അജ്ഞാതന്‍റെ കത്ത് 5

ഓടിക്കയറുമ്പോൾ സ്റ്റെപ്പിൽ വീണു കാലിലെ തൊലിയിളകി വേദനിച്ചു.മാരണങ്ങൾ ഓരോന്നായി എന്റെ തലയിൽ തന്നെയാണല്ലോ വന്നു പതിക്കണത്.ഇവിടെയുള്ളത് എന്താണാവോ? ടെറസിലെത്തിയപ്പോൾ അടപ്പു മാറ്റിയ ടാങ്കിലേക്ക് നോക്കി നിൽക്കുകയാണ് അരവിന്ദ് .

“എന്താ അരവി ?”

അവൻ എന്നെ തന്നെ തുറിച്ചു നോക്കി. പിന്നീട് വീണ്ടും ടാങ്കിലേക്ക് നോക്കി. ഞാനും എത്തി നോക്കാൻ ശ്രമിച്ചെങ്കിലും അരവിയുടെ അത്രയില്ലാത്ത ഉയരക്കുറവ് കാരണം ഒന്നും കാണുന്നില്ലായിരുന്നു. സൈഡിൽ വെച്ചിരുന്ന രണ്ട് ഇഷ്ടിക വെച്ച് ഞാൻ ഉയരക്കുറവ് പരിഹരിച്ചു. മുക്കാലും തീർന്ന വെള്ളത്തിനകത്ത് ആദ്യം പതിഞ്ഞത് മഞ്ഞയിൽ പിങ്ക് പൂക്കളുള്ള ഒരു ബെഡ്ഷീറ്റാണ്. തുണി വിരിച്ചിട്ടപ്പോൾ പറന്നു വീണതാകും.

” ബെഡ്ഷീറ്റ് വീണതിനാണോ നീയിപ്പോൾ കിടന്നു കാറിയത്?”

അവനെ നോക്കി ഞാൻ.

“സൂക്ഷിച്ച് നോക്ക് “

എന്ന് പറഞ്ഞ് അവനെന്നെ അപ്പോഴും തുറിച്ചു നോക്കുകയായിരുന്നു.

പക്ഷേ ഈ കളർ ബെഡ്ഷീറ്റ് ഇവിടെയില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ടാണ് വീണ്ടും നോക്കിയത്. കണ്ണുകൾ ടാങ്കിനകത്തെ മങ്ങിയ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ കണ്ണുകളിൽ ഇരുട്ട് മൂടിയത് എനിക്കാണ്. പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം .അരവി താഴേക്കിറങ്ങി പോയി. അതിനകത്തുള്ളത് മനുഷ്യൻ തന്നെയെന്നറിഞ്ഞ ഞാൻ തളർന്നു. വേഷം കൊണ്ട് അതൊരു സ്ത്രീയാണ് ഒടിഞ്ഞു മടങ്ങി കിടക്കുന്നതിനാൽ മുഴുവൻ കാണാൻ പറ്റുന്നില്ല. ഞാൻ ടെറസിൽ ഇരുന്നു പോയി.

” എവിടെ “

എന്ന ചോദ്യത്തോടെ അരവിക്കൊപ്പം അലോഷ്യസ് കയറി വന്നു. ഞാൻ യാന്ത്രികമായി ടാങ്കിലേക്ക് ചൂണ്ടി. ടാങ്കിനകത്തും പുറത്തും അലോഷ്യസ് നന്നായി നോക്കി.

” അരവിന്ദ് പോലീസിൽ അറിയിച്ചോ ?”

” ഇല്ല”

“ഉടനെ അറിയിക്കൂ “

അരവി ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് രാവിലെ രാത്രി മുതൽ തൊട്ടു മുന്നേ വരെയുള്ള കാര്യങ്ങൾ പറഞ്ഞു. ഞാൻ സത്യം പറഞ്ഞാൽ തളർന്നു തുടങ്ങിയിരുന്നു. താങ്ങായി അരവി കൂടി ഇല്ലെങ്കിൽ……

“വേദ താഴേക്ക് പോയ്ക്കോളൂ”

എന്റെ അവസ്ഥ മനസിലാക്കിയ അലോഷ്യസ് പറഞ്ഞു. വേണ്ടായെന്ന് ഞാൻ തലയാട്ടി. പത്ത് മിനിട്ടിനുള്ളിൽ പോലീസ് വാഹനം വന്നു.അതിൽ നിന്നും ജെയിംസ് ജോർജ്ജിറങ്ങി വന്നു. അടുത്ത വീടിന്റെ മതിലിൽ രണ്ടു തലകൾ കണ്ടു. എങ്ങനെയാണെന്നറിയില്ലകമ്പികുട്ടന്‍.നെറ്റ് ചാനലുകാർ വീടുവളഞ്ഞു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ സ്വന്തം ചാനലും, ആരേയും മുകളിലേക്ക് കടത്തിവിടാതെ പോലീസ്കാർ സെക്യൂരിറ്റി തീർത്തു.

എന്നിട്ടും സമീപത്തെ വീടിന്റെ ടെറസിലും മലിലും അവർ അട്ടയെ പോലെ പറ്റിപ്പിടിച്ചിരുന്നു.

” ആരാ ബോഡി ആദ്യമായി കണ്ടത്?”

“ഞാനാ “

അരവി മുന്നോട്ട് വന്നു.

“നിങ്ങൾ വേദയുടെ …..?”

“ഒരുമിച്ചാണ് ചാനലിൽ വർക്ക് ചെയ്യുന്നത് പിന്നെ അയൽവാസിയുമാണ്. “

” ഇത്…..?”

അലോഷ്യസിനെ ചൂണ്ടിയാണ് ചോദിച്ചത്.അരവി എന്തോ പറയാൻ തുനിയുന്നതിനിടയിൽ കയറി അലോഷ്യസ് പറഞ്ഞു.

“ഞങ്ങൾ ഫ്രണ്ട്സാണ്. ഇങ്ങനെയൊരു സംഭവം നടന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ്.”

സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ചാണ് അദ്ദേഹം പറഞ്ഞത്.

” ഈ ബോഡിയുള്ളതെങ്ങനെ മനസിലായി വേദ ?”

എന്നോടുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിയായിരുന്നു.

“കൈ വാഷ് ചെയ്യുമ്പോൾ വെള്ളത്തിലെ കളറുമാറ്റവും രക്ത ഗന്ധവും കണ്ടാ ഞാനോടി വന്നു നോക്കിയത്.”

” ഇതിനകത്ത് ബോഡിയുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടായിരുന്നോ? “

പരിഹാസം പോലെയായിരുന്നു ചോദ്യം.

” ഇല്ല സർ, രക്ത ഗന്ധം അനുഭവപ്പെട്ടപ്പോൾ എന്തോ എനിക്കങ്ങനെ ഓടിവരാൻ തോന്നി. ടാങ്കിൽ എന്തോ അത്യാഹിതം നടന്നെന്നു മനസു പറഞ്ഞിരുന്നു.”

SI ഒന്നിരുത്തി മൂളി. ബോഡി ടാങ്കിൽ നിന്നും എടുക്കപ്പെട്ടു .ടെറസിൽ വെച്ച സ്ട്രെച്ചറിൽ കിടത്തി.ആ പെണ്ണുടലിനു തല ഇല്ലായിരുന്നു. മൂർച്ചയേറിയ ഏതോ ആയുധത്താൽ മുറിച്ചുമാറ്റിയ കഴുത്ത് ഭാഗത്തെ മാംസം വെള്ളത്തിൽ കിടന്നതിനാൽ രക്തമയം വാർന്ന് വെളുത്ത് കാണപ്പെട്ടു. ഭയം കാരണം എന്റെ മുഖവും വിളറി വെളുത്തിരുന്നു. വിശദമായ ചോദ്യോത്തരങ്ങൾക്ക് ശേഷം ബോഡി കൊണ്ടുപോയി. ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സുനിതയുടെ മുറി Si വിശദമായി പരിശോദിച്ചു.കൂട്ടത്തിൽ അലോഷ്യസും.

“വേദ ഇനി മുതൽ ഈ വീട്ടിൽ താമസിക്കുന്നത് സേഫല്ല. ഒരു ഹോസ്റ്റലിലേക്കോ ബന്ധു വീട്ടിലേക്കോ മാറുന്നതാണ് ഉചിതം.”

ഇറങ്ങാൻ നേരം എസ് ഐ പറഞ്ഞു. അയൽപക്കത്തുള്ളവരും പിരിഞ്ഞു പോയി. എല്ലാം തകർന്നതു പോലെ ഞാനിരുന്നു.

“വേദ …..”

അരവിയുടെ ശബ്ദം ഞാൻ തലയുയർത്തി.

“നീയിനി എല്ലാ കാര്യത്തിലും വല്ലാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തെ പോലും “

” ഉം “

ഞാൻ മൂളി..

” അരവി വേദ ഇനി മുതൽ നിന്റെ വീട്ടിൽ നിൽക്കട്ടെ.അവിടാകുമ്പോൾ ആളുണ്ടാവുമല്ലോ”

അലോഷ്യസ് കണ്ട പോംവഴിയാണിത്.

” അവരെന്നെ കൊല്ലില്ല സർ, “

എന്റെ ഉറച്ച സ്വരം കേട്ടാവാം രണ്ടുപേരുടേയും മുഖത്ത് ഞെട്ടൽ.


” എന്നെ ഭയപ്പെടുത്തണം അതാണവരുടെ ലക്ഷ്യം. അതിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് ഞാനും സമ്മതിക്കാം. പക്ഷേ, അവരുടെ ലക്ഷ്യം നടക്കില്ല.”

“നീയെന്താ പറഞ്ഞു വരുന്നത്?”

അരവിയുടെ ചോദ്യം.

“ഭയന്നോടാൻ വയ്യാന്ന്. ചാവുന്നെങ്കിൽ ചാവട്ടെ, എന്ന് കരുതി ഒളിച്ചിരിക്കണോ ഞാൻ? ഭീരുക്കൾക്ക് ചേർന്ന ജോലിയല്ല ജേർണലിസമെന്ന് എനിക്ക് നന്നായിട്ടറിയാം. കാര്യങ്ങൾ പഴയതുപോലെ തന്നെ പോകട്ടെ.”

” പക്ഷേ വേദ കരുതുന്നതു പോലെ അല്ല കാര്യങ്ങൾ, എതിരാളികൾ ആരെന്നോ, അവരുടെ ലക്ഷ്യമെന്തെന്നോ അറിയാനിതുവരെ കഴിഞ്ഞിട്ടില്ല.”

അലോഷ്യസിന്റെ സംസാരത്തെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ ഞാൻ ഓരോ എപ്പിസോഡിന്റേയും ഫുൾ റിപ്പോർട്ട് തയ്യാറാക്കിയ ഫയൽ ഉണ്ടായിരുന്നു.അത് അലോഷ്യസിന്റ നേരെ നീട്ടി.

” ഇതിൽ 2013 ൽ ആരംഭിച്ച എന്റെ പ്രോഗ്രാമിന്റെ ഡീറ്റയിൽസ് അക്കമിട്ട് 152 ഫയലുകളുള്ളതിൽ നിന്നും കുറച്ചു ഫയലുകൾ മിസ്സിംഗാണ്. കറക്റ്റായി പറഞ്ഞാൽ 2013 ഏപ്രിൽ 4,11,18, 25 എന്നീ ദിവസത്തെയും 2016 ഓഗസ്റ്റ് 18, 25 സെപ്റ്റംബർ 1ലേയും ഫയലുകൾ ചേർത്ത് നഷ്ടമായത് 7 ഫയലുകൾ.”

” അതേത് ഫയലാണ്. ആരുടെ കേസാണ് എന്ന് പറ”

അലോഷിയുടെ ജിജ്ഞാസ.

“ഓഫീസിലെ സിസ്റ്റത്തിൽ നോക്കണം. എന്റെ ലാപ് സാമുവൽ സാറിന്റെ വീട്ടിലാണ്.”

പറഞ്ഞു തീരും മുന്നേ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു അദ്ദേഹം കോൾ അറ്റന്റ് ചെയ്തു കൊണ്ട് പുറത്തേയ്ക്കു പോയി അൽപ സമയത്തിനുള്ളിൽ തിരികെ വന്നു. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

“സർ,എന്തെങ്കിലും ന്യൂസ്?”

രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു.

” ഉം….. സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. പ്രതീക്ഷിക്കാത്ത പലതും അതിലുണ്ട്.”

“സർ തെളിച്ചു പറ”

” ഭർത്താവു മരിച്ചിട്ട് വർഷങ്ങളോളമായ സുനിതയുടെ ഗർഭപാത്രത്തിൽ ആഴ്ചകൾ പ്രായമുള്ള ഭ്രൂണമുണ്ടായിരുന്നു “

ഞെട്ടൽ തോന്നിയെനിക്ക് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന വിശ്വസ്ഥയായ ജോലിക്കാരി .

” അതു മാത്രമല്ല അവളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നു. ആന്തരാവയവങ്ങളിൽ ഹൃദയം കിഡ്നി ചെറുകുടൽ തുടങ്ങിയ ഉണ്ടായിരുന്നില്ല.ഷോൾഡറിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. കഴുത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.”

തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ .എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അരവിയും.


“പിന്നെ ഒരു കാര്യം ഞാനെന്തായാലും മുരുകേശനെ ഒന്നു തപ്പട്ടെ.അതിനു മുന്നേ നിങ്ങൾ ഞാനുമായി കോൺഡാക്റ്റ് ചെയ്യാൻ ഇനി മുതൽ ഈ ഫോൺ മാത്രം ഉപയോഗിക്കുക. ഇതിൽ നിന്നു എന്നെ മാത്രമേ വിളിക്കാവൂ. ഞാൻ ആരാണെന്ന ചോദ്യത്തിന് നിങ്ങളുടെ സുഹൃത്ത് എന്ന മറുപടി മാത്രമേ ആർക്കും നൽകാവൂ.”

മുന്നിലേക്ക് രണ്ട് ഫോണുകൾ നീട്ടിയാണ് അലോഷ്യസ് പറഞ്ഞത്.

“എതിരാളികൾ ചില്ലറക്കാരല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ഫോൺ കോളുകൾ ചോർത്തിയെടുക്കാൻ സാദ്ധ്യതയുണ്ട്.. “

അലോഷ്യസ് പോയി കുറേ നേരം കഴിഞ്ഞിട്ടും ഞാനതേ പോലെ തന്നെ ഇരിക്കുകയായിരുന്നു.അരവിയിൽ അന്നുവരെ ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.

“നിനക്ക് പേടിയുണ്ടോടാ ?”

” പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ…… “

ഞാൻ കൈയെടുത്തു തടഞ്ഞു.

“മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി”

അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.

” അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?”

അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു. വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു കമ്പികുട്ടന്‍.നെറ്റ്പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും. വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്. ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്. ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്. കണ്ണ് നിറയുന്നുണ്ട്.

ഡയറിയിൽ ഒന്നുമെഴുതിയിട്ടില്ല. 35 വയസു തോന്നിരുന്ന യുവാവിന്റെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.മരണപ്പെട്ട ഭർത്താവായിരിക്കാം.പാസ് ബുക്ക് ഞാൻ നോക്കി രണ്ടു മാസം മുന്നേ എടുത്ത എക്കൗണ്ട് .

അരവിയുടെ കൈ തട്ടി സിന്ദൂരചെപ്പ് തറയിലേക്കുരുണ്ടു വീണു. ഉരുണ്ടുരുണ്ടവ അലമാരയ്ക്ക് കീഴേക്ക് പോയി.
അരവിയത് കുനിത്തെടുക്കാൻ ശ്രമിച്ചു. അലമാരയുടെ താഴെക്ക് കൈ നീട്ടി. കൈ പിൻവലിച്ചപ്പോൾ അവന്റെ കൈയിൽ സുനിതയുടെ ഫോണിന്റെ ഫ്രണ്ട് ഭാഗവും ബാറ്ററിയും ഉണ്ടായിരുന്നു. ഒന്നുകൂടി തപ്പിയപ്പോൾ സിമ്മും പിന്നിലെ കേയ്സും കൂടി കിട്ടി. ഫോൺ നാല് പാർട്ടായി പോകണമെങ്കിൽ ശക്തമായി തെറിച്ച് വീഴണം. അതിനർത്ഥം ഈ മുറിയിൽ വെച്ച് പിടിവലി നടന്നിട്ടുണ്ടാവും അപ്പോഴാവും ഫോൺ തെറിച്ച് പോയത്.സിമ്മും ബാറ്ററിയും നന്നായി ചെയ്യ് സെറ്റ് ഓൺ ചെയ്തു. അതിലെ കാൾ ലിസ്റ്റ് പരിശോധിച്ചു. ലാസ്റ്റ് ഇൻകമിംഗും ഔട്ട് ഗോയിംഗൂം ഒരേ നമ്പർ.

“ഈ നമ്പർ നിനക്ക് പരിജയമുണ്ടോ?”

അവസാനം 144 വരുന്ന Devendhran എന്ന് സേവ് ചെയ്ത നമ്പർ കാണിച്ച് അരവിന്ദ് ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയാട്ടി.

” ഈ നമ്പറിലേക്കാണ് ഇതിൽ നിന്നും കൂടുതൽ കോളുകൾ പോയിട്ടുള്ളത്. പക്ഷേ കാൾ ഡ്യൂറേഷൻ ഒന്നോ രണ്ടോ മിനിട്ടേ ഉള്ളൂ.”

“നീ ദീപ്തിയോട് ഇതിന്റെ ഡീറ്റയിൽസ് എടുത്തു തരാൻ പറ”

വോഡാഫോണിൽ വർക്ക് ചെയ്യുന്ന അരവിയെ ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് ദീപ്തി.തിരിച്ചായിഷ്ടം അവനില്ലെങ്കിലും പലപ്പോഴായി ഇതുപോലുള്ള സഹായങ്ങളുടെ പേരിൽ ഞങ്ങളാ ഇഷ്ടം മുതലെടുത്തിട്ടുണ്ട്.

“സുനിതയുടെത് വോഡാഫോണാണോ?”

ചുണ്ടിൽ ഒരു ചിരിയോടെ അവൻ ചോദിച്ചു.

” ഉം…. മാത്രമല്ല ദേവേന്ദ്രനെന്ന ഈ നമ്പറും വോഡാഫോണാവാനാ സാധ്യത. നീ ട്രൂകാളർ നോക്ക് “

അവന്റെ ഫോണിൽ ട്രൂ കോളറിൽ ആ നമ്പർ വോഡാഫോൺ കേരള എന്നു മാത്രമേ കാണുന്നള്ളായിരുന്നു. അവൻ ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു.

“ഉച്ച കഴിഞ്ഞ് സെൻഡ്രൽ മാളിൽ ചെല്ലാൻ. അവൾ എല്ലാം എടുത്തു തരുന്ന്. നീയെന്നെ കൊലയ്ക്കു കൊടുക്കുമല്ലോ?”

കണ്ണിറുക്കി ചിരിച്ചു ഞാൻ.കമ്പനിയറിഞ്ഞാൽ അവളുടെ ജോലി പോലും പോവുന്നതാണെന്ന് അറിയാമായിരുന്നിട്ടും അവളത് ചെയ്യുമെന്ന് എനിക്കും അരവിക്കും അറിയാമായിരുന്നു.

“നീയെന്നെ സാമുവൽസാറിന്റെ വീട്ടിൽ വിടാമോ. അവിടെയാണ് കാറുള്ളത്. ലാപ് എടുക്കണം. അത്യാവശ്യമായി മിസ്സായ ഫയലേതൊക്കെയാണെന്നു കണ്ടു പിടിക്കണം. എങ്കിലേ മുന്നോട്ട് പോകാൻ പറ്റു. ?”

” നീ റെഡിയാവ് പിന്നെ സുനിതയുടെ ഫോൺ ഓഫ് ചെയ്ത് തന്നെ ഇരിക്കട്ടെ.”

” ഉം. നീ ജോണ്ടിയെ ഒന്ന് വിളിക്ക് അവന്റെ കസിൻ കലൂരിൽ ഒരു ഹോസ്റ്റലിലാ, അവിടെ താമസം റെഡിയാക്കണം.”

ഒരു ട്രാവൽ ബേഗിൽ അത്യാവശ്യം സാധനങ്ങൾ നിറച്ച ശേഷം ഞാനവനോട് പറഞ്ഞു. ഫോണെടുത്തപ്പോൾ അതിനകത്ത് 15 മിസ്ഡ് കോൾ.അതിൽ 4 എണ്ണം സാമുവൽസാറിന്റേത്. 2 എണ്ണം ഗായത്രീ മേഡത്തിന്റേത്. ഒരെണ്ണം ജോണ്ടിയുടേത്.ഞാൻ സാമുവേൽ സാറിനെ തിരിച്ചുവിളിച്ചു. കുറേ നേരത്തെ റിംഗിനു ശേഷം ഫോൺ എടുത്തു.

“സാർ…. “

” എന്താണു കുട്ടീ ഞാനീ കേട്ടത് ?”

“സർ ഞാനങ്ങോട്ടിറങ്ങുകയാണ്. വന്നിട്ട് പറയാം.”

” ഞാനും വൈഫും വീട്ടിലില്ല ഇന്നലെ വൈകീട്ട് വൈഫിന്റെ അമ്മയ്ക്ക് വയ്യാതായി, ഞങ്ങൾ വൈഫൗസിലാണ്. ന്യൂസ് കണ്ടപ്പോൾ മുതൽ വിളിക്കുന്നു.പേടിക്കണ്ട സത്യസന്ധമായ പത്രപ്രവർത്തകർക്കു നേരെ ഇങ്ങനെയൊക്കെയുണ്ടാവും അതോർത്തു ഭയം വേണ്ട.”

“ഭയമില്ല സർ, പിന്നെ എനിക്ക് കാറെടുക്കണമല്ലോ? എന്തെങ്കിലും വഴി? ” “ഗേറ്റിന്റെ കീ ഞാൻ കോളനി സെക്യൂരിറ്റിയെ ഏൽപിച്ചിട്ടുണ്ട് ഞാൻ വിളിച്ചു പറയാം നീ ചെല്ല് “

“ഞാൻ 40 മിനിട്ടിനുള്ളിൽ വരുമെന്ന് പറയണേ “

ഫോൺ കട്ടായി .തുടർന്ന് ഗായത്രീ മേഡത്തിനെ വിളിച്ചെങ്കിലും കിട്ടിയില്ല.

സാമുവേൽ സാറിന്റെ വീടെത്തി. സെക്യൂരിറ്റി കീയുമായി വന്നിട്ടുണ്ടായിരുന്നു.എന്റെ നിർബന്ധത്തിനു വഴങ്ങി അരവിയും ഇറങ്ങി.അരവി സെക്യൂരിറ്റിയുമായി സംസാരിക്കുന്ന സമയം ഞാൻ ട്രാവൽബേഗ് വണ്ടിയിൽ വെക്കാൻ പോയി. ഡിക്കി തുറന്ന ഞാൻ ഭയത്താൽ രണ്ടടി പിന്നോട്ട് വേച്ചുപോയി ഒരു വേള എന്റെ ശ്വാസം നിലച്ചു.

“അരവീ…. “

എന്റെ ശബ്ദമുയർന്നു.അരവി ഓടി വന്നു. ഡിക്കിയിൽ വിരിച്ച ഷീറ്റിൽ മൊത്തം കട്ടപിടിച്ച രക്തത്തിനൊപ്പം ഒരു മൂർച്ചയേറിയ രക്തക്കറ പുരണ്ട കത്തിയും ഒരു പ്ലാസ്റ്റിക് കൂടും. ഞാൻ ധൈര്യത്തോടെ നിൽക്കാൻ ശ്രമിച്ചെങ്കിലും പതറിപ്പോയി ശബ്ദം കേട്ട് സെക്യൂരിറ്റി ഓടി വന്നു. അയാളിൽ അന്ധാളിപ്പ്. കവറിൽ തൊടാനാഞ്ഞ അരവിയെ ഞാൻ തടഞ്ഞു.

” അരവി വേണ്ട തൊടണ്ട ഇതെന്നെ പൂട്ടാനുള്ള വഴിയാണ്. നീ പിന്നാലെ വാ ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.”

ഡിക്കിയടച്ച് ബേഗ് സീറ്റിലേക്കു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു.

“എടീ ലാപ് …..”

അരവി പാതിക്കു നിർത്തി.ഞാനതേപറ്റി മറന്നു പോയിരുന്നു. ഭയത്തോടെ ഞാൻ പിൻസീറ്റിലേക്ക് നോക്കി. ലാപിന്റെ ബേഗുകാണുന്നുണ്ട്. ഞാനിറങ്ങി ബേക്ക് ഡോർ തുറന്ന് ബേഗെടുത്തു പരിശോധിച്ചു. ഭാഗ്യം ലാപ് അതിനകത്തുണ്ട്.

” സേഫ് ഡാ”

അരവിക്ക് കൈ കാണിച്ചു.

“നീ കാക്കനാട് സ്റ്റേഷനിലേക്കല്ലെ?”

അവന്റെ ചോദ്യത്തിനു അതെയെന്നു തലയാട്ടി ഞാൻ.

കാർ സ്പീക്കറിലേക്ക് ഫോൺ കണക്ട് ചെയ്ത് ഞാൻ സാമുവേൽ സാറിനോട് കാര്യം പറഞ്ഞു.സ്റ്റേഷനിൽ കാറുമായി ഹാജരാവാനാണ് അദ്ദേഹവും പറഞ്ഞത്. ഇനിയൊരിടത്തും പതറരുത്. സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 1.52 കഴിഞ്ഞിരുന്നു. എസ് ഐ ഊണുകഴിക്കാൻ പോയതിനാൽ കുറച്ചു നേരം വെയ്റ്റ് ചെയ്യേണ്ടി വന്നു.ഞാൻ കാറിൽ പോയിരുന്നു.അപ്പോഴാണ് ഫോൺ ശബ്ദിച്ചത്, ഗായത്രീ മേഡമാണ്.

“വേദ നീയെവിടെ കുട്ടി?”

ആധി കയറിയ സ്വരം.

” ഞാൻ സ്റ്റേഷനിലാണ് മാം”

“ഏത് സ്റ്റേഷനിൽ? ഞാനിവിടെ നിന്റെ വീടിനു വെളിയിലുണ്ട്.”

” തൃക്കാക്കര സ്റ്റേഷനിലാണ് മേഡം ഇങ്ങോട്ട് വരാമോ?”

” വരാം”

ഫോൺ കട്ട് ചെയ്തു മുഖമുയർത്തിയപ്പോൾ മുന്നിൽ കറുത്ത വാഗൺR ഗേറ്റു കടന്നു വരുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ അലോഷ്യസ് എന്നെ ലക്ഷ്യം വെച്ചു നടന്നു.ഞാൻ പുറത്തിറങ്ങി, അരവി വിളിച്ചു പറഞ്ഞതാവാം.കാര്യങ്ങൾ അറിഞ്ഞ അലോഷ്യസ് ഡിക്കിയിൽ പോയി നോക്കി. അപ്പോഴേക്കും അരവിയും എത്തി .

” അവരുടെ ലക്ഷ്യം എന്തായാലും വേദയെ കൊല്ലുക എന്നതല്ല എന്നുറപ്പായെങ്കിലും സൂക്ഷിക്കുക. പിന്നെ കർണാടക റജിസ്ട്രേഷൻ വൈറ്റ് സ്ക്കോഡയുടെ ഡീറ്റയിൽസ് കിട്ടിയിട്ടുണ്ട്.ഒരു അരുൺ ഗുപ്തയുടെതാണ് കാർ.ഞാൻ അവിടെയുള്ള ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ 5 ദിവസം മുന്നേ സ്ക്കോഡ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് മാർത്താഹള്ളിലെ ലോക്കൽ സ്റ്റേഷനിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ലോക്കൽ ഗുണ്ടയായ പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മോളിലെ പാർക്കിംഗിലെ CCTC ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ് നടന്നത്. “

എന്റെയും അരവിയുടെയും മുഖത്ത് പ്രത്യാശ തിളങ്ങി. അലോഷ്യസ് തുടർന്നു.

” പ്രശ്നം അതൊന്നുമല്ല. ആ കാർ പാണ്ഡ്യന്റെ കൈയിൽ നിന്നും മറ്റാരോ മോഷ്ടിച്ചിരിക്കുന്നു.എല്ലാ ജില്ലയിലേക്കും നമ്പർ കാണിച്ച് മെസ്സേജ് പോയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ വിവരം ലഭിക്കും.”

എസ് ഐ വന്നു എന്നും പറഞ്ഞ് ഒരു കോൺസ്റ്റബിൾ എനിക്കടുത്തേക്ക് വന്നു.

കേബിനകത്ത് കയറി എസ് ഐ യോട് സംസാരിക്കാൻ ഞാൻ തനിച്ചാണ് പോയത്.സംസാരശേഷം എസ് ഐ പുറത്തേക്ക് വന്നു.

“താൻ ഇപ്പോൾ ഞങ്ങൾക്കൊരു തലവേദനയാണല്ലോ വേദ.?പത്രക്കാരെന്നും പോലീസിനു തലവേദനയാണ്.”

ഞാനതിന് മറുപടി പറഞ്ഞില്ല. പുറത്തപ്പോൾ വാഗൺR ഉണ്ടായിരുന്നില്ല. പകരം ഗായത്രീ മേഡം അരവിയോട് സംസാരിച്ചു നിൽപുണ്ടായിരുന്നു.

“തനിക്കെങ്ങനെയാടോ ഇത്രയും ശത്രുക്കൾ, തന്റെ അടുത്ത പ്രോഗ്രാമെന്നാ?ഇനിയേതായാലും അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം.”

” മാർച്ച് 30 വ്യാഴം രാത്രി 9.30 “

സംസാരിച്ചു ഞങ്ങൾ കാറിനടുത്തെത്തി.

” ആ മരിച്ച പെണ്ണിന്റെ ബോഡി ഐഡന്റി ഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി മിസ്സിംഗ് കേസൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ വെയ്റ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ.”

കൂടെ വന്ന പോലീസുകാരനോട് കാറിന്റെ വിക്കി പൊക്കാൻ SI ആഗ്യം കാണിച്ചു. കർച്ചീഫ് വെച്ച് കത്തിയും പ്ലാസ്റ്റിക് കൂടും എടുത്തു.എസ് അത് തുറക്കാൻ പറഞ്ഞു. അതിനകത്ത് നിറയെ രക്ത പശയിൽ ഒട്ടിപ്പോയ നീണ്ട സ്ത്രീ മുടിയായിരുന്നു.

” പോലീസ് പ്രൊട്ടക്ഷനും കൂട്ടത്തിൽ ഇതു കൂടി ചേർത്ത് വെച്ച് ഒരു പരാതി എഴുതി തരണം.കാർ തൽക്കാലം പോലീസ് കസ്റ്റഡിയിൽ നിൽക്കട്ടെ. എന്താവശ്യമുണ്ടായാലും വിളിപ്പിക്കാം. ആലുവാ സ്റ്റേഷനിലേക്ക് തന്നെ പിന്നെ വിളിപ്പിച്ചിരുന്നോ? ” ” “ഇല്ല” “okiഎത്രയും വേഗം പ്രതികളെ പിടിക്കുന്നതാണ്. വേദയുടെ സഹകരണവും വേണം “

SI പറഞ്ഞു. പരാതി എഴുതി ഒപ്പിട്ട് കൊടുത്തതിനു ശേഷം ഞാൻ കാറിൽ നിന്നും ബാഗുകൾ എടുത്ത് സക്കുട്ടിയുടെ മുന്നിൽ വെച്ചു.ലാപ് ടോപ്പ് ബേഗ് ഷോൾഡറിൽ തൂക്കി ‘അരവിയും ഞാനും കൂടി ഗേറ്റിനടുത്തെത്തിയതും എതിരെ ഗായത്രിയുടെ കാർ വന്നു.

” അരവി ഞാൻ മേഡത്തോടൊപ്പം വരാം.നീ ബേഗ് ഓഫീസിൽ വെയ്ക്ക്.”

അരവി പോയതിനു ശേഷമാണ് ഞാൻ കാറിൽ കയറിയത്. കാര്യങ്ങളുടെ നിജസ്ഥിതി മേഡത്തോട് പറയുന്നതിനിടയിലാണ് സാമുവേൽ സാർ വിളിച്ചത്. സാറിന്റെ സംസാരത്തിൽ നിന്നും സെക്യൂരിറ്റി ഏതാണ്ടൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചൂന്നു മനസിലായി.

“സർ എപ്പോൾ തിരിച്ചു വരും “

“ഞാൻ വന്നുകൊണ്ടിരിക്കുകയാണ്.”

” ഒകെ, സർ നേരെ സ്റ്റുഡിയോയിലേക്ക് വാ. ഞാനവിടുണ്ടാവും”

ഫോൺ കട്ട് ചെയ്ത് ഞാൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് കിടന്നു. എന്റെ വലതു കൈപ്പത്തിയിൽ എസി യിലെ കുളിരിലും ഒരിളം ചൂട്. സാന്ത്വനമായ് ഗായത്രിയുടെ കൈ .

ഗായത്രിയുടെ നിർബന്ധപ്രകാരം ആര്യയിൽ കയറി ഓരോ മസാല ദോശ കഴിച്ചിറങ്ങി. ഓഫീസിലെത്തിയ പാടെ ഞാൻ ലാപ് ഓൺ ചെയ്തു. പ്രോഗ്രാം ഫയലുകൾ തപ്പിയെടുക്കാൻ എന്റെ വെപ്രാളമാകാം സമയമെടുത്തു. ക്ഷമ എന്നിൽ നിന്നും അകന്നു പോയിരുന്നു. ഫയലുകൾ ഓരോന്നായി ഞാൻ നോക്കി ഒടുവിൽ 2013 ഏപ്രിൽ 4 എത്തി. ‘ഡോക്ടർ ആഷ്ലി സാമുവേൽ (27) കേസാണ്.ഇവരുടെ കൊലപാതകത്തെക്കുറിച്ച് 4, 11,18,25 നാല് എപ്പിസോഡ് വേണ്ടി വന്നു. പിന്നെയുള്ളത് 2016 ഓഗസ്റ്റ് 18 അത് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. പ്രതി ഇപ്പോഴും ആരാണെന്നു തെളിയിക്കപ്പെടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അവിനാഷിന്റെ ഭാര്യ മിസ്സിംഗാണ്. ഈ രണ്ട് ഫയലും രണ്ടിടത്തു നടന്നതും പരസ്പരം യാതൊരു ബന്ധവുമില്ലാത്തതാണ്.

ഫോണിൽ മെസഞ്ചർ കോൾ റിംഗ് കേട്ട് ഞാൻ നോക്കി. Sai Siva ആയിരുന്നു. പാലക്കാട് സജീവിന്റെ വീടിന്റെ ഫോട്ടോ അയച്ചു തന്ന, സൂക്ഷിക്കണമെന്നു മെസ്സേജയച്ച sai. രണ്ടും കൽപിച്ച് ഞാൻ കാൾ അറ്റന്റ് ചെയ്തു.

“ഹലോ …..”

മറുവശത്ത് കാൾ കണക്ടാവുന്നതേ ഉള്ളൂ.

“ഹലോ….. ഹലോ ശിവ ?”

“ഹലോ…. “

മറുതലയ്ക്കൽ സ്ത്രീ സ്വരം.

” യെസ് പറയൂ, നിങ്ങൾ ആരാണ്?”

“ഹലോ…”

കോൾ ഡിസ്കണക്ടായി. നോക്കിയപ്പോൾ ഫോൺ ചത്തിരുന്നു.ലാപ്പിൽ ഫേസ് ബുക്ക് ലോഗിൻ ചെയ്തു. Sai Siva എക്കൗണ്ടിലേക്ക് ചെന്നപ്പോൾ ഫേസ് ബുക്ക് യൂസർ. കൈ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞിടിച്ചു. എതിരെ നടന്നു പോയ ട്രയിനീസ് എന്നെ നോക്കി.പ്രഷർ വല്ലാതെ കൂടി വരികയാണ്.

ഞാൻ വീണ്ടും 2013 ഏപ്രിൽ 4 ൽ എത്തി. Dr:ആഷ്ലി സാമുവേലിന്റെ കൊലപാതകം.2013 മാർച്ച് 28 തിയ്യതി പെസഹ വ്യാഴത്തിന് കുർബാന കൂടി വന്ന ആഷ്ലിയുടെ ഭർത്താവിന്റെ അമ്മ മറിയാമ്മയാണ് ബെഡ് റൂമിലെ ഫാനിൽ തൂങ്ങിയാടുന്ന ആഷ്ലിയെ ആദ്യമായി കണ്ടത്. സാമ്പത്തികമായ അത്ര മോശമല്ലാത്ത, കുടുംബത്തിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഭർത്താവ് സിറിയക് വർഗീസ്സ് അമേരിക്കയിലെ ഒരു പ്രശസ്ത ആശുപത്രിയിലെ ഡോക്ടറായിരുന്നു. ആത്മഹത്യ എന്ന് എഴുതി കേസ് ക്ലോസ് ചെയ്ത മരണത്തെ ആഷ്ലിയുടെ സഹോദരന്റെ പരാതി പ്രകാരമാണ് ‘അഴിച്ചുപണി’യിൽ ഉൾപ്പെടുത്തിയത്. ആഷ്ലി ക മ്പി,കു’ട്ട’ന്‍’നെ’റ്റ്ആരെയോ ഭയപ്പെട്ടിരുന്നു. അതാരെയാണെന്നു കൊണ്ടുവരണം അതായിരുന്നു ആഷ്ലിയുടെ സഹോദരൻ ആൻറണിയുടെ ആവശ്യം. സംശയാസ്പദമായി ആരുമുണ്ടായിരുന്നില്ല. പക്ഷേ ആദ്യ എപ്പിസോഡിൽ തന്നെ മറിയാമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും ആ കണ്ണുകളിലെ ഭയം ഞാൻ തിരിച്ചറിഞ്ഞു. അവർ എന്തോ മറച്ചുവെക്കുന്നുണ്ട്. സ്റ്റുഡിയോയിലെ എസിക്കുള്ളിലും അവരുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

മൂന്നാം എപ്പിസോഡ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മറിയമ്മയും ഇളയ മകനും ഒരു ആത്മാഹത്യ കുറിപ്പെഴുതി വെച്ച് വിഷം കഴിച്ച് മരിക്കുകയുണ്ടായത്.

“എന്റെ ഇളയ മകൻ അഗസ്റ്റിനും ആഷ്ലിയും തമ്മിലുള്ള നേരല്ലാത്ത ബന്ധം ഞാൻ നേരിൽ കാണുകയും ബഹളംചെയ്യുകയും ചെയ്തിരുന്നു.ഇത് മൂത്ത മകനായ സിറിയകിനോട് പറയാൻ ഞാൻ ഭയന്നത് ഒരു തമ്മിൽത്തല്ല് ഒഴിവാക്കാനാണ്. എന്നിരുന്നാലും എത്രയും പെട്ടന്ന് ആഷ്ലിയെ അമേരിക്കയ്ക്ക് കൊണ്ടുപോകാൻ ഞാൻ സിറിയക്കിനോട് പറഞ്ഞിരുന്നു.

ഒരു ദിവസം ദിവസം ഞാൻ പള്ളിയിൽ പോയി വരുമ്പോൾ അഗസ്റ്റിൻ ആഷ്ലിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അവന്റെ കഴുത്തിന് പിന്നിലൂടെ മുറിയിൽ തൂങ്ങിയാടുന്ന ആഷ്ലിയുടെ കാലുകൾ ഞാൻ കണ്ടു. പെറ്റ വയറിനെ ഒറ്റുകൊടുക്കാൻ വയ്യാത്ത ഒരമ്മയായിപ്പോയി ഞാൻ. ഏൽപിച്ചു പോയ മകന്റെ ഭാര്യയെ സംരക്ഷിക്കാനായില്ല, കൊന്നത് സിറിയക്കിന്റെ സ്വന്തം ചോരയും. അഗസ്റ്റിനുള്ള ശിക്ഷയ്‌ക്കൊപ്പം ഞാനും ശിക്ഷയേറ്റുവാങ്ങി കർത്താവിന്റെ കുരിശോട് ചേരുന്നു. സ്നേഹത്തോടെ മറിയമ്മ “

സ്വന്തം കൈപ്പടയിലെഴുതിയ മരണക്കുറിപ്പ് തെളിവായി കണക്കാക്കി കേസ് ക്ലോസ് ചെയ്തു.

നാലാമത്തെ എപ്പിസോഡിൽ കേസന്വേഷിച്ച സ്ഥലം സി.ഐ ഷൺമുഖനും സിറിയക്കും മാത്രമായിരുന്നു.അങ്ങനെ അഴിച്ചുപണിയിലും ആ കേസവസാനിച്ചു.

ചിന്തകളങ്ങനെ കാടുകയറി തുടങ്ങി. അറ്റമെത്താത്ത ചില ഭ്രാന്തൻ ചിന്തകൾ. കൺകളിൽ കൈവിരലമർത്തി കുറച്ചു നേരം ഞാനിരുന്നു.കൺമുന്നിൽ ഒരു വെളുത്ത ബിന്ദു മാത്രം

“കണ്ണടച്ചിരുന്നു സ്വപ്നം കാണാതെ വാ നമുക്കോരോ കാപ്പി കുടിച്ചിട്ട് വരാം.”

തൊട്ടു പിന്നിൽ ഗായത്രി. ഞാൻ വാച്ചിൽ സമയം നോക്കി 7.47 pm .

” അരവി വന്നോ മാം “

“വന്നു.പുറത്ത് പോയതാണെന്ന് പറയാൻ പറഞ്ഞു. അവൻ വന്നപ്പോൾ നീ കാര്യമായി എന്തോ ലാപ്പിൽ നോക്കുകയായിരുന്നു.”

ലാപ് ഓഫ് ചെയ്ത് ലോക്കറിലേക്ക് വെച്ച് ഞാനെഴുന്നേറ്റു ഗായത്രിക്കു പിന്നാലെ നടന്നു.

കാന്റീനിൽ നിന്നും ഓരോ കപ്പ് കാപ്പിയുമെടുത്ത് ഞങ്ങൾ ടേബിളിനിരുവശത്തുമായി വന്നിരുന്നു.

” വേദ, പിന്മാറാൻ തോന്നുന്നുണ്ടോ?”

ഗായത്രിയുടെ ചോദ്യത്തിന് ഇല്ലെന്ന തലയാട്ടി.

” ധൈര്യം കൈവെടിയരുത്. കുട്ടിക്കറിയുമോ റാമിന്റെ മരണത്തിൽ ഞാൻ തളർന്നു പോകേണ്ടതായിരുന്നു. മുന്നോട്ട് പ്രതീക്ഷയായി ഒരു കുഞ്ഞു പോലുമില്ലാത്ത ജീവിതം. പിന്നെയോർത്തു ചാനലായിരുന്നല്ലോ റാമിന്റെ സർവ്വവും.പിന്നെ ഒറ്റയ്ക്ക് തുഴഞ്ഞിവിടെ എത്തി “

കുറേ നേരം രണ്ടു പേരും സംസാരിച്ചില്ല. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. റാമിന്റെ വിയോഗത്തിൽ അവരിപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്. എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അഭിമുഖമായി സാമുവേൽ സർ വന്നിരുന്നു. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി കാണപ്പെട്ടു.

“സാമുവേൽ സാറിനൊരു കാപ്പി പറയട്ടെ?”

ഗായത്രിയുടെ ചോദ്യത്തിന് അദ്ദേഹം തലയാട്ടി. തുടർന്ന്

” അഷ്റഫ് ഒരു കാപ്പി…. വിതൗട്ടാണേ”

മേഡം അങ്ങനെയാ.തന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരേയും നന്നായി അറിയും. പേരും ഊരും എല്ലാം.അതിപ്പോ കാന്റീനിലെ ക്ലീനിംഗ് ബോയ് ആണെങ്കിലും . സാറിന്റെ മനസിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു തിരിച്ചറിയാൻ എനിക്ക് നന്നായി കഴിഞ്ഞു.

“സാറെന്താ ലേറ്റായത്?”

സാമുവേൽ സാറിന്റെ ആത്മസംഘർഷം കുറയ്ക്കാനായി ഞാൻ ചോദിച്ചു.

“സ്റ്റേഷനിൽ നിന്നു വിളിച്ചിരുന്നതിനാൽ അവിടൊന്നു കയറി. പതിവു ശൈലികൾ ഒന്നുമവർ തെറ്റിച്ചില്ല. പക്ഷേ എന്നെ ഒരു പ്രതിയായാണവർ കണ്ടത്. അതൊക്കെ പോട്ടെ. നിന്റെ താമസം എങ്ങനെയാ? “

വിഷയം മാറ്റാനായാൾ ചോദിച്ചു.

“എന്റെ വീട്ടിൽ “

ഞാനെന്തെങ്കിലും പറയും മുന്നേ ഗായത്രി പറഞ്ഞിരുന്നു. വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല.

” അത് നന്നായി. വേദയുടെ വീടത്ര സേഫല്ല “

അപ്പോഴേക്കും അരവിന്ദ് കടന്നു വന്നു. പോക്കറ്റിൽ നാലായി മടക്കിയ രണ്ട് പേപ്പറെടുത്തു തന്നു. ആദ്യത്തേത് ഒരു മാസത്തെ സുനിതയുടെ കാൾ ലിസ്റ്റ്. അതിൽ കൂടുതലും വിളിച്ചിരിക്കുന്നത് 144 ലാസ്റ്റ് വരുന്ന നമ്പറിലേക്ക് .ദേവേന്ദ്രൻ എന്ന നമ്പർ. മാസാദ്യത്തിൽ ആ നമ്പറിൽ നിന്നുള്ള കാൾ ഡ്യൂറേഷൻ ഒരു മണിക്കൂറിനു മേലെയുണ്ട്.ഞാൻ ടൂറിലിരുന്ന 10 ദിവസങ്ങളിൽ ആ നമ്പറിൽ നിന്നും വിളിച്ചത് വെറും രണ്ട് തവണ.കാൾ ഡൂറേഷൻ 1 മിനിട്ട് 30 സെക്കന്റ്. പിന്നെയുള്ളത് 54 സെക്കന്റ്.

ഞാൻ നാട്ടിലെത്തിയെന്നു പറഞ്ഞ് അവളെ വിളിച്ചു പറഞ്ഞതിനു ശേഷം തൊട്ടടുത്ത കോൾ ആ നമ്പറിലേക്കാണ്.അത് 11 മിനിട്ട് 17 സെക്കന്റ് നീണ്ടുനിന്നു. പിന്നീട് ആ നമ്പറിലേക്ക് കോൾ പോയത് ഞാൻ പെരുമ്പാവൂരിലേക്ക് പോയതിന് ശേഷം. അത് 7 മിനിട്ട് 13 സെക്കന്റ്, അവസാനമായി ആ നമ്പറിൽ നിന്നും കോൾ വന്നത് 10 സെക്കന്റ്. അവളുടെ ബോഡി കാണുന്നതിന്റെ 10 മണിക്കൂർ മുന്നേ. ഒരു പക്ഷേ ഇതാവാം കൊലയാളിയുടെ നമ്പർ.കൂടെ നിന്ന് ഒറ്റുകയായിരുന്നു അവൾ. സാമുവേൽ സാറിന്റെ കാപ്പി വന്നു. ഞാനെന്താണ് നോക്കുന്നതെന്ന് ഗായത്രിക്കും സാറിനും മനസിലായിരുന്നില്ല ഗായത്രിക്ക് ഒരു കാൾ വന്നതിനാൽ അവർ എഴുന്നേറ്റ് പോയി. ഞാൻ അടുത്ത പേപ്പർ എടുത്തു. അതൊരു വോട്ടർ ഐഡിയുടെ ഫോട്ടോ കോപ്പിയായിരുന്നു.

” ഇത്?” ഞാൻ അരവിയെ നോക്കി.

” ഈ നമ്പർ എടുത്തപ്പോൾ കൊടുത്ത ഐഡി പ്രൂഫ് “

ആ വാക്കുകൾ മതിയായിരുന്നു ഊർജ്ജമായി കണ്ണിൽ ഒരു തെളിച്ചം. ഈ അഡ്രസ് ഈ മുഖം ഞെട്ടൽ എന്നതിനേക്കാൾ മനസിൽ ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷം. നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.

നാലു പേർ വയലിലേക്കെടുത്തു ചാടി. കത്തിയ കാർ റോഡിന്റെ മറുവശത്തേക്ക് വീണു.കാറിൽ നിന്നിറങ്ങിയ ഡ്രൈവർക്കൊപ്പം ഞാനും ഇറങ്ങി.ഒരു വാഹനത്തിന്റെ വെളിച്ചം കൂടി അത് റോഡിൽ സഡൺ ബ്രേക്കിട്ടു. കാറിൽ നിന്നിറങ്ങിയ മൂന്നാലു പേർ വയലിലേക്ക് ചാടിയിറങ്ങി.ഞാൻ അപകടം മണത്തു. കാറിന്റെ സൈഡിലേക്ക് മാറി. എനിക്കൊപ്പം നിന്ന ഡ്രൈവർ അവർക്കു നേരെ ചാടി വീണു. അഗ്നിയുമായി ഓടിയവൻ വീണിരുന്നു. കുറച്ചു നേരത്തെ ആക്രമണത്തിനു ശേഷം

” വേദ ആർ യു ഓകെ.?”

അലോഷി സാറിന്റെ ശബ്ദം ആക്രമികൾക്കിടയിൽ നിന്നും കേട്ടു . ശ്വാസം വീണതപ്പോഴാണ്. ഞാൻ മറവിൽ നിന്നും പുറത്തുവന്നു. നാലു പേരെ പിടിച്ച് കാറിലേക്ക് കയറ്റുകയാണ് ചിലർ.ആര് ആരെയാണെന്ന് വ്യക്തമല്ല.റോഡിലെ കാർ മുന്നോട്ട് നീങ്ങി. അലോഷ്യസിനു പിന്നാലെ ഡ്രൈവറും മുന്നോട്ട് വന്ന് കാറിൽ കയറി.

“വേദ കയറു കാര്യങ്ങൾ ഞാൻ പറയാം.”

ഞാനപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു.

“സർ ആ റോഡിലൊരു ബോഡിയുണ്ട് ” ഞാൻ പറഞ്ഞു.

” സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുണ്ട്.അതവര് നോക്കിക്കോളും. “

അവരെ പിടിക്കാൻ വേണ്ടി അലോഷ്യസ് ചെയ്ത എന്തോ പണിയാണോ ഇതെന്ന് തോന്നിപ്പോയി. ഫോൺ ശബ്ദിച്ചു. ഗായത്രിയാണ്. Call u back മെസ്സേജയച്ചു ഞാൻ.

“വേദ നമുക്ക് ഒരിടം വരെ പോകണം. തനിക്ക് ധൃതിയുണ്ടോ? അരവി ഇടപ്പള്ളിയിലുണ്ട്. അവനും വേണം.”

ഞാൻ പിന്നൊന്നും ചോദിച്ചില്ല.കാർ ഓടിക്കോണ്ടേ ഇരുന്നു. ഇടയ്ക്ക് കാർ നിർത്തി അരവിയും കയറി…….

” ഇറങ്ങിക്കോ ഇനിയുള്ള യാത്ര ബോട്ടിലാ”

അലോഷിയുടെ നിർദേശം ഞങ്ങളിറങ്ങി.ഞങ്ങളെ കാത്തെന്ന പോലെ ഒരു ബോട്ടവിടെ ഉണ്ടായിരുന്നു.

“വേദ ഞാൻ പരിചയപ്പെടുത്താൻ വിട്ടു.ഇത് പ്രശാന്ത് എക്സ്പേർട്ട് ഡ്രൈവറാണ്. അതിലുപരി കൂർമ്മ ബുദ്ധിയാണ്. വേദയുടെ ജീവൻ വെച്ചുള്ള കളിക്ക് പ്രശാന്തിനെ ഞാൻ ഇറക്കണമെങ്കിൽ ആളത്രയും ഒക്കെ ആയിരിക്കുമെന്നറിയാലോ?”

പുതിയൊരാളെ പരിചയപ്പെടാനുള്ള മൂഡിലായിരുന്നില്ല ഞാൻ.കൃത്രിമമായൊരു പുഞ്ചിരി മാത്രം നൽകി ഞാൻ. അഞ്ച് മിനിട്ട് യാത്ര ബോട്ട് നിന്നു. ഒരു ഐലന്റിലാണ് എത്തിയത്.ഒരു പഴയ കെട്ടിടം. ജൂതചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ. അലോഷ്യസ് കാളിംഗ് ബെല്ലടിച്ചപ്പോൾ ഉരുക്കു മനുഷ്യനെ പോലെയുള്ള ഒരാൾ വന്ന് വാതിൽ തുറന്നു. ഇടുങ്ങിയ ഒരു ഹാൾ കടന്ന് കൂട്ടിയിട്ട മരത്തടികൾക്കിടയിലൂടെ കുറച്ചു ദൂരം, മൂന്നാൾ പൊക്കത്തിലുള്ള ചുവരിലെല്ലാം തിരിച്ചറിയാത്ത ഭാഷയിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു.എസി മുറിക്കുള്ളിലെതിനു സമാനമായ ശീതം, വലതു വശത്തോട്ട് തിരിഞ്ഞപ്പോൾ മുറിയിലെ വെളിച്ചം കുറഞ്ഞു.രണ്ട് മൂന്ന് സെറ്റപ്പുകളിറങ്ങി ഒരു മുറിയിലേക്ക്. ഇടുങ്ങിയ മുറിയുടെ തറയിലങ്ങിങ്ങ് വെള്ളത്തിന്റെ നനവ്.അട്ടിയിട്ട പലക തിട്ടകൾ.മുറിയുടെ വാതിൽക്കൽ കറുത്ത ബനിയനും ജീൻസും ധരിച്ച ഒരാൾ കാവൽക്കാരനെന്നോണം നിൽക്കുന്നു. മുറിയുടെ ഒത്ത നടുക്കായി കൈകാലുകൾ ബന്ധിച്ച് മേശയിലേക്ക് തല കുമ്പിട്ട് ഒരാൾ. അയാൾക്ക് കാവലെന്നോണം രണ്ട് പേർ.

“ദേവദാസ്….. “

അലോഷ്യസ് വിളിച്ചു. അയാൾ തലയുയർത്തി.പരിചിതമായ ആ മുഖത്ത് പലവിധ ഭാവങ്ങൾ. അരവിന്ദ് തന്ന ഐഡി പ്രൂഫിലെ സുനിതയുടെ ദേവേന്ദ്രൻ. മുഖത്ത് തല്ലുകൊണ്ട് നീരു വെച്ചതു പോലെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കാര്യമായൊന്നു പെരുമാറിയതു പോലെ തന്നെയുണ്ട്.

“ഇവനെന്തെങ്കിലും പറഞ്ഞോ?”

അനുയായികളെ നോക്കി സർ തിരക്കി.

” ഇല്ലസർ “

“മിസ്റ്റർ ദേവദാസ് നിങ്ങൾക്കീ സ്ത്രീയെ പരിചയമുണ്ടോ?”

ദേവദാസ് സംസാരിക്കാൻ മടി കാണിച്ചു. അയാൾക്കരികിലായി അലോഷി സർ നിന്നു.

“സുനിതയെ നീയെന്തിനാ കൊന്നത്?”

“ഞാനാരേയും കൊന്നിട്ടില്ല”

“പിന്നെങ്ങനെ സുനിത മരിച്ചു “

” എനിക്കറിയില്ല.”

“പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കൊന്നു തള്ളിയ നിന്നൊയൊക്കെ……”

ബാക്കി വന്നതെല്ലാം ഞാൻ ബീപ് സൗണ്ടിട്ടു. ഒരു ഞെട്ടലോടെ ദേവദാസ് തലയുയർത്തി. വീണ്ടും തല താഴ്ത്തിഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സീൻ കാണുന്നത്. രണ്ട് പേർ ഇടതും വലതും മാറി മാറി നിന്ന് ചോദ്യം ചെയ്തിട്ടും അവൻ വായ തുറന്നില്ല.. ഒടുവിൽ സഹികെട്ടയാൾ പറഞ്ഞു.

“ഞാൻ പറയാം”

അലോഷ്യസ് കൈ കൊണ്ട് ഇടിക്കുന്നത് നിർത്താൻ ആഗ്യം കാണിച്ചു. വീഡിയോ റെക്കോർഡ് ചെയ്യാൻ പ്രശാന്ത് ക്യാമറ ഓൺ ചെയ്തു.

“വേദാ ഇതിനാണ് തന്നെ കൊണ്ടുവന്നത്. ഞങ്ങളാരും വീഡിയോയിൽ വരാൻ പാടില്ലാത്ത രീതിയിൽ താനും അരവിയും ഇത് ഷൂട്ട് ചെയ്യണം.നിയമത്തിന് മുന്നിൽ കടന്നു വരാനുള്ള അനുമതി ഇല്ല ഞങ്ങൾക്ക്.”

ഞാൻ തലയാട്ടി

“ഉം…. തുടങ്ങിക്കോ?” അരവി മൊബൈൽ ക്യാമറ ഓൺ ചെയ്തു.ദേവദാസ് എന്നെയും അരവിയേയും നോക്കി പിന്നെ തുടർന്നു.

“സുനിതയുടെ നമ്പർ എനിക്ക് തന്നത് മുരകേശനാണ്. ഞങ്ങൾ ഒരുമിച്ച് ചില തരികിട പണികളും മോഷണങ്ങളും നടത്തിയിട്ടുണ്ട് മുമ്പേ . സുനിതയെ ഫോണിൽ വിളിച്ച് സംസാരിച്ച് വളയ്ക്കണം. അവള് ജോലിക്കു നിൽക്കുന്ന വീട്ടിൽ പൂത്ത കാശുണ്ടെന്നും പറഞ്ഞ്. അവളോട് സൂത്രത്തിൽ വീടിന്റെ താക്കോൽ വാങ്ങി സോപ്പിൽ അടയാളപ്പെടുത്താനും പറഞ്ഞു.ചതിച്ചതാ മുരുകേശൻ എന്നെ. അവർ പറഞ്ഞതുപോലെയെല്ലാം ചെയ്തു. പക്ഷേ…….”

ദേവദാസ് ഇടയ്ക്ക് നിർത്തി.

“എന്താടാ നിർത്തിയത് ബാക്കി കൂടി പറ.” അരവി ചൂടായി പറഞ്ഞു. അവർ സുനിതയെ കൊല്ലുമെന്ന് ഞാനറിഞ്ഞില്ല. അവരവളെ കൊല്ലും മുന്നേ അവൾ എന്നേ വിളിച്ചതാ. രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.”

“എത്ര വാങ്ങിയെടാ പ്രതിഫലമായിട്ട്?”

ഞാൻ ആക്രോശിച്ചു.

” ഒരു ലക്ഷം, ഞാനത് സുനിത മരിച്ച ദിവസം തന്നെ മുരുകേശിന് തിരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.”

“മുരുകേശ് ഇപ്പോ എവിടുണ്ട്.?”

“എനിക്കറിയില്ല.കൊള്ളയടിക്കുമെന്ന് പറഞ്ഞ് എന്നെ പറ്റിക്കുകയായിരുന്നു അവൻ. ഞാനവളോട് വാങ്ങിയ താക്കോലിന്റെ ഡൂപ്പിക്കേറ്റ് താക്കോലും മുരുകേശൻ ഉണ്ടാക്കിയിട്ടുണ്ട് “

“മുരുകേശനും KT മെഡിക്കൽസും തമ്മിലെന്താ ബന്ധം?”

എന്റെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു, വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി.

“ബാംഗ്ലൂരിലെ മെഡിക്കൽസാണോ?”

പിന്നെ ഉറക്കയുറക്കെ ചിരിക്കാൻ തുടങ്ങി ഒടുവിലത് അട്ടഹാസമായി.

Comments:

No comments!

Please sign up or log in to post a comment!