മുല്ല

അച്ഛനെയാണെനിക്കിഷ്ടം ‘ എന്ന കഥയെഴുതിയ കവയത്രിക്ക് ഈ കഥ ഞാൻ സമർപ്പിക്കുന്നു… കൂട്ടുകാരീ നിൻ വിരൽത്തുമ്പിൽ നിന്നുതിർന്ന കവിതയെൻ കഥ തൻ അക്ഷരങ്ങൾ… പരിചയമില്ലാത്ത സ്ഥലം… പരിചയമില്ലാത്ത ആളുകൾ… വ്യത്യസ്തമായ സംസാരരീതി… ഈ നാടിനെക്കുറിച്ച് തൃശ്ശൂർ പൂരം നടക്കുന്ന നാടാണെന്ന് മാത്രമേ അറിയൂ… തന്റെ ലേഡീ ബേർഡ് സൈക്കിൾ പതിയെ ചവിട്ടി അവൾ തേക്കിൻകാട് മൈതാനത്തിനു അരികിലൂടെ കോളേജിലേക്കുള്ള വഴിയിലേക്ക് കയറി… ഇവിടേണ് അപ്പൊ തൃശ്ശൂർ പൂരം… ഓരോന്നാലോചിച്ചു കൊണ്ടവൾ സൈക്കിൾ ചവിട്ടി വിട്ടു… ഞാൻ ബെനീറ്റ… ബെനീറ്റ ബെല്ലാർമിൻ… വളരെ വിചിത്രമായ പേരല്ലേ… എന്തോ എന്റെ പപ്പയ്ക്കും മമ്മയ്ക്കും എനിക്ക് അങ്ങിനൊരു പേരാണ് ഇടാൻ തോന്നിയത്… കോട്ടയത്തെ കടുത്തുരുത്തിയിലാണ് ഞങ്ങളുടെ വീട്… എന്റെ പപ്പയ്ക്ക് ഇവിടെ റബ്ബർ ടാപ്പിംഗാണ് പണി… മമ്മ LIC ഓഫീസിലെ പബ്ലിക് റിലേഷൻസ് ഓഫീസറാണ്… പപ്പയും മമ്മയും തമ്മിലുള്ള കല്യാണം എങ്ങിനെ നടന്നെന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്… ഒരു ബന്ധമില്ലാത്ത രണ്ട് ധ്രുവങ്ങളിലുള്ള സത്യകൃസ്ത്യാനികൾ… പക്ഷേ അതൊന്നും ഡേവിഡിന്റേയും മേരിയുടേയും ബന്ധത്തിന് ഒരു തടസ്സമായില്ലെന്ന് തോന്നുന്നു… പരസ്പരം ഇഷടപ്പെട്ടു… പപ്പ മമ്മയുടെ വീട്ടിൽ ചെന്ന് കല്യാണമാലോചിച്ചു… വിവാഹം നടന്നു… രണ്ട് വർഷം കഴിഞ്ഞപ്പോൾ കർത്താവിന്റെ അനുഗ്രഹം കൊണ്ട് ഞാനും ഈ ഭൂമിയിലേക്ക് പോന്നു… പിന്നൊരാൾക്ക് വരാൻ കർത്താവ് അവസരം കൊടുത്തതുമില്ല…. അധികം തെറ്റില്ലാത്ത ശരീരപ്രകൃതിയാണ് എന്റേത്… അഞ്ചടി ഉയരം… നിറം മമ്മിയുടേതു പോലെ നല്ല വെളുപ്പാണ്… മുടി പിന്നിട്ട് നടക്കുമ്പോൾ അതിന്റെ തുമ്പ് എന്റെ പാവാടയിൽ എഴുന്നു നിൽക്കുന്ന നിതംബപാളികളിൽ അങ്ങോളം ഇങ്ങോളം തട്ടിക്കളിക്കുന്നത് എന്നിൽ ലജ്ജ പടർത്തിയിരുന്നു… എന്റെ മാറിൽ ഉയർന്നു നിൽക്കുന്ന നിധികുംഭങ്ങളിൽ നോക്കി എന്റെ കൂട്ടുകാരികൾ കമന്റ് പറയുന്നത് ചില സമയങ്ങളിലെങ്കിലും ഞാൻ ആസ്വദിച്ചില്ലെന്ന് പറയാൻ വയ്യ… അതൊക്കെ എന്റെ അഭിമാനങ്ങളാണെന്ന് കൂട്ടുകാരികൾ പറയുമ്പോൾ നാണം കൊണ്ട് അവരെ തല്ലാൻ ഓങ്ങിയിരുന്നു ഞാൻ… അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് പുറത്തു പോകുമ്പോൾ ചെറിയ പയ്യൻമാർ മുതൽ കെളവൻമാരുടെ വരെയുള്ള കൂർത്ത നോട്ടങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു…

ഇപ്പൊ 10th നല്ല മാർക്കോടെ പാസ്സായി പ്ലസ്-വണ്ണിനു അപേക്ഷയൊക്കെ കൊടുത്ത്… വീട്ടിനോടു ചേർന്ന റബ്ബർതോട്ടത്തിലും… അയൽവീട്ടിലെ ചെറിയ കുട്ടികളുടെ ഒപ്പമെല്ലാം വേക്കേഷനൊക്കെ ആഘോഷിച്ച് അങ്ങിനെ സസുഖം ജീവിച്ചു പോരുന്ന സമയത്താണ് മമ്മയ്ക്ക് ട്രാൻസ്ഫർ… എങ്ങോട്ടാ… തൃശ്ശൂർക്ക്… ഞാൻ 10 വരെ പഠിച്ചിരുന്ന കോൺവെന്റിലെ അച്ഛനെക്കണ്ട് എനിക്ക് തൃശ്ശൂർ നഗരത്തിനു അടുത്തു തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തന്നെ അഡ്മിഷൻ മേടിച്ചു തന്നു… സാഹിത്യ ആക്കാദമി ഹാളിന്റെ പരിസരത്തുള്ള വുമൺസ് ക്ലബ് റോഡിലുള്ള ഒരു വീടാണ് വാടകയ്ക്ക് താമസിക്കാൻ ശരിയായത്… ഞാനും മമ്മയും ഇങ്ങോട്ട് പോന്നു… പപ്പയ്ക്ക് അത്ര പെട്ടെന്ന് അവിടത്തെ കാര്യങ്ങളൊക്കെ ഒഴിവാക്കി ഇങ്ങോട്ട് പോരാൻ പറ്റിലല്ലോ… അതുകൊണ്ട് പപ്പ പതിയെ എത്തിക്കോളാം… തൃശ്ശൂരിലെ കാര്യങ്ങളൊക്കെ പപ്പയുടെ സുഹൃത്തായ ബേബിച്ചായനോടു പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു… കോളേജിലെത്തി സൈക്കിൾ പാർക്കിംഗ് ഏരിയയിൽ വച്ച് ബാഗും തൂക്കി വരാന്തയിലൂടെ എന്റെ സയൻസ് ക്ലാസ്സിലേക്ക് നടന്നു… ആദ്യമായിട്ടാണ് യൂണിഫോമിൽ ക്ലാസ്സിൽ വരുന്നത്… കഴിഞ്ഞ ദിവസം മമ്മയുടെ കൂടെ വന്ന് അഡ്മിഷൻ ശരിയാക്കി പോയതാണ്… വരാന്തയുടെ അരമതിലിൽ ഇരുന്ന് സംസാരിക്കുന്ന കുട്ടികളുടെ വർത്തമാനം കേട്ട് അവൾക്ക് കൌതുകം തോന്നി… ഒരു അമ്പരപ്പോടെ അവൾ ക്ലാസ്സിലേക്ക് കേറി… പുതിയ കുട്ടികളെല്ലാം പരസ്പരം പരിചയപ്പെടുകയോ വർത്തമാനം പറയുകയോ ഒക്കെ ചെയ്യുന്നു… പെൺകുട്ടികൾ ഇരിക്കുന്ന സെക്കന്റ് ബെഞ്ചിന്റെ ഇടത്തേ അറ്റത്തായി ഒരു ഒഴിവു കിടക്കുന്നത് കണ്ടപ്പോൾ അവൾ അവിടെ ഇരുന്നു… എന്റെ വലതു ഭാഗത്തായി ഇരുന്ന തട്ടമിട്ട പെൺകുട്ടി തന്റെ ബുക്കിൽ പേന കൊണ്ട് കട്ടിയിൽ എന്തോ എഴുതുന്നതു കണ്ടു… അതെന്താണെന്ന് കാണാനുള്ള ജിജ്ഞാസയോടെ ഞാൻ കടക്കണ്ണാൽ അതിലേക്കു നോക്കി… Mossy… അപ്പൊ അതാണോ പേര്… ഞാൻ നോക്കുന്നത് കണ്ടിട്ടെന്ന പോലെ ആ കുട്ടി എന്റെ നേരേ തിരിഞ്ഞ് ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് എന്റെ നേരെ കൈനീട്ടി… “ മുഹ്സിനാ… അലിയാസ് മോസി… “ ഒരു പകപ്പോടെയെങ്കിലും ഞാൻ എന്റെ കൈനീട്ടി ആ കുട്ടിക്ക് ഹസ്തദാനം നൽകി… “ ന്തുട്ടാ നിന്റെ പേര്?… “ അവൾ വീണ്ടും ബുക്കിലെ തന്റെ പേരിനെ കറുപ്പിച്ചു കൊണ്ട് ചോദിച്ചു…

“ ബെനീറ്റ… ബെനീറ്റ ബെല്ലാർമിൻ… “ ഒരു പാതിചിരിയോടെ അവൾ പറഞ്ഞു… “ ഇതെന്തുട്ട് പേരാ ക്ടാവേ… ഒരു ഫർലോങ്ങ് നീട്ടാണല്ലോ… ഞാൻ നിന്നെ ബെല്ലാ എന്നേ വിളിക്കൂ… “ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു… “ അപ്പൊ കുട്ടീടെ പേരിനും നല്ല നീട്ടൊണ്ടല്ലോ… മുഹ്സിനാ അലിയാസ് മോസി…“ എന്റെ പേരിനെ കുറ്റം പറഞ്ഞത് എനിക്കങ്ങോട്ട് സഹിച്ചില്ല… ഉം… “ എന്റിഷ്ടാ… തെന്റെ ഉമ്മി ഇട്ട പേരാ.

. നല്ല ബെസ്റ്റ് പേരല്ലേ… അതോണ്ട് ഞാനതങ്ങാ ചുരുക്കി… മുഹ്സിന അഥവാ മോസി… നമ്മുടെ സാഗർ അലിയാസ് ജാക്കി പോലെ… “ എന്നും പറഞ്ഞ് അവൾ കുടുകുടെ ചിരിച്ചു… “ അതെന്നാ… മോസി മോഹൻലാൽ ഫാനാണോ?…“ അവളുടെ കുസൃതി നിറഞ്ഞ ചിരി ഇഷ്ടപെട്ടു കൊണ്ട് ഞാൻ ചോദിച്ചു… “ പിന്നല്ലാ… അതെന്താ അനക്ക് ലാലേട്ടനെ ഇഷ്ടല്ലേ… “ അവൾ ചുണ്ടു മലർത്തിക്കൊണ്ട് ചോദിച്ചു… “ ഇഷ്ടമാണ്… എന്നാലും ചോദിച്ചെന്നേ ഉള്ള്… “ അവളോട് ഒരു അടിപിടിക്ക് എനിക്ക് താൽപര്യം തോന്നിയില്ല… എന്നാലും അവൾ പറഞ്ഞ പേര് എനിക്ക് ഇഷ്ട്പപെട്ടു… ബെല്ല… വീട്ടിൽ എന്നെ ബെനീറ്റ എന്നാ വിളിക്കുക… നാട്ടിലും… അവൾ ഇങ്ങിനൊരു പേരിന്റെ സാധ്യത കണ്ടെത്തിയതിൽ എനിക്ക് അവളോട് ഇഷ്ടം തോന്നി… അപ്പോഴേക്കും ക്ലാസ് ടീച്ചറായ ഇംഗ്ലീഷ് മിസ്സെത്തി… എല്ലാവരേയും ടീച്ചർ പരിചയപ്പെട്ടു… ക്ലാസ്സിൽ ആകെ നാൽപ്പതോളം കുട്ടികളുണ്ട്… 25 പെൺകുട്ടികളും 15 ആൺകുട്ടികളും…. പെൺകുട്ടികൾ മാത്രമിരിക്കുന്ന റോയിലാണ് ഞാൻ ഇരിക്കുന്നത്… ആദ്യത്തെ ദിവസം തന്നെ ക്ലാസിലെ കുട്ടികളുമൊക്കെയായി മോസി കൂട്ടായി… അവൾ എല്ലാവരോടും പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഒരു പ്രകൃതമായിരുന്നു… പക്ഷേ എനിക്ക് അങ്ങിനെ എല്ലാവരോടും മിണ്ടാനൊക്കെ മടിയായിരുന്നു… ഇതിനു മുൻപ് പത്താം ക്ലാസു വരെ കോൺവെന്റിൽ പെൺകുട്ടികളോടൊപ്പം മാത്രം ഇടപഴകി വന്ന എനിക്ക് ആൺകുട്ടികളോടൊക്കെ മിണ്ടാൻ നാണമായിരുന്നു… കോൺവെന്റിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് ഒന്നോ രണ്ടോ കൂട്ടുകാരികളേ ഉണ്ടായിരുന്നുള്ളൂ… അവർ ആരോടെങ്കിലുമൊക്കെ മിണ്ടുന്നതും ചിരിക്കുന്നതുമൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു… അതുകൊണ്ട് ഇവിടെ ആരോടും വല്യ കൂട്ടൊന്നും വേണ്ടെന്ന് ഇങ്ങോട്ട് പോന്നപ്പോൾ തീരുമാനിച്ചതാണ്…

ക്ലാസ്സിലെത്തി രണ്ടാഴ്ചക്കുള്ളിൽ തന്നെ ആ അന്തരീക്ഷം എനിക്കിഷ്ടമായി… ചിരപരിചിതമല്ലാത്ത തൃശ്ശൂർ ഭാഷ എനിക്കിപ്പോൾ കൌതുകത്തേക്കാളേറെ അനുകരണത്തിനുള്ള ആഗ്രഹമായി… മോസി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി… എവിടെപ്പോയാലും എന്നെയും അവൾ കൂടെ കൂട്ടും… അവളുടെ ബാപ്പയുടെ ബേക്കറി കടയിൽ നിന്ന് കൊണ്ടു വരുന്ന ചോക്ലേറ്റും പലഹാരങ്ങളുമെല്ലാം ഞങ്ങൾ ഒരുമിച്ച് തിന്ന് തീർത്തു… ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല… റെക്കോർഡിന്റെ പണി തുടങ്ങി… കഴിഞ്ഞ ദിവസം ബയോളജിയുടെ റെക്കോർഡ് ബുക്ക് വരക്കാൻ പറഞ്ഞപ്പോൾ സഹായിച്ചത് മോസിയാണ്… ഒരു പ്രതിഫലവും ആഗ്രഹിക്കാതെ തന്റെ കൂട്ടു മാത്രമാണ് അവൾ കാംക്ഷിക്കുന്നത്… തന്റെ പോലെയുള്ള ഫിഗറല്ല അവളുടേത്… കാണാൻ വല്യ കുഴപ്പമില്ല… ഇരുനിറം… തന്റെ പോലെ അവയവങ്ങൾക്ക് അത്ര മുഴുപ്പൊന്നും അവൾക്കില്ല… ഭയങ്കര വായാടിയാണ്… അതുകൊണ്ട് ക്ലാസ്സിലെ ഏല്ലാവർക്കും അവളെ വല്യ ഇഷ്ടവുമാണ്… എന്നെപ്പറ്റി അധികമാരും അന്വേഷിക്കാറില്ല… പക്ഷേ ഞാൻ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം എന്റെ മേനിയിലേക്കുള്ള ആൺകുട്ടികളുടെ കൂർത്ത നോട്ടങ്ങളും… പെൺകുട്ടികളുടെ അസൂയ നിറഞ്ഞ കണ്ണുകളും കാണാറുണ്ട്… എന്റെ എല്ലാ കാര്യങ്ങളും ഞാനിപ്പോൾ മോസിയോടു പറയാറുണ്ട്… അവളുടെ വീട് പടിഞ്ഞാറേക്കോട്ട ഭാഗത്താണ്… എന്റെ വീട്ടിൽ നിന്ന് 2 കി.
മീ സൈക്കിൾ ചവിട്ടിയാൽ അവളുടെ വീട്ടിലെത്താം… അവളോട് ഇടപെടുമ്പോൾ… പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു… പഴയ കൂട്ടുകാരിയുമായി കൂട്ടുകൂടിയതും… അവസാനം അവളുമായി… എന്താണു ഞാൻ ഇങ്ങിനെ… ഉം… എന്തായാലും മോസിയോട് കുറച്ച് അകലം പാലിച്ചു നിൽക്കാം… “ ടീ… നീ എന്തുട്ട് വീചാരിച്ചാ ഈ നിൽപ്പ് നിൽക്കണെ… വാ ഫിസിക്സിന്റെ ലാബിലേക്ക് പോകാം… മിസ്സ് വിളിക്കുന്നു… ” അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… എന്റെ ദേഹത്തെ രോമങ്ങൾ എഴുന്നു നിൽക്കുന്നതു പോലെയൊരു ഫീലിങ്ങ്… എന്ത് അധികാരത്തോടെയാണ് അവൾ എന്നെ പിടിച്ചു കൊണ്ടു പോകുന്നത്… “ പിടിച്ചു വലിക്കല്ലേന്ന്… ഞാൻ ദാ വരേല്ലേ… “ ലാബിലേക്കുള്ള ബുക്കുമായി അവളുടെ ഒപ്പം ഞാൻ ചെന്നു… ലാബിലെ എക്സ്പിരിമെന്റ് ഞങ്ങൾ ഒരുമിച്ചാണ് ചെയ്തത്… മോസിയുടെ അത്രയും ടെക്നിക്കൽ സ്കിൽ എനിക്കില്ല… അവളെന്തും എളുപ്പത്തിൽ ചെയ്തു തീർക്കും…

ലാബിലെ എക്സ്പിരിമെന്റ് കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി… എന്റെയടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മോസി എന്റെ പ്ലേറ്റിൽ നിന്ന് വറുത്ത മീനെടുത്തു കഴിച്ചു… “ ടീ എന്നാ ഈ കാണിക്കുന്നേ… ഞാനത് പകുതി കഴിച്ച് വച്ചിരുന്നതാ… “ അവളുടെ നേർക്ക് ബെഞ്ചിൽ മുഖത്തോട് മുഖം നോക്കിയിരുന്ന് കഴിക്കുന്ന ഞാൻ കെറുവോടെ പറഞ്ഞു. “ മോള് ഇപ്പോ അത്രേം ഉള്ളിലേക്ക് വിട്ടാൽ മതി… ഹും… അല്ലെങ്കിൽ തന്നെ നിന്റെ ഓരോന്നും വല്ലാത്ത പരുവാ… “ ബെല്ലയുടെ മാറിലേക്ക് നോക്കിയാണ് മോസി അതു പറഞ്ഞത്… “ നിന്റെ നാവിന് ഒരു ലൈസൻസും ഇല്ലല്ലോടീ… “ മോസി പറഞ്ഞത് ബെല്ലയിൽ ഒരു നാണമുണ്ടാക്കി… “ ന്റെ മോളേ… നീ ക്ലാസ് വിട്ടു പോകുമ്പോൾ ആ സിദ്ധുവിന്റെ നോട്ടം കാണണം…“ വായിൽ വച്ച കരിമീൻ ചവച്ചു കൊണ്ട് മോസി പറഞ്ഞു… “ ഏത്… നമ്മുടെ വലതു വശത്തെ ബെഞ്ചിലിരിക്കുന്ന സിദ്ധാർത്ഥോ… അവന്റെ കാര്യമാണോ നീ പറയുന്നത്… “ ഞാൻ ആകാക്ഷയോടെ ചോദിച്ചു… “ എന്റിഷ്ടാ… അവൻ തന്നെ… നീ കാണാറില്ലന്നേ ഉള്ള്… അവൻ നിന്നെ ഒളിച്ചു നിന്ന് നോക്കണത് ഞാൻ കാണണ്ട്… “ മോസി ഒരു കള്ളച്ചിരിയോടെ അതു പറഞ്ഞപ്പോൾ ഞാൻ ക്ലാസ്സിലാകെ ഒന്നോടിച്ചു നോക്കി… തങ്ങൾ ഇരിക്കുന്നതിന്റെ എതിർവശത്തെ മൂലയിൽ നിന്ന് രണ്ട് കണ്ണുകൾ എന്റെ നേർക്ക് നീളുന്നതു കണ്ടപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു… “ ശരിയാണല്ലോ… അവൻ എന്നാത്തിനാ എന്നെയിങ്ങനെ നോക്കുന്നേ… ” എന്റെ ശബ്ദത്തിൽ അല്പം ദേഷ്യം കലർന്നിരുന്നോ?… ഉണ്ടാവാം… പണ്ടേ ആണുങ്ങളുടെ നോട്ടവും ചിരിയും എന്നിൽ പേടിയാണ് ഉണർത്തിയിരുന്നത്… “ ന്റെ മോളേ… നിന്നെപ്പോലെ ഒരെണ്ണത്തിനെ കണ്ടാൽ ആണായി പിറന്നവൻ ഒന്നു നോക്കും… അമ്മാതിരി ഉരുപ്പടിയല്ലേ നീയ്യ്… ” അവൾ ചുണ്ടു ഒരു വശത്തേക്ക് കോട്ടി ഗോഷ്ടി കാണിക്കുന്നതു പോലെ പറഞ്ഞു… “ മിണ്ടാതിരുന്ന് കഴിക്കെടീ… എന്നെ നോക്കേണ്ട ആരും… ” എന്റെ മുഖം വാടുന്നത് കണ്ടിട്ടാവാം മോസി പിന്നൊന്നും പറഞ്ഞില്ല… വൈകിട്ട് ക്ലാസ് വിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ഞാൻ മോസിയോട് ചോദിച്ചു… നാളെ ശനിയാഴ്ചയല്ലേ… ഞാൻ ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിക്കും… നിനക്ക് എന്റെ വീട്ടിലോട്ട് വരാവോ… “ അതൊക്കെ വരാം… എനിക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല വീട്ടിൽ… വന്നു കഴിഞ്ഞാൽ ഇന്ന് നീ കൊണ്ടു വന്ന പോലെ മീൻ വറുത്തത് ഉണ്ടാക്കിത്തരേണ്ടി വരും… Agree… ” അവൾ പുഞ്ചിരിയോടെ ചോദിച്ചു…

“ ഉം… നീ വന്നാൽ മതി… ” അവളുടെ ഒപ്പം സൈക്കിൾ ചവിട്ടി സ്കൂളിനു പുറത്തേക്ക് പോവുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… അപ്പോൾ സിദ്ധു അവന്റെ സൈക്കിളിനടുത്തു നിന്ന് തന്നെ നോക്കുന്നതു കണ്ടു… ഞാൻ പെട്ടെന്ന് മുഖം തിരിച്ചു… “ ഉം… ബെല്ലാ… അവൻ നിന്നേം കൊണ്ടേ പോകൂന്നാ എനിക്കു തോന്നുന്നേ… ” എനിക്ക് സമാന്തരമായി സൈക്കിൾ ചവിട്ടിക്കൊണ്ട് മോസി പറഞ്ഞു… “ ഉവ്വാ… അവൻ കൊണ്ടു പോകാനിങ്ങു വരട്ടെ….
” ബെല്ലയുടെ മുഖത്ത് അത്രയും ദേഷ്യം വന്നതിന്റെ കാര്യം എന്താണെന്ന് മോസിക്ക് മനസ്സിലായില്ല… അടുത്ത ദിവസം മോസി വരുമെന്നും കഴിക്കാൻ മീൻ വറുത്തതു വേണമെന്നും പറഞ്ഞ് ബെല്ല മേരിക്ക് സൈര്യം കൊടുത്തില്ല… അവൾക്ക് നല്ല സദ്യ തന്നെ കൊടുക്കണമെന്ന് ബെല്ല വല്ലാതെ ആഗ്രഹിച്ചു… “ ക്ലിൻ ക്ലിൻ… ” തന്റെ വീട്ടുപടിക്കൽ സൈക്കിൾ ബെല്ലടി കേട്ട് ബെല്ല ഓടിച്ചെന്നു… ബനിയനിലും ലെഗ്ഗിൻസിലും ബെല്ലയുടെ മുഴുപ്പുകൾ കിടന്നു തുള്ളിക്കളിക്കുന്നത് മോസി ഒരു കൊതുകത്തോടെ നോക്കി നിന്നു… “ ടീ പതുക്കെ ഓട്… ദേ ഇതൊക്കെ ഇപ്പൊ തെറിച്ചു പോകുട്ടാ… ” സൈക്കിൾ സ്റ്റാൻഡിൽ ഇട്ടുകൊണ്ട് മോസി പറഞ്ഞു… “ നിന്റെ വായ മൂടിക്കെട്ടേണ്ടി വരുമല്ലോ… ഇവിടെ മമ്മയുണ്ട്… ” ബെല്ല കണ്ണുരുട്ടിക്കൊണ്ട് മോസിയെ അകത്തേക്ക് ക്ഷണിച്ചു… മോസി വെള്ള നിറത്തിലുള്ള ചുരിദാറാണ് ഇട്ടിരുന്നത്… “ ഞാനുള്ളതു പറഞ്ഞെന്നേ ഉള്ളെന്റെ ഗഡിയേ… ” തന്റെ തട്ടമൊന്ന് നേരെയാക്കി കൊണ്ട് മോസി ബെല്ലയുടെ ഒപ്പം അവളുടെ വീട്ടിലേക്ക് കേറി… മേരി രണ്ടുപേർക്കും അപ്പവും ചായയും കൊടുത്തു… അതു കഴിഞ്ഞ് രണ്ടു പേരും കൂടി ബെല്ലയുടെ മുറിയിലേക്കു കയറി… മേരി ഉച്ച നേരത്തെ സദ്യയുണ്ടാക്കുന്നതിനായി അടുക്കളയിലേക്കും കയറി… ബെല്ലയ്ക്ക് പുറകേ മോസി മുറിയിൽ കേറിയപ്പോൾ ബെല്ല വാതിൽ ചാരി കുറ്റിയിട്ടു… ബെല്ലയുടെ മേശപ്പുറത്ത് യേശുകൃസ്തുവിന്റെ ഒരു ഫോട്ടോ… അരികിലായി ഒരു കൊന്തയും… മോസി അതൊന്നെടുത്ത് നോക്കി…

“ എന്താടോ നിനക്ക് ഞങ്ങളുടെ കൊന്ത വേണോ?… ” ഒരു കുസൃതിച്ചിരി ഒളിപ്പിച്ചു വച്ച് ബെല്ല ചോദിച്ചു… “ യ്യോ… എനിക്ക് വേണ്ടേ… എന്നിട്ട് വേണം വർഗ്ഗീയത പറഞ്ഞ് ഇവിടെയാകെ പ്രശ്നമാകാൻ… നിന്റെ മതം നിനക്ക്… ന്റെ മതം എനിക്കും… ” അതു പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു… “ ഈ മുസ്ലീം പെണ്ണ് എനിക്കും… ” എന്നു പറഞ്ഞുകൊണ്ട് ബെല്ല മോസിയെ പുറകിലൂടെ കെട്ടിപ്പിടിച്ചു… മോസി അതു പ്രതീക്ഷിച്ചതല്ലായിരുന്നു എന്ന് അവളുടെ മുഖഭാവം വിളിച്ചോതി… മോസി തിരിഞ്ഞ് ബെല്ലയെ കെട്ടിപ്പിടിച്ചു… “ ഇങ്ങിനെ നിൽക്കുമ്പോൾ എനിക്കെന്ത് ആശ്വാസമാണെന്നോ മോസീ… ” മോസിയെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി മുറുക്കി അവളുടെ ഇടതുതോളിൽ മുഖം അമർത്തിക്കൊണ്ട് ബെല്ല പറഞ്ഞു… “ നീ ചെറ്യേ പിള്ളേരെപ്പോലെ ആണല്ലോ… ഇതെന്തൂട്ടാ ഇത്ര വിഷമം… ” ബെല്ലയിൽ നിന്നു വിട്ടുമാറിയ മോസി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… ബെല്ലയുടെ മുഖം കണ്ണീരിൽ കുതിർന്നതു കണ്ട് മോസിക്കും സങ്കടമായി… ബെല്ലയുടെ ഉള്ളിലെന്തോ വിഷമമുണ്ടെന്ന് മോസിക്കു തോന്നി… “ ഹൈ… നീയെന്തിനാ ഇങ്ങനെ കരേണേ… കാര്യം എന്താന്ന് വെച്ചാ പറാന്ന്… ” മോസി ഒന്നും മനസ്സിലാവാതെ ചോദിച്ചു… “ നീയും എന്നെ വിട്ടു പോവ്വോ… അവളെപ്പോലെ… ” ബെല്ല മുഖം തുടച്ചു കൊണ്ട് ചോദിച്ചു… “ വിട്ടുപോവാനോ… എങ്ങോട്ട്?… ആരെപ്പോലെ?… നീയെന്തുട്ടാ ഈപ്പറഞ്ഞു കൂട്ടണേ… എനിക്കൊന്നും മനസ്സിലാവണില്ല….
” തലയും വാലും ഇല്ലാത്ത ബെല്ലയുടെ സംസാരം കേട്ട് മോസി പറഞ്ഞു… “ നേരത്തേ കോൺവെന്റിൽ നിന്നെപ്പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്… തൊലിവെളുപ്പുള്ള ഒരു പയ്യനെ കണ്ടപ്പോൾ അവൾക്ക് എന്നോടുള്ള ഇഷ്ടം പോയി… ” അതു പറയുമ്പോൾ ബെല്ലയുടെ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു… “ അതുപിന്നെ പെൺപിള്ളേർക്ക് ആൺപിള്ളേരോടല്ലേ ഇഷ്ടം തോന്നാ… അതുകൊള്ളാലോ… ” ബെല്ലയുടെ മൂഡ് ഒന്നു മാറ്റാനായി മോസി പറഞ്ഞു… “ അപ്പൊ എനിക്ക് ഒരു ആൺകുട്ടിയോടും അങ്ങിനെ തോന്നുന്നില്ലല്ലോ?… ” ബെല്ല ചെറിയ പിള്ളേരെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു… “ ആൺപിള്ളേരോടല്ലാതാ പിന്നെ നിനക്ക് ആരോടാ ഇഷ്ടം തോന്നണേ… ” അവളെ കളിയാക്കുന്നതു പോലെ മോസി ചോദിച്ചു…

“ നിന്നോട്… ” ബെല്ല അതു പറഞ്ഞിട്ട് മോസിയുടെ മുഖത്തിനിരു വശവും പിടിച്ച് തന്നോടടുപ്പിച്ച് അവളുടെ ചൊടികൾ തന്റെ അധരങ്ങളുമായി ചേർത്തു… മോസിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… പെട്ടെന്ന് ബെല്ലയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു… “ ബെനീറ്റ… നിങ്ങൾ രണ്ടാളും കൂടി എന്തെടുക്കകയാ അവിടെ?… ” മേരിയുടെ ശബ്ദം വാതിലിനു പുറത്ത് കേട്ടപ്പോൾ ബെല്ല ചുംബനത്തിൽ നിന്ന് മോസിയുടെ ചുണ്ടുകൾ മോചിപ്പിച്ചു… ********************

ഡിയർ ഫ്രണ്ട്സ്… ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയുക… നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു… പിന്നെ ഈ കഥയുടെ പേര് “ മുല്ല ” എന്നാണ് ഇട്ടിരിക്കുന്നത്… പലർക്കും തോന്നാം കഥയുമായി ഒരു ബന്ധമില്ലാത്ത പേരാണിതെന്ന്… എന്നാൽ ഈ പേരിന് കഥയുമായി വളരെ അടുത്ത ബന്ധം ഞാൻ കണ്ടു വച്ചിട്ടുണ്ട്… അതെന്താണെന്നറിയോ ഇഷ്ടാ?… അറിയാമെങ്കിൽ പറയണേ… ഇതൊക്കെ ഒരു രസാല്ലേ… സ്നേഹപൂർവ്വം… പഴഞ്ചൻ

Comments:

No comments!

Please sign up or log in to post a comment!