താഴ് വാരത്തിലെ പനിനീർപൂവ് 4

താഴ് വാരത്തിലെ പനിനീർപൂവ് [ഒരു പ്രണയ കഥ]  Author : AKH അജിയുടെ ജീവിത യാത്ര തുടരുന്നു……

ഞാൻ വാക്കു കൊടുത്തു കഴിഞ്ഞ് ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ എന്റെ ലെച്ചു വിനെ കുറിച്ച് ആലോചിക്കുന്നത് ,കാര്യം ഒക്കെ ശരി ചേച്ചിയെ എനിക്ക് ഇഷ്ടം ഒക്കെ ആണു പക്ഷെ അതിനെക്കാൾ എത്രയോ പടി മുകളിൽ ആണു എന്റെ ലെച്ചുവിന്റെ സ്ഥാനം ,ഒരു നിമിഷം ഞാൻ അവളെ മറന്നതിനു ഞാൻ എന്നെ തന്നെ ശപിച്ചു,

എന്റെ ചുംബനവും ഏറ്റു വാങ്ങി കൊണ്ട് ചേച്ചി എന്റെ അരികിൽ തന്നെ കിടക്കുക ആയിരുന്നു ,

” നിനക്ക് എന്റെ കൂടെ ഈ ജിവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുമൊ?”

ചേച്ചിയുടെ ആ ചോദ്യം എന്നെ ഞെട്ടിച്ചു ,

“അത് .. ചേച്ചി.. ”

” ഇല്ലെടാ നിനക്ക് അതിന് പറ്റില്ല ,ഞാനും അതും ആഗ്രഹിക്കുന്നില്ല ,നിനക്ക് ഇനിയും ജീവിതത്തിൽ കുറെ ദുരം സഞ്ചരിക്കാൻ ഉണ്ട് അതിനു ഞാൻ ഒരിക്കലും തടസം ആവാൻ പാടില്ല ,നിനക്ക് യോജിച്ച ഇണ്ണ ഞാൻ അല്ല , ദൈവം നിനക്കായി ഒരു പെണ്ണിനെ കണ്ടു വെച്ചിട്ടുണ്ടാകും നീ അവളെ ആണു കല്യാണം കഴിക്കണ്ടത് ,അവളെ കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം , പക്ഷെ നിന്റെ കല്യാണം കഴിയുന്നത് വരെ നിന്നെ എനിക്ക് വേണം എന്റെ സ്വന്തം ആയി ”

ചേച്ചി അതു പറഞ്ഞ്‌ എന്റെ കവിളിൽ മുത്തി,

ചേച്ചി അതു പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി ,ഞാൻ ചേച്ചിയെ എന്നിലേക്ക് അടുപ്പിച്ചു ,

“ഡാ കുട്ടാ മതി ഇനി പിന്നെ ,എനിക്ക് കല്യാണത്തിന്ന് പോകെണ്ടതാ ,”

എന്റെ അടുത്ത നീക്കം മനസിലാക്കിയ ചേച്ചി അങ്ങനെ പറഞ്ഞിട്ട് എന്നെ തള്ളി മറ്റി സോഫയിൽ നിന്നു എഴുന്നേറ്റു,

ചേച്ചി അഴിച്ചിട്ട വസ്ത്രങ്ങൾ എടുത്ത് അണിയാൻ തുടങ്ങി ,ചേച്ചി സാരി ഉടുക്കുന്നതും നോക്കി ഞാൻ സോഫയിൽ കിടന്നു ,

“ഡാ നോക്കി വെള്ളം ഇറക്കാതെ വന്നു എന്നെ ഒന്നു സഹായിച്ചെ”

തളർന്നു കിടക്കുന്ന മോഡൽ സാരി ആയതു കൊണ്ട് ചേച്ചി സാരി കുത്തിയിട്ട് ശരി ആകുന്നുണ്ടായില്ല , ഞാൻ ചെന്ന് സാരി ശരിക്കും കുത്തി കൊടുത്തു ഒരു ഭർത്താവ് ഭാര്യക്ക് ചേയ്ത് കൊടുക്കുന്ന പോലെ , അപ്പോ ചേച്ചിയുടെ മുഖത്തേ ഭാവം എന്നെ വല്ലാതെ കുളിരണിയിപ്പിച്ചു ,

ഞാനും മുണ്ടും ബനിയനും ധരിച്ചു , ചേച്ചി എന്റെ റൂമിൽ പോയി നന്നായി ഒരുങ്ങി വന്നു ,

ആ സാരിയിൽ ചേച്ചിയെ കാണാൻ എന്താ ഭംഗി ഞാൻ ചേച്ചിയെ നോക്കി നിന്നു ,

” അജി കുട്ടാ എന്താ ഇങ്ങനെ നൊക്കുന്നെ ”

എന്റെ നോട്ടം കണ്ടു ചേച്ചി ഒരു വശ്യമായ ചിരിയോടെ ചോദിച്ചു ,

“ഇങ്ങനെ ചിരിക്കല്ലെ ചേച്ചി ,എന്റെ മുൻപിൽ ഇങ്ങനെ നിന്നാൽ ഞാൻ പിടിച്ചു വല്ലതും ചേയ്യുട്ടൊ ”

” ചേയ്യുക ആണെങ്കിൽ ചേയ്”

അതു കേൾ കെണ്ട താമസം ഞാൻ ചെന്ന് ചേച്ചിയെ കെട്ടി പിടിച്ചു ,

“ഡാ കുട്ടാ വിടു ,ഞാൻ വെറുതെ പറഞ്ഞതാ ,എന്നിക്ക് കല്യാണത്തിനു പോകണം ”

ഞാൻ അതു കേട്ട ഭാവം കാണിക്കാതെ ചേച്ചിയെ വരിഞ്ഞു മുറുകി.



” കുട്ടാ സാ രി ഒക്കെ ചുളിയുന്നു പ്ലീസ് വിടെ ടാ”

” ഉം എന്നാ ശരി ”

ഞാൻ ചേച്ചിയിൽ നിന്നു അടർന്നു മാറി,

” കുട്ടാ അപ്പോ പിന്നെ കാണം “

ചേച്ചി അതും പറഞ്ഞ് എന്റെ നെറ്റിയിൽ ഒരു മുത്തവും തന്ന് വീട്ടിൽ നിന്നു പോയി ,

ഞാൻ ആ കളിയുടെ ക്ഷിണത്തിൽ റൂമിൽ പോയി കിടന്നു ,

പാത്രങ്ങളുടെ സൗണ്ട് കേട്ട് കൊണ്ടാണ് ഞാൻ പിന്നെ എഴുന്നേൽക്കുന്നത് ,സമയം നോക്കിയപ്പോൾ എട്ടു മണി , ഞാൻ മുണ്ടൊക്കെ നെരെ യാക്കി റൂമിൽ നിന്നു പുറത്തു വന്നു ,അപ്പോ മനസിലായി അടുക്കളയിൽ ലെച്ചു ഉണ്ടെന്നു അവൾ ഉച്ചക്ക് കഴിച്ച പാത്രങ്ങൾ കഴുകി വെക്കുക ആയിരിക്കും ,എല്ലാ ദിവസവും ഞാൻ ആണു പാത്രങ്ങൾ കഴുകി വെക്കാറു ,അവൾ സന്ധ്യ കഴിഞ്ഞാൽ പിന്നെ ഇവിടെ ക്ക് വരാറും ഇല്ല പിന്നെ ഇന്നെന്തു പറ്റി ആവോ, ഞാൻ അടുക്കളയിലെക്ക് ചെന്നു ,അവൾ അവിടെ പാത്രങ്ങൾ കഴുകി ഒതുക്കി വെക്കുക ആയിരുന്നു ,

” ലെച്ചു ഇന്നെന്തു പറ്റി പതിവില്ലാതെ ”

” ഓ അജിയേട്ടൻ എഴുന്നേറ്റൊ ”

“മം”

” ജോളി ചേച്ചി കല്യാണത്തിനു പോയിട്ട് കുറച്ചു മുൻപ് വന്നോളു അപ്പോ ചേച്ചി ഇവിടെക്ക് നോക്കിയപ്പോ ലൈറ്റ് ഒന്നും കണ്ടില്ല, ഈ നേരം ആയിട്ടും ലൈറ്റും ഒന്നും കാണത്തത് കൊണ്ട് ചേച്ചിയാ എന്താ കാര്യം എന്നു നോക്കാൻ പറഞ്ഞു വിട്ടത് ,ഞാൻ വന്നു നോക്കുമ്പോൾ ചേട്ടൻ നല്ല ഉറക്കം അപ്പോ ഉറക്കം പാതിയിൽ വെച്ച് മുടക്കെണ്ടാ എന്നു കരുതിയാ ഞാൻ വിളിക്കാതിരുന്നത് ലൈറ്റ് ഒക്കെ ഓൺ ആക്കി കഴിഞ്ഞ് നോക്കുമ്പോ ഉച്ചക്കലത്തെ പാത്രങ്ങൾ മേശ പുറത്തു ഇരിക്കുന്നു എന്നാ പിന്നെ അതു കഴുകി വെച്ചിട്ടു പോകാം എന്നു കരുതി ”

“അതിന്റെ ആവിശ്യം ഇല്ലാർന്നു ഞാൻ കഴുകി വെച്ചാ നെ പാത്രങ്ങൾ, ”

” അതിനിപ്പൊ എന്താ ഞാൻ കഴുകി വെച്ചാൽ ”

അവൾ ചോദിച്ചു ,

“അലെങ്കിൽ തന്നെ നിന്നെ കൊണ്ട് ആവിശ്യത്തിൽ കൂടുതൽ പണി എടുപ്പിക്കുന്നുണ്ട് ഇനി ഇതും കൂടി നിന്നെ കൊണ്ട് ചെയ്പ്പിച്ചാൽ എന്നൊട് ദൈവം പൊറുക്കുമൊ”

” അതോക്കെ ദൈവം പൊറുത്തോളും ,അജിയെട്ടൻ അത് ഓർത്ത് പേടിച്ച് ഇരിക്കണ്ടാ ,ഞാൻ ഈ ജോലി ഒക്കെ സന്തോഷത്തോടെ ആണു ചേയ്യുന്നത്”

“മം .ശരി”

“അതെ ഞാൻ ചോറൊക്കെ എടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട് ,അത് എടുത്ത് കഴിച്ചോളു ,”

“ഉം ”

” ഞാൻ പോണു ,ചേച്ചി തിരക്കും ”

അവൾ അതും പറഞ്ഞ് അടുക്കള വഴി ഇറങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.

അങ്ങന്നെ ആ ദിവസം കടന്നു പോയി ,അടുത്ത ദിവസം രാവിലെ ഞാനും ചേച്ചിയും സാധരണ പോലെ ഫാക്ടറിൽ പോയി , രണ്ടു മൂന്നു ദിവസം ഇല്ലാതിരുന്നത് കൊണ്ട് ജോൺ അച്ചായാനെ കണ്ടിട്ട് വർക്കിലേക്ക് കടക്കാം എന്നു കരുതി ,ഞാൻ ജോൺ അച്ചായന്റെ റൂമിലെക്ക് ചെന്നു.


” ആ വന്നോ ,നാട്ടിലോട്ട് പോയാ പിന്നെ തിരിച്ചു ഇങ്ങോട്ട് വരാൻ മടി ആണല്ലെ ”

ഞാൻ ആ റൂമിലോട്ടു കയറിയതും ജോൺ അച്ചായൻ ചെറിയ ഗൗരവത്തോടെ ചോദിച്ചു.

” അത് അച്ചായ ,കസിന്റെ എഗജ്മെന്റ് ഒക്കെ ആയിരുന്നു ”

ഞാൻ വിക്കി വിക്കി പറഞ്ഞു.

“ഉം, എന്നിട്ട് എല്ലാം കഴിഞ്ഞാ”

വീണ്ടും അച്ചായൻ ഗൗരവത്തോടെ ചോദിച്ചു. ഞാൻ ഇവിടെ വന്നിട്ട് ആദ്യ മായിട്ടാ എന്നൊട് അച്ചായൻ ഇങ്ങനെ സംസാരിക്കുന്നത് എന്റെ മുതലാളി ആണെങ്കിലും ഒരിക്കലും അച്ചായൻ ഒരു തൊഴിലാളിയോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറിയിട്ട് ഇല്ലാർന്നു ,

“ഉം ,കഴിഞ്ഞു അച്ചായ”

“എന്താടാ അജി നീ പേടിച്ചോ ”

അച്ചായൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

അപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്, അച്ചായന് എന്നോട് ദേഷ്യം ഒന്നും ഇല്ലാല്ലെ

” ആ’ ആദ്യം ഒന്നു ഞെട്ടി അച്ചായാ ,ആദ്യമായല്ലെ അച്ചായൻ എന്നോട് ഈ രീതിയിൽ സംസാരിക്കുന്നത് ,ഞാൻ വിചാരിച്ചു ഇന്നലെ ലീവ് എടുത്തത് അച്ചായനു ഇഷ്ടമായില്ല എന്ന്”

ഞാൻ പറഞ്ഞു,

” ഹെയ് അതു കുഴപ്പം ഒന്നും ഇല്ല അജി ,നീ അവിശ്യത്തിന് അല്ലെ ലീവ് എടുത്തത് ,പിന്നെ ഇന്നലെ പ്രോഡക്ഷൻ കുറവ് ആയതു കൊണ്ട് ഞാൻ മാനേജ് ചേയ്തു, കുറച്ചു കണ്ണക്കു കൂടി ക്ലിയർ ആക്കാൻ ഉണ്ട് നീ അതു വേഗം ഒന്നു റെഡി ആക്കി വെക്കു എനിക്ക് ഒന്നു പഞ്ചായത്ത് വരെ ഒന്നു പൊകെണ്ടതാ”

” ശരി ,അച്ചായാ ”

ഞാൻ അതും പറഞ്ഞ് റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും.

” അജി ,ഒന്നു നിന്നെ ”

ഞാൻ അവിടെ നിന്നിട്ട് എന്താ കര്യം എന്നറിയാനായി തിരിഞ്ഞു നോക്കി ,

“അതെ സെലിൽ മോൾക്ക് ക്ലാസ് തുടങ്ങിയിട്ടൊ ,ഇന്നു മുതൽ നിനക്ക് ഒന്നു വരാൻ പറ്റോ അവളെ ഒന്നു പഠിപ്പിക്കാൻ ”

“പിന്നെന്താ ഞാൻ വരാം, ”

“നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ”

” ഇല്ല അച്ചായാ ”

അപ്പോ ഇന്നു മുതൽ ജോളി ചേച്ചിയും ആയി വിട്ടിലെക്ക് പോകാൻ പറ്റില്ല ,വൈകുന്നേരം വർക്ക് കഴിഞ്ഞ് നേരെ ജോൺ അച്ചായന്റെ വീട്ടിൽ പോകേണ്ടി വരും ,സെലിന് ട്യുഷൻ എടുക്കാൻ , ഞാൻ അതൊക്കെ ആലോചിച്ച് എന്റെ ക്യാമ്പിനിലെക്ക് നടന്നു.

അങ്ങനെ രണ്ടു മൂന്നു ദിവസത്തെ കണക്കും കര്യങ്ങളും നോക്കാൻ ഉണ്ടായിരുന്നു അതൊകെ ഒരു വിധത്തിൽ തീർത്തു ,

ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ജോളി ചേച്ചി എന്റെ റൂമിൽ വന്നു ,ആ സമയം ഞാൻ ചേച്ചിയോട് ജോൺ അച്ചായൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു സെലിനു ട്യുഷൻ എടുക്കണ കാര്യം.


ചേച്ചിക്ക് അതു കേട്ടപ്പോൾ ചെറിയ വിഷമം വന്നു ,

” അപ്പോ ഇനി മുതൽ നമ്മുക്ക് രണ്ടാൾക്കും വൈകുന്നേരം കൂടാൻ പറ്റില്ലല്ലെ ”

ചേച്ചി ചോദിച്ചു.

“അതെ ചേച്ചി ”

ഞാനും ചെറു വിഷമത്തോടെ പറഞ്ഞു ‘

” എന്നാൽ ഞാൻ പോണു അജി, ലഞ്ച് ടൈം കഴിഞ്ഞു”

ചേച്ചി അതും പറഞ്ഞ് റൂമിൽ നിന്നു പോയി.

അങ്ങനെ വൈകുന്നേരം ഫാക്ടറിയിൽ നിന്ന് ഞാൻ നേരെ ജോൺ അച്ചായന്റെ വീട്ടിൽ പോയി , അവിടെന് തിരിച്ച് ഞാൻ ഗസ്റ്റ് ഹൗസിൽ എത്തുന്നത് ഒൻപതര കഴിഞ്ഞിട്ടാണ് ,ഭക്ഷണം ഒക്കെ അച്ചായന്റെ അവിടെ നിന്നു കഴിച്ചു.

അങ്ങനെ രണ്ടു ദിവസം കടന്നു പോയി ,ഞായർ ആഴ്ച്ച ആയി , ആ ആഴ്ച്ച ഞാൻ നാട്ടിലെക്ക് പോകുന്നില്ല എന്നു തീരുമാനിച്ച കാരണം ഞായർ ആഴ്ച്ച ഞാൻ താഴ്‌വാരത്ത് തന്നെ കൂടാൻ തിരുമാനിച്ചു ,ഈ രണ്ടു ദിവസ വും ചേച്ചിയെ കാര്യമായി അടുത്തു കിട്ടിയില്ല ,ഞായർ ആഴ്ച്ച വല്ലതും ഒക്കും എന്നു വിചാരിച്ച് ഇരുന്നപ്പോൾ ആണു ശനിയാഴ്ച്ച വൈകിട്ട് കുര്യച്ചായനും ചേച്ചിയും കൂടി കുര്യച്ചായന്റെ അമ്മക്ക് അസുഖം കൂടി എന്നു പറഞ്ഞ് കുര്യച്ചായന്റെ വീട്ടിലെക്ക് പോകുന്നത്. അവർ തമ്മിൽ അത്ര രസത്തിലല്ലേങ്കിലും എന്തെങ്കിലും ആവിശ്യം വന്നാൽ ചേച്ചിയും കുര്യച്ചായനും മത്രമെ അവരെ സഹായിക്കാൻ പോകാറുള്ളത് ”

അങ്ങനെ ഞായർ ആഴ്ച്ച രാവിലെ ,അന്നോരു പ്രതേക ത ഉണ്ടായിരുന്നു എന്റെ അച്ചന്റെം അമ്മയുടെയും വിവാഹ വാർഷികം ആയിരുന്നു ,

കാലത്തു തന്നെ ഞാൻ അമ്മയെം അച്ചനെം വിളിച്ചു സംസാരിച്ചു ,അപ്പോഴാണ് എനിക്ക് ഒരു അഗ്രഹം തോന്നുന്നത് ഇന്നു ഒന്നു ക്ഷേത്രത്തിൽ പോയാലോ എന്ന്, പക്ഷെ ഇവിടത്തെ അംബലത്തിൽ ഒന്നും ഞാൻ പോയിട്ടുണ്ടാർനില്ല ,ഇവിടെന്നു കുറച്ചു മാറി ഒരു മലയുടെ മുകളിൽ ഒരു അംബലം ഉണ്ടെന്നു കേട്ടിട്ടുണ്ട് ,പക്ഷെ എനിക്ക് അങ്ങോട്ടെ കുള്ള വഴി ഒന്നും അറിയില്ലാർന്നു,

“ഒരു കാര്യം ചേയ്യാം ലെച്ചു വിനോട് ചോദിച്ചു നോക്കാം അവൾ ഇടക്ക് പോകാറുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു, പിന്നെ പറ്റിയാൽ അവളെം കൂട്ടി പോകാം ,എന്റെ കൂടെ വരുമോ എന്നറിയില്ല എന്നാലും ചോദിച്ചു നോക്കാം ,”

ഞാൻ കുളിച്ച് ഒരു വെള്ള മുണ്ടും അതിന്റെ കരക്ക് മാച്ച് ആയ ഇളം നില ഷർട്ടും ഇട്ടു എന്നിട്ട് വീടും പൂട്ടി ജോളി ചേച്ചിയുടെ വീട്ടിലെക്ക് നടന്നു ,

അവിടെ ഫ്രണ്ട് വാതിൽ അടഞ്ഞു കിടക്കുക ആയിരുന്നു ,ഞാൻ ബെൽ അടച്ചിട്ട് കാത്തു നിന്നു ,കുറച്ചു നേരം നിന്നിട്ടും ആരെം കാണാനില്ല ,

” ഇനി അവൾ എവിടെക്കെങ്കിലും പോയാ ,അല്ല ജോസഫ് അച്ചായന്നെം കാണാനില്ലലോ ,ഞാൻ ഒന്നു കൂടെ ബെൽ അമർത്തി നോക്കി .
അപ്പോഴും അനക്കം ഒന്നും കാണാനില്ല”

” എന്നാൽ പിന്നെ ഒറ്റക്ക് പോകാം ”

അതു വിചാരിച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു, ഞാൻ തിരിഞ്ഞു നോക്കി ,

” ഞാൻ ഞെട്ടി പോയി ”

ലെച്ചു .അവൾ വാതിൽ തുറന്നു പുറത്തേക്ക് വരുന്നു ,ഞാൻ രണ്ടു ദിവസം മുൻപ് കൊടുത്ത കുങ്കുമ കളർ ധാവാണി ഉടുത്തിട്ടാണ് അവൾ പുറത്തെക്ക് വന്നത് ,

ആ കാഴ്ച്ച ഒന്നു കാണെണ്ടത് ആയിരുന്നു ,എന്റെ മുൻപിൽ അവൾ മാത്രമെ ആ സമയം ഉണ്ടായിരുന്നോളു ,ബാക്കി ഒന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല , ഞാൻ അവളുടെ സൗന്ദര്യം ആസ്വാദിച്ച് കൊണ്ട് അവിടെ നിന്നു,

“എന്താ അജിയെട്ടാ അലോചിച്ച് നിൽക്കുന്നെ “

അവൾ അടുത്ത് വന്ന് എന്നെ തട്ടി വിളിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിലെക്ക് തിരിച്ചു വരുന്നത് ,

” ലെച്ചു ജോസഫ് അച്ചായൻ ഇല്ലെ ,?”

” ഇല്ല അജിയെട്ടാ അപ്പച്ചൻ ജോൺ അച്ചായന്റെ കൂടെ ടൗണിൽ പോയി രാവിലെ തന്നെ ഇനി വൈകുന്നേരമേ വരുക ഒള്ളു”

” “ഓ .” അല്ല നീ എന്താ ഈ വേഷത്തിൽ, എവിടെ എങ്കിലും പോവുക ആണൊ”

” അതെ അജിയെട്ടാ ,ഞാൻ അംബലത്തിൽ പോകാൻ റെഡി ആവുക ആയിരുന്നു. അല്ല അജിയെട്ടൻ വന്നിട്ട് കുറെ നെരം ആയോ ,”

“ഇല്ല ഞാൻ ഇപ്പോ വന്നോളു ,അല്ല നീ ഏതു അംബലത്തില്ല പോകുന്നെ,?

” ഞാൻ നമ്മുടെ ആ കിനാശേരി കുന്നിലെ അംബലത്തിൽ ”

അവൾ പറഞ്ഞു,

”ഓ ഞാൻ പോകാൻ വിചാരിച്ച സ്ഥലം ഞാൻ മനസ്സിൽ പറഞ്ഞു ”

“ഓ അവിടെക്ക് ആണൊ ,ഞാനും അതിന്റെ കാര്യം ചോദിക്കാനാ വന്നത് ”

“എന്തിന്റെ കാര്യം ”

” ആ അംബലത്തിലെക്ക് ഉള്ള വഴിയെ കുറിച്ച് ,ഞാനും അവിടെ ഒന്നു പോകാം എന്നു വിചാരിച്ച് ഇറങ്ങിയതാ, ഇന്നു എന്റെ അച്ചന്റെം അമ്മയുടെയും വിവാഹ വർഷികം ആണു ”

“ഓഹ് ,അതാണല്ലെ അജിയെട്ടൻ , മുണ്ടൊക്കെ ഉടുത്ത് അടിപ്പോളി ആയി വന്നിരിക്കുന്നത് ”

” “ഉം” അല്ല ലെച്ചു നീ ഒറ്റക്ക് ആണോ അതൊ ആരെങ്കിലും കൂട്ടിന് ഉണ്ടൊ?”

“നമ്മുടെ താഴത്തെ വിട്ടിലെ സരിത ചേച്ചി ഇല്ലെ അവർ വരാനു പറഞ്ഞിട്ട ഞാൻ റെഡി ആയത് ഇപ്പോ കുറച്ചു മുൻപ് അവർ വന്നിട്ട് പറഞ്ഞു അവർക്ക് വേറെ എവിടെ യൊ പോകണം എന്ന് ,എന്തായാലും റെഡി ആയത് അല്ലെ ഒറ്റക്ക് പോയിട്ട് വരാം ഞാൻ എന്നു വിചാരിച്ചു”

അവൾ പറഞ്ഞു,

” എന്നാ പിന്നെ നീ എന്റെ കൂടെ പോന്നോളു ,നമ്മുക്ക് ഒരുമിച്ച് പോകാം ,എനിക്ക് എന്തായലും അവിടെക്ക് ഉള്ള വഴി അറിയില്ല പിന്നെ എനിക്ക് ഒരു കൂട്ടും ആയല്ലോ ” അവൾ എന്റെ കൂടെ വരുമോ എന്നറിയാനായി ഞാൻ അവളോട് ചോദിച്ചു ,

“അയ്യൊ. അതു ശെരി ആകില്ല അജി യേട്ടാ ”

“എന്ത് ശെരിയാകില്ല നു ”

“ഞാൻ അജിയേട്ടന്റെ കൂടെ അംബലത്തിൽ വരുന്നത് ”

” എന്റെ കൂടെ നീ അംബലത്തിൽ വന്നാൽ എന്താ പ്രശ്നം ”

” അത് ….”

അവൾ എന്തൊ പറയാൻ വന്നേങ്കിലും പറഞ്ഞില്ല.

“അല്ല നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടൊ ?.. എന്റെ കൂടെ വരാൻ … ”

” എനിക്ക് കുഴപ്പം ഒന്നും ഇല്ല ,.. പക്ഷേ….?”

“പിന്നെന്താ?”

” അതു അജിയേട്ടാ, വീട്ടു വേലക്കാരിയെ കൂട്ടി അംബലത്തിൽ പോകുന്നത് നാട്ടുകാർ ഒക്കെ കണ്ടാൽ എന്തു വിചാരിക്കും അവർ വല്ലതും പറഞ്ഞുണ്ടാകും..”

അപ്പോ അതാണു കാര്യം,

“അതെ നാട്ടുകാരു എന്തിങ്കിലും പറയും എന്നു വിചാരിച്ച് നമുക്ക് വീടിനു അകത്ത് ഇരിക്കാൻ പറ്റോ ?, നമ്മുടെ ഇഷ്ടം അല്ലെ അംബലത്തിൽ പോകുന്നതും ആരെ ഒക്കെ കൂടെ കൊണ്ടു പോകണം എന്നും ,പിന്നെ ഞാൻ നിന്നെ ഒരു വേലക്കാരി ആയിട്ടു ഇതുവരെ കണ്ടിട്ടില്ല എന്റെ…. അല്ല എന്റെ വീട്ടിലെ ഒരു അംഗം ആയിട്ടാ കണ്ടിരിക്കുന്നത് പിന്നെന്താ കുഴപ്പം,”

ഞാൻ അവളോട് പറഞ്ഞു,

“അതല്ല ,ജോളി ചേച്ചി എങ്ങാനും അറിഞ്ഞാലോ ,….”

“ജോളി ചേച്ചി അറിഞ്ഞ എന്താ ഞാൻ ചേച്ചിയോട് പറഞ്ഞോളാം ,എനിക്ക് വഴി കാണിച്ചു തരാൻ വേണ്ടി കൂടെ വന്നത് ആണു എന്നു പറയും ”

” എന്നാലും … ”

അവൾക്ക് എന്തൊ ഒരു പേടി പോലെ ,

“ഒരു എന്നാലും ഇല്ല, നീ വരുന്നുണ്ടെങ്കിൽ വാ ഇലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കൊളാം ,പിന്നെ ഇനി ഒരു കാര്യത്തിനും ഞാൻ നിന്നെ വിളിക്കില്ല .എന്നോട് ഇനി മിണ്ടാനും വരണ്ടാ ,.. ”

ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് തിരിഞ്ഞ് ഗസ്റ്റ്ഹൗസിലേക്ക് നടന്നു ,

” അജിയേട്ടാ ”

അവൾ പുറകെ നിന്നു വിളിച്ചു ,ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു ,ഞാൻ ജോളി ചേച്ചിയുടെ വീട്ടിൽ നിന്നും ഗസ്റ്റ് ഹൗസിന്റെ മിറ്റത്തേക്കുള്ള സ്റ്റെപ്പിൽ കയറാൻ തുടങ്ങിയതും , ലെച്ചു ഓടി വന്നു എന്റെ മുന്നിൽ കയറി നിന്നു ,

“അജിയേട്ടാ പ്ലീസ് എന്നോട് പിണങ്ങല്ലെ ,ഞാൻ വരാം അജിയേട്ടന്റെ കൂടെ ,”

അവൾ അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നുണ്ടാർന്നു ,

” അങ്ങനെ വഴിക്കു വാ എന്റെ ലച്ചു കുട്ടി “

ഞാൻ ചിരിച്ചു കൊണ്ട് അതും പറഞ്ഞ് അവളുടെ കണ്ണുകളിലെ കണ്ണുനീർ എന്റെ വിരലുകൾ കൊണ്ട് ഒപ്പി എടുത്തു ,എന്നിട്ട് എന്റെ വിരലുകളിൽ പറ്റിയിരിക്കുന്ന ആ കണ്ണീർ തുളികളെ ഞാൻ നോക്കി.

അവൾ ഞെട്ടി പെട്ടെന്ന് പുറകോട്ട് മാറി ,

ഞാൻ അങ്ങനെ ചെയ്യും എന്ന് അവൾ പ്രതിക്ഷിച്ചിട്ടുണ്ടാവില്ല അപ്പോഴാണ് ഞാനും അതിനെ കുറിച്ച് ചിന്തിക്കുന്നത് ഇതു വരെ ഞാൻ അവളൊട് അങ്ങനെ പെരുമാറിയിരുന്നില്ല ,പെട്ടെന്ന് അവളുടെ കണ്ണുനീർ കണ്ടപ്പോ എന്റെ നിയന്ത്രണം വിട്ടു പോയി ,

ഞാൻ നോക്കിയപ്പോൾ അവൾ തല കുനിച്ച് അതെ നിൽപ്പ് നിൽക്കുന്നു , എനിക്ക് എന്തൊ അവളുടെ മുഖത്ത് നോക്കാൻ എന്തൊ ചമ്മൽ ,

” ഞാൻ വണ്ടി എടുത്തിട്ട് വരാം ”

ഞാൻ പെട്ടെന്ന് അതും പറഞ്ഞു അവിടെ നിന്നും വേഗം എന്റെ വണ്ടി എടുക്കാൻ പോയി.

വണ്ടിയിൽ കയറി കുറച്ചു സമയം ആയിട്ടും ഞങ്ങൾ ഒന്നും സംസാരിച്ചില്ല ,ഞാൻ മിററിൽ കൂടി നോക്കിയപ്പോ അവൾ തല കുനിച്ച് ഇരിക്കുന്നുണ്ട് , ആ വഴിയിൽ അധികം ആളുകൾ ഒന്നും ഇല്ലെങ്കിലും ഉള്ള ചിലരോക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല രാവിലെ ഒരു ആണും പെണും നല്ല നാടൻ വസ്ത്രം അണിഞ്ഞ് ഭാര്യ ഭർത്താക്കൻ മാരെ പൊലെ ബുള്ളറ്റിൻ ചിറി പാഞ്ഞു പോയാൽ ആരാ നോക്കാതെ ഇരിക്കാ,

അങ്ങനെ ഞങ്ങളുടെ ബുള്ളറ്റ് കുടുകുടു ശബ്ദം ഉണ്ടാകി കൊണ്ട് ആ കുന്നിന്റെ അടിവാരത്ത് എത്തി , ഈ വരുന്ന വഴിയിൽ ലച്ച് മി ആകെ എന്നോട് സംസാരിച്ചത് വഴി പറയാൻ മാത്രം ആയിരുന്നു ,അവർക്കും എന്തൊ ഒരു ചമ്മൽ എന്നോട് മിണ്ടാൽ എനിക്കും അതുപോലെ തന്നെ’.

ഞങ്ങൾ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി വെച്ചു ,അംബലം ഒരു കുന്നിന്റെ പുറത്ത് ആണു അവിടെക്ക് വണ്ടി ഒന്നും കയറില്ല ,അവിടെ അംബലത്തിലെക്ക് സ്റ്റെപ്പ് കയറി വേണം ചെലാൻ, നല്ല സുന്ദരമായ സ്ഥലം അധികം ആൾകാർ ഒന്നും ഇല്ല ,നല്ല അന്തരീക്ഷം ,ഞാനും അവളും കൂടി സ്റ്റെപ്പ് കയറി അംബലത്തിൽ എത്തി. അവിടത്തെ പ്രതേകത എന്താണെന്നു വെച്ചാൽ താഴ് വാരത്തെ എറ്റവും ഉയരം കൂടിയ സ്ഥലം ആണു അതു ആ കുന്നിൽ നിന്നു നോക്കിയാൽ അവിടെ ഉള്ള മുഴുവൻ സ്ഥലങ്ങളും നമ്മുക്ക് കാണാൻ സാധിക്കും , ഞാനും അവളും അംബലത്തിന്റെ അകത്തു കയറി, അവിടെ ആകെ ഒന്നു രണ്ടു പേർ മാത്രമെ ഉണ്ടായിരുന്നൊളു ,ഞാൻ എന്റെ അച്ചന്റെയും അമ്മയുടെയും പേരും നാളും പുജാരിയോട് പറഞ്ഞ് ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു ,

ലെച്ചു അവളുടെ അമ്മയുടെ പേരിലും ,അപ്പോഴാണു ഞാൻ അവളുടെ അമ്മയുടെ പേരു ദേവിക ആണെന്നു അറിയുന്നത് ,ഞങ്ങൾ ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ വലം ഒക്കെ വെച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങി ,

അംബലത്തിന്റെ സൈഡിൽ മൂന്നു നില ഉള്ള ഒരു ടോപ്പ് വ്യു പോയന്റ് ടവർ കെട്ടിയിട്ട് ഉണ്ട് ഞാൻ അതിലെക്ക് നടന്നു കയറി കുടെ പിന്നാലെ അവളും വന്നു ,അവിടെ ഒന്നും ആരെയും കാണാൻ ഉണ്ടായിരുന്നില്ല ,

ഏറ്റവും മുകളിൽ എത്തി ഞാൻ പുറത്തെ കാഴ്‌ചകളും കണ്ടു നിന്നു ,എന്റെ സൈഡിൽ അവൾ വന്നു നിന്നു പുറത്തേക്കു നോക്കി നിന്നു ,

ഞങ്ങളുടെ മൗനം ഭേദിച്ച് കൊണ്ട് ഞാൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു ,

” ലെച്ചു എന്താ ഭംഗി അല്ലെ ഈ താഴ്‌വാരം കാണാൻ ,എന്തു സുന്ദരം ആയ സ്ഥലം ആണു ഇത് ,”

ഞാൻ ആ മലയുടെ ഭംഗി ആസ്വദിച്ച് കൊണ്ട് പറഞ്ഞു,

“മം”

അവൾ ഒന്നു മൂളി.

” എന്നാലും നീ ഒക്കെ നല്ല ഭാഗ്യവതി ആണു ലെച്ചു …”

“ഉം, എന്താ ”

” അല്ല ഇത്രയും പ്രകൃതി ഭംഗി ഉള്ള സ്ഥലത്ത് താമസിക്കുന്ന നീ ഒക്കെ നല്ല ഭാഗ്യം ഉള്ള കൂട്ടത്തില്ല,, ”

“അതുകൊണ്ട് ”

“നല്ല അന്തരീക്ഷം ആണു ഇവിടെ, മലിനികരണം ഇല്ലാത്ത സ്ഥലം അല്ലെ ,എനിക്ക് ഈ നാടും പിന്നെ .. നി… അല്ല നീ വെച്ചുണ്ടാകുന്ന ഭക്ഷണവും വളരെ അധികം ഇഷ്ടായി ,”

ഞാൻ അവളെ നോക്കി കൊണ്ടാണ് അതു പറഞ്ഞത്.

“അജിയേട്ടനു ഇവിടെ ഇഷ്ടപ്പെട്ടു എങ്കിൽ ഇവിടെ ഒരു വീടും വെച്ച് പെണ്ണും കെട്ടി സുഖമായി ജീവിച്ചു ടെ ,”

” ഞാൻ അതു അലോച്ചിക്കാതെ ഇല്ല. നോക്കണം , ഇവിടെ ഒരു വീടു വെച്ച് സെറ്റിൽ ചെയ്താലോ എന്ന് ആലോച്ചിക്കുന്നുണ്ട് ,അച്ചന്നെം അമ്മയെം കൊണ്ടുവരുകയും ചെയ്യണം ,”

ഞാൻ പറഞ്ഞു ,

“മം” അവൾ ചെറുതായി മൂളി,

“അല്ല ലെച്ചു നീയെന്താ അമ്മയുടെ പേരിൽ മാത്രം പുഷ്പാഞ്ജലി കഴിപ്പിച്ചത് അപ്പോ അച്ചന്റെ പേരിലൊ..?”

ഞാൻ അതു ചോദിച്ചപ്പോൾ പ്രസന്ന മായി വന്നിരുന്ന അവളുടെ മുഖം ആകെ മാറി അവൾ കരച്ചിലിന്റെ വക്കിൽ ആയി ,

ശ്ശേ വേണ്ടായിരുന്നു .എന്റെ ഒരു ചോദ്യം ,ആ ചോദ്യം ചോദിച്ച എന്നെ ഞാൻ തന്നെ ശപിച്ചു. ഇവളോട് അച്ചന്റെ അമ്മയുടെ കാര്യം എപ്പോ ചോദിച്ചാലും ഇങ്ങനെ തന്നെ ആണല്ലോ’

” ലെച്ചു ,.. ദേ പിന്നെം കരയുക ആണോ ,സോറി ലെച്ചു … ”

ഞാൻ പറഞ്ഞു നോക്കി അപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണു നിർ ഇറ്റിറ്റു വരുന്നുണ്ടായിരുന്നു .നേരത്തെ ഒരു അനുഭവം ഉള്ള കാരണം ഞാൻ കൈ കൊണ്ട് തുടക്കാൻ ഒന്നും മെനകെട്ടില്ല ,എന്തോ ഭാഗ്യത്തിന് എന്റെ കയ്യിൽ ടൗവൽ ഉണ്ടായിരുന്നു ,ഞാൻ അതു അവൾക്ക് കൊടുത്തിട്ട് ,

” നീ കണ്ണൊക്കെ തുടച്ചെ ആൾക്കാർ എന്തു വിചാരിക്കും ,ഞാൻ നിന്നെ എതെങ്കിലും ചേയ്തുന്നു അവർ കരുതും ”

അവൾ ആ ടൗവൽ കൊണ്ട് കണ്ണിർ തുടച്ചു ,

“വാ നമ്മുക്ക് പോകാം ”

അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,

അങ്ങനെ ഞങ്ങൾ ഗസ്റ്റ് ഹൗസിനു മുൻപിൽ എത്തി ,ഇവിടെ എത്തുന്നത് വരെ ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല ,

ഞാൻ വണ്ടി നിർത്തി ,അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു, ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ട് ഇറങ്ങി ,

“ലെച്ചു ഒന്നു നിന്നെ ഒരു കാര്യം ”

ഞാൻ പുറകിൽ നിന്നു വിളിച്ചു ,

അവൾ നടത്തം നിർത്തി തിരിഞ്ഞു താഴെക്കും നോക്കി നിന്നു ,

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു ,

“ലെച്ചു ”

ഞാൻ അവളുടെ അടുത്ത് ചെന്ന് പതിയെ വിളിച്ചു ,

“മം” അവൾ അതേ നിൽപ്പിൽ തഴോട്ട് നോക്കി കൊണ്ട് മൂളി,

“അതെ സോറി ലെച്ചു ,ഞാൻ ഇനി അതിനെ കുറിച്ച് ചോദിക്കില്ല ,”

“ഉം ”

അപ്പോഴും അവൾ ആ തളർന്ന മട്ടിൽ നിൽക്കുക ആണു.

” ലെച്ചു നീ ഇങ്ങനെ നിൽകല്ലെ ,നീ ഇങ്ങനെ കരയുന മുഖവും ആയി നിന്നാൽ എനിക്ക് സഹിക്കില്ല ,നീ എന്റെ യാ നിന്നെ കരയാൻ ഞാൻ സമതിക്കില്ല ,

ഞാൻ അതും പറഞ്ഞ് അവളെ കെട്ടി പിടിച്ചു’

“എനിക്ക് ഇഷ്ടമാ ഈ സുന്ദരികുട്ടിയെ ,എന്റെ മാത്രം അടുകള കാരിയായി എന്റെ ജീവിതത്തിലെക്ക് കടന്നു വരില്ലെ?”

ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

കുറച്ചു നേരം ഞങ്ങൾ അങ്ങനെ നിന്നു ,

പെട്ടെന്നാണ് അവളിൽ നിന്ന് ഒരു പൊട്ടിത്തെറി ,

“വിട് എന്നെ ”

എന്നു പറഞ്ഞു കൊണ്ട് അവൾ എന്നെ തള്ളി മാറ്റി

ഞാൻ എന്താ സംഭവിച്ചത് എന്ന് മനസിലാകതെ പകച്ചു നിന്നു ,

” ഇതു നടക്കില്ല ,ഞാൻ അജിയേട്ടനു യോജിച്ചവൾ അല്ല ,അജിയെട്ടൻ എന്നെ മറന്നേക്കു ,”

അവൾ അതും പറഞ്ഞ് തിരിഞ്ഞു ജോളി ചേച്ചിയുടെ വീട്ടിലെ ക്ക് ഓടി.

“ലെച്ചു………” ഞാൻ പുറകിൽ നിന്നു വിളിച്ചിട്ടും അവൾ വിളി കേട്ടില്ല ,

കുറച്ചു കാലം കൊണ്ടുണ്ടാക്കിയ എന്റെ മനസിലെ സ്വപ്നക്കൂട് ഒരു നിമിഷം കൊണ്ട് തകർനടിഞ്ഞു , ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല അവൾ എന്റെ വിവാഹഭ്യർത്ഥനാ നിരസിക്കും എന്നു ,അവളുടെ പെരുമാറ്റത്തിലും മറ്റും അവൾക്ക് എന്നോട് താൽപര്യം ഉള്ള മാതിരി ആണു എനിക്ക് ഫിൽ ചേയ്തത് ഇനി അതോക്കെ എന്റെ തോന്നൽ ആയിരുന്നോ ?,.ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു മരവിച്ച ശരീരവും ആയി , മനസിന്റെ തള്ളർച്ച ശരീരത്തേയും ബാധിച്ചു തുടങ്ങി എന്നു മനസിലായപ്പോൾ ഞാൻ വീടിന് അകത്തേക്ക് കയറി , സോഫയിൽ തലവെച്ച് ഞാൻ കണ്ണൂകൾ അടച്ച് കിടന്നു , ലെച്ചുവിനെ കണ്ടതു മുതൽ അവളും ആയിട്ടുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ മനസിൽ ഓർത്തിടുക്കാൻ ശ്രമിച്ചു ,അതിൽ ഒന്നും അവൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും കണ്ടെത്താൻ ആയില്ല ,ഇന്നി ഞാനും ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധം ഇവളെങ്ങാനും അറിഞ്ഞുവോ ?.., എന്റെ ചിന്തകൾ കാടുകയറി ,. അങ്ങനെ ഞാൻ ഒരോന്നാലോചിച്ച് കൊണ്ട് അവിടെ കിടന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ മണി മുഴക്കുന്നത് ഞാൻ കേട്ടു ,ഞാൻ ഫോൺ തപ്പിപ്പിടിച്ച് എടുത്ത് സ്ക്രി നിൽ നോക്കിയപ്പോൾ അച്ചന്റെ നമ്പർ ,ഞാൻ ഫോൺ അറ്റൻറ് ചേയ്തു.

”ഹലോ ,എന്താ അച്ചാ ഈ നേരത്ത്”

അച്ചൻ അങ്ങനെ വെറുതെ യോന്നും വിളിക്കാറില്ല അതുകൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത് ,

” അജി ,ഈ പള്ളിയുടെ അവിടെ നിന്ന് എങ്ങോട്ടാ തിരിയേണ്ടത് ”

അച്ചൻ ഫോണിലുടെ ചോദിച്ചു.

“ഏതു പള്ളി എങ്ങോട്ട് തിരിയണം എന്നു ,അച്ചൻ എവിടെയാ?.. ”

അച്ചൻ പറഞ്ഞത് മനസിലാകാതെ ഞാൻ തിരിച്ച് ചോദിച്ചു.

“ഡാ ,ഞങ്ങൾ താഴ്‌വാരത്ത് എത്തിയിട്ട് ഉണ്ട് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് ഉള്ള വഴിയാ ചോദിച്ചെ .”

അച്ചൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ‘

“താഴ് വാരത്തോ?.. അച്ചൻ ഒറ്റക്ക് ആണോ ?…. അരോക്കെ ഉണ്ട് ?…. ”

ഞാൻ ആകാംഷയോടെ ചോദിച്ചു ,എങ്ങനെ ചോദികാണ്ടിരിക്കും രാവിലെ വിളിച്ചപ്പോൾ വരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ .

“അജി ,അതോക്കെ അവിടെ വന്നിട്ട് സംസാരിക്കാം ഇപ്പോ ഞങ്ങൾ എങ്ങോട്ടാ തിരിയണ്ടത് എന്ന് പറ”

” ശരി അച്ചാ ”

ഞാൻ അതും പറഞ്ഞ് അച്ചനോട് വഴി ഒക്കെ പറഞ്ഞു കൊടുത്തു , ഫോൺ വെച്ച് കഴിഞ്ഞ ഞാൻ വേഗം തന്നെ മുറി ഒക്കെ അടുക്കി പെറുക്കി ,മുണ്ടും ഷർട്ടും മാറി വീട്ടിൽ ഇടാറുള്ള ഡ്രസ് എടുത്ത് ഇട്ടു ,അച്ചന് പണ്ടെ ഇഷ്ടമല്ല വീട് അലങ്കോലമായി കിടക്കുന്നത് ,

ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസിന് പുറത്ത് ഒരു കാർ വന്നു നിന്നു ,

അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടു ഞാൻ ഞെട്ടി ,

അച്ചൻ മാത്രം അല്ലാർനു അമ്മയും ,അമലും പിന്നെ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടി മാളു ,അവൾ എന്റെ ചെറിയച്ചന്റെ മോൾ ആണു അവൾക്ക് എഴുവയസ് ആയിട്ടുണ്ടായിരുന്നോളു ,എന്റെ വീട്ടിലെ പിള്ളേർ സംഘത്തില്ലെ എറ്റവും പ്രായം കുറഞ്ഞതും എന്നോട് എറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നതും ഇവൾ മാത്രം ആണു ശരിക്കും പറഞ്ഞാൽ എന്റെ പെറ്റ് ആണു അവൾ ,ഞാൻ വിട്ടിൽ ഉണ്ടെങ്കിൽ പിന്നെ ഫുൾ ടൈം എന്റെ കൂടെ ആയിരി ക്കും ഭക്ഷണവും ഉറക്കവും എല്ലാം എന്റെ കൂടെ ,

മനസിലെ ദുംഖങ്ങൾ മറച്ചു വെച്ച് മുഖത്ത് ഒരു ചിരി വരുത്തി അവരെ വരവേൽക്കാനായി ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു ,

കാറിൽ നിന്ന് ഇറങ്ങിയ ഉടന്നെ മാളു ഓടി വന്നു എന്റെ മേത്തേക്ക് ചാടി കയറി ,

”എന്താ എന്റെ കുഞ്ചു സിന് ഇന്നു ക്ലാസില്ലെ ”

ഞാൻ മാളുവിനോട് ചോദിച്ചു ,

” ഈ ചേട്ടന്നു ഒന്നും അറിഞ്ഞു ടാ ഇന്നു സൺഡെ അല്ലെ മരമണ്ടാ ”

അവൾ എന്റെ കവിളിൽ പിടിച്ചു പിച്ചി കൊണ്ട് പറഞ്ഞു ,

“ഓ ,,എ ടി വിട് എനിക്ക് വേദനിക്കുന്നു ”

“കുറച്ച് വേദന സഹിച്ചൊ ,എന്നോട് ഇന്നു വരാം എന്നു പറഞ്ഞല്ലെ അന്നു വീട്ടിൽ നിന്ന് മുങ്ങിയത് ,അതിന്റെ ശിക്ഷ യാ ”

അവൾ അതും പറഞ്ഞ് ഒന്നുകൂടി എന്റെ കവിളിൽ അമർത്തി പിച്ചിയിട്ട് വിട്ടു ,

” ആഹാ ,കാറു നിർത്തിയില്ല അപ്പോഴേക്ക് അവൾ മേത്ത് പെടെച്ച് കയറിയ ,,, ”

അമ്മ അതും പറഞ്ഞു കാറിൽ നിന്നു ഇറങ്ങി എന്റെ അടുത്തേക്ക് വന്നു ,

“അതങ്ങനെ അല്ലെടി ,ഇവൻ വീട്ടിൽ വന്നാലും അവൾ വാലു പോലെ കൂടെ ഉണ്ടാകിലെ ,”

അച്ചൻ അതും പറഞ്ഞ് ഞങ്ങളുടെ അടുത്തു വന്നു ,

“എന്താ അച്ചാ അപ്രത്യക്ഷമായൊരു വരവ് ,കാലത്ത് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ”

ഞാൻ ചോദിച്ചു,

” നീ വിളിക്കുമ്പോൾ ഞങ്ങൾ വണ്ടിയിൽ ആയിരുന്നു ,നിനക്ക് ഒരു സർപ്രസ് ആയിക്കൊട്ടെന്ന് ദേ ഇവനാ പറഞ്ഞെ ”

അമലിന്നെ ചുണ്ടി കാണിച്ചു കൊണ്ട് അച്ചൻ പറഞ്ഞു ,

“നാളെ ഞാൻ പോകല്ലെ ,അപ്പോ നിനെ ഒന്നു വന്നു കണ്ടിട്ട് പോകാം എന്നു കരുതി ,പിന്നെ ഇവിടത്തെ സ്ഥലങ്ങളും ഒന്നു കാണാല്ലോ ”

അമൽ പറഞ്ഞു,

“ശരി എന്നാ വാ അകത്തേക്ക് കയറാം ”

ഞാൻ അവരോട് പറഞ്ഞു,

അങ്ങനെ ഞാൻ അവരും ആയി സംസാരിച്ച് ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ,

”എടാ ഭക്ഷണം ഒക്കെ നീ വെച്ചിട്ടുണ്ടൊ ”

അമ്മ ചോദിച്ചു ,

“ഒരാൾക്ക് ഉള്ളതെ കാണു ,ഒരു പണി ചെയ്യാം അമ്മെ ഞാൻ പുറത്തു പോയി വാങ്ങിച്ച് കൊണ്ടു വരാം ”

” അതോന്നും വേണ്ട ടാ ഇവിടെ സാധനങ്ങൾ ഇരുപ്പില്ലെ ഞാൻ വെക്കാം ”

“വേണ്ടമ്മെ ,അമ്മ യാത്ര ചേയ്ത് ക്ഷണിച്ച് വന്നിരിക്കുക അല്ലെ ,ഞാൻ വാങ്ങിച്ചോണ്ട് വരാം ”

”ഇനി നീ വാങ്ങാൻ ഒന്നും പൊകെണ്ടാ ,നീ എനിക്ക് സാധനങ്ങൾ ഒന്നു കാണിച്ച് തന്നാൽ മതി ”

”ഉം ശരി”

അമ്മ അങ്ങെനെ ആണു പുറത്തുന്നു ഭക്ഷണം കഴിക്കുന്നത് വളരെ കുറവ് ആണു അമ്മക്ക് വീട്ടിൽ വെച്ചുണ്ടാക്കുന്നത് ആണ് ഇഷ്ടം ,

“എന്നാൽ ഞങ്ങൾ ഒന്നു പുറത്ത് ഒക്കെ നടന്നിട് വരാം ”

അച്ചൻ അതും പറഞ്ഞ് ഗസ്റ്റ് ഹൗസിന്റെ പുറത്ത് ഒക്കെ ചുറ്റി കാണാൻ ആയി ഇറങ്ങി .അച്ചന്റെ കൂടെ മാളുവും അമലും ഇറങ്ങി , ആ സമയം ഞാനും അമ്മയും കൂടി അടുകളയിലെക്ക് പോയി ,

അമ്മ ഭക്ഷണം ഒക്കെ റെഡി ആക്കിയിട്ട് ,ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു ,

“നിനക്ക് ഇത്രയും നന്നായി കറി ഒക്കെ ഉണ്ടാകാൻ അറിയാം ആയിരുന്നോ ”

അച്ചൻ പൈനാപ്പിൾ കറി കഴിക്കുന്ന തോടൊപ്പം അമ്മയോട് ചോദിച്ചു ,

“ഓ ,ആ കറി ഞാൻ ഉണ്ടാക്കിയത് അല്ല ,ഇവിടെ ഉണ്ടായിരുന്നതാ ഇവൻ ഉണ്ടാക്കിയത് ആയിരിക്കും ”

അമ്മ എന്റെ മുഖത് നോക്കി കൊണ്ട് പറഞ്ഞു,

“ഞാൻ ഉണ്ടാകിയത് അല്ല അമ്മെ ആ ല ക്ഷമി ഉണ്ടാക്കിയതാ ,ഞാൻ അമ്മയോട് പറഞ്ഞിട്ടില്ലെ അവളെ കുറിച്ച് ,”

” ആ ,അ കുട്ടിയെ കണ്ടില്ലല്ലൊ ?”

അമ്മ ചോദിച്ചു ,

” അത് … അത്.. അവൾ ജോളി ചേച്ചിയുടെ അവിടെ ഉണ്ടാകും “

എനിക്കാണെങ്കിൽ അവളുടെ കാര്യം അലോച്ചിച്ചപ്പോ മുതൽ വീണ്ടും മനസ്സിന് എന്തൊ പോലെ ,അവൾ അങ്ങനെ പറഞ്ഞു പോയിട്ട് പിന്നെ ഇങ്ങോട്ടേക്ക് വന്നില്ലാല്ലോ ,അല്ലെങ്കിൽ ഉച്ചക്ക് ഇവിടെ വരാറുള്ളത് ആണു, ഇനി ചിലപ്പോ എന്നോട് താൽപര്യം ഇല്ലാത്ത കാരണം മാറി നിൽക്കുന്നത് ആവാം, ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിന്തിച്ചു കൂട്ടി ,

” നമ്മുക്ക് കഴിച്ചു കഴിഞ്ഞിട്ട് അവിടെ ഒന്നു പോകണം ,അധികം ദൂരം ഉണ്ടൊടാ”

അമ്മ എന്നോട് ചോദിച്ചു.

“എവിടെക്ക്?”

” നീ പറഞ്ഞ ആ വീട്ടിലെക്ക് ”

” അതു ദേ ആ കാണുന്നത ,”

ഞാൻ ജനനിൽ കൂടി ജോളി ചേച്ചിയുടെ വീടു കാണിച്ചു കൊടുത്തു,

“ഓഹ് ,ഇത്ര അടുത്ത് ആയിരുന്നോ ,”

അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ചു നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു ,

ആ സമയത്ത് അമ്മ ജോളി ചേച്ചിയുടെ വീട്ടിലേക്ക് പോകാം എന്നു പറഞ്ഞു എന്നെ വിളിച്ചു ,

“എന്തിനാ അമ്മെ അവിടെ പോകുന്നത് ?, അവിടെ ജോളി ചേച്ചിയും ഭർത്താവും ഒക്കെ അവരുടെ വീട്ടിൽ പോയിരിക്കുക ആണു ”

ഞാൻ അവളുടെ അടുത്തേക് പോകാനുള്ള മടി കൊണ്ട് അമ്മയോട് പറഞ്ഞു ,അവളുടെ മൂഡു എങ്ങനെ ആണെന്ന് അറിയില്ലല്ലോ ,കാലത്ത് ഞാൻ അതു ചോദിച്ചതിലുള്ള ദേഷ്യം അമ്മയേ കാണുബോൾ അവൾ പ്രകടിപ്പിച്ചാലോ എന്ന ഭയം ആയിരുന്നു എനിക്ക് ‘. അതെ സമയം അവളുടെ ഉത്തരം യെസ് എന്നായിരുന്നുവെങ്കിൽ ഇതിനോടകം അമ്മയെ കൂട്ടി ഞാൻ അവളെ കാണാൻ പോയാനെ,

” അപ്പോ നീ അല്ലെ പറഞ്ഞെ ആ കൊച്ച് അവിടെ ഉണ്ടെന്ന് ”

“ഉം. അവൾ ഉണ്ടാകും ”

“എന്തായലും ഇവിടെ വരെ വന്നത് അല്ലെ ,ഒന്നു കണ്ടെച്ചു വരാം ”

എന്നു പറഞ്ഞ് അമ്മ എന്നെ വിളിച്ചു കൊണ്ട് അവിടെക്ക് പോയി ,കൂടെ മാളുവും ,അമലും വന്നു ,

ഞാൻ കുറെ നെരം വിളിച്ചിട്ട് ആണു ലെച്ചു വന്നു വാതിൽ തുറന്നത്,

ഞാൻ നോക്കുമ്പോൾ അവൾ ഡ്രസ് ഒക്കെ മാറി സാധരണ ഇടാറുള്ള പാവാടയും ബ്ലൗസും ആണ് ധരിച്ചിക്കുന്നത് ,മുഖമോക്കെ ആകെ വല്ലാതെ ഇരിക്കുന്നു കണ്ണൊക്കെ കലങ്ങി മറിഞ്ഞിരിക്കുന്നു ,എനിക്ക് എന്തൊ അവളെ ഫെസ് ചേയ്യാൻ മടി ഞാൻ മാറി നിന്നു അവളും എന്റെ അതെ അവസ്ഥ ,

അപ്പോഴേക്കും അമ്മ വർത്തമാനം പറഞ്ഞു തുടങ്ങി.

“മോളാണൊ ലക്ഷ്മി ,ഞാൻ ഇവന്റെ അമ്മയാ ,”

അങ്ങനെ അമ്മ അമലിനെ മാളുവിനെയും അവൾക്ക് പരിച്ചയപ്പെടുത്തി കൊടുത്തു ,

മാളുവിനെ കണ്ടപ്പോ ലെച്ചു ഒന്നു പുഞ്ചിരിച്ചു ,അമ്മ അവളോട് എന്തൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു ,

അമ്മയും ലെച്ചുവും കൂടി വീടിനകത്തേക്ക് കയറി മാളുവും അവരുടെ കൂടെ പോയി ഞാൻ പുറത്തു തന്നെ നിന്നു.

“ഡാ ,അജി യെ നിന്റെ സെലക്ഷൻ കൊള്ളാട്ടൊ, ”

അമൽ എന്നേ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു ,

ഞാൻ അവനോട് മാത്രം ലെച്ചു വിന്റെ കാര്യം പറഞ്ഞിരുന്നു,

“ഇവിടെ മനുഷ്യൻ അകെ ഭ്രാന്തു പിടിച്ചു നിൽക്കുമ്പോഴാ അവൻ സെലക്ഷനെ കുറിച്ച് പറയുന്നത് ”

ഇത്ര നേരം ഉള്ളിൽ അടക്കി വച്ച പ്രയാസം എല്ലാം പെട്ടെന്ന് വെളിയിൽ വന്നു,

” എന്തു പറ്റിയെടാ അജി ,”

എന്റെ മൂഡു മാറിയത് കണ്ട് എന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിയിട്ട് അവൻ ചോദിച്ചു ,

ഞങ്ങൾ ആ വീടിന്റെ വരാന്തയിൽ നിന്ന് ഇറങ്ങി സൈഡിലോട്ട് മാറി നിന്നു സംസാരിച്ചു ,ഞാൻ ഇന്നു നടന്ന കാര്യങ്ങൾ മുഴുവൻ അവനോട് പറഞ്ഞു ,എല്ലാം കേട്ടു കഴിഞ്ഞിട്ട് അവൻ ,

” അപ്പോ അങ്ങനെ ഒക്കെ ആണല്ലെ കാര്യങ്ങൾ ,”

” ഉം.”

“ടാ, ഇത്രയും കേട്ടതിൽ നിന്നും എനിക്ക് തോന്നിയിട്ടുള്ള കാര്യം ഞാൻ പറയട്ടെ ”

“മം”

“അതെ അവൾക്ക്‌ നിന്നോട് ഇഷ്ടം ഒക്കെ ഉണ്ട് ,”

ഞാൻ ഇവൻ എന്താ പറയാൻ പോകുന്നത് എന്നറിയാനായി അവന്റെ മുഖത്ത് നോക്കി ,

അവൻ എന്നെ നോക്കി കൊണ്ട് തുടർന്നു,

“അതെന്താണെന്നു വെച്ചാൽ നമ്മൾ വന്നപ്പോൾ അവളുടെ മുഖം വും രൂപവും നീ ശ്രദ്ധിച്ചിരുന്നോ ,”

“മം”

” അതു കണ്ടിട്ട് നിനക്ക് എന്തെങ്കിലും തോന്നിയൊ? ”

അവൻ എന്നോട് ചോദിച്ചു ,

“എന്ത് “

”അവളെ കണ്ടിട്ട് നിനക്ക് ഒന്നും തോന്നിയില്ല എന്നാൽ എനിക്ക് തോന്നി ”

” നീ ഒന്നു തെളിച്ച് പറയെടാ അമലെ ”

എന്താണെന്ന് അറിയാനുള്ള അകാംഷയിൽ ഞാൻ അവനോട് ചോദിച്ചു.

” നിന്നോട് അവൾ അങ്ങനെ പ്രതികരിച്ചതിന് അവൾക്ക് മനസ്സിൽ കുറ്റബോധവും ഉണ്ട് ,അതിന്റെ തെളിവ് ആണ് ആ കരഞ്ഞു തളർന്ന കണ്ണുകൾ ,നിനോട് ഇഷ്ടമല്ല എന്നു പറഞ്ഞതിന് ശേഷം അവൾ മിക്കവാറും നമ്മൾ വരുന്നത് വരെ ഇവിടെ കിടന്നു കരഞ്ഞിട്ടുണ്ടാകാൻ ആണ് ചാൻസ് ,എന്റെ മനസിൽ തോന്നുനത് അവർക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണെന്നാണു ,എന്തെങ്കിലും ചെറിയ നിസാര കാര്യത്തിന്റെ പുറത്തായിരിക്കും അവൾ അങ്ങനെ പറഞ്ഞത് ,നീ ഒന്നു കൂടി അവളോട് സംസാരിച്ച് നോക്ക് ,മിക്കാവാറും അവളുടെ ഉത്തരം യെസ് എന്നായിരിക്കും, ഞാനും ഈ കടമ്പ കടനല്ലെ ടാ ഈ കല്യാണം വരെ എത്തിയത് ”

അവൻ പറഞ്ഞു നിർത്തി ,

അവൻ പറഞ്ഞപ്പോൾ ആണു ഇതിന്നെ കുറിച്ച് ഞാൻ ആലോച്ചിക്കുന്നത് ,എന്തായാലും ഇവർ ഒക്കെ പോയി കഴിഞ്ഞ് അവളോട് ഒന്നു സ്വസ്തം ആയി സംസാരിക്കണം ,

ഞങ്ങൾ സംസാരിച്ചോണ്ട് നിൽക്കുമ്പോൾ അമ്മയും ലെച്ചുവും മാളുവും കൂടി പുറത്തേക്കു വന്നു ,

പുറത്തേക്ക് വന്നപ്പോൾ ലെച്ചു വിന്റെ മുഖം നേരത്തെ കണ്ടതിൽ നിന്ന് മാറ്റം ഒക്കെ വന്നു ചെറിയ പ്രസരിപ്പ് ഒക്കെ മുഖത്ത് കാണാൻ ആയി ,എന്നാൽ എന്നെ കണ്ടതോടെ വീണ്ടും അവൾ പഴയ പടി ആയി , അമ്മ അവളോട് യാത്ര പറഞ്ഞു ഇറങ്ങി , അങ്ങനെ ഞങ്ങൾ ഗസ്റ്റ് ഹൗസിലെ ക്ക് നടന്നു ,ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ഞങ്ങളെ നോക്കി വീടിന്റെ വരാന്തയിൽ നിൽക്കുന്നുണ്ടാർന്നു ,

” എന്തു നല്ല കുട്ടി നല്ല അടക്കവും ഒതുക്കവും ,ഈ കാലത്ത് ഇതു പോലുള്ള പെൺകുട്ടികളെ കണ്ടുകിട്ടാൻ പാടാണു ”

അമ്മ നടക്കുന്നിടയിൽ പറഞ്ഞു ,

” ഉം ”

ഞാൻ അതിനു ഒന്നു മൂളിയതെ ഒള്ളു ,

അങ്ങനെ ഒരു അഞ്ചു മണിയോട് കൂടി അവർ തിരിച്ച് പോയി ,

വീണ്ടും ഞാൻ ആ വീട്ടിൽ ഒറ്റക്കായി ,

ആ ദിവസം രാത്രി ലെച്ചു ഫുഡ് എടുത്തു തരാൻ വന്നേങ്കിലും അവൾ എന്നെ മൈൻഡ് പോലും ചേയ്തില്ല , ഞാൻ സംസാരിക്കാനായി അടുത്തു ചെന്നപ്പോൾ അവൾ ഒഴിഞ്ഞു മാറി ,പിന്നെ ഞാൻ അവളുടെ അടുത്ത് പോയില്ല.

നാളെ എന്തായാലും കാലത്ത് അവളോട് സംസാരിച്ചിട്ട് തന്നെ കാര്യം, എന്താ എന്നെ ഒഴിവാക്കാൻ കാരണം എന്നറിയണമല്ലോ , അങ്ങനെ ഒരോന്നാലോചിച്ചു കൂട്ടി ആ ദിവസം അങ്ങനെ കടന്നു പോയി , അടുത്ത ദിവസം രാവിലെ ഞാൻ വളരെ വൈകി ആണു ഞാൻ എഴുന്നേൽക്കുനത് ,ഒരോനാലോചിച്ച് ഉറങ്ങിയപ്പോൾ നേരം’ വൈകിയിരുന്നു അതാണു എഴുന്നേൽക്കാൻ താമസിച്ചത് ,ലെച്ചു വിനോട് ഒന്നു കണ്ടു സംസാരിക്കാം എന്നു വിചാരിച്ച് അടുകളയിലെക്ക് ചെന്നു അപ്പോഴേക്കും അവൾ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ച് പൊയി കഴിഞ്ഞിരുന്നു , അപ്പോ എനിക്കു ഒരു കാര്യം മനസിലായി അവൾ ക്ക് ദേഷ്യം ഒന്നും ഇല്ല എന്നോട് , അവൾക്ക് ശെരിക്കും ഇഷ്ടം ഉണ്ടൊ എന്നറിയാനായി ഞാൻ ഒരു പരിക്ഷണം നടത്താൻ തീരുമാനിച്ചു ,ഞാൻ അവൾ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാതെ ,ഞാൻ നേരെ ഫാക്ടറിയിലെക്ക് പോയി ,ജോളി ചേച്ചി രണ്ടു മൂന്നു ദിവസം കഴിഞ്ഞെ അവിടെ നിന്നും തിരിച്ചു വരുകയൊള്ളു എന്നു കാലത്ത് എന്നെ വിളിച്ചു പറഞ്ഞിരുന്നു ,അതിനാൽ ഞാൻ ഒറ്റക്ക് ആണ് ഫാക്ടറിയിൽ പോയത്,

ഞാൻ ഫാക്ടറിയുടെ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു രാത്രി സെലിന് ട്യുഷൻ എടുക്കാൻ പോകുന്ന കാരണം രാത്രി ഭക്ഷണം അവിടെന്നും കഴിച്ചു , അങ്ങനെ രണ്ടു ദിവസം ഞാൻ ലെച്ചു വിനെ കണ്ടില്ല ,അവൾ ഉണ്ടാകുന്ന ഫുഡും കഴിച്ചില്ല ,ഞാൻ കഴിക്കുനില്ല എന്നറിഞ്ഞിട്ടും അവൾ ഭക്ഷണം ഉണ്ടാകുന്നതിൻ മുടക്കം ഒന്നും വരുത്തിയിരുന്നില്ല , അങ്ങനെ ബുധനാഴ്ച്ച ഞാൻ ഫാക്ടറിയിൽ പോയിട്ട് ഒരു മണി ആയപ്പോ തലവേദന എടുക്കുന്നു എന്നു പറഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൗസിൽ വന്നു ,

ഞാൻ അവിടെ സോഫയിൽ ഇരുന്നു ടി വി കാണാൻ തുടങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള ഭാഗത്ത് നിന്ന് ഒരു കാൽ പെരുമാറ്റം കേട്ടു ,തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി അത് ലെച്ചു ആണെന്ന് ,ഞാൻ അവളെ ശ്രദ്ധിക്കാതെ വീണ്ടും ടീവിയിൽ കണ്ണും നട്ട് ഇരുന്നു ,

” ഹു ഹു ”

എന്റെ ശ്രദ്ധ ആകർഷിക്കാനായി അവൾ ചുമൽകുത്തി,

“ഇന്നു ഫാക്ടറി ഇല്ലെ ”

അവൾ ചോദിച്ചു,

” ഉണ്ട്”

ഞാൻ തിരിഞ്ഞു നോക്കാതെ ഒരു താൽപര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു ,

” അപ്പോ പോയില്ലെ ”

” ഉം പോയി ഉച്ചക്ക് ശേഷം ലീവ് എടുത്തു ”

ഞാൻ അവളുടെ ചോദ്യം ഇഷ്ടപെടാത്താ മട്ടിൽ പറഞ്ഞു ,

” എന്തു പറ്റി …..” അല്ലാ ..എന്നാ ചോറു എടുത്ത് വെക്കട്ടെ ”

എന്റെ പെരുമാറ്റം കണ്ടിട്ട് ആണെന്നു തോന്നുന്നു അവൾ എന്തൊ ചോദിക്കാൻ വന്നത് പാതി വഴിയിൽ ഉപേഷിച്ചിട്ട് അടുത്ത ചോദ്യം ചോദിച്ചത് ,

” ഉം ”

ഞാൻ അതിന്റെ മറുപടി എന്നൊണ്ണം താൽപര്യം ഇല്ലാത്ത മട്ടിൽ ഒന്നുമൂളി,

അവൾ അതു കേട്ട് ,എനിക്കുള്ള ഭക്ഷണം ടെമ്പിളിൽ എടുത്ത് വെച്ചിട്ട് പോയി , ഞാൻ അതു കഴിക്കാൻ ഒന്നും നിന്നില്ല ഞാൻ ടീ വിയിൽ തന്നെ നോക്കി ഇരുന്നു ,

നാലു മണി ആയപ്പോ ലെച്ചു വീണ്ടും അവിടെക്ക് വന്നു ,ഞാൻ അവൾ വരുന്നത് കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു ,

അവൾ ടെമ്പിളിന്റെ മുകളിൽ നിന്ന് പത്രങ്ങൾ എടുക്കാൻ നേരം അവൾക്ക് മനസിലായി ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലാന്നു ,,

” കഴിച്ചില്ലെ?”

അവൾ പതിയെ ചോദിച്ചു ,

ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ,

” എന്നോടുള്ള ദേഷ്യം എന്തിനാ ഭക്ഷണത്തിന്നോട് കാണിക്കുന്നെ ”

അവൾ അവിടെ നിന്നു കൊണ്ട് ആരോടെന്നല്ലാതെ പറഞ്ഞു,

അപ്പോഴും ഞാൻ കേൾക്കാത്ത ഭാവം നടിച്ചു.

” എന്തിനാ ഞാൻ ഇത്ര കഷ്ടപ്പെട്ടു ഉണ്ടാക്കി വെക്കുന്നെ ,ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞ പോരെ ,”

അവൾ അതും പറഞ്ഞ് പത്രങ്ങൾ എടുത്ത് കൊണ്ടുപോകാൻ തുടങ്ങവെ ,

” നിക്കെ ടി ”

ഞാൻ ഇത്തിരി ദേഷ്യത്തോടെ ഉച്ചത്തിൽ അവളെ വിളിച്ചു കൊണ്ട് അവുളു ടെ അടുത്തേക്ക് ചെന്നു ,

“നിനക്ക് എന്നെ ഇഷ്ടമലെങ്കിൽ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇതാക്കെ ഉണ്ടാക്കി വെക്കുന്നെ ?”

ഞാൻ ദേഷ്യ ത്തോടെ ചൊദിച്ചു ,

“അത് … അത്…. ”

അവൾക്ക് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല , എന്റെ ഭാവമാറ്റം കണ്ടിട്ട് അവൾ പേടിയോടെ ഇപ്പോ കരയും എന്ന മട്ടിൽ നിൽക്കുകയാണ് ,

“അല്ല നിയെന്താ വിചാരിച്ചെ നിന്റെ ഭംഗി കണ്ട് നിന്നെ മോഹിച്ച് പുറകെ വന്നാ താ ണെന്നൊ ,നിന്നെക്കാൾ ഒരു പാട് എണ്ണത്തിനെ ഞാൻ മുൻപും കണ്ടിട്ടുണ്ട് അവർക്കൊനും ഇല്ലാത്ത ജാ ടാ നിനക്ക് എന്തിനാ. ”

അവൾ ഒന്നും മിണ്ടിയില്ല.

“ഒന്നു ഇഷ്ടമാണെന്നു പറഞ്ഞപ്പോഴെക്കും അവൾ പറയുകയാ അജിയെട്ടന് ചേർന്ന പെണ്ണല്ല ഞാൻ എന്ന് ,നിനക്ക് യോജിക്കാതിരിക്കാൻ മാത്രം ഞാൻ എന്താടി അത്രയും മോശമാണൊ ,?”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു,

”ഞാൻ അതല്ല ,,, ഉദേശിച്ചത് :,,, ”

അവൾ പേടിച്ച മട്ടിൽ പറഞ്ഞു ,

“പിന്നെ എന്തു മാങ്ങാത്തോലി ആണെടി നീ ഉദേശിച്ചത് ,നിന്നെ കെട്ടാൻ എന്തു യോഗിത ആണു എനിക്ക് വേണ്ടത് ,അല്ല ഇനി നീ അർക്കെങ്കിലും വാക്കു വല്ലതും കൊടുത്തിട്ടുണ്ടൊ.നിനക്ക് യോജിച്ച ആളുമായിട്ട് ?”

ഞാൻ ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു ,

” അത് ,, അജിയെട്ടന്റെ ഭാര്യ ആകാനുള്ള ഒരു യോഗിതയും എനിക്ക് ഇല്ല ,ഞാൻ വെറും വേലക്കാരി അല്ലെ.. ,

പിന്നെ ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല അങ്ങനെ കൊടുക്കാനും എന്നെ കൊണ്ടാവില്ല’ ”

“അതെന്താടി… ”

” എന്റെ മനസ് കീഴടക്കിയ ഒരാളെ ഈ ഭൂമിയിൽ ഒള്ളു ,ആ ആളാ ഈ നിൽക്കുന്നത് ,,, ”

അവൾ എന്റെ നേരെ കൈ കാണിച്ചു കൊണ്ട് പറഞ്ഞു ,

എനിക്ക് അപ്പോ സന്തോഷം ആയി ,

“പക്ഷെ ,,,വേണ്ട അജിയേട്ടാ .,എന്നെ മറന്നേക്കു,,, ഞാൻ …….,,”

അതു പറയുമ്പോൾ , ഇത്ര നേരം അടക്കി പിടിച്ച അവളുടെ കണ്ണിർ തുള്ളികൾ കണ്ണുകളിലിടയിൽ നിന്നും ധാര ധാര ആയി ഒഴുക്കാൻ തുടങ്ങി ,

അവളുടെ അ മുഖം കണ്ട് എനിക്ക് സഹിക്കാൻ ആയില്ല ഇനിയും അവർക്ക് എന്നോടുള്ള ഇഷ്ടം കണ്ടില്ലന്നെ നടിക്കാൻ ആവില്ല.

ബാക്കി പറയാൻ ഞാൻ അവളെ സമ്മതിപ്പിച്ചില്ല അപ്പോഴേക്കും ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു ,

“ലെച്ചു നീ എന്റെ തു മാത്രമാ ,ഒരാൾക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല ,എന്റെ ഭാര്യ ആകാനുള്ള യോഗിത ഈ ഭൂമിയിൽ നിനക് മാത്രമെ ഒള്ളു എന്നെ ഇത്രയധികം സ്നേഹിക്കുന്ന മനസ് ഉണ്ടല്ലൊ നിനക് അതു മാത്രം മതി എനിക്ക് ”

അവൾ ഒന്നും മിണ്ടിയില്ല പകരം അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു അവളുടെ കണ്ണുനീർത്തുള്ളികൾ കൊണ്ട് എന്റെ ബനിയൻ നനഞ്ഞു കുതിർന്നു ,ആ കരച്ചിലിനിടയിലും ഒരു ചിരി വിടർത്തി കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി . ആ കണ്ണുകളിൽ കാണാം ആയിരുന്നു എന്നോടുള്ള അവളുടെ സ്നേഹം ,

എന്റെ കണ്ണുകളും നിറഞ്ഞു ,,

അന്നു അവിടെ വെച്ച് തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയകാലം ,,,,

തുടരും ……

Comments:

No comments!

Please sign up or log in to post a comment!