ഇര 1

എന്താണ് ആമുഖമായി എഴുതേണ്ടത് എന്നറിയില്ല

എഴുതാൻ ഇരിക്കുമ്പോൾ മനസ്സ് ശൂന്യമാണ്

ഈ കമ്പി കുട്ടനിലെ കമ്പി വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു

എല്ലാവരും പ്രോത്സാഹിപ്പിക്കുക നിങ്ങളുടെ പ്രോത്സാഹനമാണ് എഴുത്തുകാരുടെ ഊർജം

__________________________________________________________________

പ്രിയ വായനക്കാരെ  ഈ കഥയിൽ അലി കണ്ടു മുട്ടുന്ന കഥാപാത്രത്തിന് പേരിടുവാനുള്ള ദൗത്യം നിങ്ങളെ ഏല്പിക്കുകയാണ് ഈ  വിനീതൻ. ഞാൻ കണ്ടെത്തുന്ന പേരുകളിൽ  സംതൃപ്തനല്ലാത്തതാണ് ഇങ്ങനെ  ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് നിങ്ങൾ ഇഷ്ടപ്പെടുന്ന മുസ്ലിം പേരുകൾ പറഞ്ഞു തന്നു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

__________________________________________________________________

അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടാനായി അലി ബൈക്ക് ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം നിർത്തി വെയ്റ്റിംഗ് ഷെഡിലേക്കു ഓടിക്കയറി മഴത്തുള്ളികൾക്ക് ശക്തി പ്രാപിക്കുന്നത് കണ്ടപ്പോൾ ഇനിയും വൈകുമല്ലോ എന്നവൻ ഭയപ്പെട്ടു

അലി ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു

“ഹലോ,

…….

സർ ഞാൻ ലേറ്റ് ആവും

……..

ഒരു മഴയിൽ പെട്ടു പോയി

…. ..

ഓക്കേ സർ

മഴയുടെ ശക്തി കുറഞ്ഞതോടെ അലി ബൈക്ക് മുന്നോട്ടെടുത്തു ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾകിടയിലൂടെ മെയ് വഴക്കമുള്ള കുതിരയെ പോലെ അവന്റെ പൾസർ മുൻപോട്ടു കുതിച്ചു

* * *

പ്രശസ്ത ഗായകൻ “ഷാ” യുടെ മ്യുസിക്ക് അക്കാദമിക്ക് മുൻപിലാണ് അലി എത്തിച്ചേർന്നത്

അലിയെ കാത്തു അവിടെ ഷായുടെ മാനേജർ ഉണ്ടായിരുന്നു

അർജുനന്റെ കൈ കവർന്നു കൊണ്ട് അലി പറഞ്ഞു “സർ അല്പം ലേറ്റ് ആയി “

“സംസാരിക്കാൻ സമയമില്ല വേഗം വാ “

അല്പ സമയത്തിനുള്ളിൽ അവർ ഷായുടെ അടുത്തെത്തി

“ഇരിക്കൂ ” ഷാ തന്റെ കാബിന് ഓപ്പോസിറ്റ് ഉള്ള കസേരയുടെ നേർക്കു കൈ ചൂണ്ടി

“താങ്ക്യൂ സർ “അലി കസേരയിൽ ഇരുന്നു

“അലി തുറന്നു പറയുന്നതിൽ വിഷമം തോന്നരുത് ഇവിടെ ഇപ്പോൾ ഒരു ഒഴിവൊന്നുമില്ല” ഒന്നു നിർത്തിയിട്ടു ഷാ  തുടർന്നു “പക്ഷെ മാഷ് ആദ്യമായി ഒരുകാര്യം ആവശ്യപ്പെടുമ്പോൾ ചെയ്യാതിരിക്കാനും കഴിയില്ല “

“ഇക്കാ ഞാൻ എന്ത് ചെയ്യണമെന്നാണ് പറഞ്ഞു വരുന്നത് ” ഇക്കാ എന്ന് വിളിക്കുന്നതാണ് ഷാക്കിഷ്ടം എന്ന് കുഞ്ഞി മാഷ് പറഞ്ഞതോർത്തുകൊണ്ട്  അലി പറഞ്ഞു

“തത്കാലം താമസിക്കാൻ ഒരു സ്ഥലം  ഞാൻ ഏർപ്പാടാക്കാം  ഒരു ജോബ് കിട്ടുന്നത്  വരെ കഴിക്കാനുള്ളത്തിനും വഴിയുണ്ടാക്കാം  ജോലി നിങ്ങൾ തന്നെ കണ്ടെത്തണം “

“ഇക്കാ അതിനു ജോലി അന്വേഷിക്കാൻ എനിക്കിവിടെ ആരെയും പരിചയമില്ലല്ലോ”അലി തന്റെ നിസ്സഹായ അവസ്ഥ  വെളിപ്പെടുത്തി

“നിന്റെ അവസ്ഥ എനിക്ക് മനസ്സിലായി  തത്കാലം ഒരു കാര്യം ചെയ്യാം  നാളെ  രാവിലെ 10മണിക്ക് ഇവിടെ എത്തണം എന്നിട്ട് തീരുമാനിക്കാം  ജോലിയുടെ കാര്യം  താമസത്തിനുള്ള സൗകര്യം അർജുനോട് ചോദിച്ചാൽ മതി ” ആലോചനയോടെ ഷാ പറഞ്ഞു

“താങ്ക്സ് ഇക്കാ അസ്സലാമുഅലൈക്കും ” ഷായുടെ കയ്യിൽ കൈ  കോർത്തു കൊണ്ട് അലി പറഞ്ഞു

“വഅലൈകും മുസ്സലാം”  ഷാ പ്രതിവചിച്ചു

അലി എഴുന്നേറ്റു റൂമിനു പുറത്തിറങ്ങി അവിടെ അവനെ കാത്തു അർജുൻ നിൽക്കുന്നുണ്ടായിരുന്നു

“നീ വരാൻ ലേറ്റ് ആയതു കൊണ്ടാണ് അദ്ദേഹത്തിന് ഇത്ര ദേഷ്യം ” അലിയോടൊപ്പം പുറത്തേക്കു നടക്കുമ്പോൾ  അർജുൻ അവനോടു പറഞ്ഞു

“മനഃപൂർവം അല്ലല്ലോ സർ “

“ശരിയായിരിക്കാം പക്ഷെ  അദ്ദേഹത്തിന്  അത് ഇഷ്ടമല്ല” അവർ അപ്പോഴേക്കും  ആ കെട്ടിടത്തിന് പുറത്തെത്തിയിരുന്നു

“ഇനി  ഞാൻ ആവർത്തിക്കില്ല  സർ “

“ഞാൻ പറഞ്ഞെന്നേയുള്ളൂ…  പിന്നെ ഷാ സാറിന്റെ പഴയ വീട്  ആണ് നിനക്ക് താമസിക്കാൻ തരുന്നത്  അഡ്രസ് ഞാൻ വാട്സ്ആപ്പ്  ചെയ്തിട്ടുണ്ട് “

“ഓക്കേ സർ”

“ഇതാ താക്കോൽ ” താക്കോൽ അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞു

“ശരി സാർ”

അലി താക്കോൽ വാങ്ങി തന്റെ ബൈക്കിൽ കയറി  പിന്നെ മൊബൈൽ എടുത്തു വാട്സ്ആപ്പ്  ചെക്ക് ചെയ്തു അഡ്രസ് നോക്കി ബൈക്ക് മുൻപോട്ടെടുത്തു

*       *        *

അടുത്ത ദിവസം രാവിലെ തന്നെ അലി ഷായുടെ മ്യൂസിക് അക്കാദമിയിലേക്ക്  യാത്ര തുടങ്ങി  സാവധാനം സ്പീഡ് കുറച്ചാണ്  അവൻ ബൈക്ക് ഓടിച്ചത്  കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി  നടന്നു പോകുന്നത് അവൻ കണ്ടു  അവളെ പിന്നിൽ നിന്ന് കണ്ടപ്പോൾ അവന്റെ മനസ്സൊന്നുലഞ്ഞു  മുഖമൊന്നു കാണാൻ ഒരു തോന്നൽ

പെൺകുട്ടിയോട് അടുക്കും തോറും അവന്റെ കൈകൾ ആക്‌സിലേറ്ററിൽ പിടിച്ചു മുറുക്കി ബൈക്കിനു വേഗം വർദ്ദിച്ചു  റിയർ ഗ്ലാസിൽ നോക്കാൻ പോലും അവൻ ഭയപ്പെട്ടു  അവളെയും മാറി കടന്നു കുറെ ദൂരം പോയിക്കഴിഞ്ഞാണ് അവൻ ബൈക്കിന്റെ സ്പീഡ് കുറച്ചതു

അവൻ 10 മണിക്ക് മുൻപ് തന്നെ മ്യൂസിക് അക്കാദമിയിൽ എത്തി  അവനു അവിടെ ജോലിയും തയ്യാറായിരുന്നു  അതവന് ഭാരമുള്ള ജോലിയായിരുന്നില്ല

ഷാ ആ ഓഫീസിൽ ഉണ്ടാവാറില്ല എന്ന് ഒന്ന് രണ്ടു ദിവസം കൊണ്ട് അവനു മനസ്സിലായി

*        *          *

അലി വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു  ഭക്ഷണം  കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ ആണ് അവൻ എന്നും പിറകിൽ നിന്ന് കാണുന്ന ആ പെൺകുട്ടിയെ കുറിച്ച് ആലോചിച്ചത്  ആരാണവൾ ?

അവളെ കാണുമ്പോൾ തന്റെ നെഞ്ചിടിപ്പേന്തിനാ കൂടുന്നത്  എന്നവൻ  ആലോചിച്ചു  എന്നാൽ അതിനൊരു ഉത്തരം അവനു ലഭിച്ചില്ല  നാളെ എന്തായാലും അവളുടെ മുഖമൊന്നു കാണണം എന്നവൻ ഉറപ്പിച്ചു   അവൻ ഉറക്കം വരാതെ തിരിഞ്ഞും  മറിഞ്ഞും കിടന്നു

*         *         *

അലി രാവിലെ തന്നെ എഴുന്നേറ്റു ഭക്ഷണം അവൻ തന്നെ പാകം ചെയ്തു കഴിച്ചു  9മണി ആയപ്പോൾ അവൻ വീട് പൂട്ടി പോകാനിറങ്ങി  ഹെൽമെറ്റ്‌ തലയിൽ വെച്ചുകൊണ്ട് അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു

സൈഡിൽ ഉള്ള മരങ്ങളെയും കെട്ടിടങ്ങളേയും പിന്നിലാക്കികൊണ്ടു ബൈക്ക്  മുന്നോട്ടു കുതിച്ചു

അവളെ സാദാരണ കാണാറുള്ള സ്ഥലമെത്താറായപ്പോൾ  അവനു പതിവ് പോലെ മനസ്സിൽ എന്തോ ഒരു വിറയൽ മനസ്സ് തന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെന്ന് അലിക്ക്  മനസ്സിലായി  എന്തായാലും  കാണണം എന്ന് തന്നെ അവൻ ഉറപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ പെൺകുട്ടി മുന്നിൽ നടക്കുന്നത് അവൻ  കണ്ടു അവന്റെ  നെഞ്ചിടിപ്പ് വർദ്ദിക്കാൻ തുടങ്ങി

തുടരും …….



Comments:

No comments!

Please sign up or log in to post a comment!