അവളും ഞാനും
AVALUM NJANUM AUTHOR:________
ഞാനവളെ എന്റെ വലതു കൈയ്യാലെ അവളുടെ അരക്കു പിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു.ഞങ്ങൾ രണ്ടുപേരും പ്രണയ ഭാവതോടെ മുഖാമുഖം നോക്കിനിന്നു. പിന്നെയും ശക്തിയിൽ ഞാനവളെ എന്നിലേക്ക് ചേര്ത്തുപിടിച്ചു. എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു. ഭംഗിയിൽ സുറുമ ഇട്ട അവളുടെ കണ്ണിലേക്കു കള്ള ചിരിയോടെ നോക്കികൊണ്ട് ഞാൻ ചോദിച്ചു.
“ഒരു ഒരൊറ്റ ഉമ്മ ചുണ്ടില് പ്ലീസ്… പ്ലീസ്…” ഞാൻ അവളോട് കെഞ്ചി. “വേണ്ട…. ഇപ്പൊ വേണ്ട ” കണ്ണിൽ പ്രണയത്തോടെയും ചെറിയ ചിരിയോടെയും പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“പിന്നെ എപ്പോഴാ”
ചെറിയ ചിരിയാലെ അവളുടെ ചുവന്ന കവിളിൽ മെല്ലെ തഴുകികൊണ്ട് ഞാൻ ചോദിച്ചു.
“നാജിയ നിന്റെ പഠനം ഇതുവരെ തീർന്നില്ലെ വേഗം ഉറങ്ങാൻ നോക്ക് സമയം പത്തരയായി.”
വലിയ ശബ്ധത്തിൽ ഹോസ്റ്റൽ വാർഡൻ ശകാരിച്ചു. പെട്ടന്ന് ഞങ്ങൾ രണ്ടുപേരും റൂമിൽ അടച്ചിട്ട വാതിലിനു നേരെ നീങ്ങി.
“സർ ഞാൻ ഉറങ്ങാൻ പോകുകയാണ്”
അവൾ ഉച്ചത്തിൽ പറഞ്ഞു. അപ്പോൾ ചെരുപ്പടി ശബ്ദത്താലെ വാർഡൻ റൂമരികിലെ വരാന്തയിൽ നിന്നും പോയി. അവൾ നെടുവീർപ്പിട്ടുകൊണ്ടു എന്നെ നോക്കി. അപ്പോയും ഞാനവളെ പിടിവിട്ടിട്ടില്ലായിരുന്നു. ഞാനവളെ പ്രണയഭാവത്തോടെ നോക്കിനിന്നു. അവളെന്നേയും.
” നീ പെട്ടന്ന് ഇവിടന്നു പൊക്കൊ വാർഡൻ നിന്നെ കണ്ടാൽ കുഴപ്പമാകും”
അൽപ്പം പേടിയാലേ അവളെന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
” ദേ… തുടങ്ങി. നീ ഇതും പറഞ്ഞത് എത്ര വട്ടം ഒഴിവായി.”
“അല്ലാതെ ഞാനെന്താ ചെയ്യാ”
“എന്നാ ഒരു ഉമ്മ തന്നാൽ ഞാൻ പോകാം”
അവളുടെ ചുട്ചുംബനം കിട്ടാൻ വേണ്ടി ഞാൻ കണ്ണടച്ചു നിന്നു. അവളെന്റെ കവിളിൽ ഒരു ഉമ്മ തന്നു. അന്നേരം കണ്ണ് തുറന്ന് ചെറിയ ചിരിയോടെ ഞാനവളെ നോക്കി.
“ഇനി നീ പെട്ടന്ന് പൊക്കൊ”
അവൾ പെട്ടന്നായി പറഞ്ഞു.
“എന്നാൽ ഞാൻ പൊക്കോട്ടെ”
“പോ….”
അവൾ ചിരിച്ചുകൊണ്ട് എന്നെ വാതിലിനടുത്തേക്ക് തള്ളികൊണ്ട് പറഞ്ഞു.
ഞാനവളെയും നോകി വാതിൽ തുറന്ന് പുറത്ത് വരാന്തയുടെ ഇരുവശത്തേക്കും നോക്കി. ആരും ഇല്ലായെന്ന് ഉറപ്പുവരുത്തർത്തിയ ശേഷം മെല്ലെ റൂമിന് പുറത്തിറങ്ങി.
“എന്നാ ok , good night”
ഞാനവളെ നോകി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശരി Good night”
എന്നെയുംനോക്കിക്കൊണ്ടവൾ വാതിലടച്ചു. ഞാൻ പുറത്തേക്കിറങ്ങി. എല്ലാ ദിവസത്തെയും പോലെ ഇന്നും നല്ല തണുപ്പാണ്. ഞാൻ മെല്ലെ സ്ഥിരം ചാടിക്കടക്കാറുള്ള മതിൽ ചാടി റോട്ടിലിറങ്ങി. മെല്ലെ boys ഹോസ്റ്റലിനുനേരെ നീങ്ങി.
വരുൺ ആയിരുന്നു അത്. “ഓ… എന്നിട്ട് വേണം എനിക്ക് പണി കിട്ടാൻ” ഞാൻ പറഞ്ഞു. “അല്ല ഇന്നുപ്പോ എന്താ ഉണ്ടായത്” തെല്ല് ആകാമംശയോടെ എന്റെ കട്ടിലിന്റെ അടുത്തേക്ക് വന്നുകൊണ്ട് കുക്കു ചോതിച്ചു. അവന്റെ ശരിക്കും പേര് സൽമാൻ എന്നാണ് ഞങ്ങൾ കുക്കു എന്ന് വിളിക്കുന്നു. “ഒന്നും ഉണ്ടായില്ല. അപ്പോയെക്കും അവിടുത്തെ വാർഡൻ വന്നു. ഞാൻ മെല്ലെ സ്കൂട്ടായി.” ഉറ്റ ചങ്ങാതിമാരായ ഞങ്ങൾ 10th ലാണ് പഠിക്കുന്നത്. “അനിതയോടു നാളെ I love you പറയാനുള്ളതാ” സന്തോഷത്താൽ വരുൺ പറഞ്ഞു. വരുണിന്റെ പ്രണയിനിയാണ് അനിത. അവളെ വളക്കാനുള്ള ശ്രേമത്തിലാണവൻ. എന്റെ പേര് ഫാസിൽ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു. അന്ന് മുതൽ ഞാൻ ഈ ഹോസ്റ്റലിൽ കയറിപ്പറ്റി. സത്യംപറഞ്ഞാൽ ഇവിടുത്തെ അന്തരീക്ഷം എന്നെ മത്തുപിടിപ്പിച്ചു. കുറെ കൂട്ടുകാർക്കിടയിൽ സന്തോഷത്തോടെ കഴിയുന്നു. ഇവിടെ girls ന്റെയും boys ന്റെയും ഹോസ്റ്റൽ അടുത്തടുത്തായതിനാൽ ഇവിടുത്തെ ഓരോ തൂണുകൾക്കും ഓരോ പ്രണയകഥ പറയാനുണ്ടാകും. അതുപോലെ എനിക്കും ഒരു പ്രണയമുണ്ട്.
ഞാൻ 9th ൽ നിന്നും 10th ലേക്ക് ഇരിക്കുന്ന സമയം. പതിവ് പോലെ ജൂൺ 1 സ്കൂൾ തുറന്നു. ഞാൻ അന്ന് നേരം വൈകിയാണ് ക്ലാസിൽ കയറിയത്. ക്ലാസിൽ എല്ലാവരും ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ക്ലാസിലെ ആൺകുട്ടികളുടെ രണ്ടാം ബെഞ്ചിൽ എന്റെ ചങ്ങാതിമാരായ വരുണും രമേശും കുക്കുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ അടുത്തേക്ക് പോയി. “വാ മച്ചാനെ ഇരി” അവർ എന്നെ ബെഞ്ചിലിരുത്തി. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കും നേരം കൂട്ടുകാരികളോടൊത്തു ചിരിയോടെ എന്തൊക്കയോ പറഞ്ഞുകൊണ്ട് ഒരു മൊഞ്ജത്തി ക്ളാസിലേക്ക് വന്നു.
അവളെ മുന്നേ ഈ സ്കൂളിൽ കണ്ടിട്ടില്ല. അവൾ ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. ഞാനവളെ കണ്ണ് വെട്ടാതെ നോക്കുന്നതിനിടയിൽ പെട്ടന്ന് അവളെന്നെ നോക്കി. ഞാൻ പെട്ടന്ന് തന്നെ അവളെ നോക്കിയിട്ടില്ല എന്ന മട്ടിൽ തല താഴ്ത്തി കൊണ്ട് എന്റെ ഭാവം മാറ്റി. അവളപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ശ്രെദ്ധിക്കാതെ ചെറിയ പേടിയോടെ ഇരുന്നു. അവൾ എന്നെ നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വരുണിന്റെ പ്രേണയിനിയായ അനിതയോടു അവളെ പറ്റി ചോതിച്ചു. അവൾ നമ്മുടെ ക്ലാസിൽ പുതിയതായി ചേർന്നതാണെന്നും അവളുടെ പേര് നാജിയ എന്നാണൊന്നൊക്കെ അവൾ പറഞ്ഞു. നാജിയ നല്ല പേര്. അവളെന്റെ ക്ലാസിൽ തന്നെ ആയല്ലോ എന്നെല്ലാം ഞാൻ ചിന്തിച്ചു. ഞാനപ്പോയെ അവൾക്ക് എന്റെ മനസ്സിലൊരു ഇടം കൊടുത്തു. “ഫാസിൽ….. സ്കൂൾ തുടങ്ങിയ ഫസ്റ്റ് ക്ലാസിലെ നീ ഇങ്ങനെയാണോ ഒരു ബഹുമാനവും ഇല്ലാതെ ഇരിക്കുന്നത് കണ്ടോ” പെട്ടന്നായിരുന്നു ആ വലിയ ശബ്ദം എന്റെ കാതിലേക്കു തറച്ചു കയറിയത്. ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് ഇംഗ്ലീഷ് ടീച്ചറായ സുലേഖ ടീച്ചറെ ക്ളാസിലേക്കു ആനയിക്കുകയായിരുന്നു.
പെട്ടന്ന് തന്നെ ടീച്ചർക്ക് നേരെ ഞാൻ എണീറ്റ് നിന്നു. എന്റെ ഭാവമാറ്റം ശ്രേദ്ധിച്ചുകൊണ്ട് ക്ളാസിലുള്ള എല്ലാവരും ചിരിക്കുകയായിരുന്നു. ഇതുകണ്ട ഞാൻ ചമ്മലോടെ ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ ടീച്ചറും പങ്ക് ചേർന്നു. പെട്ടന്ന് ഞാൻ നാജിയയെ ശ്രേദ്ധിച്ചു. അവളുടെ ചിരി കാണാൻ നല്ല രസമായിരുന്നു. ചമ്മലോടെ ഞാനവളെ നോക്കി,അവളെന്നേയും. “Sit down” ശ്രെദ്ധ തിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പിന്നെ ടീച്ചർ എല്ലാവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. മൂന്ന് പീരീഡ് കഴിഞ്ഞ് ഇന്റർവെൽ ആയി. എല്ലാവരും പുറത്തേക്ക് പോയി. നാജിയ അവൾക്കിവിടെ പരിചയമില്ലാത്തതുകൊണ്ടോ എന്തോ അവൾ പുറത്തിറങ്ങിയില്ല. ക്ലാസിൽ ഞാനും അവളും മാത്രം. ഞാനവളെ പരിചയപ്പെടാനെന്ന രീതിയിൽ അവളുടെ അടുത്തു ചെന്നു. ഞാനവളുടെ അടുക്കൽ വരുന്നതായി അവൾ ശ്രേദിച്ചു.
“ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത് അതോ വീട്ടിലേക്ക് പോകുവോ” “അല്ല ഞാനിവിടെ ഹോസ്റ്റലിലാണ്” അപ്പോഴും അവളുടെ ചുണ്ടില് ചെറിയ ചിരിയുണ്ടായിരുന്നു. “ഓ! ഞാനും ഇവിടെ ഹോസ്റ്റലിലാ. ശെ… ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഫാസിൽ ഞാനഞ്ചു വര്ഷമായി ഇവിടെ” തെല്ല് ഊർജത്തോടെയും സന്തോഷത്തോടെയും എന്റെ കൈ അവളിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. നാണത്തോടെ മടിച്ചുക്കൊണ്ട് അവളെനിക്ക് കൈ തന്നു. അവൾ ഒതുക്കവും അടക്കവും ഉള്ള പെൺകുട്ടിയായി എനിക്ക് തോന്നി. ഒരു പാവം കുട്ടിയെ പോലെ. അങ്ങനെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം അവളറിയാതെ ഞാനവളെ ഫോളോ ചെയ്തു. അവൾ girls ഹോസ്റ്റലിലേക്ക് പോകുന്നതും നോക്കിനിന്നു. ഇതു കണ്ട രമേശും കുക്കുവും വരുണും എന്റെ അടുക്കലിൽ വന്നു കൂട്ടത്തോടെ കളിയാക്കി “എന്താ പ്രേമമാണോടാ” രമേശ് ചോതിച്ചു. “അവൾ കാണാൻ സുന്ദരിയാണ്. എനിക്കവളെ കണ്ടപാടെ ഇഷ്ട്ടായി” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “എന്നാ ഇപ്പോൾ തന്നെ ഇഷ്ട്ടമാണെന്ന് പറയടാ”
വരുൺ എടുത്തുചാടി പറഞ്ഞു. “ഇല്ല മോനെ അതവളെ ഞാൻ വഴിയെ അറിയിക്കും നീ കണ്ടോ” ഞാൻ ദൂരെ നടന്നു നീങ്ങുന്ന അവളെ നോക്കിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു നീങ്ങി. ഹൃദയത്തിലെങ്ങും അവൾ മാത്രം. ചില പെൺകുട്ടികളെ കണ്ടാൽ പെട്ടന്ന് ഇഷ്ട്ടം തോന്നും. അത്ര കൗതുകമായിരുന്നു അവൾ. വൈകീട്ടുള്ള കളിയും കഴിഞ്ഞ് കുളിക്കാൻ പോയി. കുക്കു തന്റെ സ്ഥിരം പാട്ടു പാടി കുളിക്കുന്നുണ്ടായിരുന്നു. നേരം ഇരുട്ടായിതുടങ്ങി. ഞാൻ വേഗം കുളികഴിഞ്ഞ് റൂമിൽ പോയി ഡ്രസ്സ് മാറ്റി. മഴ ഉണ്ടായതിനാൽ നല്ല തണുപ്പായിരുന്നു. കൂട്ടുകാർക്കിടയിൽ സംസാരിച്ചിരിക്കും നേരം പുറത്തു കോരിചൊരിയുന്ന മഴയേ നോക്കിക്കൊണ്ട് ജനലിനടുത്തേക്കു ചെന്നു. ഞാൻ അവളുടെ മുഖം എന്റെ മനസ്സിലോർത്തു. പെട്ടന്നാണ് ഞാനോർത്തത് ഞങ്ങളുടെ ഹോസ്റൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും നോക്കിയാൽ girls ഹോസ്റൽ കാണാമെന്നത്. ഞാൻ പെട്ടന്ന് ബിൽഡിങ്ങിനു മുകളിൽ കയറി. മഴയുടെ ശക്തി കുറഞ്ഞ്ഞിരുന്നു. അവളെ മാത്രം കാണുന്നുണ്ടോ എന്ന് നോക്കി. അവളെ എവിടെയും കാണുന്നില്ല. നിരാശയോടെ ഞാൻ താഴെ ഇറങ്ങി റൂമിലേക്ക് പോയി.
ഇനിയാണ് കുക്കുവിന്റെ ഊഴം. കഴിക്കുമ്പോൾ കരണ്ട് പോയാൽ കഴിക്കാനുള്ള കൂട്ടാനെല്ലാം മറ്റുള്ളവരിൽ നിന്നും കുക്കു മച്ചാൻ അടിച്ചോണ്ട് പോകും അതവന്റെ സ്ഥിരം പണിയാണ്. കരണ്ട് വന്നപ്പോൾ ഞാനെന്റെ പപ്പടം കുക്കുവിന് വെച്ചുകൊടുത്തു “നീ കഴിച്ചോ” “ഇച്ചാണെന്റെ മുത്ത്” അവൻ ചിരിയോടെ പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിച് കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു വീഴുന്ന നേരം. എനിക്കാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല.എന്റെ ചിന്തകളിലെപ്പോഴും അവൾ മാത്രം.ഞാൻ അവളെ പോയി കണ്ടാലോ,ഏയ് വേണ്ട അഥവാ ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം.എന്റെ ചിന്തകളിൽ ഓരോന്ന് കടന്നുവന്നു. രണ്ടും കല്പ്പിച് ഞാൻ അവളെ കാണാൻ തന്നെ തീരുമാനിച്ചു.ഞാൻ കട്ടിലിൽ നിന്നും പാതി തുറന്ന ജനലിലൂടെ നോക്കിയപ്പോൾ ആകാശത്തു പൂര്ണ ചന്ദ്രൻ വെട്ടിത്തിളങ്ങുന്നതായി കണ്ടു.അതിന്റെ നിലാവെളിച്ചം എങ്ങും പ്രകാശം കൊണ്ട് നിറച്ചു. ഞാൻ മെല്ലെ എന്റെ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10:30 ആയിട്ടുണ്ടായിരുന്നു. ഞാൻ എന്റെ പുതപ്പ് മാറ്റിക്കൊണ്ട് മെല്ലെ ശബ്ദമുണ്ടാക്കാതെ റൂമിന് പുറത്തിറങ്ങി.ഞാൻ മെല്ലെ വരാന്തയിലൂടെ വാർഡനെ കാണാതെ സ്റ്റെപ് വഴി ഗ്രിൽസ് തുറന്ന് പുറത്തു ചാടി.പുറത്ത് നല്ല തണുപ്പായിരുന്നു.ഞാൻ മെല്ലെ സ്കൂൾ ഗ്രൗണ്ടിലൂടെ girls ഹോസ്ടലിനെ ലക്ഷ്യം വച്ചുനടന്നു.എങ്ങും ഇരുട്ടാണെങ്കിലും പൂര്ണ ചന്ദ്രന്റെ നിലാവെളിച്ചം എനിക്ക് തുണയായി.
ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു പ്രേവേശിച്ചു. പറയും പോലെ എനിക്കവളുടെ റൂമാറിയില്ലല്ലോ!.Girls ഹൊസ്റ്റലിൽ കുറച്ചു കുട്ടികളായതുകൊണ്ട് നിരപ്പായ ഒറ്റ ബിൽഡിങ്ങിൽ ഓരോ റൂമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുകളിലേക്ക് കയറേണ്ടതില്ല. ഞാൻ ഓരോ റൂമിന് പിറകിലൂടെ തുറന്നിട്ട ജനൽ പാളികളിലൂടെ നോക്കി നടന്നു.ചിലതെല്ലാം അടച്ചിരുന്നു. പെട്ടന്നായിരുന്നു എന്റെ കണ്മുന്നിൽ അത് കണ്ടത്. ഒരു ജനലിന്റെ രണ്ടു പൊളിയും തുറന്നിട്ടിരിക്കുന്നു. ഞാനവിടെക്കു ശ്രെദ്ദിച്ചു. ഒരു വെള്ള ചുരിദാറും ഷ്വാളും അണിഞ്ഞ്കൊണ്ടവൾ ഏതോ പുസ്തകം വായിച്ചോണ്ടിരിക്കുന്നു. അവളുടെ മുടി ഷ്വാളിനു പുറത്തേക്ക് തൂങ്ങിയിരുന്നു. അവളുടെ തൂങ്ങിയ മുടിയുടെ അറ്റംചുരുണ്ടതായതുകൊണ്ട് അവളെ കാണാൻ കൂടുതൽ ഭംഗിയുണ്ടായിരുന്നു. റൂമിനകത്തേക്കു വരുന്ന ഇളം കാറ്റ് അവളുടെ മുടിയെ പതിയെ തലയോടിയിരുന്നു. ആ ഇരുത്തം അവളെ ഭംഗിയാക്കി. അവൾ എന്നെ കാണാത്ത രീതിയിൽ ഞാൻ അവളെ നോക്കി കൊണ്ടിരുന്നു. റൂമിന്റെ ജനൽ ഉയരത്തിലായതുകൊണ്ടു ഞാനെത്തിയാണ് നോക്കുന്നത്. പെട്ടന്ന് അവൾ സംശയംതോന്നിയപോലെ ബുക്കിലേക്കുള്ള ശ്രെദ്ധ തിരിച്ചുകൊണ്ട് ജനലിനു പുറത്തേക്ക് നോക്കി. ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും മാറി ഓടി.
ഓട്ടത്തിനിടയിൽ ഞാൻ കല്ല് തടഞ്ഞു വീണു. അതൊന്നും കാര്യമാക്കാതെ ഞാൻ ഓടി. ഇനി അവൾ എന്നെ കണ്ടോ! അതോ ആ പാവം എന്നെ കണ്ടു പേടിച്ചോ! എന്റെ ഉള്ളിൽ ആകെ പേടിയായി. ഞാൻ വേഗം ഹോസ്റ്റലിന്റെ മതില് ചാടി എന്റെ റൂമിലേക്ക് ലക്ഷ്യം വച്ചു. റൂമിലെത്തിയതിനു ശേഷം എന്റെ മുഖം വാഷ് ചെയ്യാൻ നേരം എന്റെ നേരെയുള്ള കണ്ണാടിയിലേക്കു നോക്കി. വീഴ്ചയുടെ ശക്തിയിൽ എന്റെ നെറ്റി പൊട്ടി ചോര ഒലിച്ചിരുന്നു. മുഖത്തോടൊപ്പം ഞാനതു കഴുകി. എന്നിട്ട് മുറിവ് കെട്ടിവെച്ചു. ഞാനാകെ അസ്വസ്ഥനായിരുന്നു. മെല്ലെ ബെഡിലേക്കു കിടന്നു. ഞാൻ ഓരോ ചിന്തയിലൂടെ അറിയാതെ ഉറങ്ങിപ്പോയി. മഴക്കാർ കാരണം മങ്ങിയ വെളിച്ചത്തിൽ സൂര്യൻ എന്നെ വിളിച്ചുണർത്തി.സമയം നോക്കിയപ്പോൾ 7 മണി ആയിട്ടുണ്ടായിരുന്നു. മെല്ലെ മേലെൽ കിടന്ന പുതപ്പെടുത്ത് എണീക്കും നേരം ഇന്നലെത്തെ വീഴ്ചയിലെ വേദന നെറ്റിയിൽ ചെറുതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.
നല്ല തണുപ്പായതിനാൽ കൈരണ്ടും മേനിയിൽ പുതപ്പിച്ചു റൂമിൽ നിന്നും പുറത്തിറങ്ങി വരാന്തയിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി. ചുറ്റും നോക്കിയപ്പോൾ എല്ലാവരും പ്രഭാത കാര്യങ്ങൾക്കായി ഓടിക്കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് കുക്കു കുളി കഴിഞ്ഞ് വരുന്നതായി ഞാൻ കണ്ടത്. അവൻ റൂമിന് അകത്ത് കയറിക്കൊണ്ട് എന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ചോതിച്ചു. “എന്താടാ നിന്റെ നെറ്റിക്ക് പറ്റിയത്” “അതൊന്നുല്ലടാ” ഞാനൊന്നു ഒഴിവാകാൻ നോക്കി. പക്ഷെ കുക്കു വിട്ടില്ല. “പിന്നെ നിന്റെ നെറ്റി എങ്ങനാ പൊട്ടിയത്. അല്ല ! ഇന്നലെ ഞങ്ങൾ ഉറങ്ങാൻ നേരം നിന്നെ ഇവിടെ കണ്ടില്ലല്ലോ ?. സത്യം പറയടാ നീ എവിടെയായിരുന്നു” അപ്പോയെക്കും രമേശും വരുണും റൂമിലേക്ക് കടന്നുവന്നിരുന്നു. അവരും എന്റെ ഇന്നലെയേ പറ്റി ചോദിച്ചു. അങ്ങനെ ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. “എടാ കള്ളാ…. എന്നിട്ടവളെ നീ കണ്ടാ” പ്രേമ നായകൻ വരുൺ ചോദിച്ചു. “മ്മ്മം” ഞാൻ മൂളി. എന്നെ ഇക്കിളി പ്പെടുത്തിക്കൊണ്ടവർ കളിയാക്കി. “എടാ നീ കുളിച്ചാ” രമേശ് ചോതിച്ചു. “ഇല്ലടാ ഞാനിപ്പം പോകും സോപ്പ് ഉണ്ടോ നിന്റെ അടുത്ത്” ഞാൻ ചോതിച്ചു. “സോപ്പൊക്കെ തരാ പക്ഷെ ഇന്നു നിന്റെ ചിലവാണ് അത് മറക്കണ്ട” കുക്കുവായി രുന്നു അത്. അത് ശെരിയാണെന്ന് വരുൺ കൂട്ടിചേർത്തു. “ചിലവോക്കെ തരാടാ” കുക്കുവിന്റെ അടുത്തുനിന്നും സോപ്പും വാങ്ങി ബ്രശില് പേസ്റ്റ് തേച് തോർത്ത് എടുത്ത് ഞാൻ ബാത്റൂമിൽ പോയി.
കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോയേക്കും അവർ ഡ്രസ്സ് മാറിയിരുന്നു. ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അവരുടെ കൂടെ ബാഗുമെടുത്തു ഇറങ്ങി. ക്ലാസ്സിൽ എല്ലാവരും നേരത്തെതന്നെ എത്തിയിരിന്നു. പക്ഷെ എന്റെ മൊഞ്ചത്തിയേ മാത്രം കണ്ടില്ല. ഞാൻ ബാഗ് എന്റെ ബെഞ്ചിലേക്ക് വെച്ചുകൊണ്ട് നേരെ വരാന്തയിൽ ഇറങ്ങി. അവളെപ്പയാ വരുക ! ഞാൻ എന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. വരാന്തയുടെ മറുവശത്തേക്ക് നോക്കിയപ്പോൾ കൂട്ടുകാരികളോടൊപ്പം അവൾ വരുന്നതായി ഞാൻ കണ്ടു. അവളെ ഞാൻ ശ്രേധിക്കുന്നത് കാണാതിരിക്കാൻ എന്റെ കൂട്ടുകാർകൊപ്പം സംസാരിക്കുന്ന രൂപത്തിൽ ഞാൻ അവൾ ക്ലാസിലേക്ക് കയറുന്നതും നോക്കി നിന്നു. അവൾ ക്ലാസ്സിൽ കയറിയ പുറകെ തന്നെ ഞാനും കയറി. ഫസ്റ്റ് പിരീഡ് തുടങ്ങി. അവൾ ഫസ്റ്റ് ബെഞ്ചിൽ അവസാനമായി ഇരിക്കുന്നത്കൊണ്ട് ബോയ്സിന്റെ സെക്കന്റ് ബെഞ്ചിൽ ഇരിക്കുന്ന എനിക്ക് അവളെ കാണാൺ കഴിയുന്നുണ്ട്. അങ്ങനെ സുലേഖ ടീച്ചറുടെ ഇംഗ്ലീഷ് പിരീഡ് കഴിഞ്ഞ് കിട്ടി. രണ്ടു പിരീഡ് കൂടി കഴിഞ്ഞ് ഇന്റർവെൽ ആയി, സ്കൂളിലെ രണ്ടാം ദിവസം തന്നെ അവൾ ഫ്രണ്ട്സിനെ കണ്ടെത്തി വിശേഷങ്ങൾ പറഞ്ഞുകൊണ്ടവൾ പുറത്തേക്ക് പോയി. ഞാൻ ഫ്രണ്ട്സിനൊപ്പം പുറത്തിറങ്ങി. “എടാ എനിക്കവളെ എങ്ങെനെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യണം”
തുടരും…..
Comments:
No comments!
Please sign up or log in to post a comment!