വേദിക 2

Vedika Part 2 bY Amal Srk

ഇതിന്റെ ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ടം ആയി എന്ന് ഞാൻ വിചാരിക്കുന്നു.

കുറെ നേരം ആയി ഞാൻ വേദികയെ വെയിറ്റ് ചെയ്യുന്നു. എന്റെ മുന്നിൽ ഒരു തടിച്ചി സ്ത്രീ വന്നു.

ആരാ ?

വേദിക. സോറി ഞാൻ ഒരുപാട് ലേറ്റ് അയന്നു തോന്നുന്നു.

ഞാൻ മനസ്സിൽ വിചാരിച്ചു മഹാദേവൻ സർ ന് ഇത്രയും സൈസ് ഉളള മകളോ. മാനുഫാക്ചർ ഡിഫെക്ട്.

ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് ?

യസ് ഐ ആം ദേവിക…

യുവർ അച്ഛന്റെ നെയിം പ്ലീസ്.

കോരാൻ..

ബീരാൻ… നോകെ കേട്ടിട്ടുണ്ട്. ഇതെന്താപ കോരനോ ?

കോരാൻ അല്ല കോരൻ.

പോയെ.. പോയെ.. ഞാൻ ഉദ്ദേശിച്ച ആൾ അല്ല നിങ്ങൾ. വെറുതെ മഹാദേവൻ സിറിനെ സംശയിച്ചു.

എന്നാലും ഒറിജിനൽ വേദിക എവിടെ പോയി ?

ദാ ഒരു സുന്ദരി കോത എന്നെ ലക്‌ഷ്യം വച്ചുവരുന്നു. സിനിമ നടി വേദികയേ പോലെ തന്നെ സുന്ദരി. ഒരു വെണ്ണക്കൽ ശിൽപം പോലെ. ചുവന്ന ചുണ്ടുകൾ, വെളുത്ത ശരിരം, പേടമാൻ കണ്ണുകൾ, ചാമ്പയ്‌ക്ക പോലുള്ള മുക്ക്. ഇനി താഴോട്ട് ഞാൻ പോണില്ല.

നിങ്ങൾ എന്റെ ഡാഡ് മഹാദേവൻ പറഞ്ഞിട്ട് വന്നതാണോ ?

യസ് മേഡം ഐ ആം കട്ട വൈടിംഗ്…

എന്താ ?

ഞാൻ കുറെ നേരമായി വെയിറ്റ് ചെയുവായിരുന്നുന് പറഞ്ഞതാ.

ഫ്ലൈറ്റ് ലേറ്റ് ആയിരുന്നു അതാ.

നോ പ്രോബ്ലം മാഡം ഇറ്സ് ഓൾ റൈറ്റ്.

എന്നെ മാഡം ന് നൊന്നും വിളികേണ്ട

പിന്നെ ?

വേദിക അതാ എന്റെ നെയിം. അങ്ങനെ വിളിച്ചാൽ മതി.

ഓക്കേ മാഡം. സോറി വേദിക കാറിൽ കയറു.

ഒടുക്കത്തെ ജാഡയാണെന്നു തോന്നുന്നു പെണ്ണിന്.

താൻ എന്തെങ്കിലും പറഞ്ഞോ ?

ഏയ്‌ ഞാനൊന്നും പറഞ്ഞില്ല.

അവളെയും കൊണ്ട് ഞാൻ ബഗ്ലാവിൽ എത്തി.

കാറിൽ നിന്ന് ഇറങ്ങി വിരലിന്റെ കൊട്ട് പൊട്ടിച്ച ഒരു കൊട്ട് വായിട്ടു.

ഡോ..

എന്താ വേദി ?

വേദിക. ഓക്കേ അങ്ങനെയേ പറഞ്ഞാൽ മതിയാകും.

ഓക്കേ അങ്ങയുടെ അറ്റ്‌ന പോലെ. അവൾക്കിട്ട് ഒന്ന് ആക്കി പറഞ്ഞു.

ഈ ലഗ്ഗേജൊക്കെ എടുത്ത്‌ എന്റെ കൂടെ വാ.

ഞാനോ ?

പിന്നെ ഞാനോ ?വേഗം

മുഖം ചുളിച്ചുകൊണ്ട് പെട്ടിയും തൂകി അവള്ടെ പിന്നാലെ നടന്നു.

ഡോ ഒന്ന് വേഗം നടക്കു.

മനസ്സിൽ ഞാൻ മഹാദേവൻ സാറിന് തെറി കൊണ്ട് പുര പാട്ടു പാടി.

ആദ്യമായിട്ടാണ് ഞാൻ ബംഗ്ലാവിന്റെ അകത്തു കയറുന്നത്. ഒരു പാലസിൽ കയറിയ ഫീലിംഗ്.

ഞാൻ അറിയാതെ പറഞ്ഞു പോയി.

ബ്യൂട്ടിഫുള്…

ഇത് കേട്ട വേദിക എന്നെ ചാടിക്കടിക്കാൻ വന്നു.

എന്താ താൻ ഇപ്പൊ പറഞ്ഞെ ?

ഒന്നുല്ല്യ.

അതല്ലേ താൻ ഇപ്പൊ എന്നെക്കുറിച്ച് എന്തോ പറഞ്ഞു.

അയ്യോ ഞാൻ നിങളെ കുറിച്ചല്ല പറഞ്ഞത്. ഈ ബംഗ്ലാവിനെ കുറിച്ചാണ്. നിങൾ തെറ്റിധരിച്ചു.

അവളുടെ മുഖത് ഒരു ചമ്മലുണ്ടായി. മം വേഗം നടക്ക്.

ആരായിത് ദേവിക മോളോ ?എത്ര നാളായി കണ്ടിട്ട്.

അവളുടെ വല്യമ്മ പാണ്ഡയെ പോലത്തെ ഒരു ഐറ്റം.

കുറച്ചു സമയം അവർ സംസാരിച്ചു. അപ്പഴ് ണ് ദേവിക എന്നെ ശ്രദിച്ചത്.

ഓ സോറി ഞാൻ നിങ്ങളെ ശ്രദിച്ചില്ല .

കോണിപ്പടി കയറി ഒടുവിൽ വേദികയുടെ മുറിയിൽ എത്തി.

പെട്ടി നിലത്തുവച്ച ഞാൻ നാടു നിവര്ത്തി.

ഈശ്വര എന്റെ നടു.

നന്നായി വേദനിച്ചോ ?

ഏയ്‌ നല്ല സുഗല്ലേ..

അവളുടെ മുഖത് പുഞ്ചിരി വിടർന്നു. അവളതു കടിച്ചമർത്തി. എന്നിട്ട് എന്റെ മുന്നിലേക്ക്‌ 500 ദാറംസാൻ നീട്ടി.

ഞാൻ അത് നിഷേധിച്ചു.

എന്തെ പണം വാങ്ങാതെ ഞാൻ മോശമായി പെരുമാറിയത് കൊണ്ടാണോ ? ഞാൻ ഒരു തമാശ കാണിച്ചതല്ലേ.

അതുകൊണ്ടല്ല എനിക്ക് ചെയ്യുന്ന പണിക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്.

മ്മം. അവളുടെ മുല്ല മൊട്ടുപോലുള്ള പല്ലുകൾ. എന്നെനോക്കി പുഞ്ചിരിതൂകി.

സലാം പറഞ്ഞു ഞാൻ താഴ്യ്ക് ഇറങ്ങി.

മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒര് ആനന്ദം. റൂമിൽ ചെന്ന് ഓരോന്ന് ഓർത്ത് ഞാൻ ചിരിച്ചു.

ഡാ നിനക്ക് എന്താ വട്ടായോ ?വെറുതെ കിടന്നു കിണികന്.

ഒന്നുല്ലട മനു കുട്ടാ. ഓരോന്ന് ഓർത്ത് ചിരിച്ചതാ. നീ ഫുഡ്‌ എടുത്ത്‌ വയ്ക്. ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.

2ദിവസത്തിന്ന് ശേഷം.

ഡോ. …

ഞാൻ തിരിഞ്ഞ്നോക്കി ആരാ അത്.

ഞാനാ വേദിക. രണ്ട ദിവസായിട്ട് നിങ്ങളെ ഇവിടെഗും കാണാനേ യില്ലലോ.

അതെ ഇപോഴും എന്നെ നിങൾ നിങൾ ന്ന്‌ വിളികേണ്ട എനികൊരു പേരുണ്ട്. അർജുൻ. അടുത്തറിയുന്നവർ അജു ന്ന്‌ വിളിക്കും.

ഞനെന്താ വിളികേണ്ടത് ?അജു നോ അതോ അർജുൻനോ ?

അർജുൻ ന് വിളിച്ചാൽ മതി.

ഞങ്ങളൊക്കെ പട്ടികൾക്കാണ് അർജുൻ ന്ന്‌ പേരിടാര്.

ഹും അജു ന്ന്‌ വിളിച്ചാൽ മതിയാകും.

അവൾ ചിരിച്ചു.. .

മ്മം മോൾ വന്ന കാര്യം പാറ.

ഇന്ന് വയ്കിട്ടു റസൽ കയ്മയിൽ എനികൊരു പാർട്ടിയുണ്ട്. ഒരു പഴയ ഫ്രണ്ടിന്റെ ബിർത്തഡേ യാ. ഡാഡി പറഞ്ഞു അജുന്റെ കൂടെ പോകാൻ.


മ്മം ശരി. വൈകിട്ട് റെഡി യായി നിന്നോ.

വൈകിട്ട് 5മണിക്ക് ഞാൻ വേദികയെ പിക്ക് ചെയ്യാൻ വന്നു.

എവിടെ പോയി പിശാജ്. ഒരു ഉത്തരവാദിത്തം ഇല്ല.

അജു എങ്ങനെയുണ്ട് ?

തിഞ്ഞു നോക്കിയതും വേദികയെ കണ്ട്‌ ഞാൻ ഞെട്ടി.

സിൻഡ്രല്ലയെ പോലെ തന്നെ. മരണ മാസ്സ് ലുക്ക്‌.

പൊളിച്ചു കലക്കി തിമിര്ത്തു.

പുഞ്ചിരിതൂകി യുള്ള അവളുടെ നില്പ്പ് കണ്ടപ്പോൾ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാതായി.

നമ്മക്ക് പോകാം

മ്മം തമ്പുരാട്ടി അകത്തേക് ഇരുന്നാലും.

അങ്ങനെ ഞങൾ റസൽ കയ്മയിലേക് പുറപെട്ടു. ആ സ്ഥലം ഫുൾ മരുഭൂമിയാണ്. കാർ അവിടെവച്ചെങ്ങാനും പഞ്ചർ അയൽ പെട്ടത് തന്നെ. സിഗിനാൽ പോലും കിട്ടത്തില്ല.

ഈ മരുഭൂമിയിലും തനിക്ക് ഫ്രണ്ട്സോ ? ഇനി ഫ്രണ്ട് വല്ല കാട്ടറബിയോ മറ്റോ ആണോ ?

ഒന്ന് പോയെ അവിടെ ഒരു ഡസേർട്ട് ക്യാമ്പിലാണ് പാർട്ടി വച്ചിരിക്കുന്നത്.

അപ്പൊ ബെല്ലി ഡാൻസ് ഓക്കേ ഉണ്ടാവല്ലോ ?

അയ്യട. ഉണ്ടെങ്കിലും നിന്നെ ഞാൻ കാണാൻ വിട്ടിട്ടുവേണ്ടേ.

2 മണിക്കൂർ യാത്രയ്ക് ശേഷം ക്യാമ്പിൽ എത്തി.

പകുതിയോളം അറബികളായിരുന്നു. കുറച്ചു മലയാളികളും മറ്റു. പാട്ടും ഡാൻസും ഓക്കേ യായി മാസ്സ് പരുപാടി. ബട്ട്‌ എന്റെ കോൺസെൻട്രഷൻ മുഴുവനും ഭക്ഷണത്തിലായിരുന്നു. ഒട്ടകത്തെ ചുട്ടെടുത്തത്.

കുറച്ചു സമയം അവിടെയൊക്കെ ചുറ്റിനടന്നു.അപ്പഴ ആ പിന്നിൽ നിന്നും ഒരു വിളിവന്നത്.

ഡാ അജു നീ യിതെവിടെയായിരുന്നു ?

ഞാൻ ഫുഡ് കൊടുക്കുന്ന സ്ഥാലത്ത് ഉണ്ടായിരുന്നു.

ഇപ്പോഴും ഫുഡ്‌ ഇന്റെ വിജാരം തന്നെ. എന്റെ കൈക്ക് ഒരു നുള്ള് വച്ചുതന്നു. എന്നിട്ട് എന്നെയും കൂട്ടി പ്രോഗ്രാം ഹാളിലേക് പോയി.

അവളുടെ ഫോറിൻ കൂട്ടുകാർക് എന്നെ പരിജയപെടുത്തി.

അപ്പഴ ണ് അത് എന്റെ ശ്രദ്ദയിൽ പെട്ടത്. ഒരറബി കൂറ നേരമായി വേദികയെ നോക്കി വെള്ളമിറക്കുന്നത്. മുഖത്തൊന്നുമല്ല അയാളുടെ നോട്ടം. മറ്റു സ്ഥാലങ്ങളില ആണ്.

സമയം 11ആയി ഞങൾ വീടിലേക്ക്‌ പുറപെട്ടു.

അടിപൊളി പാർട്ടി എന്താ ഫുഡ്.

നീ പിന്നെ ഫുഡ് നെ കുറിച്ച് മാത്രമല്ലെ ചിന്തയ്ക്കു.

കൊറേ നേരമായി ഞങ്ങളെ ഒരു കാർ ഫോളോ ചെയ്യുന്നു. പെട്ടന്ന് ആ കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു റോഡിന്ന് നടുക്ക് ക്രോസ് ചെയ്തു നിർത്തി. പെട്ടന്ന് ബ്രേക്ക്‌ പിടിച്ചത് കൊണ്ട് കാർ ഒന്ന് നിരങ്ങി .

എന്താ പ്രശ്നം ആരാ മുൻപിൽ കാർ നിർത്തിയിരിക്കുന്നത്.


നീയിവിടെയിരിക് ഞാൻ പോയിനോക്കിട്ടുവരാം.

മ്മം.

കാറിൽ നിന്നും ഒരു അറബിയാണ് പുറത്തിറാഗിയത്. ഒപ്പം ഡ്രൈവറും.

ഞാൻ ശ്രദിച്ചു നോക്കി. ഈ അറബിയെ ഞാൻ എവിടേയോ വച്ചു കണ്ടിട്ടുണ്ടല്ലോ ?

അപ്പഴ എനിക്ക് മനസിലായത്. ക്യാമ്പിൽ വച്ചു വേദികയെ നോക്കി വെള്ളമിറക്കിയ ആ അറബി തന്നെ.

തുടരും. ……

Comments:

No comments!

Please sign up or log in to post a comment!