താഴ്വാരത്തിലെ പനിനീർപൂവ് 7

അജിയുടെ പ്രണയയാത്ര തുടരുന്നു

“അജിമോനെ നമ്മുടെ ……”

ചേച്ചിയുടെ വായിൽ നിന്ന് ബാക്കിയുള്ള വാക്കുകൾ വന്നില്ല ,ചേച്ചി അത്രയും പറഞ്ഞ് വീണ്ടും നിന്ന് കരയുന്നു ,

” ലെച്ചു നീയെങ്കിലും പറ എന്താ കാര്യം എന്ന് “

ജോളി ചേച്ചിയുടെ സൈഡിൽ ജോളി ചേച്ചിയുടെ അതെ അവസ്ഥയിൽ കണ്ണീരിനാൽ മൂടപ്പെട്ട കണ്ണുകളാൽ നിൽക്കുന്ന ലെച്ചുവിനോട് ഞാൻ ചോദിച്ചു ,

“അജിയേട്ടാ നമ്മുടെ സെലിൻ. നമ്മളെയൊക്കെ വിട്ടു പോയി ഏട്ടാ “

അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു ,

അതുകേട്ടാ ഞാൻ ഒന്നു ഞെട്ടി ,

ആ സമയം ഞാൻ അവളിൽ നിന്ന് അകന്നു ,എന്റെ കാലുകൾ നിലത്ത് ഉറക്കാതെ ആയി ഞാൻ വേഗം പിന്നോക്കം മാറി സോഫയിലേക്ക് ഇരുന്നു ,

കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എനിക്ക് ഒന്നു നോർമ്മൽ മൈൻഡിലേക് വരാൻ ,

“എന്താ സംഭവിച്ചത് മോളെ അവൾക്ക് “

എന്റെ കൂടെ സോഫയിൽ ഇരിക്കുന്ന ലെച്ചുവിന്നോട് ഞാൻ ചോദിച്ചു ,

“ഇന്നലെ രാത്രി കാലു തെന്നി ടറസ്സിൽ നിന്ന് അവൾ താഴേക്ക് വീണു ,അപ്പോ തന്നെ ആശുപത്രിയിലെക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാൻ ആയില്ല ,രാവിലെ അപ്പച്ചൻ അച്ചായന്റെ വീട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞതാ ,അപ്പച്ചൻ ഇപ്പോ ടൗണിൽ ഉള്ള ആശുപത്രിയിലേക്ക് പോയിട്ടുണ്ട് എല്ലാവരും അവിടെ യാ “

അവൾ പറഞ്ഞു നിർത്തി ,

” എന്നാ വാ, നമ്മുക്ക് അവിടെക്ക് പോകാം “

ഞാൻ അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു ,

എന്റെ കൂടെ ബുളറ്റിൽ ലെച്ചുവും , കുര്യൻ ചേട്ടനും ജോളി ചേച്ചിയും അവരുടെ അക്ടീവയിലും കയറി ഞങ്ങൾ അവിടെക്ക് പുറപ്പെട്ടു ,

ഒരു വലിയ ആശുപത്രി ആയിരുന്നു അത് ,അവിടെ ചെന്നിട്ട് ജോസഫ് അപ്പച്ചനെ ഫോണിൽ വിളിച്ചു , അപ്പച്ചൻ പറഞ്ഞ പ്രകാരം ഞങ്ങൾ ആശുപത്രിയുടെ ബിൽഡിംഗ് ന്റെ സൈഡിൽ കൂടി മോർച്ചറിയുടെ വാതിൽക്കലിൽ എത്തി ,അവിടെ ഒരു ബഞ്ചിൽ ഷേർലി ചേച്ചി തളർന്നു കിടക്കുന്നു ,അതിനടുത്ത് വരാന്തയിൽ താഴത്ത് അച്ചായാൻ ഇരിക്കുന്നു ,ജോസഫ് അപ്പച്ചൻ അവിടെ കുറച്ചു മാറി നിൽക്കുന്നു ,

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു ,ലെച്ചുവും ജോളി ചേച്ചിയും കൂടി ഷേർളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു ഞാൻ അച്ചായന്റെ അടുത്തേക്കും ,

അച്ചയാൻ മിണ്ടാതെ തല കുബിട്ട് ഇരിക്കുന്നു , ഞാൻ അച്ചായന്റെ അടുത്ത് ചെന്ന് കുറച്ച് നേരം ഇരുന്നു ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാർന്നു ,ഒന്നു രണ്ടു പ്രവിശ്യം ആ മുഖത്തേക്ക് നോക്കിയതലാതെ എനിക്ക് ഒന്നു സാമാധാനിപ്പിക്കാനുള്ള ഒരു വാക്കു പോലും കിട്ടിയില്ല ,അലെങ്കിലും ഞാൻ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ ,അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മോൾ അല്ലെ നഷടപ്പെട്ടിരിക്കുന്നത് എന്തോക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയാലും അവരുടെ ഉള്ളിലെ തീ അണയില്ലല്ലോ ,

ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു ,അതു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ജോസഫ് അപ്പച്ചന്റെ അടുത്തേക്ക് ചെന്നു ,

” മൊനെ ,അതു കണ്ടോ ,എത്ര പ്രശ്നങ്ങൾ ഉണ്ടായാലും ആ മുഖം ചിരിച്ചെ കണ്ടിട്ടൊള്ളു ഇത്രയും നാൾ പക്ഷെ ഇന്നാ ചിരി നഷ്ടപ്പെട്ടിരിക്കുന്നു.

എനിക്ക് ഇതു കണ്ടു നിൽക്കാൻ ആകുന്നില്ല “

ജോൺ അച്ചായാനെ ചുണ്ടി കാണിച്ച് കൊണ്ട് അപ്പച്ചൻ പറഞ്ഞു , അതോടൊപ്പം അപ്പച്ചൻ അത്രയും നേരം അടക്കി വെച്ചിരുന്ന സങ്കടം കണ്ണുകൾ വഴി പുറത്തേക്ക് ഒഴുകി ,

ഞാൻ അപ്പച്ചനെ താങ്ങി പിടിച്ച് അടുത്തുള്ള ബഞ്ചിൽ കൊണ്ടിരുത്തി ,

“ഇന്നലെ രാത്രി മോൻ അവളെ കൊണ്ടുവിട്ടിട് പോയില്ലെ അതിനു ശേഷം നല്ല ഉൽസാഹം ആയിരുന്നു അവൾക്ക് ,ഇത്രനാളും കാണാത്ത ഒരു പ്രസരിപ്പ് അവളുടെ മുഖത്ത് ഉണ്ടായിരുന്നു ,ആ സന്തോഷം കുറച്ചു നേരത്തേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല , രാത്രി പത്തു മണി ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് പോന്നു ,അതിന് ശേഷം പതിന്നോന് പന്ത്രണ്ട് മണി നേരത്ത് ആണ് ജോൺ പുറത്ത് എന്തൊ വീഴുന്ന ശബ്ദം കേൾക്കുന്നത് അവൻ പുറത്ത് ഇറങ്ങി നോക്കുമ്പോൾ സ്ലാബിൽ തല ഇടിച്ച് ചോര വാർന്നു കിടക്കുന്ന അവളെ ആണു ,”

അപ്പച്ചൻ പറഞ്ഞു നിർത്തി ,

“അവൾ പഠിക്കാൻ പോയതായിരിക്കും ടറസിൽ ,ഇടക്ക് അങ്ങന്നെ പോകാറുണ്ട് ,”

അപ്പച്ചൻ വീണ്ടും പറഞ്ഞു ,

“മം”

അതിന് എനിക്ക് ചെറുതായി ഒന്നു മൂളാൻ മത്രമെ കഴിഞ്ഞോളു ഞാനും ആകെ തളർന്നു പോയിരുന്നു,

അങ്ങനെ ഞങ്ങൾ കുറച്ചു മണിക്കുർ അവിടെ ഇരുന്നു ,

അങ്ങനെ ആ കാത്തിരുപ്പിന് ഒടുവിൽ ,മൂടി പുതച്ച നിലയിൽ അവളുടെ മൃതശരീരം ഒരു സ്ട്രക്കച്ചറിൽ പുറത്തേക്ക് കൊണ്ടു വന്നു . അതോടെ ഇത്ര നേരം അടങ്ങി ഇരുന്ന ഷേർലി ചേച്ചി അലമുറ ഇട്ടു കരഞ്ഞു കൊണ്ട് ആ സ്‌ട്രെക്ചറിന്റെ അടുത്തേക്ക് ഓടി അടുത്തു കൂടെ ജോളി ചേച്ചിയും ലെച്ചുവും . ഞാനും അപ്പച്ചനും കൂടി അവരുടെ അടുത്തേക്ക് ചെന്നു . ഷേർലി ചേച്ചി അവളുടെ മൃതദേഹം കെട്ടിപിടിച്ചു കൊണ്ട് അലമുറ ഇട്ടു കരയുക ആണു ജോളി ചേച്ചി ഷേർലി ചേച്ചിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു. ലെച്ചു വിന്റെ കണ്ണിൽ നിന്നും വെള്ളം ധാര ധാര യായി ഒഴുകുന്നു. ഇതൊക്കെ കണ്ടിട്ടും അച്ചായൻ ഒന്നും മിണ്ടാതെ ഒരു ജീവച്ഛവം കണക്കെ അവിടെ ഇരിക്കുന്നു. ഇതൊക്കെ കണ്ടിട്ട് ഞാൻ വളരെ പ്രയാസപ്പെട്ട് ആണു തളരാതെ അവിടെ നിന്നത്.

അങ്ങനെ ഒരു വിധത്തിൽ ഷേർളി ചേച്ചിയെ അവളുടെ അടുത്ത് നിന്നും മാറ്റി. എന്നിട്ട് അവളുടെ മൃതദേഹം ആംബുലൻസിൽ കയറ്റി.

പിന്നിട് സെമിത്തേരിയിൽ അവളെ അടക്കുന്നതു വരെ എല്ലാം ഒരു യാന്ത്രികം കണക്കെ നടന്നു.

എല്ലാം കഴിഞ്ഞപ്പോൾ അവിടെ വന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി അവസാനം ആ വീട്ടിൽ ഞങ്ങൾ മാത്രം ആയി.

സെലിൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്നു നാലു ദിവസം പിന്നിട്ടു.
ഇത്രയും ദിവസം ആയിട്ടും ആരുടെയും മനസിലെ കനൽ കെട്ടടങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവൾ പോയതിൽ പിന്നെ ഷേർളി ചേച്ചി മുറിക്ക് പുറത്ത് ഇറങ്ങിയിട്ടില്ല. അച്ചായൻ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നടക്കുന്നു . ഈ ദിവസം അത്രയും ഞാനും ലെച്ചുവും അച്ചായന്റെ വീട്ടിൽ സഹായത്തിനു ആയി നിന്നു.

അച്ചായൻ ഒരു വിധം നോർമൽ ആയി എന്നു തോന്നിയ സമയത്തു ഞാൻ അച്ചായനോട് ഫാക്ടറി യെ പറ്റി സംസാരിച്ചു കുറച്ചു ദിവസം ആയില്ലേ ഫാക്ടറി തുറന്നിട്ട്‌ ഇനിയും അടഞ്ഞു കിടന്നാൽ ശെരി ആകില്ലല്ലോ.അതും പറഞ്ഞു ഞാൻ അച്ചായന്റെ അനുവാദത്തോടെ ഫാക്ടറി തുറന്നു.

ഒരാഴ്ച ഞാൻ ഫാക്ടറി ഒരു വിധത്തിൽ മാനേജ് ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഫാക്ടറിയിൽ ഇരിക്കുമ്പോൾ ഒരു നാലുമണി നേരത്ത് അച്ചായന്റെ ഫോൺ കോൾ എനിക്ക് വരുന്നത് അത്യാവശ്യം ആയി അച്ചായന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട്. ഞാൻ വണ്ടിയും എടുത്തു അച്ചായന്റെ വീട്ടിലേക്ക് വിട്ടു.

ഞാൻ അവിടെ ചെലുമ്പോൾ അച്ചായൻ വീടിന്റെ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു .

“എന്താ അച്ചായാ വിളിച്ചേ . “

എന്നു ചോദിച്ചു കൊണ്ട് ഞാൻ അച്ചായന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് അടുത്ത് ചെന്നിട്ടും അച്ചായൻ എന്നെ കണ്ട ലക്ഷണം ഇല്ല അച്ചായൻ താഴെ എന്തോ സൂക്ഷിച്ചു നോക്കി കൊണ്ട് നിൽക്കുക ആണു.

“അച്ചായാ “

ഞാൻ അടുത്ത് ചെന്ന് വിളിച്ചു.

“ആ. അജി വന്നോ. “

അച്ചായൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

“ഉം “

അച്ചായൻ ആ ഭാഗത്തേക്ക്‌ തന്നെ വീണ്ടും നോക്കി നിൽക്കാൻ തുടങ്ങി.

“എന്താ അച്ചായാ അവിടെ “

“നീ ആ സ്ലാബ് കണ്ടോ? “

“ഉം “

“അന്ന് രാത്രി ഒരു അലർച്ചയും എന്തോ ഒന്നു മുകളിൽ നിന്നും വന്നു വീഴുന്ന ഒച്ചയും കേട്ടിട്ടു ആണു ഞാൻ പുറത്ത് വന്നത് . ലോകത്തിലെ ഒരു അച്ഛനും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച ആയിരുന്നു ഞാൻ അന്ന് ഇവിടെ കണ്ടത് എന്റെ കുട്ടി ആ സ്ലാബിൽ തല ഇടിച്ചു ചോര വാർന്നു കിടന്നു പിടയുക ആയിരുന്നു . ഞാൻ ഓടി ചെന്നു അവളെ കോരി എടുത്തു എങ്കിലും അവളെ എനിക്ക് രക്ഷിക്കാൻ ആയില്ല . എന്റെ മോളു പാവം ആയിരുന്നില്ലേ ആരെയും ഉപദ്രവിക്കാത്ത അവൾക്ക് ഈ ഗതി വന്നല്ലോ. “

അത് പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു.

“അതൊക്കെ കഴിഞ്ഞില്ലേ അച്ചായാ. അവൾക്ക് അത്രയും ആയുസ് മാത്രേ ദൈവം കൊടുത്തിട്ടുണ്ടകൊള്ളു.ഇനിയും അതൊക്കെ ആലോചിച്ചു അച്ചായൻ മനസ്സ് വിഷമിക്കല്ലേ.


ഞാൻ അച്ചായനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു.

“അജി നീ പറഞ്ഞത് ശെരിയാ എല്ലാം മറക്കണം . എന്നാലും സ്നേഹിച്ചു കൊതി തീർന്നിട്ട് ഉണ്ടായിരുന്നില്ല . ഒരു ചെറിയ മുറിവ് പറ്റിയാൽ വേദന സഹിക്കാൻ പറ്റാത്തവള. ആ അവൾ എന്തോരം വേദന സഹിച്ചിട്ട് ഉണ്ടാകും . “

അച്ചായൻ വീണ്ടും പറഞ്ഞു.

അതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

“അജി അവൾ അവസാനം ആയി പറഞ്ഞത് എന്താണെന്നു അറിയുമോ “

ഞാൻ ഇല്ല എന്ന രീതിയിൽ തല ആട്ടി.

“അപ്പച്ചൻ എന്നോട് ക്ഷമിക്കണം എന്ന്. “

ആ വാക്കുകൾ ആണ് അവൾ അവസാനം ആയി പറഞ്ഞത് .അതിന്റെ അർത്ഥം എന്താണെന്നു അറിയോ “

ഞാൻ അറിയില്ല എന്ന രീതിയിൽ തല ആട്ടി.

“നിനക്ക് അറിയില്ലല്ലെടാ.. ?, എന്റെ മോളെ ഈ നിലയിൽ ആക്കിയിട്ട് നിനക്ക് ഒന്നും അറിഞ്ഞുടല്ലേ.? “

പെട്ടെന്ന് ആയിരുന്നു അച്ചായന്റെ ശബ്ദത്തിലോ ക്കെ ഒരു മാറ്റം വന്നത് അത്രയും നേരം സൗമ്യാമായി സംസാരിച്ചു കൊണ്ടിരുന്ന അച്ചായൻ ദേഷ്യത്തോടെ എന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചത്.

“അച്ചായാ . “

ഞാൻ അച്ചായനെ വിളിച്ചു. അച്ചായന്റെ മുഖത്തു നോക്കിയപ്പോൾ ഞാൻ ഇതുവരെ കാണാത്താ ഭാവം.

“നിനക്ക് എല്ലാം മനസ്സിൽ ആക്കി തരാം “

എന്നു പറഞ്ഞു കൊണ്ട് അച്ചായൻ എന്നെ പിടിച്ചു വലിച്ചു അച്ചായന്റെ ഓഫീസ് മുറിയിലെക്ക് എന്നെ കൊണ്ടുപോയി. അച്ചായന്റെ വീട്ടിൽ അച്ചായന് ഫാക്ടറി കാര്യങ്ങൾ ക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു ചെറിയ ഓഫീസ് മുറി ആണു അത്. അവിടെ ഒരു മേശയും മൂന്നാല് കസേര യും മാത്രമേ ഒള്ളു .

“അച്ചായാ എന്താ കാണിക്കുന്നേ “

എന്നൊക്കെ ചോദിച്ചിട്ടും അച്ചായന് ഒരു മാറ്റവും ഇല്ല.

“ദേ ഇതു നോക്കെടാ “

മുറിയിലെക്ക് കയറിയ ഉടനെ അച്ചായൻ മേശവലിപ്പിൽ നിന്നും ഒരു ഫയൽ എടുത്തു എന്റെ നേരെ നീട്ടി .

“തുറന്നു നോക്കെടാ “

ഞാൻ അതെന്താ എന്ന ഭാവത്തിൽ നോക്കിയപ്പോൾ അച്ചായന്റെ പ്രതികരണം അതായിരുന്നു.

ഞാൻ അതു തുറന്നു നോക്കിയപ്പോൾ മനസ്സിൽ ആയി അത് സെലിൻ ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണെന്ന്.

“അതിലെ മൂന്നാമത്തെ പേജ് വായിക്ക് “

ഞാൻ അതു മറിച്ചു നോക്കുന്നിടയിൽ അച്ചായൻ പറഞ്ഞു .

“വായിച്ചു കഴിഞ്ഞോ? “

കുറച്ചു കഴിഞ്ഞപ്പോൾ അച്ചായൻ ചോദിച്ചു.

“ഉം “

ഞാൻ മൂളി.

അതിൽ പറഞ്ഞ മാതിരി അവൾ എങ്ങെനെ ആണെടാ മൂന്ന് മാസം ഗർഭിണി ആയതു.

“അതു അച്ചായാ….
. “

ഞാൻ പറയാൻ തുടങ്ങിയതും.

“നീ പറഞ്ഞു കഷ്ടപ്പെടണ്ടാ “

അച്ചായൻ അതു പറഞ്ഞുകൊണ്ട് എന്റെ കൈയിലേക്ക് ഒരു വെള്ള പേപ്പർ നീട്ടി.

ഞാൻ അതു നിവർത്തി വായിച്ചു.

അതിൽ ഇങ്ങനെ ആയിരുന്നു .

പ്രിയപ്പെട്ട അജിയേട്ടന്നു.

അജിയേട്ടന്നോട് ഞാൻ പറഞ്ഞിരുന്ന വാക്ക് പാലിക്കാൻ കഴിയും എന്നു എനിക്ക് തോന്നുന്നില്ല . ഏട്ടൻ പറഞ്ഞത് ഒന്നും എന്റെ തലയിൽ കയറിയില്ല . ഈ കാര്യം അച്ഛനും അമ്മയും അറിഞ്ഞാൽ അവർ ആകെ തകർന്നു പോകും.എല്ലാവരുടെയും മുൻപിൽ അച്ഛൻ ഇല്ലാത്ത കൊച്ചിന് ജന്മം നൽകി ജീവിക്കാൻ എനിക്ക് സാധിക്കില്ല .

അതുകൊണ്ട് ഞാൻ ഈ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു . ഏട്ടൻ എന്നോട് ക്ഷമിക്കണം . ഏട്ടൻ എന്നെ ഓർത്ത് വിഷമിക്കേണ്ട ഏട്ടൻ ലെച്ചു ചേച്ചിയേം കല്യാണം കഴിച്ചു സുഗമായി ജീവിക്കണം . അധികം ഒന്നും എനിക്ക് പറയാൻ ഇല്ല. എല്ലാരും സുഖം ആയി ജീവിക്കുന്നത് കാണാൻ ആയി കറുത്ത മേഘപാളിയിലിടയിലൂടെ ഒരു കുഞ്ഞി നക്ഷത്രം ആയി എന്നും ഞാൻ നിങ്ങളേ കാണാൻ വരുന്നത് ആയിരിക്കും.

എന്നു സ്വന്തം അജിയേട്ടന്റെ കുഞ്ഞോൾ

അതു വായിച്ചു കഴിഞ്ഞ എന്റെ കണ്ണുകളിൽ നിന്നും വെള്ളം ധാര ആയി ഒഴുകാൻ തുടങ്ങി. അവൾ ആത്മഹത്യ ആണു ചെയ്തത് എന്നു അറിയാവുന്ന ഒരേ ഒരാൾ ഞാൻ ആയിരുന്നു. ഇത്രയും ദിവസം ഞാൻ അതു ആരോടും പറയാതെ കൊണ്ട് നടന്നു . അല്ലെങ്കിലും അവളുടെ ഈ കാര്യങ്ങൾ ഒന്നും പുറത്ത് പറയാൻ ഉള്ള അനുവാദം എനിക്ക് ഇല്ലായിരുന്നു . എന്റെ കുഞ്ഞോൾക്ക്‌ ഞാൻ വാക്ക് കൊടുത്തിരുന്നു അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ അയാ ആളെ കുറിച്ച് ഞാൻ ആരോടും പറയില്ല എന്നു.

“എന്തിനാടാ എന്റെ കൊച്ചിനോട് ഈ ചതി ചെയ്തത് ?”

അതു വായിച്ചു കഴിഞ്ഞു നിൽക്കുന്ന എന്നോട് അച്ചായൻ ദേഷ്യത്തോടെ ചോദിച്ചു.

“അച്ചായാ ഞാൻ അല്ല അവളെ… “

ഞാൻ നിറ മിഴികളോടെ പറഞ്ഞു. എനിക്ക് ഏറ്റവും വിഷമം ആയതു അച്ചായൻ എന്നെ തെറ്റുധരിച്ചതിൽ ആയിരുന്നു.

“നീയല്ലേങ്കിൽ പിന്നെ ആരു ?.”

അച്ചായൻ ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു.

“അതു… എനിക്ക് പറയാൻ പറ്റില്ല അച്ചായാ.അതിനുള്ള അനുവാദം എനിക്ക് ഇല്ല .. “

ഞാൻ പറഞ്ഞു.

“അങ്ങനെ ഒരു ആള് ഉണ്ടെങ്കിൽ അല്ലെ നിനക്ക് പറയാൻ പറ്റു. “

“അച്ചായൻ എന്നെ വിശ്വസിക്കണം. ഞാൻ അല്ല എന്റെ കുഞ്ഞോളെ .. “

“ഇനിയും നിന്നെ വിശ്വസിക്കാൻ ഞാൻ പൊട്ടൻ ഒന്നും അല്ല. എനിക്ക് ഒരു കാര്യം കൂടി നിന്റെ വായിൽ നിന്നും അറിയാൻ ഉണ്ട് “

അച്ചായൻ പറഞ്ഞു.

ഞാൻ അതെന്താണ് എന്ന അർത്ഥത്തിൽ അച്ചായന്റെ മുഖത്തു നോക്കി.

“നീയും അവളും കൂടി ഗൈനക്കോളജിസ്റ്റ് ഷീബജേക്കബ് നെ കാണാൻ പോയിരുന്നോ ?”

അച്ചായൻ ചോദിച്ചു.

“ഉം “

ഞാൻ അതെ എന്ന അർത്ഥത്തിൽ ഒന്നു മൂളി.

“അവർ പറഞ്ഞു എന്നോട് എല്ലാം. “

“അതു അച്ചായാ അന്ന് അവരോടു അങ്ങനെ ഒക്കെ പറയേണ്ടി വന്നു. എല്ലാം സെലിൻ ന്റെ നല്ല ഭാവിക്ക്‌ വേണ്ടി ആയിരുന്നു . “

ഞാൻ പറഞ്ഞു.

“എന്നിട്ട് അവൾക്കു നല്ല ഭാവി കിട്ടിയോ.ഡാ “

അച്ചായൻ ദേഷ്യത്തോടെ എന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.

“അച്ചായാ അച്ചായാ.. ഞാൻ പറയുന്നത് കേൾക്കു.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. “

കഴുത്തിൽ അച്ചായന്റെ കൈ ഉള്ളത് കൊണ്ട് വിട്ടു വിട്ടു ആണു ഞാൻ പറഞ്ഞത് പുറത്ത് വന്നത്.

അതൊന്നും ചെവി കൊളളതെ അച്ചായൻ എന്റെ കഴുത്തിലേ പിടുത്തം മുറുക്കി . എനിക്ക് ശ്വാസം കിട്ടാതെ ആയി എന്റെ കണ്ണിൽ നിന്നും വെള്ളം വരാനും കാലുകൾ കിടന്നു പിടക്കാനും. ഞാൻ എന്റെ കൈകൾ കൊണ്ട് അച്ചായനെ തള്ളി മാറ്റാൻ ശ്രമിച്ചു എന്നാൽ അച്ചായൻ എന്നെക്കാൾ നല്ല ഉയരവും നല്ല ആരോഗ്യവും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ആ കൈകളെ ചെറുക്കാൻ കഴിഞ്ഞില്ല. അച്ചായന്റെ പിടുത്തം മുറുകുന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാനും ഒപ്പം കൈകളുടെ ബലവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അച്ചായൻ എന്റെ മേലുള്ള കൈ വിട്ടു . ഞാൻ ചുമച്ചു കൊണ്ട് താഴേക്കു ഇരുന്നു പോയി. ഇരുട്ട് വീണ എന്റെ കണ്ണിൽ വീണ്ടും വെളിച്ചം കടന്നു വന്നു.

“അച്ചായാ എന്താ ഇത് ” എന്ന അർത്ഥത്തിൽ ഞാൻ അച്ചായന്റെ മുഖത്തേക്ക്‌ നോക്കി.

“നിന്നെ എനിക്ക് കൊല്ലാൻ ആവില്ല കുറച്ചു നാൾ ഞാൻ നിന്നെ എന്റെ മോനെ പോലെ സ്നേഹിച്ചത് അല്ലെ അതുകൊണ്ട് മാത്രം. പക്ഷെ നിന്നെ ഞാൻ വെറുതെ വിടും എന്നു കരുതേണ്ട . “

അതു പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു .

“അച്ചായാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അച്ചായൻ എന്നെ തെറ്റുധരിച്ചതാണ്. “

ഞാൻ ആ ഇരുപ്പിൽ ചുമച്ചു കൊണ്ട് പറഞ്ഞു.

“നീ ഇനി ഒന്നും പറയണ്ട . ശെരിക്കും നിന്നെ പോലീസിൽ എല്പ്പിക്കേണ്ടതാ. പക്ഷെ ഞാൻ അതു ചെയ്യുന്നില്ല ഞാൻ അങ്ങനെ ചെയ്താൽ എന്റെ കുട്ടിയുടെ മരണം ആത്മഹത്യ ആവും അതെനിക്ക് സഹിക്കാൻ പറ്റില്ല . അവൾ കാലുതെന്നി വീണു മരിച്ചത് ആണെന്ന് എല്ലാവരും അറിഞ്ഞാൽ മതി.പക്ഷെ നീ രക്ഷപെട്ടു എന്നു കരുതേണ്ട നീ എന്റെ മോളെ നശിപ്പിച്ചിട്ട് നീ ലക്ഷ്മിയെം കെട്ടി സുഖം ആയി ജീവിക്കാം എന്നു കരുതേണ്ട. ഞാൻ അതിനു സമ്മതിക്കില്ല. ഈ മുറി വിട്ടു പോകുന്നതോടെ നിന്റെ ജീവിതത്തിൽ നിന്നും എല്ലാം ഓരോന്നായി നഷ്ടപ്പെടും. “

ഞാൻ നിസാഹയാവസ്ഥയോടെ അച്ചായനെ നോക്കി ,

“ഇറങ്ങി പോ.ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ?.”

അച്ചായൻ അതും പറഞ്ഞ് അവിടെ നിന്നു.

ഞാൻ ഒന്നും പറയാതെ അവിടെനിന്നും എഴുന്നേറ്റു വാതിലിലേക്ക്‌ നടന്നു.

എന്നാലും അച്ചായൻ എന്നെ തെറ്റുധരിച്ചല്ലോ അതെന്റെ മനസ്സിൽ കിടന്നു നീറി. എന്റെ ധൈര്യവും എല്ലാം എന്നിൽ നിന്ന് ചോർന്നു പോയി ഞാൻ ഒരു പ്രത്യേക അവസ്ഥ യിൽ ആയിരുന്നു. സെലിൻ എനിക്ക് എഴുതിയ ആ കത്തിലേ വാചകങ്ങൾ എല്ലാം അച്ചായൻ വേറൊരു രീതിയിൽ കണ്ടു. അവൾ ഒരു ഏട്ടനോടുള്ള സ്നേഹം ആണു ഉദ്ദേശിച്ചത് എങ്കിൽ അച്ചായൻ അതു മനസ്സിൽ ആക്കിയില്ല . എല്ലാം എനിക്ക് എതിരെ ആയിരുന്നു അച്ചായന്റെ കണ്ണിൽ.

ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ വാതിൽ തുറന്നു പുറത്തേക്ക് കടന്നു. പുറത്ത് എന്നെ കാത്തിരുന്നത് ഇതിനേക്കാൾ വലിയ ഒരു വിപത്ത് ആയിരുന്നു.

ഞാൻ പുറത്തേക്കു ഇറങ്ങി ചെന്നതും മുൻപിൽ എന്റെ അച്ഛൻ.

ഞാൻ അച്ഛനെ കണ്ടപ്പോൾ മനസില്ലേ വിഷമങ്ങൾ മറച്ചു പിടിച്ചു കൊണ്ട് മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

“അച്ഛാ, അച്ഛൻ എന്താ ഇവിടെ ?”

അതു ചോദിച്ചതെ ഓർമ്മയൊള്ളു.

“അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നായെ “

എന്നു പറഞ്ഞു കൊണ്ട് അച്ഛൻ എന്റെ കരണക്കുറ്റിക്ക് ശക്തമായി അടിച്ചു ,

ആ അടിയിൽ ഞാൻ വേദന കൊണ്ട് താഴേക്കു ഇരുന്നു പോയി. ഒപ്പം എന്റെ വായിൽ നിന്നും രക്തം വരാനും. രക്തവും ഉമ്മിനീരും കലർന്ന ദ്രാവകം എന്റെ വായിൽ നിന്നും പുറത്തേക്കു ഒഴുകാൻ തുടങ്ങി.

“അച്ഛാ “

ഞാൻ ആ ഇരുപ്പിൽ തന്നെ അച്ഛനെ വിളിച്ചു.

“നീ ഇനി ഞങ്ങളെ അങ്ങനെ വിളിക്കെണ്ടാ. ഞങ്ങൾ ക്ക് ഇങ്ങനെ ഒരു മോൻ ഇല്ല “

അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

അപ്പോൾ ആണു ഞാൻ എന്റെ ചുറ്റും ഉള്ള വരെ ശ്രദ്ധിക്കുന്നത്.

അച്ഛന്റെ അടുത്ത് തന്നെ അമ്മ നിൽക്കുന്നു കൂടെ ലെച്ചുവും കുറച്ചു മാറി ഷേർളി ചേച്ചിയും ജോളി ചേച്ചിയും ജോസഫ് അപ്പച്ചന്നും.

അപ്പോൾ എല്ലാവരോടും അച്ചായൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നു അവരുടെ മുഖ ഭാവങ്ങളിൽ നിന്നും മനസ്സിൽ ആയി.

“അമ്മേ”

ഞാൻ അവിടെ നിന്നും എഴുനേറ്റുകൊണ്ട് അമ്മയെ നോക്കി.

അമ്മ ആകെ തളർന്ന അവസ്ഥയിൽ നിൽക്കുന്നു.

“അനിയത്തി ആയി കാണേണ്ട അവളെ നീ ?..എന്തിനാ മോനെ നീ ഇത് ഞങ്ങളോട് ചെയ്തത്. “

അമ്മയുടെ ആ പറച്ചിൽ ഞാൻ ആകെ തളർന്നു . എല്ലാരും എന്നെ തെറ്റുധരിച്ചു.

“അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല “

ഞാൻ കരയുന്ന മിഴികള്ളോടെ പറഞ്ഞു.

“നീ ഒന്നും പറയേണ്ട എല്ലാം ജോൺ ഞങ്ങളോട് പറഞ്ഞു “

അച്ഛൻ വീണ്ടും ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ പറഞ്ഞു.

“ലെച്ചു നിയെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്ക്‌ “

ഞാൻ അതും പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചു.

“തൊടരുത് എന്നെ “

അവൾ ഉറച്ച ശബ്ദത്തിൽ അതു പറയുന്നതോടൊപ്പം എന്നെ തള്ളി മറ്റുകയും ചെയ്തു.

“ലെച്ചു. നീയും എന്നെ “

എന്നർത്ഥത്തിൽ ഞാൻ അവളെ വിളിച്ചു.

“എന്നെ ഇനി അങ്ങനെ വിളിക്കേണ്ട. അജിയെട്ടന് അവളെ ഇഷ്ടം ആയിരുന്നു എങ്കിൽ എന്നോട് പറയാം ആയിരുന്നില്ലേ ഞാൻ മാറി തരും ആയിരുന്നില്ലേ എന്തിനാ ആ പാവത്തിനെ കൊല്ലിച്ചത്. “

അവൾ കരഞ്ഞു തളർന്ന മിഴികളോടെ പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി.

ഞാൻ ചുറ്റിലും നോക്കി എല്ലാവരുടെയും മുഖത്തു എന്നോടുള്ള ദേഷ്യവും സങ്കടവും മാത്രം.

ഇനി ഞാൻ അവിടെ നിന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നു മനസ്സിൽ ആയി.

“ആരൊക്കെ എന്നെ തെറ്റുധരിച്ചാലും നിങ്ങൾ മൂന്നു പേർ എന്നെ വിശ്വസിക്കും എന്നു കരുതി. “

ഞാൻ അച്ചന്റെയും അമ്മയുടെ യും ലെച്ചുവിന്റെ യും മുഖത്തു നോക്കി കൊണ്ട് പറഞ്ഞു.

അവരുടെ ആരുടെയും കണ്ണിൽ ദയയുടെ ഒരു കണിക പോലും അവശേഷിച്ചിരുന്നില്ല.

“ഇറങ്ങി പോടാ നായെ “

അത്ര നേരം മിണ്ടാതെ ഇരുന്ന ജോസഫ് അപ്പച്ചൻ പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ എല്ലാം പൂർത്തിആയി. അങ്ങനെ എല്ലാം നഷ്ടപെട്ടവനെ പോലെ ഞാൻ അവിടെ നിന്നും ഇറങ്ങി …

എങ്ങനെ ഒക്കെ തിരിച്ചു ഞാൻ ഗസ്റ്റ്ഹൌസിൽ എത്തി. മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. എന്താ ചെയേണ്ടത് എന്നൊരു രൂപം ഇല്ലാത്ത അവസ്ഥ . ആകെ തകർന്ന അവസ്ഥ. ഞാൻ കുറച്ചു നേരം സോഫയിൽ ചാരികിടന്നു. എല്ലാം നഷ്ടപ്പെട്ടവൻ ആയി ഇനി ജീവിക്കണോ.എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ മനസ്സിൽ പുതിയ വഴികൾ തെളിഞ്ഞു തുടങ്ങി ആദ്യം വന്നത് മരണത്തിലെക്ക്‌ ഉള്ള വഴിആയിരുന്നു.

ആർക്കും വേണ്ടാത്ത ഈ ജീവിതം അങ്ങ് തീർന്നോട്ടെ. എന്റെ കുഞ്ഞോൾ ഞാനും ആയി അങ്ങനെ ഒരു ബന്ധം ഉണ്ടെന്നു കരുതിയവരുടെ മുൻപിൽ ഇനിയും ജീവിക്കാൻ ഞാൻ ഒരുക്കം അല്ല. അങ്ങനെ ചിന്തകൾ കാട് കയറിക്കോണ്ടിരുന്നു. മരിക്കാൻ ഉള്ള ഓരോ വഴിയും ചിന്തിച്ചുകൊണ്ടിരിക്കുബോഴും ആരോ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ മനസ്സിൽ തോനുന്നു . നീ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമോ? .നിന്റെ നിരപരാധിത്വം തെളിയുമ്മോ? , കുഞ്ഞോൾ ചെയ്ത തെറ്റു നീയും ആവർത്തിക്കാൻ പോവുക ആണോ?. നീ മരിച്ചു കഴിഞ്ഞു ഒരു നാൾ എല്ലാവരും നിന്റെ നിരപരാധിത്വം അറിഞ്ഞാൽ ?പിന്നെ ഉള്ള അവരുടെ ജീവിതം എങ്ങനെ ആകും . ?.എന്നൊക്കെ ആരോ എന്റെ മനസ്സിൽ ഇരുന്നു മന്ത്രിക്കുന്ന മാതിരി തോന്നി. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി . വീണ്ടും കുറെ നേരത്തെ ആലോചനകൊടുവിൽ. എനിക്ക് ഒരു ഉത്തരം കിട്ടി. എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം. ഞാൻ എല്ലാം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് . സോഫയിൽ നിന്നും എഴുന്നേറ്റു.

എന്റെ വായും മുഖവും കഴുകി . വായ കഴുകിയപ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. എന്റെ രക്തക്കറ പുരണ്ട ഷർട്ട്‌ മാറി വേറെ ഷർട്ട്‌ ധരിച്ചു. ആവിശ്യം ഉള്ള കുറച്ചു സാധനങ്ങൾ മാത്രം എടുത്ത് ബാക്കി ഉള്ളത് ഒക്കെ അവിടെ ഉപേക്ഷിച്ചു.

പ്രിയപ്പെട്ട എന്റെ ലെച്ചുനു.

നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു എന്നറിയാം . എല്ലാത്തിനും മാപ്പ്. ഇനി നിന്റെ ജീവിതത്തിൽ ഒരു വേദന ആയി കടന്നു വരാൻ ഞാൻ ഒരുക്കം അല്ല. നിങ്ങൾ എല്ലാവരുടെയും മുന്നിൽ ഒരു കുറ്റവാളി യെ പോലെ ജീവിക്കാൻ ഞാൻ ഒരുക്കം അല്ല. എല്ലാത്തിനും മാപ്പ് നിന്നെ സ്നേഹിച്ചതിനും നിങ്ങളെ എല്ലാം വേദനിപ്പിച്ചതിനും എല്ലാത്തിനും മാപ്പ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. എല്ലാവരോടും മാപ്പ് ചോദിച്ചു കൊണ്ട് ഞാൻ പോകുന്നു.

ഇങ്ങനെ ഒരു കത്തും എഴുതി വെച്ച്‌ എന്റെ ഇഷ്ടങ്ങളും എനിക്ക് വേണ്ട പെട്ടതും എല്ലാം ഉപേക്ഷിച്ചുകൊണ്ട് മനസ്സിൽ ചില കണക്കുട്ടലുകളും ഒക്കെ ആയി ഞാൻ താഴ്‌വാരത്തുനിന്നും എന്റെ ബുള്ളറ്റിൽ യാത്ര തിരിച്ചു …

താഴ്‌വരത്തു നിന്നും ഞാൻ നേരെ എത്തിപെട്ടത് തിരുവനന്തപുരത്തേ എന്റെ സുഹൃത്ത് സെബിൻ ന്റെ അടുത്ത് ആണു.സെബിൻ എന്റെ കൂടെ കോളേജിൽ ഉണ്ടായിരുന്നു. ഇപ്പൊ അവൻ തിരുവന്തപുരത്തേ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയുന്നു. അവൻ തിരുവനന്തപുരത്ത് ഒറ്റക്ക് ആണു താമസം. അവിടെ ചെന്നിട്ടു രണ്ടു മൂന്ന് ദിവസം എടുത്തു എന്റെ മൈൻഡ് നോർമൽ ആവാൻ. .അപ്പോഴും എല്ലാം നഷ്ടപെട്ട വേദന മനസിന്റെ ഉള്ളിൽ കിടന്നു നീറുന്നുണ്ടായിരുന്നു. ലെച്ചു. അവളുടെ സ്നേഹവും എല്ലാം നഷ്ടപ്പെട്ടു. അവൾ പോലും എന്നെ വിശ്വസിച്ചില്ല അതാണ് എന്നെ ശെരിക്കും തകർത്തത്.

അങ്ങനെ കുറച്ചു ദിവസം ഞാൻ അവിടെ തങ്ങി അവനോടു എന്റെ എല്ലാകാര്യങ്ങളും പറഞ്ഞു.

അങ്ങനെ ഒരു ദിവസം ഞാൻ അവന്റെ റൂമിൽ ഇരിക്കുമ്പോൾ.

“ഡാ സെബി. നീ ഇന്ന് നേരത്തെ ആണല്ലോ. “

സാധാരണ രാത്രി ഏഴുമണി യോടെ അടുത്ത് വരുന്ന അവൻ ഇന്ന് നാല് മണി ആയപ്പോൾ റൂമിൽ വന്നിരിക്കുന്നു.

“അജി നീ വേഗം റെഡി ആവു നമുക്ക് ഒരു ഇടം വരെ പോകണം “

റൂമിൽ വന്ന വഴിയിലെ അവൻ പറഞ്ഞു.

“എവിടേക്ക് ആണെടാ “

ഞാൻ ചോദിച്ചു.

“അതൊക്കെ പോകുന്ന വഴിക്ക് പറയാം. നീ പിന്നെ നിന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തോളു വേഗം വേണം “

അവൻ അതും പറഞ്ഞു അകത്തേക്ക് പോയി.

ഞാൻ വേഗം തന്നെ റെഡി ആയി അവന്റെ കാറിൽ യാത്ര തിരിച്ചു.

“സെബി . എവിടെ ക്കാ ഇത്ര ധൃതി പെട്ട് “

സാധാരണ പതുക്കെ പോകാറുള്ള അവൻ ഇത്തിരി സ്പീഡിൽ കാർ ഓടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.

“അജി. നിനക്ക്‌ ഒരു ജോലി കാര്യം ഞാൻ എന്റെ ചേട്ടനോട് പറഞ്ഞിരുന്നു . അപ്പോൾ ചേട്ടൻ ജോലി ചെയുന്ന കമ്പനി യിൽ ചേട്ടന്റെ ബോസ്സ് ഉം ആയി സംസാരിച്ചു ആള് നിനക്ക് ഒരു ജോലി ശെരി ആക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്. ആളെ കാണാൻ ആണു ഈ പോകുന്നത് . “

അവൻ പറഞ്ഞു.

ഞാൻ ശരി എന്നർത്ഥത്തിൽ തലആട്ടി.

(കുറച്ചു ദിവസം മുൻപ് എന്റെ അവസ്ഥ കണ്ടിട്ട് അവനാണ് പറഞ്ഞത് നീ ഒരു ജോലിക്ക് പോ നിന്റെ മനസ്സ് ഒന്നു മാറും ഇതുപോലെ ഇവിടെ ഇരുന്നാൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും എന്ന്. അവൻ കുറെ അതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഒക്കെ പറഞ്ഞു . അവൻ പറഞ്ഞതിലും കാര്യം ഉണ്ട് മനസ്സ് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും നോക്കണം. അപ്പോൾ മുതൽ എനിക്ക് വേണ്ടി ജോലി അനേഷിച്ചു തുടങ്ങിയതാ പാവം )

അങ്ങനെ കുറച്ചു ദൂരം പിന്നിട്ടപോൾ ഒരു വലിയ കവാടത്തിനു മുൻപിൽ കാർ എത്തി.

ഒരു ആർച്ച് പോലെ ഉള്ള കവാടം ആയിരുന്നു ,അകത്തേക്ക് പോകാൻ ഒരു ഗേറ്റും പുറത്തേക്കു വരാൻ മറ്റൊരു ഗേറ്റും. രണ്ടിലും മൂന്നാല് സെക്യൂരിറ്റി ജീവനക്കാർ . ആ ആർച്ചിൽ വലിയ മിനുക്ക്‌ പണിക്കള്ളോ ടെ സ്വർണ ലിപിയിൽ “ദോസ്ത് ഗ്രൂപ്പ്‌ ” എന്നു എഴുതിയിരിക്കുന്നു. സെബിൻ സെക്യൂരിറ്റിക്കാരോട് എന്തോ പറഞ്ഞു . അവർ അതു കേട്ടു ഗേറ്റ് ഓപ്പൺ ആക്കി ഞങ്ങളുടെ വണ്ടി അതിലുടെ കയറി ഒരു പടുകൂറ്റൻ ബിൽഡിംഗ്‌ ന്റെ അടുത്ത് കാർപാർക്കിംഗ് ഏരിയയിൽ കൊണ്ട് കാർ നിർത്തി.

ഞാനും അവനും കാറിൽ നിന്നും ഇറങ്ങി. ആ ബിൽഡിംഗിലേക്ക്‌ നടന്നു. റിസപ്ഷനിൽ ചെന്ന് അവിടെ ഇരിക്കുന്ന പെൺകുട്ടിയോട് അവൻ എന്തോ പറഞ്ഞു. ആ കുട്ടി കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ആ റിസപ്ഷൻ ടേബിൾ ന്റെ അടുത്ത് കുറച്ചു മാറി ഒരു സോഫ സെറ്റും കുറച്ചു കസേരകളും ഭംഗി ആയികിടക്കുന്ന ഭാഗത്ത്‌ പോയി ഇരുന്നോളാൻ പറഞ്ഞു.

ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ .

“നീ വന്നിട്ട് കുറെ നേരം അയോ “

എന്നു ചോദിച്ചു കൊണ്ട് സെബിൻ ന്റെ ചേട്ടൻ സിറിൽ വന്നു.

“ഇല്ല ചേട്ടാ ഞങ്ങൾ ഇപ്പോൾ വന്നോളു”

സെബിൻ അതും പറഞ്ഞു സോഫയിൽ നിന്നും എഴുന്നേറ്റു. കൂടെ ഞാനും.

“ഇതാണല്ലേ അജി “

എന്നെ നോക്കി കൊണ്ട് സിറിൽ ചോദിച്ചു

“അതെ “

സെബിൻ മറുപടി പറഞ്ഞു.

ഞാൻ സിറിൽ ആയി പരിചയപ്പെട്ടു.

“ഞാൻ എന്റെ ബോസ് അഭി സാറിനോട് അജിയുടെ കാര്യം സംസാരിച്ചു അദ്ദേഹം പറഞ്ഞു ഇപ്പോൾ ഇവിടെ വേക്കൻസി ഒന്നും ഇല്ല, പക്ഷെ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടെങ്കിൽ ഷാർജയിൽ പുതിയത് ആയി തുടങ്ങിയ ബ്രാഞ്ചിൽ വേക്കൻസി കാണും എന്നു എങ്ങനെ അജിക്ക്‌ പുറത്തേക്കു പോകാൻ താല്പര്യം ഉണ്ടോ “

സിറിൽ പറഞ്ഞു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ല.”

ഞാൻ പറഞ്ഞു.

“എന്നാൽ നിങ്ങൾ ഇവിടെ ഇരി ഞാൻ ഇപ്പൊ വരാം “

സിറിൽ അതും പറഞ്ഞു അകത്തേക്ക് പോയി.

ഞങ്ങൾ വീണ്ടും അവിടെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സെബിൻ ന്റെ ഫോൺ ബെൽ അടിച്ചു.

അവൻ അതു എടുത്തു സംസാരിച്ചു.

“ആരാ വിളിച്ചത് സെബി”

അവൻ ഫോൺ വെച്ച് കഴിഞ്ഞു ഞാൻ ചോദിച്ചു.

“ചേട്ടൻ വിളിച്ചതാ. നമ്മളോട് ഇവിടുത്തെ അനി സാറിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ചേട്ടന് അർജെന്റ് മീറ്റിംഗ് ഉണ്ട് അതുകൊണ്ട് വരാൻ പറ്റില്ല എന്ന് അഭിസാർ അനിസാറിനോട് എല്ലാംവിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് “

അവൻ പറഞ്ഞു നിർത്തി.

“എന്നാൽ വാ അങ്ങോട്ട്‌ പോകാം “

ഞാൻ അവനോടു പറഞ്ഞു.

ഞങ്ങൾ അവിടെന്നു എഴുന്നേറ്റ് ആ റിസപ്ഷനില്ലേ പെണ്ണിനോട് ആ ക്യാബിൻ ലേക്ക്‌ ഉള്ള വഴിയും ചോദിച്ചു അവിടേക്ക് നടന്നു.

അങ്ങനെ ഞങ്ങൾ ഒരു ക്യാബിൻ ന്റെ മുൻപിൽ എത്തി.

അതിലെ നെയിം ബോർഡ്‌ ഇങ്ങനെ ആയിരുന്നു

“നിരഞ്ജന അനിൽ “

“ഇതു തന്നെ ആണോ “

ആ ബോർഡ്‌ കണ്ടപ്പോൾ ഞാൻ ചോദിച്ചു.

“അതെ ഈ നിരഞ്ജന അനി സാറിന്റെ വൈഫ്‌ ആണു റിസപ്ഷനിൽ ചോദിച്ചപ്പോൾ അനി സാർ ഇവിടെ ഉണ്ടെന്നു പറഞ്ഞു. “

സെബിൻ പറഞ്ഞു.

“നിനക്ക് ഇവരെ ഓക്കേ അറിയോ?”

ഞാൻ ചോദിച്ചു.

“ഉം. ഞാൻ ഇവരുടെ വീട്ടിൽ ഒരു ഫങ്ക്ഷൻനു പോയിട്ടുണ്ട്, ഈ അനി ആണു ദോസ്ത് ഗ്രൂപ്പിന്റെ ഓണർ. അനിയുടെ കസിൻ ആണു അഭി.അവർ രണ്ടുപേരും പാർട്ണർമാർ ആണു. ഇവർക്ക് കേരളത്തിൽ കുറെ ബ്രാഞ്ച് ഉണ്ട്. ഇവിടെ ജോലി കിട്ടിയാൽ നിന്റെ ഭാഗ്യം. കുറച്ചു നാൾ കഴിഞ്ഞാൽ ഞാനും ഈ കമ്പനിയിലേക്ക് മാറും “

അവൻ പറഞ്ഞു .

ഞങ്ങൾ സംസാരിച്ചു നില്കുന്നത് കണ്ടു അവിടത്തെ ഒരു ലേഡി സ്റ്റാഫ്‌ ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി.

ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ ആ സ്റ്റാഫ്‌ ഡോർ തുറന്നു ഞങ്ങൾക്ക്‌ അകത്തേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം വാങ്ങിച്ചു . ഞങ്ങളോട് അകത്തു കയറിക്കോ എന്ന് പറഞ്ഞു ആ ചേച്ചി നടന്നു നീങ്ങി.

ഞങ്ങൾ ആ ക്യാബിനിന്റെ ഉള്ളിലേക്ക് കടന്നു. നല്ല ഭംഗിയായി അടുക്കും ചിട്ടയും ഉള്ള ഒരു വലിയ ക്യാബിൻ ആയിരുന്നു അതു. അവിടെ നടുക്ക് ഒരു ഓഫീസ് ടേബിൾ അതിൽ ലാപും ഓഫിസ് ഫയൽസും മറ്റും ഇരിക്കുന്നു.

“ഗുഡ് ഈവിനിംഗ് മെം”

സെബിൻ അതും പറഞ്ഞു കൊണ്ട് ആ ടേബിൾ ന്റെ അടുത്തേക്ക് നടന്നു.

അപ്പോൾ ആണു ഞാൻ ആ ചെയറിൽ ഇരിക്കുന്ന സ്ത്രീ യെ കാണുന്നത്.

ഞാൻ അവന്റെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.

ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഉള്ള കസേരയിൽ ഇരിക്കാനുള്ള നിർദ്ദേശം ലഭിച്ചു.

ഞങ്ങൾ അവിടെ ഇരുന്നു.

“ഉം, എന്താ കാര്യം “

എന്ന രീതിയിൽ അവർ ഞങ്ങളുടെ മുഖത്തു നോക്കി.

“മേം, എന്നെ മനസ്സിൽ ആയില്ലേ. ഞാൻ സിറിൽ ന്റെ അനിയൻ ആണു, ഞാൻ ഒന്നു രണ്ടു തവണ വീട്ടിൽ വന്നിട്ടുണ്ട്, “

സെബിൻ പറഞ്ഞു.

“ഓഹ്, സിറിൽ ന്റെ അനിയൻ ആണല്ലേ. “

മേം പറഞ്ഞു.

“ഉം “

“എന്താ പ്രതേകിച്ചു ?”

മേം ചോദിച്ചു.

“ഞങ്ങൾ അനിസാറിനെ കാണാൻ വന്നതാ ഇവന്റെ ഒരു ജോലി കാര്യം പറഞ്ഞിരുന്നു “

സെബിൻ പറഞ്ഞു.

“ഓഹ് ശെരി, അനിയെട്ടൻ ഇപ്പോൾ വരും ഒരു കാൾ വന്നിട്ട് അപ്പുറത്തെ ബാൽക്കണി യിൽ പോയിരിക്കുക ആണു. “

മേം പറഞ്ഞു.

പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് . വർത്തമാനത്തിൽ നിന്നും മനസ്സിൽ ആയി നല്ല പക്വത ആർന്ന സംസാരം. എന്റെ പഠിപ്പിനെ കുറിച്ചും മറ്റും ചോദിച്ചു. ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ.

“ദേവു ഒന്നു ഇങ്ങോട്ട് വന്നേ. “

ഓഫിസ് റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഉള്ള ഡോർ തുറന്നു കൊണ്ട് ഒരു ജെന്റിൽമാൻ ലുക്കിൽ അനി സാർ അകത്തേക്ക് വരുന്നത് ,

അതു കേട്ടപ്പോൾ “ഇപ്പോ വരാട്ടോ ” എന്ന് പറഞ്ഞു മേം അനിസാറിന്റെ അടുത്തേക്ക് പോയി.

മേം നു ഫോൺ കൊടുത്തിട്ട് അനിസാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അനിസാറിനെ കണ്ടപ്പോൾ ഞങ്ങൾ ബഹുമാനർത്ഥം ഒന്നു കസേരയിൽ നിന്നും എഴുന്നേറ്റു.

അതുകണ്ട സാർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് സാർ വന്നു ഞങ്ങളുടെ ഓപ്പോസിറ് ഇരുന്നു.

ഞങ്ങൾ വന്ന കാര്യം സാറിന്റെ മുന്നിൽ അവതരിപ്പിച്ചു.

“ഓഹ് അഭി കുറച്ചു മുൻപ് വിളിച്ചിരുന്നു നിങ്ങളുടെ കാര്യം പറയാൻ . അജിത്തിന്നു ഷാർജയിൽ പോകാൻ ഒക്കെ അല്ലെ? . അവിടെ പുതിയ ബ്രാഞ്ച് തുടങ്ങിയത് ഡെവലപ്പ് ചെയ്യാൻ ആണു ആളേ ആവിശ്യം. അജിയുടെ ക്വാളിഫിക്കേഷൻ എങ്ങെനെ യാ “

അനി സാർ പറഞ്ഞു .

ഞാൻ എന്റെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തു കൊടുത്തു .

“അജിത്ത് ഒരു രണ്ടാഴ്ച വെയിറ്റ് ചെയേണ്ടി വരും . ഞാൻ ഇന്ന് രാത്രി us ഇൽ പോവുക ആണു. എന്റെ മകൻ ആദി അവിടെ വെക്കേഷന് പോയിരിക്കുക ആണു അവനെ കൊണ്ടുവരണം ഞാൻ വന്നിട്ട് അജിയും ആയി കോൺടാക്ട് ചെയാം. “

സർട്ടിഫിക്കറ്റ് നോക്കി കഴിഞ്ഞപ്പോൾ സാർ പറഞ്ഞു.

“ഓക്കേ സാർ “

അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

“എടാ രണ്ടാഴ്ച കഴിഞ്ഞാൽ നിനക്ക് ഈ നഗരത്തിൽ നിന്നും പറക്കാം. പിന്നെ അനി സാറിന്റെ കൂടെ നിന്നാൽ നിനക്ക് ഈ ലോകം തന്നെ കിഴടക്കാം. “

തിരിച്ചു റൂമിലേക്ക് പോകും വഴി സെബിൻ എന്നോട് പറഞ്ഞു.

“എനിക്ക് അതിലൊന്നും താല്പര്യം ഇല്ലെടാ ആർക്കോ വേണ്ടി ജീവിക്കുന്നു അത്രെയും ഒള്ളു. പിന്നെ ഷാർജയിൽ പോകാം എന്നു പറഞ്ഞത് ജോലി ചെയ്ത് കാശ്കാരൻ ആവാൻ അല്ല എനിക്ക് ഇവിടുത്തെ ജീവിതം മടുത്തു . എല്ലാരും നഷ്ടപ്പെട്ട എനിക്ക് എന്തിനാ പൈസ. ഒരു ഒളിച്ചോട്ടം അത്ര ഞാൻ കരുതുന്നോള്ളൂ. “

ഞാൻ പറഞ്ഞു .

“ഡാ. നീ അവളെ കാണാൻ പോകുന്നുണ്ടൊ? . നീ എന്തായാലും പുറത്തേക്കു പോവുക അല്ലെ.നീ ഒന്നു അവളെ കണ്ടു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഒള്ളു ഇതു . “

അവൻ ചോദിച്ചു.

“വേണ്ടടാ. അവൾ സുഖം ആയി ജീവിച്ചോട്ടെ . ഒരു കുറ്റവാളിയായി അവളുടെ മുൻപിൽ ഒരു പ്രാവിശ്യം കൂടി നില്കാൻ എനിക്ക് ആവില്ല. ഞാൻ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ല. ആ ഡോക്ടറോട് ഞാനും സെലിൻനും പറഞ്ഞ കാര്യങ്ങൾ ആണു എല്ലാത്തിനും പ്രശ്നം ആ സമയത്തു എനിക്ക് തോന്നിയ ഒരു അബദ്ധം ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നു കരുതിയില്ല. അവളെ എനിക്ക് വിധിച്ചിട്ടില്ല എന്നു കരുതിക്കോളാം. “

അതു പറഞ്ഞു ഞാൻ സീറ്റിൽ ചാരി കിടന്നു.

പഴയ ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും എന്റെ കണ്ണുകളിൽ ജലകണികയുടെ രൂപത്തിൽ നിറഞ്ഞു കവിഞ്ഞു…….

തുടരും……

Comments:

No comments!

Please sign up or log in to post a comment!