അവളറിയാതെ – 1

ഹായ് ഫ്രണ്ട്‌സ് ഞാൻ നിഴലൻ…… ഇവിടെ പലർക്കും എന്നെ അറിയണമെന്നില്ല.ഈ സൈറ്റിലെ സ്ഥിരം വായനക്കാരിൽ ഒരുവൻ. പങ്കുന്റെ ഭാഷയിൽ പറഞ്ഞാൽ കട്ടക്കലിപ്പന്റെ നിഴൽ. കലിപ്പാനോടുള്ള ഒരു ക്ഷമാപണം കൂടിയാണ് എന്റെയീ കഥ…….

എത്ര പേര് വായിക്കുമെന്നറിയില്ല എത്ര പേര് ഇതിനൊരു കമന്റ്‌ ഇടുമെന്നോ അറിയില്ല എന്നാലും എന്റെ കലിപ്പനു വേണ്ടിയാണ് ഞാനിതെഴുതുന്നത്.പിന്നെ നമ്മടെ ഒക്കെ കണ്ണിലുണ്ണിയായ പങ്കു, കലാകാരൻമ്മാരായ ജോ, AKH, ഇരുട്ട്, അർജ്ജുൻ എല്ലാവർക്കും കൂടിയും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു…..

പതിവ് പല്ലവികളായ ഞാൻ ആദ്യമായെഴുതുന്ന കഥയാണ് തേങ്ങയാണ് മാങ്ങയാണ് മാങ്ങാണ്ടിയാണ് എന്നൊന്നും പറയാൻ ഞാൻ നിൽക്കുന്നില്ല. ഈ കഥ സൈറ്റിൽ വരുമോ എന്നുപോലുമെനിക്കറിയില്ല ന്നാലും ഞാൻ എഴുതുന്നു…….

———————————————————————————————————–

“ഓ വന്നു കേറിയല്ലോ മഹാൻ നീ ഒക്കെ എങ്ങനെ നന്നാവാനാടാ… നട്ടപാതിരക്കു കള്ളും കുടിച്ച് വെളിവില്ലാതെ വീട്ടിൽ കേറുന്ന പതിവ് ഇന്നത്തോടെ നിർത്തിക്കോണം….. ” പതിവ് പല്ലവി അമ്മ പറഞ്ഞു തുടങ്ങിയിട്ട് കുറേനേരമായി അതിൽ ഞാൻ ആകെ ശരിക്ക് കേട്ടത് ഇതാണ്….ഞാൻ മെല്ലെ ഉമ്മറപ്പടി ചവിട്ടാതെ ഉള്ളിലേക്ക് കേറി (ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ). നേരെ കേറിയത് അച്ഛന്റെ മുന്നിലേക്ക്‌. പുള്ളിക്കാരൻ ഒന്നും മിണ്ടിയില്ല… ആ നെഞ്ചിൽ ഒരു തീക്കടൽ അലയടിക്കുന്നത് ഞാൻ കണ്ടെങ്കിലും ഞാനത് കണ്ടില്ലെന്നു വെച്ച് എന്റെ മുറിയിലേക്ക് നടന്നു… വിശപ്പില്ലാത്തതുകൊണ്ട് ഒന്നും പറയാൻ നിന്നില്ല നേരെ റൂമിൽ കേറി വാതിലടച്ചു…….

ലൈറ്റ് ഇടാനൊന്നും ഞാൻ മെനക്കെട്ടില്ല കാരണം എനിക്കുവേണ്ടത് ഏകാന്ധതയായിരുന്നു.എന്റെ നിഴൽ പോലും കൂട്ടിനില്ലാത്തൊരു ഏകാന്തത. റോഡിലൂടെ ഒരു വണ്ടി പോയ വെളിച്ചത്തിൽ ടേബിളിന്റെ മുകളിലിരിക്കുന്ന ആ ചെറിയൊരു പെട്ടിയുടെ മുകളിലേക്കു വെളിച്ചം വന്നു. ” ആതു ” അവ്യക്തമായാണെങ്കിലും ഞാൻ ആ പേര് കണ്ടു.ഞാൻ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീഴുകയാണ്. അതോ ഞാൻ എന്റെ മനസ്സിനുള്ളിലെ പല ചോദ്യങ്ങളുടെയും ഉത്തരം തേടി യാത്ര തുടങ്ങുകയാണോ……. ?അറിയില്ല.. എന്ത് തന്നെ വന്നാലും ഒന്നും എഴുന്നേറ്റു നിൽക്കാനോ ഇവിടുന്നു ഇറങ്ങി പോവാനൊ എനിക്ക് സാധിക്കുന്നില്ല, ഞാനത് ആഗ്രഹിക്കുന്നില്ല……

ഇങ്ങനെയായിരുന്നുവോ ഞാൻ….. ? ഇത്രയ്ക്കു മുരടനായിരുന്നുവോ ഞാൻ….. ? ഇത്രക്ക് അന്തര്മുഖനായിരുന്നുവോ…. ? അല്ല ഒരിക്കലുമല്ല ഇതൊന്നുമല്ലാതിരുന്നൊരു ഞാനുണ്ടായിരുന്നു വായാടിയായിരുന്ന ഞാൻ, അമ്മയുടെ ചങ്കിന്റെ ചങ്കായിരുന്ന ഞാൻ, അച്ഛനോട് സ്ഥിരം വഴക്ക് കൂടിയിരുന്ന എന്നാൽ അതിലേറെ അങ്ങേരെ സ്നേഹിച്ചിരുന്ന വാഴക്കാളിയായിരുന്ന ഞാൻ…….

പക്ഷെ ജീവിതത്തിന്റെ ഏതോ ഒരു നിമിഷത്തിൽ എനിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു…… ഇന്ന് മിഥുൻ കുടിയൻ, താന്തോന്നി, ആഭാസൻ…. ജീവിതത്തിൽ നേടണമെന്ന് വെച്ചതെല്ലാം ഞാൻ നേടിയിരുന്നു….. ഒന്നൊഴികെ, അവൾ….. എന്റെ ആതു…അവളെ നഷ്ടമായതോടെ തുടങ്ങിയതാണല്ലോ ഞാനീ പുതിയ ജീവിതം…. ഉള്ളിലെ സങ്കടങ്ങൾക്കു മറയായി ഞാനണിഞ്ഞ ഈ പൊയ്യ്മുഖം…..ഞാൻ മെല്ലെ ഉറക്കത്തിലേക്കു മയങ്ങി വീഴുകയാണ്…….

“ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം ” അജന്തയുടെ പഴയ ടൈപ്പ് ടൈംപീസ് കിടന്ന് മുറവിളി കൂട്ടി…..”മൈര് നേരം പുലർന്നോ ഇത്ര പെട്ടന്ന്……..” ബെഡിൽ കിടന്നുകൊണ്ട് തന്നെ ടൈംപീസ് നെ നാല് വാഴ്ത്തുക്കൾ നൽകി ഞാൻ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചു….

മെല്ലെ എണീറ്റു നടന്നു നടന്നു ബാത്റൂമിൽ കേറി…… ഇന്നലത്തെ ഹാങ്ങോവർറോന്നും എന്നെ ഏശ്ശിയതേയില്ല നേരെ എണീറ്റുപോയി പല്ല് തേച്ചു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് മെല്ലെ വന്നു ആ പെട്ടിയെടുത്ത മുകളിലെ റാക്കിലേക്കു വെച്ചു… നേരെ പുറത്തേക്കു വന്നു ഡൈനിങ്ങ് ടേബിളിൽ പോയി കാസറോളിൽ ഇരിക്കുന്ന ചൂട് ദോശയും അപ്പുറത്തെ ചമ്മന്തിയുമെടുത് കഴിക്കാൻ തുടങ്ങി….. അമ്മ ഒരു ഗ്ലാസ്‌ ചായയുമായി വന്നു….ഇന്നലത്തെ നീരസം തെല്ലുമില്ലാതെ സ്നേഹത്തോടെ ആണ് വരവ്… അന്ന് കുറേക്കാലത്തിനു ശേഷം എന്റെ അച്ഛൻ വന്നു എന്റെ അടുത്തിരുന്നു… ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, പുള്ളിക്കാരൻ എന്തോ പറയാൻ വേണ്ടി വന്നിരിക്കുന്നതാണ് പക്ഷെ ഞങ്ങൾ തമ്മിൽ മിണ്ടാതായിട്ട് 6വർഷങ്ങൾ കഴിഞ്ഞിരുന്നു…. ആ ഒരു വിഷമം കൊണ്ട് അച്ഛൻ എന്റെ മുന്നിലിരുന്നൊന്നു പരുങ്ങി ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു പുറത്തേക്കു ഇറങ്ങി… അച്ഛൻ ആറുവര്ഷങ്ങള്ക്കു ശേഷം എന്റെ പേര് വിളിച്ചു……

“അപ്പു………. ” ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുവായിരുന്നു………

ബാക്കി എഴുതണമെന്നുണ്ട് ആർക്കും എന്റെ ഈ ശൈലി ഇഷ്ട്ടമാവണമെന്നില്ല എങ്കിലും ബാക്കി ഭാഗങ്ങൾ ഞാൻ എഴുതുന്നതാണ്……

തുടരും……..

നിഴലൻ

NB: നിഴലന്‍ സഹോദര ഞാന്‍ തന്ന വാക്ക് പാലിച്ചു ,പക്ഷെ നിങ്ങള്‍ കഥ എഴുതുമ്പോള്‍ കൂടുതല്‍ പേജ് ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം – അടുത്ത ഭാഗത്തില്‍ പ്രതീക്ഷിക്കുന്നു [ MOD-xVx ]

Comments:

No comments!

Please sign up or log in to post a comment!