ഇര 5
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഷാ ഉറക്കം ഉണർന്നത്. ആരാണീ നേരത്ത് ശല്യം ചെയ്യുന്നത് എന്നോർത്ത് കൊണ്ട് അയാൾ സമയം നോക്കി. എട്ടുമണി ആയിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി. അർജുനാണ് വിളിക്കുന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. “ഹലോ, അർജുൻ….., എന്താ ഈ നേരത്ത്?”
“അല്ല, ഇക്ക മറന്നോ ഇന്നല്ലേ മോഡേൺ ടെക്സ്റ്റൈൽസിന്റെ ഉത്ഘാടനം? മറന്ന് പോയോ”
“ഓഹ് അർജുൻ ഞാനത് മറന്ന് പോയി”
“എന്നാൽ ഇക്ക വേഗം റെഡി ആയിക്കൊള്ളൂ, ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്”
“ഓക്കേ നീ വേഗം വാ.”
“ഞാൻ അലിയെയും കൂട്ടി വന്നാലോ ഇക്ക?”
“വേണ്ട. നേരെ ഇങ്ങോട്ട് പോര്. ഇവിടുന്നു പോകാം അവന്റെ അടുത്തേക്ക്. ഞാനും അവിടെയൊക്കെ പോയിട്ട് കുറേ നാളായി” അല്പ സമയത്തെ ആലോചനക്ക് ശേഷം ഷാ പറഞ്ഞു.
“ശരി ഇക്ക. പത്തു മിനിറ്റ് കൊണ്ട് ഞാൻ അവിടെത്തും,ഇക്ക വേഗം റെഡിയായിക്കോളു” അർജുൻ കാൽ ബ്രേക്കിൽ നിന്നെടുത്തു ആക്സിലേറ്റർ കൊടുത്തു കൊണ്ട് റോഡ് സൈഡിൽ നിർത്തിയ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഫോൺ കട്ട് ചെയ്ത് പോക്കെറ്റിൽ ഇട്ടു.
ഷായ്ക്ക് ഫോൺ ചെയ്യാനായി സൈഡിൽ ഒതുക്കിയ വണ്ടി അർജുൻ മുന്നോട്ടെടുത്തു. റോഡിലേക്ക് കയറിയ കാർ മറ്റു വാഹനങ്ങൾക്കിടയിലൂടെ ഷായുടെ വീട് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
കുറഞ്ഞ സമയം കൊണ്ട് അർജുൻ ഷായുടെ വീട്ടിലെത്തി. കാർ പോർച്ചിൽ നിർത്തി അർജുൻ സിറ്റൗട്ടിൽ കയറി ഇരുന്നു. സിറ്റൗട്ടിലേക് ഇറങ്ങി വന്ന ഷാ ചായ കൊടുത്തു കൊണ്ട് അല്പ സമയത്തിനകം വരാമെന്നു പറഞ്ഞു വീണ്ടും അകത്തേക്ക് കയറി പോയി.
അരമണിക്കൂർ കൊണ്ട് ഷാ ഡ്രസ്സ് മാറി വന്നു. അർജുനോട് പറഞ്ഞു “പോവാം”
“ശരി സാർ” അർജുൻ എഴുന്നേറ്റ് കൊണ്ടാണ് പറഞ്ഞത്. അർജുൻ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. ഷാ പിൻ ഡോർ തുറന്നു കാറിലേക്ക് കയറി ഇരുന്നു. കാർ സ്റ്റാർട്ടായി, ഷായുടെ പഴയ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി.
* * *
എട്ടരയ്ക്ക് തന്നെ മിഥുൻ ഓംനിയിൽ തന്റെ രണ്ടു സുഹൃത്തുക്കളുമായി ഷഹാനയുടെ വീടിനു സമീപം എത്തിയിരുന്നു. മിഥുൻ ഒഴികെയുള്ളവർ ഓംനിയിൽ നിന്നിറങ്ങി ഷഹാനയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നുണ്ടെന്ന് തോന്നിയ അവർ വീണ്ടും ഓംനിയിൽ കയറി. മിഥുൻ കോളേജിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയി. പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടപ്പോൾ മിഥുൻ ഓമ്നി റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തു. മിഥുൻ ഓംനിയിൽ നിന്നിറങ്ങി ടയറുകൾ നോക്കി.”ഷിറ്റ്, പഞ്ചർ” അവൻ പിൻവശത്തെ ഇടത് ടയറിൽ തൊഴിച്ചു കൊണ്ട് പറഞ്ഞു.
“അതു ശരി അങ്ങനെയാണെല്ലേ കാര്യങ്ങൾ”അലി അതിശയത്തോടെ ചോദിച്ചു. അർജുൻ അതെ എന്ന അർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചുകൊണ്ട് അവൻ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. അത് കണ്ട ഷാ വേഗം തന്നെ മുൻവാതിൽ പൂട്ടി താക്കോൽ അലിയുടെ കയ്യിൽ കൊടുത്തതിന് ശേഷം കാറിന്റെ പിൻസീറ്റിലേക്ക് കടന്നിരുന്നു. അലി താക്കോൽ പോക്കറ്റിൽ സൂക്ഷിച്ച ശേഷം ഷായോടൊപ്പം കാറിൽ കയറി. അലി അര്ജുന് കൂട്ടായി മുൻ സീറ്റിലാണ് കയറിയത്. * * * ഷഹാന ഡ്രസ്സ് മാറ്റി ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഉമ്മയോട് വിളിച്ചു പറഞ്ഞു, “ഉമ്മാ… ഞാനിറങ്ങുന്നു ഒൻപതു മണിയായി””മോളെ വേഗം പൊയ്ക്കോ നേരം വൈകണ്ട” ഉമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ഉമ്മ പണിയിലാണെന്ന് മനസ്സിലാക്കിയ ഷഹാന വേഗം ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി കോളേജിലേക്ക് നടക്കാൻ ആരംഭിച്ചു. ഓംനിയിൽ ഇരുന്ന് മിഥുൻ അക്ഷമയോടെ വാച്ചിലേക്ക് വീണ്ടും വീണ്ടും നോക്കി.
“ഞാൻ ഇറങ്ങിയാൽ അവൾ എന്നെ കണ്ടു ഭയന്ന് ഓടിയാൽ നമ്മുടെ പ്ലാനെല്ലാം തെറ്റില്ലേ?” മിഥുൻ അവരോടു ചോദിച്ചു. “ഓക്കേ,. ഞങ്ങൾ അതു ചിന്തിച്ചില്ല, അറിയാതെ പറഞ്ഞതാ”അവർ മറുപടി നൽകി. ഷഹാന അടുത്തെത്താറായതോടെ അവരിരുവരും പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നിറങ്ങി ഷഹാനയുടെ നേർക്ക് നടന്നു. അടുത്തെത്തിയ ഉടൻ തന്നെ അവരിരുവരും ചേർന്ന് ഷഹാനയെ പൊക്കിയെടുത്ത് റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി. അവർ റോഡിലേക്കിറങ്ങിയതും ദൂരെ നിന്നും ഒരു വാഹനം വരുന്നത് അവർ കണ്ടു. ഒരു നിമിഷം അവർ നടുങ്ങി ആലോചിച്ചു, കളയാൻ സമയമില്ല, എന്താടാ ചെയ്യേണ്ടത്?ഒരുവൻ രണ്ടാമനോടായി ചോദിച്ചു. “തത്കാലം ഇവളെ വണ്ടിയിൽ കയറ്റാം, ബാക്കി വരുന്നിടത്തു വച്ചു കാണാം,…നീ റെഡിയല്ലേ സുമേഷേ?”രണ്ടാമൻ സുമേഷിനോടായി ചോദിച്ചു. “ശെരിയെടാ,… വേഗം വണ്ടിയിൽ കയറ്റാം” കയ്യിൽ കിടന്നു കുതറുന്ന ഷഹാനയുടെ കാലുകളും കൈകളും മുറുകെ പിടിച്ചു അവർ ഓമ്നിക്കരികിലേക്ക് നീങ്ങി. ആ സമയം അവിടെക്ക് കാറിൽ വന്നുകൊണ്ടിരുന്നത് റഹീം ഹാജിയും മക്കളും ആയിരുന്നു. ടൗണിൽ ഉള്ള മരമില്ലിലേക്ക് പോവുകയായിരുന്നു അവർ. അവരുടെത് തന്നെയാണ് ആ മില്ല് കോ-ഡ്രൈവർ സീറ്റിൽ ഇരുന്ന റഹീം ഹാജിയാണ് മക്കൾക്ക് ആ രംഗം കാണിച്ചു കൊടുത്തത്. “ടാ മക്കളെ, ആ കാണുന്നത് ഒന്ന് നോക്ക്” രണ്ടുപേർ ഒരു പെൺകുട്ടിയുടെ കയ്യിലും കാലിലും പിടിച്ചു നടക്കുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് അയാൾ പറഞ്ഞത്.
സൽമാൻ ആക്സിലെറ്ററിൽ വീണ്ടും കാലമർത്തി വണ്ടി വീണ്ടും സ്പീഡ് കൂടി. ഷഹാനയെ തുറന്നു കിടന്ന ഓമ്നിയുടെ പിൻ സീറ്റിൽ ഇട്ടു കൊണ്ട് മിഥുനോടായി സുമേഷ് പറഞ്ഞു “മച്ചാനെ നീ പൊയ്ക്കോ, ആരോ ഞങ്ങളെ കണ്ടിട്ടുണ്ട്” അവർ ഓമ്നിയുടെ പിൻ ഡോറുകൾ വലിച്ചടച്ചു. മിഥുൻ പെട്ടന്ന് തന്നെ ഷഹാന കാണാതെ മുൻസീറ്റിലൂടെ പുറത്തിറങ്ങി. വേലിക്ക് കുത്തിയ വള്ളിപടർപ്പുകൾകിടയിലൂടെ നൂണ്ട് കയറി ഓടാൻ തുടങ്ങി. പിടിവലിക്കിടയിൽ ഷഹാനയുടെ ഷാൾ കരസ്ഥമാക്കിയ സുമേഷ് അതുകൊണ്ട് അവളുടെ കാലുകൾ ബന്ധിച്ചുകൊണ്ട് രണ്ടാമനോടായി പറഞ്ഞു “ടാ പുറത്തിറങ്ങി ലോക് ചെയ്ത് ഓടി രക്ഷപ്പെടണം, അതേയുള്ളു വഴി. “ശരി” അവരിരുവരും പെട്ടന്ന് തന്നെ പുറത്തിറങ്ങി ഓംനിയുടെ ഡോർ വലിച്ചടച്ചു. അപ്പോൾ തന്നെ സുമേഷ് ഓടി രക്ഷപെടാൻ തുടങ്ങി, രണ്ടാമൻ താക്കോൽ ഉപയോഗിച്ച് ഡോർ ലോക് ചെയ്തു. അപ്പോയെക്കും സൽമാൻ ഓംനിക്കരികിൽ കാർ നിർത്തിയിരുന്നു. ഹാജിയാരും മക്കളും കാറിൽ നിന്നും പെട്ടന്ന് ചാടി ഇറങ്ങി. ഡോർ ലോക് ചെയ്തു താക്കോൽ ഊരുന്നതിനു മുമ്പ് തന്നെ ഹാജിയാരുടെ കൈ അയാളുടെ പുറത്ത് വീണു. താക്കോൽ ഊരാൻ ശ്രമിക്കാതെക’ഥ,ക’ള്‍.കോo അടികൊണ്ടയാൾ തിരിഞ്ഞ് ഓടാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ഹാജിയാർ കൈ കൊണ്ട് അയാളുടെ കോളറിൽ കുത്തി പിടിച്ചിരുന്നു. “സലീമേ ഓടുന്നവന്റെ കാര്യം നോക്ക്, ഇവന്റെ കാര്യം ഞാൻ നോക്കാം” ഹാജിയാർ മക്കൾക്ക് നിർദ്ദേശം നൽകികൊണ്ട് ഇടതു കൈ കൊണ്ട് അയാളുടെ വലതു കൈപത്തിയിൽ മുറുക്കി കൊണ്ട് ചോദിച്ചു. “എന്താടാ അന്റെ പേര്?” അയാൾ ഒരക്ഷരം മിണ്ടിയില്ല. അതുകണ്ട് ഹാജ്യാർക് കലി കയറി.അയാൾ അവന്റെ കൈ തന്റെ കൈക്കുള്ളിലിട്ട് തിരിച്ചു. “ആ… “അയാൾ വേദനകൊണ്ടലറി. അയാൾ അലറുന്ന ശബ്ദം ഗൗനിക്കാതെ സലീം സുമേഷിന് പുറകെ ഓടാൻ തുടങ്ങിയിരുന്നു.
അവനൊന്നു പുഞ്ചിരിച്ചതിനു ശേഷം ഉപ്പയുടെ അരികിലേക്ക് ചെന്നു. അവൻ ഉപ്പ പിടിച്ചിരുന്നയാളുടെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ഉപ്പയോട് പറഞ്ഞു, “ഉപ്പാ ഷഹാനയുടെ വാപ്പച്ചിക്കൊന്നു വിളിക്കണം, പിന്നെ പോലീസിലും അറിയിക്കണം” ഹാജിയാർ അയാളുടെ മേൽ നിന്ന് പിടി അയച്ചു. പിന്നെ മുഖമടച്ച് ഒരടി കൊടുത്തുകൊണ്ട് വീണ്ടും ചോദിച്ചു “എന്താടാ നിന്റെ പേര്”? അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല. ഹാജിയാർ ഇളയ മകൻ സലാവുദ്ധീനോട് പറഞ്ഞു, “സലാവു നീ വേഗം മൊയ്ദീനൊന്ന് വിളിക്ക്, പിന്നെ പോലീസിനേം. അവർ വേഗം ഇവിടെ വരട്ടെ. അത്കേട്ട ഷഹാന പെട്ടന്ന് അവരുടെ അരികിലേക്കെത്തിയിട്ട് ഹാജിയാരോട് പറഞ്ഞു. “എനിക്ക് കോളജിലേക്ക് പോണം, കേസൊന്നും കൊടുക്കണ്ട ഇക്ക” “അതൊന്നും ശെരിയാവില്ല മോളെ, ഇവന്മാരെ വെറുതെ വിട്ടാൽ ശെരിയാവൂല്ല, മോള് ഉപ്പാനെ വിളിക്ക്” ഹാജിയാർ ഒന്നു നിർത്തി. ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം തുടർന്ന് ചോദിച്ചു, അല്ല അന്റെ കയ്യില് ഫോണുണ്ടോ” അവൾ കോളജിലേക്ക് പോവുകയാണെന്ന് പറഞ്ഞതോർത്തു കൊണ്ടയാൾ ചോദിച്ചു “ഇല്ല, അവൾ മുഖം താഴ്ത്തി മറുപടി കൊടുത്തു. “സലാവുദ്ദീനെ നീ തന്നെ ഫോൺ ചെയ്യ്”ഹാജിയാർ ഉടൻ തന്നെ ഇളയ മകന് നിർദ്ദേശം നൽകി. ആ സമയത്താണ് ഹാജിയാരുടെ വണ്ടിക്കരികിൽ അർജുൻ വണ്ടി നിർത്തിയത്. ഷായുടെ നിർദേശപ്രകാരമായിരുന്നു അത്. വണ്ടി നിർത്തികഴിഞ്ഞപ്പോൾ ഷാ പറഞ്ഞു “അർജുൻ എന്താ കാര്യം എന്നന്വേഷിക്ക്”. അർജുൻ വണ്ടിയിൽ നിന്നിറങ്ങി. അവൻ നേരെ ചെന്നത് സൽമാന്റെ അരികിലേക്കാണ്. “എന്താണിക്ക പ്രശ്നം?”അവൻ സൽമാനോടായി ചോദിച്ചു. സൽമാൻ അർജുന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു “ദേ ഇവനും വേറൊരുത്തനും ചേർന്ന് ഈ പെങ്കൊച്ചിനെ കടത്തിക്കൊണ്ട് പോകാൻ നോക്കുകയായിരുന്നു” അവൻ ഒരു നിമിഷം ഒന്ന് നിർത്തി, അപ്പോൾ അവിടേക്കു വന്ന ഹാജിയാരാണ് അതിനു ബാക്കി പറഞ്ഞത്.” വണ്ടിയിൽ കയറ്റുന്നത് കണ്ട് കൊണ്ടാണ് ഞമ്മള് വന്നത്, അതുകൊണ്ട് ഈ കുട്ടി ഇപ്പോ കയിച്ചിലായി” അർജുൻ കേട്ടത് വിശ്വസിക്കാനാവാതെ ഷഹാനയുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം കുനിച്ചു. അർജുൻ മറ്റൊന്നും ചോദിക്കാൻ നിൽകാതെ ഷായുടെ അടുത്തേക്ക് ചെന്നു. അവനെ പിന്തുടർന്ന് ഷഹാനയുടെ കണ്ണുകളും. അർജുൻ പിൻസീറ്റിന്റെ ഗ്ലാസിൽ മുട്ടിയപ്പോൾ ഷാ വിൻഡോ ഗ്ലാസ് താഴ്ത്തി. അർജുൻ ഷായോട് പറഞ്ഞു, “ഇക്കാ കുറച്ചു പേർ ചേർന്ന് ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ്, അവളെ അതുവഴി വന്നവർ അത് കണ്ട് രക്ഷപെടുത്തിയതാണ് എത്തിനോക്കിയ ഷഹാന വിൻഡോ ഗ്ലാസിലൂടെ ഷായെ കണ്ടു.അവളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു. ആ സമയത്താണ് കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് അലി പുറത്തിറങ്ങിയത്. അവൻ അർജുൻ കൈചൂണ്ടിയ പെൺകുട്ടിയുടെ നേരെ നോക്കി, അവൻ അവളെ കണ്ട് പകച്ചു പോയി.
തുടരും………..
Comments:
No comments!
Please sign up or log in to post a comment!