ദേവ കല്യാണി 2

Deva Kallyani Part 2 bY Manthan raja |  Click here to read previous part

അൽപ നേരത്തിനുള്ളിൽ ദേവൻ കണ്ണ് തുറന്നെങ്കിലും ചുറ്റും സംഭവിക്കുന്നത് എന്താണെന്നു അയാൾക്ക്‌ മനസിലായില്ല . കുറെയാളുകൾ ചുറ്റും നിന്ന് കൈ ചൂണ്ടുന്നതും ആക്രോശിക്കുന്നതും ഒക്കെ കണ്ടു . ആകെ സമനില തെറ്റിയ നിലയിലായിരുന്നു അയാൾ . അതിനിടെ രാജി മഞ്ജുവിനെ താങ്ങി വീട്ടിലേക്കു കൊണ്ട് പോകുന്നത് കണ്ടു . തടയണം എന്നുണ്ടെങ്കിലും സാധിച്ചില്ല ദേവന് .

ആദ്യമായി അയാൾക്ക്‌ ആ കോളനിയിൽ തനിക്ക് എത്ര ശത്രുക്കൾ ഉണ്ടന്ന് മനസിലായി. ഒന്ന് കൂടെ നിൽക്കണോ തന്റെ ഭാഗം വിവരിക്കാനൊ അയാൾക്ക്‌ പറ്റിയില്ല . തീർത്തും ഒറ്റപ്പെട്ട അവസ്ഥ .

അതിനിടെ മോഹൻ സാർ കല്യാണിയെ എന്തോ പറയുന്നതും അടിക്കുന്നതും അവൾ പേടിച്ചരണ്ട് തന്റെ വീട്ടിനുള്ളിലേക്ക് കയറുന്നതും ദേവൻ കണ്ടു . ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോളേക്കും കുഞ്ഞിന്റെ അച്ഛനെ കണ്ടു പിടിച്ചതിന്റെ സന്തോഷം പങ്കു വെച്ച് ഹൗസിംഗ് കോളനിക്കാർ എല്ലാം പിരിഞ്ഞു പോയി . അത് വരെയും ദേവൻ അർദ്ധ ബോധാവസ്ഥയിൽ സിറ്റ് ഔട്ടിൽ നിന്നുള്ള സ്റ്റെപ്പിൽ ഇരിക്കുകയായിരുന്നു

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ദേവൻ അകത്തേക്ക് കയറി . നേരെ ബാത്‌റൂമിൽ ചെന്ന് ഇട്ടിരിക്കുന്ന വേഷത്തിൽ തന്നെ ഷവർ ഓൺ ചെയ്തു അതിന്റെ ചുവട്ടിലേക്ക് നിന്നു

ശരീരം തോർത്താതെ തന്നെ ദേവൻ അടുക്കളയിൽ ചെന്ന് വാതിൽ തുറന്നു .

” രാജി ചേച്ചി …..രാജി ചേച്ചി “

വീണ്ടും ദേവൻ അവരെ വിളിച്ചു ..കുറെ കഴിഞ്ഞപ്പോൾ വേലക്കാരി ഇറങ്ങി വന്നിട്ട് പറഞ്ഞു

” സാറെ ……..മഞ്ജു ചേച്ചിക്ക് സാറിനെ കാണണ്ട എന്നാ പറഞ്ഞെ “

Comments:

No comments!

Please sign up or log in to post a comment!