ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

‘ഈ അപ്പു എന്താ ഇങ്ങനെ’ അടുക്കളയിൽ പാചകത്തിനിടെ അഞ്ജലി ചിന്തിച്ചു.അപ്പുവിന്‌റെ പിറന്നാൾ ദിനമായിരുന്നു അന്ന്.അവനിഷ്ടമുള്ള വിഭവങ്ങൾ അച്ഛമ്മയിൽ നിന്നു ചോദിച്ചറിഞ്ഞ് അതുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അവൾ. താൻ ഇഷ്ടം കൂടിയിട്ടും അപ്പു എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവൾക്ക് എത്തും പിടിയും കിട്ടിയില്ല. തന്നോടു ദേഷ്യപ്പെടുകയൊന്നുമില്ല.എന്നാൽ മൊത്തത്തിൽ ഒരു തണുപ്പൻ സമീപനം.തന്നെ വല്ലാതെ അവഗണിക്കുന്നു. ഇനി അപ്പുവിനു തന്നോടുള്ള ഇഷ്ടം കുറഞ്ഞോ? അവളുടെ മനസ്സു നിറയെ ചോദ്യങ്ങളായിരുന്നു. ഇതിനൊരുത്തരം കിട്ടാനായി അവൾക്കു വിളിക്കാൻ ഒരേയൊരാളെ ഉണ്ടായിരുന്നുള്ളു…രേഷ്മ ഇരിക്കപ്പൊറുതിയില്ലാതായ അവൾ രേഷ്മയെ വിളിക്കുക തന്നെ ചെയ്തു. ‘എന്താടി?’ തന്റെ പതിവു കുസൃതി സ്വരത്തിൽ രേഷ്മ ചോദിച്ചു മുഖവുരയൊന്നും കൂടാതെ തന്നെ അഞ്ജലി കാര്യങ്ങൾ തുറന്നു പറഞ്ഞു. രേഷ്മ പൊട്ടിച്ചിരിച്ചു’ എന്റെ അഞ്ജലീ, അതൊന്നും കാര്യമാക്കേണ്ട, ചില ആൺകുട്ടികൾ ഇങ്ങനെയാണ്, കുറച്ചു നാൾ എടുക്കും എന്ന് റെഡിയായി വരാൻ.’ അവൾ പറഞ്ഞു. ‘പക്ഷേ ??’ അഞ്ജലിക്ക് ആ ഉത്തരം തൃപ്തികരമായി തോന്നിയില്ല. ‘ഇപ്പോൾ അവൻ എവിടെയുണ്ട്?’രേഷ്മ അപ്പുവിനെപ്പറ്റി തിരക്കി. ‘ഓഫീസിൽ പോയിരിക്കുകയാണ് ഉടൻ വരും’ അഞ്ജലി മറുപടി പറഞ്ഞു. ‘നീ അവനോടു കുറച്ചൂടി സ്നേഹം കാട്ട് അഞ്ജലി, ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ ആൺപിള്ളേരുടെ പിടിവാശിയൊക്കെ ഠപ്പേന്നു മാഞ്ഞുപോകും’ രേഷ്മ തന്റെ അനുഭവസമ്പത്ത് അഞ്ജലിക്കു മുന്നിൽ വിളമ്പി. ചറപറാന്നു രേഷ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞു.ഒടുവിൽ ഫോൺ കട്ടായി ——— അന്നേദിവസം അപ്പു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരുപാടു വൈകിയിരുന്നു.നേരത്തെ പോകാമെന്നു വിചാരിച്ചിരുന്നതാണ്, പക്ഷേ ഇറങ്ങാൻ തുടങ്ങുന്നതിനിടെ മുംബൈയിൽ നിന്നൊരു കോൾ- ഐഐടിയിൽ ഒരുമിച്ചുണ്ടായിരുന്ന ഒരു ചങ്ങാതിയാണ്-പേര് മിഥുൻ വർമ. ഇപ്പോൾ ഒരു വലിയ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ ജൂനിയർ മാനേജറായ മിഥുൻ അപ്പുവിനെ വിളിച്ചത് ഒരു ഗുണകരമായ കാര്യം പറയാനായിരുന്നു. പാലക്കാടൻ റൈസ് മില്ലുകളിൽ നിന്ന് അരി കയറ്റുമതി ചെയ്യാൻ അയാളുടെ കമ്പനിക്കു താൽപര്യമുണ്ട്. അതിന്‌റെ കോൺട്രാക്ട് അ്പ്പുവിന്‌റെ കമ്പനിക്കു നൽകുന്നതായി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കോൾ. താൻ നേതൃത്വം ഏറ്റെടുത്തതിനു ശേഷം തറവാടിന്‌റെ ബിസിനസ്സിനു കിട്ടുന്ന ആദ്യ അവസരം… അപ്പു അതു നന്നായി ഉപയോഗിച്ചു.ഉടനടി ചില പേപ്പറുകൾ തയാറാക്കി അയയ്‌ക്കേണ്ടതിനാൽ സമയം ഒരുപാടു വൈകി.

വീട്ടിലെത്തി കോളിങ്‌ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അഞ്ജലിയാണ്.

മ്ഞ്ഞയിൽ ചെറിയ വെളുത്തപ്പൂക്കൾ ചിതറിക്കിടന്ന സാൽവർ കമ്മീസും വെളുത്ത ഷാളുമായിരുന്നു അവളുടെ വേഷം.പട്ടുനൂലുകൾ പോലെയുള്ള അവളുടെ ചെമ്പൻ മുടി പാറിക്കിടന്നിരുന്നു. പാൽപോലെ വെളുത്ത അവളുടെ ഭംഗി പതിൻമടങ്ങാക്കുന്നതായിരുന്നു അവളുടെ വേഷം. ഒരു നിമിഷം ആ മനോഹാരിതയിലേക്കു നോക്കി നിന്ന ശേഷം അവളോട് ഒന്നു ചിരിക്കുക പോലും ചെയ്യാതെ അപ്പു വീട്ടിനുള്ളിലേക്കു കയറി. ‘അപ്പൂ, പിറന്നാളായി്ട്ടും നേരത്തെ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല’ പരിഭവത്തിന്‌റെ മുനവച്ച് അഞ്ജലി പിന്നിൽ നിന്നു പറഞ്ഞു. ‘തിരക്കിലായി പോയി’ അവൾക്കു മുഖം കൊടുക്കാതെ അവൻ പറഞ്ഞു. ‘ങൂം, ഇങ്ങനെയുണ്ടോ ഒരു തിരക്ക്, ഏതായാലും വരൂ, ഭക്ഷണം കഴിക്കാം’ അഞ്ജലി അവനോടു പറഞ്ഞു. അപ്പു മുറിയിലെ തീൻമേശയിലേക്കു നോക്കി.അവിടെ വിവിധ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു അവൾ. ‘എനിക്കു വിശപ്പില്ല, ഞാ്ൻ ഓഫിസിൽ ഇരുന്നപ്പോൾ ഒരു പിസ കഴിച്ചു’ അപ്പു അവളോടു പറഞ്ഞു. ‘പിന്നെ ആർക്കുവേണ്ടിയാ ഞാൻ കമ്പികുട്ടന്‍.നെറ്റ്ഇതെല്ലാം കഷ്ടപ്പെ്ട്ട് ഉണ്ടാക്കിയത്’ സ്വരത്തിൽ പ്രകടമായ ദേഷ്യത്തോടുകൂടി അഞ്ജലി അവന്‌റെ മുന്നിലേക്കു നീങ്ങി നിന്നു. അപ്പു ദൂരേക്കു നോക്കി നിന്നു. അഞ്ജലി സ്വയം നിയന്ത്രിച്ചു.’ ശരി , വിശപ്പില്ലെങ്കിൽ കഴിക്കേണ്ട, ഇതെങ്കിലും കുടിക്കൂ’ അവൾ ഗ്ലാസിലേക്ക്ു പാലടപ്പായസം പകർന്നുകൊണ്ട് അവനു നേരെ നീ്ട്ടി.

അപ്പുവിന്‌റെ മനസ്സിൽ ഒരു കുസൃതിക്കാരനുണ്ട്. മറ്റുള്ളവരെ ചൊടിപ്പിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു കുസൃതിക്കാരൻ. ‘അയ്യേ, ഈ പായസം കണ്ടാൽ അറിയാല്ലോ ഇതൊന്നിനും കൊള്ളില്ലാന്ന്, ഉണ്ടാക്കിയ ആൾ തന്നെ അങ്ങ് കുടിച്ചാൽ മതി’ ഇതു പറഞ്ഞു പടികൾ കയറി മുകളിലേക്കു പോകുമ്പോൾ അഞ്ജലിയെ ഒന്നു ചൂടാക്കുക എന്നതിൽ കവിഞ്ഞ് അപ്പു ഒന്നും ഉദ്ദേശിച്ചിരുന്നില്ല. ഒരു പെണ്ണിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും , അവളുടെ സൗന്ദര്യത്തേയോ പാചകത്തേയോ കുറ്റം പറയാൻ പാടില്ല. സ്‌നേഹത്തോടെ ഒരു പെണ്ണ് എന്തെങ്കിലും ഉണ്ടാക്കിത്തന്നാൽ വാങ്ങിക്കഴിക്കുക എന്നതാണ് നല്ല ദാമ്പത്യത്തിനുള്ള ഒരേയൊരു നടപടി. എന്നാൽ പെണ്ണുങ്ങളോട് അധികം ഇടപെടാത്ത നമ്മുടെ പാവം അപ്പുവുണ്ടോ ഈ തത്വശാസ്ത്രമൊക്കെ അറിയുന്നു.

അഞ്ജലി ദേഷ്യം കൊണ്ടു ജ്വലിച്ചു. എത്രനേരം അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പായസമാണ്. അച്ഛമ്മയും ഹരിമേനോനും ഒക്കെ ഇതു കഴിച്ചിട്ടു നന്നായെന്നു പറഞ്ഞതാണ്. എന്നിട്ടും അപ്പു പറയുന്നതു കേട്ടില്ലേ? അഞ്ജലിയുടെ ഉള്ളിൽ ഇടയ്‌ക്കൊന്നുറങ്ങിപ്പോയ പഴയ പിടിവാശിക്കാരി ഉണർന്നെണീറ്റു.
അപ്പുവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൾ നിശ്ചയിച്ചു. ആ തീരുമാനത്തിൽ കലുഷിതമായ മുഖത്തോടെയാണ് അവൾ മുകളിലേക്കു കയറിച്ചെന്നത്.അപ്പു തന്‌റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു നിമിഷം അവൾ അവനെനോക്കിനിന്നു.’ പിന്നെ , കുത്തിക്കുറിക്കുന്നതു കണ്ടാൽ തോന്നും നാസയിലെ റോക്കറ്റിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കുകയാണെന്ന്’ താഴ്ന്ന സ്വരത്തിൽ ആ്ത്മഗതം നടത്തിയ ശേഷം അവൾ അവന്‌റെ അരികിലേക്കെത്തി. അപ്പൂ….’ പരുഷമായ സ്വരത്തിൽ അവൾ വിളിച്ചു. ‘എന്തേ?’ ലാപ്‌ടോപ് മെല്ലെ മടക്കി അപ്പു വിളികേട്ടു. ‘അപ്പുവിനോടു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഓർമയുണ്ടോ അത്? ‘ അഞ്ജലി ചോദിച്ചു. അപ്പുവിന് ഒന്നും ഓർമ കിട്ടിയില്ല..ഇവൾ എന്താണ് ആവശ്യപ്പെട്ടത്? അവൻ കുറച്ചുനേരം ചിന്തിച്ചു. ‘ എന്താ അത്, എനിക്ക് ഓർമയില്ലല്ലോ’ അപ്പു നിഷ്‌കളങ്കമായി ചോദിച്ചു. അഞ്ജലി തന്‌റെ മാറത്തു കൈകെട്ടി കുറച്ചുനേരം നിന്നു. വശങ്ങളിലേക്കു നോക്കിയായിരുന്നു അവളുടെ നിൽപ്. അപ്പു മിഴുങ്ങസ്യാന്ന് അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. അവനു സത്യമായിട്ടും ഒന്നും പിടികിട്ടിയില്ല. ‘നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എനിക്കു ഡിവോഴ്‌സ് വേണമെന്ന് ‘ അഞ്ജലി പറഞ്ഞു. അപ്പുവിന്‌റെ ചങ്കു പടപടാന്നു മിടിക്കാൻ തുടങ്ങി.ഇവളെന്താണു പറഞ്ഞുവരുന്നത്. ‘പ..പറഞ്ഞിരുന്നു.’ അവൻ വിക്കിവിക്കി പറഞ്ഞു. ‘എനിക്കത് ഉടനെ വേണം’അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു. അപ്പുവിന്‌റെ കൈയ്യിൽ നിന്നു ലാപ്‌ടോപ് തെറിച്ചുപോയി.തന്‌റെ കാലുകൾ തളരുന്നതുപോലെ അവനു തോന്നി.അവൻ ചാടിയെഴുന്നേറ്റു. എന്താ അഞ്ജലി ഈ പറയുന്നത് അവൻ നിലവിളിക്കുകയായിരുന്നു. എനിക്കു ഡിവോഴ്‌സ് വേണംന്ന് , ഒരു പ്രാവ്ശ്യം പറഞ്ഞാൽ പോരെ? അഞ്ജലി വീണ്ടും പറഞ്ഞു.

‘അതെന്താപ്പോ വീണ്ടും…എന്തൊക്കെയാ അഞ്ജലി പറയണത്…’അപ്പു പിച്ചും പേയും പറയാൻ തുടങ്ങി. അവന്‌റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. അഞ്ജലി തന്നെ സ്്‌നേഹിച്ചു തുടങ്ങിയെന്നായിരുന്നു അവന്‌റെ കണക്കുകൂട്ടൽ. അവൾ വീണ്ടും ഡിവോഴ്‌സ് എന്ന ആവശ്യവും കുത്തിപ്പൊക്കി വരുമെന്ന് അവൻ സ്വപ്‌നേവി വിചാരിച്ചിരുന്നി്ല്ല. അപ്പുവിന്‌റെ കണ്ണിൽ നിന്നു കണ്ണീർ ചെറുതായി ചാടി.മുഖം ചുവന്നിരുന്നു. അഞ്ജലിയുടെ മനസ്സിൽ ചെറിയൊരു വേദന പടർന്നു.എങ്കിലും അവൾ പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.

‘ഹൊ എന്തൊരു ഷോയായിരുന്നു മോനെ…നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ’ അഞ്ജലി മനസ്സിൽ പറഞ്ഞു.
അപ്പുവിനെ ഒന്നു ചൂടാക്കാൻ വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം. എന്നാൽ അപ്പുവിന്‌റെ ഹൃദയം തകർന്നിരുന്നു. അവൻ ദീനതയോടെ അഞ്ജലിയെ നോക്കി. ‘ അപ്പോൾ അഞ്ജലി എന്നെ സ്‌നേഹിക്കുന്നില്ലേ’ ഒരു കുട്ടിയേപ്പോലെ ്അവൻ ചിണുങ്ങി. ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു. അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ? വീണ്ടും അപ്പുവിന്‌റെ ചോദ്യം. എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ? കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു. ‘എന്നോടു സ്‌നേഹത്തിൽ പെരുമാറിയത്.അതൊക്കെ വെറുതെയായിരുന്നോ..’അപ്പു ചോദിച്ചു. ‘ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.ഡിവോഴ്‌സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.പറ്റിയാൽ നാളെത്തന്നെ ‘ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു. അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഇടയ്‌ക്കെഴുന്നേറ്റു നടന്നു. അവന്‌റെ എല്ലാ സന്തോഷവും പോയിരുന്നു. ഉറക്കം അകലെയെവിടെയോ പോയി.

അപ്പുവിന്‌റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു, ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു. കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത. ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്‌റൂമിലേക്കു പോയി കതകടച്ചു. നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു. അവൾ ബാത്ത്‌റൂമിന്‌റെ വാതിലിൽ പോയി മുട്ടിവിളിച്ചു..’അപ്പൂ, അപ്പൂ’ ഒ്‌ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി. അഞ്ജലി തന്‌റെ സകലശക്തിയുമെടുത്തു ബാത്ത്‌റൂമിന്‌റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച. ബാ്ത്ത്‌റൂമിന്‌റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയകമ്പികുട്ടന്‍.നെറ്റ് തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.മരണം അവനെക്കൊണ്ടുപോയിരുന്നില്ല. കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു. ‘ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.’ ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു.
സമയം നഷ്ടപ്പെടുത്താതെ അവൾ അവന്‌റെ കാലുകളിൽ കയറിപ്പിടിച്ചു.പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു. അവന്‌റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിന്‌റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു. —– മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി. ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിന്‌റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു. ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി. അപ്പുവിന്‌റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ‘ നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്‌ന്നോട് എ്ന്തു തെറ്റു ചെയ്തു’ വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു. തന്‌റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു. ‘ അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്‌സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്‌സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ

നാളെ അഞ്ജലിയുടെ ജീവിതത്തിൽ ഞാനുണ്ടാകില്ലാരുന്നല്ലോ, എന്തിനേ രക്ഷിച്ചേ? ‘ സൗമ്യനായി അപ്പു ചോദിച്ചു. ‘അതു ഞാൻ നിന്നെ വെറുതേ ചൂടാക്കാൻ കളി പറഞ്ഞതല്ലേ, നീയില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്കു പറ്റില്ല’ അഞ്ജലിയുടെ വിതുമ്പൽ കരച്ചിലിനു വഴിമാറിയിരുന്നു.അപ്പുവിന്‌റെ മുഖത്തടിച്ച കൈകൊണ്ട് അവൾ അവന്‌റെ മുഖം തന്‌റെ വയറിലേക്കടുപ്പി്ച്ചു. അപ്പു അവളുടെ വയറ്റിൽ മുഖമമർത്തി. അഞ്ജലിയുടെ കൈകൾ അവന്‌റെ മുടിയിഴകളിൽ ഓടി നടന്നു. വയറിൽ നിന്ന് അപ്പുവിന്‌റെ മുഖം അവൾ അടർത്തിമാറ്റി .ഇരുകൈകളിലും അപ്പുവിന്‌റെ മുഖം കോരിയെടുത്ത് അവൾ തന്നോട് അടുപ്പിച്ചു. പ്രപഞ്ചങ്ങൾ സാക്ഷി.താൻ ആദ്യമായി ഒരു പെണ്ണിനാൽ ചുംബിക്കപ്പെടാൻ പോകുകയാണെന്ന് അവൻ മന്സ്സിലാക്കി. നാണവും ചളിപ്പും അവന്‌റെ മുഖത്തു മൂടി.എന്നാൽ അഞ്ജലിയുടെ സുഖകരമായ കരവലയം അവനെ കൂടുതൽ ശ്ക്തിയോടെ പൊതിഞ്ഞു. അവൾക്ക് യാതൊരു സങ്കോചവും ഉ്ണ്ടായിരുന്നില്ല. അപ്പുവിലേക്കു പടരാനായിരുന്നു അവൾ അപ്പോൾ ആഗ്രഹിച്ചത്. ഒടുവിൽ അവന്‌റെ കവിളിൽ അവളുടെ ചെഞ്ചുണ്ടുകൾ മുട്ടി. കുറച്ചു മുൻപ് താൻ തന്നെ അടിച്ചു തിണർപ്പാക്കിയ അവന്‌റെ കവിളിലെ പാടുകളിലെല്ലാം അവൾ ഉമ്മകൾ കൊണ്ടുമൂടി.അപ്പുവിന്‌റെ ശരീരത്തിൽ ആയിരം വൈദ്യുതതരംഗങ്ങൾ പാ്ഞ്ഞുനടന്നു.

(അടുത്ത ഭാഗത്തോടെ അവസാനിക്കും)

Comments:

No comments!

Please sign up or log in to post a comment!