അജ്ഞാതന്‍റെ കത്ത് 9
” സിബി ബാലയുടെ കേസെന്തായിരുന്നു?പറഞ്ഞു തരാമോ?
സാമുവേൽ സാറിന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവങ്ങൾ.
2013 ൽ അച്ഛൻ സ്വന്തം റിസ്ക്കിൽ ഫയൽ ചെയ്ത കേസാണിത്. അതിന്റെ ആദ്യ കേസ് കഴിഞ്ഞു വരുന്ന വഴിയാണ് പരമേശ്വരൻ ആക്സിഡണ്ടായത്”
” സിബി ബാലയുടെ കേസ് എന്തായിരുന്നെന്നറിയാമോ?”
” അറിയാം. സിബിയുടെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഹോസ്പിറ്റലിനെതിരെയുള്ള ഒരു കേസായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം മെഡിസിൻ മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു.”
” ഹോസ്പിറ്റൽ ഏതായിരുന്നു.?”
” മേരീമാതാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചങ്ങനാശ്ശേരി”
” അതാരുടേതാണെന്നറിയാമോ?”
” ഒരു വിൻസെന്റ് പോൾ ആയിരുന്നു 7 വർഷം മുന്നേ അത് നടത്തിയത്.ഇന്നാരുടെ കൈവശമാണെന്നറിയില്ല. ഇനിയിപ്പോ അതിന്റെ പിന്നാലെ പോകാനാണോ ഭാവം? “
ഞാൻ മറുപടി പറയാതെ ചിരിച്ചു.
“ചിരിക്കണ്ട .പരമേശ്വരന്റെ സ്ഥാനത്ത് നിന്ന് പറയുവാ. മോളെ അപകടമാണ് പുലിവാല് പിടിക്കണ്ട “
“അതല്ല സർ പ്രശ്നം. എല്ലാ കേസുകളും തമ്മിൽ കണക്റ്റഡാണ്. അവയെല്ലാം ഹോസ്പിറ്റൽ ബേസ് ചെയ്ത് മെഡിസിൻ മയക്കുമരുന്ന്, ബോഡി മിസ്സിംഗ് തുടങ്ങിയവ ചേർത്ത്”
സാമുവേൽ സാർ ചിന്തയിലാണ്ടാണ്ടു .
“ശരിയായിരിക്കാം വേദ പക്ഷേ അന്ന് സിബി ബാലയുടെ കേസിലെ പ്രതി ഒരു ലേഡീ ഡോക്ടറായിരുന്നു പേര് ഞാൻ മറന്നു.പരമേശ്വരന്റെ ഫയലിൽ കാണും അതെല്ലാം “
ഞാൻ തലയാട്ടി സമ്മതിച്ചു.രണ്ടു പേരും തിരികെ ക്യാഷാലിറ്റിയിലേക്ക് കയറിയപ്പോഴേക്കും ഒന്നു രണ്ട് പോലീസുകാർക്കൊപ്പം Acp രേണുകാ മേനോൻ അവിടുണ്ടായിരുന്നു.
എന്നെയവർ അടിമുടി നോക്കി.
” നീ ഞങ്ങൾക്ക് തലവേദനയായി മാറുകയാണല്ലോ…..”
പുച്ഛം കലർന്നിരുന്നു ആ സ്വരത്തിൽ .
“കാർ അരവിന്ദിന്റെ അല്ലേ?”
അരവിന്ദ് അതേ എന്നു പറഞ്ഞു
” നിന്റെ വണ്ടി മാത്രം നോക്കി ബോംബുവെക്കാൻ നിന്നോടാർക്കാ ഇത്ര ശത്രുത ?”
” അറിയില്ല “
എവിടെയും തൊടാതെയുള്ള അരവിന്ദിന്റെ മറുപടി രേണുകയെ ദേഷ്യം പിടിപ്പിച്ചു.
“ഷോ കാണിക്കാൻ ഇറങ്ങിത്തിരിച്ചതാണോ?”
എന്റെ മുഖത്ത് നോക്കിയാണ് ചോദ്യം. എന്നോടുള്ള അവരുടെ അമർഷം പല്ലുകളിൽ തീർക്കാനേ നിർവ്വാഹമുള്ളൂ. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രേണുക പോയി. അപ്പോഴും അവളുടെ സർപ്പ മുഖമുള്ള ലോക്കറ്റ് മനസിൽ തെളിഞ്ഞു നിന്നു.
സാമുവേൽ സാറിനൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.
” അരവി എനിക്കൊപ്പം ഇന്നു മുതൽ ഈ പ്രശ്നങ്ങൾ തീരും വരെ നീ വേണ്ട.”
എന്തെന്ന അർത്ഥത്തിലവനെന്നെ നോക്കി.
” ഇപ്പോൾ പറയുന്നത് അനുസരിക്കുക. ജോണ്ടിയോടും കൂടിയാണ്.”
ആരും ഒന്നും സംസാരിച്ചില്ല.
” മേഡത്തെ വിളിച്ച് പറഞ്ഞ് ഒരു മാസത്തേക്ക് മെഡിക്കൽ ലീവ് വാങ്ങണം”
“വേദ, നിന്നോടിന്നലെ ഞാൻ കൂടുതലൊന്നും പറയാഞ്ഞിട്ടാണ്. മേഡത്തിന് കുറച്ച് സീരിയസാ”
അരവിയുടെ ശബ്ദം.
” ഉം…. “
” മേഡം ഇല്ലാത്ത സാഹചര്യത്തിൽ നീയും കൂടി മാറി നിന്നാൽ ചാനലിന്റെ കാര്യം അവതാളത്തിലാവും.”
സാമുവേൽ സാർ കൂട്ടിച്ചേർത്തു.
” മേഡത്തിനെന്താ പറ്റിയത്.?”
അവർ രണ്ടു പേരും പറയാൻ മടിക്കുന്നത് പോലെ
” പറ അരവി ?”
” മേഡത്തിനു നേരെ ഒരു വധശ്രമം.”
പറഞ്ഞത് സാമുവേൽ സാറാണ് ഫോണിൽ അലോഷിയുടെ കാൾ
“വേദാ എവിടെയാ?”
“വീട്ടിലേക്ക് പോവുകയാണ് സർ”
ഫോൺ കട്ടായി .എന്നെ ഗേറ്റിലിറക്കി അവർ യാത്രയായി. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണം.അതിനും മുന്നേ ഒരു കുളി നിർബന്ധമാണ്. കുളി കഴിഞ്ഞിറങ്ങിയ ശേഷം കുറച്ചു പൊടിയരിയെടുത്തു കുക്കറിൽ ഇട്ടു. ഒരു വിസിൽ വന്നപ്പോൾ ഓഫ് ചെയ്ത് അച്ഛന്റെ മുറിയിലേക്ക് നടന്നു. സിസ്റ്റം ഓൺ ചെയ്തു വെച്ച് സിബി ബാലയുടെ കേസ് നമ്പർ തപ്പിയെടുത്തു.
ഒടുവിൽ എനിക്കത് കിട്ടി. ഹരജി വായിച്ച ഞാൻ ശെരിക്കും അമ്പരന്നു. അച്ഛന്റെ മകളായതിൽ എന്നും അഭിമാനിച്ചതേ ഉള്ളൂ എങ്കിലീ നിമിഷം ഞാൻ തെല്ലഹങ്കരിച്ചു. എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു. സിബി ബാലയുടെ ഭർത്താവിന് സംഭവിച്ചത് അറിയാതെ പറ്റിയ ഒരു കൈയബദ്ധമായിരുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു പരീക്ഷണം.പ്രതിസ്ഥാന പട്ടികയിൽ നഗരത്തിലെ ഒരു പ്രധാന ഡോക്ടറും… ഇതെല്ലാം ഞാനെങ്ങനെ തെളിയിക്കും ദൈവമേ.. കഞ്ഞിയാറ്റി രണ്ട് കപ്പ് കുടിച്ച് അച്ഛന്റെ നിയമ പുസ്തകത്തിലേക്ക് തല പൂഴ്ത്തിയപ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്. അലോഷിയായിരുന്നു വന്നത്. ആഥിതി മര്യാദകൾക്ക് ശേഷം അലോഷി കാര്യത്തിലേക്ക് കടന്നു.
“നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൊലയാളിയെ രാത്രി പിടികൂടിയിട്ടുണ്ട്. ഇനിയറിയേണ്ടത് കൊലയാളിയും വേദയും തമ്മിലുള്ള ബന്ധമെന്താണ്?”
അലോഷിയുടെ കണ്ണിൽ സംശയത്തിന്റെ കാന്തമുനകൾ .
“ആരാണ് ബെനഡിക്റ്റ്? താൻസെൻ ബെനഡിക്റ്റ്? ടൂറിന്റെ പേര് പറഞ്ഞ് പത്ത് ദിവസം താൻ എവിടെയായിരുന്നു.?”
തുടർന്ന് എനിക്കൊപ്പം നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയും.
” വേദ ടെൽ മീ എന്തായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം?”
അലോഷിയുടെ കണ്ണിൽ തീക്ഷ്ണത .
എവിടെ വെച്ചാണ് ഞാൻ താൻസെനെ കണ്ടുമുട്ടിയത്.? പൊക്കാറയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരിക്കാം. ട്രെയിനിൽ ഓടിക്കയറിയ കുറേ ഭിക്ഷക്കാർക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചെറുപ്പക്കാരൻ കരിംനീല ജീൻസും, അയഞ്ഞ കാവി ജുബയും നീട്ടി വളർത്തിയ താടിയും മുടിയും തലയിലെ ഓറഞ്ച് കളർ തുണികൊണ്ടുള്ള കെട്ടും ഒരു പാതി സന്യാസി പരിവേഷം ഉണ്ട്. ഭിക്ഷക്കാരോട് പറയുന്ന ഭാഷ ഏതെന്ന് മനസിലായില്ല. ടെയിൻ നീങ്ങിയപ്പോൾ അയാളെനിക്കെതിരെ വന്നിരുന്നു. വഴിയോരക്കാഴ്ചകൾ മടുത്തപ്പോൾ ഞാൻ ബേഗിൽ നിന്നും KR മീരയുടെ ആരാച്ചാർ എടുത്തു വായന തുടങ്ങി. ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങിയിരുന്നു. ബുക്ക് കൈയിൽ പിടിച്ചു ഞാൻ കണ്ണടച്ചിരുന്നു.
“ഇതൊന്ന് തരാമോ?”
ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അയാൾ ബുക്കിനായി എനിക്ക് നേരെ കൈ നീട്ടി നിൽക്കുകയാണ്. ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ, തുടർന്നുള്ള മൂന്ന് ദിവസത്തെ യാത്രയിൽ താൻസെൻ കൂടെ ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരനും സഞ്ചാരിയുമായിരുന്നു താൻസെൻ. അവന്റെ വീടു പോലും എനിക്കറിയില്ലായിരുന്നു. എനിക്കറിയാവുന്നതെല്ലാം ഞാൻ അലോഷിയോട് പറഞ്ഞു.
” ഞാൻ പ്രതീക്ഷിച്ച ഉത്തരവും ഇത്തരത്തിലാണ്. സീ മിസ്സ് വേദ, കേരളം തിരയുന്ന നമ്പർ വൺ ക്രിമിനലിന്റെ കൂടെയാണ് മൂന്നു ദിവസം ചിലവഴിച്ചത്.പതിനേഴോളം കൊലപാതകങ്ങൾ ഇതിനോടകം അവൻ ചെയ്തു കഴിഞ്ഞു. നാളെ സാറ്റർഡെ മറ്റന്നാൾ സൺഡെ അത് കഴിഞ്ഞാൽ അവനെ കോടതിയിൽ ഹാജരാക്കാം. അതിനു മുന്നെ TB സാറിനെ കണ്ടു പിടിക്കണം.
“TB യെ തേടി സാർ അലയണ്ട. എയർപോർട്ട് വരെ പോയാൽ മതി. നമ്മൾ തേടുന്ന TBസർ തൗഹബിൻ പരീതാണ്.”
“വേദ ഇതെങ്ങനെ….?”
അലോഷിക്കു സംശയം.
“സർ എന്റെച്ഛന്റെ ചില കേസ് ഫയലുകൾ ഞാനിന്നു പഠിക്കുകയുണ്ടായി. ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് അവയിൽ കണ്ടത്. നമ്മൾ ആത്മാഹത്യയെന്നു കരുതിയ പലതും കൊലപാതകമായിരുന്നു. അതേ പറ്റി വിശദമായി അറിഞ്ഞവർ അച്ഛനെ സമീപിച്ചെങ്കിലും അവരും കൊല ചെയ്യപ്പെട്ടു. അവരും മറ്റുള്ളവർക്ക് മുന്നിൽ ആത്മാഹത്യയും അപകട മരണവുമായി മാറുകയാണുണ്ടായത്.”
“വേദപറഞ്ഞു വരുന്നത്.?”
“TB സർ അല്ല ഒരിക്കലും ഇതിന്റെ ബ്രയിൻ. താൻസെൻ വെറുമൊരു വാടക കൊലയാളി മാത്രം. ഇതിനിടയിൽ നിന്നവർക്കൊന്നും യഥാർത്ഥ ബോസിനെ അറിയില്ല, കണ്ടിട്ടില്ല….
” നീയൊരു ബ്രില്ല്യന്റ് തന്നെ “
അലോഷിയുടെ പ്രശംസ.
“ഇതെല്ലാം അച്ഛൻ കണ്ടെത്തിയതാണ്. ഇവയെല്ലാമറിയുന്നതിനാൽ മാത്രം അച്ഛൻ നേരത്തെ യാത്രയായത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായവരെ കണ്ടു പിടിക്കണം. പിന്നെ അതിലും പ്രധാനം അവരന്വേഷിക്കുന്ന ഫോർമുല ! അതൊരിക്കലും അവരിലെത്തരുത്. അതിനും മുൻപേ നശിപ്പിക്കണം.എനിക്ക് ചെയ്ത് തീർക്കാൻ ജോലികൾ ഒരുപാടുണ്ട്.”
“വേദയെ താൻസൻ ഒരുപാട് മാസങ്ങളായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്തായിരുന്നു ലക്ഷ്യമെന്ന് പറയുന്നില്ല”
” ഉം…. ഇതിൽ നമ്മൾ പ്രതിസ്ഥാനത്ത് നിർത്തിയ പലർക്കും വായ തുറക്കാൻ നിർവ്വാഹമില്ല കാരണം ഭയം മാത്രം.താൻസെനെ എങ്ങനെ പിടികൂടി?”
” ഇന്നലെ ബാങ്കിൽ വെച്ച്. ലോക്കർ തുറക്കാൻ കൊലയാളിയെത്തുമെന്നെനിക്കറിയാമായിരുന്ന്. നിന്റെ ഗോൾഡ് അവിടുന്ന് ഞാൻ ബാങ്കിലെ ഒരു സ്റ്റാഫ് മുഖാന്തിരം മാറ്റി അവനുള്ള വലവിരിച്ചിരിപ്പായി. 2.17 കഴിഞ്ഞപ്പോൾ അവനെത്തി. അവിടെ ഒരിക്കലും അവൻ അപകടം പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ പുറത്ത് കാവലായി കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.”
” അതാര്?”
” ട്രക്ക് ഡ്രൈവർ അവിനാഷ്. അവനെതിരെ കേസെടുക്കാൻ പറ്റില്ല കാരണം.നിയമപ്രകാരം അവനിപ്പോൾ ജീവിച്ചിരിപ്പില്ല “
എന്റെ ചുണ്ടിൽ പുഞ്ചിരിയൂറി .
“കൊലയാളിയിലേക്കിനി അധികദൂരമില്ല ഇല്ലേ സർ? “
“അതേടോ…. ഞാനെന്നാലിറങ്ങട്ടെ “
അലോഷി പോയയുടനെ ഞാൻ സാബുവിനെ വിളിച്ചു. അടുത്ത വ്യാഴം അഴിച്ചുപണി പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു. മേശയിൽ നിന്നും A4 ഷീറ്റ് വലിച്ചെടുത്തു അഴിച്ചു പണി പ്രോഗ്രാം നമ്പർ എഴുതിച്ചേർത്തു.
ഹാളിലിരിക്കുന്ന ലാന്റ് ഫോൺ റിംഗ് ചെയ്തു.പതിവില്ലാതെ ഇന്റർനാഷണൽ കോൾ തന്നെ. ലോംഗ് ബെൽ
ഞാനെഴുന്നേറ്റ് ചെന്ന് ഫോണെടുത്തു.
” ഹലോ മിസ്സ് വേദപരമേശ്വർ മരിക്കാൻ തയ്യാറായിക്കൊള്ളൂ.”
“ഹലോ നിങ്ങളാരാ?”
” നിന്റച്ഛന്റെ കാലൻ ഇപ്പോ നിന്റേയും….. ഇത് പോലന്ന് ഞാൻ പരമേശ്വറിനും വാണിംഗ് കൊടുത്തിരുന്നു.”
ഫോൺ ഡിസ്കണക്ടായി.
ഭയം തോന്നിയില്ല മറിച്ച് സന്തോഷിച്ചു.അഴിച്ചുപണി യ്‌ക്ക് വേണ്ടതെല്ലാം എഴുതിച്ചേർത്ത് ഞാൻ പ്രോഗ്രാമിൽ ഓരോ എപ്പിസോഡിലും വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി, കോണ്ടാക്ട് നമ്പർ തപ്പിയെടുത്ത ശേഷം അവരെ വിളിച്ചു കാര്യം പറഞ്ഞു.
“വേദഎന്റെ പേര് സോഫിയ നൈനാൻ കോശി.സിഐ നൈനാൻ കോശിയുടെ ഭാര്യയാണ് ഞാൻ “
എനിക്ക് ആളെ മനസ്സിലായി.
“വരൂ കയറിയിരിക്കു”
എനിക്കു മുന്നേ അവർ ഹാളിൽ കടന്നിരുന്നു. അവർക്കെതിരെ ഞാനുമിരുന്നു. അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഒരു തുടക്കത്തിനായവർ കോട്ടൻസാരിയുടെ തുമ്പിൽ വെറുതെ വിരലുകൾ ചുറ്റിക്കൊണ്ടിരുന്നു.
” എന്നെ വേദ സഹായിക്കണം”
അവർ പറഞ്ഞു തുടങ്ങി. സെറ്റിയിലിരുന്ന കണ്ണാടി എടുത്തു നേരെ വെച്ച് ഞാനവരെ നോക്കി
“എനിക്ക് ഭയമാണിന്നു ജീവിക്കുവാൻ എനിക്ക് രണ്ട് പെൺമക്കളായിരുന്നു. ഒന്നിനെയവർ കൊന്നു.അവർ ആരാണെന്നെനിക്കറിയില്ല പക്ഷേ എന്റെ ഭർത്താവിനറിയാം. അദ്ദേഹത്തിനും ഭയമാണ്. എന്റെ മോളെയറിയുമോ ? സാറാ നൈനാനെ? ഉണ്ടാവില്ല അല്ലേ? അർജ്ജുൻ എന്ന സഹപാഠിയെ സ്നേഹിച്ചു അവന്റെ മരണത്തോടെ ആത്മാഹത്യ ചെയ്ത സാറയെ ഓർക്കുന്നുണ്ടോ?”
“ഉണ്ട്.അർജ്ജുന്റെ ബോഡി ഇതു വരെ കിട്ടിയിട്ടില്ലല്ലോ?”
” ഇല്ല അതൊരിക്കലും കിട്ടില്ല. കാരണം അവന്റെ ബോഡി കത്തിയമർന്നത് സാറയുടെ മുന്നിലാ. വേദ എനിക്കൊപ്പം വീട്ടിൽ വരാമോ.ഞാൻ തെളിവുകൾ തരാം.”
ഞാൻ ഇരുന്ന് ചിന്തിച്ചു പോകണമോ വേണ്ടയോ ഒടുവിൽ
” ഞാനൊന്നു റെഡിയാവട്ടെ “
എന്നു പറഞ്ഞെഴുന്നേറ്റു. മുറിയിലെത്തി അലോഷിക്കു മെസ്സേജയച്ചു.
” നൈനാൻ കോശിയുടെ വീട്ടിലേക്ക് പോവുകയാണ്. “
മെസ്സേജ് സീനാവാൻ നിന്നില്ല, ഞാൻ അവർക്കൊപ്പം ഇറങ്ങി. എന്താവും അവർക്കെന്നോട് വിശദമായി പറയാനുള്ളത്?
“വേദയെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞത് നൈനാൻ ആണ്. കുടുംബം ഇപ്പോൾ നിന്റെ ദയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. “
“എനിക്കൊന്നും മനസിലായില്ല. വിശദമായി പറയാമോ?”
“സാറയുടെ മരണത്തിലെ ചില ദുരൂഹതകൾ അത് നീക്കി പുറത്ത് കൊണ്ടുവരണം.”
” ദുരൂഹത ?!”
“അതെ. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു എന്നത് ഇവയെല്ലാം.”
“അതെല്ലാം പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതല്ലേ?”
എന്റെ ചോദ്യം
” അതെ. പക്ഷേ സത്യം അതായിരുന്നില്ല.സത്യമെല്ലാമറിഞ്ഞിട്ടും ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല സാറയുടെ അനിയത്തി അന്നയെ ഓർത്തിട്ട്. അവളിപ്പോൾ പത്താംതരമായി “
“അർജുനുമായി അവൾ….?”
” അർജ്ജുൻ നല്ല പയ്യനായിരുന്നു.അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അർജ്ജുൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്. പക്ഷേ എന്റെ മോൾ ഗർഭിണി അല്ലായിരുന്നു.”
“അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫേയ്ക്കാണെന്നാണോ സോഫിയ അപ്പോ പറഞ്ഞു വരുന്നത് ?”
“അല്ല അത് സത്യം തന്നെ “
ഈ സ്ത്രീയ്ക്കെന്താ വട്ടായോ? പരസ്പര വിരുദ്ധമായി സംസാരിക്കാൻ. അപ്പോഴേക്കും അവരുടെ വീടെത്തിയിരുന്നു. കളമശ്ശേരിയിൽ നിന്നും ഒരു ഒന്നര കിലോമീറ്റർ അകന്ന് ഒന്നരയാൾ പൊക്കത്തിൽ ഉയർത്തി കെട്ടിയ മതിലും കൂറ്റൻ ഗേറ്റും കടന്ന് മുറ്റത്ത് കാർ പാർക്ക് ചെയ്തു. സിറ്റൗട്ടിൽ ഒത്ത വലുപ്പമൊത്ത ഒരു വലിയ പട്ടി. അതെന്നെ നോക്കി മുരണ്ടു –
“ഡൂഡൂ…..ഷി ഈസ് മൈ ഗസ്റ്റ് ഡാ. “
സോഫിയവനെ തലോടിയശേഷം എന്നോടായി
“വരൂ വേദ.”
ഞാൻ വാട്സാപ്പിൽ അലോഷിക്കു ലൊക്കേഷൻ ഷെയർ ചെയ്തു.
“വേദ ഇരിക്കൂ ഞാനിപ്പോൾ വരാം”
സോഫി ഏതോ മുറിക്കകത്ത് കയറി പോയി. ഷോകേസിലെ വെളുത്തു തുടുത്ത ട്രോഫിയുമായി നിൽക്കുന്ന പെൺകുട്ടിയുടെ മുഖം ഓർമ്മയിൽ വന്നു. സാറാ നൈനാൻ കോശി.ഷോ കേയ്സ് നിറയെ സാറയുടെ ട്രോഫികളും ഷീൽഡുകളും മാത്രം. നാടറിയേണ്ട അഭിമാനിക്കേണ്ട പെൺകുട്ടിയായിരുന്നു.കുരുന്നിലെ തീർന്നു പോയത് എന്നിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ഫോണിൽ അലോഷിയുടെ മെസ്സേജ്.
“സൂക്ഷിക്കുക.TB സർ അറസ്റ്റ് ചെയ്യപ്പെട്ടു. നീ പറഞ്ഞ യഥാർത്ഥ ബോസ് ഇപ്പോൾ നിന്നെ ഇല്ലാതാക്കാൻ വരുമെന്നാണ് TB പറയുന്നത്”
മറുപടി അയച്ചില്ല.ആരോ നടന്നു വരുന്ന ശബ്ദം സോഫിയായിരുന്നു.
“കാത്തിരുന്നു മുഷിഞ്ഞോ?”
“ഇല്ല.”
” ക്ഷമിക്കണം ട്ടോ. വരൂ “
അവർ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ഞാൻ ഒന്നറച്ചു നിന്നു പിന്നെ രണ്ടും കൽപിച്ച് നടന്നു. ട്രാപ്പിലേക്കാണ് എന്ന് മനസ് മന്ത്രിച്ചു. മുകളിലെ അടച്ചിട്ട മുറികളിലൊന്ന് തള്ളിത്തുറന്നു. അകത്തെ മുറിയിലെ ബെഡിൽ പുറംതിരിഞ്ഞിരുന്ന വ്യക്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. എന്നെ കണ്ടതും ആ മുഖത്ത് പുഞ്ചിരി. പക്ഷേ പ്രേതത്തെ കണ്ടതു പോലെ എന്റെ മുഖം വിളറി….
” മേഡത്തിനെന്നെ മനസിലായില്ലേ?”
എന്റെ മരവിപ്പ് മാറിയിരുന്നില്ല
ഞാൻ ഞെട്ടി. സാറ! ഇവൾ! ഇവളപ്പോൾ?!
“സാറാ!……. നീ?!”
” മനസിലായല്ലോ ഭാഗ്യം.നിയമത്തിനു മുന്നിൽ മരണപ്പെട്ടവൾ. പക്ഷേ ഇനിയെനിക്ക് ആ സർട്ടിഫിക്കറ്റ് തിരുത്തണം. മേഡം ഇരിക്ക്.”
ഞാൻ ഇരുന്നു.
” മമ്മി കുടിക്കാനെന്തെങ്കിലും…..”
സോഫിയയോടായി സാറ പറഞ്ഞു. സോഫിയ താഴെ ഇറങ്ങിപ്പോയി.പോവും മുന്നേ ഡോർ ലോക്ക് ചെയ്യാനവർ മറന്നില്ല. കീ ഹോളിൽ കീ രണ്ടുവട്ടം കറങ്ങുന്നത് ഞാൻ കണ്ടു. ഞാനവളെ അടിമുടി നോക്കി. ബോയ് കട്ടടിച്ച ചുരുണ്ട മുടി, അയഞ്ഞ ബനിയനും നീളൻസ്ക്കർട്ടും, ഒരു കുഞ്ഞു കല്ലുവെച്ച കമ്മൽ.വലതു കൈയിൽ കെട്ടിയ കറുത്ത ചരടിൽ ഒരു പുലിനഖം കെട്ടിയിരുന്നു. ബെഡോഡ് ചേർത്തിട്ട സ്റ്റഡി ടേബിളിൽ അട്ടിയിട്ട പുസ്തക കൂമ്പാരങ്ങൾ, ഒരു സിസ്റ്റം, പെൻ സ്റ്റാന്റിൽ ഒന്നു രണ്ട് പേനകളും പെൻസിലും. തുറന്നു വെച്ച ഒരു മെഡിസിൻ ബുക്ക്.അതേതാണെന്ന് വ്യക്തമല്ല. ഒരു ജഗ്ഗിൽ കരിങ്ങാലി വെള്ളം. ചെയറിൽ അലസമായിട്ട ഒരു ടർക്കിഷ് ടവ്വൽ, വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ചുരുട്ടിയെറിഞ്ഞ പേപ്പറുകൾ, അവയ്ക്കിടയിൽ വോഡാഫോൺ സിമ്മിന്റെ കവർ, ചുവരിൽ ഓരോ കോർണറിലും പ്ലാസ്റ്റിക് പൂക്കുലകൾ, മനോഹരമായി വിരിച്ചിട്ട ബെഡിൽ വലിയൊരു ടെഡിബിയർ.കൂടാതെ ഒരു വലിയ കബോഡ്.
” മേഡത്തിനെന്നോടൊന്നും ചോദിക്കാനില്ലേ?”
സാറ ബെഡിലേക്കിരുന്നു കൊണ്ടാണ് ചോദിച്ചത്. ഉണ്ടായിരുന്നു ഒരുപാട്.
“സാറയ്ക്ക് പറയാനുള്ളത് പറയൂ.അത് കഴിഞ്ഞ് ഞാൻ ചോദിക്കാം “
” എവിടെയാണ് തുടങ്ങേണ്ടത് എന്നതാണ് കൺഫ്യൂഷൻ “
കുറച്ചു നേരം അവൾ ചിന്തിച്ചിരുന്നു.
“അർജ്ജുൻ എന്ന അജുവിൽ നിന്നും തുടങ്ങാം. അവനാണല്ലോ എല്ലാത്തിനും തുടക്കം. ഇഷ്ടമുണ്ടായിരുന്നു അത് ചിലപ്പോൾ ആ പ്രായത്തിന്റേതാവാം. പക്ഷേ അവന്റെ മരണത്തിന്റെ ഒരു മൂന്ന് ദിവസം മുന്നേ എനിക്കവന്റെ ബേഗിൽ നിന്നും ഒരു ചെറിയ ബോട്ടിൽ കിട്ടി. എന്താണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്നാണെന്നാണ് പറഞ്ഞത്. തൊട്ടടുത്ത ദിവസം അവനെ കാത്തിരുന്നപ്പോൾ ഒരു അപരിചിതനൊപ്പം അവൻ കാറിൽ വന്നിറങ്ങി. കാറിന്റെ ഞാനപ്പോൾ ഫ്രണ്ട്സ് ന്റെ വീഡിയോ ഫോണിൽ എടുക്കുകയായിരുന്നു. കൂട്ടത്തിൽ അവനും കാറും കൂടി കവർ ചെയ്തു.”
“സാറായ്ക്കറിയാമോ കാറിലുണ്ടായിരുന്നത് ആരാണെന്ന്?”
“കാറിൽ ആരാണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്ന് നൽകുന്ന ആളാണെന്ന് പറഞ്ഞു. അവൻ യാത്ര പറയാനായി ഗ്ലാസ് താഴ്ത്തിയപ്പോൾ ആളെയും ഞാൻ കണ്ടു. അത് തോമസ് ഐസക്കായിരുന്നു. അവരെ ഇടയ്ക്ക് ടിവിയിൽ ഒരഭിമുഖം കണ്ട പരിചയം ഉണ്ടായിരുന്നു.”
സിസ്റ്റത്തിൽ നിന്നും ഒരു ബീപ് ശബ്ദം. അവൾ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തി. സൈഡ് സ്ക്രീനിൽ വീടിന്റെ മുൻവശം കണ്ടു.അവൾ മേശപ്പുറത്തു നിന്നും ഫോണെടുത്ത് ആരെയോ വിളിച്ചു.
” മമ്മീ ഗേറ്റിനു പുറത്ത് ഒരു കാറുണ്ട് ഒന്ന് നോക്കൂ “
ഫോൺ മേശപ്പുറത്ത് വെച്ചവൾ നിർത്തി എഴുന്നേറ്റ് വീണ്ടും ബെഡിൽ വന്നിരുന്നു.എന്റെ കണ്ണുകളപ്പോഴും സിസ്റ്റത്തിൽ തന്നെയായിരുന്നു. സാറ തുടർന്നും പറഞ്ഞു തുടങ്ങി
“അജുവിന്റെ നിർബന്ധത്തിന് വഴങ്ങി അവൻ മരിക്കുന്നതിന്റെ തലേ ദിവസം ഈ മെഡിസിൻ എന്റെ ശരീരത്തിലും ഇൻജക്ട് ചെയ്തു. എനിക്കന്ന് ഷട്ടിൽ ബാറ്റ്മിന്റൽ ഉണ്ടായിരുന്നു.അതിനടുത്ത ദിവസമാണ് അജു മരണപ്പെട്ടത്. മയക്കുമരുന്നിന്റെ അമിതമായി ഉപയോഗിക്കുന്നതിന്റെ തെളിവ് അവന്റെ ശരീരത്തിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയപ്പോൾ എനിക്കുറപ്പായിരുന്നു അജു ഉത്തേജകമെന്ന പേരിൽ കുത്തിവെച്ചത് മയക്കുമരുന്നാണെന്ന്. ഞാനുടനെ എന്റെ ഡാഡിയോട് കാര്യം പറഞ്ഞതിന് ശേഷം ബ്ലഡ് ടെസ്റ്റ് ചെയ്തു. എന്റെ ശരീരത്തിലും അതിന്റെ അംശങ്ങൾ കണ്ടതോടെ പ്രതികളെ പിടികൂടണമെന്ന് ഡാഡി ഉറപ്പിച്ചു. അന്ന് സ്ക്കൂൾ ഗേറ്റിനരികിൽ നിർത്തിയിട്ട കാറിന്റെ നമ്പർ ഞാൻ മൊബൈൽ ഫോട്ടോയിൽ നിന്നും എടുത്ത് കൊടുത്തതിന്റെ തൊട്ടടുത്ത ദിവസം ഡാഡിയെ കാണാതായി. അന്നു വൈകീട്ട് ആ കാർ ഞങ്ങളുടെ വീട്ടിലെത്തി അതിൽ നിന്നും ഇറങ്ങിയത് ഇന്നലെ രാത്രി ഹോസ്പിറ്റൽ വെച്ച് മരണപ്പെട്ട തോമസ് ഐസകായിരുന്നു. മമ്മി ഹോസ്പിറ്റലിലും അന്ന വയലിൻ ക്ലാസിലും പോയിരിക്കുന്ന സമയം അവരെന്നെ ബോധം കെടുത്തി കാറിൽ കൊണ്ടുപോയി. “
ഡോർ തുറന്ന് സോഫിയ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി കടന്നു വന്നു. ഞാനവയിൽ നിന്നൊരെണ്ണമെടുത്ത് കൈയിൽ വെച്ചു. സോഫി ചെയർ നീക്കിയിട്ട് സാറയ്ക്കഭിമുഖമായിരുന്നു പറഞ്ഞു.
“ഡാഡി വന്നു “
” ആ കാർ? “
“ACP രേണുകാ മേഡത്തിന്റെയാ “
സാറ തുടർന്നു.
“ബോധം വരുമ്പോൾ ഞാൻ ഒരു ഇരുട്ടുമുറിയിലെ തറയിലായിരുന്നു. അസഹനീയമായ തണുപ്പും. കൈകാലുകൾ അനക്കാൻ വയ്യായിരുന്നു. ഞാനല്ലാതെ ആ മുറിയിൽ ആരോ ഉണ്ടെന്നു ബോധ്യമായി അത് ഡാഡിയായിരുന്നു. എന്നെ പോലെ ഡാഡിയുടേയും കൈകാലുകൾ കെട്ടിയിട്ടിരുന്നു. ബോധം മറഞ്ഞിരിക്കുന്ന ഡാഡിക്കരികിലേക്ക് തറയിൽ വീണു കിടക്കുന്ന കരിയിലകൾക്കു മീതേക്കൂടി ഞാനിഴഞ്ഞു ചെന്നു.തണുപ്പ് കൂടി കൂടി വന്നു. പതിയെ കാഴ്ച്ചയിലേക്ക് വന്നു. മേലെ തുറന്ന് കിടക്കുന്ന ഒരു ജയിൽ മതിലു പോലെ തോന്നിയ പഴയ വീട്. നേരം പുലർന്നപ്പോഴേക്കും പപ്പ ഉണർന്നു. എന്റെ തലയിൽ കുത്തിയ സ്റ്റീൽ ക്ലിപ്പിന്റെ സഹായത്തോടെ ഞങ്ങൾ പരസ്പരം തിരിഞ്ഞിരുന്നു കൈയിലെ കെട്ടുകളഴിച്ചു.കാലിൽ കൂടി ചോരയൊലിക്കുന്നത് കണ്ടാണ് നോക്കിയത് തറയിൽ പലയിടത്തും അട്ടകൾ . അറച്ചിട്ട് ഉറക്കെ ശബ്ദിക്കാൻ കഴിയാതെ ഞാനിരുന്നപ്പോൾ ഡാഡിയുടെ കണ്ണിനു താഴെ ഒരട്ട തടിച്ചു വീർത്തു തൂങ്ങിക്കിടക്കുന്നത് കണ്ടത്. പറിച്ചെറിയാൻ തുനിഞ്ഞപ്പോൾ ഡാഡി വിലക്കി.
‘അത് സ്വയം വീണു പോവു’ മെന്ന്. ദേഹത്ത് പലയിടത്തു നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു അട്ടകൾ കാരണം. രക്തം വാർന്ന് മരിക്കാൻ ഇത് തന്നെ ധാരാളം എന്നുറപ്പായിരുന്നു. ഡാഡിക്ക് നേരെ നിൽക്കാൻ പോലും വയ്യായിരുന്നു. സൂര്യരശ്മികൾ ചെറുതായി കടന്നു വരുന്ന ആ മുറിയുടെ വാതിൽ ഞങ്ങൾ കുറേ നേരത്തെ പരിശ്രമം കൊണ്ടു തുറന്നു. കാട്ടിനു നടുവിലുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടിനകത്തായിരുന്നു ആ മുറി. അതിന്റെ പുറത്ത് ചത്തു കിടക്കുന്ന ഒരു കാട്ടുപോത്തിന്റെ മുക്കാലും ഏതോ ജീവികൾ തിന്നു തീർത്തിരുന്നു. മാംസം കത്തുന്ന ഗന്ധം മൂക്കിലടിച്ചപ്പോൾ ഞാൻ ചുറ്റുപാടുകൾ നോക്കി തെല്ല് മാറി മുട്ടോളമെത്തുന്ന ഷൂ ധരിച്ച് ഒരാൾ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അയാൾക്കു മുമ്പിൽ കത്തിയമരുന്ന ഒരു മനുഷ്യ ശരീരം…..”
സാറ കിതയ്ക്കാൻ തുടങ്ങി. സോഫിയ ജൂസെടുത്ത് സാറയ്ക്ക് നൽകി. ഒറ്റ വലിയ്ക്കവളത് കുടിച്ചു തീർത്തു. സാറയുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ കസേരയിൽ കിടന്ന ടർക്കിയാൽ സോഫി ഒപ്പിയെടുത്തു .
സാറ തുടർന്നു
” പിന്തിരിഞ്ഞു നിന്നയാൾ എന്തോ ചുരുട്ടി പിന്നിലേക്കെറിഞ്ഞു. അത് വന്ന് വീണത് ഡാഡിയുടെ മുഖത്താ. ഡാഡിയത് തുറന്നു നോക്കി.
‘അർജ്ജുൻ ‘
എന്ന് മന്ത്രിച്ചു. അത് പോസ്റ്റ്മോർട്ടത്തിനിടുന്ന ബോഡിയിൽ കെട്ടുന്ന ടാഗ് ആയിരുന്നു. ഡാഡിയുടെ കണ്ണുകളിൽ ഭയം വല്ലാതെ ഞാൻ കണ്ടു. ഡാഡി എന്നെ കൈകളാൽ പിന്നിലേക്ക് മാറ്റി നിർത്തി തറയിൽ നിന്നും ഒരു വലിയ കല്ലെടുത്തു മുന്നോട്ട് കുതിച്ചതും അയാൾ ഞങ്ങളെ കണ്ടതും ഒരേ നിമിഷം. ഡാഡിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അയാൾ ഡാഡിയെ കഴുത്തിന് പിടിച്ച് വീടിന്റെ ചുവരിനോട് ചേർത്ത് പൊക്കി. ഡാഡിയുടെ കാലുകൾ വായുവിൽ കിടന്നു പിടയുന്നത് കണ്ടാണ് ഞാനയാളെ പിടിച്ചുന്തിയത്. അയാളുടെ പിടിവിട്ട് ഡാഡി തറയിൽ വീണു. അയാളുടെ കാലു തട്ടി പെട്രോൾ നിറച്ച കന്നാസ് മറിഞ്ഞു അയാളതിന്റെ മീതേക്ക് വീണതും അജുവിന്റെ ബോഡിയിലെ തീ അയാളുടെ ദേഹത്തേക്ക് പടർന്നതും ഒരേ നിമിഷം. അഗ്നിവിഴുങ്ങിയ ദേഹവുമായയാൾ എനിക്ക് നേരെ ഓടി ഞാൻ തിരിഞ്ഞോടിയപ്പോൾ രണ്ട് മുട്ടുകാലിനു താഴെയും ഒരു വൈദ്യുത് പ്രവാഹം പോലെ തോന്നി. തുടർന്ന് ഞാൻ ഏതോ കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു.തലയെവിടെയോ ഇടിച്ചു, മറഞ്ഞു പോകുന്ന ബോധത്തിനിടയിലും ഡാഡിയുടെ മോളെ എന്ന വിളി ഞാൻ കേട്ടിരുന്നു.”
കണ്ണു തുറക്കുമ്പോൾ ഞാൻ ഏതോ ആശുപത്രിയിലാണ്. ടേബിളിൽ തല ചായ്ച്ച് പുറം തിരിഞ്ഞിരുന്നുറങ്ങുന്ന ഒരു നഴ്സ് മാത്രമുണ്ട് മുറിയിൽ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കഴിയുന്നില്ലായിരുന്നു.എന്റെ ശബ്ദം കേട്ട് നഴ്സുണർന്നു. ഡാഡിയെയും മമ്മിയെയും കാണണമെന്ന് ഞാൻ വാശി പിടിച്ചു ഡാഡിക്ക് അപകടമെന്തോ പറ്റിയതായി എന്റെ മനസ് മന്ത്രിച്ചു. അവർ പുറത്തുണ്ടെന്ന വാദമൊന്നും ഞാൻ ചെവികൊണ്ടില്ല.
കട്ടിലിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച എനിക്കൊരു കാര്യം മനസിലായി എന്റെ രണ്ടു കാലുകളും ചലനമറ്റിരിക്കുകയാണെന്ന്. പുതപ്പു മാറ്റി നോക്കിയ ഞാൻ കരയാൻ പോലും കഴിയാതെ മരവിച്ചിരുന്നു.എന്റെ ഇടതുകാൽ മുട്ടിനു താഴെ വെറും ശൂന്യമായിരുന്നു.”
തുടർന്നവൾ സ്ക്കർട്ട് മേളിലേക്ക് വലിച്ചുനീക്കി. ഇടതുകാൽ കൃത്രിമക്കാലായിരുന്നു. വലതുകാലിലും അതേ സ്ഥാനത്ത് സ്റ്റിച്ചിട്ടതിന്റെ പാടുണ്ടായിരുന്നു.അത് ചൂണ്ടി ഞാൻ ചോദിച്ചു.
” ഇത്?”
അപ്പോഴേക്കും വാതിൽ തട്ടുന്ന ശബ്ദം കേട്ടു .സോഫി പോയി വാതിൽ തുറന്നു.CIനൈനാൻ കോശിയായിരുന്നു. ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇരിക്കാൻ കൈ കൊണ്ടാഗ്യം ചെയ്തതിനു ശേഷം ജ്യൂസിൽ നോക്കിയദ്ദേഹം പറഞ്ഞു.
” ഇത് കുടിച്ചില്ലെ ഇതുവരെ.?”
ഞാനത് ചുണ്ടോടു ചേർത്തു.
” മുഴുവൻ പറഞ്ഞോ?”
നൈനാന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സാറയാണ്
” ഇല്ല ഡാഡി. “
ജ്യൂസ് ഗ്ലാസ് എന്റെ കൈയിൽ നിന്നും വാങ്ങി സോഫിയ പുറത്തു പോയി .
” വലത്തേ കാലിലെ പാടെന്താണെന്ന് പറഞ്ഞില്ല സാറ “
മറുപടി പറഞ്ഞത് നൈനാനായിരുന്നു
” കൊലയാളികൾ രണ്ടു പേരുണ്ടായിരുന്നു. രണ്ടാമൻ എറിഞ്ഞ കത്തി കൊണ്ടുണ്ടായ മുറിവാണ് .ഒരു കാൽ പൂർണമായും മറ്റേ കാൽ ഭാഗികമായും അറ്റുപോയതിന് ശേഷം സമീപത്ത് ഒരു കുഴിയിലേക്ക് ആണ് സാറ വീണത്.പിന്നീടെന്റെ സമനില തെറ്റി. കുറേ നേരത്തെ മൽപിടുത്തത്തിനു ശേഷം അതേ കത്തിവെച്ച് ഞാനവനെ കൊന്നു. അപ്പോഴേക്കും ഒന്നാമൻ കത്തിയമർന്നിരുന്നു. അതിനകത്തേക്ക് രണ്ടാമനേയും വലിച്ചിഴച്ച് ഇട്ട ശേഷം ഞാൻ സാറയ്ക്കടുത്തെത്തി.അവൾക്കപ്പോൾ ബോധം പോലുമുണ്ടായില്ല. തൊട്ടടുത്ത് മതിലു കെട്ടിയ ഒരു വലിയ കിണർ എന്റെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്. ഒരു കല്ലെറിഞ്ഞ് ഞാൻ കിണറിന്റെ ആഴം കണക്കുകൂട്ടി അതൊരു വെള്ളമില്ലാത്ത കിണറായിരുന്നു.രണ്ടാമന്റെ ബോഡി വലിച്ചിഴച്ച് ഞാൻ അതിനകത്തിട്ട ശേഷം സാറയെ തോളിൽ ചുമന്ന് ഇറങ്ങി വന്നു. കിലോമീറ്ററുകൾക്കിപ്പുറത്ത് ഒരു കാർ കിടക്കുന്നത് കണ്ടു.കാടുകാണാനിറങ്ങിത്തിരിച്ച രണ്ട് തമിഴ് കാമുകീകാമുകന്മാരായിരുന്നു അതിൽ.അവരുടെ സഹായത്തോടെ ഞാൻ തമിഴ്നാട് ബോർഡറിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഞാൻ നിൽക്കുന്ന സ്ഥലമെനിക്ക് മനസിലായത്. സോഫിയക്കൊപ്പം MBBS ചെയ്ത ഒരു ഡോക്ടർ ശിവശെൽവം ഇവിടെ ഏതോ ഹോസ്പിറ്റലിലെ മെയിൻ ഡോക്ടറാണെ ഓർമ്മയിൽ ഞാൻ ഹോസ്പിറ്റലിൽ തിരക്കി.”
“സർ, ഏതായിരുന്നു ആ സ്ഥലം?”
“സേലം…. എന്റെ സാറയുടെ ഭാഗ്യമാകാം ശിവ ശെൽവം ആ ഹോസ്പിറ്റലിൽ തന്നെയുണ്ടായിരുന്നത്. കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അവന്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ സാറ മരണപ്പെട്ടു എന്ന ഒരു വാർത്ത പരത്തിയത്.”
“സർ അങ്ങനെയൊരു വാർത്തയുണ്ടാക്കാൻ കാരണമെന്താണ്?”
നൈനാൻ സാറയുടെ അടുത്ത് വന്നിരുന്നു.
“എന്റെ മകളെ അവർ കൊല്ലുമെന്ന് എനിക്കുറപ്പായിരുന്നു. മോളെ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അവിടെ സാറയെ തിരക്കി ആളുകൾ വരാൻ സാധ്യതയുണ്ടെന്നും അത് അവളുടെ ജീവന് അപകടമാണെന്നും പറഞ്ഞു. അവൾ മരണപ്പെട്ടെന്ന വാർത്തയിൽ ശത്രുക്കളെ വഴി തിരിച്ച് വിടാമെന്നും. മാത്രമല്ല രണ്ട് പേരെ കൊന്ന കൊലപാതക കുറ്റം വേറെയും .”
സിസ്റ്റത്തിൽ വീണ്ടും ബീപ് സൗണ്ട്. സാറ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തുന്നു. സ്ക്രീനിൽ ഒരു കറുത്ത കാർ, അലോഷിയുടേത് തന്നെ. ഞാൻ ഒന്നും മനസിലാവാത്ത പോലെ ഇരുന്നു.
” എന്നിട്ട് സർ ബാക്കി പറയൂ.”
സിസ്റ്റത്തിലെ സ്ക്രീനിൽ നിന്നും അദ്ദേഹം കണ്ണെടുക്കാതെ തുടർന്നു.
” ഡോക്ടർ തന്നെ സാറയുടെ മരണം സ്ഥിതീകരിച്ച് എഴുതിത്തന്നു. ആരുമറിയാതെ ഒരു അജ്ഞാത മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചു. പക്ഷേ അപമാനം അവിടെയായിരുന്നു. ആ പെൺകുട്ടി ഗർഭിണിയായിരുന്നു. മരണപ്പെട്ടത് സാറ അല്ലാ എന്നത് ഞാൻ സോഫിയയോടു പോലും മറച്ചുവെക്കാൻ നിർബന്ധിതയായി. സാറ ആരുമറിയാതെ ശിവ ശെൽവത്തിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ടു.
സാറയെ ഞാൻ കാണുന്നത് പിന്നീട് ഏഴ് ദിവസം കഴിഞ്ഞാണ് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞ് ഞാൻ ബോധ്യപ്പെടുത്തി. പക്ഷേ അവൾക്ക് മമ്മിയെ കാണണമെന്ന് വാശി കൂടി കൂടി വന്നു. ഒടുവിൽ എനിക്ക് സോഫിയയോടും അന്നയോടും കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു.
ഒടുവിൽ രഹസ്യമായി ഞങ്ങൾ ഇവിടെ സാറയെ എത്തിച്ചു. “
” തോമസിന്റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടായില്ലെ?”
” ഉം…. സാറയുടെ സംസ്ക്കാരത്തിന് വന്നിരുന്നു അദ്ദേഹം.അന്നെന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞത് അന്നയുടെ മരണത്തെ വിളിച്ചു വരുത്തരുതെന്നാണ്. പിന്നീട് എനിക്ക് ഭയമായി. സോഫിയ ജോലി രാജിവെച്ചത് തന്നെ ഭയന്നിട്ടാ”
” ഇപ്പോഴിതെല്ലാം തുറന്നു പറഞ്ഞതിനു പിന്നിലുള്ള ലക്ഷ്യമെന്താണ് സാർ.”
“തോമസ് ഐസക് കൊല്ലപ്പെട്ടു. എനിക്കെന്റെ മകളെ സമൂഹത്തിനു മുന്നിൽ എത്തിക്കണം. മരണപ്പെട്ടവളായല്ല ജീവിച്ചിരിക്കുന്നവളായി.വേദയ്ക്കതിനു കഴിയും”
“ഡാഡി Acp യുടെ കാർ …..”
സ്ക്രീനിൽ ACP യുടെ കാർ ഗേറ്റിനു ഫ്രണ്ടിൽ തന്നെയുണ്ട് തുടർന്ന് സോഫിയ പോയി ഗേറ്റു തുറക്കുന്നതും കാറകത്ത് കടന്നതും കണ്ടു. സാറ നൈനാൻ കോശിയുടെ മുഖത്ത് നോക്കി.നൈനാൻ മുറിയിൽ നിന്നിറങ്ങി മുറി പുറത്തു നിന്നും ലോക്ക് ചെയ്തിറങ്ങിപ്പോയി. എന്റെ ഫോൺ ശബ്ദിച്ചു അരവിയായിരുന്നു.
” വേദ Acp രേണുകാ മേനോൻ നിന്നെ അന്വേഷിച്ച് വന്നിരുന്നു.”.
“എന്തിന്?”
“കുര്യച്ചനും മരണപ്പെട്ടു. തോമസ് ഐസക്കിനെ കൊല ചെയ്തത് നീയാണെന്ന് കുര്യച്ചന്റെ മരണ മൊഴി. “
“ങ്ങേ….?! ഞാനോ? “
” നിന്റെ കൂടെ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ആൻസി എന്ന യുവതി അര മണിക്കൂർ മുന്നേ അറസ്റ്റ് ചെയ്യപ്പെട്ടു. മാറി നിൽക്കുന്നതാണ് സേഫ്. നീയിപ്പോ എവിടെയാ? “
ആരോ സ്റ്റെപ്പുകൾ കയറി വരുന്ന ശബ്ദം ഞാൻ സാറയെ നോക്കി തിരിച്ചറിയാനാവാത്ത ഒരു ഭാവം മാത്രം. ചതിക്കപ്പെടുകയാണെന്ന തിരിച്ചറിവു തന്നെയാവാം ഫോൺ സ്വിച്ചോഫാക്കാൻ എന്നെ പ്രേരിപ്പിച്ചത്.കാലടി ശബ്ദം വാതിലിനടുത്തെത്തി. കീ രണ്ടുവട്ടം തിരിഞ്ഞു. ആക്രമിക്കാൻ തയ്യാറായി ഞാൻ നിന്നു.
വാതിൽക്കലോളമെത്തിയ കാലടി ശബ്ദം നിന്നു. ഹാൻഡിൽ തിരിയുന്നു…… നെഞ്ചിടിപ്പു കൂടി സാറയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. രണ്ട് മിനിട്ടിനു ശേഷം കാലടി ശബ്ദം അകന്നുപോയി. എങ്കിലും ഞങ്ങൾ പരസ്പരം ശബ്ദിച്ചില്ല. കുറച്ചു നേരം കഴിഞ്ഞതിനു ശേഷം രേണുകയുടെ കാർ ഗേറ്റു കടന്നു പോയി. ശേഷം ഞാൻ എഴുന്നേറ്റു.
“സാറ അടുത്ത അഴിച്ചുപണിയിൽ നീയും ഉണ്ട്. “
” അതിനു വേണ്ടിയാണിപ്പോൾ മേഡത്തിനോട് കാര്യം അവതരിപ്പിച്ചത്.തോമസ് ഐസക്കിനു പിന്നിൽ ആരൊക്കെയോ ഉണ്ട് ഡാഡിക്ക് ഇപ്പഴും ഭീഷണിയുണ്ട്. സർവ്വീസിൽ നിന്നു പോലും ഒന്നു രണ്ടു വട്ടം രാജിവെക്കാനിരുന്നതാ. മമ്മിയും രാജിവെച്ചതിനു പിന്നാലെ ഡാഡി കൂടി ജോലി കളഞ്ഞാൽ ജീവിതം ബുദ്ധിമുട്ടാകുമെന്ന് തോന്നിയിട്ടാ വേണ്ടെന്നു വെച്ചത്.”
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം .”
വാതിൽ തുറന്ന് നൈനാൻ കോശി മുറിയിലേക്ക് കയറി.മുഖം മ്ലാനമായിരുന്നു.
“വേദ ചെറിയൊരു പ്രശ്നമുണ്ട് “
“എന്താ സാർ? “
“തനിക്കെതിരെ കളിക്കുന്നയാൾ ശക്തനാണ്. തോമസ് ഐസക്കിന്റെ മരണത്തിനു പിന്നിൽ നീയാണെന്ന് ഒരു നാൻസി മൊഴി കൊടുത്തിരിക്കുന്നതിന്റെ ഫലമായി നിനക്കെതിരെ തോമസിന്റെ മകൻ കേസ് കൊടുത്തിട്ടുണ്ട്. “
“ഞാനറിഞ്ഞിരുന്നു അരവിന്ദ് വിളിച്ചു തൊട്ടു മുൻപേ. അപ്പോ മുറിക്കു പുറത്താരോ വന്നിരുന്നതിനാൽ ഫോൺ സ്വിച്ച്ഡോഫാക്കി ഞാൻ “
“മുറിക്ക് പുറത്താര് വരാൻ?”
നൈനാന്റെ ശബ്ദത്തിൽ എന്തോ ഭയം.
“ഡാഡിയല്ലായിരുന്നോ വന്നത്??”
സാറ ഇടയ്ക്കു കയറി ചോദിച്ചു.
“ഇല്ല ഞാനും മേഡവും സോഫിയയും താഴെ സംസാരിച്ചിരിക്കുകയായിരുന്നു.”
” അന്ന?”
” ഇല്ല ആരും വന്നില്ല.”
ഞാനും സാറയും പരസ്പരം നോക്കി. ആ മുഖത്ത് ഭയത്തിന്റെ കുഞ്ഞലകൾ. ആരോ വന്നു എന്നെനിക്കും ഉറപ്പായിരുന്നു.
സാറയോട് യാത്ര പറഞ്ഞു ഞാനിറങ്ങി താഴെ എത്തി. എനിക്കൊപ്പം നൈനാൻസാറും വന്നു. ഫോൺ ഓൺ ചെയ്തതും അലോഷിയുടെ മെസ്സേജ് വന്നു.
“എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങുക “
മുഖത്ത് ഭാവമാറ്റം വരുത്താതെ ഞാൻ നൈനാനോട് ചോദിച്ചു..
“സാറ ജീവിച്ചിരിക്കുന്നത് അറിയുന്നത് ആരൊക്കെ?”
” ഞാൻ, സോഫി, അന്ന, ശിവ ശെൽവം പിന്നെ താനും….. എന്താടോ?”
”ഒന്നുമില്ല. എവിടെയോ ഒരു പിഴവ് പറ്റിയോന്നൊരു സംശയം….. Acp മാഡം വന്നത്?”
“തന്റെ കാര്യം പറയാൻ കൂടിയാണ്”
” കൂടെയാരാ ഉണ്ടായത്?”
“കാർ ഡ്രൈവറുണ്ടായിരുന്നെന്നു തോന്നുന്നു…. എന്തു പറ്റി വേദാ? നിങ്ങൾ തമ്മിലെന്തെന്തിലും പ്രശ്നമുണ്ടോ?”
ചെറിയൊരു പുഞ്ചിരി നൽകി തുടർന്നു.
” പ്രശ്നമൊന്നുമില്ലാതിരിക്കട്ടെ. സർ നാൻസിയെ അറസ്റ്റ് ചെയ്തു എന്നല്ലെ പറഞ്ഞത്?”
“അതെ… അത് Acp തന്നെയ അറസ്റ്റ് നടത്തിയത്.”
” കോടതിയിൽ ഹാജരാക്കണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം അല്ലേ?”
“അതെ. എന്താ വേദാ?”
“ഹേയ് ഒന്നുമില്ല.ഇനിയും തെളിയാതെ കിടക്കുന്ന സീനയുടെ കൊലപാതക സമയത്ത് കൂടെയുണ്ടായിരുന്ന സ്ത്രീയാണ് ആൻസി എന്ന സ്ത്രീ.അവരിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ACP അറസ്റ്റ് ചെയ്തൊരാളെ ക്വസ്റ്റ്യൻ ചെയ്യാനുള്ള അനുമതി സാറിനു കിട്ടുമെങ്കിൽ വിനിയോഗിക്കുക. പ്രതിസ്ഥാനത്ത് നമ്മൾ ചൂണ്ടിക്കാണിച്ച കുര്യച്ചൻ ഇതിൽ വെറും ബിനാമി മാത്രമാണ് എന്നെന്റെ മനസ്സ് പറയുന്നു.”
“വേദയ്ക്കിതെങ്ങനെ അറിയാം?”
“സർ പറ്റുമെങ്കിൽ അന്വേഷിക്കുക. സീതയുടെ ബോഡി കിട്ടിയ സെമിത്തേരിയിലെ കുഴിയിൽ നിന്നും ഒരു കാൽപാദത്തിന്റെ പാതിയും കിട്ടിയിരുന്നു. സാർ ഓർക്കുന്നുണ്ടോ?”
“ഉവ്വ് “
“അതൊരു സ്ത്രീയുടെ തന്നെ കാൽപാദമാണെന്ന് ഫോറെൻ സിക് വിഭാഗം ശരി വെച്ചിരുന്നു. നാൻസിയ്ക്ക് ഒരു കാൽപാദം പാതിയെ ഉള്ളൂ. മാത്രമല്ല മരണപ്പെട്ട സജീവിന്റെ നിയമാനുസൃതമായ ഭാര്യ അവരാണ്.”
നൈനാൻ വാ പൊളിച്ചിരിക്കയാണ്.
“വേദ താൻ ഇതെല്ലാം കണ്ടു പിടിച്ചത് ആവിശ്വസനീയം തന്നെ.”
“സർ ഇതെല്ലാം അർജ്ജുന്റെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു. ACP നേരിട്ട് നടത്തിയ അറസ്റ്റായതിനാൽ സാറിനിതിൽ കൈകടത്താൻ പറ്റുമോ. “
” അതോർത്ത് വിഷമിക്കണ്ട. ACp യുടെ പുതിയ ടീമിൽ ഞാനുണ്ട്.”
” good ! നമുക്ക് വേണ്ടതും അതാണ്. സർ നടത്തുന്നത് ഒരു റിസ്ക്കേറിയ കാര്യമാണ്.നാൻസിയെ ചോദ്യം ചെയ്യുന്ന സമയത്ത് വിശ്വസ്ഥരായവർ മാത്രമേ ഉണ്ടാകാവൂ. മാത്രമല്ല ആരുമറിയാതെ ഈ രംഗങ്ങളുടെ വീഡിയോ എടുക്കണം. ശത്രുപക്ഷം വളരെ സ്ട്രോംഗാണ്.”
ഫോണിൽ വീണ്ടും മെസ്സേജ്
‘പ്രശാന്ത് സിഐ യുടെ വീടിനടുത്തുണ്ട്.ഇറങ്ങുമ്പോൾ മിസ്ഡ് കോൾ കൊടുക്കുക ‘
നൈനാൻ തുടർന്നു.
“വേദ പുറത്തിറങ്ങിയാൽ അറസ്റ്റ് ഉറപ്പാണ്. Acp വെകിളി പിടിച്ച് നടക്കുകയാണ്. അവർക്ക് തന്നോട് ദേഷ്യമുള്ളത് പോലെ…. ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടെ നിൽക്കാം.”
“ങ്ങാഹാ കള്ളന് കഞ്ഞി വെക്കണ പോലീസെന്നു ചീത്തപ്പേര് വേണോ സാറേ?ACP യെ ഞാൻ ഇന്നലെ രാത്രി പബ്ലിക്കായി കളിയാക്കിയതിന്റെ ചൊറിച്ചിലാവും.”
“തന്നിലൊരു സത്യമുണ്ടെന്നറിഞ്ഞിട്ടാ തന്നെ തേടി ഞങ്ങൾ വന്നത്. “
” ഞാൻ തമാശിച്ചതാ സാറേ “
പ്രശാന്തിന് മിസ്ഡ് കോൾ കൊടുത്തു ഞാനിറങ്ങി.
” അപ്പോ ശരി സർ ഞാനിറങ്ങട്ടെ “
“വേദ എങ്ങനെ പോകും? സോഫിയെ വിടാം.”
“വേണ്ട ഒരു ഫ്രണ്ടിപ്പോൾ വരും.”
“Acp യുടെ കണ്ണിൽ പെടണ്ട.”
ഞാൻ ചിരിച്ചു കൊണ്ടിറങ്ങി. രണ്ടു ചുവടു മുന്നിലേക്ക് വെച്ചതേയുള്ളൂ വീടിന്റെ മുകൾനിലയിൽ നിന്നും സാറയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു . എനിക്ക് മുന്നേ നൈനാൻ മുകളിലേക്കോടി.എന്തോ അപകടം നടന്നിരിക്കുന്നു.പിന്നാലെ ഞാനും ഓടി
വാതിൽക്കലോളമെത്തിയ കാലടി ശബ്ദം നിന്നു. ഹാൻഡിൽ തിരിയുന്നു…… നെഞ്ചിടിപ്പു കൂടി സാറയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. രണ്ട് മിനിട്ടിനു ശേഷം കാലടി ശബ്ദം അകന്നുപോയി. എങ്കിലും ഞങ്ങൾ പരസ്പരം ശബ്ദിച്ചില്ല. കുറച്ചു നേരം കഴിഞ്ഞതിനു ശേഷം രേണുകയുടെ കാർ ഗേറ്റു കടന്നു പോയി. ശേഷം ഞാൻ എഴുന്നേറ്റു.
“സാറ അടുത്ത അഴിച്ചുപണിയിൽ നീയും ഉണ്ട്. “
” അതിനു വേണ്ടിയാണിപ്പോൾ മേഡത്തിനോട് കാര്യം അവതരിപ്പിച്ചത്.തോമസ് ഐസക്കിനു പിന്നിൽ ആരൊക്കെയോ ഉണ്ട് ഡാഡിക്ക് ഇപ്പഴും ഭീഷണിയുണ്ട്. സർവ്വീസിൽ നിന്നു പോലും ഒന്നു രണ്ടു വട്ടം രാജിവെക്കാനിരുന്നതാ. മമ്മിയും രാജിവെച്ചതിനു പിന്നാലെ ഡാഡി കൂടി ജോലി കളഞ്ഞാൽ ജീവിതം ബുദ്ധിമുട്ടാകുമെന്ന് തോന്നിയിട്ടാ വേണ്ടെന്നു വെച്ചത്.”
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം .”
വാതിൽ തുറന്ന് നൈനാൻ കോശി മുറിയിലേക്ക് കയറി.മുഖം മ്ലാനമായിരുന്നു.
“വേദ ചെറിയൊരു പ്രശ്നമുണ്ട് “
“എന്താ സാർ? “
“തനിക്കെതിരെ കളിക്കുന്നയാൾ ശക്തനാണ്. തോമസ് ഐസക്കിന്റെ മരണത്തിനു പിന്നിൽ നീയാണെന്ന് ഒരു നാൻസി മൊഴി കൊടുത്തിരിക്കുന്നതിന്റെ ഫലമായി നിനക്കെതിരെ തോമസിന്റെ മകൻ കേസ് കൊടുത്തിട്ടുണ്ട്. “
“ഞാനറിഞ്ഞിരുന്നു അരവിന്ദ് വിളിച്ചു തൊട്ടു മുൻപേ. അപ്പോ മുറിക്കു പുറത്താരോ വന്നിരുന്നതിനാൽ ഫോൺ സ്വിച്ച്ഡോഫാക്കി ഞാൻ “
“മുറിക്ക് പുറത്താര് വരാൻ?”
നൈനാന്റെ ശബ്ദത്തിൽ എന്തോ ഭയം.
“ഡാഡിയല്ലായിരുന്നോ വന്നത്??”
സാറ ഇടയ്ക്കു കയറി ചോദിച്ചു.
“ഇല്ല ഞാനും മേഡവും സോഫിയയും താഴെ സംസാരിച്ചിരിക്കുകയായിരുന്നു.”
” അന്ന?”
” ഇല്ല ആരും വന്നില്ല.”
ഞാനും സാറയും പരസ്പരം നോക്കി. ആ മുഖത്ത് ഭയത്തിന്റെ കുഞ്ഞലകൾ. ആരോ വന്നു എന്നെനിക്കും ഉറപ്പായിരുന്നു.
സാറയോട് യാത്ര പറഞ്ഞു ഞാനിറങ്ങി താഴെ എത്തി. എനിക്കൊപ്പം നൈനാൻസാറും വന്നു. ഫോൺ ഓൺ ചെയ്തതും അലോഷിയുടെ മെസ്സേജ് വന്നു.
“എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങുക “
മുഖത്ത് ഭാവമാറ്റം വരുത്താതെ ഞാൻ നൈനാനോട് ചോദിച്ചു..
“സാറ ജീവിച്ചിരിക്കുന്നത് അറിയുന്നത് ആരൊക്കെ?”
” ഞാൻ, സോഫി, അന്ന, ശിവ ശെൽവം പിന്നെ താനും….. എന്താടോ?”
”ഒന്നുമില്ല. എവിടെയോ ഒരു പിഴവ് പറ്റിയോന്നൊരു സംശയം….. Acp മാഡം വന്നത്?”
“തന്റെ കാര്യം പറയാൻ കൂടിയാണ്”
” കൂടെയാരാ ഉണ്ടായത്?”
“കാർ ഡ്രൈവറുണ്ടായിരുന്നെന്നു തോന്നുന്നു…. എന്തു പറ്റി വേദാ? നിങ്ങൾ തമ്മിലെന്തെന്തിലും പ്രശ്നമുണ്ടോ?”
ചെറിയൊരു പുഞ്ചിരി നൽകി തുടർന്നു.
” പ്രശ്നമൊന്നുമില്ലാതിരിക്കട്ടെ. സർ നാൻസിയെ അറസ്റ്റ് ചെയ്തു എന്നല്ലെ പറഞ്ഞത്?”
“അതെ… അത് Acp തന്നെയ അറസ്റ്റ് നടത്തിയത്.”
” കോടതിയിൽ ഹാജരാക്കണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം അല്ലേ?”
“അതെ. എന്താ വേദാ?”
“ഹേയ് ഒന്നുമില്ല.ഇനിയും തെളിയാതെ കിടക്കുന്ന സീനയുടെ കൊലപാതക സമയത്ത് കൂടെയുണ്ടായിരുന്ന സ്ത്രീയാണ് ആൻസി എന്ന സ്ത്രീ.അവരിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ACP അറസ്റ്റ് ചെയ്തൊരാളെ ക്വസ്റ്റ്യൻ ചെയ്യാനുള്ള അനുമതി സാറിനു കിട്ടുമെങ്കിൽ വിനിയോഗിക്കുക. പ്രതിസ്ഥാനത്ത് നമ്മൾ ചൂണ്ടിക്കാണിച്ച കുര്യച്ചൻ ഇതിൽ വെറും ബിനാമി മാത്രമാണ് എന്നെന്റെ മനസ്സ് പറയുന്നു.”
“വേദയ്ക്കിതെങ്ങനെ അറിയാം?”
“സർ പറ്റുമെങ്കിൽ അന്വേഷിക്കുക. സീതയുടെ ബോഡി കിട്ടിയ സെമിത്തേരിയിലെ കുഴിയിൽ നിന്നും ഒരു കാൽപാദത്തിന്റെ പാതിയും കിട്ടിയിരുന്നു. സാർ ഓർക്കുന്നുണ്ടോ?”
“ഉവ്വ് “
“അതൊരു സ്ത്രീയുടെ തന്നെ കാൽപാദമാണെന്ന് ഫോറെൻ സിക് വിഭാഗം ശരി വെച്ചിരുന്നു. നാൻസിയ്ക്ക് ഒരു കാൽപാദം പാതിയെ ഉള്ളൂ. മാത്രമല്ല മരണപ്പെട്ട സജീവിന്റെ നിയമാനുസൃതമായ ഭാര്യ അവരാണ്.”
നൈനാൻ വാ പൊളിച്ചിരിക്കയാണ്.
“വേദ താൻ ഇതെല്ലാം കണ്ടു പിടിച്ചത് ആവിശ്വസനീയം തന്നെ.”
“സർ ഇതെല്ലാം അർജ്ജുന്റെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു. ACP നേരിട്ട് നടത്തിയ അറസ്റ്റായതിനാൽ സാറിനിതിൽ കൈകടത്താൻ പറ്റുമോ. “
” അതോർത്ത് വിഷമിക്കണ്ട. ACp യുടെ പുതിയ ടീമിൽ ഞാനുണ്ട്.”
” good ! നമുക്ക് വേണ്ടതും അതാണ്. സർ നടത്തുന്നത് ഒരു റിസ്ക്കേറിയ കാര്യമാണ്.നാൻസിയെ ചോദ്യം ചെയ്യുന്ന സമയത്ത് വിശ്വസ്ഥരായവർ മാത്രമേ ഉണ്ടാകാവൂ. മാത്രമല്ല ആരുമറിയാതെ ഈ രംഗങ്ങളുടെ വീഡിയോ എടുക്കണം. ശത്രുപക്ഷം വളരെ സ്ട്രോംഗാണ്.”
ഫോണിൽ വീണ്ടും മെസ്സേജ്
‘പ്രശാന്ത് സിഐ യുടെ വീടിനടുത്തുണ്ട്.ഇറങ്ങുമ്പോൾ മിസ്ഡ് കോൾ കൊടുക്കുക ‘
നൈനാൻ തുടർന്നു.
“വേദ പുറത്തിറങ്ങിയാൽ അറസ്റ്റ് ഉറപ്പാണ്. Acp വെകിളി പിടിച്ച് നടക്കുകയാണ്. അവർക്ക് തന്നോട് ദേഷ്യമുള്ളത് പോലെ…. ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടെ നിൽക്കാം.”
“ങ്ങാഹാ കള്ളന് കഞ്ഞി വെക്കണ പോലീസെന്നു ചീത്തപ്പേര് വേണോ സാറേ?ACP യെ ഞാൻ ഇന്നലെ രാത്രി പബ്ലിക്കായി കളിയാക്കിയതിന്റെ ചൊറിച്ചിലാവും.”
“തന്നിലൊരു സത്യമുണ്ടെന്നറിഞ്ഞിട്ടാ തന്നെ തേടി ഞങ്ങൾ വന്നത്. “
” ഞാൻ തമാശിച്ചതാ സാറേ “
പ്രശാന്തിന് മിസ്ഡ് കോൾ കൊടുത്തു ഞാനിറങ്ങി.
” അപ്പോ ശരി സർ ഞാനിറങ്ങട്ടെ “
“വേദ എങ്ങനെ പോകും? സോഫിയെ വിടാം.”
“വേണ്ട ഒരു ഫ്രണ്ടിപ്പോൾ വരും.”
“Acp യുടെ കണ്ണിൽ പെടണ്ട.”
ഞാൻ ചിരിച്ചു കൊണ്ടിറങ്ങി. രണ്ടു ചുവടു മുന്നിലേക്ക് വെച്ചതേയുള്ളൂ വീടിന്റെ മുകൾനിലയിൽ നിന്നും സാറയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു . എനിക്ക് മുന്നേ നൈനാൻ മുകളിലേക്കോടി.എന്തോ അപകടം നടന്നിരിക്കുന്നു.പിന്നാലെ ഞാനും ഓടി
നൈനാനെ തള്ളി മാറ്റി ആദ്യം മുറിയിലെത്തിയത് ഞാനായിരുന്നു. തറയിൽ പരന്ന ചോര കണ്ട് ഭയക്കേണ്ടതാണ്. കറുത്ത ജീൻസും കറുത്ത ബനിയനും ധരിച്ച ഒരാൾ തറയിൽ കമിഴ്ന്നു കിടക്കുന്നു. ഒരു നീളൻ സ്റ്റീൽ കമ്പിയുമായി സാറ നിൽക്കുന്നു.. തറയിൽ കിടക്കുന്ന ആളെ ഞാൻ തിരിച്ചു കിടത്തി. നെറ്റിയിലാണ് മുറിവു പറ്റിയത് .അപരിചിതമായ മുഖം ഏകദേശം 30 വയസു തോന്നിക്കും. ഞാൻ മുക്കിനു നേരെ വിരൽ പിടിച്ചു ഭാഗ്യം മരിച്ചിട്ടില്ല.തരിച്ചു നിൽക്കുകയായിരുന്നു നൈനാനും സോഫിയും.
” ഇയാൾ മരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടെ? “
പിന്നിൽ സോഫിയയുടെ ചോദ്യം.നൈനാൻ എന്തോ പറയാനായി വായ തുറക്കും മുന്നേ ഞാൻ പറഞ്ഞു.
” വേണ്ട. ഇവന് വേണ്ട ഫസ്റ്റ് എയ്ഡ് ആദ്യം മേഡം നൽകൂ. എന്നിട്ട് നോക്കാം ബാക്കി കാര്യം.”
സോഫിയ വളരെ പെട്ടന്നു തന്നെ കർമ്മനിരതയായി. സാറ ഇരുമ്പുകമ്പി ബെഡിന്റെ ഗ്യാപ്പിലൂടെ ഉന്തിക്കയറ്റി വെച്ചു.
“ഇയാളെങ്ങനെ ഇതിനകത്ത് വന്നു സാറ ?”
“നിങ്ങൾ പോയ ഉടനെ ഡോർ തുറന്നകത്ത് കയറുകയായിരുന്നു.എന്റെ വായ പൊത്തിപ്പിടിച്ചു കൊല്ലാനായിരുന്നു ശ്രമമെന്നു .തോന്നുന്നു. കൈ മുട്ടുകൊണ്ട് ഞാൻ അയാളുടെ വയറിനിടിച്ചപ്പോൾ അയാളുടെ പിടി അയഞ്ഞു. പിന്നെ ഞാൻ ഉറക്കെ കരഞ്ഞു. അപ്പോഴേക്കും അയാൾ ഒരു കത്തിയെന്റെ നേരെ വീശി. “
തറയിൽ തെറിച്ചു കിടക്കുന്ന ഒരിനം സ്റ്റീൽ കത്തി ഞാനും കണ്ടിരുന്നു.
“ഒരു വഴിയും ഇല്ലാതായപ്പോൾ ഞാനാ കമ്പിയെടുത്തടിച്ചത് “
അവൾ കൂട്ടി ചേർത്തു. മുറിവ് അത്ര വലുതായിരുന്നില്ല. അടിയുടെ ശക്തിയിൽ മാത്രമാണ് ബോധം പോയത്. അയാളെ തൊട്ടടുത്ത മുറിയിലേക്കു മാറ്റി. കൈകാലുകൾ ബന്ധിക്കാൻ മറന്നില്ല. സാറ ജീവിച്ചിരിക്കുന്നത് അറിയാവുന്ന മറ്റൊരാൾ കൂടി ഉണ്ട്. സാറ ജീവിച്ചിരിക്കുന്നത് അയാളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ അതിനർത്ഥം അയാൾ സാറയെ ഭയക്കുന്നു .മുഖത്ത് വെള്ളം തളിച്ചപ്പോൾ അയാളുണർന്നു. രക്ഷപ്പെടാൻ ഒരു പഴുതു പോലും വെക്കാതെ നൈനാൻ അവനെ ബന്ധിച്ചിരുന്നു.
“ആരാണ് നീ? “
നൈനാന്റെ ചോദ്യത്തിന് മറുപടിയില്ല. അവൻ മുഖം മറുവശത്തേക്ക് ചരിച്ചുപിടിച്ചു.
” നിന്നോടാ ചോദിച്ചത്. നീയാരാന്ന്?”
അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി കലർന്നിരുന്നു.
“കള്ള………. മോനെ നിന്റെ വായിലെന്താടാ പഴം തിരുകിയിരിക്കുവാണോ?”
ആത്മക്ഷോഭം അടക്കാനാവാതെ നൈനാൻ അവന്റെ കരണക്കുറ്റിക്കൊന്നു കൊടുത്തു.
“സർ, അത്ര പെട്ടന്നൊന്നും അവൻ വാ തുറക്കില്ല.”
“അറിയാഞ്ഞിട്ടല്ല വേദ ഇവൻ വാടകക്കൊലയാളി മാത്രമാണ്. ആരാണ് ഇവനെ അയച്ചതെന്നാണ് അറിയേണ്ടത് അതിനവൻ വായ തുറന്നേമതിയാവൂ. എന്റെ സാറയെ ഉപദ്രവിക്കാൻ വന്നവനെ ഞാനങ്ങ് തീർത്തേക്കും.”
“ഇവന്റെ ദേഹത്ത് തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ സാർ”
എന്റെ നിർദ്ദേശ പ്രകാരം നൈനാൻ അവന്റെ പോക്കറ്റ് തപ്പി .ഒരു മൊബൈൽ ഫോണും കുറച്ചു രൂപയും മാത്രം. ആ ഫോൺ ലോക്കായിരുന്നു. ലോക്കവൻ അഴിക്കില്ല എന്നത് എന്നെപ്പോലെ നൈനാനും മനസിലാക്കിയിട്ടാവാം ഫോൺ മേശപ്പുറത്ത് വെച്ച് അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചത്. വേദന സഹിക്ക വയ്യാതെ അവൻ വായ തുറന്നു.
“വേദ പരമേശ്വർ ആണെന്നോർത്താണ് ഞാനാ പെൺകുട്ടിയെ കൊല്ലാൻ നോക്കിയത്.”
“ഞാനാണെന്നോ?!”
ശബ്ദം തെല്ലുറക്കെ ആയിപ്പോയി.
“അതെനിക്കറിയില്ല. വേദപരമേശ്വറിനെ കൊല്ലാനാണ് വന്നത്. എനിക്ക് കിട്ടിയ നിർദ്ദേശ പ്രകാരം വേദ ആ മുറിയിൽ ഉണ്ടായിരുന്നു.”
“നിനക്കാര് നിർദ്ദേശം തന്നു.?”
സംശയത്തിന്റെ കണ്ണുകൾ നൈനാനിലേക്കും നീണ്ടു പോയി ഒരു വേള അവന്റെ മൗനം എനിക്ക് നൽകിയത് ദേഷ്യം മാത്രം. ദേഷ്യം എന്റെ കൈ മുഷ്ടിയിലേക്ക് ആവാഹിച്ച് ഞാനവന്റെ മുഖമടച്ചൊരടി കൊടുത്തു.
“ആരാണ് നിനക്ക് നിർദ്ദേശം തന്നത് ?”
അവൻ വായ പൂട്ടി വെച്ചിരിക്കയാണ്. തുറക്കുമെന്ന പ്രതീക്ഷയും പോയ സമയത്താണ് അവന്റെ ഫോൺ ശബ്ദിച്ചത്. സേവ് ചെയ്യാത്ത നമ്പർ.
“ഇതാരാ വിളിക്കുന്നത്.?”
അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. അപ്പോഴേക്കും ഫോൺ കട്ടായി .ഞാനാ നമ്പർ എന്റെ ഫോണിൽ ഡയൽ ചെയ്തു. അപ്പോഴേക്കും വീണ്ടും കോൾ വന്നിരുന്നു.നൈനാൻ ഫോൺ അറ്റന്റ് ചെയ്ത് സ്പീക്കറിൽ ഇട്ടു.
“ഹലോ “
മറുവശത്ത് ഒരു സ്ത്രീ സ്വരം
നൈനാൻ കത്തിയെടുത്ത് അവന്റെ കഴുത്തിനോട് ചേർത്തു വെച്ചു. എന്നിട്ട് സംസാരിക്കാൻ ആഗ്യം കാട്ടി. അവൻ സംസാരിച്ചു തുടങ്ങി .
“ഹലോ “
“എന്തായി?”
നൈനാന്റെ ആഗ്യപ്രകാരം
“തീർത്തു.”
എന്നവൻ പറഞ്ഞു.
“ബോഡി?”
” അതു ഞാൻ നശിപ്പിച്ചേക്കാം.”
“ok good കാശിപ്പോൾ നിന്റെ എക്കൗണ്ടിൽ ക്രെഡിറ്റാവും.”
കാൾ കട്ടായി .
ഞാൻ എന്റെ ഫോണിൽ ആ നമ്പർ ട്രൂകാളറിൽ നോക്കി. അവ ഞാൻ നൈനാൻ കോശിയെ കാണിച്ചതും കുരിശു കണ്ട ചെകുത്താനെ പോലെ ആ മുഖം വിളറി എന്റെ മുഖത്ത് വിജയിയുടെ പുഞ്ചിരിയും.
“ACP Renuka Menon”
“അതെ സാർ.നേരത്തെ വന്നപ്പോൾ അവർക്കൊപ്പം വന്നതാവാം ഇയാൾ.”
“ഇവനെങ്ങനെ അകത്ത് ?”
അതായിരുന്നു എന്റെയും സംശയം .
ഒരു വിധത്തിലും അവൻ പുറത്ത് പോവരുതെന്ന് ചട്ടം കെട്ടി ഞാനിറങ്ങി. പുറത്ത് പ്രശാന്ത് ഉണ്ടായിരുന്നു.
” മേഡത്തെ വീട്ടിൽ എത്തിച്ചാൽ മതിയോ?”
” വീട് സെയ്ഫല്ല. ഒരറസ്റ്റിനു ചാൻസുണ്ട്.നാൻസി കൊടുത്ത മൊഴി സത്യമാണോ എന്നറിയണം..”
“സത്യമാണ്. ന്യൂസ് ചാനലിൽ കാണിച്ചിരുന്നു നാൻസിയെ.”
“ഉം. അലോഷി സാറിപ്പോ എവിടെയാ.?”
“മുംതാസിന്റെ ബോഡിയുമായി പോയതാണ് “
“മുംതാസ്….!!”
എനിക്കാകാംക്ഷ കൂടി.
” മേഡത്തിന്റെ വാട്ടർ ടാങ്കിൽ നിന്നു കിട്ടിയ ബോഡി മുംതാസിന്റേതാണ്.കൂടാതെ കാറിന്റെ ഡിക്കിയിലെ മുടിയും മുംതാസിന്റേതാണ്. വസ്ത്രവും മുടിയുടെ നീളവും മറ്റ് കാര്യങ്ങളും വെച്ച് മുംതാസിന്റെ അമ്മ ബോഡി തിരിച്ചറിഞ്ഞു. “
“ഓഹ് മൈ ഗോഡ്! എനിക്കിപ്പഴും വിശ്വാസമായില്ല. അവൾ സാറുമായി ചാറ്റ് ചെയ്തതല്ലേ?”
” അത് മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണ്. തൗഹബിൻ പരീതിനെ പറ്റി ഭാര്യയ്ക്ക് നല്ലതൊന്നുമല്ല പറയാനുള്ളത്..മുംതാസ് ജീവിച്ചിരിപ്പുണ്ടെന്ന് അവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിന്റെ പിന്നിലുള്ള ലക്ഷ്യം അറിയില്ല.”
പക്ഷേ എനിക്കറിയാവുന്ന ചില വിവരങ്ങൾ ചേർത്തു വെച്ച് ഞാൻ വായിച്ചെടുത്തതിപ്രകാരം. KTമെഡിക്കൽസിന്റെ മറവിൽ നടത്തിയ മാനവരാശി ഭയക്കുന്ന എന്തോ ഒന്ന് അത് വെളിച്ചത്ത് കൊണ്ട് വരണം. അച്ഛൻ സൂക്ഷിച്ചു വെച്ച വിവരങ്ങൾ പുറം ലോകത്തെത്തിക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണം.
മുംതാസ് ഒരു സോഷ്യൽ വർക്കർ കൂടിയാണെന്ന് ഞാൻ മനസിലാക്കിയത്. അവധി ദിവസങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് വേണ്ടി സൗജന്യ പരിശോദനയും മരുന്നു വിവരണവും നടത്തിയതേ പറ്റി ഒരാർട്ടിക്കൾ ലിങ്ക് അച്ഛന്റെ സിസ്റ്റത്തിൽ നിന്നും കിട്ടിയിരുന്നു.
അങ്ങനെയെങ്കിൽ KT മെഡിക്കൽസിന്റെ പിന്നിലെ രഹസ്യം മുംതാസ് മനസിലാക്കി കാണണം..
ദേവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ TB സർ പറഞ്ഞിട്ടാണ് മുംതാസിനെ കൊന്നതെങ്കിൽ……?
എത്രയും വേഗം അലോഷിയെ കാണണം. പ്രശാന്തിന്റെ ഫോൺ റിംഗ് ചെയ്തു. അലോഷിയായിരുന്നു.
” പ്രശാന്ത് കമ്മീഷ്ണറുടെ ഓഫീസ് ആക്രമിച്ച് നാൻസിയെ ആരോ തട്ടിക്കൊണ്ട് പോയി.. അതിൽ ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്.”
“എപ്പോൾ ?”
” ഇപ്പോ വേദയെ എത്രയും വേഗം സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക.”
ഫോൺ കട്ടായി .തൊട്ടു മുന്നിലൂടെ ഒരു പോലീസ് വാഹനം ചീറിപ്പാഞ്ഞു പോയി.
” മേഡമിപ്പോൾ വീട്ടിൽ പോവുന്നത് ശരിയല്ല. സുരക്ഷിതമായി എവിടെയെങ്കിലും എത്തിക്കാനാണ് പറഞ്ഞത്. “
പ്രശാന്ത് പറഞ്ഞപ്പോൾ സാമുവേൽ സാറിന്റെ മുഖമാണ് ഓർമ്മ വന്നത്.
“പ്രശാന്ത് സാമുവൽ സാറിന്റെ വീട്ടിൽ ആക്കിയാൽ മതി”
ഫോൺ വിളിച്ചു പറയാമെന്നോർത്തെങ്കിലും സ്വന്തം ഫോണിനെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ അതും വേണ്ടെന്നു വെച്ചു.
” മേഡം സ്ഥലമെത്തി “
പ്രശാന്തിന്റെ ശബ്ദത്തിൽ ഞാനുണർന്നപ്പോഴാണ് അത്രയും നേരം ഞാനുറങ്ങിയെന്ന് മനസിലായത്. ഉറങ്ങാൻ പോലും എനിക്ക് സമയമില്ലാതായിരിക്കുന്നു. പാതി തുറന്ന ഗേറ്റിലൂടെ കാറകത്ത് കടന്നു. മുറ്റത്ത് നിറയെ സിഗരറ്റ് കുറ്റികൾ കണ്ടതോടെ എന്തോ അസ്വാഭാവികത ഫീൽ ചെയ്തു. സാർ വലിക്കാറില്ല. കാളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തിരികെ ഇറങ്ങാൻ നേരമാണ് വാതിൽക്കലേക്ക് നോക്കിയത്. ചാരിയിട്ട വാതിൽ വിടവിലൂടെ അകത്തുള്ള ആരോ നടക്കുന്ന നിഴലുപോലെ… വാതിൽ തുറക്കാൻ സാറോ വൈഫോ വരികയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു നിന്നു.ആരും തുറക്കുന്നത് കാണാതായപ്പോൾ ചാരിയിട്ട വാതിൽ ഞാൻ തുറന്നു. അലങ്കോലമായ ഹാളിൽ ആരുമുണ്ടായിരുന്നില്ല. മറിഞ്ഞു കിടക്കുന്ന ടിവിയും ടീ പോയും തറയിൽ വീണു കിടക്കുന്ന ഫ്ലവർ സ്റ്റാന്റും എന്തൊ അപകടം വിളിച്ചോതി.
“സാമുവേൽ സാർ”
എന്റെ വിളിക്ക് മറുപടിയുണ്ടായില്ല.ഞാൻ വീണ്ടും വിളിച്ചു നോക്കി.
“മേരിയാന്റി “
“ഹമ്”
എവിടെയോ ഒരു ഞെരക്കം.
“മേരിയാൻറി നിങ്ങളെവിടെയാ “
എന്റെ ശബ്ദത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. വീണ്ടും ഒരു ഞരക്കവും എന്തോ വീണുടയുന്ന ശബ്ദവും. അതവരുടെ ബെഡ്റൂമിൽ നിന്നുമാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. സാറിന്റെ റൂം അകത്തു നിന്നും പൂട്ടിയിട്ടേക്കുവായിരുന്നു. വാതിലിൽ ഞാൻ തട്ടി നോക്കി. ഒരു ശബ്ദവും ഇപ്പോൾ കേൾക്കാനില്ല. കാലിനടിയിൽ എന്തോ ഇഴയും പോലെ ഇളം ചൂട് ഞാൻ നോക്കി.മുറിക്കകത്തു നിന്നും ഒലിച്ചിറങ്ങിയത് ചോരയാണെന്ന തിരിച്ചറിവിൽ ഞാൻ ഞെട്ടി.ഉമ്മറ വാതിൽ ലക്ഷ്യം വെച്ച് ഞാൻ ഓടി വന്നപ്പോഴേക്കും അവയാരോ വലിച്ചടച്ചിരുന്നു.
ചതിവു പറ്റി എന്റെ മനസ് മന്ത്രിച്ചു സ്വയം രക്ഷ അതാണ് വേണ്ടത്. ഞാൻ ഒന്നു കുതിക്കാൻ ശ്രമിച്ചു. വാതിൽ വിടവിലൂടെ ഒഴുകിയിറങ്ങിയ കൊഴുത്ത ചോരയിൽ ചവുട്ടി വഴുതി വീണു. വീഴും മുന്നേ ആരോ എന്നെ താങ്ങിയിരുന്നു. അയാളുടെ കൈ എന്റെ മുഖത്തിനു നേരെ നീളുന്നു.കൈയിൽ എന്തോ ഒരു വെളുത്ത വസ്തു ഉണ്ട്. അവയെന്റെ മുഖത്തു സ്പർശിക്കുന്നു.സെറ്റിയിൽ ആരോ ഇരിപ്പുണ്ട്.പ്രശാന്താണോ? അല്ല ! എനിക്ക് കാഴ്ച മങ്ങുന്നു.ശരീരഭാരം കുറഞ്ഞു കുറഞ്ഞു ഞാൻ താഴേക്ക്….
കണ്ണുതുറക്കുമ്പോൾ ഇരുട്ടു നിറഞ്ഞ ഒരു മുറിയിലായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചു സാധിക്കുന്നില്ല. കൈകാലുകൾ അനക്കാൻ പറ്റുന്നുണ്ട് പക്ഷേ എഴുന്നേൽക്കാൻ വയ്യ ശരീരഭാരം തെല്ലുമില്ലാത്തതുപോലെ. തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ…. ഇരുട്ടുമായി ഞാൻ പൊരുത്തപ്പെട്ടു വന്നെങ്കിലും ക്ഷീണം എനിക്കന്തത നൽകി തുടങ്ങിയിരുന്നു.
ഞാനെങ്ങനെ ഇവിടെത്തി? ചിന്തിക്കാൻ ശ്രമിച്ചു. മങ്ങിത്തുടങ്ങിയ കാഴ്ചകൾ അവ്യക്തമായി തെളിയുന്നു.സാമുവേൽ സാറിന്റെ വീട്, ചോര, എനിക്കു നേരെ നീണ്ടു വന്ന കൈ,സെറ്റിയിലിരിക്കുന്ന മനുഷ്യൻ പിന്നീടെന്തു സംഭവിച്ചു.? സാമുവേൽ സർ അപകടപ്പെട്ടു എന്നതിൽ സംശയം തോന്നാഴ്ക ഇല്ല. ഞാൻ പോക്കറ്റിൽ ഫോണിനായി തപ്പി. ഇല്ല ! രണ്ട് ഫോണുകളും നഷ്ടപ്പെട്ടിരിക്കുന്നു.. ഇതിനകത്ത് നിന്ന് മോചനമില്ല എന്നുറപ്പിച്ചു. ശബ്ദിക്കാൻ തോന്നിയില്ല. വേച്ചുപോവുന്ന കാൽവെപ്പുകളുമായി ഞാൻ എഴുന്നേറ്റു. മദ്യപാനിയെ പോലെ ആടി ആടി നടന്നു. ആരോ നടന്നു വരുന്ന ശബ്ദ്ദം ഞാൻ വേഗം തറയിൽ പഴയതുപോലെ കിടന്നു. ഒരു വാതിൽ തുറക്കുന്ന ശബ്ദം.മുറിയിലേക്ക് വെളിച്ചം അടിച്ചു കയറി. കാലടി ശബ്ദം കൊണ്ട് വന്നത് രണ്ട് പേരാണെന്ന് മനസിലായി. ഞാൻ പതിയെ കണ്ണുകളിലൊന്ന് തുറന്നു. പഴയ ഒരു വീടാണ് അതെന്ന് മനസിലായി.
“എടോ ഉണർന്നില്ലല്ലോ ഉണർത്തീട്ട് കൊണ്ടു പോവാനല്ലെ പറഞ്ഞത്….. “
ഒന്നാമന്റെ ചോദ്യത്തിന് രണ്ടാമന്റെ മറുപടി ഇപ്രകാരമായിരുന്നു..
” നീ കൊടുത്ത ഡോസ് കൂടിക്കാണും. എന്തായാലും ഉണർന്നോട്ടെ. ബോസ് വൈകീട്ടേ എത്തൂ.”
ഇപ്പോൾ സമയമെത്രയായിക്കാണും? ഞാനിവിടെ എത്തിയിട്ട് എത്ര മണിക്കൂറായിട്ടുണ്ടാവും ഒരു നിശ്ചയവുമില്ല. വന്നവർ രണ്ടു പേരും ആരോഗ്യ ദൃഡഗാത്രതാരാണ്. ആക്രമിച്ചിട്ട് ഓടി രക്ഷപ്പെടൽ എന്റെ ആരോഗ്യസ്ഥിതി വെച്ച് അസാദ്ധ്യം. സിഗരറ്റിന്റെ രൂക്ഷഗന്ധം മുക്കിലേക്ക് തുളഞ്ഞു കയറി.അലോഷിയുടെ മുഖമാണ് ഓർമ്മ വന്നത് .അലോഷിയും സിഗരറ്റ് വലിക്കുമല്ലോ രണ്ടു പേരിൽ ഒരാളുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു. അത് അവിനാഷായിരുന്നു. അച്ഛന്റെ ജീവനെടുത്തവൻ ഒരു കുതിപ്പിനവനെ തീർക്കണമെന്നുണ്ടായെങ്കിലും എന്റെ ആരോഗ്യസ്ഥിതിയോർത്തു ഞാൻ അനങ്ങിയില്ല.
” ഇനി ആവശ്യം വരുമെങ്കിൽ കുറച്ചേ സ്റ്റോക്കുള്ളൂ.”
അവിനാഷിന്റെ സ്വരവും തുടർന്ന് ചെറിയ ഒരു ബോട്ടിൽ എടുത്തുയർത്തി.
” മതിയാകും. അളവ് കൂടിയാൽ ആള് തട്ടിപ്പോകുമോ?”
“ഇല്ല. തട്ടിപ്പോയതുപോലെ മാസങ്ങളോളം കിടക്കും.” അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തു.
“ബോസാ”
കൂടെ ഉള്ളവനോട് അവിനാഷ് പറയുന്നത് കേട്ടു.തുടർന്ന് കോൾ അറ്റന്റ് ചെയ്തു..
“ഹലോ…” ……. ” ഇല്ല സർ ” …….. “എത്തിക്കാം” ……. ” ഉണർന്നാൽ കൊടുത്താൽ പോരെ?” …….
” ശരി സർ”
ഫോൺ കട്ടായി .
“ഇവളെ കട്ടപ്പനയിൽ എത്തിക്കാൻ പറഞ്ഞു. മയക്കി കൊണ്ടുപോവാനാണ് നിർദേശം “
അവിനാഷിനു മറുപടിയെന്നോണം കൂടെയുള്ളവന്റെ സംശയം.
“രണ്ട് ദിവസമായി ഇവളൊന്നും കഴിക്കാതെ അതിന്റെ പുറത്ത് ഇനിയും മയക്കിയാൽ ആൾ വടിയാവില്ലെ? ഇപ്പോ തന്നെ നമ്മൾക്ക് പറ്റിയ കൈപ്പിഴയിലാ ഇത്രയും നേരം മയങ്ങിയത് അറിയാലോ നിനക്ക്?”
” എനിക്കും സംശയമില്ലാതില്ല.ബോധം വീണാൽ ഒരു ഡോസ് കൊടുക്കാം. എടുത്ത് വണ്ടിയിൽ കയറ്റാം “
അവർ രണ്ടു പേരും എനിക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. രണ്ടു ദിവസമായി ഞാൻ പട്ടിണിയെങ്കിൽ ഇവരുടെ കൈവശം ഞാനെത്തിയിട്ട് രണ്ട് ദിവസം. അലോഷിയിതുവരെ എന്നെ അന്വേഷിച്ച് തുടങ്ങിയില്ലെ? രണ്ടു പേരും ചേർന്ന് എന്നെ പൊക്കിയെടുക്കുന്നു. എതിർക്കാൻ ശക്തിയില്ലായിരുന്നു. ഞാൻ മയക്കം നടിച്ച് കിടന്നു. വാതിലുകൾ തുറന്നടയുന്ന ശബ്ദം. എവിടെയോ ചെന്നിടിച്ചു ദേഹം .ഒരു ചെറിയ കണ്ടയ്നറിനകത്താണ് ഞാനിപ്പോൾ ഉള്ളത്. കണ്ടെയ്നർ ചെറുതായി ഇളകുന്നുണ്ട്. ചെറിയ ശബ്ദവും കേൾക്കാം. ഒരു ഇറക്കമാണെന്നു തോന്നുന്നു അടുത്തേക്ക് ഉരുണ്ടു വന്നു മുഖത്തു തട്ടിയ ഒന്നു രണ്ട് മിനറൽ വാട്ടർ ബോട്ടിലുകൾ ഞാൻ കൈയെത്തി തടഞ്ഞു. പൊട്ടിക്കാത്ത മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ഞാൻ കുറച്ചു വെള്ളം കുടിച്ചു. തെല്ലൊരാശ്വാസം തോന്നി.
എത്ര ദൂരം യാത്ര ചെയ്തെന്നറിയില്ല വണ്ടി അതിവേഗത്തിൽ പോയ്ക്കോണ്ടിരിക്കുകയാണ്. വെളിച്ചം മങ്ങി മങ്ങി വരുന്നുണ്ട്. വൈകുന്നേരം ആയതിന്റെ മങ്ങലാണോ. മനസിലാവുന്നില്ല. വണ്ടി നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഒരു പട്ടിയുടെ കുരയും കൂടി കൂടി വന്നു. തുടർന്ന് അവർ പുറത്തിറങ്ങി നടന്നു പോകുന്ന ശബ്ദം കേട്ടു .പക്ഷേ പിന്നിലെ വാതിൽ തുറക്കാൻ ആരും വന്നില്ല.പുറത്തു കടക്കാൻ പഴുതു നോക്കുമ്പോഴാണ് ആരോ ഡോർ തുറന്നത്. തൊട്ടു മുന്നിൽ അവിനാഷും കൂടെയുള്ളവനും. രക്ഷപ്പെടാൻ പറ്റുമോയെന്നറിയണം എങ്കിലേ ആക്രമിച്ചിട്ട് കാര്യമുള്ളൂ. ഞാൻ കൂടുതൽ ക്ഷീണമഭിനയിച്ചു .അവിനാഷ് കൂടെയുള്ളവനെ കണ്ണുകൾ കൊണ്ടാഗ്യം കാണിച്ചു. അയാൾ എന്നെ ചുമലിലേക്കിട്ടു നടന്നു.രണ്ടാൾ പൊക്കത്തിൽ കെട്ടിയുയർത്തിയ കൂറ്റൻ മതിൽക്കെട്ടിനകത്തെ ഇരുനില മാളികയിലേക്കാണ് കൊണ്ടുപോവുന്നത്.പട്ടി നിർത്താതെ കുരയ്ക്കുന്നുണ്ട്. ഗേറ്റിനരികെ അകത്തായി ഒരു മെലിഞ്ഞ സെക്യൂരിറ്റി ഇരുന്നു ശ്രദ്ധിക്കുന്നു. രക്ഷപ്പെടൽ റിസ്ക്കാണ്. മരിക്കും മുന്നേ അവിനാഷിനെ കൊല്ലണം. കോളിംഗ് ബെല്ലടിക്കുന്നു ഒരു തടിമാടൻ വന്നു വാതിൽ തുറന്നു എന്നെ സെറ്റിയിലിരുത്തി…..
“ബോസ്സെവിടെ?”
അവിനാഷിന്റെ ചോദ്യം.
” ഇപ്പോഴെത്തും “
തടിമാടൻ പറഞ്ഞു.. തുടർന്ന് പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം.20 സെക്കന്റിനുശേഷം ബോസ് മുറിയിലേക്ക് വന്നു. കഷണ്ടി കയറിയ പരിചിതമായ ആ നെറ്റി കാണുമ്പോൾ ഞാൻ സ്വാഭാവികമായും ഞെട്ടേണ്ടതാണ്.
“മിസ് വേദാ പരമേശ്വർ ! വിഷൻ മീഡിയയുടെ ജീവനാഡി….”
പുച്ഛം കലർത്തി അയാൾ പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ മുഖത്ത് പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
” ചാനൽ ക്യാമറയ്ക്കു മുന്നിൽ ഗർജ്ജിക്കുന്ന പെൺപുലിയുടെ ശൗര്യം തീർന്നോ? അതോ എന്നെ കണ്ട ഷോക്കോ ?”
“നിന്നെ കാണാൻ കാത്തിരുന്ന എന്നോടീ ചോദ്യമെന്തിന്? രണ്ട് ദിവസമായി എന്റെ കണ്ണുകൾ നിനക്ക് മീതെ ഉണ്ടായിരുന്നു. നിന്റെ മാന്യതയുടെ മുഖം മൂടി മാറ്റി കൊലയാളിയുടെ മുഖവുമായി വരാൻ കാത്തിരിക്കയായിരുന്നു ഞാൻ”
അയാളുടെ മുഖത്ത് ഒരു ചെറിയ ഭാവഭേതം. ചുണ്ടിൽ എരിയുന്ന സിഗരറ്റ് എടുത്ത് ആഷ്ട്രേയിൽ കുത്തിക്കെടുത്തി എനിക്കെതിരെ അയാൾ സെറ്റിയിലിരുന്നു.
“വേദാ പരമേശ്വർ ഞാൻ നിന്നെ നോട്ട് ചെയ്തിട്ട് വർഷങ്ങളായി.ഒരിക്കൽ നമ്മൾ നേർക്കുനേരെ നിന്നത് ഓർമ്മയുണ്ടോ? മറക്കില്ലല്ലോ നീ….. “
ഞാൻ പുച്ഛത്തിൽ ഒന്നു ചിരിച്ചു. അയാൾക്കുള്ള ഉത്തരം എന്റെയാ ചിരിയിൽ ഉണ്ടായിരുന്നു. അതയാൾക്ക് മനസിലാവുകയും ചെയ്തു.
” അന്ന് രക്ഷപ്പെട്ടു എന്നു കരുതിയപ്പോഴാണ് ആന്റണി വന്നത്. ആഷ്ലിയുടെ സഹോദരൻ ആന്റണി. ആഷ്ലി ഭയപ്പെട്ടത് എന്നെയായിരുന്നു. മരണം പോലെ ഞാനവളുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. ഹ ഹ ഹ ഹ “
അയാൾ ആർത്തു ചിരിക്കാൻ തുടങ്ങി.
“നീയിതെല്ലാം അറിയണം മരിക്കും മുന്നേ. അതിനുള്ള അവകാശം നിനക്കുണ്ട് നിനക്ക് മാത്രം.”
അയാൾ വീണ്ടും ഉറക്കെ ഉറക്കെചിരിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി.
“അവൾ പലപ്പോഴും എന്റെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഞാനത് മനസിലാക്കാൻ കുറച്ചു വൈകി.അതിനു മുന്നേ അഷ്ലിയും യൂനുസ് ഖന്നയും എനിക്കെതിരെ തിരിഞ്ഞിരുന്നു. പിന്നീട് നിയമപ്രകാരം അവളെ കുറ്റവാളിയാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എല്ലാം അവൾ അതിസമർത്ഥമായ വരാലിനെ പോലെ വഴുതി മാറിക്കൊണ്ടിരുന്നു. “
പുറത്ത് പട്ടിയുടെ കുര പെട്ടന്ന് ഉയർന്നു.എല്ലാവരുടേയും ശ്രദ്ധ പുറത്തേക്കായി. ആരോ വന്നിട്ടുണ്ട്. അയാൾ അവിനാഷിനെ കണ്ണുകൊണ്ട് നോക്കാൻ ആഗ്യം കാണിച്ചു. അവിനാഷ് പുറത്തേക്ക് പോയി.അതിനും മുന്നേ പട്ടിയുടെ കുര നിന്നിരുന്നു.
അയാൾ വീണ്ടും സംസാരത്തിലേക്ക് വന്നു.
“ഒടുവിൽ എനിക്കവളെയങ്ങ് തീർക്കേണ്ടി വന്നു. തീർത്തിട്ടും നിങ്ങൾ വിഷൻ മീഡിയക്കാർ അതിനു പിന്നാലെ തൂങ്ങിയപ്പോൾ അന്ന് സ്കെച്ചു ചെയ്തതാ നിന്നെ. പക്ഷേ സാഹചര്യങ്ങൾ മാറി മറിഞ്ഞു ഒരു മരണക്കുറിപ്പെഴുതിച്ച് ആഷ്ലിയുടെ ഭർതൃമാതാവിനേയും സഹോദരനേയും കൂടി ഞാൻ തന്നെയാ തീർത്തത്.”
ഞെട്ടലോടെയാണ് ഞാനീ കാര്യം കേട്ടത്.
“എനിക്ക് വേണ്ട ഫോർമുല നീ എനിക്ക് തന്നാൽ ഞാൻ നിന്റെ ജീവൻ മാത്രം തിരികെ തരാം.”
“നിങ്ങൾ പറയുന്ന ഫോർമുല എന്റെ കൈയിലില്ല.. “
അനാരോഗ്യത്തിലും ശബ്ദം തെല്ലുയർന്നു പോയി. കവിളെല്ലുകൾ പൊടിയുന്ന വേദന തോന്നി. അയാളുടെ വലതുകൈക്കുള്ളിൽ കിടന്നു എന്റെ മുഖം ഞെരുങ്ങി .
” നീ ബുദ്ധിശാലിയാണ്. പട്ടിണി കിടക്കണം വേദന തിന്ന് തിന്ന്… നിനക്കുള്ള ശിക്ഷയുടെ ആദ്യ പടി അതാണ്. അയാൾ പിടുത്തംവിട്ടു. അവിടെ നിന്ന തടിയനോട് ആഗ്യം കാണിച്ചു. അയാൾ തൊട്ടടുത്ത മുറിയിലേക്ക് കയറി പോയി.. ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാൾ എനിക്കെതിരെ വന്നിരുന്നു.
“എന്റെ വർഷങ്ങൾ കൊണ്ടുണ്ടാക്കിയ സ്വപ്നമാണ് നീയിപ്പോൾ പിടിച്ചു വെച്ചത്.ആദ്യം നിന്റെച്ഛനായിരുന്നു അതങ്ങ് ഞാൻ തീർത്തു. എങ്കിലും അവിടെ അതവസാനിച്ചില്ല. മുറിച്ചിട്ടാലും മുറികൂടുന്ന ഇനമാണ് പത്രക്കാരും ചാനലുകാരും. നീയിനി പുറം ലോകം കാണില്ല.”
വെറുപ്പിന്റെയും പകയുടേയും നെല്ലിപ്പലകയിലായിരുന്നു ഞാൻ. അകത്തേക്ക് പോയ ആൾ തിരികെ വന്നു. നീളമുള്ള ഒരു ഇരുമ്പുദണ്ഡ് അയാളുടെ കൈയിലുണ്ടായിരുന്നു. എനിക്ക് ഭയം തോന്നിത്തുടങ്ങി. അയാൾ എനിക്കു നേരെ നടന്നു വന്നു. സോഫയിലിരിക്കുന്ന കഷണ്ടിക്കാരന്റെ നിർദ്ദേശത്തിന് കാത്ത് നിൽപായി.
” അപ്പോൾ എങ്ങനെയാണ് വേദമാഡം ഫോർമുല എവിടെയാണെന്നു പറയുകയല്ലേ….. “
വക്രിച്ച ചിരിയുമായി അയാൾ സോഫയിൽ നിന്നുമെഴുന്നേറ്റു.
” തന്നാൽ നിനക്ക് തിരികെ പോകാം ഞാനോ എന്റെ ആളുകളോ നിന്നെ ഉപദ്രവിക്കില്ല. മറിച്ചായാൽ നീ ബുദ്ധിമുട്ടും. നിന്റെ അതിബുദ്ധി പ്രവർത്തിക്കരുത്.”
“നിങ്ങളോടെന്താ പറഞ്ഞാൽ മനസിലാവില്ലേ എനിക്കറിയില്ല അതെവിടെയാണെന്ന് “
എന്റെ കണ്ണ് നിറഞ്ഞത് എന്റെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു.
“നീ മിടുക്കിയാ. നിന്നേക്കാൾ മിടുക്കെനിക്കുണ്ട് അതിനാൽ മാത്രമാണ് എതിർത്ത ഒരെണ്ണം പോലും ഈ ഭൂമിക്ക് മീതെ അവശേഷിക്കാത്തതിന്റെ കാരണവും ഇത് മാത്രമാണ്. വിജയം മാത്രം മുന്നിൽ കണ്ടാണ് ഞാനെന്റെ മേലുള്ള രക്തബന്ധനങ്ങൾ പോലും മുറിച്ചെറിഞ്ഞത്. “
“നിങ്ങൾ എന്നെ കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും അതേ പറ്റിയൊന്നും അറിയില്ല. അഥവ അറിഞ്ഞാലും എന്നിൽ നിന്നും ഒന്നുംകേൾക്കാൻ പോവുന്നില്ല.”
കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയപ്പോഴാണ് അയാളുടെ അടിയിൽ ഞാൻ കറങ്ങി സെറ്റിയിൽ നിന്നും താഴെ വീണെന്നു മനസിലായത്. വായയിൽ ചോരചുവ.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ വലതു കൈപ്പത്തി അയാളുടെ ഷൂവിനടിയിൽ കിടന്ന് ഞെരിഞ്ഞു.
“ലോകം മുഴുവൻ 90% ഭ്രാന്തന്മാരാൽ നിറയണം. അവർക്കുള്ള രക്ഷകനായി എനിക്കീ ഭൂമിയുടെ അധിപനാവണം. ഈ ലോകം മുഴുവൻ എന്റെ ചൊൽപ്പൊടിക്കു കീഴെ….. ഹ ഹ ഹ ഹ …. “
അയാൾക്ക് ശരിക്കും ഭ്രാന്താണെന്ന് തോന്നിയെനിക്ക്.
” നീയും നിന്റെ ആളുകളും ചേർന്ന് പിടിച്ച് വെച്ച തൗഹയെ ഞാൻ 24 മണിക്കൂറിനുള്ളിൽ ഇറക്കും.കാരണം ജീവൻ പോയാലും ഒറ്റുകൊടുക്കില്ല അവൻ…”
“നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് എന്തിനാ”
അയാൾ വീണ്ടും ഉറക്കെചിരിച്ചു. പിന്നെ എനിക്കു നേരെ മുഖം താഴ്ത്തി പതിയെ ഒരു പ്രത്യേക ചേഷ്ട കാണിച്ചു. സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.
” കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല. എന്റെ ലോകം വേറെയാണ്.”
“നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം.”
അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.
” നീയാദ്യം പണി തുടങ്ങൂ….. “
അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു. വേദന കൊണ്ട് ഞാൻ പുളഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.
“മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ.”
എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.
കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ പിന്നെ കത്തുന്ന വർണവെളിച്ചം വിതറുന്ന ബൾബുകൾ .തല പൊളിയുന്ന വേദനയുണ്ട്. കൈ വെച്ച് തൊട്ടു നോക്കിയപ്പോൾ തലയിൽ ചുറ്റി ബാൻഡെയ്ഡ് കെട്ടിയ പോലെ തുണി കെട്ടിയിട്ടുണ്ട്. ഒരു ഞെരക്കം പോലെ കേട്ടു.തറയിൽ കിടന്നു പുളയുന്ന അനുയായി. കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടിട്ടുണ്ട്. ഇതെങ്ങനെ? എതിരെയുള്ള സോഫയിൽ ഇരിക്കുന്ന കഷണ്ടിക്കാരന്റെ കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമുണ്ടോ എന്നത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒടിഞ്ഞു തൂങ്ങിയ കഴുത്തിനു ബലമില്ലാത്തതുപോലെ. തെല്ലുമാറി അവിനാഷും കിടക്കുന്നു അവന്റെയും കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടുണ്ട്.. ആരോ നടന്നു വരുന്ന ബൂട്ടിന്റെ ശബ്ദം. ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ കണ്ണാടി പരതി. അത് നഷ്ടമായിരിക്കുന്നു.
” ഇതല്ലേ താൻ നോക്കുന്നത്.?”
പരിചിതമായ സ്വരം! അലോഷിയുടെ! കണ്ണുകൾ നിറഞ്ഞു. രക്ഷകനാണെന്നറിയാമായിരുന്നെങ്കിലും ഇവിടെ രക്ഷകനായി എത്തുമെന്നുറപ്പില്ലായിരുന്നു.
“കുറച്ചു പേടിച്ചു ല്ലേ?”
കണ്ണാടി എന്റെ മുഖത്ത് വെച്ചു കൊണ്ടാണ് അലോഷി ചോദിച്ചത്.
വിഷാദമായ പുഞ്ചിരിയായിരുന്നു ഞാൻ നൽകിയത്.
“സർ എങ്ങനെ ഇവിടെ?”
സംശയത്തോടെ ഞാൻ തിരക്കി. എനിക്കടുത്തായി സോഫയിൽ വന്നിരുന്നു അലോഷി.
” വിളിച്ചിട്ട് കിട്ടാതായതോടെ നീ ഇവരുടെ കൈയിൽ അകപ്പെട്ടു എന്ന് എനിക്കുറപ്പായിരുന്നു.പിന്നീട് ഒരിക്കൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്യാൻ പറ്റി, അവിടെ എത്തിയപ്പോൾ അതൊരു ബാറായിരുന്നു.അതു പോലെ ഒന്നു രണ്ടു തവണ പറ്റി. ഒടുവിൽ നിന്നെയും കൊണ്ട് മുണ്ടക്കയത്തു നിന്നും വണ്ടിയെടുത്തപ്പോൾ മുതൽ ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇവരെ പിടിക്കാൻ എപ്പഴേ കഴിയുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്താൽ യഥാർത്ഥ കൊലപാതകിക്ക് രക്ഷപ്പെടാൻ ചാൻസുമാവും അത്.പക്ഷേ ഞാൻ വിരിച്ച വല കൊമ്പൻ സ്രാവിനുള്ളതായിരുന്നു.”
“സർ, ഇനിയെന്താണ് പ്ലാൻ?”
“പോലീസിൽ ഏൽപിക്കണ്ടെ?”
“വേണം. അതിനു മുന്നെ കുറേ പരിപാടികളുണ്ട്. “
പെടുന്നെനെ കറണ്ട് പോയി. അലോഷിയുടെ പിന്നിൽ ഒരു നിഴലുപോലെ ആരോ നടന്നത് പോലെ തോന്നി. കഴുത്തിൽ ഒരു ലോഹത്തണുപ്പ്. അതൊരു തോക്കിൻ കുഴലാണെന്നു തിരിച്ചറിഞ്ഞു.
” അലോഷി സാർ?…..”
ഞാൻ വിളിച്ചു. പക്ഷേ സാറിന്റെ ശബ്ദമെങ്ങുമില്ല. എവിടെയോ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അട്ടഹാസങ്ങളും.
” പേടിക്കണ്ട ശത്രുവല്ല ഞാൻ “
ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. അതും പരിചിതമായത്. എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി ഞാൻ കാൽ തറയിൽ കുത്താൻ പറ്റുന്നില്ല. സിഗാർ ലൈറ്റ് കത്തിക്കുന്നതിന്റെ ശബ്ദം. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ഞാനാ ഇരുട്ടിന്റെ നിഴലു കണ്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഒരു സ്ത്രീ.മൂക്കിൽ തൂങ്ങി നിൽക്കുന്ന മൂക്കുത്തി.
” നിങ്ങളാരാ?”
അവരൊന്നും മിണ്ടിയില്ല. തൊട്ടു മുന്നിൽ എന്തോ വന്നു വീണു. അതൊരു മനുഷ്യ രൂപമാണെന്നു തോന്നി.ഭയം ഇരട്ടിച്ചു. ഞാൻ സെറ്റിയിൽ നിന്നൂർന്നിറങ്ങാൻ ശ്രമിച്ചു..
“എനിക്കടുത്ത് നീ സുരക്ഷിതയാണ്.”
(സ്ത്രീ സ്വരം വീണ്ടും. കുറച്ചു നേരത്തേക്ക് അവർ ഒന്നും സംസാരിച്ചിരുന്നില്ല. പുറത്തൊരു വാഹനത്തിന്റെ ശബ്ദം. വന്നതോ പോയതോ? അകത്തെ കോലാഹലങ്ങൾക്കിടയിൽ അത് വ്യക്തമായില്ല. കറണ്ട് വന്നു. ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു. എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു. .അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.
” ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ് ഞാൻ തനിക്കു പിന്നാലെ വരാൻ തുടങ്ങിയിട്ട്. അഡ്വക്കേറ്റ് പരമേശ്വറിന്റെ മരണത്തിൽ ദുരൂഹത തോന്നിയത് യൂനുസ് ഖന്നയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും തിരോധാനത്തിലാണ്. മാസങ്ങൾക്ക് ശേഷമാണ് ആൾത്താമസമില്ലാതെ കിടക്കുന്ന അവരുടെ തറവാട്ട് വീട്ടിൽ അഴുകി തുടങ്ങിയ ബോഡികൾ കണ്ടത്.. മൃതദേഹത്തിനടുത്ത് നിന്നും കേരളാ പോലീസിന് തുമ്പൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവിടുന്നു കിട്ടിയ KTമെഡിക്കൽസിലെ ലേബെൽ ഒട്ടിച്ച ഉറക്കഗുളിക ബോട്ടിൽ അവർ നിസാരവൽക്കരിച്ചു കാണിക്കുകയും ചെയ്തു. എനിക്കത് കച്ചിത്തുരുമ്പ് ആയിരുന്നു. നിന്നിലേക്കെത്താനുള്ള കച്ചിത്തുരുമ്പ്. എന്തിന് നീയത് ചെയ്തു എന്നതറിയാൻ കാത്തിരുന്നപ്പോൾ നീ പല ജീവനുകൾ തീർത്തു കൊണ്ടേ ഇരുന്നു.. നാളേയ്ക്ക് നീ വിളിച്ചു കൂട്ടിയ പത്രസമ്മേളനം എനിക്കതിനുള്ള ഉത്തരം നൽകി.”
പക്ഷേ കഷണ്ടിക്കാരനിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..
” ഇനി നീ പറയണം എന്തിന് വേണ്ടിയെന്ന്. വിഷൻ മീഡിയയുടെ ഓണർ ഗായത്രിയെ അപകടപ്പെടുത്തിയത്, വേദയുടെ മാതാപിതാക്കളെ…… ചങ്ങലകൾ പോലെ നീളുവല്ലേ നിന്റെ കൊലപാതക പരമ്പരകൾ”
ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു. പക്ഷേ അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല. പ്രശാന്തിന്റെ കൈകൾ മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു .കഷണ്ടിക്കാരന്റെ വായയിൽ നിന്ന് കൊഴുത്ത ചോര ചുവരിൽ പൂക്കളം തീർത്തു.
” പറയാം …… ഞാൻ പറയാം”
അയാൾ യാചനയിൽ മുരണ്ടു.
“എന്തിനായിരുന്നെന്ന് പറയാം…” പകയോടെ അയാൾ എന്നെ നോക്കി.
അയാൾ ഒന്നു നിർത്തിയ ശേഷം എന്നെ നോക്കി .അലോഷിപതിയെ എഴുന്നേറ്റു കൈകൾ കൂട്ടിത്തിരുമ്മി ഹാളിലൂടെ നടക്കാൻ തുടങ്ങി. വല്ലാത്ത മൂകത സൃഷ്ടിച്ച അന്തരീക്ഷം. അലോഷി നടത്തം നിർത്തി സംസാരിച്ചു തുടങ്ങി.
” ഞാൻ പറഞ്ഞു തുടങ്ങാം നിർത്തുന്നിടത്തു നിന്ന് ബാക്കി പറഞ്ഞാൽ മതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പൂർത്തിയാക്കിയ Mr: സഖറിയാ, യൂനുസ് ഖന്ന, തൗഹബിൻ പരീത് എന്ന ആത്മാർത്ഥ സുഹൃത്തുക്കൾ MD ചെയ്യാൻ വിദേശത്ത് ചേക്കേറും മുന്നേ തൗഹയുടെ വീട്ടുകാർ പിടിച്ചു വിവാഹം ചെയ്യിച്ചു.MD കഴിഞ്ഞപ്പോഴും സൗഹൃദം മുറിച്ചില്ലെന്നു മാത്രമല്ല. ഒരിക്കലും പിരിയില്ല എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.. പിന്നീട് തൗഹ തിരുപനന്തപുരത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങി. യൂനുസ് ഖന്ന വിവാഹിതനായി. തുടർന്ന് സഖറിയയും യൂനുസ് ഖന്നയും വീണ്ടും ലണ്ടലിനിലേക്ക് യാത്രയായതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതാണ് ഇനി ആഷ്ലി സാമുവേലിന്റേയും ഭർതൃമാതാവിന്റേയും സഹോദരന്റേയും കൊലപാതകിയും ആഷ്ലിയുടെ ഭർത്താവുമായ ഡോ:സഖറിയാ പറയേണ്ടത്. “
അലോഷിനിർത്തി.
“അതെ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.”
സഖറിയ മുരണ്ടു.
” ഈ ലോകം അതെന്റെതാവണം.അതായിരുന്നു എന്റെ സ്വപ്നം.ലക്ഷ്യത്തോട് ഞാനടുത്തു വന്നു അപ്പോഴാണ് യൂനുസിന് മനം മാറ്റം വന്നത്. അവന്റെ ക്രൂരമായ സ്വഭാവം കാരണമവനെ ദൈവം പരീക്ഷിച്ചത് ബുദ്ധിമാദ്ധ്യം സംഭവിച്ച മക്കളിലൂടെയാണെന്ന് അവൻ വിശ്വസിച്ചു. കാര്യങ്ങൾ കുറെച്ചെ അറിയുന്ന ഭാര്യ കൂടി പറഞ്ഞപ്പോൾ പൂർണമായും അവനീ ഉദ്യമത്തിൽ നിന്നും പിന്മാറി. “
“നിങ്ങൾ കണ്ടു പിടിച്ചത് എന്താണെന്നു പറഞ്ഞില്ല “
അലോഷി ഇടയിൽ കയറി.
“മെഡിസിൻ നമ്പർ വൺ DX1 എന്നു നാമകരണം ചെയ്ത ഈ മെഡിസിൻ ലഹരിക്കടിമപ്പെട്ടു തിരിച്ചു വരാൻ കഴിയാതെ പോയ ബ്രയിൻ പ്രവർത്തനം മന്ദീഭവിച്ചവരെ തിരികെയെത്തിക്കാനുള്ളതാണ്. മെഡിസിൻ 2, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്ലോ ആക്കുന്ന ഒരു മെഡിസിൻ. ആദ്യം പറഞ്ഞ മെഡിസിന്റെ ഫോർമുല കണ്ടുപിടിച്ചത് യൂനുസ് ഖന്ന ആയിരുന്നതിനാൽ അവൻ ഫോർമുല തരാൻ തയ്യാറായില്ല. എന്നു മാത്രമല്ല അവനത് അഡ്വക്കേറ്റ് പരമേശ്വരനെ ഏൽപിച്ച് എനിക്കെതിരെ കേസ് ഫയൽ ചെയ്യാനും തയ്യാറായി. “
അയാൾ നിർത്തി.
” അതോടെ അഡ്വക്കേറ്റിനേയും യൂനുസിനേയും തീർത്തു. ഇതിനിടയിൽ ബോധം നഷ്ടമായതും ബോഡി നഷ്ടമായതുമായ കുറേ കേസുകളുണ്ടല്ലോ ?അതേ പറ്റി സഖറിയായ്ക്ക് എന്താ പറയാനുള്ളത് ?”
അലോഷി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു സെറ്റിയിൽ വന്നിരുന്നു.
“അതെല്ലാം എനിക്ക് വന്ന കൈപ്പിഴ.മെഡിസിൻ നമ്പർ 1 ന്റെ ഫോർമുല നഷ്ടമായതിനാൽ കുറേ പരിശ്രമിച്ചു. വണ്ണിലേക്കുള്ള മെഡിസിൻ കണ്ടന്റിലെ അപര്യാപ്തത നൽകിയത് ആയൊരു അവസ്ഥ. ദിവസങ്ങളോളം ബോധം നഷ്ടമായി മരണം സംഭവിക്കും.”
“പക്ഷേ അങ്ങനെ വന്നവരൊന്നും മരണപ്പെട്ടില്ലല്ലോ…. “
” ഇല്ല. അതിന്റെ മറു മരുന്ന് കൂടിയാണ് എന്റെ ശ്രമത്തിൽ വിജയം കണ്ടത്. മരണപ്പെട്ടവരുടെ ബോഡിയിൽ നിന്നും ശരീരത്തിൽ കലർന്ന വിഷം തിരിച്ചറിയാൻ കഴിയില്ലെങ്കിലും ബ്രയിനിൽ സംഭവിച്ച മാറ്റം പോസ്റ്റ്മോർട്ടത്തിൽ മനസിലാവുമെന്ന ഭയം എനിക്കുണ്ടായി. അതു കൊണ്ടാണ് സജീവിന്റെ ബോഡി വരെ ഞാൻ മാറ്റിയത്.”
സഖറിയ നിർത്തി. അച്ഛൻ കണ്ടെത്തിയത് എത്രമാത്രം ശരിയായിരുന്നു. ഞാൻ അച്ഛന്റെ യൂനുസ്ഖന്ന കേസ് റിപ്പോർട്ട് ഓർത്തു.
” ഈ മെഡിസിൻ ഇൻജക്റ്റ് ചെയ്താൽ അഞ്ചു മിനിട്ടിനുള്ളിൽ ബോധം നഷ്ടമാവും അങ്ങനെയല്ലേ?”
എന്റെ ചോദ്യത്തിന് സഖറിയ അതെ എന്ന മട്ടിൽ തലയാട്ടി
“വേദയും സുഹൃത്തുക്കളും എത്തുന്നതിന് രണ്ട് മിനിട്ട് മുന്നേ അവിടെ നാൻസി എത്തിയിരുന്നു. പക്ഷേ മരണം അവനെയും കൊണ്ട് താഴേക്ക് പോയിരുന്നു എന്ന സത്യം അറിഞ്ഞവൾ ഇറങ്ങിയോടുമ്പോഴും ആ മുറിയിൽ നീയുണ്ടായിരുന്നു. സഖറിയാ. കോറീഡോറിലൂടെ മങ്കി ക്യാപ് വെച്ച് നടന്നു പോയ അറടി പൊക്കക്കാരനെ തിരിച്ചറിഞ്ഞത് ഗേറ്റിലെ സെക്യൂരിറ്റിയാണ്.കാരണം നീ വെറുമൊരു സാധാരണക്കാരനായിട്ടാണ് അകത്ത് കടന്നത്. ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് നീയുപയോഗിക്കുന്ന സിഗരറ്റ് നൽകിയതിനാൽ മാത്രം അയാൾ നിന്നെ നന്നായി ഓർത്തു വെച്ചു.സംസാരത്തിനിടയിൽ നിന്റെ പേരും നമ്പറും എഴുതിക്കാനും അയാൾ മറന്നതിനാൽ പോലീസിൽ ഈ കാര്യം പറയാൻ ഭയന്നു. എന്താ ശരിയല്ലേ….”
അലോഷി നിർത്തി. സഖറിയ ശരിവെച്ചു.അപരിചിതമായ വാഹനം കടന്നാൽ വണ്ടി നമ്പർ എഴുതിയിടുന്ന പതിവ് ഉള്ളതുപോലെ അപരിചിതരായ വിസിറ്റേഴ്സിന്റെ നമ്പർ നോട്ട് ചെയ്യാറും ഉണ്ട് എന്നത് ഞാനപ്പോൾ ഓർത്തു.
“സജീവിനെ കൊല്ലാനുള്ള പ്ലാൻ എപ്പോൾ എന്തിന്?”
അലോഷി സെറ്റിയിലേക്കമർന്നിരുന്നു. പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു . സഖറിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..
“ചതി”
എന്റെ അന്തരംഗം മന്ത്രിച്ചു. ബൂട്ടുകളുടെ ശബ്ദം മുഴങ്ങി.ഡോർ വഴി കാക്കി യൂണിഫോമുകൾ മുറിയിൽ കയറി. Acp – രേണുകാ മേനോൻ. കത്തുന്ന പകയോടെ അവർ എന്നെ നോക്കി. തൊട്ടു പിന്നിൽ CI നൈനാൻ കോശി. ആ ചുണ്ടിൽ വിജയ സ്മിതം. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാല് തറയിൽ കുത്താനാവാതെ വേദനയോടെ ഞാൻ ഞെരങ്ങി തറയിൽ വീണു.
” പ്രശാന്ത്, വേദയെ എത്രയും വേഗം ഹോസ്പിറ്റൽ എത്തിക്കൂ.”
“കുഴപ്പമില്ല”
ഞാൻ തടഞ്ഞു. പ്രശാന്ത് എന്നെ എഴുന്നേൽപിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ ഇടതുകാലിന്റെ ബലം പൂർണമായും നഷ്ടപ്പെട്ടതു പോലെ മരവിച്ചിരുന്നു. ഞാൻ സെറ്റിയിലേക്കിരുന്നു. Acpയുടെ നിർദ്ദേശ പ്രകാരം കൂടെ വന്ന പോലീസുകാരൻ സഖറിയയുടെ കൈകളിൽ വിലങ്ങണിയിച്ചു.
“എത്രയും വേഗം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകൂ.”
പറയുമ്പോൾ Acp യുടെ മുഖം അലോഷിടെ മുഖത്തായിരുന്നു.. പോലീസുകാരാൻ സഖറിയയുടെ തോളിൽ പിടിച്ചു.
“അങ്ങനെ പോയാലെങ്ങനെ ശരിയാവും മേഡം.”
അലോഷി പതിയെ എഴുന്നേറ്റു. Acp സംശയത്തിൽ കണ്ണുകൾ കുറുക്കി അലോഷിയെ നോക്കി.
” ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. അത് കഴിഞ്ഞിട്ട് പോയാൽ പോരെ?”
ചുണ്ട് കോട്ടിയ പുച്ഛച്ചിരിക്കൊപ്പം രേണുക പറഞ്ഞു. ഞങ്ങളീ യൂണിഫോം ഇട്ടിവിടെ ഇരിക്കുന്നത് ചെരയ്ക്കാനല്ല Mrഅലോഷ്യസ് .ഹോസ്പിറ്റൽ കേസിനു വേദയെ കൂടി ഞാൻ കൊണ്ടു പോവുന്നു.”
അവർ എനിക്കടുത്തേക്ക് നീങ്ങി വന്നു.
“വേദയെ മേഡം കൊണ്ടു പോകില്ല.. “
ആ ശബ്ദത്തിനുടമ നൈനാൻ കോശിയായിരുന്നു. പിന്തിരിഞ്ഞു നോക്കിയ രേണുകയും ഞെട്ടി. നെറ്റിക്കു നേരെ ചൂണ്ടിയ CI യുടെ സർവ്വീസ് റിവോൾവർ.
” നൈനാൻ താങ്കളെന്താണ് കാണിക്കുന്നത്.? ഇവരെ അറസ്റ്റ് ചെയ്യാൻ നിങ്ങളേന്നോടൊപ്പമല്ലേ നിൽക്കേണ്ടത്. എന്തസംബന്ധമാണ് നിങ്ങൾ കാണിക്കുന്നത്? തോക്കു മാറ്റു.”
രേണുകയുടെ അനുനയ സംഭാഷണത്തിന് വിലയില്ലായിരുന്നു. ചുറ്റിനും കൂടി നിൽക്കുന്ന പോലീസുകാർ സ്തംബ്ദരായി നിന്നു.
” ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ എന്നറിഞ്ഞപ്പോഴേ ഞാൻ സംശയിച്ചിരുന്നു Acp രേണുകാ മേനോനെ .പക്ഷേ വിഷമൂർഖനെ കൺമുന്നിൽ മറയാക്കി നിർത്തിയത് നിങ്ങളാണെന്നറിയാൻ വൈകി. തെളിവുകളെല്ലാം കിട്ടിയിട്ടുണ്ട്. ഇനിയൊരു സമ്മതവും തുറന്നു പറച്ചിലും മാത്രം.”
“താനെന്താടോ പറയുന്നത്? എന്ത് സമ്മതം”
” കാക്കിക്കുള്ളിൽ മേഡമിരുന്നു Dr: സഖറിയയ്ക്കും, Dr:തൗഹബിൻ പരീതിനും വേണ്ടി ചെരച്ചത് മതിയായെന്നു ” അലോഷി രേണുകയുടെ തൊട്ടു മുന്നിലെത്തി.
” എന്തിന്? അതിന് മുൻപേ തീർത്ഥ എവിടെയെന്നും പറയണം.?”
“താനെന്നെ ചോദ്യം ചെയ്യുകയാണോ?”
“അതെ. ഞങ്ങളുടെ ഭാഷയിൽ ചോദ്യം ചെയ്യുക എന്നു പറയും തീർത്ഥയുടെ അച്ഛന്റെയും വളർത്തമ്മയുടേയും അമൃതയുടേയും കൊലപാതകത്തിൽ Acp മാഡത്തിനുള്ള പങ്കെന്താണ്?”
രേണുക തിരിഞ്ഞ് സഖറിയയെ നോക്കി സഖറിയ തലകുനിച്ചിരിക്കയാണ്.
“പ്രതികളെല്ലാം കുരുങ്ങിക്കഴിഞ്ഞു, സത്യങ്ങളും ഇതിൽ Acp യുടെ റോൾ എന്തായിരുന്നു.? പറയാതെ പോവാൻ പറ്റില്ല മേഡം”
പറഞ്ഞു തീരും മുന്നേ Acp യുടെ ഫോൺ ശബ്ദിച്ചു. ഫോൺ അറ്റന്റ് ചെയ്യും മുന്നേ അലോഷി അത് കൈക്കലാക്കി. “യു………….**……….”
അലോഷിക്കു നേരെ ഉയർത്തിയ കൈ പുഷ്പം പോലെ അലോഷിപിടിച്ചു തിരിച്ചു..
” റാങ്കിന്റെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യേണ്ടതാണ്. കൈയിലിപ്പ് വെച്ചത് പറ്റില്ല. അപ്പോ എങ്ങനാ തുടങ്ങുവല്ലേ? ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം. സജീവിന്റെ മരണത്തിന് ശേഷമാണ് രേണുകാ മേനോൻ കൊച്ചിയിൽ ചാർജ്ജെടുത്തത്.അതിനു പിന്നിൽ ലക്ഷ്യങ്ങളുണ്ടായിരുന്നു. Dr: സഖറിയയുമായുള്ള കുഞ്ഞുനാളിലെ പരിചയം വെച്ച് സഹായിച്ചാൽ ലഭിക്കുന്ന ലക്ഷങ്ങൾ… പക്ഷേ അതായിരുന്നില്ല നിങ്ങൾ ലക്ഷ്യം വെച്ചത്. നാൻസി ! അവൾക്കു വേണ്ടിയാണ് നിങ്ങൾ വന്നത്. മുൻ വ്യവസായ മന്ത്രി രാജശേഖരമേനോനെന്ന പിതാവിന് പറ്റിയ ഒരേയൊരു അബദ്ധം അതായിരുന്നു നാൻസി. അത് രേണുകാ മേനോൻ തിരിച്ചറിഞ്ഞത് അച്ഛന്റെ വിൽപത്രത്തിൽ നാൻസിയുടെ പേര് കണ്ടപ്പോൾ മാത്രം. പിന്നീട് അച്ഛന്റെ ജാരസന്തതിയെ അന്വേഷിച്ചായി യാത്ര .ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളെ നശിപ്പിക്കാനായി തുളസിയെ നിയോഗിച്ചു. നാൻസിയെ സഖറിയയുടെ ആളുകൾ തടവിലാക്കിയതുപോലെ വരുത്തിവെച്ച് നിങ്ങൾ കളിച്ച കളി ഗംഭീരമായി. പക്ഷേ, പെരുമ്പാവൂരിലെ വീട്ടിൽ വെച്ചു മറന്നതോ അലക്ഷ്യമായി കളഞ്ഞതോ ആയ മെഡിക്കൽ ബിൽ അതാണ് നിങ്ങളിലേക്ക് എന്നെ എത്തിച്ചത്.നിങ്ങൾ തടവിലാക്കിയ നാൻസി രക്ഷപ്പെടുകയല്ലായിരുന്നു. മനപൂർവ്വം ഒരു ചാൻസ് നിങ്ങളായി കൊടുക്കുകയായിരുന്നു. അതറിയാത്ത നാൻസി അതിൽ പെട്ടു . ഞാൻ പറഞ്ഞതെല്ലാം കറക്റ്റല്ലേ?”
രേണുക മേനോൻ നിന്നു വിയർക്കുന്നുണ്ടായിരുന്നു. അലോഷിയെന്ന ബുദ്ധിശാലിയോട് ബഹുമാനവും ആരാധനയും തോന്നിത്തുടങ്ങി.
“മാഡം ഇരിക്ക് “
അലോഷിയുടെ നിർദ്ദേശത്തിൽ Acp ഇരുന്നു.
“ബാക്കി പറയൂ Acp മേഡം”
അലോഷി നിർദ്ദേശിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം Acp പറഞ്ഞു
“സജീവിനെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴേക്കും തുളസിക്ക് സജീവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ആദ്യമായി അവളെ തന്നെ ഞാനങ്ങ് തീർത്തു.പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അവളെ ടാർ വീപ്പയിൽ എന്റെ നിർദ്ദേശ പ്രകാരം തള്ളിയത് എൽദോ ആണ്.”
” അന്ന് ആ വീട്ടിൽ നിങ്ങളുണ്ടായിരുന്നോ “
അലോഷിയുടെ ഇടയ്ക്കുള്ള ചോദ്യം.
” ഉം…. ഉണ്ടായിരുന്നു. ഞാനും കുര്യച്ചനും എൽദോയും, ഉണ്ടായിരുന്നു …. “
“കുര്യച്ചന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്തായിരുന്നു.?”
നൈനാൻ കോശി തോക്ക് ഒന്നുകൂടി നേരെ പിടിച്ചു.
“കുര്യച്ചന്റെ ഹോസ്പിറ്റൽ വഴി ഈ മെഡിസിൻ ഒന്നു രണ്ട് തവണ പരീക്ഷിച്ചു രോഗികൾ മരണപ്പെടുകയും ചെയ്തു. സീന എന്ന സിസ്റ്ററിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ കൊന്നേക്കാൻ തീരുമാനിച്ചത് ഞാൻ തന്നെയായിരുന്നു. സീനയേയും നാൻസിയേയും ഒരുമിച്ച് ഇല്ലാതാക്കാനായിരുന്നു തീരുമാനം. പക്ഷേ നാൻസി രക്ഷപ്പെട്ടു.”
” സീനയുടെ ഡെഡ് ബോഡിയിൽ കാണപ്പെട്ട കാൽപാദത്തിന്റെ പാതി നാൻസിയുടേതല്ലേ?”
എന്റെ സംശയം
“അതെ. പിന്നീടാണ് സഖറിയ പറഞ്ഞതുപോലെ നാൻസിയെ ഫോർമുല നേടാനായി ഉപയോഗിച്ചത് .കുഞ്ഞിനെ പിടിച്ച് വെച്ചതും ഞാൻ തന്നെ. പക്ഷേ ഫോർമുല കിട്ടിയില്ല. അത് കിട്ടാതെ ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടത്തില്ല.”
” അവയൊരിക്കലും നിങ്ങൾക്ക് കിട്ടില്ല. നന്മയേക്കാൾ നിങ്ങളത് തിന്മയ്ക്കാണ് ഉപയോഗിക്കുക.”
എന്റെ ശബ്ദം കേട്ട് സഖറിയ പകയോടെ എന്നെ നോക്കി.. ഞാനൊരു പുച്ഛച്ചിരി നൽകി.തോളെല്ലിൽ തീ തുളഞ്ഞു കയറിയതുപോലെ. കൺചിമ്മിത്തുറന്ന വേഗത്തിൽ നൈനാന്റെ തോക്ക് രേണുകയുടെ കൈകളിലിരിക്കുന്നു .ഷോൾഡറിലെ ചെറു ചൂട് ചോരയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ശരീരവും തളർന്നു.കണ്ണിൽ ഇരുട്ട് പടർന്നു. തോക്കിൻ മുനയിൽ നിൽക്കുന്ന അലോഷിയും പ്രശാന്തും………
** ** ** **
കണ്ണ് തുറന്നപ്പോൾ മങ്ങി കാണപ്പെട്ടത് അലോഷിയുടെ മുഖമാണ്. ആ മുഖത്ത് വേദന നിഴലിച്ചിരുന്നു. ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“വേദനയുണ്ടോടോ…. “
വളരെ അടുത്തൊരാളെ പോലെ അലോഷിയുടെ ചോദ്യം. ഇല്ലെന്നു കണ്ണടച്ചുകാട്ടി.
“സഖറിയ ?!”
എന്റെ ചോദ്യത്തിനവൻ ചിരിച്ചു.
“നീയാണ് യഥാർത്ഥ ജേർണലിസ്റ്റ്. അവരെ അറസ്റ്റു ചെയ്തു. നീ ഒകെ അല്ലേ?” “അതെ. സർ എന്റെ കണ്ണാടി? “
പോക്കറ്റിൽ നിന്നും എന്റെ കണ്ണാടി എടുത്ത് എനിക്ക് നേരെ നീട്ടി.
“നാളെ കഴിഞ്ഞ് പോവാം .തൊലിപ്പുറത്തു കൂടി വെടിയുണ്ടയങ്ങ് പോയത് ഭാഗ്യം.ഒരു കാലിന് ഫ്രക്ചറുണ്ട്. നടക്കാൻ പറ്റില്ല.എന്താ നെക്സ്റ്റ് പരിപാടി? അടുത്ത കേസിനു പിന്നാലെയാണോ?”
ഉറ്റി വീഴുന്ന ഡ്രിപ്പിലേക്കായിരുന്നു എന്റെ ശ്രദ്ധ.
“വേദ “
അലോഷിയുടെ വിളിയിൽ ഞാനൊന്നു ഞെട്ടി.
“അടുത്ത പ്ലാനെന്താ?”
“ഒരു പ്രളയം വന്നൊഴിഞ്ഞ ഫീൽ., അല്ലേ സർ .”
ഒരു ദീർഘ നിശ്വാസത്തോടെ അലോഷിയോട് ഞാനതു പറഞ്ഞപ്പോൾ അയാളൊന്നു മന്ദഹസിച്ചു. അതിന്റെ അർത്ഥമറിയുവാനായ് ഞാൻ വീണ്ടും അലോഷിയോട് ചോദിച്ചു.
” എന്താ സർ, ഞാൻ പറഞ്ഞത് നിസ്സാരവത്ക്കരിച്ചതുപോലെയൊരു പുഞ്ചിരി .? “
” ഏയ് അങ്ങനല്ല വേദ, എന്റെ ജീവിതത്തിൽ വന്നുപോയതും വരുവാനിരിക്കുന്നതുമായ പ്രളയങ്ങളിലൊന്നു മാത്രമാണിത്. ഈ കേസ് കഴിഞ്ഞു. ഇനി മറ്റൊന്ന്., അതിന്റെ കൗതുകമോർത്ത് ചിരിച്ചു പോയതാണ് ഞാൻ .”
അലോഷിയുടെ മറുപടിയെന്നെ കൂട്ടികൊണ്ടുപോയത് മറ്റൊരു ചിന്തയിലേക്കാണ്. ഇതിനു പിന്നാലെ വിശ്രമമില്ലാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാഞ്ഞുനടന്നപ്പോഴും ആ ദിവസളൊക്കെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ആകാംക്ഷകളുടെയും ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന ശക്തമായ സാഹചര്യങ്ങളുടെയും ഒരു കാന്തിക വലയത്തിലൂടെയായിരുന്നു. എന്നിലെ ധൈര്യം ഇരട്ടിച്ചിരിക്കുന്നുവെന്ന തോന്നൽ വന്നിരിക്കുന്നു. അത്തരത്തിലുള്ള നിമിഷങ്ങളെ നേരിടുന്നതൊരു ത്രില്ലിംഗ് എന്ന പോലെ തോന്നി തുടങ്ങിയിരിക്കുന്നു. അലോഷിയുടെ ജീവിത രീതിയോട് ഒരു പ്രത്യേക താത്പര്യം തോന്നിയിരികുന്നതുപോലെ തോന്നിയെനിക്ക്.
” ഇനിയെന്താ പ്ലാൻ.? “
വെറുതെ ഞാൻ ചോദിച്ചു.
” പ്രത്യേകിച്ചെന്താ.ചിലപ്പോൾ മറ്റൊരു കത്തിന്റെ പിന്നാലെ ഇനി പായേണ്ടി വരും , അതല്ലേ എന്റെ ജീവിതം , ജോലി ” ഇത്രയും പറഞ്ഞ് അലോഷി ചെറുതായൊന്നു പുഞ്ചിരിച്ചു.
” ഓട്ട പാച്ചിലായിരുന്നുവെങ്കിലും എന്തോ , ഇത്രയും നാൾ സമയം പോയതറിഞ്ഞില്ല ഞാൻ.. ഇനിയങ്ങോട്ട് എന്ത് എന്ന ചോദ്യം വെറുതെ മനസ്സിൽ മിന്നിമറയുന്നു. ഉത്സവം കഴിഞ്ഞ ക്ഷേത്രമൈതാനം പോലെ ശൂന്യം എന്റെ മനസ്സ് ” എന്റെ മറുപടി അലോഷിയിൽ എന്തൊക്കെയോ ഭാവമാറ്റങ്ങളുണ്ടാക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു . ഉടനെ അവിടുന്ന് മറുപടിയും വന്നു.
” ഞാൻ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്ന് വ്യത്യസ്ഥയാണ് വേദ . ബുദ്ധിസാമർത്ഥ്യമുള്ള ,കാര്യപ്രാപ്തിയുള്ള , തന്റേടമുള്ള പെൺക്കുട്ടി. ഈ അന്വേഷണത്തെയും കേസുകളെയും സംഘട്ടനങ്ങളെയുമെക്കെ ഞാനൊന്നു രണ്ടായി പകുത്തെടുക്കട്ടെ .? ഇതുവരെ ചിന്തിക്കാത്ത എന്റെ സ്വകാര്യജീവിതത്തെ പറ്റി ഞാനൊന്ന് ചിന്തിക്കട്ടെ..?
വേദ.. നീ കൂടുന്നോ എന്റെയൊപ്പം..? “
” എന്നിൽ വല്ലാത്തൊരമ്പരപ്പുണ്ടാക്കിയ അലോഷിയുടെ വാക്കുകൾക്കു മുൻപിൽ ഞാനൊരു തനി പ്പെണ്ണായോ എന്ന സംശയം.. ഒരു പക്ഷേ അതാവാം ആ സമയമെന്നിൽ ചെറിയ മന്ദഹാസം വിരുന്നെത്തിയത് .!
“സാർ തീർത്ഥ?”
” അവൾ നാൻസിക്കൊപ്പം തിരുപനന്തപുരത്തേക്ക് പോകും. തന്നെ കാണണമെന്നു പറഞ്ഞു
“എന്റെ കണ്ണാടിയെവിടെ?”
അലോഷി പോക്കറ്റിൽ നിന്നും കണ്ണാടി എനിക്കെടുത്തു തന്നു. കണ്ണാടിയുടെ ഫ്രെയിമിൽ നിന്നും ചെറിയ ഒരു ചിപ്പ് ഇളക്കിയെടുത്തു ഞാൻ.
“ഇതെന്താടോ “
” Acp മേഡത്തെ പെരുമ്പാവൂരിലെ വീട്ടിൽ നിന്നും കണ്ടതു മുതൽ പല കാര്യങ്ങളും ഇതിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.അടുത്ത അഴിച്ചുപണിയുടെ കൂടെ ചെറിയൊരു പണി. “
“താനാളു കൊളളാലോ വേദ. “
” കഞ്ഞിയിതായി പോയില്ലെ സർ.?”
എനിക്കൊപ്പം അലോഷിയും ചിരിച്ചു.
സിസ്റ്റർ കൈയിലൊരു കവറുമായി കയറി വന്നു.
“വേദപരമേശ്വരനാണ് “
ഞാനത് വാങ്ങി വടിവൊത്ത പരിചിതമായ കൈയക്ഷരം. അത് അജ്ഞാതന്റെ കത്ത് തന്നെ ഞാൻ ആകാംക്ഷയോടെ അത് തുറന്നു വായിക്കുമ്പോൾ സുനിതയുടെ മുറിയിലെ തഞ്ചാവൂർ ബൊമ്മ വീട്ടിലെ മുറിയിലിരുന്നു തലയാട്ടുന്നുണ്ടായിരുന്നു ഉള്ളിൽ ലോകനന്മയുടെ ഫോർമുല ഒളിപ്പിച്ച്.
അവസാനിച്ചു.
Comments:
No comments!
Please sign up or log in to post a comment!