മലപ്പുറത്തെ മൊഞ്ചത്തികൾ – 2
Malappurathe Monjathikal 2 Author:SHAN | PREVIOUS
ആയിടക്കാണ് ഓണം വന്നത്.തിരുവൊണത്തിന് അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു..ഒരുപാട് ഒഴിഞ്ഞു മാറിയെങ്കിലും അവൾ ശാഠ്യം പിടിച്ചപ്പൊ വരാമെന്ന് സമ്മതിക്കാതെ നിർവ്വാഹമില്ലായിരുന്നു..തിരുവോണത്തിന് അവളുടെ വീട്ടിൽ പോയി…അവളുടെ ബ്രദറും അവളും കൂടിയാ എന്നെ സ്വീകരിച്ചത്.സ്വർണ്ണ ബോർഡറോട് കൂടിയ ഒരു സെറ്റ് സാരിയായിരുന്നു അവൾ എടുത്തിരുന്നത്..തലയിൽ മുല്ലപൂ ഒക്കെ ചൂടി..നല്ലൊരു ഐശ്വര്യവും മെച്യൂരിറ്റിയും തോന്നിച്ചു ആ വേഷത്തിൽ..ഞാൻ ആദ്യമായാണ് അവളെ സാരി ഉടുത്ത് കാണുന്നത്.
അമ്മക്കും അഛനും എന്നെ പരിചയപ്പെടുത്തി…അവളുടെ കൂടെയാണ് ഫുഡ് കഴിക്കാനിരുന്നത്..സദ്യ ഉഷാറായിരുന്നു..
ഫുഡൊക്കെ കഴിച്ചു അവളുടെ ഏട്ടനോട് സംസാരിച്ചിരുന്നപ്പൊ അവൾ വന്ന് വിളിച്ചിട്ട് പറഞ്ഞു…വാ..എന്റെ വീടൊക്കെ കാണിച്ചു തരാം..
താഴെ 2 ബെഡ് റൂമും മുകളിൽ 2 ബെഡ് റൂമും ഉള്ള സാമാന്യം വലുപ്പമുള്ള ഒരു വീട് തന്നെയായിരുന്നു അവളുടെത്…
മുകളിൽ അവളുടെ റൂം കാണിച്ചു തന്നു..അത് അറ്റാച്ച്ഡ് ബാത് റൂം ഉള്ള റൂം ആണ്..മറ്റേത് വലുപ്പമുള്ള റും..ബാത് റൂം കോമൺ ആയിരുന്നു…അതിലായിരുന്നു അവളുടെ അനിയത്തിമാർ അരുണയും അഞ്ജലിയും…ഏറ്റവും ഇളയതായിരുന്നു അരുണ.പത്തിലാണ് പഠിക്കുന്നത്.ഒരു വായാടിയും…അഞ്ജലി കൂടുതലൊന്നും സംസാരിച്ചില്ല.അവൾ പ്ലസ് ടുവിനാണ്…. എങ്കിലും കൂടെ നടന്ന് വീടൊക്കെ കാണിച്ചു തന്നു…കൂട്ടത്തിൽ കൂടുതൽ ഭംഗി അഞ്ജലിക്കാണ്..പറയാൻ വിട്ടു പോയി..ഇവർ ഒരു പഠിപ്പിസ്റ്റ് ഫാമിലി ആണ്..
അമൃത അത്യാവശ്യം നല്ല മാർക്കോടെയാണ് പത്തും പ്ലസ് ടുവും പാസായത്..അഞ്ജലി സ്കൂൾ ടോപ്പർ ആയിരുന്നു..
വീടൊക്കെ കണ്ടു..ഞാൻ വൈകുന്നേരം പോകാ പറഞ്ഞു വീട്ടിൽ വന്നു…
രാത്രി വാട്സാപ്പിൽ ,
ഡാ, ഫ്രീ ആണോ..
ആ..പറ..
എന്താടൊ ഒരു നന്ദി പോലും പറയാത്തത്, ഫുഡൊന്നും ഇഷ്ടായില്ലെ..
ഒന്ന് പോടി..നല്ല ഫുഡായിരുന്നു…ഞാൻ കഴിക്കുന്നത് നീയും കണ്ടതല്ലെ..പിന്നെ, ഇതിലൊക്കെ എന്തോന്ന് നന്ദി പറയാൻ..നീ എന്റെ ചങ്കല്ലേടീ..
ഓഹ്..ഇത്രയെങ്കിലും പറയാൻ തോന്നിയല്ലൊ..
ഡീ, ഇന്ന് അടിപൊളി ആയിരുന്നിട്ടാ..സാരിയൊക്കെ ഉടുത്തപ്പൊ വേറെ ആരോ ആണെന്ന് തോന്നി..നല്ല ഭംഗിയുണ്ട്…
സമ്മതിച്ചേ…മച്ചു സമ്മതിച്ചേ…
എന്നെ കാണാൻ കൊള്ളാവെന്ന് സമ്മതിച്ചേ..
അത് മതി..നാളത്തെ ഈവനിങ് ചായയും നിന്റെ ഫേവറിറ്റ് ഉഴുന്ന് വടയും എന്റെ വക..
ഡീ..ജസ്ന ഓൺലൈനിലുണ്ട്..നാളെ കാണാം.
ഒരാഴ്ച കഴിഞ്ഞ്, ഒരു വ്യാഴാഴ്ച്ച…ജുലൈ മാസം ആണെന്ന് തോന്നുന്നു.. രാവിലെ ട്രെയിൻ കയറാൻ നിൽക്കുമ്പൊ തന്നെ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു….തിരുന്നാവായ അമ്പലത്തിൽ തലേന്ന് എന്തൊ പ്രോഗ്രാം ഉണ്ടായിരുന്നു..അതിന്റെ തിരക്കായിരുന്നു… ഞാൻ അവളോട് പറഞ്ഞു ..നീ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിക്കൊ..നല്ല തിരക്കാ എല്ലാത്തിലും.. അവൾ ആ ഭാഗത്തേക്ക് നോക്കിയിട്ട് പറഞ്ഞു…അതിലും ഭേദം ഇതിലാ .. ഞാൻ നോക്കി..ശരിയാണ്..നല്ല തിരക്കുണ്ട്.. ഒകെ..എന്നാ ശരി..എന്റെ ബാക്കിൽ നിൽക്ക്..
അങ്ങനെ മുൻപിലുള്ള എല്ലാരും കയറി ഒരു വിധം ഞാനും അവളും ഉള്ളിൽ കയറി..ടോയിലറ്റിന്റെ ഭാഗം വരെ എത്തിയുള്ളൂ… ഇനി മുന്നോട്ട് പോകാൻ വയ്യ..
ഞാൻ : ടീ…ഇനി തിരൂരിൽ നിന്ന് ഇതിനേക്കാളും ആളു കാണും..നീ വാ..എങ്ങനെയെങ്കിലും ഉള്ളിലെത്തിയാൽ സമാധാനത്തോടെ നിൽക്കുകയെങ്കിലും ചെയ്യാല്ലൊ…ഇവിടെ നിന്നാൽ ഇടി കൊള്ളും..മാത്രല്ല..കാലിൽ നല്ല ചവിട്ടും കിട്ടും എന്ന് പറഞ്ഞു അവളുടെ കൈ പിടിച്ച് ഞാൻ ആളുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു…ആളുകൾ തെറി അല്ലാത്തതൊക്കെ പറയുന്നുണ്ട്… ഞാനൊന്നും മൈൻഡ് ചെയ്യാൻ പോയില്ല…അങ്ങനെ ഒരു വിധം ബോഗിയുടെ നടുവിലെത്തി…അപ്പോളെകും തിരൂർ സ്റ്റേഷനെത്തി..
ഞാൻ വിചാരിച്ച പോലെ അവിടെയും നല്ല തിരക്കുണ്ടായിരുന്നു…അവിടെ നിന്നും ട്രെയിൻ വിട്ട് തുടങ്ങിയപ്പോൾ കുത്തി നിറച്ച പോലായി..എന്നാലും ഞാൻ അവളെ തൊടാതിരിക്കാനുള്ള ഗ്യാപ് ഉണ്ടാക്കി കൊടുത്തു..( ഇത് വായിക്കുമ്പോൾ നിങ്ങൾ കരുതും ഇവന്റൊരു തള്ള്.. ഞാൻ വലിയ ഡീസന്റ് ഒന്നും അല്ല..പിന്നെ, ബെസ്റ്റ് ഫ്രണ്ടല്ലെ..അവളോട് എങ്ങനാ എന്ന് കരുതിയിട്ടാ..കാര്യം എത്ര അലമ്പന്മാരാണെങ്കിലും ബെസ്റ്റ് ഫ്രണ്ട് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ കൂടി നമ്മൾ അവളോട് ഡീസന്റായിരിക്കും.. എന്റെ അഭിപ്രായം ആണ്..വ്യക്തിപരം)
ഞാനും അവളും മുഖത്തോട് മുഖം നോക്കിയാണ് നിൽക്കുന്നത്..സംസാരിക്കുന്നും ഉണ്ട്…അവളുടെ ശ്വാസം എന്റെ നെഞ്ചിലാണ് പതിക്കുന്നത്…അത്ര അടുത്ത്..ഞങ്ങൾ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു.. താനൂർ കഴിഞ്ഞു …നല്ല മഴക്കാറ്..കൂടെ നല്ല മഴ…സൈഡ് ഷട്ടർ ഒക്കെ ഇട്ടു…ട്രെയിനിലെ വെളിച്ചം മാത്രം.. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി…പരപ്പനങ്ങാടി ആണെന്ന് തോന്നുന്നു..ആളുകൾ കയറുന്നതിനിടക്കാണ് ട്രെയിനുള്ളിൽ നല്ല ഉന്തും തിരക്കും…പ്രതീക്ഷിക്കാതെ ആയിരുന്നതിനാൽ എന്റെ ബാലൻസ് തെറ്റി എങ്കിലും സൈഡ് സീറ്റിന്റെ കൈവരിയിൽ പിടിച്ച് നിന്നു…കുറച്ച് പേർ നിലത്തേക്ക് വീഴാൻ പോയി,കൈവരിയിൽ കയ്യും തലയും ഒക്കെ തട്ടി.
ഞാൻ ഒരു കൈ കൊണ്ട് സീറ്റിൽ പിടിച്ച് ഉയരാൻ നോക്കിയതും അവൾ മുഖമുയർത്തി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…അപ്രതീക്ഷിതമായി എന്റെ ചുണ്ട് അവളുടെ കീഴ്ചുണ്ടിനടുത്ത് ഉമ്മ വെച്ചു…ഒരു നിമിഷം…ആ അവസ്ഥയിൽ ഞങ്ങളുടെ കണ്ണുകളിടഞ്ഞു…പെട്ടന്ന് തന്നെ ഞാൻ മുഖം തിരിച്ചു..നേരെ നിന്നു..
പിന്നെ അവളെ നോക്കിയപ്പൊൾ വേറെവിടെയൊ നോക്കിയിരിക്കുന്നു.. അവളുടെ മുഖമൊന്ന് തുടുത്തൊ?? ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുവോ..
തുടരും…
NB : കുറച്ച് വർഷംമുൻപ് നടന്ന കാര്യമായത് കൊണ്ടും ഓർത്തെടുത്ത് നേരിട്ട് മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ടും, കഴിഞ്ഞ ഭാഗം അവസാനിക്കുന്നതിന്റെ ശേഷം കുറച്ച് കൂട്ടി ചേർത്തിട്ടുണ്ട്… ബോറടിക്കുന്നുവെങ്കിൽ ക്ഷമിക്കണം.. മാക്സിമം കണ്ടിന്യുവിറ്റി നഷ്ടപ്പെടാതെ എഴുതാൻ ശ്രമിക്കുന്നുണ്ട്.. നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ച് കൊണ്ട്… ഷാൻ
Comments:
No comments!
Please sign up or log in to post a comment!