ഡോ: സ്വീറ്റീസ് റൂം 2

ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്‌നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല.

മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി. യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് അത്ര എളുപ്പമാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല. അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് ലിംഗം യോനിയിലേയ്ക്ക് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും. യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദനയാള്‍ അവള്‍ പുളയാനും സാധ്യതയുണ്ട്.

ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം. യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്. ലിംഗം യോനിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ലൈംഗിക ചലനങ്ങളാണ്. യോനീ നാളത്തിലൂടെയുളള ഉദ്ധൃത ലിംഗത്തിന്റെ ശക്തിയേറിയ ചലനങ്ങളാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കേണ്ടത്. അരക്കെട്ട് പിന്നിലേയ്ക്ക് വലിയുമ്പോള്‍ ലിംഗം ഏതാണ്ട് മുഴുവനായും യോനിക്ക് പുറത്ത് വരണമെന്ന കാര്യം ശ്രദ്ധിക്കുക. യോനീനാളത്തിന്റെ ആരംഭത്തിലാണ് ലൈംഗിക സംവേദനക്ഷമതയുളള കോശങ്ങള്‍ ഉളളത് എന്നതിനാല്‍ ഉരസല്‍ നടക്കേണ്ടത് ആ ഭാഗത്താണ്. ലൈംഗിക ചലനങ്ങള്‍ ആയാസരഹിതമാകുമ്പോള്‍ വേഗവും ശക്തിയും കൂട്ടാം.

ഇത് ക്രമമായി നിയന്ത്രിക്കാന്‍ പരിശീലനം ആവശ്യമാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള ഘട്ടങ്ങളിലൂടെ ഈ താളം താനേ കണ്ടെത്തുകയും ചെയ്യും. ആദ്യവേഴ്ചയില്‍ ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാവില്ല. ആണിന് സ്ഖലനം നടക്കുമെന്നും അതുകൊണ്ടു തന്നെ അവന് രതിമൂര്‍ച്ഛ ലഭിക്കുമെന്നും കരുതാം

Comments:

No comments!

Please sign up or log in to post a comment!