തപസ്സ് ഭാഗം ഒന്ന്
Story Name : Tapassu Part 1 Auther – Wizard
ആമുഖം
ഇത് കമ്പികഥയൊന്നുമല്ല. കുറച്ചു ലൈംഗികത ഉണ്ടാകാം. അത് കഥയുടെ ഭാഗമാണ്. കുറച്ചു ഡയറിക്കുറിപ്പുകളെ കഥയാക്കിയതാണ്. ഒരുപെണ്ണിൻറെ സ്നേഹം കാണാൻ കഴിയാത്ത പൊട്ടനെപ്പറ്റിയുള്ള കഥ. മനസ്സറിയാത്ത ചതിക്കേണ്ടിവന്നതിന്റെ കഥ.അല്ലെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എൻറെ സൗഭാഗ്യത്തിൻറെ കഥ..
തപസ്സ്
പഠിത്തമൊക്കെ കഴിഞ്ഞു ആന്ധ്രായിൽ ജോലിചെയ്യുന്ന കാലം…കമ്പ്യുട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ വിട്ടുമാറാത്ത തലവേദന എൻറെ കൂടെപ്പിറപ്പായി. അവിടെ ഡോക്ടർമാരെയൊക്കെ കാണിച്ചിട്ടും കണ്ണട വച്ചിട്ടും ഫലമില്ലാത്തതുകൊണ്ടു നാട്ടിൽ കാണിക്കാം എന്നുകരുതി നാട്ടിലെത്തി. നാട്ടിൽ എനിക്ക് അമ്മയും അനുജനും മാത്രമേയുള്ളൂ. അച്ചൻ മരിച്ചുപോയി. വീടിനടുത്താണ് എൻറെ മൂത്ത അപ്പച്ചി (അച്ഛന്റെ മൂത്ത ചേച്ചി – അങ്ങനെയാണ് എൻറെ നാട്ടിൽ വിളിക്കുന്നത് ) താമസിക്കുന്നത്. അടുത്ത് എന്ന് പറഞ്ഞാൽ തൊട്ടടുത്ത്. ശരിക്കും ഒരുവീടുപോലെയാണ് . അവരുടെ മകൻ സുഗതൻ കൽക്കത്തയിൽ ജോലിചെയ്യുന്നു. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് സുഗതൻ കല്യാണം കഴിച്ചത്. അതിൽ ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പേര് ശോഭ — ഇതാണ് നമ്മുടെ നായിക.
ഇനി ശോഭയെക്കുറിച്ച്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി. ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം. ഭർത്താവിൻറെകൂടെ രണ്ടുവർഷം കൊൽക്കത്തയിൽ താമസിച്ചു. കുട്ടിയെ ഗര്ഭിണിയായിരിക്കുമ്പോൾ നാട്ടിലെത്തി. പിന്നെ വീട്ടിൽത്തന്നെ. ഭർത്താവ് വര്ഷത്തിലൊരിക്കലോ മറ്റോ നാട്ടിൽവരും. ഒരുമാസം ഒരുമിച്ച്. പിന്നെ തിരിച്ചുപോകും.
ഞാൻ നാട്ടിലെത്തി. 2008 ലെ ഓണക്കാലമാണ്. നാട്ടിലെത്തിയതോടെ തലവേദന മാറിയെങ്കിലും ഡോക്ടറെ കാണാമെന്നുതന്നെ നിശ്ചയിച്ചു. കാര്യം വീട്ടിൽ അവതരിപ്പിച്ചു. അപ്പോഴാണറിയുന്നത് ശോഭയുടെ വീടിനടുത്തു ഒരു ഡോക്ടറുണ്ട് കണ്ണിന്റെ സ്പെഷ്യലിസ്റ് ആണ് എന്നൊക്കെ. ശോഭ എന്നെ അവിടെ കൊണ്ടുപോകാമെന്നേറ്റു. അങ്ങനെ ഒരുദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെ ഞങ്ങൾ ഡോക്ടറുടെ വീട്ടിലെത്തി. എന്നത്തേയുംപോലെ അവിടെ നല്ല തിരക്ക്. നാലുമണിക്കാണ് ഡോക്ടർ വീട്ടിൽ വരുന്നത്. അഞ്ചുമണിമുതൽ പരിശോധന തുടങ്ങും. ഞങ്ങൾ കൊച്ചുവർത്തമാനങ്ങളൊക്കെ പറഞ്ഞു അവിടെയിരുന്നു.
ആദ്യമായാണ് അവളോട് ഇത്രയൂം സംസാരിക്കുന്നത്. അവസരം കിട്ടിയിട്ടില്ല അല്ലെങ്കിൽ ശ്രമിച്ചിട്ടില്ല എന്നുവേണമെങ്കിൽ പറയാം. ഞങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. അവളുടെ കോളേജ് ലൈഫിനെക്കുറിച്ചും, വിവാഹജീവിതത്തെക്കുറിച്ചും മൊക്കെ അവൾ പറഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തിയ ശേഷവും ഉറങ്ങാൻ കിടന്നപ്പോഴുമെല്ലാം അവളായിരുന്നു മനസ്സിൽ. ആദ്യമായി അവൾ മനസ്സിൽ ഇടംപിടിച്ചു. അവളുടെ മുഖവും ചിരിയും വാക്കുകളുമെല്ലാം മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഉറങ്ങാൻ കഴിഞ്ഞില്ല.ഇനിയും അവളുമൊത്ത് ഒരു സ്വകാര്യത ഞാൻ വല്ലാതെ ആഗ്രഹിച്ചു. ആദ്യമായി ഞാനവൾക്കു ഗുഡ്‌നൈറ്റ് എന്ന് sms അയച്ചു. തിരിച്ചും ഒരു ഗുഡ്‌നൈറ്റ് എന്നെത്തേടിയെത്തി.
ദിവസങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. എൻറെ ലീവും. അവസരം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളെ കാണുമ്പോൾ ഒരു സുഖം, മനസ്സു നിറയുന്നപോലെ. കണ്ടുകൊണ്ടിരിക്കാൻ ഒരു തോന്നൽ. നാട്ടിലെത്തിയാൽ കൂട്ടുകാരുമൊത്തു കറങ്ങിയിരുന്ന ഞാൻ വീട്ടിൽത്തന്നെയിരുപ്പായി. പ്രണയം അതിൻറെ സുഖം ഒന്നുവേറെതന്നെയാണ്. സ്‌കൂളിലും കോളേജിലുമൊന്നും അതിന്റെ സുഖം അറിയാൻ കഴിഞ്ഞിരുന്നില്ല. ജോലി അതായിരുന്നു ലക്‌ഷ്യം. എന്തായാലും വൈകിവന്ന പ്രണയം എന്നെ വല്ലാതെ അടിമയാക്കി. ഭവിഷ്യത്തുകളൊന്നും ഞാൻ ആലോചിച്ചില്ല. ഭർതൃമതിയായ സ്ത്രീ, എന്നേക്കാൾ എട്ടുവയസ്സിന്റെ വ്യത്യാസം അതിലുപരി ഞങ്ങൾതമ്മിലുള്ള ബന്ധം ഒന്നും എനിക്ക് പ്രശ്നമല്ലാതായി മാറി.
അങ്ങനെ തിരിച്ചുപോകാനുള്ള സമയമായി. ഒന്നുരണ്ടു ദിവസമേ ബാക്കിയുള്ളൂ. മനസിലെ ഇഷ്ടം അവളോട് തുറന്നുപറയാൻ അതുവരെ കഴിഞ്ഞിരുന്നില്ല. ഒരു ശനിയാഴ്ച , കൂട്ടുകാരൊക്കെ ചേർന്നു ഒരു ചെറിയ പാർട്ടി നടത്തി. പാർട്ടി എന്നുപറഞ്ഞാൽ കള്ളുകുടിതന്നെ. പാർട്ടിയൊക്കെ കഴിഞ്ഞു ഞാൻ വീട്ടിലെത്തി. അല്പം കുടിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. അടുത്തുള്ള ഒരു വീട്ടിൽ അയൽക്കൂട്ടത്തിൻറെ യോഗവും കോഴിക്കുഞ്ഞു വിതരണവും. അമ്മയും എല്ലാരും അവിടെയാണ്. വീട്ടിൽ ഞാനും അവളുടെ വീട്ടിൽ അവളും മാത്രം. നല്ല അവസരം
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. “കുടിച്ചിട്ടുണ്ടല്ലേ??” അവളുടെ മുഖത്തു നീരസം. ” കുളിച്ചിട്ടു ഇങ്ങോട്ടു വന്നാൽ മതി” എന്നുംപറഞ്ഞുകൊണ്ടു അവൾ റൂമിലേക്ക് പോയി.
ആരോ എന്റെ മുഖം പിടിച്ചു തിരിച്ചപോലെ എനിക്ക് തോന്നീ. ഞാൻ ഞെട്ടിയുണർന്നു. അവൾ എൻറെ അരികിൽ നിൽക്കുന്നു. മുഖത്ത് ഒരു കള്ളനാണം. എനിക്കൊന്നും മനസിലായില്ല. “ഇനി പോയി കുളിക്കു എന്നിട്ടു ഞാൻ ചോറ് വിളമ്പിത്തരാം” എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് അവൾ പുറത്തുപോയി. കവിളിൽ ഒരു നനവ്. ഇനി അവൾ !?. എന്തായാലും ഞാൻ കുളിച്ചു. പറഞ്ഞതുപോലെ അവൾ ചോറും വിളമ്പിത്തന്നു.
എന്താണ് സംഭവിച്ചത് എന്ന് ഒരു ഊഹവുമില്ലാതെ ആ രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. മൊബൈലിൽ ഏതോ മെസ്സേജ് വന്നിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. വീണ്ടും വന്നപ്പോൾ ഞാനെടുത്തുനോക്കി. അവളുടെ വക രണ്ടു മെസ്സേജ്. “എന്നോട് എന്തൊക്കെയാ പറഞ്ഞെന്നു ഓർമ്മയുണ്ടോ ? ” “ഉറങ്ങിയോ ?” “ഉറങ്ങിയില്ല” ഞാൻ മറുപടി കൊടുത്തു. “എന്താ പറഞ്ഞത്..?” ഒന്നുമറിയാത്തവനെപ്പോലെ ഞാൻ ചോദിച്ചു. അവിടുന്ന് മറുപടിയൊന്നും വന്നില്ല. “ഐ ലവ് യു” എന്ന് ഒരു മെസ്സെജുകൂടി അയച്ചിട്ട് ഞാൻ കാത്തിരുന്നു. മറുപടി ഒന്നും വന്നില്ല. ഉറക്കവും. എന്തെങ്കിലും തെറ്റ് ചെയ്തതായി ഒരിക്കൽപ്പോലും എനിക്ക് തോന്നിയില്ല. പേടിയും തോന്നിയില്ല. അങ്ങനെ ആ രാത്രി കഴിഞ്ഞു.
അടുത്തദിവസം പോകണം. രാവിലെ തന്നെ മാർക്കറ്റിലൊക്കെ പോയി. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി. ബാഗും ഷൂവുമെല്ലാം എടുത്തു വൃത്തിയാക്കി വെയിലത്തുവച്ചു. ഈ തിരക്കിനിടയിൽ അവളെ ശ്രദ്ധിച്ചില്ല. പിന്നെ പകലൊന്നും സംസാരിക്കാൻ അവസരവും കിട്ടിയില്ല. ഏതായാലും രാത്രി മെസ്സേജ് അയക്കാം എന്നൊരു ആശ്വാസം. രാത്രി പാക്കിങ് ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ വിചാരിച്ചപോലെ തന്നെ മെസ്സേജ് വന്നു. “രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ ?” ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു, എൻറെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.
“പറ്റില്ല പോകണം, റിസർവേഷൻ ഒക്കെ ചെയ്തതാണ്..ഞാൻ മെസ്സേജ് അയക്കാം” എന്നുഞാൻ റിപ്ലൈ കൊടുത്തു. പക്ഷെ മനസ്സിൽ ഒരു ഭാരം. ഒരിക്കലും തിരിച്ചുപോകുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇനി അവളെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. ആ ചിന്ത എന്നെ വീണ്ടും വിഷമിപ്പിച്ചു.
“അടുക്കള ഭാഗത്തേക്ക് ഇപ്പോൾ വരാമോ?” എല്ലാവരും ഉറങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ മെസ്സേജ് അയച്ചു. എന്തിനാണെന്നൊന്നും അറിയില്ല. അങ്ങനെ തോന്നി. ” ഇരുട്ടല്ലേ എനിക്ക് പേടിയാ” റിപ്ലൈ വന്നു ” ഞാൻ വരാം എന്നിട്ടു വന്നാൽ മതി” ഞാൻ പറഞ്ഞു. റൂമിൽനിന്നും പുറത്തിറങ്ങി അടുക്കള വാതിലിലൂടെ വെളിയിലെത്തി കാത്തുനിന്നു. അവളുടെ റൂമിൽ ലൈറ്റ് തെളിയുന്നതും കതകു തുറക്കുന്നതും ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.”പുറത്തെ ലൈറ്റ് ഇടേണ്ട” ഞാൻ ഒരു മെസ്സജുകൂടി അയച്ചു. അവളുടെ അടുക്കള വാതിൽ തുറന്നു ആരോ പുറത്തേക്കിറങ്ങിയത് ഞാൻ കണ്ടു.
അവൾ എന്റെ അടുത്തേക്ക് വന്നു. ശോഭ ആ ഇരുട്ടിലും ശോഭിക്കുന്നുണ്ടായിരുന്നു . ഞാൻ അവളെ ഞാൻ ഒന്നടങ്കം വാരിപ്പുണർന്നു. അവൾ എന്നിലേക്ക് ചേർന്നുനിന്നു. അവളുടെ ഗന്ധം എന്നെ വിവശനാക്കി. ഞാൻ അവളുടെ കഴുത്തിൽ മുഖമമർത്തി നിന്നു. “പോകട്ടെ” അവൾ എൻറെ കാതിൽ പറഞ്ഞു. “കുറച്ചു നേരംകൂടി പ്ളീസ്” ഞാൻ കെഞ്ചി. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ അധരങ്ങളുടെ രുചി…!! വിശന്നു വലഞ്ഞവനെപ്പോലെ അതുഞാൻ നുണഞ്ഞുകൊണ്ടിരുന്നു . അവളുടെ ശ്വാസം എൻറെ മുഖത്ത് ശക്തിയായി അടിക്കുന്നുണ്ടായിരുന്നു.ഇരുട്ടിൽ
അവളുടെ കണ്ണുകൾ തിളങ്ങുന്നതുപോലെ എനിക്കുതോന്നി. അവൾ അകന്നുമാറി. “പോവാ”എന്നോട് മനസ്സില്ലാമനസോടെയെന്നവണ്ണം അവൾ പറഞ്ഞു. എന്നിട്ടു പതിയെ തിരിച്ചുനടന്നു. അവളുടെ റൂമിലെ ലൈറ്റ് കെടുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു.
ആവേശവും ആഗ്രഹങ്ങളും ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും തിരിച്ചു ആന്ധ്രയിലേക്കു യാത്രയായി. എന്തോ കളഞ്ഞുപോയതുപോലെ ഒരു ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. വിളിക്കാൻ ഒരു നിവർത്തിയുമില്ല. വീട്ടിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ. അതുകൊണ്ടു മെസ്സേജ് മാത്രം അയച്ചുകൊണ്ടിരുന്നു. ട്രെയിൻ യാത്രയിൽ ഫോണിൽ റേഞ്ച് ഉണ്ടാകാറില്ല. അല്ലെങ്കിൽ ഏതെങ്കിലും സ്റ്റേഷൻ എത്തണം. അവളോട് സംസാരിക്കാൻ ഞാൻ പാടുപെട്ടു. എന്തായാലും റൂമിലെത്തിയശേഷം അവളെ വിളിച്ചു. അമ്മയുടെ ഫോൺ കിട്ടുന്നില്ല എന്നുംപറഞ്ഞാണ് വിളിച്ചത്. അതുകൊണ്ടു അമ്മയോടും സംസാരിച്ചു. പിന്നെയെല്ലാം മെസ്സേജിൽ തന്നെ.
കണ്ണും മൂക്കും ബുദ്ധിയും ഒന്നുമില്ലാത്ത പ്രണയം എന്ന പുതിയ ഒരു ലോകത്തിൽ ഞാൻ എത്തിപ്പെട്ടതിന്റെ സന്തോഷവും നിർവൃതിയും നിർവചിക്കാനാകാത്തതായിരുന്നു.
തുടരും….
Comments:
No comments!
Please sign up or log in to post a comment!