അപസർപ്പക വനിത 5
Apasarppaka vanitha Part 5 bY ഡോ.കിരാതന്‍ | Click here to read previous parts
നഗര വീഥിയിൽ നിന്ന് കടൽത്തീരത്തോട് തഴുകി നേർ രേഖയിൽ കിടക്കുന്ന റോഡിലേക്ക് ബുള്ളറ്റ് വെട്ടിതിരിച്ചു. കടലിലും കരയിലുമായി പെയ്യുന്ന പേമാരിയുടെ ശക്തി അൽപ്പം കുറഞ്ഞിരിക്കുന്നു. അങ്ങടുത്ത് നിലാവെളിച്ചത്തിൽ അലറിവരുന്ന തിരമാലകൾ അവസാന യാമത്തിന് ചാരുതയേകി.
ഉറക്കം തൂങ്ങുന്ന കണ്ണുകളാൽ പുലർകാലം വരെ ഈ തിരമാലകളെ നോക്കി നിൽക്കാൻ എത്ര മാത്രം ഞാൻ കൊതിച്ചിരുന്നു. ജീവിതത്തിന്റെ വികൃതിയിൽ പെട്ടുലയുന്ന എനിക്കിപ്പോൾ പ്രണയവും അനുബന്ധവും നൈമിഷികമായ സിബലുകൾ ഈ നിമിഷം മുതൽ ഞാൻ വെറുക്കാനാരംഭിച്ചിരിക്കുന്നു.
തിരമാലകൾ അലറിക്കൊണ്ട് കടൽ തീരത്തെ വിഴുങ്ങാനെന്ന പോലെ പാഞ്ഞു വരുന്നു. എത്രമാത്രം അലറിക്കൊണ്ട് തന്നെ വന്നാലും ആ തിര പതഞ്ഞുകൊണ്ട് തിരിച്ച് ആ മഹാസാഗരത്തിന്റെ മടിത്തട്ടിലേക്ക് തന്നെ തിരിച്ച് പോകുന്നു.
പ്രകൃതിയുടെ പ്രതിഭാസം.
ഞാനും എന്റെ ജീവിതവും ഈ കരയും അതിലേക്ക് അടുക്കുകയും പുറകിലൊട്ട് അലിയുകയും ചെയ്യുന്ന തിരപോലെ തന്നെയല്ലേ.
അടുക്കുകയും അകലുകയും ചെയ്യുന്ന ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ എന്റെ മനസ്സിന് ഇപ്പോൾ പാറയുടെ ഉൾക്കരുത്ത് വരുന്നതായി ഒരു അനുഭൂതി ഉളവായി.
കടൽ തീരത്തോട് അടുത്തുള്ള ഈയിടെ വാങ്ങിയ വില്ലയിലേക്ക് ബുള്ളറ്റോടിച്ച് കയറ്റി. അൽപ്പനേരം എഞ്ചിൽ ഓഫ് ചെയ്യാതെ തിരിച്ചറിയാനാകാത്ത ചിന്തകളിൽ മുഴുകിയിരുന്നു. പതിയെ പഴയ ചിന്തകളെ വകഞ്ഞ് മാറ്റിക്കൊണ്ട് പുതിയ ഒരു ജീവിതത്തിനായി മനസ്സ് സ്വയം തുടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഞാൻ എഞ്ചിൻ ഓഫ് ചെയ്ത സ്റ്റാൻഡിലിട്ടിറങ്ങി.
കണ്ണോടിച്ചുകൊണ്ട് പുറകിലാരും പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തി. കനത്ത നിശ്വാസം അമർത്തിവിട്ടുകൊണ്ട് ഞാൻ വാതിലടച്ചു മുകളിലെ കിടപ്പുമുറിയിലേക്ക് വേഗത്തിൽ പടികൾ കയറി.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റി. വസ്ത്രങ്ങളിൽ നിന്ന് ശരീരം സ്വാതന്ത്രമായപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. അരികിലുള്ള വലിയ നിലക്കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്നു നോക്കി. തന്റെ നഗ്നമായ ശരീരം അതിൽ പ്രതിഫലിച്ചു. കനത്ത അഭ്യാസമുറകൾ തന്റെ ശരീരത്തിന് ഒരു പോരാളിയുടെ രുപഭാവം നൽകിരിക്കുന്നു. പക്ഷെ മുഖത്ത് അപ്പോഴും നിരാശയുടെ മൂടുപടം നിഴലിച്ചിരിക്കുന്നു. പതിയെ ഞാൻ ബാത്ത് റൂമിലേക്ക് നടന്നു.
ഷവറിലെ ജലപ്രവാഹത്തിൽ കഴിഞ്ഞതെല്ലാം ഒരു കറപോലെ ഒലിച്ചു പോകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ബാത്ത് ഗൗണിനുള്ളിൽ ശരീരത്തെ പുതച്ചുകൊണ്ട് കിടക്കയിൽ വെട്ടിയിട്ട പോലെ വീണു. ചുമരിൽ തൂക്കിയിട്ട മന്ദഹാസത്തോടെ നിൽക്കുന്ന എന്റെ ചിത്രത്തെ ഞാൻ നോക്കികൊണ്ട് തന്റെ പ്രിയപ്പെട്ട തലയിണയെ കെട്ടിപ്പിടിച്ച് കിടന്നു. ഉറക്കം കൺപോളകൾ തഴുകുന്നതിന്റെ പ്രതിപ്രവർത്തണമെന്നോണം, കണ്ണുകളിൽ സുഖകരമായ മൂടൽ വന്നു. മങ്ങിക്കൊണ്ടിരിക്കുന്ന എന്റെ തന്നെ ചിത്രത്തെ നോക്കി എന്റെ മനസ്സ് പറഞ്ഞു.
“…നോട്ടി ഗേൾ….”.
മനസ്സറിഞ്ഞുകൊണ്ടുള്ള ഉറക്കം പിശുക്ക് കാണിക്കാതെ അനുഗ്രഹിച്ചതിനാൽ കിടക്കയിൽ നിന്നെഴുന്നേറ്റപ്പോൾ സമയം ഉച്ചയായിരുന്നു. മടികൂടാതെ ടെറസ്സിലെ തണലുള്ള ഭാഗത്ത് പഠിച്ച ആയോധന മുറകളൊന്നായി നിത്യ പരിശീലനത്തിന്റെ ഭാഗമായി ചുവടുകൾ വച്ചു. ശരീരത്തിലെ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കൈകൾക്കും കാലുകൾക്കും അമിത വേഗം കൈവരിച്ചു.
മനസ്സുകൊണ്ടും ശരീരംകൊണ്ടും നല്ലൊരു യോദ്ധാവായി മാറിരിക്കുന്ന സത്യം എന്റെ ചിന്തകളിൽ നിറഞ്ഞു. കിതപ്പോടെ ഞാൻ എന്റെ വിയർത്ത ശരീരത്തിലേക്ക് അഭിമാനത്തോടെ നോക്കി.
ഫിഡ്ജ് തുറന്ന് വെള്ളകുപ്പിയെടുത്ത് സോഫയിൽ വിരിഞ്ഞിരുന്നു. സകല ഞരമ്പുകളിലൂടെ രക്തം പാഞ്ഞൊഴുകുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനം അതി വേഗത്തിലായി.
മുകളിൽ പോയി ടാബ് എടുത്തുകൊണ്ട് വന്ന് അതിനെ സ്മാർട്ട് ടിവിയുമായി കണക്ട് ചെയ്തു. വലിയ സ്‌ക്രീനിൽ തെളിഞ്ഞ് വന്ന പാസ്‌വേഡ് അടിക്കാനുള്ള കോളത്തിൽ പഴയ പാസ്‌വേഡ് അടിക്കാതെ ഞാൻ എന്തിനായോ കുറച്ച് നേരം ചിന്തിച്ചു.
ഇത് എന്റെ പുതിയ ജീവിതം. പഴയ വൈഗ മരിച്ചിരിക്കുന്നു.
പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു. പുതിയ പാസ്‌വേഡായി ഫിനിക്സ് എന്ന് കൊടുത്തു. ഗ്രിക്ക് മിത്തിക്കൽ കഥയിലെ ചാരക്കൂമ്പാരത്തിൽ നിന്നും പ്രതികാര ദാഹത്തിനായി ഉയർത്തെഴുന്നേറ്റ ഫിനിക്ക്സ് പക്ഷിയായി എനിക്കിന്നു മുതൽ മാറേണ്ടിരിക്കുന്നു.
ഡാർക്ക് ലോ കേസ് നമ്പർ ഒൻപത് എന്ന് പ്രതിനിധാനം ചെയ്യുന്ന DL-09 എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു. വർണ്ണപ്രപഞ്ചത്തെ അനുസ്മരിക്കുന്ന ഗ്രാഫിക്‌സിന്റെ മേമ്പൊടിയോടെ പുതിയ ബട്ടണുകൾ വന്നു.
ഷേർളി മേഡത്തിന്റെ സെക്രട്ടറിയായ ഐഷ പോക്കറുടെ കരസ്പർശം. കുറച്ചുകാലം ഐഷ മൊബൈൽ ആപ്ലികേഷൻ നിർമ്മിക്കുന്ന കമ്പനിയിൽ ജോലിയെടുത്തിരുന്നു. അവിടെന്ന് സ്വായത്തമാക്കിയ ഗ്രാഫിക്ക്സ് മൊത്തത്തിലായി ഇതിൽ വാരി നിറച്ചിരിക്കുന്നു.
യുസർ ഇന്റർഫേസിൽ കേസ്സിന്റെ വിവരണങ്ങൾ ക്രമത്തിനനുസരിച്ച് കൊടുത്തിരിക്കുന്നു. ഒന്നര കൊല്ലം മുന്നേ ചെന്നൈ മറീന ബീച്ചിൽ കാണപ്പെട്ട നാല് ദിവസ്സം പഴക്കമുള്ള യുവതിയുടെ ശവശരീരത്തിൽ നിന്നാണ് കേസിന്റെ വിവരണം ആരംഭിക്കുന്നത്. ഡി.എൻ.എ ടെസ്റ്റിനുള്ള സ്പെസിമൻ എടുക്കാനുള്ള ഒരവസരവും കൊലപാതകി ആ ശവശരീരത്തിൽ അവശേഷിപ്പിച്ചിരുന്നില്ല.
പിന്നീട് ഒരു കൊല്ലത്തേക്ക് ഇത്തരം രീതിയിൽ ഉള്ള കേസ്സുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തത് ഒരു വർഷം കഴിഞ്ഞ് മംഗലാപുരത്തെ കക്ക വാരുന്ന തൊഴിലാളികളുടെ അറിയിപ്പിനെ തുടർന്ന് അഴിമുഖത്ത് മറ്റൊരു യുവതിയുടെ മൃതശരീരം കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആ കാലത്ത് അതാത് സ്റ്റേറ്റ് പൊലീസിന് കഠിനമായ തലവേദനയാണ് ഈ തെളിക്കാതെ പോയ മൂന്ന് കേസ്സുകളും വരുത്തിവച്ചത്. സമാനതകൾ നിറഞ്ഞ ഈ കേസിനെ പറ്റി സ്റ്റേറ്റുകൾ തമ്മിലുള്ള ഇന്റലിജെൻസ് വിനിമയത്തിലെ പോരായ്മകളും, പരസ്പരപൂരകമായി പ്രവർത്തിക്കാത്തത് മൂലവും ആ കൊലപാതകിയെ കണ്ടെത്താൻ ഇതുവരെ സാദ്ധിച്ചിട്ടിട്ടില്ല.
ആറു മാസം മുന്നേ ഹൈദരാബാദിൽ തടാകത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതശരീരം ജോമോൻ ലോപ്പസ് എന്ന ഡാർക്ക് ലോയുടെ അവിടെത്തെ ഏജൻറ് നടത്തിയ അന്വേഷണമാണ് സത്യത്തിൽ ഈ കേസിന്റെ തുടക്കം. അയാളുടെ അന്വേഷണത്തിൽ അത് ഷഹാന ഷാജഹാനാണെന്നും അവളെ കാണാതായ രീതിയും കേസ് ഹിസ്റ്ററിയിൽ പ്രതിപാദിപ്പിച്ചിരുന്നു. ഞാനതിൽ വേഗത്തിൽ കണ്ണോടിച്ച് ഗ്രാഹ്യപ്പെടുത്തി. എന്നിലെ ആകാംക്ഷ നിറഞ്ഞ ചിന്തകൾ ആ കൊലപാതകിയുടെ അടുത്ത ഇരയിലേക്കായിരുന്നു. അതുവഴി ലഭിക്കാവുന്ന കച്ചിത്തുരുമ്പായിരുന്നു എന്റെ ലക്‌ഷ്യം.
കൊല്ലം ബീച്ചിൽ അടിഞ്ഞ മുൻമ്പത്തെ ഇരകളുടെ സമാനതകളുള്ള അതെ മൃതശരീരം കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ കാണപ്പെടുന്നു. അതിന്റെ അടുത്ത മാസം അതായത് രണ്ട് മാസങ്ങൾക്ക് മുന്നേ തിരുവനന്തപുരം വേളി അഴിമുഖത്ത് മണലിൽ പുഴ്ത്തിയ നിലയിൽ മറ്റൊരു യുവതിയുടെ മൃതദേഹം. അത് കഴിഞ്ഞ് കൊച്ചിയിൽ കഴിഞ്ഞ മാസം കാണപ്പെട്ട രണ്ട് യുവതികളുടെ ശരീരാവശിഷ്ടങ്ങൾ രണ്ടാഴ്ച്ച ഇടവേളയിൽ കാണപ്പെട്ടത് നടുക്കം ഉണർത്തുന്നതായിരുന്നു.
കുറ്റവാളി തന്റെ കൊലപാതക രീതിയിലും, ആ മൃതശരീരം ഉപേക്ഷിക്കുന്നതിയിലും മാറ്റങ്ങൾ വരുത്തിരിക്കുന്നു. ഇത് വരെ തന്നെ തിരിച്ചറിയാൻ സാദ്ധിച്ചിട്ടില്ല എന്നത് ആ സൈക്കോപാത്തായ കൊലപാതകിക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കാം.
എന്റെ ചിന്തകളിൽ മുറുക്കം കൂടി വന്നു. ഞാൻ ബാക്കി വിവരണങ്ങളിലേക്ക് കണ്ണോടിച്ചു. കേരളാ പോലീസിന്റെ അന്വേഷണം ശരിയായ വഴിക്കായിരുന്നു. ആയിടക്ക് ഒരു പ്രസിദ്ധമായ പള്ളിയിൽ നിന്ന് ആരാധനക്കായി സൂക്ഷിച്ച് വച്ച തിരുവോസ്തി അപ്പം മോഷണം പോയിരുന്നു.
അതന്വേഷിച്ച് ചെന്നെത്തിയ കേരളാ പൊലീസിന് പള്ളിക്കടുത്തുള്ള ഒരു കടയുടെ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ ഫുട്ടേജുകൾ കിട്ടീരുന്നു. അത് വെളിച്ചത്തെ വീശിയത് രാത്രിയുടെ യാമത്തിൽ പള്ളിക്ക് അരികിലായി ഒഴുകി വന്നുചേർന്ന വിദേശനിർമ്മിത കാറിലേക്കായിരുന്നു. കുറച്ച് സമയത്തിന് ശേഷം അത് അതിവേഗത്തിൽ കടന്ന് പോകുകയും ചെയ്തു. മുഖങ്ങൾ മറച്ചതിനാൽ അതിൽ സഞ്ചരിച്ച നാലുപേരെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നമ്പർ പ്ലെയ്റ്റ് കാണാൻ സാദ്ധിക്കാത്തതിനാൽ കുറച്ചോന്നുമല്ല അന്വേഷണ ഉദ്ദോഗസ്ഥന്മാരെ വലച്ചത്.ഇത്തരം കാറുകൾ നഗരത്തിൽ കുറവായതിനാൽ അതിനെ ചുറ്റി പറ്റി എത്തിച്ചേർന്നത് മന്ത്രി പുത്രനായ രാഹുൽ ഈശ്വറിലേക്കായിരുന്നു.
അധികാരത്തിന്റെയും സമ്പന്നതയുടെയും നടുവിൽ തല തെറിച്ച് വളർന്ന രാഹുൽ ഈശ്വർ തന്റെ പങ്ക് നിഷേധിച്ചു. മന്ത്രി പുത്രനായ രാഹുലിനെ കൂടുതൽ ചോദ്യം ചെയ്‌താൽ അത് മീഡിയ അറിയുവാൻ സാദ്ധ്യതയുണ്ട്. മീഡിയയുടെ മുനകൊത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ അധികാരകൊത്തളങ്ങൾക്ക് ഇളക്കം സംഭവിക്കാനും, അതുവഴി ഭരിക്കുന്നത് തൂക്ക് മന്ത്രി സഭ താഴെ വീഴാനും സാദ്ധ്യത മുന്നിൽകണ്ട് കേസ്സാവസാനിപ്പിക്കാൻ അതീവ സമ്മർദ്ദമുണ്ടായിരുന്നു.
ആദ്യ ഘട്ടങ്ങളിൽ ഷേർളി മേഡം നേരിട്ടാണ് ഈ കേസ്സന്വേഷണം തുടങ്ങിയത്. മിസ്സിങ്ങായ പെൺകുട്ടികളെ ചുറ്റിപറ്റി തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് രാഹുൽ ഈശ്വറിലേക്ക് തന്നെയാണ്. മിസ്സിങ്ങായ പല പെൺകുട്ടികൾക്കും രാഹുൽ ഈശ്വറുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ചിലരെ രണ്ടോ മൂന്നോ ദിവസ്സങ്ങൾക്ക് ശേഷം ബോധരഹിതയായി കണ്ടെത്തുകയാണ് പതിവ്. അവരുടെ രക്ഷകർത്താക്കൾ മാനം ഭയന്ന് കേസ്സിന് തുടർന്ന് പോകാത്തത് ഇവന് രക്ഷയായി.
കാണാതായ പെൺകുട്ടികളിൽ ഇതുവരെ കണ്ടെത്താൻ സാദ്ധിക്കാത്ത ഒരു പ്രൊഫൈൽ രാഹുലുമായി നേരിട്ട് ബന്ധമുള്ളതായിരുന്നു. ലക്ഷ്മി പിള്ള എന്നായിരുന്നു അവളുടെ പേര്. രാഹുലിന്റെ കോളേജിൽ ഒപ്പം പഠിക്കുന്നതും, കൂടാതെ അവനോടൊപ്പം പലയിടത്തും കറങ്ങിനടക്കുന്നത് പലരും കണ്ടീരുന്നത്രെ.
ലക്ഷ്മി പിള്ള കാണാതെയായിട്ട് ഏകദേശം ഒരു മാസമാവാറായപ്പോൾ അവളുടെ അച്ഛനായ വിജയൻ പിള്ള ഡാർക്ക് ലോ പ്രൈവറ്റ് ഡിക്റ്റക്റ്റിവ് ഏജൻസിയിൽ വന്ന് ഷേർളി മേഡത്തെ കണ്ടിരുന്നു.
കൊലയാളിയെ കണ്ടെത്താനുള്ള ഒരു വഴി ഇതിനാൽ തുറന്ന് കിട്ടിയാലോ എന്നുള്ള ഉപായത്തിൽ ഡാർക്ക് ലോ ഏജൻസി ഈ കേസ്സ് ഏറ്റെടുക്കുകയായിരുന്നു. മൊത്തം വലിയ ചിലവ് വരുന്ന ഈ കേസ്സിന് സാമ്പത്തിക സഹായത്തിന് ഈ തുക സഹായകമാകുമെന്നതിനാൽ വിജയൻ പിള്ളയുടെ ഓഫർ നിരസിക്കാനും ഏജൻസിക്ക് കഴിഞ്ഞില്ല. രഹസ്സ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതിനാൽ കുറച്ച് നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ്സിനെ കുറിച്ച് അദ്ദേഹത്തോട് തുറന്ന് പറഞ്ഞതുമില്ല.
തുടർന്നുള്ള കാര്യങ്ങൾ തനിക്കറിയാവുന്നതായതിനാൽ വെറുതെ ഒന്നോടിച്ച് നോക്കി. താനും കുടി ഉൾപ്പെട്ട കാര്യങ്ങൾ വായിക്കുന്നതിൽ അപൂർവമായ ആനന്ദം എനിക്ക് ലഭിച്ചു. എനിക്ക് മുന്നോട്ട് പോകാനുള്ള ലീഡ് ഇനി ഇതിൽ നിന്ന് ഞാൻ കണ്ടുപിടിക്കേണ്ടെരിക്കുന്നു എന്നത് ഒരു വലിയ സമസ്സ്യയായി എന്റെ മുന്നിൽ കെട്ടിപിടിച്ചു കിടന്നു.
ഒരു കേസ് ഡയറി എന്നപോലെ ഷേർളി മേഡം തയ്യാറാക്കിയ കുറിപ്പ് മുഴുവൻ വായിച്ചശേഷം ഞാൻ ഏകാഗ്രതക്കായി കനത്തതിൽ രണ്ടുമൂന്ന് വട്ടം നിശ്വസിച്ചു. ടേബിളിൽ ഇരിക്കുന്ന ചെസ്റ്റർഫീൽഡ് എന്നെഴുതിയ വിദേശ നിർമ്മിത സിഗരറ്റ് പെട്ടിയിൽ നിന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. പുകയുടെ ആസ്വാദകരമായ അനുഭൂതി ആസ്വദിച്ചുകൊണ്ട് തുറന്ന് കിടക്കുന്ന ജനാലക്കിടയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് കടൽ ഇരമ്പിയാർത്ത് തിരത്തടിക്കുന്ന ശബ്ദം ചെവിയിലേക്ക് കടന്ന് വന്നു. അതെന്നെ മാടി വിളിക്കുന്ന അനുഭൂതി ഉള്ളിൽ പ്രതിഫലിപ്പിച്ചു.
പെട്ടെന്ന് ഞാൻ മുകളിലേക്ക് പോയി കടലിൽ നീന്താനുപയോഗിക്കുന്ന വസ്ത്രമണിഞ്ഞു. ശ്വാസോച്ഛസത്തിനായി ഓക്സിജൻ നിറച്ച ചെറിയ സിലിണ്ടർ അരയിലുള്ള ബെൽറ്റിൽ തൂക്കിയിട്ട് പാതിയിലധികം കഴിഞ്ഞ സിഗററ്റിനെ ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി. പാക്കറ്റും ലൈറ്ററുമെടുത്ത് പുറകിലെ വാതിൽ തുറന്ന് ബീച്ചിലേക്ക് നടന്നു. താൻ താമസിക്കുന്ന വില്ല സമുച്ചയങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ ബീച്ചിലേക്ക് പ്രവേശനമുള്ളത്. അതിനാൽ ആ കടൽ തീരം ഒഴിഞ്ഞ് കിടന്നിരുന്നു.
മഴക്കാറുള്ളതുകൊണ്ട് വെയിലിന് ചൂട് കുറവായിരുന്നു. സിഗരറ്റ് പാക്കറ്റും ലൈറ്ററും മണലിൽ വച്ചുകൊണ്ട് തിരയിലേക്ക് നടന്നു. ചെറിയ തിരയായി വന്ന നനുനനുത്ത പത എന്റെ പാദങ്ങളെ തഴുകി. മുന്നിൽ വലിയ തിരക്കായി ആഴി ഒരുക്കം കൂട്ടുന്നു. അരക്കൊപ്പം വെള്ളമായപ്പോൾ ഞാൻ ചാടി നീന്താൻ തുടങ്ങി.
രൗദ്രഭാവം പൂണ്ട് അലറിപൊങ്ങുന്ന തിരയുടെ അടിയിലൂടെ ഞാൻ ഊളയിട്ട് മുന്നോട്ട് നീങ്ങി. കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ആഴമേറിയ കടലിന്റെ അഗാതതയിലേക്ക് താഴ്ന്ന് നീന്തി. ചെറിയ പവിഴപുറ്റുകളിൽ കൊച്ചുമിനുകൾ തത്തി കളിക്കുന്നു. ഇപ്പോൾ കടലിന്റെ ഒരു ചെറു മൂളൽ മാത്രം ചെവിയിൽ മുഴങ്ങുന്നു. ഓക്‌സിജൻ സിലിണ്ടറിൽ നിന്ന് വായുവെടുത്ത് പതുക്കെ മനസ്സിനെ ഏകാഗ്രമാക്കി.
മനസ്സിലേക്ക് കേസിന്റെ പൂർണ്ണരൂപം കൊണ്ടുവന്നു. മുന്നോട്ട് പോകാൻ ഒരു കച്ചിത്തുരുമ്പു പോലുമില്ല. പക്ഷെ കണ്ടെത്തിയേ മതിയാകു. ഇത്തരം സംഭവങ്ങളുടെ പരിണിത ഫലമായി സ്ത്രീ സമൂഹം ഒന്നടങ്കം ഭയപ്പെട്ടു തുടങ്ങിരിക്കുന്നു. എവിടുന്ന് തുടങ്ങും ???.
ജോമോൻ ലോപ്പസ്, അദ്ദേഹമാണല്ലോ ഹൈദരാബാദിൽ കൊല ചെയ്യപ്പെട്ട ഷഹാന ഷാജഹാനെ കുറിച്ചുള്ള തെളിവുകൾ ലോകത്തിന് മുന്നിൽ എത്തിച്ചത്. അതിന് പിന്നീടുള്ള വിവരങ്ങൾ അറിയണം.
രണ്ടാമതായി കാണാതെയായി എന്ന് പറയപ്പെടുന്ന ലക്ഷ്മി പിള്ളയുടെ പിതാവ് വിജയൻ പിള്ളയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണം.
മൂന്നാമതായി മിനിഞ്ഞാന്ന് ഷേർളി മേഡത്തിന്റെ വസതിയുലുണ്ടായ ആക്രമണത്തിൽ തങ്ങളുടെ പിടിയിലായ കിങ്കരന്റെ മൊഴിയെടുക്കണം.
നാലാമതായി, ഫോറന്സിക്ക് നടപടികൾ നടത്തിയ ടീമുമായി സംസാരിക്കണം. ഓഫീഷ്യലി അവർ എത്രത്തോളം ഈ കേസിനെ കുറിച്ച് ഡിപ്പാർട്ട്മെന്റിൽ അല്ലാത്ത എന്നോട് സഹകരിക്കുമെന്ന് കണ്ടറിയണം.
രാഹുൽ ഈശ്വറിന് ഈ കേസുമായി ബന്ധമുണ്ടോ എന്നുറപ്പിക്കണം. മന്ത്രി പുത്രനായതിനായതിനാലും, സ്വദവെ തല തെറിച്ച ഈ പയ്യനെ വച്ച് അധികാര കച്ചവടത്തിന്റെ പുതിയ തന്ത്രത്തിനായി മനപ്പൂർവ്വം കേസ്സിലേക്ക് രാഹുൽ ഈശ്വറിനെ ഫ്രെയിം ചെയ്തതാകുമോ
ഷേർളി മേഡത്തിന്റെ ബംഗ്ളാവിന് നേരെ ഉണ്ടായ ആക്രമണവും, അത് നടത്തിയെന്ന് സ്വയം പറയുന്ന അന്ധകാരത്തിന്റെ രാജകുമാരൻ ലൂസിഫറിന് ഇതുമായി ബന്ധമുണ്ടോ. അവന്റെ ഫോൺ സംഭാഷണത്തിൽ രക്തബലിയെ കുറിച്ചവൻ പറഞ്ഞിരുന്നുവല്ലോ.
ഇവിടെയാണെങ്കിൽ സാത്താൻ സേവക്കാർക്ക് ആരാധനക്കായി ആവശ്യം എന്ന് കരുതപ്പെടുന്ന തിരുവോസ്തി അപ്പം പള്ളിയിൽ നിന്ന് മോഷണം പോയിരിക്കുന്നു. പോലീസിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കിൽ പ്രൈം സസ്പെക്റ്റ് രാഹൂൽ ഈശ്വർ ആകുന്നു. രാഹൂലിലേക്ക് ഡാർക്ക് ലോയുടെ അന്വേഷണം നീങ്ങിയപ്പോൾ അതിൽ വിളറി പൂണ്ട് ലൂസിഫർ ഷേർളി മേഡത്തിന്റെ ബംഗ്ളാവിന് നേർക്ക് ആക്രമണം നടത്തിയതാകുമോ ???.
എന്തായാലും ലൂസിഫർ അവന്റെ നേർക്ക് വരുന്ന അന്വേഷണം തിരിച്ചറിഞ്ഞിരിക്കുന്നു. തോക്കുധാരികൾ അവന്റെ ചൊൽപ്പടിക്ക് ഇപ്പോഴും ആജ്‌ഞ അനുസരിക്കാൻ തയാറായി നിൽക്കുന്നു. അപകടകരമായ ഈ കേസ്സുമായി മുന്നോട്ട് പോകുന്നതിനിടയിൽ മരണം ഏതു നിമിഷവും പ്രതീക്ഷിക്കാം. സ്വന്തം ജീവൻ ബലികൊടുത്തതാണെങ്കിലും എനിക്ക് ഈ സമൂഹത്തിലെ ദുഷിച്ച കറുത്ത കരങ്ങൾക്ക് അറുതി വരുത്തിയെ മതിയാകൂ.
മറ്റൊരു വസ്തുത ഈ കൊലപാതകപരമ്പരകൾ സാത്താൻസേവാ ഉപാസകനായ ലൂസിഫർ അല്ലെങ്കില്ലോ എന്നുള്ളതാണ്, കാരണം സാത്താൻ സേവ നടത്തുന്നവരിൽ ഇങ്ങനെയുള്ള കൊലപാതകം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
അപ്പോൾ ലൂസിഫർ അല്ലെങ്കിൽ കൊലയാളി ആരാകും ????.
ഒരു പക്ഷെ മാനസ്സീകരോഗം ബാധിച്ച ഒരു സീരിയൽ കില്ലർ ?????
ഈ കൊലപാതകങ്ങൾ ഒക്കെയും ഒരു മാനസിക രോഗം ബാധിച്ച ഒരുവനാണോ, അതോ ഒരു കൂട്ടമോ ചെയ്തതായിരിക്കാനായിരിക്കും സാദ്ധ്യത. പക്ഷെ ഇത്രക്കും സമർത്ഥമായി വളരെ ക്ലാസ്സിക്കായി ഇത് പോലെ കൊലപാതകം നടത്താൻ ഒരു കൂട്ടത്തിന് ചെയ്യാൻ സാദ്ധിക്കില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇതിനകം അതിലെ കൂട്ടാളികളിലേതെങ്കിലൊരുവൻ പിഴവ് വരുത്താൻ സാദ്ധ്യതയേറെയാണ്. അത് ഇത് വരെ ഉണ്ടായിട്ടില്ല താനും. അതിനാൽ കൊലപാതകം ഒറ്റക്ക് ചെയ്തതാകുമോ.
ഈശ്വരാ….ഒരു സീരിയൽ സൈക്കോപാത്ത് കില്ലർ….. അതിനായുള്ള ചാൻസസ്സ് ഏറെയാണ്.
എന്റെ നെഞ്ചിനകത്ത് ഉൾകിടുക്കം പുളഞ്ഞുപോയി. കൊലയാളി മനോരോഗം ബാധിച്ചവനും കൂടാതെ അതിസമർത്ഥനും എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. നിയമത്തിന് കണ്ടുപിടിക്കാൻ സാദ്ധിക്കാത്ത ഈ കൊലപാതകങ്ങൾ നടത്തുബോഴും അവനിൽ വർദ്ധിച്ച് വരുന്ന ആത്മവിശ്വാസമാകുന്നു അതിനേക്കാൾ അപകടകരമാകുന്ന വസ്തുത. അതിനാലായിരിക്കും ഈ കൊലപാതകങ്ങൾക്കിടയിലുള്ള ഇടവേളകൾ കുറയുന്നത്. എന്തായിരിക്കും അവന്റെ മോട്ടിവ്. എന്റെ ചിന്തകൾ പെരുകുകയാണല്ലോ.
സാത്താൻ സേവയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കുന്ന ലൂസിഫർ ഒരു വശത്ത്. മറുവശത്ത് ഉറപ്പായില്ലെങ്കിലും ഒരു സൈക്കോപാത്തായ സീരിയൽ കില്ലർ. വരും ദിനങ്ങൾ അനേകം സമസ്സ്യകളായി എന്റെ തലച്ചോറിനെ ചൂട് പിടിപ്പിക്കുമെന്നുറപ്പ്.
ഞാൻ പവിഴപുറ്റുകൾക്കിടയിലൂടെ പതിയെ ഊളയിട്ട് നീങ്ങി. അൽപ്പം ദൂരെയായി ചെറിയ മീനുകൾ കൂട്ടമായി പവിഴപ്പുറ്റിലേക്ക് പാഞ്ഞ് കയറിപ്പോകുന്നു. അതെന്റെ എന്റെ ശ്രദ്ധ അവിടേക്ക് ആകാശിച്ചു. കുറച്ച് കഴിഞ്ഞ് വലിയ മീൻ അവിടേക്ക് സാവധാനം വന്ന് പവിഴപ്പുറ്റുകൾക്ക് ചുറ്റും വലം വയ്ക്കുന്നു. ചെറിയ മീനുകൾ പവിഴപ്പുറ്റിനുള്ളിലേക്ക് കയറിയതിനാൽ ആ വലിയ മീൻ അക്ഷമനാണെങ്കിലും അവൻ ശ്രദ്ധാപൂർവ്വം അതിനെ വലം വച്ചുകൊണ്ടിരുന്നു. കഠിനമായ നിരീക്ഷണത്തിനവസ്സാനം ആ മീൻ വലിയ വാല് വച്ച് ആ പവിഴപ്പുറ്റിലേക്ക് ആഞ്ഞടിച്ചു. പരിഭ്രാന്തരായ ചെറിയ മീനുകൾ അവിടെനിന്ന് ഏറ്റവും വലിയ ദ്വാരത്തിലൂടെ പുറത്ത് ചാടി. നിമിഷനേരം കൊണ്ട് ആ ചെറിയ മീനുകളെ അവൻ അകത്താക്കി.
എന്റെ ചിന്തയിൽ പെട്ടെന്നൊരുപായം തോന്നി. ഡാർക്ക് ലോയുടെ അന്വേഷണങ്ങൾ കൊലയാളി അതി വിദ്ധക്തമായി പിന്തുടരുന്ന് മനസ്സിലാക്കുന്നു. അതിനാൽ കുറ്റക്യത്യങ്ങൾ നടന്ന സ്ഥലത്തേക്ക് അന്വേഷണവുമായി അസമയങ്ങളിൽ കടന്നു ചെന്നാൽ ആൾക്കൂട്ടങ്ങളില്ലാത്തതിനാൽ പിന്തുടരുന്ന ആ വ്യക്തിയെ ഒരു പക്ഷെ തിരിച്ചറിയാൻ സാദ്ധിച്ചെക്കാം. നേരത്തെ വലിയ മീൻ ചെറുമീനുകൾ പിടിച്ച അതെ തിയറി പ്രയോഗിക്കുകയാണെങ്കിൽ സമയവും സന്ദർഭവും ഒത്തുചേർന്നാൽ കൊലയാളി വലക്കകത്ത് തന്നെ. എന്തായാലും ഒന്ന് പ്രയോഗിച്ച് കളയാം എന്നുറപ്പിച്ച് ഞാൻ കരയിലേക്ക് നീന്തി.
അന്തിവെയിൽ പതുക്കെ നിഴലിക്കുന്ന നിഴലിക്കുന്ന കാർമേഘങ്ങളിലേക്കലിയാൻ തുടങ്ങി. ആ അന്തരീക്ഷത്തിലേക്ക് തികച്ചും ആത്മവിശ്വാസത്തോടെ നീന്തി കയറിവന്ന കടലിലേക്ക് ഞാൻ നോക്കി. അലറി വരുന്ന തിരകൾക്കുള്ളിൽ എത്രയോ നിഗുഢതകൾ ഒളിച്ചിരിക്കുന്നുണ്ടാകും. സത്യം തേടിയുള്ള ഏതൊരു സഞ്ചാരിക്കും മുന്നിലേക്ക് ഒരു പക്ഷെ ആ നിഗുഢതകൾ വെളിപ്പെട്ടേക്കാം. ഈ കേസ്സും ഈ അനന്തമായ മഹാസാഗരം പോലെയല്ലേ. അടിസ്ഥാനപരമായി ചിട്ടയായ ചിന്തകളും അനുമാനങ്ങളും ആയിരിക്കും ഇനി കേസ്സിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
സിഗരട്ടെടുത്ത് ചുണ്ടിൽ വച്ച് ലൈറ്റർ കൊണ്ട് അതിനെ കൊളുത്തി കൊണ്ട് പുകച്ചരുളുകൾ അന്തരീക്ഷത്തിലേക്ക് പരത്തിവിട്ടു. ചിന്തകളിൽ നേരത്തെ വായിച്ചറിഞ്ഞ വസ്തുതകൾ ഫ്രെയിം ബൈ ഫ്രയിമായി മുന്നിലേക്ക് വന്നു. ക്രിമിനൽ സൈക്കോളജിയിൽ ചിന്തിക്കുബോൾ പലഭാഗത്തും വ്യക്തമായ അനേകം മിസ്സിങ്ങ് ലിങ്കുകൾ. കുറ്റവാളിയിലേക്ക് ഒരു ചിലന്തിയെ പോലെ വല കോർത്ത് മുന്നോട്ട് പോകണം. ആദ്യദിനങ്ങളിൽ കിട്ടിയ വിവരങ്ങളിൽ ഒന്ന് സഞ്ചരിക്കണം. ഇരകളുടെ ശരീരഭാഗങ്ങൾ അടിഞ്ഞ സ്പോട്ട് ഒന്ന് പരിശോധിക്കണം. ഒരു പക്ഷെ എന്തെങ്കിലും പിടിച്ച് കയറാൻ വല്ല തെളിവും കിട്ടിയാലോ. എന്തായാലും കാദറിക്കയെ സഹായത്തിന് വിളിക്കാം.
മണലിൽ കാലുകൾ വച്ച് തലോടിക്കൊണ്ട് ഞാൻ തിരിച്ച് വില്ലായിലേക്ക് നടന്നു. പുറത്തുള്ള ബാത്ത്‌റൂമിൽ കയറി ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽതരികളെ ഒഴുക്കി കളഞ്ഞുകൊണ്ട് വിസ്തരിച്ച് കുളിച്ചു. ഷവറിലെ ജലപ്രവാഹം എനിക്ക് സുഖകരമായ അനുഭൂതിയേകി. ബാത്ത് ടവ്വൽ വാരിചുറ്റി ഉന്മേഷത്തോടെ ഈറൻ മുടിയുമായി ഫാനിന്റെ ചുവട്ടിലേക്ക് നടന്നു.
പെട്ടെന്നായിരുന്നു മൊബൈൽ ഫോണടിച്ചത്. ഷേർളി മേഡം ആയിരുന്നു മറുതലക്കൽ.
“…വൈഗ….കേസ്സ് പഠിച്ചോ…..”
“….യെസ് മാഡം….”.
“….. എ എസ് പി ജെസീക്ക മൂപ്പനെ ഓഫിസിൽ പോയി കാണണം….. വൈഗ… വെയ്റ്റ് ഫോർ എ ബിഗ് സർപ്രൈസ് …….”.
“….എന്താണ് സർപ്രൈസ് മേഡം….”.
“…..നിന്റെ… പി.എച്ച്. ഡി. പേപ്പർ യൂണിവേഴ്സിറ്റി അംഗീകരിച്ചു…..അധികം വൈകാതെ തന്നെ നീ ഡോ.വൈഗ അയ്യങ്കാർ ആയി നാമലേഖനം ചെയ്യപ്പെടുന്നതായിരിക്കും …….ഹഹഹ…”. ഷേർളി മേഡം വളരെ സന്തോഷത്തോടെ ചിരിച്ചു.
“……താങ്ക്യയൂ…..ഷേർളി മേഡം…. എങ്ങിനെ…. എനിക്കെങ്ങിനെ നന്ദി പറയണമെന്നറിയില്ല …..വെറും ഒരു പൊട്ടിപെണ്ണിനെ ഇത്രയും ആക്കിയത്….. മേഡം ആണ്…. എങ്ങിനെ… എനിക്കെങ്ങിനെ….”. ഞാൻ വിങ്ങിപൊട്ടുമെന്ന അവസ്ഥയിലായി.
“…..നിനക്ക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ട് കുട്ടി…..നീ നേടിയതെല്ലാം നിനക്ക് അർഹതപ്പെട്ടത് തന്നെയാണ്……”.
“…മേഡം….മേഡമില്ലായിരുന്നെങ്കിൽ ……എനിക്ക് ഒരിക്കലും…”. “….പരസ്പരം പുകഴ്‌ത്തി സമയം കളയാതെ…. ഡ്യുട്ടി ഇസ് ഡ്യുട്ടി….. ഗോ ആന്റ് മീറ്റ് എ എസ് പി ജെസീക്ക മൂപ്പൻ. ഐ. പി. എസ്…….”.
ഫോൺ കട്ടായി. മനസ്സിൽ നിന്നും പുതിയ ഒരു സന്തോഷത്തിന്റെ ഉൾപുളകങ്ങൾ ഉയർന്നു. ഈ വാർത്ത വളരെ സന്തോഷം നൽകുന്നുവെന്നതിലും ഉപരി ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് വളരെയധികം ആത്മവിശ്വാസം നൽകുന്നു. പുതിയ ഒരു വെളിച്ചമായി ജിവിതവഴിയിൽ എങ്ങും അത് പ്രകാശിക്കട്ടെ എന്ന പ്രത്യാശയോടെ മുകളിലെ മുറിയിലേക്ക് ഓടിക്കയറി.
ഡെനിം ജീൻസും വെളുത്ത ടോപ്പും ധരിച്ച് ഞാൻ കണ്ണാടിയിലേക്ക് നോക്കി. മുടി മാടിയൊതുക്കികൊണ്ട് പുതിയൊരു ഹെയർ സ്റ്റയിലിനായി പലരീതിയിൽ മുടി വച്ച് നോക്കി. നീണ്ട മുടി അഴക് തന്നെയെങ്കിലും പക്ഷെ ശത്രുക്കൾക്ക എന്നെ തറപറ്റിക്കാൻ അതൊരായുധമാണെന്ന് ഒരിക്കൽ കാദറിക്ക പറഞ്ഞതോർക്കുന്നു. മുടിയുടെ നീളം കുറക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ച് ധരിച്ചിരുന്ന വെള്ളടോപ്പ് പൊക്കിക്കൊണ്ട് പിസ്റ്റൽ ഭദ്രമായി ഉറപ്പിക്കാവുന്ന ചെറിയ ബാഗിന്റെ വള്ളി വയറിൽ ചുറ്റികെട്ടി. നട്ടെല്ലിന്റെ പിന്നാപുറത്തും നിതംബത്തിന്റെ അൽപ്പം മുകളിലുമായി നിൽക്കുന്ന പിസ്റ്റൽ ഇരിക്കാൻ സജ്ജമായ ബാഗിലേക്ക് തിരകൾ നിറച്ച പിസ്റ്റൽ ഇറക്കി വച്ചു. കണ്ണാടിയിൽ തിരിഞ്ഞ് നിന്ന് പിസ്റ്റൽ അടങ്ങിയ ഭാഗം ടോപ്പിന്റെ ഉള്ളിൽ നിന്ന് മുഴച്ചിരിക്കുന്നുണ്ടോ എന്ന് നോക്കി. പിസ്റ്റൽ അടങ്ങിയ ഭാഗം ഭദ്രമായി ഒളിഞ്ഞ് തന്നെ നിൽക്കുന്നു എന്ന സംതൃപ്തിയോടെ ഞാൻ ടാബും ഫോണും ബാഗിൽ എടുത്തിട്ട് വാതിൽ പൂട്ടിയിറങ്ങി.
എൻഫീൽഡിന്റെ കിക്കറിൽ പതിയെ അമർത്തി.മുരൾച്ചയോടെ ആ കറുത്ത കുതിര എന്തിനും തയ്യാറായി. ബീച്ച് റോഡിലൂടെ നഗരത്തെ ലക്ഷ്യമാക്കി പാഞ്ഞു. ഈ റോഡിലൂടെ ഇന്നലെ വീട്ടിലേക്ക് താൻ വന്നുകയറിയത് ആകെ തകർന്ന അവസ്ഥയിലായിരുന്നില്ലേ. പക്ഷെ ഇന്ന് താൻ തിരിച്ചാ വഴിയിലൂടെ കടന്ന്പോകുന്നത് തീർത്തും ഒരു ഉറക്കത്തിന്റെ യാമത്തിൽ വീണ്ടുകിട്ടിയ തിരുവശേഷിപ്പായ ശക്തമായ ആത്മവിശ്വാസം പേറിയാണെന്നുള്ളത് എനിക്ക് ആശ്വാസം നൽകി.
ഞാൻ നഗരത്തിന്റെ തിരക്കിൽ അലിഞ്ഞ് ഉപജീവനത്തിനായി പായുന്ന ജനതക്കൊപ്പം ചേർന്നു. ട്രാഫിക്ക് ബ്ലോക്കിൽ എൻഫീൽഡുമായി സഞ്ചരിക്കുന്ന എന്നെ നോക്കി ചില പൂവാലന്മാർ കൈകൾ വീശികൊണ്ടെന്തോക്കെയോ അടുത്തുള്ളവന്മാരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ പോലീസ് ആസ്ഥാനം ലക്ഷ്യമാക്കി അതിവേഗത്തിൽ ഞാൻ പാഞ്ഞു.
കനത്ത നിശബ്ദ്ധത പേറികൊണ്ട് മുത്തശ്ശി മരങ്ങൾക്കിടയിൽ നിലകൊള്ളുന്ന പഴയ കെട്ടിടത്തിലേക്ക് ബുള്ളറ്റോടിച്ച് കയറി. പാറാവ് നിന്ന പോലീസുകാരൻ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഉള്ളിലേക്ക് കയറി. നീണ്ടു കിടക്കുന്ന വരാന്തയിൽ എ എസ് പി ജെസീക്ക മൂപ്പന്റെ മുറി അന്വേഷിച്ച് അധികം ബുദ്ധിമുട്ടില്ലാതെ എനിക്ക് കണ്ടുപിടിക്കാൻ സാദ്ധിച്ചു.
ഞാൻ മുറിയിലേക്ക് നോക്കിയപ്പോൾ എ എസ് പി ജെസീക്ക മൂപ്പൻ കിഴുദ്ദ്യോഗസ്ഥനോട് കനത്തിൽ ചുടായികൊണ്ടിരിക്കുകയായിരുന്നു.
“..ഹെയ്യ് ..മിസ്റ്റർ ……ഇന്ന് ഉച്ചക്ക് എല്ലാ ഫയലും എന്റെ ടേബിളിൽ വേണമെന്ന് പറഞ്ഞതല്ലെടോ……ഒരു ഉത്തരവാദിത്ത്വം ഇല്ലാതെ എന്താ നിങ്ങൾ പെരുമാറുന്നെ……”.
“…മേഡം …അത്…..ഞാൻ വിജിലൻസിലേക്ക് മെസ്സേജ്ജ് കൊടുത്തിട്ടുണ്ട്……പക്ഷെ അവർ ഇത് വരെ കൊണ്ട് വന്നീട്ടില്ല…..”.
“…എനിക്കൊന്നും കേഴ്ക്കണ്ടാ…..എത്രയും പെട്ടെന്ന് എനിക്കത് വേണം……മുന്നത്തെ എ എസ് പി നിങ്ങൾക്ക് ഒരു ഡമ്മിയെപ്പോലെ തോന്നിയേക്കാം……പക്ഷെ ഈ എ എസ് പി ജെസീക്ക മൂപ്പൻ ഐ പി എസ് അതല്ലാ എന്ന് ആ ഡിപ്പാർട്ട്മെന്റിന്റെ അറിച്ചെക്ക്……”.
“..യെസ് മേഡം…”.
എ എസ് പി ജെസീക്ക മൂപ്പൻ അയാളോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.അയാൾ ഇറങ്ങിയതും ഞാൻ വാതിലിൽ മുട്ടി. കഠിനമായ ദേഷ്യത്തിൽ ഇരിക്കുന്ന എ എസ് പി ജെസീക്ക മൂപ്പൻ ആരാണെന്ന് നോക്കാനായി വാതിലിലേക്ക് നോക്കി. എന്നെ കണ്ടതും അവരുടെ മുഖത്ത് സുന്ദരമായ ഓമനത്തവും ഒരുമിച്ച് വിരിഞ്ഞു.
“……..വൈഗ അയ്യങ്കാർ……ഓ….സോറി…..ഡോ.വൈഗ അയ്യങ്കാർ……വരൂ….വരൂ…..”.
“…ഞാൻ വന്ന സമയം ശരിയല്ലെന്ന് തോന്നുന്നു ജെസ്സീക്ക മേഡം…..”.
“…എന്ത്…ജെസ്സീക്ക മേഡമോ…..അത് വേണ്ടാ…വൈഗ…..യൂ ജസ്റ്റ് കോൾ മീ ജെസ്സീക്ക…ഐ ലൈക്ക് ദാറ്റ് നെയിം മോർ തെൻ യൂ കോൾഡ്…..”.
“…..ഓക്കേ ജെസ്സി…..ഐ ലൈക്ക് ടു കോൾ യൂ ജെസ്സി മോർ ദാൻ ജെസീക്ക…..”.
“…ജെസ്സി….അങ്ങനെ വിളികേൾക്കാൻ എനിക്കിപ്പോൾ വലിയ ആഗ്രഹമാണ്…..എന്റെ മമ്മിയും പപ്പയും അങ്ങനെയാണ് വിളിക്കാറ്…..”. ജെസ്സീക്ക അൽപ്പം വിഷമത്തോടെ എന്തോ ഓർത്ത് വിദൂരതയിലേക്ക് നോക്കികൊണ്ട് ജനാലക്കരികിലേക്ക് നടന്നു..
“..ജെസ്സിയുടെ മമ്മിയും പപ്പയും…..”.
“..കൊല്ലപ്പെട്ടു….ഒരു ഈസ്റ്റർ ദിനത്തിൽ …ഇറ്റ്സ് ഇ ബ്രൂട്ടൽ മർഡർ…”.
“..ഓ…സോറി….ഞാൻ വെറുതെ ചോദിച്ചു ജെസ്സിയെ വിഷമിപ്പിച്ചു….അല്ലെ…”. ജനലഴിയിൽ കൈകൾ ചേർത്ത് നിൽക്കുന്ന ജെസ്സീക്കയുടെ തോളിൽ ഞാൻ സ്പർശിച്ചു.
ജെസ്സീക്കയുടെ കണ്ണുകൾ വിങ്ങിനിറഞ്ഞു തുളുബുന്നുണ്ടായിരുന്നു. എന്റെ സ്പർശനം അവരിൽ ആശ്വാസം ഉളവാക്കിയെന്ന് തോന്നുന്നു.
“..പപ്പ ഒരു പത്രപ്രവർത്തകനായിരുന്നു…..റോയ് മൂപ്പൻ …ഒരു പക്ഷെ വൈഗ കേട്ടുകാണും…..എന്തിനാണ് പപ്പയെ കൊന്നതെന്ന് എനിക്കിന്നും അറിയില്ല…….മമ്മിയെങ്കിലും അവർക്ക് വെറുതെ വിടാമായിരുന്നു…..ആ കൊടുംപാതകികൾ അതും . ചെയ്തില്ല….ബോഡിങ്ങിൽ നിന്ന് വന്ന ഞാൻ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ….ആ..ആ.അവരെയാണ്….ജീവനില്ലായിരുന്നു വൈഗ അവർക്ക്……ഒരുപാട് വിളിച്ച് നോക്കി…എഴുന്നേക്കുന്നില്ല വൈഗ്ഗ മമ്മിയും പപ്പയും…..”. ജെസ്സീക്ക വിങ്ങിപ്പൊട്ടി.
എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ച് നോക്കി നിന്ന് ഒരു നിമിഷ നേരത്തേക്ക്. അതി വേഗത്തിൽ ആ ചിന്തകളിൽ നിന്ന് ജെസ്സീക്കയെ പിന്തിരിപ്പിക്കാനായും ആശ്വസിപ്പിക്കാനായും ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.
“…..ഐ വിൽ ബി ഓക്കേ…..ഓക്കേ…..മറക്കാൻ കഴിയുന്നില്ല വൈഗ……വർഷം അഞ്ചാകുന്നു……മറക്കാൻ കഴിയുന്നില്ല മമ്മിയുടെയും പപ്പയുടെയും ആ രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ച്ച………അന്വേഷണത്തിൽ മോഷണശ്രമത്തിനിടയിൽ സംഭവിച്ചതാണെന്നാണ് പോലീസ് ഭാഷ്യം….അല്ല വൈഗ…..അനീതിക്കെതിരെ പ്രതികരിക്കുന്ന എന്റെ പപ്പയുടെ നിശബ്ദ്ധനാക്കിയതാ…..”. ജെസീക്കയുടെ കൈകൾ ശക്തിയിൽ ജനാലഴികളിൽ അമർന്നു.
“…..ജെസ്സി…..നമുക്ക് കണ്ടുപിടിക്കാം….ആ കൊടുംപാതകം നടത്തിയവനെ…..”.
“…കൊല്ലണം…..കൊല്ലണം…..”. സത്യത്തിൽ ജെസ്സീക്ക അലറുകയായിരുന്നു.
അലർച്ചയെ മുറിച്ചുകൊണ്ട് വലിയ മേശയിൽ ഇരുന്ന ഫോൺ ശബ്‌ദിച്ചു. ജെസ്സിക്ക ഫോണെടുത്ത് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഫോൺ വച്ച് മുന്നിൽ ഇരിക്കുന്ന ഗ്ളാസ്സിലെ വെള്ളമെടുത്ത് കുടിച്ചുകൊണ്ട് ജെസ്സീക്ക അമർത്തി ശ്വാസം വിട്ട് നോർമലാകാൻ ശ്രമിച്ചു.
“…..സോണൽ ഐ ജിയുമായി അപ്പോയിന്റ്മെന്റ് കിട്ടി….വരൂ നമുക്ക് പോകാം……”.
“..യാ….ഷുവർ….”. ഞാൻ എന്തിനാണെന്ന് ചോദിക്കാതെ പറഞ്ഞു.
ഞങ്ങൾ മുറി വിട്ടിറങ്ങി. നീളൻ വരാന്തയിലൂടെ ഞങ്ങൾ നടന്നു. തണുത്ത കാറ്റേറ്റപ്പോൾ ജെസ്സീക്ക അൽപ്പം ആശ്വാസവതിയായി കാണപ്പെട്ടു.
“..വൈഗ…..എനിക്ക് ഈ പോലീസ് സംവിധാനത്തിൽ വിശ്വാസമില്ല…….ഈ ചെറിയ വലയിലൊന്നും വലിയ സ്രാവുകൾ ഒരിക്കലും വീഴില്ല…..
സത്യത്തിൽ നിങ്ങളുടെ രീതിയാണ് നല്ലത്……കൊടിയ കുറ്റവാളികൾക്ക് മാക്‌സിമം ക്യാപിറ്റൽ പണിഷ്മെന്റ്……മരണ ശിക്ഷ……ഞാനുണ്ട് നിങ്ങളുടെ ഒപ്പം…..എന്തിനും…..”.
ഞാൻ തിരിച്ചതിനെന്തെങ്കിലും പറയാനൊരുങ്ങുബോഴേക്കും സോണൽ ഐ ജിയുടെ മുറിയെത്തി. ജെസീക്ക അകത്തേക്ക് വരാനായി പെർമിഷൻ ചോദിച്ചു. ഉള്ളിൽ നിന്ന് കനത്ത സ്വരത്തിൽ അനുവാദം കിട്ടി. ഞങ്ങൾ ഇരുവരും അകത്തേക്ക് കയറിച്ചെന്നു. ജെസീക്ക സല്യൂട്ട് നൽകി അറ്റെൻഷനിൽ നിന്നു. സോണൽ ഐ ജി സനൽ രാജ് മുന്നിലെ ഫയലിൽ അതിസൂക്ഷ്മമായി എന്തോ പരിശോദിക്കുകയായിരുന്നു. മുഖം ഉയർത്താതെ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ മുന്നിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. അൽപ്പസമയം കഴിഞ്ഞ് സോണൽ ഐ ജി സനൽ രാജ് മുഖമുയർത്തി ഞങ്ങളെ നോക്കി.
“….യൂ മസ്റ്റ് ബീ വൈഗ അയ്യങ്കാർ……ക്രിമിനൽ സൈക്കോളജിയിൽ ഗവേഷക അല്ലെ……”. എന്നോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
“..യെസ് സർ ….”.
“…ഞാൻ ഡോ.ഷേർളി ഇടിക്കുള തെക്കന്റെ അടുത്ത് ഒരു സഹായം ചോദിച്ചിരുന്നു…..മേഡം ആണ് നിങ്ങളുടെ പേര് സജെസ്റ്റ് ചെയ്തത്…..അധികം വൈകാതെ ഡോക്റ്ററേറ്റ് കിട്ടുമല്ലേ..എന്തായാലും ഈ ചെറുപ്രായത്തിൽ ഒരു ഡോക്റ്ററേറ്റ് കിട്ടുക എന്ന് പറഞ്ഞാൽ ചില്ലറ സംഭവമല്ല….അതും ക്രിമിനൽ സൈക്കോളജിയിൽ കൺഗ്രാറ്റ്സ്…..”.
“….ഷേർളി മേഡത്തിന്റെ ഗൈഡൻസ് ഇല്ലെങ്കിൽ എനിക്കൊരിക്കലും കിട്ടില്ലായിരുന്നു സാർ…..”. വിനയപൂർവ്വം ഞാൻ പറഞ്ഞു.
“……മേഡം ഫോഴ്‌സിന് ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ആളാണ്……അത്തരം പ്രവർത്തികൾ ഭവതിയിൽ പ്രതീക്ഷിക്കുന്നു…….”. സോണൽ ഐ ജി അദ്ദേഹത്തിന്റെ ഗനഗഭീരമായ സ്വരത്തിൽ പറഞ്ഞു.
“….മാക്‌സിമം ഞാൻ ശ്രമിക്കുന്നതായിരിക്കും സാർ……”.
“……ഓക്കേ ……വൈഗയുടെ അപേക്ഷ പരിഗണിച്ച് കേരള പോലീസിന്റെ അനുമതി നൽകികൊണ്ടുള്ള ഉത്തരവിതാണ്….”. സോണൽ ഐ ജി കവർ നീട്ടി.
ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റ് ആ ഉത്തരവ് അടങ്ങുന്ന കവർ വാങ്ങി അൽപ്പം കുനിഞ്ഞ് ഹൈന്ദവ ആചാരപ്രകാരം ഇരു കണ്ണിലും തൊട്ടു.ഭക്തിപുരസ്സരമായ എന്റെ മുഖത്തേക്ക് നോക്കി ഐ ജി ചിരിച്ചു.
“…..നല്ല ഭക്തയാണല്ലോ…ആരെങ്കിലും ഉപാസിക്കുന്നുണ്ടോ …???…”.
“….എല്ലാ ആഴ്ച്ചയിലും ഭദ്രകാളി ക്ഷേത്രത്തിൽ പോകാറുണ്ട്…സാർ….”.
“…..ഭക്തിയും ഈ ജോലിയും തമ്മിൽ ചേർന്ന് പോകുമോ എന്നറിയില്ല…….എന്തായാലും ഏ എസ് പി ജെസ്സീക്ക മൂപ്പനുമായി സഹകരിച്ച് പ്രവർത്തിക്കു…..ഓൾ ദി ബെസ്റ്റ്…..”. സോണൽ ഐ ജി സനൽ രാജ് അഭിമുഖത്തിന് വിരാമമിട്ടു.
ഞങ്ങൾ ഇരുവരും എഴുന്നേറ്റു. ജെസ്സീക്ക അറ്റെൻഷനിൽ നിന്ന് ഉശിരൻ സല്യൂട്ട് നൽകി. ഞങ്ങൾ ആ മുറി വിട്ട് പുറത്തേക്കിറങ്ങി നീളൻ വരാന്തയിലൂടെ നടന്നു. കുറച്ച് നേരത്തെ നിശബ്ദ്ധത ഞങ്ങൾക്കിടയിൽ താളം കെട്ടി. ജെസ്സീക്കയുടെ മുറിയെത്തും വരെ ഞങ്ങൾ പരസ്പരം ഇന്നും ഉരിയാടാതെ നടന്നു. ജെസ്സിയുടെ മനസ്സിലും പ്രക്ഷോഭമായ പ്രതികാരത്തിന്റെ കടൽ ഇരുമ്പുന്നതായി എനിക്ക് തോന്നി.
“…വൈഗ എവിടെയാണ് താമസം…..”. മുറിയിലെ വലിയ കസ്സേരയിൽ ഇരുന്നുകൊണ്ട് ജെസ്സീക്ക ചോദിച്ചു.
“….സീവ്യൂ വില്ലാസ്….”.
“…ഓ….വമ്പന്മാർ താമസിക്കുന്ന സ്ഥലമാണല്ലോ……സൊ…വൈഗ വലിയ റിച്ചാണെന്ന് തോന്നുന്നു…….”.
“..ഹേയ് ….എല്ലാം ലോണാണ്……ജീവിതത്തിൽ വരും ദിനങ്ങളിൽ എന്താണ് സംഭവിക്കാനറിയില്ലല്ലോ…അതോണ്ട് ഒന്നും കുറക്കണ്ടാ എന്ന് കരുതി…….”.
“…കൊള്ളാം…നല്ല തിയറി……ഹഹഹഹ…”. ജെസീക്ക വളരെ നിഷ്കളങ്കമായി ചിരിച്ചു. ഞാനും ആ ചിരിയിൽ പങ്കുചേർന്നു.
“…ജെസ്സി…പോലീസ് ഫയൽസ് എനിക്ക് കാണാൻ പറ്റുമോ…????. “.
“…തീർച്ചയായും…..മുഴുവൻ ഫയൽ ഇപ്പോൾ കിട്ടുമെന്ന് വിശ്വസിക്കുന്നു….അറിയാല്ലോ…നമ്മുടെ ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമത…..”.
“…..ജെസ്സി ഈ പോലീസ് വ്യവസ്ഥയിൽ അധികം വിശ്വസിക്കുന്നില്ല അല്ലെ…..”.
“…തീർച്ചയായും…..ഒരിക്കലുമില്ല……ഈ ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമതയില്ലായ്മ്മയുടെ വിക്ട്ടിമല്ലേ ഈ ഞാൻ……പപ്പയുടെയും മമ്മിയുടെയും മർഡർ ഈ ഡിപ്പാർട്ട്മെന്റ് പുഴ്ത്തിക്കളഞ്ഞതല്ലേ…..അനാഥമായ ഏകാന്ത ജീവിതം അതാർക്കും പറഞ്ഞാൽ മനസ്സിലാവുകയില്ല……”.
“..ഒരു പക്ഷെ എനിക്ക് മനസ്സിലാകും…..എന്റെ പേരന്റസും ചെറുപ്പത്തിൽ തന്നെ മരിച്ച് പോയതാണ്…..അനാഥത്വത്തെ ഇനി ശപിച്ചെട്ട് കാര്യമില്ല…..സമൂഹത്തിൽ ഇനിയും ജെസീക്കമാർ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഇറങ്ങിയേ പറ്റൂ….”.
“…യെസ്…..വൈഗ യൂ ആർ റൈറ്റ്….എന്തെങ്കിലും പുരോഗതിയുണ്ടോ കേസ്സന്വേഷണത്തിൽ…???..”.
“..ഇല്ല..ജെസ്സി…ചെറു അനുമാനങ്ങൾ മാത്രം…..”.
“..അതെ അനുമാനങ്ങളാണല്ലോ മുന്നോട്ട് നയിക്കുന്നത്…പക്ഷെ അടുത്ത ഇരക്കായി അവൻ വേട്ട തുടങ്ങുന്നതിന് മുന്നേ നമ്മൾ അവനെ പൂട്ടണം….”.
“…..യെസ് ജെസ്സി….അതിനായി ക്രൈം സ്പോട്ടിലേക്ക് അസമയങ്ങളിൽ യാത്ര ചെയ്യേണ്ടി വരും…..അവിടെ കുറെ സമയം ചിലവഴിക്കേണ്ടി വരും……”.
“…നമ്മുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന അവനെ തിരിച്ചറിയാൻ എളുപ്പവഴി അല്ലെ…..തിയറി പഴയതാണെങ്കിലും….ഇറ്റ്സ് പവ്വർഫുൾ…..ഞാനും നിന്റെ കൂടെയുണ്ട്…..നമുക്ക് സഞ്ചരിക്കാം…കുറ്റവാളി വന്ന വഴിയിലൂടെ…..”.
“..ജെസ്സി അത് വളരെ..അപകടം പിടിച്ചതാണ് …പോരാത്തതിന് ഡോ .ശശി ജെസ്സിയെ അപകടത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുകയും ചെയ്തതിനാൽ…….”.
“…..ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത് എനിക്കൊരിക്കലും ഇഷ്ട്ടമല്ല…..എന്തെങ്കിലും ചെയ്യണം വൈഗ എനിക്ക്….മരണം മുന്നിൽ ഉണ്ടെന്നറിയാം….ഞാൻ പുറകോട്ടില്ല….വൈഗ…..ഒരു ഭീരുവിനെ പോലെ ഞാനൊരിക്കലും പിന്മാറില്ല…..”. ജെസീക്ക നിന്ന് കിതച്ചു.
ഞാൻ ജെസീക്കയുടെ ഭാവമാറ്റം അടിമുടി ശ്രദ്ധിച്ചു. തന്നോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ അവൾ നന്നായി ആഗ്രഹിക്കുന്നുവെന്നും തന്റെ സാമിപ്യം കുടി അവളാഗ്രഹിക്കുന്നു. ജെസീക്കയുടെ ഒഫിഷ്യൽ പവ്വർ തനിക്ക് വളരെ ഉപകാരപ്രദമായിരിക്കും.
“….ജെസ്സി….ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് അവസാനത്തെ ഇര കരക്കടിഞ്ഞ സ്ഥലത്ത് പോകണം…..ബുദ്ധിമുട്ടില്ലെങ്കിൽ ജെസ്സിക്ക് എന്റെയൊപ്പം വരാം…..ആ സമയമാകുബോൾ എന്റെ വീട്ടിലേക്ക് മതി…നമ്മുക്കൊരുമിച്ച് പോകാം…..”.
“…..വൈഗയുടെ വില്ലയുടെ അഡ്ഡ്രസ്സ് ….”.
“..42 .ബി. സീവ്യൂ വില്ലാസ് …..”.
“…രാത്രി പതിനൊന്നരക്ക് അപ്പോൾ അവിടെ കാണാം…”.
“…ജെസ്സി ഞാനിറങ്ങുന്നു…..പറ്റുമെങ്കിൽ മിസ്സിങ്ങായ പെൺകുട്ടികളുടെ വിവരങ്ങൾ കൊണ്ടുവരുകയാണെങ്കിൽ ഉപകാരപ്രദമാകും….”.
“… വൈഗക്കത് ഡാർക്ക് ലോയുടെ സെർവറിൽ നിന്ന് കിട്ടും……കുറച്ച് കഴിഞ്ഞാൽ ഐഷാ പോക്കർ സെർവറിൽ അപ്‌ലോഡ് ചെയ്യാനായി വരുന്നുണ്ട്….”.
“… ഗുഡ്ഡ്….സീ യൂ ….”.
അധികമൊന്നും പറയാതെ ജെസ്സിക്കയുടെ മുറിവിട്ട് പുറത്തേക്കിറങ്ങി. വരാന്തയിലൂടെ നടന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കെത്തി. വണ്ടിയുടെ സീറ്റിൽ കയറി കിക്ക് സ്റ്റാർട്ട് ചെയ്തു. പതിയെ ആ പോലീസ് ആസ്ഥാനം അടങ്ങുന്ന മതിൽകെട്ടിൽ നിന്നും നിരത്തിലേക്കിറങ്ങി.
രാവിലെ മുതൽ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു വെജിറ്റേറിയൻ റസ്റ്റോറന്റിൽ കയറി. ഓഡർ നൽകിയതിന് ശേഷം ഞാൻ ആ പരിസരമാകെ വീക്ഷിച്ചു. റസ്റ്റോറന്റിന്റെ പരിസരത്തിൽ നന്നേ തിരക്ക് കുറവായിരുന്നു. ഭക്ഷണം കഴിക്കാനാണെങ്കിൽ ഉള്ളിൽ രണ്ട് ഫാമിലി മാത്രമേ ഉള്ളു. അതിനാൽ ഭക്ഷണം പെട്ടെന്ന് വരുകയും വിശപ്പിന്റെ ആധ്യക്യത്താൽ പെട്ടെന്ന് തന്നെ കഴിച്ചുകൊണ്ട് മുഴുവനാകും മുന്നേ അതെ ഓർഡർ വീണ്ടും ചെയ്തു. ഓർഡർ എടുക്കാൻ വന്ന ജീവനക്കാരൻ എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു. അഭ്യാസമുറകൾ കഠിനമായി പരിശീലിക്കാൻ തുടങ്ങിയതിൽ പിന്നെ ഭക്ഷണത്തിന്റെ ഞാൻ അളവ് കൂട്ടിരുന്നു. അതിന്റെ ചിലയടയാളങ്ങൾ ശരിരത്തിൽ കണ്ടുതുടങ്ങിട്ടുണ്ട് താനും.
ഭക്ഷണം വരുന്ന ഇടവേളയിൽ ഞാൻ വണ്ടി പാർക്ക് ചെയ്യുന്നിടത്തേക്ക് നോക്കി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഒരു റോട്ട് വീലർ ഇനത്തിൽപെട്ട നായ എന്റെ ബുള്ളറ്റിന്റെ അരികിൽ നിന്ന് മണപ്പിക്കുന്നു. ഇത്രയും അപകടകാരിയായ നായയെ ആരാണ് അലക്ഷ്യമായി തുറന്നിട്ടിരിക്കുന്നത്. സാധാരണ അത്തരം ഇനത്തിന് കാണുന്നതിൽ കവിഞ്ഞ വലിപ്പവും പോരാത്തതിന് അതിന്റെ കറുത്ത നിറവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.
ഹെഡ്‌ലൈറ്റിന്റെ അടുത്ത് ഞാൻ വച്ചിരുന്ന മുഖം മറക്കാൻ ഉപയോഗിച്ചിരുന്ന എന്റെ പ്രിയപ്പെട്ട കറുത്ത കർച്ചീഫ് നായ വലിച്ചെടുത്തു. എന്റെ മനസ്സിൽ അപകടം മണത്തു. ഞാൻ പെട്ടെന്നെഴുന്നേറ്റ് അതിന്റെ അടുത്തേക്ക് പോകാനായി ഡോറിനടുത്തെത്തി. പെട്ടെന്നായിരുന്നു അന്തരീക്ഷത്തിൽ കനത്ത ചൂളം വിളി ഉയർന്നത്. ക മ്പി കു ട്ടന്‍.നെ റ്റ് ആ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ അതിന്റെ പരമാവധി വേഗതയിൽ അടുത്തുള്ള വെളുത്ത സിഫ്റ്റ് കാറിനടുത്തേക്ക് കടിച്ച്പിടിച്ച കർച്ചീഫുമായോടി. ആ ഭീകരനായ നായ കയറിയതും വാതിലടച്ച് വെളുത്ത സിഫ്റ്റ് നായ ടയറുകൾ നിലത്തുറച്ചുകൊണ്ട് കനത്ത ശബ്‌ദം മുഴക്കിക്കൊണ്ട് മുന്നോട്ട് പാഞ്ഞു.
ഞെട്ടി തരിച്ച് നിന്ന എനിക്ക് അതിന്റെ പുറകെ പിന്തുടർന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ആ വളവ് കഴിഞ്ഞാൽ നാലും കൂടി കവലയാണ്. അതിനിരുവശവും അനേകം ഹൌസിങ്ങ് കോളനികളും ഉള്ളതിനാൽ കണ്ടുപിടിക്കാൻ അതീവ ദുഷ്കരമാണ്. എന്തായാലും ശത്രുവിനെ ഇപ്പോൾ വിട്ട് പിടിക്കുന്നതാണ് ബുദ്ധി. കാരണം പിന്തുടരുന്നുണ്ടെന്നറിഞ്ഞാൽ അവൻ പിന്നെ മാളത്തിലൊളിക്കും. പ്രധാന കാരണം ഈ ജനത്തിരക്കിൽ അവനെ കിട്ടിയാൽ തന്നെ വധിക്കാനും സാദ്ധിക്കില്ല. അവന് പൂർണ്ണ സ്വാതന്ത്രം ഇന്ന് കൊടുക്കാം. രാത്രിയുടെ മറവിൽ അവനൊരു അന്ത്യകൂദാശ.
അപകടകരമായ കൊലപാതകി അടുത്തുണ്ടെന്ന വസ്തുത എന്നിൽ ഭ്രാന്തമായ ആനന്ദം ഉളവാക്കി. ഞാൻ ഫോൺ എടുത്ത് ഡാർക്ക് ലോയുടെ ഇൻഡക്സ് പരതി. അതിൽ കണ്ട എ എസ് പി ജെസീക്കയുടെ നമ്പറിലേക്ക് വിളിച്ചു.
“…ഹലോ…എ എസ് പി ജെസീക്ക ഹിയർ…….”. ജെസീക്കയുടെ മനോഹരമായ ശബ്ദം ഒഴുകിയെത്തി.
വളരെ ചുരുങ്ങിയ വാക്കുകളിൽ ജെസീക്കയുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു. പ്രതിയെ തിരിച്ചറിയാൻ കവലയിലുള്ള ക്യാമറ ഫുട്ടേജ്ജുകൾ ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞു. ജെസ്സീക്ക വളരെ പെട്ടെന്നെടുത്ത് വരാമെന്ന് പറഞ്ഞു. ഫോൺ സംഭാഷണം പെട്ടെന്നവസാനിപ്പിച്ച് ഞാൻ കൗഡറിലെക്ക് തിരിഞ്ഞു. ക്യാഷിലിരിക്കുന്ന മദ്ധ്യവയസ്സ് താണ്ടിയ നരച്ച താടി വച്ച ആൾ സ്തംഭിതനായി ഇരിക്കുന്നു.
“…..ഇപ്പോൾ കണ്ട കറുത്ത നായ ആരുടേതാണെന്നറിയുമോ….???”. ഞാൻ ശബ്ദം കടുപ്പിച്ച് ചോദിച്ചു.
“….ഇല്ല മാഡം….ആദ്യമായാണ് അതിനെ ഞാൻ കാണുന്നത്…..”. അയാൾ അൽപ്പം ഭയത്തോടെ പറഞ്ഞു.
“..ഉം….”. കനത്തിൽ മൂളികൊണ്ട് ഞാൻ ടേബിളിലേക്ക് നടന്നു.
അതിവേഗം വന്ന ഭക്ഷണം മുഴുവൻ കഴിച്ച് കൈ കഴുകി തിരികെ ടേബിളിൽ വന്നിരുന്നു. അപ്പോഴാണ് ഈ സംഭവം ഷേർളി മേഡത്തെ അറിക്കാമെന്ന് തോന്നിയത്. ഫോണെടുത്ത് മാഡത്തിന്റെ നമ്പർ ഡയൽ ചെയ്തു.
“..വൈഗ…പറയൂ….”.
ഞാൻ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞു. പറയുന്ന ഒരോ വാക്കും അവർ ശ്രദ്ധിച്ച് കേഴ്ക്കുന്നുണ്ടായിരുന്നു. ചില സംശയങ്ങൾ എന്നോട് ആരായുകയും ചെയ്തു.
“…വൈഗ അവിടെ തന്നെ വെയ്റ്റ് ചെയ്യൂ…കാദറിക്ക ഉടനെ അവിടേക്ക് വരും…..എന്നിട്ട് തീരുമാനിക്കാം….പറ്റുമെങ്കിൽ ആ റസ്റ്റോറന്റിന് റും ഫെസിലിറ്റി ഉണ്ടെങ്കിൽ അതെടുത്ത് വെയ്റ്റ് ചെയ്യൂ…. വീ റീച്ച് യൂ സൂൺ ….”.
“….യെസ് മേഡം….”.
സംഭാഷണം കട്ടായി. മുന്നിൽ കൊണ്ട് വച്ച ബില്ല് കൊടുക്കാനായി കൗണ്ടറിലേക്ക് ചെന്നു. ബാക്കി വാങ്ങി പരിസരമാകെ ഒന്നുകൂടി വീക്ഷിച്ചു.
“…മേഡം പോലീസ്സിലാണോ…???”. കൗണ്ടറിലിരിക്കുന്ന ആൾ അൽപ്പം പേടിയോടെ ചോദിച്ചു.
” …അതെ….ഇനിയെങ്ങാനും ആ നായയെ കണ്ടാൽ ഈ നമ്പറിലേക്ക് അറിയിക്കുക ….”. അവിടെ ഉള്ള ടിഷ്യു പേപ്പറിൽ എന്റെ നമ്പർ എഴുതി കൊടുത്തു.
“..തീർച്ചയായും….”. അയാൾ അത് വാങ്ങി മേശ വലിപ്പിൽ വച്ചു. ഞാൻ ചെറിയ മന്ദഹാസം നൽകി.
“…ഇവിടെ മുറി വേക്കൻഡുണ്ടോ….????”.
“…ഉണ്ട് മേഡം…മുറി ബുക്കിങ്ങിങ്ങ് അങ്ങ് അപ്പുറത്തെ റിസപ്‌ഷനിലാണ്…..”. അയാൾ വലതു വശത്തേക്ക് ചൂണ്ടികാണിച്ചു.
ഞാനവിടേക്ക് നടന്നു. അത്യാവശ്യം മനോഹരമായി വസ്ത്രധാരണം നടത്തിയ ഒരു സ്ത്രീ എഴുന്നേറ്റ് നിന്നു. ലഗ്ഗേജൊന്നും ഇല്ലാതെ നടന്ന വരുന്ന എന്നെ അത്ഭുതത്തോടെ നോക്കി.
“..ഒരു മുറി വേണമല്ലോ….”.
“…..ഇതിൽ ഒന്ന് ഫിൽ ചെയ്യൂ…മേഡം …”. റിസപ്‌ഷനിസ്റ്റ് വലിയ രജിസ്റ്റർ മുന്നിലേക്ക് വച്ചു.
ആ വലിയ രജിസ്റ്ററിൽ ഞാൻ വിലാസം എഴുതേണ്ട കോളത്തിൽ എ എസ് പി ജെസ്സീക്കയുടെ പേരാണ് കൊടുത്തത്. വിലാസം ശ്രദ്ധിച്ച റിസപ്‌ഷനിസ്റ്റ് അഡ്രസ്സ് പ്രൂഫ് ചോദിച്ചതേ ഇല്ല. ലിഫിറ്റിൽ കയറി ഹോട്ടൽ ബോയുടെ ഒപ്പം മുറിയിലേക്ക് നടന്നു. ഏഴാം നിലയിലായിരുന്നു മുറി. റോഡ് സൈഡ് വ്യൂ ഉള്ള മുറിയായതിനാൽ പുറത്തെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാമെന്നുള്ളത് ഉപകാരമായെന്ന് തോന്നി. പോരാത്തതിന് തന്റെ ബുള്ളറ്റിരിക്കുന്നത് വ്യക്തമായി കാണാമെന്നത് ജനാല കർട്ടൻ മാറ്റിയപ്പോൾ മനസ്സിലായി. റും ബോയ് പുറത്തിറങ്ങിയപ്പോൾ വാതിൽ ഭദ്രമായി പൂട്ടി. മുറിയിലെ ഒരു വലിയ കസേര ബാൽക്കണിയിലേക്ക് വലിച്ചിട്ട് കാദ്ദറിക്ക വരുന്നതിനായി കാത്തിരുന്നു.
സമയം ഇഴഞ്ഞ് നീങ്ങുന്നു.അങ്ങ് ദുരെ ചക്രവാളത്തിൽ സൂര്യൻ ചുവപ്പ് രാശി പടർത്തികൊണ്ട് ആഴിയിലേക്ക് താഴുന്നു. അന്ധകാരം പതിയെ പറന്നു തുടങ്ങി.
ഞാൻ കൈയ്യെത്തിച്ച് ബാഗിൽ തപ്പിയപ്പോൾ ഒരു പഴയ പാക്കറ്റ് ചെസ്റ്റർഫീൽഡ് ഫിൽറ്റർ സിഗരറ്റ് കിടക്കുന്നത് കണ്ടു. സിഗരറ്റ് കണ്ടപ്പോൾ മനസ്സിനൊരാശ്വാസം തോന്നി. സിഗരറ്റ് ചുണ്ടിൽ വച്ച് തീ കൊളുത്തി. ധൂമപാളികൾ വായുവിൽ അലിഞ്ഞ് പോകുന്നത് കാണാൻ പ്രിത്യേക വശ്യത തോന്നി.ബാഗിൽ നിന്ന് ഷേർളി മേഡം തന്ന ടാബ് ഞാൻ എടുത്ത് സെർവറുമായി പാസ്സ്‌വേർഡ് കൊടുത്ത് ലോഗിൻ ചെയ്തു. കേസിന്റെ വിവരണങ്ങൾ ഒരാവർത്തി കൂടി വായിച്ചു. കൊലപാതകി വളരെ അപകടകാരിയാണെന്ന് വിവരണങ്ങളിൽ വ്യക്തമായി കഥകള്‍.കോം പറയുന്നു. അവസാന കൊലപാതകത്തിന് ശേഷം ആ ശരീരത്തെ ചെറു കഷ്ണങ്ങളായി വിഭജിച്ച് കടലിൽ ഉപേക്ഷിച്ചിരിക്കുന്നു. മത്സ്യങ്ങൾ അതിലെ പല ഭാഗവും ഭക്ഷിച്ചിരുന്നതിനാൽ തിരിച്ചറിയാൻ തന്നെ ഫോറസിക്ക് സർജന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.. കൊലയാളി ഓരോ കൊലയിലും പുതിയ രീതികൾ അവലംബിക്കുന്നു. ഒരു ടെസ്റ്റിനും കണ്ടുപിടിക്കാൻ സാദ്ധിക്കാത്ത ഈ കൊലപാതകങ്ങളിൽ ഇരയായത് ആരാണ് എന്ന് അറിയാൻ പാടില്ല എന്നത് കൊലയാളിക്ക് നിർബന്ധം ഉള്ളപോലെ.
പെട്ടെന്നാണ് എന്റെ ഫോൺ ശബ്‌ദിച്ചത്. ഐ എസ് പി ജെസ്സീക്ക മൂപ്പൻ ആയിരുന്നു മറുതലക്കൽ. ക്യാമറ ഫുട്ടേജ് കിട്ടി എന്നറിക്കാനായിരുന്നു അവർ വിളിച്ചത്. ഞാൻ ഹോട്ടലിന്റെ ലൊക്കേഷൻ പറഞ്ഞു കൊടുത്തു. ജെസ്സിയുടെ ഓഫിസ്സിനടുത്തായതിനാൽ വളരെ പെട്ടെന്ന് വരാമെന്ന് പറഞ്ഞു. അടുത്ത സിഗരറ്റ് കൊളുത്തി പകുതിയാക്കുബോഴേക്കും ഒരു സ്‌കോഡ ഒക്റ്റാവിയ പാർക്കിങ്ങ് യാർഡിൽ വന്നു നിന്നു. ഞാൻ നോക്കിയപ്പോൾ അതിൽ നിന്ന് ജെസ്സീക്ക ഇറങ്ങുന്നതാണ് കണ്ടത്ത്. കയ്യിൽ ഒരു ലാപ്ടോപ്പ് പിടിച്ചിരിക്കുന്നു. ഇരുണ്ട ചാരനിറമുള്ള ലേഡീസ് ചിനോസും സ്‌കൈബ്ള്യു വരയൻ ഷർട്ടുമാണ് വേഷം. ജെസ്സി അതിൽ നല്ല സുന്ദരിയായിരിക്കുന്നു എന്ന എന്റെ മനസ്സിൽ അറിയാതെ തോന്നി.
ഡോർ ബെൽ മുഴങ്ങി. വാതിൽ തുറന്നപ്പോൾ മുന്നിൽ മന്ദഹസിച്ചുകൊണ്ട് ജെസ്സീക്ക നിൽക്കുന്നു. സ്വാഗതമോതി കൊണ്ട് ഞാൻ കൈ വീശി കാണിച്ചു.
“…കാത്തിരുന്ന് മുഷിഞ്ഞൊ…വൈഗ ..”.
“…ഇല്ലാ ജെസ്സീ…..”.
“…കൺട്രോൾ റും എന്റെ ഓഫിസ്സിനടുത്തതാണ്…..അതോണ്ട് പെട്ടെന്ന് കിട്ടി….”. ജെസ്സീക്ക ലാപ്ടോപ്പ് തുറന്നു.
ഞാൻ അടുത്ത് വന്നിരുന്ന് വീഡിയോ പ്ളേ ചെയ്ത നോക്കി. അതിൽ വെളുത്ത സിഫ്റ്റ് കാർ പാഞ്ഞു പോകുന്ന ദ്യശ്യങ്ങൾ. കാറിന്റെ അമിത വേഗത കാരണം നമ്പർ വ്യക്തമല്ലായിരുന്നു. മൂന്ന് ക്യാമറയിലെ ഫുട്ടേജുകൾ ഉണ്ടായിരുന്നെങ്കിലും ഒരു തുമ്പ് പോലും കണ്ടെത്താൻ കഴിയാത്തതിൽ എനിക്ക് ആകെ നിരാശ തോന്നി.
“…ഒന്നിച്ചു ക്ലിയറല്ല അല്ലെ…വൈഗ……ഈ കാർ ഈ മൂന്ന് ക്യാമറയും കഴിഞ്ഞ് നാലാമത്തെ ക്യാമറ താണ്ടീട്ടില്ല…….അതിനാൽ വഴിയിലുള്ള ഏതോ ഹൌസിങ്ങ് കോളനിയിലേക്ക് കയറിട്ടുണ്ടെന്ന് ഉറപ്പാണ്…”.
ജെസീക്ക വളരെ ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും ആ കാർ കണ്ടുപിടിക്കുന്നതിന് കുറിച്ച് പറയുന്നുണ്ടെങ്കിലും എന്റെ ചിന്ത ഇന്ന് തന്നെ ആ കൊലപാതകിയെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് നിക്കണമെന്നതായിരുന്നു.
ഒരു ജീപ്പ് താഴെ വന്ന നിൽക്കുന്ന ശബ്‌ദം ഞാൻ കേട്ടു. എന്റെ ചുണ്ടിൽ അറിയാതെ ഒരു നിഗുഢമായ മന്ദഹാസം വിരിഞ്ഞു.
എന്റെ ചുണ്ടുകൾ ചലിച്ചു.
“….ലെറ്റ് സ്റ്റാർട്ട് ദ മിഷൻ……!!!!! “.
( തുടരും )
Comments:
No comments!
Please sign up or log in to post a comment!