നിന്‍റെ ഓർമകളിൽ 01
നന്ദുവേട്ടാ… എഴുന്നേക്ക്… നേരം ഒരുപാടായി… പ്രിയയുടെ വിളികേട്ട് നന്ദു കണ്ണു തുറന്നു. അവൻ ക്ലോക്കിലേക്കു നോക്കി ആറു മണി. കട്ടിലിൽ നിന്നും എഴുന്നേറ്റു മുടി കെട്ടിക്കൊണ്ടിരുന്ന അവളെ അവൻ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു. “കുറച്ചു കഴിയട്ടെ മോളെ.. നീയിവിടെ കിടക്ക്”.
തുറന്ന് കിടന്നിരുന്ന ജനാലയിലൂടെ പുഴയിൽ നിന്നുതണുത്ത കാറ്റടിച്ചു കൊണ്ടിരുന്നു. അവൾ അവന്റെ നഗ്നമായ നെഞ്ചിൽ തലചായ്ച്ചു..
ഇത് നന്ദുവിന്റെ കഥയാണ്. നന്ദകുമാർ എന്ന പേര് റെക്കോർഡ്സിൽ മാത്രമാണ്. എല്ലാവർക്കും അവൻ നന്ദുവാണ്. നാട്ടിലെത്തന്നെ ധനികരിൽ ഒരാളായ അശോക് കുമാറിന്റെ ഏക മകൻ. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അവൻ വളർന്നത് ഒരു വലിയ വീട്ടിലെ ജോലിക്കാർക്കിടയിലാണ്. അശോകിന് അവനെ ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നില്ല എന്നതാണ് ശരി. ഭാര്യയുടെ മരണശേഷം ദുഃഖം മറക്കുവാനായി മുഴുവൻ സമയവും അയാൾ ബിസിനസ്സിൽ ചിലവഴിച്ചു. വല്ലപ്പോഴും വീട്ടിൽ സമ്മാനപ്പൊതികളുമായി വരുന്ന അതിഥിയായിരുന്നു അവന് അച്ഛൻ. ചുമരിലെ ചിത്രം മാത്രമായി അമ്മയും.
അവനെ എടുത്തുകൊണ്ടു നടന്നതും വളർത്തിയതും അയൽപക്കത്തെ ജാനകി ചേച്ചിയായിരുന്നു. ജാനകി ചേച്ചി അവന്റെ അമ്മ മാലിനിയുടെ കൂട്ടുകാരിയാണ്. ജാനകിക്ക് നന്ദുവിനെക്കാൾ രണ്ടു വയസ്സിനു മൂത്ത ഒരു മകനുണ്ട് ആദി എന്നു വിളിക്കുന്ന ആദിത്യൻ. ചെറുപ്പം മുതലേ അവർ കളിച്ചതും വളർന്നതും ഒന്നിച്ചായിരുന്നു. നന്ദുവിനെക്കാൾ രണ്ടോണം കൂടുതലുണ്ട ആദി എല്ലാകാര്യത്തിനും നന്ദുവിന്റെ വഴികാട്ടിയായിരുന്നു. സമ്പന്നതയുടെ നടുവിൽ വളർന്ന അവർക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല.
നന്ദു ഏഴാംക്ലാസ്സിൽ പഠിക്കുന്ന സമയം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അവർ എന്നും കൂടാറുള്ള കായൽ കരയിലെ മരത്തണലിൽ അവരിരുന്നു.
“ഡാ… നന്ദു.. പുതിയ ക്ലിപ്പ് കിട്ടീട്ടുണ്ട്. നിനക്ക് കാണണോ..”.
” എവിടെ നോക്കട്ടെ…”.
ആദി അവന്റെ മൊബൈൽ ഓണാക്കി ക്ലിപ്പ് പ്ലേ ചെയ്തു.
” ഇത് നമ്മുടെ കീർത്തനചേച്ചിയല്ലേ..”
” അതേ .. അവളുടെ കാമുകനെ അവൾ തേച്ചു.. അവൻ അവൾക്കിട്ടൊരു പണി കൊടുത്തതാ… “.
” എന്നിട്ട്…”.
” അപ്പൊ നീയൊന്നും അറിഞ്ഞില്ലേ. ഡാ.. അവളുടെ വീട്ടുകാരൊക്കെ കൂടി അവനെകൊണ്ട് ഇന്നലെ അവളെകെട്ടിച്ചു.”
” എന്തായാലും അവളാളുകൊള്ളാം. മിണ്ടാപൂച്ചയെപോലെ നടന്നിട്ട് പണിപറ്റിച്ചു”.
” എടാ.. നന്ദൂ.. ഈ ഫീമെയിൽ സൈക്കോളജി അങ്ങനെയാ… ഒരുത്തിയെ വളച്ചു കൈയിലെടുത്തു കഴിഞ്ഞാൽ പിന്നെ അവർ എന്തും സമ്മതിക്കും”.
” ഹ…ഹ..” എന്തോ തമാശ കേട്ടപോലെ ആദി ചിരിച്ചു ” ചിരിക്കണ്ട എന്റെ കൂടെവാ.. ഞാൻ കാട്ടിത്തരാം…” ആദി അവന്റെ കൂടെ ലൈബ്രറിയിലേക്കുനടന്നു. അവിടെ കൂട്ടുകാരുമൊത്ത് ബെഞ്ചിലിരുന്നിരുന്ന അവളെ ചൂണ്ടിക്കാട്ടി നന്ദു പറഞ്ഞു. ” ദാ ഇരിക്കുന്നു… അവളാണ് എന്റെ പെണ്ണ്..” ” ആര്.. ഇടത്തുനിന്ന് രണ്ടാമത്തെ പെണ്കുട്ടിയോ…” ” അതേ… അവളുതന്നെ..” “അവളാരാണെന്നറിയോ പട്ടാളക്കാരൻ രാഘവേട്ടന്റെ മൂത്ത മോൾ പാർവതി. അയാൾ നിന്നെ വെടിവെച്ചുകൊല്ലും.. ” ” അതൊക്കെ ഞാൻ നോക്കിക്കോളാം… ” ” എടാ അവൾ എട്ടാം ക്ലാസ്സിലാ.. നിന്നെക്കാൾ ഒരു വയസ്സിന് മൂത്തതാ…”. അതുകേട്ടപ്പോൾ നന്ദുവിന്റെ മുഖമൊന്നു മങ്ങി. പക്ഷെ ജീവിതത്തിലാദ്യമായി പ്രണയിച്ച പെണ്കുട്ടിയെ വിട്ടുകളയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. ” അതിനെന്താ സച്ചിൻ തെണ്ടുൽക്കറിനും അഭിഷേക് ബച്ചനും ആവമെങ്കി എനിക്ക് ആവാം..” അവന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ ആദി കീഴടങ്ങി. ” ഞാൻ അവളോട് i love you പറഞ്ഞിട്ടു വരാം..” “ഡാ മണ്ടാ നിക്ക്.. ഒരു പെണ്ണിനെ ആദ്യം പരിചയപ്പെടണം പിന്നെ ഫ്രണ്ടാവണം പിന്ന വേണം പ്രാപ്പോസ് ചെയ്യാൻ” ” അതിപ്പോ എങ്ങനെയാ ഒന്ന് പരിചയപ്പെടുന്നെ…” ” ഒരു വഴിയുണ്ട്…” ” എന്തു വഴി…” ” അടുത്തമാസം നമ്മുടെ യൂത്ത് ഫെസ്റ്റിവൽ അല്ലെ.
ചുംബനം കഴിഞ്ഞുള്ള ഡയലോഗ് നന്ദു ഇടക്കിടെ തെറ്റിച്ചുകൊണ്ടിരുന്നു. അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും പതിഞ്ഞു. അവന്റെ കളി മനസ്സിലാക്കിയ ആദി അവനെ മാറ്റിനിർത്തി ഉപദേശിച്ചു. ഒരു മാസത്തെ റിഹേഴ്സൽ കഴിഞ്ഞു നാടകം സ്കൂളിൽ അരങ്ങേറി. നന്ദു സ്റ്റേജിൽ റോമിയോ ആയി ജീവിക്കുകയായിരുന്നു. നാടകത്തിന് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ബെസ്റ്റ് ആക്ടറായി നന്ദുവും ആക്ടറെസ് ആയി പാർവതിയും തിരഞ്ഞെടുക്കപ്പെട്ടു. റോമിയോയും ജൂലിയറ്റും സ്കൂളിൽ അവർക്ക് പുതിയ വിളിപ്പേര് വീണു. പക്ഷെ നന്ദുവിന് അവൾ പാറുവായിരുന്നു. അവരുടെ സൗഹൃദം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു. അന്ന് ഒരു ജൂണ് മാസത്തിലെ മഴയുള്ള സായാഹ്നമായിരുന്നു. സ്കൂളിലെ ബെൽ മുഴങ്ങി. നന്ദു ക്ലാസ്സിൽ നിന്നിറങ്ങി .. മാനത്തെ ഇരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി. അവൻ കൈയിലുണ്ടായിരുന്ന കാലൻകുട നിവർത്തി സ്കൂൾ മുറ്റത്തുകൂടെ നടന്നു. ” നന്ദൂ… ഒന്നു നിന്നെ…” പാർവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി. അവൾ വരാന്തയിൽ നിന്നും പാർവതി അവനെ കൈകാട്ടി വിളിച്ചു. അവൻ അവളുടെ അടുത്തേക്ക് ചെന്നു . ” പാറു ഇത്രനേരമായിട്ടും പോയില്ലേ.”
” ഞാൻ കുടയെടുക്കാൻ മറന്നു.. നീ എന്നെ നിന്റെ കുടയിൽ വീടുവരെ ആക്കുവോ..”
അവർ ഒരു കുടക്കീഴിൽ പരസ്പരം ചേർന്ന് നടന്നു. കുട ചൂടിയെങ്കിലും അവർ ചെറുതായി നനഞ്ഞിരുന്നു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
” നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോടാ… ” ” ഇല്ല..” ” അതെന്താ ഇല്ലാത്തത്.. ” ” തന്നെപ്പോലെ ഒരാളെ കണ്ടുകിട്ടിയില്ല.
” എനിക്ക് നിന്നോടങ്ങാനൊന്നുമില്ല…”. ” ഇല്ലേ.. പിന്നെ ഇത്രയും കൂട്ടുകാരുണ്ടായിട്ടും എന്റെ കുടയിത്തന്നെ കേറിയതെന്തിനാ… വേറെ ആരോടും പറയാത്ത സ്വപ്നങ്ങളും ഇഷ്ടങ്ങളും എന്നോട് മാത്രം പറഞ്ഞതെന്തിനാ… അപ്പൊ ഞാൻ സ്‌പെഷ്യൽ അല്ലെ…”
അവൾ ഒന്നും മിണ്ടിയില്ല അവനും..
അവർ നടന്ന് അവളുടെ വീടിന്റെ മുന്നിലെത്തി. ” മറുപടിയൊന്നും പറഞ്ഞില്ലല്ലോ… ” അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.. വീട്ടിലേക്ക് ഓടിക്കയറി. അവളും അവനെ ഇഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ കടന്നു പോയി. അവൾ പ്ലസ് ടു വിലും അവൻ പ്ലസ് വണ്ണിലും ഒരേ സ്കൂളിൽ ഒരേ കോഴ്സ് തിരഞ്ഞെടുത്തു. അവർ തമ്മിലുള്ള പ്രണയം മറ്റാരുമറിയാതെ അവർ സൂക്ഷിച്ചു. ആരെങ്കിലും അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട്തന്നെ നേരിട്ടുള്ള സംസാരം കുറച്ചു മൊബൈലിലൂടെ മാത്രമാക്കി. പഠിപ്പൊക്കെ കഴിഞ്ഞു സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ കല്യാണം കഴിച്ചു ജീവിക്കാം എന്ന് അവർ തീരുമാനിച്ചിരുന്നു. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. അവൻ അവളെ രാവിലെ ഫോൺ ചെയ്തു.
” ഇന്ന് നമുക്കൊരിടം വരെ പോണം ഞാൻ സ്കൂളിനുമുന്നിൽ കാറുമായി വരാം “. ” അതൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ..” ” എനിക്ക് പേടിയാടാ.. ആരെങ്കിലും കണ്ടാൽ..” ” ആരും കാണില്ല മോളെ … അതൊക്കെ ഞാൻ ശരിയാക്കിക്കോളാം..”
രാവിലെതന്നെ നന്ദു കാറുമായി സ്കൂളിനുമുന്നിലെ വഴിയിൽ കാത്തുനിന്നു. ആരും കാണുന്നില്ലെന്നുറപ്പാക്കിയശേഷം അവൾ അതിൽ കയറി. ” ഇനി പറ നമ്മളെങ്ങോട്ടാ.. ” ” അതൊക്കെ അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി..”
ഒരു മണിക്കൂർ യാത്രക്ക് ശേഷം രണ്ടു വശത്തും കാറ്റാടിമരങ്ങൾ വളർന്നുനിന്നിരുന്ന വഴിയിലേക്ക് തിരിഞ്ഞു. ഒരുവലിയ ബംഗ്ളാവിന്റെ മുന്നിൽ കാർ നിന്നു. ” ഇറങ്..” അവൻ പറഞ്ഞു. ” നിന്റെ ഉദ്ദേശം എന്താന്നുപറ എന്നിട്ട് ഇറങ്ങാം. “
” ഈ ദിവസം നിനക്കോർമയില്ലേ നാലുവർഷം മുമ്പ് ഇതേ ദിവസമാണ് നമ്മൾ കമിതാക്കളായത്. നാലാം വാർഷികം നമ്മളിവിടെ ആഘോഷിക്കുന്നു. “
അവർ അകത്തേക്ക് കയറി… അവിടെ ഒരു മേശയിൽ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്കിരിപ്പുണ്ടായിരുന്നു.
” നന്ദു.. സസ്പെൻസ് മതി ഇനി പറ ഇതേതാ സ്ഥലം..” ” താൻ വാ.. നമുക്കൊന്നു നടക്കാം…”
ആ ബംഗ്ളാവിന്റെ പുറത്ത് വലിയൊരു പുൽത്തകിടിയുണ്ടായിരുന്നു… കാറ്റിൽ മരച്ചില്ലകൾ തമ്മിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവിടെനിന്നും നോക്കിയാൽ ദൂരെയായി മലനിരകൾ കാണാമായിരുന്നു. ദൂരെനിന്നും കിളികൾ ചിലക്കുന്ന ശബ്ദം കെട്ടുകൊണ്ടിരുന്നു.
” തനിക്ക് ഈ സ്ഥലമെല്ലാം ഇഷ്ടപ്പെട്ടോ…” ” മ്.. ഇഷ്ടപ്പെട്ടു “. ” എന്നാൽ കല്യാണം കഴിഞ്ഞ് നമ്മളിവിടെയാണ് താമസിക്കുന്നത് “. ” ശരിക്കും..? ” ” അതേടോ.. ഞാനിത് അച്ഛനോട് പറഞ്ഞ് എന്റെ പേരിൽ വാങ്ങി. ഇവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല “.
അല്പനേരംകൂടി അവർ അവിടെ നടന്നു.
” പാറു.. വാ ഒരു ചടങ്ങുകൂടിയുണ്ട്..”
അവൻ അവളെയും കൊണ്ട് അടുക്കളയിലേക്ക് കയറി.
” നമുക്ക് ഈ വീടിന്റെ പാലുകാച്ചൽ നടത്തണം… വീട്ടിലെ കുടുംബിനിയാണ് അത് ചെയ്യേണ്ടത് ” അവൻ പാലുകാച്ചലിനുള്ള തയ്യാറെടുപ്പുകളെല്ലാം ചെയ്തിരുന്നു. ” ഇനി നമുക്ക് ഭക്ഷണമുണ്ടാക്കാം.. ” വേഗത്തിൽതന്നെ അവർ ചെറിയ ഒരു സദ്യയൊരുക്കി..
മേശയിൽ വിഭവങ്ങൾ നിരത്തി അവർ ഉണ്ണാൻ ഇരുന്നു. നന്ദു ഒരു ഉരുള ചോറ് പാറുവിന്റെ വായിൽ വെച്ചുകൊടുത്തു. അവൾ അത് കഴിച്ചു. അവൾ തിരിച്ചും അവനെ കഴിപ്പിച്ചു. ഭക്ഷണ ശേഷം അവർ അൽപസമയം ബാൽക്കണിയിൽ ഇരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൻ അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവന്റെ മുഖം അവളോടടുത്തുവന്നു. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ സ്പർശിച്ചു. അവൾ കണ്ണുകൾ പതിയെ അടച്ചു ചുംബനമേറ്റുവാങ്ങി. കുറച്ചുനേരം അവർ ചുണ്ടുകൾ പരസ്പരം മൃദുവായി ചപ്പിവലിച്ചുകൊണ്ടിരുന്നു. ദീര്ഘനേരത്തെ ചുംബനത്തിനുശേഷം അവർ അടർന്നുമാറി. അവർ കിതക്കുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കഴുത്തിലും പരതി നടന്നു. അവൾ പെട്ടന്ന് അവനെ തള്ളിമാറ്റി താഴെക്കോടി. അവൾ താഴെ സോഫയിൽ ഇരുന്നു. അവളുടെ കണ്ണിൽ നാണം തുളുമ്പി നിന്നിരുന്നു. അവൻ അവളുടെ അരികിൽ ചേർന്നിരുന്നു അവളുടെ തോളിൽ കൈവെച്ചു. അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു. ” നമുക്കൊരു സിനിമ ക്ക് പോയാലോ..” ” അയ്യോ ആരെങ്കിലും കാണും .. ” ” ഇല്ല.. നീ വാ..” അവൻ ആ വീട്ടിൽ ഒരു ഹോം തീയ്യറ്റർ ഒരുക്കിയിരുന്നു. സിനിമ കണ്ടശേഷം അവർ തിരിച്ചു…
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… തുടർന്നോട്ടെ..?
Comments:
No comments!
Please sign up or log in to post a comment!