ഇര 4
ഒരു നിമിഷം മിഥുൻ തരിച്ച് തല താഴ്ത്തി നിന്നു. പിന്നെ മുഖമുയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടി കൊണ്ട കവിൾ പൊത്തി അവൻ തല താഴ്ത്തി നിന്നു.
അടി കിട്ടിയതിലുപരി ഒരു പെണ്ണ് ഇത്രയും പേരുടെ മുന്നിൽ വെച്ച് അടിച്ചതായിരുന്നു അവന്റെ മനസ്സിനെ വേദനിപ്പിച്ചത്.അതും ചെരുപ്പു കൊണ്ട്. അപമാനം കൊണ്ടവൻ തലയുയർത്താതെ നിന്നു.
ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകൾ ഷഹാനയിലായിരുന്നു.പക്ഷേ അവൾ നിർവികാരമായ മുഖത്തോടെ അവരെ തിരിച്ചും നോക്കി.. കുട്ടികളുടെ കൂട്ടം കണ്ട് മറ്റു കുട്ടികൾ കൂടി അവിടെക്ക് വന്ന് കൊണ്ടിരുന്നു.
മിഥുൻ മുഖമുയർത്തി. അവന്റെ കണ്ണുകൾ കോപം കൊണ്ടും, അപമാനം കൊണ്ടും ചുവന്നിരുന്നു. ”എടീ…” ഒരലർച്ചയോടെ ഷഹാനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുവരിലൂടെ അവളെ മുകളിലേക്കുയർത്തി.
മിഥു നിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നതിനാൽ ഒരു നിമിഷം ഷഹാന കൈകാലുകൾ കൊണ്ട് വായുവിൽ തുഴഞ്ഞു. ഒരു നിമിഷത്തെ വെപ്രാളത്തിന് ശേഷം മന:സാനിദ്ധ്യം വീണ്ടെടുത്ത അവൾ മട്ടിൻ കാൽ കൊണ്ട് മിഥു നിന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു.
“അമ്മേ…..” ഇരു കൈകൾ കൊണ്ടും വയർ പെത്തിപ്പിടിച്ച് കൊണ്ട് നിലത്തേക്കിരുന്ന മിഥുനിൽ നിന്നും ഒരു ഞെരുക്കം പുറത്ത് വന്നു.
പെട്ടെന്ന് മിഥുനിന്റെ കൈ കഴുത്തിൽ നിന്ന് പിടിവിട്ടപ്പോൾ ഷഹാന നിലത്ത് കാൽക്കുത്തി വീണു. അവന്റെ പിടുത്തം മൂലം വേദനിച്ച കഴുത്ത് അവൾ പതിയെ തടവി.
“എടാ…… കാലൻ വരന്നെ ….
ഓടിക്കെ..” ചുറ്റും കൂടിയിരുന്ന കുട്ടികളിൽ ഒരുവൻ വിളിച്ച് പറഞ്ഞ് കൊണ്ട് അവിടെ നിന്ന് ഓടി മറഞ്ഞു. കുട്ടികൾ വരാന്തയുടെ മറ്റേയറ്റത്തേക്ക് നോക്കിയപ്പോൾ പ്രൊഫസർ രാമചന്ദ്രൻ നടന്ന് വരുന്നത് കണ്ടു.നിമിഷനേരം കൊണ്ട് കുട്ടികൾക്കിടയിലെ കലപില സംസാരം അവസാനിച്ചു. കുട്ടികളിൽ കുറച്ചു പേർ ഒരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.
ബാക്കിയുള്ള കുട്ടികൾ ഇരുവശത്തേക്കും നീങ്ങി നിന്നപ്പേളുണ്ടായ വഴിയിലുടെ രാമചന്ദ്രൻ മിഥുനിന്റെ അടുത്തെത്തി. “എന്താടാ ….. കൂട്ടം കൂടി നിൽക്കുന്നത് ” ഇടിവെട്ടുന്നത്പോലെ അയാൾ ചുറ്റും കൂടി നിന്നവരോടായി ചോദിച്ചു. കുട്ടികൾ പെട്ടെന്ന് തന്നെ അവരവരുടെ ക്ലാസുകളിലേക്ക് മടങ്ങി.
രാമചന്ദ്രനെ കണ്ട ഷഹാന ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു. കോളേജിൽ എല്ലാവർക്കും പേടിയുള്ള വ്യക്തിയാണയാൾ പോരാത്തതിന് എം ടിയുടെ ബന്ധുവും.
” എന്താടാ എന്തുപറ്റി?” കുമ്പിട്ടിരിക്കുന്ന മിഥുനിന്റെ തോളിൽ കൈവെച്ച് കൊണ്ട് അയാൾ ചോദിച്ചു.
” അത്…. ഇവൾ….” മിഥുൻ ഒന്നാലോചിച്ചു. കാര്യം പറയണോ.
” അവൾ പറഞ്ഞത് മുഴുവനാക്കാൻ സമ്മദിക്കാതെ രാമചന്ദ്രൻ ഇടയിൽ കയറി പറഞ്ഞു. “എന്നാൽ പിന്നെ എല്ലാവരും അവരവരുടെ ക്ലാസുകളിലേക്ക് പൊയ്കോളൂ.” അവർ മൂവരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. ഷഹാനയെ ക്രൂരമായ ഒരു നോട്ടം നോക്കിക്കൊണ്ട് മിഥുൻ അവന്റെ ക്ലാസിനു നേരെ നടന്നു. സുമയ്യ രാമചന്ദ്രന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ അവളുടെ ക്ലാസിനു നേരെ ഓടി. ഷഹാന പതിയെ തന്റെ ക്ലാസിലേക്ക് കയറി. ക്ലാസ് ഒരു നിമിഷം നിശബ്ദമായി. എല്ലാക്കണ്ണുകളും അവളുടെ നേരെയായിരുന്നു. അവൾ അവളുടെ സീറ്റിൽ ചെന്നിരുന്നു. അവളുടെ മനസ്സിലപ്പോഴും മിഥുൻ പറഞ്ഞ കള്ളമായിരുന്നു. ആ സമയം ഷഹാനയുടെ പുറഞ്ഞൊരു കൈ വന്നവർന്നു. ഓർക്കാപുറത്തായിരുന്നതിന്നാൽ ഷഹാന ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.നിമിഷയാണ്. പിൻബെഞ്ചിലിരിക്കുന്ന കുട്ടി “എന്താടീ ” ചോദ്യഭാവത്തിൽ അവൾ നിമിഷയെ നോക്കി. “ഒന്നുമില്ല ഷഹാന നീയെന്താ അലോചിക്കുന്നത് മിഥുനിനെ കുറിച്ചാണോ ” ഷഹാനയുടെ തോളിൽ വെച്ചിരുന്ന കൈ തലം ഒന്നുകൂടി അമർത്തിക്കൊണ്ട് നിമിഷ ചോദിച്ചു. ”അതേ” ” അല്ലെങ്കിലും അവന് രണ്ട് തല്ലിന്റെ കുറവുണ്ടായിരുന്നു. പക്ഷേ നീയത് കൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കെട്ടോ നിന്റെ ദൈര്യത്തെ സമ്മതിച്ചു തരാതെ വയ്യ.” “തല്ലാൻ കരുതിയിട്ട് തല്ലിയതൊന്നുമല്ലെടീ. അവന്റെ ഒരു മാതിരിയുള്ള വർത്തമാനം കേട്ടപ്പോൾ എനിക്കത് പിടിച്ചില്ല. കുറച്ച് കാലമായി അവനിത് തുടങ്ങിയിട്ട്. എല്ലാം കൂടെ ആലോചിച്ചപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
പ്രാഫസർ പറയുന്നതൊന്നും ഷഹാനക്ക് മനസിലായില്ല. അവളുടെ മനസ് മുഴുവനും രാവിലത്തെ രംഗമായിരുന്നു. മിഥുൻ ക്ലാസ്സിൽ കയറിയ ഉടൻ തന്നെ മറ്റ് കുട്ടികൾക്ക് മുഖം കൊടുക്കാതെ തോൾ ബാഗുമെടുത്ത് ക്ലാസ്സിൽ നിന്നിറങ്ങി. “എന്താടാ” അവൻ ബാഗ് എടുക്കുന്നത് കണ്ട് അവന്റെ അടുത്തേക്കെത്തിയ ജയൻ ചോദിച്ചു. “നീ വാ എനിക്കിപ്പോൾ ക്ലാസ്സിലിരിക്കാനൊരു മൂഡില്ല.”ജയന്റെ കൈപിടിച്ചുകൊണ്ട് മിഥുൻ പറഞ്ഞു. “എന്താ പ്രശ്നം. ” ആകാംഷയോടെ ജയൻ ചോദിച്ചു. “പുറത്ത് നിന്ന് പറയാം.” അവൻ മറുപടി കൊടുത്തു. ജയനും തന്റെ പുസ്തകമെടുത്ത് പുറത്തിറങ്ങി. അത് കണ്ട അവരുടെ കൂട്ടുകാരനായ സേവ്യറും അവരുടെ കൂടെയിറങ്ങി. ക്യാമ്പസിനടുത്തുള്ള മൈതാനത്തിലാണ് അവരുടെ നടത്തം അവസാനിച്ചത്. ഗ്രൗണ്ടിനു സമീപമുള്ള തണൽ മരത്തിന്റെ തറയിലേക്കിരുന്ന് ചെരിപ്പഴിച്ചുവച്ച് കാൽ മുകളിലേക്ക് വെച്ച് കൊണ്ട് കൂട്ടുകാരോടായി മിഥുൻ പറഞ്ഞു. “എനിക്കൊരാൾക്കിട്ടൊരു പണികൊടുക്കണം അതിന് നിങ്ങളെന്റെ കൂടെ നിൽക്കണം. നിൽക്കില്ലേ “….. അവൻ പ്രതീക്ഷയോടെ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. രാവിലത്തെ സംഭവം അറിയാതിരുന്ന ജയനും സ്യേവരും പരസ്പരം കണ്ണിൽ നോക്കി. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഷഹാനയുടെ കയ്യിൽ നിന്നും അടികിട്ടിയ സംഭവം മിഥുൻ ഇരുവരെയും അറിയിച്ചു. ഒരു നിമിഷം ഇരുവരും അന്താളിച്ചു നിന്നു. “അവൾക്കിത്ര ധൈര്യമോ. ഞങ്ങളുണ്ടെടാ നിന്റെ കൂടെ അവൾക്കിട്ടൊരു പണി കൊടുക്കാൻ. “ജയൻ മിഥുനിന് പിന്തുണ പ്രഖ്യാപിച്ചു. “അത് പ്ലാൻ ചെയ്യാനാണ് നമ്മളിവിടെ കൂടിയത്. ” “നിന്റെ പ്രശ്നം ഞങ്ങളുടെയും പ്രശ്നമാണ്” ദേഷ്യത്തോടെ തന്നെ സേവ്യർ പറഞ്ഞു. “പക്ഷേ എങ്ങനെ.” സംശയത്തോടെ മിഥുൻ ഇരുവരെയും നോക്കി.
” ഞങ്ങൾ ശ്രമിക്കാമെടാ ഇന്ന് ക്ലാസ്സിൽ കയറിയില്ലെങ്കിലും ശരി നിന്റെ കാര്യം നടത്തിയിട്ടേ ഞങ്ങൾക്കിനി വിശ്രമമുള്ളൂ ” ആ വാക്കുകൾ ജയന്റെതായിരുന്നു. “ഇന്റർവെൽ സമയവും ലഞ്ച് ബ്രേക്ക് സമയവുമാണ് ഇനിനമ്മുടെ മുന്നിലുള്ളത്. അത് മാക്സിമം മുതലെടുക്കണം. ” മിഥുൻ അവരുടെ ജോലികൾ അവരെ പറഞ്ഞേൽപിച്ചു. “അപ്പോൾ നെക്സ്റ്റ് ഹവർ നമുക്ക് ക്ലാസ്സിൽ കയറാമല്ലേ… അത് കഴിഞ്ഞല്ലേ ഇന്റർബെൽ.” വാച്ചിൽ നോക്കി സേവ്യർ സംശയത്തോടെ ചോദിച്ചു. ” നിനക്ക് വേണമെങ്കിൽ കയറിക്കോ ഞാനില്ല ” മിഥുൻ പറഞ്ഞു. “ഞാനും ” ജയൻ ഏറ്റുപിടിച്ചു. ” ഞാൻ എന്തായാലും ക്ലാസ്സിൽ കയറുന്നു. ഇന്റെർവെല്ലിനു ഞാനുണ്ടാവും നിങ്ങളുടെ കൂടെ. പിന്നെ ക്ലാസ്സിൽ കയറുന്നത് എന്തിനാണെന്ന് വെച്ചാൽ പഠിക്കാനൊന്നുമല്ല. ഇന്റെർവെല്ലിന് ഒരു മണിക്കൂറും പത്ത് മിനിറ്റും ഉണ്ട് അതുവരെ വെറുതെ ഇരിക്കേണ്ട അത് കൊണ്ടാണ് ” സേവ്യർ തന്റെ ഭാഗം ന്യായമാക്കി. “എന്നാൽ ഞാനും ക്ലാസ്സിൽ കയറുകയാ.. മിഥുൻ. കാരണം. പുറത്തിരുന്നാൽ പിന്നെ നമ്മൾ കോളേജിൽ നിന്നും പുറത്താകും ഇന്റെർവെല്ലിനു പ്ലാൻ ചെയ്തതൊന്നും നടക്കില്ല.” ജയൻ തന്റെ അഭിപ്രായം മിഥുനിനോട് പറഞ്ഞു. “അതൊന്നും കുഴപ്പമില്ലെടാ…ലഞ്ച് ബ്രേക്ക് കഴിഞ്ഞാലുള്ള പിരിയഡ് കട്ട് ചെയ്യണം ആ സമയത്ത് ഞാനിവിടെ വരും. നിങ്ങളും ഉണ്ടാവണം കൂടെ എനിക്കറിയേണ്ട അവളുടെ വിവരങ്ങളും.
“അതൊന്നും കുഴപ്പമില്ലെടാ…ലഞ്ച് ബ്രേക്ക് കഴിഞ്ഞാലുള്ള പിരിയഡ് കട്ട് ചെയ്യണം ആ സമയത്ത് ഞാനിവിടെ വരും. നിങ്ങളും ഉണ്ടാവണം കൂടെ എനിക്കറിയേണ്ട അവളുടെ വിവരങ്ങളും. ” “ഞങ്ങളുണ്ടാവും ” രണ്ടു പേരും മിഥുനിന് മറുപടി കൊടുത്തു. ഉച്ചക്ക് കാണാം എന്ന ധാരണയോടെ താൽകാലികമായി അവർ പിരിഞ്ഞു. ജയനും സേവ്യറും ക്ലാസുകളിലേക്ക് മടങ്ങി. സമയം കടന്നു പോയി. ഇന്റർവെൽ സമയം. ഷഹാനയെ അവളുടെ കൂട്ടുകാരികൾ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ പോയില്ല. അവളാകെ മൂഡോഫ് ആയിരുന്നു. പക്ഷേ സേവ്യറിനും ജയനും വെറുതെയിരുന്നില്ല. തങ്ങൾക്കറിയാവുന്ന ഷഹാനയുടെ സഹപാഠികളിൽ നിന്നായി അവളെ കുറിച്ചുള്ള വിവരങ്ങൾ അവർ മനസിലാക്കി. അവർ അപ്പോൾ തന്നെ മിഥുനിന് മെസേജ് അയച്ചു. പക്ഷേ രണ്ടു മണിക്ക് വരാം എന്നായിരുന്നു അവന്റെ മറുപടി. ആ സമയത്ത് മിഥുൻ തന്റെ മറ്റ് രണ്ടു കൂട്ടുകാരുടെ അടുത്തായിരിന്നു. നാളെ ഷഹാനയെ നേരം വൈകി കോളേജിൽ എത്തിക്കാൻ അവരുടെ കൂടി സഹായം ആവശ്യപ്പെടാൻ വന്നതായിരുന്നു അവൻ. “അപ്പോൾ ഞാൻ പറഞ്ഞത് മനസിലായില്ലേ നാളെ അവൾക്കൊരു പണികൊടുക്കാൻ നിങ്ങളും എന്റെ കൂടെ വേണം.” മിഥുൻ ജയനിൽ നിന്ന് കേട്ട പ്ലാൻ അവരോട് വിവരിച്ചതിന് ശേഷം പറഞ്ഞു. ” ഞങ്ങളുണ്ടെടാ കൂടെ ” അവർ അവന് സപ്പോർട്ട് നൽകി “എന്നാൽ ഞാൻ പോവുകയാണ് ” “ഒക്കെ ടാ, നീ അവൾ എപ്പോഴാണ് പോവുക, എങ്ങനെയാണ് പോവുക, ഏത് സമയത്താണ് പോവുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചിട്ട് വാ. അതിനു ശേഷമേ നേരം വൈകിക്കേണ്ടത് എങ്ങനെയാണെന്ന് തീരുമാനിക്കാൻ കഴിയൂ. “അതെനിക്കും അറിയാം ജയനും, സേവ്യാറും കാര്യങ്ങൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇനി അവരെയെന്ന് കണ്ടാൽ മാത്രം മതി.” തന്റെ കൂട്ടുകാരോടുള്ള മതിപ്പോടെ മിഥുൻ പറഞ്ഞു. “എന്നാൽ കോളേജ് കഴിഞ്ഞ് കാണാമെടാ അതല്ലേ നല്ലത്.” “അതേ. ഞാനേതായാലും അവരെ കണ്ടിട്ട് വരാം എന്നാലേ കാര്യങ്ങൾക്കൊരു തീരുമാനമാവൂ” മിഥുൻ പോവാൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ” നീ പോയിട്ട് വിവരങ്ങളറിഞ്ഞിട്ട് വാടാ ഞങ്ങളുണ്ട് കൂടെ ” കൂട്ടത്തിലൊരാൾ പറഞ്ഞു. മിഥുൻ ബൈക്കിൽ കയറി കോളേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. നാളത്തെകാര്യമോർത്തുള്ള ക്രൂരമായ ഒരാനന്ദം അവന്റെ മുഖത്തുണ്ടായിരുന്നു. ഉച്ചയൂണിന്റെ സമയമായപ്പോളേക്കും മിഥുൻ ക്യാംപസിലെ മരച്ചുവട്ടിലെത്തി. അൽപസമയം കഴിഞ്ഞാണ് ജയനും സേവ്യാറും എത്തിയത്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അവർ വന്നത്. അത് കൊണ്ടായിരുന്നു അവർ നേരം വൈകിയത് “എന്തായി കാര്യങ്ങൾ ” അവരെ കണ്ട മാത്രയിൽ അക്ഷമയോടെ മിഥുൻ ചോദിച്ചു. “സക്സസ് … അവർ തണ്ടവിരൽ ഉയർത്തി കാണിച്ചു. ” എന്നാൽ പറ വിവരങ്ങൾ”
” ഇങ്ങനെ തിടുക്കം കൂട്ടേണ്ട ആവശ്യമില്ല. അവൾ രാവിലെ ഒൻപത് മണിക്കാണ് വീട്ടിൽ നിന്നിറങ്ങുക. നടന്നാണ് കോളജിലേക്ക് വരാറുള്ളത്. ” “അത് ശരി നമ്മുടെ പണി വളരെ എളുപ്പമാണല്ലേ ” ആഹ്ലാദപൂർവ്വം മിഥുൻ ചോദിച്ചു “അതേ പോരാരാത്തതിന് അവൾ തനിച്ചും. എല്ലാം നിനക്ക് അനുകൂലമാണ് മിഥുനേ”സേവ്യാർ അവനോട് പറഞ്ഞു. ” അത് നന്നായി , അപ്പോൾ നാളെ രാവിലെ തന്നെ നിങ്ങളെത്തി നിങ്ങളുടെ പണി എടുക്ക് നാളെ അവൾ വൈകി വരുന്ന കാര്യം ഞാനേറ്റു. “ഡൺ ” സേവ്യാർ തള്ളവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു. “നാളെ കാണാം ” മിഥുൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. “ഒകെ ” കൈകൾ വീശിക്കൊണ്ട് ജയനും സേവ്യാറും മറുപടി നൽകി. മിഥുൻ തന്റെ ബുള്ളറ്റിൽ കയറി ഓടിച്ചു പോയി. ഒരു മാത്ര കണ്ണിമ ചിമ്മാതെ അവരത് നോക്കി നിന്നു. * * * രാത്രി ഏറെ വൈകിയാണ് അലി വീട്ടിലെത്തിയത്.ഇന്നത്തെ ദിവസം ഒരു സ്വപ്നം പോലെയാണ് അവന് അനുഭവപ്പെട്ടത്. ഒരു പാട് പേർ നെഞ്ചിലേറ്റിയ ഒരു ഗായകന്റെ കൂടെ സ്വപ്നതുല്യമായ ഒരു യാത്ര. അതിന്റെ ഹാങ്ഓവറിൽ അലി കിടക്കയിലേക്ക് വീഴുകയായിരുന്നു. അലി ആദ്യമായി തന്റെ ജോലിയെ പ്രണയിച്ചു തുടങ്ങി. രാവിലത്തേക്കുള്ള അലാറം സെറ്റ് ചെയ്ത് അലി പതിയെ ഉറക്കത്തിലാഴ്ന്നു. * * * ഷഹാന രാവിലെ നേരത്തെ എഴുന്നേറ്റ് പഠനം തുടങ്ങി. എട്ടു മണിയായപ്പോൾ അവൾ, തന്നെകാത്തിരിക്കുന്ന അപകടങ്ങളറിയാതെ, കോളേജിൽ പോവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
തുടരും…………
Comments:
No comments!
Please sign up or log in to post a comment!