ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

(ഉത്സവം)

Njan Oru Veettamma 5 BY:SREELEKHA – READ  PREVIOUS  PARTS CLICK HERE

മനസ്സ് ശാന്തമായാൽ സല്ബുദ്ധി തെളിയും…ഞാൻ നിർത്തിയിട്ട സ്‌കൂട്ടർ ലക്ഷ്യമാക്കി നടന്നു..ഹംസ അത്  തീരെ  പ്രതീക്ഷിച്ചില്ല. “അന്നോടാ പറഞ്ഞത് പോവല്ലെന്ന് “…അപ്പോളേക്കും ഞാൻ വണ്ടി സ്റ്റാൻഡ് തട്ടി സ്റ്റാർട്ടാക്കി കഴിഞ്ഞിരുന്നു .

മുണ്ടും കയറ്റിക്കുത്തി ഹംസ എന്റടുത്തു എത്തുന്നതിനു മുൻപ് ഞാൻ വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു .ഏതോ ഒരു അദൃശ്യ ശക്തി തന്ന മനശ്ശക്തിയോ, പ്രാണഭയമോ ആണ് വണ്ടി മുന്നോട്ടെടുക്കാൻ എനിക്ക് കരുത്തു തന്നത് ..

“നിന്നെ ഒരു ദെവസം ഈ ഹംസേടെ കയ്യീ കിട്ടുമെഡി ..അന്ന് ഞാൻ കാണിച്ചു തരാമെടീ ” എന്നും അലറി വിളിച്ചുകൊണ്ട് ഹംസ വണ്ടിയുടെ പിറകെ ഓടിയോ എന്ന് ഞാൻ കണ്ടില്ല ..

വളഞ്ഞും പുളഞ്ഞും ഒരു വിധത്തിൽ ഗ്രൗണ്ടിന്റെ തുടക്കത്തിൽ ഷാഫി നിക്കുന്നിടത്തു വണ്ടിയെത്തി ..ചരിഞ്ഞു വീഴാറായി ..ഞാൻ മുട്ടുകുത്തി വീണു .ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല ..

“എന്തു പറ്റി ചേച്ചീ”?…. വണ്ടി എടുത്തു നേരെയാക്കുമ്പോൾ അവൻ ചോദിച്ചു ..”എന്നെക്കൊണ്ടൊന്നും പറയീപ്പിക്കേണ്ട…വേഗം വണ്ടിയെടുക്കെടാ .

“..എന്റെ ആജ്ഞ യുടെ ശക്തിയിൽ അവൻ വണ്ടിയിൽ കയറി ഇരുന്നു മുന്നോട്ടെടുത്തു ..

വേഗം ഓടിക്കെടാ ..പിറകിലിരുന്നുകൊണ്ടു ഞാൻ പറഞ്ഞു ..

“ഹംസാക്ക വേണ്ടാത്തത് കാണിച്ചോ” ആ ചോദ്യം കേട്ടപ്പോൾ എനിയ്ക്ക് കലി കയറുകയായിരുന്നു ..

“അവന്റെ ഒരു ഹംസാക്ക ..ഓരോ തെണ്ടികളെ വിളിച്ചു വണ്ടീൽ കയറ്റിക്കോളും ..നീയൊക്കെ എന്നെ പറ്റി എന്താ വിചാരിച്ചെ …”

കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും ഷാഫിയോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ,,,ഹംസ വണ്ടീല് കേറിയത് ..അവൻ ഒത്താശ ചെയ്തിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. ഷാഫി ചതിയനാണ് ഇനി ഷാഫി വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി ഷാഫിയും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..

“നീ അവിടെ നിക്ക് .

.ഞാനിപ്പോ വരാം “!!!!

അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു ഷാഫിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു ..

“തല്ക്കാലം നിന്റെ സേവനം മതി.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..

തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..

“പോരായ്ക യുണ്ടെങ്കിൽ പറയണം” !

അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു

..പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ ഇത് കേട്ടിട്ടും ചിരിക്കുകയാണ് ചെയ്തത് .

“.ഗുഡ് ഗേൾ എന്നിട്ടും സുരക്ഷിതയായി വീട്ടിൽ എത്തിയല്ലോ “…..

“കൊറേ കാലമായില്ലേ വരാന് പറഞ്ഞു പറ്റിക്കണു നീയൊന്ന് ഇങ്ങോട്ടു വരണുണ്ടോ, മോള് ഇന്ന് ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം” ..

“എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ “..

“അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും”.

“എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി ”

സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!

നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് …സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..

“പഴയ പ്രശ്ങ്ങൾ തീർക്കാനും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതാ സുഹ്റയെത്തി ” എന്നും പറഞ്ഞു എന്നെ പൊക്കിയെടുത്തു ,,”ഇങ്ങനെയായിരുന്നോടീ ആ പയ്യൻ നിന്നെ പൊക്കിയത് ?”

“ശ്ശൊ താഴെ ഇറക്കു ഇപ്പൊ വീഴും പെണ്ണേ “..

താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു ..

“ആട്ടെ നമ്മുടെ പയ്യൻസ് എവിടെ ?…”ഞാൻ അവനെ പറഞ്ഞു വിട്ടു സുഹറാ “.
.”എന്തിന്?

” അവൻ കാരണമാണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായത് ..” ..

“.വല്ലാത്തൊരു കഷ്ടം തന്നെ, നമ്മുടെയൊക്കെ മനസ്സ് അങ്ങിനെയാ , നമുക്ക് പറ്റുന്ന തെറ്റുകൾക്ക് പോലും നമ്മൾ ഒരു കാരണക്കാരനെ പ്രതിഷ്ഠിച്ചു കളയും!! ..

“ആട്ടെ അതിനു മാത്രം നിനക്കെന്താ നഷ്ടപ്പെട്ടത് ?”,

“എന്നാലും സുഹറാ , നല്ല ഒരു വീട്ടമ്മയ്ക്കു നിരക്കുന്ന കാര്യമാണോ ഞാൻ ചെയ്തത് “…

നല്ല വീട്ടമ്മ ..ആരാണ് ഇതിനു മാർക്കിടേണ്ടവർ … ചാരിത്ര്യം,കന്യകാത്വം ഇതൊക്കെ പെണ്ണിന് മാത്രമേ ഉള്ളൂ .. ഒരു പുരുഷൻ കുറെ പെണ്ണുങ്ങളെ വളച്ചു കൊണ്ട് നടന്നാൽ സമൂഹം അവനെ ഒരു വീരനായി കാണും …സാഹചര്യത്തിന്റെ സമ്മർദ്ധം കൊണ്ട് ഒരു പെണ്ണ് ഒരുത്തനു വഴങ്ങിപ്പോയാൽ അവൾ പിന്നെ കൊള്ളരുതാത്തവൾ ..നമ്മുടെ സമൂഹം ഇനിയു നന്നാവാനുണ്ട് .. പാഞ്ചാലിയെ പോലും ശ്രേഷ്ട യായി അംഗീകരിച്ച നാടാണിത് ..ഇന്ന് പുരോഗമനം പറയുന്ന എത്ര പേർക്ക് ആ പഴയ വിശാലതയിലേക്കുയരാൻ കഴിയും ?” ഞാൻ ചോദിച്ചു “എന്നാലും നമ്മുടെ കെട്ടിയോന്മാർ മരുഭൂമിയിൽ കഷ്ടപ്പെടുമ്പോ ..”..

“എന്റെ ലേഖാ , അവർക്കവിടെ കാശു കൊടുത്താൽ എന്തും കിട്ടും .. നമുക്കെന്തുറപ്പാണുള്ളത് അവരുടെ ചാരിത്ര്യത്തെ പറ്റി ? നമ്മുടെ കണ്മുന്നിൽ അവർ ഡീസെൻറ് ആയിരിക്കണം അത്രേ നമുക്ക് പ്രതീക്ഷിക്കാവൂ ..തിരിച്ചു അവർക്കും “..

അപ്പോൾ എന്റെ മനസ്സിലെ ഭാരം അൽപ്പം കുറഞ്ഞു ..” സ്‌കൂട്ടറിൽ എന്നെ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ ആവോ “.

“അത് ന്യായം .. നിൻറെ മാത്രം തെറ്റാണത് .. അയാൾ വണ്ടിയുടെ പിറകെ കയറിയപ്പോ നീയെന്തേ പ്രതികരിക്കാഞ്ഞു ?

പമ്പര വിഡ്ഢിത്തം ആയിപ്പോയി “…”ഞാൻ എതിർക്കാൻ കരുതിയതാ .പക്ഷെ ,, പെട്ടന്ന് സ്തബ്ധയായിപ്പോയി അതെന്താണെന്നു എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല “..എന്നും പറഞ്ഞു ഞാൻ തലയിൽ കൈ വച്ച് സോഫയിൽഇരുന്നു പോയി ..

” സാരമില്ല,അക്യൂട്ട് സ്ട്രെസ്സ്‌ റിയാക്ഷന് എന്ന് സൈക്കോളജി യിൽ പറയും ..ജീവിതത്തിൽ പലപ്പോഴായി അത്തരത്തിൽ പ്രതികരിക്കാനാകാതെ വന്ന അവസ്ഥ പലർക്കുമുണ്ടാവും …പോട്ടെ ..പിന്നെ നീ തലയിൽ ഷാളുകൊണ്ടു തട്ടം പോലെ ഇട്ടിരുന്നല്ലോ ..അത് നന്നായി ..ഏതോ ഇത്താത്തക്കുട്ടി വണ്ടിയിൽ പോയതാണെന്ന് കരുതിക്കോളും ആളുകൾ “…അതും എനിക്കൊരു ആശ്വാസമായിരുന്നു ..”പിന്നെ ആ തെണ്ടി പച്ച തെറികൾ പോലെ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചില്ല ..”….

“എന്റെ ലേഖാ ഒത്തിരി അശ്ലീലം കേൾക്കുമ്പോളേക്കും ചത്ത് പോകുന്നവരാണോ പെണ്ണുങ്ങൾ ? ആണുങ്ങളുടെ വിചാരം അശ്ലീലവും തെറിയുമൊന്നും തീരെ അറിയാത്തവരാണ് പെണ്ണുങ്ങൾ എന്നാണ് …വിഡ്ഢികൾ .
.പത്താം ക്‌ളാസ്സു കഴിയുമ്പോളേക്കും നാട്ടിലുപയോഗിക്കുന്ന എല്ലാ നല്ല വാക്കുകളും ചുമരിലും ബാത്റൂമിലും ട്രെയിനിലും വായിച്ചു പഠിക്കാത്ത ഏതു പെൺകുട്ടിയ ഇന്ന് നാട്ടിലുള്ളത്? ..

…അതുകൊണ്ടു അതും കള .”…

അംഗീകരിച്ചു കൊണ്ട് ഞാനും തലയാട്ടി ..”പിന്നെ നീ ആ ഷാഫിയെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി ” ….

അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..

“ഇനിയെന്ത് ചെയ്യും സുഹറാ ..അവന്റെ നമ്പറാണെങ്കിൽ എന്റെയടുത്തില്ല താനും “..

“നീയല്ലേ പറഞ്ഞത് അവൻ ഈ റൂട്ടിൽ മീൻ വിക്കാൻ വരാറുണ്ടെന്ന് ..” ..”ഇവിടെ പണിക്കു വരാൻ തുടങ്ങിയ ശേഷം അവൻ അത് നിർത്തി”

“കൊച്ചു പയ്യനാണ് നീ വല്ലാതെ കടുപ്പിച്ചു ചീത്ത പറഞ്ഞോ ..അവിവേകമൊന്നും കാണിക്കില്ലായിരിക്കും “..”അതൊന്നും ഉണ്ടാകില്ല അതിനു മാത്രം ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലല്ലോ “..

“ഛെ എന്തായാലും നീ രസം കളഞ്ഞു ..TEEN PSHYCHOLOGY യിൽ സെക്സിന്റെ ആരംഭം എന്ന വിഷയത്തിൽ എനിക്കൊരു പഠനം തയ്യാറാക്കാൻ ഉണ്ടായിരുന്നു .. കഷ്ടം ” “അതവിടെയിരിക്കട്ടെ .. എനിക്ക് നല്ല വിശപ്പ് ..തിന്നാനെന്തെങ്കിലും താ” .. കയ്യിലെ ഹാൻഡ്ബാഗ് ബെഡ്‌റൂമിൽ കൊണ്ട് പോയി വച്ച് കൊണ്ട് അവൾ പറഞ്ഞു ..അപ്പോളും എന്റെ മൂഡോഫ് ശരിക്കും മാറിയിട്ടില്ലായിരുന്നു .. ഷാഫിയെ പറഞ്ഞു വിടണ്ടായിരുന്നു ..അവനു വിഷമമായിക്കാണുമോ നെഞ്ചിൽ നിന്നും ഒരു തേങ്ങൽ മുള പൊട്ടി …

പിറ്റേ ദിവസം അവൾ ജിഷ്ണുവിൻറെ നമ്പറിലേക്ക് മിസ്കാൾ അടിച്ചു …അവൻ തിരിച്ചു വിളിച്ചപ്പോൾ നമ്പര് മാറിപ്പോയതാണ് സോറി എന്ന് പറഞ്ഞു …പിന്നെ ഒരു ദിവസം കൊണ്ട് തന്നെ അതൊരു സുഹൃദ് ബന്ധമായി മാറി ..പിന്നെ അന്ന് അവളുടെ ദിവസമായിരുന്നു ..

അവൻ അറിഞ്ഞില്ല ഉത്സവപ്പറമ്പിൽ വച്ച് കണ്ട കുട്ടിയോടാണ് സംസാരിക്കുന്നതെന്ന് ..

മീന്കാരന്റെ ഹോണടി കേട്ടപ്പോൾ ഞാൻ കരുതി ഷാഫി ആയിരിക്കുമെന്ന് .പുതിയ ഒരാളായിരുന്നു അത് ..അതോടെ ഞാനുറപ്പിച്ചു ഷാഫി ഈ റൂട്ടിലുള്ള വരവ് പൂർണമായി നിർത്തി എന്ന് …

ഉച്ച സമയമായപ്പോൾ ഞാൻ കാത്തിരുന്നു .. ഷാഫി വരുമെന്ന് …പക്ഷെ വന്നില്ല ..”നിനക്ക് നാളെ രാത്രികൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ..”ഞാൻ സുഹറയോട് ചോദിച്ചു ..

“ഇല്ലെടീ നാളെ രാവിലെ തന്നെ പോകണം..പറഞ്ഞ സമയത്തു തിരിച്ചെത്തിയാലേ എനിക്ക് വീണ്ടും വരാൻ അവര് സമ്മതിക്കൂ “.. അന്ന് രാത്രിയും കഴിഞ്ഞു ..പിറ്റേന്ന് രാവിലെ തന്നെ സുഹറ പോവാനുള്ള ഒരുക്കത്തിലായി .
അവളു പർദ്ധയെടുത്തണിഞ്ഞു .ഞാൻ ചുരിദാർ ആയിരുന്നു വേഷം …

“ഇന്ന് ഒരു ദിവസമെങ്കിലും നീ ഇവിടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്ക് ..കുറച്ചു ധൈര്യമൊക്കെ വരട്ടെ ..അടുത്ത ദിവസം തന്നെ ഞാൻ വീണ്ടും വരാമെന്നേ ..ഇവിടെ താമസിക്കുമ്പോൾ ഒരു ഫ്രീഡം ഫീല് ചെയ്യുന്നു ..” അവൾ ബസ്റ്റോപ്പിലേക്കു നടന്നു ..

ഞാൻ വീണ്ടും കാത്തിരിപ്പിലായി …മകളെ ..അവൾ നാളെ രാവിലെയേ ടൂറ് കഴിഞ്ഞു തിരിച്ചെത്തൂ ..അതു വരെ എങ്ങനെ സമയം തള്ളി നീക്കാനാ ..വീട്ടു ജോലികൾ ഇഴഞ്ഞു നീങ്ങുന്നു ..കഴിഞ്ഞ ദിവസങ്ങളിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ..അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആണ് ..കാളിങ് ബെൽ ശബ്‌ദിച്ചത് ..ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോളാണ് ,,

മുന്നിൽ ഷാഫി …”അകത്തേക്ക് വാ ഷാഫി “… അകത്തേക്ക് വന്നുകൊണ്ടു ..പോക്കറ്റിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു “ഞാൻ ഇത് തിരിച്ചു തരാൻ വന്നതാണ് ..ഞാനിവിടെ ജോലിയൊന്നും ചെയ്തില്ലല്ലോ”…വിഷാദ ഭാവത്തോടെയുള്ള അവൻറെ നിൽപ്പ് കണ്ടപ്പോൾ മാറോടു ചേർത്ത് ആശ്വസിപ്പിക്കാനാണ് തോന്നിയത് ..ഞാൻ സ്വയം നിയന്ത്രിച്ചു .. (തുടരും)

Comments:

No comments!

Please sign up or log in to post a comment!