ഓം ശാന്തി ഓശാന 4
” ആരും തെറി പറയരുത്, വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു??
ഓം ശാന്തി ഓശാന -4
“അന്നേ,എടി അന്നമ്മേ ഒന്നു എണീറ്റെ” നാശം,നല്ലൊരു സ്വപ്നം ആയിരുന്നു..മനസമാധാനത്തിൽ ഒരു സ്വപ്നം കാണാനും സമ്മതിക്കൂലല്ലോ അനിയൻ തെണ്ടി. രാവിലെ എന്ത കുരിശ് ഒപ്പിച്ചു വെച്ചിട്ട ആണാവോ ഇമ്മാതിരി ശല്യം…പിറുപിറുത്ത് കൊണ്ട് കണ്ണ് തുറന്നു നോക്കുമ്പോ ക്രിസ്റ്റി ഉണ്ട് കൂടെ… രണ്ടിന്റെയും മുഖഭാവം കണ്ടിട്ട് വഴിയേ പോയ പാമ്പിനെ എടുത്തു നെഞ്ചത്ത് വെച്ച മട്ട ആണ്.. ഇനി ഇപ്പൊ ഞാൻ എന്തിന് ആണാവോ സമാധാനം പറയണ്ടതു…
“എന്തുവാടേ കാലത്തെ “
“എടി, സീൻ കംപ്ലീറ്റ് ഡാർക്ക് ആണ്.. നീ ചത്തു കെടന്നു ഒറങ്ങാണ്ട് എണീറ്റെ”
..സീനൊ….എന്ത് സീൻ.. കർത്താവെ ഇനി ഇന്നലെത്തെ കുപ്പി പപ്പാ പൊക്കിയോ… കർത്താവിന്റെ ഉയിർപ്പ് കഴിഞ്ഞു രണ്ടു ലിറ്റർ ബക്കാർടീം അടിച്ചു കേറ്റി എപ്പോഴാണ് ഉറങ്ങിയത് എന്ന് യാതൊരു ഓർമ ഇല്ല.. മര്യാദക്ക് ഒഴിച്ച് കൊടുത്തോണ്ടിരുന്ന ഞാൻ നോക്കുമ്പോ ചേച്ചീം അവനും പൊരിഞ്ഞ കളിയും ചിരിയും… എനിക്ക് പൊളിയാൻ വേറെ എന്തെങ്കിലും വേണോ… ഒഴിച്ചതു അപ്പാടെ വലിച്ചു കേറ്റി കിക്ക് ആയിട്ട് പിന്നെ ഒന്നും ഓർമ ഇല്ല…ചെറുതായിട്ട് ഒരു പഫും എടുത്തു എന്ന് തോന്നുന്നു.. ടെറസിൽ ആണോ ഇനി കിടപ്പ്… ഏയ് അല്ലല്ലോ.. അപ്പൊ അത് തന്നെ, കുപ്പി പൊക്കി… പെരുന്നാൾ ആയിട്ട് പപ്പ വെട്ടി അടുപ്പത്ത് വെക്കും..
താഴെ നിന്നും ഒച്ചപ്പാട് ഒക്കെ കേൾക്കുന്നു, ഉള്ള കിടപ്പാടം പോയി എന്ന് തോന്നുന്നുണ്ട്.. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു ഞങ്ങൾ പതിയെ പാത്തും പതുങ്ങിയും താഴേക്കു ഇറങ്ങി.. ചേട്ടന്റെം എബിന്റേം പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.. ഹാളിന്റെ നടുക്ക് ആയിട്ട് ഫെമി ചേച്ചി ഒരുമാതിരി ജയിൽ പുള്ളിയെ പോലെ നിൽപ്പുണ്ട്..
അങ്കിൾ ആണ് ഒച്ചപ്പാട് എടുക്കുന്നത്.. ആന്റി താടിക്കു കയ്യും കൊടുത്തു ടൈനിങ്ങ് റൂമിൽ ഇരിപ്പുണ്ട്.. എന്റെ അമ്മ അടുത്ത് നിക്കുന്നു.. പപ്പ ആണെങ്കി ഈ ഐൻസ്റ്റീൻ ഒക്കെ പോലെ ചിന്തയിൽ ആണ്ടു ഇരിക്കുന്നു..കണ്ടിട്ട് കാര്യമായ എന്തോ കാര്യം ആണ്…ഇവിടെ ഉണ്ടായ രണ്ടു പൊട്ടന്മാരെ ഒട്ടു കാണാാാനും ഇല്ല..ചേട്ടൻ ഓടി രക്ഷപെട്ടു കാണും.. അങ്ങനെ ചെയ്ത ചരിത്രം ഉണ്ട്..ഈ എബിൻ എവിടെ പോയി ആവോ.. ഇനി അവന്മാരെ വീട്ടിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചതിന്റെ ബാക്കി ആണോ ആവോ ഇത്.. എന്തായാലും കുരുക്ക ആണെന്ന് ഉറപ്പായി…ചാടി രെക്ഷപെടാം എന്ന് വെച്ചാൽ ടെറസിന്നു ചാടി ചാവാൻ പറ്റൂല.
ഇതിന്റെ ഇടയിൽ ചേട്ടനെ തപ്പാൻ പോയ ആൽഫിയുടെ പുറകെ ഞാനും ക്രിസ്റ്റിയും വെച്ച് പിടിച്ചു എങ്കിലും അമ്മ കയ്യോടെ പൊക്കി..ഓടാൻ പോയ അവനെ ഞാൻ കയ്യിൽ കേറി പിടിച്ചു എങ്കിലും അവൻ അതിവിദഗദ്മായി രക്ഷപെട്ടു കളഞ്ഞു..വേറെ ബുദ്ധി ഒന്നും തന്നെ തലയിൽ ഉദിക്കാഞതു കൊണ്ട് വളിച്ച ചിരിയും ചിരിച്ചു നൈസ് ആയിട്ട് അമ്മേടെ പുറകിൽ പോയി ഒളിച്ചു നിന്നു…എണീറ്റ ഉടനെ ആയതു കൊണ്ടും ഇന്നലത്തെ കിക്ക് ഇറങ്ങാത്ത കൊണ്ടും അന്തസ്, മാനം എന്നിങ്ങനെ വളരെ കുറച്ചു വാക്കുകൾ മാത്രം ആണ് ഞാൻ കേൾക്കുന്നത്…ഇടക്ക് എപ്പോഴോ എബി എന്ന് കേട്ടപ്പോ ആണ് വെളിവ് വന്നത്..ഇപ്പൊ ആണ് കാര്യം മനസിലായതു..അവൻ എന്തോ കാണിച്ചിട്ടുണ്ട്..കുരുത്തം കെട്ടവൻ..കെട്ടാൻ പോണ പെണ്ണ് അല്ലെ എന്തും ആവാല്ലോ..അത് തന്നെ സംഗതി… നന്നായുള്ളൂ. അറിയട്ടെ എല്ലാരും അറിയട്ടെ….അന്ന് ഞാൻ പറഞ്ഞപ്പോ എന്ത് ആയിരുന്നു ബഹളം..
പുറത്തു ആരോ വന്നു എന്ന് തോന്നുന്നു.വണ്ടി വന്ന സൗണ്ട് കേൾകാം…ഇനി പോലീസ് എങ്ങാനും ആണോ..ഹാവു. ആശ്വാസം ആയി മിസ്സിംഗ് ആയ പൊട്ടന്മാർ ആണ്. വാതിൽ തുറന്നു എബിനും ചേട്ടനും അകത്തേക്ക് വന്നതും ടോട്ടൽ സൈലെൻസ്..എന്താ കാര്യം എന്ന് ചേട്ടൻ ആംഗ്യം കാണിച്ചു ചോദിച്ചുlll..സീൻ ആണ് ഓടിക്കോ എന്ന്
ഞാൻ കയ്യും കാലും കാണിച്ചു പറയുന്നതിനു ഇടയിൽ ആണ് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു എബിൻ സംസാരിച്ചു തുടങ്ങിയത്…
“പ്രശ്നം റോഷൻ ആണ് അല്ലെ അങ്കിൾ?” റോഷനോ…ഇതാരാ ഈ പുതിയ കഥാപാത്രം…എല്ലാവരും അന്തം വിട്ടു എബിന്റെ വായിലേക്ക് നോക്ക നിൽപ്പ് ആണ്.. ചേച്ചി ആണെങ്കിൽ മുട്ടൻ ചിരി…ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്ന് ഞാൻ തല പുകഞ്ഞു ആലോചിക്കുമ്പോ എഎബിൻ പൊരിഞ്ഞ ഡയലോഗ് ഡെലിവറി ആയിരുന്നു.
“ഇവളോട് രാവിലെ കാര്യം അവതരിപ്പിക്കാൻ പറഞ്ഞത് ഞാൻ ആണ്..ഇവൾ ആയിട്ടു പറഞ്ഞില്ലെങ്കിൽ ഞാൻ ഉറപ്പായും പറഞ്ഞേനെ…ഇത് ഒരു നിമിത്തം ആയെന്നു കരുതിയാൽ മതി..മാത്രം അല്ല ഇവളെ..ഇവളെ ഞാൻ ഒരിക്കലും ആ മൈൻഡിൽ കണ്ടിട്ടില്ല..ഇനി ഒരിക്കലും കാണാൻ പറ്റുകയും ഇല്ല..നിങ്ങൾ എല്ലാവരും ഓടി നടന്നു തീരുമാനിച്ചപ്പോൾ ഞങ്ങളുടെ അഭിപ്രായം ചോദിക്കാൻ വിട്ടു..”
“അതല്ല മോനെ നിന്റെ വീട്ടിൽ ഒക്കെ പറഞ്ഞിട്ട്…”
ഓഹ് എന്റെ പൊന്നു പപ്പാ അവൻ ഒന്നു പറയട്ടെ ഇടക്ക് കേറി കൊളം ആക്കല്ലേ…ഞാൻ നല്ല ഫ്ലോയിൽ കെട്ടു വരുവാരുന്നു…
“ഇത് ഡാഡിയോട് ഞാൻ അന്നേ പറഞ്ഞത് ആണ്…
പിന്നെ എല്ലാവരും ആഗ്രഹിച്ചതു കൊണ്ട് ആവാം ഡാഡി പറയാതെ ഇരുന്നത്…ഇത് ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ആയിട്ട് പറയാൻ ഇരിക്കുക ആയിരുന്നു.
“എന്നാലും ഇവൾക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ…ഇപ്പൊ ആണോ പറയാൻ തോന്നിയത്” ഇവർ എന്തിനെ പറ്റി ആണ് ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതു എന്ന് ഇപ്പോഴും ഒരു ഐഡിയയും കിട്ടുന്നില്ല…
“ഞാൻ അഞ്ചു കൊല്ലം ആയിട്ട് പ്രേമിക്കുവാ…എന്നെകൊണ്ട് മേല ചതിക്കാൻ”
ഒന്നല്ല അഞ്ചു കിളി ഒന്നിച്ചു പറന്നു…. ചേച്ചിക്ക് പ്രേമമോ…അതും 5 കൊല്ലം.
“പ്രേമമോ നിനക്കോ ” ചേട്ടൻ വാ പൊളിച്ചു നിൽക്കുവാണ്…
“അതെ ചേട്ടാ,+2 പഠിക്കുമ്പോ തൊട്ടു ഉണ്ട്…നിങ്ങളോട് പറയാഞ്ഞത് പേടി കൊണ്ടാ.”
“എന്നാലും നീ, ” ക്രിസ്റ്റി രോഷം കൊണ്ട് പുളയുക ആണ്…
അമ്പടി കള്ളി ചേച്ചി… ഇതിനു വേണ്ടീട്ട് ആണോ പി ജി എന്നും പറഞ്ഞു കുറ്റീം പറിച്ചു പോയത്..ഞാൻ ഒരു 1000 വട്ടം ചോദിച്ചിട്ടുണ്ട് റോഷൻ ആയിട്ട് കല്യാണം ആലോചിക്കാൻ പറയട്ടെ എന്ന്…അപ്പൊ ഒക്കെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും പറഞ്ഞു ഒഴിഞ്ഞു ആള് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്..കാണാനും മൊഞ്ചൻ…
ഒരു പക്കാ തൃശൂർക്കാരൻ ഗഡി…ശ്ശെടാ.. എന്നാലും ഇത്രേം നാൾ സംശയാസ്പദമായി ഒരു മെസ്സേജ് പോലും കണ്ടു പിടിക്കാൻ എന്നെ കൊണ്ട് പറ്റിയില്ലല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു…ഈ പെണ്ണ് നേരത്തെ ഇത് പറഞ്ഞിരുന്നു എങ്കിൽ…വെറുതെ കൊറേ കണ്ണീരു വേസ്റ്റ് ആക്കി…അല്ലെങ്കിലും ദൈവം ഉണ്ട്….ഇപ്പൊ അങ്ങേരു എന്റെ മുൻപിൽ നില്കുന്നത് റോഷൻ .. അല്ല റോഷൻ ചേട്ടൻ എന്റെ സ്വന്തം അളിയന്റെ രൂപത്തിൽ ആണ്….അക്ഷരം തെറ്റാതെ ചേട്ടാ എന്ന് വിളിക്കാൻ തോന്നുന്നു…ഇന്ന് തന്നെ ചേട്ടൻ വേണ്ടി ഒരു കുർബാന ചൊല്ലിക്കണം….അല്ല ഇനി ഇവന് ഞാനും പെങ്ങളെ പോലെ ആയിരിക്കോ എന്നാൽ ഇവനെ കൊന്നു ഞാൻ ജയിലിൽ പോയി കിടക്കും അല്ല പിന്നെ…
ഏതായാലും എന്റെ സങ്കടത്തിനു വിരാമം ഇട്ടുകൊണ്ട് ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു…അതിൽ ഏറ്റവും സന്തോഷം എനിക്ക് ആയിരുന്നു എന്ന് പ്രീതിയേകിച്ചു പറയേണ്ടല്ലോ…ഡ്രസ്സ് എടുക്കാൻ തൊട്ടു പ്ലേറ്റ് കഴുകാൻ വരെ ഞാൻ ആയിരുന്നു മുന്നിൽ…ഏതായാലും കല്യാണം ഒക്കെ കഴിഞ്ഞു ചേച്ചിയെ പാക്ക് ചെയ്തിട്ടു നാളു കൊറേ അങ്ങ് കഴിഞ്ഞു…
ഇപ്പൊ വർഷം 2017.. ഞാൻ ചേച്ചിയുടെ കൊച്ചിന്റെ മാമോദീസ കൂടാൻ ബാംഗ്ലൂർന്നു വരുവാണ്.. ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ് കേട്ടോ…പി ജി കഴിഞ്ഞു വെറും ഒരു വെഷമത്തിന്റെ പുറത്തു ഒരു പി എച് ഡി യും കൂടെ വാങ്ങിച്ചു എടുക്കാൻ ഉള്ള തത്രപാടിലാണ്…വർഷം 3 കഴിഞ്ഞു എങ്കിലും എനിക്ക് ബാംഗ്ലൂർ ഒരുപാട് ഒരുപാട് മാറ്റം വരുത്തി എങ്കിലും എബിൻ മാത്രം മാറിയില്ല.
നമ്മുടെ കഥാനായകനെ അവസാനം ആയിട്ട് കണ്ടത് ഏകദേശം ഒരു രണ്ടു കൊല്ലം മുൻപ് ആണ്…ആള് ഇപ്പൊ വല്യ പുള്ളി ആണ് കേട്ടോ..ചേട്ടന്റെ കൂടെ ആ ഇപ്പ്പോ വാസം.. അവനു ലീവ് ഉള്ളപ്പോൾ എനിക്ക് എക്സാം ആയിരിക്കും. എന്റെ എക്സാം കഴിയുമ്പോ അവൻ പെട്ടി പാക്ക് ചെയ്തു പോയിട്ടു ഉണ്ടാകും എന്നതാണ് ഞങ്ങളുടെ കണ്ടുമുട്ടൽ നീണ്ടു നീണ്ടു പോവാൻ ഉള്ള പ്രധാന കാരണം രാത്രി 3 മണിക്ക് ഒക്കെ അലാറം വെച്ച് അവനോടു ചാറ്റ് ചെയ്യാൻ മാത്രം എണീറ്റു ചെല്ലുമ്പോ ആ പൊട്ടൻ അവിടെ ഇപ്പൊ രാത്രി അല്ലെ നീ ഉറങ്ങിക്കോ എന്നും പറഞ്ഞു പോവും ഞാൻ മൂഞ്ചും അത് കണ്ടു എന്റെ റൂം മേറ്റ് ഡൽഹിക്കാരി അങ്കിത എപ്പോഴും പറയും അവൻ വല്ല മദാമ്മയെം കെട്ടി പിടിച്ചു കെടപ്പ് ആയിരിക്കും എന്ന്…ഞാൻ പച്ച മലയാളത്തിൽ അവളെ ചില സാംസ്‌കാരിക പദങ്ങൾ അപ്പോൾ പഠിപ്പിച്ചു കൊടുക്കും എങ്കിലും പറഞ്ഞത് ശെരി ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല ..അപ്പൊ പറഞ്ഞു വന്നത് ലാസ്റ്റ് ആയിട്ട് കണ്ട കഥ.. അത് ഒരു വലിയ കഥ ആണ്..
ചേച്ചിയുടെ കല്യാണതലേന്ന്……. എബിൻ ഇപ്പൊ വരും എന്ന് പറഞ്ഞു പോയതാണ്… വിസ വന്നതിനു ശേഷം ഫുൾ ട്രിപ്പാ… 3 ദിവസത്തെ മൂന്നാർ യാത്രക്ക് ആണ് ഇപ്പൊ പോയേക്കുന്നെ..ഡാഡിയും മമ്മിയയും വിസിറ്റിംഗ് വിസയിൽ പോയത് കൊണ്ട് ലാവിഷ് ആയി നടപ്പ് ആണ് ചെക്കൻ..ഇവിടെ ല്ലാവരും തിരക്ക് ഇട്ടു ഓടി നടപ്പ് ആണ്..ഞാൻ ആണെങ്കി ഡ്രസ്സ് ചെയ്യുന്നതിന് ഇടയിൽ ഇടക്ക് പുറത്തേക്കു നോക്കുന്നുണ്ട്..അവൻ വരും എന്ന് ഉറപ്പ് ഉള്ളപ്പോൾ ഒക്കെ സാരി ആണ് ഉടുക്കാറുള്ളതു..
അവൻ അന്ന് കേറി പിടിച്ച ആ അരകെട്ടു കാണിച്ചു പ്രലോഭിപ്പിക്കാൻ ആണെന്നും പറയാം..സത്യം പറഞ്ഞാൽ വീണ്ടും അവൻ തൊട്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്..ഇങ്ങനെ നോക്കി ഇരിക്കുന്നതിന് ഇടയിൽ പെടെന്ന് ആണ് ചേട്ടൻ ഓടി കിതച്ചു വന്നു പപ്പയോടു എന്തോ സംസാരിക്കുകയും അതെ സ്പീഡിൽ രണ്ടു പേരും ഓടി പോവകയും ചെയ്തതു.. മണിക്കൂർ ഒന്നു കഴിഞ്ഞപ്പോ ക്രിസ്റ്റി വന്നു പറഞ്ഞു മെഡിക്കൽ കോളേജ് വരെ പോണം അത്യാവശ്യം ആണ് എന്ന്..എന്തിനാടാ എന്ന് ചോദിച്ച എന്റെ തലയിലെക്കു ആണി അടിച്ചു കേറ്റി അവൻ പറഞ്ഞു എബിനു ആക്‌സിഡന്റ് ആയി . ട്രിപ്പ് കഴിഞ്ഞു വന്നത് ആണ്… ഓവർ സ്പീഡ് ആയിരുന്നു.. ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് എന്നൊക്കെ…. എന്റെ അതെ ബ്ലഡ് ഗ്രൂപ്പ് ആണ്.
തലയിലെ തരിപ്പ് അപ്പോഴും മാറിയിരുന്നില്ല..ഹോസ്പിറ്റൽ എത്തിയതോ ബ്ലഡ് എടുത്തതോ ഒന്നും ഞാൻ അറിഞ്ഞില്ല..എബിൻ എവിടെ എന്ന് ചോദിച്ചപ്പോ ചേട്ടൻ കൂട്ടി കൊണ്ട് പോയി.. ഐ സി സി യു വിലാണ്..നേർത്ത ചില്ലിലൂടെ എനിക്ക് കാണാം ഓക്സിജൻ മാസ്കും ദേഹം മുഴുവൻ കണക്ട്ർ ഒക്കെ ആയിട്ടു അവൻ..ഒന്നും പറയാൻ ആയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..കരച്ചിൽ അടക്കാൻ പറ്റിയില്ല… ചേട്ടന്റെ നെഞ്ചിലെക്കു വീണു പോയി..കൊറേ നേരം അതിനു മുന്നിൽ ഇരുന്നു… പപ്പ വിളിച്ചിട്ടും ഞാൻ പോയില്ല..പപ്പ നിർബന്ധിച്ചു ഇല്ല.പപ്പയും ക്രിസ്റ്റിയും പോയി ഞാനും ചേട്ടനും അവന്റെ രണ്ടു ഫ്രണ്ട്സ്ഉം ആണ് ഉള്ളത്.. ആ രാത്രി മുഴുവൻ ഉറങ്ങാതെ ഞാൻ അവന്റെ ജീവനു കാവൽ ഇരുന്നു..നേരം വെളുപ്പിച്ചതു എങ്ങനെ ആണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല…
ഒരു ആയിരം വഴിപാട് നേർന്നു കാണും..സിസ്റ്റർ വന്നു പറഞ്ഞു റിആക്റ്റ ചെയ്യുന്നുണ്ട് ഒരാൾക്ക് കേറി കാണാം എന്ന്… ഞാൻ ചേട്ടനെ നോക്കി.. കേറിക്കോ എന്ന് ചേട്ടൻ കണ്ണ് കാണിച്ചു..ഞാൻ അകത്തേക്ക് കേറി.. മാസ്ക് മാറ്റി വച്ചിട്ടുണ്ട്.. കയ്യിൽ ട്യൂബ് ഇട്ടേക്കുന്നു.. എന്തൊക്കെയോ മെഷീനുകൾക്ക് നടുവിൽ എന്റെ എബി ഉറങ്ങുന്നു..വിളിക്കാൻ തോന്നിയില്ല.. അടുത്ത ഇരുന്നു കുറച്ചു നേരം അവന്റെ കൈ കോർത്തു പിടിച്ച്….
ഉച്ച കഴിഞ്ഞപ്പോ അവൻ കണ്ണ് തുറന്നു.. കയ്യിൽ സ്റ്റീൽ ഇട്ടിരുന്നു.. നെറ്റി പൊട്ടിയിട്ടുണ്ട്..പിന്നെ അവിടവിടെ ആയി സ്റ്റിച്ചുമുണ്ട്..എന്നിട്ടും അവനു ഒരു കൂസലും ഇല്ല ചിരിച്ചു കളിച്ചു ഇരിപ്പാണ് കക്ഷി..എന്തേലും ഉണ്ടാക്കി വെച്ചിട്ട വന്നാൽ മതിയല്ലോ നോക്കാൻ ഞാൻ ഉണ്ടല്ലോ. ഇന്നലെ വീണു ഐ സി യു വിലാക്കിയാ ആളാണ് എന്ന് പറയെ ഇല്ല..വൈകിട്ട് എല്ലാം കൂടി വന്നിരുന്നു അവനെ കാണാൻ.. വന്നപ്പോ ഫുഡും കൊണ്ട് വന്നു.. അന്നും വീട്ടിൽ പോവാൻ ഞാൻ കൂട്ടആക്കി ഇല്ല..ചേച്ചിയുടെ കല്യാണമൊ ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല… ഇവിടെ ഈ പൊട്ടന്മാർ അല്ലെ ഉള്ളൂ..അമ്മ പോലും കൂടെ ഇല്ലാത്തതു ആണ് വിട്ടിട്ടു പോരാൻ തോന്നിയില്ല..എല്ലാവരും പോയി….
അവനു കൊടുക്കാൻ ഭക്ഷണവും പകർത്തി ഞാൻ ബെഡിൽ ഇരുന്നപ്പോൾ അവന്റെ ആരൊക്കെയോ ആവുക ആയിരുന്നു ഞാൻ..മെല്ലെ ബെഡിൽ നിന്നും എണീപ്പിച്ചു തലയിണ വച്ചു ചാരി ഇരുത്തിയപ്പോ അവനു സുഖം ആവുന്നില്ല എന്ന് കണ്ടു ചേർത്ത് വെച്ചത് നെഞ്ചിലെക്കു ആണ്..
വാരി കൊടുത്തു ഒഴുകി ഇറങ്ങിയ ഓരോ തുള്ളിയും ഷാളിന്റെ തുമ്പു കൊണ്ട് ഒപ്പി എടുക്കുമ്പോ ഒക്കെയും അവൻ വാ തോരാതെ സംസാരിച്ചു..ഒരു അമ്മയ്ക്ക് തോന്നുന്ന വാത്സല്യത്തിനും അപ്പുറം ഞാൻ ഒന്നും പറഞ്ഞില്ല അവൻ ചോദിച്ചുമില്ല….എനിക്ക് 3 ദിവസത്തെ ലീവ് ഉണ്ടായിരുന്നുള്ളു.. എക്സാം ആയതു കൊണ്ട് നിർബന്ധിച്ചു ആണ് ചേട്ടൻ പറഞ്ഞു വിട്ടത്.. അവനെ അങ്ങനെ ഇട്ടിട്ടു പോവാൻ തോന്നുന്നേ ഉണ്ടായില്ല..കൂടെ ഞാൻ വേണം എന്ന് തോന്നി… അവൻ കയ്യിലെ പ്ലാസ്റ്റർ അഴിക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.ക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.
അന്ന് അങ്ങനെ ആ കോലത്തിൽ കണ്ടത് ആണ് ഞാൻ അവനെ.. ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു.. ഇന്ന് വരുമോ എന്ന് അറിയില്ല വരും എന്ന പ്രതീക്ഷയിൽ ആണ് എന്റെ പോക്ക്…പിക്ക് ചെയ്യാൻ വന്നത് ആൽഫി ആണ്… അവൻ നേവിഇൽ ആണ് ഇപ്പൊ…ക്രിസ്റ്റി ബിസിഏ കഴിഞ്ഞു, ചേച്ചി ലെക്ക്ചർ ആണ്, ചേട്ടന്റെ കല്യാണം ഉറപ്പിച്ചു അങ്ങനെ ഇവിടെ ഉള്ളവർ ഒക്കെ ഏകദേശം സെറ്റ് ആയി എങ്കിലും എന്റെ കാര്യം മാത്രം ആണ് ഒരു ക്വസ്റ്റിൻ മാർക്ക് പോലെ ഇപ്പോഴും കട്ട ശോകം ആയിട്ട് നിക്കുന്ന..എന്നെങ്കിലും ഒരു തീരുമാനം ആയ മതിയായിരുന്നു..
ഇതിപ്പോ നേരം കൊറേ ആയി.. എന്റെ വരവും 5, 8 മണിക്കൂർ ഉറക്കോം കഴിഞ്ഞിട്ടും, എബിൻ ഈ പരിസരത്ത് എങ്ങും ഇല്ല…രാവിലെ എങ്കിലും കെട്ടി എടുക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി..പള്ളിയിലേക്ക് ഇറങ്ങാൻ ആയിട്ടും ആൾ ഇല്ല..ഞങ്ങൾ ക്രിസ്ത്യനികൾക്ക് കൊച്ചിനെ പെണ്ണിന്റെ ആങ്ങളയും ഭാര്യയും തലോടുക എന്ന് ഒരു പരിപാടി ഉണ്ട്.. ക്രിസ്റ്റി കെട്ടി പോവാത്ത കൊണ്ട് ഞാൻ ആണ് അതിനു നിയോഗിക്കപെട്ടത്…അതുകൊണ്ട് അവനെ നോക്കി നിക്കാതെ ഞാൻ ഇറങ്ങി…എന്തായാലും വരാതെ ഇരിക്കില്ലല്ലോ… കണ്ടോളാം ഞാൻ…
പള്ളിയിൽ ചെന്നപ്പോ ആവട്ടെ ക്രിസ്റ്റിയെ കാണാൻ ഇല്ല..പള്ളിയുടെ വാതിൽക്കൽ വച്ച് കൊച്ചിനേം എന്റെ കയ്യിൽ തന്നെ കൊണ്ട് ചേച്ചി ക്രിസ്റ്റിയെ തപ്പാൻ പോയി.. അവൻ ഉണ്ട് ക്യാമറയും കൊണ്ട് കണ്ട പെണ്ണ് പിള്ളേരുടെ ഫോട്ടോ എടുത്തു നടക്കുന്നു..ചേച്ചിയുടെ ദേഷ്യപ്പെട്ടു ഉള്ള വരവ് കണ്ടിട്ടോ ആണോ എന്തോ ആള് ഇപ്പൊ വരും എന്ന് അവൻ പറഞ്ഞു തീർന്നതും ജോമോന്റെ സുവിശേഷത്തിൽ ദുൽഖർ വരുംപോലെ ഒരു ബുള്ളെറ്റ് വന്നു നിന്നു…..നമ്മുടെ കഥാ നായകൻ എബിൻ!!!
അല്ലേലും ഇവന് ഒടുക്കത്തെ ടൈമിംഗ് ആണ്…. നീല ചെക്ക് ഷർട്ടും നീല കരയുള്ള മുണ്ടും കട്ട താടിയും കൂളിംഗ് ഗ്ലാസ് ഒക്കെ ആയിട്ട് ഒരു മാസ്സ് എൻട്രി…ചേട്ടനും ആൽഫിയും ഒക്കെ പോയി കെട്ടി പിടിക്കുന്നുണ്ട്.. എല്ലാ പെൺപിള്ളേരും നോക്കുന്നത് എബിനെ ആണ്… അവരെ ആരെയും മൈൻഡ് ചെയ്യാതെ നേരെ വണ്ടർ അടിച്ചു നിക്കുന്ന എന്റെ കയ്യിൽ നിന്നു കൊച്ചിനെയും വാങ്ങിച്ചു അവൻ അകത്തേക്ക് കേറി… സ്വപ്നം കാണുക ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു അല്ല എനിക്ക് ഇടക്ക് അങ്ങനെ തോന്നാറുണ്ടല്ലോ…
വരുന്നില്ലേഡി എന്ന് അവൻ വിളിച്ചു ചോദിച്ചപ്പോ ആണ് കിളി വന്നത്..
മാമോദിസയും പരിപാടികളും ഒക്കെ കഴിഞ്ഞു ഞങ്ങൾ മാത്രം ആയപ്പോ മണി 8 ആയി… പപ്പയും അങ്കിൾമാരും പുറത്തു ഇരുന്നു ചെറിയ രീതിയിൽ ഉള്ള കലാപരിപാടികൾ ആണ്.. അമ്മമാർ അടുക്കളയിൽ..അവന്മാർ കുപ്പി വാങ്ങാൻ പോയിട്ടുണ്ട് കൂടെ നമ്മുടെ റോഷൻ ചേട്ടനും ആള് മൈൻഡ് ആണ്… കസിൻസ് ആണെങ്കിൽ ടെറസിൽ തള്ളി മറിക്കുവാണ്..അത് കേട്ടു മടുത്തു ആണ് ചേച്ചി കൊച്ചിനെ നോക്കാൻ ഇറങ്ങിയപ്പോ കൂടെ ഞാനും പോന്നത്..അവൾ നല്ല ഉറക്കം ആയിരുന്നു…
ചേച്ചി വന്നു എന്ന് അറിഞ്ഞ ഉടനെ തുടങ്ങി കരച്ചിൽ..ഈ കുഞ്ഞു പിള്ളേരെ ഒക്കെ സഹിക്കുന്നവരെ സമ്മതിക്കണം…എന്തായാലും കൊറേ നാളത്തേക്ക് ചേട്ടന് ഒന്നും കിട്ടാൻ ചാൻസ് ഇല്ല, അത് പോലെ അല്ലെ കരച്ചിൽ..
ചേച്ചി കുഞ്ഞിനെ എടുത്തു പാല് കൊടുക്കാൻ തുടങ്ങി..”കണ്ടു പഠിച്ചോ ആഞ്ഞു പിടിച്ചാൽ അടുത്ത കൊല്ലം ഇത് പോലെ ഒന്നിനു പാല് കൊടുക്കാം” “വല്ല അവിഹിതത്തിനും പോവേണ്ടി വരും”അല്ലാതെ നമുക്ക് എന്ത് കുഞ്ഞ്…
“ഏയ് അതൊന്നും വേണ്ടി വരില്ല, നിന്നെ പിടിച്ചു അങ്ങ് കെട്ടിക്കും.. പിന്നെ അവനെ കണ്ടാൽ അറിയാം അവനു നല്ല കഴിവ് ഉണ്ടെന്നു”
ചേച്ചി ഇത് ആരുടെ കാര്യമാ പറയുന്നേ എന്ന് ഞാൻ ചോദിച്ചു.. ഇനി ഇവർ വേറെ വഴിക്ക് വല്ല ആലോചന ആയിട്ട് നടപ്പ് ആണോ ആവോ..
“ഓ ഒന്നും അറിയാത്ത പോലെ”
“കാര്യം പറ ചേച്ചി “
“എടി പൊട്ടി, എബിൻ !”
“എബിനോ? ബെസ്റ്റ് ! ഒരു കല്യാണം ആലോചിച്ചിട്ട് അവൾ എനിക്ക് പെങ്ങളെ പോലെ ആണെന്ന് പറഞ്ഞവൻ ആണ് “
“അത് ഞാൻ അല്ലേടി, നീ അങ്ങനെ ആണോ ?”
“അതെന്താ എനിക്ക് കൊമ്പുണ്ടോ ?”
“ദേ പെണ്ണെ ചുമ്മാ ഉരുളല്ലേ….നിനക്ക് ഇഷ്ടം അല്ലേടി അവനെ”
“എന്ന് ആരു പറഞ്ഞു”
“മോളെ എന്റെ കല്യാണം കൂടാൻ തുള്ളി നടന്ന നീ ആ പരിസരത്ത് അടുക്കാതെ 2 ദിവസം അവന്റെ കൂടെ പോയി കെടന്നില്ലേ… ഞാൻ പൊട്ടി ആണെന്ന് കരുതിയോ ” …..ശെരി ആണ്.. അപ്പൊ എല്ലാർക്കും ഏകദേശം മനസിലായി കാണും എന്നിട്ട് അവനു മനസിലാവാത്ത്തു എന്താണ് ആവോ.. എന്നെങ്കിലും കലക്കി എടുത്ത മതി ആയിരുന്നു..
“അത് പിന്നെ അവിടെ ആരും ഇല്ലാത്ത കൊണ്ട്… “
“പിന്നെ അതിനു അവിടെ പോയി കൂട്ട് ഇരിക്കാൻ നീ അവന്റെ ഭാര്യയോ” ചേച്ചി കുലുങ്ങി ചിരിച്ചു കൊണ്ട് ഇരിക്കുവാണ്..ഇനി അവിടെ നില്കുന്നത് പന്തി അല്ലെന്നു മനസിലാക്കി ഞാൻ അഞ്ജലിയെ വിളിക്കാൻ എന്നും paranjw ഇറങ്ങി.. അത് സത്യവും ആയിരുന്നു…അവൾക് ഇന്ന് ആയിരുന്നു ചെക് അപ്പ് ഡേറ്റ് പറഞ്ഞിരുന്നത്.. റൂമിൽ കേറി ഫോൺ എടുത്തു വിളിച്ചു… കൊഴപ്പം ഒന്നും ഇല്ല എട്ടാം മാസം ആണ്.. കോൾ കട്ട് ചെയ്തു തിരിഞ്ഞപ്പോ വാതിൽ അടഞ്ഞു..ഇനി ആരെങ്കിലും പുറത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ട് പോയതാണോ എന്ന കരുതി വാതിൽക്കലേക്ക് നടക്കുമ്പോ ട്ടോ എന്നൊരു ശബ്ദം…ഞെട്ടി വീഴാൻ പോയ എന്റെ അരകെട്ടിൽ തണുത്ത കൈകൾ വന്നു വീണു… വീണ്ടും എബിൻ !
“പേടിച്ചോ ?”
ഏയ് തീരെ ഇല്ല എന്ന് പറഞ്ഞു ഞാൻ കൈ എടുത്തു മാറ്റി
“എന്താ മാഡം തിരക്ക് ഉണ്ടോ “
“സർ എന്തിനുള്ള പുറപ്പാട് ആണ് ?”
“കൊറേ നാൾ ആയില്ലേ കണ്ടിട്ട്, ചുമ്മാ സംസാരിക്കാൻ” അവൻ ജനലിന്റെ അരികിൽ പോയി ഇരുന്നു എന്നെ വിളിച്ചു… ഞാൻ അടുത്തേക്ക് ചെന്ന് എങ്കിലും ഇരുന്നില്ല…
“നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ… ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല”
“സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി”
“നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്…
അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. ” പഷ്ട്…. അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്…. ഇവന് അവിടെയും അവിഹിതം തന്നെ
“നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ… ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല”
“സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി”
“നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്… അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. ” പഷ്ട്…. അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്…. ഇവന് അവിടെയും അവിഹിതം തന്നെ . വല്ല മദാമ്മ ആയിരിക്കും എന്ന് ഞാൻ പുച്ഛിച്ചു..
“തമാശിക്കാതെടി, ഞാൻ സീരിയസ് ആ”
“ഓക്കേ… കണ്ടിന്യൂ”
“കൊറേ നാൾ ആയിട്ട് എനിക്ക് അറിയുന്ന കൊച്ചാ… എന്റെ അമ്മ നോക്കുന്ന പോലെ നോക്കും ടി എന്നെ… ഞാൻ പറയട്ടെ അവളോട് ഇഷ്ടം ആണെന്ന് ?” എന്നോട് തന്നെ ചോദിക്ക് ഡാ, ഇവൻ നന്നാവില്ല ഒരിക്കലും നന്നാവില്ല… ഇതിൽ കൂടുതൽ കാണിക്കാൻ എനിക്ക് അറിഞ്ഞുട… നാട്ടുകാർക്കു മുഴുവൻ മനസിലായി.. എന്നിട്ടും… ഇവൻ എന്ത് പൊട്ടൻ ആണോ ദൈവമെ.. എനിക്ക് അത്യാവശ്യം ദേഷ്യം വന്നു ഇത് കൂടി കേട്ടപ്പോ..അത് കൊണ്ടാണ്. “അത് എന്നോട് അല്ല അവളോട് പോയി പറയണം” എന്ന് കുറച്ചു കനത്തിൽ പറഞ്ഞത്…
“ഇനി ഉള്ള രാത്രികളിൽ എനിക്ക് ആസ്വദിക്കാൻ, എന്നേക്കാൾ കുരുത്തം കെട്ട എന്റെ പിള്ളേരെ പെറ്റു വളർത്താൻ, ജീവിതകാലം മുഴുക്കെ എന്നെ സഹിക്കാൻ നീ റെഡി ആണെങ്കി നമ്മുടെ കാര്യം ഞാൻ ഡാഡിയോട് പറയട്ടെ?” സിമ്പിൾ പ്രൊപോസൽ…
കിളി അല്ല വേറെ എന്തൊക്കെയോ ആണ് പറന്നു പോയത്…തലയ്ക്കു മീതെ ഫാൻ കറങ്ങുന്നത് തൊട്ടു സിരകളിൽ രക്തം ഒഴുകുന്ന വരെ അറിയാൻ പറ്റുന്നുണ്ട്… ഹാർട്ട് ബീറ്റ് കൂടി…
മിക്കവാറും സാദനം ഇപ്പൊ പൊട്ടി തെറിച്ചു പോവും..ഒന്നും പറയാൻ പറ്റാതെ ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ എബിന്റെ മുഖത്തു നോക്കി വണ്ടർ അടിച്ചു നിൽക്കുവാണ് ഞാൻ.
പെട്ടെന്ന് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്.. മിണ്ടരുത് എന്ന് എബിൻ ആംഗ്യം കാട്ടി അലമാരയുടെ ഇടയിലേക്ക് കേറി നിന്നു… ഞാൻ ചെന്ന് വാതിൽ തുറന്നു.. അമ്മ ആയിരുന്നു
“നീ ഇതിൽ എന്ത് ചെയ്യുവാ”
“ഞാൻ.. ഞാൻ ഫോൺ ചെയ്യുവായിരുന്നു”
“അതിനു ഈ വാതിൽ എന്തിനാ അടച്ചിട്ടു വച്ചേക്കുന്നെ”
“പിള്ളേർ ഓടി കേറി സൗണ്ട് ഉണ്ടാക്കും അത് കൊണ്ടാ” ഭക്ഷണം കഴിക്കാൻ വായോ എന്ന് പറഞ്ഞു അമ്മ പോയി ഞാൻ വാതിൽ അടച്ചു കുട്ടി ഇട്ടു ജനലിന്റെ അരികിലേക്ക് നടന്നു..
“നീ ഒന്നും പറഞ്ഞില്ല ഞാൻ എന്ത് പറയാൻ ആണ്… ഒരുമാതിരി ലോട്ടറി അടിച്ച അവസ്ഥ ആയി പോയി… ഇഷ്ടം ആണെന്ന് പറയണം എന്ന് ഉണ്ട്.. വായിൽ നിന്നും വരേണ്ടേ.. ഞാൻ മിണ്ടാതെ നിൽക്കുന്ന കണ്ടിട്ട് ആവണം അവൻ നീ ആലോചിക്ക എന്ന് പറഞ്ഞു നടന്നതും ഞാൻ കയ്യിൽ കേറി പിടിച്ചു കഴുത്തിലെക്കു ചാടിയതും ഒരുമിച്ചു ആയിരുന്നു..എന്റെ ചാടലിന്റെ ഗുണം കൊണ്ട് അവൻ പിന്നോട്ട് നീങ്ങി പോയി..ചിരിച്ചു കൊണ്ട് എന്നെ ചുറ്റി പിടിച്ചു..
“നേരത്തെ പറഞ്ഞാൽ എന്തായിരുന്നു എബി”
“അതിനു നീ ഇവിടെ വേണ്ടേ!”
പതിയെ അവൻ എന്നെ നിലത്തു നിർത്തി…ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്തു.. എന്റെ മുന്നിൽ മുട്ട് കുത്തി..ഓഹ് മോതിരം ഇട്ടു തരാൻ പോവാണോ.. എനിക്ക് വയ്യ… ഞാൻ സ്വപനം ആണോ കാണുന്നത് എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു…ഏയ് സ്വപ്നം ആണെങ്കിൽ ഇപ്പൊ ഞാൻ എണീക്കാൻ ടൈം ആയി.
മോതിരം ഇടാൻ കൈ നീട്ടി കൊണ്ട് നിന്ന എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു അവൻ ചെപ്പു തുറന്നു”നേരിയ ഒരു മാല,അവൻ തന്നെ കെട്ടി തരട്ടെ എന്ന് കരുതി ഞാൻ തിരിഞ്ഞു നിന്നു.അഴിഞ്ഞു കിടന്ന മുടി എടുത്തു മുന്നിലേക്ക് ഇട്ടു.,ഇപ്പൊ കെട്ടും എന്ന് പ്രതീക്ഷയിൽ നിന്ന എന്നെ വട്ടാക്കികൊണ്ട് എബിൻ നിർത്താതെ ചിരിക്കുക ആണ്. ലഇനി പറ്റിച്ചത് ആണോ എന്നാ നീ ചത്തു. ഞാൻ തിരിഞ്ഞു അവനെ നോക്കി. “മാല അല്ലേടി പൊട്ടി അരഞ്ഞാണം ആണ്”
“അരഞ്ഞാണമോ?”
“എന്തേലും വെറൈറ്റി ഒക്കെ വേണ്ടേ…നീ ആ സാരി മാറ്റിയെ” ചെക്കന്റെ പൂതി കണ്ടോ..ഇഷ്ടം ആണെന്ന് പറഞ്ഞെ ഉള്ളു..മിക്കവാറും ചേച്ചി പറഞ്ഞ കൂട്ട് അടുത്ത കൊല്ലം ഒരെണ്ണം എന്റെ കയ്യിലും കാണും..അവൻ തന്നെ പിന്ന് ഊരി സാരി അഴിച്ചു നിലത്തു ഇട്ടു..
ഇപ്പോൾ അവനു മുന്നിൽ എന്റെ വയറു നഗ്നമാണ്… ഒന്നു തൊടാൻ പോലും കൂട്ട് ആക്കാതെ അവൻ അരഞ്ഞാണം ചുറ്റി എന്റെ പൊക്കിളിനു തൊട്ടു താഴെ കടിച്ചു മുറുക്കി…
അവന്റെ കട്ട താടി എന്റെ വയറ്റിൽ കൊണ്ടപ്പോൾ ഞാൻ അറിയാതെ ഒരു സീൽക്കാരം ഉയർന്നു..പതിയെ എണീറ്റു അവൻ എന്റെ അരക്കെട്ടിൽ പിടിച്ചു ചേർത്ത് നിർത്തി… “നിന്റെ അരയിൽ എനിക്ക് മാത്രം കാണാൻ ഇത് എപ്പോഴും വേണം”എനിക്ക് നാണം ഒക്കെ വരും എന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്..
എന്റെ താടി മെല്ലെ ഉയർത്തി അവൻ ചുണ്ടുകളിലേക്ക് നോക്കി… പതിയെ എന്റെ തടിച്ച കീഴ് ചുണ്ടുകൾ അവനു കീഴടങ്ങി..
എന്നിൽ വികാരം പടർന്നു തുടങ്ങി..
അവന്റെ ചുണ്ടുകൾ ഞാനും ആസ്വദിക്കാൻ തുടങ്ങി..
എന്റെ കൈകൾ അവന്റെ മുടി ഇഴകളിൽ ഇഴഞ്ഞു നടന്നു…
ഇടക്ക്, ചുംബനതിന്റെ ഇന്റെന്സിറ്റി കൂടുമ്പോൾ അവൻ അരയിൽ അമർത്തി ഞെക്കുന്നുണ്ട്..
പെട്ടെന്ന് ആണ് ഞാനും അവനും ചേച്ചിയുടെ വീട്ടിൽ ആണെന്നും താഴെ ഞങ്ങളെ തിരക്കുന്നുണ്ടാകും എന്നും ബോധം വന്നത്..
അവനെ തള്ളി മാറ്റി സാരി വലിച്ചു തോളിലേക്ക് ഇട്ടു.. എല്ലാവരും അന്വേഷിക്കും എന്ന് പറഞ്ഞു ഞാൻ ഡോർ തുറന്നു..
പകുതിക്കു വെച്ച് ഇട്ടിട്ടു പോയ എല്ലാ ദേഷ്യവും അവന്റെ മുഖത്തു ഉണ്ടായിരുന്നു..
Comments:
No comments!
Please sign up or log in to post a comment!