒന്നും ചെയ്യരുത്…” ഭയത്തോടെ ചാരു രണ്ടുകൈയ്യും കൂപ്പികൊണ്ട് പറഞ്ഞു.

“ന്നെ ന്തിന് ഭയക്കണം.. നിക്ക് ഒന്നും ചെയ്യാനാകില്ല്യാ നിന്റെ കൈയിലെ രക്ഷയുള്ളടത്തോളംകാലം.”

ഭദ്രയുടെ മറുപടി കേട്ടപ്പോൾതന്നെ ചാരുവിന് പകുതിജീവൻ തിരിച്ചുകിട്ടി.

“ന്നെ കുറിച്ചല്ല അറിയേണ്ടേ… ന്നോട് ചോദിക്കൂ.. മുത്തശ്ശിയോട് ചോദിച്ചാൽ മുത്തശ്ശിക്ക് അറിയണതല്ലേ പറയു….”

ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു. സംസാരിക്കുമ്പോൾ അവളുടെ പല്ലുകൾക്ക് പ്രത്യേക തിളക്കമുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള പല്ലുകളുടെ ഇടയിൽകൂടെ ദ്രംഷ്ഠകൾ വരുന്നുണ്ടോയെന്ന് ചാരു സൂക്ഷ്മതയോടെ നോക്കി.

ഇല്ലായെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അവൾ ദീർഘശ്വാസമെടുത്തുവിട്ടു.

“മുത്തശ്ശി പറഞ്ഞ ഭദ്രേയെ നീയറിയൂ… എല്ലാവരെയും, സ്നേഹിച്ചുകയും, വിശ്വസിക്കുകയും ചെയ്ത ഒരു ഭദ്ര ണ്ടായിരുന്നു ഈ മനക്കല്, ആരും അറിയാതെ പോയ സത്യം. ന്റെ മരണം… അത് നടപ്പിലാക്കിയ മനക്കലെ ആൺത്തരികളെ ഞാൻ ഇല്ല്യാതെയാക്കും.നാഗരാജാവാണെ സത്യം.”

ചാരു എന്തുചെയ്യണമെന്നറിയതെ നിന്നു. തുറന്നിട്ട ജാലകപ്പൊളിയിലേക്ക് ഭദ്ര നോക്കിയതും വലിയശബ്ദത്തോടെ ജാലകപ്പൊളി വന്നടഞ്ഞു.

ഇടിച്ചുകയറിയ ഇളംകാറ്റിന് തടസം സൃഷ്ടിച്ചുകൊണ്ട് മുറിയിലേക്ക് കടക്കുന്ന വാതിലും ഭദ്രയുടെ ദൃഷ്ടിപതിഞ്ഞതോടെ താനെ വന്നടഞ്ഞു

ചാരു പകച്ചുനിന്നു.

ഭദ്ര ആർത്തുചിരിച്ചു.

“ന്തിനാ പേടിക്കുന്നെ, നിക്ക് ഒന്നും ചെയ്യാനാകില്ല്യാ. ന്നെകുറിച്ചല്ലേ നീ അന്വേക്ഷിച്ചു കൊണ്ടിരിക്കാണെ ഞാൻ പറയാം…”

ഭദ്രക്ക് ചുറ്റും കോടവന്നുനിറഞ്ഞു എവിടന്നോ വലിഞ്ഞുകയറിയ കറുത്തപൂച്ച കഴുക്കോലിന്റെ ഇടയിലൂടെ എത്തിനോക്കി. അതിന്റെ പല്ലുകളിൽ രക്തം പുരണ്ടിരിക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി. പുറത്ത് നിന്ന് ചാവലിപ്പട്ടികൾ നിർത്താതെ ഒരിയിട്ടു.

രൗദ്രഭാവത്തിൽ ഭദ്ര കറുത്തപൂച്ചയെ നോക്കിയതും അനുസരണയുള്ള വളർത്തുമൃഗത്തെപ്പോലെ അവിടെനിന്നും അപ്രത്യക്ഷമായി.

ഭദ്ര പുഞ്ചിരിച്ചുകൊണ്ട് ചാരുവിനെ നോക്കി.

“ഞാൻ… നിക്ക് …നിക്ക് ഒന്നും അറിയേണ്ട.. ന്നെ വെറുതെ വിടണം….” ചാരു രണ്ടുകൈകളും കൂപ്പി കേണപേക്ഷിച്ചു ചാരുവിന്റെ മറുപടികേട്ട ഭദ്ര വീണ്ടും അട്ടഹസിച്ചു.

“ന്നെ കണ്ടിട്ടാണോ..”

“ഉം..അതെ…” ഭയത്തോടെ അവൾ പറഞ്ഞു.

ഭദ്ര പുഞ്ചിരിച്ചു , അവൾക്ക് ചുറ്റുമുള്ള കോട പതിയെ പിൻവാങ്ങി ഭദ്രനിലത്ത് സ്ഥാനമുറച്ചു. സാധാരണ ഒരു പെണ്കുട്ടിയായി ഭദ്രമാറിയ അവൾ കാഞ്ഞിരം കൊണ്ട് പണിതീർത്ത കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.

ചാരുവിനോട് ഇരിക്കാൻ കൽപ്പിച്ച് ഭദ്ര തന്റെ കഥകളുടെ കെട്ടഴിച്ചു.

“ഒരുകാലത്ത് ഈ നാട് ഭരിച്ചിരുന്ന തമ്പ്രാക്കളാണ് തൈക്കാട്ട് മനക്കല് ണ്ടായിരുന്നത്. പണവും,പ്രതാപവും തലക്ക് പിടിച്ചപ്പോൾ പെണ്ണിന്റെ മാനത്തിന് തൊടിയിലെ പുല്ലിന്റെ വിലപോലും കല്പിക്കാത്തവർ.. ഒരു നശിച്ച ജന്മമായിരുന്നു ന്റെ.. പെറ്റിട്ടതും ‘അമ്മ കാലം ചെയ്തു… പിന്നാലെ അച്ഛനും.. ആരോരുമില്ലാത്ത ഞാൻ ഒരധികപറ്റായി വളർന്നു. നിക്ക് ഓർമ്മവച്ചനാൾ മുതൽ ഊട്ടുപുരയിലായിരുന്നു ന്റെ ബാല്യം. കരിയും, പുകയും കൊണ്ട് ദാസിപ്പെണ്ണുങ്ങളുടെകൂടെ…”

ചാരു മറുത്തൊന്നുംപറയാതെ എല്ലാം കേട്ടിരുന്നു.

ഭദ്ര തുടർന്നു…

“ഒരീസം ഊട്ടുപുരയിൽ ജോലിചെയ്‌തോണ്ടിരുന്ന പാറുവേച്ചിയെ ചെറിയമ്പ്രാൻ വിളിച്ചോണ്ട് പോയി, ന്തിനാണെന്നറിയാൻ ഞാൻ കുറച്ചു കഴിഞ്ഞുപോയിനോക്കി.

അർദ്ധ നഗ്നയായി ചെറിയമ്പ്രാന്റെ കാമലീലകൾക്ക് മുന്നിൽ നിസ്സഹായതയായി നിൽക്കുന്ന പാറുവേച്ചിയെയാണ് നിക്ക് അവിടെ കാണാൻ കഴിഞ്ഞത്.

കാമം മൂക്കുമ്പോൾ ഒളിഞ്ഞിരുന്ന് മനക്കലെ ദാസിപെണ്ണുങ്ങളെ പ്രാപിക്കുന്ന തംമ്പ്രാക്കളോട് പുച്ഛായിരുന്നു നിക്ക്.

പാറുവേച്ചിടെ മകൾ അമ്മാളുവാണ് അന്ന് നിക്ക് കൂട്ടായിട്ടുണ്ടായിരുന്നത്, ന്റെ സങ്കടങ്ങളും, ദുഃഖങ്ങളും ഓളോടാ ഞാൻ പങ്കുവച്ചിരുന്നത്. സത്യത്തിൽ ഓളാദ്യം പാറുവേച്ചിയുടെകൂടെ മനക്കല് വന്നപ്പോൾ ഞാനവിടെ ദാസിപ്പണിക്ക് വന്നതായിരുന്നു ന്നാ വിചാരിച്ചേ. തമ്പ്രാട്ടികുട്ട്യാണെന്നറിഞ്ഞപ്പോൾ ന്നോട് ശ്ശ കലം പാലിച്ചു. പിന്നീട് ന്റെ കളികൂട്ടുക്കാരിയായി അമ്മാളു.

തൈക്കാട്ട് മനക്കലിന് പുറത്തൊരു ലോകമുണ്ടെന്ന് ഓളെനിക്ക് കാണിച്ചു തന്നു.

അമ്മാളുന്റെ കൂടെ തൊടിമുഴുവൻ ഓടിച്ചാടി നടക്കും. ആണ്ടുകൾ കഴിഞ്ഞപ്പോ നിക്കെന്തോ ദേവിടെ അനുഗ്രഹം ണ്ടെന്ന് പറഞ്ഞ വല്ല്യച്ഛൻ കാവില് വിളക്ക് കൊളുത്താൻ ന്നെ ഏൽപ്പിച്ചു. കൂടെ കർശന ചട്ടങ്ങളും അമ്മാളുന്റെ കൂടെ ഇനി കണ്ടുപോകാരുതെന്ന് പറഞ്ഞു, എന്നെക്കാളും ദുഃഖം അമ്മാളുനായിരുന്നു. സന്ധ്യക്ക് വിളക്ക് കൊളുത്താൻ കാവിലേക്ക് പോകുമ്പോ ആരുല്ല്യാന്ന് ഉറപ്പ് വരുത്തി ഓള് ന്നെ കാണാൻ വരും, തൊടിയിലെ കായ്കളും മറ്റു പറിച്ചുകൊണ്ട്.

“അമ്മാളു ഇപ്പ ഏവിട്യാ…”

ചാരു ഇടയിൽ കയറി ചോദിച്ചു

മുല്ലമൊട്ടുകൾ വാരിവിതറുന്നപോലുള്ള ചെറു പുഞ്ചിരി മാത്രമാണ് ഭദ്ര മറുപടിയായി അവൾക്ക് കൊടുത്തത്.

ഭദ്ര തുടർന്നു.

“അന്ന് അമാവാസിനാൾ പതിവിലും നേരത്തെ അന്ധകാരം കാവിനുചുറ്റും പരന്നു. വിളക്ക് കൊളുത്താൻ വൈകിയ ഞാൻ ഇശ്ശിവേഗം നാഗക്കാവിലേക്ക് നടന്നു.

കാവിനോടടുക്കുമ്പോഴും ഇരുട്ട് വ്യാപിച്ചു കൊണ്ടിരുന്നു. ദുഷ്ട്ടശക്തികൾ താണ്ഡവമാടുന്ന അമാവാസിനാളിൽ എന്തോ അപകടം സംഭവിക്കുണുണ്ടെന്ന് നിക്ക് മനസ്സിലാക്കി. കാവിനുപുറത്തെ ദീപസ്തംഭത്തിൽ തിരിതെളിയിച്ച് മൂന്നുതവണ വലം വച്ച് പുറത്ത് കാവലിരിക്കുന്ന നഗങ്ങൾക്ക് മുൻപിൽ തിരികൊളുത്തിയിട്ട് ഞാൻ കാവിലേക്ക് കാലെടുത്തുവച്ചതും നാഗക്കാവിന് പിന്നാംപുറത്തനിന്ന് ഒരു സ്ത്രീയുടെ നിലവിളിശബ്ദവും ഒരുമിച്ചായിരുന്നു. ഞാൻ വേഗം നാഗപ്രതിഷ്ഠയുടെ പിന്നിലേക്ക് ചെന്നുനോക്കിയതും അവിടെ കണ്ട കാഴ്ച്ച ന്നെ ആകെതളർത്തി. ന്റെ അമ്മാളു…”

ഭദ്ര പറഞ്ഞു നിർത്തി.

“അമ്മാളുവിന് ന്തു പറ്റി” ആകാംക്ഷയോടെ ചാരു ചോദിച്ചു.

ഭദ്രയുടെ മുഖഭാവംമാറി കവിളുകൾ ചുവന്നുതുടുത്തു. കണ്ണിൽ നിന്നും രക്തമൊഴുകി.

ചാരു, കസേരയിൽനിന്നും എഴുന്നേറ്റു.

പെട്ടന്നാണ് അടഞ്ഞുകിടന്നവാതിലിൽ ആരോ ശക്തമായി മുട്ടിയത്.

“ആരാ അത്…” ഉച്ചത്തിൽ ചാരു ചോദിച്ചു.”

“ന്താ കുട്ട്യേ, വാതില്കൊട്ടിയടച്ച് ഇയ്യാരോടാ സംസാരിക്കണെ..തുറക്ക വേഗം..” അടഞ്ഞുകിടന്ന വാതിലിൽ മുട്ടികൊണ്ട് മുത്തശ്ശി പറഞ്ഞു.

ഭദ്ര വാതിലിന്റെ ഓടാമ്പലിലേക്ക് നോക്കിയതും അവ താനെ തുറന്നു.

അകത്തേക്ക് കടന്ന മുത്തശ്ശി ചുറ്റിലും നോക്കി.

“ന്താ നോക്കണേ മുത്തശ്ശി…?” കസേരയിലിരുന്നുകൊണ്ടു ചാരു ചോദിച്ചു.

“മ്…. നല്ല പാലപ്പൂവിന്റെ ഗന്ധണ്ടല്ലോ കുട്ട്യേ…” ശ്വാസത്തിന്റെ കൂടെ ഗന്ധവും വലിച്ചുകൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി കിഴക്കേഭാഗത്തേക്ക് നോക്കി…

“മ്… പാല പൂത്തിരിക്കുണു.. ത് പതിവില്ല്യാത്തതാണല്ലോ..”

ഭാർഗ്ഗവിതമ്പുരാട്ടിയുടെ സംസാരം കേട്ട ഭദ്ര ആർത്തുച്ചിരിച്ചു… എന്ത് ചെയ്യണമെന്നറിയാതെ ചാരു പകച്ചു നിന്നു.

“ന്നെ നിനക്കലാണ്ട് ആർക്കും ദർശിക്കാൻ കഴിയില്ല്യാ..” ഭദ്ര ചാരുവിനോടയി പറഞ്ഞു.

“വൈകണ്ട നേരത്തെ കിടന്നോളൂ., നാളെവൈകിട്ട് മഠത്തിൽ തിരുമേനി വരേണ്ടാകും, ചിലപ്പോ ആവാഹന കർമ്മങ്ങളൊക്കെ വേണ്ടിവരും,”

പരിഹാസഭാവത്തിൽ ഭദ്ര ആർത്തുച്ചിരിച്ചു ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ച ആ അട്ടഹാസം കേട്ട് ചാരു കണ്ണുകളടച്ച് ചെവികൾ പൊത്തിപിടിച്ചു.

“ന്തായീ കാട്ട്ണെ..?.” മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് അവൾ കണ്ണ് തുറന്നത്

“ഏയ് ഒന്നുല്ല്യാ മുത്തശ്ശി… നല്ല തലവേദന..”

“ഉം.. വൈകിക്കേണ്ട കിടന്നോളൂ, കർമ്മങ്ങൾകൊക്കെ പങ്കെടുക്കാൻ അശുദ്ധിയൊന്നുമായില്ല്യാല്ലോ..”

“ഇല്ല്യാ…” ചാരു ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു. അവളുടെ നെറുകയിൽ തലോടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി മുറിയിൽ നിന്നും ഇറങ്ങിയതും വാതിലുകൾ താനെ അടഞ്ഞു.

ഭദ്ര ആർത്ത് അട്ടഹസിച്ചു.

“ഹും… മഠത്തിൽ ദേവനാരായണൻ തിരുമേനി.. ന്നെ ചരടിൽബന്ധിച്ച മഹാൻ. മറക്കില്ല്യാ ഭദ്ര ഒന്നും…”

ഭദ്രയുടെ രൗദ്രഭാവത്തിലുള്ള മുഖത്തെ കണ്ടപ്പോൾ ചാരുവിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു. അവൾ തന്റെ രക്ഷയിൽ അഭയംപ്രാപിച്ചു, അറിയാതെ ശ്രീദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ചു. “അമ്മേ… ശ്രീലളിതേ… കൈവിടല്ലേ…”

രൗദ്രഭാവത്തിലായിരുന്ന ഭദ്ര ശാന്തമായി.

“അമ്മാളുവിന് ന്തു പറ്റി…?” രണ്ടും കൽപ്പിച്ച് ചാരു ചോദിച്ചു

മറുപടി പറയാൻ നിൽക്കാതെ ഭദ്ര പതിയെ അപ്രത്യക്ഷമായി.. അവൾ ചുറ്റിലും നോക്കി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.

അടഞ്ഞു കിടന്ന ജാലകപ്പൊളി ചാരു പതിയെ തുറന്നു. വൃശ്ചികമാസത്തിലെ തണുത്തകാറ്റ് അവളെ വാരിപ്പുണരുകയായണെന്ന് മനസിലാക്കിയ നിദ്രാദേവി അവളിൽ ലയിച്ചു. മിഴികൾ തന്നെ അടയുന്നപോലെതോന്നിയ ചാരു കട്ടിലിലേക്ക് കുഴഞ്ഞുവീണു. നാഴികകൾ കഴിഞ്ഞു . നിദ്രയിലവളുടെ മനസ് ഭദ്രക്ക് ചുറ്റും സഞ്ചരിച്ചു

“ചാരു… ” ഭദ്ര വിളിക്കുന്നപോലെ തോന്നിയ ചാരു ഉടനെ ചോദിച്ചു

“അമ്മാളുവിന് എന്തുപറ്റി..?”

“ഞാൻ ചെന്ന് നോക്കിയപ്പോൾ സർപ്പങ്ങൾ അവളെ വലിഞ്ഞു മുറുക്കുകയായിരുന്നു”

“ദേവീ…” ചാരു സർവ്വലോകമാതാവിനെ വിളിച്ചു.

“ന്റെ നേരെയും ഫണമുയർത്തി വന്നു..”

ആരോവന്ന് തന്നെ തലോടുന്ന പോലെതോന്നിയ ചാരു നിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു.

“ഹോ…അമ്മയാ… ഞാൻ പേടിച്ചുപോയി..”

ചാരു എഴുന്നേറ്റ് കിഴക്കേ ഭാഗത്തെ ജാലകത്തിനടുത്തുവന്നിരുന്നു.

ഉദയകിരണങ്ങൾ ജാലകത്തിന്റെ പാളിയിലൂടെവന്ന് അവളെ ചുംബിച്ചു. ഇളം ചൂട് ശരീരത്തിൽ തട്ടിയപ്പോൾ ഇന്നലെ നടന്നത് സ്വപ്നമാണോയെന്ന് അവളല്പം സംശയിച്ചു

“ശരിക്കും അമ്മാളുവിനെ സർപ്പങ്ങൾ ആണോ…?…അതോ ഞാൻ സ്വപ്നം കണ്ടതോ…”

ചാരു സ്വയം ചോദിച്ചു.

മേശയിലിരുന്ന വെള്ളകടലാസടുത്തുനോക്കി. പക്ഷെ ചോരകൊണ്ടെഴുതിയ വരികൾ മാഞ്ഞുപോയിരിക്കുന്നു.

അവൾ തിരിച്ചും മറിച്ചും നോക്കി താനെഴുതിയ തലക്കെട്ട് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു ആ കടലാസിൽ.

പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിൽ കാൽപ്പെരുമാറ്റംകേട്ട് അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല. അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ ചാരു അലറി വിളിച്ചു. പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട് അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല. അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ ചാരു അലറി വിളിച്ചു.

“ന്താ… ചാരു…”

“ഹോ… ഹരിയേട്ടനോ… പേടിച്ചുപോയല്ലോ ദേവീ…”

“നീയ്യാദ്യായിട്ടാണോ ന്നെ കാണണെ പിന്നെന്താ..”

“ഇന്നലെ ഭദ്രേ കണ്ടുത്രേ… ഞാനതാലോചിച്ചിരിക്യാർന്നു.. എപ്പഴാ ഏട്ടൻ വന്നേ…”

“മ് ..അമ്മ പറഞ്ഞു,ആരോ നാഗക്കാവിലേക്ക് കടന്നിരിക്കിണു…അതിന്റെ അനർത്ഥങ്ങളാണ് സംഭവിച്ചോണ്ടിരിക്കണെ…” ജാലകത്തിലൂടെ കാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.

“നിയിപ്പ ന്താ ചെയ്യാ…” ഒന്നും അറിയാത്തപോലെ ചാരു ചോദിച്ചു.

“മ്… വരട്ടെ, മഠത്തിൽ തിരുമേനി വന്നാൽ ല്ലാം ശരിയാവും

ചാരു ഹരിയുടെ കണ്ണുകളിലേക്ക് നോക്കി

“മേലാസകലം നല്ല വേദനണ്ടേ നിക്കൊന്ന് മേല് കഴുകണം..

“മ്…” ചാരു ഒന്ന് മൂളിയിട്ട് കാവിലേക്ക് നോക്കി, അപ്പോഴും അവളുടെ മനസിൽ അമ്മാളുവിന് എന്തുപറ്റി എന്ന , ചിന്തയായിരുന്നു.

“ന്റെ മേൽമുണ്ടെടുത്ത് നീയ്യാ കടവിലേക്ക് വാ… ഞാനവിട്യണ്ടാവും…”

ചാരു തലയാട്ടി

“കേട്ടില്ല്യാന്നുണ്ടോ…”

“ഉവ്വ്…കേട്ടു..’

“ന്നാ ത് വാതുറന്ന് പറഞ്ഞൂടെ…” ഹരി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

“ഏട്ടൻ നടന്നോളൂ… ഞാൻ പിന്നാലെ ണ്ട്.”

ഹരി അവളുടെ മുറിയിൽനിന്ന് പുറത്തിറങ്ങി നേരെ മനക്കലെ തെക്കുഭാഗത്തുള്ളകുളത്തിനരികിലേക്ക് ചെന്നു.

അവിടെ കണ്ടകഴ്ച്ച അയ്യാളെ അത്ഭുതപ്പെടുത്തി.

നീലനിറമുള്ള ജലത്തിലേക്ക് കാലുകളിട്ട് കൽപ്പടവുകളിൽ ഹരിയെയും കാത്തിരിക്കുന്ന ചാരു.

“ഹൈ…. ന്താ ഈ കാണ് ണെ ,ത്രവേഗം ഇങ്ങട് പോര്യേ…. അല്ല… ങ്ങനെ ആദ്യത്തി…”

ഹരിക്ക് അറിയാനുള്ള ആകാംക്ഷയായി.

“ഹരിയേട്ടന്റെ മുന്നിലൂടെയല്ലേ ഞാൻ ഇങ്ങട് വന്നേ…അപ്പഴേക്കും മറന്നോ…”

ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്ര പറഞ്ഞു.

ഭദ്രയുടെ കണ്ണിലെ പ്രതികാരത്തിന്റെഅഗ്നി ആളിക്കത്തുന്നത് ഹരിക്ക് കാണാൻ കഴിഞ്ഞില്ല.

ഭദ്രയെഴുന്നേറ്റ് ഹരിക്ക് സമാന്തരമായി നിന്നു, കുസൃതികലർന്ന ഭാവത്തിൽ അയ്യാളോട് ചോദിച്ചു.

“കുളിക്കണ്ടേ ഹരിയേട്ടന്…”

“മ്…, വേണം,,ഇയ്യന്നെ കുളിപ്പാക്കാൻ വന്നതാണോ”

ഹരി ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്രയെ ചേർത്ത് പിടിച്ച് അവളുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി.

“ചാരു…. ഈ മിഴികൾക്കിന്നെന്ത് തിളക്കാ.. മ്മളൊരുമിച്ചുള്ള നിമിഷങ്ങളിൽപോലും ഞാൻ ത്ര തിളക്കത്തോടെ കണ്ടിട്ടില്ല്യ…”

ഹരി അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കി, പതിയെ അവളെ മാറോട് ചേർത്തു.

ഭദ്ര തന്റെ കൈകൾകൊണ്ട് ഹരിയെ വരിപ്പുണർന്നു, തന്നെ അവൾ കീഴ്പെടുത്തുകയാണോ യെന്ന് തോന്നിയ ഹരി അവളുടെബന്ധനം വേർപെടുത്താൻ ശ്രമിച്ചു പക്ഷേ ഭദ്രയുടെ വലയത്തിൽ നിന്നും പുറത്കടക്കാൻ അയ്യാൾക്കായില്ല.

“ദേ വിടൂ ആരെങ്കിലും കാണും ചാരൂ….” ഹരി ആവർത്തിച്ചെങ്കിലും ഭദ്ര പിടി മുറുക്കിക്കൊണ്ടിരുന്നു അവളുടെ ശരീരത്തിന്റെ ചൂട് സഹിക്കാനാവാതെ ഹരി വിയർത്തോലിച്ചു.

ഭദ്ര അവനെയും കൊണ്ട് നീലനിറമുള്ള കുളത്തിലേക്ക് ചാടി.

കുളത്തിൽ തളിരിട്ട ആമ്പലും, കുളവാഴയുമെല്ലാം അവളുടെ സാനിധ്യം ജലത്തിലനുഭവപ്പെട്ട നിമിഷം ഓടിയൊളിച്ചു. മത്സ്യങ്ങളും, ചെറു പ്രാണികളും ജീവനുംകൊണ്ട് ജലത്തിൽ കിടന്ന് പരക്കംപാഞ്ഞു. ഓളങ്ങൾ തിരമലപോലെ കരയിലേക്കാടിച്ചുകയറി. ശ്വാസം കിട്ടാതെ ഹരി കുളത്തിൽ മുങ്ങിത്താഴ്ന്നു.

മുകളിലത്തെ മുറിയിലെ ജാലകത്തിനടുത്ത് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന് പെട്ടന്നാണ് ഭദ്രപറഞ്ഞ വാക്കുകൾ ഓർമ്മാവന്നത്.

“മനക്കലെ ഒരാൺത്തരിയേയും ജീവനോടെ വാഴിക്കില്ല”

“ദേവി… ഹരിയേട്ടൻ “

ആൾപെരുമാറ്റമില്ലാത്ത തെക്കേ കുളപ്പുരയിലേക്ക് അവൾ ഹരിയുടെ മേൽമുണ്ടുമായി ഓടി… അന്ധവിശ്വാസമാണ് ഇതെല്ലാമെന്ന് എപ്പോഴും പറഞ്ഞുനടക്കുന്ന ഹരിക്ക് രക്ഷയിലും, മന്ത്രത്തിലും തീരെ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുതരത്തിലുള്ള രക്ഷയോ ഏലസോ അയ്യാൾ ധരിക്കാറില്ലയിരുന്നു.

ചാരുവിന്റെ സാനിധ്യമറിഞ്ഞ ഭദ്ര അവിടെനിന്നും പിന്മാറി. കുളം ശാന്തമായി ഓളങ്ങൾ ക്രമാതീതമായി കുറഞ്ഞുവന്നു ബോധരഹിതനായി കുളത്തിലെ കൽപ്പടവുകളിൽ കിടക്കുന്ന ഹരിയെ കണ്ടപ്പോൾ അവൾ കൈയ്യിലുള്ള മുണ്ട് വലിച്ചെറിഞ്ഞ് അയ്യാളുടെ അടുത്തേക്ക് ഓടിചെന്നു.

“ഹരിയേട്ടാ…. ഹരിയേട്ടാ… കണ്ണുതുറക്കൂ…”

അവൾ ഹരിയെ മടിയിലേക്ക് കിടത്തി കവിളിൽ തട്ടിക്കൊണ്ട് വിളിച്ചു. ഓരോ വിളിയിലും അവളുടെ മിഴിനീർക്കണങ്ങൾ പൊഴിഞ്ഞ് ഹരിയുടെ മുഖത്ത് വീഴുന്നുണ്ടായിരുന്നു. വിളിച്ചിട്ട് എഴുന്നേൽക്കാത്തയപ്പോൾ ചാരു ശ്രീ ദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ച് കല്പടവുകളിലേക്ക് പാഞ്ഞുകയറിയ കുളത്തിലെജലം ഒരുകൈയ്യിൽ കോരിയെടുത്ത് ഹരിയുടെ മുഖത്തേക്ക് തെളിച്ച് വീണ്ടും വിളിച്ചു.

പതിയെ കണ്ണുതുറന്ന ഹരി അവളെ കണ്ടപ്പോൾതന്നെ വലംകൈ ഉയർത്തി ചാരുവിന്റെ കവിളിൽ തലോടി..

“നിനക്ക്…നിനക്കൊന്നും സംഭവിച്ചില്ല്യാല്ലോ…?”

“ഇല്ല്യാ ഏട്ടാ…”

ചാരുവിന്റെ മടിയിൽ നിന്നും ഹരി എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളയ്യാളെ കുളത്തിനോട് ചാരിനിൽക്കുന്ന തൂണിലേക്ക് ചാരിയിരുത്തി.

“അമ്മേ…ദേവി…വയ്യ.. ത്രയോ തവണ ഞാനീ കുളത്തിൽ കുളിച്ചിരിക്കിണു.. പക്ഷേ ഇതാദ്യ…”

എന്തൊക്കെയോ ചാരുവിന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് ചോദിക്കാൻ മനസുവന്നില്ല. ജലം അയ്യാളെ വല്ലാതെ ഭയപ്പെടുത്തതിയിരിക്കുകയാണെന്ന് ചാരുവിന് മനസിലായി.

കൽപ്പടവുകളിൽ നിന്ന് അയ്യാളെ എഴുന്നേല്പിച്ച് അവൾ മനക്കലിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിയിൽ കിടത്തി . വിവരമറിഞ്ഞെത്തിയ ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിതമ്പുരാട്ടിയുംമുറിയിലേക്ക് എത്തിയപ്പോഴേക്കും ക്ഷീണംകൊണ്ട് ഹരി പെട്ടന്ന്തന്നെ നിദ്രയിലാണ്ടിരുന്നു.

“ന്താ ണ്ടായേ..?” മുത്തശ്ശി ചാരുവിനോട് ചോദിച്ചു.

“അറിയില്ല്യാ… കുളത്തില് വീണുകിടക്കുന്നത് കണ്ടു.. “

” അനർത്ഥം കണ്ടില്ലേ… അമ്മേ ദേവീ… കത്തോളണെ,.. ഓനുറങ്ങിക്കോട്ടെ ശല്ല്യപ്പെടുത്തേണ്ടാ ല്ലാവരും വര്യാ..”

ഭാർഗവിതമ്പുരാട്ടി മുൻപിൽ നടന്നു. പിന്നാലെ സാവിത്രിതമ്പുരാട്ടിയും ചാരുവും നടന്നു. മുറിയടച്ചു പുറത്തകടന്ന ചാരുവിന് അപകടം മനസിലായപ്പോൾ അടച്ച മുറി വീണ്ടും തുറന്ന് ഹരിയുടെ അടുത്തേക്ക് ചെന്നു. തന്റെ കഴുത്തിലണിഞ്ഞ മന്ത്രങ്ങളാൽ ജപിച്ചുകെട്ടിയ കറുത്തചരടിൽകോർത്ത ഏലസ് ഊരി ഹരിയുടെ കഴുത്തിലേക്ക് സംഹാരരൂപനേയും ശ്രീദുർഗ്ഗാ ദേവിയെയും സ്മരിച്ചുകൊണ്ട് ചാരു കെട്ടികൊടുത്തു. ഒരാത്മസംതൃപ്തിയോടെ അവൾ തിരിഞ്ഞുനടന്നു.

ഉച്ചയോട് അടുത്തപ്പോഴാണ് മഠത്തിൽ തിരുമേനിയുടെ രണ്ടു ശിഷ്യന്മാർ മനക്കലിലേക്ക് വന്നുകയറിയത്, ഭാർഗ്ഗവിതമ്പുരാട്ടിയെകണ്ട് ചുവന്നപട്ട്കൊണ്ട് മൂടി, വാഴനാരിനാൽ ഭദ്രമായി കെട്ടിയ നാല് ചെറിയ മൺകുടങ്ങൾ കൊടുത്തു. സന്ധ്യകഴിഞ്ഞ് മനക്കലിന്റെ വടക്ക്,തെക്ക് കിഴക്ക്,പടിഞ്ഞാറ് എന്നീഭാഗങ്ങളിൽ കുഴിച്ചിടാൻ പറഞ്ഞു. നാളെ സന്ധ്യകഴിഞ്ഞേ തിരുമേനി വരു എന്ന് അവർ പറഞ്ഞപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ശ്വാസം നേരെ വീണത്.

പക്ഷെ അതോന്നുമല്ലായിരുന്നു ചാരുവിനെ അലട്ടികൊണ്ടിരുന്നത് അമ്മാളുവിന് എന്ത് സംഭവിച്ചു എന്നതായിരുന്നു.

മഠത്തിൽ തിരുമേനിയുടെ ശിഷ്യന്മാർ പോയിക്കഴിഞ്ഞ് ചാരു പതിയെ നാഗക്കാവിലേക്ക് നടന്നു.

ഉച്ചയാത്കൊണ്ട് ഭയം അവളെ അലട്ടിയിരുന്നില്ല. ദീപസ്തംഭത്തിന് മുന്നിൽനിന്നുകൊണ്ട് അവൾ ഭദ്രയെ സ്മരിച്ചു.

കണ്ണുകളടച്ചു നിൽക്കുന്ന അവൾക്ക് പിന്നിൽ കൊലുസിന്റെ കിലുക്കം കേട്ടപ്പോൾ പതിയെ കണ്ണുതുറന്ന് പിന്നിലേക്ക് നോക്കി. അൽപ്പം ആശങ്കയോടെ അവൾ നിന്നു.

“പിന്നിനാണല്ലൊ ശബ്ദം കേട്ടെ.. അരുമില്ല്യാല്ലോ ഇവിടെ പിന്നങ്ങനെ..”

സംശയത്തോടെ മുൻപിലേക്ക് നോക്കിയതും മുത്തുമണികൾ പൊഴിയുന്നപോലെയുള്ള പുഞ്ചിരിതൂകി തന്റെ തൊട്ടരികിൽ ഭദ്ര.

ചാരു ശ്വാസമെടുത്ത് രണ്ടടി പിന്നിലേക്ക് നിന്നു.

“അമ്മാളുവിന് ന്ത് പറ്റി ന്നറിയാൻ തിടുക്കായില്ലേ…” പുഞ്ചിരിയോട് കൂടി ഭദ്ര ചോദിച്ചു.

“മ്… അതെ..”

ഭദ്ര നടന്ന് നാഗക്കാവിന് പിന്നിലെ ആൽമരത്തിന്റെ വേരിൽ ഇരുന്നു..

അന്നാദ്യമായിട്ടായിരുന്നു നാഗക്കാവിന്റെ പിന്നിലേക്ക് ചാരു പോകുന്നത്. ആകാശംമുട്ടെ ഉയർന്ന് നിൽക്കുന്ന ആലിന്റെ മറുവശത്ത് അവൾ ഇരുന്നു.

ഭദ്ര തുടർന്നു. “കാവിനു പിന്നിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മാളുവിനെ ബലമായി പ്രാപിക്കുകയായിരുന്നു ദേവേട്ടൻ, അതെല്ലാം ഒരു കാഴ്ചക്കാരനെ പോലെ നോക്കിനിന്നാസ്വദിക്കുകായിരുന്നു ന്റെ ഓപ്പോൾടെ മകൻ അപ്പുവേട്ടൻ.”

മുൻപ് കേൾക്കാത്ത രണ്ട് പുതിയപേരുകൾകൂടെ കേട്ടപ്പോൾ ചാരുവിന് ബാക്കികൂടിയറിയാൻ തിടുക്കമായി.

ഭദ്രയുടെ മുഖം സൂര്യ ഭഗവാനെക്കാൾ പ്രകാശത്തിൽ ചുവന്നുതുടുത്തു.

“ഞാൻ നോക്കുമ്പോൾ എണീക്കാൻ വയ്യാതെ കിടക്കുവായിരുന്നു അമ്മാളു. കാമം മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോൾ ആൺ ജന്മങ്ങളോട് പുച്ഛായിരുന്നു. ന്റെ കൈയ്യിലുള്ള ചിരാത് താഴെവീണതുപോലും ഞാനറിഞ്ഞില്ല. ഒന്ന് കരയാൻപോലുംവയ്യാതെ അമ്മാളു ന്നെ നോക്കി. ഞാനവളെ പിടിച്ചെഴുന്നേല്പിച്ചു. ന്നെ തടയാൻ വന്ന ദേവനെ ഞാൻ കണക്കെശകാരിച്ചു.. എല്ലാവരോടും ഇക്കാര്യം പറയുമെന്ന് പറഞ്ഞ ന്നെ വകവരുത്തുമെന്ന് ഭീക്ഷണി പെടുത്തി.”

“ആരാ ഈ ദേവൻ…”

ചാരു ഓരോചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

“അപ്പുവേട്ടന്റെ ബാല്യകാല സുഹൃത്താണ്, എപ്പഴും അപ്പുവേട്ടന്റെ കൂടെയുണ്ടാകും. സ്ത്രീകൾടെ ശരീരത്തിലേക്കാ നോട്ടം മുഴുവൻ..”

“ന്നിട്ട്…” ചാരുവിന് ആകാംക്ഷയായി.

അമ്മാളുനെ ഊട്ടുപുരയിൽകിടത്തി ഞാൻ പാറുവേച്ചിയോട് ണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു.

വാവിട്ട്കരഞ്ഞ അവരുടെ കാല് പിടിച്ചു ഞാൻ ഓര് ചെയ്തതെറ്റിന് മാപ്പിരന്നു.

നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും നാഗയക്ഷിയേയും അഭിഷേകം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിത്… “നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും നാഗായക്ഷിയേയും അഭിഷേകം ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിയത്… തിരിഞ്ഞുനോക്കിയ നിക്ക് വല്ല്യ അത്ഭുതൊന്നും തോന്നില്ല്യാ.

“ആരായിരുന്നു അവിടെ..?” അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

“ഞാനാരെയാണോ പൂജിക്കുന്നത് അവര് തന്നെ..” ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു.

“ദേവീ…. സർപ്പങ്ങളോ..?”

“മ്… അതെ..”

“ന്നിട്ട്…”

“അവ ഇഴഞ്ഞ് ശിലാവിഗ്രഹത്തെ ചുറ്റികിടന്നു, ഞാൻ വിളക്ക് കൊളുത്താൻ വന്നാൽ നാഗദേവതകൾ ന്നെ കാണാൻ വരാറുണ്ട്. അവയെന്നോട് സംസാരിക്കാറുണ്ട്, അത് പതിവാ പക്ഷേങ്കിൽ അന്നാനാഗം വല്ലാത്ത ഭയം പുറപ്പെടുവിച്ചിരുന്നു, അഭിഷേകം ചെയ്യുന്നതൊന്നും സ്വീകരിക്കുന്നില്ല്യാ ന്ന് നിക്ക് തോന്നി.”

“ചിലപ്പോൾ അമ്മാളുവിനെ കാവിലിട്ട് നശിപ്പിച്ചത്തിന്റെ ആശുദ്ധിയായിരിക്കും.” ചാരു ഇടയിൽ കയറി പറഞ്ഞു.

“അഭിഷേകം കഴിഞ്ഞയുടനെ ശിലാവിഗ്രഹത്തിൽ ചുറ്റിയിരുന്ന നാഗം ന്റെ നേർക്ക് ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ചു നിന്നു. നാഗത്തിന്റെ ഭാവമാറ്റം ന്നിൽ പെട്ടന്ന് ഭീതിപരത്തി. ഞാൻ നാഗരാജാവിനെയും, നാഗയക്ഷിയെയും മനസിൽ ധ്യാനിച്ചുയെങ്കിലും പോകുന്നുണ്ടെന്ന് ന്റെ മനസ്മന്ത്രിച്ചു. കാവിലെ ദേവതകളെ കണ്ണുകളടച്ച് കൈകൂപ്പി മനമുരുകി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശരം വേഗത്തിൽ ഒരു ദണ്ഡ് ന്റെ ശിരസിന്റെ വലത് ഭാഗത്ത് വന്നുപതിച്ചത്.”

“ങേ…”

ആൽമരത്തിന്റെ വേരിലിരുന്ന ചാരു പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു. ശക്തമായ കാറ്റ് കാവിലേക്ക് അടിച്ചുകയറി, കാറ്റിൽ ഭദ്രയുടെ മുടിയിഴകൾ പിന്നിലേക്ക് പാറി. ചാടിയെഴുന്നേറ്റ ചാരുവിനെകണ്ട ഭദ്ര ആർത്തട്ടഹസിച്ചു.

“ന്താ… പേടിച്ചോ…” ഭദ്ര വീണ്ടും അട്ടഹസിച്ചു.

ചാരുവിന് കാറ്റിനെ ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. അവൾ കൈകൊണ്ട് മുഖം മറച്ചു. കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി,പാലമരത്തിന്റെ ചില്ലയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നു.

ഭദ്ര തുടർന്നു.

“ദേവേട്ടൻ… ന്നെ പിന്നിൽ നിന്ന് ദണ്ഡ്കൊണ്ട് അടിച്ചു വീഴ്ത്തി. അടിയുടെ ആഘാതത്തിൽ ഞാൻ ചെന്ന് പതിച്ചത് നാഗവിഗ്രഹത്തിന്റെ ചോട്ടിലായിരുന്നു.”

ഭദ്രയുടെ കണ്ണിൽ നിന്നും കണ്ണീരിനു പകരം ചുടുരക്തയൊഴുക്കാൻ തുടങ്ങി.

എന്തും ചെയ്യാൻ മടിയില്ലാത ഭദ്രക്ക് മുൻപിൽ നിൽക്കാൻ ചാരു അൽപ്പം ഭയപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് നടന്ന നാഗക്കാവിലെ മനുഷ്യഗുരുതിയിലേക്ക് ഭദ്ര ചാരുവിന്റെ മനസിനെ ആവാഹിച്ച്കൊണ്ട്പോയി ബോധം നഷ്ട്ടപ്പെട്ട ചാരു കാവിൽ കുഴഞ്ഞുവീണു.

മുള്ളും വള്ളികളും,മരങ്ങളും കൊണ്ട് കാട് കെട്ടിക്കിടക്കുന്ന നാഗക്കാവിലേക്ക് ചാരു പതിയെ നടന്നു. കാവിനുളിൽ രണ്ടുപേരെ അവൾ കണ്ടു. ചാരു വേഗം അങ്ങോട്ട് ചലിച്ചു. തമ്പ്രാക്കളാണെന്ന് തോന്നുന്ന രണ്ടുപേർ ഒരു സ്‌ത്രീയെ ക്രൂരമായി മർദിക്കുന്നകാഴ്ചയായിരുന്നു അവളവിടെ കണ്ടത്. ആരാണെന്നറിയാൻ ചാരു പതിയെ എത്തിനോക്കി അവളെ കണ്ടതും ചാരു പെട്ടന്ന് ശ്വാസം ഉള്ളിലേക്ക്‌വലിച്ചു.

“ഭദ്ര”

എന്ത് ചെയ്യണമെന്നറിയാതെ ചാരു പുറത്തെ ദീപസ്തംഭത്തിനോട് ചാരിനിന്നു

“കണ്ടതൊക്കെ ഇയ്യുപറയും ലേ..” ദേവൻ ഭദ്രക്ക്നേരെ തിരിഞ്ഞു.

ഭദ്ര വേദനകൊണ്ട് പുളയുന്നത് ചാരു നിറമിഴികളോടെ നോക്കിനിന്നു.

“ന്നെ നിനക്ക് അറിയില്ല്യാ… വേണം ന്ന് വച്ചാ ഈ നിമിഷം നിക്ക് കഴിയും ഇവിടെ കുഴിവെട്ടി കുഴുച്ചുമൂടാൻ, ന്താ സംശയണ്ടോ.”

“ഹൈ… ന്താ ഈ കാട്ട്ണെ.. വിടാ അവളെ” അപ്പു തടഞ്ഞു.

“തമ്പ്രാൻകുട്ടി മിണ്ടതിരിക്യാ… ഇക്കാര്യം നാലാളറിഞ്ഞാ ന്താ സ്ഥിതി, പുറത്തിറങ്ങാൻ പറ്റ്വോ, അച്ഛൻ തമ്പ്രാന്റെ കാലം കഴിഞ്ഞ അടുത്ത സ്ഥാനം തമ്പ്രാൻ കുടിക്കാ, ത് മറക്കണ്ട ..”

ദേവൻ തിരിഞ്ഞ് അപ്പുവിനോട് പറഞ്ഞു. ദേവൻ ഭദ്രയുടെ മടിക്കെട്ട് കുത്തിപ്പിടിച്ച് അയ്യാളുടെ മുഖത്തോട് ചേർത്തുപിടിച്ചു.

കാച്ചിയ എണ്ണയുടെയും, രാസനാതിപൊടിയുടെയും ഗന്ധം അയ്യാളെ മത്ത്പിടിപ്പിച്ചു. വേദനയിൽ പുളയുന്ന ഭദ്രയുടെ ശിരസ് ദേവൻ വീണ്ടും തന്നോട് അടുപ്പിച്ച് ആ ഗന്ധം വീണ്ടും വീണ്ടും ആസ്വദിച്ച് ശ്വസിച്ചു.

“തമ്പ്രാൻ കുട്ട്യേ… ഇവ്വളെ ഞാ എടുത്തോട്ടെ.. ന്തായാലും ജീവനോടെ വിടാൻ പോണില്ല്യാ..അപ്പ പിന്നെ…”

കാമവികാരമുണർന്ന ദേവൻ അപ്പുവിനോട് ചോദിച്ചു.

“മ്… വൈകിക്കേണ്ട അത്കഴിഞ്ഞാ ഓളെയങ്ങ് കൊന്ന് കളഞ്ഞേക്ക്.” അപ്പു പറഞ്ഞു.

അപ്പുവിന്റെ മറുപടികേട്ട ചാരു അമ്പരന്ന് നിന്നു.

“ദേവീ…ഒരു ഏട്ടനാണോ ഇങ്ങനെയൊക്കെ പറയണേ..ഇല്ല്യാ ഞാൻ സമ്മതിക്കില്ല്യാ”

ചാരു ദേവനെ തടയാൻവേണ്ടി ചെന്നെങ്കിലും നാഗക്കാവിന് അടുത്തെത്തിയപ്പോൾ ഏതോ ഒരു ശക്തി അവളെ തടഞ്ഞു.

കാർമേഘം വിണ്ണിനെവന്നുമൂടി ശക്തമായ കാറ്റ് നാഗക്കാവിലേക്ക് ഒഴുകിയെത്തി ഏഴിലംപാലയും, വാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരവും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലഞ്ഞാടി, വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. നിലത്ത് വീണ ഭദ്ര പതിയെ എഴുന്നേറ്റു.

മരണം മുന്നിൽകണ്ട അവൾ തൊഴുകൈയ്യോടെ ദേവന് മുന്നിൽ നിന്നു.

“ന്നെ ഒന്നും ചെയ്യരുതെ ദേവേട്ടാ…”

” ഭദ്രേ… നിക്ക് വേണം നിന്നെ. ദേ നിന്റെ ഏട്ടനോട് ഞാൻ അനുവാദം വാങ്ങി. ന്തായാലും ഇയ്യിപ്പ മരിക്കും, ന്നാപ്പിന്നെ കന്യകയായ നീ കാമസുഖംകൂടെ അനുഭവിച്ചു മരിക്കണതാകും നല്ലത്.. ല്ലേ തമ്പ്രാൻ കുട്ട്യേ… “

“ഹഹഹ…” അപ്പു ആർത്തുച്ചിരിച്ചു.

“ന്റെ ഏട്ടൻ തമ്പ്രാനാണോ ദേവീ ത്…”

പാതിതുറന്ന മിഴികളുമായി ഭദ്ര നാഗപ്രതിഷ്ഠക്ക് മുന്നിലിരുന്നു.

കാമം നിറഞ്ഞ കൈകളുമായി ദേവൻ അവളുടെ അടുത്തെക്ക് ചെന്നു. സർവ്വശക്തിയെടുത് ഭദ്ര ദേവനെ തള്ളിയിട്ടു.

നിസ്സഹായതയോടെ ചാരു നാഗക്കാവിന് പുറത്ത് നിന്ന്കൊണ്ട് എല്ലാംകാണുന്നുണ്ടായിരുന്നു.

രക്ഷപ്പെടാൻ മനസ് മന്ത്രിചെങ്കിലും ശരീരം അനുവദിച്ചില്ല.

“അമ്മേ ദേവീ.. കാവിലമ്മേ… നാഗരാജാവേ, നാഗയക്ഷി.. ദിവസവും മുടക്കിലാണ്ട് അവിടുത്തെ മുന്നിൽ വന്ന് തിരികൊളുത്തുന്ന ന്നെ കൈവിടല്ലേ…”

ശിലാവിഗ്രഹങ്ങൾക്കുമുൻപിൽ ഭദ്ര കേണപേക്ഷിച്ചു.

കാർമേഘംകൊണ്ട് ആകാശം കറുത്തുകുത്തി , വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു.

ഇടിയുടെ ശബ്ദം കേട്ട ചാരു ചെവികൾ രണ്ടും പൊത്തിപ്പിടിച്ചു.

ദേവൻ ഭദ്രയുടെ മേൽമുണ്ട് വലിച്ചൂരി.

പാതി മരിച്ച ശരീരവുമായി ഭദ്ര ഇഴഞ്ഞു നീങ്ങി. ദേവൻ അവൾടെ കാലുകൾ പിടിച്ചുവലിച്ചു.

“തമ്പ്രാൻകുട്ടി പോയിക്കൊള്ളു ഞാനങ്ങട്‌ വരാ..”

ദേവന്റെ പരാക്രമംകണ്ട് അപ്പു ഊറി,ഊറി ചിരിച്ചു.

“ഞാൻ ദേ ഇവിട്യണ്ട്. കാര്യം കഴിഞ്ഞാ മറക്കേണ്ട.. ജീവനിങ്ങട് എടുത്തോളൂ..”

അർദ്ധനഗ്നയായി കിടക്കുന്ന ഭദ്രയുടെ ശരീരത്തിലേക്ക് കാമത്തിന്റെ രസചൂടുമായി ദേവൻ വലിഞ്ഞുകയറി.

ദേവന്റെ കാമലീകൾ കാണാൻശേഷിയില്ലാതെ ചാരു മുഖം മറച്ചു.

ഭദ്രയുടെ ജീവന് വേണ്ടി അവൾ നാമ ജപങ്ങളാൽ പ്രാർത്ഥിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത് പരാമംബികാം”

മൂടികെട്ടിയ കാർമേഘം മഴത്തുള്ളികളായി പൊഴിഞ്ഞ് ശിരസ്സിൽ പതിഞ്ഞപ്പോഴാണ് ചാരു മിഴികൾ തുറന്നത്.

ദീപസ്തംഭത്തിൽ ഭദ്ര കൊളുത്തിയ തിരിനാളം അണഞ്ഞിരിക്കുന്നു ചാരു വേഗം നാഗക്കാവിനുള്ളിലേക്ക് നോക്കി ചലനമറ്റു കിടക്കുന്ന ഭദ്രയെകണ്ടപ്പോൾ അവൾ അലറികരഞ്ഞു.

മുണ്ട് വലിഞ്ഞുടുക്കുന്ന ദേവനെ കണ്ട അവൾക്ക് പുച്ഛമാണ് തോന്നിയത് പക്ഷെ എല്ലാം നോക്കിയിരുന്നസ്വദിച്ച അപ്പുവിനെ അവൾക്ക് നിഗ്രഹിക്കാനുള്ള ദേഷ്യം ഉടലെടുത്തു.

“തമ്പ്രാൻ കുട്ട്യേ… മരിച്ചു ന്നാ തോന്നണെ.” വെപ്രാളത്തോടെ ദേവൻ വിളിച്ചുപറഞ്ഞു.

അപ്പു ആകാശത്തിലേക്ക് നോക്കി കാക്കകൾ വട്ടംകൂടി കലപില ശബ്ദമുടക്കാൻ തുടങ്ങി. മഴ പൂർവ്വാധികം ശക്തിയോട് കൂടി മണ്ണിലേക്ക് പതിച്ചു.

നാഗക്കാവിലേക്ക് കടന്ന അപ്പു അർദ്ധനഗ്നയായികിടക്കുന്ന ഭദ്രയുടെ ശരീരത്തിൽ അഴിഞ്ഞുകിടക്കുന്ന മേൽമുണ്ട് കൊണ്ട്പുതച്ചു.

“നിയിപ്പ ന്താ ചെയ്യാ…” ആദിയോടെ അപ്പു ചോദിച്ചു.

“ഇവിട്യടാ… തമ്പ്രാൻകുട്ടിയാകാല് പിടിച്ചേ”

“മ്…” കൈയിലുള്ള ദണ്ഡ് താഴെ വച്ചിട്ട് അപ്പുവും, ദേവനുംകൂടെ ഭദ്രയെ പൊക്കിയെടുത്ത് നാഗത്തറയിലേക്ക് കയറുന്ന കൽപ്പടവുകളിൽ കിടത്തി.

ഇടിയോട്കൂടിയമഴ തിമിർത്തു പെയ്യ്തു, അഭിഷേകം ചെയ്ത് മഞ്ഞൾപൊടി മഴവെള്ളത്തിൽ കുതിർന്ന് നാഗത്തറയിൽനിന്ന് ഒലിച്ചിറങ്ങി ഭദ്രയുടെ മുഖത്തേക്ക് ഇറ്റി വീണു.

മഞ്ഞൾപ്പൊടി കലർന്ന ജലം അവളുടെ മുഖത്തേക്ക് വീണതും ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.

അപ്പുവും, ദേവനും തിരിഞ്ഞുനടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഇടറിയ ശബ്ദത്തിൽ ഒരു വിളികേട്ടത്.

“അപ്പുവേട്ടാ…”

ഭദ്രയുടെ ദയനീയമായ ആ വിളികേട്ടപ്പോൾ ചാരു പൊട്ടിക്കരഞ്ഞു.

പരസ്പരം മുഖത്തോട് മുഖം നോക്കിയ ഇരുവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

“മരിച്ചിട്ടില്യാ…” അപ്പു പറഞ്ഞു.

ദേവൻ വേഗം അപ്പുവിന്റെ കൈയിലുള്ള ദണ്ഡ് വാങ്ങി ഭദ്രയെ അടിക്കാൻ ഓങ്ങി നിന്നു, പക്ഷെ ഭദ്രയുടെ ശിരസിന് മുകളിൽ ഫണമുയർത്തി നിന്ന സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും അയ്യാളുടെ കൈവിറച്ചു.

മിഴികൾ പാതിതുറന്ന് അവൾ വീണ്ടും അപ്പുവിനെ വിളിച്ചു.

“ന്താ ദേവാ ഈ കാട്ട്ണെ, ആ ജീവനങ്ങട് എടുത്ത്വേളാ..”

ദേവന് ധൈര്യം പകർന്നപ്പോൾ അയ്യാൾ ദണ്ഡ് കൊണ്ട് ഭദ്രയുടെ ശിരസിൽ ആഞ്ഞടിച്ചു. തടസം നിന്ന സ്വർണനിറമുള്ള സർപ്പത്തെ നാഗക്കാവിൽ വച്ചുതന്നെ ദേവൻ തല്ലിക്കൊന്നു. ഭദ്രയുടെ മരണം കണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണു.

നാഗക്കാവിൽ ചാരു കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ഹരി വേഗം അവളെയെടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി. ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു… ഭദ്രയുടെ മരണംകണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണുകിടക്കുന്നത് കണ്ട ഹരി അവളെയെടുത്ത് വേഗം മുറിയിലേക്ക് കൊണ്ടുപോയികിടത്തി. ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു…

“ചാരു…. ഇങ്ങോട്ട് നോക്യേ…”

ഹരി അവളുടെ കവിളിൽതട്ടി വിളിച്ചു.

ചാരു ചുറ്റിലും നോക്കി, അമ്മയും മുത്തശ്ശിയും മനക്കലെ ദാസിപ്പെണ്ണുങ്ങളും തന്റെ ചുറ്റുഭാഗവും വട്ടം കൂടി നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റിരുന്നു.

“ന്താ ല്ലാരും കൂടെ…”

ആകാംക്ഷയോടെ അവൾ ചോദിച്ചു.

“ഇയ്യന്തിനാ കുട്ട്യേ…. അവശ്യല്ല്യാത്ത ഇടത്തേക്കൊക്കെ പോണേ,അതല്ലേ ഇപ്പ ങ്ങനെ കാണേണ്ടി വന്നേ….. ദേവീ കാത്തോൾണെ”

കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു

“മുത്തശ്ശി…. ഇനിയിപ്പ അതേക്കുറിചോന്നും ആലോചിക്കേണ്ട… വരൂ… ഓള് കിടന്നോട്ടെ…”

ചാരുവിന്റെ മുറിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് നടന്നു.

“ഹരിയേട്ടാ… ഒന്ന് നിൽക്കൂ..” അയ്യാൾ കട്ടിളയുടെ പടിവാതിക്കൽ നിൽക്കുമ്പോൾ ചാരു വിളിച്ചു. ഹരി പിന്തിരിഞ്ഞുവന്നു.

“നിക്കെന്തോ പേട്യാവുണു ഹരിയേട്ടാ… ന്തോ വൻദുരന്തം വരാനിരിക്കണ പോലെ, മനസ് പറയുണു.”

“ഏയ്…ങ്ങനെയൊന്നുല്ല്യാ ട്ടോ…മോൾക്ക് തോന്നുന്നതാ”

ഹരി അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.

“ഹരിയേട്ടന് ന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല്യാ..” അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽനിന്നും ചുടു മിഴിനീർക്കണങ്ങൾ തടാകംപോലെ ഒഴുകാൻ തുടങ്ങി.

“നിക്കേന്ത് സംഭവിക്യാൻ, ന്താ ഈ പറയണേ… അതുമിതൊന്നും ആലോചിച്ച്കിടക്കേണ്ട, കുറച്ചുസമയം കൂടെ ഉറങ്ങിക്കോളൂ..”

മിഴിനീർക്കണങ്ങൾ തഴുകിയ കവിൾതടത്തിൽ ഹരി മൃദുവായി ചുംബിച്ചു.

ചാരു പതിയെ കണ്ണുകളടച്ച് നിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നത് വരെ ഹരി അവൾക്ക് കാവലിരുന്നു.

“ഹരീ….” മുത്തശ്ശിയുടെ നീട്ടിയുള്ള വിളികേട്ടാണ് അവൻ ചാരുവിന്റെ അടുത്തനിന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നത്.

“നിനക്ക് ബുദ്ധിമുട്ടാകില്ലേ ചാ നിക്കൊരു കാര്യം പറയാന്ണ്ട്..”

“ന്താ മുത്തശ്ശി…” ഹരി ആകാംക്ഷയോടെ ചോദിച്ചു.

“മഠത്തിൽ തിരുമേനി തന്നയച്ച ആ മൺകുടങ്ങൾ ഇന്ന് രാത്രി മനക്കലെ നാല് മൂലക്കല് ഇയ്യ് കൊണ്ടോയി കുഴിച്ചിടോ”

“മുത്തശ്ശിക്ക് വേറെപണിയൊന്നുല്ല്യേ.. പ്രേതവും ഭൂതവും, ആത്മാവും ന്നൊക്കെ പറഞ്ഞു നടക്കാൻ”

പുച്ഛഭാവത്തിൽ ഹരി പറഞ്ഞു.

“നിന്റെ അച്ഛൻ മാധവൻ ന്ന് വരാ ന്ന് പറഞ്ഞിരിക്കിണു , അഥവാ വന്നില്ലെങ്കിൽ ഇയ്യ് ചെയ്യണം ആ കർമ്മം..”

“വന്നില്ലെങ്കിൽ അല്ലെ, ന്തായാലും അച്ഛൻ വരും.”

അതും പറഞ്ഞ് ഹരി മുറ്റത്തേക്കിറങ്ങി അമ്പലപ്പറമ്പിലേക്ക് നടന്നകന്നു.

സ്വപ്നത്തിലുടനീളം ഭദ്രയും, ഭദ്രയുടെ മരണവുമായത്കൊണ്ട് ചാരു പെട്ടന്ന് തന്നെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.

മേശപ്പുറത്ത് വച്ച മൺകൂജയിൽ നിന്നും മതിയാവോളം വെള്ളമെടുത്ത്‌കുടിച്ചു. എന്നിട്ട് ജാലകത്തിനോട് ചാരി നാഗക്കാവിലേക്ക് നോക്കിയിരുന്ന് ചിന്തകളിലാണ്ടു.

“ഞാൻ കണ്ടത് സ്വപ്നമാണോ,അതോ യാഥാർഥ്യങ്ങളോ? ആരാണ് ദേവൻ.. അയ്യളിപ്പോ എവിട്യാ… ദേവന്റെ കൂടെ ഒരാളുംകൂടെയുണ്ടായിരുന്നല്ലോ ദേവീ…”

ചാരു എത്ര ആലോചിച്ചിട്ടും ഭദ്രയെ നിഗ്രഹിക്കാൻ ദേവന്റെ കൂടെനിന്ന ആ തമ്പുരാന്റെ പേര് പോയിട്ട് മുഖംപോലും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

സകല ദൈവങ്ങളെയും അവൾ മാറിമാറി വിളിച്ചു.പക്ഷെ ഫലമുണ്ടായില്ല.

നിരാശയോടെ അവൾ നാഗക്കാവിലേക്ക് നോക്കിയേറെനേരമിരുന്നു.

“നേരം സന്ധ്യയാവാറായി, ഹരികുട്ടൻ വന്നില്ല്യല്ലോ,ഇതുവരെ..” നിലവിളക്ക് കൊളുത്തി സന്ധ്യാനാമത്തിനായി ഉമ്മറത്തിരുന്ന ഭാർഗ്ഗവിതമ്പുരാട്ടി അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“അമ്പലത്തില്ണ്ടാവും അമ്മേ…” അകത്തുനിന്ന് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

കാവിതേച്ച നിലത്ത് ഭാർഗ്ഗവിതമ്പുരാട്ടി കാലുകൾനീട്ടിയിരുന്നുകൊണ്ട് നാമം ജപിക്കാൻ തുടങ്ങി.

“ഓം…… ബഹോ ദേവി, മഹാദേവി സന്ധ്യേ, വിദ്യേ, സരസ്വതീ അചരെ, അമരെ ചൈവ ബ്രഹ്മയോനെ നമോസ്തുതേ, സന്ധ്യേ ദേവീ നമോസ്തുതേ.

ദേവിത്വം പ്രാ കൃതചിത്തം താനിസാരായ ചിത്താൻമേ പാപംഹുംഭട്ട് നമോസ്തുതേ ദീപ്താ സൂക്ഷമാ ജയഭദ്രാ. സന്ധ്യാ ദേവി നമോസ്തുതേ..”

നമാജപം കഴിഞ്ഞെഴുന്നേൽക്കുന്ന സമയത്താണ് ചൂട്ടുമായി രണ്ട് പേര് പടിപ്പുരയിൽ നിൽക്കുന്നത് തമ്പുരാട്ടികണ്ടത്, സൂക്ഷിച്ചു നോക്കിയ തമ്പുരാട്ടിയുടെ മുഖത്ത് അൽപ്പം ആശ്വാസംവീണു.

“ന്താ ത്ര നേരം വൈക്യേ മാധവാ…”

“മ്മടെ…മഠത്തിൽ തിരുമേനിയെ ചെന്നു കണ്ടേ… ഇശ്ശി വേഗം ങ്ങട് വരാൻ പറഞ്ഞു. തിരുമേനിടെ ബന്ധനം ഭേദിച്ച് അവള് പുറത്ത് കടന്നു ത്രേ, ഭദ്ര..”

“ചതിച്ചു ലോ ന്റെ ദേവീ…” ഭാർഗ്ഗവിതമ്പുരാട്ടി വലത് കൈ നെഞ്ചിൽ വച്ചുകൊണ്ട് പറഞ്ഞു.

“വിവരറിഞ്ഞപ്പോ രാമനേം കൂട്ടി ഞാഇങ്ങട് പോന്നു. ബന്ധിക്കണം…അവളെ, ഇനി പുറത്ത് കടക്കാൻ കഴിയാതെ നരകിച്ചു നരകിച്ചു കഴിയണം..”

മാധവന്റെ വാക്കുകളിൽ പ്രതികാരത്തിന്റെ തീക്ഷണത ഉടലെടുത്തു.

“സവിത്രിേ…. ” അയ്യാൾ നീട്ടി വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ചൂട്ട് കെടുത്തികൊണ്ട് രാമൻ ഉമറത്തിണ്ണയിലേക്ക് കയറിയിരുന്നു.

നീട്ടി മുറിച്ച നാക്കിലയിൽ ചോറുവിളമ്പികൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“ന്റെ സംശയം , ചാരുമോൾ കാവിലേക്ക് കയറിയോ ന്ന.. സ്ത്രീ സ്പർശം കാവിനുള്ളിലേറ്റാൽ ഭദ്രക്ക് പുറത്ത് വരാൻ കഴിയും ന്നല്ലേ പറഞ്ഞേ…”

“എവിട്യാ ചാരുമോള്… ഞാൻ കണ്ടില്ല്യല്ലോ..”

പിന്നിലേക്ക് നോക്കിക്കൊണ്ട് മാധവൻ ചോദിച്ചു.

“ഓള് മേലെ ണ്ടാവും.. ഹാ പിന്നെ, ന്ന് കാവിനടുത്തു വച്ച് ചാരുമോള് ബോധം നഷ്ട്ടപ്പെട്ട് കിടക്കണ കണ്ടു.”

അൽപ്പം സ്വകാര്യത്തോടെ സവിത്രിതമ്പുരാട്ടി പറഞ്ഞു.

“അത് വെയിൽ കൊണ്ടതാകും..” നീണ്ടൊരു ഏമ്പക്കം വിട്ട് മാധവൻ ഇലമടക്കിഎണീറ്റു.

കൈകഴുകി നേരെ ചെന്നത് ചാരുവിന്റെ മുറിയിലേക്കായിരുന്നു.

അടഞ്ഞുകിടന്ന വാതിൽ മാധവൻ പതിയെ തുടന്നു.

ഇളം കാറ്റ് മുറിക്കുളിൽ നിന്ന് അയ്യാളെ ആവരണം ചെയ്തു. ശരീരമാസകലം കുളിര് കൊരുന്നപോലെ അനുഭവപ്പെട്ട മാധവൻ ശരീരമൊന്ന് കുടഞ്ഞു. പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം മുറിക്കുള്ളിൽ ഒഴുകിയെത്തി.

മുറിക്കുള്ളിൽ കടന്നതും വലിയ ശബ്ദത്തോടെ വാതിലും, ജനൽപാളികളും വന്നടഞ്ഞു. ചുറ്റുഭാഗവും കോടവന്ന് മൂടി.

മാധവൻ ചുറ്റിലും നോക്കി. നെറ്റിയിൽ നിന്നു വിയർപ്പുതുള്ളികൾ പൊടിയൻ തുടങ്ങി. ഓട്മേഞ്ഞ കഴുക്കോലിന്റെ ഇടയിലൂടെ എങ്ങുനിന്നോ ഒരു മൂങ്ങ വന്നിരുന്നു അതിന്റെ കണ്ണുകളുടെ തിളക്കം അയ്യാളുടെ മുഖത്ത് പതിച്ചു.

“ചാരു…. മോളെ….ചാരു…” ഭയത്തോടെ മാധവൻ വിളിച്ചു.

പിന്തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ വരിക്കപ്ലാവിൽ പണിതീർത്ത വളകൾ കിടയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ടു, അതിലൊന്ന് താഴേക്ക് വീണതും രണ്ടടി പിന്നിലേക്ക് മാറി മേശയോട് ചാരിനിന്നുകൊണ്ട് അയ്യൾ ഉച്ചത്തിൽ നിലവിളിച്ചു.

മേശയിൽ പിടിച്ച മാധവന്റെ കൈകളിൽ എന്തോ ഇഴയുന്നപോലെ അനുഭവപ്പെട്ടപ്പോൾ അയ്യാൾ തിരിഞ്ഞുനോക്കി.

കറുത്ത ശരീരത്തിൽ വെളുത്ത വരകളുമായി ഒരു കുഞ്ഞു സർപ്പം ഫണമുയർത്തി നിൽക്കുന്നു. അയ്യാളുടെ കൈപത്തിയുടെ പുറംഭാഗത്ത് അത് ചുറ്റികിടന്നു. കൈവലിച്ചാൽ വിഷം തീണ്ടുമെന്ന് മനസിലാക്കിയ മാധവൻ കണ്ണുകളടച്ചു സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.

“ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ”

അടഞ്ഞുകിടന്ന വാതിൽ ആരോ തുറന്നപ്പോഴാണ് അയ്യാൾ തിരിഞ്ഞു നോക്കിയത്.

“മോളെ…ചാരൂ… ഒന്ന് വേഗം വര്യാ…” ഇടറുന്ന ശബ്ദത്തിൽ അയ്യാൾ വിളിച്ചു.”

ചാരു മുറിയിൽ പ്രവേശിച്ചപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായിരുന്നു…

“അച്ഛൻ വന്നു ന്ന് ‘അമ്മ പറഞ്ഞു.” പുഞ്ചിരിച്ചുകൊണ്ട് ചാരു അകത്തേക്ക് വന്നു.

“ചാരു….ദേ അവിടെ സർപ്പങ്ങൾ,”

ഭയന്ന് വിയർത്തൊഴുകുന്ന അയ്യാളെ കണ്ടപ്പോൾ ചാരുചുറ്റിലും നോക്കി..

“എവിട്യാ… ഞാൻ കണ്ടില്ല്യല്ലോ..”

മാധവൻ ഇടവും വലവും നോക്കി. അവിടെ ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

“ന്താ അച്ഛാ.. ന്താ കണ്ടേ… എവിട്യാ സർപ്പം..? സംശയത്തോടെ ചാരു വീണ്ടു ചോദിച്ചു.

“ഏയ് ഒന്നുല്ല്യാ…”

അയ്യാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവൾ നോക്കിനിന്നു.

ചാരു കട്ടിലിൽ ചെന്നിരുന്നു. അൽപ്പനേരം മിഴികളടച്ച് മനസിനെ ഏകാഗ്രമാക്കി.

പക്ഷെ അടങ്ങാത്തപ്രതികാരവുമായി രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഭദ്രയുടെ മുഖം പെട്ടന്ന് അവളുടെ മനസിൽ മിന്നിമഞ്ഞു.

അന്നോളം കണ്ടിട്ടില്ലാത്ത ഭാവമാറ്റം ചാരുവിനെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. വേഗം അവൾ കോണിപ്പാടികൾ ഇറങ്ങി താഴേക്ക് ചെന്നു.

“നേരം ഇശ്ശ്യായിട്ടും ഹരികുട്ടനെ കണ്ടില്ല്യല്ലോ മോളെ..”

ഉമ്മറത്തേക്ക് വന്ന ചാരുവിനോട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വൈകും ന്ന് അമ്മ പറഞ്ഞിരുന്നു മുത്തശ്ശി.”

ചാരു മുത്തശ്ശിയെ തൊട്ടുരുമ്പി ഉമ്മറത്തിണ്ടത്ത് ഇരുന്ന് നീട്ടിവച്ചിരിക്കുന്ന തമ്പുരാട്ടിയുടെ കാല് ചാരു പതിയെ ഉഴിഞ്ഞുകൊണ്ടുത്തു.

“മ്…ന്താ പ്പ ഒരു സ്നേഹ പ്രകടനം” പുഞ്ചിരിച്ചുകൊണ്ട് തമ്പുരാട്ടി ചോദിച്ചു

“മുത്തശ്ശി നിക്ക് ഒരു കാര്യം ചോദിക്കാണ്ട്..” മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

“നിക്ക് അറിയണതാണെ ചാ ഞാൻ പറയാ..”

“പണ്ട്…. മനക്കല് ദേവൻ ന്ന് പറഞ്ഞ ആരേലും ണ്ടായിരുന്നോ…”

“ഉവ്വ്…തൊക്കെ നിനക്ക് എവിടന്നാ കിട്ട്യേ…” അദ്ഭുതത്തോടെ തമ്പുരാട്ടി ചോദിച്ചു.

“അതൊക്കെയുണ്ട്… അറിയുച്ചാ പറയൂ മുത്തശ്ശി..”

തമ്പുരാട്ടിയുടെ കവിളിൽ പിടിച്ചുകൊണ്ട് ചാരുചോദിച്ചു.

“വടക്കേപ്പാട്ട് മനക്കലെ കുട്ട്യ… ഇവിട്യാ മുഴുവൻ സമയവും ണ്ടാവാറ്…”

“അപ്പൊ അമ്മാളുവോ..?” തമ്പുരാട്ടി പറഞ്ഞു തീരുമ്പോഴേക്കും ചാരു അടുത്തചോദ്യം ചോദിച്ചു.

“ദേവി….തൊക്കെ ആരാ പറഞ്ഞുതരണെ…” ആശ്ചര്യത്തോടെ തമ്പുരാട്ടി ചോദിച്ചു

“അവരൊക്കെ എവിട്യാ..?” മറുചോദ്യം കേട്ടപ്പോൾ ഭാർഗ്ഗവിതമ്പുരാട്ടിയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച ചാരു വീണ്ടും ചോദ്യം ആവർത്തിച്ചു.

“ആദ്യ പ്രസവത്തിൽ അമ്മാളും കുഞ്ഞും കാലം ചെയ്തു., ഓള് മരിച്ച അന്ന് തന്നെ ദേവന് വിഷം തീണ്ടി, വൈകാതെ ഓനും…”

“അമ്മാളു… മനക്കലെ തമ്പ്രാക്കൾക്ക് പറ്റിയ പിഴ ല്ലേ…” അൽപ്പം ഉച്ചത്തിൽ ചാരു ചോദിച്ചു.

മറുപടിയില്ലാതെ തമ്പുരാട്ടി മൗനം പാലിച്ചു.

“വല്ല്യംമ്പ്രാട്ട്യേ…”

കൊക്കിവലിഞ്ഞുകൊണ്ട് തമ്പുരാട്ടിയെ വിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

“ന്താ രമാ…ന്താ കാലിന്….”

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

“പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ… തലചുറ്റുന്നു.” രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു… കൊക്കിവലിഞ്ഞ് തമ്പുരാട്ടിയെവിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

“ന്താ രമാ…ന്താ കാൽന്….”

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

“പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ… തലചുറ്റുന്നു.” രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു…

ഭാർഗ്ഗവിതമ്പുരാട്ടി പെട്ടന്ന് തന്നെ രാമൻ നായരുടെ അടുത്തേക്ക് ചെന്നിട്ട് അയ്യാളെ കുലുക്കി വിളിച്ചു.

“രാമാ…. എണീക്കാ….രാമാ…”

രാമൻനായരുടെ കണ്ണുകൾ താനെ അടയുന്നത് കണ്ട തമ്പുരാട്ടി ചാരുവിനോട് വേഗം മാധവനെ വിളിച്ചുകൊണ്ടുവരാൻ കല്പിച്ചു.

ചാരു എഴുന്നേറ്റ് വേഗം അകത്തേക്കോടി.

ഭാർഗ്ഗവിതമ്പുരാട്ടി വീണ്ടും രാമൻനായരെ തട്ടി വിളിച്ചു.

പാതി തുറന്ന കണ്ണുമായി അയ്യാൾ വിളികേട്ടു.

സംഭവമറിഞ്ഞ മാധവനും സാവിത്രിയുംകൂടെ പെട്ടന്ന് തന്നെ ഉമ്മറത്തേക്ക് വന്നു.

“രാമാ…, രാമാ,” മാധവൻ അയ്യാളുടെ കവിളിൽ തട്ടി വിളിച്ചു.

ഒന്ന് മൂളുകമാത്രമേ രാമൻനായര് ചെയ്‌തോള്ളു.

“ന്താ മ്മേ… ണ്ടായേ…”

“പത്തായപുരയുടെ അടുത്തൂന്ന് നാഗത്തിന്റെ കടിയേറ്റു ത്രേ…”

മാധവൻ വേഗം രാമൻ നായരുടെ കാലുകൾ പരിശോദിച്ചു.

വലത് കാലിന്റെ ചെറുവിരലിന് മുകളിലായി നഗത്തിന്റെ പല്ല് തുളഞ്ഞുണ്ടായ രണ്ട് സുഷിരങ്ങൾ കണ്ട മാധവന് ‘അമ്മ പറഞ്ഞത് സത്യമാണെന്ന് മനസിലായി.

ഞരമ്പുകൾ നീലനിറത്തിൽ തടിച്ചുവരാൻ തുടങ്ങി, മാധവൻ വേഗം തന്റെ ഉടുമുണ്ടിന്റെ കര വലിച്ചുകീറി അയ്യാളുടെ മുട്ടിന് തഴത്തേക്ക് വലിഞ്ഞു കെട്ടി.

“ഹൈ… രാമാ… എണീക്കാ… രാമാ…, പേടിക്കാനൊന്നൂല്ല്യാ… ഇയ്യുറങ്ങല്ലേ… എണീക്ക്…”

മാധവൻ അയ്യാളെ പിടിച്ചെഴുന്നേല്പിച്ചിരുത്തി.

അമ്പലത്തിൽ നിന്ന് മടങ്ങിവന്ന ഹരി ഉമ്മറത്ത് ആൾക്കൂട്ടം കണ്ടപാടെ ഓടി വന്നു.

“ന്താ… ന്താ ണ്ടായേ…” പരിഭ്രാന്തി പരത്തികൊണ്ട് ഹരി ചോദിച്ചു.

“വിഷം തീണ്ടീതാ.” ചാരു ഹരിയുടെ അടുത്തേക്ക് ഇറങ്ങിവന്ന് ചെവിയിൽ പതിയെ പറഞ്ഞു

“ന്നാ വേഗം വൈദ്യരെ കാണിക്കാ..വരൂ.”

ഹരി രാമൻനായരെ എടുക്കാൻ തുനിഞ്ഞതും മാധവൻ തടഞ്ഞു.

“വേണ്ടാ… നേരം ഇശ്ശ്യായിക്കിണു. യ്യ് വൈദ്യരോട് ങ്ങട് വരാൻ പറയ്യ… മ് ചെല്ലൂ..”

അച്ഛൻ പറഞ്ഞതാണ് ശരിയെന്ന് തോന്നിയ ഹരി വേഗം ചൂട്ടും കത്തിച്ച് പഠിപ്പുരതാണ്ടി നടന്നകന്നു.

“മ്മടെ ശിവക്ഷേത്രത്തില് പോണ വഴിയില്ണ്ട് ശങ്കുപുഷ്പ്പത്തിന്റെ ചെടി, അതിന്റെ വേര് അരച്ചുപുരട്ടിയാ നീര് കുറയും, പിന്നെ വിഷത്തെ നശിപ്പിക്കാനും കഴിയും.”

“ഉവ്വ് മ്പ്രാട്ടി… ഏൻ കണ്ടിരിക്ക്ണ്… ഏനറിയാ… ” ലോട്ടയിൽ വെള്ളവുമായി നിൽക്കുന്ന മനക്കലെ ദാസി നങ്ങേലി പറഞ്ഞു.

“ഉവ്വോ… ന്നാ വേഗം അത് പറിച്ചോണ്ട് വര്യാ..”

“മ്പ്രാട്ടി…. നേരം ഇശ്ശ്യായിരിക്കിണു.. ഏനോറ്റക്ക്..” നങ്ങേലി വിസമ്മതമറിയിച്ചു.

“മാധവാ… ഇയുംകൂടെ ചെല്ലൂ… വേഗാവട്ടെ..” തിരിഞ്ഞുനിന്ന് മാധവനോട് പറഞ്ഞു.

മുറ്റത്തേക്കിറങ്ങിയ മാധവൻ തെങ്ങോലയുടെ തലപ്പ് മുറിച്ച് ചൂട്ടുണ്ടാക്കി തലപ്പത്ത് തുണി വച്ചുകെട്ടി അൽപ്പം എണ്ണപുരട്ടി കത്തിച്ചു.

“വാര്യാ…” മാധവൻ മുൻപേ വേഗത്തിൽ നടന്നു, പിന്നാലെ നങ്ങേലിയും.

മാധവന്റെ കാൽച്ചുവടുകൾകൊപ്പം പിടിക്കാൻ നങ്ങേലി നന്നേ കഷ്ട്ടപെട്ടു. നാഗക്കാവ് താണ്ടി ഇടത്തോട്ട് തിരിഞ്ഞ് ചെറിയ ഇടവഴിയിലൂടെ അവർ നടന്നു.

“മ്പ്രാനെ…ഒന്ന് നിൽക്കൂ.. ഈടന്ന് അൽപ്പം കൂടെ പോയാ അമ്പലെത്തി.”

നടത്തം നിർത്തി അയ്യാൾ തിരിഞ്ഞു നിന്നു.

“നിക്കറിയാ… ഞാ ഇശ്ശ്യായിവിടെ.. ന്നെ പഠിപ്പിക്കണ്ടാ ട്ടോ… “

കത്തിയെരിയുന്നചൂട്ട് വീശി അൽപ്പം ദേഷ്യത്തോടെ തമ്പുരാൻ പറഞ്ഞു.

“എവിട്യാ ച്ചാ നോക്കൂ.”

മുഖം അൽപ്പം കയറ്റിപ്പിടിച്ചുകൊണ്ട് അവൾ തമ്പുരാനെ നോക്കി.

“ഹൈ, ന്റെ മോത്തേക്ക് നോക്കാനല്ല ചെടി എവിട്യാന്ന് നോക്കാനാ പറഞ്ഞേ…”

ഇടവഴിലിലെ മുളകൊണ്ട് പണികഴിപ്പിച്ച വേലിക്കിടയിലൂടെ അവൾ തന്റെ കണ്ണുകൾ കൊണ്ട് ആ ചെടി പരതി.

ഇരുട്ടിന്റെ നിശബ്ദത മാധവന്റെ ചെവികളിൽ വന്നുപതിച്ചു. ചെവീടിന്റെ കനത്ത ശബ്ദവും, ഇളങ്കാറ്റും ചുറ്റിലും പരന്നു. മൂങ്ങകൾ പേടിപ്പെടുത്തുന്ന രീതിയിൽ വൃക്ഷത്തിന്റെ മുകളിലിരുന്ന് മൂളുന്നത് കേട്ട മാധവൻ നാലുഭാഗത്തും തിരിഞ്ഞുനോക്കി.

ഒറ്റക്കലങ്കിലും അയ്യാളുടെ മനസിൽ ഭയം ഉടലെടുത്തു.

“ഇവിടെല്യല്ലോ മ്പ്രാനെ… കുറച്ചപ്പർത്തേക്ക് പോയി നോക്കാ…” നങ്ങേലി പറഞ്ഞു.

“ന്നാ വാര്യാ…” നങ്ങേലിയെ മുൻപിലാക്കി മാധവൻ ചൂട്ടും കത്തിച്ച് പിന്നിൽ നടന്നു. പിന്നിലൂടെ നടക്കുമ്പോഴും ഇരുണ്ട വെളിച്ചത്തിലും അയ്യാൾ അവളുടെ വെടിവോത്ത ശരീരസൗന്ദര്യത്തെ ആസ്വദിക്കുകയായിരുന്നു.

ഇടവഴി പിന്നിട്ട് അവർ പടർന്ന്കിടക്കുന്നവള്ളികളും മരങ്ങളും തിങ്ങി നിൽക്കുന്ന ചെറു വനത്തിലേക്ക് ചെന്നെത്തി. കത്തിച്ച ചൂട്ടിന്റെ കനൽകുടഞ്ഞിട്ട് അയ്യാൾ താഴേക്ക് നോക്കി.

“.. ദേ ഇവിട്യരുപാട് സസ്യങ്ങളുണ്ടല്ലോ, ഇതാണോ നോക്കൂ.”

മാധവൻ കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് നങ്ങേലി ചെന്നുനോക്കി. പക്ഷെ അവരുദ്ദേശിച്ച മരുന്ന് അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല..

“വാര്യാ… നമുക്ക് തിരിച്ചുപോവ്വാ.. ഹരിയിപ്പോ വൈദ്യരുമായി വന്നിട്ട്ണ്ടാവും..” തിരച്ചിൽ മതിയാക്കി മാധവൻ പറഞ്ഞു.

“മ്പ്രാനെ… അൽപ്പം മുന്നോട്ട് പോയാ ആടെ സർപ്പക്കാവ് ണ്ട്. ആയിന്റെ ചുറ്റൊറം ണ്ടാവും, ആടെകൂടെ നോക്യാലോ…” പ്രതീക്ഷ കൈവിടാതെ നങ്ങേലി ചോദിച്ചു.

“മ് ശരി… ന്നാ അത്രേടം വരെ പോയി നോക്കാ…”

ചെറിയവനത്തിലൂടെ നടന്ന് അവർ ആൾപെരുമാറ്റമില്ലാത്ത സർപ്പക്കാവിനോടടുതെത്തി.

ചുറ്റിലും വള്ളികൾപടർന്ന് പന്തലിച്ചിരിക്കുന്നു. സർപ്പക്കാവിന്റെ വലത് ഭാഗത്ത് തന്നെപലമരവും, അതിനോട് ആകാശംമുട്ടെ വളർന്നകരിമ്പനയുംനിൽക്കുന്നു. വൃശ്ചികമാസത്തിലെ തണുത്ത കാറ്റും, പൂത്തുതളിർത്തു നിൽക്കുന്ന പാലപ്പൂവിന്റെയും ഗന്ധം അയ്യാളെ കോരിത്തരിപ്പിച്ചു.

വൈദ്യരുമായി ഹരി പെട്ടന്ന് തന്നെ തിരിച്ചെത്തി. ചില പച്ചില മരുന്നുകൾ വച്ചുകെട്ടി രാമൻ നായരെ കിടത്തി ചികിത്സിച്ചു.

ഭാർഗ്ഗവിതമ്പുരാട്ടി മാധവനും നങ്ങേലിയും പോയവഴിയെ ഇടവും വലവും നോക്കുന്നത് കണ്ട ഹരി ചോദിച്ചു

“മുത്തശ്ശി ആര്യെ നോക്കണേ..”

“നങ്ങേലിയും നിന്റെ അച്ഛനും കൂടെ ശങ്കുപുഷ്പ്പത്തിന്റെ ചെടി പറിക്കാൻ പോയിട്ട് ഇതുവരെ വന്നില്ല്യാ… “

“തിനാണോ ങ്ങനെ ആദിപിടിച്ചിരിക്കണേ.. വരും… മുത്തശ്ശി അകത്തേക്ക് കയറി ഇരിക്യാ…നേരം ഇശ്ശ്യായിരിക്കിണു.”

ഹരി മുത്തശ്ശിയെപിടിച്ച് ഉമ്മറത്തേക്ക് കയറി.

“വല്ല്യമ്പ്രാട്ട്യേ…ഒന്നിങ്ങട് വര്യാ..”

രാമൻനായരെ ചികിത്സിക്കുകയായിരുന്ന വൈദ്യർ ഉടൻ ഉമ്മറത്തേക്ക് കയറിപ്പോകുന്ന ഭാർഗ്ഗാവിതമ്പുരാട്ടിയെ വിളിച്ചു.

“ന്താ വൈദ്യരെ…”

“ഇദ്ദേഹം ആരെയോ വിളിക്കിണു..”

ഹരി വേഗം രാമൻനായരുടെ അടുത്തേക്ക് ചെന്ന് ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചു വച്ചു.

ചെറിയ ശബ്ദത്തിൽ അയ്യാൾ എന്തോ പറയുന്നുണ്ടായിരുന്നു. കൂടെ ചാരുവും ഹരിയുടെ അടുത്തേക്ക് ചെന്നു. ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അവളുടെ മുടിയിഴകൾ ഒരുവശത്തേക്ക് വീണു.

ഇടത് കൈകൊണ്ട് അവൾ അഴിഞ്ഞുവീണ കേശത്തെ ഒതുക്കിവച്ച് രാമൻനായർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു.

“അപ്പൂഞ്ഞേ…. അവൾ…അപ്പൂഞ്ഞേ… ” ഇടറിയ ശബ്ദത്തോടെ, അടഞ്ഞുകിടന്ന കണ്ണുകൾ പാതിതുറന്ന് കൊണ്ട് രാമൻ നായർ പിറുപിറുത്തു.

“അപ്പൂഞ്ഞിനെ വിളിക്ക് ണ്ടല്ലോ മുത്തശ്ശ്യെ… ആരാ അപ്പൂ…” പറഞ്ഞു മുഴുവനക്കാതെ ഭയത്തോടെ അവൾ അവിടെനിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് ചില ഓർമ്മകൾ തിരിച്ചുകിട്ടിയപോലെ ചോദിച്ചു.

“ഇവ്ടെ ആരാ അപ്പു… പറ മുത്തശ്ശി..”

“അപ്പു ന്ന് പറയണത് ദേ ഹരിക്കുട്ടന്റെ അച്ഛൻ. കുഞ്ഞുന്നാൾളെ പേരാ.. ഇപ്പ ആരും വിളിക്ക്യാറില്ല്യാ….”

ചാരു അൽപ്പനേരം കണ്ണുകളടച്ചു നിന്നു.

“അതെ… നിക്ക് ഓർമ്മയുണ്ട്. ആന്ന് ദേവന്റെ കൂടെ ണ്ടായിരുന്നയാളിന്റെ പേര് അപ്പു ന്നായിരുന്നു.”

ചാരു മനസിനെ ഏകാഗ്രമാക്കികൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി ഓർത്തെടുത്തു. നാഗക്കാവിനോട്ചരിനിന്ന തന്റെ മുൻപിലൂടെ കാവിനുള്ളിലേക്ക് കടന്ന് ഭദ്രയുടെ അർദ്ധനഗ്നമായാ ശരീരത്തെ മേൽമുണ്ട്കൊണ്ട് മറക്കുന്ന അപ്പുവിന്റെ മുഖം അവളുടെ മനസിൽ നിന്നിമാഞ്ഞു.

“ദേവി…. അച്ഛൻ…”

അടച്ചുപിടിച്ച കണ്ണുകൾ നിമിഷനേരം കൊണ്ട് തുറന്ന ചാരു തൊണ്ടയിൽ വന്ന ഉമിനീർ വലിച്ചിറക്കി.

അപമാനവും,ലജ്ജയുംകൊണ്ട് അവൾ തലതാഴ്‍ത്തി. പക്ഷെ ഭദ്രയുടെ വാക്കുകൾ ഒരശരീരിപോലെ ചെവിയിൽ മിന്നിമഞ്ഞുകൊണ്ടിരുന്നു.

“ന്നെ നിഗ്രഹിച്ചവരുടെ നാശം കണ്ടേ ഞാൻ മടങ്ങു..”

അച്ഛന്റെ ജീവൻ അപകടത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച അവൾ ഹരിയോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ നിരീശ്വരവാദിയായ ഹരി കേട്ടപാടെ തള്ളിക്കളഞ്ഞു.

“ന്താ ഈ പറയണേ… അച്ഛന്റെ ജീവനോ.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ… അച്ഛന്റെ കഴുത്തിൽ മഠത്തിൽ തിരുമേനി കെട്ടികൊടുത്ത രക്ഷ കണ്ടിരിക്കിണോ ഇയ്യ്.. അത് മതി അച്ഛന്.. “

പ്രതികാരദാഹിയായ ഭദ്രയുടെ ലക്ഷ്യത്തെ ഭംഗം വരുത്താൻ അവൾ മനക്കലെ ആരുടെയും ശ്രദ്ധപിടിക്കാതെ നിലാവലയം തീർത്ത രാത്രിയിൽ ശിവക്ഷേത്രത്തെ ലക്ഷ്യമാക്കി അച്ഛനെ തിരഞ്ഞു നടന്നു.

പൂർണ്ണചന്ദ്രൻ വിണ്ണിൽ നിന്ന് തനിക്ക് പ്രകാശം ചൊരിയുന്നുണ്ടെന്ന് മനസിലാക്കിയ ചാരു നടത്തത്തിന്റെ വേഗതകൂട്ടി.

നാഗക്കാവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ ശിവക്ഷേത്രത്തിന്റെ മുൻപിലെത്തി. ചുറ്റിലും നിലാവിന്റെ വെള്ളിവെളിച്ചം മാത്രം. ഇളംകാറ്റ് അവളുടെ ശരീരത്തെ തലോടികൊണ്ടേയിരുന്നു തണുത്ത രാത്രിയിലും നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ പൊഴിയാൻ തുടങ്ങി. നിലാവിന്റെ വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു തന്റെ നിഴലല്ലാതെ മറ്റാരുടെയോ നിഴൽകൂടെ തനിക്കൊപ്പമുണ്ടെന്ന്.

ചാരു പതിയെ തിരിഞ്ഞു നോക്കി, പക്ഷേ അവളുടെ പിന്നിൽ ആരുമുണ്ടായിരുന്നില്ല… അവൾ മുന്നോട്ട് ചലിച്ചു. ഭയം അവളിൽ കിടന്ന് താണ്ഡവമാടി. പക്ഷെ തന്റെ അച്ഛന്റെ ജീവൻ, അത് കാത്തുരക്ഷിക്കാൻ അവൾ ബാധ്യസ്ഥയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ എവിടെനിന്നോ ധൈര്യം അവളിലേക്കെത്തിചേർന്നു.

മാധവൻ പിന്നിട്ട ഇടവഴികളിലൂടെ ചാരു നടന്ന് ചെറിയ വനത്തിലെത്തി. വള്ളികൾ പടർന്ന് പന്തലിച്ചിരിക്കുന്നു. അവൾ ചുറ്റിലും നോക്കി. നിലാവിന്റെ വെളിച്ചം മാത്രം. ഇലപോലും അനങ്ങാത്ത നിശബ്ദത തന്റെ പിന്നിൽ ചമ്മല ഞെരിയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി..പടർന്നു കിടക്കുന്ന വള്ളികൾക്കു പകരം സർപ്പങ്ങൾ കിടന്നാടുന്നു, ഒന്നും രണ്ടുമല്ല അനേകം സർപ്പങ്ങൾ, ശ്വാസം പിടിച്ചുനിർത്തി അവൾ തന്റെ ചുറ്റിലും നോക്കി നിലാവിന്റെ വെളിച്ചത്തിൽ അതിന്റെ സ്വർണനിറമുള്ള ഫണം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ നിശ്ചലമായിനിന്നു. അൽപ്പ നിമിഷം കഴിഞ്ഞ് പതിയെ അവൾ പിന്തിരിഞ്ഞു നടക്കുന്നു. പ്രകൃതിയുടെ രൂപമാറ്റം ചാരുവിന് ശ്രദ്ധിക്കാനായില്ല, ഇളംകാറ്റ് പതിയെ ആ ചെറിയ വനത്തിനുള്ളിലേക്ക് കടന്നുവന്നു, വവ്വാലുകളും മറ്റും കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.

നിർത്താതെയുള്ള നായകളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

“ദേവീ….”

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി ചാരുവിന്റെ നേരെ ഇഴഞ്ഞു വന്നു. നിർത്താതെയുള്ള നായക്കളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

“ദേവീ….”

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി അവളുടെനേരെ ഇഴഞ്ഞു വന്നു.

ചാരു കണ്ണുകളടച്ചു കിടന്നു. വലിയശബ്ദത്തോടെയുള്ള ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചുപതിച്ചു. കാറ്റിന്റെ ശക്തികൂടി,ചുറ്റും കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി.

തന്റെ ജീവൻ ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് മനസിലാക്കിയ ചാരുവിന്റെ മിഴിയിൽ പുഞ്ചിരിതൂകുന്ന ഹരിയുടെ മുഖം മിന്നിമഞ്ഞു.

തന്റെ വേർപാടിൽ ആരോടും ഒരക്ഷരം ഉരിയാടാതെ ഏകനായി, കത്തിയെരിയുന്ന തന്റെ ചിതക്ക് മുൻപിൽ നിൽക്കുന്ന ഹരിയെ സങ്കല്പിച്ചപ്പോൾ മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.

പിന്നിൽ സിൽക്കാരം മീട്ടുന്ന ശബ്ദം കേട്ടാണ് ചാരു കണ്ണുതുറന്നത്.

തന്റെ മുൻപിൽ ഫണമുയർത്തി നിന്നിരുന്ന സർപ്പക്കുഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു.

പകരം അവൾക്ക്ചുറ്റും സ്വർണ്ണനിറമുള്ള സർപ്പങ്ങൾ വലംവക്കുന്നുണ്ടായിരുന്നു. സർപ്പം വായതുറന്ന് നാവ് പുറത്തേക്ക് നീട്ടിയപ്പോൾ, നീണ്ട് സൂചിമുന പോലെ നിൽക്കുന്ന പല്ലുകളുടെ തിളക്കം അവൾക്ക് കാണാൻ കഴിഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ ചാരു അചലമയി കിടന്നു.

ചൂട്ട് കത്തിതീരാറായപ്പോൾ മാധവൻ തിരിച്ചു പോകാൻ ധൃതികൂട്ടി.

“ഹൈ, തിരച്ചിൽ മതിയാക്കാ. ന്നിട്ട് വര്യാ ങ്ങട്, വൈദ്യരെത്തിട്ട്ണ്ടാകും..”

ചൂട്ടിന്റെ ഇരുണ്ട വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് മരുന്ന് തിരയുന്ന നങ്ങേലിയുടെ ശരീരസൗന്ദര്യം കണ്ട് മതിമറന്ന മാധവന് അവളോടൊപ്പമൊന്ന് രമിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഉടലെടുത്തു.

മാധവൻ അവൾക്കൊപ്പമിരുന്നു

“നങ്ങേല്യേ… നിന്റെ ഈ സൗന്ദര്യം ന്നെ വല്ലാണ്ട് ബുദ്ധിമുട്ടിക്ക്യ…”

തിരച്ചിൽ നിർത്തിവച്ച നങ്ങേലി മാധവന്റെ മുഖത്തേക്ക് നോക്കി. അയ്യാളുടെ നോട്ടം തന്റെ ശരീരത്തിലേക്കാണെന്നു മനസിലാക്കിയ നങ്ങേലി പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു, എന്നിട്ട് സ്ഥാനം തെറ്റികിടക്കുന്ന മേൽമുണ്ട്കൊണ്ട് മാറ്മറച്ചു.

നങ്ങേലി മൗനം പാലിച്ചുനിൽക്കുന്നതുകണ്ടപ്പോൾ മാധവന് ആവേശം കൂടി. അയ്യാൾ എഴുന്നേറ്റ് അവൾക്ക് നേരെ നിന്നു.

ചൂട്ട് കത്തിയവസാനിക്കാറായി. മാധവൻ ആകാശത്തേക്ക് നോക്കി, താരകങ്ങൾക്കൊപ്പം പൂർണചന്ദ്രനും പുഞ്ചിരിച്ചു നിൽക്കുന്നു.

നിലാവിന്റെ നിലവെളിച്ചം കണ്ടപ്പോൾ അയ്യാൾ കത്തിയെരിയുന്ന ചൂട്ട് ഉപേക്ഷിച്ച് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

നിലാവിന്റെ ശോഭയിൽ അവളുടെ കണ്ണുകൾക്ക് പ്രത്യേകതിളക്കം മാധവന് കാണാൻ കഴിഞ്ഞു.

കാമവികാരംകൊണ്ട് സകലതും മറന്ന മാധവൻ അവളെ അടിമുടിനോക്കികൊണ്ട് പതിയെ ഓരോ ചുവടുകൾ മുന്നിലേക്ക് വച്ചു.

വൈകാതെ തമ്പുരാന്റെ കാമലീലകൾക്ക് കീഴടങ്ങേണ്ടിവരുമെന്ന് മനസിലാക്കിയ നങ്ങേലി ഓരോ ചുവടുകൾ പിന്നിലേക്ക് വച്ചു.

“ഇയ്യന്തിനാ പേടിക്കാണെ നങ്ങേല്യേ…, അരുമറിയില്ല്യാ… മ്മള് മാത്രേയോള്ളൂ വ്വ്ടെ..”

മാധവൻ അവളെ സ്പർശിച്ചതും നങ്ങേലി തെറിച്ച് കാഞ്ഞിരത്തിന്റെ ചുവട്ടിലേക്ക് വീണു.

അത്ഭുതത്തോടെ അയ്യാൾ ചുറ്റിലും നോക്കി. ഇത്ര ശക്തിയിൽ നങ്ങേലിയെങ്ങനെ വീണു എന്ന ചോദ്യം അയ്യാളിൽ ഉണർന്നു.

“വേണ്ട മ്പ്രാ… ഏന് പേട്യാ…”

നിലത്ത് വീണ്കിടക്കുന്ന നങ്ങേലി പറഞ്ഞു

“ഹഹഹ … ഈയസമയത്ത് ങ്ങട് ആരും വരില്ല്യാ ന്റെ പെണ്ണേ…”

മാധവൻ അവളെ പിടിച്ചെഴുന്നേല്പിക്കാൻ ചെന്നതും നങ്ങേലി തടഞ്ഞു. എന്നിട്ട് അയ്യാളുടെ കഴുത്തിൽ കിടക്കുന്ന രക്ഷയിലേക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.

“രക്ഷ…. അതശുദ്ധിയാവും.. ഏനാശാപം വേണ്ട മ്പ്രാ…..”

51 രുദ്രാക്ഷങ്ങൾ കോർത്തിണക്കി നിർമ്മിച്ച മാലയിൽ മഠത്തിൽ തിരുമേനി പ്രത്യേകം പൂജിച്ചെടുത്ത രക്ഷയെ മാധവൻ നെഞ്ചോട് ചേർത്ത് തടവികൊണ്ട് മഠത്തിൽ തിരുമേനി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

“ഈ രക്ഷ പൂർണ്ണ ഭക്തിയോടും, ശുദ്ധിയോടും കൂടെമാത്രമേ ധരിക്കാവൂ,.. ആശുദ്ധകർമ്മങ്ങളിലേർപ്പെടുമ്പോൾ… നിന്റെ ശരീരത്തിൽ ഈ രക്ഷയുണ്ടെങ്കിൽ അതിന്റെ ശക്തി പതിമടങ്ങായി കുറയും, പിന്നെ വീണ്ടും ഓരോ ദിവസവും 1001തവണ മൃത്യുഞ്ജയമന്ത്രങ്ങളാൽ 51 ദിവസത്തെ വ്രതാനുഷ്‌ഠാനത്തോട് കൂടി ജപിച്ച് , ഭസ്മം കൊണ്ട് അഭിഷേകം ചെയ്യണം”

മാധവൻ അല്പ്പനേരം മൗനംപാലിച്ചു നിന്നു. എന്നിട്ട് കഴുത്തിൽ 51 രുദ്രാക്ഷങ്ങൾക്കോർത്തിണക്കിയ രക്ഷ അയ്യാൾ പതിയെ ഊരിയെടുത്തു. കഴുത്തിൽ നിന്നും രക്ഷയെടുത്തതും നിലാവെളിച്ചം ചൊരിഞ്ഞ ചന്ദ്രനെ കാർമേഘം വന്നുമൂടി. കാട് കയറിയ സർപ്പക്കാവിലേക്ക് ഇളം കാറ്റ് ഒഴുകിയെത്തി, പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു. വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു.

മാധവൻ തന്റെ വലത് ഭാഗത്ത് തളിരിട്ടുനിൽക്കുന്ന തേക്കുമരത്തിന്റെ തയ്യിൽനിന്ന് ഒരില പറിച്ചെടുത്ത് അഴിച്ചെടുത്ത തന്റെ രക്ഷ അതിൽവച്ച് ഇലയോട്കൂടി പൊതിഞ്ഞ് പുല്ലുകൾകൊണ്ട് മെത്തവിരിച്ച പാറകെട്ടിൽ വച്ചിട്ട് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

നിലത്ത് വീണുകിടക്കുന്ന നങ്ങേലിയെ പിടിച്ചെഴുന്നേല്പിച്ചു. അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് കണ്ണുകളിൽ നോക്കിപറഞ്ഞു.

“ടി പെണ്ണേ…. നിക്ക് വേണം നിന്നെ.. മതിയാവോളം”

തമ്പുരാന്റെ വാക്കുകൾ കേട്ട നങ്ങേലിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു തണുത്തുവിറങ്ങലിച്ച അവളുടെ അധരങ്ങളിൽ അയ്യാൾ ചൂണ്ടുവിരൽ വച്ചുകൊണ്ട് പുഞ്ചിരിയെ തടസപ്പെടുത്തി. പതിയെ അവളെ മാറോട് ചേർത്ത് വരിപ്പുണർന്നു.

നായ്ക്കൾ ഓരിയിടുന്ന ശബ്ദവും ഇടിമിന്നലിന്റെ ശബ്ദവും, ഉള്ളിൽ കാമംനിറഞ്ഞു നിൽക്കുന്ന മാധവന് കേൾക്കാൻ കഴിഞ്ഞില്ല. ഏഴിലംപാലയും, കരിമ്പനയും ശതമായ കാറ്റിൽ ഉലഞ്ഞാടി.

തന്റെ മാറോട് ചേർന്ന് കിടക്കുന്ന നങ്ങേലിയെ അയ്യാൾ രണ്ട് കാരങ്ങൾകൊണ്ട് ബന്ധിച്ചു.

തുളസിയുടെയും, കാച്ചിയ എണ്ണയുടെയും ഗന്ധമുള്ള നങ്ങേലിയുടെ മുടിയിഴകളിൽ അയ്യാൾ അമർത്തി ചുംബിച്ചു.

മാധവന്റെ ബന്ധനത്തിൽ നിന്നും രക്ഷപ്പെടാൻ നങ്ങേലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മാധവൻ വീണ്ടും അവളുടെ മുടിയിഴകളെ ചുംബിച്ചു,

തുളസിയുടെയും കാച്ചിയ എണ്ണയുടെയും ഗന്ധത്തിന് പകരം, ചുടുരക്തത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ട മാധവൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.

ഉടനെ അയ്യാളുടെ ശരീരത്തിലുടനീളം ചൂട് അനുഭവപ്പെടാൻ തുടങ്ങി.

നങ്ങേലി അവളുടെ കാരങ്ങൾകൊണ്ട് മാധവനെ വലിഞ്ഞു മുറുകി.

“അപ്പുവേട്ടാ….”

മാറിൽ ചാഞ്ഞുകിടക്കുന്ന മാധവന്റെ ചെവിയിൽ ചുണ്ടുകൾ അടുപ്പിച്ച് കൊണ്ട് നങ്ങേലി വിളിച്ചു.

“മ്….” അവളിൽ ലയിച്ചിരുന്ന മാധവൻ വിളികേട്ടു.

“ന്നെ ങ്ങനെ ചെയ്യണത് തെറ്റല്ലേ അപ്പുവേട്ടാ…” നങ്ങേലിയുടെ ചോദ്യം കേട്ട മാധവൻ പരിഭ്രാന്തി പരത്തി.

അപ്പു…അധികം ആർക്കുമറിയത്തെ, പൂർവ്വകാലത്ത് തന്നെ വിളിച്ചിരുന്ന ഓമനപ്പേര്… അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ചൂട് താങ്ങാനാവാതെ മാധവൻ നങ്ങേലിയെ തള്ളിമാറ്റി.

അവൾ ആർത്തട്ടഹസിച്ചു.

“ഭദ്ര….” നങ്ങേലിയുടെ രൂപം പതിയെ ഭദ്രയായി മാറുന്നത് മാധവൻ ഭയത്തോടെ നോക്കിനിന്നു.

ഭദ്രയുടെ അട്ടഹാസത്തിൽ സർപ്പക്കാവ് മുഴുവനും പ്രകമ്പനംകൊണ്ടു.

മാധവൻ താൻ അഴിച്ചുവച്ച രക്ഷയെടുത്തണിയാൻ വേണ്ടി പാറക്കെട്ടിനടുത്തേക്ക് ഓടിചെന്നു.

അവിടെ കണ്ടകഴ്ച്ച അയ്യാളെ വീണ്ടും ഭയപ്പെടുത്തി.

തേക്കിന്റെ ഇലയിൽ പൊതിഞ്ഞുവച്ച രക്ഷക്ക് ചുറ്റും ഉഗ്രവിഷമുള്ള കരിനാഗം ഫണമുയർത്തി അയ്യൾക്ക് നേരെ സിൽക്കാരംമീട്ടി വട്ടംചുറ്റികിടക്കുന്നു.

മാധവൻ രക്ഷയിലേക്കും, ഭദ്രയുടെ മുഖത്തേക്കും മാറി മാറി നോക്കി

ശക്തമായ കാറ്റിൽ ഭദ്രയുടെ അഴിഞ്ഞുകിടക്കുന്ന മുടിയിഴകൾ പാറിനടന്നു. അവൾ നിലം സ്പർശിക്കാതെ വായുവിലൂടെ മാധവന്റെ അടുത്തേക്ക് അട്ടഹസിച്ചുകൊണ്ട് വന്നു.

അയ്യാളുടെ കണ്ണുകളെപ്പോലും വിസ്മയിപ്പിസിച്ചുകൊണ്ട് ഭദ്ര നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.

മാധവൻ ചുറ്റിലുംനോക്കി. “ഇല്ല്യാ അരുമില്ല്യാ”

“അമ്മേ ദേവീ…. ആദിപരാശക്തീ..” അയ്യാൾ ഉറക്കെ വിളിച്ചു.

“അപ്പുവേട്ടാ…” പിന്നിൽ നിന്നുള്ള ഭദ്രയുടെ വിളികേട്ട മാധവൻ തിരിഞ്ഞുനോക്കി.

“ങേ…ഭദ്ര… ഭദ്രേ…. ന്നെ യൊന്നും ചെയ്യരുതെ…” അയ്യാൾ കൈകൾ കൂപ്പി, വായിൽ ഊറി വന്ന ഉമിനീര് വലിച്ചിറക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

“ഹ ഹ ഹ …” ഭദ്ര ആർത്തട്ടഹാസിച്ചു

“പണ്ടൊരിക്കൽ ഞാനും ദുപോലെ കേണപേക്ഷിച്ചിരുന്നില്ല്യേ അപ്പുവേട്ടാ…”

അഗ്നിജ്വലിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് ചുടുരക്തമൊഴുകാൻ തുടങ്ങി.

ഭദ്ര കൈനീട്ടി മാധവന്റെ നെഞ്ചിൽ പിടിച്ച് തള്ളി.

പത്താൾ ഉയരത്തിലുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ചെന്നിടിച്ച് അയ്യാൾ താഴെ വീണു.

ചാരുവിന് ഒന്നനങ്ങാൻപോലും കഴിയാതെ ചുറ്റിലും ഫണമുയർത്തി സർപ്പങ്ങൾ അവളെ വലം വച്ചുകൊണ്ടിരുന്നു.

ഈ വലയം ഭേദിച്ചു പുറത്തുകടന്നാലെ തന്റെ അച്ഛന്റെ കണ്ടെത്താൻ കഴിയുയെന്ന് മനസിലാക്കിയ ചാരു, കൈകൾ കൂപ്പി കാവിലെ നാഗദേവതകളെ മനമുരുകി ധ്യാനിച്ചു.

“നാഗ നാഗ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

അഹന്ദാ നാഗേന്ദ്രായഃ ആദിശേഷ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

വാസുകി നാഗേന്ദ്രായഃ കാർകോടക നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

ദക്ഷകാ നാഗേന്ദ്രായഃ പർവ്വതാക്ഷ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

മാനസാ നാഗേന്ദ്രായഃ പത്മനാഭ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ”

ഏഴിലംപാലയുടെ ശിഖരത്തിൽ തട്ടി താഴെവീണ മാധവന്റെ അടുത്തേക്ക് പ്രതികാരദഹിയായ ഭദ്ര തന്റെ ദ്രംഷ്ടകളുമായി പ്രകൃതിയിലൂടെ ഒഴുകി വന്നു.

വായുവിൽ നിൽക്കുന്ന തന്നെ ആരോ തന്നെ ബന്ധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ അവൾ അവിടെ നിന്ന് അപ്രത്യക്ഷമായി നാഗദേവതകളെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്ന ചാരുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

ഭദ്രയുടെ അട്ടഹാസംകേട്ട ചാരു പതിയെ കണ്ണുതുറന്നു നോക്കി ചുറ്റിലും കോടവന്നു മൂടിയിരിക്കുന്നു. വായുവിൽ നിൽക്കുന്ന തന്നെ ആരോ ബന്ധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഭദ്ര അവിടെ നിന്ന് അപ്രത്യക്ഷമായി നാഗദേവതകളെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്ന ചാരുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

ഭദ്രയുടെ അട്ടഹാസം കേട്ട ചാരു പതിയെകണ്ണു തുറന്നു നോക്കി ചുറ്റിലും കോടവന്നു മൂടിയിരിക്കുന്നു.

പതിയെ ഭദ്രയുടെ രൂപം തെളിഞ്ഞു വന്നു. അഴിഞ്ഞുകിടന്ന മുടിയിഴകളുമായിനിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ ചാരു ശ്വാസം ഉള്ളിലേക്ക് വലിച്ചു.

ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ട് ചാരുവിനോട് പറഞ്ഞു.

“ന്റെ ലക്ഷ്യത്തിന് ഭംഗം വരുത്താൻ നിനക്ക് മാത്രേ കഴിയുന്ന് നിക്കറിയാ,”

“അച്ഛനെ ഉപദ്രവിക്കരുത്… മാപ്പ് കൊടുക്കണം.” ചാരു കൈകൾ കൂപ്പി കേണപേക്ഷിച്ചു. ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.

” ഹും… മാപ്പ് കൊടുക്കണംന്നോ… ഇല്ല്യാ.. ഈ തറവാട്ടിലെ ആൺത്തരികൾടെ നാശം കണ്ടേ ഭദ്ര മടങ്ങൂ…ന്റെ വഴിയിൽ തടസം നിൽക്കരുത്… “

പ്രതികാരം അഗ്നിയായി അവളുടെ കണ്ണിൽ നിന്നും അടർന്നു വീണു

“നീയും കണ്ടതല്ലേ… നിന്റെ അച്ഛന്റെ ക്രൂര കൃത്യങ്ങൾ. ഒരുമകളായ നീ അച്ഛന്റെ പ്രവൃത്തികളെ അംഗീകരിക്ക്യ… നാളെ നിനക്കും ഈയൊരവസ്ഥ ണ്ടാവില്ല്യാ ന്ന് ഉറപ്പുണ്ടോ?”

ഭദ്രയുടെ ചോദ്യം കേട്ട ചാരു നിശ്ശബ്ദയായി നിന്നു. നാഗങ്ങൾ തീർത്ത വലയത്തിന് പുറത്ത് നിന്നുകൊണ്ട് ഭദ്ര ആർത്തുചിരിച്ചു.

“മരണം അത് നിശ്ചയിക്കപ്പെട്ടു. ബന്ധങ്ങളെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാൺണം.”

ചാരു മൗനംപാലിച്ചു. ചെറുവനത്തിനുള്ളിലേക്ക് ഒഴുകിയെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു.

“ലജ്ജ തോന്നിണില്ല്യേ നിനക്ക്”

തന്റെ പിന്നിൽ നിന്നുംമുയർന്ന ചോദ്യംകേട്ട് ചാരു തിരിഞ്ഞു നോക്കി.

“ഭദ്ര, അതെ , പെട്ടന്ന് ചാരു മുൻപിലേക്കും നോക്കി.

മുൻപിലും പിന്നിലും നിന്ന് കോണ്ട് ഭദ്ര ആർത്തുച്ചിരിച്ചു.

“മ്…. മടങ്ങിക്കോളൂ… ഇല്ല്യങ്കിൽ കൺമുൻപിൽ കാണേണ്ടിവരും അച്ഛന്റെ ദുർമരണം.” ഭദ്ര അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ചാരു വീണ്ടും കണ്ണുകളടച്ച് നാഗദേവതകളെ പ്രീതിപ്പെടുത്താൻ തുടങ്ങി.

ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.

“ചാരൂ…..”

കണ്ണുകൾ തുറന്ന് അവൾ ഭദ്രയെ നോക്കി. വികൃതമായ അവളുടെ മുഖം കണ്ട ചാരു രണ്ടുകൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് അലറിവിളിച്ചു.

തലുടെ ഇടത് വശത്ത് ഭീമമായ ഒരു മുറിവ്, തലച്ചോറെന്ന് തോന്നിക്കുന്ന എന്തോ പുറത്ത് ചാടിനിൽക്കുന്നത് കാണാം, ചെവി ചതഞ്ഞിരിക്കുന്നു, കാതിലിട്ട ജിമുക്കി കാതോട്കൂടി ഓടിഞ്ഞുതൂങ്ങി അതിൽ നിന്ന് ചുടുരക്തങ്ങൾ ഇറ്റി ഭദ്രയുടെ തോളിലേക്ക് വീണുകൊണ്ടിരുന്നു. മുഖത്തെ ഇറച്ചിക്കഷ്ണങ്ങൾഅടർന്ന് രക്തമൊഴുന്ന വികൃതമായ ഭദ്രയുടെ മുഖംകണ്ടപ്പോൾ ചാരുവിന് തലകറങ്ങുന്നത് പോലെ തോന്നി.

തന്റെ ചുറ്റിലും വലംവച്ചുകൊണ്ടിരുന്ന നാഗങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.

ഭദ്ര ചാരുവിന്റെ അടുത്തേക്ക് നിലം സ്പർശിക്കാതെ ഒഴുകിയെത്തി.

രക്തം തളം കെട്ടിനിൽക്കുന്ന ഭദ്രയുടെ വികൃതമായ മുഖം കാണാതിരിക്കാൻ ചാരു രണ്ട്കണ്ണുകളും കൈകൊണ്ട് മറച്ചു.

“ന്റെ മുഖം കണ്ടോ ഇയ്യ്. അച്ഛനും,കൂട്ടുക്കാരനും കൂടെ നിക്ക് തന്ന സമ്മാനാ ത് , നിക്ക് തിരിച്ചു കൊടുക്കേണ്ടേ”

ചാരു പതിയെ കണ്ണുതുറന്ന് നോക്കി. രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവൾ മോഹലാസ്യപ്പെട്ടുവീണു.

ഭദ്ര അവിടെനിന്ന് അപ്രത്യക്ഷയായി. സ്വർണമിറമുള്ള നാഗങ്ങൾ ചാരുവിന് വീണ്ടും കാവലിരുന്നു.

മാധവൻ പാലമരത്തിന്റെ ചുവട്ടിലിരുന്ന് വേദനകൊണ്ട് പുളഞ്ഞു. ശക്തമായകാറ്റിൽ ഏഴിലംപാലയുടെ ഒരു ശിഖരം മുറിഞ്ഞ് മാധവന്റെ ദേഹത്തേക്ക് വീണു.

“അമ്മേ….ദേവീ, നാരായണ.. രക്ഷിക്കണേ…. “

തൊഴുകൈയ്യോടെ മാധവൻ ഉച്ചത്തിൽ കേണപേക്ഷിച്ചു. ഉടനെ ഭദ്ര അയാൾക്ക് മുൻപിൽ പ്രത്യക്ഷയായി.

“ഇല്ല്യാ അപ്പുവേട്ടാ… അപ്പുവേട്ടനെ രക്ഷിക്കാൻ ഇനി ആരും വരില്ല്യാ..ഹഹഹ…”

പ്രകമ്പനം കൊള്ളിച്ച അവളുടെ അട്ടഹാസം കേട്ട് മാധവൻ നെടുങ്ങി.

നിലത്ത് വീണ അയാൾ പതിയെ എഴുന്നേറ്റ് താഴെക്കിടക്കുന്ന ഒരു കമ്പ് എടുത്ത് അവൾക്ക്നേരെ തിരിഞ്ഞു.

കമ്പെടുത്ത് വീശിയതും കൈയ്യിൽ കമ്പിന് പകരം ഉഗ്രവിഷമുള്ള സർപ്പമാറിയതും ഒരുമിച്ചായിരുന്നു. ഭദ്ര വീണ്ടും ആർത്തുച്ചിരിച്ചു.

മാധവന്റെ ഭയംകണ്ട അവൾ സംതൃപ്തിയോടെ നിന്നു. സർപ്പം അയാളുടെ കൈയ്യിൽ ചുറ്റികിടന്ന് പതിയെ ശിരസിലേക്ക് ഇഴഞ്ഞു നീങ്ങി

സാക്ഷാൽ മഹാദേവന്റെ കഴുത്തിലെ ആഭരണംപോലെ ചുറ്റികിടക്കുന്ന സർപ്പം മാധവന്റെ കഴുത്തിലേക്ക് പടർന്നുകയറി.

ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

ഭദ്ര കൈയുയർത്തി സർപ്പത്തിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മതിയാകാൻ കല്പിച്ചു.

അനുസരണയുള്ള വളർത്തുമൃഗത്തെപോലെ സർപ്പം മാധവന്റെ ശരീരത്തെ ഉപേക്ഷിച്ചു കാവിലേക്ക് ഇഴഞ്ഞു നീങ്ങി.

“വെള്ളം….വെള്ളം….” കഠിന ദാഹം അനുഭവപ്പെട്ട അയാൾ തന്റെ കഴുത്തുഴിഞ്ഞുകൊണ്ട് ചോദിച്ചു.

പാലമരത്തിന്റെ മുകളിലെ ഒടിഞ്ഞു നിന്ന കൊമ്പിൽ നിന്ന് വെള്ളം മാധവന്റെ മുഖത്തേക്ക് ഒഴുകിയെത്തി.

ശിരസിൽ പതിച്ച വെള്ളത്തെ അയാൾ ക്രമേണെ വായക്കുള്ളിലേകാക്കി. പതിയെ വെള്ളത്തിന് പകരം ചുടുരക്തമൊഴുകാൻ തുടങ്ങി. വായിലേക്ക് ഒഴുകിയെത്തിയരക്തം ശുദ്ധജലമാണെന്ന് കരുതി അയാൾ കുടിച്ചിറക്കി. രുചിമാറ്റവും രക്തത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ട മാധവൻ താൻ കുടിച്ചത് രക്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മനംപുരട്ടി ചർദ്ദിച്ചു.

എല്ലാം ഒരു കാഴ്ച്ചക്കാരി എന്നപോലെ ഭദ്ര നോക്കിനിന്നുകൊണ്ട് ആർത്തുച്ചിരിച്ചു.

തളർന്ന് വീണ മാധവന്റെ അടുത്തേക്ക് അവൾ ഒഴുകിയെത്തി. ആകാശംമുട്ടെ വളർന്ന ഭദ്ര മാധവനെ ഉള്ളം കൈയിലെടുത്ത് പച്ചപുല്ല് വിരിച്ച പാറക്കെട്ടിന്റെ മുകളിലേക്ക് ഒഴുകിനടന്നു.

ശക്തമായ കാറ്റിനെ സർപ്പക്കാവിലെ കരിമ്പനയും, ഏഴിലംപാലയും തടുഞ്ഞുനിർത്തി. അലഞ്ഞു നടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി, ഭദ്രക്ക്കൂട്ടായി കരിമ്പൂച്ചയും, കരിനാഗാവും പിന്നാലെ നടന്നു.

ഭദ്ര അയാളെ പാറക്കെട്ടിന്റെ മുകളിൽ കിടത്തി.

കാർമേഘത്തിൽ നിന്നും മോക്ഷം കിട്ടിയ പൂർണ്ണചന്ദ്രൻ അന്ധകാരത്തെ അകറ്റിനിർത്തി പതിയെ നിലാവ് ചൊരിഞ്ഞ് സർപ്പക്കാവിനെ നീലാവലയത്താൽ സുന്ദരമാക്കി.

പാറക്കെട്ടിന്റെ മുകളിൽ കിടത്തിയ മാധവൻ ഒന്നെഴുന്നേൽക്കാൻകൂടെ കഴിയാത്ത വേദനകൊണ്ട് പുളഞ്ഞു.

വാനംമുട്ടെവളർന്ന ഭദ്രയുടെ വായിൽ വെട്ടിത്തിളങ്ങുന്ന ദ്രംഷ്ഠകൾ വളരാൻതുടങ്ങി, ഭയപ്പെടുത്തുന്ന ആ കാഴ്ച്ചകണ്ട അയാൾ മരണം ഉറപ്പിച്ചു.

“അരുത് ന്നെ കൊല്ലരുത്…” ഭയത്തോടെ മാധവൻ പറഞ്ഞു.

ഭദ്ര ആർത്തട്ടഹസിച്ചു.

“അപ്പുവേട്ടാ… ഏട്ടനെ കൊല്ലാതിരിക്കാൻ നിക്ക് കഴിയില്ല്യാ.. ചെയ്ത കർമ്മത്തിന്റെ ഫലം ഏട്ടനനുഭവിക്കേണ്ടേ… .”

ആകാശംമുട്ടെ വളർന്ന അവൾ പതിയെ ചെറുതായിവന്ന് മാധവന് നേരെ ചെന്നു.

അയാൾ പതിയെ പതിയെ പിന്നിലേക്ക് ഇഴഞ്ഞുനീങ്ങി.

പിന്നിൽ സിൽക്കാരം മീട്ടിനിൽക്കുന്ന കരിനാഗങ്ങളെ കണ്ടമാധവൻ സ്തംഭിച്ചു നിന്നു. തന്റെ നാല് ഭാഗത്തും ഉഗ്രവിഷമുള്ള സർപ്പങ്ങൾ ഫണമുയർത്തി നിൽക്കുന്നു.

സർവ്വശക്തിയുമെടുത്ത് മാധവൻ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി. ക്ലാവ് പിടിച്ച പാറകെട്ടിൽ നിന്ന് അടിതെറ്റിയ അയാൾ ഉരുണ്ട് മുൻപ് തേക്കിന്റെ ഇലയിൽ ഊരിവച്ച രക്ഷയുടെ അടുത്തേക്ക് വീണു..

ആത്മവിശ്വാസം കൈവന്ന മാധവൻ വേദന വകവക്കാതെ രക്ഷയുടെ അടുത്തേക്ക് ഇഴഞ്ഞുനീങ്ങി.

കൈയ്യെത്തുംദൂരെ എത്തിയ അയാളുടെ ശരീരത്തേക്ക് പാറകെട്ടിന് മുകളിൽ നിന്ന സർപ്പങ്ങൾ ശരം വേഗത്തിൽ പടർന്നുകയറി. ശരീരത്തിന്റെ വേദനയും, മരണത്തോടുള്ള ഭയവും അയാളെ വേട്ടയാടികൊണ്ടേയിരുന്നു

സർപ്പങ്ങളെ വകവക്കാതെ മാധവൻ രക്ഷയോടടുത്തെത്തി. കൈനീട്ടി എത്തിവലിഞ്ഞതും രക്ഷക്ക് സമീപത്തായി ഫണമുയർത്തി ഒരു നാഗം പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു,

പതിയെ നാഗത്തിന് രൂപമാറ്റം സംഭവിച്ചു തല ഭദ്രയുടെയും ഉടൽ നാഗത്തിന്റെയുമായി മാറി. മരണഭയം അയാളിൽ കിടന്ന് താണ്ഡവമാടി.

ശരീരത്തെ വലിഞ്ഞുമുറുക്കിയ സർപ്പങ്ങൾ രക്ഷയെടുക്കാൻ നീട്ടിയ കൈയ്യിൽ ആഞ്ഞുകൊത്തി.

“അമ്മേ…..”

വേദനകൊണ്ട് മാധവൻ അലറി വിളിച്ചു, സർപ്പത്തിന്റെ വിഷപ്പല്ലുകൾ അയാളുടെ ഞരമ്പിനെ തുളച്ച്കയറി. ഉഗ്രവിഷം ശരീരത്തിലേക്ക് പ്രവഹിക്കാൻതുടങ്ങി.

കടിയേറ്റ കൈപ്പത്തിയിൽ പതിയെ നീലനിറം വ്യാപിച്ചുകൊണ്ടേയിരുന്നു.

ഭദ്ര ആർത്തട്ടഹസിച്ചു. മരണം അയാളെ കീഴ്പ്പെടുത്തുന്നത് അവൾ നോക്കിനിന്നു. ശരീരം മുഴുവനും നീലനിറമായിമാറി. അവസാനശ്വാസമെടുത്തുവലിക്കുമ്പോഴും മാധവൻ ഭദ്രയെ നോക്കി, കണ്ണീരിന് പകരം ചുടുരക്തമൊഴുകി അവൾ തന്നെ നോക്കിനിൽക്കുകയായിരുന്നു.

വൈകാതെതന്നെ മാധവൻ മരണത്തിന് കീഴടങ്ങി. ലക്ഷ്യം കൈവരിച്ച ഭദ്ര ആർത്തട്ടഹസിച്ചു. സർപ്പക്കാവും ചെറുവനവും പ്രകമ്പനം കൊണ്ടു.

ചന്ദ്രനെ കാർമേഘംവന്ന്മൂടി വലിയശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ച് ഭൂയിലേക്ക് ഇറങ്ങിവന്നു. സർപ്പക്കാവിലേക്ക്. ആർത്തുല്ലസിച്ച് മഴ പെയ്തിറങ്ങി, ശക്തമായ കാട്ടിൽ ഏഴിലംപാലയും, കരിമ്പനയും, ഉലഞ്ഞാടി.

മാധവന്റെ ശരീരം ഉപേക്ഷിച്ച് സർപ്പങ്ങൾ കാവിലേക്ക് മടങ്ങി. ഭദ്ര പാറക്കെട്ടിന്റെ മുകളിലേക്ക് വായുവിലൂടെ ഒഴുകിനടന്നു,

പാറക്കെട്ടിന്റെ മുകളിലെത്തിയ അവൾ താഴേക്ക് തിരിഞ്ഞുനോക്കി, മലർന്ന് കിടക്കുന്ന ജീവനറ്റ മാധവന്റെ ദേഹത്തിലേക്ക് ആലിപ്പഴങ്ങൾ പോലെ മഴത്തുള്ളികൾ വന്നുപതിച്ചു. അപ്പോഴും ഭദ്രയുടെ കണ്ണിൽ നിന്ന് ചുടുരക്തമൊഴുകുന്നുണ്ടായിരുന്നു.

മഴത്തുള്ളികൾ ഇലകളെ തഴുകി ചാരുവിന്റെ മുഖത്തേക്ക് വന്നു ചുംബിച്ചപ്പോഴാണ് അവൾക്ക് ബോധം തെളിഞ്ഞത്. അന്നേരം പെയ്തമഴയെല്ലാം കൊണ്ട് ശരീരമാകെ നനഞ്ഞിരുന്നു. അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളികളും കൈകൊണ്ട് തട്ടിമാറ്റി.

“ചാരൂ….”

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു. അന്നേരം പെയ്തമഴയെല്ലാംകൊണ്ട് ചാരുവിന്റെ ശരീരമാകെ നനഞ്ഞു അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളിയും കൈകൊണ്ട് തട്ടിമാറ്റി.

“ചാരൂ….”

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു.

“ഹരിയേട്ടാ…” അവളെ തിരഞ്ഞുവന്ന ഹരിയുടെ മാറിലേക്ക് ചാരു കുഴഞ്ഞുവീണു. ഹരി അവളെ താങ്ങിനിർത്തി.

“ന്താ മോളെ ദ്‌. രാത്രിയോക്കെ ഒറ്റക്ക് ങ്ങട് വരാൻ പാടില്ല്യാന്ന് അറിയില്ല്യേ… മനക്കലൊക്കെ തിരഞ്ഞു, കണ്ടില്ല്യാ.. നിക്ക് അപ്പ സംശയണ്ടാർന്നു ഇയ്യിങ്കട് വന്നിട്ടുണ്ടാകും ന്ന്.. വാ പോവ്വാ…”

സങ്കടം കണ്ണുനീരായി തടാകംപോലെ ഒഴുകാൻതുടങ്ങി നനഞ്ഞൊട്ടിയ അവളുടെ ശരീരംകണ്ട ഹരി തന്റെ മേൽമുണ്ട് ഊരി അവളെ പുതപ്പിച്ച് മനക്കലിലേക്ക് കൂട്ടി കൊണ്ട് പോയി.

ഉദയസൂര്യൻ ജാലകത്തിലൂടെ വന്ന് തഴുകിവിളിച്ചപ്പോഴാണ് ചാരു നിദ്രയിൽനിന്നും എഴുന്നേറ്റത്. ശരീരമാസകലം വേദനതോന്നിയ അവൾ അല്പനേരംകൂടെ കിടന്നു. തന്റെ മേലെ കിടന്ന ഹരിയുടെ കൈയെടുത്തുമാറ്റി ചാരു പതിയെ കട്ടിലിൽ നിന്നും താഴെയിറങ്ങി.

ഇന്നലെ കണ്ടതെല്ലോം സ്വപ്നമാണോയെന്നവൾ കിഴക്കേ ജാലകപ്പൊളി തുറന്ന് നാഗക്കാവിലേക്ക് നോക്കികൊണ്ട് ചിന്താകുലയായി നിന്നു

വാതിൽക്കൽ ആരോ മുട്ടുന്നകേട്ട് ചാരു ഹരിയെ മറികടന്ന് വാതിൽ തുറക്കാൻ ചെന്നു. പോകുന്നപോക്കിൽ കിടക്കയിൽ കിടന്നുകൊണ്ട് ഹരി അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു.

“വിട് ഹരിയേട്ടാ… ശോ..ആരെങ്കിലും കാണും” ഹരി അവളെ മുഖത്തോട് ചേർത്തുപിടിച്ചു.

“ന്തൊരുറക്കായിരുന്നു ഇയ്യ്.. ഓർമ്മണ്ടോ വല്ലതും.”

“നിക്കൊന്നും ഓർമ്മല്ല്യാ… വന്നു ന്ന് മാത്രേയുള്ളൂ പ്പഴാ ഉറങ്ങിന്ന് പോലുമറിയില്ല്യാ..”

“നല്ല കാര്യായി… നനഞ്ഞൊട്ടിയ ഈ വസ്ത്രങ്ങളെല്ലാം ഞാനാ മാറ്റിയെ… അതുംഓർമ്മല്ല്യേ..” കിഴക്കേഭാഗത്തെ മേശയുടെ മുകളിൽ അഴിച്ചിട്ട അവളുടെ വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി പുഞ്ചിരിച്ചുകൊണ്ട് ഹരിപറഞ്ഞു.

“അയ്യേ..നാണമില്ല്യേ ഏട്ടാ…..” അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തലാഴ്ത്തി കിടന്നു.

“ഞാനെത്ര നേരം വിളിച്ചൂ… ഇയ്യ് ഒന്നെണീറ്റുകൂടെയില്ല്യാ, നനഞ്ഞ വസ്ത്രമിട്ട് കിടക്കേണ്ട ന്ന് കരുതി… ക്ഷമിക്കൂ തമ്പ്രാട്ടികുട്ട്യേ…”

വാതിൽ വീണ്ടും ആരോ ശക്തമായി മുട്ടി. ചാരു കിടക്കയിൽനിന്നുമെഴുന്നേറ്റ് അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നു. വാതിൽക്കൽ നിൽക്കുന്ന നങ്ങേലിയെ കണ്ട അവൾ അത്ഭുതപ്പെട്ടു.

“ങേ… നീ.. ന്നലെ ഞാൻ അത്രേടം വരെ വന്നിട്ട് കണ്ടില്ല്യല്ലോ നിന്നെ..? പ്പഴാ തിരിച്ചുവന്നേ..”

“ഏന് ശിവക്ഷേത്രത്തിനടുത്ത്ത്തിപ്പോ തമ്പ്ര പറഞ്ഞു ന്നോട് തിരിച്ചു പൊക്കോന്ന്., ഏനപ്പതന്നെ ങ്ങട് പോന്നു.”

മുറിയിലേക്ക് കടക്കാതെ പുറത്ത് നിന്നുകൊണ്ട് നങ്ങേലി പറഞ്ഞു.

“ന്നിട്ട് അച്ഛനെവിടെ..?” ആകാംക്ഷയോടെ ചാരു ചോദിച്ചു.

“ഏന് കണ്ടില്ല്യാ…കാര്യസ്ഥൻ തിരക്കാൻ പോയി വന്നിട്ടില്ല്യ… ചെറിയമ്പ്രാട്ട്യേ…മഠത്തിൽ തിരുമേനിടെ രണ്ട് സഹായികൾ വന്നിട്ട്ണ്ട്, ചെറിയമ്പ്രാനെ കാണാൻ..”

“ഇയ്യ് പൊക്കോളൂ ഞാൻ പറയാ..” കതകടച്ചു കൊണ്ട് ചാരു ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

സ്നാനം കഴിഞ്ഞ് ഹരി ഉമ്മറത്തേക്ക് ചെന്നു ഭാർഗ്ഗവിതമ്പുരാട്ടിയോടായി തിരുമേനിയുടെ സഹായികൾ കാര്യമായി ട്ടെന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു.

ഹരിയേകണ്ടതും തമ്പുരാട്ടി അവർ വന്നതിന്റെ കാര്യകാരണം ബോധിപ്പിച്ചു.

“മനക്കലൊരു ദുർമരണം കാണണു ന്ന് ഇന്ന് രാത്രി ഭദ്രേനെ ആവാഹിച്ചു ബന്ധിക്കണത്രേ..അതിന് ആവാഹനക്കളമൊരുക്കാൻ വന്നതാ ഇവര്.. ന്താ വേണ്ടത് ച്ച ചെയ്തുകൊടുക്കൂ ഹരികുട്ടാ…”

“മുത്തശ്ശിക്ക് ഒരു പണിയുല്ല്യേ…. ആവാഹനം മണ്ണാങ്കട്ട… ” പുച്ഛത്തോടെ ഹരി പറഞ്ഞു.

“ഹരികുട്ടാ…” ഭാർഗ്ഗവിതമ്പുരാട്ടി ഉച്ചത്തിൽ വിളിച്ചു.

ഹരി മുറ്റത്തേക്കിറങ്ങി നടന്ന് പടിവാതിൽക്കലെത്തിയപ്പോഴേക്കും ശക്തമായ കാറ്റടിക്കാൻ തുടങ്ങി

ശക്തിയാർന്ന കാറ്റിനെ തടയാൻ ഹരിക്ക് കഴിഞ്ഞില്ല. ചുഴലിയായി വന്ന കാറ്റ് ഹരിയെ തള്ളികൊണ്ടുപോയി. കൊഴിഞ്ഞുവീണ മാവിന്റെയും, വരിക്കപ്ലാവിന്റെയും ഇലകൾ അന്തരീക്ഷത്തിൽ പറന്നുയർന്നു.

“അമ്മേ…ദേവീ.. ചതിച്ചല്ലോ…” ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുപറഞ്ഞു. പൊടിപടങ്ങൾ മനക്കാലിന്റെ ചുറ്റിയിലും വ്യാപിച്ചു.

മഠത്തിൽ തിരുമേനിയുടെ സഹായികളിൽ ഒരാൾ മുറ്റത്തേക്കിറങ്ങി വിരൽകൊണ്ട് മണ്ണിൽ ഒരു നക്ഷത്രം വരച്ചു. മറ്റെയാൾ ചുവന്നപട്ടിൽ പൊതിഞ്ഞ ഭസ്മമെടുത്ത്‌ നക്ഷത്രത്തിന്റെ 5 മുഖങ്ങളിലായി നിക്ഷേപിച്ചു. എന്നിട്ട് കുങ്കുമം കൊണ്ട് 5 മുഖങ്ങളെയും ബന്ധിപ്പിച്ചു. മുകളിലേക്ക് കൈയുയർത്തികൊണ്ട് രണ്ടുപേരും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചുകൊണ്ട് രക്ഷാമന്ത്രങ്ങൾ ഉരുവിട്ടു. കാറ്റിൽ ഭസ്മവും,കുങ്കുമവും ഒന്നുചേർന്ന് അന്തരീക്ഷത്തിൽ കലർന്നു. കാറ്റിന്റെ ശക്തി ക്രമാതീതമായി കുറഞ്ഞ് പതിയെ ശാന്തമായി,

നിലത്ത് വീണുകിടക്കുന്ന ഹരിയെ തിരുമേനിയുടെ സഹായികൾ പിടിച്ചെഴുന്നേല്പിച്ചു,

” കിഴക്ക് ദിക്കിൽ ആവാഹനക്കളമെഴുതാനുള്ള സ്ഥലം, അതെവിട്യാ ചാ കാണിച്ചുതര്യാ…” എഴുന്നേൽപ്പിക്കുന്നതിനിടയിൽ സഹായകളിലൊരാൾ പറഞ്ഞു.

അപ്പോഴേക്കും ചാരുവും, സാവിത്രി തമ്പുരാട്ടിയും കൂടെ മുറ്റത്തേകോടിയെത്തി.

സഹായകളുടെ കൈയിൽ നിന്നും ഹരിയെ അവർ ഏറ്റുവാങ്ങി അകത്തേക്ക് കൂട്ടികൊണ്ട് പോയി. ആവാഹനക്കളമെഴുതാൻ പറ്റിയ ഒരുമുറി സാവിത്രിതമ്പുരാട്ടി അവർക്ക് കാണിച്ചുകൊടുത്തു.

“തിരുമേനി രാത്രില് വരും, അപ്പഴേക്കും ഞങ്ങൾക്കിത് തീർക്കണം, ന്നാ തമ്പുരാട്ടി നിൽക്കണം ന്നില്ല്യാ.. പൊക്കോളൂ.. അനർത്ഥങ്ങൾ ണ്ടാവാൻ സാധ്യതണ്ട്, ന്തേലും ച്ചാ വിളിക്ക്യാ…”

സവിത്രിതമ്പുരാട്ടി തിരിഞ്ഞു നടന്നു.

മുകളിലെ തന്റെ മുറിക്കുള്ളിലിരുന്നുകൊണ്ട് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്നു ചാരു. മിന്നൽവേഗത്തിലൊരു മൂങ്ങ വലിയ ശബ്ദമുണ്ടാക്കി ജാലകത്തിന്റെ അഴിക്കുമുൻപിൽ വന്നു നിന്നു.

ഭയംകൊണ്ട് ചാരു കസേരയിൽ നിന്നുമെഴുന്നേറ്റു.

അത് തന്നെത്തന്നെയാണ് നോക്കുന്നതെന്ന് മാനസിലാക്കിയ ചാരു ജാലകപ്പൊളി അടക്കാൻ നിന്നു.

പതിയെ മൂങ്ങയുടെ സ്ഥാനത്ത് ഭദ്രയായിമാറുന്നത് കണ്ടപ്പോൾ അവൾ രണ്ടടി പിന്നിലേക്ക് വലിച്ചുവച്ചു.

ശക്തമയാ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി തുറന്ന്കിടന്ന വാതിൽപൊളികൾ താനെ അടഞ്ഞു.

“ന്നെ പറഞ്ഞയക്കാൻ ഇയ്യും കൂട്ട് നിക്കാണോ.?” ഇടറിയ ശബ്ദത്തിൽ ഭദ്ര ചാരുവിന്റെ പിന്നിൽ നിന്ന്കൊണ്ട് ചോദിച്ചു.

പിന്നിലേക്ക് തിരിഞ്ഞുനിന്ന ചാരു ഭദ്രയെ കണ്ടതും ഊറിവന്ന ഉമിനീർ വലിച്ചിറക്കി. അല്ലെന്ന് തലയാട്ടി.

“തിരുമേനി വന്നാൽ നിക്ക് പോയേ പറ്റു, അതിന് മുൻപേ നിക്കൊരു കർമ്മംകൂടെ ചെയ്ത് തീർക്കണം”

അടഞ്ഞുകിടന്ന ആ മുറിയുടെ വാതിലിൽ ഹരി ആഞ്ഞുമുട്ടി

“ചാരൂ… വാതില് തുറക്കൂ…ചാരൂ…” ഹരിയുടെ ശബ്ദംകേട്ട ഉടനെ ചാരുവിന്റെ കണ്ണിൽ നിന്നും ഭദ്ര പതിയെമാഞ്ഞുതുടഞ്ഞി.

“ന്തായിരിക്കും ആ കർമ്മം..” അവൾ സ്വയം ചോദിച്ചു.

ഹരി വീണ്ടും അടഞ്ഞുകിടന്ന വാതിലിൽ ആഞ്ഞുമുട്ടി. ചാരു വാതിൽതുറന്നപ്പോൾ അവൻ അകത്തേക്ക് കടന്നു.

“ആരാ വിടെ ണ്ടായിരുന്നെ..ആരുടെയോ ശബ്ദം കേട്ടുലൊ വെളിയിൽന്നപ്പോൾ”

“ആരുല്ല്യാ.. ഏട്ടന് തോന്നിതാകും” തന്റെ ചുറ്റിലും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“രാമൻനായര് പോവ്വാത്രേ രാത്രി വരാന്ന്.. ന്തേലും ണ്ട് ച്ച കൊടുക്കാ… ഒരു സഹയായിക്കോട്ടെ..”

ചാരു അലമാരയിൽ നിന്ന് കുറച്ച് പണമെടുത്ത് ഹരിയുടെ കൈയിൽ കൊടുത്തുവിട്ടു

സന്ധ്യയായപ്പോഴേക്കും തിരുമേനിയുടെ സഹായികൾ ആവാഹനക്കളം തയ്യാറാക്കി വച്ചു. വടക്ക്,തെക്ക്, കിഴക്ക് ,പടിഞ്ഞാറ് ഭാഗങ്ങളിലായി ഓരോ നിലവിളക്ക് തിരിയിട്ട് കത്തിച്ചു. തെച്ചിയും, തിളസിക്കതിരും, നിൽകാതിരും ഓരോ നാക്കിലയിൽ കിഴക്ക് മുഖമായിവച്ചു. മണ്ണ് കട്ടകൊണ്ട് ഹോമകുണ്ഡം തയ്യാറാക്കി. കർപ്പൂരവും, ഭസ്മയും, കുങ്കുമവും ഓരോ തളികയിൽ നിരത്തിവച്ചു.വലുതും ചെറുതുമായ കിണ്ടികൾക്ക് സമീപം ഉരുളിയിൽ രക്തചന്ദനം കലക്കിവച്ച്. തിരുമേനിയെ കാത്തിരുന്നു.

സന്ധ്യവിടവാങ്ങിത്തുടങ്ങി തിരുമേനിയെ കാണാത്തത്കൊണ്ട് സഹായികൾ പരിഭ്രാന്തി പരത്തി.

പെട്ടന്നാണ് അന്തരീക്ഷത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയത്,

ഉമ്മറത്ത് തൂക്കുവിളക്കിൽ തിരിയിട്ട്കത്തിച്ച ദീപം ആണഞ്ഞിരിക്കുന്നു.

“ദേവീ അപലക്ഷണമാണല്ലൊ” സവിത്രിതമ്പുരാട്ടി പറഞ്ഞു.”

നാഗക്കാവിന് ചുറ്റും സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങി ആൽമരത്തിന് മുകളിലേക്ക് പടർന്ന്കയറി, കൂട്ടം കൂട്ടാമായിരുന്ന വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.

അകലെ പടിപ്പുരക്കടുത്ത് കാഷയവസ്ത്രം ധരിച്ചൊരാൾ വന്ന് നിൽക്കുന്നത്കണ്ട തിരുമേനിയുടെ സഹായ്കളിലൊരാൾ പറഞ്ഞു.

“ദേ… മഠത്തിൽ തിരുമേനി”

പടിപ്പുരയിലേക്ക് കാലെടുത്ത് വക്കാൻ നിന്നപ്പോൾ ഉഗ്രവിഷമുള്ള കരിന്തേൾ വാല് പൊന്തിച്ചു കാല്പാദത്തിനെ സ്വാഗതം ചെയ്യാൻ മണ്ണിൽ നിൽക്കുന്നുണ്ടായിരുന്നു.

“ഹഹഹ…” തിരുമേനി ആർത്തുച്ചിരിച്ചു

“നിക്ക് ഇഷ്ട്ടയി ഭദ്രേ… ഈ സ്വീകരണം.” വലം കാൽ തേളിനെ മറികടന്ന് തൈക്കാട്ട് മനക്കലിന്റെ മണ്ണിൽചവിട്ടിയതും

അന്നോളം കണ്ടിട്ടില്ലാത്ത ശതമായ കാറ്റ് മനക്കലിന്റെ പരിസരത്ത് വീശാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.

മഠത്തിൽ തിരുമേനി കാറ്റിനെ വകവക്കാതെ മനക്കലിലേക്ക് നടന്ന് വന്നു അയാളുടെ ഓരോ ചലനവും ചാരു ശ്രദ്ധിക്കുന്നുണ്ടായിരുന്നു

മുടിനീട്ടിവളർത്തി പിന്നിലേക്ക് ഒതുക്കിവച്ചിരിക്കുന്നു, കൈയ്യിൽ ജപിച്ചുകെട്ടിയ രുദ്രാക്ഷത്തിന്റെ രക്ഷ, കഴുത്തിൽ തങ്കത്തിൽ പണിതീർത്ത വണ്ണമുള്ളമാല,രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച രക്ഷകളും,ഏലസുകളും.

അടുത്തെത്തുമ്പോഴേക്കും അയാളുടെ മുഖം പ്രകാശം പരത്തുനിൽക്കുന്നത് ചാരു കണ്ടു. കറുത്ത താടിരോമങ്ങൾക്കിടയിൽ നരബാധിച്ചിരിക്കുന്ന വെളുത്തരോമങ്ങൾ അയാളുടെ പൗരുഷത്തെ മോടികൂട്ടി

മനക്കലിന്റെ അടുത്തേക്ക് വരുംതോറും കാറ്റിന്റെ ശക്തികൂടിവന്നു. മുറ്റത്ത് ചാഞ്ഞുനിന്ന മൂവാണ്ടൻ മാവിന്റെ ഒരു ശിഖരം തിരുമേനിയുടെ മുൻപിലേക്ക് ഓടിഞ്ഞുവീണു… രോഷാകുലനായ തിരുമേനി അലറി.

“ഭദ്രേ…. അടങ്ങു നീ… നിന്റെ ഈ പ്രവർത്തികൊണ്ട് ഭയപ്പെടുന്നവനല്ല ദേവനാരായണൻ… നിനക്ക് അറിയാലോ ന്നെ…” ചുറ്റിലും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

ശതമായ കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽകിടന്ന് നൃത്തമാടി,കേരവൃക്ഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞാടികൊണ്ടേയിരുന്നു കുളത്തിലെ വെള്ളങ്ങൾ കടൽതിരമലപോലെ അലയടിച്ചുയർന്നു. നാലുകെട്ടിൽ മേഞ്ഞ ഓടുകൾ കാറ്റിൽ പറന്ന് വീണു

ചാരു ഹരിയുടെ കൈകളിൽ പിടിയുറപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിരുമേനിയുടെ ശിഷ്യന്മാർ പകച്ചുനിന്നനേരം മഠത്തിൽ തിരുമേനി കണ്ണുകളടച്ച് തന്റെ ഉപാസന മൂർത്തിയായ കാളീദേവിയെ മനസിൽ ധ്യാനിച്ചു.

“ഓം…..” “ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം” ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ

കണ്ണുതുറന്ന് തിരുമേനി അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു. കണ്ണുതുറന്ന തിരുമേനി അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു.

“ഓം കാളി ശക്തി ദുർഗ്ഗായ നമഃ”

പതിയെ കാറ്റിന്റെ ശക്തികുറഞ്ഞു, അണഞ്ഞുയെന്ന്കരുതിയ തൂക്കുവിളക്കിന്റെ തിരിനാളം സ്വയംതെളിഞ്ഞു.

മഠത്തിൽ തിരുമേനി പുഞ്ചിച്ച് തൂക്കുവിളക്കിലേക്ക് നോക്കിക്കൊണ്ട് വലതുകാൽ വച്ച് അകത്തേക്ക് കയറി.

“എവിട്യാ ഉണ്ണി കളം…” ഉമ്മറത്ത് നിന്ന് തിരുമേനി തന്റെ സഹായിയോട് ചോദിച്ചു.

“തിരുമേനി വരൂ…” ഉണ്ണി മുൻപേ നടന്നു. അകത്തേക്ക് കടക്കുന്നതിന് മുൻപേ തിരുമേനി ഭാർഗ്ഗവിതമ്പുരാട്ടിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു “മാധവനെവിടെ, ഇശ്ശി വേഗം ന്റടുത്തേക്കൊന്ന് വരാൻ പറയ്യ..”

തിരുമേനി വേഗം ആവാഹനക്കളമൊരുക്കിയ കിഴക്കേ ഭാഗത്തെ മുറിയിലേക്ക് നടന്നകന്നു.

“എല്ലാ ഏർപ്പെടും ചെയ്‌തിട്ട് ഏട്ടനിതെങ്ങാട പോയേ” പുറത്തേക്ക് നോക്കിക്കൊണ്ട് സാവിത്രിതമ്പുരാട്ടി ചോദിച്ചു.

“അച്ഛന്റെ സ്വഭാവം ഇത്രേം കാലായിട്ട് അമ്മക്ക് അറിയില്ല്യേ.. കഴിഞ്ഞ തവണ അഷ്ഠമംഗല്ല്യപ്രശ്നം വെക്കാൻ രാധാകൃഷ്ണൻ പണിക്കരെ വിളിക്കാൻ പോയ അച്ഛൻ ത്ര നാൾ കഴിഞ്ഞാ വന്നേ, ഈ പോക്ക് പതിവുള്ളതല്ലേ. അതുപോലെ പോയതാകും, ” ഹരി അമ്മയെ സമാധാനിപ്പിച്ചു

“ന്നാലും കാര്യസ്ഥൻ അന്വേഷിക്കാൻ പോയിട്ട് അയാളും വന്നില്ല്യല്ലോ..”

“‘അമ്മ വിഷമിക്കാതെ അച്ഛൻ വന്നോളും” ചാരുവുംകൂടെ സവിത്രിതമ്പുരാട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുയെങ്കിലും അവളുടെ മനസ്സിൽ ഭദ്രപറഞ്ഞ വാക്കുകൾക്ക് ജീവൻ വച്ചു.

“തിരുമേനി വിളിക്കിണു, എല്ലാവരും വര്യാ..” ഉണ്ണി ഉമ്മറത്തേക്ക് വന്നിട്ട് പറഞ്ഞു. ഉണ്ണിയുടെ പിന്നാലെ എല്ലാവരും കിഴക്കേ ഭാഗത്തെ മുറിയിലേക്ക് ചെന്നു.

ചന്ദനത്തിരിയുടെയും എണ്ണയുടെയും കർപ്പൂരത്തിന്റെയുംഗന്ധം ആ മുറിയിൽ നിറഞ്ഞുനിന്നു.

ആവാഹനക്കളത്തിന് മുൻപിലായ് തിരുമേനി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. എതിർദിശയിൽ അവരിരുന്നു.

തിരുമേനിയുടെ സഹായ്കൾ എണ്ണയൊഴിച്ചുവച്ച നിലവിളക്ക് ഓരോന്നായി തിരികൊളുത്തി. വൈകാതെ ആ മുറി ദീപങ്ങൾ കൊണ്ട് വർണ്ണാലങ്കാരമായി.

“ഓം കാളി ശക്തി ദുർഗ്ഗായ നമഃ..”

കണ്ണുകളടച്ച് മഠത്തിൽതിരുമേനി അൽപ്പനേരം ധ്യാനത്തിലിരുന്നു.

“ചാരൂ… തിരുമേനി ന്താ ഈ കാട്ട്ണെ” ഹരി തന്റെ അടുത്തിരിക്കുന്ന ചാരുവിനോട് ചോദിച്ചു.

“ഒന്ന് മിണ്ടാതിരിക്കൂ ഏട്ടാ…” ചമ്രം പടിഞ്ഞിരിക്കുന്ന ഹരിയുടെ കാലിൽനുള്ളികൊണ്ട് ചാരു പറഞ്ഞു.

ധ്യാനത്തിലായിരുന്ന തിരുമേനി പെട്ടന്ന് കണ്ണുതുറന്ന് ചുറ്റിലും നോക്കി, പതിവിലും തീക്ഷണതയാർന്ന നോട്ടം അവസാനം ചാരുവിൽ ചെന്നെത്തി.

“ന്താ കുട്ടിടെ പേര്..” തിരുമേനി ചാരുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.

“ചാരു…ചാരുലത,”

“മ്…” തിരുമേനി വീണ്ടും കണ്ണുകളടച്ചു.

“മകം നക്ഷത്രം. അസുരഗണം..ലേ..”

“അതെ..”

“ആൽ വൃക്ഷത്തോടൊരു പ്രത്യേക ഇഷ്ട്ടമുണ്ടല്ലോ .?” തിരുമേനി വീണ്ടും ചോദിച്ചു.

“ഉവ്വ്.., ” ചാരു അത്ഭുതപ്പെട്ടു.

തിരുമേനി വീണ്ടും കണ്ണുകളടച്ച് അൽപ്പനേരംകൂടെ ഇരുന്നു. സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരസ്പരം മുഖത്തേക്ക് നോക്കി.

കണ്ണുതുറന്ന തിരുമേനിയുടെ രൗദ്രഭാവമുള്ള മുഖം കണ്ടപ്പോൾ തന്നെ ചാരുവിന് ഭയം ഉടലെടുത്തു.

“വൃക്ഷങ്ങളെ ഇഷ്ട്ടയതോണ്ടാകും, വർഷങ്ങൾക്ക് മുൻപ് ഞാൻ ആവാഹിച്ച് കാവിലെ ആൽവൃക്ഷത്തിനോട് ചരിയുള്ള പാലമരത്തിൽ ബന്ധിച്ച ഭദ്രയെ കാലങ്ങളായി പാലിച്ചുവരുന്ന നിയമങ്ങളെല്ലാം മറികടന്ന് മോചിപ്പിച്ചത്..ലേ..”

“ഇല്ല്യാ…ഞാനല്ല…” ഒറ്റവാക്കിൽ അവൾ പറഞ്ഞു.

“അറിഞ്ഞോ അറിയാതെയോ, ഒരുനാൾ കാവിനുള്ളിലേക്ക് കടന്നിരിക്കുന്നു.. തിരുമേനി തറപ്പിച്ചു പറഞ്ഞു.

“…ന്റെ ദേവീ… എല്ലാം അറിഞ്ഞിട്ടും ന്തിനാ കുട്ട്യേ…” ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചിൽ കൈവച്ചു.

“നാഗത്തെ കണ്ട് ഭയന്ന് പിന്നിലേക്ക് നടന്ന കുട്ടി ആദ്യം പിടിച്ചത് പാലമരത്തിന്റെ ശിഖരത്തിലായിരുന്നു,അവിടെ ഞാൻ ആണിയിൽ ചുവപ്പ് ചരട്കൊണ്ട് കെട്ടി അവളെ ആവാഹിച്ചിരുന്നു.ആ ആണി കൈതട്ടി ഇളകിയത് കുട്ടിശ്രദ്ധിച്ചിട്ടില്ല്യ… പിന്നെയും പിന്നീലേക്ക് നീങ്ങിയ കുട്ടി ആൽമരത്തിന്റെ വേരിൽ തട്ടി നിന്നു. എന്താ ഇത്രേം ശരിയല്ലേ….”

ചാരു മൗനം പാലിച്ചു…

“മാധവനെ കണ്ടില്ല്യല്ലോ.. ഒന്ന്ങ്ങട് വരാൻ പറയ്യ..”

“വിടെ ഇല്ല്യാ തിരുമേനി… ഇന്നലെ സന്ധ്യക്ക് രാമൻനായരെ വിഷം തീണ്ടി. ശങ്കുപുഷ്പ്പത്തിന്റെ വേര് തേടിയിറങ്ങിതാ പിന്നെ വന്നില്ല്യാ, രാവിലെ കാര്യസ്ഥൻ തിരഞ്ഞുപോയിട്ടുണ്ടായിരുന്നു.. അയാളെയും കാണാനില്ല്യ… ഹരിക്കുട്ടനാണെൽ അതിനെപ്പറ്റി ഒരു വേവലാതിയും ഇല്ല്യാ.. ഒന്നത്രെടം വരെ പോയിനോക്കൻ തോന്നിട്ടില്ല്യാതുവരെ, പിന്നെ തിരുമേനിക്കറിയാലോ മാധവൻ ഇതുപോലെ പലപ്പൊഴും പോവാറുണ്ട്, ചിലപ്പോൾ നാളുകൾ കഴിയും മടങ്ങിവരാൻ…” വിഷമത്തോടെ ഭാർഗ്ഗവിതമ്പുരാട്ടി ആരാഞ്ഞു.

“മ്..” മഠത്തിൽ തിരുമേനി ദീർഘശ്വസാമെടുത്തുകൊണ്ട് മൂളി..

“ന്താണോ നടക്കരുതെന്ന് ഞാൻ കരുതിയോ അതുതന്നെ നടന്നിരിക്കിണു.”

“ന്താ തിരുമേനി… ന്തച്ചാ പറയു..” തിരുമേനി മനസിൽ എന്തോ ഒളിക്കുന്നുണ്ടെന്ന് ഭാർഗ്ഗവിതമ്പുരാട്ടിക്ക് മനസിലായി.

“തമ്പ്രാട്ടിക്ക് അറിയത്തൊരു സത്യണ്ട്, ഭദ്രയുടെ ദുർമരണത്തിന് ഉത്തരവാദി മ്മടെ മാധവനും, വർഷങ്ങൾക്ക് മുൻപേ വിഷംതീണ്ടി കാലംചെയ്ത വടക്കേപ്പാട്ടേ ദേവനുമാണ്,”

“ന്റെ ദേവീ.. ” ഭാർഗ്ഗവിതമ്പുരാട്ടി അന്താളിച്ചിരുന്നു. തമ്പുരാട്ടിയുടെ കൂടെ ഹരിയും അമ്പരന്നു.

“സത്യാണോ തിരുമേനി ന്റെ മാധവൻ ….” തമ്പുരാട്ടിയുടെ ശബ്ദം ഇടറി.

തിരുമേനി തുടർന്നു..

“ആണ്ടുകൾക്ക് മുൻപ്, ഭദ്രയുടെ ദുർമരണത്തിന് ശേഷമുള്ള അമാവാസി നാളുകളിൽ ശാന്തിലഭിക്കത്ത അവളുടെ ആത്മാവ് അലഞ്ഞുനടക്കാൻ തുടങ്ങിയിരുന്നു. ഒന്നുരണ്ടു തവണ വകവരുത്താൻ ഭദ്ര തുനിഞ്ഞിട്ടുണ്ട്. ആയിടക്കാണ് ന്റെ അടുത്തേക്ക് അഭയംപ്രാപിച്ച് വന്നത്. അന്നവളെ ആവാഹിച്ച് കാവിലെ പാലവൃക്ഷത്തിലായിരുന്നു ബന്ധിച്ചത്. അറിയാലോ ലേ…

“ഉവ്വ് ,തീരുമേനി.

കിണ്ടിയിൽനിന്നെടുത്ത തീർത്ഥം തിരുമേനി എല്ലാവരെയും തെളിച്ചു ഹരിയുടെ മുഖത്തേക്ക് തെറിച്ച തീർത്ഥത്തുള്ളി അവൻ കൈകൊണ്ട് തട്ടിമാറ്റി.

“മാധവന്റെ നാള് ന്താ..” ഹോമകുണ്ഡത്തിൽ വരിക്കപ്ലാവിന്റെ കഷ്ണങ്ങൾ അടക്കിവക്കുന്നതിനിടയിൽ തിരുമേനി ചോദിച്ചു.

“അത്തം…” ഇടറിയ ശബ്ദത്തിൽ സവിത്രിതമ്പുരാട്ടി പറഞ്ഞു.

“ന്താ ചെറിയമ്പ്രാട്ടി, എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കാണ് ലേ..”

തീരെ പ്രതീക്ഷിക്കാത്ത ആചോദ്യം തമ്പുരാട്ടിയിൽ അസ്വസ്ഥത ഉടലെടുത്തു.

“നിനക്ക് അറിയായിരുന്നോ സാവിത്രി…” ഭർഗ്ഗാവിതമ്പുരാട്ടി ചോദിച്ചു.

“ഉവ്വമ്മേ ന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.” മുഖത്തേക്ക് നോക്കാതെ തമ്പുരാട്ടി പറഞ്ഞു.

“ഓളെ ദ്രോഹിക്കാൻ മാത്രം ഓള്ന്ത് തെറ്റാ ചെയ്തെ നിക്കറിയണം..” തമ്പുരാട്ടിയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.

ചാരു മുത്തശ്ശിയെ സമാധാനിപ്പിച്ചു.

മഠത്തിൽ തിരുമേനി വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചുകൊണ്ട് പൂജ തുടങ്ങി.

തന്റെ മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ ഒരു തിരി ഉടനെ അണഞ്ഞു.

“അശുഭലക്ഷണം..ദേവീ ന്തായിത്” അണഞെരിയുന്ന തിരിയെ നോക്കിക്കൊണ്ട് തിരുമേനി വ്യാകുലനായി

“ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ”

നടക്കാൻ പോകുന്ന ആവാഹകർമ്മങ്ങളിൽ വിഘ്‌നങ്ങൾ അകറ്റിനിർത്താൻ തിരുമേനി മനസുരുകിപ്രാർത്ഥിച്ചു. എന്നിട്ട് അണഞ്ഞതിരി വീണ്ടും തെളിയിച്ചു.

അരിയും പൂവും ചന്ദനവും തീർത്ത ജലത്തിൽകൂട്ടി തന്നെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ദേവിയുടെ കാൽക്കൽ സമർപ്പിച്ചു.

അൽപ്പനേരം ധ്യാനത്തിലിരുന്ന തിരുമേനിയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നുവീഴുന്നത് ചാരു ശ്രദ്ധിച്ചു.

പെട്ടന്ന് കണ്ണ് തുറന്ന തിരുമേനി ഹരിക്ക് നേരെ തിരിഞ്ഞു

“ഹരീ… അച്ഛന് ന്തോ അപകടം പറ്റിയിരിക്കുന്നു , ഞാൻ കൊടുത്ത രക്ഷക്ക് ചുറ്റും അന്ധകാരം വ്യാപിക്കുന്നുണ്ട് ഒന്നും വ്യക്താവുന്നില്ല്യാ… “

അത്കേട്ടതും സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരിഭ്രാന്തി പരത്തി.

തിരുമേനി വീണ്ടും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.

“അതെ,… നാഗങ്ങൾ,ഏഴിലം പാല, ആകാശം മുട്ടെവളർന്ന കരിമ്പന, പാറക്കെട്ടുകൾ..” അയാൾ ഓരോന്നായി പെറുക്കിയെടുത്ത് പറഞ്ഞു.

“അവിടെഎവിടെയോ ആണ് രക്ഷയുള്ളത്.”

“.. ഒരു സർപ്പക്കാവ് ണ്ട് കുറച്ചപ്പുറത്ത് തിരുമേനിപറഞ്ഞ ലക്ഷണം വച്ചു നോക്കണേൽ അവിട്യേകും..”

തിരുമേനിയുടെ വലത് ഭാഗത്തിരിക്കുന്ന ഉണ്ണി പറഞ്ഞു.

“ഹരി…ഒന്നത്രെടം വരെ പോയിനോക്കണം.. നിക്ക് കാണാം, അവിടെ എന്തോ അപകടം പറ്റിയിട്ടുണ്ട്.” ഹരിക്ക് നേരെയിരുന്നുകൊണ്ടു തിരുമേനി പറഞ്ഞു.

തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടി കുഴഞ്ഞ് ചാരുവിന്റെ മടിയിലേക്ക് വീണു.

“മുത്തശ്ശി….” ചാരു കവിളിൽ തട്ടി വിളിച്ചു.

“അമ്മേ….” സാവിത്രിയും അടുത്തേക്ക് വന്നു.

“സരല്ല്യാ ചെറിയമ്പ്രാട്ടി”

തിരുമേനി തീർത്ഥജലം മുഖത്തേക്ക് തെളിച്ചപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ബോധം തെളിഞ്ഞത്.

“ഹരി ഒന്ന് സ്നാനം ചെയ്ത് വരൂ.” തിരുമേനി ആരാഞ്ഞു.

“വേണ്ടാ… നിക്കറിയാം ന്താ ചെയ്യേണ്ടേ ന്ന്.” ഹരിയെഴുന്നേറ്റ് തിരഞ്ഞുനടന്നു, ചാരു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഹരിയേട്ടാ.. ദയവ് ചെയ്ത് തിരുമേനി പറഞ്ഞത് അനുസരിക്കൂ. ഞാൻ കാല് പിടിക്കാം.. എന്നോട് സ്നേഹം ണ്ട് ചാ.. ഇക്കാര്യം കൂടെ സമ്മതിക്കണം.”

അവളുടെ നിർബന്ധപ്രകാരം ഹരി കുളികഴിഞ്ഞ് ഈറനോടെ തിരുമേനിക്ക് മുൻപിൽ വന്നുനിന്നു.

ചാരു കഴുത്തിൽ കെട്ടികൊടുത്ത രക്ഷ തിരുമേനി ഊരിയെടുത്ത് പകരം മറ്റൊരു രക്ഷ കഴുത്തിലണിയാൻ ചെന്നു.

“ദിന്റെ അവശ്യല്ല്യാ… നിക്ക് വേണ്ട, ത്.. ദിന് മുൻപ് കഴുത്തിലിട്ടത് ഇവൾടെ ഒറ്റനിർബന്ധാ..” ഹരി എതിർത്തു. “തിരുമേനി പറഞ്ഞ സ്ഥലത്ത് അച്ഛനുണ്ട് ചാ ഞാൻ കണ്ടെത്തും.

“ഹരിയേട്ടാ… നിക്ക് നിയും നൂറുവർഷം ഏട്ടന്റെ കൂടെ ജീവിക്കണം.. എട്ടാനാ രക്ഷയണിയണം.. “

“ചാരൂ… നിക്ക്…” പറഞ്ഞുമുഴുവനാക്കും മുൻപേ ചാരു അവന്റെ ചുണ്ടിൽ ചൂണ്ടുവിരൽ വച്ചുകൊണ്ട് തടഞ്ഞു.

“ശരി” ഈർഷ്യത്തോടെ ഹരിപറഞ്ഞു.

തിരുമേനി ഹരിയുടെ കഴുത്തിൽ രക്ഷയണിഞ്ഞു.

“നിനക്ക് തുണയായി ദുർഗ്ഗാ ദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും, ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ഹരി അച്ഛനെതേടി സർപ്പക്കാവിലേക്ക് നടന്നകന്നു. “നിനക്ക് തുണയായി ദുർഗ്ഗാദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും, ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ചൂട്ട് കത്തിച്ച് ഹരി പടിയിറങ്ങി.

ഹരി അച്ഛനെ അന്വേഷിച്ച് ഇറങ്ങിപ്പോയതിനുശേഷം തിരുമേനി തന്റെ രണ്ട് സഹായികളെ വിളിച്ച് ഹരിക്ക് മുൻപേ അവിടെയെത്തിച്ചേരണമെന്ന് കല്പിച്ചു. കൂടാതെ മറ്റാരും കേൾക്കാതെ ഉണ്ണിയുടെ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു.

മറ്റൊരുവഴിയിലൂടെ ഉണ്ണിയും സുഹൃത്തും തിരുമേനിയുടെ അനുഗ്രഹം വാങ്ങി കർമ്മം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചു.

എന്താണ് നടക്കുന്നതെന്ന് അറിയാതെ ചാരു പകച്ചുനിന്നു.

“അപകടത്തിലേക്കണോ ദേവി ഞാൻ ഹരിയേട്ടനെ തള്ളിവിട്ടത്…” ചാരു സ്വയം ചോദിച്ചു.

തിരുമേനി കൈവിളക്കിന് തിരിതെളിയിച്ച് ഹോമാകുണ്ഡത്തിന് മുകളിൽ മൂന്നുതവണ ഉഴിഞ്ഞെടുത്ത് ആവാഹനകർമ്മത്തിനു തുടക്കം കുറിച്ചു.

ഹോമകുണ്ഡത്തിലേക്ക് അഗ്നി തീജ്വാലകളായി പടർന്നുപിടിച്ചു. തിരുമേനി തന്റെ തള്ളവിരൽ ചൂണ്ടുവിരലിനോട്ചേർത്ത് കൈമലർത്തി കാൽമുട്ടിലേക്ക് ചേർത്തുപിടിച്ച് മൂലമന്ത്രം ജപിച്ച് ധ്യാനത്തിലാണ്ടു.

“ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:”

“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം” ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ”

ദേവിയുടെ അനുഗ്രഹം ഇളങ്കാറ്റായി ആ മുറിയിലേക്ക് ഒഴുകിയെത്തി തിരുമേനിയെ തലോടികൊണ്ടേയിരുന്നു.

മനക്കലെ നാഗക്കാവ് കടന്ന് കുറച്ചുദൂരംതാണ്ടി ഇടത്തോട്ട് തിരിഞ്ഞ് ശിവക്ഷേത്രത്തിലേക്കുപോകുന്ന ഇടവഴിയിലേക്ക് ഹരി കടന്നു. ചുറ്റിലും നിലാവ് ചൊരിഞ്ഞിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം അയാളുടെ ചെവിയിലേക്ക് തുളഞ്ഞുകയറി.

“അച്ഛന് പോകാൻ കണ്ടനേരം. ” അച്ഛന്റെ പ്രവർത്തിയെ ഹരി പോകുന്ന വഴിക്കുമുഴുവനും ശപിച്ചുകൊണ്ടേയിരുന്നു.

ഇടവഴികളിലൂടെ നടന്നുപോകുന്ന ഹരിയുടെ കഴുത്തിലേക്ക് വഴിയിലേക്ക് ചാഞ്ഞുനിന്ന മാവിന്റെ ശിഖരത്തിൽനിന്ന് ഒരു ചെറിയപ്രാണി വീണു, ഉടനെ ഹരി കൈകൊണ്ട് തട്ടിമാറ്റിയിട്ട് അൽപ്പനേരം അവിടെത്തന്നെ നിന്നു.

പ്രാണിവീണ ഭാഗം അയാൾ കൈകൊണ്ട് തടവിയപ്പോൾ അവിടെ തളിർത്തു നിൽക്കുന്നുണ്ടായിരുന്നു കൂടെ കലശമായ ചൊറിച്ചിലുംഅനുഭവപ്പെട്ടു.

ഇടതുകൈകൊണ്ട് ഹരി കഴുത്ത് ചൊറിഞ്ഞു. കഴുത്തിൽ തടസമായി നിന്ന രക്ഷ അയാൾ ഊരിയെടുത്തു.

“ഓരോരോ സാധനം തന്നിരിക്ക്യാ… രക്ഷയാണത്രേ… ഹും…” ഈർഷ്യത്തോടെ ഹരി സ്വയം പറഞ്ഞു.

എന്നിട്ട് കൈയിലുള്ള രക്ഷ അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞതും. ഇടവഴിയിലേക്ക് ഇളംകാറ്റ് ഒഴുകാൻ തുടങ്ങി, വൃഷികമാസത്തിലെ തണുപ്പും ഇളംങ്കാറ്റും ഹരിയുടെ ശരീരത്തെ വലിഞ്ഞുമുറുക്കി. പതിയെ കാറ്റിന്റെ ശക്തികൂടി ചാഞ്ഞുകിടന്ന മാവിന്റെ ശിഖരം കാറ്റിന്റെ ശക്തിയിൽ ഹരിയുടെ പിന്നിലേക്ക് ഓടിഞ്ഞുവീണു. ഹരി മുൻപോട്ട് നടന്നു. ശിവക്ഷേത്രം കഴിഞ്ഞ് അയാൾ ചെറിയ വനത്തിനടുത്തെത്തി. വള്ളികൾ പടർന്ന് വഴിയെ തടസപ്പെടുത്തി. ഹരി വള്ളിയിൽ പിടിച്ചതും അതിനോട് ചാരി ചുറ്റികിടക്കുന്ന ഉഗ്രവിഷമുള്ള സർപ്പം സിൽക്കാരം മീട്ടിയതും ഒരുമിച്ചായിരുന്നു.

“ഹേ..”

ഹരി പേടിച്ച് പിന്നിലേക്ക് രണ്ടടിവച്ചു, മൂന്നാമത്തെയടി വച്ച് ചവിട്ടിയത് കരിമ്പൂച്ചയുടെ വാലിൽ ആയിരുന്നു.

വാലിൽ ചവിട്ട് കിട്ടിയ കരിമ്പൂച്ച ഹരിയുടെ ശരീരത്തിലെക്കെടുത്ത് ചാടി.

ഇത്തവണ ഭയമയാളെ പിടിമുറുക്കി. കരിമ്പൂച്ച പിന്തിരിഞ്ഞുപോയി.

ശക്തമായ കാറ്റിൽ ഉടുമുണ്ടിന് മുകളിൽ കെട്ടിയ ചുവന്നപട്ട് ഊരിവീണത് ഹരിയറിഞ്ഞില്ല..

വനത്തിനുള്ളിൽ പാലപ്പൂവിന്റെയും, അരളിയുടെയും ഗന്ധം പരക്കാൻ തുടങ്ങി. തന്റെ പിന്നിലരോ നിൽക്കുന്നുടെന്ന് തോന്നിയഹരി തിരിഞ്ഞുനോക്കി.

മുഖം വ്യക്തമല്ലാത്ത ഒരു സ്‌ത്രീ രൂപം. ഹരി സൂക്ഷിച്ചു നോക്കി പതിയെ ആ മുഖം ഭദ്രയുടെയായിമാറി. ഭദ്ര ഹരിയുടെ നേർക്ക് നിന്നു.

വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി. കാലിലെന്തൊ ഇഴയുന്നപോലെ തോന്നിയ ഹരി താഴേക്ക്‌നോക്കി. വെള്ളിനിറത്തിലുള്ള നാഗം കാലിനെ സ്പർശിച്ചു ഇഴഞ്ഞുനീങ്ങുന്നത് കണ്ട ഉടനെ ഹരി തന്റെ വലതുകാൽ ശക്തിയായി കുടഞ്ഞു, നാഗം തെറിച്ചു ഭദ്രയുടെ കാൽക്കൽവീണു. പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

ഭയം ഹരിയുടെ മനസിന്റെ സമനില തെറ്റിച്ചനിമിഷത്തിൽ തന്നെ ഭദ്രയുടെ ശരീരം തീഗോളമായി അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു. വലിയശബ്ദത്തോടെ ഹരി അലറിവിളിച്ചു..

ഹോമകുണ്ഡത്തിലെ അഗ്നി ജ്വലയായ് മുകളിലേക്കുയർന്നു. ധ്യാനത്തിലിരുന്ന തിരുമേനി കണ്ണുതുറന്ന് ഹോമാകുണ്ഡത്തിലേക്ക് നോക്കി. ഹരിയുടെ ശരീരത്തിലേക്ക് ഭദ്രകുടിയേറുന്ന കാഴ്ച്ചകണ്ട് അയാളൊന്ന് പുഞ്ചിരിച്ചു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

ഹോമകുണ്ഡത്തിലേക്ക് തീർത്ഥജലവും, നെയ്യും, അർപ്പിച്ചു. അഗ്നി ജ്വലകളായി ഉയർന്നു.

ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും ചാരുവുംകൂടെ കണ്ണുകളടച്ച് ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

ഹരിയുടെ അലർച്ചയിൽ ആ ചെറിയവനം മുഴുവനും പ്രകമ്പനം കൊണ്ടു, ചെറുജീവികളെല്ലാം മാളത്തിൽകയറിയൊളിച്ചു.

ഭദ്ര ഹരിയുടെ ശരീരവുമായി വന്നവഴി തിരിച്ചു നടന്നു. ഓരോ ഇടവഴിയിലെത്തുമ്പോഴും പ്രകൃതി അവൾക്ക് വഴിയൊരുക്കി കാത്തിരുന്നു,

അവൾക്ക് കൂട്ടിനായി സ്വർണമിറമുള്ള സർപ്പവും, ഇളംങ്കാറ്റു മുണ്ടായിരുന്നു പിന്നാലെ, ഇളംങ്കാറ്റിൽ ഭദ്രയുടെ മുട്ടോളമെത്തിനിൽക്കുന്ന മുടിയിഴകൾ പാറിനടന്നു.

പഴയ ഒരു തറവാട്ടിലേക്കായിരുന്നു ഭദ്ര ഹരിയെയും കൊണ്ട് പോയത്. ഉമ്മറത്തിണ്ണയിലേക്ക് കയറിയ അവൾ അടഞ്ഞുകിടന്ന തിരുട്ടിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇടനാഴികയിലൂടെ നടന്ന ഭദ്ര വലത്തോട്ട് തിരിഞ്ഞ് കിഴക്ക് ഭാഗത്തെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കടന്നു.

പുല്ലായ വിരിച്ച കട്ടിലിൽ വലത് കാൽ അൽപ്പമുയർത്തി നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു രാമൻനായർ.

ഭദ്ര അയാളെ അടിമുടിയൊന്ന് നോക്കി. അടുത്തുള്ള മരത്തിന്റെ കസേര വലിച്ചിട്ട് ഹരിയെയും കൊണ്ട് അവളവിടെ ഇരുന്നു.

ഭദ്ര പതിയെ രാമൻ നായരെ തട്ടിവിളിച്ചു. ഉറക്കത്തിലായിരുന്ന അയാൾ കണ്ണുതുറന്ന് ഒന്ന് നോക്കിയശേഷം വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. ഹരി വീണ്ടും വിളിച്ചു. കണ്ണ് തുറന്ന് ഭദ്രയെ കണ്ടപ്പോൾ അയാൾ ഞെട്ടിയെഴുനേറ്റു.

പക്ഷെ നിമിഷനേരംകൊണ്ട് അവൾ ഹരിയായിമാറി.

“ഹോ… ഹരികുഞ്ഞോ….പേടിച്ചു പോയല്ലോ കുട്ട്യേ… ന്താ ഈ നേരത്ത്, അല്ല ങ്ങനെയാ അകത്തേക്ക്…”

“പ്പങ്ങേനെണ്ട് രാമൻ നായരെ… വേദനയൊക്കെ മാറിയോ..” ചെറുപുഞ്ചിരിതൂക്കി ഹരി ചോദിച്ചു.

“ഉവ്വ്…ന്നാലും ശകലം വേദന ണ്ടേ… സാര….. അല്ല തിപ്പവിടന്നാ മേൽമുണ്ടോന്നുല്ല്യാതെ വരണേ.. ” മറുപടിപറഞ്ഞുമുഴുവനാക്കാതെ തന്റെ മനസിലുയർന്ന സംശയം അയാൾ ഹരിയോട് ചോദിച്ചു.

“രാമൻ നായരെ കാണാൻ വന്നതാ.. രാമൻ നായർക്ക് ഓർമയുണ്ടോന്നറിയില്ല്യാ.. പണ്ട് മ്മടെ മനക്കല് പണിക്ക് നിന്ന പാറുവിനേം, ഓരടെ മകൾ അമ്മാളുനേം…”

ഹരി പറഞ്ഞു മുഴുവനക്കുമ്പോഴേക്കും രാമൻ നായർ കിടന്നടത്തു നിന്ന് എഴുന്നേറ്റിരുന്നു. തൊണ്ടയിൽ വെള്ളം വറ്റിവരണ്ടു. ഊറിവന്ന ഉമിനീർ അയാൾ വലിച്ചിറക്കി.

“പാവം പാറുവേച്ചി, മനക്കലെ തമ്പ്രാക്കളുടെ കാമലീലകൾക്ക് വിധിക്കപ്പെട്ടവൾ, അമ്മാളുനെ ന്റെ കൂടപ്പിറപ്പായിട്ടാ കണ്ടിരുന്നെ… അവളെയും നീ അവർക്ക് www.kadhakal.com മുൻപിൽ കാഴ്ചവപ്പിച്ചു. പാവം ന്റെ അമ്മാളു ന്നോട് പറയാതെ ഇശ്ശി നാള് കഴിച്ചുകൂട്ടി. ഒടുവിൽ ന്റെ കണ്ണോണ്ട് ഞാൻ കണ്ടു ദേവേട്ടനും അപ്പുവേട്ടനും കൂടെ അവളെ പിച്ചിചീന്തുന്നത്..”

“ഹരികുട്ടാ… ഇതൊക്കെ എങ്ങനെ…”

“ഹരിയോ..ഹഹഹ..” ഭദ്ര പൊട്ടിച്ചിരിച്ചു.

“ആരാ… ആരാ നീ….?” ഭയത്തോടെ അയാൾ ചോദിച്ചു.

ഹരി വീണ്ടും ആർത്തുച്ചിരിച്ചു…

ഭയവും ദാഹവും ഒരുമിച്ചുഅനുഭവപ്പെട്ട രാമൻ നായർ ജാലകത്തിന്ചാരെ വച്ച മൺകൂജയെടുത്ത്‌ അൽപ്പം വെള്ളം കുടിച്ചിറക്കി, വീണ്ടും കൂജയിൽനിന്ന് വെള്ളാമെടുത്ത് വായയിലേക്ക് കമഴ്ത്തി. വെള്ളത്തിന് പകരം കൂജയിൽ നിന്നും ചുടുരക്തമൊഴുകാൻ തുടങ്ങി.രക്തംകണ്ടപാടെ കൈയ്യിൽനിന്നും കൂജ തെന്നി താഴെവീണുടഞ്ഞു. ഭയം അയാളിൽകിടന്ന് താണ്ഡവമാടി.

“നിനക്ക് കാണണോ ഞാനാരാണെന്ന്.. ” ഹരി കസേരയിൽ നിന്നെഴുന്നേറ്റു.

അടഞ്ഞുകിടന്ന ജാലകപ്പൊളി ശക്തിയായി തുറന്നു. കാറ്റ് ശരംവേഗത്തിൽ മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി, ഹരിയുടെ രൂപം പതിയെ ഭദ്രയാകാൻ തുടങ്ങി.

“ചെറിയമ്പ്രാട്ടി….” അയാൾ ഇടറിയശബ്‌ദത്തിൽപറഞ്ഞു.

“ന്നെ മറന്നിട്ടില്ല്യാല്ലേ…” കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു ഒന്നെഴുന്നേൽക്കാൻ കഴിയാതെ രാമൻ നായർ കട്ടിലിൽ തന്നെ കിടന്നുകൊണ്ട് കൈകൾകൂപ്പി.

“ന്നെ ഒന്നും ചെയ്യരുത്… അവര് ന്നോട് കല്പിച്ചു ഞാൻ ചെയ്തു ഇല്ലങ്കിൽ…ന്നെ”

“മനക്കലെ ത്രയോ ദാസികൾടെ ശരീരങ്ങൾ നശിപ്പിച്ചിരുന്നു.. നീയും കഴിച്ചിട്ടില്ല്യേ.. അവര് കഴിച്ചത്തിന്റെ ബാക്കി എച്ചിൽ…”

ജാലകത്തിന്റെ അഴികളിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുനീങ്ങി കട്ടിലിന്റെ കാലിനുമുകളിൽ ഫണമുയർത്തിനിന്നു.

“ന്റെ അമ്മാളുവിനേം നീ വെറുതെ വിട്ടില്ല്യാല്ലോ… പാതി മരിച്ച ശരീരവുമായി ഓളെ ഞാൻ പാറുവേച്ചിയെ ഏൽപ്പിച്ചപ്പോഴും കഴുകനെ പോലെ പതുങ്ങി ഓൾടെ ശരീരത്തിലേക്ക് പടർന്നുകയറിയത് നിക്ക് അറിയില്ല്യാന്ന് ധരിച്ചു ലേ…”

“പൊറുക്കണം… പറ്റിപോയി തമ്പ്രാൻകുട്ട്യോടൊപ്പം ചെയ്യാൻ പടില്ല്യാത്തതൊക്കെ ചെയ്തു…”

ഭദ്ര ആർത്തുച്ചിരിച്ചു.

“ദേവേട്ടനായിരുന്നു ആദ്യം,പക്ഷേ നിക്ക് കഴിയാതൊണ്ട് നാഗദേവതകൾ ഏറ്റെടുത്തു. പിന്നെ അപ്പുവേട്ടൻ, ഇനി നീ… തയ്യാറായിക്കോളു രാമൻ നായരെ…”

“അപ്പോൾ… അപ്പുഞ്ഞ്…”

“ഹ ഹ ഹ….”

ഭദ്ര ആർത്തുചിരിച്ചു.

വായയിൽ നിന്നും ഭദ്രയുടെ ദ്രംഷ്ഠകൾ വളരാൻ തുടങ്ങി. കണ്ണിൽനിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അവൾ രാമൻനായരുടെ അടുത്തേക്ക് ഒഴുകിയെത്തി…

ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനയി രാമൻ നായർ നാലടിവീതിയുള്ള കട്ടിലിൽ കിടന്നു നിലവിളിച്ചുയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.

ഭദ്ര തന്റെ കൈകൾ അയാളുടെ കഴുത്തിലേക്ക് നീട്ടി. ജീവന് വേണ്ടി രാമൻ നായർ കട്ടിലിൽ കിടന്ന് പിടഞ്ഞു.

മഠത്തിൽതിരുമേനി തന്റെ വലത് ഭാഗത്തെ നാക്കിലയിൽ നിന്ന് പുഷ്പ്പങ്ങളെടുത്ത് മന്ത്രങ്ങൾ ഉരുവിട്ട് ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു.

“ഓം ഭദ്രകാള്യെ നമഃ, ഓം രുദ്രാസുതായെ നമഃ ഓം ഭവാന്യേ നമഃ ഓം ഭവനാശിന്യേ നമഃ”

അഗ്നി ഹോമകുണ്ഡത്തിൽനിന്നും ആളിക്കത്തി.. ഭദ്രക്ക് തന്റെ ശക്തി ചോർന്നു പോകുന്നത്പോലെ തോന്നി. ആവാഹനപൂജതുടങ്ങിയാൽ തനിക്ക് തിരിച്ചുപോകേണ്ടിവരുമെന്ന സത്യം മനസിലാക്കിക്കൊണ്ട് ഭദ്ര അയാളുടെ കഴുത്ത് രണ്ടുകൈകൾ കൊണ്ടും പിടിച്ചമർത്തതി മൂർച്ചയുള്ള അവളുടെ നഖങ്ങൾ കഴുത്തിലേക്കിറങ്ങി വ്രണപ്പെടുത്തി.

പക്ഷെ തിരുമേനിയുടെ മന്ത്രശക്തിയെ ചെറുത്തുനിൽക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല. അവളുടെ കൈകൾ തളരുന്ന പോലെ തോന്നി വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തികഴിഞ്ഞിട്ട് അവസാനം തനിക്ക് പൂർത്തികരിക്കാതെ മടങ്ങേണ്ടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു. വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തി കഴിഞ്ഞിട്ട് അവസാനം അത് പൂർത്തികരിക്കാനാവാതെ മടങ്ങേടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു.

തിരുമേനി മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ തവണയും അഗ്നി അത് സ്വീകരിച്ച് അനുഗ്രഹം ചൊരിഞ്ഞു.

ഭദ്ര രാമൻനായരുടെ കഴുത്ത്പിടിച്ചു ഞെരിക്കുമ്പോഴും ലക്ഷ്യം നിറവേറ്റാൻ കഴിയുമോയെന്ന ശങ്ക അവളുടെ ഉള്ളിൽ ഉടലെടുത്തു.

ദുർഗ്ഗാദേവിയുടെ ശക്തി ഭദ്രയെ ആവരണം ചെയ്തപ്പോൾ പുറത്തേക്ക് വന്ന അവളുടെ ദ്രംഷ്ടകൾ പിൻവലിഞ്ഞു.

പതിയെ രാമൻനായരുടെ കഴുത്തിലെ പിടിയഴഞ്ഞു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ രാമൻനായർ മരണവെപ്രാളം കൊണ്ടു.

ഭദ്ര അലറിവിളിച്ചു…

കഴുത്തിൽ നിന്നും പിടിവിട്ട ഭദ്ര ആ ഒറ്റമുറിക്കുള്ളിൽകിടന്ന് പരിഭ്രാന്തി പരത്തി.

“വേണ്ടാ…ന്നെ വിളിക്കരുത് തിരുമേനി… നിക്ക് നിഗ്രഹിക്കണം ഇവനെ, അൽപ്പസമയം കൂടെ നിക്ക് വേണം അത് കഴിഞ്ഞാ ഞാൻവാരം… തിരുമേനി പറയണ കളത്തിലിരിക്കാം.”

അഗ്നിയിലേക്ക് നോക്കിക്കൊണ്ട് തിരുമേനി പുഞ്ചിരിച്ചു.

“ഭദ്രേ…മടങ്ങിവരൂ….വരാൻ… ഒരാളുടെ ജീവനെടുക്കാൻ നിനക്ക് അവകാശല്ല്യാ…” തിരുമേനി വീണ്ടും അഗ്നിയിലേക്ക് നോക്കിക്കൊണ്ട് കല്പിച്ചു.

ശിരസ് വെട്ടിപൊളിയുന്ന വേദന അനുഭവപ്പെട്ട ഭദ്ര തന്റെ രണ്ടു കൈകളുംകൊണ്ട് നെറ്റി അമർത്തിപിടിച്ചു. വേദനകൊണ്ടവൾ അലറി.

ശക്തമായ കാറ്റ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി, ഭദ്രയുടെ കണ്ണിൽനിന്നും രക്തം ഒഴുകാൻ തുടങ്ങി. ഓരോ തുള്ളിരക്തവും നിലത്തുവീണ് തേങ്ങി തേങ്ങിക്കരഞ്ഞു.

ശ്വാസം തിരിച്ചുകിട്ടിയ രാമൻനായർ രണ്ട് കൈകളുംകൂപ്പി കേണപേക്ഷിച്ചു.

അവളെ പിടിമുറിക്കിയ ബന്ധനം വകവക്കാതെ ഭദ്ര രാമൻനായരെ നിഗ്രഹിക്കാൻ സർവ്വ ശക്തിയുമെടുത്ത് വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു. ഭദ്ര അയാളുടെ കഴുത്തിൽ തൊട്ടതും മണ്ണുകൊണ്ട് തേച്ച ചുമരിലേക്ക് തെറിച്ചുവീണതും ഒരുമിച്ചായിരുന്നു.

നിലത്ത് വീണ അവൾക്ക് ചുറ്റും തിരുമേനിയുടെ മന്ത്രശക്തിയിൽ അഗ്നിവലയം പ്രത്യക്ഷപ്പെട്ടു. പുറത്തകടക്കാൻ കഴിയാത്ത വിധം അവളെ തിരുമേനിയുടെ നിയന്ത്രണത്തിലാക്കി.

ജീവൻ തിരിച്ചുകിട്ടിയ രാമൻനായർ സർവ്വ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു.

അഗ്നിയുടെ ആവരണം ഭദ്രക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറത്തായിരുന്നു. ശരീരം മുഴുവനും ചുട്ടുപൊള്ളുന്ന പോലെ തോന്നിയ ഭദ്ര അവിടെ കിടന്നുകൊണ്ട് പറഞ്ഞു

“വേണ്ടാ… ഞാൻ വരാം… തിരുമേനി ന്റെ അമ്മാളുനെ ഇവൻ… എനിക്ക് ഇവനെ കൊണ്ടോയെ പറ്റു..”

ഭദ്രയുടെ ശബ്ദം ഇടറി

“ഇല്ല്യാ…. ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഒരു കാലത്ത് ന്റെ കാൽക്കൽ അഭയം പ്രാപിച്ചവനാ ഓന്റെ ജീവൻ ഞാൻ രക്ഷിക്കും, അത് ന്റെ കടമയാണ്..”

“ഓം കാളിശക്തി ദുർഗ്ഗായ നമഃ

ആളിക്കത്തുന്ന ഹോമാകുണ്ഡത്തിലേക്ക് അയാൾ നെയ്യും, തീർത്ഥജലവും അർപ്പിച്ചു അഗ്നി ആളിക്കത്തി.

ഭദ്ര അലറിവിളിച്ചു. അവളെ ചുറ്റിയ അഗ്നിവലയം ചെറുതാകൻ തുടങ്ങി. പതിയെ പതിയെ അവളെ അഗ്നി പ്രാപിക്കാൻ തുടങ്ങി. ഭദ്ര എഴുന്നേൽക്കാൻ കഴിയാതെ കട്ടിലിൽ കിടക്കുന്ന രാമൻനായർക്ക് നേരെ തിരിഞ്ഞു.

“സന്തോഷിക്കണ്ട നീയ്യ്‌…നിന്റെ മരണം… അതടുത്തിരിക്കുന്നു”

കട്ടിലിന്റെ കാലിൽ ഫണമുയർത്തി നിൽക്കുന്ന സ്വർണ നിറമുള്ള സർപ്പത്തെനോക്കികൊണ്ടവൾ പറഞ്ഞു.

“നാഗരാജാവേ… അങ്ങു കാണുന്നില്ലേ… തിരുമേനിടെ മന്ത്രശക്തിക്ക് മുൻപിൽ നിക്ക് പിടിച്ച് നിൽക്കാൻ കഴിയിണില്ല്യാ .. ന്റെ അമ്മാളുനെ മാംസകൊതിയന്മാർക്കിട്ടുകൊടുത്തവനെ ഇവിടെ ഉപേക്ഷിച്ച് പോവ്വാ… നിത്യവും അവിടത്തെ മുൻപിൽ തിരിതെളിയിക്കുന്നവളായിരുന്നില്ല്യേ ഞാൻ. ന്നിട്ടും ന്നെ കൈവിട്ടില്ല്യേ..”

സ്വർണ്ണ നിറമുള്ള സർപ്പം നാവ് പുറത്തേക്ക് നീട്ടിക്കൊണ്ട് ഭദ്രയെയും, രാമൻനായരെയും മാറി മാറി നോക്കി.

മാധവനെ അന്വേഷിച്ചിറങ്ങിയ തിരുമേനിയുടെ സഹായി ഉണ്ണിയും സുഹൃത്തും വൈകാതെ തന്നെ മടങ്ങിവന്നു. ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന മഠത്തിൽ തിരുമേനിയുടെ അടുത്തു വന്ന് ചെവിയിൽ പറഞ്ഞു.

“മാധവൻ കൊല്ലപ്പെട്ടു,മൃതദേഹം കൊണ്ടുവന്നിട്ടുണ്ട്. ന്താ ചെയ്യേണ്ടേ..?.”

“രക്ഷ…”

ഉണ്ണി തേക്കിന്റെ ഇലയിൽ പൊതിഞ്ഞ രക്ഷ അയാൾക്ക് നേരെ നീട്ടി.

തിരുമേനി അതുവാങ്ങി നാക്കിലയിൽവച്ചിട്ട് പറഞ്ഞു

“തെക്കുഭാഗത്ത് ഒരു ചിതയൊരുക്കികൊളൂ. മ്… വൈകിക്കേണ്ട..”

ഉണ്ണിയും സഹായിയും മറുത്തൊന്നും പറയാതെ എഴുന്നേറ്റ് പോയി.

തിരുമേനി വീണ്ടും ഹോമാകുണ്ഡത്തിലേക്ക് മന്ത്രങ്ങൾ ജപിച്ച് നെയ്യ് അർപ്പിച്ചു.

തിരുമേനിയുടെ മന്ത്രശക്തിയൊരുക്കിയ അഗ്നി ഭദ്രയെ വലിഞ്ഞുമുറുക്കികൊണ്ടേയിരുന്നു അവൾ സ്വർണനിറമുള്ള സർപ്പത്തെയെന്ന് നോക്കി. ഫണമുയർത്തി നിൽക്കുന്ന സർപ്പം ഇരുവരേയും മാറിമാറി വീക്ഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

“ഓം ശംഭൂർനയനസംഭൂതായേ നമഃ ഓം ശിവാത്മാന്ദകാരിണ്ണ്യേ നമഃ ഓം കാളീ കരാളവദാനയേ നമഃ”

തിരുമേനി മന്ത്രങ്ങൾ ജപിച്ചുകൊണ്ടേയിരുന്നു ദേവിയുടെ ശക്തിയിൽ ഭദ്രക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അവൾ ഹരിയുടെ ദേഹവുമായി അവിടെ നിന്ന് അപ്രത്യക്ഷയായി.

“ഭഗവാനെ..ന്റെ പ്രാർത്ഥന കേട്ടു..” ഇടറിയ ശബ്ദത്തിൽ രാമൻനായർ ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കുമ്പോഴും സ്വർണനിറമുള്ള സർപ്പം കട്ടിലിന്റെ കാലിൽനിന്നിറങ്ങി പുൽപായയിലേക്ക് ഇഴഞ്ഞു നീങ്ങിയത് അയാളറിഞ്ഞില്ല.

ഭദ്രക്ക് തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്ന പരിഹാസഭാവത്തിൽ പുഞ്ചിരിക്കുകയായിരുന്നു അയാൾ. പെട്ടന്ന് ശരീരത്തിലൂടെ എന്തോ ഇഴയുന്നത്പോലെ അനുഭവപ്പെട്ട രാമൻനായർ ഇടത്തവശത്തേക്ക് ഒന്ന് നോക്കി.

ഭയം തന്റെ ശ്വാസം പിടിച്ചുനിർത്തി. വൈകാതെ മലന്ന് കിടക്കുകയായിരുന്ന അയാളുടെ വയറിന് മുകളിൽ സർപ്പം ഫണമുയർത്തി നിന്നു.

ഉറക്കെ നിലവിളിക്കാൻ പോലും അയാളെ അനുവദിക്കാതെ സർപ്പം തന്റെ നീളമുള്ള നാവ് പുറത്തേക്ക് നീട്ടി സിൽക്കാരംമീട്ടി നിന്നു.

ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം ഒരുനിമിഷം രാമൻ നായരുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.

വൈകതെ സർപ്പം അയാളുടെ മുഖത്തിന്റെ അടുത്തേക്ക് ഇഴഞ്ഞുവന്നു. അതിന്റെ കണ്ണുകളിൽ കാണാമായിരുന്നു ഭദ്രയുടെ പ്രതികാരത്തിന്റെ കാഠിന്യം.

നിമിഷനേരംകൊണ്ട് സർപ്പം രാമൻനായരുടെ ഇടത് കണ്ണ് കൊത്തിയെടുത്തു രക്തം കണ്ണിൽനിന്നും മണ്ണ് കൊണ്ട് തേച്ചചുമരിലേക്ക് തെറിച്ചു. തൊട്ടടുത്ത നിമിഷം വലത്തേകണ്ണും ഉഗ്രവിഷമുള്ള സർപ്പം കൊതിയെടുത്തു.

രാമൻനായർ അന്ത്യശ്വാസംവലിക്കുന്നത് വരെ അയാൾക്ക് കാവലായി സ്വർണനിറമുള്ള സർപ്പം കൂട്ടിരുന്നു. തിരുമേനിയുടെ മന്ത്രശക്തിയിൽ അകപ്പെട്ടെങ്കിലും ഭദ്രക്ക് നാഗദേവതകളോടുള്ള ഭക്തി അവളുടെ ലക്ഷ്യം പൂർത്തികരിക്കുവാൻ നിമിത്തമായി.

പടിപ്പുരതാണ്ടി ഭദ്ര ഹരിയുമായി തൈക്കാട്ട് മനയിലെ മണ്ണിൽ കാല് കുത്തി.

ചുട്ടുപഴുത്ത കനലിൽ ചവിട്ടുന്നപോലെയുള്ള ചൂട് ഭദ്രയെ അസ്വസ്ഥയാക്കി. ആവാഹന കളം ഒരുക്കിയ കിഴക്കേ ഭാഗത്തെ മുറിയുടെ വാതിൽ അവൾ ശക്തിയായി തുറന്നു. ഇടത് കൈയിൽ കൈമണികിലുക്കി വലത് കൈകൊണ്ട് ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിക്കുകയായിരുന്നു മഠത്തിൽ തിരുമേനി.

“ഓം ഭദ്രകാള്യ നമഃ ഓം രുദ്രസുതായേ നമഃ”

ഹരിയെകണ്ടതും ചാരു ഉടനെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

“വേണ്ടാ…അവിടെയിരിക്ക്യാ..” ഉടനെ തിരുമേനി പറഞ്ഞു.

ഹരി ചാരുവിനെയും, ആവാഹനക്കളത്തിന്റെ മുൻപിൽ മന്ത്രങ്ങൾഉരുവിടുന്ന തിരുമേനിയെയും തീക്ഷ്ണതയോടെ നോക്കി.

“നിന്നെ കൊണ്ടുവരാൻ നിക്ക് ഹരിയെ വിടേണ്ടി വന്നു, വിശ്വാസങ്ങൾക്ക് എതിരായ ഹരിയുടെ ശരീരത്തിൽ പ്രവേശിക്കുക എളുപ്പമല്ല ഭദ്രേ…”

അപ്രതീക്ഷിതമായ തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും, ചാരുവും അമ്പരന്നിരുന്നു.

“ഹരികുട്ടാ… അയ്യോ…ദേവീ ന്താ ഞാനീ കണ് ണെ..ഹരികുട്ടാ…” സവിത്രിതമ്പുരാട്ടി നിലവിളിച്ചു.

“ഹൈ ,, തമ്പ്രാട്ട്യേ ഒന്ന് അടങ്ങൂ…” തിരുമേനി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ചാരുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭയം ഉള്ളിൽകിടന്ന് താണ്ഡവമാടി. ഭാർഗ്ഗവിതമ്പുരാട്ടി കൈകൾകൂപ്പി ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

തിരുമേനി ആവാഹനക്കളത്തിലേക്ക് ശംങ്കിലുണ്ടായിരുന്ന തീർത്ഥജലം തെളിച്ചു. തന്റെ ഇടത് വശത്ത് നിന്ന ഹരിയെ നോക്കിക്കൊണ്ട് പറഞ്ഞു.

“ഭദ്രേ… ഈ കളത്തിലിരിക്ക്യാ… മ്..” തിരുമേനി കല്പിച്ചു.

“മൂഢാ നിനക്ക് ങ്ങനെ ധൈര്യം വന്നു ന്നെ ബന്ധിക്കാൻ.. ഹ ഹ ഹ ….” ഭദ്ര ആർത്തു ചിരിച്ചു.

തുറന്നിട്ട വാതിലിലൂടെ ശക്തമായ കാറ്റ് ശരംവേഗത്തിൽ മുറിയിലേക്ക് ഒഴുകിയെത്തി. നാക്കിലയിൽ വച്ച തുളസികതിരും തെച്ചിപ്പൂവും കാറ്റിൽ തെറിച്ചുവീണു. ഭദ്ര വീണ്ടും അട്ടഹസിച്ചു.

“ഭദ്രേ അടങ്ങു നീ..” രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു. എന്നിട്ട് തളികയിൽ നിന്നും ഭസ്മമെടുത്ത് ഭദ്രക്ക്നേരെ കുടഞ്ഞു.

“ഓം കാളിശക്തി ദുർഗ്ഗായ നമഃ”

“ഇവിടെയിരിക്ക്യാ…അനുസരണയോടെ ഇരുന്നാൽ നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതരാം…ഇല്ലങ്കിൽ ദുർഗ്ഗാദേവിയുടെ ശക്തിയിൽ നീ ഭസ്മമാകും അത് വേണോ..”

ഉച്ചത്തിൽ തിരുമേനി ചോദിച്ചു.

“വേണ്ടാ…വേണ്ടാ… ” ഭദ്ര ഹരിയെയും കൊണ്ട് ആവാഹനക്കളത്തിലേക്ക് ഇരുന്നു..

കളം വരച്ച കരിയും,മഞ്ഞൾപ്പൊടിയും, അരിപ്പൊടിയുമെല്ലാം അവൾ തന്റെ കൈകൾകൊണ്ട് ചിക്കിചിതറി..

ഹരിയുടെ ഭാവമാറ്റംകണ്ട സവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

“അമ്മേ…അമ്മേ എണീക്ക്യാ….അമ്മേ..” ചാരു കവിളിൽ തട്ടിവിളിച്ചു.

കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു. ഹരിയുടെ ഭാവമാറ്റംകണ്ട സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

“അമ്മേ…അമ്മേ എണീക്യാ…അമ്മേ..” ചാരു കവിളിൽ തട്ടിവിളിച്ചു.

കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.

ചാരു അമ്മയെ വീണ്ടും കവിളിൽതട്ടി വിളിച്ചു. പതിയെ കണ്ണുതുറന്ന സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മുഖത്തേക്ക് നോക്കി.

“ന്താ മ്മേ..” ഇടറിയ ശബ്ദത്തോടെ ചാരു ചോദിച്ചു.

“വയ്യ..നിക്ക് കാണാൻവയ്യ, ന്റെകുട്ടി…” തമ്പുരാട്ടി തേങ്ങി തേങ്ങി കരഞ്ഞു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

തിരുമേനി ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ട് അവളോട് പറഞ്ഞു.

“നിന്റെ ലക്ഷ്യം, അത് നീ നിറവേറ്റി. ഇനി തിരിച്ചു പൊയ്ക്കോളൂ..”

ആവാഹനകളത്തിലിരിക്കുന്ന ഭദ്രയോട് തിരുമേനി കല്പിച്ചു.

“ഹഹഹ…”ഭദ്ര ആർത്തുച്ചിരിച്ചു

“ഇല്ല്യാ… ഈ തറവാട്ടിലെ അവസാന ആൺതരിയെയും കൊണ്ടേ ഭദ്ര പോവൂ..”

“ഇത്രയൊക്കെയായിട്ടും നീ ഇനിയും പഠിച്ചില്ല്യേ ഭദ്രേ….” പരിഹാസത്തോടെ തിരുമേനിചോദിച്ചു.

“ഹും, തൈക്കാട്ട് മനയിൽ ഇനിയൊരു സന്തതി ണ്ടാവാൻ പാടില്ല്യാ..”

“ഇത്രേം നേരം ഞാൻ ക്ഷമിച്ചത്, നിന്റെ ഭക്തിയിൽ നിക്ക് വിശ്വാസമുള്ളത് കൊണ്ടാ, എന്നാൽ ദുർമരണപ്പെട്ട നീ,” തിരുമേനി ഭദ്രയുടെ നേരെ വിരൽചൂണ്ടി.

“നിന്റെ മരണശേഷം ഏഴാം നാൾ നീ വീണ്ടും ആത്മാവായി അലയാൻ തുടങ്ങി, നിന്റെ സാനിധ്യമറിഞ്ഞ മാധവനും ദേവനുംകൂടെ ന്റെ അടുത്തേക്ക് അഭയം പ്രാപിച്ചുവന്നു. ന്റെ കാൽകീഴിൽ ജീവന് രക്ഷതേടി വന്നോർക്ക് ഞാൻ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്.”

“ന്നിട്ട് ന്തായി തിരുമേനി രക്ഷകൻ കൈവെടിഞ്ഞോ.?” ഇടയിൽകയറി ഭദ്ര ചോദിച്ചു,

എന്നിട്ട് പരിഹാസഭവത്തിൽ ആർത്തുച്ചിരിച്ചു.

“നിന്റെ ഭക്തിയെ നിക്ക് തളക്കാനാവില്ല്യാല്ലോ.. അതൊണ്ടല്ലേ വർഷങ്ങൾക്ക് മുമ്പ് നിന്നെ ഞാൻ ആവാഹിച്ചെടുത്തിട്ടും സർപ്പക്കാവിലെ കരിനാഗംതന്നെ ദേവനെ ഉന്മൂലനം ചെയ്തത്. അന്നെനിക്ക് മനസിലായി നിന്റെ ഭക്തി.”

ഭദ്ര വീണ്ടും അട്ടഹസിച്ചു.

“പക്ഷെ മാധവൻ, അവിടെ ന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. 51 ദിവസം പ്രത്യേകം പൂജിച്ചെടുത്ത രക്ഷ ഞാനവന് നൽകിയിരുന്നു. അതുള്ളപ്പോൾ ഒരു ദുഷ്ട്ടശക്തികൾക്കും ദേഹത്തപോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല. സൂത്രത്തിൽ നീയത് അവനിൽ നിന്ന് അതൂരിയെടുത്ത് അവനെ ഉന്മൂലനം ചെയ്തു. ല്ലേ…”

“തിരുമേനി… ന്റെ കുട്ടി.” ഭാർഗവിതമ്പുരാട്ടി ഇടറിയശബ്ദത്തിൽ ചോദിച്ചു.

“തമ്പ്രാട്ടി… ക്ഷമിക്ക്യാ മാധവൻ….” വാക്ക് പൂർത്തികരിക്കുവാൻ തിരുമേനി നന്നേ കഷ്ട്ടപെട്ടു.

“ന്താ തിരുമേനി ന്താച്ചാ പറയ്യാ.” സാവിത്രിതമ്പുരാട്ടി ധൃതികൂട്ടി.

“മാധവൻ പോയി..” ഊറി വന്ന ഉമിനീർ ഇറക്കിക്കൊണ്ടു തിരുമേനി പറഞ്ഞു.

“ദേവീ…. ” തനിക്ക് താലിചാർത്തിയ,സീമന്തരേഖയിൽ സിന്ദൂരംതെളിയിച്ച തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പില്ലയന്നറിഞ്ഞ സാവിത്രി തമ്പുരാട്ടി മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ മുൻപിലേക്ക് വീണ്ടും ബോധരഹിതയായി കുഴഞ്ഞുവീണു.

ചാരുവും,മുത്തശ്ശിയും, തമ്പുരാട്ടിയെ കവിളിൽ തട്ടിവിളിക്കുമ്പോഴും ഇരുവരുടെയും കണ്ണുകളിൽ നിന്ന് മിഴിനീർക്കണങ്ങൾ തടാകംപോലെ ഒഴുകാൻ തുടങ്ങിയിരുന്നു.

അതുകണ്ട് ഭദ്ര ആർത്തുച്ചിരിച്ചു. അവളുടെ അട്ടഹാസത്തിൽ ആ ഒറ്റമുറി പ്രകമ്പനം കൊണ്ടു.

“മതി നിർത്താ നിന്റെ അട്ടഹാസം, വേഗം ഈ ശരീരം വിട്ട് പോവാ.. ഇല്ല്യാച്ചാ, നന്നേ കഷ്ടപ്പെടും ഭദ്രേ..” രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു.

ഭദ്ര തലകുടഞ്ഞ് മുട്ടോളമുള്ള മുടിയിഴകളെ വായുവിലേക്ക് ഉയർത്തി.

“ഞാൻ പോവ്വാ,പക്ഷെ ന്റെകൂടെ ഈശരീരത്തിന്റെ ആത്മാവും ണ്ടാകും..”

ഭദ്രയുടെ കണ്ണുകളിൽ അഗ്നിജ്വലിച്ചു.

അവൾ പുറത്തേക്കുള്ള വാതിലിലും, ജാലകത്തിലേക്കും തറപ്പിച്ചുനോക്കി. അടഞ്ഞുകിടന്നിരുന്ന വാതിലുകളും ജാലകപ്പൊളികളും വലിയ ശബ്ദത്തോടെ തുറന്നു.

കാറ്റിന്റെ ശക്തി ക്രമാതീതമായി കൂടിവന്നു. ആവാഹനക്കളം പൂർണ്ണമായും കാറ്റിനോട് അലിഞ്ഞുചേർന്നു കരിയും, കുങ്കുമവും, മഞ്ഞൾപ്പൊടിയുമെല്ലാം വായുവിൽലയിച്ചുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ചുറ്റിലും കുരുത്തോലകൊണ്ട് അലങ്കരിച്ച ആവാഹനക്കളം ഭദ്ര പൂർണ്ണമായും നശിപ്പിച്ചു.

തിരിയിട്ട് കത്തിച്ച നിലവിളക്ക് ഹോമാകുണ്ഡത്തിലേക്ക് തട്ടിമറഞ്ഞു. എണ്ണയും,നെയ്യും ഒരുമിച്ചുചേർന്നപ്പോൾ അഗ്നി ശക്തിപ്രാപിച്ച് ആളിക്കത്തി.

തിരുമേനി തളികയിൽ നിന്നും ഭസ്മമെടുക്കാൻ തുനിഞ്ഞതും രക്തമൊഴുകുന്ന അവളുടെ കണ്ണുകൾ കൊണ്ട് തളികയെ സൂക്ഷിച്ചുനോക്കി. പെട്ടന്ന്തന്ന ചെമ്പിൽ പണിതീർത്ത തളിക അന്തരീക്ഷത്തിലേക്കുയർന്ന് തിരുമേനിയുടെ നെറ്റിയുടെ ഇടത് വശത്ത് ചെന്നുവീണു.

അപ്രതീക്ഷിതമായി നെറ്റിൽ തളികവീണ തിരുമേനി പിന്നിലേക്ക് മറിഞ്ഞുവീണു.വേദനകൊണ്ട് അയാൾ നെറ്റിത്തടം പൊത്തിപിടിച്ചു, രക്തം ഒലിച്ചിറങ്ങി.

ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു. അവൾ ഹരിയുടെ ശരീരവുമായി എഴുന്നേറ്റ് തിരുമേനിയുടെ അടുത്തേക്ക് ചുവടുകൾ വച്ചു.

“ഈ മനക്കല് ഇനിയൊരു ആൺതരി ണ്ടാവാൻ പാടില്ല, അതിന് തിരുമേനി തടസമാണെങ്കിൽ….”

താഴെക്കിടക്കുന്ന തിരുമേനിയുടെ നേരെനിന്ന് അവൾ തന്റെ മൂർച്ചയുള്ള ദ്രംഷ്ടകൾ നീട്ടിക്കൊണ്ട് രൗദ്രഭാവത്തിൽ പറഞ്ഞു.

കൈകൾ കൊണ്ട് തിരുമേനിയുടെ കഴുത്തിൽ പിടിക്കാൻ ചെന്ന ഭദ്ര നിമിഷനേരംകൊണ്ട് അചലമായി നിന്നു. കാറ്റിന്റെ ശക്തികുറഞ്ഞു, അന്തരീക്ഷം ശാന്തമായി ബോധരഹിതയായി കിടന്ന സാവിത്രിതമ്പുരാട്ടി പതിയെ എഴുന്നേറ്റു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ തിരുമേനി സ്തംഭിച്ചിരുന്നു. നിലത്ത് നിന്ന് തിരുമേനി പതിയെ എഴുന്നേറ്റ് ചുറ്റിലും നോക്കി.

നിലവിളക്കിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും കൂപ്പി മാറോട് ചേർത്ത് ശ്രീ ദുർഗ്ഗാദേവിയെ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു ചാരു. അവളുടെ പ്രാർത്ഥനയിൽ കടാക്ഷിച്ച ദേവി ഹോമാകുണ്ഡത്തിൽ നിന്ന് ദിവ്യപ്രകാശം ചൊരിഞ്ഞ് പതിയെ ഭദ്രയെ വലയം ചെയുന്ന കാഴ്ച്ചയായിരുന്നു തിരുമേനി കണ്ടത്.

“അമ്മേ..ദേവീ…ആദിപരാശക്തീ…” തിരുമേനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹോമകുണ്ഡത്തിന് മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് വലതുഭാഗത്തുള്ള ശംഖിൽ നിന്നും തീർത്ഥജലം ഭദ്രയുടെ ശരീരത്തിലേക്ക് തെളിച്ചുകൊണ്ട് തിരുമേനി മന്ത്രങ്ങൾ ഉരുവിട്ടു.

“ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ ഓം രക്താംഗ്യേ നമഃ ഓം രക്തനയനായേയ് നമഃ “

തന്നെ വലയം ചെയ്ത ദിവ്യപ്രകാശത്തെ മറികടക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല. ചാരു കണ്ണുകളടച്ച് പ്രാർത്ഥന തുടങ്ങി.

“മ്….അനുസരണയോടെ ഈ ഹോമകുണ്ഡത്തിന് മുൻപിലിരിക്കൂ.. ” തിരുമേനിതറപ്പിച്ചു പറഞ്ഞു.

“ഇല്ല്യാ…ന്നെ പറഞ്ഞുവിടാൻ നോക്കേണ്ട..” തിരുമേനിയുടെ കണ്ണുകളിലേക്ക് തീക്ഷണതയോടെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.

തെച്ചിപ്പൂവും, തുളസികതിരും തിരുമേനി ഉള്ളംകൈയിലെടുത്ത് മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ദേവിയെ മനസിൽ ധ്യാനിച്ചു. എന്നിട്ട് അവ ഹരിയുടെ ശരീരത്തിലേക്ക് അർപ്പിച്ചു.

പുഷ്പ്പങ്ങൾ ഭദ്രയുടെ ശരീരത്തിലൂടെ തഴുകിവീണപ്പോൾ അവൾ അലറിവിളിച്ചു.

“ഇവിടെ ഇരിക്കാൻ…”

തിരുമേനി പത്രത്തിൽ നിന്ന് നെയ്യെടുത്ത് ഹോമകുണ്ഡത്തിലേക്ക് തെളിച്ചു. അഗ്നി ആളിക്കത്തി.

ഭദ്ര പതിയെ ഹരിയുടെ ശരീരവുമായി ഹോമകുണ്ഡത്തിന് മുൻപിലിരുന്നു.

തിരുമേനി വീണ്ടും തെച്ചിപ്പൂവും തുളസിയുമെടുത്ത്‌ മാറോട് ചേർത്ത് 3 പ്രാവശ്യം ഉഴിഞ്ഞ് ഭദ്രക്ക് നേരെ അർപ്പിച്ചു. ശേഷം ശംഖിലെ തീർത്ഥജലം കൊണ്ട് ഹരിയുടെ ശരീരത്തെ ശുദ്ധീകരിച്ചു.

ശരീരം ശുദ്ധീകരിക്കുംതോറും ഭദ്രക്ക് ഹരിയുടെ ദേഹംവിട്ട് പുറത്തു കടക്കാൻ ദുർഗ്ഗാദേവിയുടെ അദൃശ്യസാനിധ്യം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

അവൾ അലറിവിളിച്ചു.

ഭദ്രയുടെ അലർച്ചകേട്ട ചാരു കണ്ണുതുറന്ന് നോക്കിയപ്പോൾ കൈകാലുകൾ നിലത്തടിച്ചു കരയുന്ന ഹരിയെയാണ് കണ്ടത്.

മിഴികളിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞ് കവിൾത്തടംതാണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങി. ഇടത് കൈകൊണ്ട് അവൾ ആ അശ്രുക്കളെ തുടച്ചുനീക്കി ഹരിക്ക് അപമൃത്യു കൈവരിക്കാതിരിക്കാൻ മൃത്യുഞ്ജയമന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

മന്ത്രങ്ങൾ ജപിക്കുമ്പോഴും അടഞ്ഞുകിടന്ന ചാരുവിന്റെ മിഴികൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

ദുർഗ്ഗാദേവിയുടെ അദൃശ്യസാനിധ്യവും തിരുമേനിയുടെ മന്ത്രങ്ങളുംകൂടെയായപ്പോൾ , ഭദ്രക്ക് പിടിച്ചുനിൽക്കാൻ www.kadhakal.com കഴിയാതെവന്നു. ഒരലർച്ചയോടെ അവൾ ഹരിയുടെ ശരീരത്തിൽനിന്നും വേർപ്പെട്ട് അവളുടെ രൂപം കൈവരിച്ച് തിരുമേനിയുടെ വലത് ഭാഗത്ത് ഭൂമിയെ സ്പർശിക്കാതെ നിന്നു. ദുർഗ്ഗാദേവിയുടെഅദൃശ്യസാന്നിധ്യവും തിരുമേനിയുടെ മന്ത്രങ്ങളും കൂടെയായപ്പോൾ ഭദ്രക്ക് പിടിച്ചുനിൽക്കാൻ കഴിയാതെവന്നു. ഒരലർച്ചയോടെ അവൾ ഹരിയുടെ ശരീരത്തിൽനിന്നും വേർപ്പെട്ട് ഭദ്ര സ്വരൂപം കൈവരിച്ച് തിരുമേനിയുടെ വലത് ഭാഗത്ത് ഭൂമിയെ സ്പർശിക്കാതെ നിന്നു.

തിരുമേനി മന്ത്രങ്ങൾ ജപിച്ച് ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചു.

പാതിതളർന്ന സാവിത്രിതമ്പുരാട്ടിയെ ചാരു ചേർത്തുപിടിച്ചു.

“മോളെ..,ഹരികുട്ടൻ..” തേങ്ങികരഞ്ഞുകൊണ്ട് തമ്പുരാട്ടി ചാരുവിന്റെ മാറിലേക്ക് ചാഞ്ഞു.

“ഒന്നുല്ല്യാമ്മേ… ദേവി കൈവിടില്ല്യാ, നിക്ക് വിശ്വാസണ്ട്, ഹരിയേട്ടന് ഒന്നും സംഭവിക്കില്ല്യാ..” ചാരു അമ്മയെ സമാധാനിപ്പിച്ചു.

“ഓം ഹ്രീം രോഹിണി,രോഹിണി ദുർഗ്ഗേശ്വരി,ദുർഗ്ഗേശ്വരി…”

തിരുമേനി മന്ത്രങ്ങൾ ഉരുവിടുമ്പോഴും ഭദ്ര ഓരോ നിമിഷവും അവസാനിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഹോമകുണ്ഡത്തിലെ അഗ്നി നീലനിറമായി മാറിതുടങ്ങി

“തിരുമേനി…” ഇടറിയ ശബ്ദത്തിൽ ഭദ്ര വിളിച്ചു.

പൂജിച്ചെടുത്ത മാധവന്റെ രക്ഷ നാക്കിലയിൽ വച്ചിട്ട് തിരുമേനി അവളെ തിരിഞ്ഞുനോക്കി.

“മ്.. പറയ്യാ….”

“ന്നെ ആവാഹിക്കാതിരുന്നൂടെ , ആർക്കും ഒരു ബുദ്ധിമുട്ടില്ല്യാണ്ട് എവിടേക്കെങ്കിലും പൊയ്കൊളാ…”

“ഇല്ല്യാ ഭദ്രേ, നിന്റെ ആത്മാവിന് ശാന്തി ലഭിക്കണം. ഇല്ല്യാച്ചാ വീണ്ടും നീ നരബലി നടത്തും, ഇത് ദേവീടെ കല്പനയാണ് നിക്കത് അനുസരിച്ചെപറ്റു.”

തിരുമേനി ചുവന്ന പട്ടിൽ പൊതിഞ്ഞ ആണി; ശംഖിൽനിന്നും തീർത്ഥജലമെടുത്ത്‌ ശുദ്ധിയാക്കിയ നാക്കിലയിൽവച്ചു.

മൂലമന്ത്രം ജപിച്ച് ആവാഹനപൂജയുടെ അവസാനഘട്ടം തുടങ്ങി.

“ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:”

ഇരുകൈകളും മുകളിലേക്കുയർത്തി തിരുമേനി അൽപ്പനേരം മിഴികളടച്ച് ലോകമാതാവും,അധിപരാശക്തീയുമായ ശ്രീ ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ചുകൊണ്ട് മുകളിലേക്കുയർത്തിയ കൈകൾ പതിയെ ചമ്രം പടിഞ്ഞിരിക്കുന്ന തന്റെ കാൽമുട്ടുകളിലേക്ക് അടുപ്പിച്ച് ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത് ദീർഘശ്വാസമെടുത്ത്‌ ധ്യാനിച്ചു.

“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ”

“തിരുമേനി…” ഇടറിയശബ്ദത്തിൽ ഭദ്ര വീണ്ടും വിളിച്ചു.

കണ്ണുതുറന്ന് തിരുമേനി വലത് വശത്ത് ഭൂമിയെ സ്പർശിക്കാതെ നിൽക്കുന്ന ഭദ്രയുടെ മുഖത്തേക്ക് നോക്കി.

“ഞാൻ പോവാം…” ഇനിയും തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ ഭദ്ര മാപ്പിനായ് തിരുമേനിക്ക് മുൻപിൽ കേണു.

“ചെയ്തത് തെറ്റാണ്, നിക്കറിയാം. അപ്പുവേട്ടന്റെ അതേ സ്വഭാവായിരിക്കും ഹരിക്കുംണ്ടാവാന്ന് തെറ്റിദ്ധരിച്ചു. ചാരുവിന് ഒരു ബുദ്ധിമുട്ടും ണ്ടാവണ്ട ന്ന് കരുതിയാ ഹരിയേം ന്റെ കൂടെ കൊണ്ടോവാന്ന് തീരുമാനിച്ചേ, പക്ഷേ ചാരുവിന് അവനോടുള്ള സ്നേഹം നിക്ക് കാണാൻകഴിയിണ്ട്.” ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. അപ്പോഴും മുട്ടോളമെത്തിനിൽക്കുന്ന അവളുടെ മുടിയിഴകളെ ഇളംകാറ്റ് തഴുകിതലോടികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

ഹോമകുണ്ഡത്തിലേക്ക് തിരുമേനി വീണ്ടും നെയ്യ് അർപ്പിച്ചു, അഗ്നി ആളിക്കത്തി.

പട്ടിൽപൊതിഞ്ഞ ആണി നാക്കിലയിൽനിന്നെടുത്ത് തിരുമേനി കണ്ണുകളടച്ച് മാറോട് ചേർത്തു പിടിച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

കൈയിലെടുത്ത ആണി ഭദ്രക്ക് നേരെ പിടിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.

“ഭദ്രേ… മ്…മടങ്ങിക്കോളൂ,,ന്നിയൊരു പരീക്ഷണത്തിന് മുതിരണ്ട..”

“തിരുമേനി നിക്ക് ഒരു ആഗ്രഹം ണ്ട്, ഞാൻ വിളക്ക് വച്ചുവന്നിരുന്ന നാഗക്കാവില് ന്നി മുതൽ വിളക്ക് തെളിയിക്കണം, എല്ലാദിവസവും,”

“ശേഷം ഗണിച്ചുനോക്കിയിട്ട് പറയുന്നതെന്താണോ അതിനനുസരിച്ചയിരിക്കും നിക്കിപ്പോ ന്നും പറയാൻ കഴിയില്ല്യാ..”

തിരുമേനി തീർത്തുപറഞ്ഞു.

“ന്റെ ആഗ്രഹം ന്താണോ അതായിരിക്കും ഗണിച്ചുനോക്കുമ്പോൾ തെളിയാ നാഗദേവതകൾ ന്നെ കൈവിടില്ല്യാ.”

ഭദ്ര ചാരുവിന് നേരെ തിരിഞ്ഞു.

“ചാരൂ… ഞാനനുഭവിച്ച നരകയാതനകൾക്കും, കഠിന വേദനകൾക്കും മോക്ഷംകിട്ടിയത് നീ കാരണമാ.. ഹരി…” നിലത്ത് ബോധരഹിതനായി കിടക്കുന്ന ഹരിയെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.

“നിക്ക് തെറ്റ്പറ്റി ക്ഷമിക്കൂ. അച്ഛനെപോലെയാകുമെന്നു കരുതി ഞാൻ. മാപ്പ് തരണം.” കൈകൾ കൂപ്പികൊണ്ട് ഭദ്രകേണു.

തിരുമേനി മന്ത്രങ്ങൾ ജെപിച്ചുകൊണ്ടേയിരുന്നു. കാറ്റിന്റെ ശക്തികൂടി, ശരംവേഗത്തിൽ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. പുറത്ത് വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി തൈക്കാട്ട് മനക്കലിന് ചുറ്റും പറന്നുനടന്നു.

ശക്തമായ കാറ്റ് ഭദ്രയെ ആവരണം ചെയ്തു. ഹോമകുണ്ഡത്തിലെ അഗ്നിആളിക്കത്തി. തിരുമേനിയുടെ മന്ത്രങ്ങൾ ആ മുറിക്കുള്ളിൽ നിറഞ്ഞുനിന്നു.

കർപൂരത്തിന്റെ ഗന്ധവും, കൈമണിയുടെശബ്ദവും ചുറ്റിലും പരന്നു.

“ല്ലാവരും ദേവിയെ മനസുരുകി പ്രാർത്ഥിച്ചോളൂ.

ചാരുവും, ‘അമ്മ സവിത്രിതമ്പുരാട്ടിയും, ഭാർഗ്ഗവിതമ്പുരാട്ടിയുംകൂടെ ഇരുകൈകളുംകൂപ്പി ശ്രീ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

“മ്… മടങ്ങിക്കോളൂ ഭദ്രേ…” തിരുമേനി വീണ്ടും കല്പിച്ചു. കൈയിൽ പിടിച്ച ആണി നാക്കിലായിൽ വച്ചിട്ട് തിരുമേനി ഹോമകുണ്ഡത്തിലേക്ക് വീണ്ടും മന്ത്രങ്ങൾചൊല്ലി നെയ്യ് അർപ്പിച്ചു. ആളിക്കത്തുന്ന അഗ്നിയിലേക്ക് നോക്കിക്കൊണ്ട് ഭദ്ര അൽപ്പനേരം നിന്നു.

ഹോമകുണ്ഡത്തിൽനിന്നും അദൃശ്യശക്തി ആവരണം ചെയ്യുന്നതായി അവൾ തോന്നി. വലിഞ്ഞുമുറുക്കിയ ആ അദൃശ്യശക്തി ഭദ്രയെ പതിയെ തിരുമേനിക്ക് സമാന്തരമായി നിർത്തി.

തിരുമേനി വലതുകൈയിലേക്ക് നാക്കിലയിൽ പൂജിച്ചുവച്ച ആണിയെടുത്ത്‌ അവൾക്ക് നേരെ നീട്ടി.

“മ്… പോയ്‌കോളൂ, നിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ട ശേഷക്രിയകളൊക്കെ ഞാൻ ചെയ്‌തോള.. വീണ്ടുമൊരു ദുരാത്മാവായികാണാൻ വിടെയുള്ളോർ ആഗ്രഹിക്കുന്നില്ല്യാ..”

തിരുമേനി അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

മന്ത്രങ്ങളാൽ ശക്തിയാർജിച്ച ആണി അവളെ തന്നിലേക്ക് ലയിച്ചുചേരാൻ മാടിവിളിച്ചു.

ശക്തമായ കാറ്റിൽ മനക്കലെ കേരവൃക്ഷങ്ങളും, മാവുകളുമെല്ലാം ഉലഞ്ഞാടി. ജാലകത്തിനരികെ എവിടെനിന്നോ ഒരു മൂങ്ങവന്നിരുന്ന് ഭദ്രയെത്തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു. ഓടുമേഞ്ഞ പട്ടികയുടെ ഇടയിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുവന്ന് ഫണമുയർത്തി ഭദ്രയെ തന്നെ നോക്കി സിൽക്കാരം മീട്ടിനിന്നു.

സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും ഭദ്ര തൊഴുകൈയോടെ നിന്നു.

തിരുമേനി ഭദ്രയുടെ കാൽകീഴിലേക്ക് ശംഖിൽ നിന്നും വെള്ളമെടുത്ത് തെളിച്ചു. വലത് കൈയിൽ പൂവും തുളസികതിരുമെടുത്ത് മാറിലേക്ക് ചേർത്തുപിടിച്ച് ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ച് ഭദ്രയുടെ ശരീരത്തിലേക്ക് ആർപ്പിച്ചു.

പതിയെ പതിയെ അവളുടെ രൂപം നിറംമങ്ങാൻ തുടങ്ങി. അപ്പോഴും ഭദ്ര കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന ചാരുവിനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“ചാരു…ഇനിയൊരിക്കലും മ്മൾ കാണില്ല്യാ… ഒന്ന് കണ്ണുതുറക്കൂ..” സംസാരിക്കാൻ കഴിയാതെ ഭദ്ര നിറമിഴികളോടെ മനസിൽ പറഞ്ഞു.

തന്നെ ആരോ വിളിക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് മിഴികൾതുറന്ന് നോക്കി.

അന്തരീക്ഷത്തിൽ നീല വെളിച്ചം തൂകികൊണ്ട് ഭദ്ര തിരുമേനിയുടെ കൈകളിലെ ആണിയിലേക്ക് പതിയെ ലയിച്ചുകൊണ്ടേയിരുന്നു.

ദുരാത്മാവാണെന്നറിഞ്ഞിട്ടും ചാരു അവളെ ഒരുപാടിഷ്ട്ടുപ്പെട്ടുപോയതിനാലാകാം ഭദ്രയെ മഠത്തിൽ തിരുമേനി അവാഹിക്കുന്നത് നിറമിഴികളോടെ അവൾ നോക്കിന്നത്.

“അമ്മേ ദേവീ ഭദ്രേ…” ചാരു അറിയാതെ വിളിച്ചു

പൂർണ്ണമായും അവളെ ആണിയിലേക്ക് ആവഹിച്ചെടുത്ത തിരുമേനി ചുവപ്പ് ചരട്കൊണ്ട് ആണിയുടെ തലപ്പത്ത് ഒരു കെട്ട് കെട്ടി പതിയെ നാക്കിലയിൽ വച്ചു.

പ്രകൃതി ശാന്തമായി കാറ്റിന്റെ ശക്തികുറഞ്ഞു.

“അമ് …..അമ്മേ….” ബോധരഹിതയായി കിടക്കുന്ന ഹരി പതിയെ എഴുന്നേറ്റു.

അവനെ പിടിച്ചെഴുന്നേല്പിക്കാൻ തിരുമേനി ചാരുവിനോട് ആംഗ്യം കാണിച്ചു.

മറുത്തൊന്നും പറയാതെ തിരുമേനിയെഴുന്നേറ്റ് നാക്കിലയിൽ ഭദ്രയെ ആവാഹിച്ച ആണി ഇലയോടുകൂടിയെടുത്ത്‌ നാഗക്കാവിലേക്ക് നടന്നു.

ഉമ്മറവാതിലിലൂടെപുറത്തേക്ക് ഇറങ്ങിയ തിരുമേനിക്ക് പിന്നാലെ സ്വർണനിറമുള്ള സർപ്പവും കൂട്ടിന് ഇഴഞ്ഞുനീങ്ങി.

ഇരുട്ട് കുത്തിയ വഴിയിലൂടെ നടന്ന് കാവിനോട് ചരിയുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ഭദ്രയെ ആവാഹിച്ച ആണി തിരുമേനി കൈയിലെടുത്ത് തന്റെ ശിരസ് കൊണ്ട് അടിച്ചിറക്കി. നെറ്റിപിളർന്നു രക്തം ഒഴുകിയെങ്കിലും ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് തന്റെ കർമ്മം പൂർത്തീകരിച്ചു.

തിരിഞ്ഞുനടന്ന തിരുമേനി വീണ്ടും ഭദ്രയെ ബന്ധിച്ചപാലയെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുനിന്നു. കറുത്തുകുത്തിയ കാർമേഘം പതിയെ വഴിമാറി, പൂർണ്ണചന്ദ്രൻ നിലാവല ചൊരിഞ്ഞ് തിരുമേനിക്ക് വഴിവിളക്കായി നിന്നു.

മനക്കലിൽ തിരിച്ചെത്തിയ തിരുമേനിയെ തന്റെ സഹായികൾ കത്തുനിൽക്കുന്നുണ്ടായിരുന്നു.

“മാധവന്റെ ചിതയൊരുക്കിയിരിക്കുന്നു.” സ്വകാര്യമായി ഉണ്ണി തിരുമേനിയുടെ ചെവിയിൽ പറഞ്ഞു.

മറുത്തൊന്നും മിണ്ടാതെ ആവാഹനക്കളമൊരുക്കിയ മുറിയിലേക്ക് തിരുമേനി കടന്നുചെന്നു.

അവിടെ ചാരുവും, ഹരിയും,ഭാർഗ്ഗവിതമ്പുരാട്ടിയും, സാവിത്രിതമ്പുരാട്ടിയും അയാളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

തിരുമേനി പൂവും തുളസികതിരുമെടുത്ത് തന്നെ സ്വയമുഴിഞ്ഞ് ശ്രീ ദുർഗ്ഗാദേവിയുടെ കാൽക്കൽ അർപ്പിച്ച് ദീർഘശ്വാസമെടുത്ത്‌നിന്നു.

“വരൂ…” തിരുമേനി അവരെയും കൊണ്ട് തെക്ക്ഭാഗത്തെ പറമ്പിലേക്ക് നടന്നു.

ചിതയൊരുക്കിയത് കണ്ട സാവിത്രിതമ്പുരാട്ടി അലറികരഞ്ഞ് ചിതക്കരികിലേക്ക് ഓടിയെത്തി. ചിതയിൽ കിടക്കുന്ന തന്റെ മകനെ കണ്ട ഭാർഗ്ഗവിതമ്പുരാട്ടിക്ക് ഒരടിപോലും മുന്നോട് നടക്കാൻ കഴിയാതെ തൊടിയിലിരുന്നുകൊണ്ട് തേങ്ങിക്കരഞ്ഞു.

“വിഷമിക്കരുത് ന്ന് ഞാൻ പറയിണില്ല്യാ… വിധി അങ്ങനെ കരുതി സമാധാനിക്ക്യാ.”

തിരുമേനി ആശ്വാസവാക്കുകൾ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.

“ഹരീ…ചെല്ലൂ….ചെന്നിട്ട് ചിതക്ക് അഗ്നിവക്കൂ…” ഹരിയെ നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.

“ഉണ്ണീ…”തിരുമേനി നീട്ടിവിളിച്ചു.

ഉണ്ണി ഹരിയെയും കൂട്ടി കുളത്തിൽമുങ്ങി ഈറനോടെ തിരിച്ചുവന്നു.

തിരുമേനിയുടെ കാർമികത്വത്തിൽ ഹരി അച്ഛന്റെ ചിതക്ക് അഗ്നികൊളുത്തി.

ആളിക്കത്തുന്ന അഗ്നിയിലേക്ക് തിരുമേനി മാധവന് വേണ്ടി തയ്യാറാക്കിയ രക്ഷ ഉപേക്ഷിച്ചു. അഗ്നിയിൽ ലയിച്ച രക്ഷ വലിയ പ്രകാശത്തോട് കൂടെ ആകാശത്തേക്ക് മാധവന്റെ ആത്മാവിനൊപ്പം ഉയർന്ന് പോയി തിരുമേനി പുഞ്ചിരിച്ച്കൊണ്ട് ആ പ്രകാശത്തെ നോക്കിനിന്നു.

“പുലകുളികഴിഞ്ഞ അന്ന് നാഗക്കാവിൽ സന്ധ്യക്ക് വിളക്ക് കൊളുത്തണം, കേട്ടോ ഹരി..” തിരിഞ്ഞുനിന്ന് തിരുമേനി പറഞ്ഞു.

“മ്..” മറുത്തൊന്നും പറയാതെ ഹരി ഒന്ന് മൂളുകമാത്രമേ ചയതോള്ളു.

“ഭൂമിയിൽ ചെയ്ത് ദുഷ്ട്ടകർമ്മത്തിന്റെ ഫലം. അപമൃത്യു.”

തിരുമേനി ദീർഘ ശ്വാസമെടുത്തു.

“സർവ്വമംഗള മാംഗല്ല്യേ ശിവേ സർവാർത്രസാധികേ ശരണ്യയേത്രയംമ്പകെ ഗൗരി നാരായണീ നമോസ്തുതേ..”

“അമ്മേ ദേവീ ഭദ്രേ… സർവ്വേശ്വരി…ആദിപരാശാക്തീ… നീയെ തുണ..”

തിരുമേനി ദേവിയെ സ്‌തുതിച്ച് കൈകൾ വിണ്ണിലേക്ക് ഉയർത്തിക്കൊണ്ട് തൊഴുതു നിന്നു.

15 ദിവസങ്ങൾക്ക് ശേഷം.

“ഹരിയേട്ടാ…. ഹരിയേട്ടാ…. ഇതെവിട്യാ പോയേ…” മനക്കല് മുഴുവൻ ഹരിയെ തിരഞ്ഞിട്ട് കാണാത്തത്കൊണ്ട് ചാരു കുളക്കടവിലേക്ക് ചെന്നു.

“തിരുമേനി പറഞ്ഞത് മറന്നോ,ഏട്ടാ നാഗക്കാവില് വിളക്ക് തെളിയിക്കേണ്ട വര്യാ”

കൽപ്പടവിൽ ഒറ്റക്കിരിക്കുന്നത് കണ്ട ചാരു ഹരിയെ ബലമായി പിടിച്ചുകൊണ്ട് മനക്കലിലേക്ക് ചെന്ന് കുളിച്ചു ശുദ്ധിയായി എണ്ണയും തിരിയുമായി നാഗക്കാവിലേക്ക് നടന്നു. ദീപസ്തംഭത്തിൽ തിരിതെളിയിച്ച് നാഗപ്രതിഷ്ഠക്ക് മുൻപിൽ തൊഴുത് അവർ പുറത്തേക്ക് ഇറങ്ങി. ഈറൻ കാറ്റ് ചാരുവിനെ തഴുകികൊണ്ടേയിരുന്നു. അവൾ പതിയെ ഭദ്രയെ ആവാഹിച്ച പാലമരത്തിലേക്ക് നോക്കി.

പാലമരത്തിന്റെ ശിഖരത്തിൽ ആണിയിൽ ചുവന്ന ചരട് തൂങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. ഭദ്രയുടെ അദൃശ്യസാനിധ്യം തന്നിൽ നിൽക്കുന്നതായി അവൾക്ക് തോന്നി.

“ഹൈ… ങ്ങട് വര്യാ…” മുൻപേ നടന്ന ഹരി തിരിഞ്ഞുനിന്ന് ചാരുവിനെ വിളിച്ചു.

ഹരി അവളുടെ അടുത്തേക്ക് തിരിച്ചുനടന്ന് ചാരുവിന്റെ വലം കൈയിൽ പിടിച്ചതും അവൾ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു.

“മോളെ…” നിലത്ത് നിന്ന് അവളെ കോരിയെടുത്ത് ഹരി മനക്കലിലേക്ക് ഓടി. മുറിയിൽ കിടത്തിയ അവൾക്ക് ചുറ്റും അമ്മയും, മുത്തശ്ശിയും മനക്കലെ ദാസിപെണ്ണുങ്ങളും വട്ടംകൂടി.

“മോളെ ചാരു..കണ്ണ് തുറക്ക് മോളെ” ഹരി വേവലാതി പെട്ടു.

മുത്തശ്ശി ലോട്ടയിൽ വെള്ളമെടുത്ത് ചാരുവിന്റെ മുഖത്തേക്ക് തെളിയിച്ചു. പതിയെ കണ്ണുതുറന്ന ചാരു അമ്മയെനോക്കി പുഞ്ചിരിച്ചു.

“ന്റെ ദേവീ…” സാവിത്രിതമ്പുരാട്ടി ഹരിയെ പുറത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.

“അച്ഛനാവാൻ പോവ്വാ ന്റെ കുട്ടി.” അത് കേട്ട ഹരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിനുമപ്പുറത്തായിരുന്നു. ഉടനെ ചാരുവിനെയും പൊക്കിയെടുത്ത് മുകളിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി.

ജാലകത്തിനോട് ചരിയുള്ള കസേരയിൽ ഇരുത്തി. കവിളിൽ ഉമ്മവച്ചുകൊണ്ടുപറഞ്ഞു

“കുഞ്ഞാവ വരാൻ പോവ്വാലെ..”

“മ്… ഹരിയേട്ടാ മ്മക്ക് പെൺകുഞ്ഞാണെങ്കിൽ ഭദ്ര ന്ന് പേരിടണം, അവളെ ഇവിടെ വളർത്തണം.. “

നാഗക്കാവിലേക്ക് നോക്കിക്കൊണ്ട് ചാരു പറഞ്ഞു.

ഹരി പിന്നിലൂടെ വന്ന് കഴുത്തിലൂടെ കൈയിട്ട് നെറുകയിൽ ചുംബിച്ചു.

“നിന്റെ ഇഷ്ട്ടം.”

തണുത്ത കാറ്റ് ജാലകത്തിലൂടെവന്ന് അവളെ തലോടികൊണ്ടേയിരുന്നു. പാലപൂവിന്റെയും, അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു. ചാരു കാവിലേക്ക് നോക്കി. ഭദ്രയെ ആവാഹിച്ച പാലമരത്തിന് ചുവട്ടിൽ തന്നെ നോക്കിനിൽക്കുന്ന ഒരു സ്‌ത്രീ രൂപം. സൂക്ഷിച്ചു നോക്കിയ ചാരുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

അവളറിയാതെ പറഞ്ഞു “ഭദ്ര”

അവസാനിച്ചു…

(ഇതുവരെയുള്ള നല്ല വായനക്കും തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒരുപാട് നന്ദി സ്നേഹപൂർവ്വം. വിനു വിനീഷ്. )

Comments:

No comments!

Please sign up or log in to post a comment!