എന്‍റെ മാലാഖ

ആദ്യമേ പറയട്ടെ ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്… എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ… ക്ഷമിക്കണം…. പിന്നെ ഇത് എഴുതാൻ പ്രേരകമായത്  നമ്മുടെ jo ആണ് അദ്ദേഹത്തിന്റെ കഥ യുമായി വല്ല സാദൃശ്യവും വന്നാൽ.. ഒരു ഗുരു ശിഷ്യ ബദ്ധമായി കണ്ടാൽ മതി

എന്റെ പേര് സിദ്ധാർഥ്. സിദ്ധു എന്ന് വിളിക്കും…..ഇപ്പോൾ  30 വയസു തികയുന്നു  എന്റെ ജീവിതം ഇത് വരെയുള്ള ഒരു എത്തി നോട്ടം…. അത്രേയുള്ളൂ ഈ കഥ…… എന്റെ വിട്ടിൽ അച്ഛൻ  അമ്മ ചേട്ടൻ രണ്ടു ചേച്ചിമാർ പിന്നെ ഞാനും അച്ഛൻ ശ്രീ ഹരി  ഡോക്ടർ ആണ്. അമ്മ രാധിക ടീച്ചർ ആണ്  . ചേട്ടൻ ശ്യം  അച്ഛന്റെ വഴി പിന്തുടർന്ന് ഡോക്ടർ ആയി ഇപ്പൊ അമേരിക്കയിൽ ആണ്. ചേച്ചിമാർ ട്വിൻസ് ആണ്  അശ്വതി  and കൃഷ്ണ .രണ്ടു പേരും വിവാഹം കഴിഞ്ഞു ഭർത്താവിന്റെ കൂടെ uk യിൽ സെറ്റിൽ ആയി.

ഒരു രാത്രിയിൽ ഞാൻ നടന്നു പോകുമ്പോൾ വെളുത്ത തിളങ്ങുന്ന ഒരു വസ്ത്രം ധരിച്ചു കുട്ടികളുടെ കൂടെ ഒരു പെന്കുട്ടി തുള്ളി കളിക്കുന്നു…… മുഖം കാണാൻ പറ്റുന്നില്ല…. എന്നാൽ എന്തോ ഒരു ആകർഷണം….. ഞാൻ അവിടേക്കു നടന്നു….. അല്ല….. ഓടി…. ഓടി… എത്ര ഓടിയിട്ടും എത്തുന്നില്ല…. കണ്ണു മുറുകെ അടച്ചു കൊണ്ട് വീണ്ടും ഓടി… പെട്ടന്ന്  മൊബൈലിലെ അലാറം അടിച്ചു… കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ റൂമിൽ ചേട്ടന്റെ മേലെ കലും  വെച്ച് കിടക്കുന്നു. അപ്പൊഴാണ് മനസിയത് അതൊരു സ്വാപ്നമാണെന്ന്.പാവം എന്റെ ഒരു പാട് ചവിട്ടു കിട്ടി കാണണം അതൊരു മൂലയിൽ പതുങ്ങിയിരിക്കുന്നു. അതങ്ങനെയാ ചേട്ടൻ എന്നെ ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല. കുഞ്ഞനിയനല്ലേ…. അത് മുതലാക്കുകയും ചെയ്യും ഞാൻ. വേഗം എഴുന്നേറ്റു പോയി ബാത്‌റൂമിൽ കയറി…

പ്രാഥമിക കർമങ്ങൾക്കു ശേഷം കുളിച്ചു. ഡ്രസ്സ്‌ മാറി ഞാൻ മതില് ചാടി (സോറി അടുത്ത വീട്ടിലെ ആബിദ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പടികയറി ചെല്ലുന്ന ശീലം നമുക്ക് പണ്ടേ ഇല്ലല്ലോ )ഞാൻ ജനലിലൂടെ അവന്റെ റൂമിലുടെ നോക്കി…. കതകും അടച്ചിരുന്ന്  ഭയങ്കര കുറുകലാണ്‌…. ട്ടോ….. ഞാൻ ശംബ്ദം ഉണ്ടാക്കി….. അവൻ ഞെട്ടി  ഫോൺ അതാ കയ്യിൽ നിന്നും നിലത്തു വീണു.കണ്ടതും ജനലരികിൽ നിൽക്കുന്ന എന്നെ.. പിന്നെ തെറിയുടെ ഒരു അഭിഷേകം ആയിരുന്നു….. വേണ്ടായിരുന്നെന്ന് അപ്പോഴാണ് തോന്നിയത്…. തെറി കേട്ടതിനല്ല….. കാലത്തെ തന്നെ കേട്ടല്ലോ എന്നോർത്ത്….ഡാ വേഗം റെഡി ആകാഡാ ഇന്ന് ഫ്രഷേഴ്‌ സ് dey അല്ലെ ഇന്ന് പൊളിക്കണ്ടേ…….ഓഹോ സോറിഡാ ഡാ പത്തു മിനിറ്റ് ഞാൻ നിന്റെ വീട്ടിൽ എത്താം എന്ന് പറഞ്ഞു… ഞാൻ വേകം  വീട്ടിലേക്കു നടന്നു വീട്ടിലെത്തിയപ്പോൾ അതാ  നിക്കുന്നു.

അച്ചുവും കിച്ചുവും  (ചേച്ചിമാരെ അങ്ങേനെയാ വീട്ടിൽ വിളിക്കാറ് )രണ്ട് പേരും m.Tech ഫൈനലിൽ പഠിക്കുകയാണ് ഭയങ്കര പാടിപിസ്റ്റുകളാ…. കോളേജിൽ പോകാനുള്ള ഒരുക്കമാണ്.അപ്പൊ അമ്മ  ഉള്ളിൽ നിന്നും പുറത്തേക്കു വന്നു ചേച്ചി മാരുടെ കൂടെ പുറത്തേക്കിറങ്ങി. സിദ്ധു ഫുഡ്‌ല്ലാം അവിടെ വച്ചിട്ടുണ്ട് കഴിച്ചിട്ട് വന്നാൽ മതി എന്ന് പറഞ്ഞു അമ്മ കാറിൽ കയറി ചേച്ചി മാരും കയറി അവർ പോയി . ഞാൻ ഡിന്നർ റൂമിലേക്ക്‌ നടന്നു.അവിടെ ഫുഡ്‌ല്ലാം റെഡിയാക്കി വെച്ചരിക്കുന്നു ഞാൻ എടുത്തു കഴിച്ചു റെഡിയായി ഇരിക്കുമ്പോൾ അതാ ആബിദിന്റെ കാറിന്റെ ഹോൺ….. ഞാൻ വേകം  മുറിയിൽ പോയി ബാഗുമെടുത്ത് വരുമ്പോൾ ചേട്ടൻ എഴുന്നേറ്റിരുന്നു. ചേട്ടനിൽ നിന്നും പതിവ് കോട്ട വാങ്ങി കാറിലേക്ക് ചെന്ന് കയറി………..തുടരും

തെറ്റുകൾ ഉണ്ടാകും..ക്ഷമിക്കുക .. ഇതൊരു ആമുഖം മാത്രമാണ്…… നിങ്ങളുടെ പ്രതികരണം ലഭിച്ചിട്ട് വേണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്….. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രധീക്ഷിക്കുന്നു…………. എന്ന് നിങ്ങളുടെ സ്വന്തം സിദ്ധു.

Comments:

No comments!

Please sign up or log in to post a comment!